▪️മുഖലിഖിതം

               അഹ്ലന്‍ റമദാന്‍!   അനുഗ്രഹങ്ങള്‍ നിറഞ്ഞ റമദാന്‍ മുബാറകിന് സ്വാഗതം!!

▪️ജുമുഅ സന്ദേശം 
റമളാനിന്റെ ആഗമനവും നമ്മുടെ ഉത്തരവാദിത്തവും
✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുല്‍ വാഖിഅ-1
വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
സ്വലാത്തിന്‍റെ ആധിക്യം നബവീ സാമിപ്യത്തിന്‍റെ മാര്‍ഗ്ഗം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഖുര്‍ആന്‍ സന്ദേശം
ജുസു ഒന്ന് മുതല്‍ 10 വരെ
 ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

******


 മുഖലിഖിതം 

അഹ്ലന്‍ റമദാന്‍!
അനുഗ്രഹങ്ങള്‍ നിറഞ്ഞ റമദാന്‍ മുബാറകിന് സ്വാഗതം!!



 പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ അനുഗ്രഹീത റമദാന്‍ മാസം ഒരിക്കല്‍ കൂടി കടന്നുവരുന്നു. മുഴുവന്‍ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. ജീവിച്ചിരിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ പൊരുത്തത്തിലായി ദീര്‍ഘായുസ്സും സൗഖ്യവും നല്‍കട്ടെ. അനുഗ്രഹീത റദമാന്‍ മാസത്തെ നാമെല്ലാവരും കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും നോമ്പ് പിടിക്കുകയും കൂട്ടുകുടുംബാധികള്‍  എല്ലാവരെയും നോമ്പ് പിടിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുക. പരിശുദ്ധമായ ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യുകയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ദിക്‍ര്‍-ദുആകള്‍ അധികരിപ്പിക്കുക. നോമ്പിന്‍റെ നിയമ മര്യാദകള്‍ പാലിക്കുന്ന വിഷയത്തില്‍ ശ്രദ്ധിക്കുക. മസ്ജിദുകളില്‍ പുരുഷന്മാരും സ്ത്രീകള്‍ നമസ്കാര സ്ഥലങ്ങളിലും അധികമായി കഴിച്ച് കൂട്ടുക. അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ. എളിയ സ്ഥാപനം ദാറുല്‍ ഉലൂമിനും സയ്യിദ് ഹസനി അക്കാദമിക്കും സേവനകന്മാര്‍ക്കും ദുആ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ചും അക്കാദമിയുടെ രചനകള്‍ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. വിശിഷ്യാ അക്കാദമിയുടെ  സുപ്രധാന രചനയായ മആരിഫുല്‍ ഹദീസ് നാലാം ഭാഗം ഗ്രന്ഥ കര്‍ത്താവിന്‍റെ പ്രധാന ശിഷ്യനും പിന്‍ഗാമിയുമായ മൗലാനാ സകരിയ്യാ സമ്പലി  (ശൈഖുല്‍ ഹദീസ് ദാറുല്‍ ഉലൂം നദ്‍വത്തുല്‍ ഉലമ) പ്രകാശനം ചെയ്തു. അത് കൂടുതല്‍ പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 


**********************






***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

റമളാനിന്റെ ആഗമനവും നമ്മുടെ ഉത്തരവാദിത്തവും

മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
(സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം പേർസണൽ ലോ ബോർഡ് ) 
വിവ:- ഹാഫിസ് അബ്ദുൽ റസാഖ് ഹുസ്നി, പത്തനംതിട്ട

നന്മയുടെ വസന്തകാലമായ റമളാൻ നമ്മിലേക്ക് ആഗതമാകാൻ പോകുന്നു. അല്ലാഹുവിന്റെ പ്രീതിയും കരുണയും  നേടിയെടുക്കാനുള്ള അവസരമാണിത്. റമളാൻ ആഗതമായാൽ ഇബാദത്തുകളുടെയും സത്കർമ്മങ്ങളുടെയും അന്തരീക്ഷം രൂപപ്പെടുകയും റമളാനെ ആദരിച്ച് സത്കർമ്മങ്ങൾ അധികരിപ്പിക്കുന്നവർക് രക്ഷിതാവിന്റെ പ്രത്യേക പ്രീതി കരഗതമാകുന്നതുമാണ്. ഇക്കാരണത്താലാണ് സത്യവിശ്വാസികൾ റമളാനെ വരവേൽക്കാൻ അത്രമേൽ ആഗ്രഹം പ്രകടിപ്പിക്കുന്നത്. 

ഇരു ലോകനായകൻ മുഹമ്മദ്(ﷺ) യും റമളാനെ വരവേൽക്കാൻ പ്രതീക്ഷിച്ച് കഴിഞ്ഞിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു:

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: (اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ)

" അല്ലാഹുവേ,റജബിലും ശഅ്ബാനിലും നീ നമുക്ക് ബർകത്ത് ചൊരിയേണമേ, നമ്മെ റമളാനിൽ എത്തിക്കേണമേ.." 

 عَنْ عُبَادَةَ بْنِ الصَّامِتِ، رَضِيَ اللَّهُ عَنْهُ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُعَلِّمُنَا هَؤُلَاءِ الْكَلِمَاتِ إِذَا جَاء رَمَضَانُ أَنْ يَقُولَ أَحَدُنَا:  اللَّهُمَّ سَلِّمْنِي مِنْ رَمَضَانَ، وَسَلِّمْ رَمَضَانَ لِي، وَتَسَلَّمْهُ مِنِّي مُتَقَبَّلًا .



🔹റമളാനിന്റെ തലേദിവസം നബി (ﷺ) ഒരു മുന്നൊരുക്ക പ്രഭാഷണം നടത്തിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. 

സൽമാൻ (റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ശഅ്ബാനിൽ അവസാനദിവസം നബി  (ﷺ) ഞങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തിൽ നബി (ﷺ) ഇപ്രകാരം പറഞ്ഞു. ഓ ജനങ്ങളെ മഹത്തായ ഒരു മാസം നിങ്ങൾക്കിതാ ആഗതമായിരിക്കുന്നു. അനുഗ്രഹീതമായ മാസമാണത്. 1000 മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി ഉൾക്കൊള്ളുന്ന മാസമാണത്. അതിലെ നോമ്പുകളെ അള്ളാഹു നിർബന്ധമാക്കുകയും അതിലെ രാത്രി നിസ്കാരം അല്ലാഹു സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. അതിൽ ആരെങ്കിലും ഒരു നന്മ ചെയ്താൽ മറ്റു മാസങ്ങളിൽ ഒരു ഫർള് ചെയ്തത് പോലെയായി. അതിൽ ആരെങ്കിലും ഒരു ഫർളായ കാര്യം നിർവഹിച്ചാൽ മറ്റു മാസങ്ങളിൽ 70 ഫർളുകൾ നിർവഹിച്ചത് പോലെയായി. ക്ഷമയുടെ മാസമാണത്. ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്. പരസ്പര സഹായത്തിൻ്റെ മാസമാണത്. വിശ്വാസിയുടെ ഭക്ഷണം വർധിപ്പിച്ചു നൽകുന്ന മാസം. അതിൽ ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ അത് അവൻ്റെ പാപങ്ങൾ പൊറുപ്പിക്കും. അവൻ്റെ ശരീരം നരകത്തിൽ നിന്ന് മുക്തമാകാൻ കാരണമാകും. നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലത്തിന് തത്തുല്യമായത് അവനും ലഭിക്കും. ഇതിൻ്റെ പേരിൽ അവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല. 

    സ്വഹാബത്ത് (റ) പറഞ്ഞു : നോമ്പുകാരനെ തുറപ്പിക്കാൻ ആവശ്യമായത് ഞങ്ങളെല്ലാവർക്കും ലഭിക്കുകയില്ല. അപ്പോൾ നബി (ﷺ) പറഞ്ഞു : കാരക്ക കൊണ്ടോ ഒരു മുറുക്ക് വെള്ളംകൊണ്ടോ ഒരു മുറുക്ക് പാലുകൊണ്ടോ നോമ്പു തുറപ്പിക്കുന്നവർക്ക് അള്ളാഹു ഈ പ്രതിഫലം നൽകും. 

    അതൊരു മാസമാണ്. അതിൻ്റെ ആദ്യം അനുഗ്രഹവും മധ്യം പാപമോചനവും അവസാനം നരക മോചനവുമാണ് . തൻ്റെ അടിമക്ക് ആരെങ്കിലും ജോലിഭാരം ലഘുവാക്കികൊടുത്താൽ അല്ലാഹു അവന് പൊറുത്തുകൊടുക്കുകയും നരകത്തിൽ നിന്ന് അവനെ മോചിപ്പിക്കുകയും ചെയ്യും. നാലു കാര്യങ്ങൾ അതിൽ നിങ്ങൾ വർദ്ധിപ്പിക്കുക. രണ്ടുകാര്യങ്ങൾ കൊണ്ട് നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ തൃപ്തിപ്പെടുത്തും, രണ്ട് കാര്യങ്ങൾ നിങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന രണ്ട് കാര്യങ്ങൾ ;  അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന് സാക്ഷ്യം വഹിക്കലും അവനോട് പാപമോചനത്തിനിരക്കിലുമാണ്. നിങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത രണ്ടു കാര്യങ്ങൾ, നിങ്ങൾ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കലും നരകത്തിൽ നിന്ന് കാവൽ തേടലും ആണ്. അതിൽ ആരെങ്കിലും ഒരു നോമ്പുകാരനെ വയറു നിറപ്പിച്ചാൽ എൻ്റെ ഹൗളിൽനിന്ന് അല്ലാഹു അവനെ ഒരു മുറുക്ക് കുടിപ്പിക്കും. സ്വർഗത്തിൽ പ്രവേശിക്കുന്നത് വരെ അവന് ദാഹം ഉണ്ടാവുകയില്ല. (സ്വഹീഹ് ഇബ്നു ഖുസൈമൈ). 

🔹 പ്രഭാഷണത്തിലെ പ്രധാന പാഠങ്ങൾ 

ആദരമായ റസൂൽ (ﷺ) റമദാനിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിശദീകരിക്കുക മാത്രമല്ല, അതിനെ ഉജ്ജ്വലമായി വരവേൽക്കുന്നതിന്റെ ചിന്തകളെ ഉണർത്തുകയും റമദാനിനായി തയ്യാറാവാനും റമദാൻ വരുന്നതിന്റെ ഭാഗമായി ഇതെല്ലാം നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്താനും പഠിപ്പിച്ചു.

അതെ, സത്യവിശ്വാസി  വർഷം മുഴുവനും ആരാധന നടത്തണം,  എന്നാൽ റമദാൻ പ്രത്യേക ആരാധനകളുടെയും സൽകർമ്മങ്ങളുടെയും കാലമായതിനാൽ, അവയുടെ പ്രതിഫലം സർവ്വശക്തനായ അള്ളാഹു വർദ്ധിപ്പിച്ചിരിക്കുന്നു. കർത്തവ്യങ്ങളുടെ പ്രതിഫലം എഴുപത് ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നു. റമദാൻ സ്വീകാര്യമാകണമെങ്കിൽ ആരാധനയിൽ മുഴുകുകയും അല്ലാഹുവിനോട് അനുസരണയോടെ കഴിയുകയും വേണമെന്ന് വിശ്വാസികൾ മനസ്സിലാക്കണം. അതുപോലെ റമദാൻ പ്രഭാഷണ വേളയിൽ നബി (ﷺ) സ്വഹാബികളോട് പറഞ്ഞു: പരസ്പര സഹായത്തിൻ്റെ മാസമാണത്. വിശ്വാസിയുടെ ഭക്ഷണം വർധിപ്പിച്ചു നൽകുന്ന മാസം. അതിൽ ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ അത് അവൻ്റെ പാപങ്ങൾ പൊറുപ്പിക്കും. അവൻ്റെ ശരീരം നരകത്തിൽ നിന്ന് മുക്തമാകാൻ കാരണമാകും.

സത്യവിശ്വാസി ഈ രീതിയിൽ സൽകർമ്മങ്ങൾ സമ്പാദിച്ച് സർവ്വശക്തനായ അല്ലാഹുവിനോട് അടുക്കാൻ തയ്യാറാവണം. 

നോമ്പ് ഉൾപ്പെടുന്നതിനാൽ ക്ഷമയെ പരിശീലിപ്പിക്കുന്ന മാസമാണിതെന്ന് നബി (ﷺ) മനസ്സിലാക്കിത്തരുന്നു. 

ഈ പ്രഭാഷണത്തിനൊടുവിൽ പ്രവാചകൻ  (ﷺ) ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു. റമദാനിൽ അത് നേടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു.നബി(ﷺ) പറഞ്ഞു: ഈ അനുഗ്രഹീത മാസത്തിൽ അടിമക്കും നഷ്ടമാകാൻ പാടില്ലാത്ത രണ്ട് കാര്യങ്ങളാണ് ഉള്ളത്.

അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കലും നരകത്തിൽ നിന്ന് കാവൽ തേടലും . 

നരകത്തിൽ നിന്ന് രക്ഷനേടാൻ നിരവധി പ്രാർത്ഥനകളുണ്ട്. റമദാനിന്റെ അനുഗ്രഹീതമായ അന്തരീക്ഷത്തിൽ, എങ്ങനെയെങ്കിലും റമദാൻ ഒരാളെ സ്വർഗത്തിലെത്തിച്ച് നരകത്തിൽ നിന്ന് രക്ഷിക്കുമെന്ന ചിന്തയിൽ ജീവിക്കേണ്ടതുണ്ട്. സർവ്വശക്തനായ ദൈവത്തിൽ നിന്ന് അത് ചോദിക്കുകയും നേടുകയും ചെയ്യുക, ഈ അനുഗ്രഹീത മാസത്തിലും, വിശ്വാസിയുടെ സ്വർഗം തീരുമാനിക്കപ്പെടുന്നില്ലെങ്കിൽ, അവന്റെ നരകത്തിൽ നിന്നുള്ള രക്ഷ പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കിൽ, അവൻ നിസ്സംശയമായും ഏറ്റവും വലിയ നിർഭാഗ്യവാനാണ്. അല്ലാഹു ഈ മാസത്തെ മനുഷ്യർക്ക് പാപമോചനത്തിന്റെ മാസമായി പ്രഖ്യാപിച്ചു, അതിനായി തയ്യാറെടുക്കാൻ പ്രേരിപ്പിക്കുകയും അതേ സമയം അനാവശ്യ കാര്യങ്ങളിൽ സമയം പാഴാക്കാതെ അനുഗ്രഹീതമായ റമദാനിലെ രാപ്പകലുകൾ ഉപയോഗപ്രദമാക്കാനുള്ള നിർദേശം നൽകുകയും ചെയ്തു. 

ഈ പ്രഭാഷണത്തിൽ റമദാനിന്റെ യാഥാർത്ഥ്യം വിശദീകരിക്കുകയും ഈ മാസത്തിലെ ആദ്യത്തെ പത്ത് അനുഗ്രഹവും മധ്യത്തെ പത്ത് പാപമോചനവും അവസാന പത്ത് നരക മോചനത്തിന് വേണ്ടിയുള്ളതാണന്ന് പഠിപ്പിക്കുകയും ചെയ്തു. 

🔹റമളാനെ വരവേൽക്കുന്നതിൽ മുൻഗാമികളുടെ മാതൃക 


റമളാനെ വരവേൽക്കാനും അതിനായി തയ്യാറാകാനും മുൻഗാമികളായ മഹത്തുക്കൾ കാണിച്ച വ്യഗ്രത ചരിത്രത്തിലുടനീളം കാണാൻ സാധിക്കും. ആദരവായ റസൂൽ(ﷺ) സ്വഹാബികൾക്ക് പകർന്ന് നൽകിയ ഈ ആവേശവും ആഗ്രഹവും സമുദായത്തിൽ തലമുറകളായി നിലനിന്ന് പോന്നു.

റമളാനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദൈനംദിന ജീവിതത്തിൽ ഒഴിവ് സമയം കണ്ടെത്തി ഇബാദത്തുകൾക്ക് കൂടുതൽ സമയം നൽകണമെന്ന് സച്ചരിതരായ സലഫുകൾ നമ്മെ പഠിപ്പിക്കുന്നു. 

ഹസ്രത്ത് മൗലാനാ ഷൈഖുൽ ഹിന്ദ് (റഹ്) അവർകൾ തറാവീഹ് നമസ്ക്കാരത്തിനുശേഷം സുബ്ഹി നമസ്ക്കാരം വരെ നഫ്ൽ നമസ്കാരങ്ങളിൽ തന്നെ ജോലിയായിക്കൊണ്ടിരുന്നു. ഒരാൾക്കുശേഷം മറ്റൊരാളായി അനേകം ഹാഫീസുകൾ ഓതുന്നത് അദ്ദേഹം കേട്ട് കൊണ്ടിരിക്കുമായിരുന്നു. 

ഹസ്രത്ത് മൗലാനാ ഷാഹ് അബ്ദുൽറഹീം സാഹിബ് റായിപ്പൂരി (ഖ. സി) റംസാൻ മാസം പകലും രാത്രിയും ഖുർആൻ ഓതിക്കൊണ്ട് കഴിഞ്ഞിരുന്നു ആ മാസത്തിൽ എഴുത്തുകൾ എഴുതുകയോ സന്ദർശകരോട് അധികമായി സംഭാഷണം നടത്തുകയോ ചെയ്യുമായിരുന്നില്ല. തറാവീഹ് നമസ്ക്കാരത്തിനുശേഷം രണ്ടു കോപ്പ ചായ കുടിക്കുന്നതിനിടയിലുള്ള അല്പസമയം ചില പ്രത്യേക സേവകർക്കു മാത്രം സന്ദർശനാനുവാദം നൽകിയിരുന്നു.

( റമളാനിന്റെ മഹത്വങ്ങൾ;16)

ഇപ്രകാരം സച്ചരിതരായ മുൻഗാമികൾ റമളാനിൽ മുഴുവൻ തിരക്കുകളും മാറ്റി വെച്ച് ഇബാദത്തിനായി ദിനരാത്രികൾ ഉഴിഞ്ഞ് വെച്ചിരുന്നു.

🔹 റമളാനെ വരവേൽക്കലും സമയ ക്രമീകരണവും. 

റമളാനെ വരവേൽക്കൽ , ചില പ്രഭാഷണങ്ങൾ കേട്ടത് കൊണ്ടോ ദീനീ സദസ്സുകളിൽ പങ്കെടുത്തത് കൊണ്ടോ പൂർത്തിയാകില്ല.മറിച്ച് ഈ പുണ്യമാസത്തിനായി നമ്മുടെ ദൈനം ദിന ജീവിത രീതികളിൽ ചില മാറ്റത്തിരുത്തലുകൾ വരുത്തണം. നിത്യജീവിതത്തിൽ കൂടുതൽ ഒഴിവ് സമയം കണ്ടെത്തി ഇബാദത്തിനായി മാറ്റിവെക്കണം.

ഭൗതിക കാര്യങ്ങളിൽ പോലും ചിട്ടയില്ലെങ്കിൽ പാകപ്പിഴവുകൾ സംഭവിക്കുമെങ്കിൽ അഭൗതിക കാര്യങ്ങളിൽ എത്രത്തോളം ചിട്ട ആവശ്യമാണ്. 

അല്ലാമാ തഖി ഉസ്മാനീ(റഹ്) പറയുന്നു:

എന്റെ പിതാവ് മാലാനാ ശഫീഅ് ഉസ്മാനീ(റഹ്) പറയുമായിരുന്നു : റമളാനെ വരവേൽക്കുക എന്നാൽ, നിത്യജീവിതത്തിലെ പ്രധാന ജോലികളിൽ സമയ ക്രമീകരണം നടത്തി ഇബാദത്തിനായി പ്രത്യേക സമയം കണ്ടത്തലാണ്.( ഇസ് ലാഹീ ഖുതുബാത്ത് 10/57) 

ഇപ്രകാരം സത്യവിശ്വാസി ജീവിതം ക്രമീകരിച്ചാൽ റമളാന് മുന്നോടിയായി നല്ലൊരു ഭാഗം സത്കർമ്മങ്ങൾ അവന് ചെയ്യാൻ സാധിക്കുന്നതും ഒപ്പം അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാനും കഴിയും. 

🔹 ഈ പവിത്ര മാസത്തിൽ നമ്മുടെ ബാധ്യതയെന്ത്? 

റമളാനിന്റെ മഹത്വവും അതിന് സ്വാഗതമരുളേണ്ട രീതിയും ഈ വിഷയത്തിൽ സലഫുസ്വാലിഹുകളുടെ മാതൃകയും നാം കണ്ടു.

നാം ഇക്കാര്യത്തിൽ വലിയ സ്ഥൈര്യ മനോഭാവം വെച്ച് പുലർത്തേണ്ടതാണ്. 

ഇക്കാലത്ത് കാലപ്പെടുന്ന ഒരു രീതി ഇതാണ്, റമളാനിലെ ആദ്യ ദിനങ്ങളിൽ ആളുകൾ വലിയ ഭക്തി കാണിക്കും. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ അത്തരത്തിൽ യാതൊരു ചിന്തയുമില്ലാതെ ജീവിക്കാൻ തുടങ്ങും .

ആദ്യ ദിനങ്ങളിൽ മസ്ജിദ് നിറഞ്ഞ് കവിയാറുണ്ട്, എന്നാൽ എണ്ണപ്പെട്ട നാളുകൾക്ക് ശേഷം മസ്ജിദുകൾ അനാഥമാകും.

റമളാനിന്റെ യഥാർത്ഥ പവിത്രതയെക്കുറിച്ചുള്ള അറിവില്ലായ്മയും ഇബാദത്തിന്റെ കാര്യത്തിൽ വരുന്ന അശ്രദ്ധയുമാണിതിന് കാരണം. 



عن عبد الله بن مسعود قال :أنَّ النَّبيَّ صلَّى اللَّه عليهِ وآلِهِ وسلَّمَ قال وقد أَهَلَّ رمضانُ : لو علِمَ العبادُ ما في رمَضانَ لتمنَّت أمَّتي أن يَكونَ رمضانُ السَّنةَ كلَّها . )البيهقي)

നബി (ﷺ) അരുളി: റമളാനിന്റെ മഹത്വം എന്റെ ഉമ്മത്ത് മനസ്സിലാക്കിയിരുന്നെങ്കിൽ വർഷം മുഴുവനും റമളാൻ ആകാൻ അവർ ആഗ്രഹിച്ചേനെ.

ഇക്കാരണങ്ങളാൽ തന്നെ ഇത് വരെ റമളാനിലുണ്ടായിരുന്ന സാമൂഹിക രീതികളും കപട ഭക്തിയും ഉപേക്ഷിച്ച് റമളാനെ വരവേൽക്കാൻ ഒരു പുതിയ രീതികളുടെയും ഉണർവ്വിന്റെയും ആവശ്യം അധികരിച്ച സമയമാണിത്. അത് റമളാനിന്റെ കൂടെ അവസാനിക്കാതെ ജീവിതകാലം മുഴുവൻ നിലനിർത്തപ്പെടണം. 

🔹ഫർളുകൾക്കൊപ്പം സുന്നത്ത് നിസ്കാരങ്ങളിൽ, വിശിഷ്യാ തറാവീഹ് നിസ്കാരത്തിൽ കൃത്യനിഷ്ഠ പുലർത്തണം. 
🔹 പരിശുദ്ധ ഖുർആൻ പാരായണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. 
🔹ദിക്ർ- തസ്ബീഹുകൾ സദാസമയം ജീവിതത്തിന്റെ ഭാഗമാക്കണം. 
🔹 റമളാൻ ദുആ സ്വീകരിക്കപ്പെടുന്ന മാസമായത് കൊണ്ട് തന്നെ, ദുആ യിൽ പ്രത്യേക നിഷ്കർഷ പുലർത്തണം. 
🔹 പരദൂഷണം, കളവ്, ഏഷണി എന്നിവ പാടെ വർജ്ജിക്കണം. 
🔹 തെറ്റുകളും അനാവശ്യ ജോലികളും ഉപേക്ഷിക്കണം. 
🔹 ഇസ്തിഗ്ഫാർ അധികരിപ്പിക്കണം. 
🔹 സമയം പാഴാക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക. 
🔹 നബി(ﷺ) ടെ സുന്നത്തുകളും മാതൃകകളും ജീവിതത്തിൽ പ്രവർത്തികമാക്കുക. 
🔹 ദീനി ഗ്രന്ഥങ്ങൾ വായിക്കുകയും സജ്ജനങ്ങളുമായി സഹവസിക്കുകയും ചെയ്യുക. 
ഇത്തരം കാര്യങ്ങൾ മുറുകെ പിടിച്ച് ജീവിച്ചാൽ റമളാനിന്റെ മുഴുവൻ ഖൈർ ബർകത്തുകളും ലഭിക്കുന്നതാണ്.(ഇൻശാ അല്ലാഹ്) 
സഹോദരങ്ങൾ മനസ്സിലാക്കിൻ, റമളാനെ വിലമതിച്ച് റബ്ബിന് പൊരുത്തപ്പെട്ട് കഴിയുന്നവന്റെ ജീവിതത്തിൽ രക്ഷിതാവ് അനുഗ്രഹങ്ങൾ നിറക്കുന്നതും അവനെ മാതൃകാ പുരുഷനാക്കി മാറ്റുന്നതുമാണ്. 
🔹 റമളാനിന് വേണ്ടി ശരിയായി തയ്യാറെടുത്തവരിൽ നാഥൻ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ.


**************************************

പരിശുദ്ധ ഖുര്‍ആന്‍ 
ഓരോ ആയത്തുകളുടെയും പ്രധാന സന്ദേശങ്ങള്‍ 
തറാവീഹിന് ശേഷം 
ഇതില്‍ നിന്നും ഓതിയ ഭാഗങ്ങള്‍ 
പൂര്‍ണ്ണമായോ തിരഞ്ഞെടുത്തോ വായിക്കുക. 

﴾സൂറത്തുല്‍ ഫാത്തിഹ﴿
1. സർവ്വ കാര്യങ്ങളും കാരുണ്യവാനായ അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുക. 2. സർവ്വലോക പരിപാലകനായ അല്ലാഹുവിനെ സർവ്വദാ സ്തുതിക്കുക. 3. അല്ലാഹു എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്.   4. അല്ലാഹു തികഞ്ഞ നീതിമാനുമാണ്. 5. അല്ലാഹുവിനെ മാത്രം ആരാധിക്കുക, സർവ്വ സഹായങ്ങളും പടച്ചവനോട് ഇരക്കുക. 6. സന്മാർഗ്ഗത്തിനായി ആഗ്രഹിക്കുകയും അപേക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. 7. പടച്ചവന്റെ പ്രീതിക്കും അനുഗ്രഹത്തിനും അർഹരായ നബിമാർ, സിദ്ദീഖുകൾ പോലുള്ളവരുടെ ഗുണങ്ങൾ പഠിക്കുകയും പകർത്തുകയും ചെയ്യുക. പടച്ചവന്റെ കോപം ഉണ്ടാവുകയും വഴികെടുകയും ചെയ്തവരുടെ ദുർഗുണങ്ങൾ വർജ്ജിക്കുക.
 
﴾സൂറത്തുല്‍ ബഖറ﴿
1 അലിഫ് ലാം മീം. ഇതിന് മുഖത്വആത്തിന്റെ അക്ഷരങ്ങൾ എന്ന് പറയപ്പെടുന്നു. ഇതിന്റെ ആശയം അല്ലാഹുവിന് മാത്രമേ അറിയൂ 2. ഖുർആൻ സന്മാർഗ്ഗത്തിന്റെ വഴിവിളക്കാകുന്നു. 3. സത്യ വിശ്വാസം മുറുകെ പിടിക്കുക. നമസ്കാരം നല്ലനിലയില്‍ നിലനിര്‍ത്തുക. ദാനധര്‍മ്മങ്ങൾ അധികരിപ്പിക്കുക. 4. ഇലാഹി സന്ദേശത്തിൽ വിശ്വസിക്കുക. പരലോക ബോധം നിലനിർത്തുക. 5. സന്മാർഗികൾ യഥാർത്ഥ വിജയികളാണ്. 6. നിഷേധികൾക്ക് ഉപദേശം നിഷ്‌ഫലമായിരിക്കും. 7. നിഷേധികളുടെ മനസ്സും കേൾവിയും കാഴ്ചയും ഫലശൂന്യമാണ്. 8. കപട വിശ്വാസം വർജ്ജിക്കുക. 9, വഞ്ചന മഹാപാപമാണ്. 10 കളവും മാനസിക പാപങ്ങളും ഉപേക്ഷിക്കുക. 11. നാട്ടില്‍ നാശമുണ്ടാക്കരുത് 12. നാശകാരികൾ നാശം മനസ്സിലാക്കാത്തവരാണ്. 13. മറ്റുള്ളവരെ പരിഹസിക്കരുത് 14. ഇരട്ട മുഖം കാട്ടരുത് 15. കപടന്മാരെ പടച്ചവൻ പരിഹസിക്കുന്നു. 16. കപടന്മാരുടെ കച്ചവടം നഷ്ടം തന്നെ. 17. കപടന്മാരുടെ ഉദാഹരണം മഹാമോശമാണ്. 18. കപടന്മാർ വലിയ ദുർമാർഗികളാണ്. 19. വിശ്വാസത്തിലെ ബലഹീനത അപകടകരമാണ്. 20. അല്ലാഹു സർവ്വശക്തനാണ്. 21. നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച പടച്ചവനെ ആരാധിക്കുക. 22. ആകാശ-ഭൂമികളിലൂടെ ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയ അല്ലാഹുവിനോട് ആരെയും തുല്യമാക്കരുത്. 23. അതുല്യ ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ മുഹമ്മദുര്‍റസൂലുല്ലാഹി ﷺയുടെ ദൃഷ്ടാന്തമാണ്. 24. നരകത്തെ സൂക്ഷിക്കുക . 25. സ്വർഗ്ഗത്തിലേക്ക് നീങ്ങുക. സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും ഉള്ളവര്‍ക്ക് സമുന്നത സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്. 26. പടച്ചവൻ പറഞ്ഞതെല്ലാം സത്യം മാത്രമാണ്. 27. കരാറുകള്‍ പൊളിക്കുന്നതും ബന്ധങ്ങള്‍‍ തകര്‍ക്കുന്നതും നാശങ്ങള്‍ ഉണ്ടാക്കുന്നതും നഷ്ടവാളികളുടെ ദുർഗുണങ്ങളാണ്. 28. സ്രഷ്ടാവിനെ നിഷേധിക്കരുത്. 29. അല്ലാഹു എല്ലാം അറിയുന്നവനാണ്. 30. മനുഷ്യൻ പടച്ചവന്റെ പ്രതിനിധിയാണ്. പടച്ചവന് പൊരുത്തമായ നിലയില്‍ ജീവിക്കുക. 31. വിജ്ഞാനം വലിയ മഹത്വം. 32. അറിവില്ലായ്മ സമ്മതിക്കുക. 33. അല്ലാഹു എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്. 34. അഹങ്കാരം പിശാചിന്റെ ദുർഗുണമാണ്. 35. അനുസരണക്കേട് കാട്ടരുത്. 36. പിശാചിനെ സൂക്ഷിക്കുക. 37. പശ്ചാത്താപം മഹൽഗുണമാണ്. 38. സന്മാർഗികൾ ഒന്നും ഭയക്കേണ്ടതില്ല 39. നിഷേധികൾ നരക വാസികളാണ്. 40. അനുഗ്രഹങ്ങൾ അനുസ്മരിക്കുക. 41. തിന്മയിൽ മാതൃക കാട്ടരുത്. 42. സത്യാസത്യങ്ങൾ കൂട്ടികുഴക്കരുത് 43. നമസ്ക്കാരം, സകാത്ത്‌, ജമാഅത്ത് നമസ്ക്കാരം ഇവ ഗൗനിക്കുക. 44. ഉപദേശിക്കുമ്പോൾ സ്വയം ഉണരുക. 45. സഹനതയും നിസ്കാരവും രക്ഷാമാർഗമാണ്. 46. രക്ഷിതാവിനെ കണ്ടുമുട്ടുന്നത് ഭയക്കുക 47. അല്ലാഹുവിന്റെ ഔദാര്യം അനുസ്മരിക്കുക 48. വിചാരണ ദിനത്തെ ഭയക്കുക. 49. നിങ്ങള്‍ നന്മയുള്ളവരായാല്‍ അല്ലാഹു ശത്രുവിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നതും ശത്രുവിനെ നശിപ്പിക്കുന്നതും ഉത്തമ വാഗ്ദാനങ്ങള്‍ നല്‍കുന്നതും പൂര്‍ത്തീകരിക്കുന്നതും പാപങ്ങള്‍ പൊറുക്കുന്നതുമാണ്. 53. വേദഗ്രന്ഥം പ‌ടച്ചവന്റെ വലിയ അനുഗ്രഹമാണ്. 54. പശ്ചാത്താപം ഉന്നത സൗഭാഗ്യമാണ്. 55. ധിക്കാര വാക്കുകള്‍ പറയരുത്. 56. ജീവിതം പടച്ചവന്റെ അനുഗ്രഹമാണ്. 57. ആഹാരം വലിയ കാരുണ്യമാണ്. 58. നാടുകളിലും വീടുകളിലും പ്രവേശിക്കുമ്പോള്‍ വിനയം പുലർത്തുക. 59. അക്രമവും അഹങ്കാരവും കാട്ടുന്നവര്‍ക്ക് വലിയ ശിക്ഷ നല്‍കപ്പെടുന്നതാണ്. 60. അന്ന-പാനീയങ്ങള്‍ പടച്ചവന്റെ വലിയ അനുഗ്രഹമാണ്. അവ ഉപയോഗിച്ചുകൊണ്ട് നാശകാരികളായി അഴിഞ്ഞാടരുത്. 61. സ്വയം നന്നാകാന്‍ ആഗ്രഹിക്കാത്തവരെ അല്ലാഹു നന്നാക്കുന്നതല്ല. അല്ലാഹുവിന്റെ പാഠശാലയായ പ്രവാചകനില്‍ നിന്നും പാഠങ്ങള്‍ പഠിക്കാതെ നന്ദികേടും നിഷേധവും കാട്ടിയവരെ അല്ലാഹു ശപിക്കുന്നതാണ്. 62. നിന്ദ്യതയില്‍ നിന്നും രക്ഷ നേടുന്നതിന് സത്യ വിശ്വാസവും സൽകർമ്മവും സ്വീകരിക്കുക. ഇവ വിജയത്തിലേക്കുള്ള മാർഗ്ഗമാണ്. 63. ഇലാഹീ സന്ദേശം മുറുകെ പിടിക്കുക. 64. അവഗണന കാട്ടരുത്‌. 65. വിശുദ്ധ ദിനത്തെ ആദരിക്കുക 66. ആദരണീയ ദിനത്തെ അനാദരിച്ചവര്‍ ശിക്ഷിക്കപ്പെട്ടു. ഇത് മറ്റുള്ളവര്‍ക്കും വലിയൊരു ഗുണപാഠമാണ്. 67. വിവരക്കേട് പാടില്ല. 68. അനാവശ്യ ചോദ്യങ്ങള്‍ വർജ്ജിക്കുക. 69. അമിത സംശയം നന്നല്ല. 70. കൂടുതൽ ചോദ്യങ്ങൾ കുഴപ്പത്തിലാക്കും 71. അല്ലാഹു തീരുമാനിച്ചത് മാത്രമേ നടക്കുകയുള്ളൂ എന്ന വിശ്വാസത്തോടെ ഇൻഷാ അല്ലാഹ് പറയുന്നത് ഉത്തമവും രക്ഷയുമാണ്. 72. കുറ്റം ചെയ്തശേഷം ഒഴിഞ്ഞ് മാറുകയോ മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയോ ചെയ്യരുത്. 73. അല്ലാഹു മരിച്ചവരെ ജീവിപ്പിക്കും. 74. മനസ്സ് മയപ്പെടുത്തുക. 75. വേദത്തിൽ തിരിമറി നടത്തുന്നത് വലിയ പാപമാണ്. 76. കാപട്യം മഹാമോശമാണ്. 77. അല്ലാഹു രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാണ്. 78. ഊഹാപോഹങ്ങളിൽ വ്യാമോഹങ്ങളിലും കുടുങ്ങി കിടക്കരുത്. 79. കളവുകൾ എഴുതുന്നവർക്ക് മഹാപാപം. 80. വിവരമില്ലാതെ ഒന്നും പറയരുത്. 81. പാപങ്ങൾ അധികരിപ്പിക്കുകയും നിഷേധത്തിൽ എത്തിച്ചേരുകയും ചെയ്തവർ കാലാകാലം നരകവാസികളാണ്. 82. സത്യവിശ്വാസം സൽക്കർമ്മങ്ങളും ഉള്ളവർ സ്വർഗ്ഗവാസികളാണ്. 83. പടച്ചവന്റെ ഗൗരവത്തോടെ കല്‍പ്പിച്ച കാര്യങ്ങള്‍ പാലിക്കുക. 84. പരസ്പരം സാഹോദര്യം നിലനിർത്തുകയും വളര്‍ത്തുകയും ചെയ്യുക. ഭിന്നിപ്പിച്ച് ഭരിക്കുന്നത് വളരെ നിന്ദ്യമാണ്. 85. ഇലാഹീ കൽപ്പനകൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണെങ്കില്‍ പാലിക്കുകയും അല്ലാത്ത പക്ഷം പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇരുലോകത്തും ശിക്ഷയുണ്ട്. 86. ഭൗതിക ലോകത്തിന് മുൻഗണന കൊടുക്കുന്നവർക്ക് മഹാനാശം 87. പ്രവാചകന്മാരെ ആദരിക്കുക 88. അഹങ്കാരങ്ങൾ വർജ്ജിക്കുക. അഹങ്കാരികള്‍ ശപിക്കപ്പെടുന്നതാണ്. 89. വര്‍ഗ്ഗീയത കാരണം സത്യം നിഷേധിച്ചവര്‍ നഷ്ടവാളികളാണ്. 90. ശത്രുത നിഷേധത്തിലേക്ക് നയിക്കുന്നു. 91. എല്ലാ പ്രവാചകന്മാരെയും ആദരിക്കുക. 92. ഏകദൈവ വിശ്വാസത്തിന്റെ സുവ്യക്തമായ  രേഖകള്‍ ഉണ്ടായിട്ടും ബഹുദൈവാരാധന നടത്തുന്നത് അക്രമമാണ്. 93. അനുസരണ ബാഹ്യമായി പ്രകടിപ്പിക്കുകയും പിന്നീട് മാറിക്കളയുകയും ചെയ്യുന്നവര്‍ വലിയ കുറ്റവാളികളാണ്. 94. സത്യവിശ്വാസികൾ മരണത്തെ കൊതിക്കുന്നു. 95. അക്രമികൾ മരണത്തെ ഭയക്കുന്നു. 96. ഭൗതിക മോഹം വളരെ മോശമാണ്. 97. മലക്കുകളോട് ശത്രുത പുലര്‍ത്തരുത്. അവരെ സ്നേഹിച്ച് ആദരിക്കുക. 98. മലക്കുകളുടെ ശത്രു അല്ലാഹുവിന്റെയും ശത്രുവാണ്. 99. ഖുർആനിക സന്ദേശങ്ങൾ സുവ്യക്തമാണ്. 100. കരാറുകൾ ലംഘിക്കരുത്. 101. വേദ ഗ്രന്ഥത്തില്‍ നിന്നും മുഖം തിരിക്കുന്നത് വലിയ കുറ്റമാണ്. 102. മാരണങ്ങളും ദുർമന്ത്രങ്ങളും വർജ്ജിക്കുക. അതുമായി മഹാന്മാരായ നബിമാര്‍ക്ക് യാതൊരു ബന്ധവുമില്ല. മാരണങ്ങള്‍ വലിയ പരീക്ഷണമാണ്. അല്ലാഹുവിന്റെ തീരുമാനമില്ലാതെ അതില്‍ നിന്നും അല്‍പ്പവും ഫലിക്കുന്നതല്ല. 103. സത്യവിശ്വാസവും ഭയഭക്തിയുമാണ് രക്ഷയുടെയും വിജയത്തിന്റെയും ഉത്തമ മാർഗ്ഗം. 104. പ്രവാചകരെ മനസ്സാ വാചാ കര്‍മ്മണാ ആദരിക്കുക. 105. അസൂയാലുവിന്റെ ആഗ്രഹം നിന്ദ്യമാണ്. 106. ഖുർആനില്‍ ആരംഭ കാലത്ത് ഇറക്കിയ ചിലത് അല്ലാഹു ദുർബലപ്പെടുത്തുന്നതാണ്. തുടര്‍ന്ന് അതുപോലുള്ളതോ അതിനേക്കാള്‍ ഉത്തമമോ പകരം കൊണ്ടുവരുന്നതാണ്. 107. അല്ലാഹു അടിമകളുടെ നന്മ നോക്കുന്നു. 108. അനാവശ്യ ചോദ്യങ്ങൾ വർജ്ജിക്കുക. 109. അസൂയാലുക്കളോട് സഹനതയോടെ വർത്തിക്കുക. 110. കർമ്മങ്ങളും ഉദ്ദേശങ്ങളും നന്നാക്കുക. 111. സ്വർഗ്ഗം ആരുടെയും തറവാട് സ്വത്തല്ല. 112. സത്യവാന്മാർക്ക് ഇരുലോക വിജയമുണ്ട്. 113. സത്യാസത്യങ്ങളുടെ തീരുമാനം പരലോകത്ത് ഉണ്ടാകും 114. ആരാധനാലയങ്ങളോട് ആദരവ് പുലർത്തുക. ഭയഭക്തരായ ആളുകള്‍ മാത്രമേ ആരാധനാലയങ്ങളുടെ കാര്യകര്‍ത്താക്കളാകാന്‍ പാടുള്ളൂ. 115. ഖിബ്‌ല നിശ്ചയിച്ചത് അച്ചടക്കത്തിനു വേണ്ടിയാണ്. 116. അല്ലാഹുവിന് മക്കളില്ല 117. അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവാണ് 118. അല്ലാഹുവിനു ധാരാളം ദൃഷ്‌ടാന്തങ്ങൾ ഉണ്ട്. 119. ന്യൂനതകളൊന്നുമി‌ല്ലാത്ത റസൂലുല്ലാഹി ﷺ അല്ലാഹുവിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. 120. സന്മാർഗ്ഗത്തിൽ ഉറച്ച് നിൽക്കുക. 121. പരിശുദ്ധ ഖുർആൻ ശരിയായ നിലയിൽ പാരായണം ചെയ്യുക. 122. പടച്ചവന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. 123. നിഷേധികളിൽ നിന്നും പരലോകത്ത് ഒരു പകരവും സ്വീകരിക്കപ്പെടുന്നതല്ല. 124. നബിമാർ നായകരാണ്. 125. കഅ്ബാ ശരീഫ് അഭയ കേന്ദ്രമാണ്. 126. നാടിന്റെ നന്മക്ക് പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. 127. സ്വീകാര്യതക്ക് പ്രാര്‍ത്ഥിക്കുക. 128. സൽഗുണങ്ങൾ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. 129. മുഹമ്മദീ നിയോഗം ഇബ്റാഹീമീ പ്രാർത്ഥനയുടെ ഫലമാണ്.  130. ഇബ്‌റാഹീം നബി ﷤എല്ലാവർക്കും മാതൃകായോഗ്യനാണ്. 131. ഇസ്‌ലാം എല്ലാ നബിമാരുടെയും മാർഗ്ഗമാണ്. 132. എല്ലാ നബിമാരുടെയും സന്ദേശവും ഇസ്‍ലാം തന്നെ 133. നബിമാർ വിയോഗ നേരത്തും ഉപദേശിക്കുന്നു. 134. മുൻഗാമികളെ പഠിക്കുകയും പകർത്തുകയും ചെയ്യുക. 135. ഇബ്‌റാഹീമീ സരണി കറ കളഞ്ഞ തൗഹീദാണ്. 136. ഇസ്‌ലാം ആഗോള ദർശനമാണ്. 137. സന്മാർഗ്ഗമാണ് ഉത്തമം. തർക്കം വെടിയുക. 138. അല്ലാഹുവിന്റെ നിറം സ്വീകരിക്കുക. 139. എല്ലാവരുടെയും രക്ഷിതാവ് ഒരുവൻ തന്നെ. 140. പുത്തൻ മതങ്ങൾക്ക് പ്രവാചകൻമാരുമായി ബന്ധമില്ല. 141. ഓരോരുത്തരോടും അവരുടെ കർമ്മങ്ങളെക്കുറിച്ച് ചോദിക്കപ്പെടും. 


