മുസ്ലിം വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കുക,
ഇസ്ലാമിക ശരീഅത്തിനെ പഠിക്കുക, പകര്‍ത്തുക, പ്രചരിപ്പിക്കുക
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്
അഖിലേന്ത്യാ സമ്മേളനം
നവംബർ 23-24 തീയതികളിൽ ബാംഗ്ലൂരിൽ
അല്ലാഹു എളുപ്പമാക്കട്ടെ, സ്വീകരിക്കട്ടെ.
അഖിലേന്ത്യാ സമ്മേളനം
നവംബർ 23-24 തീയതികളിൽ ബാംഗ്ലൂരിൽ
അല്ലാഹു എളുപ്പമാക്കട്ടെ, സ്വീകരിക്കട്ടെ.
*****************************
പരിശുദ്ധ ഖുര്‍ആനും ഹദീസും വളരെയധികം പ്രേരിപ്പിച്ചിട്ടുള്ളതും മുന്‍ഗാമികളായ മഹത്തുക്കള്‍ താല്‍പ്പര്യത്തോടെ നിര്‍വ്വഹിച്ചിട്ടുള്ളതും ബ്രിട്ടീഷ് ഗവര്‍മെന്‍റ് പോലും മുസ്ലിം വ്യക്തി നിയമത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ചതുമായ ഒരു സുന്ദര അദ്ധ്യായമാണ് വഖ്ഫുകള്‍. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ഇതിനെതിരില്‍ പ്രചണ്ഡമായ പ്രചാരണങ്ങളും കുത്സിത ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് തുടക്കം മുതല്‍ തന്നെ ഈ വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുകയുണ്ടായി. ബാംഗ്ലൂരില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിന്‍റെ പ്രധാന വിഷയവും ഇത് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ സന്ദേശം വെള്ളിയാഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവിടെ ഈ സമ്മേളനം പ്രമാണിച്ച് വളരെ ഉജ്ജ്വലമായ ഒരു രചന ഉപഹാരമായി സമര്‍പ്പിക്കുകയാണ്. വഖ്ഫിന്‍റെ നിര്‍വ്വചനവും മഹത്വങ്ങളും വിശാലവും സുന്ദരവുമായ ചരിത്രവും വിവരിക്കുന്ന ഈ രചന എല്ലാവരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുറിപ്പ്: ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേകമായി പ്രസിദ്ധീകരിക്കുന്ന ഈ വിശേഷാല്‍ പതിപ്പില്‍ നിലവിലുള്ള സുപ്രധാന വിഷയമാണ് വഖ്ഫിനെക്കുറിച്ച് സുദീര്‍ഘമായ ഒരു രചന തന്നെയുള്ളതിനാല്‍ സാധാരണ കൊടുക്കാറുള്ള പംക്തികള്‍ ഇതില്‍ കൊടുത്തിട്ടില്ല. ഇന്‍ഷാ അല്ലാഹ് അടുത്ത ആഴ്ചകളില്‍ അത് കൊടുക്കുന്നതാണ്.
എഡിറ്റര്‍,
സന്ദേശം വെള്ളിയാഴ്ച പതിപ്പ്
**********************
▪️ മുഖലിഖിതം
ബാംഗ്ലൂര്‍ പ്രഖ്യാപനം
▪️ ജുമുഅ സന്ദേശം
✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക
▪️ പ്രധാന സന്ദേശം
ഞങ്ങള്‍ മതത്തിന്‍റെ ഒരു കാര്യം പോലും ഉപേക്ഷിക്കാന്‍ തയ്യാറല്ല
✍️ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി
▪️ വഖ്ഫിന്റെ ചരിത്രം
✍️ അഡ്വക്കേറ്റ്: അഷ്ഫാഖ് അലി സാഹിബ്
✍️ അഡ്വക്കേറ്റ്: അഷ്ഫാഖ് അലി സാഹിബ്
********************************
മുഖലിഖിതം

ബാംഗ്ലൂര്‍ പ്രഖ്യാപനം
(2000 ഒക്ടോബര്‍ 28-29 തീയതികളില്‍ പൂന്തോട്ട നഗരമായ ബാംഗ്ലൂരില്‍ ഖാസി മുജാഹിദുല്‍ ഇസ്ലാം ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 15-ാം സമ്മേളനത്തിന്‍റെ സമാപനത്തിനോട് അനുബന്ധിച്ച് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ രാജ്യത്തോടും സമുദായത്തോടും നടത്തിയ ചരിത്രപരമായ ഉദ്ബോധനം)
നമ്മുടെ രാജ്യമായ ഇന്ത്യ ചരിത്രത്തില്‍ അങ്ങേയറ്റം സങ്കീര്‍ണമായ യുഗത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് രാജ്യത്തെ ബഹുഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുകയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാതെ ജീവിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് രാജ്യത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിച്ച് ചിലരുടെ നിന്ദ്യമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി രാഷ്ട്രനിവാസികള്‍ക്കിടയില്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ പരസപര വിദ്വേഷം പ്രകടപ്പിക്കപ്പെടുന്നു.
ഈ സങ്കീര്‍ണ ഘട്ടത്തില്‍ ആദ്യമായി മുഴുവന്‍ രാജ്യനിവാസികളോടും വളരെ ആത്മാര്‍ത്ഥമായി ഞങ്ങള്‍ അപേക്ഷിക്കുന്നു: അവസ്ഥകളുടെ ഗൗരവവും വര്‍ഗീയവാദികളുടെ അശുദ്ധമായ ഉദ്ദേശങ്ങളെയും ആഴത്തില്‍ മനസ്സിലാക്കുക. പരസ്പരം അകറ്റാനുള്ള ഗൂഢാലോചനയെ ഒരിക്കലും ജയിക്കാന്‍ സമ്മതിക്കരുത്. രാജ്യത്തുള്ള മുഴുവന്‍ മതനേതാക്കളോടും പണ്ഡിതരോടും മാധ്യമപ്രവര്‍ത്തകരോടും ഗുരുനാഥന്മാരോടും പൊതുജനങ്ങളില്‍ സ്വാധീനമുള്ള എല്ലാ ഓരോ ആളുകളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ നിശബ്ദത പാലിച്ച് തമാശ കാണുന്നവരായി നിങ്ങള്‍ കഴിയരുത്. മുന്നോട്ട് വന്ന് അന്തരീക്ഷം നന്നാക്കാനും നന്നായത് നിലനിര്‍ത്താനും സഹകരണത്തിന്‍റെയും മാനവ ആദരവിന്‍റെയും അടിസ്ഥാനത്തില്‍ പരസ്പര ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിവിന്‍റെ പരാമവധി നിങ്ങള്‍ പരിശ്രമിക്കുക. വര്‍ഗീയതയുടെ എതിരാളികളെന്നും മതേതരത്വത്തിന്‍റെ വക്താക്കളെന്നും സ്വയം പരിചയപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളെ വളരെ വ്യക്തമായ ഭാഷയില്‍ ഞങ്ങള്‍ ഉണര്‍ത്തുന്നു, നിസാരമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളേക്കാള്‍ രാഷ്ട്രത്തിന്‍റെ ജനാധിപത്യ പാരമ്പര്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് മുന്‍ഗണന കൊടുക്കുക. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള അപകടങ്ങളില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാന്‍ സംയുക്തമായി മുന്നിട്ടിറങ്ങുക.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഭരണകൂടം തീവ്രവാദികളായി മുദ്രകുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ ന്യൂനപക്ഷങ്ങളോടും വിശിഷ്യാ നേതാക്കന്മാരോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. 'സംഘടിതവും ആസൂത്രിതവും വിവേകപൂര്‍വ്വവുമായ പരിശ്രമങ്ങളിലൂടെ അവസ്ഥകളെ നേരിടുവാനും രാജ്യത്തെ ശുദ്ധീകരിക്കുവാനുമുള്ള പരിശ്രമത്തിന് തുടക്കം കുറിക്കുക. നാളുകളായി അക്രമവും വിവേചനവും അനുഭവിക്കുകയും തങ്ങളുടെ ശക്തിയും ഗാംഭീര്യവും വൈജ്ഞാനിക സാംസ്കാരിക കേന്ദ്രങ്ങളും മതസംഘടനകളും സ്ഥാപനങ്ങളും ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങളെ തിരിച്ചറിയുകയും വിശിഷ്യാ യുവസമൂഹത്തെ ക്രൂരമായി പീഡിപ്പിക്കുന്നത് നേരില്‍ കാണുകയും ചെയ്യുന്ന ഇന്ത്യന്‍ മുസ്ലിംകളോട് വളരെ സ്പഷ്ടമായി ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.' ഈ അവസ്ഥകള്‍ കണ്ട് ഒരിക്കലും ഭയക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച് ഇവയെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് താഴെ പറയുന്ന അഞ്ച് പദ്ധതികളിലൂടെ നേരിടുക.
1. ഇസ്ലാമിക ശരീഅത്തുമായിട്ടുള്ള ബന്ധം അരക്കിട്ടുറപ്പിക്കുക.
2. കുടുംബ-ഗോത്രങ്ങളുടെയും സംഘടന-വീക്ഷണങ്ങളുടെയും എല്ലാ ഭിന്നതകളില്‍ നിന്നും അകന്നുമാറി അല്ലാഹുവിന്‍റെ പാശത്തെ ശക്തിയോടെ മുറുകെ പിടിക്കുക. ഐക്യവും യോജിപ്പും സമുദായത്തിന്‍റെ ജീവനും, ഭിന്നതയും അകല്‍ച്ചയും മരണവുമാണെന്ന് മനസ്സിലാക്കുക. സംഘടനാ ഭിന്നതകളെ വൈജ്ഞാനിക മേഖലയില്‍ പരിമിതപ്പെടുത്തുക. അതിലൂടെ ഉമ്മത്തിന്‍റെ ഏകതയ്ക്ക് ഭംഗം വരരുത്. പരിമിതപ്പെടുത്തുക.
3. കുടുംബ പ്രശ്നങ്ങളെ പരസ്പരം ചര്‍ച്ചകളിലൂടെ പരിഹരിക്കുക. അതിന് ദാറുല്‍ഖദാഅ് (പ്രശ്നപരിഹാര സമിതി) ഓരോ പ്രദേ ശങ്ങളിലും സജീവമാക്കുക.
4. സഹോദര സമുദായാംഗങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ മുന്നിട്ടിറങ്ങുക.സ്വഭാവ ഇടപാടുകളിലൂടെയും സൃഷ്ടിസേവനങ്ങളിലൂടെയും പരസ്പരമുള്ള ദൂരം കുറയ്ക്കാനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും മനസ്സുകള്‍ ജയിച്ചടുക്കുവാനും പരിശ്രമിക്കുക. സല്‍സ്വഭാവവും മനക്കരുത്തും പരസ്പരം പൂരകമാക്കുക എന്നുള്ളതാണ് മുഹമ്മദീ മഹത്ചരിതത്തിന്‍റെ വിശിഷ്ട സന്ദേശം.
5. ബഹുമാന ഉലമാഇനോട് പ്രത്യേകമായി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ധൂര്‍ത്ത്, സമ്പത്തും സമയങ്ങളും പാഴാക്കുക, വിവാഹ വേളകളിലെ അനിസ്ലാമിക ആചാരങ്ങള്‍, സ്ത്രീധനം, പരസ്പരം അപകീര്‍ത്തിപ്പെടു ത്തല്‍ മുതലായ തിന്മകളില്‍ നിന്നും അകന്നുമാറാന്‍ സമുദായത്തെ ഉദ്ബോധിപ്പിക്കുക. സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനും അവരുടെ അവകാശങ്ങള്‍ പൂര്‍ണമായി നിര്‍വ്വഹിക്കാനും പ്രത്യേകം പ്രേരിപ്പിക്കുക. ഇവയെ പ്രഭാഷണ രചനകളുടെ പ്രധാന വിഷയമാക്കുക. കൂട്ടത്തില്‍ പ്രബോധന പരിശ്രമങ്ങളുടെ മേഖല വിശാലമാക്കി സഹോദര സമുദായങ്ങള്‍ക്ക് മുന്നില്‍ തന്ത്രജ്ഞതയോടെയും സ്നേഹത്തോടെയും ഒരു യാഥാര്‍ത്ഥ്യം സമര്‍പ്പിക്കുക: അല്ലാഹുവിന്‍റെ ഏകത്വം, പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ ഐക്യം, മുഴുവന്‍ മാനവികതയുടെയും ഏകത, എന്നിവയാണ് മാനവരാശിയുടെ സാഹോദര്യത്തിനും സഹകരണത്തിനുമുള്ള അടിത്തറ.
*****************
ജുമുഅ സന്ദേശം
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്ഡിന്റെപ്രവര്ത്തനങ്ങളെ പിന്തുണയ്ക്കുക.
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി(സെക്രട്ടറി-ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
25 കോടിയോളം മുസ്ലിംകള്‍ താമസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ മുസ്ലിംകളുടെയും സംഘടനാ വീക്ഷണ വിത്യാസമില്ലാതെയുള്ള മനസ്സിന്‍റെ ശബ്ദമാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. ഇത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1973-ല്‍ ഹൈദരബാദില്‍ നിലവില്‍ വന്നു. അന്ന് സ്മരണീയരായ പ്രധാന പണ്ഡിതരും നേതാക്കളും ഇതിന്‍റെ രൂപീകരണത്തില്‍ പങ്കാളികളായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ശരീഅത്തിന്‍റെ സംരക്ഷണത്തിനും മുസ്ലിം പേഴ്സണല്‍ ലായുടെ ഭദ്രതയ്ക്കും വേണ്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1970 -കളില്‍ ഇസ്ലാമിക ശരീഅത്തിനെതിരില്‍ ഇന്ത്യയില്‍ ചില നീക്കങ്ങള്‍ നടന്നു. ഈ സന്ദര്‍ഭത്തിലാണ് ശരീഅത്തിനെതിരിലുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് രംഗത്തിറങ്ങുന്നത്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ തുടര്‍ന്നുള്ള അമ്പത് വര്‍ഷങ്ങളിലായി ഈ വാഹക സംഘം സ്ഥാപകരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യമായി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേരിട്ടത് ദത്ത് ബില്ലിനെയാണ്. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി ദത്തെടുക്കുന്ന കുട്ടികള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം നല്‍കണമെന്ന് ഈ ബില്‍ പ്രസ്താവിച്ചിരുന്നു. ഇത്തരുണത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പ്രഥമ പ്രസിഡന്‍റായ ഹകീമുല്‍ ഇസ്ലാം മൗലാനാ ഖാരി ത്വയ്യിബ് സാഹിബിന്‍റെയും പ്രഥമ ജന: സെക്രട്ടറി മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനിയുടെയും നേതൃത്വത്തില്‍ ഇതിനെതിരില്‍ ശബ്ദം ഉയര്‍ത്തി. അങ്ങനെ ദത്ത് ബില്‍ പിന്‍വലിക്കപ്പെട്ടു. ശേഷം അടിയന്തരവസ്ഥയുടെ കറുത്ത നാളുകളില്‍ നിര്‍ബന്ധ ഗര്‍ഭനിരോധന നിയമം നടപ്പിലാക്കാന്‍ ശ്രമം നടന്നു. ഇതിനെതിരില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ധീരതയോടെ നിലയുറപ്പിച്ചു. എല്ലാവരും നിശബ്ദത പാലിച്ചിരുന്ന ഈ നാളുകളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതിനെതിരില്‍ മുഴക്കിയ ശബ്ദം രാജ്യം മുഴുവന്‍ പ്രകമ്പനം സൃഷ്ടിച്ചു. ഫാമിലി പ്ലാനിംഗ് എന്ന പേരില്‍ ജന:സെക്രട്ടറി തയ്യാറാക്കിയ ലഘുലേഖ രാജ്യം മുഴുവന്‍ പ്രചരിച്ചു. 1978-ല്‍ രണ്ട് മസ്ജിദുകളുടെയും ഒരു ഖബ്ര്‍സ്ഥാനിന്‍റെയും സ്ഥലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ സ്ഥലമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗബഞ്ച് വിധിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഭാരവാഹികള്‍ വളരെ തന്ത്രജ്ഞതയോടെ ഈ വിധിയുടെ തെറ്റുകള്‍ വ്യക്തമാക്കുകയും അവസാനം വിധി പിന്‍വലിക്കപ്പെടുകയും ചെയ്തു. 1986-ല്‍ ഇന്‍ഡോറിലെ ശാഹ്ബാനു എന്ന സ്ത്രീയുടെ വിവാഹ മോചന വിഷയത്തില്‍ സുപ്രീംകോടതി ജീവിത കാലം മുഴുവന്‍ ജീവനാംശം നല്‍കണമെന്ന് വിധി പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിധിക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുകയും ഈ വിധിയുടെ ദൂഷ്യ ഫലങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുകയും സര്‍വ്വ മുസ്ലിംകളും ഇതിനെതിരില്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇതിന്‍റെ ഗൗരവം മനസ്സിലാക്കുകയും പാര്‍ലമെന്‍റ് വഴി നിയമ ഭേദഗതി നടപ്പിലാക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ഇസ്ലാമിക ശരീഅത്തിന്‍റെ സ്ഥാനവും മഹത്വവും വിളംബരം ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്. 2002-ല്‍ മന്ത്രിസഭാ റിപ്പോര്‍ട്ടില്‍ മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതിനെതിരില്‍ ശക്തമായി പ്രതികരിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജന:സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി ഈ റിപ്പോട്ടിനെ വിശദമായി നിരൂപണം ചെയ്തുകൊണ്ട് എഴുതുകയും വിശദീകരിക്കുകയും ചെയ്തു. അവസാനം മദ്റസകള്‍ക്കെതിരെ ഉരുണ്ടുകൂടിയ ഭീഷണി മാറുകയുണ്ടായി. 2010-ല്‍ മദ്റസകളെ ഇല്ലായ്മ ചെയ്യാന്‍ മറ്റൊരു ഗൂഢപദ്ധതി സൗജന്യ നിര്‍ബന്ധ വിദ്യാഭ്യാസ അവകാശ നിയമം എന്ന പേരില്‍ രംഗപ്രവേശനം ചെയ്തു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ ആദ്യം ഭരണകേന്ദ്രങ്ങള്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിച്ചു. അവര്‍ അംഗീകരിക്കാതെ വന്നപ്പോള്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പേരില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും അവസാനം ഈ നിയമത്തില്‍ നിന്നും മദ്റസകളെ ഒഴിവാക്കുകയും ചെയ്തു. ഒരു ഭാഗത്ത് ഇസ്ലാമിക ശരീഅത്തിനെതിരിലുള്ള നീക്കങ്ങളെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേരിടുമ്പോള്‍ മറുഭാഗത്ത് മുസ്ലിം സമുദായരത്തിന് ശരീഅത്തിനെ മനസ്സിലാക്കിക്കൊടുക്കാനും അതുമായി ബന്ധിപ്പിക്കാനും ഈ വിഷയത്തില്‍ വരുന്ന തെറ്റുകള്‍ തിരുത്താനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാഹെ മുആശിറ (സാമൂഹിക സംസ്കരണം) എന്ന പേരില്‍ ഓരോ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനം നടത്തുന്നു. പെണ്‍ഭ്രൂണഹത്യ, അച്ചാരം, സ്ത്രീധനം ഇവകള്‍ക്കെതിരിലുള്ള പ്രചാരണങ്ങള്‍ ഇതില്‍ പെട്ടതാണ്. നിക്കാഹ് നാമ എന്ന പേരില്‍ വധൂവരന്മാരുടെ കടമകളും കര്‍ത്തവ്യങ്ങളും വിവരിക്കുന്ന ലഘുലേഖ തയ്യാറാക്കി ഇരുവരെയും കൊണ്ട് ഒപ്പ് ഇടീപ്പിച്ചുകൊണ്ടിരിക്കുന്നു. വിവാഹം ലളിതമാക്കുക എന്ന പേരിലും പ്രചാരണം നടത്തുകയുണ്ടായി. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുക എന്ന പേരില്‍ നടത്തപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അമുസ്ലിം സഹോദരങ്ങളും താല്‍പ്പര്യത്തോടെ പങ്കെടുത്തു. ദാറുല്‍ ഖളാ (പ്രശ്ന പരിഹാര സമിതി) എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുന്നു. ഇവിടെ പ്രശ്നം പരിഹരിക്കാന്‍ വരുന്നവരില്‍ അമുസ്ലിം സഹോദരങ്ങളുമുണ്ടെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ പരിപാടികള്‍ നടത്തി വിദ്യാസമ്പന്നര്‍ക്ക് ശരീഅത്ത് നിയമങ്ങളും അതിന്‍റെ തത്വങ്ങളും മനസ്സിലാക്കിക്കൊടുക്കാനും പരിശ്രമങ്ങള്‍ നടക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കളുടെ കീഴില്‍ നടക്കുന്ന വനിതാവിംഗിന്‍റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ്. സ്ത്രീകള്‍ക്കിടയില്‍ അവര്‍ തന്നെ പരിശ്രമിക്കുകയും അതിലൂടെ വലിയ മാറ്റങ്ങള്‍ സംജാതമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഏറ്റവും വലിയ ശക്തി അതിലെ ഐഖ്യവും പരസ്പര സഹകരണവുമാണ്. വിത്യസ്ത വീക്ഷണ വിചാരങ്ങള്‍ ഉള്ളവര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡില്‍ അംഗങ്ങളാവുകയും ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മേല്‍ പറയപ്പെട്ട കമ്മിറ്റികള്‍ കൂടാതെ ലീഗല്‍ സെല്‍ വഴി വിവിധ കേസുകള്‍ കൈകാര്യം ചെയ്യുന്നു. സോഷ്യല്‍മീഡിയ ഡെസ്ക് സോഷ്യല്‍ മീഡിയ വഴി രാജ്യം മുഴുവന്‍ വിവിധ ഭാഷകളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സന്ദേശങ്ങള്‍ വിശിഷ്യാ ജുമുഅ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയാണം ആരംഭിക്കുകയും രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ സമ്മേളന പരിപാടികള്‍ നടത്തുകയും ചെയ്ത ഈ സംഘത്തിന്‍റെ 29-ാം അഖിലേന്ത്യാ സമ്മേളനം പൂന്തോട്ട നഗരിയായ ബാംഗ്ലൂരില്‍ നവംബര്‍ 23-24 തീയതികളില്‍ നടക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സമ്മേളനങ്ങള്‍ വെറും സമ്മേളനത്തിന് വേണ്ടിയുള്ള സമ്മേളനമല്ല. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും പരിചയപ്പെടുത്തലും ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പിന്തുണയ്ക്കാനും സ്നേഹത്തോടെ സ്വാഗതം ചെയ്യുക എന്നതാണ് ഇവയുടെ എല്ലാം പ്രധാനപ്പെട്ട ലക്ഷ്യം. പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആന്‍ ഹദീസുകള്‍ വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതും മുന്‍ഗാമികള്‍ താല്‍പ്പര്യത്തോടെ നിര്‍വ്വഹിച്ചതും ഭരണഘടനാപരമായിത്തന്നെ വ്യക്തി നിയമത്തില്‍ പെട്ട കാര്യവുമായ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വലിയ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. വിവിധ രീതികളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ദ്രോഹിച്ചിട്ടുള്ള ഭരണകൂടം വഖ്ഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതിന്‍റെ ഉള്ളടക്കം അത്യന്തം അപകടകരമാണ്. * ഒന്നാമതായി, ഈ ബില്ലിന്‍റെ ഒന്നാമത്തെ വകുപ്പ് 1995-ലെ വഖ്ഫ് ആക്ടിന്‍റെ പേര് തന്നെ മാറ്റുകയും വഖ്ഫിന്‍റെ പ്രാധാന്യം കുറയ്ക്കുന്ന നിലയില്‍ സുദീര്‍ഘമായ മറ്റൊരു പേര് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. * രണ്ടാമതായി, ഈ ബില്ലിന്‍റെ മൂന്നാം വകുപ്പ് വഖ്ഫ് സ്വത്തിനെ ഗവര്‍മെന്‍റ് സ്വത്തായി പ്രഖ്യാപിക്കുകയും അതനുസരിച്ച് രേഖ ഭേദഗതി നടത്തുകയും ചെയ്യാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നു. തുടര്‍ന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് അവരുടെ രേഖയില്‍ നിന്നും ഈ സ്വത്തിനെ മാറ്റേണ്ടതാണ്. * മൂന്നാമതായി, ഈ ബില്‍ കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പറയുന്നു. * നാലാമതായി, വഖ്ഫിന്‍റെ കേന്ദ്ര ഇന്‍ചാര്‍ജായ ചെയര്‍മാനും മൂന്ന് പാര്‍ലമെന്‍റ് മെമ്പര്‍മാരും മുസ്ലിംകളാകണം എന്ന് നിര്‍ബന്ധമില്ലെന്ന് പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ സഹോദരങ്ങളുടെ സ്വത്തുക്കള്‍ നോക്കുന്നവര്‍ ഹൈന്ദവരായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. * അഞ്ചാമതായി, സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍ മുസ്ലിംകളായിരിക്കണം എന്ന നിയമം മാറ്റുകയും രണ്ട് അമുസ്ലിം അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പറയുകയും ചെയ്യുന്നു. * ആറാമതായി, വഖ്ഫ് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പകരം സംസ്ഥാന ഭരണകൂടം നിയമിക്കേണ്ടതാണെന്ന് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നു. * ഏഴാമതായി, സംസ്ഥാന വഖ്ഫ് ബോര്‍ഡിന്‍റെ ഏക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുസ്ലിമായിരിക്കണം എന്ന പഴയ നിയമം മാറ്റുകയും ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തുള്ള ഒരാളെ നിയമിക്കണമെന്ന് പറയുകയും ചെയ്യുന്നു. ഈ സ്ഥാനമുള്ള മുസ്ലിം ഓഫീസര്‍മാര്‍ വളരെ കുറവാണ്. * എട്ടാമതായി, ഏതെങ്കിലും വഖ്ഫ് സ്വത്ത് ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തില്ലെങ്കില്‍ അതിനുവേണ്ടി കേസ് കൊടുക്കാന്‍ പോലും കഴിയുകയില്ലെന്ന് പുതിയ ബില്‍ പറയുന്നു. * ഒമ്പതാമതായി, വഖ്ഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം മുമ്പെങ്കിലും ഇസ്ലാം സ്വീകരിച്ചിരിക്കണമെന്ന് പുതിയ ബില്‍ പറയുന്നു. * പത്താമതായി, വഖ്ഫ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ട്രിബൂണല്‍ അവസാനിപ്പിക്കണമെന്നും പുതിയ ബില്‍ പറയുന്നു! ഇത് പത്ത് കാര്യങ്ങള്‍ മാത്രമാണ്. വേറെയും ധാരാളം കുഴപ്പങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കുന്നതിന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അംഗങ്ങള്‍ ജെ.പി.സി അംഗങ്ങളെ കണ്ട് വിശദമായി കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കൂടാതെ, ഭരണകൂടത്തിന്‍റെ സംഖ്യകക്ഷികളുടെ നേതാക്കളുമായും ബന്ധപ്പെടുകയും സത്യത്തിനും നീതിയ്ക്കും ന്യായത്തിനും അനുകൂലമായി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചും മേല്‍ പറയപ്പെട്ട ഇതര വിഷയങ്ങളെ സംബന്ധിച്ചും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. 24-ാം തീയതി വൈകുന്നേരം ബാംഗ്ലൂരിലെ ഈദ്ഗാഹ് ഖുദ്ദൂസ് സാഹിബ് മൈതാനിയില്‍ ഒരു പൊതു സമ്മേളനവും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ നേതാക്കള്‍ സംബോധന ചെയ്യുന്നതാണ്. സമ്മേളനത്തിന്‍റെ വിജയത്തിന് വേണ്ടി കര്‍ണ്ണാടകയിലെ സഹോദരങ്ങള്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകായണ്. എല്ലാവരും ഇതിന്‍റെ വിജയത്തിന് വേണ്ടി പടച്ചവനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുക. പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരിശ്രമിക്കുക. കഴിയുന്ന നിലയില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ശബ്ദവും സന്ദേശവും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
*****************************************
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍
ലാ ബോര്‍ഡിന്‍റെ
പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക.
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
(സെക്രട്ടറി-ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
25 കോടിയോളം മുസ്ലിംകള്‍ താമസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ മുസ്ലിംകളുടെയും സംഘടനാ വീക്ഷണ വിത്യാസമില്ലാതെയുള്ള മനസ്സിന്‍റെ ശബ്ദമാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. ഇത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1973-ല്‍ ഹൈദരബാദില്‍ നിലവില്‍ വന്നു. അന്ന് സ്മരണീയരായ പ്രധാന പണ്ഡിതരും നേതാക്കളും ഇതിന്‍റെ രൂപീകരണത്തില്‍ പങ്കാളികളായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ശരീഅത്തിന്‍റെ സംരക്ഷണത്തിനും മുസ്ലിം പേഴ്സണല്‍ ലായുടെ ഭദ്രതയ്ക്കും വേണ്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1970 -കളില്‍ ഇസ്ലാമിക ശരീഅത്തിനെതിരില്‍ ഇന്ത്യയില്‍ ചില നീക്കങ്ങള്‍ നടന്നു. ഈ സന്ദര്‍ഭത്തിലാണ് ശരീഅത്തിനെതിരിലുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് രംഗത്തിറങ്ങുന്നത്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ തുടര്‍ന്നുള്ള അമ്പത് വര്‍ഷങ്ങളിലായി ഈ വാഹക സംഘം സ്ഥാപകരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ആദ്യമായി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേരിട്ടത് ദത്ത് ബില്ലിനെയാണ്. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി ദത്തെടുക്കുന്ന കുട്ടികള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം നല്‍കണമെന്ന് ഈ ബില്‍ പ്രസ്താവിച്ചിരുന്നു. ഇത്തരുണത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പ്രഥമ പ്രസിഡന്‍റായ ഹകീമുല്‍ ഇസ്ലാം മൗലാനാ ഖാരി ത്വയ്യിബ് സാഹിബിന്‍റെയും പ്രഥമ ജന: സെക്രട്ടറി മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനിയുടെയും നേതൃത്വത്തില്‍ ഇതിനെതിരില്‍ ശബ്ദം ഉയര്‍ത്തി. അങ്ങനെ ദത്ത് ബില്‍ പിന്‍വലിക്കപ്പെട്ടു. ശേഷം അടിയന്തരവസ്ഥയുടെ കറുത്ത നാളുകളില്‍ നിര്‍ബന്ധ ഗര്‍ഭനിരോധന നിയമം നടപ്പിലാക്കാന്‍ ശ്രമം നടന്നു. ഇതിനെതിരില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ധീരതയോടെ നിലയുറപ്പിച്ചു. എല്ലാവരും നിശബ്ദത പാലിച്ചിരുന്ന ഈ നാളുകളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതിനെതിരില്‍ മുഴക്കിയ ശബ്ദം രാജ്യം മുഴുവന്‍ പ്രകമ്പനം സൃഷ്ടിച്ചു. ഫാമിലി പ്ലാനിംഗ് എന്ന പേരില്‍ ജന:സെക്രട്ടറി തയ്യാറാക്കിയ ലഘുലേഖ രാജ്യം മുഴുവന്‍ പ്രചരിച്ചു.
1978-ല്‍ രണ്ട് മസ്ജിദുകളുടെയും ഒരു ഖബ്ര്‍സ്ഥാനിന്‍റെയും സ്ഥലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ സ്ഥലമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗബഞ്ച് വിധിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഭാരവാഹികള്‍ വളരെ തന്ത്രജ്ഞതയോടെ ഈ വിധിയുടെ തെറ്റുകള്‍ വ്യക്തമാക്കുകയും അവസാനം വിധി പിന്‍വലിക്കപ്പെടുകയും ചെയ്തു.
1986-ല്‍ ഇന്‍ഡോറിലെ ശാഹ്ബാനു എന്ന സ്ത്രീയുടെ വിവാഹ മോചന വിഷയത്തില്‍ സുപ്രീംകോടതി ജീവിത കാലം മുഴുവന്‍ ജീവനാംശം നല്‍കണമെന്ന് വിധി പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിധിക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുകയും ഈ വിധിയുടെ ദൂഷ്യ ഫലങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുകയും സര്‍വ്വ മുസ്ലിംകളും ഇതിനെതിരില്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇതിന്‍റെ ഗൗരവം മനസ്സിലാക്കുകയും പാര്‍ലമെന്‍റ് വഴി നിയമ ഭേദഗതി നടപ്പിലാക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ഇസ്ലാമിക ശരീഅത്തിന്‍റെ സ്ഥാനവും മഹത്വവും വിളംബരം ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്.
2002-ല്‍ മന്ത്രിസഭാ റിപ്പോര്‍ട്ടില്‍ മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതിനെതിരില്‍ ശക്തമായി പ്രതികരിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജന:സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി ഈ റിപ്പോട്ടിനെ വിശദമായി നിരൂപണം ചെയ്തുകൊണ്ട് എഴുതുകയും വിശദീകരിക്കുകയും ചെയ്തു. അവസാനം മദ്റസകള്‍ക്കെതിരെ ഉരുണ്ടുകൂടിയ ഭീഷണി മാറുകയുണ്ടായി. 2010-ല്‍ മദ്റസകളെ ഇല്ലായ്മ ചെയ്യാന്‍ മറ്റൊരു ഗൂഢപദ്ധതി സൗജന്യ നിര്‍ബന്ധ വിദ്യാഭ്യാസ അവകാശ നിയമം എന്ന പേരില്‍ രംഗപ്രവേശനം ചെയ്തു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ ആദ്യം ഭരണകേന്ദ്രങ്ങള്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിച്ചു. അവര്‍ അംഗീകരിക്കാതെ വന്നപ്പോള്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പേരില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും അവസാനം ഈ നിയമത്തില്‍ നിന്നും മദ്റസകളെ ഒഴിവാക്കുകയും ചെയ്തു.
ഒരു ഭാഗത്ത് ഇസ്ലാമിക ശരീഅത്തിനെതിരിലുള്ള നീക്കങ്ങളെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേരിടുമ്പോള്‍ മറുഭാഗത്ത് മുസ്ലിം സമുദായരത്തിന് ശരീഅത്തിനെ മനസ്സിലാക്കിക്കൊടുക്കാനും അതുമായി ബന്ധിപ്പിക്കാനും ഈ വിഷയത്തില്‍ വരുന്ന തെറ്റുകള്‍ തിരുത്താനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാഹെ മുആശിറ (സാമൂഹിക സംസ്കരണം) എന്ന പേരില്‍ ഓരോ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനം നടത്തുന്നു. പെണ്‍ഭ്രൂണഹത്യ, അച്ചാരം, സ്ത്രീധനം ഇവകള്‍ക്കെതിരിലുള്ള പ്രചാരണങ്ങള്‍ ഇതില്‍ പെട്ടതാണ്. നിക്കാഹ് നാമ എന്ന പേരില്‍ വധൂവരന്മാരുടെ കടമകളും കര്‍ത്തവ്യങ്ങളും വിവരിക്കുന്ന ലഘുലേഖ തയ്യാറാക്കി ഇരുവരെയും കൊണ്ട് ഒപ്പ് ഇടീപ്പിച്ചുകൊണ്ടിരിക്കുന്നു. വിവാഹം ലളിതമാക്കുക എന്ന പേരിലും പ്രചാരണം നടത്തുകയുണ്ടായി. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുക എന്ന പേരില്‍ നടത്തപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അമുസ്ലിം സഹോദരങ്ങളും താല്‍പ്പര്യത്തോടെ പങ്കെടുത്തു. ദാറുല്‍ ഖളാ (പ്രശ്ന പരിഹാര സമിതി) എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുന്നു. ഇവിടെ പ്രശ്നം പരിഹരിക്കാന്‍ വരുന്നവരില്‍ അമുസ്ലിം സഹോദരങ്ങളുമുണ്ടെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ പരിപാടികള്‍ നടത്തി വിദ്യാസമ്പന്നര്‍ക്ക് ശരീഅത്ത് നിയമങ്ങളും അതിന്‍റെ തത്വങ്ങളും മനസ്സിലാക്കിക്കൊടുക്കാനും പരിശ്രമങ്ങള്‍ നടക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കളുടെ കീഴില്‍ നടക്കുന്ന വനിതാവിംഗിന്‍റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ്. സ്ത്രീകള്‍ക്കിടയില്‍ അവര്‍ തന്നെ പരിശ്രമിക്കുകയും അതിലൂടെ വലിയ മാറ്റങ്ങള്‍ സംജാതമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഏറ്റവും വലിയ ശക്തി അതിലെ ഐഖ്യവും പരസ്പര സഹകരണവുമാണ്. വിത്യസ്ത വീക്ഷണ വിചാരങ്ങള്‍ ഉള്ളവര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡില്‍ അംഗങ്ങളാവുകയും ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മേല്‍ പറയപ്പെട്ട കമ്മിറ്റികള്‍ കൂടാതെ ലീഗല്‍ സെല്‍ വഴി വിവിധ കേസുകള്‍ കൈകാര്യം ചെയ്യുന്നു. സോഷ്യല്‍മീഡിയ ഡെസ്ക് സോഷ്യല്‍ മീഡിയ വഴി രാജ്യം മുഴുവന്‍ വിവിധ ഭാഷകളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സന്ദേശങ്ങള്‍ വിശിഷ്യാ ജുമുഅ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയാണം ആരംഭിക്കുകയും രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ സമ്മേളന പരിപാടികള്‍ നടത്തുകയും ചെയ്ത ഈ സംഘത്തിന്‍റെ 29-ാം അഖിലേന്ത്യാ സമ്മേളനം പൂന്തോട്ട നഗരിയായ ബാംഗ്ലൂരില്‍ നവംബര്‍ 23-24 തീയതികളില്‍ നടക്കുകയാണ്.
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സമ്മേളനങ്ങള്‍ വെറും സമ്മേളനത്തിന് വേണ്ടിയുള്ള സമ്മേളനമല്ല. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും പരിചയപ്പെടുത്തലും ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പിന്തുണയ്ക്കാനും സ്നേഹത്തോടെ സ്വാഗതം ചെയ്യുക എന്നതാണ് ഇവയുടെ എല്ലാം പ്രധാനപ്പെട്ട ലക്ഷ്യം.
പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആന്‍ ഹദീസുകള്‍ വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതും മുന്‍ഗാമികള്‍ താല്‍പ്പര്യത്തോടെ നിര്‍വ്വഹിച്ചതും ഭരണഘടനാപരമായിത്തന്നെ വ്യക്തി നിയമത്തില്‍ പെട്ട കാര്യവുമായ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വലിയ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. വിവിധ രീതികളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ദ്രോഹിച്ചിട്ടുള്ള ഭരണകൂടം വഖ്ഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതിന്‍റെ ഉള്ളടക്കം അത്യന്തം അപകടകരമാണ്. * ഒന്നാമതായി, ഈ ബില്ലിന്‍റെ ഒന്നാമത്തെ വകുപ്പ് 1995-ലെ വഖ്ഫ് ആക്ടിന്‍റെ പേര് തന്നെ മാറ്റുകയും വഖ്ഫിന്‍റെ പ്രാധാന്യം കുറയ്ക്കുന്ന നിലയില്‍ സുദീര്‍ഘമായ മറ്റൊരു പേര് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. * രണ്ടാമതായി, ഈ ബില്ലിന്‍റെ മൂന്നാം വകുപ്പ് വഖ്ഫ് സ്വത്തിനെ ഗവര്‍മെന്‍റ് സ്വത്തായി പ്രഖ്യാപിക്കുകയും അതനുസരിച്ച് രേഖ ഭേദഗതി നടത്തുകയും ചെയ്യാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നു. തുടര്‍ന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് അവരുടെ രേഖയില്‍ നിന്നും ഈ സ്വത്തിനെ മാറ്റേണ്ടതാണ്. * മൂന്നാമതായി, ഈ ബില്‍ കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പറയുന്നു. * നാലാമതായി, വഖ്ഫിന്‍റെ കേന്ദ്ര ഇന്‍ചാര്‍ജായ ചെയര്‍മാനും മൂന്ന് പാര്‍ലമെന്‍റ് മെമ്പര്‍മാരും മുസ്ലിംകളാകണം എന്ന് നിര്‍ബന്ധമില്ലെന്ന് പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ സഹോദരങ്ങളുടെ സ്വത്തുക്കള്‍ നോക്കുന്നവര്‍ ഹൈന്ദവരായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. * അഞ്ചാമതായി, സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍ മുസ്ലിംകളായിരിക്കണം എന്ന നിയമം മാറ്റുകയും രണ്ട് അമുസ്ലിം അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പറയുകയും ചെയ്യുന്നു. * ആറാമതായി, വഖ്ഫ് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പകരം സംസ്ഥാന ഭരണകൂടം നിയമിക്കേണ്ടതാണെന്ന് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നു. * ഏഴാമതായി, സംസ്ഥാന വഖ്ഫ് ബോര്‍ഡിന്‍റെ ഏക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുസ്ലിമായിരിക്കണം എന്ന പഴയ നിയമം മാറ്റുകയും ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തുള്ള ഒരാളെ നിയമിക്കണമെന്ന് പറയുകയും ചെയ്യുന്നു. ഈ സ്ഥാനമുള്ള മുസ്ലിം ഓഫീസര്‍മാര്‍ വളരെ കുറവാണ്. * എട്ടാമതായി, ഏതെങ്കിലും വഖ്ഫ് സ്വത്ത് ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തില്ലെങ്കില്‍ അതിനുവേണ്ടി കേസ് കൊടുക്കാന്‍ പോലും കഴിയുകയില്ലെന്ന് പുതിയ ബില്‍ പറയുന്നു. * ഒമ്പതാമതായി, വഖ്ഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം മുമ്പെങ്കിലും ഇസ്ലാം സ്വീകരിച്ചിരിക്കണമെന്ന് പുതിയ ബില്‍ പറയുന്നു. * പത്താമതായി, വഖ്ഫ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ട്രിബൂണല്‍ അവസാനിപ്പിക്കണമെന്നും പുതിയ ബില്‍ പറയുന്നു!
