
▪️മുഖലിഖിതം അഹ്ലന്‍ റമദാന്‍! അനുഗ്രഹങ്ങള്‍ നിറഞ്ഞ റമദാന്‍ മുബാറകിന് സ്വാഗതം!! ▪️ജുമുഅ സന്ദേശം റമളാനിന്റെ ആഗമനവും നമ്മുടെ ഉത്തരവാദിത്തവും ✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുല്‍ വാഖിഅ-1 വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍ ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് സ്വലാത്തിന്‍റെ ആധിക്യം നബവീ സാമിപ്യത്തിന്‍റെ മാര്‍ഗ്ഗം ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ഖുര്‍ആന്‍ സന്ദേശം ജുസു ഒന്ന് മുതല്‍ 10 വരെ ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ****** മുഖലിഖിതം അഹ്ലന്‍ റമദാന്‍! അനുഗ്രഹങ്ങള്‍ നിറഞ്ഞ റമദാന്‍ മുബാറകിന് സ്വാഗതം!! പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ അനുഗ്രഹീത റമദാന്‍ മാസം ഒരിക്കല്‍ കൂടി കടന്നുവരുന്നു. മുഴുവന്‍ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. ജീവിച്ചിരിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ പൊരുത്തത്തിലായി ദീര്‍ഘായുസ്സും സൗഖ്യവും നല്‍കട്ടെ. അനുഗ്രഹീത റദമാന്‍ മാസത്തെ നാമെല്ലാവരും കഴിവിന്‍റെ പരമാവധി പ്രയ...