ജുസു-2
142. വിവരക്കേടിന് മറുപടി വിവരത്തിലൂടെ നൽകുക. ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ കൽപ്പനകളെല്ലാം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ പേരാണ്. 143. ഉത്തമ സമുദായത്തിന് ഉന്നത ഖിബ്‌ല നൽകപ്പെട്ടു. പ്രവാചകന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കുക. 144. വേദം അറിയുന്നവർക്ക് സത്യം അറിയാം. 145. ജനങ്ങളുടെ ഇഷ്ടത്തെയല്ല, നാഥന്റെ ആഗ്രഹത്തെ നിർവ്വഹിക്കുക തര്‍ക്കവിതര്‍ക്കങ്ങളില്‍ കുടുങ്ങാതെ പ്രബോധനത്തില്‍ മുഴുകുക. 146. സത്യം അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നത് മഹാപാപം. 147. സത്യം അല്ലാഹു അവതരിപ്പിച്ചതാണ്. 148. യഥാർത്ഥ മഹത്വം അടിസ്ഥാന നൻമകൾക്കാണ്. 149. നമസ്ക്കാരത്തിൽ മസ്ജിദുൽ ഹറാമിനെ അഭിമുഖീകരിക്കുക. 150. എവിടെ ആയിരുന്നാലും മസ്ജിദുൽ ഹറാമിനെ അഭിമുഖീകരിക്കുക. 151. മുഹമ്മദുർറസൂലുല്ലാഹി ﷺ അല്ലാഹുവിന്റെ സമുന്നത അനുഗ്രഹമാണ്. 152. പടച്ചവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക 153. അല്ലാഹുവിന്റെ സഹായത്തിന് നിസ്ക്കാരവും സഹനതയും മുറുകെ പിടിക്കുക. 154. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള മരണവും നഷ്ടങ്ങളും സമുന്നത സൗഭാഗ്യം 155. പരീക്ഷണങ്ങളിൽ പതറരുത്. 156. എല്ലാം അല്ലാഹുവിൽ നിന്നും ഉള്ളതാണ്, എല്ലാം അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതുമാണ്. 157. സഹനതയും നന്ദിയുമുള്ളവരെ പടച്ചവൻ ഇരുലോകത്തും ധാരാളമായി അനുഗ്രഹിക്കും. 158. അല്ലാഹുവിന്റെ ദ്യഷ്ടാന്തമായ സഫയും മർവയും സഹനത പഠിപ്പിക്കുന്നു. 159. സത്യം മറച്ചുവെക്കുന്നത് മഹാപാപം. 160. പശ്ചാത്തപിക്കുകയും കാര്യം വ്യക്തമാക്കുകയും ചെയ്താൽ മാപ്പ് നൽകപ്പെടുന്നതാണ്. 165. കാരുണ്യ നീതികൾ നിറഞ്ഞ അല്ലാഹുവിനെ അതിയായി സ്‌നേഹിക്കുക 166. പരലോകത്ത് തെറ്റായ ബന്ധങ്ങൾ പൊട്ടി പോകുന്നതാണ്. 167. തെറ്റായ ബന്ധമുള്ളവർ പരലോകത്ത് ദു:ഖിക്കുന്നതാണ്. 168. അനുവദനീയവും പരിശുദ്ധവുമായത് ഉപയോഗിച്ച് കൊള്ളുക. 169. പിശാചിന്റെ ദുർബോധനങ്ങളെ സൂക്ഷിക്കുക. 170. വഴികെട്ട മുൻഗാമികളെ പിൻപറ്റരുത്. സന്മാർഗികളെ പിൻപറ്റുക. 171. നിഷേധത്തിലൂടെ സത്യം ഗ്രഹിക്കാനുള്ള ശേഷിയില്ലാതാകുന്നു. 172. അനുവദനീയമായത് ഉപയോഗിച്ച് പടച്ചവന് നന്ദി രേഖപ്പെടുത്തുക. 173. നിർബന്ധിത സാഹചര്യത്തിലല്ലാതെ നിഷിദ്ധ വസ്തുക്കൾ ഉപയോഗിക്കരുത്. 174. സത്യം മറച്ചു വെയ്ക്കുന്നവർക്ക് കഠിന ശിക്ഷയുണ്ട്. 175. സത്യം മറച്ചു വെയ്ക്കുന്നവർ വഴികേട് വിലയ്ക്ക് വാങ്ങിയവരാണ്. 176. അനാവശ്യ തർക്കങ്ങളിൽ കുടുങ്ങിയവർ വലിയ അപകടത്തിലാണ് 177. ഇതിന് ആയത്തു ഉസൂലിൽ ബിർ: എന്ന് പറയപ്പെടുന്നു. നന്മയുടെ അടിസ്ഥാനങ്ങൾ ഇവയാണ്: വിശ്വാസം ശരിയാക്കുക, പരസ്പര ബന്ധങ്ങള്‍ നന്നാക്കുകയും സഹായിക്കുകയും ചെയ്യുക, ആരാധനകള്‍ ശരിയായി അനുഷ്ഠിക്കുക, ഇടപാടുകള്‍ മാന്യമാക്കുക, സഹനത പോലുള്ള സല്‍സ്വഭാവങ്ങള്‍ ഉണ്ടാക്കിയെടുക്കുക. 178. നീതിയും സമത്വവും മുറുകെ പിടിക്കുക. ആരെയെങ്കിലും അന്യായമായി വധിച്ചാൽ പ്രതിക്രിയ നടത്തപ്പെടേണ്ടതാണ്. 179. പ്രതിക്രിയ നിയമത്തിലൂടെ മനുഷ്യ ജീവൻ സുരക്ഷിതമാകും 180. മരണപ്പെടുന്നവർ മൂന്നിലൊന്നിന് ഉള്ളില്‍ വസിയ്യത്ത് ചെയ്യുന്നത് ഉത്തമമാണ്. 181. വസിയ്യത്ത് ഭേദഗതി ചെയ്യുന്നവന് അതിന്റെ ശിക്ഷയുണ്ട്. 182. പ്രശ്‌നം പരിഹരിക്കാൻ പരിശ്രമിക്കുന്നതില്‍ കുഴപ്പം ഇല്ല. 183. റമളാനിലെ നോമ്പിലൂടെ ഭയഭക്തി ഉണ്ടാകും. 184. കഴിവുള്ള എല്ലാവരും നോമ്പ് അനുഷ്ഠിക്കുക. 185. റമളാൻ മാസം ഖുർആൻ മാസമാണ്. ഖുര്‍ആന്‍ അധികമായി ഓതുകയും കേള്‍ക്കുകയും ഗ്രഹിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 186. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. ദിക്ർ-ദുആക്കൾ അധികരിപ്പിക്കുക. വിശിഷ്യാ റമളാനിന്റെ നിമിഷങ്ങള്‍ വലിയ സ്വീകാര്യതയുള്ളതാണ്. 187. നോമ്പിന്റെ നിയമങ്ങൾ പാലിക്കുക. മര്യാദകളും സൂക്ഷിക്കുക. നമസ്ക്കാര സ്ഥലങ്ങളില്‍ അധികമായി കഴിച്ച് കൂട്ടുക. 188-അന്യരുടെ സമ്പത്ത് അന്യായമായി ഉപയോഗിക്കരുത് 189 അന്ധവിശ്വാസങ്ങൾ വർജ്ജിച്ച് കാര്യങ്ങൾ നേരെ  ചൊവ്വേ ചെയ്യുക 190 ശേഷിയുണ്ടെങ്കിൽ അക്രമത്തെ നേരിടുക. 191 നാശങ്ങളും പ്രശ്‌നങ്ങളും പരത്തുന്നത് വലിയ അക്രമമാണ്.  192 അവർ അക്രമം കാട്ടുന്നില്ലെങ്കിൽ നിങ്ങളും അക്രമം കാട്ടരുത്. 193 നാശ പ്രശ്‌നങ്ങൾ ഇല്ലാതായാൽ യുദ്ധത്തിന് അനുമതിയില്ല. 194 അക്രമത്തെ അതേ നിലയിൽ നേരിടാം 195 അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക, നൻമ നിറഞ്ഞവരാകുക 196 ഹജ്ജ് ഉംറ ഇബാദത്തുകൾ കഴിവിന്റെ പരമാവധി സമ്പൂർണ്ണമാക്കുകയും അല്ലാഹുവിന് വേണ്ടി മാത്രം നിർവ്വഹിക്കുകയും ചെയ്യുക. 197. പുണൃ സ്ഥലങ്ങളിലും സമയങ്ങളിലും എല്ലാ വിധ പാപങ്ങളും സൂക്ഷിക്കുക, നൻമകൾ വല്ലതും ചെയ്യുക 198. പുണ്യസ്ഥലങ്ങളിലും സമയങ്ങളിലും കച്ചവടം പോലുള്ള അനുവദനീയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. അല്ലാഹുവിന്റെ ദിക്ർ മുറുകെ പിടിക്കുക. 199. നന്മകൾക്ക് ഇടയിലും ശേഷവും അല്ലാഹുവിനോട് പാപമോചനം ഇരക്കുക. 200. പുണ്യകർമ്മങ്ങൾക്ക് ശേഷവും അല്ലാഹുവിന്റെ സ്മരണ നിലനിർത്തുക. 201. ഇരുലോക നന്മകൾക്കായി ദുആ ഇരക്കുക. 202. ഇരുലോക നന്മകൾക്ക് പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ 203. പടച്ചവനിലേക്കുള്ള യാത്ര മറക്കാതിരിക്കുക. 204. ദുരുദ്ദേശത്തോടെയുള്ള മധുര വാക്കുകൾ അപകടകരം 205. നാശമുണ്ടാക്കുന്നത് പടച്ചവന് ഇഷ്ട്മല്ല 206. ഉപദേശങ്ങൾക്ക് മുന്നിൽ അഹങ്കരിക്കരുത് 207. ദീനിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കും 208. പടച്ചവനെ സമ്പൂർണ്ണമായ നിലയിൽ അനുസരിക്കുക. 209. തിൻമയിൽ ഉറച്ചുനിന്നാൽ പടച്ചവന് യാതൊരു പ്രശ്‌നവുമില്ല. 210. പടച്ചവന്റെ ശിക്ഷ വന്നതിന് ശേഷം നന്നാവാൻ സാധിക്കുന്നതല്ല. 211. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിച്ചാല്‍ കടുത്ത ശിക്ഷ 212. ഭൗതിക അലങ്കാരങ്ങളിൽ അഹങ്കരിക്കാൻ പാടില്ല 213. സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുക 214. പരീക്ഷണങ്ങളെ സഹനത പ്രതീക്ഷകളോടെ നേരിടുക 215. ദാന ധർമ്മങ്ങൾ ആത്മാര്‍ത്ഥതയോടെ നിർവ്വഹിക്കുക. 216. ശേഷിയുണ്ടെങ്കിൽ അക്രമത്തിനെതിരിൽ പോരാടുക. 217 പ്രശ്‌നമുണ്ടാക്കുന്നത് യുദ്ധത്തെക്കാൾ കഠിനമാണ്. 218. സത്യത്തിന്റെ ഉയർച്ചക്ക് കഴിവിന്റെ പരമാവധി പരിശ്രമിക്കുക. 219. ഏറ്റവും വലിയ നന്മ പാപങ്ങളെ ഉപേക്ഷിക്കലാണ്. മിച്ചം വരുന്നത് ധർമ്മം ചെയ്യുക. 220. അനാഥരുടെ വിഷയത്തിൽ സൂക്ഷ്മതയോടെ പരിശ്രമിക്കുക. 221. വിവാഹം ജീവിതത്തിന്റെ അടിസ്ഥാനം, വിവാഹത്തിൽ വിശ്വാസത്തിന് മുൻഗണന നൽകുക. 222. ആർത്തവ ഘട്ടത്തിൽ സംസർഗ്ഗം ഒഴിവാക്കുക. 223. ഭാര്യ ഭർതൃ ബന്ധം കൃഷിയിടം പോലെയാണ്. 224. അല്ലാഹുവിന്റെ നാമത്തെ തിന്മക്കുള്ള പരിചയാക്കരുത്. 225. അവിചാരതമായ ആണയിടൽ കുഴപ്പമില്ല. 226. ഈലാഇന്റെ കാലാവധി നാലുമാസം മാത്രം. 227. ഈലാഅ് നാലുമാസം കഴിഞ്ഞാൽ ത്വലാഖ് സംഭവിക്കും. 228. വിവാഹമോചിതയായ സ്ത്രീ മൂന്ന് മാസം ഇദ്ദ ഇരിക്കേണ്ടതാണ്.  229. വളരെ നിർബന്ധമായ സാഹചര്യത്തിൽ വിവാഹ മോചനം അനുവദനീയമാണ്. മടക്കി എടുക്കാൻ പറ്റുന്ന വിവാഹ മോചനം രണ്ടു പ്രാവശ്യം മാത്രം. നിർബന്ധിത സാഹചര്യത്തിൽ വിവാഹ മോചനത്തിനു സ്ത്രീകൾക്കും വഴിയുണ്ട്. 230. മൂന്നാമത്തെ ത്വലാഖ് അതീവ ഗൗരവമുള്ളതാണ്. 231. വിവാഹവും വിവാഹ മോചനവും തിരിച്ചെടുക്കലും നല്ല നിലയിലാണെങ്കിൽ പുണ്യ കർമ്മങ്ങൾ, തെറ്റായ നിലയിലാണെങ്കിൽ വലിയ അക്രമങ്ങൾ, 232. വിവാഹമോചനം പ്രശ്‌നത്തിന്റെ പരിഹാരമാണ്, പ്രശ്‌നം രൂക്ഷമാക്കാനും രണ്ടാം വിവാഹത്തെ തടയാനുമുള്ള മാധ്യമമല്ല. 233. വിവാഹ മോചനാനന്തരം കുട്ടികളുടെ കാര്യം രമ്യമായി പരിഹരിക്കണം. 234. ഭർത്താവ് മരിച്ചാൽ നാലു മാസം പത്ത് ദിവസം ഇദ്ദ അനുഷ്ഠിക്കണം. 235. ഇദ്ദ കാലഘട്ടത്തിൽ വിവാഹത്തിന്റെ ആലോചനയാകാം, ഇടപാട് നടത്താൻ പാടില്ല. 236. വിവാഹമോചിതയ്ക്ക് ഉപഹാരങ്ങൾ നൽകുക 237. വിവാഹ പ്രശ്‌നങ്ങളിൽ വിശാലവും ഉദാരവുമായ സമീപനം സ്വീകരിക്കുക, ഞെരുക്കങ്ങളും കടുംപിടുത്തങ്ങളും പാടില്ല. 238. നിസ്‌കാരം നന്മകളുടെ ചാലകശക്തി. 239. പ്രയാസഘട്ടങ്ങളിൽ കഴിയുന്നതുപോലെ നിസ്‌കരിക്കുക, സമാധാന സന്ദർഭങ്ങളിൽ നല്ല നിലയിൽ നിസ്‌കരിക്കുക. 240. നിങ്ങളുടെ മരണത്തിന് ശേഷം ഭാര്യമാർ നിസ്സഹായരായി കഴിയാതിരിക്കാൻ ശ്രദ്ധിക്കുക. 241. സ്ത്രീകളുടെ അവകാശത്തെക്കാൾ കൂടുതലായി ഉപഹാരങ്ങൾ നൽകുക. 242. അല്ലാഹുവിന്റെ വിധിവിലക്കുകൾ വളരെ വ്യക്തമാണ്. 243. ഭീരുത്വ ഭയങ്ങൾ സമൂഹത്തിന്റെ മരണമാണ്. 244. ഉത്തമ ലക്ഷ്യങ്ങൾക്ക് നല്ല നിലയിൽ പോരാടുക. 245. അല്ലാഹുവിന് നല്ല നിലയിൽ കടം കൊടുക്കുക, ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകുന്നതാണ്. 246. മുൻഗാമികളുടെ ചരിത്രങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. 247. പ്രയോജനപ്രദമായ അറിവും ശാരീരിക ശേഷിയും നേതൃത്വത്തിന്റെ മഹനീയ ഗുണങ്ങൾ. 248. മാതൃകാജീവിതം സ്വീകരിക്കുക 249. പോരാട്ടങ്ങളിൽ സഹനതയും അടിയുറപ്പും അത്യാവശ്യം. 250. പോരാട്ട-പ്രശ്‌ന വേളകളിൽ ദിക്ർ ദുആക്കൾ അധികരിപ്പിക്കുകയും സൽഗുണങ്ങൾ നിലനിർത്തുകയും ചെയ്യുക. 251. പോരാട്ടങ്ങൾ അക്രമ അനീതികളുടെ ദൂരീകരണത്തിനും നീതി ന്യായങ്ങളുടെ സംസ്ഥാപനത്തിനും വേണ്ടിയാണ്. 252. പരിശുദ്ധ ഖുർആൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തിന്റെ സുവ്യക്തമായ രേഖ. 


ജുസു-3
253. ഇഹലോകം പരീക്ഷണ സ്ഥലം. സത്യാസത്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വലിയ പരീക്ഷണം. 254. ഭൗതിക ജീവിതത്തിലെ സ്വാതന്ത്ര്യം ശരിയായ നിലയിൽ വിനിയോഗിക്കുക. ഇരുലോക വിജയം കരസ്ഥമാക്കുക. അങ്ങനെ വിനിയോഗിക്കാത്തവർ കടുത്ത നഷ്ടവാളികൾ. 255. ആരാധനക്കർഹൻ അല്ലാഹു മാത്രം. അല്ലാഹു ഉന്നത ഗുണങ്ങൾ ഉള്ളവൻ. പരിശുദ്ധ ഖുർആനിലെ സമുന്നത സൂക്തം ആയത്തുൽ കുർസിയ്യ്. 256. അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കുന്നതിന് യാതൊരു നിർബന്ധവുമില്ല. 257. സത്യവിശ്വാസികളുടെ സഹായി അല്ലാഹുവാണ് 258. സത്യവിശ്വാസം സത്യജ്ഞാനത്തിന്റെ പ്രകാശമാണ്. നിഷേധം വിവരക്കേടിന്റെ കൂരിരുട്ടാണ്. 259. സർവ്വശക്തൻ മരണാനന്തരം ജീവിപ്പിക്കുന്നവൻ. 260. പ്രതാപശാലിയും തന്ത്രജ്ഞനുമായ അല്ലാഹു യഥാസമയത്ത് മനുഷ്യനെ പുനർജീവിപ്പിക്കുന്നതാണ്. 261. ദാനധർമ്മം മഹത്തരമായ കര്‍മ്മമാണ്. 262. എന്നാൽ എടുത്ത് പറയുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. 263. പടച്ചവന് നിങ്ങളുടെ ദാനം ആവശ്യമില്ല. 264. ദുരുദ്ദേശത്തിലൂടെയും ദുസ്വഭാവങ്ങളിലൂടെയും ദാനധർമ്മങ്ങളെ നിഷ്ഫലമാക്കരുത് 265. ഉദ്ദേശലക്ഷ്യങ്ങൾ ഉന്നതമാകുന്നതിലൂടെ ദാനധർമ്മം സമുന്നതമാകുന്നതാണ്. 266. നിബന്ധനകൾ പാലിക്കാത്ത ദാനധർമ്മം ദു:ഖത്തിന് കാരണം. 267. അനുവദനീയവും പരിശുദ്ധവുമായ സമ്പാദ്യ കൃഷികളിൽ നിന്നും ധർമ്മം ചെയ്യുക. 268. പിശാച് പിശുക്കിനെ പ്രേരിപ്പിക്കുന്നു. പടച്ചവൻ ധർമ്മത്തിന് ഇരുലോകത്തും പകരം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു 269. ഹിക്മത്ത് ശരിയായ വിജ്ഞാനം അമൂല്യ സമ്പത്ത്. 270. ദാനധർമ്മങ്ങൾ എല്ലാം അല്ലാഹു അറിയുന്നുണ്ട്. 271. രഹസ്യമായും പരസ്യമായും ദാനം ചെയ്യാം. പക്ഷെ അല്ലാഹു എല്ലാം അറിയുന്നുണ്ട് എന്ന ബോധം നിലനിർത്തുക. 272. ദാനധർമ്മങ്ങളിൽ വർഗ്ഗീയതയില്ല. നല്ല ഉദ്ദേശത്തിൽ ആവശ്യക്കാർക്ക് ധർമ്മം ചെയ്യുക. 273. ദീനീ സേവനങ്ങളിൽ ഒതുങ്ങിക്കഴിയുന്ന സാധുക്കളെ ദാനധർമ്മങ്ങളിൽ പ്രത്യേകം പരിഗണിക്കുക. 274. രാവും പകലും കഴിയുന്ന നിലയിലെല്ലാം ദാനധർമ്മങ്ങൾ ചെയ്യുക. വമ്പിച്ച പ്രതിഫലം ലഭിക്കും. 275. പലിശ നിഷിദ്ധം, മഹാപാപം. 276. പലിശയും പാപങ്ങളും ഇരുലോകവും തകർക്കും 277. നൻമകൾ ഇരുലോകവും നന്നാക്കും 278. ഈമാൻ ഉറപ്പിക്കുക, പലിശ വെടിയുക. 279. പലിശ പടച്ചവനോടുള്ള യുദ്ധമാണ്. 280. കടക്കാർക്ക് ഇളവും ദാനവും നൽകുക. 281.പരാലോകത്തിന്റെ മഹാദിനത്തെ ഭയപ്പെടുക. 282. ഇടപാടുകൾ രേഖപ്പെടുത്തിയും സാക്ഷിയെ നിർത്തിയും സൂക്ഷ്മതയുള്ളത് ആക്കുക. സ്വയം ഉപദ്രവത്തിൽ അകപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും പാടില്ല. കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക. പടച്ചവന്‍ പഠിപ്പിക്കുന്ന വിധിവിലക്കുകള്‍ പഠിക്കുക. 283. പണയം, സാക്ഷ്യം ഇവയുടെ നിയമങ്ങൾ പാലിക്കുക. 284. അല്ലാഹു സർവ്വതിന്റെയും ഉടമസ്ഥൻ, എല്ലാം അറിയുന്നവൻ 285. സത്യവിശ്വാസം പുതുക്കുക. അനുസരിക്കാൻ സന്നദ്ധരാകുക. 286. ഖുര്‍ആനിക പ്രാര്‍ത്ഥനകള്‍ പതിവാക്കുക.

(ആലുഇംറാന്‍)
1. അല്ലാഹുവിനെ ആരാധിക്കുക. അല്ലാഹു എല്ലാം നിയന്ത്രിക്കുന്നവനാണ്. 2. അല്ലാഹു വിശുദ്ധ ഗ്രന്ഥം ഇറക്കിയവനാണ്. 3. അമാനുഷികതകളും അല്ലാഹു ആണ് ഇറക്കിയത്. 4. അല്ലാഹു എല്ലാം അറിയുന്നവൻ, 5. രൂപം നൽകുന്നവൻ 6. അല്ലാഹുവാണ് ഗര്‍ഭാശയത്തില്‍ വെച്ച് രൂപം നല്‍കുന്നത്. 7. സുവ്യക്ത വചനങ്ങളുടെ വെളിച്ചത്തിൽ ഖുർആൻ പഠനം നടത്തുക. 8. സന്മാര്‍ഗ്ഗം  അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.9. ഒരു ദിനം എല്ലാവരും രക്ഷിതാവിന് മുന്നിൽ ഹാജരാകും. 10. പടച്ചവനെ അനുസരിച്ച് ജീവിക്കുക. 11. ധിക്കാരികളുടെ അന്ത്യത്തിൽ നിന്നും പാഠം പഠിക്കുക. 12. രക്ഷിതാവിനെ ധിക്കരിക്കുന്നവർ പരാജയപ്പെടും. 13. വിജയത്തിന് എണ്ണമല്ല, ഗുണമാണ് മാനദണ്ഡം. 14. ഭൗതിക സുഖ-രസങ്ങൾ താൽക്കാലികം. 15. പാരത്രിക വിജയം ഭയഭക്തർക്ക്. 16. സത്യവിശ്വാസികള്‍ അടിയുറച്ച് നില്‍ക്കുന്നതാണ്. 17. അവര്‍ നന്ദിയുടെയും സഹനതയുടെയും മഹല്‍ ഗുണങ്ങള്‍ ഉള്ളവരാണ്. 18. ആരാധനക്കർഹൻ അല്ലാഹു മാത്രം.19. അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക. 20. സുവ്യക്തമായ വിഷയത്തിൽ തർക്കങ്ങൾ ഇല്ല. 21. അക്രമികൾക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് സുവാർത്ത. 22. അക്രമം നാശത്തിലേക്കുള്ള വഴി. 23. വേദം അനുസരിച്ചില്ലെങ്കിൽ വേദക്കാർ എന്ന്‌ പറയുന്നതിൽ എന്ത് അർത്ഥം. 24.അന്ധവിശ്വാസം വഞ്ചനയാണ്. 25. അല്ലാഹുവിങ്കൽ കുടുംബ കാര്യങ്ങൾ ഇല്ല, നീതി മാത്രം. 26. അല്ലാഹു സർവ്വശക്തൻ. 27. അല്ലാഹു സർവ്വ നിയൻതാവ്. 28. പടച്ചവന്റെ ശത്രുകളുമായി ആത്മ ബന്ധം പാടില്ല. 29.അല്ലാഹു സർവ്വതും അറിയുന്നവൻ. 30. തീരുമാന ദിനം വരാനുണ്ട്. 31. അല്ലാഹുവിനെ സ്നേഹിക്കുക, പ്രവാചകനെ പിൻപറ്റുക. 32. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുക. 33. ഈസാ നബി ﷤യെയും ഇതര മഹാന്മാരെയും മനസ്സിലാക്കുക. 34. അവർ നന്മകൾ നിറഞ്ഞ മനുഷ്യരാണ്. 35. ഇംറാനെ കണ്ടു പഠിക്കുക. 36. ആഗ്രഹത്തിന് എതിര് നടന്നാലും നിരാശ പാടില്ല. 37. നല്ലവരുടെ സൽക്കാര്യങ്ങൾ അല്ലാഹു സ്വീകരിക്കും. 38. സൽസന്താനത്തിനായി പ്രാർത്ഥിക്കുക. 39. പ്രാർത്ഥിച്ച് പരിശ്രമിക്കുന്നവർക്ക് സന്തോഷ വാർത്ത. 40. അല്ലാഹു സർവ്വതിനും ശക്തൻ. 41. ഗർഭ സമയത്ത്‌ ദിക്റ്-ദുആക്കൾ വർധിപ്പിക്കുക. 42. യുവതീ-യുവാക്കൾ വലിയ അനുഗ്രഹീതർ. 43. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുക. 44. ഈ സംഭവ വിവരണങ്ങൾ മുഹമ്മദീ പ്രവാചകത്വത്തിന്റെ ഉജ്ജല രേഖ. 45. മർയം ﷥ ഒരു മഹാപുരുഷന്റെ മാതാവാകുന്നു. 46. ഈസാ ﷤ അല്ലാഹുവിന്റെ ദൃഷ്‌ടാന്തം. 47. അല്ലാഹു ഉദ്ദേശിക്കുന്നത് നടക്കും. 48. വിജ്ഞാനം പടച്ചവന്റെ അനുഗ്രഹം. 49. ഈസാ ﷤ അല്ലാഹുവിന്റെ ദൂതൻ. അത്ഭുതങ്ങൾ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങൾ. 50. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. 51. അല്ലാഹു എല്ലാവരുടെയും പരിപാലകൻ. 52. അല്ലാഹുവിന്റെ ദീനിന്റെ സഹായികളാവുക. 53. സത്യ സാക്ഷ്യം പുതുക്കുക. 54. കുതന്ത്രത്തെ അല്ലാഹു പരാജയപ്പെടുത്തും. 55. ഈസാ ﷤ ആകാശത്തേക്ക് ഉയർത്തപ്പെട്ടു. 56. നിഷേധികൾക്ക് ശിക്ഷ. 57. വിശ്വാസികൾക്ക് രക്ഷ. 58. പ്രവാചക ചരിത്രം തത്വജ്ഞാന പൂർണം. 59. ആദം ﷤ന് പിതാവും മാതാവും ഇല്ല. 60. ഈസാ ﷤ ദൈവമല്ല, ദൈവ പുത്രനുമല്ല. 61. അസത്യത്തിൽ തർക്കിക്കുന്നവർക്ക് മുബാഹല. (ശാപ പ്രാർത്ഥന) 62. ആരാധനക്കർഹൻ അല്ലാഹു മാത്രം. 63. നാശകാരികളെ അല്ലാഹുവിന് അറിയാം. 64. ഒത്തൊരുമിച്ച് തൗഹീദിൽ വിശ്വസിക്കാം. 65. ഇബ്‌റാഹീം നബി ﷤യിൽ അനാവശ്യ തർക്കം വേണ്ട. 66. അനാവശ്യ തർക്കം കൊണ്ട്‌ ഒരു ഗുണവും ഇല്ല. 67. ഇബ്‌റാഹീം നബി ﷤ കലർപ്പറ്റ ഏകദൈവ വിശ്വാസിയാണ്. 68. മുഹമ്മദീ ഉമ്മത്ത് ഇബ്‌റാഹീമീ മില്ലത്തിലാണ്. 69. വഴി കെട്ടവർ വഴികെടുത്തുന്നത് സൂക്ഷിക്കുക. 70. സത്യം മനസ്സിലായിട്ടും നിഷേധിക്കരുത്. 71. സത്യത്തെ അസത്യത്തോട് കൂട്ടി കുഴക്കരുത്. 72. കുതന്ത്രങ്ങൾ സൂക്ഷിക്കുക. 73. സത്യത്തിൽ സങ്കുചിതത്വം  ഇല്ല. 74. സന്മാർഗം അല്ലാഹുവിന്റെ ഔദാര്യമാണ്. 75. വേദക്കാരിൽ നല്ലവരും ചീത്തവരും ഉണ്ട്. 76. നല്ലവർ അനുഗ്രഹീതർ. 77. ചീത്തവർ ശിക്ഷിക്കപ്പെടുന്നവർ. 78. വിശുദ്ധ ഗ്രന്ഥം തെറ്റായി പാരായണം ചെയ്യരുത്. 79. മഹാന്മാർ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരാണ്. 80. മഹാന്മാർ ബഹുദൈവാരാധന കല്പിക്കുകയില്ല. 81. പ്രവാചകരെ വിശ്വസിച്ച് സഹായിക്കുക. 82. പ്രവാചകരെ എതിർക്കുന്നത് വലിയ പാപം. 83. സ്വന്തം ഇഷ്ടപ്രകാരം അല്ലാഹുവിനെ ആരാധിക്കുക. അല്ലാഹു സർവ്വതിന്റെയും ഉടമസ്ഥൻ. 84. എല്ലാ നബിമാരിലും വിശ്വസിക്കുക. 85. അല്ലാഹു മനസ്സിലാക്കിത്തന്ന മാർഗ്ഗം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. 86. യഹൂദ പണ്ഡിതർ റസൂലുല്ലാഹി ﷺയുടെ സത്യത മനസ്സിലാക്കുന്നവരാണ്. 87. സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്നവരുടെ മേൽ വലിയ ശാപമുണ്ടാകുന്നതാണ്. 88. അവർ കാലാകാലം ശിക്ഷയിൽ കഴിയുന്നതാണ്. 89. പശ്ചാത്തപിക്കുന്നവർക്ക് അല്ലാഹു പൊറുത്ത് കൊടുക്കും. 90. നിഷേധത്തിൽ മുന്നേറുകയും മറ്റുള്ളവരെ സത്യത്തിൽ നിന്നും തടയുകയും ചെയ്തവർക്ക് കഠിന ശിക്ഷ. 91. നിഷേധികൾക്ക് ഭൗതിക സമ്പത്ത് ഒരു ഗുണവും ചെയ്യുന്നതല്ല.  