ഇത് പത്ത് കാര്യങ്ങള്‍ മാത്രമാണ്. വേറെയും ധാരാളം കുഴപ്പങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കുന്നതിന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അംഗങ്ങള്‍ ജെ.പി.സി അംഗങ്ങളെ കണ്ട് വിശദമായി കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കൂടാതെ, ഭരണകൂടത്തിന്‍റെ സംഖ്യകക്ഷികളുടെ നേതാക്കളുമായും ബന്ധപ്പെടുകയും സത്യത്തിനും നീതിയ്ക്കും ന്യായത്തിനും അനുകൂലമായി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ചും മേല്‍ പറയപ്പെട്ട ഇതര വിഷയങ്ങളെ സംബന്ധിച്ചും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. 24-ാം തീയതി വൈകുന്നേരം ബാംഗ്ലൂരിലെ ഈദ്ഗാഹ് ഖുദ്ദൂസ് സാഹിബ് മൈതാനിയില്‍ ഒരു പൊതു സമ്മേളനവും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ നേതാക്കള്‍ സംബോധന ചെയ്യുന്നതാണ്. സമ്മേളനത്തിന്‍റെ വിജയത്തിന് വേണ്ടി കര്‍ണ്ണാടകയിലെ സഹോദരങ്ങള്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകായണ്. എല്ലാവരും ഇതിന്‍റെ വിജയത്തിന് വേണ്ടി പടച്ചവനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുക. പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരിശ്രമിക്കുക. കഴിയുന്ന നിലയില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ശബ്ദവും സന്ദേശവും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
*****************************************
(1991 ഒക്ടോബറില്‍ മുംബൈയില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വിശ്വപണ്ഡിതന്‍ മൗലാനാ നദ്വി നടത്തിയ പ്രഭാഷണം. ഇത് മൗലാനായുടെ അദ്ധ്യക്ഷ കാലത്തുള്ള അവസാനത്തെ പ്രഭാഷണവുമായിരുന്നു. ഇതില്‍ ഒരു ഭാഗത്ത് ഇസ്ലാമിക ശരീഅത്തിന്‍റെ വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ നിലപാട് വളരെ വ്യക്തവും ശക്തവുമായ നിലയില്‍ പറയുന്നതിനോടൊപ്പം സമുദായത്തിന്‍റെ ശരീഅത്ത് വിഷയത്തിലുള്ള വീഴ്ചകളെയും ശക്തിയുക്തം തിരുത്തുകയും ചെയ്യുന്നു.)
ബഹുമാന്യരേ, നാം ഇന്ത്യന്‍ മുസ്ലിംകള്‍ വളരെയധികം ചിന്തിച്ച് ആലോചിച്ച് ഉറച്ച നിലയില്‍ തീരുമാനം എടുത്തുകൊണ്ടാണ് ഈ രാജ്യത്ത് താമസിക്കാന്‍ തീരുമാനിച്ചത്. അതെ, നമ്മുടെ ഈ തീരുമാനത്തെ പടച്ചവന്‍റെ തീരുമാനമല്ലാത്ത മറ്റൊരു ശക്തിയ്ക്കും മാറ്റിമറിയ്ക്കാന്‍ സാധിക്കുന്നതല്ല. നമ്മുടെ ഈ തീരുമാനം ഏതെങ്കിലും നിര്‍ബന്ധിതാവസ്ഥയിലോ, കഴിവുകേട് കൊണ്ടോ ഉണ്ടായതല്ല. വളരെയധികം ആലോചിച്ച് നമ്മുടെ മുന്‍ഗാമികള്‍ എടുത്ത തീരുമാനം തന്നെയാണ്. ഇതുപോലെ തന്നെ നാം എടുത്തിട്ടുള്ള മറ്റൊരു തീരുമാനം നാം എല്ലാവരും ഈ രാജ്യത്ത് പരിപൂര്‍ണ്ണമായ ഇസ്ലാമിക വിശ്വാസങ്ങളും ദീനീ ചിഹ്നങ്ങളും ശരീഅത്ത് നിയമങ്ങളും മത സാംസ്കാരിക പ്രത്യേകതകളും മുറുകെ പിടിച്ചുകൊണ്ട് തന്നെ ജീവിക്കുന്നതാണ്. ഇസ്ലാമിന്‍റെ ചെറിയൊരു കാര്യം പോലും ഞങ്ങള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമല്ല. അതെ, ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഇവിടെ നമുക്ക് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള പരിപൂര്‍ണ്ണ അവകാശം ലഭിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നമുക്ക് നല്‍കുന്ന അവകാശമാണിത്. നാം ഇവിടെയുള്ള മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കാണുകയും എല്ലാവരുമായി സാഹോദര്യത്തിലും സഹകരണത്തിലും ജീവിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നമ്മുടെ പ്രത്യേകതകളും ശരീഅത്ത് നിയമങ്ങളും വിധിവിലക്കുകളും വിശ്വാസ ചിഹ്നങ്ങളും നാം ഉപേക്ഷിക്കുന്നതല്ല. അതെ, ഇവകളെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു രാജ്യം നമ്മുടെ സ്വദേശമാവുകയില്ല. മറിച്ച് ഒരു ജയിലറയും കിളിക്കൂടുമായും പരിണമിക്കുന്നതാണ്. ജയിലറയും കിളിക്കൂടും അന്തസ്സുകളും സുഖരസങ്ങളും നിഷേധിക്കുന്ന ശിക്ഷാ കേന്ദ്രങ്ങളാണ്. നമ്മുടെ ശരീരം ഇന്ത്യാ രാജ്യത്ത് നിന്നും പടയ്ക്കപ്പെട്ടതാണ്. ഈ മണ്ണ് നമുക്ക് വളരെ പ്രിയങ്കരമാണ്. പക്ഷേ, നമ്മുടെ സംസ്കാരം ഇബ്റാഹീമീ സംസ്കാരമാണ്. മുസ്ലിംകള്‍ ഏത് രാജ്യത്ത് താമസിച്ചാലും അവരുടെ സംസ്കാരം ഇബ്റാഹീമിയാണ്. നാം ഇവിടെ ജീവനും അന്തസ്സമുള്ള മനുഷ്യരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. നാം ഈ നാട്ടില്‍ സ്വതന്ത്രരരാണ്. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലും നിര്‍മ്മാണത്തിലും പുരോഗതിയിലും ഭരണഘടന സ്ഥാപനത്തിലും നാം പങ്കാളികളാണ്. അതുകൊണ്ട് ഇവിടെ നാം രണ്ടാംതരം പൗരന്മാരെപ്പോലെ ജീവിക്കുന്ന പ്രശ്നമേയില്ല. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നത് ഓരോ പൗരന്‍റെയും പ്രകൃതിപരവും മാനുഷികവും ധാര്‍മ്മികവും നിയമപരവുമായ അവകാശമാണ്. ഈ അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമം നടന്നപ്പോഴെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ജീവിതവും മരണവും പടച്ചവന് പൊരുത്തമായ നിലയിലായിരിക്കും. ഇത് നമ്മോട് പടച്ചവന്‍ നടത്തിയിട്ടുള്ള പ്രധാന കല്‍പ്പനയാണ്. പടച്ചവന്‍ കല്‍പ്പിക്കുന്നു: നിങ്ങള്‍ സത്യവിശ്വാസത്തിലും സല്‍ക്കര്‍മ്മങ്ങളിലും ഉറച്ച് നില്‍ക്കുക. പടച്ചവന് പൊരുത്തമായ നിലയില്‍ മരണപ്പെടാന്‍ പരിശ്രമിക്കുക. സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനോട് ഭയഭക്തി പുലർേത്തണ്ടതുപോലെ പുലർത്തുക. നിങ്ങളുടെ മരണം മുസ്‌ലിം (അനുസരണയുള്ളവൻ) ആയ നിലയിൽ മാത്രമായിരിക്കണം (ആലുഇംറാന്‍ 102) ഇതേ ഉപദേശം തന്നെയാണ് മുന്‍കാല നബിമാരെല്ലാവരും സന്താനങ്ങളോടും സമുദായത്തോടും നടത്തിയത്. ഖുര്‍ആന്‍ പറയുന്നു: ഇതേ സരണിയില്‍ തന്നെ നിലനില്‍ക്കണമെന്ന ഉപദേശം ഇബ്റാഹീം നബി തന്‍റെ സന്താനങ്ങള്‍ക്ക് നല്‍കിയിരുന്നു. യഅ്ഖൂബ് നബിയും തന്‍റെ മക്കളോട് ഇപ്രകാരം പറഞ്ഞിരുന്നു: എന്‍റെ മക്കളെ, അല്ലാഹു നിങ്ങള്‍ക്ക് ഈ ദീന്‍ തെരഞ്ഞെടുത്തു നല്‍കിയിരിക്കുന്നു. നിങ്ങള്‍ മരിക്കുന്നത് അനുസരണയുള്ളവരായി മാത്രമായിരിക്കണം. (ബഖറ 132) ഇസ്ലാമിക ശരീഅത്ത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ജനനം മുതല്‍ മരണം വരെയുള്ള ജീവിത പദ്ധതിയാണ്. അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാന്‍ നാം പരിശ്രമിക്കുക. ഇബ്റാഹീമീ സരണിയുടെ സമ്പൂര്‍ണ്ണത കൂടിയായ മുഹമ്മദീ മാര്‍ഗ്ഗമാണ് നമ്മുടെ മാര്‍ഗ്ഗം എന്ന വിഷയത്തെ നാം സദാ ഓര്‍ക്കുക. ഈ മാര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനം തൗഹീദാണ്. ഒരു മുസ്ലിം ജനിക്കുമ്പോള്‍ തന്നെ കാതുകളില്‍ തൗഹീദിന്‍റെ ശബ്ദമായ ബാങ്ക് കൊടുക്കപ്പെടുന്നു. തുടര്‍ന്ന് അതിനനുസൃതമായ പേര് വെക്കപ്പെടുന്നു. പടച്ചവന്‍റെ അടിമത്വമുള്ള നാമമാണ് ഏറ്റവും പ്രിയങ്കരമായത്. തുടര്‍ന്ന് ഓരോ ഘട്ടങ്ങളിലും ജീവിക്കാനുള്ള മാര്‍ഗ്ഗം പഠിപ്പിക്കപ്പെടുകയും പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവസാനം മരണപ്പെടുമ്പോള്‍ മയ്യിത്തിനും മറ്റുള്ളവര്‍ക്കും നല്‍കപ്പെടുന്ന ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്: അല്ലാഹുവേ, ഞങ്ങളില്‍ ജീവനോടെ നിലനിര്‍ത്തുന്നവരെ ഇസ്ലാമിലായി നിലനിര്‍ത്തണേ. ഞങ്ങളില്‍ മരണപ്പെടുന്നവരെ ഈമാനിലായി മരിപ്പിക്കേണമേ! തുടര്‍ന്ന് ഖബ്റിലേക്ക് വെക്കപ്പെടുമ്പോള്‍ പറയുന്ന വാചകം ഇതാണ്: അല്ലാഹുവിന്‍റെ നാമത്തിലും അല്ലാഹുവിന്‍റെ ദൂതന്‍റെ മാര്‍ഗ്ഗത്തിലും ഈ മയ്യിത്തിനെ ഞങ്ങള്‍ ഖബ്റില്‍ വെക്കുന്നു! അതെ, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലും നാം ഇബ്റാഹീമീ മില്ലത്തില്‍ ജീവിക്കുന്ന മുഹമ്മദീ ഉമ്മത്തിലെ അംഗമാണെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ജീവിതം മുഴുവനും പടച്ചവന്‍റെ ഏകത്വം സമ്മതിച്ച് പറയുകയും അനുസരണ പ്രകടമാക്കുകയും ചെയ്യേണ്ടതാണ്. അവസാനം മരണപ്പെടുന്ന സമയത്ത് ഒരു ഭാഗത്ത് നാം പടച്ചവന് പൊരുത്തമായ നിലയില്‍ യാത്രയാവുകയും മറുഭാഗത്ത് അടുത്ത തലമുറയെ ഈ മാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ ഏല്‍പ്പിച്ചവരായി യാത്ര തിരിക്കുകയും ചെയ്യേണ്ടതാണ്. ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) ശക്തമായി ഉണര്‍ത്തുകയും ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) സമ്പൂര്‍ണ്ണമായി പഠിപ്പിക്കുകയും ചെയ്ത ഇബ്റാഹീമീ-മുഹമ്മദീ സംസ്കാരം, വ്യക്തമായ വിശ്വാസങ്ങളും ആരാധനകളും സാമൂഹിക കുടുംബ നിയമങ്ങളും അടങ്ങിയതാണ്. പ്രത്യേകിച്ചും മുസ്ലിം വ്യക്തി നിയമം പടച്ചവന്‍ പരിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇത് കൂടാതെ മുസ്ലിംകള്‍ക്ക് ജീവിക്കുക സാധ്യമല്ല. ഇസ്ലാമിക സന്ദേശങ്ങള്‍ അവതരിപ്പിച്ചത് അല്ലാഹുവാണെന്ന് നാം വിശ്വസിക്കുന്നു. അല്ലാഹു മനുഷ്യന്‍റെ സ്രഷ്ടാവും പ്രകൃതിപരമായ ആവശ്യങ്ങളും ബലഹീനതകളും അറിയുന്നവനുമാണ്. എല്ലാം സൃഷ്ടിച്ചവന്‍ എല്ലാം അറിയുന്നവനല്ലേ? അതെ അല്ലാഹു വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ അറിയുന്നവനും എല്ലാ രഹസ്യങ്ങളും മനസ്സിലാക്കുന്നവനുമാണ്. (മുല്‍ക് 14) അല്ലാഹു കാലഘട്ടത്തിന്‍റെയും പരിപാലകനാണ്. ഭൂത-വര്‍ത്തമാന കാലങ്ങളെക്കുറിച്ചെല്ലാം അല്ലാഹുവിന് അറിവുണ്ട്. അങ്ങനെയുള്ള അല്ലാഹു മാനവരാശിയ്ക്ക് ജീവിക്കുന്നതിന് വേണ്ടി കനിഞ്ഞരുളിയ ശാശ്വതമായ സന്ദേശത്തില്‍ ഭേദഗതികള്‍ വരത്തണമെന്ന് ആവശ്യപ്പെടുന്നത് വ്യക്തമായ വൈരുദ്ധ്യമാണ്. കൂടാതെ, ഈ നിയമങ്ങള്‍ സന്തുലിതവും നീതിയുക്തവും സര്‍വ്വ സ്ഥല കാലങ്ങള്‍ക്കും അനുയോജ്യവുമാണെന്ന കാര്യം രേഖാപരവും ബുദ്ധിപരവുമായ നിരവധി തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി നീതിമാന്മാരായ പണ്ഡിതര്‍ ഇതിനെ ശരിവെച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതില്‍ ഭേദഗതികള്‍ വരുത്തുന്നതിനെ അനുവദിക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരില്‍ നീക്കങ്ങള്‍ നടന്നപ്പോഴെല്ലാം മുസ്ലിംകള്‍ ശക്തിയുക്തം പ്രതികരിച്ചതും ഈ കാരണത്താലാണ്. ബഹുമാന്യരേ, സാമൂഹിക സേവനകരും പരിഷ്കര്‍ത്താക്കളും സാംസ്കാരിക നായകരും എല്ലാവരും തന്നെ ആദരണീയരാണ്. അവരില്‍ ആരെയും നാം നിന്ദിക്കുകയോ, നിസാരപ്പെടുത്തുകയോ ചെയ്യുന്നില്ല. പക്ഷേ, ഇസ്ലാമിക സന്ദേശങ്ങള്‍ നമ്മിലേക്ക് എത്തിച്ചേര്‍ന്നത് ഇവര്‍ ആരും വഴിയായിട്ടല്ല. മറിച്ച് മഹാന്മാരായ നബിമാരിലൂടെയാണ് പടച്ചവന്‍റെ വഹ്യ് (ബോധനം) വഴിയായിട്ടാണ്. ഖുര്‍ആന്‍ പറയുന്നു: സ്വന്തം ഇഷ്ടപ്രകാരം പ്രവാചകന്‍ ഒന്നും പറയുകയില്ല.(3) ഇത് പ്രവാചകനിലേക്ക് നല്കപ്പെടുന്ന വഹ്യ് (ബോധനം) മാത്രമാണ്. (നജ്മ് 3-4). ഇപ്രകാരം നമ്മുടെ കല്പനപ്രകാരം ചൈതന്യം പകരുന്ന ഒരു സന്ദേശം നാം താങ്കളിലേക്ക് ബോധനം ചെയ്തിരിക്കുന്നു. ഗ്രന്ഥം എന്താണ്, വിശ്വാസം എന്താണ് എന്ന് താങ്കള്‍ക്ക് അറിവില്ലായിരുന്നു. പക്ഷെ, നാം ഇതിനെ ഒരു പ്രകാശമാക്കി. ഇതിലൂടെ നമ്മുടെ ദാസരില്‍ നാം ഉദ്ദേശിക്കുന്നവര്‍ക്ക് സന്മാര്‍ഗ്ഗം നല്‍കുന്നു. തീര്‍ച്ചയായും താങ്കള്‍ നേരായ പാതയിലേക്ക് നയിക്കുന്ന വ്യക്തിത്വമാണ്. (ശൂറ 52) മറ്റൊരു പ്രധാനപ്പെട്ട കാര്യം പല മതങ്ങളും മതകാര്യങ്ങള്‍ ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം പരിമിതമാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന് ആരാധനാ കാര്യങ്ങളിലും അനുഷ്ടാന വിഷയങ്ങളിലും മാത്രം ചുരുക്കുകയുണ്ടായി. എന്നാല്‍ ഇസ്ലാമിന്‍റെ കാര്യം ഇപ്രകാരമല്ല. ഇസ്ലാം മനുഷ്യ ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളെയും പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിന്‍റെ പ്രധാന ആവശ്യവും എല്ലാവരും ഇസ്ലാമില്‍ സമ്പൂര്‍ണ്ണമായി പ്രവേശിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, ഇസ്ലാമില്‍ പരിപൂര്‍ണ്ണമായി നിങ്ങള്‍ പ്രവേശിക്കുക. പിശാചിന്‍റെ ചുവട്ടടികളെ പിന്‍പറ്റരുത്. തീര്‍ച്ചയായും അവന്‍ നിങ്ങളോട് വ്യക്തമായ ശത്രുതയുള്ളവനാണ്. (ബഖറ 208) ഇത്തരുണത്തില്‍ ഇസ്ലാമിന്‍റെ പ്രധാന ഭാഗമായ വൈവാഹിക കുടുംബ ജീവിതത്തെ ഇസ്ലാമില്‍ നിന്നും മാറ്റുന്നവര്‍ ഇസ്ലാമില്‍ വലിയ ന്യൂനത വരുത്തിയവരാകുന്നതാണ്. മസ്ജിദില്‍ മാത്രം മുസ്ലിമാവുകയും വീട്ടിലും ഇതര സമയങ്ങളിലും നിഷേധിയായി കഴിയുകയും ചെയ്യുന്നത് വലിയ നാശത്തിന് കാരണമാണ്. ആകയാല്‍ ഇസ്ലാമിക കുടുംബ നിയമങ്ങള്‍ പഠിക്കാനും പാലിക്കാനും നാം സന്നദ്ധരാവുക. ഇത് ചെയ്യാത്തതിന്‍റെ പേരില്‍ നമുക്കിടയില്‍ തന്നെ ധാരാളം പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. സ്ത്രീധനം എന്തൊരു നാശമാണ്. ചെറുക്കന്‍റെ ആളുകള്‍ പെണ്‍കുട്ടികയുടെ ആളുകളോട് നീണ്ട ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും അത് പൂര്‍ത്തീകരിക്കാത്തതിന്‍റെ പേരില്‍ അക്രമങ്ങള്‍ കാട്ടുന്നതും ഇന്ന് സര്‍വ്വ വ്യാപകമായിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് തന്നെ ഇതിന്‍റെ പേരില്‍ ഓരോ ദിവസവും രണ്ടുപേര്‍ വീതം കൊല്ലപ്പെടുന്നു എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കരുണാവാരിധിയായ പടച്ചവന്‍ ഇത് സഹിക്കുമോ? ഇത്ര വലിയ അക്രമത്തോടൊപ്പം ഏതെങ്കിലും സമുദായം രക്ഷപ്പെടുമോ? നാം ലോകാനുഗ്രഹിയുടെ അനുയായികളാണ്. യഥാര്‍ത്ഥത്തില്‍ നാം ഉള്ളപ്പോള്‍ മറ്റുള്ളവര്‍പോലും ഇതിന് ധൈര്യപ്പെടാന്‍ പാടില്ലായിരുന്നു. കാരണം നാം മുഴുവന്‍ ലോകങ്ങള്‍ക്കും കാരുണ്യമായ പ്രവാചകന്‍റെ അനുയായികളാണ്. നാം ഉള്ളപ്പോള്‍ ഇന്ത്യാ രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് അത്ഭുതകരമാണ്. യഥാര്‍ത്ഥത്തില്‍ നാം ഉള്ളപ്പോള്‍ ഇത്തരം ഒരു സംഭവം നമ്മുടെ മുന്നില്‍ നടക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ നാം ചെയ്യുന്നതിനെപ്പറ്റി പറയാനെ ഇല്ല. ആകയാല്‍ വിവാഹവും വൈവാഹിക ജീവിതവും മാന്യമായ നിലയിലും ലളിത രീതിയിലും നടത്തുന്നതാണെന്ന് നാം തീരുമാനം എടുക്കുക. നമ്മുടെ മക്കള്‍ക്ക് നാം ജീവിത സഖിയെ കണ്ടെത്തുകയും അവരുടെ ജീവിത യാത്ര നന്നാക്കാന്‍ പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ ഇതിന് ഉതവി നല്‍കട്ടെ.
******************
الوقف لله الكريم
കാരുണ്യവാനായ രക്ഷിതാവിന്‍റെ നാമത്തില്‍ സമ്പത്ത് ശാശ്വതമായി ധര്‍മ്മം ചെയ്യുകയും അവയെ സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യക
വഖ്ഫിന്റെ ചരിത്രംഅഡ്വക്കേറ്റ്: അഷ്ഫാഖ് അലി സാഹിബ്
ബിസ്മില്ലാഹ്....
ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ദാനധർമ്മങ്ങൾ. ഈ ദാനധർമ്മങ്ങൾ അടിസ്ഥാനപരമായി രണ്ട് ഭാഗമാണ്. 1. ഒരു വ്യക്തിയ്ക്ക് വല്ല സമ്പത്തും ദാനമായി കൊടുക്കുകയും അതിന്റെ ഉടമാവകാശം അദ്ദേഹത്തിന് നൽകുകയും ചെയ്യുക. ഇതാണ് സാധാരണ നടത്തപ്പെടുന്ന ദാനധർമ്മങ്ങൾ. 2. ഒരു വസ്തുവിന്റെ ഉടമാധികാരം പടച്ചവനെ ഏൽപ്പിക്കുകയും അതിന്റെ പ്രയോജനങ്ങൾ ജനങ്ങൾക്ക് അനുഭവിക്കാൻ അനുവദിക്കുകയും ചെയ്യുക. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. ദാനധർമ്മങ്ങളിലെ വളരെ മനോഹരമായ ഒരു വിഭാഗമാണിത്. അതെ, സാധുക്കളുടെ ആവശ്യങ്ങൾ ഭരണകൂടത്തെ മാത്രം ഏൽപ്പിക്കാതെ സൗകര്യമുള്ള സഹോദരങ്ങളെല്ലാം സാധുക്കൾക്ക് സേവന സഹായങ്ങൾ ചെയ്യാനും അത് കാലാകാലത്തേക്ക് പ്രയോജനപ്രദമാക്കാനും ഇതിലൂടെ വഴിയൊരുങ്ങുന്നു. പരിശുദ്ധ ഖുർആനും ഹദീസും ഇതിനെ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മുൻഗാമികളായ മഹത്തുക്കൾ ഇത് വളരെ താൽപ്പര്യ പൂർവ്വം നിർവ്വഹിക്കുകയും ചെയ്തു. ഇതിന്റെ ചരിത്രത്തിന്റെ ഉജ്ജ്വലമായ ക്രോഡീകരണമാണ് ഈ രചനയിൽ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ വഖ്ഫിന്റെ വിഷയം ഇന്ന് ചർച്ചയാക്കപ്പെട്ടിരിക്കുന്നു. പലരും ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ പലതും പറയുന്നു. ഇത്തരുണത്തിൽ ഈ രചനയും ഇതുപോലുള്ളവയും പാരായണം ചെയ്താൽ വിഷയത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഉണ്ടാകുന്നതാണ്. ഈ രചനയിൽ അവതാരിക, സന്ദേശം, ആമുഖം എന്നിവ കഴിഞ്ഞാൽ ആദ്യം വഖ്ഫിന്റെ നിർവ്വചനം കൊടുക്കുകയും തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങളും നബി വചനങ്ങളും ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ശേഷം വഖ്ഫിന്റെ വിശാലമായ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ), സഹാബാ മഹത്തുക്കൾ തുടങ്ങി മനോഹരമായ ഈ വിവരണം അവസാനം ഇന്ത്യാമഹാരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. പടച്ചവൻ മുൻഗാമികളുടെ വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാനും പുതിയ സ്ഥാപിക്കാനും പരിശ്രമിക്കാൻ ഉതവി നൽകട്ടെ. ഇതിൽ പങ്കെടുത്ത എല്ലാ മഹത്തുക്കളെയും അനുഗ്രഹിക്കട്ടെ.
അവതാരിക മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യവും സമുന്നതവുമായ ഒരു അദ്ധ്യായമാണ് വഖ്ഫിന്റേത്. ഓരോ കാലഘട്ടത്തിലും സുമനസ്സുകൾ അതിന്റെ ആവശ്യകതയും പ്രാധാന്യവും പ്രയോജനവും സമ്മതിച്ച് പറഞ്ഞിട്ടുള്ളതാണ്. ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ വഖ്ഫ് സ്വത്തുക്കൾ വഴിയായി ധാരാളം വൈജ്ഞാനിക സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. പാഠശാലകളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായ പല നന്മകളും വഖ്ഫു സ്വത്തുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അതിന്റെ ചരിത്രം ഇതുവരെ ക്രോഡീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. ഈ ആവശ്യം മുന്നിൽ കണ്ടുകൊണ്ട് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ സന്ധതിയും യൂപി സെൻട്രൽ വഖ്ഫ് ബോർഡ് സെക്രട്ടറിയുമായ ജനാബ് അഷ്ഫാഖ് അലി സാഹിബ് ഈ ചരിത്രം പഠിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് കാലഘട്ടത്തിന്റെ വലിയ ഒരു ആവശ്യത്തിന്റെ പൂർത്തീകരണവും ചരിത്രത്തിന്റെ ഒരു സുവർണ്ണ അദ്ധ്യായത്തിന്റെ സമാഹരണവുമാണ്. പടച്ചവൻ ഇതിനെ അങ്ങേയറ്റം പ്രയോജനപ്രതമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യട്ടെ.! നദ്‌വത്തുൽ ഉലമാ ലക്‌നൗ
സന്ദേശം
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പ്രബന്ധം തയ്യാറാക്കിയപ്പോൾ ചരിത്രം എന്നത് കുറേ കഥകളുടെ സമാഹാരമല്ലെന്നും സംഭവങ്ങളെ ശരിയായ നിലയിൽ വിലയിരുത്തലാണെന്നും എനിയ്ക്ക് മനസ്സിലായി. ഇപ്രകാരമുള്ള ചരിത്രത്തിന്റെ ഒരു ഭാഗമാണ് വഖ്ഫ് ചരിത്രം എന്ന പേരിൽ അഷ്ഫാഖ് അലി സാഹിബ് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം ഇതിൽ കുറേ കഥകളല്ല പറയുന്നത്. മറിച്ച് ശരിയായ നിലയിൽ വഖ്ഫിന്റെ ചരിത്രം അവലോകനം ചെയ്ത് വിവരിക്കുകയാണ്. ചരിത്രകാരൻ രാജ കൊട്ടാരങ്ങളുടെയും പരമ്പരകളുടെയും അവരുടെ പോരാട്ട ഭരണങ്ങളുടെയും കാര്യങ്ങൾ മാത്രം വിവരിക്കേണ്ട വ്യക്തിയല്ല. പൊതുജനങ്ങളുടെ ജീവിതത്തിന്റെ വിത്യസ്ത മേഖലകൾ, ജനക്ഷേമ പദ്ധതികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇതിൽ ഭരണകൂടവും മറ്റും പുലർത്തിയിരുന്ന താൽപ്പര്യം, അതിൽ അവർ വരിച്ച വിജയം എന്നീ കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ഇതിലൂടെ അടുത്ത തലമുറയ്ക്ക് പുരോഗതിയുടെ ഉത്തമ മാർഗ്ഗം വ്യക്തമാകുന്നതാണ്. ഈ വിഷയത്തിൽ ഈ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് ആത്മാർത്ഥമായി അറിയിക്കുന്നു. ലോക ചരിത്രത്തിൽ മുഹമ്മദുർറസൂലുല്ലാഹി (സ) കൊണ്ടുവന്ന സന്ദേശം താൽക്കാലികമായ നിലയിലുള്ളതോ, പഴകി പൊളിഞ്ഞ് പോയതോ, ന്യൂനതകൾ ഉള്ളതോ അല്ലായിരുന്നുവെന്നും അത് ലോകത്തിന് നീതിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതിയ സന്ദേശം നൽകിയെന്നും അതിനെ പഠിക്കലും പകർത്തലും പ്രചരിപ്പിക്കലും ഓരോ മനുഷ്യ സ്‌നേഹിയുടെയും കർത്തവ്യമാണെന്നും ഈ രചനയിൽ നിന്നും വ്യക്തമാകുന്നു. ഈ ഗ്രന്ഥം ഒരു വഴിവിളക്ക് കൂടിയാണ്. ഭാവികാലത്ത് വഖ്ഫുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിയായ ദിശ കാട്ടിത്തരുന്നു. ആകയാൽ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരും ഈ രചന വായിക്കുന്നത് വളരെ പ്രയോജനകരമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
മിർസാ ഹമീദുല്ലാഹ് ബേഗ് (മുൻ ചീഫ് ജസ്റ്റിസ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)
ആമുഖം
അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ) ക്ക് മുമ്പ് നിലനിൽക്കുന്ന ദാനധർമ്മങ്ങളെക്കുറിച്ച് സങ്കൽപ്പം ഉണ്ടായിരുന്നെങ്കിലും റസൂലുല്ലാഹി (സ) ഇതിന്റെ ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുകയും ഇതിനുവേണ്ടി സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. തത്ഫലമായി മുസ്‌ലിം സമുദായം ഈ ഭാഗത്തേക്ക് ആവേശത്തോടെ തിരിയുകയും വഖ്ഫിന്റെ വഴിയിൽ ഓരോരുത്തരും അവരവരുടെ കഴിവ് അനുസരിച്ച് സമ്പത്ത് ചിലവഴിക്കുകയും ചെയ്തു. ഇതിലൂടെ ദാരിദ്ര്യവും യാചനയും ദൂരീകരിക്കപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹൃതമായി. സാധുക്കൾക്ക് സഹായവും അനാഥർക്ക് കാരുണ്യവും വിധവകൾക്ക് സേവനവും കടബാധിതർക്ക് ആശ്വാസവും തടവുകാർക്ക് മോചനവും ലഭിച്ചു. സാമ്പത്തിക ഞെരുക്കങ്ങൾ കാരണം പിന്തള്ളപ്പെട്ടിരുന്നവർ സമൂഹത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയർന്ന് വന്നു. പ്രത്യേകിച്ചും സാമ്പത്തിക നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ മേൽ ഇസ്‌ലാമിക ദാനധർമ്മങ്ങളുടെ തേൻമഴ പെയ്തിറങ്ങിയപ്പോൾ ദാരിദ്ര്യത്തിന്റെ മണൽകാടുകൾ സമ്പന്നതയുടെ പൂവനങ്ങളായി മാറി. പിശുക്കിന്റെയും സ്വാർത്ഥതയുടേയും തീ പൊള്ളലേറ്റ് കരുവാളിച്ച മുഖങ്ങൾ സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടേയും മന്ദമാരുതനേറ്റ് മന്ദഹസിച്ചു.പക്ഷെ ഖേദകരമെന്ന് പറയട്ടെ, കാലചക്രത്തിന്റെ കറക്കത്തിനിടയിൽ മുൻഗാമികളുടെ അനുഭവ സിദ്ധമായ ഈ പദ്ധതിയെ സമുദായം തന്നെ പൊതുവിൽ വിസ്മരിച്ചു. ഒരുഭാഗത്ത് സാമ്പത്തിക സഹായം ലഭിക്കാത്ത കാരണത്താൽ സമുദായത്തിന്റെ തന്നെ പ്രയോജനപ്രദമായ ധാരാളം പദ്ധതികൾ പരാജയപ്പെടുന്നു. മറുഭാഗത്ത് മുൻഗാമികളുടെ അമൂല്യമായ വഖ്ഫ് സ്വത്തുക്കൾ മുന്നിൽ ഉണ്ടായിട്ടും അവ പ്രയോജനപ്പെടുത്താൻ പോലും കഴിയാത്ത ഒരു സാഹചര്യത്തിൽ നാം അകപ്പെട്ടിരിക്കുന്നു. എന്തിനേറെ പലർക്കും മുന്നിലുള്ള വഖ്ഫ് സ്വത്തുക്കളുടെ പ്രാധാന്യമോ മുൻഗാമികളുടെ വഖ്ഫുകളുടെ ചരിത്രമോ അറിയില്ല. പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ മൗലാനാ അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു:പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു: രചയിതാക്കൾ ധാരാളം ചരിത്രങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചരിത്ര രചനകളും ഭരണകൂടങ്ങളെക്കുറിച്ചുള്ളതാണ്. അവരുടെ പോരാട്ടങ്ങളും ധീരതകളും അതിൽ വിവരിച്ചിരിക്കുന്നു. ചിലതിൽ മഹാന്മാരെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അവരുടെ അത്ഭുതകരമായ അവസ്ഥകൾ മാത്രമാണ് വിവരിച്ചിട്ടുള്ളത്. വൈജ്ഞാനിക സാഹിത്യ പ്രവർത്തനങ്ങളും സാമൂഹിക സേവന കാര്യങ്ങളും വളരെ കുറഞ്ഞ നിലയിൽ മാത്രമാണ് സ്മരിക്കപ്പെട്ടിരിക്കുന്നത്! ഇതേ കാര്യം അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി ഇപ്രകാരം കുറിക്കുന്നു: ചരിത്ര രചയിതാക്കളുടെ പ്രധാന വിഷയം ഭരണാധികാരികളുടെ വഴക്കുകളും അവരുമായി ബന്ധപ്പെട്ടവരുടെ കളികളുമാണ്. സമൂഹത്തിന്റെ നാഗരിക, വൈജ്ഞാനിക അവസ്ഥകൾ വിവരിക്കാൻ അവർക്ക് താൽപ്പര്യം കുറവായത് പോലെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചരിത്ര രചനകളിൽ നിന്നും പരിപൂർണ്ണമായി മനസ്സിലാക്കുക പ്രയാസമാണ്! ഈ ഒരു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ചരിത്രം എന്ന വിഷയത്തിൽ ഒരു രചന തയ്യാറാക്കാൻ ഇറങ്ങിത്തിരിച്ചത്. പത്ത് വർഷം നീണ്ടുനിന്ന അധ്വാനത്തിന്റെ ഫലമെന്നോണം ഈ രചന തയ്യാറാക്കി സമർപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പണ്ഡിതരുടെയും സ്ഥാപന വക്താക്കളുടെയും സേവനങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
വഖ്ഫിന്റെ ചരിത്രം
വഖ്ഫ് എന്നാൽ എന്ത് ? വഖ്ഫിന്റെ വാക്കർത്ഥം തടഞ്ഞ് നിർത്തുക എന്നാണ്. ഇതിന്റെ സാങ്കേതിക അർത്ഥം: ഒരു വസ്തുവിന്റെ അടിസ്ഥാനം നിലനിൽക്കുകയും പ്രയോജനം ചിലവഴിക്കപ്പെടുകയും ചെയ്യുന്ന നിലയിൽ ഒരു വസ്ഥുവിന് ദാനം ചെയ്യുക എന്നാണ്. വഖ്ഫിന്റെ യഥാർത്ഥ പ്രേരണ, പരലോക പ്രതിഫലം കരസ്ഥമാക്കണം എന്ന ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഇഹലോക പ്രതിഫലത്തിനും നന്മക്കും വേണ്ടി വല്ലതും വഖ്ഫ് ചെയ്താൽ അത് ശരിയാകുന്നതല്ല. വഖ്ഫിന്റെ മഹത്വങ്ങൾവഖ്ഫ് മഹത്തായ ഒരു ദാനമാണ്. ദാനധർമ്മങ്ങൽ പരിശുദ്ധ ഖുർആനിൽ വളരെയഥികം പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വഖ്ഫ് ചെയ്യുന്ന വ്യക്തി വലിയ ദാനധർമ്മം ചെയ്ത വെക്തികളിൽ പെടുന്നതാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു അറിയിക്കുന്നു: നിങ്ങൾക്ക് പ്രിയങ്കരമായ വസ്തുക്കളിൽ നിന്നും ചെലവഴിക്കുന്നതുവരെ നിങ്ങൾ പുണ്യം കരസ്ഥമാക്കുന്നതല്ല. നിങ്ങൾ ചെലവഴിക്കുന്നതെല്ലാം തീർച്ചയായും അല്ലാഹു അറിയുന്നവനാണ്. (ആലു ഇംറാൻ 92) നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ, ഇവരാണ് ഭയഭക്തിയുള്ളവർ. (ബഖറ 177) എന്താണ് ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോട് ചോദിക്കുന്നു. താങ്കൾ പറയുക: നിങ്ങൾ എന്ത് സമ്പത്ത് ചെലവഴിച്ചാലും അതിനെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പട്ടിണിപ്പാവങ്ങൾക്കും യാത്രക്കാർക്കും ചിലവഴിക്കുക. നിങ്ങൾ പ്രവർത്തിക്കുന്ന നന്മകളെല്ലാം അല്ലാഹു നന്നായി അറിയുന്നവനാണ്. (ബഖറ 215) അല്ലാഹുവിന് നല്ല നിലയിൽ കടം കൊടുക്കുന്നവനായി ആരാണുള്ളത്? അല്ലാഹു അതിന്റെ പകരം പലയിരട്ടി അധികരിപ്പിച്ച് നൽകുന്നതാണ്. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നൽകുന്നതും അവനാണ്. അവങ്കലേക്കാണ് നിങ്ങൾ എല്ലാവരും മടക്കപ്പെടുന്നത്. (ബഖറ 245) അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണിപോലെയാണ്. അത് ഏഴ് കുലകൾ മുളപ്പിച്ചു. ഓരോ കുലയിലും നൂറ് ധാന്യങ്ങൾ വീതമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം ഇരട്ടിയാക്കിക്കൊടുക്കുന്നു. അല്ലാഹു വലിയ വിശാലതയുളളവനും എല്ലാംഅറിയുന്നവനുമാണ്. (ബഖറ 261) സ്വന്തം സമ്പത്ത് രാവും പകലും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം ലഭിക്കുന്നതാണ്. അവർക്ക് യാതൊരു ഭയവും ബാധിക്കുന്നതല്ല. അവർ വ്യസനിക്കുന്നതുമല്ല. (ബഖറ 274) ന്യായമായ വാചകം പറയലും പൊറുത്തുകൊടുക്കലും ദാനം ചെയ്തശേഷം ഉപദ്രവിക്കുന്നതിനേക്കാൾ ഉത്തമമാണ്. അല്ലാഹു ധന്യനും സഹനശീലനുമാണ്. (ബഖറ 263) സത്യവിശ്വാസികളേ, നാം നിങ്ങൾക്ക് നൽകിയതിൽ നിന്നും ഒരു മഹാദിവസം വരുന്നതിന് മുമ്പായി നല്ലവഴിയിൽ ചിലവഴിക്കുക. അന്നേ ദിവസം ഒരു കച്ചവടവും ഉണ്ടാകുന്നതല്ല. ഒരു സുഹൃത്ബന്ധവും ലഭിക്കുന്നതല്ല. ഒരു ശുപാർശയും കാണുന്നതുമല്ല. നന്ദികെട്ട നിഷേധികൾ വലിയ അക്രമികളാകുന്നു. (ബഖറ 254) സത്യവിശ്വാസികളെ, നിങ്ങൾ സമ്പാദിച്ചതിലെയും നിങ്ങളുടെ ഭൂമിയിൽ നിന്നും നിങ്ങൾക്ക് നൽകിയ ഉൽപ്പന്നങ്ങളിലെയും നല്ലവസ്തുക്കളിൽ ഒരു ഭാഗം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക. ചിലവഴിക്കാൻ വേണ്ടി മോശമായ വസ്തുവിനെ തിരഞ്ഞെടുക്കരുത്. കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങൾ പോലും അത് സ്വീകരിക്കാറില്ല. അറിയുക, അല്ലാഹു സമ്പന്നനും സ്തുത്യർഹനുമാണ്. (ബഖറ 267) ദാനധർമ്മങ്ങൾ നിങ്ങൾ പരസ്യപ്പെടുത്തിയാൽ അത് വളരെ നല്ലതാണ്. അതിനെ രഹസ്യമാക്കി സാധുക്കൾക്ക് കൊടുത്താൽ അത് നിങ്ങൾക്ക് ഉത്തമമാണ്. അല്ലാഹു നിങ്ങളുടെ തിന്മകളെ മാപ്പാക്കുന്നതാണ്. നിങ്ങളുടെ എല്ലാ കാര്യങ്ങളും അല്ലാഹു നന്നായി അറിയുന്നവനാണ്. (ബഖറ 271) തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥർക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവർക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളവർക്കും വഴിയാത്രികർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) അല്ലാഹു ജനങ്ങൾക്ക് നൽകിയ നാൽക്കാലികളുടെമേൽ അല്ലാഹുവിന്റെ നാമം സ്മരിക്കുന്നതിന് എല്ലാ സമുദായത്തിനും നാം ബലികർമ്മം നിശ്ചയിച്ചിട്ടുണ്ട്. ആകയാൽ നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അവനെ അനുസരിക്കുക. വിനയാന്വിതർക്ക് സന്തോഷവാർത്ത അറിയിക്കുക.(34) അവരോട് അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ അവരുടെ ഹൃദയങ്ങൾ പിടപിടയ്ക്കുന്നതാണ്. അവർക്ക് സംഭവിച്ച നഷ്ടങ്ങളിൽ അവർ ക്ഷമിക്കുന്നവരും നമസ്‌കാരം നിലനിർത്തുന്നവരുമാണ്. നാം നൽകിയതിൽ നിന്നും അവർ ചിലവഴിക്കുകയും ചെയ്യുന്നു. (ഹജ്ജ് 34-35) അവരുടെ സമ്പത്തുകളിൽ യാചകർക്കും തടയപ്പെട്ടവർക്കും അവകാശമുണ്ടായിരുന്നു. (ദാരിയാത്ത് 19) അല്ലാഹുവിന് നല്ല കടം കൊടുക്കാൻ ആരാണുള്ളത്. അപ്പോൾ അവന് അത് ഇരട്ടിയാക്കി നൽകുന്നതാണ്. അവന് മാന്യമായ പ്രതിഫലവും ഉണ്ട്. (ഹദീദ് 11) രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ(1). അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്.(2) സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.(3) നമസ്‌കാരക്കാർക്ക് വലിയ നാശം(4) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.(5) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.(6) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.(7) (മാഊൻ) പുണ്യമായ ഹദീസുകളിലും വഖ്ഫ് അടക്കമുള്ള ദാനധർമ്മങ്ങളെ വളരെയധികം പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അറിയിക്കുന്നു മനുഷ്യാ എന്റെ ആവശ്യക്കാരായ ദാസൻമാർക്ക് നീ ദാനം ചെയ്യുക. എന്റെ ഖജനാവിൽ നിന്നും നിനക്കും നൽകപ്പെടുന്നതാണ്. (ബുഖാരി) അസ്മാഅ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മങ്ങൾ ചെയ്യുക സമ്പത്ത് അനാവശ്യമായി എണ്ണിക്കൂട്ടരുത് അല്ലാഹുവും എണ്ണുന്നതാണ്. സമ്പത്ത് സൂക്ഷിച്ച വെക്കരുത് അല്ലാഹുവും സൂക്ഷിച്ച് വെക്കുന്നതാണ്. നിന്റെ കഴിവനുസരിച്ച് അൽപ്പാൽപ്പം ദാനം നൽകിക്കൊണ്ടിരിക്കുക. ബുഖാരി മുസ്‌ലിം) അബൂ ഉമാമാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: മനുഷ്യാ, അല്ലാഹു നൽകിയ സമ്പത്തിൽ നിന്നും നിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ധർമ്മം ചെയ്യുന്നത് അത് സൂക്ഷിച്ച് വെക്കുന്നതിനെക്കാൾ ഉത്തമമാണ്. എന്നാൽ അത്യവശ്യ ചിലവുകൾക്ക് ആവിശ്യാനുസരണം സൂക്ഷിച്ച് വെക്കുന്നതിൽ കുഴപ്പമില്ല. ഏറ്റവും ആദ്യമായി നിന്റെ കീഴിലുള്ളവർക് ചിലവഴിക്കുക. (മുസ്‌ലിം) അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹി (സ)യോട് ചോദിക്കപ്പെട്ടു. ഏറ്റവും പ്രതിഫലം കൂടിയ ദാനമെന്താണ്. റസൂലുല്ലാഹി (സ) അരുളി: നീ ആരോഗ്യവാനായിരിക്കുകയും സമ്പത്ത് അരികിലുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും ധർമ്മംചെയ്യുന്നതിലൂടെ ദാരിദ്ര്യമുണ്ടാകുമെന്ന് ഭയക്കുകയും സമ്പന്നനായി നിലനിൽക്കണമെന്ന് കൊതിയുണ്ടായിരിക്കുകയും ചെയ്യുന്ന സമയത്ത് ധർമ്മം ചെയ്യുന്നത് പടച്ചവനോടുള്ള സത്യസന്ധമായ ബന്ധത്തിന്റെ അടയാളമാണ്. ഈ സന്ദർഭത്തിലുള്ള ദാനത്തിന്റെ പ്രതിഫലം വളരെ കൂടുതലാണ്. നാളെ ദാനം ചെയ്യാം എന്ന് ചിന്തിച്ച് ദാനത്തെ പിന്തിപ്പിക്കരുത്. അവസാനം ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ ഇത്ര സമ്പത്ത് ഇന്ന വ്യക്തിക്ക് അത്ര സമ്പത്ത് മറ്റൊരു വ്യക്തിക്ക് എന്ന് വസിയ്യത്ത് ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. കാരണം ആസമയത്ത് സമ്പത്ത് നിന്റെ അധികാരത്തിൽ നിന്നും പുറപ്പെട്ട് അനന്തരവകാശികളുടെ അവകാശത്തിൽ എത്തിച്ചേരുന്നതാണ്. (ബുഖാരി, മുസ്‌ലിം) ആയിഷാ (റ) വിവരിക്കുന്നു: ചില സഹാബികൾ ഒരു ആടിനെ അറുത്തു. അതിന്റെ തോൾ ഭാഗം ഒഴിച്ച് മറ്റ് ഭാഗങ്ങൾ ദാനം ചെയ്തു. റസൂലുല്ലാഹി (സ) ചോദിച്ചു അതിൽ നിന്നും എന്ത് അവശേഷിച്ചു. ആയിഷാ (റ) പറഞ്ഞു : തോൾ ഒഴിച്ച് എല്ലാം അവസാനിച്ചു. റസൂലുല്ലാഹി (സ) അരുളി: തോൾ ഒഴിച്ച് ഉള്ളവയെല്ലാം അവശേഷിക്കുന്നു. അതായത് അതിന്റെ പ്രതിഫലം കാലാകാലത്തേക്ക് ലഭിക്കുന്നതാണ്. (തിർമിദി.) അബൂഹുറയ്‌റ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഉഹ്ദു മലക്ക് സമാനമായി എന്റെയടുക്കൽ സ്വർണ്ണമുണ്ടായാൽ കടം വീട്ടുന്നതിന് മാറ്റിവെക്കുന്നത് ഒഴിച്ചുള്ള സർവ്വതും ദാനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (ബുഖാരി) അനസ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മം പടച്ചവന്റെ കോപത്തെ അണക്കുകയും ദുഷിച്ച മരണത്തെ തടയുകയും ചെയ്യുന്നതാണ്. (തിർമിദി) മർസദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികളെ ദാനം ഖിയാമത്ത് ദിനം തണലാകുന്നതാണ്. (അഹ്മദ്) അബൂഹുറയ്‌റാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മത്തിലൂടെ സമ്പത്ത് കുറയുന്നതല്ല. വർദ്ധിക്കുന്നതാണ്. മാപ്പിലൂടെ അല്ലാഹു ആരെയും താഴ്ത്തുന്നതല്ല അന്തസ്സ് നൽകുന്നതാണ്. വിനയം കാണിക്കുന്നവരെ അല്ലാഹു ഉയർത്തുന്നതാണ്. (മുസ്‌ലിം) അബൂ മസ്ഊദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: പടച്ചവന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഒരു ദാസൻ കുടുംബത്തിന് നൽകുന്ന ചിലവിനും ദാനത്തിന്റെ പ്രതിഫലം നൽകപ്പെടുന്നതാണ്. (മുസ്‌ലിം) ഫാത്വിമാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: നിർബന്ധ ദാനമല്ലാത്ത വേറെയും ചില ദാനങ്ങൾ സമ്പത്തിൽ അത്യാവിശമാണ്. (തിർമിദി) അബൂ മൂസാ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: എല്ലാ മുസ്‌ലിമിന്റെ മേലും ദാനം നിർബന്ധമാണ്. സമ്പത്തില്ലങ്കിൽ സമ്പാദിച്ച് ദാനം ചെയ്യട്ടെ.! സമ്പാദത്തിന് കഴിവില്ലങ്കിൽ ശരീരം കൊണ്ട് സഹായിക്കട്ടെ.! അതിന് കഴിവില്ലങ്കിൽ നന്മ ഉപദേശിക്കട്ടെ. അതിനും കഴിവില്ലങ്കിൽ ഉപദ്രവത്തിൽ നിന്നും അകന്ന് കഴിയട്ടെ! അതും ദാനമാണ്. (ബുഖാരി, മുസ്‌ലിം) അബൂ ഹുറയ്‌റാ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഏറ്റവും ശ്രേഷ്ടമായ ദാനം സമ്പത്ത് കുറഞ്ഞ വ്യക്തി നൽകുന്ന ദാനമാണ്. ചിലവ് കൊടുക്കൽ നിർബന്ധമായവർക്ക് ചിലവ് കൊടുത്തുകൊണ്ട് ദാനം ആരംഭിക്കുക. (മിശ്കാത്ത്) ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: സഅദ് (റ) ന്റെ മാതാവ് മരണപ്പെട്ടു. അപ്പോൾ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞാൻ ഇവിടെ ഇല്ലാതിരുന്നപ്പോൾ എന്റെ മാതാവ് മരണപ്പെട്ടു. ഞാൻ അവരുടെ ഭാഗത്ത് നിന്നും വല്ല ദാനവും ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക് എത്തുമോ.? റസൂലുല്ലാഹി (സ) അരുളി: എത്തുന്നതാണ്. സഅദ് (റ) പറഞ്ഞു: എന്റെ മിഖ്‌റാഫ് എന്ന തോട്ടം മാതാവിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ട് ഞാൻ ദാനം ചെയ്യുന്നു. (ബുഖാരി) അബൂഹുറയ്‌റ (റ) വിവരിക്കുന്നു: ഒരുവ്യക്തി റസൂലുല്ലാഹി (സ) യോട് പറഞ്ഞു: എന്റെ പിതാവ് മരണപ്പെട്ടു. അദ്ദേഹം സമ്പത്തിനെ ദാനം ചെയ്യുന്നതിനെ കുറിച്ച് വസിയ്യത്ത് ചെയ്തിട്ടില്ല.ഞാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും വല്ലതും ദാനം ചെയ്താൽ അത് അദ്ദേഹത്തിന്റെ പാപമോചനത്തിന് കാരണമാകുമോ.? റസൂലുല്ലാഹി (സ) അരുളി: അതെ! (ഇബ്‌നു ജരീർ) അബൂ ഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദരിദ്രന് ദാനം കൊടുക്കുന്നത് ഒരു ദാനമാണ്. കുടുംബക്കാരന് ദാനം കൊടുക്കുന്നത് ദാനവും കുടുംബ ബന്ധം ചേർക്കലുമാണ്. (അഹ്മദ്) അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമ്മങ്ങളെല്ലാം അവസാനിക്കുന്നതാണ്. എന്നാൽ മൂന്ന് കാര്യങ്ങളുടെ പ്രതിഫലം തുടരുന്നതാണ്. ഒന്ന് നിലനിൽക്കുന്ന ദാനം. രണ്ട്, പ്രയോജനപ്രദമായ അറിവ്, മൂന്ന് പ്രാർത്ഥിക്കുന്ന സന്താനം. (മുസ്‌ലിം) ചുരുക്കത്തിൽ പരിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും വളരെ പ്രാധാന്യത്തോടെ ആവർത്തിച്ച് പ്രേരിപ്പിച്ചിട്ടുമുള്ള ഒരു കാര്യമാണ് പടച്ചവന്റെ മാർഗ്ഗത്തിലുള്ള ധാനദർമ്മങ്ങൾ. ഈ പ്രേരണങ്ങളുടെ ഫലമായി സത്യവിശ്വാസികളുടെ മനസ്സുകളിൽ ഇതിലേക്ക് താൽപര്യം ജനിക്കുകയും സമ്പത്ത് വാരി കൂട്ടി സൂക്ഷിച്ച് വെക്കേണ്ടതല്ല. മറിച്ച്, പടച്ചവൻ അത് നൽകുന്നതിന്റെ ലക്ഷ്യം തന്നെ പടച്ചവന്റെ മാർഗ്ഗത്തിൽ ചിലവഴിക്കലാണ് എന്ന ബോധം ശക്തമാവുകയും ചെയ്തു. അങ്ങനെ റസൂലുല്ലാഹി (സ) നേരിട്ടും ആദരണീയ സ്വഹാബി വര്യന്മാരും പടച്ചവന്റെ മാർഗ്ഗത്തിൽ സർവ്വ സമ്പത്തും സമർപ്പിക്കയുണ്ടായി. ഇന്ന് വരെയും പ്രകാശം പരത്തുന്ന നിലയിൽ അവർ ഈ വിഷയത്തിൽ മാതൃക കാട്ടുകയും ചെയ്തു. അതിന്റെ ചില ചിത്രങ്ങളാണ് അടുത്തതായി സമർപ്പിക്കുന്നത്.
