
ഉള്ളടക്കം * മുഖലിഖിതം * ജുമുഅ സന്ദേശം ലജ്ജയും പാതിവ്രത്യവും മുറുകെ പിടിക്കുക * മആരിഫുല്‍ ഖുര്‍ആന്‍ സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക * മആരിഫുല്‍ ഹദീസ് പരിശുദ്ധ ഖുർആൻ പാരായണം * കവര്‍ സ്റ്റോറി വഖ് ഫുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങള്‍ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി * രചനാ പരിചയം വിശ്വനായകന്‍ ********************************** മുഖലിഖിതം ജനങ്ങളെല്ലാവരും നന്നാകണമെന്ന് ആഗ്രഹിക്കുകയും എല്ലാവർക്കും സേവന സഹായങ്ങൾ ചെയ്യുകയും എല്ലാവരെയും നന്മകളിലേക്ക് ആത്മാർത്ഥമായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസവും സ്‌നേഹവും ആർജ്ജിക്കാൻ കഴിയുന്നതാണ്. ഇതിലൂടെയാണ് മുൻഗാമികളായ മഹത്തുക്കൾ ജയിച്ച് മുന്നേറിയത്. ഉദാഹരണത്തിന് ഖാജാ മുഈനുദ്ദീൻ ചിശ്തി ഗുണങ്ങൾ മുറുകെ പിടിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിലേക്ക് അടുക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മാനവികതയുടെ ഈ പ്രവർത്തനം നമ്മുടെ നിലനിൽപ്പിന്റെയും സുരക്ഷിതത്വത്തിന്റെയും നിലനിൽപ്പുകൂടിയാണ്. പരിശുദ്ധഖുർആനിൽ അല്ലാഹു അറിയിക്കുന്നു: പത ഉണങ്ങിപ്പോകും ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്നത് ഭൂമിയിൽ അവശേഷിക്ക...