ജുസു-4
92. പ്രിയപ്പെട്ട സമ്പത്ത് ദാനം ചെയ്യുന്നത് വലിയ നന്മയാണ്. 93. ഇസ്‌ലാമിൽ അനുവദനീയമായിരുന്ന എല്ലാ ആഹാരങ്ങളും ഇബ്‌റാഹീമീ മില്ലത്തിൽ അനുവദനീയമായിരുന്നു. 94. പടച്ചവന്റെ മേല്‍ കളവ് പറയരുത്. 95. ഇബ്റാഹീം നബി ﷤ സത്യവാനും ഭക്തനുമായിരുന്നു. 96. കഅ്ബ ശരീഫ സന്മാർഗ്ഗത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാണ്. 97. കഴിവുള്ളവർ ഹജ്ജ് ചെയ്യൽ നിർബന്ധമാണ്. 98. അല്ലാഹുവിന്റെ വചനങ്ങളെ അറിഞ്ഞ് കൊണ്ട് നിഷേധിക്കുന്നത് വലിയ തെറ്റാണ്. 99. സത്യത്തിൽ നിന്നും മറ്റുള്ളവർക്ക് തടസ്സം നിൽക്കുന്നതും കഠിനമായ കുറ്റമാണ്. 100. നിഷേധികളുടെ കുതന്ത്രങ്ങളിൽ ജാഗ്രത പുലർത്തേണ്ടതാണ്. 101. അല്ലാഹുവിന്റെ വചനങ്ങളെയും, പ്രവാചകന്റെ ചര്യയെയും മുറുകെ പിടിക്കുക. 102. അല്ലാഹുവിനോട് ശരിയായ ഭയഭക്തി പുലര്‍ത്തുകയും സദാസമയം വിധിവലക്കുകൾ പാലിക്കുകയും ചെയ്യുക. 103.  ഐക്യം ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുക. 104. പ്രബോധന സംസ്‌കരണ പ്രവർത്തനങ്ങൾ നിരന്തരം നിലനിർത്തേണ്ടതാണ്. 105. അനാവശ്യ ഭിന്നതകൾ ബലഹീനതയുടെ കാരണമാണ്. 106. നാളെ കുറെ മുഖങ്ങൾ വെളുക്കുകയും കുറെ മുഖങ്ങൾ കറുക്കുകയും ചെയ്യുന്നതാണ്. 107. പരിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകെപിടിച്ചവരുടെ മുഖങ്ങൾ നാളെ പ്രകാശിക്കുന്നതാണ്. 108. അല്ലാഹു ആരോടും അക്രമം പ്രവർത്തിക്കുന്നതല്ല. 109. അല്ലാഹു സർവ്വതിന്റെയും ഉടമസ്ഥനാണ്. 110. നന്മ ഉപദേശിക്കലും തിന്മ തടയലും ഉമ്മത്തിന്റെ പ്രധാന കർത്തവ്യമാണ്. 111. നിഷേധികൾ സത്യവിശ്വാസികൾക്ക് യാതൊരു കുഴപ്പവും ചെയ്യുന്നതല്ല. 112. അക്രമികളായ നിഷേധികൾക്ക് നിന്ദ്യതയും നിസ്സാരതയും സംഭവിക്കുന്നതാണ്. 113. നല്ലവർ നല്ലവരോടൊപ്പം ആയിരിക്കും. 114. നല്ലവര്‍ ഉത്തമ ഗുണങ്ങളുള്ളവരാണ്. 115. എല്ലാ നന്മകൾക്കും പ്രതിഫലം ലഭിക്കുന്നതാണ്. 116. നിഷേധികൾക്ക് സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടുന്നതല്ല. 117. സത്യവിശ്വാസമില്ലാതെയുള്ള നന്മകൾക്ക് പരലോകത്ത് യാതൊരു ഗുണവുമില്ല. 118. സത്യവിശ്വാസികളെ മാത്രം ആത്മമിത്രമാക്കുക. 119. നിങ്ങളോട് വെറുപ്പുള്ളവരെ ആത്മമിത്രമാക്കരുത്. 120. സഹനതയും ഭയഭക്തിയുമുണ്ടെങ്കിൽ ഒരു കുതന്ത്രവും നിങ്ങളിൽ ഫലിക്കുന്നതല്ല. 121. ഉഹ്ദ് യുദ്ധത്തിന്റെ സന്ദർഭം വളരെ സങ്കീർണത നിറഞ്ഞതായിരുന്നു. 122. കപടവിശ്വാസികൾ സാധുക്കളായ വിശ്വാസികളെ പിന്തിരിപ്പിക്കാൻ പരിശ്രമിച്ചു. 123. ബദ്റും സങ്കീർണ്ണമായിരുന്നെങ്കിലും പടച്ചവന്റെ സഹായം ഉണ്ടായി. 124. ബദ്റിൽ ആദ്യം മൂവായിരം മലക്കുകളിലൂടെ സഹായിക്കപ്പെട്ടു. 125. ശേഷം അയ്യായിരം മലക്കുകളിലൂടെ സഹായിക്കപ്പെട്ടു. 126. ഈ സഹായം സത്യവിശ്വാസികളെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. 127. ബദ്റിൽ നിഷേധികൾ നിന്ദ്യരായി. 128. ബദ്‌റിന് ശേഷം ധാരാളം നിഷേധികൾ സത്യവിശ്വാസം സ്വീകരിച്ചു. 129. എല്ലാത്തിന്റെയും ഉടമസ്ഥൻ അല്ലാഹുവാണ്. 130. പലിശ വർജ്ജിക്കുക. 131.  പലിശയിലൂടെ നരകത്തിൽ പോകേണ്ടി വരുന്നതാണ്. 132. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുക. 133. പടച്ചവന്റെ പൊരുത്തിലേക്കും സ്വർഗ്ഗത്തിലേക്കും മുന്നേറുക. 134. ഭയഭക്തർ ഏത് സാഹചര്യത്തിലും നന്മയുമായി ബന്ധപ്പെടും. 135. സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും ഇടയിലുള്ള വീഴ്ച്ചകൾ തിരുത്തുന്നതാണ്. 136. മഹല്‍ ഗുണമുള്ളവർക്ക് പടച്ചവന്റെ പൊരുത്തവും സ്വർഗ്ഗവും ലഭിക്കും. 137. പടച്ചവന്റെ നടപടി ക്രമം എന്നുമെന്നും ഒരു പോലെയാണ്. 138. പരിശുദ്ധ ഖുർആൻ സമുന്നത വിവരണമാണ്. 139. അന്ത്യമ വിജയം സത്യവിശ്വാസികൾക്കാണ്. 140. നിങ്ങൾക്ക് ഉണ്ടായത് പോലെയുള്ള നാശനഷ്ടങ്ങൾ നിഷേധികൾക്കും ഉണ്ടായിട്ടുണ്ട്. 141. പരീക്ഷണങ്ങളിലൂടെ സത്യവിശ്വാസികൾ പരിശുദ്ധരാകും. 142. സ്വർഗ്ഗത്തിൽ കടക്കാൻ ത്യാഗം ആവശ്യമാണ്. 143. സഹാബത്ത് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു. 144. ജിഹാദ് അല്ലാഹുവിന്റെ വചനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയുള്ളതാണ്. 145. എല്ലാവരുടെയും മരണം നിശ്ചയിക്കപ്പെട്ടതാണ്. 146. മുൻഗാമികളായ ത്യാഗവര്യന്മാരുടെ സംഭവ വിവരണങ്ങൾ പ്രയോജനപ്പെടുത്തുക. 147. ത്യാഗികൾ ത്യാഗത്തോടൊപ്പം വിനയമടക്കങ്ങൾ ചെയ്യുകയും ചെയ്യുന്നു. 148. ത്യാഗികൾക്ക് ഇരുലോകത്തും ഉന്നതപ്രതിഫലം നൽകുന്നതാണ്. 149. നിഷേധികൾ സത്യവിശ്വാസികളെ നിഷേധത്തിലേക്ക് വിളിക്കുന്നു. 150. സത്യവിശ്വാസികളുടെ രക്ഷാധികാരി അല്ലാഹുവാണ്. 151. ശിർക്കിലൂടെ ഉൾഭയം ഉണ്ടാകുന്നതാണ്. 152. ഉഹ്ദ് യുദ്ധത്തിന്റെ ആരംഭത്തിൽ അല്ലാഹു നിഷേധികളുടെ മനസ്സിൽ ഉൾഭയം ഇട്ടുകൊടുക്കുകയുണ്ടായി. 153. ഉഹ്ദിന്റെ പരാജയം അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടാനുള്ള പാഠമാണ്. 154. പരാജയത്തിനിടയിൽ പടച്ചവൻ സത്യവിശ്വാസികൾക്ക് സമാധാനം നൽകി. സത്യവിശ്വാസികൾ ഏത് അവസ്ഥയിലും സത്യത്തിൽ ഉറച്ച് നിൽക്കുന്നു. കപടവിശ്വാസികൾ ആടിക്കളിക്കുന്നു. 155. ഉഹ്ദിൽ പിൻതിരിഞ്ഞ് ഓടിയവർക്ക് അല്ലാഹു മാപ്പ് കൊടുത്തിരിക്കുന്നു. 156. നിഷേധികളുടെ ദുർബോധനത്തിൽ വിശ്വസിക്കരുത്. 157. ജീവിതവും മരണവും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. 158. ത്യാഗിയുടെ മരണവും മറ്റുള്ളവരുടെ മരണവും ഒരു പോലെയല്ല. 159. നബി ﷺ തെറ്റുകാർക്ക് മാപ്പ് കൊടുത്തു. 160. പടച്ചവനാണ് ഏറ്റവും വലിയ സഹായി. 161. പ്രവാചകൻ സമ്പൂർണ്ണ വിശ്വസ്ഥനാണ്. 162. നല്ലവരും മോശപ്പെട്ടവരും സമമാകുന്നതല്ല. 163. നന്മകളും, തിന്മകളും പല സ്ഥാനങ്ങളിലാണ്. 164. മുഹമ്മദീ നിയോഗം അല്ലാഹുവിന്റെ വലിയ ഔദാര്യമാണ്. 165, പ്രയാസ പ്രശ്‌നങ്ങളിൽ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. 166. എല്ലാ നാശനഷ്ടങ്ങളും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്. 167. പ്രയാസ പരീക്ഷണങ്ങളിലൂടെ കപടന്മാർ തിരച്ചെറിയപ്പെടുന്നു. 168. കടപന്മാർ മറ്റുള്ളവരെയും തിന്മയ്ക്ക് പ്രേരിപ്പിക്കുന്നു. 169. രക്തസാക്ഷികൾ ജീവിച്ചിരിക്കുന്നവരാണ്. 170. രക്തസാക്ഷികൾ അവരുടെ പിൻഗാമിയുടെ അവസ്ഥയിൽ സന്തോഷിക്കുന്നവരാണ്. 171. രക്തസാക്ഷികൾ അവരുടെ അവസ്ഥയിലും സന്തോഷിക്കുന്നവരാണ്. 172. സഹാബത്ത് ഏത് അവസ്ഥയിലും അനുസരണയുള്ളവരായിരുന്നു. 173. സഹാബത്ത് അല്ലാഹുവിൽ പരിപൂർണ്ണമായി ഭരമേൽപ്പിച്ചു. 174. സഹാബത്തിന് പടച്ചവന്റെ ഭാഗത്ത് നിന്നും വമ്പിച്ച വിജയം ലഭിച്ചു. 175. പിശാച് അവന്റെ ആളുകളെ ഭയപ്പെടുത്തുന്നു. 176. നിഷേധികളുടെ പ്രവർത്തനം കൊണ്ട് ഇസ്‌ലാമിന്റെ മുന്നേറ്റം നിലയ്ക്കുന്നതല്ല. 177. നിഷേധികളെ കൊണ്ട് യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാൻ കഴിയുന്നതല്ല. 178. നിഷേധികളുടെ നല്ല അവസ്ഥ അവർക്ക് നല്ലതല്ല. 179. അല്ലാഹു നല്ലവരെയും ചീത്തവരെയും വേർതിരിക്കുന്നതാണ്. 180. സമ്പത്തിന്റെ ബാധ്യതകളെ നിർവഹിക്കാത്തവർക്ക് സമ്പത്തിനെ ഖിയാമത്ത് നാളിൽ ഭാരമുള്ള മാലയായി ധരിപ്പിക്കപ്പെടുന്നതാണ്. 181. മോശമായ വർത്തമാനങ്ങൾ പറയുന്നത് അല്ലാഹു കേൾക്കുന്നുണ്ട്. 182. അല്ലാഹുവിന്റെ ശിക്ഷ നിങ്ങളുടെ പ്രവര്‍ത്തനഫലമാണ്.  183. നിഷേധികൾ നിഷേധത്തിന് ദുർവ്യാഖ്യാനങ്ങൾ നടത്തുന്നു. 184. എല്ലാ പ്രവാചകന്മാരെയും നിഷേധികൾ കളവാക്കിയിട്ടുണ്ട്. 185. നരകത്തിൽ നിന്നും രക്ഷപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കലാണ് യഥാർത്ഥ വിജയം. 186. മനസ്സിൽ വേദനയുണ്ടാക്കുന്ന വർത്തമാനങ്ങള്‍ സഹനതയോടെയും സൂക്ഷമതയോടെയും നേരിടുക. 187. ഭൗതിക താല്പര്യമുള്ള പണ്ഡിതർ സമ്പത്തിനോടുള്ള സ്‌നേഹത്തിന്റെ പേരിൽ  സത്യം മറച്ച് വെയ്ക്കുന്നു. 188. ചെയ്യാത്ത തിന്മകൾ യഹൂദികൾ ചെയ്ത്, അതിൽ സന്തോഷിക്കുന്നു. 189. എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹുവിന് മാത്രമാണ്. 190. സൽബുദ്ധിയുള്ളവരുടെ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുക. 191. അവർ സർവ്വ അവസ്ഥയിലും പടച്ചവനെ ധ്യാനിക്കുന്നു. പടച്ചവന്റെ ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുന്നു. 192. നരകത്തിൽ കടക്കുന്നവൻ നിന്ദ്യക്കപ്പെടുന്നതാണ്. 193. പാപമോചനത്തിനായി പ്രാർത്ഥിക്കുക. 194. ദുആ ചെയ്യുകയും അത് സ്വീകരിക്കപ്പെട്ടുവെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. 195. അല്ലാഹു നല്ലവരുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്നതാണ്. വിശിഷ്യ, ദീനിന്റെ മാർഗ്ഗത്തിൽ പലായനം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവർക്ക് സമുന്നത പ്രതിഫലം നൽകുന്നതാണ്. 196. നിഷേധികളുടെ തിളക്കങ്ങൾ കണ്ട്, ആ തിളക്കത്തിൽ വഞ്ചിതരാകരുത്. 197. അവരുടെ തിളക്കം താല്‍ക്കാലികമാണ്. 198. ഭയഭക്തർക്ക് സമുന്നത സ്വർഗ്ഗമുണ്ട്. 199. യഥാർത്ഥ വിശ്വാസികൾക്ക് യഥാർത്ഥ പ്രതിഫലമുണ്ട്. 200. പ്രയാസഘട്ടങ്ങളിൽ മനഃക്കരുത്ത് സ്വീകരിക്കുക. എതിർപ്പുകൾക്കിടയിൽ ഉറച്ച് നിൽക്കുക. സംരക്ഷണത്തിന് പൂർണ്ണ തയ്യാറെടുപ്പ് നടത്തുക. ശരീഅത്ത് അനുസരിച്ച് പൂർണ്ണമായി പ്രവർത്തിക്കുക.

(സൂറത്തുന്നിസാഅ്)
1. എല്ലാത്തിനെയും പടച്ചവനും ഒന്ന്, പിതാവും ഒന്ന്. പടച്ചവനോട് ഭയഭക്തി പുലര്‍ത്തു. പരസ്പരം സാഹോദര്യത്തോടെ ജീവിക്കുക. പടച്ചവന്റെ നാമത്തിലുള്ള ബന്ധമായ വൈവാഹിക ജീവിതത്തെ നന്നാക്കുക. കുടുംബ ബന്ധത്തെ കാത്ത് സൂക്ഷിക്കുക. 2. അനാഥരുടെ കടമകള്‍ പാലിക്കുക 3. നാല് വിവാഹങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ നീതിയോട് കൂടി വര്‍ദ്ധിക്കല്‍ നിര്‍ബന്ധമാണ്. 4. സത്രീകള്‍ക്ക് വിവാഹമൂല്യം സന്തോഷമനസ്സോടെ കൊടുക്കുക. 5. അനാഥരുടെ സമ്പത്ത് സംരക്ഷിക്കുക. 6. അനാഥരോട് ഗുണകാംഷപുലര്‍ത്തുക. അവരുടെ സ്വത്ത് നോക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടാകുമ്പോള്‍ അത് അവരെ ഏല്‍പ്പിക്കുക. തദവസരം സാക്ഷികളെ നിര്‍ത്തുക. യഥാര്‍ത്ഥ വിചാരണ നടത്തുന്നത് അല്ലാഹുവാണ്. 7. അനന്തരാവകാശം വീതിക്കുക. 8. അനന്തരാവകാശികള്‍ സാധുക്കളെയും പരിഗണിക്കുക. 9. അനാഥരെ നിങ്ങളുടെ മക്കളെപോലെ കാണുക. 10. അനാഥരുടെ സമ്പത്ത് അന്യായമായി ഉപയോഗിക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്‍കപ്പെടുന്നതാണ്. 11. മരിച്ച വ്യക്തിയുടെ അനന്തര സ്വത്ത് അല്ലാഹു നിശ്ചയിച്ച അവകാശികള്‍ക്ക് വീതിച്ച് നല്‍കുക. ഇത് അല്ലാഹുവിന്റെ  പ്രധാന കല്‍പ്പനയാണ്. ഇതിന് മുമ്പ് മയ്യത്തിന്റെ കടങ്ങള്‍ വീട്ടാനും ന്യായമായ  വസിയ്യത്തുകള്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 12. മാതാപിതാക്കള്‍ക്കും, മക്കള്‍ക്കും അവകാശങ്ങള്‍ ഉള്ളത് പോലെ ഇണകള്‍ക്കും സഹോദരങ്ങള്‍ക്കും അവകാമുണ്ട്. വസിയ്യത്തും അനന്തരവകാശവും നിര്‍വ്വഹിക്കേണ്ടതാണെങ്കിലും അതിലൂടെ അനന്തരവകാശികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു എല്ലാം അറിയുന്നവനും വലിയ സഹന ശീലനുമാണ്. 13. അവനന്തരാവകാശനിയമങ്ങളും, ഇതരവിധിവിലക്കുകളും അനുസരിക്കുന്നവര്‍ക്ക് സമുന്നതസ്വര്‍ഗ്ഗം ലഭിക്കുന്നതാണ്. 14. അനുസരണകെട്ടവര്‍ നരകത്തിലേക്ക് പോകേണ്ടി വരുന്നതാണ്. 15. ലൈംഗികമായി മോശത്തരം പ്രവര്‍ത്തിക്കുന്നവരെ വീട്ടില്‍ ഒതുക്കിനിര്‍ത്തുക. 16. അവര്‍ക്ക് ലൈംഗിക അരചകത്വത്തിന്റെ പേരില്‍ കഴിയുന്നത്ര ശിക്ഷ നല്‍കുക. എന്നാല്‍ പശ്ചാതപിച്ചാല്‍ പടച്ചവന്‍ അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. 17. നിഷ്‌കളങ്കമായി പശ്ചാതപിക്കുന്നവര്‍ക്ക് പരിപൂര്‍ണ്ണ മാപ്പ് ഉണ്ട്. 18. എന്നാല്‍ മരണം വരെ പശ്ചാതപിക്കാത്തവര്‍ക്ക് കഠിനമായ ശിക്ഷയുമുണ്ട്. 19. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം കടമങ്ങള്‍ പാലിക്കുക. വിശിഷ്യ, ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുക. നിങ്ങള്‍ ഇഷ്ടപ്പെടാതിരിക്കുന്ന കാര്യങ്ങളില്‍ അല്ലാഹു നന്മ വെച്ചിരിക്കാം എന്ന് മനസ്സിലാക്കുക. 20. ഭാര്യക്ക് നല്‍കിയ വിവാഹമൂല്യം തിരിച്ച് വാങ്ങരുത്. 21. വിവാഹം ഒരു ശക്തമായ കരാറാണ്. 22. മാതാപിതാക്കള്‍ വിവാഹം കഴിച്ചവരെ വിവാഹം കഴിക്കരുത്. 23. വിവാഹബന്ധം നിഷിദ്ധമായവരെ വിവാഹം കഴിക്കരുത്. ആകയാല്‍ വിവാഹത്തിന് മുമ്പ്‌ ബന്ധം അനുവദനീയമായതാണോ എന്ന് നോക്കുക.

ജുസു-5
24. മറ്റുള്ളവരുടെ ഭാര്യമാരെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുമ്പോള്‍ നിയമമര്യാദകള്‍ പാലിക്കേണ്ടതാണ്. വിശിഷ്യാ ഈജാബും ഖബൂലും രണ്ട് സാക്ഷികളുടെ സമക്ഷത്തില്‍ നടത്തേണ്ടതാണ്. വൈവാഹിക ജീവിതം നയിക്കാന്‍ ഉറച്ച തീരുമാനം എടുക്കുകയും വേണം. 25. അടിമസ്ത്രീകളേയും വിവാഹം കഴിക്കാവുന്നതാണ്. മാനുഷികവിഷയത്തില്‍ എല്ലാവരും ഒരുപോലെയാണ്. 26 .പടച്ചവന്റെ വിധിവിലക്കുകള്‍ ശരിയായ പാതയാണ്, അതിലൂടെയാണ് വിജയം കൈവരിക്കാന്‍ സാധിക്കുന്നത്. 27. പടച്ചവന്റെ വിധിവിലക്കുകള്‍ പടച്ചവന്റെ കാരുണ്യമാണ്. 28. വിധിവിലക്കുകളില്‍ ബലഹീനത പരിഗണിക്കപ്പെട്ടിരിക്കുന്നു. 29. അനുവദനീയമായ സമ്പത്ത് സമ്പാദിക്കാനും, ഉപയോഗിക്കാനും ശ്രദ്ധിക്കുക. 30. നിഷിദ്ധമായ സമ്പത്ത് നരകത്തില്‍ പോകാന്‍ നിമിത്തമാകുന്നതാണ്. 31. വന്‍പാപങ്ങള്‍ മനസ്സിലാക്കുകയും വര്‍ജ്ജിക്കുകയും ചെയ്യുക. 32. മറ്റുള്ളവരോട് അസൂയവെച്ച് പുലര്‍ത്താതെ നന്മയുടെ വഴിയില്‍ പരിശ്രമിച്ച് കൊണ്ടിരിക്കുക. 33. ഓരോ അനന്തരവകാശികള്‍ക്കും വിഹിതം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 34. പുരുഷന്മാര്‍ സ്ത്രീകളുടെ കാര്യം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ തെറ്റ് തിരുത്താന്‍ തന്ത്രപരമായും ന്യായമായും പരിശ്രമിക്കുക. അന്യായമായി ഉപദ്രവിക്കരുത്. 35. വൈവാഹിക പ്രശ്‌നങ്ങളില്‍ മധ്യസ്ഥനെ നിയോഗിക്കുക. 36. സൃഷ്ടികളോടുള്ള കടമകളും, സൃഷ്ടാവിനോടുള്ള കടമകളും പാലിക്കുക. 37. ധര്‍മ്മിഷ്ഠത സമുന്നതഗുണമാണ്. 38. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത് പടച്ചവന് ഇഷ്ടമല്ല. 39. സത്യവിശ്വാസവും, ദാനധര്‍മവും മഹത്തരമായ ഗുണങ്ങളാണ്. 40. പടച്ചവന്‍ അല്‍പ്പവും ആരോടും അക്രമമം ചെയ്യന്നവനല്ല. 41. പരലോകത്ത് പ്രവചകന്‍ സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. 42. പരലോകത്തില്‍ നിഷേധികള്‍ ഖേദിക്കുന്നതാണ്. 43. നമസ്‌ക്കാര-ശുദ്ധികളുടെ നിയമങ്ങള്‍ പാലിക്കുക. നിര്‍ബന്ധ കുളി നല്ലനിലയില്‍ നിര്‍വ്വഹിക്കുക. വുളുവിനും കുളിയ്ക്കും സാധിക്കാത്തവര്‍ തയമ്മും ചെയ്യുക. 44. വഴികെട്ടവരുടെ വഴികേടുകള്‍ സൂക്ഷിക്കുക. 45. പടച്ചവന്റെ സഹായത്തെ അവലംബിക്കുക. അല്ലാഹു ശത്രുക്കളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതാണ്. 46. പടച്ചവന്റെ കോപം വാങ്ങിച്ചവരുടെ ദുര്‍ഗുണങ്ങല്‍ വര്‍ജ്ജിക്കുക. 47.അവരേയും പടച്ചവന്‍ സന്മാര്‍ഗ്ഗത്തിലേക്ക് വിളിക്കുന്നു. 48.ബഹുദൈവാരധന ഒരു നിലയ്ക്കും മാപ്പ് അര്‍ഹിക്കാത്തതാണ്. 49.യഥാര്‍ത്ഥ വിശുദ്ധി സ്വീകരിക്കുക. 50.പടച്ചവന്റെ മേല്‍ കളവ് പറയുന്നത് മഹാമോശം. 51.മോശപ്പെട്ട പണ്ഡിതര്‍ നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 52.കളവ് പറയുന്നവരുടെ മേല്‍ പടച്ചവന്റെ ശാപം ഉണ്ടാകുന്നതാണ്. 53.അല്ലാഹുവിന്റെ അധികാരത്തിന് ഏതൊരു അറ്റവുമില്ല. 54.നിങ്ങളുടെ മേല്‍ പടച്ചവന്റെ അനുഗ്രഹം ഉണ്ടായിട്ടും നിങ്ങല്‍ എന്ത് കൊണ്ട് മറ്റുള്ളവരോട് അസൂയ പുലര്‍ത്തുന്നു. 55. ഇബ്‌റാഹീമീ പിന്‍ഗാമികളില്‍ വിശ്വാസികളും, സത്യനിഷേധികളുമുണ്ട്. 56. നിഷേധികള്‍ക്ക് നരകത്തിന്റെ ശിക്ഷ നല്‍കപ്പെടും. 57. സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ അനുഗ്രഹങ്ങള്‍ നല്‍കപ്പെടും. 58. വിശ്വസ്തതയും നീതിയും മുറുകെപിടിക്കുക. പടച്ചവനോടുള്ള കടമകളും പടപ്പുകളോടുമുള്ള കടമകളും ശ്രദ്ധിക്കുക. 59. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ അടിസ്ഥാനതത്ത്വങ്ങള്‍. 60. സത്യവിശ്വാസം പാലിക്കുന്നവര്‍ പടച്ചവനെയും, പ്രവാചകനെയും അനുസരിക്കുകയും ചെയ്യുക. 61.കപടവിശ്വാസികള്‍ പ്രവാചകനില്‍ നിന്നും മുഖം തിരിക്കുന്നു. 62. പ്രവാചകന്റെ വിധി അന്തിമമായിരിക്കും. 63.കപടന്മാരേയും ഉപദേശിക്കുക. 64. പ്രവാചകനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. 65.പ്രവാചകനെ അനുസരിച്ചാല്‍ മാത്രമേ സത്യവിശ്വാസം ശരിയാവുകയുള്ളൂ. 66.സത്യവിശ്വാസത്തില്‍ ആടിക്കളിക്കാതെ ഉറച്ച് നില്‍ക്കുക. 67.ശരീഅത്തിനെ അനുസരിക്കുന്നതിലൂടെ സമുന്നത പ്രതിഫലം ലഭിക്കുന്നതാണ്. 68.അതിലൂടെ സന്മാര്‍ഗ്ഗം പ്രാപിക്കുന്നതുമാണ്. 69. സത്യവിശ്വാസികള്‍ക്ക് നബിമാരുടെയും ഇതര മഹാത്മാക്കളുടെയും സഹവാസം ലഭിക്കുന്നതാണ്. 70. നല്ലവരുടെ സഹവാസം പടച്ചവന്റെ ഔദാര്യമാണ്. 71. സത്യത്തിന്റെ സരണിയില്‍ ജാഗ്രതയോടെ നിലയുറപ്പിക്കുക. 72. കപടവിശ്വാസികളോടും ജാഗ്രത പുലര്‍ത്തുക. 73. കപടവിശ്വാസികള്‍ സത്യവിശ്വാസികളുടെ വിജയത്തില്‍ സന്തോഷിക്കുന്നതല്ല. 74. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദ് വളരെ മഹത്തരമാണ്. 75. ജിഹാദ് അക്രമിയുടെ അക്രമം ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണ്. 76. ജിഹാദിന്റെ ലക്ഷ്യം സമുന്നതമാണ്. പിശാചിന്റെ കുതന്ത്രങ്ങള്‍ വളരെ ബലഹീനമാണ്. 77. ജിഹാദ് ത്യാഗത്തിന്റെ പാരമ്യമാണ്. അതിന് മുമ്പ് പടച്ചവനെ അനുസരിക്കാനും പ്രവാചകനെ അനുകരിക്കാനും സന്നദ്ധമാകണം. ശാരീരിക സാമ്പത്തിക ആരാധനകള്‍ അനുഷ്ഠിക്കുകയും തിന്മകളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യേണ്ടതാണ്. 78. മരണം തീര്‍ച്ചയായും വരുന്നതാണ്. 79. നന്മ, തിന്മകളെല്ലാം പടച്ചവന്റെ തീരുമാനപ്രകാരമാണ്. 80. പ്രവാചകനെ അനുസരിക്കുന്നത് പടച്ചവനോടുള്ള അനുസരണയാണ്. 81.കപടവിശ്വാസികള്‍ വഞ്ചകന്മാരാണ്. 82. പരിശുദ്ധ ഖുര്‍ആന്‍ തീര്‍ച്ചയായും പടച്ചവന്റെ ഭാഷണമാണ്. 83.ഊഹാപോഹങ്ങളെയും, അടിസ്ഥാനമില്ലാത്ത പ്രചാരണകളെയും സൂക്ഷിക്കുക. 84. പോരാട്ടത്തിന്റെ സമയത്ത് പോരാടുക. 85. നന്മയും തിന്മയുമായ ശുപാര്‍ശകള്‍ക്ക് അതാതിന്റെ ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. 86. നന്മയെ നല്ലസംസാരം കൊണ്ട് മറുപടി നല്‍കുക. 87. എല്ലാവരേയും പടച്ചവന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്നതാണ്. 88. കഴിവുള്ളതോട് കൂടി ദീനിന് സുരക്ഷിതമായ സ്ഥലത്തേക്ക് പാലായനം ചെയ്യല്‍ നിര്‍ബന്ധമാണ്. 89. കപടവിശ്വാസികള്‍ സ്വയം വഴിപിഴക്കുന്നതോട് കൂടി നിങ്ങളെയും വഴിപിഴപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 90. എല്ലാവരോടും നല്ലനിലയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും ഉത്തമമായ ഗുണമാണ്. 91. എന്നാല്‍ ബഹുദൈവാരാധനയിലേക്ക് മറിഞ്ഞ് വീഴുന്ന കപടവിശ്വാസികള്‍ക്ക് കഠിനമായ ശിക്ഷയുണ്ടാകും. 92. സത്യവിശ്വാസി മന:പ്പൂര്‍വ്വം തന്റെ സഹോദരനെ കൊല്ലുന്നതല്ല. തെറ്റായി കൊല ചെയ്താല്‍ അതിന്റെ പരിഹാരം നിര്‍വ്വഹിക്കേണ്ടതാണ്. 93. മനഃപൂര്‍വ്വമുള്ള കൊലയ്ക്ക് കഠിനമായ ശിക്ഷയാണുള്ളത്. വിശിഷ്യാ അത് അനുവദനീയമാണെന്ന് വിശ്വസിച്ചുകൊണ്ട് ചെയ്യുന്നവര്‍ കാലാകാലം നരകത്തിലായിരിക്കുന്നതാണ്. 94. ശരിയായ അന്വേഷണമില്ലാതെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പാടില്ല. 95. ജിഹാദ് സാമൂഹിക ബാധ്യതയാണ്. 96. ജിഹാദില്‍ അറിയാതെ സംഭവിക്കുന്ന പാപങ്ങള്‍ മാപ്പക്കപ്പെടുന്നതാണ്. 97. ന്യായമായ കാരണങ്ങള്‍ ഇല്ലാതിരുന്നിട്ടും പാലായനം ചെയ്യാതിരിക്കുന്നത് വലിയ പാപമാണ്. 98. ബലഹീനര്‍ക്ക് പാലായനം ചെയ്യാതിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. 99. ബലഹീനര്‍ക്ക് പടച്ചവന്‍ പൊറുത്ത് കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. 100. പടച്ചവന്റെ അടുക്കല്‍ പാലായനം ചെയ്തവരുടെ സ്ഥാനം സമുന്നതമാണ്. 101. യാത്രകളില്‍ നമസ്‌ക്കാരം ചുരുക്കാവുന്നതാണ്, എന്നാല്‍ അതിനെ ഉപേക്ഷിക്കാന്‍ പാടില്ല. 102. യുദ്ധത്തിലും ഭയത്തിന്റെ സന്ദര്‍ഭങ്ങളിലും ഇളവുകളോടെ നമസ്‌ക്കരിക്കാം. എന്നാല്‍ നമസ്‌ക്കാരം നിര്‍ബന്ധമാണ്. 103. സമാധാന സമയത്ത് ശരിയായ സമയത്തും നല്ല നിലയിലും നമസ്ക്കരിക്കുക. നമസ്ക്കാരാനന്തരം ദിക്ർ മുറുകെ പിടിക്കുക. 104. ഭൗതികമായി വിജയമാണെങ്കിലും പരാജയമാണെങ്കിലും സത്യവിശ്വാസികള്‍ക്ക് പരലോകത്ത് സമുന്നത പ്രതിഫലം നല്‍കപ്പെടുന്നതാണ്. 105. നീതിയുടെ വിഷയത്തില്‍ വര്‍ഗ്ഗീയതയും പക്ഷപാതിത്വവും പാടില്ല. 106. പടച്ചവനോട് പാപമോചനം തേടികൊണ്ടിരിക്കുക. 107. പാപികള്‍ക്ക് അനുകൂലമായി ശുപാര്‍ശ ചെയ്യരുത്. 108. പടച്ചവന് ഒന്നും അവ്യക്തമല്ല. 109 .ഖിയാമത്ത് നാളില്‍ പാപികളള്‍ക്ക് വേണ്ടി ആരും വാദിക്കാനുണ്ടാവുകയില്ല. 110. പാപങ്ങളുടെ ചികിത്സ പശ്ചാതാപമാണ്. 111. പാപത്തിന്റെ ശിക്ഷ പാപികളുടെ മേലാണ്. 112. അപരാധം കടുത്ത പാപമാണ്. 113. റസൂലുല്ലാഹി ﷺ യുടെ  മേല്‍ പടച്ചവന്റെ വലിയ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. 114. അനാവശ്യമായ രഹസ്യ ആലോചനകള്‍ പാഴ്കാര്യമാണ്, എന്നാല്‍, പടച്ചവന് പൊരുത്തമായ കാര്യങ്ങള്‍ക്ക് വേണ്ടി, പൊരുത്തമായ നിലയിലുള്ള ആലോചനകള്‍ മഹത്തരമാണ്. 115. റസൂലുല്ലാഹി ﷺയെയും, സ്വഹാബത്തിനെയും എതിര്‍ക്കുന്നത് കഠനമായ പാപമാണ്. 116. ശിര്‍ക്ക് മാപ്പില്ലാത്ത പാപമാണ്. 117. ദേവി-ദേവന്മാരെ ആരാധ്യവസ്തു ആക്കരുത്. 118. ബഹുദൈവാരാധനകള്‍ നടത്തുന്നത് പിശാചിന്റെ കൂട്ടുകാരാണ്. 119. പിശാച് അവരെ വഴിപിഴപ്പിച്ചിരിക്കുന്നു. 120. പിശാച് വ്യാജവ്യാമോഹങ്ങള്‍ ഇട്ടുകൊടുക്കുന്നു. 121. നരകത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക് ഒരു വഴിയും ഉണ്ടാകുന്നതല്ല. 122. സത്യവിശ്വാസവും, സല്‍കര്‍മവും ഉള്ളവര്‍ക്ക് വലിയ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. 123. വെറും വ്യാമോഹങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ഗ്ഗപ്രവേശനം സാധ്യമല്ല. 124. സ്വര്‍ഗ്ഗം ലഭിക്കാന്‍ സല്‍കര്‍മങ്ങള്‍ അത്യാവശ്യമാണ്. 125. ഏറ്റവും സമുഗ്രമമായ സരണി ഇബ്‌റാഹീമീ സരണിയാണ്. 126. എല്ലാ വസ്തുക്കളുടെയും ഉടമ അല്ലാഹുവാണ്. 127. അനാഥരുടെ കടമകളും അവകാശങ്ങളും കാത്തുസൂക്ഷിക്കണമെന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു. അവരോട് നിങ്ങള്‍ ചെയ്യുന്ന എല്ലാ നന്മകളും അല്ലാഹു നന്നായി അറിയുന്നുണ്ട്. 128. സ്ത്രീകളോടുള്ള കടമകള്‍ നല്ല നിലയില്‍ നിര്‍വഹിക്കുക. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വിട്ട് വീഴ്ച്ചകളിലൂടെ പരിഹരിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ വിട്ട് വീഴ്ച്ചകളും ഔദാര്യങ്ങളും അല്ലാഹു നന്നായി അറിയുന്നുണ്ട്. 129. ഭാര്യമാര്‍ക്കിടയില്‍ കഴിവിന്റെ പരമാവധി സമത്വം പാലിക്കുക. 130. വൈവാഹിക ജീവിതം ഒട്ടും സാധ്യമല്ലാത്ത സമയത്ത് പരസ്പരം വിട്ട്പിരിയുക. 131. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. 132. പടച്ചവന്‍ എല്ലാ കാര്യത്തിന്റെ ഉടമസ്ഥനാണ്. 133. പടച്ചവന്‍ സര്‍വ്വശക്തനാണ്. 134. ഇരുലോകവിജയം പടച്ചവന്റെ പക്കലാണ്. 135. സത്യത്തിന്റെയും നീതിയുടെയും പതാകവാഹകരാവുക. അക്രമം വര്‍ജ്ജിക്കുക. 136. സത്യവിശ്വാസം പുതുക്കിക്കൊണ്ടിരിക്കുകയും അതിന്റെ പ്രേരണകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക. 137.ശരിയായ വിശ്വാസമില്ലാത്ത കപടന്മാരെ പടച്ചവന് ആവശ്യമില്ല. 138.കപടവിശ്വാസികള്‍ക്ക് കഠിനശിക്ഷകൊണ്ടുള്ള മുന്നറിയിപ്പ്. 139.യഥാര്‍ത്ഥ അന്തസ്സ് പടച്ചവനെ അനുസരിക്കുന്നതിലാണ്. 140.പടച്ചവന്റെ ദീനിനെ പരിഹസിക്കുന്ന സദസ്സുകളില്‍ പങ്കെടുക്കരുത്. 141. കപടവിശ്വാസികളുടെ നോട്ടം സ്വന്തം കാര്യങ്ങളിലേക്കാണ്. 142. കപടവിശ്വാസികള്‍ ചതിയന്മാരാണ്. 143.നിഷ്‌കളങ്കമായ ആഗ്രഹമുണ്ടെങ്കിലെ സന്മാര്‍ഗ്ഗം ലഭിക്കുകയുള്ളൂ. 144. അസത്യവാദികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുക. 145.കപടവിശ്വാസികള്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല. 146. എന്നാല്‍ പശ്ചാതപിക്കുന്ന പഴയെ കപടവിശ്വാസികള്‍ക്ക് മാപ്പ് നല്‍കപ്പെടുന്നതാണ്. 147.പടച്ചവന്‍ നന്മകളെ വളരെയധികം വിലമതിക്കുന്നവനാണ്. 