പ്രഥമ വഖ്ഫ്റസൂലുല്ലാഹി (സ) ദാനധർമ്മങ്ങൾക്ക് ധാരാളം പ്രേരണകൾ നൽകുകയും സ്വയം അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ ദാനധർമ്മങ്ങളിലെ ഒരു പ്രധാന ഭാഗമായ വഖ്ഫിന്റെ തുടക്കം അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) അവർകളുമായി ബന്ധപ്പെട്ടതാണ്. ഖൈബറിൽ വലിയൊരു ഭൂസ്വത്ത് അദ്ദേഹത്തിന് ലഭിച്ചു. ഇത് ചിലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ദാനമാണെന്ന് മനസ്സിലാക്കിയ ഉമർ (റ) റസൂലുല്ലാഹി (സ)യുടെ സന്നിധിയിൽ ഹാജരായി ആഗ്രഹം പ്രകടിപ്പിച്ചു. റസൂലുല്ലാഹി (സ) അത് നിലനിൽക്കുന്ന ദാനമാകാൻ വഖ്ഫ് ചെയ്യുക എന്ന് അഭിപ്രായപ്പെട്ടു. ഉമർ (റ) സമഅ് എന്ന് പേരുള്ള പ്രസ്തുത ഭൂമി വഖ്ഫ് ചെയ്യുകയും അതിന്റെ നിബന്ധനകൾ രേഖപ്പെടുത്തുകയും ചെയ്തു. അവ ഇപ്രകാരമാണ്: 1. ഈ സ്വത്ത് വിൽക്കപ്പെടുകയോ, ആർക്കും ദാനമായി നൽകപ്പെടുകയോ ചെയ്യുന്നതല്ല. 2. ഇതിൽ അനന്തരവകാശ നിയമങ്ങൾ നടപ്പിലാകുന്നതല്ല. 3. ഇതിന്റെ വരുമാനം യാത്രികർക്കും അതിഥികൾക്കും പോരാളികൾക്കും ബന്ധുക്കൾക്കും സാധുക്കൾക്കും ചിലവഴിക്കപ്പെടേണ്ടതാണ്. ഉമർ (റ) ഈ വഖ്ഫിന്റെ കാര്യങ്ങൾ ഭാവിയിൽ നോക്കുന്നതിന് ആദ്യമായി ഉമ്മുൽ മുഅ്മിനീൻ ഹഫ്‌സ (റ)യെ മുതവല്ലിയാക്കി. ശേഷം സ്വന്തം മകൻ ഇബ്‌നു ഉമർ (റ) മുതവല്ലിയായിരിക്കുമെന്നും രേഖപ്പെടുത്തി. തുടർന്ന് പരമ്പരയിൽ ഏറ്റവും അടുത്തവർ മുതവല്ലികളായി വരുമെന്നും അറിയിച്ചു. (ബുഖാരി, തജ്‌രീദുൽ ബുഖാരി)
നബവീ വഖ്ഫുകൾദാനധർമ്മങ്ങളുടെ നായകനായ റസൂലുല്ലാഹി (സ) ഒരു ഭാഗത്ത് ദാനധർമ്മങ്ങൾക്ക് വലിയ പ്രേരണ നൽകുകയും മറുഭാഗത്ത് സ്വയം അതിൽ വലിയ ആവേശം പുലർത്തുകയും ചെയ്തിരുന്നു. * ഖദീജാ (റ) വിവരിക്കുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ)യുടെ അരികിൽ തൊണ്ണുറായിരം ദിർഹം എത്തി. റസൂലുല്ലാഹി (സ) അത് ആവശ്യക്കാർക്ക് വീതിച്ചു. എന്നാൽ അന്ന് പ്രവാചക ഭവനം പട്ടിണിയിലായിരുന്നു. (ബുഖാരി) ഖദീജാ ബീവിയുമായിട്ടുള്ള കച്ചവടത്തിൽ ലഭിക്കുന്ന ലാഭത്തിൽ ഭൂരിഭാഗവും ദാനം ചെയ്യുമായിരുന്നു. * പിതൃവ്യൻ അബൂത്വാലിബിന് സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ അദ്ദേഹത്തെ സഹായിക്കുന്നതിന് വേണ്ടി അലിയ്യ് (റ)ന്റെ ചിലവുകൾ റസൂലുല്ലാഹി (സ) ഏറ്റെടുക്കുകയും മകനെപ്പോലെ വളർത്തുകയും ചെയ്തു. * പ്രകൃതിപരമായി ധർമ്മിഷ്ടനായിരുന്ന റസൂലുല്ലാഹി (സ)യോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഇല്ലായെന്ന് മറുപടി നൽകുകയില്ലായിരുന്നു. ഉണ്ടെങ്കിൽ കൊടുക്കും, അല്ലെങ്കിൽ പിന്നീട് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. (ബുഖാരി) * ഒരിക്കൽ ഇമാമത്ത് നിൽക്കാൻ മുന്നോട്ട് നീങ്ങിയപ്പോൾ ഒരു ഗ്രാമീണൻ പ്രവാചക വസ്ത്രം പിടിച്ചുവലിച്ച് ആവശ്യം പറയുകയും റസൂലുല്ലാഹി (സ) അദ്ദേഹത്തോടൊപ്പം പോയി ആവശ്യം നിർവ്വഹിച്ച് കൊടുക്കുകയും തുടർന്ന് വന്ന് നമസ്‌കരിക്കുകയും ചെയ്തു. (ബുഖാരി) * മരണപ്പെട്ടവർക്ക് കടം വല്ലതും ഉണ്ടെങ്കിൽ ഞാൻ ഏറ്റെടുക്കുമെന്നും അനന്തരവാകശം വല്ലതും ഉണ്ടെങ്കിൽ അവകാശികൾക്ക് നൽകേണ്ടതാണെന്നും റസൂലുല്ലാഹി (സ) അറിയിച്ചിരുന്നു. (ബുഖാരി) * റസൂലുല്ലാഹി (സ) ഒരിക്കലും സമ്പത്ത് കൂട്ടിവെച്ചിട്ടില്ല. ലഭിക്കുന്നതെല്ലാം ആവശ്യക്കാർക്ക് കൊടുക്കുമായിരുന്നു. * ചിലപ്പോൾ കടം വാങ്ങിയും ആവശ്യക്കാരെ സഹായിച്ചിരുന്നു. * പ്രയാസ പ്രശ്‌നങ്ങളിൽ അകപ്പെട്ടവർ റസൂലുല്ലാഹി (സ)യുടെ ധർമ്മിഷ്ടത അറിഞ്ഞ് വിദൂരങ്ങളിൽ നിന്നും വരുകയും റസൂലുല്ലാഹി (സ) അവരെ സഹായിക്കുകയും ചെയ്തിരുന്നു. * റസൂലുല്ലാഹി (സ) ഗ്രാമീണരുടെ അപമര്യാദകൾ സഹിച്ചും ദാനം ചെയ്തിരുന്നു. റസൂലുല്ലാഹി (സ) വഖ്ഫിന്റെ വിഷയത്തിലും വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. മദീനയിലെ ഏഴ് തോട്ടങ്ങൾ വാങ്ങി സാധുക്കൾക്കും യോദ്ധാക്കൾക്കും മറ്റ് ആവശ്യക്കാർക്കും വഖ്ഫ് ചെയ്തു. * ചില സഹാബികൾ റസൂലുല്ലാഹി (സ)യെ തോട്ടങ്ങൾ ഏൽപ്പിച്ചിരുന്നു. റസൂലുല്ലാഹി (സ) അവയും പൊതുജനങ്ങൾക്ക് ദാനം ചെയ്തു. (അൽ മുസ്‌ലിമൂൻ, അല്ലാമാ മുസത്ഫാ അസ്സിബാഇ)മദീനയിൽ എത്തിയതിന് ശേഷം റസൂലുല്ലാഹി (സ) ഒരു ഭൂമി വാങ്ങുകയും അവിടെ സഹാബികളോടൊപ്പം ചേർന്ന് ഒരു മസ്ജിദ് നിർമ്മിക്കുകയും ചെയ്തു. ഈ മസ്ജിദിലേക്ക് റസൂലുല്ലാഹി (സ)യും സഹാബത്തും എല്ലാവരെയും ക്ഷണിക്കുകയും വരുന്നവരെയെല്ലാം സ്വീകരിക്കുകയും സഹായ സഹകരണങ്ങൾ ചെയ്യുകയും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ആരാധനകളിൽ നിരതരാവുകയും ചെയ്തിരുന്നു. ഈ മസ്ജിദിന്റെ വഖ്ഫുമായി ബന്ധപ്പെട്ട വിവരണം പിന്നീട് വരുന്നതാണ്. ഇമാം ബുഖാരി (റ) പറയുന്നു: റസൂലുല്ലാഹി (സ) ഒരു ഭൂമി യാത്രികർക്ക് വേണ്ടി വഖ്ഫ് ചെയ്തു. (ഫത്ഹുൽ ഖദീർ) റസൂലുല്ലാഹി (സ)യുടെ പത്‌നി ജുവൈരിയ്യാ (റ)യുടെ സഹോദരൻ അംറ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വിയോഗ സമയത്ത് ഒരു ദിർഹമോ, ദീനാറോ ഒന്നും തന്നെ ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ഒരു വെളുത്ത കോവർ കഴുതയും ആയുധവും വഖ്ഫ് ചെയ്ത ഭൂമിയും മാത്രമുണ്ടായിരുന്നു. (തജ്‌രീദുൽ ബുഖാരി) റസൂലുല്ലാഹി (സ)യുടെ ഈ പ്രവർത്തനങ്ങളും പ്രേരണകളും സഹാബികളിലും വലിയ പരിവർത്തനമുണ്ടാക്കി. അവരുടെ ദാനധർമ്മങ്ങളുടെ ഒരു ലഘുവിവരണം താഴെ കൊടുക്കുന്നു.
ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ് (റ) അന്ത്യപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി (സ) ക്ക് ശേഷം സമുദായത്തിലെ പ്രഥമ വ്യക്തിത്വമായി നന്മകൾക്ക് നേതൃത്വം നൽകിയ അബൂബക്കർ സിദ്ധീഖ് (റ) അങ്ങേയറ്റത്തെ ധർമിഷ്ഠനും ദാനധർമ്മങ്ങളുടെ മാതൃകാ വ്യക്തിത്യവും ആയിരുന്നു.സാധുക്കളെ സഹായിക്കുക, അനാഥരെ വളർത്തുക, വിധവകൾക്ക് സേവനം ചെയ്യുക, മുതലായ കാര്യങ്ങളിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. ജാതിമത വ്യത്യാസമില്ലാതെ സാധുക്കളെ സേവിക്കുകയും ആവശ്യക്കാർക്ക് ചോദിക്കുന്നതിനേക്കാൾ കൂടുതൽ നൽകുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരണ സമയത്ത് 40,000 സ്വർണ്ണനാണയങ്ങൾ കയ്യിൽ ഉണ്ടായിരുന്ന അദ്ദേഹം അതിൽ നിന്നും നിരന്തരം ചിലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്ത് വന്നപ്പോൾ അത് വെറും അമ്പതിനായിരം ആയി ചുരുങ്ങുകയും ചെയ്തു. ഇവിടെ അതെല്ലാം പടച്ചവന്റെ മാർഗ്ഗത്തിൽ ചിലവഴിച്ച് സ്വയം ഞെരുക്കം ആയ ജീവിതം തിരഞ്ഞെടുക്കുകയും സാധുക്കളുടെയും ആവശ്യക്കാരുടെയും കാര്യങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ശൈത്യകാലത്ത് സ്വന്തം വസ്ത്രങ്ങൾ സാധുക്കൾക്ക് നൽകുമായിരുന്നു. (ഇസാലത്തുൽ ഖഫാഅ് :249 )അബൂബക്കർ സിദ്ദീഖ് (റ) ചെയ്ത ദാനധർമ്മങ്ങളെയും അത്യാവശ്യഘട്ടങ്ങളിൽ നിർവഹിച്ച സേവന സഹായങ്ങളെയും റസൂലുല്ലാഹി (സ) തന്നെ പല സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും ആയി ആശംസിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ പ്രസ്താവിച്ചു അബൂബക്കറിന്റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് പ്രയോജനപ്പെട്ടിട്ടില്ല. (തിർമിദി) ഒരിക്കൽ റസൂലുല്ലാഹി (സ) അരുളി: എനിക്ക് ഉപകാരം ചെയ്ത എല്ലാവർക്കും ഞാൻ പ്രത്യുപകാരം ചെയ്തിട്ടുണ്ട്. പക്ഷേ അബൂബക്കറിന് പൂർണമായി പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. (കൻസുൽ ഉമ്മാൽ)അബൂബക്കർ സിദ്ദീഖ് (റ)ധാരാളം സമ്പത്ത് വഖ്ഫിന്റെ മാർഗ്ഗത്തിലും ചിലവഴിച്ചു. മക്കയിലെയും മദീനയിലെയും ഭവനങ്ങൾ കുടുംബക്കാർക്ക് ദാനം ചെയ്തു. അത് ഇന്ന് വരെയും നിലനിൽക്കുന്നതായി പണ്ഡിതന്മാർ പറയുന്നു. (ഇസാലത്തുൽ ഖഫാഅ്)തബൂക്ക് യാത്രാവേളയിൽ അബൂബക്കർ (റ) പുലർത്തിയ ആത്മ ത്യാഗം മറ്റാരിലും കാണുക സാധ്യമല്ല. അന്ന് കടുത്ത ക്ഷാമ വർഷമായിരുന്നു അതുകൊണ്ട് റസൂലുല്ലാഹി (സ) ശക്തമായി ദാനധർമ്മങ്ങൾക്ക് ആഹ്വാനം ചെയ്തു. ഉമറുൽ ഫാറൂഖ് ( റ )സ്വന്തം സമ്പത്തിന്റെ പകുതി പ്രവാചക സമക്ഷത്തിൽ സമർപ്പിച്ചു. അബൂബക്കറിനെ ഇന്ന് എനിക്ക് തോൽപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിചാരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ് അബൂബക്കർ സിദ്ദീഖ് (റ) തന്റെ മുഴുവൻ സമ്പത്തും പ്രവാചകസന്നിധിയിൽ സമർപ്പിച്ചു. റസൂലുല്ലാഹി (സ) ചോദിച്ചു അബൂബക്കറേ... വീട്ടിൽ എന്ത് ബാക്കിയാക്കിയാണ് വന്നത്?അദ്ദേഹം മറുപടി പറഞ്ഞു: അല്ലാഹുവിന്റെയും ദൂതന്റെയും ഐശ്വര്യം വിട്ടിട്ടുണ്ട്. ഉമർ (റ) പറയുന്നു: ഒരിക്കലും അബൂബക്കറിനെ എനിക്ക് തോൽപ്പിക്കാൻ സാധ്യമല്ല എന്ന് എനിക്ക് വ്യക്തമായി. (തിർമിദി)അല്ലമാ ഇഖ്ബാൽ ഈ സിദ്ദീഖി മാതൃക ഇപ്രകാരം വിവരിക്കുന്നു: ഒരു ദിവസം പുണ്യ റസൂൽ ശിഷ്യരോടു പറഞ്ഞു: പടച്ചവൻ സമ്പത്ത് നൽകിയവർ പടച്ചവന്റെ മാർഗത്തിൽ ദാനം ചെയ്യുക. എല്ലാവരും അവരുടെ കഴിവിനനുസരിച്ച് ദാനം ചെയ്തു. അബൂബക്കർ സിദ്ദീഖ് (റ) കയ്യിൽ ഉണ്ടായിരുന്ന സർവ്വതും സമർപ്പിച്ചു. എന്ത് ബാക്കി വെച്ചു എന്ന് പ്രവാചകൻ ചോദിച്ചപ്പോൾ അനുരാഗത്തിന്റെ പ്രതിരൂപമായ അദ്ദേഹം പറഞ്ഞു: പടച്ചവന്റെയും അങ്ങയുടെയും ഐശ്വര്യം എനിക്ക് വലുതാണ്. ഈയാം പാറ്റകൾക്ക് കത്തുന്ന വിളക്കും ബുൾബുൾ പക്ഷികൾക്ക് പുഷ്പങ്ങളും മതിയെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം പടച്ചവനും പ്രവാചകനും മതിയായതാണ്.സിദ്ദീഖീ ഭരണയുഗം വളരെ കുറഞ്ഞ കാലഘട്ടമായിരുന്നു എങ്കിലും ദാരിദ്ര്യത്തെ ദൂരീകരിക്കുന്നതിലും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിലും സാധുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിലും വളരെ മാതൃകാപരമായ ഒരു അവസ്ഥയാണ് ലോകത്തിന് കാഴ്ചവെച്ചത്.മദീനയിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും സമാധാനവും ശാന്തിയും കൈവരികയും ജനങ്ങളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുകയും ആവശ്യമായ വസ്തുവകകൾ എല്ലാവർക്കും നൽകപ്പെടുകയും ചെയ്തു.
രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ)രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖ് (റ) 10 വർഷവും 6 മാസവും അഞ്ച് ദിവസവും ഭരണം നടത്തി. ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണമായ കാലഘട്ടത്തിൽ ദാനധർമ്മങ്ങളുടെ വസന്തോത്സവം തന്നെ നടക്കുകയുണ്ടായി. ഇസ്ലാമിൽ തന്നെ ഔദ്യോഗികമായ നിലയിൽ പ്രഥമ വഖ്ഫിന് ഭാഗ്യം ലഭിച്ച ഉമറുൽ ഫാറൂഖ് (റ) ഭരണത്തെ മഹത്തായ സേവനത്തിനുള്ള അവസരമായി കണ്ടു. പ്രത്യേകിച്ചും സാമ്പത്തിക വിഷയങ്ങളിൽ വലിയ സൂക്ഷ്മത പാലിച്ചു. മഹാനവർകൾ ജനങ്ങളോട് പറഞ്ഞു: അനാഥരുടെ സമ്പത്ത് ഉത്തരവാദിത്വപ്പെട്ടവർ നോക്കുന്നത് പോലെ നിങ്ങളുടെ സമ്പത്ത് സൂക്ഷിക്കാൻ ഞാൻ കടമപ്പെട്ടവനാണ്. ഭരണവുമായി ബന്ധപ്പെട്ടവരോട് സാമ്പത്തിക വിഷയങ്ങളിൽ ഗൗരവവും സൂക്ഷ്മതയും പുലർത്താൻ ഉമറുൽ ഫാറൂഖ് (റ) കൽപ്പിച്ചിരുന്നു. സ്വന്തം പരിധിയിൽ നിന്നും പുറത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആഹാര വസ്ത്ര വാഹനങ്ങളിൽ ലാളിത്യം പുലർത്തണമെന്നും വീട്ടിന്റെ വാതിലുകൾ സദാ തുറന്നിടണം എന്നും കാവൽക്കാരെ നിർത്തരുത് എന്നും ജനങ്ങളുടെ ആവശ്യ നിർവ്വഹണത്തിന് സർവ്വ സമയവും സന്നദ്ധമായിരിക്കണം എന്നും നിർദേശിച്ചിരുന്നു.ഉമറുൽ ഫാറൂഖ് (റ) കുടുംബത്തിനും പൊതുജനങ്ങൾക്കും ധാരാളം വഖ്ഫുകൾ നടത്തുകയുണ്ടായി. പ്രത്യേകിച്ചും ഉമറുൽ ഫാറൂഖ് (റ) നടത്തിയ ജനസേവന പ്രവർത്തനങ്ങൾ ചരിത്രത്തിലെ പ്രകാശിക്കുന്ന വഴിവിളക്കുകളാണ്. ധാരാളം മസ്ജിദുകൾ സ്ഥാപിക്കുകയും ഓരോ പ്രദേശങ്ങളിലും മസ്ജിദുകൾ സ്ഥാപിക്കാനും അതിൽ പ്രബോധന സംസ്‌കരണ വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ സജീവമാക്കാനും നിർദ്ദേശിച്ചിരുന്നു. ഉമറുൽ ഫാറൂഖ് (റ)ഇപ്രകാരം 4000 മസ്ജിദുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഇമാം അബൂ യൂസുഫ് (റ) വിവരിക്കുന്നു. (കിതാബുൽ ഖറാജ്)മക്കാമുകർറമയിലെ മസ്ജിദുൽ ഹറാമിൽ സൗകര്യം വളരെ കുറവായിരുന്നു ഹി: 17 ൽ അത് വിപലീകരിക്കുകയും അതിന്റെ ചുറ്റുഭാഗത്ത് ഈന്തപ്പന പ്രയോജനപ്പെടുത്തി മതിലുകൾ കെട്ടുകയും ചെയ്തു. കഅ്ബാ ശരീഫിനെ നല്ല വസ്ത്രം കൊണ്ട് പുതുക്കുകയും ചെയ്തു. (ബുഖാരി) മസ്ജിദുന്നബവിയിലും വലിയ തിരക്ക് അനുഭവപ്പെട്ടപ്പോൾ പ്രവാചക പത്നിമാരുടെ ഭവനങ്ങൾ ഒഴിച്ച് മറ്റ് ഭവനങ്ങളെല്ലാം വാങ്ങി മസ്ജിദിൽ ഉൾപെടുത്തുകയും വിശാലമാക്കുകയും ചെയ്തു.ജാതി മത വ്യത്യാസമില്ലാതെ പൊതുജനങ്ങൾക്ക് ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആവശ്യമുള്ള സ്ഥലങ്ങളിൽ തോടുകളും കിണറുകളും സ്ഥാപിച്ചിരുന്നു. അബൂ മൂസ തടാകം , സഅദ് തടാകം, അമീറുൽ മുഅ്മിനീൻ തടാകം എന്നിവ ഇതിൽ പ്രത്യേകം സ്മരണീയമാണ്. പ്രധാന പട്ടണങ്ങളിൽ യാത്രക്കാർക്ക് താമസിക്കാൻ വഴിയമ്പലങ്ങൾ സ്ഥാപിച്ചു. കൂഫയിലെയും മദീനയിലെയും യാത്രികർക്കുള്ള താമസ സൗകര്യം വളരെ വിശാലമായിരുന്നു.എല്ലാ പ്രദേശങ്ങളിലും വഴികൾ വിശാലമായ നിലയിൽ നിർമ്മിക്കുകയും പാലം ആവശ്യമായ സ്ഥലങ്ങളിൽ അത് സ്ഥാപിക്കുകയും ചെയ്തു. പ്രത്യേകിച്ചും മക്കയിലെയും മദീനയും വഴികൾ നന്നാക്കുകയും ഓരോ സ്ഥലങ്ങളിലും വിശ്രമിക്കാനും ആഹാര പാനീയങ്ങൾ ഉപയോഗിക്കാനും സൗകര്യങ്ങളും ചെയ്തു. ഒരു വ്യക്തിയും വിശപ്പിന്റെ പേരിൽ മരണപ്പെടരുത് എന്ന് ഉമറുൽ ഫാറൂഖ് (റ) ന് നിർബന്ധമുണ്ടായിരുന്നു. ഇവിടെയും ജാതിമത വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങൾക്കും ആഹാരത്തിനുള്ള സൗകര്യം ബൈത്തുൽ മാലിൽ നിന്നും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.അനാഥരും അഗതികളുമായ കുട്ടികളുടെ പരിചരണത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അഗതികളായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തുന്ന സ്ത്രീകൾക്ക് തുടക്കത്തിൽ 100 ദിർഹം വീതം നൽകിയിരുന്നു. പിൽക്കാലത്ത് അതിനെ വർധിപ്പിക്കുകയും ഉണ്ടായി. (യഅ്കൂബീ 2/171) അബ്ദുല്ലാഹിബ്‌നു ഉമർ (റ) പറയുന്നു: എന്റെ പിതാവ് ഖൈബറിലെ ഭൂമി കൂടാതെ വേറെയും ഭൂമികൾ ആവശ്യക്കാരായ ജനങ്ങൾക്ക് വേണ്ടി വഖഫ് ചെയ്യുകയുണ്ടായി (ഖുലാസത്തുൽ 260) ഉമർ (റ) മക്കയിലെ മർവ പർവ്വതത്തിന്റെ അരികിൽ ഉണ്ടായിരുന്ന ഒരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു. അത് ഇന്നും നിലനിൽക്കുന്നതായി പണ്ഡിതർ പറയുന്നു. വിവിധ പ്രദേശങ്ങളിൽ പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കുകയും വഴിയാത്രക്കാരെയും യാത്ര സംഘങ്ങളെയും സഹായിക്കണമെന്ന് അവരോട് കൽപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിരുന്നു. (മഖ്രീസീ 1/261) ഖാലിദ് ബിൻ ബുകൈർ അസ്ലമി പറയുന്നു: ഉമറുൽ ഫാറൂഖ് (റ) അവസാനം രക്തസാക്ഷിത്വത്തിലേക്ക് നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സമ്പത്തിന്റെ നാലിലൊന്ന് വരുന്ന 40000 ദിർഹം സമ്പത്ത് നന്മയുടെ വഴിയിൽ ചിലവഴിക്കണമെന്ന് വസിയ്യത്ത് ചെയ്തു. ( ഹയാത്തേ ഫാറൂഖ്)
മൂന്നാം ഖലീഫ ഉസ്മാൻ ദുന്നൂറയ്ൻ (റ) ദാനധർമ്മങ്ങളുടെ നായകൻ കൂടിയായ മൂന്നാം ഖലീഫ ഉസ്മാൻ ദുന്നൂറൈൻ ധറപ 12 വർഷം ഭരണം നടത്തി. തുടക്കം മുതൽക്കേ ദാനധർമ്മത്തിന്റെ വിഷയത്തിൽ വലിയ താല്പര്യം കാണിച്ചിരുന്നു. ഒരു ഭാഗത്ത് സംശുദ്ധമായ ബുദ്ധിയും കഠിനാധ്വാനവും കാരണം ഖുറൈശികളിലെ വലിയ സമ്പന്നനായി മാറുകയും ഗനിയ്യ് (സമ്പന്നൻ) എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. മറുഭാഗത്ത് പടച്ചോന്റെ പ്രീതിക്കുവേണ്ടി സമ്പത്ത് സാധുക്കൾക്കും വിവിധ നന്മകൾക്കും ചിലവഴിക്കുകയും ചെയ്തു. രണ്ടുമൂന്നു ദിവസത്തിനിടയിൽ സാധാരണ നോമ്പ് പിടിക്കുമായിരുന്നു. രാത്രി അല്പം മാത്രം ആഹാരം കഴിച്ചിരുന്നു. വീട്ടിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും തഹജ്ജുദ് സമയത്ത് വളരെ നിശബ്ദമായി പ്രാർത്ഥനകൾ നിർവഹിച്ചിരുന്നു. ഓരോ വെള്ളിയാഴ്ച ദിവസവും ഒരു അടിമയെ വീതം മോചിപ്പിച്ചിരുന്നു. സാധുക്കളുടെ മനസ്സിന് സമാധാനം പകരാൻ താഴ്ന്ന വസ്ത്രം ധരിച്ചിരുന്നു. പ്രകൃതിപരമായി തന്നെ ഔദാര്യശീലം നിറഞ്ഞ് നിന്നിരുന്നു. നന്മയുടെ ഓരോ ഘട്ടങ്ങളിലും വിശാല മനസ്സോടെ സമ്പത്ത് ചിലവഴിച്ചിരുന്നു. അതിന്റെ ചില ചിത്രങ്ങൾ മാത്രം ഇവിടെ സമർപ്പിക്കുന്നു.തബൂക്ക് യാത്രയുടെ സമയത്ത് പ്രവാചകന്റെയും സഹാബത്തിന്റെയും മൂന്നിൽ ഒരു ഭാഗം ചിലവ് ഏറ്റെടുത്തതിനോടൊപ്പം 1000 ദീനാർ സമർപ്പിച്ചു. ഇതിൽ വളരെ അധികം സന്തോഷിച്ച റസൂലുല്ലാഹി (സ) അത് കൈകൊണ്ട് എടുത്ത് ഉയർത്തി ജനങ്ങളെ കാണിക്കുകയും ഇതിന് ശേഷം ഉസ്മാന് ഏതൊരു കുഴപ്പവും സംഭവിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അബൂബക്കർ സിദ്ദീഖ് (റ)ന്റെ കാലത്ത് ഒരിക്കൽ കടുത്ത ക്ഷാമം ഉണ്ടായി.അതിൽ ഒരു ദിവസം സിദ്ധീഖ് (റ)പ്രസ്താവിച്ചു: ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ നിങ്ങളുടെ പ്രയാസങ്ങൾ മാറുന്നതാണ് ഞാൻ അതിനു വേണ്ടി പ്രത്യേകമായി പ്രാർത്ഥിച്ചിട്ടുണ്ട്. അല്പം കഴിഞ്ഞപ്പോൾ ഉസ്മാൻ (റ) ആയിരം ഒട്ടകങ്ങളുടെമേൽ നിറയ്ക്കപ്പെട്ട ഗോതമ്പിനെ മദീനയിലെ ജനങ്ങൾക്ക് വിധിച്ചു നൽകി. ഇത് കണ്ട കച്ചവടക്കാർ താങ്കൾ ഇത് കുറഞ്ഞ ലാഭത്തിനെങ്കിലും വിൽക്കുകയാണെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാനിത് പത്തിരട്ടി വിലക്കാണ് വിൽക്കുന്നത് എന്ന് പ്രസ്താവിച്ചു. അതായത് ഞാൻ ഇതു മുഴുവൻ പടച്ചവന്റെ മാർഗത്തിൽ ദാനം ചെയ്തിരിക്കുന്നു. പടച്ചവൻ എനിക്ക് ഇതിൽ പത്തിരട്ടി പ്രതിഫലം നൽകുന്നതാണ്. ഏറ്റവും നല്ല ദാനം വിശുദ്ധ ജലം നൽകലാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇസ്ലാമിൽ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കപ്പെട്ടത് ശുദ്ധജല വിതരണത്തിലൂടെയാണ്. റസൂലുല്ലാഹി (സ) സഹാബാക്കളും പലായനം ചെയ്ത് മദീനയിൽ എത്തിയപ്പോൾ ജലത്തിന് വലിയ ക്ഷാമം ആയിരുന്നു. ബിഅ്ർ റൂമ എന്ന് പേരുള്ള ഒരു വലിയ കിണർ ഒരു യഹൂദിക്ക് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം കൂടിയ വിലയ്ക്ക് മാത്രമായിരുന്നു അതിൽ നിന്നും വെള്ളം എടുക്കാൻ അനുവദിച്ചിരുന്നത്. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) അരുളി: ഈ കിണർ ആരെങ്കിലും വാങ്ങി സഹോദരങ്ങൾക്ക് വഖ്ഫ് ചെയ്താൽ അവന് സ്വർഗ്ഗം ലഭിക്കുമെന്ന് ഞാൻ ഉത്തരവാദിത്വം ഏൽക്കാം. ഉടനെ ഉസ്മാൻ (റ) 35000 സ്വർണ നാണയത്തിന് അത് വാങ്ങി പൊതുജനങ്ങൾക്ക് ദാനമായി നൽകി. (ഖുലാസത്തുൽ വഫാഅ് : 115)ഇന്നും ഈ കിണർ മദീന മുനവ്വറയിൽ ഒരു സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ വെള്ളം വളരെ പരിശുദ്ധവും രുചികരവുമാണ് . ഖിബ്ലത്തൈൻ മസ്ജിദിന്റെ പടിഞ്ഞാറേ ഭാഗത്ത് ഈ കിണർ സ്ഥിതി ചെയ്യുന്നു. ഇന്ന് സ്വർഗീയ കിണർ എന്ന പേരിലാണ് അറിയപ്പെടുന്നത്.മസ്ജിദുന്നബവി വിശാലമാക്കിയത് ഉസ്മാൻ (റ) ന്റെ മഹത്തായ സേവനങ്ങളിൽ പെട്ടതാണ്. ഉമർ (റ) ന്റെ കാലത്ത് മസ്ജിദുന്നബവി വിശാലമാക്കിയിരുന്നു. എങ്കിലും ഉസ്മാൻ (റ) ന്റെ കാലത്ത് അവിടെ വലിയ ഞെരുക്കം അനുഭവപ്പെട്ടു ഹിജ്‌റ 29 ന് ഉസ്മാൻ (റ)അതിനെ വളരെ വിശാലമാക്കി കൂടാതെ കല്ലും തടിയും ഉപയോഗിക്കുകയും ചെയ്തു. പഴയതിനേക്കാളും മസ്ജിദുന്നബവി വളരെ വിശാലമാവുകയും സൗന്ദര്യം ഉള്ളതായി തീരുകയും ചെയ്തു (ഇബ്‌നു അസീർ ).മസ്ജിദുന്നബവിയുടെ അരികിലുള്ള ബകീഅ് എന്ന ഭൂമി വാങ്ങി ഖബർസ്ഥാനായി വഖ്ഫ് ചെയ്യുകയും ചെയ്തു. ബഖീഇന്റെയും ഇബ്‌നു ഹിബായുടെയും വലിയ വീടുകൾ വാങ്ങി വിശാലമായ അതിഥി മന്ദിരം തയ്യാറാക്കി (ത്വബ്രി) രണ്ട് ലക്ഷം സ്വർണ്ണനാണയം വിലവരുന്ന ഒരു ഭൂസ്വത്ത് വാങ്ങി പടച്ചവന്റെ മാർഗത്തിൽ വഖ്ഫ് ചെയ്തു. (ഇബ്‌നു സഅദ്) ബിഅ്ർ റൂമ കൂടാതെ ബിഅ്ർ സാഇബ്, ബിഅ്ർ ആം, ബിഅ്ർ അരീസ് എന്നീ കിണറുകൾ തയ്യാറാക്കുകയും പൊതുജനങ്ങൾക്ക് വഖ്ഫായി നൽകുകയും ചെയ്തു.ഒരിക്കൽ റസൂലുല്ലാഹി (സ) അരുളി: ഇന്ന കുടുംബത്തിലെ ഭൂമി വാങ്ങി മസ്ജിദുന്നബവിക്ക് ദാനമായി നൽകുന്നവർക്ക് അല്ലാഹു സ്വർഗം നിർബന്ധമാക്കുന്നതാണ്. ഉസ്മാൻ (റ) സ്വന്തം പണം നൽകി അതിനെ വാങ്ങി മസ്ജിദിലേക്ക് ചേർത്തു.
നാലാം ഖലീഫ അലിയ്യുൽ മുർതളാ (റ)ആത്മസംസ്‌കരണത്തിന്റെ നായകൻ കൂടിയായ അലിയ്യ് മുർതളാ (റ) പടച്ചവന്റെ മാർഗ്ഗത്തിൽ സ്വന്തം ആരോഗ്യവവും ശരീരവും ചിലവഴിക്കുന്നതിനോടൊപ്പം ദാനധർമ്മങ്ങളിലും വളരെ അധികം മുന്നേറിയിരുന്നു. സമ്പത്തിന്റെ ആവശ്യക്കാരായ ആരെയും അലിയ്യ് (റ) നിരാശരാക്കിയിരുന്നില്ല. ചിലപ്പോൾ തനിക്ക് ലഭിച്ച വളരെ കുറഞ്ഞ ആഹാര പാനീയങ്ങൾ പോലും സാധുക്കൾക്ക് നൽകി വയർ തടകി കിടന്നുറങ്ങിയിരുന്നു. അലിച്ച് (റ) ന്റെ ദാനധർമ്മവുമായ ബന്ധപ്പെട്ട ധാരാളം സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ കാണുക.ഐനു അബീ നീ സർ എന്ന പേരിൽ പ്രസിദ്ധമായിരുന്ന ഭൂമിയും തടാകവും അല്ലഹുവിന്റെ മർഗ്ഗത്തിൽ വഖ്ഫ് ചെയ്തു. മുആവിയ (റ) ഇതിനെ വാങ്ങാൻ ആഗ്രഹിച്ച് 2 ലക്ഷം സ്വർണ്ണനാണയം നൽകാം എന്ന് പറയുകയും ചെയ്തു. എങ്കിലും ഹുസൈൻ (റ) അതിനെ നിരാഗരിച്ച് കൊണ്ട് പ്രസ്താവിച്ചു: ഇത് എന്റെ പിതാവ് സാധുക്കൾക്ക് ദാനമായി നൽകിയ പൊതു സ്വത്താണ്. ഇതിലൂടെ നരകത്തിന്റെ തീയിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നു അതിനാൽ ഞാനിതിനെ വിൽക്കുന്നതല്ല. (ഇസാലത്തുൽ ഖഫാഅ്) അത് പോലെ ഓരോ വർഷവും നാലായിരം ദീനാർ വീതം ലാഭം ലഭിച്ചിരുന്ന മറ്റൊരു സ്വത്ത് അലിയ്യ് (റ) നന്മയുടെ വഴിയിൽ വഖ്ഫ് ചെയ്തു. (തഹ്ദീബുൽ അസ്മാഅ്) മദീനാ മുനവ്വറയിൽ ബിഅ്ർ അലിയ്യ് എന്ന പേരിൽ ഒരു കിണർ കുഴിച്ച് പൊതു ജനങ്ങൾക്കായി ദാനം ചെയ്തു. മൻബഅ് എന്ന സ്ഥലത്ത് അലിയ്യ് (റ) ധാരാളം തൊടുകൾ തയ്യാറാക്കുകയും അത് പൊതു ജനങ്ങൾക്ക് വഖ്ഫായി നൽകുകയും ചെയ്തു. (വഫാഉൽ വഫാഅ്)മദീനാ മുനവറയിൽ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളിൽ രണ്ട് തോടുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വേണ്ടി നൽകി. പണ്ഡിതർ പറയുന്നു: അലിയ്യ് (റ) അദ്ദേഹത്തിന്റെ ഈജിപ്റ്റിലും മദീനയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭൂമിയും വീടുകളും കുടുംബാംഗങ്ങൾക്ക് വേണ്ടി വഖ്ഫ് ചെയ്തു. അത് ഇന്ന് വരെയും നിലനിൽക്കുന്നുണ്ട് (ഷറഹുൽ ഹിദായ) ഓരോ വർഷവവും സകാത്ത് നിർബദ്ധമാകുന്ന സമ്പത്ത് ഉണ്ടായിരുന്നിട്ടും മഹാനവർകൾ സക്കാത്ത് കൊടുക്കേണ്ടി വരാത്ത വിധം ദാനധർമ്മങ്ങൾ ചെയ്യുകയും സ്വന്തം ഇടുങ്ങിയ ജീവിതം നയിക്കുകയും ചെയ്തിരുന്നു. മഹാൻന്മാരായ സ്വഹാബി വര്യന്മാരിൽ പ്രധാനപ്പെട്ട 4 പേരുടെ വഖ്ഫുകളെ കുറിച്ചുള്ള ചെറിയ വിവരണം. ഇത് പോലെ ഏതാണ്ട് എല്ലാ സ്വഹാബി സ്ത്രീകളും പുരുഷന്മാരും വഖ്ഫുകളിൽ വളരെ അധികം താൽപ്പര്യം കാണിച്ചിരുന്നു. അതിന്റെ ചെറിയൊരു വിവരണം മാത്രം ഇവിടെ കൊടുക്കുകയാണ്.ഹസൻ (റ) ജീവിതത്തിൽ മൂന്നു പ്രാവശ്യം തന്റെ മുഴുവൻ സമ്പത്തിന്റെയും പകുതിഭാഗം അല്ലാഹുവിൻറെ മാർഗത്തിൽ ദാനം ചെയ്തു. (അസ്ദുൽ ഗാബ ) ഒരിക്കൽ സാധുക്കളായ ആളുകൾ ആഹാരത്തിനായി കഷ്ടപ്പെടുന്നത് കണ്ട് ഒരു തോട്ടം വാങ്ങി അവർക്ക് വഖ്ഫ് ചെയ്തു. (ഉസ്ദുൽ ഗാബ) സാധുക്കളെ സേവിക്കുന്നതിന് ആരാധനാ കാര്യങ്ങളെക്കാളും മുൻഗണന നൽകുമായിരുന്നു. ഒരിക്കൽ ഇഅ്തികാഫ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ ഒരു ആവശ്യക്കാരൻ കടന്നുവന്നു. ഒരാളോട് ശുപാർശ ചെയ്യണമെന്ന് പറഞ്ഞു. ഹസ്സൻ (റ) പുറപ്പെട്ട് അദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്തു തുടർന്ന് അരുളി: ഒരു സഹോദരന്റെ ആവശ്യ പൂർത്തീകരണത്തിന് പരിശ്രമിക്കുന്നത് ഒരു മാസം ഇഅ്ത്തികാഫ് ഇരിക്കുന്നതിനേക്കാളും ഉത്തമമാണ് എന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ട്. (ഇബ്‌നു അസാക്കിർ)ഹുസൈൻ (റ) സാധുക്കളെ സഹായിക്കുന്നതിലും അനാഥരെ പരിചരിക്കുന്നതിലും വിധവകൾക്ക് സേവനം ചെയ്യുന്നതിലും വളരെ മുൻപന്തിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അലിയ്യ് (റ) ന്റെ വഖ്ഫ് സ്വത്തുക്കളുടെ പ്രധാന മുതവല്ലി കൂടി ആയിരുന്ന ഹുസൈൻ (റ) അതിനെ സംരക്ഷിക്കുന്നതിലും വളർത്തുന്നതിലും അർഹരായ ആളുകൾക്ക് നൽകുന്നതിലും അതിന്റെ ഗുണങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും വളരെയധികം ശ്രദ്ധിച്ചിരുന്നു.സൈദ് ബനു അസ്ലം (റ)നിവേദനം ചെയ്യുന്നു: അല്ലാഹുവിനെ സുന്ദരമായ നിലയിൽ കടം നൽകുന്നവരായി ആരാണുള്ളത് എന്ന ആയത്ത് ഇറങ്ങിയപ്പോൾ അബു ദഹ്ദാഅ് (റ) റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത കരങ്ങൾ പിടിച്ചുകൊണ്ട് എന്റെ ഉടമസ്ഥതയിലുള്ള മദീനയിലെ പ്രധാന സ്ഥലത്തു നിലനിൽക്കുന്ന രണ്ട് തോട്ടങ്ങൾ അല്ലാഹുവിന് ഞാൻ കടം കൊടുത്തിരിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക മറ്റേത് കുടുംബാവശ്യങ്ങൾക്കായി എടുത്തുകൊള്ളുക. അങ്ങനെ ഒരു തോട്ടം അദ്ദേഹം ദാനം ചെയ്തു. അതിൽ 600 ഈന്തപ്പനകൾ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ഇതിനു പകരം താങ്കൾക്ക് ഉന്നതമായ സ്വർഗ്ഗം നൽകുന്നതാണ്. അബു ദഹ്ദാഅ് (റ) ഉടനെ തോട്ടത്തിലേക്ക് പോയി അവിടെ ഭാര്യ ഉമ്മുദ്ദഹ്ദാഉം കുട്ടികളും ഉണ്ടായിരുന്നു. അദ്ദേഹം തോട്ടത്തിന്റെ വെളിയിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു: ഈ തോട്ടം ഞാൻ അല്ലാഹുവിന് കടം കൊടുത്തിരിക്കുന്നു സന്തോഷത്തോടുകൂടി ദാനം ചെയ്തിരിക്കുന്നു. അല്ലാഹു എനിക്ക് പരലോകത്ത് ഇതിനേക്കാളും ഉത്തമമായത് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആകയാൽ സാധനങ്ങളെല്ലാം എടുത്ത് ഈ തോട്ടത്തിന്റെ വെളിയിലേക്ക് വരിക ഉമ്മുദ്ദഹ്ദാഅ് (റ) ഭർത്താവിനെ പ്രശംസിച്ചുകൊണ്ട് കുട്ടികളെയും എടുത്ത് സാധനങ്ങളും കൊണ്ട് തോട്ടത്തിന്റെ വെളിയിലേക്ക് വരികയുണ്ടായി.ഒരിക്കൽ ഒരു അനാഥ ബാലൻ റസൂലുല്ലാഹി (സ) യുടെ അടുക്കൽ വന്നു ശേഷം ആ കുട്ടി ഇന്ന ഈന്തപ്പന തോട്ടം അവന്റെതാണെന്നും അത് മറ്റൊരാൾ അപഹരിച്ചു കൈകലാക്കിയിരിക്കുന്നുവെന്നും വാദിച്ചു. പക്ഷേ വാദത്തിന് തെളിവുകളൊന്നും കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല അതുകൊണ്ട് റസൂലുല്ലാഹി (സ) അദ്ദേഹത്തിന് എതിരായി വിധിച്ചു. ഇത് കേട്ടപ്പോൾ ആ യത്തീമായ കുട്ടി കണ്ണീർ വാർത്തു കൊണ്ട് കരഞ്ഞു ഇത് കണ്ടപ്പോൾ റസൂലുല്ലാഹി (സ) ആ തോട്ടം യത്തീമിന് കൊടുക്കാനും പടച്ചവൻ അതിനുപകരം സ്വർഗ്ഗം നൽകുന്നതാണ് എന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഈ സമയത്ത് അബു ദ്ദഹ്ദാ (റ) അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഇതിനുപകരം എന്റെ വിലകൂടിയ തോട്ടം താങ്കൾ എടുത്തുകൊള്ളുക എന്ന് പറഞ്ഞു. അദ്ദേഹം അതിനു തയ്യാറായി അങ്ങനെ തന്റെ വില കൂടിയ തോട്ടം അദ്ദേഹത്തിന് നൽകുകയും വിലകുറഞ്ഞ തോട്ടം എടുത്ത് യത്തീമിനെ ഏൽപ്പിക്കുകയും ചെയ്തു. (ഇസ്തിയാബ്)എട്ടാമതായി ഇസ്ലാം സ്വീകരിച്ച അബ്ദുർ റഹ്മാൻ ഇബ്‌നു ഔഫ് (റ) വലിയ സമ്പന്നനും ധർമ്മിഷ്ഠനും ആയിരുന്നു. സമ്പത്ത് അധികരിക്കുന്നതിനെ കുറിച്ചുള്ള ഭയം ഒരിക്കൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ (റ) പങ്കു വെച്ചപ്പോൾ അധികമായി ദാനധർമ്മം ചെയ്യാൻ ഉപദേശിക്കുകയും നാൽപ്പതിനായിരം ദീനാർ വില വരുന്നൊരു ഭൂമി ദാനം നൽകുകയും ചെയ്തു. മറ്റൊരിക്കൽ സാധന സാമഗ്രികൾ ചുമന്ന എഴുന്നൂറ് ഒട്ടകങ്ങളെയും അതിന്റെ സാധനങ്ങളെയും ദാനം ചെയ്തു. ആകെ മുപ്പതിനായിരം അടിമകളെ മോചിപ്പിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരുടെ ചിലവുകൾക്കായി ആറ് ലക്ഷം സ്വർണ്ണ നാണയം വില വരുന്ന ഭൂമിയെ വസിയ്യത്ത് ചെയ്തു. ഒരിക്കൽ അമ്പതിനായിരം ദീനാർ ദാന ധർമ്മം ചെയ്തു. ബദ്‌റിൽ പങ്കെടുത്ത ഓരോ സ്വഹാബികൾക്കും നാല് ലക്ഷം ദീനാറുകൾ വീതം നൽകി. റസൂലുല്ലാഹി ? യുടെ കാലത്തും ധാരാളമായി ദാനധർമ്മങ്ങൾ ചെയ്തിരുന്നു. അർഖം (റ) സഫാ മലയുടെ താഴ് ഭാഗത്തുള്ള വീടിന്റെ ഉടമസ്ഥനായിരുന്നു. അതുകൊണ്ട് തന്നെ അതിന് ദാറുൽ അർഖം എന്ന് പറയപ്പെടുന്നു. റസൂല്ലുല്ലാഹി ? യുടെ ആദ്യ കാലത്ത് ഈ വീട്ടിൽ പ്രബോധന വൈജ്ഞാനിക സംസ്‌കരണ പ്രവർത്തനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഇവിടെ ധാരാളം സ്വഹാബികൾ താമസിക്കുകയും അല്ലാഹുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഉമർ (റ) ഇസ്ലാം സ്വീകരിച്ചത്. അർഖം (റ) ഈ വീടിനെ സ്വന്തം മക്കളുടെ പേരിൽ വഖ്ഫ് ചെയ്തു. അതായത് ഈ വീട് വിൽക്കപ്പെടുകയാേ അനന്തരാവകാശം ആക്കപ്പെടുകയോ ചെയ്യുന്നതല്ല. സന്താന പരമ്പരകൾക്ക് ഉപയോഗിക്കാവുന്നതാണ്. (ഫത്ഹുൽ ഖദീർ) പ്രസിദ്ധ സ്വഹാബിയായ ത്വൽഹ (റ) വലിയ ധർമ്മിഷ്ടനായിരുന്നു. റസൂലുല്ലാഹി ? ഫയ്യാസ് (വലിയ ധർമ്മിഷ്ഠൻ) എന്ന് അപര നാമം നൽകിയ അദ്ദേഹത്തിന്റെ ധർമ്മത്തിന്റെ ചില ചിത്രങ്ങൾ കാണുക. സ്വന്തം ഗോത്രമായ ബനൂ തമീമിലെ മുഴുവൻ സാധുക്കളുടെയും ചിലവുകൾ നടത്തിയിരുന്നു. വിധവകളുടെ കാര്യങ്ങൾ നോക്കുകയും കടക്കാരുടെ ബാധ്യത വീട്ടുകയും ചെയ്തിരുന്നു. ഒരിക്കൽ ഏഴ് ലക്ഷം ദിർഹം വില വരുന്ന വില കൂടിയ ഭൂമി വിൽക്കുകയും സമ്പത്ത് മുഴുവൻ മദീനാ നിവാസികൾക്ക് വിതരണം നടത്തുകയും ചെയ്തു. ഒരിക്കൽ ഒരു തോട്ടത്തിൽ നിസ്‌കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിസ്‌കാരത്തിന് ശേഷം അത് നന്മയുടെ മാർഗ്ഗത്തിൽ വഖ്ഫ് ചെയ്തു. ഒരിക്കൽ ബൈസാൻ എന്ന ശുദ്ധ ജല തടാകം വാങ്ങി പൊതുജനങ്ങൾക്ക് ദാനം ചെയ്തു. ഇതിൽ സന്തോഷിച്ചു കൊണ്ടാണ് റസൂലുല്ലാഹി ? അദ്ദേഹത്തെ ഫയ്യാസ് എന്ന് വിളിച്ചത്. സ്വർഗ്ഗം കൊണ്ട് ഒരുമിച്ച് സന്തോഷ വാർത്ത അറിയിക്കപ്പെട്ട ഒരാളായ സുബൈർ (റ) വലിയ സമ്പന്നനും അതു പോലെ ധർമ്മിഷ്ടനും ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു ഭൂസ്വത്ത് വിധവകളായ തന്റെ സ്വന്തം മക്കൾക്ക് വഖ്ഫ് ചെയ്തു. (ഫത്ഹുൽ ഖദീർ)സഅ്ദ് (റ) മാതാവ് മരണപ്പെട്ടപ്പോൾ അവരുടെ പേരിൽ വല്ലതും ദാനം ചെയ്യാൻ ആഗ്രഹിക്കുകയും റസൂലുല്ലാഹി ? യോട് ചോദിച്ചപ്പോൾ ജലമാണ് ഉത്തമമെന്ന് പ്രസ്താവിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ചെറിയാെരു നോട്ടം വാങ്ങി അതിൽ കിണർ കുഴിച്ച് മാതാവിന്റെ പേരിൽ വഖ്ഫ് ചെയ്തു. പ്രധാന സ്വഹാബിയായ ഹകീമുബ്‌നു ഹിസാം (റ) ഒരു വീട് അറുപതിനായിരം ദീനാറിന് മുആവിയക്ക് വിറ്റു. വില വളരെ കുറഞ്ഞ് പോയെന്ന് ചില കൂട്ടുകാർ പറഞ്ഞപ്പോൾ ആ സമ്പത്ത് മുഴുവൻ ദാനം ചെയ്തു. മറ്റൊരിക്കൽ ഹജ്ജ് ചെയ്തപ്പോൾ അറഫയിൽ വെച്ച് നൂറ് അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. ഇബ്‌നു ഉമർ (റ) പറയുന്നു: സമുന്നത നന്മ കരസ്ഥമാക്കുന്നതിന് ഏറ്റവും പ്രിയപ്പെട്ട സമ്പത്തിൽ നിന്നും ദാനം ചെയ്യണം എന്ന ഖുർആനിക വചനം പാരായണം ചെയ്തപ്പോൾ എന്റെ സമ്പത്തിനെ കുറിച്ച് ഞാൻ ചിന്തിച്ചു. അത് മർജാന എന്ന അടിമ സ്ത്രീയാണെന്ന് ഞാൻ മനസ്സിലാക്കി അങ്ങനെ അവരെ മോചിപ്പിക്കുകയും പ്രിയ ശിഷ്യനായ നാഫിഇ (റ) ന് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. പിതാവ് വഴി അദ്ദേഹത്തിന് ലഭിച്ച വീട് മക്കൾക്ക് വേണ്ടി ദാനം ചെയ്തു. ഖാലിദ് (റ), കഅ്ബ് (റ), ത്വൽഹത്തുൽ അൻസാരി (റ) മുതലായ സ്വഹാബി വര്യന്മാരുടെ ദാനധർമ്മങ്ങളും പ്രസിദ്ധമാണ്. സ്വഹാബികളായ പുരുഷന്മാരോട് സ്വഹാബി വനിതകളും ദാനധർമ്മങ്ങളിൽ മത്സരിച്ചിരുന്നു. റസൂലുല്ലാഹി ? യുടെ ആദ്യ കാലത്ത് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ) യുടെ സമ്പത്താണ്. സ്വശരീരവും സമ്പത്തും നന്മയുടെ വഴിയിൽ അങ്ങേയറ്റം ആത്മാർത്ഥയോടെ ചിലവഴിച്ച ഖദീജ (റ) യുടെ മാതൃക അത്യന്തം സമുന്നതമാണ്. ധർമ്മിഷ്ഠതയുടെ പര്യായമായ സിദീഖ് (റ) മകൾ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യും വലിയ ധർമ്മിഷ്ഠയായിരുന്നു. ലഭിക്കുന്ന സമ്പത്തെല്ലാം ഉടനടി ധർമ്മം ചെയ്തിരുന്നു. ഇതിനെ വിമർശിച്ച ഇബ്‌നു സുബൈർ (റ) നോട് വളരെ കടുപ്പത്തിൽ പ്രതികരിച്ചു. ഒരിക്കൽ ലഭിച്ച ഒരു ലക്ഷം നായണങ്ങൾ അതേ സദസ്സിൽ വെച്ച് തന്നെ ചിലവഴിച്ചു. അന്നവർക്ക് നോമ്പായിരുന്നു. നോമ്പു തുറക്കാൻ നേരത്ത് ഭക്ഷണത്തിന് ഒന്നുമില്ലായിരുന്നു. ഉമ്മുൽ മുഅ്മിനീൻ ഹഫ്‌സ (റ) തന്റെ ഭൂമി നന്മകൾക്കായി വഖ്ഫ് ചെയ്തു. ഉമ്മുൽ മുഅ്മിനീൻ സൈനബ് (റ) ധർമ്മത്തിന്റെ ആധിക്യം കാരണം സാധുക്കളുടെ മാതാവ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇതര സ്വഹാബി വനിതകളും ഇതേ മാതൃകകൾ തന്നെ സ്വീകരിച്ചിരുന്നു. (വിവരണത്തിന് സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ വായിക്കുക.)
വഖ്ഫുകൾ ഖിലാഫത്തുർറാഷിദക്ക് ശേഷം, അമവീ ഖിലാഫത്ത് ഹിജ്‌രി 40ന് മുമ്പ് ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലം സമ്പൂർണ്ണമായും സ്‌പെയിനിൽ അഞ്ഞൂറിലേറെ വർഷവും നിലനിന്ന അമവി ഖിലാഫത്തിലും വഖ്ഫുകളുടെ വസന്തമായിരുന്നു. അമവി കാലഘട്ടത്തിലെ വഖ്ഫുകളെ പത്ത് വിഭാഗങ്ങളായി തിരിക്കാം. 1, യാചന പൂർണ്ണമായും നിരോധിക്കുകയും ആവിശ്യക്കാരായ മുഴുവൻ ജനങ്ങളുടേയും ജീവിതാവിശ്യങ്ങൾ നിർവഹിച്ച് കൊടുക്കുകയും ചെയ്തു. 2, ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി. 3, ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് സഹായ നിധി നൽകുകയും ചെയ്തു. 4, അംഗവൈകല്യമുള്ളവർക്ക് പെൻഷൻ നടപ്പിലാക്കി. 5, അനാഥരേയും വിധവകളേയും സഹായിച്ചു. 6, യാത്രികർക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കി. 7, ശ്രുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 8, ആയിരക്കണക്കിന് മസ്ജിദുകളും മദ്‌റസകളും സജ്ജീകരിച്ചു. 9, ഭരണകേന്ദ്രമായ ഡമാസ്‌കസിൽ ആരാധനകൾക്കും മറ്റും വൻ സൗകര്യങ്ങൾ ചെയ്തു. 10, മസ്ജിദുന്നബവി വിപിലീകരിച്ചു. അന്നത്തെ പ്രധാന ഖലീഫമാരുടെ വഖ്ഫ് പ്രവർത്തനങ്ങൾ താഴെ ചുരുക്കി കൊടുക്കുന്നു. ഹിജ്‌രി 41 മുതൽ 51 വരെ ഖലീഫയായിരുന്ന ഹസ്രത്ത് മുആവിയ (റ) പണ്ട് മുതൽക്കേ, ധർമ്മിഷ്ഠനായിരുന്നു. ഖിലാഫത്ത് ഏറ്റെടുത്ത ശേഷം ഇതിൽ വലിയ വർദ്ധനവുണ്ടായി. സ്‌നേഹിതൻ, എതിരാളി എന്നീ വിത്യാസങ്ങളില്ലാതെ എല്ലാവർക്കും ദാനധർമ്മങ്ങൾ ചെയ്തിരുന്നു. ആവശ്യക്കാരെ കണ്ടെത്തി അറിയിക്കണമെന്ന് അടുത്തവരോട് പറയുകയും അവർ വഴിയായി ആവശ്യക്കാരെ സഹായിക്കുകയും ചെയ്തിരുന്നു. സാധുക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചിരുന്നു. അബ്ബാസ് (റ) പറയുന്നു: മുആവിയ (റ)യുടെ അരികിൽ പോകുന്നവർക്ക് സമൃദ്ധമായി സമ്പത്ത് ലഭിക്കുന്നതാണ്. ഹസ്രത്ത് മുആവിയ (റ) ധാരാളം മസ്ജിദുകൾ നിർമ്മിച്ചു. അതിനുവേണ്ടി വഖ്ഫുകൾ തയ്യാറാക്കി. മുജാഹിദുകളുടെ കുടുംബത്തിന് വരുമാനം ഏർപ്പാട് ചെയ്തു. പൊതുജന നന്മകൾക്ക് വേണ്ടി നിരവധി സേവനങ്ങൾ ചെയ്തു. ധാരാളം അരുവികൾ ഒഴുക്കി. അസ്‌റഖ്, ശുഹദാഅ് മുതലായ അരുവികൾ അതിൽ പ്രസിദ്ധമാണ്. 86 മുതൽ 96 വരെ ഖലീഫയായിരുന്ന വലീദുബ്‌നു അബ്ദിൽ മലികിന്റെ കാലത്ത് നാടുകൾ വളരെ പുരോഗതി പ്രാപിച്ചു. നിരവധി വഖ്ഫ് കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുകയും ആവശ്യക്കാരെ കണ്ടെത്തി സേവിക്കുകയും ചെയ്തു. സംസാര ശേഷിയില്ലാത്തവർ, അന്ധന്മാർ, സാധുക്കൾ ഇവർക്ക് മാസം ചിലവ് നൽകാൻ ഏർപ്പാട് ചെയ്തു. അനാഥ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ പുലർത്തി. ഓരോ അന്ധനും വഴികാട്ടാൻ ഒരാളെ വീതം നിശ്ചയിച്ചു. വികലാംഗർക്ക് ഓരോ സേവകരെയും നൽകി. വ്യവസ്ഥാപിതമായ നിലയിൽ ആശുപത്രികൾ സ്ഥാപിച്ചു. യാത്രികർക്ക് വലിയ സൗകര്യങ്ങൾ ചെയ്തുകൊടുത്തു. യാചന നിരോധിക്കുകയും ആവശ്യക്കാരെ സഹായിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മസ്ജിദുകൾ വിപുലീകരിച്ചു. വിശിഷ്യാ മസ്ജിദുന്നബവി വലുതാക്കി. പ്രവാചക പത്‌നിമാരുടെ വീടുകൾ വാങ്ങി മസ്ജിദുന്നബവിയിലേക്ക് ചേർത്തു. മസ്ജിദുന്നബവിയിലെ അനുഗ്രഹീത സ്ഥലമായ റൗളാ ശരീഫാ അണിയിച്ചൊരുക്കി. ത്വബ്‌രി പറയുന്നു: ശാം പ്രദേശം മുഴുവനും പാഠശാലകൾ സ്ഥാപിച്ചു. ആവശ്യമുള്ള സ്ഥലങ്ങളിൽ ആശുപത്രികളും അതിൽ പ്രത്യേക രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളും ചെയ്തു. 96 മുതൽ 99 വരെ ഭരണം നടത്തിയ സുലൈമാൻ ബിൻ അബ്ദിൽ മലിക് അധികരിച്ച ധർമ്മിഷ്ഠയുടെ പേരിൽ മിഫ്താഹുൽ ഖൈർ എന്ന് വിളിക്കപ്പെട്ടിരുന്നു. മദീനാ നിവാസികൾക്ക് ധാരാളം സേവനങ്ങൾ ചെയ്തു. അടുത്ത ഖലീഫയായി ഉമറുബുന് അബ്ദിൽ അസീസിനെ നിയമിച്ചതും അദ്ദേഹത്തിന്റെ മാതൃക ലോകാവസാനം വരെ പ്രകാശിച്ച് നിൽക്കുന്നതും ഖലീഫയുടെ വലിയൊരു ദാനമാണ്. മക്കാമുകർറമയിൽ ശുദ്ധ ജലത്തിന്റെ ദൗർലഭ്യതയുണ്ടായിരുന്നു. അദ്ദേഹം അവിടെ ശുദ്ധ ജലത്തിന് ഏർപ്പാട് ചെയ്തു. വലിയൊരു തടാകം പണിയുകയും അതിൽ നിന്നും മക്ക മുഴുവൻ ജലം എത്തിക്കുകയും ചെയ്തു. ശാമിലെ റംലാ എന്ന പട്ടണം സജ്ജീകരിക്കുകയും അവിടെ വിദ്യാഭ്യാസ കേന്ദ്രത്തിനും ഗ്രന്ഥാലയത്തിനും പ്രത്യേക വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. 99 മുതൽ 101 വരെ ഖിലാഫത്ത് നടത്തിയ ഇസ്‌ലാമിലെ പ്രഥമ നവോത്ഥാന നായകൻ കൂടിയായ ഉമറുബ്‌നു അബ്ദിൽ അസീസ് (റ) സർവ്വ നന്മകളിലും മുന്നേറി. പ്രത്യേകിച്ചും നിലനിൽക്കുന്ന ദാനങ്ങളിൽ വലിയ ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിലനിൽക്കുന്ന ദാനമായിരുന്നു. കൂടാതെ, വിശാലമായ ഭരണപ്രദേശം മുഴുവൻ അഗതി മന്ദിരങ്ങളും വഴിയമ്പലങ്ങളും സ്ഥാപിക്കുകയും ഓരോ പ്രദേശങ്ങളിലുമുള്ള ഗവർണ്ണർമാരോട് ഇത് സ്ഥാപിക്കാനും നല്ലനിലയിൽ പരിപാലിക്കാനും നിർദ്ദേശിക്കുകയും ചെയ്തു. യാത്രികരോട് അവിടെ ഒരു ദിവസമെങ്കിലും താമസിക്കാനും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അഭ്യർത്ഥിച്ചിരുന്നു. രോഗികളായ യാത്രികർക്ക് എത്ര നാളുകൾ വേണമെങ്കിലും താമസിക്കാൻ സൗകര്യമുണ്ടായിരുന്നു. അവരുടെ വാഹനങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നു. വാഹനമില്ലാത്ത യാത്രികരെ പ്രത്യേക വാഹനത്തിൽ നാടുകളിലെത്തിച്ചിരുന്നു. ഓരോ പ്രദേശങ്ങളിലും വലിയ ഭക്ഷണാലയം സ്ഥാപിക്കുകയും മുഴുവൻ സാധുക്കൾക്കും യാത്രികർക്കും ആഹാരം നൽകുകയും ചെയ്തിരുന്നു. മൃഗങ്ങൾക്ക് മേയാൻ പ്രത്യേക സൗകര്യങ്ങൾ ചെയ്യുകയുണ്ടായി. സർവ്വഭാഗങ്ങളിലും സമ്പൽസമൃദ്ധി കളിയാടുകയും അവസാനം സകാത്ത് വാങ്ങാൻ ആളുകളെ ലഭിക്കാതെ വരുകയും ചെയ്തു. ഇബ്‌നു സഅദ് കുറിക്കുന്നു: അർഹരായ ആളുകൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ ഉമറുബ്‌നുൽ അബ്ദിൽ അസീസ് നിർദ്ദേശിച്ചു. ഇത് എല്ലാവരും പാലിച്ചു. അടുത്ത വർഷമായപ്പോൾ സകാത്ത് വാങ്ങിയവർ സകാത്ത് കൊടുക്കാൻ അർഹരായിത്തീർന്നു. യഹ്‌യബ്‌നു സഈദ് പറയുന്നു: ആഫ്രിക്കൻ പ്രദേശത്ത് സകാത്ത് പിരിക്കാൻ ഞാനാണ് പോയത്. അവിടെ നിന്നും പിരിക്കുന്നത് അവിടെ തന്നെ വിതരണം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ, എനിയ്ക്ക് വിതരണം ചെയ്യാൻ ആരെയും ലഭിച്ചില്ല. (ത്വബഖാത്ത്) വേറെയും ധാരാളം ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. സാധുക്കളിൽ നിന്നും പഴയ നാണയങ്ങൾ വാങ്ങി പുതിയ നാണയങ്ങൾ നൽകിയിരുന്നു. കട ബാധ്യതയുള്ളവർക്ക് കടം വീട്ടാൻ തുക മാറ്റിവെച്ചു. തടവുകാരുടെ കുടുംബത്തിന് ആവശ്യമായ ചിലവുകൾ നൽകി. ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തി ഖലീഫയെ വിവരം ധരിപ്പിക്കണമെന്ന് അടുത്തുള്ളവരോട് സദാ നിർദ്ദേശിച്ചിരുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ വന്ന് ശക്തമായ ഭാഷയിൽ ആവശ്യങ്ങൾ അവതരിപ്പിച്ചു. അത് കേട്ടപ്പോൾ ഖലീഫ തല കുനിച്ചിരുന്നു. അദ്ദേഹത്തിന്റെ നയനങ്ങളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. സംസാരിച്ച് കഴിഞ്ഞപ്പോൾ ചോദിച്ചു: നിങ്ങളുടെ വീട്ടിൽ ആരെല്ലാമുണ്ട്? അദ്ദേഹം പറഞ്ഞു: എട്ട് അംഗങ്ങളുണ്ട്. ഖലീഫ അവർക്കെല്ലാവർക്കും നിരന്തര സഹായത്തിന് ഏർപ്പാട് ചെയ്തു. (സീറത്ത് ഉമർ ബിൻ അബ്ദിൽ അസീസ്) ഓരോ പ്രദേശത്തെയും രോഗികളുടെയും ആവശ്യക്കാരുടെയും പേര് വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. അത് രേഖപ്പെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശക്തമായി ശകാരിച്ചിരുന്നു. ചിലരെ ഈ വഴിയിൽ തടവിലിടുകയും ചെയ്തു. കട ബാധ്യത കൂടുകയും കൊടുത്ത് വീടാൻ കഴിവില്ലാതാവുകയും ചെയ്തവർക്ക് അതിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. പാല് കുടിക്കുന്ന കുട്ടികൾക്ക് മാസം റേഷൻ നൽകിയിരുന്നു. (ത്വബഖാത്ത്) ഒരു ഗവർണ്ണർക്ക് ഇപ്രകാരം കത്തെഴുതി: ഓരോ മസ്ജിദുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക. പണ്ഡിതന്മാരെ വിദ്യാഭ്യാസ പ്രബോധന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും അതിന് തയ്യാറാകുന്നവർക്ക് ജീവിതാവശ്യങ്ങൾ ശരിയായ നിലയിൽ ചെയ്ത് കൊടുക്കുകയും ചെയ്യുക. ഹിംസ് ഗവർണ്ണർക്ക് എഴുതി: അദ്ധ്യാപനത്തിന് ജീവിതം മാറ്റിവെച്ചവർക്ക് മാസം നൂറ് ദീനാർ വീതം നൽകുക. അവർ സമാധാനത്തോടെ സേവനങ്ങളിൽ മുഴുകുന്നതാണ്. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സമ്പത്ത് നൽകുക. (ജാമിഅ് ബയാനിൽ ഇൽമ്)