ജുസു-6
148. സത്യവിശ്വാസികളുടെ സ്വഭാവം സമുന്നതമായിരിക്കണം. 149. മാപ്പ് കൊടുക്കലാണ് ഉത്തമം. 150. സത്യവിശ്വാസത്തിനും നിഷേധത്തിനുമിടയിൽ മറ്റൊരു മാർഗ്ഗമില്ല. 151. പ്രവാചകന്മാരെ നിഷേധിക്കുന്നവരും അവർക്കിടയിൽ വേർതിരിവ് കാണിക്കുന്നവരും ഒരു പോലെയാണ്. 152. സത്യവിശ്വാസികൾക്ക് സമുന്നത പ്രതിഫലം നൽകപ്പെടും. 153. സത്യം സ്വീകരിക്കാതിരിക്കാൻ അവിശ്വാസികൾ പല അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നു. 154. യഹൂദികള്‍ക്ക് പ്രധാന കൽപനകൾ നൽകപ്പെട്ടു. 155. നിഷേധികൾ പടച്ചവന്റെ കൽപനകൾ ലംഘിച്ചു. 156. മഹത്തുകളുടെ മേൽ അപരാധം പറഞ്ഞു. 157. ഈസാ നബി ﷤ കൊല്ലപ്പെട്ടിട്ടുമില്ല, ക്രൂശിക്കപ്പെട്ടിട്ടുമില്ല. 158. ഈസാ നബി ﷤ ആകാശത്തേക്ക് ഉയർത്തപ്പെട്ടു. 159. ഈസാ നബി ﷤ ആകാശത്ത് ജീവനോടെയുണ്ട്. 160. യഹൂദികളിൽ പലരും അക്രമികളായിരുന്നു. 161. അവർ പലിശ ഉപയോഗിക്കുകയും തെറ്റായ രീതിയിൽ കൂടി സമ്പത്ത് കരസ്ഥമാക്കുകയും ചെയ്തിരുന്നു. 162. അവരിൽ ഉത്തമ ജനങ്ങളുമുണ്ട്. 163. എല്ലാ നബിമാരുടെയും സന്ദേശം അടിസ്ഥാനപരമായി ഒന്നാണ്. 164. ഖുർആനിൽ പറയപ്പെട്ടതും പറയപ്പെടാത്തതുമായ ധാരാളം നബിമാർ വന്നിട്ടുണ്ട്. 165. നബിമാരുടെ ആഗമനം പടച്ചവന്റെ പ്രമാണമാണ്. 166. പരിശുദ്ധ ഖുർആൻ സത്യമാണെന്നതിന് പടച്ചവനും ഉത്തമസൃഷ്ടികളും സാക്ഷ്യം വഹിക്കുന്നു. 167. നിഷേധികൾ വഴികെട്ടിരിക്കുന്നു. 168. നിഷേധികൾക്ക് മാപ്പ് നൽകപ്പെടുന്നതല്ല. 169. വഴികെട്ടവർ നരകത്തിലേക്ക് പോകുന്നതാണ്. 170. നബി ﷺയുടെ സന്ദേശം സർവ്വലോകർക്കുമുള്ളതാണ്. 171. പടച്ചവന് യാതൊരു പങ്കുകാരമില്ല, മകനുമില്ല. പടച്ചവൻ ഏകനും സർവ്വതിന്റെയും ഉടമസ്ഥനുമാണ്. 172. ഈസാ നബിയും, സമീപസ്ഥരായ മലക്കുകളും പടച്ചവന്റെ അടിമകളായിരുന്നു. അവർ അത് പരിപൂർണ്ണ മനസ്സോടെ സമ്മതിച്ചിരുന്നു. 173. സത്യവിശ്വാസവും, സൽകർമ്മവും ഉള്ളവർക്ക് ഉന്നത പ്രതിഫലം നൽകപ്പെടും. അഹങ്കാരികൾക്ക് കടുത്ത ശിക്ഷയുണ്ട്. 174. പരിശുദ്ധ ഖുർആൻ മഹത്തായ വഴിവെളിച്ചമാണ്. 175. ഖുർആൻ മുറുകെ പിടിക്കുന്നവർ പടച്ചവന്റെ കാരുണ്യത്തിൽ എത്തിച്ചേരുന്നതാണ്. 176. അനന്തരവാശികൾക്ക് അനന്തരസ്വത്ത് ശരിയായ രീതിയിൽ വിഭജിക്കുക. 

(സൂറത്തുല്‍ മാഇദ)
1. പടച്ചവനോടുള്ള കരാറുകളും പടപ്പുകളോടുള്ള വാഗ്ദാനങ്ങളും കഴിവിന്റെ പരമാവധി പരിപൂർണ്ണമായി പാലിക്കുക. 2. അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. നന്മകൾ ചെയ്യുന്നതിലും, പാപങ്ങൾ ഉപേക്ഷിക്കുന്നതിലും എല്ലാവരുമായി സഹകരിക്കുക. തിന്മകൾ പ്രവർത്തിക്കുന്നതിനും, ശത്രത പുലർത്തുന്നതിലും ആരുമായും സഹകരിക്കരുത്. 3. ആരാധനാലായങ്ങളിൽ നിഷിദ്ധമായത് വർജ്ജിക്കുക. ഇസ്‌ലാം സമ്പൂർണ്ണമാക്കപ്പെട്ടു കഴിഞ്ഞു. 4. പരിശുദ്ധമായ വസ്തുക്കളെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. 5. അനുവദനീയ ആഹാരങ്ങളും അനുവദനീയ വിവാഹങ്ങളും അനുവദനീയമാണ്. 6. വുളൂ, കുളി, തയമ്മും ഇവകളുടെ നിയമങ്ങൾ മനസ്സിലാക്കി കഴിവിന്റെ പരമാവധി പാലിക്കുക. 7. സത്യവിശ്വാസികൾ പടച്ചവനോട് വലിയ കരാറുകൾ ചെയ്തിരിക്കുന്നു. അവ പാലിക്കുക. 8. നീതിയും ന്യായവും മുറുകെ പിടിക്കുക. 9. ആരോടുമുള്ള ശത്രുത അനീതി കാണിക്കാൻ പ്രേരിപ്പിക്കരുത്. 9. ഭയഭക്തർക്ക് പാപമോചനവും സമുന്നതപ്രതിഫലവും ലഭിക്കുന്നതാണ്. 10. നിഷേധികൾ നരകാഗ്നിയിൽ എത്തിച്ചേരുന്നതാണ്. 11. സത്യവിശ്വാസികളെ പടച്ചവൻ ശത്രുക്കളിൽ നിന്നും സംരക്ഷിക്കും. 12. മുൻഗാമികളോടും കരാറുകളും, വാഗ്ദാനങ്ങളും നടത്തപ്പെട്ടിരുന്നു. 13. എന്നാൽ യഹൂദികൾ കരാറുകൾ ലംഘിക്കുകയും പടച്ചവന്റെ ശാപകോപങ്ങൾക്ക് അർഹനാവുകയും ചെയ്തു. 14. ക്രൈസ്തവരും കരാറുകളിൽ പലതും മറന്നു. 15. മുഹമ്മദ് നബി ﷺ സത്യവുമായി വന്നിരിക്കുന്നു. 16. സത്യത്തിന്റെ സരണി സുവ്യക്തമാണ്. 17. പടച്ചവന്റെ അടിമകളായ ഈസാ നബിയും, മര്‍യം ബീവിയും എങ്ങനെ ദൈവമാകും? 18. വേദക്കാർ അടിസ്ഥാനമില്ലാത്ത  വാദങ്ങൾ വാദിച്ചിരുന്നു. 19. മുഹമ്മദ് റസൂലുല്ലാഹി ﷺയെ അനുസരിക്കുക. 20. ബനീഇസ്‌റാഈലിന്റെ മേൽ പടച്ചവൻ ധാരാളം അനുഗ്രഹങ്ങൾ ചെയ്തു. 21. അവരോട് അനുഗ്രഹീത നാട്ടിൽ പ്രവേശിക്കാൻ കൽപിക്കപ്പെട്ടു. 22. ബനൂഇസ്‌റാഈൽ പോരാട്ടത്തിൽ നിന്നും ഒളിച്ചൊടി. 23. അവരിലെ ഉത്തമർ അവരെ നന്മയ്ക്ക് പ്രേരിപ്പിച്ചു. 24. പക്ഷേ, അവർ ഭീരുത്വത്തിൽ കുടുങ്ങികിടന്നു. 25. മൂസാ നബി ﷤ പടച്ചവനോട് നിരപരാധിത്വം വ്യക്തമാക്കി. 26. അല്ലാഹു നിഷേധികളെ ഇഹലോകത്തും ശിക്ഷിച്ചു. 27. ലോകത്ത് നടന്ന പ്രഥമപാപം നിരപരാധിയുടെ വധമാണ്. 28. കൊലയിലേക്ക് മുന്നേറുന്നവൻ വലിയ പാപിയാണ്. 29. അക്രമത്തിന് വലിയ ശിക്ഷ ലഭിക്കുന്നതാണ്. 30. അക്രമവാസന സ്വന്തം സഹോദരനെ കൊല്ലുന്നതിലേക്ക് കൊണ്ടെത്തിച്ചു. 31. സഹോദനെ കൊന്നുവെങ്കിലും മൃദേഹം എന്ത് ചെയ്യണെമെന്നറിയാതെ കുഴഞ്ഞു. 32. അക്രമം തുടങ്ങിയവർക്ക് നിരന്തരം അക്രമത്തിന്റെ പാപം ഉണ്ടാകും. 33. ലോകത്ത് നാശം ഉണ്ടാക്കുന്നവർക്ക് കഠിന ശിക്ഷയുണ്ട്. 34. അക്രമത്തിൽ നിന്ന്  പശ്ചാത്തപിക്കുന്നവർക്ക് പടച്ചവൻ പൊറുത്ത് കൊടുക്കും. 35. പടച്ചവന്റെ സാമിപ്യത്തിന് പരിശ്രമിക്കുക. 36. സമ്പത്ത് വഴിയായി  നിഷേധതത്തിന്റെ പാപത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതല്ല. 37. നരക ശിക്ഷ ശാശ്വതമാണ്. 38. മോഷണം മഹാ മോഷമാണ്. മോഷ്ടാവിന്റെ കൈ മുറിക്കപ്പെടും. 39. പശ്ചാത്തപിക്കുന്നവർക്ക് മാപ്പ് നൽകപ്പെടുന്നതാണ്. 40. അല്ലാഹു എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനും ഇഷ്ടമുള്ളത് തീരുമാനിക്കുന്നവനുമാണ്. 41. നീതിയുടെ മാർഗ്ഗത്തിൽ ഉറച്ച് നിൽക്കുക. നിഷേധികളെക്കുറിച്ചോർത്ത് വിഷമിക്കാതിരിക്കുക. 42. നീതിയോട് കൂടി വിധി നടത്തുക. 43. സത്യവിശ്വാസമില്ലാത്തവർ സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുകയില്ല. 44. തൗറാത്ത് ഒരു വിശുദ്ധ ഗ്രന്ഥമായിരുന്നു. 45. പടച്ചവന്റെ വിധിവിലക്കുകൾക്ക് അനുസൃതമായി വിധിക്കാതിരിക്കുന്നത് അക്രമമാണ്. 46. ഇഞ്ചീൽ സന്മാർഗ്ഗ ഗ്രന്ഥമായിരുന്നു. 47. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് വിധിക്കാത്തവൻ വഴിതെറ്റിയവനാണ്. 48. പരിശുദ്ധ ഖുർആൻ അന്ത്യമ ഗ്രന്ഥവും മറ്റ് വേദങ്ങൾക്കുള്ള സത്യസാക്ഷ്യവുമാണ്. 49. ഏത് അവസ്ഥയിലും പടച്ചവന്റെ നിയമങ്ങൾ അനുസരിച്ച് വിധിക്കുക. 50. പടച്ചവന്റെ നിയമത്തെക്കാൾ ഉത്തമമായ ഒരു നിയമവും ഇല്ല. 51. മുസ്‌ലിം, അമുസ്‌ലിം ബന്ധങ്ങളിൽ പരിധി സൂക്ഷിക്കുക. 52. ഇരട്ട ശൈലിക്കാർ വലിയ നാശകാരികളാണ്. 53. കപടവിശ്വാസികളുടെ കർമ്മങ്ങൾ പാഴാകുന്നതാണ്. 54. സൽഗുണങ്ങളോടെ സത്യസരണിയിൽ നിലയുറച്ച് നിൽക്കുക. 55. സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. 56. അന്ത്യമ വിജയം സത്യത്തിന്റെ വക്താക്കൾക്ക് മാത്രമാണ്. 57. നിഷേധികൾ പടച്ചവന്റെ മതത്തെ പരിഹസിക്കുന്നു. 58.  വിവരക്കേട് കാരണം ബാങ്കിനെക്കുറിച്ചും ആക്ഷേപം പറയുന്നു. 59. മുസ്‌ലിംകളോടുള്ള വേദക്കാരുടെ ശത്രുത അസൂയ മാത്രമാണ്. 60. യഹൂദികൾ പാരമ്പര്യമായി പടച്ചവന്റെ കോപത്തിന് അർഹരായവരാണ്. 61. വേദക്കാരിലെ കപടന്മാരെ സൂക്ഷിക്കുക. 62. വേദക്കാർ പല പാപങ്ങളിലും കടുങ്ങിയിരുന്നു. 63. വേദക്കാരിലെ നേതാക്കൾ സാധാരണക്കാരെ നന്നാക്കാൻ പരിശ്രിമിക്കാതിരുന്നത് കഠിന കുറ്റമാണ്. 64. യഹൂദികൾ പടച്ചവനെക്കുറിച്ച് പോലും ധിക്കാര വാക്കുകൾ പറഞ്ഞിരുന്നു. 65. നിങ്ങൾ നന്നായാൽ പടച്ചവൻ ഇഹലോകത്ത് തന്നെ അനുഗ്രഹിക്കുന്നതാണ്. 66. പരിശുദ്ധ ഖുർആൻ മുൻവേദങ്ങളുടെ രത്‌നചുരുക്കമാണ്. 67. മുഹമ്മദ് റസൂലുല്ലാഹി ﷺ കർത്തവ്യങ്ങൾ പരിപൂർണ്ണമായി നിർവഹിച്ചു. 68. ഖുർആനിന്റെ അടിസ്ഥാന സന്ദേശങ്ങൾ ഗദകാലഗ്രന്ഥങ്ങളുടേത് തന്നെയാണ്. 69. പടച്ചവന്റെ അരികിലെ സ്ഥാനം സത്യവിശ്വാസത്തിനും സൽകർമത്തിനുമാണ്. 70. യഹൂദികൾ വാഗ്ദാനങ്ങൾ വിസ്മരിച്ചു. 71. യഹൂദികളുടെ ദുഷ് പ്രവർത്തനങ്ങൾ അവർ എന്നും തുടരുകയുണ്ടായി. 72.  യേശു ദൈവ പുത്രനാണെന്ന് പറയുന്നത് കടുത്ത നിഷേധമാണ്. 73. ത്രിയേകത്വവും പടച്ചവനെ നിഷേധിക്കൽ തന്നെ. 74. പടച്ചവൻ പൊറുത്ത് തരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുക. 75. ഈസാ നബിയും മര്‍യവും ഒരുക്കലും ദൈവമാകുന്നതല്ല. 76. ആരാധനക്കർഹൻ ഉപകാരങ്ങളും ഉപദ്രവങ്ങളും ഉടമയാക്കിയവനാണ്. 77. മതത്തന്റെ കാര്യത്തിൽ പരസ്പര വിരുദ്ധമായ തീവ്രതകളും പരിധിലംഘനങ്ങളും പാടില്ല. 78. മഹാപാപങ്ങൾ കാരണം യഹൂദികളെ പ്രവാചകന്മാർ ശപിച്ചു. 79. തിന്മ തടയാതിരിക്കുന്നത് അവരുടെ വലിയ പാപമായിരുന്നു. 80. മനസ്സ് മരിച്ച് പോകുന്നത് ബോധമില്ലായ്മയുടെ അങ്ങേയറ്റമാണ്. 81. വിശ്വാസമില്ലാത്തതതിന്റെ പേരിൽ നിഷേധികൾ നിഷേധികളെ സുഹൃത്തുക്കളാക്കും. 82. ക്രൈസ്തവർ യഹൂദ മുശ്‌രിക്കുകളേക്കാൾ അൽപം മെച്ചമാണ്.  

ജുസു-7
83. നിഷ്‌കളങ്കർ ഖുർആൻ കേൾക്കുമ്പോൾ പ്രതിഫലനം ഉൾക്കൊള്ളുന്നു. 84. അവർ സത്യം സ്വീകരിക്കാൻ സന്നദ്ധരാകുന്നു. 85. പടച്ചവൻ അവർക്ക് ഉത്തമ പ്രതിഫലം നൽകും. 86. നിഷേധികൾക്ക് നരകശിക്ഷയുണ്ട്. 87. ഇസ്‌ലാമിക ശരീഅത്ത് മദ്ധ്യമ നിലയിലുള്ളതാണ്. 88. അനുവദനീയമായ നല്ല വസ്തുക്കൾ നിരോധിക്കപ്പെട്ടിട്ടില്ല. 89. അവിചാരിതമായി ശപഥം ചെയ്യുന്നതിന്റെ പേരിൽ പിടികൂടപ്പെടുന്നതല്ല. മനഃപൂർവ്വം ശപഥം ചെയ്ത് പൊളിച്ചാൽ പരിഹാരം ചെയ്യേണ്ടതാണ്. 90. മദ്യപാനവും ചൂതാട്ടവും വിഗ്രഹങ്ങളും ഭാഗ്യനോട്ടവും വർജ്ജിക്കുക. 91. മദ്യപാനവും ചൂതാട്ടവും ബാഹ്യവും ആന്തരികവുമായ നാശങ്ങൾ ഉണ്ടാക്കുന്നു. 92. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിന് ലക്ഷ്യം വെയ്ക്കുക. 93. നിയമം അവതീർണ്ണമാകുന്നതിന് മുമ്പുള്ള വീഴ്ച്ചകളുടെ പേരിൽ ശിക്ഷയില്ല. 94. ഇഹ്‌റാമിന്റെ സമയത്ത് പരീക്ഷണങ്ങൾ ഉണ്ടാകും സൂക്ഷിക്കുക. 95. ഇഹ്‌റാമിന്റെ സമയത്ത് മൃഗങ്ങളെ വേട്ടയാടാൻ പാടില്ല. വേട്ടയാടിയാൽ പരിഹാരങ്ങൾ ചെയ്യേണ്ടതുമാണ്. 96. ഇഹ്‌റാമിന്റെ സന്ദർഭത്തിൽ മത്സ്യങ്ങൾ അനുവദിക്കപ്പെട്ടിരിക്കുന്നു. 97. കഅ്ബ ശരീഫ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്. 98. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനും വളരെ പൊറുക്കുന്നവനുമാണ്. 99. പ്രവാചക കർത്തവ്യം സന്ദേശങ്ങൾ എത്തിച്ച് കൊടുക്കലാണ്. 100. ശുദ്ധിയും അശുദ്ധിയും തുല്യമാകുന്നതല്ല. 101. അനാവശ്യ ചോദ്യങ്ങൾ ഉപേക്ഷിക്കുക. 102. അനാവശ്യ ചോദ്യങ്ങൾ നിങ്ങൾക്ക് തന്നെ നാശമായിത്തീരുന്നതാണ്. 103. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിസ്ഥാനമില്ലാത്ത കളവുകൾ മാത്രമാണ്. 104. വിവരമില്ലാത്തവരും, ദുർമാർഗ്ഗികളുമായ മുൻഗാമികളെ പിൻപറ്റരുത്. 105. നിങ്ങളുടെ കർത്തവ്യം നിങ്ങൾ നിർവഹിക്കുക. 106. മരണത്തിന് മുമ്പായി വസിയ്യത്ത് ചെയ്യുകയും, വസിയ്യത്ത് ചെയ്ത കാര്യം ശരിയായ നിലയിൽ നിർവഹിക്കുകയും ചെയ്യുക. 107. വസിയ്യത്ത് ചെയ്യപ്പെട്ട വ്യക്തി തെറ്റ് കാണിച്ചുവെന്ന് വ്യക്തമായാൽ അതിനെതിരിൽ വാദം ഉന്നയിക്കാവുന്നതാണ്. 108. തെറ്റായ കാര്യങ്ങൾക്കെതിരിൽ വാദം ഉന്നയിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ ഭയവും സൂക്ഷ്മതയും ഉണ്ടാകുന്നതാണ്. 109. പരലോകത്തിലെ വിചാരണയ്ക്ക് തയ്യാറാവുക. 110. ഓരോ പ്രവാചകന്മാരോടും പ്രത്യേകം പ്രത്യേകം ചോദ്യം ഉണ്ടാകും. 111. ഈസാ ﷤യിലൂടെ ശിഷ്യർ സത്യവിശ്വാസം സ്വീകരിച്ചു. 112. ആകാശത്ത് നിന്നും ഭക്ഷണത്തളികയിറക്കാൻ അവർ അപേക്ഷിച്ചു. 113. ഈ അപേക്ഷ ദുർവാശിയുടെ പേരിൽ അല്ലായിരുന്നു, മനസ്സിന്റെ സമാധാനത്തിന് വേണ്ടിയായിരുന്നു. 114. ഈസാ ﷤ ഭക്ഷണത്തളികയ്ക്ക് വേണ്ടി പടച്ചവനോട്  പ്രാർത്ഥിച്ചു. 115. അല്ലാഹു ഭക്ഷണത്തളിക ഇറക്കുകയും, മുന്നറിയിപ്പ് നൽകുകയും ചെയ്തു. 116. പരലോകത്തിൽ അല്ലാഹു ഈസാ ﷤നോട് ഗൗരവകരമായ ഒരു ചോദ്യം ഉന്നയിക്കും. 117. ഈസാ നബി ﷤ ഏകദൈവ വിശ്വാസമാണ് പ്രബോധനം ചെയ്തതെന്ന് അറിയിക്കും. 118. അല്ലാഹു പ്രതാപശാലിയും, തന്ത്രജ്ഞനുമാണ്. 119. പരലോകത്തിൽ സത്യസന്ധത ഫലപ്പെടും. 120. അല്ലാഹു എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനാണ്.

(സൂറത്തുല്‍ അന്‍ആം)
1. സർവസ്തുതിയും സർവലോക സ്രഷ്ടാവിനാകുന്നു. 2. അല്ലാഹുവാണ് മനുഷ്യനെ പടച്ചത്. 3. അല്ലാഹു  സർവ്വശക്തനും, സർവ്വജ്ഞനുമാണ്. 4. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കരുത്. 5. അടുത്ത് തന്നെ സത്യം വ്യക്തമാകും. 6. നിഷേധികളുടെ അന്ത്യം നാശകരമായിരിക്കും. 7. സത്യനിഷേധികളുടെ നിഷേധം കാരണം അവർ സത്യം മനസ്സിലാക്കുന്നതല്ല. 8. പ്രവാചകന്മാർ മലക്കുകൾ ആകുകയില്ല. 9. മനുഷ്യരിലേക്ക് മലക്കുകൾ വന്നാൽ ആശയകുഴപ്പമുണ്ടാകും. 10. മുൻപ്രവാചകന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. 11. നിഷേധികളുടെ അന്ത്യം മഹാമോശമായിരിക്കും. 12. പടച്ചവൻ സർവ്വതിന്റെയും ഉടമസ്ഥനും കാരുണ്യവാനുമാണ്. 13. രാവും പകലും എല്ലാം അല്ലാഹുവിനുള്ളതാണ്. 14. അസത്യവും അശക്തവുമായ വസ്തുക്കളെ ആരാധിക്കപ്പെടാൻ പാടില്ല. 15. പടച്ചവനെതിര് പ്രവർത്തിക്കുന്നവർ പരലോകത്തിന്റെ ശിക്ഷ ഭയന്ന് കൊള്ളുക. 16. പടച്ചവന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത് വലിയ വിജയമാണ്. 17. അല്ലാഹു എല്ലാത്തിന്റെ മേലും കഴിവുള്ളവനാണ്. 18. അല്ലാഹു ദാസന്മാരുടെ മേൽ പരിപൂർണ്ണ അധികാരമുള്ളവനാണ്. 19. റസൂലുല്ലാഹി ﷺയുടെ പ്രവാചകത്വത്തിനുള്ള സാക്ഷി അല്ലാഹു തന്നെയാണ്. 20. വേദക്കാർ മക്കളെ തിരിച്ചെറിയുന്നത് പോലെ റസൂലുല്ലാഹി ﷺയെ തിരിച്ചെറിഞ്ഞവരാണ്. 21. അല്ലാഹുവിന്റെ മേൽ കളവ് കെട്ടിച്ചമയ്ക്കുന്നത് മഹാപാപമാണ്. 22. ഖിയാമത്ത് നാളിൽ എല്ലാ സത്യങ്ങളും വ്യക്തമാകുന്നതാണ്. 23. അന്നേദിവസം യാതൊരു കളവും നടക്കുന്നതല്ല. 24. ബഹുദൈവാരാധകർ അവരുടെ കളവിനെ സമ്മതിച്ച് പറയുന്നതാണ്. 25. ദുർവാശി മനസ്സിന്റെ കവാടത്തെ അടച്ച് കളയും. 26. ദുർവാശിക്കാർ സ്വയം നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. 27. പടച്ചവനോട് പങ്ക്‌ചേർത്തവർ പരലോകത്ത് ദുഃഖിക്കുന്നതാണ്. 28. അവർ ഇഹലോകത്തേക്ക് മടങ്ങാൻ ആഗ്രഹിക്കും. എന്നാൽ ഈ ആഗ്രഹം യാഥാർത്ഥമായിരിക്കുകയില്ല. 29. അവർ ഇഹലോക ജീവിതമാണ് എല്ലാമെന്ന് വാദിച്ചിരുന്നു. 30. നാളെ പരലോകത്തിന്റെ രംഗങ്ങൾ നിഷേധികളുടെ മുന്നിൽ വരുന്നതാണ്. 31. നിഷേധികളെ അവരുടെ പാപങ്ങൾ നശിപ്പിക്കുന്നതാണ്. 32. പരലോകത്തിന് മുന്നിൽ ഇഹലോകം നിസ്സാരമാണ്. 33. റസൂലുല്ലാഹി ﷺ എല്ലാവരോടും കരുണയുള്ളവരായിരുന്നു. 34. മുൻകാല പ്രവാചകന്മാരും കളവാക്കപ്പെട്ടിട്ടുണ്ട്. 35. നിഷേധികൾ അമാനുഷികതകൾ കണ്ടാലും വിശ്വസിക്കുന്നവരല്ല. 36. സത്യത്തിന്റെ സന്ദേശം മനസ്സിന് ജീവനുള്ളവർക്ക് ഗുണപ്പെടുന്നതാണ്. 37. നിഷേധികൾ ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്നു. 38. ലോകം മുഴുവൻ പടച്ചവന്റെ ദൃഷ്ടാന്തം കൊണ്ട് പരന്ന് കിടക്കുന്നു. 39. സന്മാർഗ്ഗം നിഷ്കളങ്കമായ ആഗ്രഹത്തിലൂടെയാണ് ലഭിക്കുന്നത്. 40. എല്ലാവരുടെയും മനസ്സ് പടച്ചവന്റെ ഏകത്വത്തെ സമ്മതിക്കുന്നുണ്ട്. 41. പ്രയാസ സമയത്ത് പടച്ചവനെ മാത്രമാണ് വിളിക്കുന്നത്. 42. ചരിത്രത്തിന്റെ സാക്ഷ്യത്തിലേക്ക് നോക്കുക. 43. പിശാച് തിന്മകളെ അലങ്കരിച്ച് കാണിച്ചു. 44. ഭൗതിക സുഖങ്ങൾ പടച്ചവന്റെ ഭാഗത്ത് നിന്നുമുള്ള പരീക്ഷണമാണ്. 45. അക്രമികൾ അവസാനം നശിക്കും. 46. ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമല്ല. 47. ശിക്ഷ പെടുന്നനെ വരുന്നതാണ്. 48. സത്യത്തിന്റെ സന്ദേശം അറിയിക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. 49. നിഷേധികളുടെ അന്ത്യം നാശമായിരിക്കും. 50. പ്രവാചകന്മാർ സമുന്നത മനുഷ്യരാണ്. 51. സത്യം സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് ഉപദേശം നൽകുക.  52. സത്യത്തെ അന്വേഷിക്കുന്നവരിലേക്ക് പരിപൂർണ്ണമായി തിരിയുക. 53. സാധാരണ സത്യം സ്വീകരിക്കുന്നത് സാധുക്കളാണ്. 54. പശ്ചാത്താപത്തിലൂടെ പാപങ്ങൾ മാപ്പാക്കപ്പെടും. 55. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ വളരെ വ്യക്തമാണ്. 56. പ്രവാചകൻ മോശപ്പെട്ടവരുടെ മനോച്ഛയെ പിൻപറ്റുന്നതല്ല. 57. ജനങ്ങൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങൾ പ്രവാചകന്റെ പക്കലില്ല. 58. അക്രമികളെ കുറിച്ച് അല്ലാഹുവിന് നന്നായിട്ടറിയാം. 59. അദൃശ്യങ്ങൾ അറിയുന്നത് അല്ലാഹു മാത്രം. 60. ജീവിതവും മരണവും അല്ലാഹുവിന്റെ നിയന്ത്രണത്തിലാകുന്നു. 61. അല്ലാഹു എല്ലാവരുടെയും  രക്ഷാധികാരിയാകുന്നു. 62. എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്കാകുന്നു. 63. രക്ഷിക്കുന്നവൻ അല്ലാഹു മാത്രം. 64. ബഹുദൈവാരാധകർ പടച്ചവന്റെ കഴിവിനെ അറിഞ്ഞിട്ടും പടച്ചവനോട് പങ്ക് ചേർക്കുന്നു. 65. പടച്ചവന്റെ ശിക്ഷയും, ഇളവിനെയും സൂക്ഷിക്കുക. 66. പ്രവാചകൻ കാര്യങ്ങൾ അറിയിക്കുന്നവരാണ്. 67. എല്ലാത്തിനും ഓരോ സമയമുണ്ട്. 68. അനാവശ്യമായ ചർച്ചകൾ ഉപേക്ഷിക്കുക. 69. തർക്കവിതർക്കങ്ങൾ വേണ്ട. സദുപദേശങ്ങൾ നടത്തുക. 70. അസത്യവാദികളിൽ നിന്നും മാറിനിൽകുക. എന്നാൽ ഉപദേശിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ നല്ല നിലയിൽ ഉപയോഗപ്പെടുത്തുക. 71. യാതൊരു ശേഷിയും ഇല്ലാത്തവർ എങ്ങനെയാണ് ആരാധനക്ക് അർഹനാകുന്നത്. 72. നിങ്ങൾ അല്ലാഹുവിന് മുന്നിൽ മറുപടി പറയേണ്ടിവരും. 73. ആകാശഭൂമികളുടെ സൃഷ്ടിപ്പ് അന്യായമായിട്ടല്ല. 74. ഇബ്‌റാഹീം ﷤ വ്യാജദൈവങ്ങളെ നിരാകരിച്ചു. 75. പടച്ചവന്റെ ദൃഷ്ടാന്തങ്ങളിലൂടെ പടച്ചവനെ അന്വേഷിച്ചു. 76. നശിച്ച് പോകുന്നത് രക്ഷിതാവാകുന്നതല്ല. 77. ചന്ദ്രനും ആരാധനക്കർഹനല്ല. 78. സൂര്യനും ആരാധന അർഹിക്കുന്നില്ല. 79. ആകാശഭൂമികളുടെ പടച്ചവനും പരിപാലിക്കുന്നവനുമാണ് ആരാധനക്കർഹൻ. 80. ഇബ്‌റാഹീം നബി ﷤നോട് സമുദായം തർക്കിച്ചു. 81. നിങ്ങൾ സത്യവാനായ പടച്ചവനെ ഭയക്കുന്നില്ലെങ്കിൽ ഞാൻ അസത്യമായ വ്യാജദൈവങ്ങളെ എങ്ങനെ ഭയക്കാനാണ്.82. സത്യവിശ്വാസികൾ നിർഭയരായിരിക്കും. 83. ഇബ്‌റാഹീം നബി ﷤ക്ക് പ്രകാശപൂരിതമായ രേഖകൾ നൽകപ്പെട്ടു. 84. ഇബ്‌റാഹീം നബി ﷤യുടെ സന്താനങ്ങൾ സന്മാർഗ്ഗികളായിരുന്നു. 85. സന്മാർഗ്ഗം പരമ്പരകളിലേക്ക് പ്രവഹിച്ചു. 86. ഇബ്‌റാഹീം നബി ﷤യുടെ പരമ്പരയിൽ വലിയ മഹത്തുക്കൾ ഉണ്ടായി. 87. അവരുടെ മാതാപിതാക്കളും മക്കളും സന്മാർഗ്ഗികളായി. 88. അവർ വഴികെട്ടവരായിരുന്നെങ്കിൽ അവർക്ക് അന്തസ്സ് ലഭിക്കുമായിരുന്നില്ല. 89. നബിമാർ വിശുദ്ധ വേദവും അനുഗ്രഹീത വിജ്ഞാനവും പ്രവാചകത്വവും നൽകപ്പെട്ടവരാണ്. 90. റസൂലുല്ലാഹി ﷺ മുഴുവൻ പ്രവാചകന്മാരുടെയും മഹത്ഗുണങ്ങൾ ഉൾകൊണ്ടു. 91. പ്രവാചകൻ മനുഷ്യൻ തന്നെയായിരിക്കും. 92. ഗതകാല വേദങ്ങളെപ്പോലെ പരിശുദ്ധ ഖുർആനും അല്ലാഹുവിന്റെ ഗ്രന്ഥമാണ്. 93. അല്ലാഹുവിന്റെ മേൽ കളവ് ഉന്നയ്ക്കുന്നതും കള്ളപ്രവാചകത്വം വാദിക്കുന്നതും ദൈവീകത വാദിക്കുന്നതും വലിയ അക്രമങ്ങളാണ്. 94. ഓരോരുത്തരും പടച്ചവന്റെ മുന്നിൽ വരേണ്ടിവരും. 95. ജീവിത-മരണങ്ങൾ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ആരാധ്യൻ. 96. രാവിന്റെയും പകലിന്റെയും ഉടമസ്ഥൻ അല്ലാഹുവാണ്. 97. അല്ലാഹു നക്ഷത്രങ്ങളെ തയ്യാറാക്കി തന്നു. 98. അല്ലാഹു മനുഷ്യനെ ഒരു വ്യക്തിയിൽ നിന്നും പടച്ചു. 99. മഴയും അതിലൂടെ  ഉണ്ടാകുന്ന അത്ഭുതങ്ങളും പടച്ചവന്റെ ദൃഷ്ടാന്തങ്ങളാണ്. 100. ബഹുദൈവാരാധകർ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടും പടച്ചവനോട് പങ്ക്‌ ചേർക്കുന്നു. 101. അല്ലാഹു ആകാശ-ഭൂമികളുടെ സ്രഷ്ടാവാണ്. 102. അല്ലാഹു എല്ലാവരുടെയും ആരാധനക്കർഹനാണ്. 103. ഈ ലോകത്ത് വെച്ച് ആരും അല്ലാഹുവിനെ കാണുന്നതല്ല. 104. പ്രവാചകന്റെ ജോലി പ്രകാശം പരത്തലാണ്. 105. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പല നിലകളിലാണ്. 106. സത്യത്തിന്റെ സന്ദേശം മാത്രം പിൻപറ്റുക. 107. പ്രവാചകൻ പ്രബോധകനാണ്, ഉത്തരവാദിയല്ല. 108. അമുസ്‌ലിംകളുടെ ആരാധ്യവസ്തുക്കളെ അധിക്ഷേപിക്കരുത്. 109. നിഷേധികൾ ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്നു. 110. 