അബ്ബാസി യുഗംഅബ്ബാസ് (റ)ന്റെ പിൻഗാമികളിലൂടെ സ്ഥാപിതമായ ബനൂ അബ്ബാസ് ഭരണം അറുന്നൂറ് വർഷം നീണ്ട് നിന്നു. വൈജ്ഞാനിക മേഖലയിൽ വികാസം പ്രാപിച്ച ഈ കാലഘട്ടത്തിൽ വിജ്ഞാന മേഖലയിലും ഇതര മണ്ഡലങ്ങളിലും വലിയ സേവനങ്ങൾ നടത്തുകയും പ്രത്യേകിച്ചും വിത്യസ്ത വിഷയങ്ങളിൽ വഖ്ഫുകൾ സജീവമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലെ വഖ്ഫുകളുടെ നഖചിത്രം ഇപ്രകാരമാണ്: 1. തൊഴിലാളികൾക്ക് വഖ്ഫ് സ്വത്തുക്കൾ വഴി മതിയായ സാമ്പത്തിക സഹായം ചെയ്തു. 2. തടവുകാരെയും കുടുംബത്തെയും സഹായിക്കുന്നതിന് വഖ്ഫുകൾ സ്ഥാപിക്കപ്പെട്ടു. 3. സൗജന്യ യാത്രയ്ക്കും യാത്രികരെ സഹായിക്കുന്നതിനും പ്രത്യേകം വഖ്ഫ് ഉണ്ടായിരുന്നു. 4. പാഠശാലകൾ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് ചിലവ് നൽകുകയും അദ്ധ്യാപകരെ സേവിക്കുകയും ചെയ്യുന്നതിന് വഖ്ഫുകൾ സജ്ജമാക്കി. 5. മസ്ജിദുകൾ നിർമ്മിക്കാനും അവയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും വഖ്ഫുകൾ ഉണ്ടാക്കി. 6. ആശുപത്രികളും ആഹാര കേന്ദ്രങ്ങളും സ്ഥാപിക്കുകയും സജീവമാക്കുകയും ചെയ്തു. 7. അനാഥാലയങ്ങൾ, വികലാംഗ കേന്ദ്രങ്ങൾ മുതലായ സ്ഥാപിക്കുകയും ആവശ്യക്കാരുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ മുഴുവൻ സേവനങ്ങളിലും വഖ്ഫുകൾ സജീവമായി. ഈ യുഗത്തിലെ ചില ഖലീഫമാരെ മാത്രം പരാമർശിക്കുന്നു.ഹിജ്‌രി 158 മുതൽ 169 വരെ ഖലീഫ ആയിരുന്ന അബൂ അബ്ദില്ല മുഹമ്മദ് മഹ്ദി സൽ സ്വഭാാവങ്ങളുടെ സമാഹാര മായിരുന്നു. ചെറു പ്രായം മുതൽക്കെ ദാന ഓർമ്മങ്ങളിൽ താൽപര്യം കിട്ടിയിരുന്ന അദ്ദേഹം അധികാരം ലഭിച്ചത് മുതൽ ജന ക്ഷേമ ജീവകാരുണ്യ പ്രവർത്തന ങ്ങളിൽ ആവേശം കാണിച്ചു. ആദ്യമായി ഹാജിമാരുടെ യാത്രയിൽ അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങൾ മാറ്റാൻ പരിശ്രമിച്ചു. മക്കാമുകർറമയിലേക്കുള്ള എല്ലാ വഴികളിലും ധാരാളം വിശ്രമ കേന്ദ്രങ്ങളും ജലപാന സൗകര്യങ്ങളും മൃഗങ്ങൾക്കുള്ള ആഹാരവും തയ്യാറാക്കി. മസ്ജിദുൽ ഹറാം വിപുലീകരിക്കുകയും ജനങ്ങൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മസ്ജിദ് നബവി വിശാലമാക്കി. ശമ്പളത്തിന് ജോലിക്കാരെ നിയമിക്കുകയും അവരുടെ മേൽനോട്ടത്തിന് ആളുകളെ നിശ്ചയി ക്കുകയും ചെയ്തു. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം മസ്ജിദുകളും മദ്‌റസകളും സ്ഥാപിക്കിക്കുകയും അവയുടെ നടത്തിപ്പിന് ഏർപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. അധികമായി സുശ്രുഷ കേന്ദ്രങ്ങളും ആഹാര വിതരണ സൗകര്യങ്ങളും സജ്ജീകരിക്കുകയും അവയുടെ ചിലവുകൾ ശ്രദ്ധിക്കുകയും ചെയ്തു. പിതാവ് മൻസൂർ ഒന്നരക്കോടി സ്വർണ്ണ നാണയങ്ങളും 60 കോടി ദിർഹമുകളും വിട്ടിട്ട് പോയിരുന്നു. മഹതി അതെല്ലാം പൊതുഖജനാവിലേക്ക് ചേർക്കുകയും വഖ്ഫ് സ്വത്താക്കി മാറ്റുകയും ചെയ്തു. (താരീഖ് മക്ക, ഖുലാസത്തുൽ വഫാ മആരിഫ്)170 മുതൽ 193 വരെ മരണം നടത്തിയ ഹാറൂൻ റഷീദിന്റെ കാലഘട്ടം അബ്ബാസി യുഗത്തിന്റെ സുവർണ്ണ യുഗമായിരുന്നു. യൂറോപ്യൻ ചരിത്രകാരൻമാർ പോലും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഖാളിയായിരുന്ന ഇമാം അബൂയൂസുഫും മന്ത്രിയായിരുന്ന ബറാമിവയും കവിയായിരുന്ന മർവാനും സർവ്വോപരി പ്രിയപ്പെട്ട പത്‌നി സുബൈദയും മറ്റും അദ്ദേഹത്തിന് പ്രകാശത്തിൻ മേൽ പ്രകാശമായി ഹാറൂൻ റഷീദ് ഒരു ഭാഗത്ത് മതകാര്യത്തിലും മറുഭാഗത്ത് ജീവകാരുണ്യത്തിലും മുന്നിട്ട് നിന്നു. ദിവസവും 100 റക്അത്ത് സുന്നത്ത് നമസ്‌കരിക്കുകയും 1000 ദിർഹം ദാനം കൊടുക്കുകയും ചെയ്തിരുന്നു. 2 വർഷത്തിലൊരിക്കൽ ഹജ്ജ് ചെയ്തിരിന്നു. പോകാത്ത വർഷം ചിലവുകൾ നൽകി 300 പേരെ അയച്ചിരുന്നു. മസ്ജിദുകൾ, മദ്‌റസകൾ ആഹാര കേന്ദ്രങ്ങൾ ,ആശുപത്രികൾ, വികലാംഗ കേന്ദ്രങ്ങൾ, അഥിതി മന്തിരങ്ങൾ, യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ ധാരാളമായി സ്ഥാപിക്കുകയും അവയുടെ ചിലവിന് സമുന്നത വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ജനങ്ങളെല്ലാം വഖ്ഫിലേക്ക് തിരിയുകയും സർവ്വ സ്ഥലങ്ങളിലും ചെറുതും വലുതുമായ വഖ്ഫുകൾ അധികരിക്കുകയും ചെയ്തു. വിജ്ഞാന വിഷയത്തിലും അദ്ദേഹം തൽപരനായിരുന്നു. യൂനാനിലെയും ഇന്ത്യയിലെയും പണ്ഡിറ്റുകളെയും ക്രെസ്തവ യഹൂദ പണ്ഡിതരെയും വിളിച്ച് വരുത്തി ആദരിക്കുകയും അവരെ കൊണ്ട് അനറബി രചനകൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിരുന്നു. രചനാ വിവർത്തനങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടക്കുന്നതിന് ബൈത്തുൽ ഹിക്മ എന്ന പേരിൽ ഒരു വലിയ സ്ഥാപനം സ്ഥാപിക്കുകയും അതിന് വേണ്ടി വഖ്ഫ് ഏർപ്പാടാക്കുകയും ചെയ്തു. (അൻ ഹാറൂൻ) ഹജ്ജ് യാത്രകളും ഇതര യാത്രകളും നടത്തുമ്പോൾ ആവശ്യക്കാർക്ക് വാരിക്കോരി ധർമ്മങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. ഖലീഫയുടെ മരണാനാന്തരം മഴപോലെ വർഷിച്ച അനുശോചന കാവ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ധർമ്മിഷ്ടതയെ എല്ലാവരെയും ഒരുപോലെ വാഴ്ത്തിപ്പറഞ്ഞു. (അൽ ഹാറൂൻ) ഭർത്താവിന്റെ ധർമ്മിഷ്ടത ഭാര്യയിലും പ്രതിഫലിച്ചു. ഹാറൂൻ റഷീദിന്റെ ഭാര്യ സുബൈദാ ബീവിയും കാലഘട്ടത്തിലെ ഭക്തയും ഉന്നത ധർമ്മിഷ്ടയുമായിരുന്നു. ഖുർആൻ പാരായണത്തിൽ വലിയ താത്പര്യമായിരുന്നു. ഹാഫിസത്തുകളെ സേവനത്തിന് തിരഞ്ഞെടുക്കുകയും അവരുടെ പരായണത്തിലൂടെ കൊട്ടാരം മുഴങ്ങുകയും ചെയ്തിരുന്നു. സാധുക്കളെ സഹായിക്കലും ആവിശ്യക്കാരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കലും അനാഥ വിധവകളെ സഹായിക്കലും അവരുടെ പ്രിയംങ്കര ജോലിയായിരുന്നു. ബഗ്ദാദ് മുതൽ മക്കാമുക്കർമ വരെയുള്ള വഴിയരികിൽ ധാരാളം വിശ്രമകേന്ദ്രങ്ങളും കിണറുകളും സ്ഥാപിച്ചു. അക്കാലത്ത് ഹജ്ജിനിടയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ഒരു തൊട്ടിവെള്ളത്തിന് ഒരു ദിർഹം വരെ വില വന്നിരുന്നു. അവർ അവിടെ വലിയൊരു തടാകം സ്ഥാപിക്കുകയും ഹജ്ജിന്റെ സ്ഥലങ്ങളിൽ അരുവികൾ വഴി ജലം ഒഴുക്കുകയും ചെയ്തു. സുബൈദാ ജലം എന്ന പേരിൽ ഇത് ചരിത്രത്തിൽ അറിയപ്പെടുന്നു. ഹജ്ജിന്റെ സമയങ്ങളിൽ ഇവരും ഇതര സ്ത്രീകളും ഹാജിമാർക്ക് സേവനം ചെയ്തിരുന്നു. മദീനയിലെത്തിയാൽ സാധുക്കൾക്കിടയിൽ ധാരാളം സമ്പത്ത് ചിലവഴിച്ചിരുന്നു. നിരവധി പാഠശാലകൾ സ്ഥാപിക്കുകയും അവയുടെ ചിലവുകൾക്ക് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. 198 മുതൽ 218 വരെ ഖലീഫയായ മാമൂൻ റഷീദ് ബിൻ ഹാറൂൻ റഷീദ് പിതാവിനെ പരിപൂർണ്ണമായി അനുകരിച്ചു. രാഷ്ട്രീയ തന്ത്രജ്ഞത, ബുദ്ധി ശക്തി, നീതി, വിജ്ഞാനം സഹനത, വിട്ടുവീഴ്ച, ലാളിത്യം എന്നീ ഗുണങ്ങളിൽ മുന്നിട്ട് നിന്ന അദ്ദേഹത്തിന്റെ പ്രധാന ഗുണം ധർമിഷ്ഠതയായിരുന്നു. സമ്പത്തെന്നാൽ ചിലവഴിക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. വരുന്ന ആവിശ്യക്കാരിലാരെയും വെറുതെ മടക്കിയിട്ടില്ല. അദ്ദേഹം തന്നെ പറയുന്നു: മുആവിയ (റ) യുടെ ശക്തി അംറ്ബിനുൽ ആസ് (റ)ആണ്. അബ്ദുൽ മലിക്കിന്റെ ശക്തി ഹജ്ജാജ് ആണ്. എന്റെ ശക്തി ദാനധർമ്മം മാത്രമാണ്. (താരീഖുൽ ഖുലഫാഅ്) പട്ടിണിപ്പാവങ്ങളുടെ ആവശ്യങ്ങളും അനാഥ -വിധവകളുടെ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുകയും അവർക്ക് വേണ്ടി വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തു. വിജ്ഞാനത്തോട് വലിയ ആവേശമായതിനാൽ റോമൻ രാജാക്കൻമാർക്ക് വലിയ ഉപഹാരങ്ങൾ കൊടുത്തുവിടുകയും അവരിൽ നിന്നും പുസ്തകങ്ങള് വരുത്തുകയും പണ്ഡിതരെക്കൊണ്ട് വിവർത്തനം നടത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ അന്ന് ബഗ്ദാദ് ആഗോള തലത്തിൽ വിജ്ഞാന കേന്ദ്രമായി. പ്രദേശം മുഴുവൻ പാഠശാലകൾ സ്ഥാപിക്കുകയും. അവയുടെ ചിലവിനുള്ള ഏർപ്പാടുകൾ നടത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ താമസം-ആഹാരം ഗ്രന്ഥങ്ങൾ ഇതെല്ലാം സൗജന്യമായിരുന്നു. നിരവധി ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കുകയും അവയുടെ ചിലവുകൾക്ക് വഖ്ഫുകൾ നടത്തുകയും ചെയ്തു. ജീവകാരുണ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനവധി പദ്ധതികൾ നടപ്പിലാക്കുകയും സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അവയിലെ ഉദ്യോഗസ്ഥരെയെല്ലാം നിരീക്ഷിക്കുകയും ചെയ്തിരുന്നു. അബ്ബാസി ഭരണകൂടത്തിലെ മന്ത്രിയായിരുന്ന അലിയ്യ് ബിൻ ഈസാ വലിയ ഭക്തനും ഉജ്ജല പണ്ഡിതനും ഖുർആൻ ഹാഫിസും മുഫസ്സിറുമായിരുന്നു. (ഫഖ്‌രി) വലിയ ധർമ്മിഷ്ടനായിരുന്ന ഈ മന്ത്രിയുടെ പ്രധാന ജോലി സാധുക്കളെ സഹായിക്കലായിരുന്നു. അതിന് വേണ്ടി സ്വന്തം സ്വത്തിന്റെ പകുതി വഖ്ഫ് ചെയ്തു. അതിന്റെ വാർഷിക വരുമാനം അന്നത്തെ 4 ലക്ഷം രൂപയായിരുന്നു. ഇത് കൂടാതെ വേറെയും ധാരാളം വഖ്ഫുകൾ ചെയ്യുകയും വഖ്ഫുകൾക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും അവയുടെ ശരിയായ നടത്തിപ്പിന് ദീവനുൽ ബിർ എന്ന പേരിൽ ഒരു മന്ത്രാലയം സ്ഥാപിക്കുകയും ചെയ്തു. ഹി 302 ൽ സ്വന്തം നാട്ടിൽ ഒരു വലിയ ശ്രുശ്രൂഷാ കേന്ദ്രം സ്ഥാപിക്കുകയും കാലഘട്ടത്തിലെ പ്രധാന വൈദ്യനായ അബൂസഈദിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചിലവുകൾക്ക് വേണ്ടി ഒരു വലിയ ഭൂസ്വത്ത് വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു.ഹിജ്‌രി 623 ൽ ഭരണം ഏറ്റെടുത്ത മുസ്തൻസർ ബില്ലാഹ് അബ്ബാസി യുഗത്തിലെ ഉജ്ജല താരമായിരുന്നു. വലിയ പണ്ഡിതൻ കൂടിയായ മുസ്തൻസർ സ്ഥാപിച്ച മദ്‌റസാ മുസ്തൻരിയെക്കുറിച്ച് ഇതിന് വാസിൽ കുറിക്കുന്നു. മുസ്തൻസർ ഈ മദ്‌റസ ദിജ്‌ലാ നദിയുടെ കിഴക്കേ കരയിൽ സ്ഥാപിച്ചു. ഇത് ലോകത്തിലെ തന്നെ മനോഹരമായ പാഠശാലയായിരുന്നു. നാല് ഭാഗങ്ങളിലായി നാല് മദ്ഹബുകൾ പഠിപ്പിക്കപ്പെട്ടു. കൂട്ടത്തിൽ ശുശ്രൂഷാ കേന്ദ്രവും സാധുസംരക്ഷണ സൗകര്യവും വിശാലമായ അടുക്കളയും ഒരുക്കി. വിദ്യാർത്ഥികൾക്കും രോഗികൾക്കും താമസ സൗകര്യം കട്ടിൽ വിളക്ക് എണ്ണ ജലം ഇവകൾ തയ്യാറാക്കി. വിവിധ ജോലികൾക്ക് സേവകൻമാരെ നിശ്ചയിച്ചു. ആറ് വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. സ്ഥാപനത്തോട് അനുബന്ധിച്ച് ബ്രഹത്തായ ഒരു ഗ്രന്ഥാലയം സ്ഥാപിക്കുകയും നൂറ്റിഅറുപത് ഒട്ടകങ്ങളുടെ ചുമടിൽ അമൂല്യ ഗ്രന്ഥങ്ങൾ എത്തിക്കുകും ചെയ്തു. ഇരുന്നൂറ്റി നാൽപ്പത്തി എട്ട് പേർക്ക് ഒരേ സമയം ഇവിടെ പാരായണ സൗകര്യം ഉണ്ടായിരുന്നു. അനാഥരും അഗതികളുമായ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചിരുന്നു. ഈ പാഠശാലയുടെ മുഴുവൻ ചിലവുകൾക്കും വേണ്ടി വലിയൊരു വഖ്ഫ് അദ്ദേഹം ഏർപ്പാട് ചെയ്തു. ലോക സഞ്ചാരിയായ നാസറുദ്ദീൻ കുറിക്കിന്നു: ഈ പാഠ ശാലയിൽ താമിസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ എല്ലാ ചിലവുകളും സ്ഥാപനം വഹിച്ചിരുന്നു. കൂടാതെ ഓരോ വിദ്യാർത്ഥിക്കും മാസം ഒരു സ്വർണ്ണനാണയം നൽകപ്പെട്ടിരുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് വേണ്ടി നാല് ലക്ഷം ദീനാർ വാർഷിക വരുമാനം ലഭിക്കുന്ന നൂറ് കണക്കിന് വഖ്ഫുകൾ വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ചിരുന്നു.
ഉസ്മാനി ഖിലാഫത്തും വഖ്ഫുകളും വർഷങ്ങളോളം മുസ്‌ലിം ലോകത്തിന് നേതൃത്വം നൽകിയ ഉസ്മാനി ഖിലാഫത്ത് പടച്ചവന്റ മാർഗ്ഗത്തിലുള്ള ദാന ധർമ്മങ്ങളുടെ പ്രവാഹമായിരുന്നു. ലോകം മുഴുവനുമുള്ള സാധുക്കൾക്ക് അത് അനുഗ്രഹമായി മാറി. മാത്രമല്ല ഈ ഭരണകൂടത്തിന്റെ അടിയുറപ്പിന്റെ അടിസ്ഥാനം തന്നെ ജനങ്ങളോടുള്ള കാരുണ്യവും വഖ്ഫ് സ്വത്തുക്കളോടുള്ള സൂക്ഷ്മതയുമായിരുന്നു. ഈ ഭരണകൂടം അസ്തമിച്ചിട്ടും ഇന്നും തുർക്കിയിലും വിദേശത്തും അവരുടെ ആത്മത്യാഗത്തിന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രസ്തുത വഖ്ഫുകൾ നിലനിൽക്കുന്നു. യഥാർത്ഥത്തിൽ ഉസ്മാനി ഭരണകൂടത്തിന്റെ പുരോഗതിയുടെ രഹസ്യം അവരുടെ യുദ്ധ സാമർത്ഥ്യമോ പോരാട്ട വീര്യമോ അല്ലായിരുന്നു. അവരുടെ അത്ഭുതകരമായ വിദ്യാഭ്യാസ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ് അവർ ലോകത്തെ തന്നെ വൻ ശക്തിയായി മാറിയത്.ഓരോ നാടുകളിലും അവർ മസ്ജിദുകൾ സ്ഥാപിക്കുകയും അതിനോട് അനുബന്ധിച്ച് ഒരു പാഠശാല നിർബന്ധമായും തയ്യാറാക്കുകയും അതിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയും അതിന്റെ ചിലവുകൾക്ക് വഖ്ഫ് സ്വത്തുക്കൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. അതിലൂടെ പൂർത്തിയാകാത്തത് ഭരണകൂടത്തിന്റെ ഖജനാവിൽ നിന്നും പൂർത്തീകരിച്ചിരുന്നു. സുൽത്താൻ മുസ്തഫാ മൂന്നാമന്റെ ഭരണകാലത്ത് ഇസ്തംബൂളിൽ മാത്രം നൂറ് പാഠശാലകൾ സ്ഥാപിക്കപ്പെട്ടു. സുൽത്താൻ അബ്ദുൽ ഹമീദ് അതിനെ മുന്നൂറിലെത്തിക്കുകയുണ്ടായി. (താരീഖുൽ ഇസ്ലാം)ഗ്രന്ഥശാലകളുടെ പ്രചാരണവും ഉസ്മാനികളുടെ വലിയ സേവനമാണ്. ഏറ്റവും കൂടുതൽ അറബി ഗ്രന്ഥങ്ങൾ തയ്യാറാക്കപ്പെട്ടത് ഇസ്താംബൂളിലാണ്. അവിടെ 45 ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. ഇത് എല്ലാവർക്കും ഉപയോഗിക്കാൻ അനുമതി ഉള്ളതായിരുന്നു. ഇതിന്റെ ചിലവുകൾക്ക് പ്രത്യേകം വഖ്ഫുകൾ ഉണ്ടായിരുന്നു. ഇതിന് ചില ഗ്രന്ഥാലയങ്ങൾക്ക് പ്രത്യേക വഖ്ഫുകൾ തന്നെയുണ്ടായിരുന്നു. ഓരോ പട്ടണങ്ങളിലും യാത്രികർക്ക് താമസ സൗകര്യം ചെയ്തിരുന്നു. ഓരോ രാജ്യക്കാർക്കും അവിടെ പ്രത്യേക സൗകര്യം ചെയ്തിരുന്നു. അവർ ആഗ്രഹിക്കുന്ന അത്രയും നാളുകൾ അവർക്ക് അവിടെ താമസിക്കാനും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അനുമതിയുണ്ടായിരുന്നു. ഇതിന്റെ ചിലവുകൾക്കും പ്രത്യേക വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. ഇസ്തംബൂളിലെ അതിഥി മന്ദിരങ്ങൾക്ക് മാത്രം അഞ്ച് ലക്ഷം രൂപാ ചിലവ് വന്നിരുന്നു. അല്ലാമാ ശിബ്‌ലി നുഅ്മാനി വിവരിക്കുന്നു. ഓരോ ഖലീഫമാരും ഒരു പാഠശാലയെങ്കിലും സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് നൽകുകയും ചെയ്തിരുന്നതായി പാശ്ചാത്യ ചരിത്രകാരൻമാർ പറയുന്നു. (മുസൽമാനോകി ഗുദിഷ്താ തഅ്‌ലീം) ഇവരിൽ ചിലരുടെ വഖ്ഫുകളെ പ്രത്യേകം പരാമർശിക്കുകയാണ്. ഹിജ്‌രി 726 മുതൽ 760 വരെ ഭരണം നടത്തിയ ഊർഖാൻ നാഇയാ എന്ന സ്ഥലത്ത് വലിയൊരു മസ്ജിദും അതിനോട് അനുബന്ധിച്ച് വിശാലമായ ഒരു പാഠശാലയും സ്ഥാപിച്ചു. അതിനുവേണ്ടി പ്രത്യേക വഖ്ഫും സജ്ജീകരിച്ചു. സാധുക്കളോട് വലിയ സ്‌നേഹം പുലർത്തിയതിനാൽ ഭക്ഷണ കേന്ദ്രത്തിൽ ആഹാരം തയ്യാറാക്കി അതിനടുത്തു തന്നെ ഇരുന്ന് ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ആവശ്യമുള്ള ഓരോ സ്ഥലങ്ങളിലും മസ്ജിദുകളും മദ്‌റസകളും വിശ്രമ കേന്ദ്രങ്ങളും ശൗച്യാലയങ്ങളും സ്ഥാപിച്ചിരുന്നു. ഇത് 4000ത്തിൽ കൂടുതൽ ഉണ്ടായിരുന്നു. തലസ്ഥാനമായ ബറൂസയിൽ വലിയ ഒരു മസ്ജിദും മദ്‌റസയും ആശുപത്രിയും സ്ഥാപിക്കുകയും വിദഗ്ദ വൈദൻമാരെ എത്തിക്കുകയും ചെയ്തിരുന്നു. (ദൗവലത്തുൽ ഉസ്മാനിയ്യ) ഹി 855 മുതൽ 886 വരെ ഭരണം നടത്തിയ സമർത്ഥനായ ഭരണാധികാരി സുൽത്താൻ മുഹമ്മദുൽ ഫാത്വിഹ് പണ്ഡിതരെ പ്രത്യേകം ആദരിക്കുകയും വിധികർത്താക്കളെ പ്രത്യേകം തയ്യാറാക്കുകയും ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലും പാഠശാലകളും ഉന്നത വിദ്യാഭ്യസ കേന്ദ്രങ്ങളും സ്ഥാപിക്കുകയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ചിലവുകൾക്ക് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. സുൽത്താൻ മുഹമ്മദുൽ ഫാത്വിഹിന്റെ സ്മരണ ശ്വാശതമാക്കിയ സംരംഭമാണ് പ്രസിദ്ധ സഹാബിയും പ്രവാചക ആതിഥേയനുമായ അബൂ അയ്യൂബ് (റ) ന്റെ നാമധേയത്തിലുള്ള വഖ്ഫ് അബൂ അയ്യൂബ് (റ) ഹിജ്‌റ 48ൽ ഇസ്തംബൂളിലേക്ക് പോരാളികളോടൊപ്പം വരികയും അടുത്തുവെച്ച് ഇഹലോക വാസം വെടിയുകയും അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം ഇസ്തംബൂളിന്റെ പരിസരത്ത് കൊണ്ടുവന്ന് ഖബറടക്കപ്പെടുകയും ചെയ്തു. കൂട്ടത്തിലുള്ളവർ മടങ്ങിപ്പോകുകയും കാലക്രമേണ അനുഗ്രഹീത ഖബർ അപ്രസക്തമാകുകയും ഉണ്ടായി. സുൽത്താൻ മുഹമ്മുദുൽ ഫാത്വിഹ് ഭരണം ഏറ്റെടുത്ത് രണ്ടാം വർഷം ഇസ്തംബൂൾ കീഴടക്കിയപ്പോൾ മൂന്നാം ദിവസം തന്നെ അബൂ അയ്യൂബ് (റ) ന്റെ ഖബ്ർ കണ്ടെത്തി. അതിന്റെ അരികിൽ അദ്ദേഹം ജാമിഅ് അയ്യൂബ് എന്ന പേരിൽ വിശാലമായൊരു മസ്ജിദും ഇതര സൗകര്യങ്ങളും തയ്യാറാക്കി. ഇന്നും അത് വളരെ പ്രകാശ പൂരിതമായി നിലനിൽക്കുന്നു.926 മുതൽ 974 വരെ ഭരണം നടത്തിയ സുൽത്താൻ സുലൈമാൻ അഅ്‌സം കാരുണ്യത്തിലും ഔദാര്യത്തിലും മികച്ച് നിന്നു. ഹറമൈൻ സേവനത്തിലുള്ള തുക വർദ്ധിപ്പിച്ചു. അതിനുവേണ്ടി ഈജിപ്റ്റിലെ ഏതാനും നാടുകൾ തന്നെ വഖ്ഫ് ചെയ്തു. ആവിശ്യക്കാർക്കുള്ള സാധന സാമഗ്രികൾ സമൃദ്ധമായി വിതരണം നടത്തി. വഖ്ഫ് കാര്യങ്ങൾ സൂക്ഷിക്കുന്നതും വലിയ ശ്രദ്ധ പുലർത്തി. ബറോസ പട്ടണത്തിലും മറ്റും വലിയ മസ്ജിദുകളും പാഠശാലകളും സ്ഥാപിച്ചു. മസ്ജിദുകളുടേയും പാഠശാലകളുടേയും സൗന്ദര്യ വൽക്കരണത്തിലും വലിയ താത്പര്യമായിരുന്നു. സാധുക്കളോട് വളരെ സ്‌നേഹമായതിനാൽ അവർക്ക് മാസംതോറുമുള്ള ചിലവുകൾ സജ്ജീകരിക്കുകയും അതിനുവേണ്ടി ധാരാളം വഖ്ഫുകൾ ഏർപ്പാട് ആക്കുകയും ചെയ്തു. സുൽത്താൻ മഹ്മൂദ് രണ്ടാമൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. നിയമ പഠനത്തിനും വിധികർത്താക്കളെ തയ്യാറാക്കുന്നതിനും ഉന്നത പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവയുടെ ചിലവുകൾക്ക് വഖ്ഫുകളിൽ സജ്ജീകരിച്ചു. ഈ സ്ഥാപനങ്ങളിലൂടെ വലിയ പണ്ഡിതരും ജഡ്ജിമാരും തയ്യാറായി. വഖ്ഫുകളിൽ തിരിമറികൾ നടത്തപ്പെടുന്ന പ്രവണത രൂപീകരിക്കാനും ശബ്ദിക്കുകയും അതിന്റെ മേൽ ഗവർമെന്റ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച മസ്ജിദനരികിൽ വിശാലമായ ഒരു പാഠശാലയും തയ്യാറാക്കുകയുണ്ടായി. അവിടെ മുന്നൂറിലേറെ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. അവരുടെ ചിലവുകൾ മുഴുവൻ അദ്ദേഹമാണ് നിർവഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ മാതാവും സമ്പന്നയും ധർമ്മിഷ്ടയുമായിരുന്നു. അവരും ഒരു പാഠശാല സ്ഥാപിക്കുകയും സ്വന്തം സമ്പത്തിൽ നിന്നും അതിന്റെ ചിലവുകൾ നിർവഹിക്കുകയും ചെയ്തിരുന്നു. പിന്നീട് അതിന് വേണ്ടി വഖ്ഫ് തന്നെ സജ്ജീകരിക്കുകയും ചെയ്തു. (താരീഖെ മില്ലത്ത്)ഹിജ്രി 1187 മുതൽ 1203വരെ ഭരണം നടത്തിയ സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ പ്രകൃതി പരമായിത്തന്നെ സാധുക്കളോട് സ്‌നേഹം പുലർത്തിയിരുന്നു. അധികാരത്തിലേറിയത് മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെയഥികം ആവേശം പുലർത്തുകയുണ്ടായി. മുൻകഴിഞ്ഞ മഹത്തുക്കൾ സ്ഥാപിച്ച വഖ്ഫ് സ്വത്തുക്കളെ നിലനിർത്തുകയും കൂടുതൽ വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ദാറുശ്ശഫഖ (കാരുണ്യഭവനം) എന്ന പേരിൽ അനാഥർക്ക് മാത്രമായി അദ്ദേഹം സ്ഥാപിച്ച ഒരു പാഠശാല വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിന് 4വർഷത്തിന് ശേഷം ഇസ്തംബൂൾ സന്ദർശിച്ച അല്ലാമാ ശിബ്‌ലി നുഅ്മാനി വിവരിക്കുന്നു.: ഞാൻ ദാറുശ്ശഫഖ കാണുകയുണ്ടായി അവിടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരന്നു. എല്ലാവർക്കും അവിടെ തമസ സൗകര്യം ഒരുക്കപ്പെട്ടിരുന്നു. അതിന്റെ ചിലവ് മുഴുവൻ സുൽത്താൻ അബ്ദുൽ ഹമീദിന്റെ സ്വന്തം വഖ്ഫിൽ നിന്നുമായിരുന്നു. (താരീഖെ മില്ലത്ത്) സുൽത്താൻ അബ്ദുൽ ഹമീദിന്റെ മേൽ നോട്ടത്തിൽ ഇസ്തംബൂളിൽ മാത്രം മുന്നൂറ് പാഠശാലകൾ നടന്നിരുന്നു അവക്കെല്ലാം വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. ഇതിൽ നിന്നും മറ്റ് നാടുകളുടേയും വ്യവസ്ഥകൾ അനുമാനിക്കാവുന്നതാണ്.തുർക്കിയെക്കുറിച്ചുള്ള സുന്ദരമായ ഈ സ്മരണയുടെ അവസാനത്തിൽ ഗുണപാഠത്തിന് വേണ്ടി ഇതിന്റെ എല്ലാം അന്തകനായ അതാതുർക്ക് മുസ്തഫാ കമാൽ പാഷയുടെ കാര്യം കൂടി ഉണർത്തട്ടെ പുരോഗമനത്തിന്റെ പേര് പറഞ്ഞ് അദ്ദേഹം ഇസ്‌ലാമിക ഖിലാഫത്തിനെ മാത്രമല്ല ഇസ്‌ലാമാ#ിക നിയമങ്ങളെത്തന്നെ മാറ്റിമറിച്ചു. യൂറോപ്പിൽ മതത്തേയും രാഷ്ട്രീയത്തേയും വേർതിരിക്കാൻ ധാരാളം സമയം പിടിച്ചെങ്കിലും തുർക്കിയിൽ അതാതുർക്കിന് അന്തമായ സ്വീകരാര്യത ലഭിക്കുകയും പതിനഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം കാര്യങ്ങളെല്ലാം തകിടം മറിക്കുകയും ചെയ്തു. ഇതിൽ അമൂല്യമായ വഖ്ഫ് സ്വത്തുക്കളും പെടുകയുണ്ടായി. പക്ഷെ നിഷ്‌കളങ്കരായ വ്യക്തിത്വങ്ങൾ പരിശ്രമങ്ങൾ തുടരുകയും അവയിൽ പലതും തിരിച്ച് പിടക്കുകയും ചെയ്തു എന്നത് സന്തോഷം പകരുന്ന ഒരു സന്ദേശമാണ്. ഇസ്‌ലാമിക ലോകത്തെ ചില പ്രധാന വഖ്ഫുകൾ ദാനധർമ്മങ്ങളെക്കുറിച്ചുള്ള പ്രേരണകളുടെ പേരിൽ മുസ്‌ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം വഖ്ഫുകൾ നടത്തിയിരുന്നു. ഇതിൽ സമ്പന്നരും സാധുക്കളും ഭരണാധികാരികളും ഭരണീയരും എല്ലാവരും പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ ചില വഖ്ഫുകൾ പ്രത്യേകം സ്മരണീയമാണ്. 1. മക്കാമുകർറമയിലെ കഅ്ബാ ശരീഫാ. 2. മദീനാ മുനവ്വറയിലെ മസ്ജിദുന്നബവി. 3. മദീനാ മുനവ്വറയിലെ ബഖീഅ് ഖബ്ർസ്ഥാൻ. 4. ഈജിപ്തിലെ അസ്ഹർ യൂണിവേഴ്‌സിറ്റി. 5. ശാമിലെ ഡമാസ്‌കസ് യൂണിവേഴ്‌സിറ്റി. 6. സ്‌പെയിനിലെ ഖുർതുബാ മസ്ജിദും മദ്‌റസയും. 7. മക്കാമുകർറമയിലെ മദ്‌റസാ സൗലത്തിയ. 8. ഇന്ത്യയിലെ ആഗ്ര താജ്മഹൽ.
കഅ്ബാ ശരീഫപരിശുദ്ധ ഖുർആനിൽ അല്ലാഹുവിന്റെ ഭവനമായ കഅ്ബാ ശരീഫയെ ഇപ്രകാരം അനുസ്മരിക്കുന്നു: ജനങ്ങളുടെ നന്മയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ള ഭവനമാണ്. ആ ഭവനം മുഴുവൻ ജനങ്ങൾക്കും മാർഗ്ഗദർശനവും ഐശ്വര്യവുമാണ്.(96) ആ ഭവനത്തിൽ സുവ്യക്തമായ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീം നബിയുടെ സ്മാരക സ്ഥാനവുമുണ്ട്. അതിൽ പ്രവേശിക്കുന്നവൻ നിർഭയനാകുന്നതാണ്. അവിടെ എത്തിച്ചേരാൻ കഴിവുള്ള എല്ലാ ജനങ്ങളുടെമേലും ആ ഭവനത്തിലെത്തി ഹജ്ജ് നിർവ്വഹിക്കൽ അല്ലാഹുവിനോടുള്ള കടമയാണ്. ആരെങ്കിലും നിഷേധിച്ചാൽ അല്ലാഹു മാലോകരിൽ നിന്നും ആവശ്യമില്ലാത്തവനാണ്. (ആലുഇംറാൻ 96-97) കഅ്ബാ ശരീഫ ലോകാരംഭത്തിൽ തന്നെ നിർമ്മിക്കപ്പെട്ടിരുന്നെങ്കിലും നൂഹ് നബി (അ)യുടെ കാലത്തുണ്ടായ പ്രളയവും കാലപ്പഴക്കവും കാരണം അത് തകർന്നിരുന്നു. കൂടാതെ അവിടെ ജനവാസവും ഇല്ലായിരുന്നു. അങ്ങനെ നാലായിരം വർഷങ്ങൾക്ക് മുമ്പ് ഇബ്‌റാഹീം നബി (അ) അവിടെ വന്ന് കുടുംബത്തെ താമസിപ്പിക്കുകയും കഅ്ബാ ശരീഫ പുനർനിർമ്മിക്കുകയും ചെയ്തു. ആദ്യം ഇവിടുത്തെ താമസം കൂടാരങ്ങളിലായിരുന്നു. എന്നാൽ ഈ പരമ്പരയിൽ പെട്ട ഖുസൈയ്യിബ്‌നു കിലാബ് ശാമിൽ പോയപ്പോൾ ഭവനങ്ങൾ കാണുകയും മക്കയിലും ഭവന നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്തും കഅ്ബാ ശരീഫയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പിൻഗാമികൾ അത് നിർമ്മിക്കുകയും ചെയ്തു. ഇവിടെയും ഖുസൈയ്യിബ്‌നു കിലാബാണ് ഭേദപ്പെട്ട നിലയിൽ പുനർനിർമ്മാണം നടത്തിയത്. റസൂലുല്ലാഹി (സ)യുടെ യുവത്വ സമയത്ത് അതിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശ് പുനർനിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്‌തെങ്കിലും സാമ്പത്തിക കുറവും മറ്റുചില കാരണങ്ങളാലും ഹത്വീമിന്റെ ഭാഗം അൽപ്പം ചുരുക്കുകയും വാതിൽ ഉയരത്തിൽ നിർമ്മിക്കുകയും കഅ്ബാ ശരീഫയ്ക്കുള്ളിൽ തടികൊണ്ടുള്ള തൂണുകൾ സ്ഥാപിക്കുകയും ഭിത്തികൾ ഉയർത്തുകയും റുക്‌നുശാമിയുടെ ഭാഗത്ത് നിന്നും മുകളിലേക്ക് കയറാൻ ഒരു ഗോവണി തയ്യാറാക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) കഅ്ബാ ശരീഫയെ ആദരിക്കുകയും ആദരിക്കാൻ സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. സമുദായം ഇത് പരിപൂർണ്ണമായി പാലിക്കുകയുമുണ്ടായി. ഇബ്‌നു സുബൈർ (റ), അമബീ, അബ്ബാസീ ഭരണകൂടാരങ്ങൾ, തുർക്കി ഖിലാഫത്ത്, സഊദി ഭരണകൂടം എന്നിവർ ഇതിൽ വളരെ മുൻപന്തിയിലാണ്. ഇതിന്റെ സേവന പരിപാലനങ്ങൾക്ക് വേണ്ടി ധാരാളം വഖ്ഫുകളുണ്ടെങ്കിലും മസ്ജിദുൽ ഹറാമിന്റെ മുന്നിൽ തന്നെയുള്ള വഖ്ഫ് സ്വത്താണ് ഏറ്റവും പ്രധാനപ്പെട്ട അവലംബം.