ജുസു 8
നിഷേധികളെ അവരുടെ വഴികേടിൽ വിട്ടേക്കുക. 111. മനുഷ്യന്‍ സത്യാസത്യങ്ങളില്‍ ഏതിനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് പടച്ചവന്‍ പരീക്ഷിക്കുകയാണ്. 112. സത്യാസത്യങ്ങള്‍ക്കിടയിലുള്ള പോരാട്ടത്തില്‍ പടച്ചവന് വലിയ തത്വമുണ്ട്. 113. ഭൗതിക അലങ്കാരങ്ങളും ഒരു പരീക്ഷണമാണ്. 114. പരിശുദ്ധ ഖുര്‍ആന്‍ അത്യാവശ്യ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിത്തരുന്നു. 115. പടച്ചവന്റെ വചനങ്ങള്‍ ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. 116. സത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷമല്ല. 117. സത്യവാന്മാരെയും അസത്യവാദികളെയും അല്ലാഹുവിന് നന്നായിട്ടറിയാം. 118. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നെങ്കില്‍ പരിപൂര്‍ണ്ണമായി അനുസരിക്കുകയും ചെയ്യുക. 119. അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ സ്വന്തം താല്‍പ്പര്യങ്ങളെ കടത്തിക്കൂട്ടരുത്. 120. രഹസ്യവും പരസ്യവുമായ പാപങ്ങള്‍ വര്‍ജ്ജിക്കുക. 121. പടച്ചവനല്ലാത്തവയെ ആരാധിക്കുന്നതും അനുവദനീയവും  നിഷിദ്ധവും ആക്കുന്നതില്‍ പടച്ചവന്റെ രേഖയെ അവലംബിക്കാതിരിക്കുന്നതും പടച്ചവനോട് പങ്ക് ചേര്‍ക്കലാണ്. 122. വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാവ് ലഭിച്ചവന്‍ ഖുര്‍ആനിക പ്രകാശത്തില്‍ സുന്ദരമായി സഞ്ചരിക്കുന്നതാണ്. 123. നിഷേധികളായ നേതാക്കള്‍ കുതന്ത്രം പ്രയോഗിക്കുന്നു. അത് അവര്‍ക്ക് തന്നെ തിരിച്ചടി ആകുന്നതാണ്. 124. പ്രവാചകത്വം ആര്‍ക്കെങ്കിലും സ്വയം സമ്പാദിക്കാന്‍ കഴിയുന്നതല്ല. അനര്‍ഹര്‍ക്ക് അത് ലഭിക്കുകയുമില്ല. ആര്‍ക്കാണ് പ്രവാചകത്വം നല്‍കേണ്ടതെന്ന് അല്ലാഹു നന്നായി അറിയുന്നവനാണ്. 125. അല്ലാഹു സന്മാര്‍ഗ്ഗം നല്‍കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ ഓരോ സന്ദേശങ്ങളിലും സമാധാനം ലഭിക്കുന്നു. 126. ഇസ്‌ലാം അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള നേരായ മാര്‍ഗ്ഗമാണ്. 127. സത്യവിശ്വാസികളുടെ രക്ഷാധികാരി പടച്ചവനാണ്. പടച്ചവന്‍ അവരെ രക്ഷാഭവനമായ സ്വര്‍ഗ്ഗത്തിലെത്തിക്കും. 128. നാളെ വഴികെട്ട മനുഷ്യരോടും ജിന്നുകളോടും ചോദ്യമുണ്ടാകുന്നതാണ്. 129. മോശപ്പെട്ടവര്‍ക്ക് മോശം കൂട്ടുകാരെ ലഭിക്കുന്നതാണ്. 130. നിഷേധികള്‍ ആദ്യം തെറ്റ് സമ്മതിക്കുകയില്ലെങ്കിലും അവസാനം തെറ്റ് സമ്മതിച്ച് പറയുന്നതാണ്. 131. കാര്യം മനസ്സിലാക്കിക്കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുന്നതല്ല. 132. കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് പ്രതിഫലവും ലഭിക്കുന്നതാണ്. 133. പടച്ചവന്‍ വളരെ ധന്യനാണ്. ആരെയും അവന് ആവശ്യമില്ല. എന്നാല്‍ കരുണയുള്ളവനുമാണ്. കാരുണ്യം കൊണ്ടാണ് പടച്ചവന്‍ നിങ്ങളെ നിലനിര്‍ത്തുന്നത്. 134. പടച്ചവന്റെ പുലരുക തന്നെ ചെയ്യും. 135. ഭയഭക്തര്‍ക്കാണ് അന്ത്യമ വിജയം. അക്രമികള്‍ പരാജയപ്പെടും. 136. ബഹുദൈവാരാധകര്‍ പടച്ചവന്റെ സൃഷ്ടികളായ കൃഷികളുടെയും മൃഗങ്ങളുടെയും ഒരു ഭാഗം അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കുന്നു. 137. മക്കളെ തീറ്റിപ്പോറ്റണം എന്നും മറ്റും ഭയന്ന് അവര്‍ വിവരം കെട്ടവര്‍ മക്കളെ കൊല്ലുന്നു. 138. ബഹുദൈവാരാധനയുടെ കീഴില്‍ ധാരാളം അന്തവിശ്വാസങ്ങളും അനാചാരങ്ങളും ജനിക്കുന്നു. 139. ബഹുദൈവാരാധകര്‍ സ്വയം മതം പടച്ചുണ്ടാക്കുന്നു. 140. മനുഷ്യ നിര്‍മ്മിതമായ മതം വിജയം വരിക്കുന്നതല്ല. 141. എല്ലാവസ്തുക്കളെയും പടച്ചത് അല്ലാഹു ആണ്. അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ ഉപയോഗിക്കുകയും കടമകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. ധൂര്‍ത്ത് അടിക്കുകയോ  പാഴാക്കുകയോ ചെയ്യരുത്. 142. പടച്ചവന്‍ വിവിധങ്ങളായ മൃഗങ്ങളെയും നിങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിത്തന്നു. 143. പടച്ചവന്‍ അനുവദനീയമാക്കിയത് അനുവദനീയവും നിഷിദ്ധമാക്കിയത് നിഷിദ്ധവുമായി കാണുക. 144. ജനങ്ങളെ വഴികെടുത്താന്‍ കളവുകള്‍ പടച്ചുണ്ടാക്കുന്നവര്‍ വലിയ അക്രമികളാണ്. 145. അനുവദനീയമായ കാര്യങ്ങളും നിഷിദ്ധമായ വിഷയങ്ങളും പടച്ചവന്‍ പ്രവാചകന്മാര്‍ വഴി മനസ്സിലാക്കിത്തന്നിട്ടുണ്ട്. അവ പഠിക്കുകയും സ്വീകരിക്കുകയും ചെയ്യുക. 146. യഹൂദികളുടെ അക്രമങ്ങള്‍ കാരണം ചില കാര്യങ്ങള്‍ അവരുടെമേല്‍ പ്രത്യേകം നിഷിദ്ധമാക്കി. 147. എത്രയും പെട്ടെന്ന് പശ്ചാത്തപിക്കുക. പടച്ചവന്‍ പൊറുത്ത് തരുന്നതും അനുഗ്രഹിക്കുന്നതുമാണ്. 148. ഞങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍ പടച്ചവന്റെ തീരുമാനപ്രകാരമാണെന്ന് ബഹുദൈവാരാധകര്‍ പറയുന്ന ന്യായത്തിന് വൈജ്ഞാനികമായി യാതൊരു അടിസ്ഥാനവുമില്ല. 149. പടച്ചവന്‍ ആരെയും നിര്‍ബന്ധിച്ച് സന്മാര്‍ഗ്ഗത്തിലാക്കുന്നതല്ല. 150. അല്ലാഹു നിഷിദ്ധമാക്കാത്തത് നിഷിദ്ധമായി കാണുന്നത് കടുത്ത കുറ്റമാണ്. 151. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ താഴെ പറയുന്നവയാണ്: പടച്ചവനോട് ഒരു വസ്തുവിനെയും പങ്ക് ചേര്‍ക്കരുത്, മാതാപിതാക്കളെ ധിക്കരിക്കരുത്, ദാരിദ്ര്യം ഭയന്ന് മക്കളെ കൊല്ലരുത്. വ്യഭിചാരം പോലുള്ള മ്ലേച്ഛതകളെ സമീപിക്കരുത്, ആരെയും അന്യായമായി വധിക്കരുത്. 152. അനാഥരുടെ സമ്പത്തിലേക്ക് അന്യായമായി അടുക്കരുത്, അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തരുത്. കളവുകളും കള്ള സാക്ഷ്യങ്ങളും പറയരുത്, കരാറുകള്‍ പൊളിക്കരുത്. 153. പ്രവാചകരുടെ പാത പരിപൂര്‍ണ്ണമായി പിന്‍പറ്റുക. ഇതര പാതകള്‍ അപകടകരമാണ്. 154. ഈ ഉദ്ബോധനങ്ങള്‍  ഗതകാല വേദങ്ങളിലും നടത്തപ്പെട്ടിരുന്നു. 155. പരിശുദ്ധ ഖുര്‍ആനെ പിന്‍പറ്റുക. 156. ഖുര്‍ആന്‍ പ്രമാണം പൂര്‍ത്തീകരിച്ചിരിക്കുന്നു. 157. ഖുര്‍ആന്‍ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്. 158. സത്യവിശ്വാസം സ്വീകരിക്കുന്നതിന് മരണത്തെയും പടച്ചവന്റെ ശിക്ഷയെയും പ്രതീക്ഷിക്കരുത്.  159. അനാവശ്യ ഭിന്നതകളും വിഭാഗിയതകളും വളരെ മോശമാണ്. അതുണ്ടാക്കുന്നവരുമായി സത്യവാഹകര്‍ക്ക് യാതൊരു ബന്ധവുമില്ല. 160. പടച്ചവന്റെ കാരുണ്യം എത്ര മഹത്തരം! ഒരു നന്മയ്ക്ക് കുറഞ്ഞത് പത്ത് പ്രതിഫലം ലഭിക്കുന്നു. 161. മുഹമ്മദീ മാര്‍ഗ്ഗം ഇബ്റാഹീമീ സരണിയാണ്. 162. ഇബ്റാഹഹീമീ മുഹമ്മദീ സരണി എന്നാല്‍ പടച്ചവന് സര്‍വ്വസവും സമര്‍പ്പിക്കലാണ്. 163. അല്ലാഹു ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല. 164. പടച്ചവന്‍ എന്റെയും നിങ്ങളുടെയും സര്‍വ്വലോകങ്ങളുടെയും പരിപാലകനാണ്. 165. ഇഹലോകം പടച്ചവന്റെ വിശുദ്ധമായ ദാനമാണ്. മാനവന്‍ ഇഹലോകത്ത് പടച്ചവന്റെ ഉത്തമ പ്രതിനിധിയാണ്. 

(സൂറത്തുല്‍ അഅ്റാഫ്)
1. അലിഫ് ലാം മീം സ്വാദ് 2. വ്യക്തമായി കാര്യങ്ങൾ അറിയിക്കലും ഉപദേശം നൽകലുമാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം. 3. പടച്ചവന്റെ സന്ദേശം ഹൃദയംഗമായി പിൻപറ്റുക. 4. ചരിത്രത്തിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക. 5. നിഷേധികൾക്ക് ശിക്ഷയുണ്ടായപ്പോൾ അവർ പശ്ചാത്തപിച്ചു. പക്ഷേ, ഒരു ഗുണവും ഉണ്ടായില്ല. 6. എല്ലാവരോടും ചോദ്യം ഉണ്ടാകുന്നതാണ്. 7. അല്ലാഹു എല്ലാം അറിയുന്നവനാണ്. 8. നീതിയോടെ വിധിയുണ്ടാകും. 9. നന്മയുടെ ഭാരം കുറഞ്ഞവൻ നഷ്ടവാളി. 10. പടച്ചവൻ ഇഹലോകത്ത് ധാരാളം അനുഗ്രഹങ്ങൾ ചെയ്തിരിക്കുന്നു. 11. സൃഷ്ടിപ്പിന്റെ തുടക്കത്തിൽ തന്നെ മനുഷ്യൻ ആദരിക്കപ്പെട്ടു. 12. അഹന്തകാരണം ഇബ്‌ലീസ് അനുസരിച്ചില്ല. 13. ഇബ്‌ലീസിനെ പുറത്താക്കപ്പെട്ടു. 14. ഇബ്‌ലീസ് ഇളവ് നൽകാനൻ അപേക്ഷിച്ചു. 15. ഇബ്‌ലീസിന് ഇളവ് നൽകപ്പെട്ടു. 16. ഇബ്‌ലീസ് വെല്ലുവിളിച്ചു. 17. മനുഷ്യനെ വഴികെടുത്താൻ സർവ്വവിധത്തിലും പരിശ്രമിക്കുന്നതാണ്. 18. ഇബ്‌ലീസിനെ ഇലാഹീ സന്നിധിയിൽ നിന്നും പുറത്താക്കപ്പെട്ടു. 19. ആദം നബി ﷤ പരീക്ഷിക്കപ്പെട്ടു. 20. പിശാച് ദുർബോധനം നടത്തി. 21. പിശാച് ഗുണകാംഷ അഭിനയിച്ചു. 22. വഞ്ചനാപരമായി അവരെ തെറ്റിച്ചു. 23. ആദം നബി ﷤ നിഷ്‌കളങ്കമായി പശ്ചാത്തപിച്ചു. 24. ആദം നബി ﷤ ഭൂമിയിലേക്ക് ഇറക്കപ്പെട്ടു. 25. മനുഷ്യരുടെ ജീവിതവും മരണവും ഭൂമിയിലാണ്. 26. വസ്ത്രം മനുഷ്യപ്രകൃതിയുടെ ആവശ്യമാണ്. 27. നഗ്നത പിശാചിന്റെ വലിയൊരു ആയുധമാണ്. 28. നഗ്നത മ്ലേച്ഛതയാണ്. 29. നീതി പാലിക്കുകയും അല്ലാഹുവിനെ ശരിയായി ആരാധിക്കുകയും ചെയ്യുക. 30. സത്യസരണി വളരെ വ്യക്തമാണ്. വക്രതയില്ലാത്ത മനസ്സുകൾ അതിനെ എളുപ്പത്തിൽ ഗ്രഹിക്കുന്നതും വക്രതയുള്ളവർ വഴികേടിലേക്ക് തിരിയുന്നതുമാണ്. 31. ആരാധനാവേളകളിൽ ന്യായമായ വസ്ത്രം ധരിക്കുക. ആഹാരം, പാനിയം, പാർപ്പിടം മുതലായ കാര്യങ്ങളിൽ മദ്ധ്യമ രീതി സ്വീകരിക്കുക. 32. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവന്റെ അടിമകൾക്ക് വേണ്ടിയുള്ളതാണ്. 33. വൻപാപങ്ങൾ വർജ്ജിക്കുക. 34. ഓരോ സമുദായത്തിനും പ്രവർത്തിക്കാൻ അവസരം നൽകപ്പെടുന്നതാണ്. 35. അല്ലാഹുവിന്റെ സന്മാർഗ്ഗം പ്രവാചകന്മാരിലൂടെയാണ് വരുന്നത്. 36. നിഷേധവും ധിക്കാരവും ഉള്ളവർക്ക് ശിക്ഷ ലഭിക്കുന്നതാണ്. 37. പടച്ചവന്റെ മേൽ കളവ് പറയുന്നത് കഠിന പാപമാണ്. 38. തിന്മകൾ പരിസരങ്ങളിൽ പരക്കുന്നതാണ്. 39. പരലോകത്തിൽ പാപികൾ പരസ്പരം പഴി ചാരുന്നതാണ്. 40. അഹങ്കാരികളായ നിഷേധികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല. 41. പടച്ചവനോട് പങ്ക് ചേർത്തവരെ നരഗാഗ്നി മൂടുന്നതാണ്. 42. സത്യവിശ്വാസം സ്വീകരിക്കുകയും കഴിയുന്നത്ര സൽപ്രവർത്തനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ സ്വർഗ്ഗത്തിലായിരിക്കും. 43. സ്വർഗ്ഗം, മാനസിക ശാരീരിക സുഖ-സന്തോഷങ്ങളുടെ കേന്ദ്രമാണ്. 44. സ്വർഗ്ഗവാസികൾ നരകാവാസികളെ പരിഹസിക്കും. 45. നരകവാസികൾ സത്യസരണിയിൽ നിന്നും ജനങ്ങളെ തടഞ്ഞ അക്രമികളാണ്. 46. സ്വർഗ്ഗ-നരകങ്ങൾക്കിടയിൽ അഅ്‌റാഫ് എന്ന സ്ഥലത്ത് സ്വർഗ്ഗത്തിലും നരകത്തിലും കയറാത്ത ചിലർ ഉണ്ടായിരിക്കും. 47. അവർ നരകവാസികളിൽ നിന്നും അഭയം തേടും. 48. നരകവാസികളെ പരിഹസിക്കും. 49. നിങ്ങൾ നിന്ദിച്ചവർ സ്വർഗ്ഗത്തിൽ ആയല്ലോ എന്ന് പറഞ്ഞ് കളിയാക്കും. 50. നരകവാസികൾ താണ് കേണ് യാചിക്കും. 51. നിഷേധികൾ ദീനിനെ കളിയും തമാശയുമാക്കി. 52. ഖുർആൻ സന്മാർഗ്ഗം കാട്ടിത്തരുന്നു. 53. അന്ത്യദിനത്തിന് മുമ്പ് അതിനെക്കുറിച്ച് ആലോചിച്ച് കൊള്ളുക. 54. പടച്ചവൻ സർവ്വചരാചരങ്ങളും പടച്ച് പരിപാലിക്കുന്നവനാണ്. 55. അല്ലാഹുവിനെ വിനയത്തോടെ വിളിച്ച് പ്രാർത്ഥിക്കുക. 56. പാപങ്ങളിലൂടെ ഭൂമിയിൽ നാശമുണ്ടാക്കരുത്. ഭയ പ്രതീക്ഷകളോടെ പ്രാർത്ഥിക്കുക. നന്മ നിറഞ്ഞവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്. 57. മരിച്ച ഭൂമിയെ ജലത്തിലൂടെ അല്ലാഹു ജീവിപ്പിക്കുന്നതിലൂടെ വഹ്‌യിലൂടെ മരിച്ച മനസ്സുകളെ അല്ലാഹു സജീവമാക്കുന്നതാണ്. 58. പരിശുദ്ധ ഭൂമിയിൽ ഉന്നത ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നതാണ്. 59. നൂഹ് നബി ﷤ ഉപദേശിച്ചു: അല്ലാഹുവിനെ മാത്രം ആരാധിക്കുക. 60. നേതാക്കൾ പ്രബോധകരെ വഴികെട്ടവരായി കണ്ടു. 61. നബിമാർ പടച്ചവന്റെ സത്യ ദൂതന്മാരാണ്. 62. നബിമാർ വലിയ ഗുണകാംഷികളാണ്. 63. നബിമാർ മനുഷ്യർ തന്നെ. പക്ഷേ, വഹ്‌യിലൂടെ പടച്ചവൻ അവരെ വളരെ ഉന്നതരാക്കിയിരിക്കുന്നു. 64. നിഷേധികൾ ശിക്ഷിക്കപ്പെടും. 65. ഹൂദ് നബി ﷤ ഉപദേശിച്ചു: അല്ലാഹുവിനോട് ഭയ ഭക്തി പുലർത്തുക. 66. നേതാക്കൾ പ്രവാചകന്മാരെ വിഡ്ഢികളായി കാണുന്നു. 67. നബിമാർ വിഡ്ഢികളല്ല. 68. നബിമാർ വിശ്വസ്ഥരായ സന്ദേശ വാഹകരാണ്. 69. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. 70. ബഹുദൈവാരാധകർ ഏകദൈവ വിശ്വാസത്തെ അത്ഭുതകരമായ കാര്യമായി കാണുന്നു. 71. ബഹുദൈവങ്ങൾ യാഥാർത്ഥ്യമൊന്നും ഇല്ലാത്ത പേരുകൾ മാത്രമാണ്. 72. നിഷേധികളുടെ വേര് അറുക്കപ്പെടുന്നതാണ്. 73. സ്വാലിഹ് നബി ﷤ ഉപദേശിച്ചു: പടച്ചവന്റെ ദൃഷ്ടാന്തങ്ങളെ നിന്ദിക്കരുത്. 74. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക. 75. നേതാക്കളുടെ അഹന്ത മഹാമോശമാണ്. 76. അഹങ്കാരം സത്യനിഷേധത്തിലേക്ക് നയിക്കുന്നു. 77. അഹങ്കാരികൾ പ്രവാചകന്മാരെ വെല്ലുവിളിക്കുന്നു. 78. അഹങ്കാരികൾ ശിക്ഷിക്കപ്പെടുന്നതാണ്. 79. ഗുണകാംഷികളെ സ്‌നേഹിക്കുക. 80. ലൂത്വ് നബി ﷤ ഉപദേശിച്ചു: ലൈംഗിക അരാജകത്വം ഉപേക്ഷിക്കുക. 81. മ്ലേച്ഛ പ്രവർത്തനം പരിധിലംഘനമാണ്. 82. നിന്ദ്യരുടെ മറുപടിയും നിന്ദ്യമായിരിക്കും. 83. നല്ലവരെ അല്ലാഹു രക്ഷിച്ചു. 84. മോശപ്പെട്ടവരുടെ മേൽ കല്ലുകളുടെ മഴ പെയ്തിറങ്ങി. 85. ശുഐയ്ബ് നബി ﷤ ഉപദേശിച്ചു: അല്ലാഹുവിനെ ആരാധിക്കുക. അളവ് തൂക്കങ്ങൾ പൂർത്തീകരിക്കുക. നാട്ടിൽ നാശമുണ്ടാക്കരുത്. 86. സത്യത്തിൽ നിന്നും ജനങ്ങളെ തടയരുത്. നാശകാരികളുടെ അന്ത്യം മോശമായിരിക്കും. 87. പടച്ചവന്റെ തീരുമാനം അടുത്ത് തന്നെ ഉണ്ടാകുന്നതാണ്. 

ജുസു-9
88. ഒന്നുങ്കിൽ നിഷേധത്തിലേക്ക് മടങ്ങുക, അല്ലെങ്കിൽ നാട് വിടുക അഹങ്കാരികൾ വിശ്വാസികളെ വിരട്ടി. 89. സത്യവിശ്വാസികൾ പടച്ചവന്റെ മേൽ ഭരമേൽപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. 90. നേതാക്കൾ സമുദായത്തെ തെറ്റിക്കാൻ പരിശ്രമിച്ചു. 91. അഹങ്കാരികൾ ശിക്ഷിക്കപ്പെട്ടു. 92. നിഷേധികൾ നഷ്ടവാളികളായി. 93. നിഷേധികളുടെ മേൽ ദു:ഖമില്ല. 94. അല്ലാഹു ആദ്യം ഞെരുക്കങ്ങളിലൂടെ പരീക്ഷിക്കുന്നതാണ്. 95. ശേഷം വിശാലത നൽകി ഉണർത്തുന്നതാണ്. എന്നിട്ടും നന്നാകാത്തവരെ ശിക്ഷിക്കുന്നതാണ്. 96. ഉത്തമ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇഹലോകത്തും ഐശ്വര്യങ്ങൾ ലഭിക്കുന്നതാണ്. 97. പടച്ചവന്റെ ശിക്ഷയിൽ നിന്നും നിർഭയരായി കഴിയരുത്. 98. ഏത് സമയത്തും പടച്ചവന്റെ ശിക്ഷ വരാൻ സാധ്യതയുണ്ട്. 99. അല്ലാഹുവിന്റെ തന്ത്രങ്ങളെ നിസ്സാരമായി കാണരുത്. 100. ചരിത്രത്തിൽ നിന്നും പാഠം പഠിക്കുക. 101. ചരിത്ര സംഭവങ്ങൾ വലിയ ദൃഷ്ടാന്തങ്ങളാണ്. 102. മനുഷ്യൻ വാഗ്ദാനം മറന്ന് പോകാറുണ്ട്. 103. മൂസാ നബി ﷤യുടെ ചരിത്രം വളരെയധികം പാഠങ്ങൾ നിറഞ്ഞതാണ്. 104. മൂസാ നബി ﷤ മഹാനായ പ്രവാചകനായിരുന്നു. 105. മൂസാ നബി ﷤ സത്യസന്ദേശം സമർപ്പിച്ചു. 106. നിഷേധി തെളിവുകൾ ചോദിച്ചു. 107. മൂസാ നബി ﷤യുടെ വലിയൊരു ദൃഷ്ടാന്തമായിരുന്നു. 108. പ്രകാശിക്കുന്ന കൈ മറ്റൊരു ദൃഷ്ടാന്തമായിരുന്നു. 109. രാജ സദസ്യർ അതിനെ മാരണമായി കണ്ടു. 110. നാട്ടുകാരെ പുറത്താക്കാനുള്ള പണിയാണെന്ന് വ്യാഖ്യാനിച്ചു. 111. ഫിർഔൻ കൂട്ടുകാരോട് ആലോചിച്ചു. 112. മാരണം കൊണ്ട് നേരിടാൻ തീരുമാനിച്ചു. 113. മാരണക്കാർ ഒരുമിച്ച് കൂടി. 114. ഫിർഔൻ അവർക്ക് സാമിപ്യം വാഗ്ദാനം ചെയ്തു. 115. പോരാട്ടം തുടങ്ങി. 116. മാരണക്കാർ മാരണം കാട്ടി. 117. മൂസാ നബി ﷤ അമാനുഷികത പ്രദർശിപ്പിച്ചു. 118. സത്യവും അസത്യവും വേർതിരിഞ്ഞു. 119. ഫിർഔനിന്റെ തന്ത്രം തിരിച്ചടിച്ചു. 120. മാരണക്കാർ സത്യം സ്വീകരിച്ചു. 121. അവർ അല്ലാഹുവിൽ വിശ്വസിച്ചു. 122. മൂസാ നബി ﷤യുടെ രക്ഷിതാവിന്റെ അടിമകളായി. 123. ഫിർഔനിന് ഭ്രാന്ത് പിടിച്ചു. 124. കടുത്ത ശിക്ഷ പ്രഖ്യാപിച്ചു. 125. മാരണക്കാർ സത്യത്തിൽ അടിയുറച്ചു. 126. സത്യവിശ്വാസം സ്വീകരിച്ച മാരണക്കാരുടെ ശക്തമായ മറുപടി. 127. ഫിർദൗൻ അക്രമങ്ങൾ കാട്ടുന്നു. 128. മൂസാ നബി ﷤യുടെ സമാശ്വാസ സന്ദേശം. 129. ഈ ലോകം പരീക്ഷണ സ്ഥാനമാണ്. 130. അക്രമികളെ പടച്ചവൻ ഉണർത്തുന്നു. 131. അക്രമി മറ്റുള്ളവരെ പഴിചാരുന്നു. 132. അക്രമി ദുർവാശിയില്‍ ഉറച്ച് നില്‍ക്കുന്നു. 133. ഫിർദൗൻ കൂട്ടരുടെ മേല്‍ ആദ്യം ചില ശിക്ഷകൾ ഇറങ്ങി. 134. അക്രമികൾ വ്യാജ കരാർ ചെയ്യുന്നു. 135. അക്രമികൾ കരാർ ലംഘിക്കുന്നു. 136. അവസാനം അക്രമി മുങ്ങി മരിക്കുന്നു. 137. മർദ്ദിതർ സഹനത കാരണം ജയിച്ചുയര്‍ന്നു. സത്യവിശ്വാസവും സഹനതയും മുറുകെ പിടിച്ചാല്‍ പടച്ചവന്‍ മോചനമാര്‍ഗ്ഗം തുറന്ന് തരുന്നതാണ്. 138. ബനൂഇസ്രാഈലിന് പുതിയ തിന്മ കണ്ടപ്പോൾ പഴയെ തിന്മ ഓർമ വന്നു. 139. വിഗ്രഹാരാധന മഹാമോശം പാപമാണ്. 140. പടച്ചവന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. 141. പടച്ചവനാണ് നിങ്ങളെ രക്ഷിച്ചത്. 142. മൂസാ നബി ﷤ തൗറാത്ത് ഏറ്റു വാങ്ങുവാൻ യാത്ര തിരിക്കുന്നു. ഹാറൂന്‍ നബി ﷤ പകരക്കാരനായി. 143. മൂസാ നബി ﷤  തൂരിസീന പര്‍വ്വതത്തിന് അരികിലെത്തുകയും പടച്ചവനോട് സംസാരിക്കുകയും ചെയ്തു. 144. പടച്ചവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുക. 145. പടച്ചവന്റെ വേദഗ്രന്ഥം മുറുകെ പിടിക്കുക. 146. അഹങ്കാരികൾക്ക് സന്മാർഗ്ഗം ലഭിക്കുന്നതല്ല. 147. കര്‍മ്മങ്ങള്‍ പടച്ചവന്റെ നിയമത്തിന് അനുസൃതവും പരലോകവിജയം ലക്ഷ്യം വെച്ചുകൊണ്ടും ആവുക. ഇത് രണ്ടും ഇല്ലാത്തവരുടെ സൽക്കർമ്മങ്ങൾ പാഴാകുന്നതാണ്. 148. തിന്മയുടെ വേര് അറുത്തില്ലെങ്കിൽ തിന്മ മടങ്ങി വരുന്നതാണ്. 149. തിന്മ ചെയ്യുന്നവർ ദുഃഖിക്കും. 150. സമുദായത്തിന്റെ തിന്മയിൽ മൂസാ നബി ﷤ കോപിക്കുന്നു. 151. മൂസാ നബി ﷤ നിരപരാധിത്വം അറിയിക്കുന്നു. 152. ബഹുദൈവാരാധകര്‍ പടച്ചവന്റെ കോപത്തിന് ഇരയാകുന്നതും നിന്ദ്യരാകുന്നതുമാണ്. 153. പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കപ്പെടും. 154. പടച്ചവന്റെ ഗ്രന്ഥം കാരുണ്യമാണ്. 155. പ്രതിനിധികൾ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളാണ്. 156. ഇഹലോകത്ത് പടച്ചവന്റെ കാരുണ്യം വിശാലം, പരലോകത്ത് വിശ്വാസികൾക്ക് വിശിഷ്ടം. 157. അല്ലാഹുവിന്റെ അനുഗ്രഹം ഇഹലോകത്ത് എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പ്രവാചകന്മാരെ പിന്‍പറ്റിയവര്‍ക്ക് പരലോകത്ത് വിശിഷ്ഠ അനുഗ്രഹം സിദ്ധിക്കുന്നതാണ്. 158. മുഹമ്മദുർറസൂലുല്ലാഹി ﷺ സർവ്വ ജനങ്ങൾക്കുമുള്ള സത്യദൂതൻ. 159. മൂസാ നബി ﷤യുടെ അനുയായികളിൽ നീതി സ്നേഹികളുമുണ്ട്. 160. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുക. നന്ദികേട് കാട്ടുന്നവര്‍ സ്വയം നാശത്തില്‍ അകപ്പെടുന്നവരാണ്. 161. നാട്ടിലും വീട്ടിലും വിനയത്തോടെ പ്രവേശിക്കുക. 162. ധിക്കാരികളെ അല്ലാഹു ശിക്ഷിക്കുന്നതാണ്. 163. അല്ലാഹുവിന്റെ വിധിവിലക്കുകളോടൊപ്പം പരീക്ഷണവുമുണ്ടാകും.  164. സദുപദേശം സ്വയം രക്ഷിക്കും, മറ്റുള്ളവർ നന്നാകുന്നതിനും. 165. പാപികളുടെ മേൽ കഠിന ശിക്ഷ. 166. പരിധി ലംഘിച്ചവരെ നിന്ദ്യരായ കുരങ്ങന്മാർ ആക്കപ്പെട്ടു. 167. ധിക്കാരികളുടെ മേൽ നിന്ദ്യത അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. 168. യഹൂദികളിൽ നല്ലവരും ചീത്തവരുമുണ്ട്. 169. അന്ധവിശ്വാസങ്ങൾ വെടിയുക. 170. നല്ലവരുടെ പ്രതിഫലം പാഴാകുന്നതല്ല. 171. അല്ലാഹുവിന്റെ കരാർ അനുസ്മരിക്കുക. 172. ആത്മാവിന്റെ ലോകത്ത് കരാർ നടന്നിട്ടുണ്ട്. 173. അല്ലാഹുവിനോടുള്ള കരാർ വലിയൊരു പ്രമാണമാണ്. 174. അല്ലാഹുവിന്റെ വചനങ്ങൾ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്നു. 175. അറിവുള്ളതിനോട് കൂടി വഴിപിഴക്കുന്നത് മഹാമോശം. 176. സ്വയം മോശമാകാൻ തീരുമാനിച്ചവരെ അല്ലാഹു കൈവിടുന്നതാണ്. 177. പടച്ചവന്റെ വചനം കളവാക്കുന്നവർ വലിയ നഷ്ടത്തിൽ. 178. അറിവിനോടൊപ്പം സന്മാർഗ്ഗവും വേണം. 179. പടച്ചവൻ നൽകിയ ശേഷികൾ നന്നായി പ്രയോജനപ്പെടുത്തുക. 180. പടച്ചവന്റെ തിരുനാമങ്ങളും തിരുഗുണങ്ങളും അതിമഹത്തരം. 181. ജനങ്ങളിൽ നല്ലവരുമുണ്ട്. 182. നിഷേധി നശിക്കും.  183. പടച്ചവന്റെ തന്ത്രത്തെ ആർക്കും തകർക്കാൻ കഴിയുന്നതല്ല. 184. റസൂലുല്ലാഹി ﷺ വ്യക്തമായി കാര്യങ്ങൾ വിവരിച്ച് തരുന്നു. 185. അല്ലാഹുവിലേക്കുള്ള ക്ഷണം തീർത്തും ന്യായമായത്. 186. സന്മാർഗ്ഗം പടച്ചവന്റെ നിയന്ത്രണത്തിലുള്ളതാണ്. 187. ലോകാവസാനത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രം. 188. പ്രവാചകൻ മനുഷ്യനാണെങ്കിലും ധാരാളം ബോധനങ്ങൾ നൽകപ്പെട്ട വ്യക്തിത്വം കൂടിയാണ്. 189. മനുഷ്യ സൃഷ്ടിപ്പ് മനുഷ്യന്റെ ബലഹീനതയെ അറിയിക്കുന്നു. 190. മക്കളുടെ വിഷയത്തിൽ പടച്ചവന് നന്ദി രേഖപ്പെടുത്തുക. 191. സൃഷ്ടികൾക്ക് സ്രഷ്ടാവുമായി ഒരു യോജിപ്പുമില്ല. 192. സൃഷ്ടികൾക്ക് ആരെയും സഹായിക്കാൻ കഴിവില്ല. 193. വ്യാജ ദൈവങ്ങൾ സന്മാർഗ്ഗം കാട്ടുന്നില്ല. 194. വ്യാജ ദൈവങ്ങളും അതിനെ ആരാധിക്കുന്നവരും ഒരുപോലുള്ളവർ. 195. വ്യാജ ദൈവങ്ങൾക്ക് ചലിക്കാൻ പോലും കഴിവില്ല. 196. നല്ലവരുടെ രക്ഷാധികാരി അല്ലാഹുവാണ്. 197. പടച്ചവനെതിരിൽ ആരുടെയും തന്ത്രം ഫലിക്കുന്നതല്ല. 198. കാണാനും കേൾക്കാനും കഴിവില്ലാത്തവർ ആരാധ്യരാകുന്നതെങ്ങനെ?. 199. വിവരം കെട്ടവരോട് മയമായി വർത്തിക്കുക. 200. മോശമായ ചിന്ത വന്നാൽ പടച്ചവനോട് അഭയം തേടുക. 201. നല്ലവർ നിരന്തരം ധ്യാനമുള്ളവർ. 202. പിശാചിന്റെ കൂട്ടുകാർ വഴികേടിലേക്ക് തിരിയുന്നവർ. 203. പ്രവാചകൻ സന്മാർഗ്ഗം കാട്ടിത്തരുന്നു. 204. പരിശുദ്ധ ഖുർആൻ ശ്രദ്ധാപൂർവ്വം ശ്രവിക്കുക. 205. അശ്രദ്ധരാകരുത്. 206. നല്ലവർ പടച്ചവനെ നിരന്തരം ധ്യാനിക്കുന്നു.