മസ്ജിദുന്നബവിറസൂലുല്ലാഹി (സ) പലായനം ചെയ്ത് മദീനാ മുനവ്വറയിൽ എത്തിയ ശേഷം മസ്ജിദുന്നബവി നിർമ്മിച്ചു. ജീവിതാവസാനം വരെ അവിടെ നമസ്‌കരാത്തിന് നേതൃത്വം നൽകിയ റസൂലുല്ലാഹി (സ) വിദ്യാഭ്യാസ, സംസ്‌കരണ, പ്രബോധന, സേവന, പോരാട്ട പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമാക്കിയത് ഈ മസ്ജിദിനെ തന്നെയാണ്. ഈ മസ്ജിദിന്റെ മഹത്വങ്ങളും റസൂലുല്ലാഹി (സ) അറിയിക്കുകയും മഹത്വങ്ങൾ ഉൾക്കൊള്ളാൻ സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ഖൈബർ വിജയത്തിന് ശേഷം റസൂലുല്ലാഹി (സ) തങ്ങൾ തന്നെ മസ്ജിദ് പുതുക്കിപ്പണിതു. ശേഷം ഉമർ (റ), ഉസ്മാൻ (റ), അമവീ-അബ്ബാസീ, തുർക്കി, സഊദി ഭരണകൂടങ്ങൾ മസ്ജിദുന്നബവിയെ വളരെയധികം സേവിക്കുകയും വിശാലമാക്കുകയും ചെയ്തു. മസ്ജിദുന്നബി പരിപാലനത്തിനും ധാരാളം വഖ്ഫുകളുണ്ടെങ്കിലും മേൽ പറയപ്പെട്ട മസ്ജിദുൽ ഹറാമിനടുത്തുള്ള വഖ്ഫ് തന്നെയാണ് മുഖ്യ അവലംബം. ജന്നത്തുൽ ബഖീഅ്ഇത് മദീനാ മുനവ്വറയിലെ പൗരാണിക ഖബ്ർസ്ഥാനാണ്. മസ്ജിദുന്നബവിയുടെ തൊട്ടടുത്ത് കിഴക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഉസ്മാൻ (റ), ഹസൻ (റ), ഇബ്‌റാഹീം (റ), സൈനുൽ ആബിദീൻ (റ), ഇബ്‌നു മസ്ഊദ് (റ), സഅദ്ബ്‌നു അബീവഖാസ് (റ), അബൂസഈദിൽ ഖുദ്‌രി (റ), നാഫിഅ് (റ), ഇമാം മാലിക് (റ), ഇമാം ബാഖിർ (റ), ഇമാം ജഅ്ഫർ (റ), ഖദീജാ (റ)യും മൈമൂന (റ)യും ഒഴിച്ചുള്ള ഉമ്മഹാത്തുൽ മുഅ്മിനീൻ മുതലായ പതിനായിരത്തോളം സഹാബാ മഹത്തുക്കളും എണ്ണമറ്റ ഔലിയാഉം ഇവിടെയാണ് അടങ്ങിയിരിക്കുന്നത്. വിശാലമായ ഈ ഖബ്ർസ്ഥാൻ ഉസ്മാൻ (റ) വഖ്ഫ് ചെയ്തത്. ഇപ്പോൾ സഊദി ഭരണകൂടത്തിലെ ഔഖാഫ് വിഭാഗം ഇതിനെ പരിപാലിക്കുന്നു. മുമ്പ് ഇതിലേക്കുള്ള വഴികൾ ദുഷ്‌കരമായിരുന്നു. എന്നാൽ ഇപ്പോൾ വിശാലമായ വഴികളും മറ്റും തയ്യാറാക്കപ്പെട്ടിരിക്കുന്നു. ജാമിഉൽ അസ്ഹർപണ്ട് മുതൽക്കേ വിജ്ഞാനങ്ങളുടെ കേന്ദ്രമായിരുന്ന ഈജിപ്തിൽ ഇസ്‌ലാമിന്റെ ആഗമനത്തിന് ശേഷം വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് വലിയ വേഗതയുണ്ടായി. ഇതിനുവേണ്ടി ധാരാളം വഖ്ഫുകൾ ഇവിടെ സജ്ജീകരിക്കപ്പെടുകയും വൈജ്ഞാനിക പ്രവർത്തനങ്ങൾ സജീവമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദ് സഹിതം ലോകം മുഴുവൻ താർത്താരികൾ അഴിഞ്ഞാടിയെങ്കിലും ഈജിപ്തിലെ ധീരവീര ഭടന്മാർക്ക് മുന്നിൽ അവർ പരാജയപ്പെട്ട് പിൻമാറുകയുണ്ടായി. ഈജിപ്ത് മുഴുവനും അന്നും ഇന്നും ധാരാളം വഖ്ഫുകൾ ഉണ്ടെങ്കിലും പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ് അസ്ഹറിനെക്കുറിച്ച് മാത്രം ചില കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു: ഇസ്‌ലാമിക ലോകത്തെ പൗരാണികവും പ്രസിദ്ധവുമായ ഈ പാഠശാല ഒരു മസ്ജിദിൽ നിന്നാണ് ആരംഭിക്കുന്നത്. അത് പുരോഗതി പ്രാപിച്ച് ഇന്ന് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുന്നു. ഹിജ്‌രി 351-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഫാത്തിമീ ഭരണകൂടം ഇതിന്റെ പരിപാലനത്തിൽ വളരെയധികം ശ്രദ്ധിച്ചു. ഫാത്തിമികളുടെ പതനത്തിന് ശേഷം ഫ്രഞ്ചുകാർ ഇതിനെ ചർച്ചാക്കി മാറ്റി. പിന്നീട് വിജയം വരിച്ച സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) ഇതിനെ വീണ്ടും മസ്ജിദാക്കുകയും ആരാധനകൾ പുനരാരംഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഭരണത്തിന്റെ ക്ഷീണം കാരണം ഇതിന്റെ പ്രവർത്തനം മന്ദഗതിയിലായെങ്കിലും പിൽക്കാല ഭരണകർത്താക്കൾ വിശിഷ്യാ സുൽത്താൻ ളാഹിർ ഇതിനെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ഉസ്മാനീ തുർക്കികളിൽ പെട്ട സുൽത്താൻ സലീം അസ്ഹറിനെ വിശാലമാക്കി. വിദ്യാർത്ഥികൾക്ക് വിശാലമായ സൗകര്യങ്ങൾ ഒരുക്കുകയും അന്ധന്മാർക്ക് പ്രത്യേക സ്ഥലം സജ്ജീകരിക്കുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് രാജാവ് ബോണപ്പാർട്ടിനെതിരിൽ പ്രക്ഷോഭം നടന്നപ്പോൾ അസ്ഹർ വിദ്യാർത്ഥികൾ അതിൽ പ്രധാന പങ്കുവഹിച്ചു. ഫ്രഞ്ച് പട്ടാളം അസ്ഹറിനെ അനാദരിക്കുകയും ചെയ്തു. ശേഷം മുഹമ്മദ് അലി പാഷയും അബ്ബാസ് അലി പാഷയും മസ്ജിദിനെ വിപുലീകരിച്ചു. ഗ്രിഗേറിയൻ 1930-ൽ പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിലേക്ക് ചേർക്കുകയും പ്രവർത്തനം വിശാലമാക്കുകയും ചെയ്തു. 1953-ൽ ഇവിടെ മുപ്പതിനായിരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. അതിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ വിദേശികളായിരുന്നു. അബ്ദുന്നാസറിന്റെ കാലഘട്ടത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് വലിയ സൗകര്യങ്ങൾ ചെയ്യുകയും പാഠ്യപദ്ധതിയിലും പരീക്ഷാ രീതിയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അസ്ഹറിലെ ലൈബ്രറി അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. അതിലെ കൈയ്യഴുത്തുകൾ പ്രതികൾ തന്നെ ഇരുപതിനായിരത്തിലേറെയാണ്. 1930 മുതൽ അസ്ഹർ എന്ന പേരിൽ ഒരു മാസിക ഇറങ്ങുന്നുണ്ട്. പിന്നീട് നൂറുൽ ഇസ്‌ലാം എന്ന പേരിൽ മറ്റൊരു മാസികയും ആരംഭിച്ചു. പ്രബോധന ഉദ്‌ബോധനങ്ങളിൽ അസ്ഹർ വലിയ ശ്രദ്ധ പതിപ്പിക്കുന്നു. നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസ്ഹറിന്റെ പ്രധാന അവലംബം ഫാത്തിമീ, അയ്യൂബി ഭരണാധികാരികൾ നടത്തിയ വഖ്ഫുകളാണ്. മറ്റ് ഭരണാധികാരികളും അസ്ഹറിന്റെ ചിലവുകളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, അസ്ഹറിനുള്ള വഖ്ഫ് സ്വത്തുക്കളിലൂടെ വേറെയും ധാരാളം പാഠശാലകൾ നടക്കുന്നുണ്ടെന്നും നിരവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ടെന്നും ചരിത്രകാരന്മാർ തന്നെ അത്ഭുതം കൂറിക്കൊണ്ട് കുറിക്കുന്നു. (അൽ അസ്ഹർ ഡോക്ടർ സൂദ്)
ജാമിഅ് ദിമിഷ്ഖ്ലോക സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാണ് ഡമാസ്‌കസ്. കിഴക്കിന്റെ സ്വർഗ്ഗം എന്ന് തന്നെ അതിന് പേര് നൽകപ്പെട്ടിരിക്കുന്നു. അമവീ ഭരണകൂടത്തിന്റെ കേന്ദ്രം ഡമാസ്‌കസ് ആയിരുന്നു. അവിടെ അവർ ജാമിഅ് ദിമിഷ്ഖ് എന്ന പേരിൽ ഒരു മനോഹരമായ മസ്ജിദ് സ്ഥാപിച്ചു. അബ്ദുൽ മലിക് മർവാന്റെ കാലഘട്ടത്തിൽ നിർമ്മാണം ആരംഭിച്ച ഈ മസ്ജിദ് വലീദുബ്‌നു അബ്ദിൽ മലികിന്റെ കാലഘട്ടത്തിൽ പൂർത്തിയായി. ആദ്യമായി മിഹ്‌റാബ് സ്ഥാപിക്കപ്പെട്ട മസ്ജിദ് ഇതാണ്. ഇതിന്റെ കിഴക്ക് ഭാഗത്തുള്ള മിനാരത്തിൽ ഈസാ നബി (അ) വന്നിറങ്ങുന്നതാണ്. ഇതിന്റെ ചുറ്റുഭാഗത്ത് പ്രധാന വ്യക്തിത്വങ്ങളുടെ ഖബ്‌റിടങ്ങളുണ്ട്. ഈ മസ്ജിദിന്റെ ചിലുകളെല്ലാം വഖ്ഫ് സ്വത്തിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ജാമിഅ് ഖുർതുബയൂറോപ്പിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് പോലുള്ള രാജ്യമാണ്. ഉൻദുലുസ്. ഇന്ന് ഇത് സ്‌പെയിൻ, പോർച്ചുഗൽ എന്നീ നാമങ്ങളിലുള്ള രണ്ട് രാജ്യങ്ങളിലാണ്. ഹിജ്‌രി 91-ൽ താരിഖ് ഇബ്‌നു സിയാദ് ഇരുപതിനായിരം പേരടങ്ങുന്ന സൈന്യത്തോടൊപ്പം ഇവിടെ വന്നിറങ്ങി. ഇതോടെ സ്‌പെയിനിന്റെ സുവർണ്ണഘട്ടം ആരംഭിച്ചു. ഖർതുബ (കൊർദോവ) ഇതിന്റെ തലസ്ഥാനമായിരുന്നു. ഇവിടെ ജാമിഅ് ഖുർതുബ എന്ന പേരിൽ അമീർ അബ്ദുർറഹ്മാൻ ദാഖിൽ പ്രസിദ്ധമായ ഒരു മസ്ജിദ് സ്ഥാപിച്ചു. ഇതിനുവേണ്ടി ഒരു ലക്ഷം ദീനാർ കൊടുത്ത് ക്രൈസ്തവരിൽ നിന്നും അദ്ദേഹം സ്ഥലം വാങ്ങി. 168-ൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചു. ഡമാസ്‌കസിലെ ജാമിഇന്റെ രൂപത്തിലായിരുന്നു ഇതിനെയും രൂപ കൽപ്പന ചെയ്തത്. വടക്ക് മുതൽ തെക്കുവരെ 19 മിഹ്‌റാബുകളും 193 തൂണുകളും മാർബിൾ കല്ലുകൊണ്ട് നിർമ്മിച്ചു. കിഴക്ക് 19 വാതിലുകളും പടിഞ്ഞാറ് 9 വാതിലുകളുമുണ്ടായിരുന്നു. ഒരു മിമ്പർ ആനക്കൊമ്പിനാൽ മാത്രം നിർമ്മിക്കപ്പെട്ടതാണ്. മസ്ജിദ് മുഴുവനും മാർബിൾ വിരിച്ചു. പതിനായിരത്തോളം വിളക്കുകളും സ്ഥാപിച്ചു. സേവകന്മാർ എഴുന്നൂറ് പേരായിരുന്നു. അതിൽ മുന്നൂറ് പേർ വൃത്തിയാക്കാൻ മാത്രമുള്ളതായിരുന്നു. വിളക്കും തോട്ടങ്ങളും നോക്കാൻ പ്രത്യേകം സേവകന്മാർ ഉണ്ടായിരുന്നു. അബ്ദുർറഹ്മാന്റെ മകൻ ഹിഷാം തുടങ്ങിയ പിൻഗാമികൾ ഇതിന് കൂടുതൽ വിശാലതയും ഭംഗിയും കൊടുത്തു. ഇമാം നിൽക്കുന്ന മിഹ്‌റാബിൽ സൂറത്തുൽ ഹഷ്‌റിലെ അവസാന ആയത്തുകളും സൂറത്തുൽ ഇഖ്‌ലാസും ആലേഖനം ചെയ്തിരുന്നു. ഈ മസ്ജിദ് പൂർത്തീകരിക്കപ്പെടണമെന്ന് അതിയായി ആഗ്രഹിച്ച അമീർ അബ്ദുർറഹ്മാന്റെ ആഗ്രഹം പൂവണിയുകയും അദ്ദേഹം അതിന്റെ മിമ്പറിൽ ഖുതുബ നടത്തുകയും നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്തു. ഇത് ലോകാവസാനം വരെയും ഭംഗിയോടെ നിലനിൽക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഇതിന്റെ ചിലവുകൾക്ക് വേണ്ടി വിശാലമായ ഭൂമി വഖ്ഫ് ചെയ്യുകയുമുണ്ടായി. പക്ഷേ, ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷം ഖുർതുബയുടെ പതനം സംഭവിച്ചു. പഴയ ഭംഗിയും തിളക്കവും കെട്ടണഞ്ഞു. ഇപ്പോൾ കെട്ടിടം മാത്രമേയുള്ളൂ. അതും മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് സന്ദർശിച്ച പണ്ഡിതർ ധാരാളം വിലാപ കാവ്യങ്ങൾ കുറിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്നും നിലനിൽക്കുന്ന അതിന്റെ ഗാംഭീര്യവും മൂകതയും കണ്ട് അന്തംവിട്ട് പോയ അല്ലാമാ ഇഖ്ബാൽ 64 വരികളുള്ള ഒരു കവിത മസ്ജിദ് ഖുർതുബ എന്ന പേരിൽ കുറിക്കുകയുണ്ടായി. അതിലെ ചില വരികൾ: ഖുർതുബയിലെ വിശുദ്ധ ഭൂമി നിന്റെ സ്ഥാനം അനുരാഗമാണ്. അനുരാഗം കാലാകാലം നിലനിൽക്കുന്നതുമാണ്. നിന്റെ സൗന്ദര്യവും സൗരഭ്യവും ഇലാഹീ സ്‌നേഹത്തിന്റെ അടയാളമാണ്. ഇലാഹും സുന്ദരൻ, നീയും സുന്ദരൻ. നിന്റെ കെട്ടിടം ശാശ്വതം, നിന്റെ തൂണുകൾ എണ്ണമറ്റത്. ശാമിലെ മണൽക്കാട്ടിൽ ഈന്തപ്പനകൾ തിങ്ങിനിൽക്കുന്നത് പോലെയുണ്ട്. (ബാലെ ജിബ്‌രീൽ) സ്‌പെയിൻ ചരിത്രം അങ്ങേയറ്റം ദു:ഖകരമാണെങ്കിലും നിഷ്‌കളങ്കരായ മഹത്തുക്കളുടെ പരിശ്രമ ഫലമായി ഇപ്പോൾ അവസ്ഥകൾക്ക് മാറ്റമുണ്ട്. ധാരാളം മുസ്‌ലിംകൾ അവിടെ താമസിക്കുകയും നമസ്‌കാരാധികാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു. സ്‌പെയിനിലെ ഇസ്‌ലാമിക ഭരണത്തിന്റെ സ്മാരകം കൂടിയായ കൊർദോവാ മസ്ജിദ് മുസ്‌ലിംകളെ തിരിച്ചേൽപ്പിക്കുമെന്ന് സ്‌പെയിനിലെ ചില പ്രധാന വ്യക്തികൾ പ്രസ്താവിച്ചത് വളരെ സന്തോഷത്തോടെയാണ് ലോക മുസ്‌ലിംകൾ എതിരേറ്റത്.
മദ്‌റസാ സൗലത്തിയഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരവും മാതൃകാപരവുമായ ഒരു വഖ്ഫാണ് വിശുദ്ധ നഗരിയായ മക്കാമുകർറമയിലെ മദ്‌റസാ സൗലത്തിയാ എന്ന പേരിൽ പ്രസിദ്ധമായ ഐതിഹാസികവും പ്രസിദ്ധവുമായ പാഠശാല. ഇതിന്റെ അടിസ്ഥാനം ഈ പേര് തന്നെ ബന്ധപ്പെട്ടിരിക്കുന്ന സൗലത്തുന്നിസാ ബീഗം എന്ന കൽക്കത്താ സ്വദേശിയായ വനിതയാണ്. ബംഗാളിലെ ജംഇയത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷനായിരുന്ന മൗലാനാ അബൂബക്ർ സാഹിബിന്റെ മാതൃ സഹോദരിയായ ഈ മഹതി ഹിജ്‌രി 1290-ൽ മക്കാമുകർറമയിലേക്ക് ഹജ്ജിന് പോയി. പരിശുദ്ധ ഹറമുകളിൽ നിലനിൽക്കുന്ന എന്തെങ്കിലും ദാനം ചെയ്യണമെന്ന ഒരു ആഗ്രഹം അവരുടെ മനസ്സിലുണ്ടായിരുന്നു. മക്കാമുകർറമയിൽ യാത്രികർക്ക് ഒരു താമസ സൗകര്യം ഒരുക്കുക എന്നതായിരുന്നു അവരുടെ ചിന്ത. അവരുടെ മരുമകൻ മസ്ജിദുൽ ഹറാമിൽ അന്ന് ദർസ് നടത്തിയിരുന്ന അല്ലാമാ റഹ്മത്തുല്ലാഹ് കീരാനവിയുടെ ദർസുകളിൽ പങ്കെടുത്തു. 1857-ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാരുടെ അക്രമങ്ങൾ കാരണം പലായനം ചെയ്ത് മക്കാമുകർറമയിൽ താമസമാക്കുകയും ചെയ്തിരുന്ന മൗലാനായോട് ഇദ്ദേഹം സൗലത്തുന്നിസാ ബീഗത്തിന്റെ ആഗ്രഹം അറിയിച്ചു. അന്ന് ഇരു ഹറമുകളിലും ധാരാളം റുബാത്ത് (യാത്രികരുടെ താമസ സൗകര്യം) ഉണ്ടായിരുന്നു. മൗലാനാ പറഞ്ഞു: ഇരു ഹറമുകളിലും റുബാത്തുകൾക്ക് യാതൊരു കുറവുമില്ല. എന്നാൽ ഇവിടെ ഒരു മദ്‌റസയുടെ വലിയ ആവശ്യമുണ്ട്. സൗലത്തുന്നിസാ ബീഗം ഇത് കേട്ടപ്പോൾ മൗലാനായുടെ അരികിൽ വരുകയും കൂടിയാലോചിച്ച് മസ്ജിദുൽ ഹറാമിനടുത്ത് ഒരു വസ്തു വാങ്ങുകയും അവിടെ മദ്‌റസ നിർമ്മാണം നടത്തുകയും സാധുക്കളായ കുട്ടികളുടെ ചിലവുകൾക്ക് ഒരു സ്ഥലം വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു. ഹിജ്‌രി 1291-ൽ ഈ മദ്‌റസയുടെ നിർമ്മാണം പൂർത്തിയായി. വിശാലമായ ഈ കെട്ടിടത്തിൽ അഞ്ച് വലിയ ഹാളുകളും മൂന്ന് മുറികളും വിശാലമായ മുറ്റവും ഇതര സൗകര്യങ്ങളുമുണ്ടായിരുന്നു. മൗലാനാ റഹ്മത്തുല്ലാഹ് ഈ സ്ഥാപനത്തിന് സ്വന്തം പേര് വെക്കുന്നതിന് പകരം മഹതീ രത്‌നത്തിലേക്ക് ചേർത്ത് മദ്‌റസ സൗലത്തിയാ എന്ന് നാമകരണം ചെയ്തു. ബീഹാറിലെ ഒരു സമ്പന്നനായ മീർവാജിദ് മർഹൂം ഈ മദ്‌റസയെ വീണ്ടും വിശാലമാക്കുകയും ഹാജിമാർക്ക് കൂടി സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. വിദേശികളും സ്വദേശികളുമായ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സാധുവിദ്യാർത്ഥികളിൽ നിന്നും ഫീസുകളൊന്നും വാങ്ങാറില്ല. ഈ മദ്‌റസയിൽ വിശാലമായ ഒരു ലൈബ്രറിയുമുണ്ട്. ഹജ്ജ് സമയത്ത് മദ്‌റസയ്ക്ക് അവധിയായിരിക്കും. അപ്പോൾ അത് പൂർണ്ണമായി ഹാജിമാർ ഉപയോഗിക്കുന്നതാണ്. 1980-ൽ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയ്ക്ക് അന്താരാഷ്ട്ര അവാർഡായ ഫൈസൽ അവാർഡ് ലഭിക്കുകയും അതോടൊപ്പം വലിയ തുക നൽകപ്പെടുകയും ചെയ്തപ്പോൾ അതിന്റെ വലിയൊരു ഭാഗം മൗലാനാ മർഹൂം മദ്‌റസാ സൗലത്തിയ്ക്ക് നൽകുകയുണ്ടായി. ഈ മദ്‌റസ അടുത്തുവരെ അവിടെ നിലനിൽക്കുകയും ഏഷ്യൻ വിദ്യാർത്ഥുകളുടെയും പണ്ഡിതരുടെയും ഹാജിമാരുടെയും കേന്ദ്രമായി പ്രകാശിക്കുകയും ചെയ്തിരുന്നു. അടുത്ത് നടന്ന ഹറം വികസനത്തെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ മദ്‌റസ മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിലനിർത്തുകയും വളർത്തുകയും ചെയ്യട്ടെ.
താജ്മഹൽ മുഗൾ ഭരണാധികാരിയായ ഷാജഹാൻ പ്രിയങ്കര ഭാര്യയായ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഇവിടെ ഒരു ഖബ്ർ സ്ഥാപിച്ചത്. ശേഷം ഷാജഹാനും ഇവിടെ ഖബ്‌റടക്കപ്പെട്ടു. താജ്മഹൽ നിലനിൽക്കുന്ന സ്ഥലം ജയ്പൂർ ഭരണാധികാരിയായ ജയ്‌സിംഗിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഷാജഹാൻ ഇവിടെ ഭാര്യയെ ഖബ്‌റടക്കാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹം വിലയൊന്നും വാങ്ങാതെ ഈ സ്ഥലം നൽകാൻ സന്നദ്ധനായി. പക്ഷേ, ഷാജഹാൻ ഇതിന് തയ്യാറാകാതെ വലിയൊരു ഭൂപ്രദേശം ഇതിന് പകരം നൽകിയാണ് ഈ സ്ഥലം വാങ്ങിയത്. (മറഖഅ് ആഗ്ര) കാലഘട്ടത്തിലെ വിദഗ്ദ്ധരായ നിർമ്മാതാക്കളെക്കൊണ്ട് ഷാജഹാൻ ഇത് നിർമ്മിച്ചു. ഹി 1041 (ഗ്രി 1631) മുതൽ ഹി 1057 (ഗ്രി 1647) വരെ പതിനാറ് വർഷം കൊണ്ടാണ് യമുനാ നദിയുടെ തീരത്തുള്ള ഇതിന്റെ നിർമ്മാണം പൂർത്തിയായത്. താജ്മഹലിന്റെ അരികിൽ തന്നെ വിശാലമായ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. താജ്മഹലിന്റെ നിർമ്മാണം കണ്ട വിദഗ്ദ്ധരെല്ലാം ഇതിന്റെ നിർമ്മാണ ചാതുര്യ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ താജ്മഹൽ മുഴുവനും വഖ്ഫ് സ്വത്താണെന്ന് ഷാജഹാൻ യുഗത്തിലെ ചരിത്രകാരനായ മുല്ലാ അബ്ദുൽ ഹമീദ് ലാഹോരി ബാദ്ഷാ നാമയിൽ കുറിച്ചിട്ടുണ്ട്. ഇതിൽ വഖ്ഫുമായി ബന്ധപ്പെട്ട ഷാജഹാന്റെ വാക്കുകളും ഉദ്ധരിച്ചിരിക്കുന്നു. ഷാജഹാന്റെ ജീവിത കാലത്ത് അദ്ദേഹം തന്നെയായിരുന്നു ഈ വഖ്ഫ് നോക്കിയിരുന്നത്.
മറ്റുചില വഖ്ഫുകൾ മുസ്‌ലിം ലോകത്ത് വഖ്ഫ് വലിയൊരു ആവേശമായി മാറിയിരുന്നു. മുതിർന്ന ഭരണാധികാരികൾ എല്ലാവരും തന്നെ ഇതിൽ താൽപ്പര്യം പുലർത്തിയിരുന്നു. വലിയ ഭരണാധികാരികളെക്കൂടാതെ സാധാരണ നേതാക്കൽ മാത്രമല്ല, പൊതുജനങ്ങളും വഖ്ഫുകളിൽ ശ്രദ്ധിച്ചിരുന്നു. ഇതിൽ ചില വഖ്ഫുകളെക്കുറിച്ച് കൂടി ചെറിയ നിലയിൽ പരാമർശിക്കുകയാണ്. ഹിജ്‌രി 569-ൽ ഇഹലോക വാസം വെടിഞ്ഞ നൂരിയാ ഭരണകൂടത്തിന്റെ സ്ഥാപകനും ശാമിലും ഈജിപ്തിലും ഭരണം നടത്തിയ വ്യക്തിത്വവുമായ സുൽത്താൻ നൂറുദ്ദീൻ മഹ്മൂദ് സൻകി ഡമാസ്‌കസിൽ ദാറുൽ ഹദീസ് എന്ന പേരിൽ ഒരു വലിയ പാഠശാല സ്ഥാപിക്കുകയുണ്ടായി. കൂടാതെ, പാഠശാലകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സാധുക്കളായ വിദ്യാർത്ഥികൾക്ക് ചിലവിന് വേണ്ടിയും വലിയൊരു വഖ്ഫ് സജ്ജീകരിച്ചിരുന്നു. (അഖ്ബാറുദ്ദൗലത്തൈൻ) അദ്ദേഹത്തിന്റെ ഈ വഖ്ഫുകൾ പിൽക്കാലത്തും വളരെയധികം പ്രയോജനം ചെയ്തിരുന്നു. ഇദ്ദേഹം തന്നെ ഡമാസ്‌കസിൽ ഒരു ആശുപത്രി സ്ഥാപിക്കുകയും അവിടെ വിലയേറിയ മരുന്നുകൾ എത്തിക്കുകയും എല്ലാവർക്കും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇവിടെ വരുന്നവർക്കെല്ലാം രുചികരമായ ആഹാരം നൽകപ്പെട്ടിരുന്നത് കൊണ്ട് വ്യാജരോഗികളും ഇവിടെ ധാരാളം ചികിത്സയ്ക്ക് എത്തിയിരുന്നുവത്രെ. എന്നാൽ വിദഗ്ദ്ധരായ വൈദ്യർ അവരെ തിരിച്ചറിയുകയും ഒരു ദിവസം കഴിഞ്ഞ് അവരെ യാത്രയാക്കുകയും ചെയ്തിരുന്നു.സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഹി 522-ൽ തക്‌രീത്തിൽ ജനിച്ചു. നൂറുദ്ദീൻ സൻകിയുടെ ധീരതയിലും ഭക്തിയിലും ആകൃഷ്ടനായ അയ്യൂബി അദ്ദേഹത്തോടൊപ്പം കൂടുകയും പരിശീലനം നേടുകയും ചെയ്തു. ഖലീഫാ മുസ്തക്ഫീ ബില്ലാഹി അദ്ദേഹത്തെ ശാമിന്റെയും മിസ്‌റിന്റെയും ഭരണാധികാരിയാക്കി. സ്വലാഹുദ്ദീൻ അയ്യൂബി പോരാട്ടം ആരംഭിക്കുകയും വിവിധ വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കീഴടക്കുന്ന നാടുകളിലെല്ലാം വഴിയമ്പലങ്ങളും ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കുകയും പണ്ഡിതരെ സേവിക്കുകയും അതിനുവേണ്ടി വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിലെ ചില പാഠശാലകൾ ലോക പ്രസിദ്ധമാണ്. അവയുടെ പേര് ഇപ്രകാരമാണ്: സ്വലാഹിയ്യാ, സുയൂഫിയ്യാ, ശറഫിയ്യാ, ആലിയ, ഫാഇസിയ്യാ, ഫാളിലിയ്യാ, ഹർഖഷിയ്യാ, ഫഖ്‌രിയ്യാ, ആഷൂരിയ്യാ, ഖുതുബിയ്യാ, മഹ്ദിയ്യാ, ശരീഫിയ്യാ, സ്വാലിഹിയ്യാ, മസ്‌റൂരിയ്യാ, നാസിരിയ്യാ.... പ്രസിദ്ധ യാത്രികനായ ഇബ്‌നു ജുബൈർ ഇതിൽ പല സ്ഥാപനങ്ങളും സന്ദർശിക്കുകയും അവിടുത്തെ അത്ഭുതകരമായ സൗകര്യങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. പാഠശാലകൾ കൂടാതെ അനാഥ അഗതി കേന്ദ്രങ്ങളും ആത്മസംസ്‌കരണ സ്ഥാപനങ്ങളും സ്ഥാപിക്കുകയും അവയ്‌ക്കെല്ലാം വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക ചരിത്രത്തിൽ അതുല്യമായ വഖ്ഫുകൾക്ക് സൗഭാഗ്യം ലഭിച്ച വ്യക്തിത്വമാണ് സുൽത്താൻ സ്വലാഹൂദ്ദീൻ അയ്യൂബി (റ). ഇബ്‌നു ഖല്ലികാൻ കുറിക്കുന്നു: ഭൗതികവും മതപരവുമായ സർവ്വ മേഖലകളിലും അദ്ദേഹം ദാനധർമ്മങ്ങൾ ചെയ്തിരുന്നു. ഇബ്‌നു ജുബൈർ (റ) കുറിക്കുന്നു: സുൽത്താൻ സ്വലാഹൂദ്ദീൻ അയ്യൂബി (റ)യുടെ കീഴിൽ ജനങ്ങൾ വളരെ സന്തുഷ്ടിയിൽ കഴിഞ്ഞിരുന്നു. ജനങ്ങളിൽ നിന്നും നികുതിയൊന്നും വാങ്ങിയിരുന്നില്ല. സർവ്വമേഖലകളിലും വഖ്ഫുകൾ ചെയ്തിരുന്നു. അതിഥികളെ പ്രത്യേകം പരിഗണിച്ചിരുന്നു. (സഫർനാമ ഇബ്‌നു ജുബൈർ) ഡമാസ്‌കസിലെ കോട്ടയുടെ കവാടത്തിൽ രണ്ട് പാത്തികൾ വഴി പാലും സർബത്തും ഒഴുക്കിയിരുന്നു. ആഗ്രഹമുള്ള എല്ലാവർക്കും അതിൽ നിന്നും പാനം ചെയ്യാൻ അനുമതിയുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ത്രീജനങ്ങൾക്ക് മുൻഗണന കൊടുത്തിരുന്നു. (അൽ മുസ്‌ലിമൂൻ ഡോ: സബാഇ)ഹിജ്‌രി 257 മുതൽ 292 വരെ നിലനിന്നിരുന്ന തൂലൂനിയ ഭരണകൂടത്തിന്റെ സ്ഥാപകൻ അഹ്മദ് ബിൻ തൂലൂൻ വലിയ നീതിമാനും ധർമ്മിഷ്ടനും ധീരനുമായിരുന്നു. അദ്ദേഹത്തിന്റെ ആഹാര വിരിയിൽ മുഴുവൻ ജനങ്ങൾക്കും സ്വാഗതമായിരുന്നു. ഈജിപ്തിൽ ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഇദ്ദേഹമാണ്. മസ്ജിദുകൾക്കും പാഠശാലകൾക്കും പ്രത്യേകം വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. (തമദ്ദുനെ അറബ്) ദൈലമി വംശത്തിലെ പ്രസിദ്ധ രാജാവായ അസദുദ്ദൗല ബാഗ്ദാദിൽ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും അതിൽ 24 വൈദ്യന്മാരെ നിയമിക്കുകയും ആഴ്ചയിൽ രണ്ട് ദിവസം വിദഗ്ദ്ധ വൈദ്യന്മാരെ കൊണ്ടുവന്ന് ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സൗകര്യത്തിന് വിശാലമായ വഖ്ഫും സജ്ജീകരിച്ചു. സൽജൂഖി ഭരണകർത്താവായ നിസാമുൽ മലിക് തൂസി ബാഗ്ദാദിൽ നിസാമിയാ പാഠശാല സ്ഥാപിച്ചു. അതിനുവേണ്ടി ആറ് ലക്ഷം ദീനാറാണ് ചിലവഴിച്ചത്. ഇതിനെക്കുറിച്ച് ലോക ചരിത്രകാരൻ ഗിബ്ബൻ കുറിക്കുന്നു: ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് ഓരോ വർഷവും പതിനയ്യായിരും ദീനാർ ദാനം നൽകിയിരുന്നു. സാധുക്കളായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം കൊടുത്തിരുന്നു. ഇമാം ഗസ്സാലി (റ), ഇമാം ത്വബ്‌രി (റ), അബുൽ മആലി (റ), ഖുതുബുദ്ദീൻ ശാഫിഈ (റ) മുതലായ പണ്ഡിത പടുക്കൾ ഇവിടെ അദ്ധ്യാപകന്മാരായി വന്നിട്ടുണ്ട്. ഇവിടെ പഠിച്ച പലരും പിൽക്കാലത്ത് മഹാപണ്ഡിതരായി പ്രകാശിച്ചു.ഹിജ്‌രി 752-ൽ ഭരണാധികാരിയായ ഫൈറൂസ് ശാഹ് തുഗ്ലക് ശിഫാഖാന എന്ന പേരിൽ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും ഓപ്പറേഷൻ സഹിതമുള്ള ചികിത്സകൾ അതിൽ സജ്ജീകരിക്കുകയും ചെയ്തു. ഇതിന്റെ നടത്തിപ്പിനുള്ള വഖ്ഫുകൾ ചെയ്യുകയുണ്ടായി. ഇതുപോലെ വേറെയും അഞ്ച് ആശുപത്രികൾ അദ്ദേഹം സ്ഥാപിച്ചു. സാധുക്കളുടെ വിവാഹം നടത്തിക്കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതരെ ആദരിക്കാനും സേവിക്കാനും ആവേശം പുലർത്തിയിരുന്നു. ഫൈറൂസ് ശാഹി, ശാഹ്‌സാദാ ബുസുറുഗ് എന്നിങ്ങനെ മുപ്പതോളം പാഠശാലകളും സ്ഥാപിച്ചു. (സീറത്ത് ഫൈറൂസ് ശാഹി) ഹിജ്‌രി 952-ൽ ഇഹലോക വാസം വെടിഞ്ഞ ശേർഷാ സൂരി വലിയ ധർമ്മിഷ്ടനായിരുന്നു. പെഷാവർ മുതൽ കൽക്കത്ത വരെ നീണ്ട ഗ്രാന്റ്ട്രങ്ക് റോഡ് അദ്ദേഹമാണ് സ്ഥാപിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളിൽ മസ്ജിദ് സ്ഥാപിക്കുകയും അതിന് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം 1700 വഴിയമ്പലങ്ങൾ സ്ഥാപിച്ചു. ജാതിമത വിത്യാസമില്ലാതെ എല്ലാവർക്കും അവിടെ താമസത്തിനും ഭക്ഷണത്തിനും ശുദ്ധീകരണത്തിനും വിശ്രമത്തിനും സൗകര്യമുണ്ടായിരുന്നു. മുഗൾ വംശത്തിലെ പ്രസിദ്ധ ഭരണാധികാരിയായ ജഹാംഗീർ അലഹബാദ്, ലാഹോർ, ഡൽഹി, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അഗതി മന്ദിരങ്ങൾ സ്ഥാപിച്ചു. എല്ലാ പട്ടണങ്ങളിലും ആശുപത്രികൾ സജ്ജീകരിച്ചു. ലാഹോർ മുതൽ കാശ്മീർ വരെ നീണ്ട റോഡ് സ്ഥാപിച്ചതും വഴിയരുകിൽ വിശ്രമ കേന്ദ്രങ്ങൾ തയ്യാറാക്കിയതും അദ്ദേഹമാണ്. പ്രധാന പട്ടണങ്ങളിൽ ധാന്യ കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും സാധുക്കൾക്ക് സൗജന്യമായ നിലയിൽ അവശ്യ വസ്തുക്കൾ വിതരണം നടത്തുകയും ചെയ്തിരുന്നു. ഹരിദ്വാറിലേക്ക് തീർത്ഥ യാത്ര നടത്തുന്ന ഹൈന്ദവർക്കും സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഷാജഹാൻ ചക്രവർത്തി സ്ഥാപിച്ച താജ്മഹളിനെക്കുറിച്ച് മുമ്പ് പറഞ്ഞ് കഴിഞ്ഞു. ഡൽഹിയിലെ ജുമുആ മസ്ജിദ് അദ്ദേഹത്തിന്റെ സ്മാരകമാണ്. പത്ത് ലക്ഷം രൂപ മുടക്കി ആറ് വർഷം കൊണ്ട് ഇതിനെ സ്ഥാപിക്കുകയും നടത്തിപ്പിന് വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. ഈ മസ്ജിദന്റെ ഒരു ഭാഗത്ത് പാഠശാലയും മറുഭാഗത്ത് ആശുപത്രിയും സ്ഥാപിച്ചിരുന്നു. അല്ലാമാ ഇഖ്ബാൽ ഇതിന്റെ മഹത്വവും മനോഹാരിതയും വിവരിച്ചിട്ടുണ്ട്. (ബാങ്കെദറാ) ഷാജഹാന്റെ മകളായ ജഹാൻ ആറ പിതാവിനെ പൻപറ്റിക്കൊണ്ട് ആഗ്രയിൽ ഒരു മസ്ജിദും മദ്‌റസയും സ്ഥാപിക്കുകയുണ്ടായി. വിജ്ഞാന സ്‌നേഹിയായ ഔറംഗസീബ് ആലംഗീർ ധാരാളം പാഠശാലകൾക്ക് വലിയ സഹായങ്ങൾ ചെയ്തു. സ്വന്തം ഗുരുനാഥന്റെ പേരിൽ അമേഠിയിൽ വലിയൊരു മസ്ജിദും മദ്‌റസയും സ്ഥാപിക്കുകയുണ്ടായി. അവിടെ ധാരാളം വിദേശ വിദ്യാർത്ഥികൾ പോലും പഠനം നടത്തിയിരുന്നു. ഇതിനുവേണ്ടി വലിയൊരു വഖ്ഫും സജ്ജീകരിച്ചിരുന്നു. അമുസ്‌ലിംകൾക്കും ധാരാളം സൗകര്യങ്ങൾ ചെയ്തുകൊടുത്തു. വിദ്യാഭ്യാസ സൗകര്യങ്ങൾ വിശാലമായ നിലയിൽ നിർവ്വഹിക്കുന്നതിന് ഗുജറാത്തിലെ ഗവർണ്ണർക്ക് പ്രത്യേക നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു. 1676-ൽ ഗുജറാത്തിലെ അഹ്മദാബാദിൽ സ്ഥാപിച്ച പാഠശാലയുടെ നിർമ്മാണത്തിന്റെ ബാധ്യത മുഴുവനും നിർവ്വഹിച്ചത് ഔറംഗസീബ് (റ) ആണ്. ഔറംഗസീബ് (റ)ന്റെ കാലത്ത് ഇന്ത്യയിൽ മുഴുവൻ വിദ്യാഭ്യാസം സൗജന്യമായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും യതൊരു ഫീസും വാങ്ങിയിരുന്നില്ല. ബാലപാഠ ശാലകളിൽ വലിയ ശ്രദ്ധ പുലർത്തിയിരുന്നു. ഓരോ ഗ്രാമങ്ങളിലും ബാലപാഠ ശാലകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സൂഫികളുടെ സംസ്‌കരണ ശാലകളിലും വിദ്യാർത്ഥികൾക്ക് ആത്മ സംസ്‌കരണത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകാൻ ഏർപ്പാട് ചെയ്തിരുന്നു. കാർഷികം, ഗോള ശാസ്ത്രം, ചരിത്രം മുതലായ കാര്യങ്ങൾ പഠിപ്പിക്കപ്പെട്ടിരുന്നു. സംസ്‌കൃത വിദ്യാർത്ഥികൾക്കും വേദപഠനങ്ങൾക്ക് സൗകര്യങ്ങൾ നൽകിയിരുന്നു. മദ്‌റസകളിൽ അമുസ്‌ലിംകളെയും പ്രവേശിപ്പിക്കാനും അവർക്ക് പൊതു വിജ്ഞാനങ്ങൾ പഠിപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിശ്രമിക്കാനും പഠന കാര്യങ്ങൾ നിർവ്വഹിക്കാനും വിശാലമായ കെട്ടിടങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. മുഗൾ ഭരണകൂടത്തിന്റെ അവസാനം വരെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജീവമായിരുന്നു. എന്നാൽ 1857-ൽ ബ്രിട്ടീഷ് ഭരണം ഉറച്ചതിന് ശേഷം ഇതെല്ലാം തകർക്കപ്പെടുകയോ, ശൂന്യമാക്കപ്പെടുകയോ ചെയ്തു. ആദരണീയ ഗുരുനാഥന്റെ പേരിൽ ഔറംഗസീബ് (റ) സ്ഥാപിക്കുകയും വളരെ വിശാലമായ നിലയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തിരുന്ന അമേഠിയിലെ സ്ഥാപനത്തെക്കുറിച്ച് അതേ നാട്ടുകാരൻ തന്നെയായ സമീഉല്ലാഹ് ബേഗ് കുറിക്കുന്നു: ഇന്ന് ഈ സ്ഥാപനത്തിന്റെ സ്ഥലം ശൂന്യമായി കിടക്കുകയാണ്. കുറേ നാളുകൾക്ക് മുമ്പ് മേൽക്കൂര തകർന്ന ഭിത്തികളായിരുന്നു. ഇന്ന് അതുമില്ല. നാട്ടിലെ കാരണവന്മാർ ഇതിനെക്കുറിച്ച് പഴയ കോളേജ് എന്നാണ് പറയുന്നത്. ഇന്നും ഈ പ്രദേശം മദ്‌റസാ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. പക്ഷേ, ഇന്ന് അവിടെ ഏതാനും ഖബ്‌റുകളല്ലാതെ മറ്റൊന്നുമില്ല.
ടിപ്പു സുൽത്താൻ മകൻ ഗുലാം മുഹമ്മദ് ഇന്ത്യാരാജ്യത്തിന്റെ വീരസന്തതിയായ ടിപ്പു സുൽത്താൻ ശഹീദ് ഒരു ഭാഗത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി നിലകൊണ്ടു. രാജ്യത്തെ വിദേശ ശക്തികളിൽ നിന്നും രക്ഷിക്കുന്നതിന് വളരെയധികം ത്യാഗത്തോടെ പരിശ്രമിച്ചു. കൂട്ടത്തിൽ രാജ്യത്ത് നിരവധി ക്ഷേമ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കി. മൈസൂർ, കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം മുതലായ സ്ഥലങ്ങളിൽ ഇന്നും അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളുടെ സ്മാരകങ്ങൾ നിലനിൽക്കുന്നു. അവസാനം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തു. സന്താനങ്ങൾ നാട് വിടാൻ നിർബന്ധിതരായി. പക്ഷേ, അവർ പിതാവിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ച് നിന്നു. ടിപ്പു സുൽത്താൻ ശഹീദിന്റെ മകനായ ഗുലാം മുഹമ്മദ് പിതാവിന്റെ രക്ത സാക്ഷിത്വത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് വന്നു. നന്മകളിൽ നിരതനും ധർമ്മിഷ്ടനുമായ അദ്ദേഹം ധാർമ്മിക കാര്യങ്ങളിൽ വലിയ താൽപ്പര്യം പുലർത്തിയിരുന്നു. അദ്ദേഹം പശ്ചിമ ബംഗാളിൽ വലിയൊരു പ്രദേശം വാങ്ങി വഖ്ഫ് ചെയ്യുകയും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഈ വഖ്ഫിന്റെ വരുമാനം കൊണ്ട് ധാരാളം ആരാധനാലയങ്ങളും പാഠശാലകളും നടത്തുകയുണ്ടായി.