(സൂറത്തുല്‍ അന്‍ഫാല്‍)
1. ഗനീമത്ത് പോലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ അതിന് നന്ദി രേഖപ്പെടുത്തുക. 2. ഈമാൻ സഹാബികളുടെ മഹത്ഗുണം. 3. അവർ നമസ്കാരത്തിലും ധർമ്മത്തിലും ശ്രദ്ധയുള്ളവരാണ്. 4. സത്യവിശ്വാസികൾക്ക് മഹത്തായ മൂന്ന് പ്രതിഫലങ്ങൾ. 5. പ്രയാസങ്ങളിൽ പരിഭ്രമിക്കരുത്. 6. അവർ മരണമെന്ന് വിചാരിക്കുന്നത് യഥാർഥ ജീവിതമാണ്. 7. അല്ലാഹു സത്യത്തെ ഉയർത്താൻ ഉദ്ദേശിക്കുന്നു. 8. ത്യാഗത്തിലൂടെ സത്യം ഉയരുന്നു. 9. പ്രാർത്ഥനയുടെ ഫലം. 10. അല്ലാഹു ഏറ്റവും വലിയ സഹായിയാണ്. 11. ത്യാഗികളെ അല്ലാഹു അനുഗ്രഹിക്കും. 12. ത്യാഗികളെ മലക്കുകളിലൂടെ സഹായിക്കും. 13. നിഷേധികൾ അല്ലാഹുവിനോട് യുദ്ധം ചെയ്യുന്നവരാണ്. 14. നിഷേധികൾക്ക് കഠിന ശിക്ഷയുണ്ട്. 15. പോരാട്ടത്തിൽ നിന്നും പിന്തിരിഞ്ഞ് ഓടരുത്. 16. എന്നാൽ തന്ത്രത്തിന്റെ പേരിൽ പിന്നിലേക്ക് വരാവുന്നതാണ്. 17. കരം നിങ്ങളുടേത്, ശക്തി നമ്മുടേത്. 18. അസത്യത്തിന്റെ കുതന്ത്രങ്ങൾ ബലഹീനമാണ്. 19. സത്യാസത്യങ്ങൾ വിവേചിക്കപ്പെട്ട് കഴിഞ്ഞു. 20. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. 21. കേട്ടതിന് ശേഷം കേൾക്കാത്ത പോലെ കാണിക്കരുത്. 22. മൃഗങ്ങളെപ്പോലെ ആകരുത്. 23. ആഗ്രഹമില്ലാത്തവർക്ക് പടച്ചവന്റെ ഉതവി ഉണ്ടാകുന്നതല്ല. 24. അല്ലാഹു മനുഷ്യരുടെയും മനസ്സുകളുടെയും ഇടയിൽ മറയിടുന്നവനാണ്യ. 25. തിന്മകൾ തടയാത്ത പക്ഷം അത് എല്ലാവരെയും നശിപ്പിക്കും. 26. നന്മയുടെ വഴികളിൽ അപകടങ്ങളും ഉണ്ടാകുന്നതാണ്. 27. വിശ്വാസ വഞ്ചന അരുത്. 28. സമ്പത്തും സന്താനങ്ങളും പരീക്ഷണമാണ്. 29. ഭയഭക്തിയിലൂടെ ഉൾകാഴ്ച്ച ലഭിക്കുന്നതാണ്. 30. നിഷേധികളുടെ കുതന്ത്രങ്ങൾ നിഷ്ഫലമാകുന്നതാണ്. 31. പരിശുദ്ധ ഖുർആനിനെ നിഷേധികൾ കള്ളകഥയായി ചിത്രീകരിക്കുന്നു. 32. അവർ ശിക്ഷയെ വെല്ല് വിളിക്കുന്നു. 33. അല്ലാഹു പ്രമാണം സ്ഥിരപ്പെടുന്നത് വരെ ശിക്ഷ നൽകുന്നതല്ല. 34. ആരാധനാലയങ്ങളുടെ മേൽനോട്ടം അല്ലാഹുവുമായി അടുത്തവർക്കാണ്. 35.ആരാധന എന്നാൽ ഒച്ചപ്പാടും ബഹളവും അല്ല. 36.സത്യത്തിനെതിരിൽ ശാരീരികമായും സാമ്പത്തികമായും നടത്തപ്പെടുന്ന പരിശ്രമങ്ങളുടെ അന്ത്യം ദുഃഖം മാത്രമാണ് 37.സത്യാസത്യങ്ങളുടെ പോരാട്ടങ്ങളുടെ പരിണിത ഫലം. 38. ഇനിയെങ്കിലും നന്നാകുക. 39. യുദ്ധം, പ്രശ്നം ഇല്ലാതാക്കാനാണ് 40. അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുക. 


ജുസു-10
41. ഗനീമത്ത് സ്വത്തുക്കൾ നിയമപ്രകാരം വീതിക്കുക. 42. ബദ്ർ സംഭവത്തിൽ അല്ലാഹുവിന് വലിയ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. 43. പടച്ചവൻ സത്യവിശ്വാസികളുടെ മന:ക്കരുത്ത് വർദ്ധിപ്പിക്കുന്നു. 44. പോരാട്ട സമയത്ത്  ഇരുകൂട്ടരും മറുവിഭാഗത്തെ കുറഞ്ഞവരായി കാണുന്നു. 45. പോരാട്ട സമയത്ത് അടിയുറച്ച് നിൽക്കുകയും അല്ലാഹുവിനെ അധികമായി ധ്യാനിക്കുകയും ചെയ്യുക. 46. പരസ്പരം വഴക്കുണ്ടാക്കരുത്, സഹനത മുറുകെപിടിക്കുക. 47.സത്യവിശ്വാസികളുടെ ലക്ഷ്യവും മാർഗ്ഗവും മഹത്വരമാണ്. 48. പിശാച് തിന്മയെ അലങ്കരിച്ച് കാട്ടുന്നു. 49. അല്ലാഹുവിൽ ഭരമേല്പിക്കുന്നത് വലിയ ശക്തിയാണ്. 50. നിഷേധികളുടെ മരണം നിന്ദ്യമായിരിക്കും. 51. നിഷേധികളുടെ ശിക്ഷ അവരുടെ കർമ്മ ഫലം. 52. നിഷേധികളെ അല്ലാഹു എല്ലാ കാലഘട്ടത്തിലും പിടികൂടും. 53. അല്ലാഹു ചെയ്ത അനുഗ്രഹത്തെ പെട്ടെന്ന് പിൻവലിക്കുന്നതല്ല. 54. അക്രമികൾ നശിക്കുന്നതാണ്. 55.സത്യം സ്വീകരിക്കാത്തവർ മഹാമോശപ്പെട്ടവർ. 56. നിഷേധികൾ കരാർ പൊളിക്കുന്നവർ. 57. കരാർ പൊളിക്കുന്ന നിഷേധികൾക്ക് മാപ്പില്ല. 58. കരാർ അവസാനിപ്പിക്കുമ്പോൾ വ്യക്തമായിട്ട് അറിയിക്കുക. 59. സത്യം തകരുന്നതല്ല.  60. പടച്ചവനിൽ ഭരമേല്പിക്കുക. എന്നാൽ നിഷ്‌ക്രിയത്വമല്ല. 61. യുദ്ധത്തേക്കാളും ഉത്തമം സന്ധിയാണ്. 62. എല്ലാ സാഹചര്യത്തിലും നിങ്ങൾ പടച്ചവനുമായി ബന്ധപ്പെടുക. 63. പരസ്പരം സാഹോദര്യം നിലനിർത്തുക. 64. ഐക്യവും ഇലാഹീ സ്മരണയും നിലനിർത്തുക. 65. ലക്ഷ്യബോധം ശക്തി വർധിപ്പിക്കുന്നതാണ്. 66. സംസ്കരണം പൂർണമാകാത്തവർ ബലഹീനരാണ്. 67. കടുത്ത നിഷേധികളോട് കടുത്ത നിലപാട് സ്വീകരിക്കുക. 68. കടുത്ത നിഷേധികളോട് മയം പാടില്ല. 69. അനുവദനീയമായ സമ്പത്ത് സന്തോഷത്തോടെ ഉപയോഗിക്കുക. 70. നന്മയുടെ മനസ്സുള്ളവർക്ക് പടച്ചവൻ കൂടുതൽ നന്മ നൽകുന്നതാണ്. 71. വഞ്ചകന്മാർക്ക് തിരിച്ചടി ലഭിക്കും. 72. സത്യവിശ്വാസികൾ പരസ്പരം സഹായികളാകുക. 73. നിഷേധികളെ കണ്ടെങ്കിലും പഠിക്കുക. അവര്‍ സത്യത്തിനെതിരില്‍ സഹകരിക്കുന്നു. സത്യവിശ്വാസികള്‍ പരസ്പരം സഹകരിക്കുകയും സാഹോദര്യത്തോടെ വര്‍ത്തിക്കുകയും ചെയ്യുന്നു. 74. മുഹാജിർ-അൻസാറുകളുടെ സ്ഥാനം സമുന്നതം. 75. കുടുംബക്കാരോടുള്ള കടമകൾ നിർവ്വഹിക്കുക

(സൂറത്തുത്തൗബ)
1. നിഷേധികള്‍ കരാര്‍ ലംഘിച്ച കാരണത്താല്‍ അവരുമായുള്ള കരാർ അവസാനിക്കുന്നതായുള്ള അറിയിപ്പ് 2. അവര്‍ക്ക് നാല് മാസം ഇളവുണ്ട്. 3. വഞ്ചകരായ നിഷേധികളുമായി ബന്ധമില്ല. 4. എന്നാല്‍ കരാർ പൊളിക്കാത്തവരോട് കരാർ പൂർത്തീകരിക്കുക. 5. വഞ്ചകർക്ക് ശിക്ഷ, നല്ലവർക്ക് സമാധാനം. 6. ദീൻ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാൻ അവസരം കൊടുക്കുക. 7. കരാർ പൊളിക്കുന്നവരോട് കരാർ ഇല്ല, പൊളിക്കാത്തവരോട് കരാർ നിലനിർത്തുക. 8. വഞ്ചകരുടെ നാവും മനസ്സും വ്യത്യസ്തമാണ്. 9. വഞ്ചകർ സത്യത്തെ വിൽക്കുന്നു. 10. വഞ്ചകർ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുവാണ്. 11. പശ്ചാത്തപിക്കുന്നവർ നിങ്ങളുടെ സഹോദരങ്ങളാണ്. 12. എന്നിട്ടും ചതിക്കുന്നവരെ തകർക്കുക. 13. അല്ലാഹുവിന്റെ ദീനിനെ ഉയർത്തുന്നതിൽ ആരെയും ഭയക്കരുത്. 14. ജിഹാദിലൂടെ നിഷേധികൾ ശിക്ഷിക്കപ്പെടും. 15. നല്ലവരും നന്നായിത്തീരും. 16. സത്യവിശ്വാസം വ്യക്തമാണ്. 17. ആരാധനാലയങ്ങളെ നന്മകൾ കൊണ്ട് അലങ്കരിക്കുക. 18. മസ്ജിദ് സേവകർ ഉന്നത ഗുണങ്ങള്‍ ഉള്ളവരായിരിക്കണം. 19. എല്ലാ ആരാധനകളുടെയും അടിസ്ഥാനം വിശ്വാസമാണ്. 20. ജിഹാദിന്റെ സ്ഥാനം സമുന്നതമാണ്. 21. ത്യാഗികൾക്ക് സമുന്നത സ്വർഗ്ഗം 22. സ്വർഗ്ഗം കാലാകാലത്തേക്കുള്ളതാണ്. 23. എല്ലാ ബന്ധങ്ങളും പടച്ചവന് വേണ്ടി മാത്രമാക്കുക. 24. ലക്ഷ്യം കരസ്ഥമാക്കാന്‍ വേണ്ടി ത്യാഗത്തോടെ കര്‍മ്മ നിരതരാവുക. 25. വിജയം അല്ലാഹുവിന്റെ സഹായം കൊണ്ടാണ്, എണ്ണം കൊണ്ടല്ല. 26. ഹുനൈനിൽ അല്ലാഹു സഹായിച്ചത് എങ്ങനെയാണെന്ന് മനസ്സിലാക്കുക. 27. പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പ് നല്‍കപ്പെടുന്നതാണ്. 28. മക്കാഹറം ഇസ്‌ലാമിക സെക്രട്ടറിയേറ്റാണ്. അവിടെ ചരട് വലികള്‍ നടത്താന്‍ നിഷേധികള്‍ക്ക് അവസരം കൊടുക്കരുത്. പശ്ചാത്തപിക്കുന്നവർക്ക് മാപ്പുണ്ട്. 29. യുദ്ധത്തിന് വരുന്ന വേദക്കാരെ നേരിടുക. 30. വേദക്കാർ തൗഹീദിൽ നിന്നും തെന്നിമാറിയവരാണ്. 31. പണ്ഡിതർക്കും മഹാത്മാക്കൾക്കും പടച്ചവന്റെ സ്ഥാനം നൽകരുത്. 32. അല്ലാഹുവിന്റെ ദീൻ അല്ലാഹു കത്തിച്ച വിളക്കാണ്. അതിനെ നിഷേധികള്‍ക്ക് ഊതിക്കെടുത്താന്‍ സാധിക്കുന്നതല്ല. 33. മുഹമ്മദീ നിയോഗം വിജയിക്കുക തന്നെ ചെയ്യും. 34. ദുഷിച്ച പണ്ഡിതരുടെ ദുസ്വഭാവങ്ങൾ വർജ്ജിക്കുക. 35. സകാത്ത് കൊടുക്കാതെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പിശുക്ക് കാട്ടുന്ന സമ്പന്നര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. 36. ആദരണീയ മാസങ്ങൾ ആദരിക്കുക. 37. മാസങ്ങൾ മാറ്റി മറിക്കരുത്. 38. തബൂക്കിലേക്ക് പുറപ്പെടാനുള്ള ആഹ്വാനം. 39. അല്ലാഹുവിന് നിങ്ങളെ നിർബന്ധമില്ല. നിങ്ങള്‍ അല്ലാഹുവിലേക്ക് ആവശ്യക്കാരാണ്. നിങ്ങള്‍ പിന്മാറിയാല്‍ അല്ലാഹു വേറെ ആളുകളെ ഏല്‍പ്പിക്കുന്നതാണ്. 40. നിങ്ങൾ നബിയെ സഹായിച്ചില്ലെങ്കിൽ അല്ലാഹു സഹായിക്കുന്നതാണ്. 41. എല്ലാ നിലയിലും ജിഹാദ് ചെയ്യുക. മുസ്‌ലിം നായകന്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞാല്‍ അതിനെതിരില്‍ ഒന്നും തടസ്സമാകാന്‍ പാടില്ല. 42. കപടവിശ്വാസികൾ സ്വന്തം താല്പര്യം നോക്കുന്നവരാണ്. 43. കപടവിശ്വാസികൾ കളവ് പറയുന്നവരാണ്. 44. സത്യവിശ്വാസികൾ ദുർനായങ്ങൾ പറയുന്നതല്ല. 45. പരീക്ഷണങ്ങളിൽ നല്ലവരും മോശപ്പെട്ടവരും വ്യക്തമാകും. 46. കപടവിശ്വാസികൾ ജിഹാദിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവർ. 47. കപടവിശ്വാസികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ. 48. കപടന്മാരുടെ പ്രശ്നം പുതിയ കാര്യമല്ല. 49. കപടർ ഭക്തി പ്രകടിപ്പിക്കുന്നു. 50. കപടർ നിങ്ങളുടെ നന്മയിൽ ദുഃഖിക്കുന്നു. 51. സത്യവിശ്വാസികൾ ഉറച്ച് നിൽക്കുന്നവർ. 52. സത്യവിശ്വാസികൾ സർവ്വ അവസ്ഥകളിലും വിജയികൾ. 53. കപടന്മാരുടെ ദാനം സ്വീകരിക്കപ്പെടുന്നതല്ല. 54. നിഷേധത്തോടൊപ്പമുള്ള നന്മകൊണ്ട് ഒരു ഗുണവുമില്ല. 55. കപടന്മാരുടെ സമ്പത്തും സന്താനങ്ങളും കൊണ്ട് അവർക്ക് നാശം മാത്രം. 56. കപടന്മാർ ഭയത്തിന്റെ പേരിൽ നന്മ പ്രകടിപ്പിക്കുന്നു. 57. കപടന്മാർ കിട്ടുന്ന മാളങ്ങളിൽ ഒളിക്കുന്നവരാണ്. 58. കപടന്മാർ ദാനം കിട്ടാൻ നിർബന്ധം പിടിക്കുന്നു. 59. ദാനത്തിന് നിർബന്ധിക്കരുത്, പടച്ചവനിൽ പ്രതീക്ഷിക്കുക. 60. സക്കാത്ത് നൽകപ്പെടേണ്ടവർക്ക് മാത്രം നൽകുക. 61. പ്രവാചക സൽസ്വഭാവത്തെ കപടന്മാർ കഴിവ് കേടായി കാണുന്നു. 62. കപടന്മാർ കള്ള സത്യത്തിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നു. 63. യഥാർഥ നിന്ദ്യതയും ഉയർച്ചയും പരലോകത്തിലാണ്. 64. കപടന്മാർ രഹസ്യം പരസ്യമാകുമോ എന്ന് ഭയക്കുന്നു. 65. അല്ലാഹുവിനെയും റസൂലിനെയും പരിഹസിക്കുന്നത് മഹാപാപം. 66. ദീനിൽ തടസ്സമുണ്ടാക്കുന്നവർക്ക് മാപ്പില്ല. 67. കപടന്മാർ തിന്മ പ്രചരിപ്പിക്കുന്നു. 68. കപടന്മാർക്ക് കഠിന ശിക്ഷ നൽകപ്പെടും. 69. കഴിഞ്ഞ് പോയ കപടനിഷേധികളിൽ പാഠമുണ്ട്. 70. ചരിത്രം ഒരു മഹാ പാഠപുസ്തകമാണ്. 71. സത്യവിശ്വാസികളുടെ സൽഗുണങ്ങൾ ഉൾക്കൊള്ളുക. പരസ്പരം സാഹോദര്യവും നന്മ ഉപദേശിക്കലും തിന്മ തടയലും നമസ്ക്കാര-സകാത്തിലുള്ള ശ്രദ്ധയും അല്ലാഹുവിനോടും റസൂലിനോടുമുള്ള അനുസരണയും അവരുടെ മഹല്‍ഗുണങ്ങളാണ്. 72. സത്യവിശ്വാസികൾക്ക് പടച്ചവന്റെ പ്രീതി ലഭിക്കുന്നതാണ്. 73. കപടന്മാരോട് കടുപ്പത്തിൽ വർത്തിക്കുക. 74. മുനാഫിഖുകൾ തെറ്റ് സമ്മതിക്കാത്തവർ. 75. മുനാഫിഖുകൾ നന്ദികെട്ടവർ. 76. മുനാഫിക്കുകൾ വാഗ്ദാന ലംഘകർ. 77. വാഗ്ദാന ലംഘനം കാപട്യം ഉണ്ടാക്കുന്നു. 78. അല്ലാഹു എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്. 79. കപടവിശ്വാസികൾ കുത്തുവാക്ക് പറയുന്നവർ. 80. കടുത്ത മുനാഫിഖുകൾക്ക് മാപ്പില്ല. 81. ദുൻയാവിലെ തീയിനേക്കാൾ കടുപ്പമാണ് നരകാഗ്നി. 82. മുനാഫിഖുകൾ കുറച്ച് ചിരിക്കട്ടെ, പിന്നീട് കരഞ്ഞു കൊള്ളും. 83.മുനാഫിഖുകളെ കൂട്ടത്തിൽ കൂട്ടരുത്. 84. മുനാഫിഖുകളുടെ മേൽ ജനാസ നമസ്കരിക്കരുത്. 85. നിഷേധികളുടെ ബാഹ്യസൗകര്യങ്ങളിൽ വഞ്ചിതരാകരുത്. 86. മുനാഫിഖുകൾ നന്മകളിൽ നിന്നും ഒഴിഞ്ഞ് മാറുന്നു. 87. മുനാഫിഖുകൾ ഭീരുത്വം തിരഞ്ഞെടുക്കുന്നു. 88. സത്യവിശ്വാസികൾ ത്യാഗമനസ്ഥിതിയുള്ളവർ. 89. സത്യവിശ്വാസികൾ സ്വർഗ്ഗവാസികൾ. 90. ന്യായമുള്ളവരും ദുർന്യായം പറയുന്നവരും  സമമല്ല. 91. ആഗ്രഹമുണ്ടായിട്ടും നന്മ നടക്കാത്തവർക്ക് പാപമില്ല. 92. നന്മയിൽ നിന്നും ദുഃഖത്തോടെ മടങ്ങുന്നവർ ആശ്വസിച്ച്. 93. കളവിൽ കടിച്ച് തൂങ്ങുന്നവരെ അല്ലാഹു കളവിൽ മുദ്ര അടിക്കുന്നു. 



മആരിഫുല്‍ ഹദീസ് നാലാം ഭാഗത്തിന്‍റെ സുപ്രധാന അവതാരിക

അബുല്‍ ഹസന്‍ അലി നദ്‍വി
(ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ, ലക്നൗ)

ഓരോ വീട്ടിലും പ്രയോജനപ്രദമായ ലൈബ്രറി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സയ്യിദ് ഹസനി അക്കാദമി അവസാനമായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് മആരിഫുല്‍ ഹദീസ് നാലാം ഭാഗം. ഈ ഗ്രന്ഥത്തിന്‍റെ സുപ്രധാന വിഷയമായ ദിക്റും ദുആയും റമദാനുല്‍ മുബാറകിന്‍റെ പാഥേയം കൂടിയാണ്. ഈ വിഷയത്തെയും ഗ്രന്ഥത്തെയും അധികരിച്ചുകൊണ്ട് വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി കുറിച്ച അവതാരിക എല്ലാവരും വായിക്കുക:


അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി യുടെ അമാനുഷികമായ സേവന പ്രവർത്തനങ്ങൾ രï് ഭാഗമായി തിരിക്കാവുന്നതാണ്. 1. അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ നന്നാക്കുക. 2. അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ ഉറപ്പിക്കുക. 
അടിമയും ഉടമയും തമ്മിലുള്ള ബന്ധം നന്നാക്കുക എന്നതുകൊïുള്ള വിവക്ഷ ഇതാണ്: റസൂലുല്ലാഹി  ഈ ലോകത്തേക്ക് വരുമ്പോൾ ഉടമസ്ഥനും സ്രഷ്ടാവും ആരാധനയ്ക്കർഹനുമായ അല്ലാഹുവും സൃഷ്ടിയായ മനുഷ്യരും തമ്മിലുള്ള ബന്ധം മോശമായി പോയിരുന്നു. മതത്തിൽ തീവ്രത നടത്തപ്പെടുകയും വിവരക്കേട് പരക്കുകയും വിഗ്രഹരാധന ശക്തമാവുകയും ഊഹാപോഹങ്ങളും കെട്ടുകഥകളും ആശയക്കുഴപ്പങ്ങളും പെരുകുകയും ചെയ്തിരുന്നു. പടച്ചവന്റെ അസ്തിത്വത്തെയും തിരുഗുണങ്ങളെയും കുറിച്ച് ബഹുഭൂരിഭാഗം മനുഷ്യർക്കും യാതൊരു അറിവുമില്ലായിരുന്നു. ഉള്ളവരുടെ അറിവ് തന്നെ അങ്ങേയറ്റം ബലഹീനമായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലും സൃഷ്ടികളെ പങ്ക് ചേർക്കപ്പെട്ടിരുന്നു. ഒരു ഭാഗത്ത് സൃഷ്ടികളുടെ ന്യൂനതയുള്ള ധാരാളം ഗുണങ്ങൾ പടച്ചവനിലേക്ക് ചേർത്ത് പറയപ്പെട്ടു. മറുഭാഗത്ത് പടച്ചവന് മാത്രം പ്രത്യേകമായ ധാരാളം ഗുണങ്ങളും സമ്പൂർണ്ണതകളും ദൈവികതയും സൃഷ്ടികൾക്ക് ചാർത്തിക്കൊടുക്കപ്പെട്ടു. ജാഹിലീ യുഗത്തിലെ ഭൂരിഭാഗം വഴികേടുകളുടെയും രോഗങ്ങളുടെയും നാശങ്ങളുടെയും അടിസ്ഥാനം തന്നെ ഇതായിരുന്നു. തൽഫലമായി പരസ്യമായ വിഗ്രഹരാധന ശക്തിപ്പെട്ടു. പടച്ചവനോട് വ്യക്തമായ നിലയിൽ പങ്ക് ചേർക്കപ്പെടുന്ന അവസ്ഥ വ്യാപകമായി. മുൻഗാമികളായ പ്രവാചകന്മാരുടെ അദ്ധ്യാപന പരിശ്രമങ്ങളുടെ ഫലമായി ഏകദൈവ വിശ്വാസത്തിന്റെ ചെറിയൊരു പ്രകാശം നിലനിൽക്കുകയും അടിമയും ഉടമയും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്ന ജനങ്ങൾക്ക് പോലും അതിനെ ശരിയായ നിലയിൽ ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ പ്രവാചകത്വത്തിന്റെ വെള്ളിവെളിച്ചവുമായി കടന്നുവന്ന അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി  ഒരു ഭാഗത്ത് പടച്ചവനെക്കുറിച്ച് ശരിയായി മനസ്സിലാക്കിക്കൊടുക്കുകയും ഏകദൈവ വിശ്വാസം വഴി പടച്ചവനോടുള്ള പടപ്പുകളുടെ ബന്ധം നേരെയാക്കുകയും ചെയ്തു. എല്ലാവിധ അഴുക്കുകളിൽ നിന്നും കലർപ്പുകളിൽ നിന്നും ഈ വിശ്വാസത്തെ ശുദ്ധീകരിച്ചു. ഇതിന് മുകളിൽ വീണ് കിടന്നിരുന്ന മറകളെ എടുത്ത് മാറ്റി. ജാഹിലീ യുഗത്തിലെ ബഹുദൈവരാധനപരമായ വിചാര വീക്ഷണങ്ങളെയും ഊഹാപോഹങ്ങളെയും തുടച്ച് നീക്കി. പടച്ചവന്റെ പരിശുദ്ധി ശക്തവും സമ്പൂർണ്ണവുമായ നിലയിൽ അവതരിപ്പിച്ചു. തൽഫലമായി തൗഹീദ് വിശ്വാസം വളരെ പരിശുദ്ധമായ നിലയിൽ തിളങ്ങി. അറിയുക: നിഷ്‌കളങ്കമായ ആരാധന അല്ലാഹുവിന് മാത്രം എന്ന ഖുർആനിക സന്ദേശം ലോകം മുഴുവൻ മുഴങ്ങിക്കേട്ടു. അന്ധമായ നിഷേധവും അഹങ്കാരവും ഉള്ളവരല്ലാത്ത ആർക്കും തന്നെ തെറ്റിദ്ധാരണയും സംശയവും ഉïാകാത്ത നിലയിൽ നാടുകളിലും നഗരങ്ങളിലും ഈ സന്ദേശം പ്രകാശിച്ചു. അതെ, നശിക്കുന്നവൻ തെളിവുകൾ കï് നശിക്കുകയും ജീവിക്കുന്നവർ തെളിവുകൾ കï് ജീവിക്കുകയും ചെയ്യുന്നതാണെന്ന അവസ്ഥ സംജാതമാകുകയുïായി. ഇതാണ് അടിമയുടെയും ഉടമയുടെയും ഇടയിലുള്ള ബന്ധം ശരിയാക്കി എന്നതുകൊïുള്ള വിവക്ഷ. തുടർന്ന് ഇതിന്റെ വിവരണമെന്നോണം റസൂലുല്ലാഹി  വിശദമായ വിശ്വാസ കാര്യങ്ങളും ആരാധനാ വിഷയങ്ങളും വിധിവിലക്കുകളും സ്വഭാവ ഇടപാടുകളും പഠിപ്പിച്ചു. ഇതിന് ശരീഅത്ത് എന്ന് പറയപ്പെടുന്നു. ഇതിലൂടെ പടച്ചവനുമായിട്ടുള്ള ദാസന്മാരുടെ ബന്ധം ശരിയാക്കുകയും ക്രമീകരിക്കുകയും ചെയ്തു. 
മുഹമ്മദീ പ്രവാചകത്വത്തിന്റെ രïാമത്തെ മഹത്തായ പ്രവർത്തനം, അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തലും നിരന്തരമാക്കലുമാണ്. അതുകൊïുള്ള ഉദ്ദേശം ഇതാണ്: അടിമയും ഉടമയും തമ്മിലുള്ള ബന്ധം വളരെയധികം ബലഹീനമാവുകയും ആത്മാവില്ലാത്ത മൃതദേഹമാവുകയും ചെയ്തിരുന്നു. അതിൽ അടിയുറച്ച വിശ്വാസത്തിന്റെ ശക്തിയോ, ഭയഭക്തിയുടെ ചൂടോ, അടിമയും ഉടമയും തമ്മിലുള്ള ആത്മാർത്ഥമായ ബന്ധമോ, സ്‌നേഹാനുരാഗങ്ങളുടെ സംഗീതങ്ങളോ, പടച്ചവനിലേക്കുള്ള ആവശ്യം, വിനയം, ഒന്നുമില്ലായ്മ, ഒന്നുമല്ലായ്മ എന്നിങ്ങനെയുള്ള ഗുണങ്ങളോ ഒന്നും ഇല്ലായിരുന്നു. പടച്ചവന്റെ വിശാലമായ ധർമ്മം, സമ്പൂർണ്ണ കഴിവ്, അദൃശ്യഖജനാവിന്റെ വിശാലത, എന്നിവയെക്കുറിച്ചുള്ള അറിവും ഉïായിരുന്നില്ല. പ്രവിശാലമായ പ്രദേശങ്ങളിൽ ദൈവമെന്ന നാമം ഉത്സവങ്ങളിലും പരിപാടികളിലും കടുത്ത ദുരിതങ്ങളിലും മാത്രം ഓർക്കപ്പെടുകയും വിളിക്കപ്പെടുകയും ചെയ്യുന്ന കാര്യം മാത്രമായി. സർവ്വ സമയങ്ങളിലും പടച്ചവനെ ധ്യാനിക്കുകയും പടച്ചവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവനാണെന്ന് വിശ്വസിക്കുകയും പടച്ചവനുമായിട്ടുള്ള ബന്ധം സജീവവും വൈകാരികവുമായി നിലനിർത്തുകയും ചെയ്യുന്നവർ ഇല്ലാതായി. പടച്ചവനെ സർവ്വ കാര്യങ്ങളും സാധിച്ച് തരുന്നവനും മുഴുവൻ ദു:ഖങ്ങളും ദൂരീകരിക്കുന്നവനുമായി കï് സദാസമയവും വിളിക്കുന്നവർ വളരെയധികം കുറഞ്ഞുപോയി. അല്ലാഹുവിന്റെ സമ്പൂർണ്ണ കഴിവ്, അല്ലാഹുവിനോടുള്ള പരിപൂർണ്ണ അവലംബം അൽപ്പവും ഇല്ലാതായി. കൊച്ച് കുട്ടികൾ സ്‌നേഹ നിധിയായ മാതാവിനോടും, വേലക്കാർ ഔദാര്യവാനായ നേതാവിനോടും സ്‌നേഹം പുലർത്തിയിരുന്നു. പക്ഷേ, ഒന്നുമല്ലാത്തവരും ഒന്നും ഇല്ലാത്തവനുമായ മനുഷ്യൻ സർവ്വ സമ്പൂർണ്ണനായ പടച്ചവനോട് വേï നിലയിൽ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടയിലേക്ക് കടന്നുവന്ന മുഹമ്മദുർറസൂലുല്ലാഹി  ഈ ബന്ധത്തെ ശക്തമാക്കുകയും നിരന്തരമാക്കുകയും ആചാരത്തെ യാത്ഥാർത്ഥ്യമാക്കുകയും ചെയ്തു. ജീവിതത്തിൽ വല്ലപ്പോഴും അല്ലെങ്കിൽ വർഷങ്ങൾക്കിടയിൽ ഒന്ന് രï് പ്രാവശ്യവും മാത്രം നടന്നിരുന്ന ആരാധനയെ പ്രഭാത പ്രദോഷങ്ങളിലുള്ള പ്രധാന ജോലിയാക്കി. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വായുവും വെള്ളവും പോലെ ആരാധനയും നിർബന്ധമാക്കി. അതുകൂടാതെ ജീവിക്കുക പോലും സാധ്യമല്ലാത്ത നിലയിലാക്കി. അല്ലാഹുവിനെ അൽപ്പം മാത്രം സ്മരിക്കുന്നു എന്നതിൽ നിന്നും അല്ലാഹുവിനെ നിന്നും ഇരുന്നും കിടന്നും ധ്യാനിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെ ഉയർത്തി. സമുദ്രത്തിൽ പർവ്വത സമാനമായ നിലയിൽ തിരമാലകൾ ഉയരുമ്പോൾ പടച്ചവനെ അവർ നിഷ്‌കളങ്കമായി വിളച്ച് പ്രാർത്ഥിക്കുന്നു എന്നതായിരുന്നു അവരുടെ മുമ്പുള്ള അവസ്ഥ. എന്നാൽ റസൂലുല്ലാഹി യുടെ പരിശ്രമ ഫലമായി, പ്രതീക്ഷയോടെയും ഭയത്തോടെയും രക്ഷിതാവിനെ വിളച്ച് പ്രാർത്ഥിക്കുന്ന നിലയിൽ വിരിപ്പുകളിൽ നിന്നും പാർശ്വത്തെ അവർ മാറ്റുന്നു എന്ന നിലയിലേക്ക് അവർ മാറി. പടച്ചവനെ ഓർക്കുന്നത് മുമ്പ് അവർക്ക് വലിയ പരീക്ഷണവും പ്രകൃതിക്ക് വിരുദ്ധവുമായിരുന്നു. ആകാശത്തേക്ക് പ്രയാസപ്പെട്ട് കയറേïി വരുന്നു എന്ന് പരിശുദ്ധ ഖുർആൻ സാഹിത്യ സംപുഷ്ടമായ വചനത്തിലൂടെ അവരുടെ അവസ്ഥ ചിത്രീകരിക്കുന്നു. എന്നാൽ അങ്ങിനെയുള്ളവർക്ക് ഇന്ന് പടച്ചവനെ മറക്കലും ഇലാഹീ സ്മരണയിൽ നിന്ന് അശ്രദ്ധരാകലും കഠിന ത്യാഗവും വലിയ പ്രയാസവും ശിക്ഷയുമായി മാറി. മുൻകാലങ്ങളിൽ ആരാധനകളും ഇലാഹീസ്മരണയുമായി ബന്ധപ്പെടുമ്പോൾ കൂട്ടിലെ കിളിയെ പോലെ അവർക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ദിക്ർ ദുആകളിൽ നിന്നും മാറ്റിനിർത്തപ്പെടുകയോ അതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുകയോ ചെയ്താൽ അവർ ജനത്തിൽ നിന്നും മാറ്റപ്പെട്ട മത്സ്യത്തെപ്പോലെ പിടക്കുന്നു. 
സൃഷ്ടികളും സ്രഷ്ടാവും തമ്മിൽ അടിയുറച്ചതും നിരന്തരവുമായ ഈ ബന്ധത്തിന് മുഹമ്മദീ സന്ദേശം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത രï് മാർഗ്ഗങ്ങളുï്. ഒന്ന്, ദിക്ർ (ഇലാഹീ സ്മരണ). രï് ദുആ (പടച്ചവനോടുള്ള പ്രാർത്ഥന). ഈ ഗ്രന്ഥത്തിലെ ദിക്‌റിന്റെ ഭാഗത്തിന്റെ തുടക്കത്തിൽ വിവരിക്കപ്പെടുന്നത് പോലെ, റസൂലുല്ലാഹി  ദിക്ർ ചെയ്യണമെന്ന് ശക്തിയുക്തം ഉണർത്തി. അതിന്റെ മഹത്വങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു. അവയുടെ രഹസ്യങ്ങളും തത്വങ്ങളും തുറന്ന് കാട്ടി. ഇവകൾ ഉൾകൊïാൽ ദിക്ർ വെറും ഒരു കർമ്മമായി അവശേഷിക്കുകയില്ല. മറിച്ച് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യവും മനുഷ്യ പ്രകൃതിയുടെ വലിയൊരു പ്രത്യേകതയും ആത്മാവിന്റെ ആഹാരവും ഹൃദയത്തിന്റെ മരുന്നുമായി മാറുന്നതാണ്. തുടർന്ന് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത് പോലെ, റസൂലുല്ലാഹി  ദിക്ർകൾക്ക് വിവിധ സമയങ്ങളും സ്ഥാനങ്ങളും കാരണങ്ങളും പ്രേരണകളും നിശ്ചയിച്ച് തരികയും അതിനുവേïി വിവിധ വചനങ്ങൾ പഠിപ്പിക്കുകയും ചെയ്തു. പ്രസ്തുത വചനങ്ങൾ തൗഹീദ് വിശ്വാസത്തെ പൂർത്തീകരിക്കുന്നതും അടിമത്വത്തിന്റെ ആത്മാവ് സന്നിവേശിപ്പിക്കുന്നതും മനസ്സിനെ പ്രകാശിപ്പിക്കുന്നതും ജീവിത്തിന് സന്തോഷവും സമാധാനവും പകരുന്നതും അന്തരീക്ഷത്തെ ഐശ്വര്യ പ്രകാശങ്ങൾകൊï് നിറക്കുന്നവയുമാണ്. സർവ്വോപരി ഈ ദിക്‌റുകൾ വ്യപകമായ ആശയ തലങ്ങളുള്ളതും ജീവിതത്തിന്റെ മുഴുവൻ വിശാലതകളെയും വൈവിദ്ധ്യങ്ങളെയും രാപകലുകളിലെ നിമിഷങ്ങളെയും ഉൾകൊള്ളുന്നതാണ്. അതെ, ഈ ദിക്‌റുകളിൽ  ചെറിയ ശ്രദ്ധ പുലർത്തിയാൽ ജീവിതം മുഴുവൻ തുടർച്ചയും സമ്പൂർണ്ണതയുമുള്ള ദിക്‌റുകളായി മാറുന്നതാണ്. ഏതങ്കിലും സമയമോ ജോലിയോ ചലനമോ, അവസ്ഥയോ,ദിക്‌റിൽ നിന്നും ഒഴിവാകുന്നതല്ല. 
ദിക്ർ കൊïുള്ള വിവക്ഷ വളരെ വിശാലമാണ്. പടച്ചവനിൽ നിന്നുമുള്ള അശ്രദ്ധ മാറ്റി ഇലാഹീ ധാന്യത്തോടെ ചെയ്യുന്ന സർവ്വ കാര്യങ്ങളും ദിക്‌റാണ്. എന്നാൽ ദിക്‌റിന്റെ ഏറ്റവും കൂടുതൽ പ്രകടമായ അവസ്ഥയും സമ്പൂർണ്ണ മാതൃകയും ദുആയാണ്. ഇത്തരുണത്തിൽ മുഹമ്മദീ സന്ദേശം ദുആ എന്നത് ദീനിന്റെ ഒരു പ്രത്യേക വിഭാഗമായി പ്രഖ്യാപിച്ചു. മതങ്ങളുടേയും ആത്മീയ പ്രവർത്തനങ്ങളുടേയും വിശാലമായ ചരിത്രം പരിശോധിച്ചാൽ ഈ വിഷയത്തിൽ മുഹമ്മദീ സന്ദേശം പുലർത്തിയ പ്രത്യേക ശ്രദ്ധ വ്യക്തമാകുന്നതാണ്.  റസൂലുല്ലാഹി  ദുആയുടെ ശാഖയെ സജീവമാക്കുകയും പുതമയുള്ളതാക്കുകയും പുരോഗതിയും സമ്പൂർണ്ണതയും നൽകുകയും ചെയ്തു. ദുആകൾ പുതുജീവനും ശക്തിയും വിശാലതയും ഹൃദ്യതയും ഉന്മേശവും ഉന്നത നിറവും മണവും കനിഞ്ഞരുളി. ഇത്തരം ഒരു അവസ്ഥ റസൂലുല്ലാഹി ക്ക് മുമ്പോ ശേഷമോ കാണപ്പെട്ടിട്ടില്ല.അതെ, മുഹമ്മദീ പ്രവാചകത്വം വിവിധ അദ്ധ്യായങ്ങളെ പോലെ ദുആയുടെ അദ്ധ്യായത്തിനും സമ്പൂർണ്ണത നൽകുകയും പരിസമാപ്തി കുറിക്കുകയും ചെയ്തു.  തീർച്ചയായും ഇത് റസൂലുല്ലാഹി യുടെ പ്രവാചകത്വ പരിസമാപ്തിയുടേയും സമുൽകൃഷ്ട സ്ഥാനത്തിന്റെയും വ്യക്തമായ തെളിവാണ്. 
നമ്മുടെ ശരീരങ്ങളും ആത്മാവും മുഹമ്മദുർറസൂലുല്ലാഹി ക്ക് സമർപ്പണം, പടച്ചവനിൽ നിന്നും തള്ളിമാറ്റപ്പെടുകയും തടഞ്ഞ് നിർത്തപ്പെടുകയും ചെയ്ത മാനവ രാശിക്ക് റസൂലുല്ലാഹി വീïും ദുആയുടെ അമൂല്യ സമ്പത്ത് നൽകി. അടിമകൾക്ക് ഉടമയുമായി സംസാരിക്കാൻ അവസരം ഒരുക്കി. ദുആ വെറും ഒരു സമ്പത്തല്ല സ്വത്തല്ല, അടിമത്വത്തിന്റെയും ജീവിതത്തിന്റെയും രസവും അന്തസ്സുമാണ്. അതിലൂടെ പടച്ചവന്റെ കാരുണ്യ സാഗരത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ട മാനവരാശി വീïും ഇലാഹീ കാരുണ്യത്തിന്റെ തീരമണഞ്ഞു. പടച്ചവനിൽ നിന്നും വിരïോടിയ മനുഷ്യൻ ഉടമസ്ഥന്റെ സ്‌നേഹം നിറഞ്ഞ പടിവാതിൽക്കലേക്ക് നിലവിളിച്ച് ഓടിവന്നു. 
റസൂലുല്ലാഹി  ദുആ ചെയ്യാൻ മാത്രമല്ല പഠിപ്പിച്ചത്. ദുആകളുടെ അനർഘ ശേഖരത്തിന്റെയും സുന്ദര സാഹിത്യത്തിന്റെയും അമൂല്യ നിധി മാനവരാശിക്ക് നൽകുകയും ചെയ്തു. ഇതുപോലൊരു ശേഖരം മറ്റ് എവിടയും കാണാൻ കഴിയുന്നതല്ല. റസൂലുല്ലാഹി  വിവിധ വചനങ്ങൾ ഉപയോഗിച്ച് പടച്ചവനോട് പ്രാർത്ഥിച്ചു. അതിനെക്കാളും ശക്തിയും ആശയവും അനുയോജ്യവുമായ വാക്കുകൾ മനുഷ്യർക്ക് കൊïുവരിക സാധ്യമല്ല. മുഹമ്മദീ പ്രാർത്ഥനകൾ തന്നെ പ്രത്യേക അമാനുഷികതയും പ്രവാചകത്വത്തിന്റെ തെളിവാണ്. ഇത് പ്രവാചകന്റെ നാവിൽ നിന്നും മാത്രം പുറപ്പെടുന്ന വചനങ്ങളാണെന്ന് ഓരോ ദുആളും സാക്ഷ്യം വഹിക്കുന്നു. അതെ, ദുആകളിൽ പ്രവാചകത്വത്തിന്റെ പ്രാകാശവും പ്രവാചകൻമാരുടെ അടിയുറച്ച വിശ്വാസവും സമ്പൂർണ്ണ അടിമത്വത്തിന്റെ അവസ്ഥകളും സർവ്വലോക പരിപാലകനോടുള്ള അവലംബവും പ്രവാചകത്വത്തിന്റെ ആഴമേറിയ വിനയവും പിടക്കുകയും വേദനിക്കുകയും ചെയ്യുന്ന  മനസ്സിന്റെ പ്രവാഹവും അത്യാവശ്യക്കാരന്റെ വിവേകവും ഇലാഹീ സമക്ഷത്തിലെ മര്യാദ സൂക്ഷമതകളും ഹൃദയമുറിവിന്റെ വേദനയുടേയും ഞെരക്കവും അഭയം തേടുന്നതിന്റെ ഉൾവിളിയും വിനയവണക്കങ്ങളുടെ ശബ്ദവും വിശ്വാസത്തിന്റെ ശക്തിയും പ്രകടമാകുന്നു. 
കൂടാതെ, റസൂലുല്ലാഹി  മനുഷ്യന്റെ സർവ്വ ആവശ്യങ്ങളേയും ദുആകലൂടെ സമ്പൂർണ്ണമായി പ്രതിനിധീകരിച്ചിരിക്കുന്നു.  സർവ്വസ്ഥലകാലങ്ങളിലും ലോകാവസാനം വരെയുമുള്ള മുഴുവൻ മനുഷ്യർക്കും നബവീ ദുആകളിൽ അവരുടെ മനസ്സിന്റെ വികാരവും അവസ്ഥകളുടെ ചിത്രീകരണവും സമാശ്വാസത്തിന്റെ മൂലധനവും ലഭിക്കുന്നതാണ്. എളുപ്പത്തിൽ നമ്മുടെ മനസ്സും മസ്തിഷ്‌കവും തിരിയാത്ത കാര്യങ്ങൾ പോലും അതിൽ കാണാൻ സാധിക്കുന്നതാണ്. 
മആരിഫുൽ ഹദീസ് നാലാം ഭാഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി കാണാൻ കഴിയുന്നതാണ്. ഈ ഭാഗത്ത് ആദ്യം മനസ്സാ വാചാ കർമണാ ദിക്ർ ദുആകളുടെ  കേന്ദ്രമായ ഹജ്ജിനേയും ഹറമൈൻ യാത്രയേയും തുടർന്ന് ദിക്ർ ദുആകളെയും വിവരിച്ചിരിക്കുന്നു. മനസ്സിൽ ഉറക്കുന്നതും ലളിതവുമായ ശൈലിയിലാണ് മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി തയ്യാറാക്കിയത്. സുദീർഘമായ പഠനങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തിൽ ഹദീസിന്റെ അടിസ്ഥാന ശേഖരങ്ങളിൽ നിന്നും ഹദീസുകൾ തിരഞ്ഞെടുക്കുകയും ആധികാരിക വിവരണങ്ങളെ മുന്നിൽ വെക്കുകയും ചെയ്തിരിക്കുന്നു.  ഇത് ഏതാനും ഹദീസുകളുടെ സമാഹാരമോ ലഘുവ്യാഖ്യനങ്ങളോ അല്ല. അടുത്തകാലത്ത് ലോകം കï പ്രഗത്ഭ ഹദീസ് പണ്ഡിതൻ അല്ലാമാ അൻവർഷാ കശ്മീരിയെപ്പോലുള്ള പണ്ഡിത പടുക്കളിൽ നിന്നും വളരെ ത്യാഗത്തോടെയും അതീവ ശ്രദ്ധയോടെയും ഹദീസുകൾ പഠിക്കുകയും വർഷങ്ങളോളം ദറസ്സ് നടത്തുകയും ഹദീസ് വ്യഖ്യനങ്ങളേയും പഠനങ്ങളേയും പ്രയോജനപ്പെടുത്തുകയും അവസാനം വരെ പ്രബോധന സംസ്‌കരണ രചന പ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയും ചെയ്ത ഒരു വ്യക്തിയുടെ ചിന്താപഠനങ്ങളുടെ ഒരു സമാഹാരം കൂടിയാണ് ഈ ഗ്രന്ഥം. മൗലാനാ നുഅ്മാനി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെടുകയും ജനങ്ങളുടെ ബുദ്ധിയേയും ബോധത്തേയും നന്നായി തിരിച്ചറിയുകയും ജനങ്ങളോട് അവരുടെ ബുദ്ധിക്ക് അനുസരിച്ച് സംസാരിക്കുക എന്ന ഉപദേശത്തെ ഉൾകൊള്ളുകയും ചെയ്ത വ്യക്തിയാണ്. കൂടാതെ മആരിഫുൽ ഹദീസിന്റെ ഈ ഭാഗത്തെ വിഷയമായ ദിക്ർ ദുആകൾക്ക് ധാരാളം സൗഭാഗ്യം ലഭിച്ച വ്യക്തിത്വവുമാണ്. ആകയാൽ ഈ വിഷയം മൗലാനയെ സംബന്ധിച്ചിടത്തോളം വൈജ്ഞാനികം മാത്രമല്ല അഭിരുചിയും പ്രകൃതിപരവും കൂടിയാണ്. അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹമായ മേൽ പറയപ്പെട്ട കാരണങ്ങളാൽ ഈ വിഷയത്തിൽ എഴുതാൻ അദ്ദേഹം തീർത്തും യോഗ്യനായിരുന്നു. യാതൊരുവിധ അമിത പ്രശംസയും പർവ്വതീകരണവുമില്ലാതെ പറയട്ടെ: ഈ രചനയോടുള്ള കടമ നിർവഹിക്കുന്നതിൽ അദ്ദേഹം വളരെയധികം വിജയിക്കുകയും ചെയ്തിരിക്കുന്നു. അങ്ങിനെ ആയിരക്കണക്കിന് താളുകളുടേയും ബ്രഹത്തായ ഗ്രന്ഥങ്ങളുടേയും രത്‌നചുരുക്കമടങ്ങിയതും സമ്പൂർണ്ണവും പ്രയോജനപ്രദവും പ്രതിഫലനാത്മകവും ഹൃദ്യവുമായ ഒരു ഗ്രന്ഥം തയ്യാറായിരുക്കുന്നു. മേൽ പറയപ്പെട്ട ഗുണങ്ങളോടൊപ്പം ഓരോ വിഷയങ്ങളും അളന്ന് മുറിച്ച് പറയാനുള്ള പ്രത്യേകശേഷി മൗലാനാ മർഹൂമിന് അല്ലാഹു നൽകിയിട്ടുï് .ഈ ഗ്രന്ഥത്തിൽ മുഴുവനും പൊതുവിലും വിശിഷ്യാ ഓരോ വിഷയങ്ങളുടെയും ആ മുഖത്തിലും അത് പ്രകടമാണ്. അല്ലാഹിന്റെ തിരുനാമങ്ങൾ, അവയുടെ തത്വങ്ങൾ, സ്വലാത്ത് സലാമുകൾ, എന്നിവയുടെ വിവരണങ്ങൾ ഈ ഗ്രന്ഥത്തിന്റെ സുന്ദരഭാഗങ്ങളാണ്. സ്വലാത്ത് സലാമുകളുടെ തത്വങ്ങളെ കുറിച്ചുള്ള വിവരണം പ്രത്യേക രചനകൾക്ക് തുല്യവും അമൂല്യവുമാണ്. വിശിഷ്യാ ആൽ എന്ന പദത്തെക്കുറിച്ച് നീതിയുക്തവും സന്തുലിതവും മാനുഷികവുമായ വീക്ഷണം സ്വീകരിച്ചിരിക്കുന്നു. 
ഈ ഗ്രന്ഥത്തിന്റെ വലിയൊരു പ്രത്യേകത ഹക്കീമുൽ ഇസ്‌ലാം ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ പഠന നിരൂപണങ്ങളെ കൂടുതലായി ഉദ്ദരിച്ചിരിക്കുന്നു എന്നതാണ്. ഇസ്ലാമിക നവോത്ഥാനം, ആഴമേറിയ ഗവേഷണം, ദീനിന്റെ തത്വങ്ങളിലും ഹദീസ് ഗ്രാഹ്യത്തിലുമുള്ള അടിയുറച്ച ശേഷി, ഓരോ കാലഘട്ടത്തിലുമുള്ള ജനങ്ങൾക്ക് സമാധാനം പകരുന്ന വിവരണം എന്നീ കാര്യങ്ങളിൽ ശാഹ് ദഹ്‌ലവി പുലർത്തിയ സമുന്നത സ്ഥാനം നിക്ഷ്പക്ഷ വാദികളെല്ലാം അംഗീകരിച്ച കാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തിന്റെ വിലയും നിലയും വർദ്ദിച്ചിരിക്കുന്നു. കൂടാതെ ഹാഫിസ് ഇബ്‌നുൽ ഖയ്യിം, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഹാഫ്‌സ് ഇബ്‌നു ഹജർ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ അതുല്യ ഗ്രന്ഥമായ ഫത്ഹുൽ ബാരി എന്നിവ പരിപൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടുï്. ഈ നിലക്ക് ഈ ഗ്രന്ഥം മുൻഗാമികളായ മഹാന്മാരുടെയും ഗവേഷണപടുകളുടെയും പഠനങ്ങളും നമുക്ക് പകർന്ന് തരുകയും നമ്മെയും മുൻഗാമികളെയും തമ്മിൽ വൈജ്ഞാനികമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രയോജന പ്രദമായ ഈ ഗ്രന്ഥ പരമ്പരയെ പ്രയോജനപ്പെടുത്താൻ അല്ലാഹു എല്ലാ സഹോദരങ്ങൾക്കും ഉതവി നൽകട്ടെ. പ്രത്യേകിച്ചും കർമ്മവും അഭിരുചിയുമായും മാത്രം ബന്ധപ്പെട്ട ദിക്ർ ദുആക്കളുടെ അമൂല്യ നിഥി സമ്പാദിക്കാനും അതു വഴിയായി അല്ലാഹുവിനോട് യഥാർത്ഥവും  സജീവവും നിരന്തരവുമായ ബന്ധം ഉïാക്കിയെടുക്കാനും തൗഫീഖ് നൽകട്ടെ.!  ആമീൻ

**************************************






മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുല്‍ വാഖിഅ-1
(96 ആയത്തുകള്‍, പദങ്ങള്‍ 378, അക്ഷരങ്ങള്‍ 1703, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 81, 82 ആയത്തുകള്‍ മദീനമുനവ്വറയില്‍ അവതരിച്ചു. 3 റുകൂഅ്. അവതരണ ക്രമം 46. പാരായണ ക്രമം 56. സൂറത്തുത്വാഹാക്ക് ശേഷം അവതരണം) 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 1-56

إِذَا وَقَعَتِ الْوَاقِعَةُ (1) لَيْسَ لِوَقْعَتِهَا كَاذِبَةٌ (2) خَافِضَةٌ رَّافِعَةٌ (3) إِذَا رُجَّتِ الْأَرْضُ رَجًّا (4) وَبُسَّتِ الْجِبَالُ بَسًّا (5) فَكَانَتْ هَبَاءً مُّنبَثًّا (6) وَكُنتُمْ أَزْوَاجًا ثَلَاثَةً (7) فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (8) وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ (9) وَالسَّابِقُونَ السَّابِقُونَ (10) أُولَٰئِكَ الْمُقَرَّبُونَ (11) فِي جَنَّاتِ النَّعِيمِ (12) ثُلَّةٌ مِّنَ الْأَوَّلِينَ (13) وَقَلِيلٌ مِّنَ الْآخِرِينَ (14) عَلَىٰ سُرُرٍ مَّوْضُونَةٍ (15) مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ (16يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ (17بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ (18لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ (19وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ (20وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ (21وَحُورٌ عِينٌ (22كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (23جَزَاءً بِمَا كَانُوا يَعْمَلُونَ (24لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (25إِلَّا قِيلًا سَلَامًا سَلَامًا (26وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ (27فِي سِدْرٍ مَّخْضُودٍ (28وَطَلْحٍ مَّنضُودٍ (29وَظِلٍّ مَّمْدُودٍ (30وَمَاءٍ مَّسْكُوبٍ (31وَفَاكِهَةٍ كَثِيرَةٍ (32لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ (33وَفُرُشٍ مَّرْفُوعَةٍ (34إِنَّا أَنشَأْنَاهُنَّ إِنشَاءً (35فَجَعَلْنَاهُنَّ أَبْكَارًا (36عُرُبًا أَتْرَابًا (37لِّأَصْحَابِ الْيَمِينِ (38ثُلَّةٌ مِّنَ الْأَوَّلِينَ (39وَثُلَّةٌ مِّنَ الْآخِرِينَ (40وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ (41فِي سَمُومٍ وَحَمِيمٍ (42وَظِلٍّ مِّن يَحْمُومٍ (43لَّا بَارِدٍ وَلَا كَرِيمٍ (44إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ (45وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ (46وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ (47أَوَآبَاؤُنَا الْأَوَّلُونَ (48قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ (49لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ (50) ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ (51) لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ (52فَمَالِئُونَ مِنْهَا الْبُطُونَ (53فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ (54فَشَارِبُونَ شُرْبَ الْهِيمِ (55هَٰذَا نُزُلُهُمْ يَوْمَ الدِّينِ (56

സംഭവിക്കാനിരിക്കുന്ന ആ സംഭവം സംഭവിച്ചാല്‍.(1) അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ഒന്നുമില്ല.(2) അത് (ഒരു കൂട്ടരെ) ഉയര്‍ത്തുകയും (മറ്റൊരു കൂട്ടരെ) താഴ്ത്തുകയും ചെയ്യുന്നതാണ്.(3) ഭൂമിയെ ഭയങ്കരമായി വിറപ്പിക്കപ്പെട്ടാല്‍.(4) പര്‍വ്വതങ്ങളെ തവിടുപൊടിയാക്കപ്പെട്ടാല്‍.(5) തദവസരം പര്‍വ്വതങ്ങള്‍ ചിതറിയ ധൂളികളായി മാറുന്നതാണ്.(6) നിങ്ങള്‍ മൂന്നു വിഭാഗമായി തിരിക്കപ്പെടുന്നതാണ്.(7) അപ്പോള്‍ ഒരുകൂട്ടം വലതുപക്ഷക്കാരായിരിക്കും! എന്താണ് വലതുപക്ഷക്കാരുടെ അവസ്ഥ?(8) മറ്റൊരു കൂട്ടര്‍ ഇടതുപക്ഷക്കാര്‍ ആയിരിക്കും. എന്താണ് ഇടതുപക്ഷക്കാരുടെ അവസ്ഥ?(9) നന്മകളില്‍ വളരെയധികം മുന്നേറിയവര്‍ (പരലോകത്തും) മുന്നേറിയവര്‍ ആയിരിക്കും.(10) അവര്‍ അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവരാകും.(11) അവര്‍ സുഖസന്തോഷങ്ങള്‍ നിറഞ്ഞ സ്വര്‍ഗ്ഗത്തിലായിരിക്കും.(12) അവരില്‍ വലിയ ഒരു വിഭാഗം മുന്‍ഗാമികളില്‍ നിന്നാണ്.(13) ചെറിയ ഒരു വിഭാഗം പിന്‍ഗാമികളുമാണ്.(14) അവര്‍ സ്വര്‍ണ്ണം കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും.(15) അതില്‍ അവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.(16) നിത്യജീവിതം ലഭിച്ച കുട്ടികള്‍ സേവനങ്ങള്‍ ചെയ്ത് അവരെ വലം വെയ്ക്കുന്നതാണ്.(17) കോപ്പകളും, കൂജകളും ശുദ്ധമദ്യത്തിന്‍റെ ചഷകങ്ങളുമായി.(18) ആ മദ്യം കാരണം അവര്‍ക്ക് തല വേദനയുണ്ടാകുന്നതല്ല. അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല.(19) അവര്‍ തിരെഞ്ഞെടുക്കുന്ന പഴങ്ങളും.(20) അവര്‍ മോഹിക്കുന്ന പക്ഷി മാംസങ്ങളും (കൊണ്ട് അവര്‍ ചുറ്റിനടക്കും)(21) അവരുടെ അരികില്‍ സുന്ദര നയനങ്ങളുള്ള ഹൂറികളും ഉണ്ടായിരിക്കും.(22) ചിപ്പികളില്‍ ഒളിപ്പിക്കപ്പെട്ട മുത്തുകളെപോലെയുള്ളവര്‍.(23) ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലമാണ്.(24) അവിടെ പാഴ്വാക്കുകളും പാപകരമായ കാര്യങ്ങളും അവര്‍ കേള്‍ക്കുന്നതല്ല.(25) സലാമിന്‍റെ സമാധാന വചനങ്ങള്‍ മാത്രമാണ് അവിടെയുള്ളത്.(26) വലതുപക്ഷക്കാര്‍; വലതുപക്ഷക്കാരുടെ അവസ്ഥ എന്തായിരിക്കും?(27) മുള്ളില്ലാത്ത ഇലന്ത മരങ്ങള്‍,(28) അട്ടിയിടപ്പെട്ട പഴങ്ങള്‍,(29) നീണ്ടു കിടക്കുന്ന തണലുകള്‍,(30) ഒഴുകിക്കൊണ്ടിരിക്കുന്ന ജലം,(31) അധികരിച്ച പഴങ്ങള്‍,(32) ഒരിക്കലും നിലയ്ക്കാത്തതും നിയന്ത്രിയ്ക്കപ്പെടാത്തതുമായ (പഴങ്ങള്‍)(33) ഉയര്‍ന്ന മെത്തകള്‍ എന്നിവയില്‍ (അവര്‍ കഴിയുന്നതാണ്)(34) അവരുടെ ഇണകളെ നാം പ്രത്യേക സൗന്ദര്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നു.(35) നാം അവരെ കന്യകകള്‍ ആക്കി.(36) പ്രേമമുള്ളവരും സമപ്രായക്കാരുമാക്കി(37) വലതുപക്ഷക്കാര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ട കാര്യങ്ങളാണിത്(38) മുന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗം അവരിലുണ്ട്.(39) പിന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗവും അവരിലുണ്ട്.(40) ഇടതുപക്ഷക്കാര്‍; ഇടതുപക്ഷക്കാരുടെ അവസ്ഥ എന്തായിരിക്കും?(41) കഠിനചൂടുള്ള വെള്ളം, കടുത്ത തീക്കാറ്റ്(42) ഇരുണ്ട പുകയുടെ തണല്‍ എന്നിവയിലായിരിക്കും(43) ആ പുകയില്‍ തണുപ്പോ, സുഖമോ കാണുകയില്ല.(44) ഇവര്‍ മുമ്പ് വലിയ സുഖലോലുപന്മാരായിരുന്നു.(45) അവര്‍ മഹാ പാപങ്ങളില്‍ ഉറച്ചു നിന്നിരുന്നു(46) ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുകളും ആയാല്‍ ഞങ്ങള്‍ വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന് അവര്‍ ചോദിച്ചിരുന്നു(47) കഴിഞ്ഞുകടന്ന ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും പുനര്‍ജ്ജീവിക്കപ്പെടുമോ എന്നും ചോദിച്ചിരുന്നു.(48) പറയുക: മുന്‍ഗാമികളും പിന്‍ഗാമികളും(49) എല്ലാവരും ഒരു നിര്‍ണ്ണിത ദിവസത്തില്‍ ക്ലിപ്ത സമയത്ത് ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.(50) വഴിപിഴച്ച നിഷേധികളേ, ശേഷം നിങ്ങള്‍ (51) സക്കൂം എന്ന വൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുന്നതാണ്.(52) അതില്‍ നിന്ന് വയറുകള്‍ നിറയ്ക്കുന്നവരാണ്(53) അതിന്‍റെ മേല്‍ തിളച്ച വെള്ളം കുടിക്കുന്നതാണ്(54) ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ അവര്‍ കുടിക്കുന്നതാണ്.(55) പ്രതിഫല ദിവസത്തില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന സല്‍ക്കാരമാണിത്(56) 

ആശയ  സംഗ്രഹം
സംഭവിക്കാനിരിക്കുന്ന ആ സംഭവം സംഭവിച്ചാല്‍. അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ഒന്നുമില്ല. മറിച്ച് അത് സംഭവിക്കുമെന്ന കാര്യം തീര്‍ത്തും സത്യമാകുന്നു. അത് ഒരു കൂട്ടരെ ഉയര്‍ത്തുകയും മറ്റൊരു കൂട്ടരെ താഴ്ത്തുകയും ചെയ്യുന്നതാണ്. അതായത് അന്ന് നിഷേധികളുടെ നിന്ദ്യതയും സത്യവിശ്വാസികളുടെ ഔന്നിത്യവും വ്യക്തമാകുന്നതാണ്. ഭൂമിയെ ഭയങ്കരമായി വിറപ്പിക്കപ്പെട്ടാല്‍. പര്‍വ്വതങ്ങളെ തവിടുപൊടിയാക്കപ്പെട്ടാല്‍. തദവസരം പര്‍വ്വതങ്ങള്‍ ചിതറിയ ധൂളികളെപ്പോലെ ആയിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ അതായത് ഇന്നുള്ളവരും മുമ്പ് കഴിഞ്ഞവരും ഇനി വരാനുള്ളവരുമായ ജനങ്ങള്‍ മൂന്നു വിഭാഗമായി തിരിക്കപ്പെടുന്നതാണ്. അതിന്‍റെ വിവരണം യഥാസ്ഥാനത്ത് വരുന്നതാണ്. 1. വിശിഷ്ട വിശ്വാസികള്‍. 2. പൊതുവിശ്വാസികള്‍. 3. നിഷേധികള്‍. ഇവര്‍ക്ക് യഥാക്രമം മുഖര്‍റബീന്‍/സ്വാദിഖീന്‍ എന്നും അസ്ഹാബുല്‍ യമീന്‍ എന്നും അസ്ഹാബുശ്ശിമാല്‍ എന്നും പറയപ്പെടുന്നു. ഈ ആയത്തുകളില്‍ തുടക്കം മുതല്‍ ഇവിടം വരെയും പറയപ്പെട്ട സംഭവങ്ങള്‍ പൊതുവായ നിലയില്‍ ലോകാവസാനത്തിലെ ഒന്നാമത്തെ ഊതലിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ്. എന്നാല്‍  മൂന്നാം ആയത്തിലെ ഉയര്‍ത്തലും താഴ്ത്തലും രണ്ടാം ഊതലുമായി ബന്ധപ്പെട്ടതാണ്. അടുത്തതായി മൂന്ന് വിഭാഗങ്ങളെ ആദ്യം മൊത്തത്തിലും ശേഷം വിശദീകരിച്ചും വിവരിക്കുന്നു: അപ്പോള്‍ ഒരുവിഭാഗം വലതുപക്ഷക്കാരായിരിക്കും!  വലതുപക്ഷക്കാരുടെ അവസ്ഥ എത്രയോ ഉന്നതമായിരിക്കും. വലതുപക്ഷക്കാര്‍ വലത് കൈയ്യില്‍ കര്‍മ്മപുസ്തകങ്ങള്‍ നല്‍കപ്പെടുന്നവരാണ്. ഇതുകൊണ്ടുള്ള ഉദ്ദേശത്തില്‍ സമീപസ്ഥരായ മുഖര്‍റബുകളും പെടുന്നതാണ്.  എന്നാല്‍ അവരെക്കുറിച്ച് ഈ നാമം ഉപയോഗിച്ചതില്‍ അവരില്‍ എല്ലാവരിലും ഈ ഗുണങ്ങള്‍ ഉണ്ട് എന്ന അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ വിഭാഗം ഇടതുപക്ഷക്കാര്‍ ആയിരിക്കും. ഇടതുപക്ഷക്കാരുടെ അവസ്ഥ എത്രയോ നിന്ദ്യമായിരിക്കും. ഇതുകൊണ്ടുള്ള ഉദ്ദേശം ഇടത് കൈയ്യില്‍ കര്‍മ്മ പുസ്തകങ്ങള്‍ നല്‍കപ്പെടുന്ന നിഷേധികളാണ്. ഇവരെക്കുറിച്ച് ആദ്യത്തെ രണ്ട് വിഭാഗങ്ങളെ വിവരിച്ച ശേഷം വിവരിക്കപ്പെടുന്നതാണ്. മൂന്നാമത്തെ വിഭാഗം  നന്മകളില്‍ വളരെയധികം മുന്നേറിയവരാണ്. അവര്‍ ഉന്നത സ്ഥാനീയര്‍ തന്നെയാണ്. അവര്‍ അല്ലാഹുവിന്‍റെ പ്രത്യേക സാമീപ്യം സിദ്ധിച്ചവരാകും. ഇതുകൊണ്ടുള്ള ഉദ്ദേശം നബിമാരും അല്ലാഹുവിന്‍റെ ഭയഭക്തരായ സമ്പൂര്‍ണ്ണ ദാസന്മാരുമാണ്. അവര്‍ സുഖസന്തോഷങ്ങള്‍ നിറഞ്ഞ സ്വര്‍ഗ്ഗത്തിലായിരിക്കും. പ്രസ്തുത സുഖസന്തോഷങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് അവര്‍ ആരാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു. അവരില്‍ വലിയ ഒരു വിഭാഗം മുന്‍ഗാമികളില്‍ നിന്നാണ്. ചെറിയ ഒരു വിഭാഗം പിന്‍ഗാമികളുമാണ്. മുന്‍ഗാമികള്‍ കൊണ്ടുള്ള ഉദ്ദേശം ആദം നബി (അ) മുതല്‍ റസൂലുല്ലാഹി (സ)യ്ക്ക് മുമ്പുവരെയുള്ളവരാണ്. പിന്‍ഗാമികള്‍ കൊണ്ടുള്ള വിവക്ഷ റസൂലുല്ലാഹി (സ) മുതല്‍ ലോകാവസാനം വരെയുള്ളവരാണ്. (ദുര്‍റുല്‍ മന്‍സൂര്‍) മുന്‍ഗാമികളില്‍ ഇവര്‍ വര്‍ദ്ധിക്കാനും പിന്‍ഗാമികളില്‍ കുറയാനുമുണ്ടായ കാരണം വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാ കാലത്തും കുറച്ച് മാത്രമേ കാണുകയുള്ളൂ. ആദം നബി (അ) മുതല്‍ റസൂലുല്ലാഹി (സ)വരെയുള്ള കാലഘട്ടം വളരെ നീണ്ടതാണ്. എന്നാല്‍ മുഹമ്മദീ സമുദായം ലോകാവസാനത്തിന് തൊട്ട് മുമ്പുള്ളവരും മുന്‍ഗാമികളെ അപേക്ഷിച്ച് കാലക്കാരുമാണ്. മുന്‍ഗാമികളില്‍ ഒന്ന്, രണ്ട് ലക്ഷം പേര്‍ നബിമാര്‍ തന്നെയാണ്. റസൂലുല്ലാഹി (സ)യ്ക്ക് പുതിയൊരു നബിയും വരുന്നതല്ല. അതുകൊണ്ട് മുഖര്‍റബീങ്ങള്‍ കൂടുതലും മുന്‍ഗാമികളാണ്. അടുത്തതായി അവര്‍ക്കുള്ള അനുഗ്രഹങ്ങള്‍ വിവരിക്കുന്നു: അവര്‍ സ്വര്‍ണ്ണ നൂലുകള്‍ കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും. അതില്‍ അവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും. എന്നും കുട്ടികള്‍ തന്നെയായിരിക്കുന്ന കുട്ടികള്‍ സേവനങ്ങള്‍ ചെയ്ത് അവരെ വലം വെയ്ക്കുന്നതാണ്. കോപ്പകളും, കൂജകളും ശുദ്ധമദ്യത്തിന്‍റെ നിറഞ്ഞ ചഷകങ്ങളുമായി അവര്‍ കറങ്ങി നടക്കുന്നതാണ്. ആ മദ്യം കാരണം അവര്‍ക്ക് തല വേദനയുണ്ടാകുന്നതല്ല. അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല. അവര്‍ തിരെഞ്ഞെടുക്കുന്ന പഴങ്ങളും. അവര്‍ മോഹിക്കുന്ന പക്ഷി മാംസങ്ങളും കൊണ്ട് അവര്‍ ചുറ്റിനടക്കും. അവരുടെ അരികില്‍ വലിയ നയനങ്ങളുള്ള ഹൂറികളും ഉണ്ടായിരിക്കും. ചിപ്പികളില്‍ ഒളിപ്പിക്കപ്പെട്ട മുത്തുകളെപോലെ അവര്‍ വൃത്തിയുള്ളവരും സുരക്ഷിതരുമായിരിക്കും. ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലമാണ്. അവിടെ പാഴ്വാക്കുകളും പാപകരമായ കാര്യങ്ങളും അവര്‍ കേള്‍ക്കുന്നതല്ല. അതായത് മദ്യപാനം നടത്തുമ്പോഴോ അല്ലാതെയോ ജീവിതം പ്രയാസകരമാക്കുന്ന ഒന്നും കേള്‍ക്കേണ്ടി വരുന്നതല്ല. മറച്ച് എല്ലാ ഭാഗത്തുനിന്നും സലാമിന്‍റെ സമാധാന വചനങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. മലക്കുകള്‍ അവരുടെ മേല്‍ സലാമുകള്‍ ചൊരിയുന്നതും അവര്‍ പരസ്പരം സലാം പറയുന്നതുമാണ്. ഇത് ആദരവിന്‍റെ അടയാളമാണ്. ചുരുക്കത്തില്‍ അവിടെ ആത്മീയവും ശാരീരികവുമായ സര്‍വ്വവിധ സുഖസന്തോഷങ്ങളും ഉന്നതമായ നിലയില്‍ ഉണ്ടായിരിക്കുന്നതാണ്. അടുത്തതായി പൊതുവിശ്വാസികള്‍ക്കുള്ള ഫലങ്ങള്‍ വിവരിക്കുന്നു:  വലതുപക്ഷക്കാര്‍. വലതുപക്ഷക്കാര്‍ എത്രയോ ഉന്നതരാണ്. മുള്ളില്ലാത്ത ഇലന്ത മരങ്ങള്‍, അട്ടിയിടപ്പെട്ട പഴങ്ങള്‍, നീണ്ടു കിടക്കുന്ന തണലുകള്‍, ഒഴുകിക്കൊണ്ടിരിക്കുന്ന ജലം, അധികരിച്ച പഴങ്ങള്‍, ഇഹലോകത്തെ അവസ്ഥയ്ക്ക് വിരുദ്ധമായി ഒരിക്കലും നിലയ്ക്കാത്തതും നിയന്ത്രിയ്ക്കപ്പെടാത്തതുമായ പഴങ്ങള്‍, ഉയര്‍ന്ന മെത്തകള്‍ എന്നിവയില്‍ അവര്‍ കഴിയുന്നതാണ്. സ്വര്‍ഗ്ഗം സന്തോഷത്തിന്‍റെ സ്ഥലമാണ്. സ്ത്രീകളെ കൂടാതെ, സന്തോഷം അപൂര്‍ണ്ണമായിരിക്കും. അതുകൊണ്ട് അവരെ പ്രത്യേകം പരാമര്‍ശിക്കുന്നു. അവരുടെ ഇണകളെ നാം പ്രത്യേക സൗന്ദര്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നു. ഇണകള്‍ എന്നതില്‍ ഇഹലോകത്തെ ഇണകളും സ്വര്‍ഗ്ഗത്തിലെ ഹൂറികളും പെടുന്നതാണ്. ഒരു ഹദീസില്‍ വരുന്നു: ഈ ആയത്തില്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്നത് ഇഹലോകത്ത് വൃദ്ധകളും വിരൂപികളുമായിരുന്ന സ്ത്രീകളാണ്. (തിര്‍മിദി) അല്ലാഹു പറയുന്നു: നാം അവരെ കന്യകകള്‍ ആക്കി. പ്രേമമുള്ളവരും സമപ്രായക്കാരുമാക്കി. വലതുപക്ഷക്കാര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ട കാര്യങ്ങളാണിത്. മുന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗം അവരിലുണ്ട്. പിന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗവും അവരിലുണ്ട്. ഒരു ഹദീസില്‍ വന്നിരിക്കുന്നു: ഈ സമുദായത്തിലെ സത്യവിശ്വാസികള്‍ മുന്‍ഗാമികളിലെ സത്യവിശ്വാസികളേക്കാള്‍ അധികരിച്ചവരായിരിക്കും. (തിര്‍മിദി) മുഖര്‍റബീന്‍, അസ്ഹാബുല്‍ യമീന്‍ ഇരുകൂട്ടരുടെയും സ്വര്‍ഗ്ഗീയ ഫലങ്ങള്‍ ഇവിടെ വിവരിച്ചിരിക്കുന്നതില്‍ ഒന്നാം വിഭാഗത്തിന് പട്ടണ വാസികള്‍ക്കുള്ള അനുഗ്രഹങ്ങളും രണ്ടാം വിഭാഗത്തിന് ഗ്രാമവാസികള്‍ക്ക താല്‍പ്പര്യമുള്ള കാര്യങ്ങളുമാണ് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് ഇരുകൂട്ടര്‍ക്കും ഇടയില്‍ പട്ടണവാസികളുടെയും ഗ്രാമീണരുടെയും ഇടയിലുള്ള ഏറ്റക്കുറച്ചിലുകള്‍ പോലുള്ളത് ഉണ്ടായിരിക്കുമെന്ന് ഇതില്‍ സൂചനയുണ്ട്. (റൂഹുല്‍ മആനി) അടുത്തതായി നിഷേധികള്‍ക്കുള്ള  ശിക്ഷകള്‍ വിവരിക്കുന്നു: ഇടതുപക്ഷക്കാര്‍,  ഇടതുപക്ഷക്കാരുടെ അവസ്ഥ എത്രയോ മോശമായിരിക്കും. കഠിനചൂടുള്ള വെള്ളം, കടുത്ത തീക്കാറ്റ്, ഇരുണ്ട പുകയുടെ തണല്‍ എന്നിവയിലായിരിക്കും. ആ പുകയില്‍ തണുപ്പോ, സുഖമോ കാണുകയില്ല. അതായത് തണലുകളില്‍ ശാരീരിക സുഖവും ആത്മീയ രസവും ഉണ്ടാകാറുണ്ടെങ്കിലും അവ രണ്ടും അതില്‍ കാണുന്നതല്ല. അടുത്തതായി ഈ ശിക്ഷയുടെ കാരണം വിവരിക്കുന്നു: ഇവര്‍ മുമ്പ് ഇഹലോകത്ത് വലിയ സുഖലോലുപന്മാരായിരുന്നു. സുഖാഢംബരങ്ങളുടെ അഹങ്കാരത്തില്‍ അവര്‍ മഹാ പാപങ്ങളായ നിഷേധത്തിലും ബഹുദൈവരാധനയിലും ഉറച്ചു നിന്നിരുന്നു. അതായത് സത്യവിശ്വാസം സ്വീകരിച്ചിരുന്നില്ല. അടുത്തതായി സത്യത്തില്‍ നിന്നും അവരെ അകറ്റിയ അവരുടെ പ്രത്യേക നിഷേധം പരാമര്‍ശിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുകളും ആയിത്തീര്‍ന്നാല്‍ അതിന് ശേഷം ഞങ്ങള്‍ വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന് അവര്‍ ചോദിച്ചിരുന്നു. കഴിഞ്ഞുകടന്ന ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും പുനര്‍ജ്ജീവിക്കപ്പെടുമോ എന്നും ചോദിച്ചിരുന്നു. ഇത്തരം ആളുകള്‍ റസൂലുല്ലാഹി (സ)യോട് ഇങ്ങനെ ചോദിച്ചുകൊണ്ട് പരലോകത്തെ നിഷേധിച്ചിരുന്നു. അവരെക്കുറിച്ച് പറയുന്നു: താങ്കള്‍ അവരോട് പറയുക: മുന്‍ഗാമികളും പിന്‍ഗാമികളും എല്ലാവരും ഒരു നിര്‍ണ്ണിത ദിവസത്തില്‍ ക്ലിപ്ത സമയത്ത് ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ഒരുമിച്ച് കൂട്ടപ്പെട്ടതിന് ശേഷം വഴിപിഴച്ച നിഷേധികളേ,  ശേഷം നിങ്ങള്‍ സക്കൂം എന്ന വൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുന്നതാണ്. അതില്‍ നിന്ന് വയറുകള്‍ നിറയ്ക്കുന്നവരാണ്(53) അതിന്‍റെ മേല്‍ തിളച്ച വെള്ളം കുടിക്കുന്നതാണ്. ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ അവര്‍ കുടിക്കുന്നതാണ്. ചുരുക്കത്തില്‍ പ്രതിഫല ദിവസത്തില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന സല്‍ക്കാരമാണിത്.