ഭോപ്പാൽ വഖ്ഫുകൾ വഖ്ഫിന്റെ മേഖലയിൽ അതിമഹത്തായ സേവനങ്ങൾക്ക് സൗഭാഗ്യം ലഭിച്ച ഒരു ഭരണകൂടമാണ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ഭോപ്പാൽ ഭരണകൂടം. ഇവരുടെ ഭരണമേഖല ചെറുതായിരുന്നെങ്കിലും മത, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഇവർ വലിയ സേവനങ്ങളാണ് കാഴ്ചവെച്ചത്. പ്രശ്‌നപരിഹാര സമിതി, മസ്ജിദ് വിഭാഗം, രചനാ മേഖല, പാഠശാലകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ച് പ്രവർത്തനങ്ങൾ സുക്ഷ്മമായും സുതാര്യമായും നിർവ്വഹിച്ചിരുന്നു. അഹ്മദിയ്യാ, സുലൈമാനിയ്യാ, സിദ്ദീഖിയ്യാ, ജഹാംഗീരി, ഉബൈദിയ്യാ എന്നീ പേരുകളിലുള്ള പാഠശാലകൾ ഇതിൽ പ്രസിദ്ധമായിരുന്നു. ജഹാംഗീരി, ഉബൈദിയ്യാ എന്നീ പാഠശാലകൾ ഭോപ്പാലിലെ കേന്ദ്ര മസ്ജിദായ താജുൽ മസാജിദിന്റെ മുറ്റത്താണ് സ്ഥിതി ചെയ്തിരുന്നത്. ആയിരത്തോളം വരുന്ന ഗുരുനാഥന്മാർക്കും വിദ്യാർത്ഥികൾക്കും സേവകർക്കും താമസിക്കാനും പഠിക്കാനും ഇവിടെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. റമദാൻ മാസത്തിൽ നോമ്പ് തുറയും അത്താഴവും ഭരണാധികാരി കൂടിയായ ഷാഹ്ജഹാൻ ബീഗം നേരിട്ടാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവുകൾക്ക് പ്രത്യേക വഖ്ഫ് തയ്യാറാക്കിയിരുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരിക്കട്ടെ, ഭോപ്പാൽ ഭരണം നടത്തിയ പുരുഷന്മാർ അതിസമർത്ഥന്മാരായിരുന്നെങ്കിലും അവരുടെ കാലഘട്ടം മുഴുവനും പരസ്പര വഴക്കുകളും പിടിവലികളിലുമാണ് ചിലവഴിക്കപ്പെട്ടത്. എന്നാൽ അവരുടെ പിൻഗാമികളായി വന്ന സ്ത്രീകളായ ഭരണാധികാരികളുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു. അവർ ഭരണകാര്യങ്ങൾ ശരിയായി നടത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമായ നിലയിൽ നടത്തിയതിനാൽ അവരുടെ കാലഘട്ടത്തിൽ ഇന്ത്യയുടെ ഹൃദയ ഭാഗത്തുള്ള ഈ ചെറു പ്രദേശം നന്മയുടെ പ്രകാശ ഗോപുരമായി പ്രകാശിച്ചു. ഈ പാഠശാലകളിൽ നിന്നുമാണ് മൗലവി ജമാലുദ്ദീൻ ഖാനിനെപ്പോലുള്ള പണ്ഡിതനായ സമുന്നത മന്ത്രിയും നവാബ് സിദ്ദീഖ് ഹസൻ ഖാനിനെപ്പോലുള്ള അനവധി രചനകളുടെ കർത്താവായ അഗാധപണ്ഡിതനും ഉദിച്ചുയർന്നത്. ശൈഖ് ഹസൻ അൻസാരി യമനിയെപ്പോലുള്ള ഹദീസിന്റെയും ഫിഖ്ഹിന്റെയും പണ്ഡിത സാമ്രാട്ടുകൾ ഇവിടെ അദ്ധ്യാപനം നടത്തി. ഫത്ഹുൽ ബാരി, തഫ്‌സീർ ഇബ്‌നു കസീർ, നൈലുൽ ഔത്താർ, ഹുജ്ജത്തുല്ലാഹിൽ ബാലിഗ, ഇസാലത്തുൽ ഖഫാ മുതലായ ഗ്രന്ഥങ്ങൾ ഈ മഹതീ രത്‌നങ്ങൾ വൻ തുക ചിലവഴിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. നവാബ് സിദ്ദീഖ് ഹസൻ ഖാന്റെ മുന്നൂറോളം രചനകളും ഇവർ തന്നെയാണ് പ്രസിദ്ധീകരിച്ചത്. ഇവരുടെ വിജ്ഞാന സ്‌നേഹം തലമുറകളിലും നിലനിന്നിരുന്നു എന്നതും പ്രത്യേകം സ്മരണീയമാണ്. പിൽക്കാലത്ത് അഗാധപണ്ഡിതനായ അല്ലാമാ ശിബ്‌ലി നുഅ്മാനി സീറത്തുന്നബി എന്ന പേരിൽ റസൂലുല്ലാഹി (സ)യുടെ പുണ്യ ജീവചരിത്രം സമഗ്രമായ നിലയിൽ തയ്യാറാക്കാൻ ഉദ്ദേശിച്ചപ്പോൾ അതിന്റെ പ്രസിദ്ധീകരണവും പ്രചാരണവും എങ്ങനെ നടത്തുമെന്ന ചിന്ത ശക്തമായി. ഇതറിഞ്ഞ ഭോപ്പാലിലെ സുൽത്താൻ ബീഗം ഇതിന്റെ ചിലവുകൾ ഏറ്റെടുക്കുകയും അതിനെ വലിയ സൗഭാഗ്യമായി കാണുകയും ചെയ്തു. ഇതിനെക്കുറിച്ച് അല്ലാമാ ശിബ്‌ലി നുഅ്മാനി തന്നെ കവിതാ രൂപത്തിൽ അനുസ്മരിച്ചിട്ടുണ്ട്. (സീറത്തുന്നബി ആമുഖം) ഭോപ്പാൽ ഭരണാധികാരികൾ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം മസ്ജിദുകൾ നിർമ്മിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിർമ്മാണത്തിനും ശേഷമുള്ള ചിലവുകൾക്കും മഹ്കമത്തുൽ മസാജിദ് എന്ന പേരിൽ ഒരു വകുപ്പ് തന്നെ തയ്യാറാക്കിയിരുന്നു. കൂടാതെ, ഹൈന്ദവ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കും അവർ പ്രത്യേക വഖ്ഫ് തയ്യാറാക്കുകയും അതിനും വകുപ്പ് സജ്ജീകരിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വഖ്ഫുകളുടെ കാര്യങ്ങൾ മുസ്‌ലിംകളും ഹൈന്ദവ വഖ്ഫുകളുടെ കാര്യങ്ങൾ ഹൈന്ദവരും ശ്രദ്ധിക്കണമെന്നും അവർ നിഷ്‌കർശിച്ചിരുന്നു. 1949-ൽ ഭോപ്പാൽ ഭരണകൂടം ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ ഭോപ്പാലും ഇന്ത്യൻ ഭരണകൂടവും തമ്മിൽ ഒരു കരാർ നടത്തി. ഓരോ വർഷവും ഇന്ത്യൻ ഭരണകൂടം രണ്ട് ലക്ഷം രൂപ ഗ്രാന്റായി നൽകുമെന്നതായിരുന്നു അതിലെ ഒരു കരാർ. ഈ സമ്പത്ത് മുഴുവൻ മക്കാമുകർമ, മദീനാ മുനവ്വറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇവർ നടത്തിക്കൊണ്ടിരുന്ന വൈജ്ഞാനിക, ധാർമ്മിക പ്രവർത്തനങ്ങൾക്കും ഭോപ്പാലിലെ മസ്ജിദ്, മദ്‌റസകൾക്കും വേണ്ടിയാണ് ചിലവഴിച്ചത്.ഭോപ്പാൽ ഭരണാധികാരികളുടെ നിത്യ സ്മാരകമാണ് താജുൽ മസാജിദ്. 1885-ൽ നവാബ് ഷാഹ്ജഹാൻ ബീഗമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഈ മഹതി മഹാപണ്ഡിതനായ നവാബ് സിദ്ദീഖ് ഹസൻ സാഹിബിന്റെ പത്‌നിയും അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വി.സി നവാബ് സുൽത്താൻ ബീഗത്തിന്റെ മാതാവുമായിരുന്നു. 14 വർഷം വരെ ഇതിന്റെ നിർമ്മാണം തുടർന്നു. 1901-ൽ അവർ ഇഹലോക വാസം വെടിഞ്ഞപ്പോൾ ഇതിന്റെ നിർമ്മാണം നിലച്ച് പോയി. എങ്കിലും അപൂർണ്ണമായ മസ്ജിദും മദ്‌റസയും ഇതര പ്രവർത്തനങ്ങളും സജീവമായി നടന്നുകൊണ്ടിരുന്നു. 1971-ൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ഉന്നത വ്യക്താവും ഈ കുടുംബാംഗവുമായ മൗലാനാ ഇംറാൻ ഖാൻ നദ്‌വി മുന്നോട്ട് വരുകയും കൂട്ടുകാരെ കൂട്ടി ഇതിന്റെ നിർമ്മാണങ്ങൾ പൂർത്തീകരിക്കുകയും സ്ഥല സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഈ മസ്ജിദ് ആദ്യഘട്ടത്തിൽ പട്ടണത്തിന് വെളിയിലായിരുന്നുവെങ്കിലും ഇന്ന് പട്ടണം വിശാലമായി ഈ പ്രദേശത്തെയും ഉൾക്കൊണ്ടിരിക്കുന്നു. അഞ്ചുനേരെ നമസ്‌കാരങ്ങൾ വലിയ ജമാഅത്തായി ഇവിടെ നടക്കുന്നു. കൂടാതെ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുമായി ബന്ധപ്പെട്ട് ഉന്നതമായ വിജ്ഞാന കേന്ദ്രവും ഇവിടെ സജീവമായിരിക്കുന്നു. ദാറുൽ ഉലൂം താജുൽ മസാജിദ് എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടുന്നു. 1949-ന് അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അങ്ങനെ ഈ മസ്ജിദും മദ്‌റസയും പൗരാണികതയുടെയും ആധുനികതയുടെയും സംഗമമായി മാറിയിരിക്കുന്നു.
റാംപൂർ വഖ്ഫുകൾറാംപൂർ ഉത്തരേന്ത്യയിലെ പൗരാണിക നഗരമാണ്. ഇവിടെ ഭരണം നടത്തിയിരുന്ന മുസ്‌ലിം ഭരണാധികാരികൾ വൈജ്ഞാനിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ സേവനങ്ങളിലും വളരെ മുൻപന്തിയിലായിരുന്നു. പ്രത്യേകിച്ചും 1774-ൽ ഇവിടെ ഭരണം ഏറ്റെടുത്ത നവാബ് ഫൈസുല്ലാഹ് ഖാൻ ലോകം മുഴുവൻ പ്രസിദ്ധനായി. ഓരോ നാടുകളും അദ്ദേഹം സജീവമാക്കാൻ ശ്രദ്ധിച്ചിരുന്നു. അവിടെ ഒരു മസ്ജിദ് നിർമ്മിച്ചുകൊണ്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. അവിടെ മുമ്പ് ഭരണം നടത്തിയിരുന്ന റോഹീല്യാ വിഭാഗത്തിന് അദ്ദേഹം വലിയ പരിഗണന നൽകുകയും ധാരാളമായി സാമ്പത്തിക സഹായങ്ങൾ നടത്തുകയും ചെയ്തിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി പ്രദേശങ്ങൾ അദ്ദേഹം വഖ്ഫ് ചെയ്തു. നവാബ് അലി മുഹമ്മദ്, നവാബ് ഫൈസുല്ലാഹ്, നവാബ് മുഹമ്മദ് അലി, നവാബ് ഗുലാം മുഹമ്മദ്, മുഹമ്മദ് സഈദ്, നവാബ് സഈദ്, നവാബ് കൽബ് അലി, ബഹുബീഗം, സനാനി ബീഗം, മഹദി അലി മുതലായ മഖ്ബറകളുമായി ബന്ധിപ്പിച്ചും ഇതര മസ്ജിദുകളോടും മറ്റും ചേർത്തും ധാരാളം വഖ്ഫുകൾ സ്ഥാപിച്ചു. ഇതിന്റെ വരുമാനത്തിൽ നിന്നും സാധുക്കളെയും അനാഥരെയും വിധവകളെയും പ്രത്യേകം സഹായിക്കുകയും വിദ്യാർത്ഥികൾക്ക് ചിലവുകൾ നൽകുകയും ചെയ്തിരുന്നു. റാംപൂർ നവാബുമാരുടെ വിജ്ഞാന സേവനത്തിന്റെ പ്രധാന സ്മാരകമാണ് മദ്‌റസാ ആലിയ. 1774-ൽ ഇത് നവാബ് ഫൈസുല്ലാഹ് സ്ഥാപിച്ചു. ഇതിന്റെ ചിലവുകൾക്ക് വലിയൊരു വഖ്ഫും സജ്ജീകരിച്ചു. ഇതിന്റെ കീഴിൽ അഞ്ഞൂറോളം പണ്ഡിതന്മാർക്ക് ശമ്പളം നൽകപ്പെട്ടിരുന്നു. സുപ്രസിദ്ധമായ രിദാ ലൈബ്രറിയ്ക്കും ഇദ്ദേഹമാണ് തുടക്കം കുറിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികളും ധാരാളം പാഠശാലകൾ സ്ഥാപിക്കുകയും വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സ്മാരകമാണ് റാംപൂർ ജാമിഅ് മസ്ജിദിന്റെ വഖ്ഫ്. പിൻഗാമികൾ ഈ മസ്ജിദിനെ വിപുലീകരിച്ചു. ഇതിന്റെ അകത്ത് 1500 പേർക്ക് നമസ്‌കരിക്കാനും മുറ്റത്ത് 2500 പേർക്ക് നമസ്‌കരിക്കാനും സൗകര്യമുണ്ട്. മസ്ജിദുകൾ കൂടാതെ, ധാരാളം അനാഥാലയങ്ങളും വഴിയമ്പലങ്ങളും സേവന കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കപ്പെട്ടു.
കാശ്മീർ വഖ്ഫുകൾപ്രകൃതി സൗന്ദര്യം കൊണ്ട് സ്വർഗ്ഗ തുല്യമായ കാശ്മീർ വഖ്ഫിന്റെ വിഷയത്തിൽ അതുല്യ സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇവിടുത്തെ ഭരണാധികാരികൾ പാഠശാലകളും സംസ്‌കരണ കേന്ദ്രങ്ങളും മസ്ജിദുകളും സ്ഥാപിക്കുന്നതിലും സജീവമാക്കുന്നതിലും പരസ്പരം മത്സരിച്ചിരുന്നു. കൂടാതെ, ഈ പ്രദേശങ്ങളിൽ സജീവമായ സൂഫിവര്യന്മാരും പ്രബോധക മഹത്തുക്കളും പൊതുജനങ്ങളെയും ഈ മേഖലയിലേക്ക് പ്രേരിപ്പിക്കുകയും അവരും ഇതിൽ താൽപ്പര്യത്തോടെ കടന്നുവരുകയും ചെയ്തു. കാശ്മീരിലെ ചില പ്രധാന സ്ഥാപനങ്ങളെ ചെറിയ നിലയിൽ അനുസ്മരിക്കുന്നു. സുൽത്താൻ സിക്കന്ദർ 1397-ൽ അലാഉദ്ദീൻപൂരിൽ ഒരു സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുകയും മൂന്ന് നാടുകൾ അതിനുവേണ്ടി വഖ്ഫ് ചെയ്യുകയും ചെയ്തു. ഇവിടെ ഹമദാനി എന്ന പേരിൽ സുന്ദരമായ ഒരു മസ്ജിദും ദാറുത്തഖ്‌വ എന്ന പേരിൽ വിശാലമായ ഒരു ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. സുൽത്താൻ സദ്‌റുദ്ദീൻ 1320-ൽ ജലം നദീതീരത്ത് ബുൽബുൽഷാ എന്ന മഹാന്റെ പേരിൽ ഒരു സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുകയും അതിനുവേണ്ടി വലിയ വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. യാത്രികർക്കും സാധുക്കൾക്കും ഇവിടെ ആഹാരം സൗജന്യമായി നൽകപ്പെട്ടിരുന്നു. 1420-ൽ സുൽത്താൻ സൈനുൽ ആബിദീൻ ഒരു പാഠശാല സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് സജ്ജീകരിക്കുകയും വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസവും സൗകര്യങ്ങളും നൽകുകയും ചെയ്തു. ഇദ്ദേഹം തന്നെ സിയാൽ കോട്ടിലെ ഒരു മദ്‌റസയ്ക്ക് വേണ്ടി ആറ് ലക്ഷം രൂപ ദാനം നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വിലയേറിയ മാല ഈ സ്ഥാപനത്തിന് ദാനമായി നൽകി. കൂടാതെ, സുൽത്താൻ വിദ്യാർത്ഥികളുടെ താമസത്തിന് കെട്ടിടം തയ്യാറാക്കുകയും ചെയ്തു. ഇതേ സുൽത്താൻ ഇന്ദർകോട്ട് മുതൽ ഷോപ്പൂർ വരെ ഒരു റോഡ് നിർമ്മിക്കുകയും അതിന്റെ ആവശ്യങ്ങൾക്ക് ഒരു സ്ഥലം വഖ്ഫ് നൽകുകയും ചെയ്തു. ഇദ്ദേഹം യാത്ര ചെയ്യുന്ന സ്ഥലങ്ങളില്ലെലാം ആവശ്യാനുസൃതം യാത്രികർക്ക് വഴിയമ്പലങ്ങൾ പണിയുമായിരുന്നു.
മുൻഗാമികളായ മഹാത്മാക്കളുടെ വഖ്ഫുകൾവഖ്ഫിന്റെ വിഷയത്തിൽ മുന്നേറിയിട്ടുള്ളത് ഭരണാധികാരികൾ മാത്രമാണെന്ന് മേൽ വിവരണങ്ങളിൽ നിന്നും ചിലരെങ്കിലും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ വഖ്ഫിൽ ഭരണാധികാരികളും സമ്പന്നരും മാത്രമല്ല, പൊതുജനങ്ങളും സാധുക്കളും മുന്നേറിയിരുന്നു. കാരണം ധർമ്മിഷ്ടത എന്നത് സത്യവിശ്വാസിയുടെ പ്രധാന ഗുണമാണ്. റസൂലുല്ലാഹി (സ) അരുളി: ജനങ്ങളിൽ ഏറ്റവും ഉത്തമർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നവരാണ്! കൂടാതെ, പടച്ചവന്റെ ചെറുതും വലുതുമായ ഓരോ അനുഗ്രഹങ്ങൾക്കും നാളെ ചോദ്യമുണ്ടാകുമെന്ന ഖുർആനിക വചനം അവർ സദാ ഓർക്കുകയും ധാരാളമായി അവയെ ദാനധർമ്മങ്ങളിൽ ചിലവഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചെറു വിവരണം താഴെ കൊടുക്കുകയാണ്. * ഇമാം ശാഫിഈ (റ) വല്ല വഖ്ഫുകളും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവസാനം മിനായിൽ ഒരു കെട്ടിടം പണിയുകയും അതിലേക്ക് ഹാജിമാരെ താമസത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. (ഇഹ്‌യാഉ ഉലൂമിദ്ദീൻ) * സഈദുബ്‌നുൽ ആസ് (റ) ഓരോ ജുമുഅയ്ക്കും പ്രദേശത്തുള്ളവരെ സൽക്കരിപ്പിച്ചിരിക്കുന്നു. സൽക്കാരം കഴിഞ്ഞ് പിരിയുമ്പോൾ ഓരോത്തർക്കും വസ്ത്രവും നൽകിയിരുന്നു. കുടുംബാംഗങ്ങൾക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ ഉപഹാരമായി കൊടുത്തയച്ചിരുന്നു. കൂഫയിലെ ജാമിഅ് മസ്ജിദിലേക്ക് സ്വർണ്ണനാണയങ്ങൾ കൊടുത്തുവിടുകയും നമസ്‌കാരക്കാർക്ക് വീതിക്കുകയും ചെയ്തിരുന്നു. ഈ ചിലവുകൾക്ക് വേണ്ടി വഖ്ഫ് സ്വത്തുക്കൾ സജ്ജീകരിക്കുകയും ചെയ്തു. * പ്രസിദ്ധ മുഹദ്ദിസായ അബ്ദുല്ലാഹിബ്‌നു മുബാറക് (റ) സാധുക്കളെ സഹായിക്കുന്നതിൽ വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഒരിക്കൽ ഒരാൾ വന്ന് കടം കൊടുത്ത് വീടാൻ എഴുന്നൂറ് ദിർഹം വേണമെന്ന് അഭ്യർത്ഥിച്ചു. ഇബ്‌നുൽ മുബാറക് (റ) പറഞ്ഞു: എന്റെ പക്കൽ ഇവിടെ ഒന്നുമില്ല. എന്നാൽ ബസ്വറയിലുള്ള എന്റെ സഹപ്രവർത്തകന്റെ അരികിൽ പോയി ഈ കത്ത് കൊടുത്ത് തുക വാങ്ങിക്കൊള്ളുക. അദ്ദേഹം ബസ്വറയിലെത്തി കത്ത് കൊടുത്തപ്പോൾ സഹപ്രവർത്തകൻ ഏഴായിരം ദിർഹം എടുത്ത് കൊടുത്തു. അദ്ദേഹം തിരിച്ചുവന്ന് തെറ്റ് പറ്റിയാതാണോ എന്ന് ചോദിച്ചപ്പോൾ ഇബ്‌നുൽ മുബാറക് (റ) പറഞ്ഞു: താങ്കൾ പൂർണ്ണമായ ആവശ്യം പറയാൻ ലജ്ജിച്ച് കാണുമെന്ന് വിചാരിച്ചുകൊണ്ട് മന:പ്പൂർവ്വം തന്നെയാണ് ഏഴായിരം എന്ന് ഞാൻ എഴുതിയത്. ഒരിക്കൽ ഇബ്‌നുൽ മുബാറക് (റ) ഹജ്ജിന് പോകുമ്പോൾ ഒരു സ്ത്രീ വിശപ്പ് കാരണം അരികിൽ മരിച്ച് കിടക്കുന്ന കോഴിയെ ഭക്ഷിക്കുന്നതായി കണ്ടു. അവരോട് കാരണം തിരക്കിയപ്പോൾ അവർ ഭർത്താവ് ഉപേക്ഷിച്ചതിന്റെ പേരിലുള്ള ദരിദ്ര്യവാസ്ഥ വിവരിച്ചു. ഇത് കേട്ടപ്പോൾ ഇബ്‌നുൽ മുബാറക് (റ) ഹജ്ജിന് വേണ്ടി വെച്ചിരുന്ന സമ്പത്ത് മുഴുവൻ ആ സ്ത്രീയെ ഏൽപ്പിച്ച് ഹജ്ജ് യാത്ര മാറ്റിവെച്ച് മടങ്ങി. * മുഹമ്മദ് ഇബ്‌നു മിസ്‌രി (റ) ഒരു പാഠശാല സ്ഥാപിക്കുകയും അതിന്റെ ചിലവുകൾക്ക് വേണ്ടി സ്വന്തം ഭൂമി വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു. വഖ്ഫിന്റെ കുറിപ്പിലെ ഒരു വാചകം ഇപ്രകാരമാണ്: ഈ പാഠശാലയിൽ പഠിക്കുന്ന കൊച്ച് കുട്ടികൾ സ്ലേറ്റ് കഴുകാൻ ഉപയോഗിക്കുന്ന വെള്ളം എന്റെ ഖബ്‌റിന് മീതെ ഒഴുക്കേണ്ടതാണ്! * ഖാജാ നിസാമുൽ മലിക് നിസാമിയ്യാ എന്ന പേരിൽ അഞ്ച് നാടുകളിൽ അഞ്ച് പാഠശാലകൾ സ്ഥാപിച്ചു. * അബ്ദുൽ കരീം മിസ്‌രി എന്ന വ്യക്തി ഒരിക്കൽ രോഗിയായി. രോഗം മാറിയപ്പോൾ അദ്ദേഹം ധാരാളം ധർമ്മങ്ങൾ ചെയ്യുകയും വഴികൾ സ്ഥാപിക്കുകയും കടബാധ്യതകൾ ഒഴിവാക്കുകയും വലിയൊരു ആശുപത്രി സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. യാചകരായി വരുന്നവർക്ക് പതിനായിരം ദിർഹം വീതം ദാനം കൊടുക്കുമായിരുന്നു. (ദുററുൽ കാമിന)ഇന്ത്യാരാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രവർത്തനങ്ങൾ നടത്തുകയും അതിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത സർ സയ്യിദ് അഹ്മദ് ഖാൻ 1875-ൽ അഖിലേന്ത്യാ എജുക്കേഷണൽ കോൺഫറൻസ് എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഇതിൽ ധാരാളം സുമനസ്സുകൾ പങ്കെടുക്കുകയും വലിയൊരു വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. ബോംബയിലെ ഹാജി സാബു സിദ്ദീഖ് മുസാഫിർഖാന മഹത്തായ ഒരു വഖ്ഫ് സ്വത്താണ്. ഹാജിമാർ ഇവിടെയാണ് താമസിക്കുന്നത്. 1909-ൽ ഹാജി മുഹമ്മദ് സിദ്ദീഖ് എന്ന മേമൻ കച്ചവടക്കാരൻ നൽകിയ സംഭാവന കൊണ്ട് ഇതിന്റെ നിർമ്മാണം ആരംഭിച്ചു. 1912-ൽ നിർമ്മാണം പൂർത്തിയായി. പിൽക്കാലത്ത് സഊദി രാജാവും ഖത്തർ ഭരണാധികാരിയും നൽകിയ സംഭാവനകളിലൂടെ ഇത് വിപുലീകരിക്കപ്പെട്ടു. ഇന്ത്യക്കാരായ മഹത്തുക്കൾ ഹാജിമാർക്ക് വേണ്ടി മക്കയിലും മദീനയിലും താമസ സൗകര്യങ്ങൾ സൗജന്യമായി ഒരുക്കിയിരുന്നു. ഇത് കൂടാതെ, ജനങ്ങൾക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും രോഗികൾക്ക് മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളും വഖ്ഫിന്റേതായി ധാരാളം നിലവിൽ വന്നിട്ടുണ്ട്. ഇതെല്ലാം പിൻഗാമികളായ നാം ഓരോരുത്തരും പഠിക്കുകയും പകർത്തുകയും ചെയ്യേണ്ടതാണ്. പടച്ചവൻ ഇതിൽ പങ്കെടുത്ത എല്ലാ മഹാത്മാക്കൾക്കും സമുന്നത പ്രതിഫലം നൽകട്ടെ.
ഉപസംഹാരം
ഈ രചന പൂർത്തീകരിക്കുന്ന സന്ദർഭത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ഉണർത്തുകയാണ്. 1. ഇതിൽ പറയപ്പെട്ട വിവരണങ്ങൾ ലോകത്തുള്ള മുഴുവൻ വഖ്ഫുകളുടെയും വിവരണങ്ങളല്ല. മറിച്ച് വിവിധ പ്രദേശങ്ങളിലെ വഖ്ഫുകളുടെ മാതൃകകൾ മാത്രമാണ്. ഇത് മുന്നിൽ വെച്ചുകൊണ്ട് ഓരോ പ്രദേശങ്ങളെയും കുറിച്ച് നാം പഠിക്കാൻ സന്നദ്ധരാവുക. വിശിഷ്യാ ഓരോ പ്രദേശത്തുമുള്ള സഹോദരങ്ങൾ അതാത് പ്രദേശത്തെ വഖ്ഫുകളെ മനസ്സിലാക്കലും അതിനെ സംരക്ഷിക്കാനും കൂടുതൽ പ്രയോജനകരമാക്കാനും പരിശ്രമിക്കേണ്ടതാണ്. 2. ഇതിൽ പറയപ്പെട്ട പല വഖ്ഫുകളും നടത്തിയത് ഭരണാധികാരികളാണ്. ഇതിന്റെ അർത്ഥം വഖ്ഫുകൾ അവർ മാത്രമേ നടത്തിയിട്ടുള്ളൂ എന്നല്ല. ഭരണാധികാരികൾ അല്ലാത്തവരും സമ്പന്നരും സാധുക്കളും പുരുഷന്മാരും സ്ത്രീകളുമായ ധാരാളം വ്യക്തിത്വങ്ങൾ വഖ്ഫിൽ പങ്കെടുത്തിട്ടുണ്ട്. ഈ വിഷയം ആരംഭിച്ചത് തന്നെ സഹാബാ മഹത്തുക്കളുടെ വഖ്ഫുകളെക്കൊണ്ടാണ്. അവരിൽ ഈ വിഭാഗക്കാർ എല്ലാവരും ഉണ്ടായിരുന്നു. മാത്രമല്ല, നാം ഓരോരുത്തരുടെയും നാട്ടിലെയും പരിസരത്തെയും മസ്ജിദ്, മദ്‌റസകളിലേക്ക് കണ്ണോടിച്ചാൽ അന്നും ഇന്നും മഹത്തായ വഖ്ഫുകളിൽ പങ്കെടുത്ത എല്ലാവരെയും കാണാൻ സാധിക്കുന്നതാണ്. 3. അവസാനത്തെ കാര്യം വഖ്ഫിന്റെ മഹത്വവും മാനവികതയും നാം ഓരോരുത്തരും ഉൾക്കൊള്ളുകയും ഉള്ള വഖ്ഫുകളെ സംരക്ഷിക്കാനും കൂടുതൽ പ്രയോജനകരമാക്കാനും നാം പരിശ്രമിക്കുക. കൂടാതെ, വളരെ ലളിതവും കൂടുതൽ പ്രയോജനപ്രദവുമായ ഈ ദാനധർമ്മത്തിൽ ഓരോരുത്തരും പങ്കാളികളാവുക. സർവ്വോപരി ഈ മഹത്തായ ദാനങ്ങളുടെ സംരക്ഷണത്തിനും ഇത് നടത്തിയവരുടെ പരലോക നന്മയ്ക്കും പടച്ചവനോട് പ്രത്യേകം പ്രാർത്ഥിക്കുക. രക്ഷിതാവേ, ഞങ്ങൾക്ക് ഇത്തരം നന്മകളുമായി ബന്ധപ്പെടാൻ ഉതവി നൽകണേ. മുൻഗാമികളുടെ മഹത്തായ ഈ സേവനങ്ങളെ നിലനിർത്തുകയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യണേ. വഖ്ഫ് ചെയ്തവർക്കും അതിനെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്തവർക്കും ഉന്നത പ്രതിഫലങ്ങൾ നൽകണേ.
അനുബന്ധം
വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ പ്രമേയങ്ങള്‍
(വഖ്ഫിന്‍റെ വിശാലമായ ചരിത്രം ചുരുക്കി വായിച്ച് കഴിഞ്ഞു. അവസാനമായി ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി സംയുക്തമായി നടത്തിയ പ്രസ്താവന കൂടി വായിക്കുക.
1. പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭൂമിയോ ഇതരസ്വത്തുക്കളോ പണമോ നീക്കിവെക്കുന്നത് (വഖ്ഫ് ചെയ്യുന്നത്) ഇസ്ലാമിക ദൃഷ്ട്യാ എന്നും നിലനില്‍ക്കുന്ന ദാനധര്‍മ്മമാണ്. ഇസ്ലാമിലത് വലിയ ഒരു പുണ്യകര്‍മ്മമാണ്. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഇങ്ങനെ വഖ്ഫ് ചെയ്യുന്നു.ഇന്ത്യയില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും അതിപുരാതനമായ ചരിത്ര പാരമ്പര്യമുണ്ട്. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും മുസ്ലിംകള്‍ അധിവസിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മുസ്ലിംകള്‍ ദാനം ചെയ്ത സ്വത്തുക്കള്‍ ഉണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുക, വഖ്ഫ് സ്വത്തുക്കളുടെ ദുര്‍വിനിയോഗവും അന്യാധീനമാവലും തടയുക എന്നിവ ഇന്ത്യന്‍ മുസ്ലിംകളുടെയെന്നപോലെ ഭരണകൂടത്തിന്‍റെയും സുപ്രധാന ചുമതലയാണ്.2. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണം അവ കാലാകാലവും വഖ്ഫ് സ്വത്തായിത്തന്നെ നിലനില്‍ക്കണമെന്നും, ഏതവസ്ഥയിലും അത് വില്‍ക്കുവാനോ മാറ്റുവാനോ പാടില്ല എന്നുമാണ്. വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുകകയോ ദാനം ചെയ്യുകയോ അനന്തരമെടുക്കുകയോ ചെയ്യാവുന്നതല്ല എന്നാണ് പ്രവാചകന്‍ പറഞ്ഞത്. വഖ്ഫ് സ്വത്തുക്കള്‍ ഉള്ള അവസ്ഥയില്‍ തന്നെ നിലനിര്‍ത്തി പരിപോഷിപ്പിക്കുകയും അതില്‍ നിന്നുള്ള വരുമാനം ദാതാക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചു മാത്രം ചെലവഴിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. 3. വഖ്ഫ് ചെയ്യപ്പെട്ട പള്ളികള്‍ക്ക് ഇതര വഖ്ഫ് സ്വത്തുക്കളേക്കാള്‍ പവിത്രതയും ആദരവുമുണ്ട്. അതുകൊണ്ടുതന്നെ, ഒരു കാരണവശാലും അവ വില്‍ക്കുവാനോ സ്ഥലം മാറ്റുവാനോ പാടില്ല. പള്ളി ഉപയോഗശൂന്യമാവുകയും നമസ്കാരം നിര്‍വ്വഹിക്കപ്പെടാതെ വരികയും ചെയ്താല്‍ പോലും പള്ളി നിലനിന്നിരുന്ന സ്ഥലം പള്ളിയായിത്തന്നെ അവശേഷിക്കുകയും അതിന് പള്ളിയുടെ പരിശുദ്ധിയും ആദരവും നിലനില്‍ക്കുകയും ചെയ്യും. അവിടെ പള്ളി പുനര്‍നിര്‍മ്മിക്കുവാനും നമസ്കാരം പുനഃസ്ഥാപിക്കുവാനും മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു: "നിശ്ചയമായും പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്." (ജിന്ന്.18). "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മാത്രമായിരിക്കും പള്ളി പരിപാലിക്കുന്നത്." (അത്തൗബ: 18).4. പള്ളികളില്‍ നമസ്കരിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയല്‍ വലിയ അക്രമവും ഗുരുതരമായ കുറ്റവുമാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം വാഴ്ത്തുന്നതിനെ വിലക്കുകയും ആ ദൈവാലയങ്ങള്‍ തകര്‍ക്കാന്‍ ഒരുമ്പിട്ടിറങ്ങുകയും ചെയ്തവരേക്കാള്‍ വലിയ അക്രമികള്‍ ആരാണ്. " (അല്‍ ബഖറ:14)ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകള്‍ തടയപ്പെടുകയോ അല്ലെങ്കില്‍ ആരെങ്കിലും അന്യായമായി അത് പൊളിച്ചുകളയുകയോ ചെയ്താലും ശരീഅത്ത് പ്രകാരം അത് പള്ളിയായിത്തന്നെ നിലനില്‍ക്കും. 5. പുരാവസ്ഥുക്കളെന്ന പേരില്‍ ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ തടയുന്നത് ശരീഅത്തിന്‍റെ കാഴ്ചപ്പാടില്‍ അക്രമമാണ്. 6. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്, ധാരാളം മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോവുകയുണ്ടായി. അവര്‍ ഉപേക്ഷിച്ചുപോയ പ്രദേശങ്ങളിലെല്ലാം പള്ളികളും മദ്റസകളും സൂഫീമഠങ്ങളും ശവകുടീരങ്ങളും ആശ്രമങ്ങളും വഴിയമ്പലങ്ങളും മറ്റുമായി ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. അവയുടെ സംരക്ഷണം ആ പ്രദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ബാധ്യതയാണ്. മുസ്ലിംകള്‍ ഒട്ടും അവശേഷിക്കാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് സംരക്ഷിക്കണം. അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിംകളും അവയുടെ സംരക്ഷണത്തിനുത്തരവാദികള്‍ തന്നെയാണ്.7. മുസ്ലിം ജനവാസമില്ലാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ പുനര്‍ജീവിപ്പിക്കാനും വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് നടത്തിക്കൊണ്ടുപോകുവാനും സാധ്യമല്ലാതെ വരികയും അവ അന്യാധീനപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്താല്‍, താഴെ പറയുന്ന ഉപാധികളോടെ, അവ വില്‍ക്കുകയും അതിനു പകരം തതുല്യമായത് മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്.(എ) പ്രസ്തുത പ്രദേശത്ത് മുസ്ലിംകളാരും ഇപ്പോള്‍ താമസമില്ലെന്നും അടുത്ത കാലത്തൊന്നും അവിടെ മുസ്ലിം ജനവാസത്തിനു സാധ്യതയില്ലെന്നും ഉറപ്പാവുക.(ബി) വില്പന, വില കുറഞ്ഞു പോയെന്ന ആക്ഷേപമുയരാന്‍ ഇടവരാത്തവിധം, മാര്‍ക്കറ്റ് വിലക്കനുസരിച്ച് തന്നെയാവുക.(സി) വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്തിരുന്ന വ്യക്തി (മുതവല്ലി) യോ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരിയോ തന്‍റെ ബന്ധുക്കളോ തല്‍പരകക്ഷികളോ വഴി അത് വാങ്ങരുത്. അതുപോലെതന്നെ, മുതവല്ലിയോ സര്‍ക്കാര്‍ അധികാരിയോ കടം വീട്ടാനുള്ളവര്‍ക്കും അത് വില്‍ക്കാന്‍ പാടില്ല.(ഡി) വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുന്നത് തുല്യ വിലക്കുള്ള സ്വത്തുക്കള്‍ക്ക് പകരമായിരിക്കണം; പണത്തിനാവരുത്. നിയമപരമോ പ്രായോഗികമോ ആയ കാരണങ്ങളാല്‍ പണത്തിനു വില്‍ക്കേണ്ടി വന്നാല്‍ എത്രയും വേഗം പകരം സ്വത്ത് വാങ്ങേണ്ടതാണ്.(ഇ) വഖ്ഫ് സ്വത്ത് മാറ്റക്കച്ചവടമോ വില്‍പനയോ നടത്തുന്നത്, കച്ചവടത്തിന്‍റെ എല്ലാ ഉപാധികളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ശരീഅത്ത് കോടതി ജഡ്ജിയോ ദൈവഭക്തരായ പണ്ഡിതരും വഖ്ഫ് നിയമങ്ങളില്‍ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മറ്റിയോ ഉറപ്പു വരുത്തിയ ശേഷമായിരിക്കണം. വഖ്ഫ് സ്വത്ത് വില്‍ക്കാമെന്നോ മാറ്റക്കച്ചവടം ചെയ്യാമെന്നോ വഖ്ഫ് ബോര്‍ഡോ ബന്ധപ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സമ്മതിച്ചതുകൊണ്ട് മാത്രം മതിയാവുകയില്ല. വഖ്ഫ് കോടതിയുടെ തീരുമാനം, ശരീഅത്ത് പ്രകാരം സ്വീകാര്യമാകണമെങ്കില്‍, ചുരുങ്ങിയത്, പ്രാമാണികരായ മൂന്ന് മുഫ്തികളുടെയെങ്കിലും സമ്മതവും അഭിപ്രായവും അനിവാര്യമാണ്.കുറിപ്പ്: വില്‍ക്കപ്പെടുന്ന വഖ്ഫ് സ്വത്ത് ഏതെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ അതേ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമേ പകരം വാങ്ങുന്ന സ്വത്തും ഉപയോഗിക്കാവൂ.8. (എ) വഖ്ഫ് സ്വത്തില്‍ നിന്നുള്ള വരുമാനം വഖ്ഫ് രേഖകളില്‍ പറഞ്ഞതു പ്രകാരം മാത്രമേ വിനിയോഗിക്കാവൂ. വഖ്ഫ് രേഖകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവിലില്ലെങ്കില്‍ തതുല്യ മാര്‍ഗങ്ങളില്‍ ചെലവഴിക്കണം. വഖ്ഫ് ചെലവുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിഗണിക്കാതെ വഖ്ഫ് സ്വത്ത് ഒരിക്കലും കൈകാര്യം ചെയ്യാവുന്നതല്ല.(ബി) വഖ്ഫ് സ്വത്ത് വില്‍ക്കേണ്ട അനിവാര്യ സാഹചര്യങ്ങളുണ്ടായാല്‍ നിര്‍ബന്ധമായും പകരം സ്വത്ത് വാങ്ങേണ്ടതാണ്.9. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട ഭൂമി പള്ളിയുടെ ആവശ്യം കഴിഞ്ഞും അധികമുണ്ടെങ്കില്‍, മേലില്‍ പള്ളിയുടെ വികസനത്തിന് അത് ആവശ്യമായി വരികയുമില്ലെങ്കില്‍ താഴെ പറയുന്ന ഉപാധികളോടെഅവിടെ മതസ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.(എ) പള്ളി നിര്‍ജ്ജീവമാവുകയും ഒരു മതപഠനകേന്ദ്രം ഉണ്ടായാല്‍ പള്ളി വീണ്ടും സജീവമാവുകയും ചെയ്യും എന്നുവരിക (ബി) പള്ളിയുടെ ആവശ്യം കഴിഞ്ഞുള്ള ഭൂമി അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയമുണ്ടാകുകയും ഒരു മതപഠന കേന്ദ്രം സ്ഥാപിക്കുന്നതോടെ ആ ഭയം ദൂരീകരിക്കപ്പെടുകയും ചെയ്യുക. (സി) പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുസ്ലിം കുട്ടികള്‍ക്ക് മതപഠന സൗകര്യമില്ലാതിരിക്കുക. എങ്കില്‍ പള്ളിയുടെ മേലധികാരി (മുതവല്ലി) യുടെ സമ്മതപ്രകാരം അവിടെ മതപഠന കേന്ദ്രം സ്ഥാപിക്കാവുന്നതാണ്. പള്ളിക്കമ്മിറ്റി തന്നെ മദ്റസയും ആരംഭിക്കുന്നതാണ് ഉത്തമം.10. പള്ളി പരിപാലനത്തിന് വരുമാനമുണ്ടാക്കുന്നതിനു വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയില്‍ മാന്യമായ വാടക ലഭിക്കുന്ന വിധം ഭൗതിക-സാങ്കേതിക സ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, സ്ഥലത്തിന്‍റെ ഉടമാവകാശം പള്ളിക്കു തന്നെ അവശേഷിക്കുന്ന വിധമുള്ള വാടക ഉടമ്പടികള്‍ മാത്രമേ ഉണ്ടാക്കാവൂ.11. ഏതെങ്കിലും പള്ളിയുടെ വരുമാനം അതിന്‍റെ ആവശ്യങ്ങളേക്കാള്‍ വളരെ കൂടുതലാവുകയും അത് തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണെങ്കില്‍ അടുത്ത ഭാവിയിലൊന്നും പ്രസ്തുത പള്ളിക്ക് ആ പണം ആവശ്യമായി വരികയുമില്ലെങ്കില്‍, ആ പണം മറ്റു പ്രദേശങ്ങളില്‍ പള്ളി പണിയുന്നതിനോ സഹായം ആവശ്യമായ പള്ളികളെ സഹായിക്കുന്നതിനോ ഉപയോഗിക്കേണ്ടതാണ്. പള്ളിയും മദ്റസയുമില്ലാത്ത എത്രയോ പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ബാങ്കുവിളി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത മുസ്ലിം പ്രദേശങ്ങളുമുണ്ട്. സമ്പന്നമായ പള്ളികളുടെ അധികവരുമാനം ഉപയോഗിച്ച് അത്തരം പ്രദേശങ്ങളില്‍ പള്ളി പണിയേണ്ടതാണ്.12. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിന്‍റെ മുഖ്യമായ ചെലവ് ഇമാമിന്‍റെയും മുക്രിയുടെയും വേതനങ്ങളാണ്. പള്ളികള്‍ എത്രതന്നെ സമ്പന്നമാണെങ്കിലും ഇമാമുകള്‍ക്കും മുക്രിമാര്‍ക്കും പള്ളിയിലെ ഇതര ജീവനക്കാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് സമ്മേളനം പള്ളി ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുന്നു.13. വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍, ഇപ്പോഴോ അടുത്ത ഭാവിയിലോ ആവശ്യമില്ലാത്ത സമ്പാദ്യം, അതിന്‍റെ സംരക്ഷണം മുതവല്ലിക്ക് പ്രയാസമാകുമെന്നോ അത് മറ്റാരെങ്കിലും കൈവശപ്പെടുത്തുമെന്നോ ഭരണകൂടമോ വ്യക്തികളോ തട്ടിയെടുക്കുമെന്നോ ആശങ്കയുണ്ടാകുന്നപക്ഷം അത് തതുല്യ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കേണ്ടതാണ്.14. മാന്യമായ വരുമാനം കിട്ടിക്കൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്ത്, കൂടുതല്‍ വരുമാനം കിട്ടുന്ന സ്വത്ത് വാങ്ങുന്നതിനു വേണ്ടി വില്‍ക്കാന്‍ പാടുള്ളതല്ല. കാരണം, അത്തരം ഇടപാടുകളില്‍ വഖ്ഫ് സ്വത്ത് പാഴാകാന്‍ ഇടവരുമോ എന്ന ആശങ്കയ്ക്ക് പഴുത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വരുമാനം നന്നേ കുറവാണെങ്കില്‍, ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നന്നേ കുറവായതുകൊണ്ട് വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ കടം വാങ്ങേണ്ടി വരുന്നുമുണ്ടെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള അവസ്ഥയില്‍ ഒരു വഴിയും കാണുന്നുമില്ലെങ്കില്‍ പ്രസ്തുത സ്വത്ത് വില്‍ക്കുകയും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വാങ്ങുകയും ചെയ്യുന്നതിന് വിരോധമില്ല. (വില്‍ക്കുന്നതും വാങ്ങുന്നതും ക്രമനമ്പര്‍ 7-ലെ ബി.സി, ഡി ഉപാധികള്‍ പാലിച്ചുകൊണ്ടായിരിക്കണം.) വഖ്ഫ് ചെയ്ത ആള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ അനുവാദം നിര്‍ബന്ധമാണ്.15.വഖ്ഫ് കെട്ടിടത്തിന് അപകടകരമാംവിധം കേടുപാടുകള്‍ സംഭവിക്കുകയും കെട്ടിടത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ബന്ധപ്പെട്ടവരുടെ കൈയ്യില്‍ പണമില്ലാതെ വരികയും അടുത്തൊന്നും ഉണ്ടാകാന്‍ സാധ്യത കാണാതിരിക്കുകയും ചെയ്താല്‍, കെട്ടിടം മുഴുവനോ ഏതാനും മുറികളോ നിശ്ചിത കാലത്തേക്ക് വാടകയ്ക്ക് തരാമെന്ന വ്യവസ്ഥയില്‍ കെട്ടിടം പുതുക്കി പണിയുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഏതെങ്കിലും കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കാവുന്നതാണ്.16. മഖ്ബറയുടെ സംരക്ഷണത്തിന് ചുറ്റുമതില്‍ കെട്ടാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ അവിടെ പീടികമുറികള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, പീടികകളിലേക്കുള്ള വഴി മഖ്ബറയിലൂടെയാവരുത്. അഡ്വാന്‍സ് സംഖ്യകൊണ്ട് പീടിക പണിയാവുന്നതാണ്. പീടികയില്‍ നിന്നുള്ള വരുമാനം മഖ്ബറയുടെ സംരക്ഷണത്തിനു തന്നെ ഉപയോഗിക്കണം. പ്രത്യക്ഷത്തില്‍ തന്നെ കാണുന്ന ഖബറുകള്‍ക്ക് കേടുപറ്റാത്ത വിധമായിരിക്കണം പീടിക പണിയുന്നത്.(ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി പത്താം സമ്മേളനം 1997 ഒക്ടോബര്‍ 24-27 തീയതികളില്‍ ഹജ്ജ് ഹൗസ്, ബോംബ)
********************
രചനാ പരിചയം
പുതിയ പ്രസിദ്ധീരണം!