വിവരണവും വ്യാഖ്യാനവും
സൂറത്തുല്‍ വാഖിഅയുടെ മഹത്വം, വിയോഗനേരത്ത്, ഇബ്നു മസ്ഊദ് (റ)ന്‍റെ ഗുണപാഠം നിറഞ്ഞ വസിയത്ത്: ഇബ്നു മസ്ഊദ് (റ)ന്‍റെ വിയോഗനേരത്ത് ഉസ്മാന്‍ (റ) രോഗ സന്ദര്‍ശനത്തിന് വേണ്ടി പോവുകയുണ്ടായി. തദവസരം ഉസ്മാന്‍ (റ) താങ്കളുടെ രോഗമെന്താണ്? ഇബ്നു മസ്ഊദ് (റ) പറഞ്ഞു: എന്‍റെ രോഗം എന്‍റെ പാപങ്ങളാണ്. ഉസ്മാന്‍ (റ) ചോദിച്ചു: ആഗ്രഹമെന്താണ്? ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രക്ഷിതാവിന്‍റെ കാരുണ്യമാണ്. വൈദ്യനെ വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ വൈദ്യനാണ് രോഗിയാക്കിയതെന്ന് പ്രസ്താവിച്ചു. അല്‍പ്പം പണം അയക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ എനിയ്ക്ക് ആവശ്യമില്ലെന്ന് പറഞ്ഞു. പണം വാങ്ങുക, താങ്കള്‍ക്ക് ശേഷം പെണ്‍മക്കള്‍ക്ക് പ്രയോജനപ്പെടുമല്ലോ എന്ന് പറഞ്ഞപ്പോള്‍ പ്രസ്താവിച്ചു: എന്‍റെ പെണ്‍മക്കള്‍ ദാരിദ്ര്യത്തില്‍ അകപ്പെടുമെന്ന് താങ്കള്‍ക്ക് ഭയമുണ്ടെങ്കിലും എനിയ്ക്ക് യാതൊരു ഭയവുമില്ല. എല്ലാ രാത്രിയും സൂറത്തുല്‍ വാഖിഅ ഓതാന്‍ ഞാന്‍ അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാരണം റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും  എല്ലാ രാത്രിയിലും സൂറത്തുല്‍ വാഖിഅ പാരായണം ചെയ്താല്‍ അവന് ഒരിക്കലും ദാരിദ്ര്യം പിടികൂടുന്നതല്ല. (ഇബ്നു കസീര്‍)    
സംഭവിക്കാനിരിക്കുന്ന ആ സംഭവം സംഭവിച്ചാല്‍.(1) * ഇബ്നു കസീര്‍ (റ) പറയുന്നു: വാഖിഅ (സംഭവം) എന്നത് ഖിയാമത്തിന്‍റെ ഒരു നാമമാണ്. കാരണം അത് സംഭവിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ഒന്നുമില്ല.(2) അതായത് അത് സംഭവിക്കുമെന്നതില്‍ യാതൊരു കളവുമില്ല. ചിലര്‍ പറയുന്നു: അത് സംഭവിച്ചാല്‍ ആര്‍ക്കും അതിനെ നിരാകരിക്കാന്‍ സാധിക്കുന്നതല്ല. 
അത് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതാണ്.(3) അതായത് ഖിയാമത്തിന്‍റെ സംഭവം ധാരാളം ഉന്നതരെ നിന്ദ്യരാക്കുകയും ധാരാളം നിസാരന്മാരെ ഉന്നതരാക്കുകയും ചെയ്യുന്നതാണ്. ഇതിന്‍റെ ഉദ്ദേശം ഖിയാമത്തിന്‍റെ ഭയാനകതയെ വിവരിക്കുകയും അത്ഭുതകരമായ മാറ്റങ്ങളെ ചിത്രീകരിക്കുകയും ചെയ്യലാണ്. ഭരണകൂടങ്ങള്‍ മാറുമ്പോള്‍ ധാരാളം ഉന്നതരെ താഴ്ത്തുകയും താഴ്ന്നവരെ ഉയര്‍ത്തുകയും ചെയ്യാറുണ്ട്. (റൂഹുല്‍ മആനി)
മഹ്ഷര്‍ മൈതാനത്തെ മൂന്ന് വിഭാഗങ്ങള്‍: നിങ്ങള്‍ മൂന്നു വിഭാഗമായി തിരിക്കപ്പെടുന്നതാണ്.(7) ഇബ്നു കസീര്‍ (റ) പറയുന്നു: ഖിയാമത്ത് ദിനം ജനങ്ങള്‍ മൂന്ന് വിഭാഗമായി വിഭജിക്കപ്പെടുന്നതാണ്. ഒരു കൂട്ടം അര്‍ശിന്‍റെ വലത് ഭാഗത്തായിരിക്കും. ഇവര്‍ ആദം നബി (അ)ന്‍റെ വലത് ഭാഗത്ത് നിന്നും ജനിക്കുകയും വലത് കൈയ്യില്‍ കര്‍മ്മ പുസ്തകങ്ങള്‍ നല്‍കപ്പെടുകയും ചെയ്യുന്നവരാണ്. ഇവര്‍ എല്ലാവരും സ്വര്‍ഗ്ഗവാസികളാണ്. മറ്റൊരു കൂട്ടം അര്‍ശിന്‍റെ ഇടത് ഭാഗത്തായിരിക്കും. ഇവര്‍ കര്‍മ്മ പുസ്തകം ഇടത് കൈയ്യില്‍ നല്‍കപ്പെടുന്ന നരകവാസികളാണ്. അല്ലാഹു അതിന് കാരണമാകുന്ന പാപങ്ങളില്‍ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ. വേറൊരു കൂട്ടം പടച്ചവന്‍റെ അര്‍ശിന് മുന്നില്‍ സമീപസ്ഥരായിരിക്കും. ഇവര്‍ നബിമാരും സിദ്ദീഖ്, ശുഹദാഅ്, ഔലിയാഉമായിരിക്കും. വലത് ഭാഗത്തുള്ളവരേക്കാള്‍ ഇവരുടെ എണ്ണം കുറവായിരിക്കും. ഓരോ മനുഷ്യരും മരിക്കുന്ന സമയത്ത് ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ടവരാണെന്ന് തിരിച്ചറിയുന്നതാണെന്ന് സൂറത്തിന്‍റെ അവസാനത്തില്‍ പറയുന്നുണ്ട്.   


 മആരിഫുല്‍ ഹദീസ് 

 
സ്വലാത്തിന്‍റെ ആധിക്യം നബവീ സാമിപ്യത്തിന്‍റെ മാര്‍ഗ്ഗം 

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    

302. ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി  (സ) അരുളി: ഖിയാമത്ത് ദിനം എന്നിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തവര്‍ എന്‍റെമേല്‍ ഏറ്റവും കൂടുതലായി സ്വലാത്ത് ചൊല്ലിയവരാണ്. (തിര്‍മിദി)
വിവരണം: സത്യവിശ്വാസവും അടിസ്ഥാനപരമായ സല്‍ക്കര്‍മ്മങ്ങളും ഉള്ളതിനോടൊപ്പം റസൂലുല്ലാഹി  (സ)യുടെ മേല്‍ അധികമായി സ്വലാത്ത് സലാമുകള്‍ ചൊല്ലുന്നവര്‍ക്ക് ഖിയാമത്ത് ദിനം റസൂലുല്ലാഹി  (സ)യുമായി വിശിഷ്ട സാമിപ്യവും വലിയ ബന്ധവും ലഭിക്കുന്നതാണ്. അല്ലാഹു ഈ സൗഭാഗ്യം കരസ്ഥമാക്കാന്‍ ഉതവി നല്‍കട്ടെ. 
303. റുവയ്ഫിഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി:(ഖിയാമത്ത് നാളില്‍ മുഹമ്മദ് നബിയ്ക്ക് നിന്‍റെ അരികില്‍ സമീപസ്ഥ സ്ഥാനം നല്‍കണേ) എന്ന് ആരെങ്കിലും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന് എന്‍റെ ശുപാര്‍ശ നിര്‍ബന്ധമാകുന്നതാണ്. (അഹ്മദ്)
വിവരണം: ഈ ഹദീസിന്‍റെ മറ്റൊരു നിവേദനത്തില്‍ ആരംഭത്തില്‍ സ്വലാത്ത് കൂടിയുണ്ട്. അതായത്, ഇപ്രകാരം പറയുക: റസൂലുല്ലാഹി (സ) മുഴുവന്‍ സമുദായ അംഗങ്ങള്‍ക്കും ഇന്‍ഷാ അല്ലാഹ് ശുപാര്‍ശ ചെയ്യുന്നതാണ്. എന്നാല്‍ ഈ വചനങ്ങള്‍ ഓതിക്കൊണ്ട് സ്വലാത്ത് ചൊല്ലുന്നവര്‍ക്ക് റസൂലുല്ലാഹി (സ)യുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കുന്നതാണ്. 
   
സദുദ്ദേശങ്ങള്‍ക്ക് സ്വലാത്ത് അധികരിപ്പിക്കുക
304. ഉബയ്യിബ്നു കഅ്ബ് (റ) നിവേദനം: ഞാന്‍ ചോദിച്ചു; അല്ലാഹുവിന്‍റെ ദൂതരേ, താങ്കളുടെ മേല്‍ അധികമായി സ്വാലത്തുകള്‍ ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദിക്റ് ദുആകള്‍ക്ക് വേണ്ടി മറ്റിവെച്ച സമയങ്ങളില്‍ എത്ര ഭാഗം സ്വലാത്തിന് വേണ്ടിയുള്ളതാക്കണമെന്ന് താങ്കള്‍ എനിക്ക് പറഞ്ഞു തരിക. റസൂലുല്ലാഹി സ) അരുളി; താങ്കള്‍ക്ക് ആഗ്രഹമുള്ള അത്രയും സമയം. ഞാന്‍ ചോദിച്ചു; അതില്‍ നാലില്‍ ഒരു ഭാഗം സ്വലാത്തിന് വേണ്ടി മാറ്റിവെക്കട്ടെ, റസൂലുല്ലാഹി (സ) അരുളി; താങ്കളുടെ ഇഷ്ടം. അധികരിച്ചാല്‍ അത് താങ്കള്‍ക്ക് ഉത്തമമായിരിക്കും. ഞാന്‍ ചോദിച്ചു; പകുതി സമയം സ്വലാത്തിന് വേണ്ടി മാറ്റിവെക്കട്ടെ, റസൂലുല്ലാഹി (സ) അരുളി; നിങ്ങളുടെ ഇഷ്ടം. അതിനേക്കാള്‍ അധികരിപ്പിച്ചാല്‍ അത് നിങ്ങള്‍ക്ക് ഉത്തമമാണ്. ഞാന്‍ ചോദിച്ചു, അതില്‍ മൂന്നില്‍ രണ്ട് ഭാഗം സ്വലാത്തിനുവേണ്ടി മാറ്റി വെക്കട്ടെ? റസൂല്‍(സ) അരുളി; നിങ്ങളുടെ ഇഷ്ടം. അതിനെക്കാള്‍ അധികരിപ്പിച്ചാല്‍ അത് നിങ്ങള്‍ക്ക് ഉത്തമമായിരിക്കും. ഞാന്‍ ചോദിച്ചു, എന്നാല്‍, ദുആയുടെ സമയം മുഴുവന്‍ സ്വലാത്തിന് വേണ്ടി മാറ്റി വെക്കട്ടെ? റസൂല്‍(സ) അരുളി, നിങ്ങള്‍ അങ്ങനെ ചെയ്താല്‍ എല്ലാ വ്യാകുലതകളും ആവശ്യങ്ങളും അല്ലാഹു ദുരീകരിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമാണ്. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. (തിര്‍മുദി)
വിവരണം: ദിക്ര്‍ ദുആകളില്‍ വലിയ ആവേശം കാണിച്ച ഒരു വ്യക്തിത്വമാണ് ഉബയ്യുബിന് കഅ്ബ് (റ). തന്‍റെ ദിക്ര്‍ ദുആകളുടെ സമയങ്ങളില്‍ ഒരു ഭാഗം സ്വലാത്തിന് വേണ്ടി മാറ്റി വെക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നൂ. അതിനെക്കുറിച്ച് റസൂലുല്ലാഹി (സ) യോട് ചോദിക്കുകയും ചെയ്തു. റസൂല്‍ (സ) സ്വയം സമയം നിജപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന് വിട്ടുകൊണ്ട് അരുളി, എത്രമാത്രം കൂടുതല്‍ സമയം സ്വലാത്തിലായി ചെലവഴിക്കുമോ അത്രയും നന്മയായിരിക്കും. അവസാനം തന്‍റെ കൂടുതല്‍ സമയവും സ്വലാത്ത് ചൊല്ലുന്നതില്‍ തന്നെ ചെലവഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തദവസരം റസൂല്‍(സ) ഒരു സുവാര്‍ത്ത അറിയിച്ചു. അധികമായി സ്വലാത്ത് ചൊല്ലുന്നതിലൂടെ നിങ്ങള്‍ ദുആചെയ്യാനാഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും അല്ലാഹുവിന്‍റെ കരുണ കൊണ്ട് നിങ്ങള്‍ക്ക് സഫലമാകുന്നതാണ്. കൂടാതെ നിങ്ങളുടെ തെറ്റ് കുറ്റങ്ങള്‍ അല്ലാഹു മാപ്പാക്കുന്നതുമാണ്. പരിശുദ്ധ ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു ദുആ ചെയ്യുന്ന ദാസന്മാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ ശ്രേഷ്ടമായത് നല്‍കുന്നതാണ് എന്ന് ഹദീസ് ഇതിന് മുമ്പ് മആരിഫുല്‍ ഹദീസില്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. ഇവിടെ സ്വലാത്തിനെക്കുറിച്ചും ഇതേ രീതിയില്‍ റസൂലുല്ലാഹി (സ) അരുളിയിരിക്കുകയാണ്. ഇതിന്‍റെ രഹസ്യം ഇതാണ,് പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള അധികമായ ബന്ധം അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടും  അല്ലാഹുവിനോടുമുള്ള സ്നേഹത്തിന്‍റെ അടയാളമാണ്. ഇപ്രകാരം സ്വലാത്ത് സലാമുകള്‍ വര്‍ദ്ധിപ്പിക്കുന്നത് റസൂലുല്ലാഹി(സ)യോടുള്ള ബന്ധത്തിന്‍റെ അടയാളമാണ്. ഇത്തരുണത്തില്‍ അല്ലാഹു ഇങ്ങനെയുള്ളവരുടെ എല്ലാ ആവശ്യങ്ങളും അവന്‍റെ കരുണ കൊണ്ട് നിറവേറ്റി കൊടുക്കുകയും അവരുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യുന്നതാണ്. കൂടാതെ ഒരു വ്യക്തി ഒരു സ്വലാത്ത് ചൊല്ലുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതും പത്ത് പാപങ്ങള്‍ പൊറുക്കുന്നതും പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതുമാണ് എന്ന ഹദീസും കഴിഞ്ഞിട്ടുണ്ട്. 
നാമൊന്ന് ചിന്തിക്കുക, സ്വന്തം ദുആ ചെയ്യുന്നതിന് പകരം ആരെങ്കിലും റസൂലുല്ലാഹി(സ)യുടെ മേല്‍ അധികമായി സ്വലാത്ത് ചൊല്ലുക്കൊണ്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എത്ര സമൃദ്ധമായ നിലയിലായിരിക്കും പെയ്തിറങ്ങുക. ഇതിന്‍റെ പരിണിതഫലമായി അദ്ദേഹം ഒന്നും ചോദിക്കാതെതന്നെ അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വാസം നല്‍കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം കനിയുകയും ചെയ്യട്ടെ.

സ്വലാത്ത് ദുആ സ്വീകരിക്കാനുള്ള മാധ്യമം 
305. ഉമര്‍(റ) പ്രസ്താവിക്കുന്നു: നിന്‍റെ നബി (സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നത് വരെ ദുആക്കള്‍ ആകാശഭൂമികള്‍ക്കിടയില്‍ തടഞ്ഞ് നിര്‍ത്തപ്പെടുന്നതാണ്. അതില്‍ നിന്ന് ഒന്നും അല്ലാഹുവിങ്കലേക്ക് എത്തിച്ചേരുന്നതല്ല. (തിര്‍മിദി)
വിവരണം: ദുആ ചെയ്യുന്നതിന് മുമ്പ് അല്ലാഹുവിനെ സ്തുതിക്കുകയും റസൂലുല്ലാഹി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യണമെന്നും തുടര്‍ന്ന് ആഗ്രഹങ്ങള്‍ അപേക്ഷിക്കണമെന്നും ഉള്ള ഹദീസ് ഇതിന് മുമ്പ് ദുആയുടെ മര്യാദകളില്‍ കഴിഞ്ഞിട്ടുണ്ട്. ഉമര്‍(റ)യുടെ ഈ വചനം പ്രസ്തുത ദുആക്കള്‍ സ്വീകരിക്കപ്പെടുന്നതിന് സ്വലാത്ത് ഒരു പ്രത്യേക മാധ്യമമാണെന്ന് ഉണര്‍ത്തുന്നു. ശൈഖ് അബൂസുലൈമാന്‍ ദാറാനി(റഹ്) പ്രസ്താവിക്കുന്നു റസൂല്‍(സ)ക്കുള്ള ഉന്നത ദുആയായ സ്വലാത്ത് ചൊല്ലുന്നതിലൂടെ സ്വലാത്ത് അല്ലാഹു തീര്‍ച്ചയായും സ്വീകരിക്കുന്നതാണ്. അപ്പോള്‍ ഒരു ദാസന്‍ ദുആയുടെ ആരംഭത്തിലും അവസാനത്തിലും സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അല്ലാഹു അതിനോടൊപ്പം ആ ദുആയും സ്വീകരിക്കുന്നതാണ്. ദുആയുടെ സ്വീകാര്യതക്ക് സ്വലാത്ത് അത്യാവശ്യമാണ് എന്ന കാര്യം ഉമര്‍(റ) പ്രസ്താവിച്ചതാണെങ്കിലും ഇത്തരം കാര്യം മഹാനവരുടെ  സ്വന്തം നിഗമനമല്ല, റസൂലുല്ലാഹി (സ)യില്‍ നിന്നും കേട്ടതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്രകാരം അരുളിയത് എന്ന കാര്യം വ്യക്തമാണ്. ആകയാല്‍ ഇതും ഹദീസിന്‍റെ അതേ സ്ഥാനത്തുള്ള വചനം തന്നെയാണ്.

എവിടെ നിന്നും സ്വലാത്ത് ചൊല്ലിയാലും റസൂലുല്ലാഹി (സ)യുടെ അരികിലെത്തും
306. അബൂഹുറയ്റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി; നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖബറുകളാക്കരുത്, എന്‍റെ ഖബറിനെ നിങ്ങള്‍ ഉത്സവസ്ഥാനവുമാക്കരുത്. എന്നാല്‍, എന്‍റെ മേല്‍ അധികമായി സ്വലാത്തുകള്‍ ചൊല്ലുക. നിങ്ങള്‍ എവിടെയായിരുന്നാലും സ്വലാത്ത് എന്നിലേക്ക് എത്തിച്ചേരുന്നതാണ്.(നസാഇ) 
വിവരണം: ഈ ഹദീസ് മൂന്ന് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. ഒന്ന് വീടുകളെ ഖബറുകളാക്കരുത് എന്നതാണ്. ഖബറുകളില്‍ കിടക്കുന്നവര്‍ ദിക്ര്‍ ദുആകള്‍ ചെയ്യാത്തത്പോലെ നിങ്ങളുടെ വീടുകള്‍ ഖബറുകള്‍ക്ക് തുല്യമായി നന്മകളില്‍ നിന്നും ശൂന്യമാക്കരുത.് നന്മകള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം എന്ന് പൊതുവായി പണ്ഡിതന്മാര്‍ വിവരിക്കുന്നു. അത് അല്ലാഹുവിന്‍റെ ദിക്ര്‍ ദുആകളും ഖുര്‍ആന്‍ പാരായണവും ഇതര നന്മകളും നടത്തപ്പെടാത്ത വീടുകള്‍ അത് ജീവനുള്ളവരുടെ ഭവനങ്ങളല്ല മറിച്ച്, മരിച്ചവരുടെ സ്മശാനമാണ്. രണ്ടാമത്തെ ഉപദേശം എന്‍റെ ഖബ്റിനെ ഉത്സവസ്ഥാനമാക്കരുത് എന്നതാണ്. അതായത,് ഓരോ വര്‍ഷത്തിലും ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ ഉത്സവങ്ങള്‍ നടത്തപ്പെടുന്നത് പോലെ എന്‍റെ ഖബറിനരികിലും ഉത്സവങ്ങള്‍ നടത്തപ്പെടരുത.് മഹാന്മാരുടെ ഖബ്റുകള്‍ക്കരികില്‍ ഉറൂസ് എന്ന പേരില്‍ നടത്തപ്പെടുന്ന ഉത്സവങ്ങള്‍ നോക്കിയാല്‍ ഇതിന്‍റെ ഗൗരവം മനസിലാകുന്നതാണ്. റസൂലുല്ലാഹി(സ)യുടെ ഖബ്റിനരികിലും എന്തെങ്കിലും ഉത്സവങ്ങള്‍ നടത്തപ്പെട്ടാല്‍ അത് തങ്ങളുടെ ആത്മാവിന് വളരെയധികം ദുഖത്തിന് കാരണമാകുന്നതാണ്. മൂന്നാമത്തെ ഉപദേശം നിങ്ങള്‍ വടക്കോ പടിഞ്ഞാറോ കടലിലോ കരയിലോ എവിടെയായിരുന്നാലും എന്‍റെ മേല്‍ അധികമായി സ്വലാത്ത് ചൊല്ലുക. ആ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടുന്നതാണ്. ഇതേ ആശയം ത്വബ്റാനിയിലും ഹസന്‍(റ) വഴിയായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെ വാചകം ഇപ്രകാരമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും സ്വലാത്ത് ചൊല്ലുക, നിങ്ങളുടെ സ്വലാത്ത് എന്‍റെ അരികില്‍ എത്തിക്കപ്പെടുന്നതാണ്. റസൂലുല്ലാഹി (സ)യോട് മാനസികമായി അല്‍പമെങ്കിലും ഒരു ബന്ധമുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് എത്രവലിയ സുവാര്‍ത്തയും ആശ്വാസവുമാണ്. ആയിരക്കണക്കിന് മൈലുകള്‍ ദൂരത്തുള്ള നമ്മുടെ സ്വലാത്ത് സലാമുകള്‍ പ്രിയപ്പെട്ട റസൂലുല്ലാഹി(സ)യുടെ അരികില്‍ എത്തിച്ചേരുന്നു. അതെ, മനസുകൊണ്ട് അടുപ്പമുണ്ടെങ്കില്‍ ശരീരത്തിന്‍റെ വിദൂരത വളരെ നിസാരമായ കാര്യം തന്നെയാണ്.
307. ഇബ്നു മസ്ഊദ്(റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന് ചില മലക്കുകള്‍ ഉണ്ട്. അവര്‍ ലോകത്ത് കറങ്ങി നടക്കുകയും എന്‍റെ സമുദായത്തിന്‍റെ സ്വലാത്ത് സലാമുകള്‍ എനിക്ക് എത്തിച്ച് തരികയും ചെയ്യുന്നു. (നസാഈ, ദാരിമി)
വിവരണം: ത്വബ്റാനിയിലും മറ്റും അമ്മാറുബിന് യാസിര്‍(റ) നിവേദനം ചെയ്ത ഹദീസില്‍ ഇന്ന വ്യക്തിയുടെ സലാം എന്ന് പേര് പറഞ്ഞ് കൊണ്ട് എത്തിക്കുന്നതാണെന്ന് വന്നിരിക്കുന്നു. മറ്റൊരു രിവായത്തില്‍ ഇന്ന വ്യക്തിയുടെ മകന്‍ അല്ലെങ്കില്‍ മകള്‍ സ്വലാത്ത് ചൊല്ലുന്നു എന്ന് അറിയിക്കുമെന്നും വന്നിട്ടുണ്ട്. ഇത് എത്രവലിയ ഭാഗ്യമാണ്. ഒരനുയായി നിഷ്കളങ്കതയോട് കൂടി സ്വലാത്ത് സലാമുകള്‍ ചൊല്ലിയാല്‍ റസൂലുല്ലാഹി(സ)യുടെ സമക്ഷത്തില്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ പിതാവിനെയും ആദരവോട്കൂടി അനുസ്മരിക്കപ്പെടുന്നു.
308. അബൂഹുറയ്റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെമേല്‍ സലാം ചൊല്ലിയാല്‍ അല്ലാഹു എന്നിലേക്ക് എന്‍റെ ആത്മാവിനെ മടക്കിത്തരുന്നതും ഞാന്‍ അദ്ദേഹത്തിന് സലാമിനെ മടക്കുകയും ചെയ്യുന്നതാണ്. (അബൂദാവൂദ്, ബൈഹഖി) 
വിവരണം: എന്നിലേക്ക് എന്‍റെ ആത്മാവിന് മടക്കം എന്ന ഈ വാചകത്തില്‍ സംശയത്തിന് സാധ്യതയുണ്ട്. ഒന്നാമതായി അല്ലാഹു ഇങ്ങനെ മടക്കുമെങ്കില്‍ ഒരു ദിവസം തന്നെ കോടിക്കണക്കിന് പ്രാവശ്യം റസൂലുല്ലാഹി(സ)യിലേക്ക് ആത്മാവിനെ മടക്കേണ്ടിവരും. കാരണം സാധാരണ ദിവസങ്ങളില്‍പോലും ആയിരക്കണക്കിന് ആളുകളുടെ നീണ്ടനിര സലാം പറയാനായി മദീന ത്വയ്യിബയില്‍ കാണാറുണ്ട്.രണ്ടാമതായി മഹാന്മാരായ നബിമാര്‍ അവരുടെ ഖബറുകളില്‍ ജീവനോട് കൂടിയാണ് കഴിയുന്നത് എന്നത് സ്ഥിരപ്പെട്ടൊരു യാഥാര്‍ത്ഥ്യമാണ്. ഈ ജീവിതത്തിന്‍റെ ശൈലിയുടെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വിശിഷ്യാ സയ്യിദുല്‍ അമ്പിയാ മുഹമ്മദ് റസൂലുല്ലാഹി (സ) തിരു ഖബ്റില്‍ ജീവിച്ചിരിക്കുന്നു എന്നത് അംഗീകരിക്കപ്പെട്ടതാണ്. ഇത്തരണത്തില്‍ റൂഹിനെ മടക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശമെന്താണ്. അധികം വ്യാഖ്യാതാക്കളും ഇതിന് നല്‍കിയ വിശദീകരണം ഇപ്രകാരമാണ്. റസൂലുല്ലാഹി (സ) യുടെ പരിശുദ്ധ ആത്മാവ് അല്ലാഹുവിന്‍റെ ഭാഗത്തേക്ക് പരിപൂര്‍ണ്ണമായ നിലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയുകയാണ്. ഇത്തരുണത്തില്‍ ഒരു അനുയായി സലാം പറയുമ്പോള്‍ അല്ലാഹുവിന്‍റെ അനുമതിപ്രകാരം റസൂലുല്ലാഹി (സ)യുടെ തിരുമനസ്സ് അദ്ദേഹത്തിലേക്ക് തിരിയുന്നതാണ്. ഇതിനെപ്പറ്റിയാണ് റൂഹിനെ മടക്കുക എന്നത്കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ബര്‍സഖീ ലോകത്തെപ്പറ്റി അറിവുള്ളവര്‍ക്കു മാത്രമേ ഈ പറയപ്പെട്ട കാര്യം ശരിയാംവിധം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹു നമുക്ക് അതിനെപ്പറ്റിയുള്ള അറിവ് നല്‍കുമാറാകട്ടെ! ചുരുക്കത്തില്‍ ഹദീസിന്‍റെ മഹത്തായ സന്ദേശം ആരെങ്കിലും ആത്മാര്‍ത്ഥമായി റസൂലുല്ലാഹി (സ) തങ്ങള്‍ക്ക് സലാം പറഞ്ഞാല്‍ റസൂലുല്ലാഹി (സ) വെറും നാവിലൂടെ മാത്രമല്ല തിരുമനസ്സ് കൊണ്ട് ശ്രദ്ധിക്കുകയും കനിഞ്ഞരുളുകയും ചെയ്യുന്നതാണ്. സലാമിന് ഇതല്ലാതെ മറ്റ് പ്രത്യേകതകളെന്നുമില്ലെങ്കില്‍ തന്നെ എത്രയോ മഹത്തരമാണ് ഈ ഹദീസില്‍ പറയപ്പെട്ടിരിക്കുന്നത്! അസ്സലാമു അലൈയ്ക്ക അയ്യുഹന്നബിയു വറഹ്മത്തുല്ലാഹി വബറകാത്തുഹു
309. അബൂഹുറയ്റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെ ഖബ്റിനരികില്‍ നിന്ന്കൊണ്ട് എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഞാന്‍ അതിനെ ശ്രവിക്കുന്നതാണ്. ആരെങ്കിലും ദൂരെനിന്ന് സ്വലാത്ത് ചൊല്ലിയാല്‍ അത് എനിക്ക് എത്തിക്കപ്പെടുന്നതാണ്. (ബൈഹഖി)
വിവരണം: ദൂരെ നിന്ന് ചൊല്ലപ്പെടുന്ന സ്വലാത്തുകള്‍ മാത്രമാണ് മലക്കുകള്‍ മുഖാന്തിരം റസൂലുല്ലാഹി (സ)യിലേക്ക് എത്തിക്കപ്പെടുന്നത്. അനുഗ്രഹീത ഖബ്റിനരുകില്‍ നിന്ന് കൊണ്ട് ചൊല്ലപ്പെടുന്ന സ്വലാത്ത് സലാമുകള്‍ റസൂലുല്ലാഹി (സ) നേരിട്ട് കേള്‍ക്കുന്നതും അതിന് ഉത്തരം നല്‍കുന്നതുമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. എത്ര വലിയ ഭാഗ്യവാന്‍മാരാണ് ദിവസവും നൂറ് കണക്കിന് അല്ല ആയിരക്കണക്കിന് സ്വലാത്ത് സലാമുകള്‍ ചൊല്ലി റസൂലുല്ലാഹി (സ) യില്‍ നിന്നും മറുപടി കരസ്ഥമാക്കുന്നവര്‍. നമ്മള്‍ എത്ര സ്വലാത്ത് സലാമുകള്‍ ചൊല്ലിയാലും ഒരു പ്രാവശ്യമെങ്കിലും റസൂലുല്ലാഹി (സ) അത് മടക്കുകയണെങ്കില്‍ തന്നെ അത് വലിയ അനുഗ്രഹമായിരിക്കും. അല്ലാഹുവിന്‍റെ ആയിരമായിരം സ്വലാത്ത് സലാമുകള്‍ ആദരവായ റസൂലുല്ലാഹി (സ)യുടെ മേല്‍ അനവരതം വര്‍ഷിക്കുമാറാകട്ടെ! 




രചനാ പരിചയം 

റമദാന്‍ ഓഫര്‍




ഫോണ്‍: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