പ്രവാചക കഥകള്‍
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്. ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.
ഫോണ്‍: 7736723639
(1991 ഒക്ടോബറില്‍ മുംബൈയില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വിശ്വപണ്ഡിതന്‍ മൗലാനാ നദ്വി നടത്തിയ പ്രഭാഷണം. ഇത് മൗലാനായുടെ അദ്ധ്യക്ഷ കാലത്തുള്ള അവസാനത്തെ പ്രഭാഷണവുമായിരുന്നു. ഇതില്‍ ഒരു ഭാഗത്ത് ഇസ്ലാമിക ശരീഅത്തിന്‍റെ വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ നിലപാട് വളരെ വ്യക്തവും ശക്തവുമായ നിലയില്‍ പറയുന്നതിനോടൊപ്പം സമുദായത്തിന്‍റെ ശരീഅത്ത് വിഷയത്തിലുള്ള വീഴ്ചകളെയും ശക്തിയുക്തം തിരുത്തുകയും ചെയ്യുന്നു.)
ബഹുമാന്യരേ, നാം ഇന്ത്യന്‍ മുസ്ലിംകള്‍ വളരെയധികം ചിന്തിച്ച് ആലോചിച്ച് ഉറച്ച നിലയില്‍ തീരുമാനം എടുത്തുകൊണ്ടാണ് ഈ രാജ്യത്ത് താമസിക്കാന്‍ തീരുമാനിച്ചത്. അതെ, നമ്മുടെ ഈ തീരുമാനത്തെ പടച്ചവന്‍റെ തീരുമാനമല്ലാത്ത മറ്റൊരു ശക്തിയ്ക്കും മാറ്റിമറിയ്ക്കാന്‍ സാധിക്കുന്നതല്ല. നമ്മുടെ ഈ തീരുമാനം ഏതെങ്കിലും നിര്‍ബന്ധിതാവസ്ഥയിലോ, കഴിവുകേട് കൊണ്ടോ ഉണ്ടായതല്ല. വളരെയധികം ആലോചിച്ച് നമ്മുടെ മുന്‍ഗാമികള്‍ എടുത്ത തീരുമാനം തന്നെയാണ്. ഇതുപോലെ തന്നെ നാം എടുത്തിട്ടുള്ള മറ്റൊരു തീരുമാനം നാം എല്ലാവരും ഈ രാജ്യത്ത് പരിപൂര്‍ണ്ണമായ ഇസ്ലാമിക വിശ്വാസങ്ങളും ദീനീ ചിഹ്നങ്ങളും ശരീഅത്ത് നിയമങ്ങളും മത സാംസ്കാരിക പ്രത്യേകതകളും മുറുകെ പിടിച്ചുകൊണ്ട് തന്നെ ജീവിക്കുന്നതാണ്. ഇസ്ലാമിന്‍റെ ചെറിയൊരു കാര്യം പോലും ഞങ്ങള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമല്ല. അതെ, ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഇവിടെ നമുക്ക് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള പരിപൂര്‍ണ്ണ അവകാശം ലഭിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നമുക്ക് നല്‍കുന്ന അവകാശമാണിത്.
നാം ഇവിടെയുള്ള മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കാണുകയും എല്ലാവരുമായി സാഹോദര്യത്തിലും സഹകരണത്തിലും ജീവിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നമ്മുടെ പ്രത്യേകതകളും ശരീഅത്ത് നിയമങ്ങളും വിധിവിലക്കുകളും വിശ്വാസ ചിഹ്നങ്ങളും നാം ഉപേക്ഷിക്കുന്നതല്ല. അതെ, ഇവകളെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു രാജ്യം നമ്മുടെ സ്വദേശമാവുകയില്ല. മറിച്ച് ഒരു ജയിലറയും കിളിക്കൂടുമായും പരിണമിക്കുന്നതാണ്. ജയിലറയും കിളിക്കൂടും അന്തസ്സുകളും സുഖരസങ്ങളും നിഷേധിക്കുന്ന ശിക്ഷാ കേന്ദ്രങ്ങളാണ്. നമ്മുടെ ശരീരം ഇന്ത്യാ രാജ്യത്ത് നിന്നും പടയ്ക്കപ്പെട്ടതാണ്. ഈ മണ്ണ് നമുക്ക് വളരെ പ്രിയങ്കരമാണ്. പക്ഷേ, നമ്മുടെ സംസ്കാരം ഇബ്റാഹീമീ സംസ്കാരമാണ്. മുസ്ലിംകള്‍ ഏത് രാജ്യത്ത് താമസിച്ചാലും അവരുടെ സംസ്കാരം ഇബ്റാഹീമിയാണ്. നാം ഇവിടെ ജീവനും അന്തസ്സമുള്ള മനുഷ്യരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. നാം ഈ നാട്ടില്‍ സ്വതന്ത്രരരാണ്. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലും നിര്‍മ്മാണത്തിലും പുരോഗതിയിലും ഭരണഘടന സ്ഥാപനത്തിലും നാം പങ്കാളികളാണ്. അതുകൊണ്ട് ഇവിടെ നാം രണ്ടാംതരം പൗരന്മാരെപ്പോലെ ജീവിക്കുന്ന പ്രശ്നമേയില്ല. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നത് ഓരോ പൗരന്‍റെയും പ്രകൃതിപരവും മാനുഷികവും ധാര്‍മ്മികവും നിയമപരവുമായ അവകാശമാണ്. ഈ അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമം നടന്നപ്പോഴെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്.
നമ്മുടെ ജീവിതവും മരണവും പടച്ചവന് പൊരുത്തമായ നിലയിലായിരിക്കും. ഇത് നമ്മോട് പടച്ചവന്‍ നടത്തിയിട്ടുള്ള പ്രധാന കല്‍പ്പനയാണ്. പടച്ചവന്‍ കല്‍പ്പിക്കുന്നു: നിങ്ങള്‍ സത്യവിശ്വാസത്തിലും സല്‍ക്കര്‍മ്മങ്ങളിലും ഉറച്ച് നില്‍ക്കുക. പടച്ചവന് പൊരുത്തമായ നിലയില്‍ മരണപ്പെടാന്‍ പരിശ്രമിക്കുക. സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനോട് ഭയഭക്തി പുലർേത്തണ്ടതുപോലെ പുലർത്തുക. നിങ്ങളുടെ മരണം മുസ്‌ലിം (അനുസരണയുള്ളവൻ) ആയ നിലയിൽ മാത്രമായിരിക്കണം (ആലുഇംറാന്‍ 102)
ഇതേ ഉപദേശം തന്നെയാണ് മുന്‍കാല നബിമാരെല്ലാവരും സന്താനങ്ങളോടും സമുദായത്തോടും നടത്തിയത്. ഖുര്‍ആന്‍ പറയുന്നു: ഇതേ സരണിയില്‍ തന്നെ നിലനില്‍ക്കണമെന്ന ഉപദേശം ഇബ്റാഹീം നബി തന്‍റെ സന്താനങ്ങള്‍ക്ക് നല്‍കിയിരുന്നു. യഅ്ഖൂബ് നബിയും തന്‍റെ മക്കളോട് ഇപ്രകാരം പറഞ്ഞിരുന്നു: എന്‍റെ മക്കളെ, അല്ലാഹു നിങ്ങള്‍ക്ക് ഈ ദീന്‍ തെരഞ്ഞെടുത്തു നല്‍കിയിരിക്കുന്നു. നിങ്ങള്‍ മരിക്കുന്നത് അനുസരണയുള്ളവരായി മാത്രമായിരിക്കണം. (ബഖറ 132)
ഇസ്ലാമിക ശരീഅത്ത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ജനനം മുതല്‍ മരണം വരെയുള്ള ജീവിത പദ്ധതിയാണ്. അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാന്‍ നാം പരിശ്രമിക്കുക. ഇബ്റാഹീമീ സരണിയുടെ സമ്പൂര്‍ണ്ണത കൂടിയായ മുഹമ്മദീ മാര്‍ഗ്ഗമാണ് നമ്മുടെ മാര്‍ഗ്ഗം എന്ന വിഷയത്തെ നാം സദാ ഓര്‍ക്കുക. ഈ മാര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനം തൗഹീദാണ്. ഒരു മുസ്ലിം ജനിക്കുമ്പോള്‍ തന്നെ കാതുകളില്‍ തൗഹീദിന്‍റെ ശബ്ദമായ ബാങ്ക് കൊടുക്കപ്പെടുന്നു. തുടര്‍ന്ന് അതിനനുസൃതമായ പേര് വെക്കപ്പെടുന്നു. പടച്ചവന്‍റെ അടിമത്വമുള്ള നാമമാണ് ഏറ്റവും പ്രിയങ്കരമായത്. തുടര്‍ന്ന് ഓരോ ഘട്ടങ്ങളിലും ജീവിക്കാനുള്ള മാര്‍ഗ്ഗം പഠിപ്പിക്കപ്പെടുകയും പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവസാനം മരണപ്പെടുമ്പോള്‍ മയ്യിത്തിനും മറ്റുള്ളവര്‍ക്കും നല്‍കപ്പെടുന്ന ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്: അല്ലാഹുവേ, ഞങ്ങളില്‍ ജീവനോടെ നിലനിര്‍ത്തുന്നവരെ ഇസ്ലാമിലായി നിലനിര്‍ത്തണേ. ഞങ്ങളില്‍ മരണപ്പെടുന്നവരെ ഈമാനിലായി മരിപ്പിക്കേണമേ! തുടര്‍ന്ന് ഖബ്റിലേക്ക് വെക്കപ്പെടുമ്പോള്‍ പറയുന്ന വാചകം ഇതാണ്: അല്ലാഹുവിന്‍റെ നാമത്തിലും അല്ലാഹുവിന്‍റെ ദൂതന്‍റെ മാര്‍ഗ്ഗത്തിലും ഈ മയ്യിത്തിനെ ഞങ്ങള്‍ ഖബ്റില്‍ വെക്കുന്നു! അതെ, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലും നാം ഇബ്റാഹീമീ മില്ലത്തില്‍ ജീവിക്കുന്ന മുഹമ്മദീ ഉമ്മത്തിലെ അംഗമാണെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ജീവിതം മുഴുവനും പടച്ചവന്‍റെ ഏകത്വം സമ്മതിച്ച് പറയുകയും അനുസരണ പ്രകടമാക്കുകയും ചെയ്യേണ്ടതാണ്. അവസാനം മരണപ്പെടുന്ന സമയത്ത് ഒരു ഭാഗത്ത് നാം പടച്ചവന് പൊരുത്തമായ നിലയില്‍ യാത്രയാവുകയും മറുഭാഗത്ത് അടുത്ത തലമുറയെ ഈ മാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ ഏല്‍പ്പിച്ചവരായി യാത്ര തിരിക്കുകയും ചെയ്യേണ്ടതാണ്.
ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) ശക്തമായി ഉണര്‍ത്തുകയും ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) സമ്പൂര്‍ണ്ണമായി പഠിപ്പിക്കുകയും ചെയ്ത ഇബ്റാഹീമീ-മുഹമ്മദീ സംസ്കാരം, വ്യക്തമായ വിശ്വാസങ്ങളും ആരാധനകളും സാമൂഹിക കുടുംബ നിയമങ്ങളും അടങ്ങിയതാണ്. പ്രത്യേകിച്ചും മുസ്ലിം വ്യക്തി നിയമം പടച്ചവന്‍ പരിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇത് കൂടാതെ മുസ്ലിംകള്‍ക്ക് ജീവിക്കുക സാധ്യമല്ല.
ഇസ്ലാമിക സന്ദേശങ്ങള്‍ അവതരിപ്പിച്ചത് അല്ലാഹുവാണെന്ന് നാം വിശ്വസിക്കുന്നു. അല്ലാഹു മനുഷ്യന്‍റെ സ്രഷ്ടാവും പ്രകൃതിപരമായ ആവശ്യങ്ങളും ബലഹീനതകളും അറിയുന്നവനുമാണ്. എല്ലാം സൃഷ്ടിച്ചവന്‍ എല്ലാം അറിയുന്നവനല്ലേ? അതെ അല്ലാഹു വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ അറിയുന്നവനും എല്ലാ രഹസ്യങ്ങളും മനസ്സിലാക്കുന്നവനുമാണ്. (മുല്‍ക് 14) അല്ലാഹു കാലഘട്ടത്തിന്‍റെയും പരിപാലകനാണ്. ഭൂത-വര്‍ത്തമാന കാലങ്ങളെക്കുറിച്ചെല്ലാം അല്ലാഹുവിന് അറിവുണ്ട്. അങ്ങനെയുള്ള അല്ലാഹു മാനവരാശിയ്ക്ക് ജീവിക്കുന്നതിന് വേണ്ടി കനിഞ്ഞരുളിയ ശാശ്വതമായ സന്ദേശത്തില്‍ ഭേദഗതികള്‍ വരത്തണമെന്ന് ആവശ്യപ്പെടുന്നത് വ്യക്തമായ വൈരുദ്ധ്യമാണ്. കൂടാതെ, ഈ നിയമങ്ങള്‍ സന്തുലിതവും നീതിയുക്തവും സര്‍വ്വ സ്ഥല കാലങ്ങള്‍ക്കും അനുയോജ്യവുമാണെന്ന കാര്യം രേഖാപരവും ബുദ്ധിപരവുമായ നിരവധി തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി നീതിമാന്മാരായ പണ്ഡിതര്‍ ഇതിനെ ശരിവെച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതില്‍ ഭേദഗതികള്‍ വരുത്തുന്നതിനെ അനുവദിക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരില്‍ നീക്കങ്ങള്‍ നടന്നപ്പോഴെല്ലാം മുസ്ലിംകള്‍ ശക്തിയുക്തം പ്രതികരിച്ചതും ഈ കാരണത്താലാണ്.
ബഹുമാന്യരേ, സാമൂഹിക സേവനകരും പരിഷ്കര്‍ത്താക്കളും സാംസ്കാരിക നായകരും എല്ലാവരും തന്നെ ആദരണീയരാണ്. അവരില്‍ ആരെയും നാം നിന്ദിക്കുകയോ, നിസാരപ്പെടുത്തുകയോ ചെയ്യുന്നില്ല. പക്ഷേ, ഇസ്ലാമിക സന്ദേശങ്ങള്‍ നമ്മിലേക്ക് എത്തിച്ചേര്‍ന്നത് ഇവര്‍ ആരും വഴിയായിട്ടല്ല. മറിച്ച് മഹാന്മാരായ നബിമാരിലൂടെയാണ് പടച്ചവന്‍റെ വഹ്യ് (ബോധനം) വഴിയായിട്ടാണ്. ഖുര്‍ആന്‍ പറയുന്നു: സ്വന്തം ഇഷ്ടപ്രകാരം പ്രവാചകന്‍ ഒന്നും പറയുകയില്ല.(3) ഇത് പ്രവാചകനിലേക്ക് നല്കപ്പെടുന്ന വഹ്യ് (ബോധനം) മാത്രമാണ്. (നജ്മ് 3-4). ഇപ്രകാരം നമ്മുടെ കല്പനപ്രകാരം ചൈതന്യം പകരുന്ന ഒരു സന്ദേശം നാം താങ്കളിലേക്ക് ബോധനം ചെയ്തിരിക്കുന്നു. ഗ്രന്ഥം എന്താണ്, വിശ്വാസം എന്താണ് എന്ന് താങ്കള്‍ക്ക് അറിവില്ലായിരുന്നു. പക്ഷെ, നാം ഇതിനെ ഒരു പ്രകാശമാക്കി. ഇതിലൂടെ നമ്മുടെ ദാസരില്‍ നാം ഉദ്ദേശിക്കുന്നവര്‍ക്ക് സന്മാര്‍ഗ്ഗം നല്‍കുന്നു. തീര്‍ച്ചയായും താങ്കള്‍ നേരായ പാതയിലേക്ക് നയിക്കുന്ന വ്യക്തിത്വമാണ്. (ശൂറ 52)
മറ്റൊരു പ്രധാനപ്പെട്ട കാര്യം പല മതങ്ങളും മതകാര്യങ്ങള്‍ ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം പരിമിതമാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന് ആരാധനാ കാര്യങ്ങളിലും അനുഷ്ടാന വിഷയങ്ങളിലും മാത്രം ചുരുക്കുകയുണ്ടായി. എന്നാല്‍ ഇസ്ലാമിന്‍റെ കാര്യം ഇപ്രകാരമല്ല. ഇസ്ലാം മനുഷ്യ ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളെയും പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിന്‍റെ പ്രധാന ആവശ്യവും എല്ലാവരും ഇസ്ലാമില്‍ സമ്പൂര്‍ണ്ണമായി പ്രവേശിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, ഇസ്ലാമില്‍ പരിപൂര്‍ണ്ണമായി നിങ്ങള്‍ പ്രവേശിക്കുക. പിശാചിന്‍റെ ചുവട്ടടികളെ പിന്‍പറ്റരുത്. തീര്‍ച്ചയായും അവന്‍ നിങ്ങളോട് വ്യക്തമായ ശത്രുതയുള്ളവനാണ്. (ബഖറ 208) ഇത്തരുണത്തില്‍ ഇസ്ലാമിന്‍റെ പ്രധാന ഭാഗമായ വൈവാഹിക കുടുംബ ജീവിതത്തെ ഇസ്ലാമില്‍ നിന്നും മാറ്റുന്നവര്‍ ഇസ്ലാമില്‍ വലിയ ന്യൂനത വരുത്തിയവരാകുന്നതാണ്. മസ്ജിദില്‍ മാത്രം മുസ്ലിമാവുകയും വീട്ടിലും ഇതര സമയങ്ങളിലും നിഷേധിയായി കഴിയുകയും ചെയ്യുന്നത് വലിയ നാശത്തിന് കാരണമാണ്. ആകയാല്‍ ഇസ്ലാമിക കുടുംബ നിയമങ്ങള്‍ പഠിക്കാനും പാലിക്കാനും നാം സന്നദ്ധരാവുക. ഇത് ചെയ്യാത്തതിന്‍റെ പേരില്‍ നമുക്കിടയില്‍ തന്നെ ധാരാളം പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. സ്ത്രീധനം എന്തൊരു നാശമാണ്. ചെറുക്കന്‍റെ ആളുകള്‍ പെണ്‍കുട്ടികയുടെ ആളുകളോട് നീണ്ട ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും അത് പൂര്‍ത്തീകരിക്കാത്തതിന്‍റെ പേരില്‍ അക്രമങ്ങള്‍ കാട്ടുന്നതും ഇന്ന് സര്‍വ്വ വ്യാപകമായിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് തന്നെ ഇതിന്‍റെ പേരില്‍ ഓരോ ദിവസവും രണ്ടുപേര്‍ വീതം കൊല്ലപ്പെടുന്നു എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കരുണാവാരിധിയായ പടച്ചവന്‍ ഇത് സഹിക്കുമോ? ഇത്ര വലിയ അക്രമത്തോടൊപ്പം ഏതെങ്കിലും സമുദായം രക്ഷപ്പെടുമോ? നാം ലോകാനുഗ്രഹിയുടെ അനുയായികളാണ്. യഥാര്‍ത്ഥത്തില്‍ നാം ഉള്ളപ്പോള്‍ മറ്റുള്ളവര്‍പോലും ഇതിന് ധൈര്യപ്പെടാന്‍ പാടില്ലായിരുന്നു. കാരണം നാം മുഴുവന്‍ ലോകങ്ങള്‍ക്കും കാരുണ്യമായ പ്രവാചകന്‍റെ അനുയായികളാണ്. നാം ഉള്ളപ്പോള്‍ ഇന്ത്യാ രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് അത്ഭുതകരമാണ്. യഥാര്‍ത്ഥത്തില്‍ നാം ഉള്ളപ്പോള്‍ ഇത്തരം ഒരു സംഭവം നമ്മുടെ മുന്നില്‍ നടക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ നാം ചെയ്യുന്നതിനെപ്പറ്റി പറയാനെ ഇല്ല. ആകയാല്‍ വിവാഹവും വൈവാഹിക ജീവിതവും മാന്യമായ നിലയിലും ലളിത രീതിയിലും നടത്തുന്നതാണെന്ന് നാം തീരുമാനം എടുക്കുക. നമ്മുടെ മക്കള്‍ക്ക് നാം ജീവിത സഖിയെ കണ്ടെത്തുകയും അവരുടെ ജീവിത യാത്ര നന്നാക്കാന്‍ പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ ഇതിന് ഉതവി നല്‍കട്ടെ.
******************
الوقف لله الكريم
കാരുണ്യവാനായ രക്ഷിതാവിന്‍റെ നാമത്തില്‍ സമ്പത്ത് ശാശ്വതമായി ധര്‍മ്മം ചെയ്യുകയും അവയെ സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യക
വഖ്ഫിന്റെ ചരിത്രം
അഡ്വക്കേറ്റ്: അഷ്ഫാഖ് അലി സാഹിബ്
ബിസ്മില്ലാഹ്....
ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ദാനധർമ്മങ്ങൾ. ഈ ദാനധർമ്മങ്ങൾ അടിസ്ഥാനപരമായി രണ്ട് ഭാഗമാണ്. 1. ഒരു വ്യക്തിയ്ക്ക് വല്ല സമ്പത്തും ദാനമായി കൊടുക്കുകയും അതിന്റെ ഉടമാവകാശം അദ്ദേഹത്തിന് നൽകുകയും ചെയ്യുക. ഇതാണ് സാധാരണ നടത്തപ്പെടുന്ന ദാനധർമ്മങ്ങൾ. 2. ഒരു വസ്തുവിന്റെ ഉടമാധികാരം പടച്ചവനെ ഏൽപ്പിക്കുകയും അതിന്റെ പ്രയോജനങ്ങൾ ജനങ്ങൾക്ക് അനുഭവിക്കാൻ അനുവദിക്കുകയും ചെയ്യുക. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. ദാനധർമ്മങ്ങളിലെ വളരെ മനോഹരമായ ഒരു വിഭാഗമാണിത്. അതെ, സാധുക്കളുടെ ആവശ്യങ്ങൾ ഭരണകൂടത്തെ മാത്രം ഏൽപ്പിക്കാതെ സൗകര്യമുള്ള സഹോദരങ്ങളെല്ലാം സാധുക്കൾക്ക് സേവന സഹായങ്ങൾ ചെയ്യാനും അത് കാലാകാലത്തേക്ക് പ്രയോജനപ്രദമാക്കാനും ഇതിലൂടെ വഴിയൊരുങ്ങുന്നു. പരിശുദ്ധ ഖുർആനും ഹദീസും ഇതിനെ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മുൻഗാമികളായ മഹത്തുക്കൾ ഇത് വളരെ താൽപ്പര്യ പൂർവ്വം നിർവ്വഹിക്കുകയും ചെയ്തു. ഇതിന്റെ ചരിത്രത്തിന്റെ ഉജ്ജ്വലമായ ക്രോഡീകരണമാണ് ഈ രചനയിൽ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്.
പ്രത്യേക സാഹചര്യത്തിൽ വഖ്ഫിന്റെ വിഷയം ഇന്ന് ചർച്ചയാക്കപ്പെട്ടിരിക്കുന്നു. പലരും ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ പലതും പറയുന്നു. ഇത്തരുണത്തിൽ ഈ രചനയും ഇതുപോലുള്ളവയും പാരായണം ചെയ്താൽ വിഷയത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഉണ്ടാകുന്നതാണ്. ഈ രചനയിൽ അവതാരിക, സന്ദേശം, ആമുഖം എന്നിവ കഴിഞ്ഞാൽ ആദ്യം വഖ്ഫിന്റെ നിർവ്വചനം കൊടുക്കുകയും തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങളും നബി വചനങ്ങളും ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ശേഷം വഖ്ഫിന്റെ വിശാലമായ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ), സഹാബാ മഹത്തുക്കൾ തുടങ്ങി മനോഹരമായ ഈ വിവരണം അവസാനം ഇന്ത്യാമഹാരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. പടച്ചവൻ മുൻഗാമികളുടെ വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാനും പുതിയ സ്ഥാപിക്കാനും പരിശ്രമിക്കാൻ ഉതവി നൽകട്ടെ. ഇതിൽ പങ്കെടുത്ത എല്ലാ മഹത്തുക്കളെയും അനുഗ്രഹിക്കട്ടെ.
അവതാരിക
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യവും സമുന്നതവുമായ ഒരു അദ്ധ്യായമാണ് വഖ്ഫിന്റേത്. ഓരോ കാലഘട്ടത്തിലും സുമനസ്സുകൾ അതിന്റെ ആവശ്യകതയും പ്രാധാന്യവും പ്രയോജനവും സമ്മതിച്ച് പറഞ്ഞിട്ടുള്ളതാണ്. ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ വഖ്ഫ് സ്വത്തുക്കൾ വഴിയായി ധാരാളം വൈജ്ഞാനിക സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. പാഠശാലകളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായ പല നന്മകളും വഖ്ഫു സ്വത്തുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അതിന്റെ ചരിത്രം ഇതുവരെ ക്രോഡീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. ഈ ആവശ്യം മുന്നിൽ കണ്ടുകൊണ്ട് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ സന്ധതിയും യൂപി സെൻട്രൽ വഖ്ഫ് ബോർഡ് സെക്രട്ടറിയുമായ ജനാബ് അഷ്ഫാഖ് അലി സാഹിബ് ഈ ചരിത്രം പഠിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് കാലഘട്ടത്തിന്റെ വലിയ ഒരു ആവശ്യത്തിന്റെ പൂർത്തീകരണവും ചരിത്രത്തിന്റെ ഒരു സുവർണ്ണ അദ്ധ്യായത്തിന്റെ സമാഹരണവുമാണ്. പടച്ചവൻ ഇതിനെ അങ്ങേയറ്റം പ്രയോജനപ്രതമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യട്ടെ.!
നദ്‌വത്തുൽ ഉലമാ ലക്‌നൗ
സന്ദേശം
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പ്രബന്ധം തയ്യാറാക്കിയപ്പോൾ ചരിത്രം എന്നത് കുറേ കഥകളുടെ സമാഹാരമല്ലെന്നും സംഭവങ്ങളെ ശരിയായ നിലയിൽ വിലയിരുത്തലാണെന്നും എനിയ്ക്ക് മനസ്സിലായി. ഇപ്രകാരമുള്ള ചരിത്രത്തിന്റെ ഒരു ഭാഗമാണ് വഖ്ഫ് ചരിത്രം എന്ന പേരിൽ അഷ്ഫാഖ് അലി സാഹിബ് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം ഇതിൽ കുറേ കഥകളല്ല പറയുന്നത്. മറിച്ച് ശരിയായ നിലയിൽ വഖ്ഫിന്റെ ചരിത്രം അവലോകനം ചെയ്ത് വിവരിക്കുകയാണ്. ചരിത്രകാരൻ രാജ കൊട്ടാരങ്ങളുടെയും പരമ്പരകളുടെയും അവരുടെ പോരാട്ട ഭരണങ്ങളുടെയും കാര്യങ്ങൾ മാത്രം വിവരിക്കേണ്ട വ്യക്തിയല്ല. പൊതുജനങ്ങളുടെ ജീവിതത്തിന്റെ വിത്യസ്ത മേഖലകൾ, ജനക്ഷേമ പദ്ധതികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇതിൽ ഭരണകൂടവും മറ്റും പുലർത്തിയിരുന്ന താൽപ്പര്യം, അതിൽ അവർ വരിച്ച വിജയം എന്നീ കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ഇതിലൂടെ അടുത്ത തലമുറയ്ക്ക് പുരോഗതിയുടെ ഉത്തമ മാർഗ്ഗം വ്യക്തമാകുന്നതാണ്. ഈ വിഷയത്തിൽ ഈ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് ആത്മാർത്ഥമായി അറിയിക്കുന്നു.
ലോക ചരിത്രത്തിൽ മുഹമ്മദുർറസൂലുല്ലാഹി (സ) കൊണ്ടുവന്ന സന്ദേശം താൽക്കാലികമായ നിലയിലുള്ളതോ, പഴകി പൊളിഞ്ഞ് പോയതോ, ന്യൂനതകൾ ഉള്ളതോ അല്ലായിരുന്നുവെന്നും അത് ലോകത്തിന് നീതിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതിയ സന്ദേശം നൽകിയെന്നും അതിനെ പഠിക്കലും പകർത്തലും പ്രചരിപ്പിക്കലും ഓരോ മനുഷ്യ സ്‌നേഹിയുടെയും കർത്തവ്യമാണെന്നും ഈ രചനയിൽ നിന്നും വ്യക്തമാകുന്നു. ഈ ഗ്രന്ഥം ഒരു വഴിവിളക്ക് കൂടിയാണ്. ഭാവികാലത്ത് വഖ്ഫുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിയായ ദിശ കാട്ടിത്തരുന്നു. ആകയാൽ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരും ഈ രചന വായിക്കുന്നത് വളരെ പ്രയോജനകരമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
മിർസാ ഹമീദുല്ലാഹ് ബേഗ്
(മുൻ ചീഫ് ജസ്റ്റിസ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)
ആമുഖം
അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ) ക്ക് മുമ്പ് നിലനിൽക്കുന്ന ദാനധർമ്മങ്ങളെക്കുറിച്ച് സങ്കൽപ്പം ഉണ്ടായിരുന്നെങ്കിലും റസൂലുല്ലാഹി (സ) ഇതിന്റെ ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുകയും ഇതിനുവേണ്ടി സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. തത്ഫലമായി മുസ്‌ലിം സമുദായം ഈ ഭാഗത്തേക്ക് ആവേശത്തോടെ തിരിയുകയും വഖ്ഫിന്റെ വഴിയിൽ ഓരോരുത്തരും അവരവരുടെ കഴിവ് അനുസരിച്ച് സമ്പത്ത് ചിലവഴിക്കുകയും ചെയ്തു. ഇതിലൂടെ ദാരിദ്ര്യവും യാചനയും ദൂരീകരിക്കപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹൃതമായി. സാധുക്കൾക്ക് സഹായവും അനാഥർക്ക് കാരുണ്യവും വിധവകൾക്ക് സേവനവും കടബാധിതർക്ക് ആശ്വാസവും തടവുകാർക്ക് മോചനവും ലഭിച്ചു. സാമ്പത്തിക ഞെരുക്കങ്ങൾ കാരണം പിന്തള്ളപ്പെട്ടിരുന്നവർ സമൂഹത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയർന്ന് വന്നു. പ്രത്യേകിച്ചും സാമ്പത്തിക നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ മേൽ ഇസ്‌ലാമിക ദാനധർമ്മങ്ങളുടെ തേൻമഴ പെയ്തിറങ്ങിയപ്പോൾ ദാരിദ്ര്യത്തിന്റെ മണൽകാടുകൾ സമ്പന്നതയുടെ പൂവനങ്ങളായി മാറി. പിശുക്കിന്റെയും സ്വാർത്ഥതയുടേയും തീ പൊള്ളലേറ്റ് കരുവാളിച്ച മുഖങ്ങൾ സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടേയും മന്ദമാരുതനേറ്റ് മന്ദഹസിച്ചു.
പക്ഷെ ഖേദകരമെന്ന് പറയട്ടെ, കാലചക്രത്തിന്റെ കറക്കത്തിനിടയിൽ മുൻഗാമികളുടെ അനുഭവ സിദ്ധമായ ഈ പദ്ധതിയെ സമുദായം തന്നെ പൊതുവിൽ വിസ്മരിച്ചു. ഒരുഭാഗത്ത് സാമ്പത്തിക സഹായം ലഭിക്കാത്ത കാരണത്താൽ സമുദായത്തിന്റെ തന്നെ പ്രയോജനപ്രദമായ ധാരാളം പദ്ധതികൾ പരാജയപ്പെടുന്നു. മറുഭാഗത്ത് മുൻഗാമികളുടെ അമൂല്യമായ വഖ്ഫ് സ്വത്തുക്കൾ മുന്നിൽ ഉണ്ടായിട്ടും അവ പ്രയോജനപ്പെടുത്താൻ പോലും കഴിയാത്ത ഒരു സാഹചര്യത്തിൽ നാം അകപ്പെട്ടിരിക്കുന്നു. എന്തിനേറെ പലർക്കും മുന്നിലുള്ള വഖ്ഫ് സ്വത്തുക്കളുടെ പ്രാധാന്യമോ മുൻഗാമികളുടെ വഖ്ഫുകളുടെ ചരിത്രമോ അറിയില്ല. പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ മൗലാനാ അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു:
പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു: രചയിതാക്കൾ ധാരാളം ചരിത്രങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചരിത്ര രചനകളും ഭരണകൂടങ്ങളെക്കുറിച്ചുള്ളതാണ്. അവരുടെ പോരാട്ടങ്ങളും ധീരതകളും അതിൽ വിവരിച്ചിരിക്കുന്നു. ചിലതിൽ മഹാന്മാരെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അവരുടെ അത്ഭുതകരമായ അവസ്ഥകൾ മാത്രമാണ് വിവരിച്ചിട്ടുള്ളത്. വൈജ്ഞാനിക സാഹിത്യ പ്രവർത്തനങ്ങളും സാമൂഹിക സേവന കാര്യങ്ങളും വളരെ കുറഞ്ഞ നിലയിൽ മാത്രമാണ് സ്മരിക്കപ്പെട്ടിരിക്കുന്നത്! ഇതേ കാര്യം അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി ഇപ്രകാരം കുറിക്കുന്നു: ചരിത്ര രചയിതാക്കളുടെ പ്രധാന വിഷയം ഭരണാധികാരികളുടെ വഴക്കുകളും അവരുമായി ബന്ധപ്പെട്ടവരുടെ കളികളുമാണ്. സമൂഹത്തിന്റെ നാഗരിക, വൈജ്ഞാനിക അവസ്ഥകൾ വിവരിക്കാൻ അവർക്ക് താൽപ്പര്യം കുറവായത് പോലെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചരിത്ര രചനകളിൽ നിന്നും പരിപൂർണ്ണമായി മനസ്സിലാക്കുക പ്രയാസമാണ്!
ഈ ഒരു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ചരിത്രം എന്ന വിഷയത്തിൽ ഒരു രചന തയ്യാറാക്കാൻ ഇറങ്ങിത്തിരിച്ചത്. പത്ത് വർഷം നീണ്ടുനിന്ന അധ്വാനത്തിന്റെ ഫലമെന്നോണം ഈ രചന തയ്യാറാക്കി സമർപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പണ്ഡിതരുടെയും സ്ഥാപന വക്താക്കളുടെയും സേവനങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
വഖ്ഫിന്റെ ചരിത്രം
വഖ്ഫ് എന്നാൽ എന്ത് ?
വഖ്ഫിന്റെ വാക്കർത്ഥം തടഞ്ഞ് നിർത്തുക എന്നാണ്. ഇതിന്റെ സാങ്കേതിക അർത്ഥം: ഒരു വസ്തുവിന്റെ അടിസ്ഥാനം നിലനിൽക്കുകയും പ്രയോജനം ചിലവഴിക്കപ്പെടുകയും ചെയ്യുന്ന നിലയിൽ ഒരു വസ്ഥുവിന് ദാനം ചെയ്യുക എന്നാണ്.
വഖ്ഫിന്റെ യഥാർത്ഥ പ്രേരണ, പരലോക പ്രതിഫലം കരസ്ഥമാക്കണം എന്ന ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഇഹലോക പ്രതിഫലത്തിനും നന്മക്കും വേണ്ടി വല്ലതും വഖ്ഫ് ചെയ്താൽ അത് ശരിയാകുന്നതല്ല.
വഖ്ഫിന്റെ മഹത്വങ്ങൾ
വഖ്ഫ് മഹത്തായ ഒരു ദാനമാണ്. ദാനധർമ്മങ്ങൽ പരിശുദ്ധ ഖുർആനിൽ വളരെയഥികം പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വഖ്ഫ് ചെയ്യുന്ന വ്യക്തി വലിയ ദാനധർമ്മം ചെയ്ത വെക്തികളിൽ പെടുന്നതാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു അറിയിക്കുന്നു: നിങ്ങൾക്ക് പ്രിയങ്കരമായ വസ്തുക്കളിൽ നിന്നും ചെലവഴിക്കുന്നതുവരെ നിങ്ങൾ പുണ്യം കരസ്ഥമാക്കുന്നതല്ല. നിങ്ങൾ ചെലവഴിക്കുന്നതെല്ലാം തീർച്ചയായും അല്ലാഹു അറിയുന്നവനാണ്. (ആലു ഇംറാൻ 92) നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ, ഇവരാണ് ഭയഭക്തിയുള്ളവർ. (ബഖറ 177) എന്താണ് ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോട് ചോദിക്കുന്നു. താങ്കൾ പറയുക: നിങ്ങൾ എന്ത് സമ്പത്ത് ചെലവഴിച്ചാലും അതിനെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പട്ടിണിപ്പാവങ്ങൾക്കും യാത്രക്കാർക്കും ചിലവഴിക്കുക. നിങ്ങൾ പ്രവർത്തിക്കുന്ന നന്മകളെല്ലാം അല്ലാഹു നന്നായി അറിയുന്നവനാണ്. (ബഖറ 215) അല്ലാഹുവിന് നല്ല നിലയിൽ കടം കൊടുക്കുന്നവനായി ആരാണുള്ളത്? അല്ലാഹു അതിന്റെ പകരം പലയിരട്ടി അധികരിപ്പിച്ച് നൽകുന്നതാണ്. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നൽകുന്നതും അവനാണ്. അവങ്കലേക്കാണ് നിങ്ങൾ എല്ലാവരും മടക്കപ്പെടുന്നത്. (ബഖറ 245) അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണിപോലെയാണ്. അത് ഏഴ് കുലകൾ മുളപ്പിച്ചു. ഓരോ കുലയിലും നൂറ് ധാന്യങ്ങൾ വീതമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം ഇരട്ടിയാക്കിക്കൊടുക്കുന്നു. അല്ലാഹു വലിയ വിശാലതയുളളവനും എല്ലാംഅറിയുന്നവനുമാണ്. (ബഖറ 261) സ്വന്തം സമ്പത്ത് രാവും പകലും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം ലഭിക്കുന്നതാണ്. അവർക്ക് യാതൊരു ഭയവും ബാധിക്കുന്നതല്ല. അവർ വ്യസനിക്കുന്നതുമല്ല. (ബഖറ 274) ന്യായമായ വാചകം പറയലും പൊറുത്തുകൊടുക്കലും ദാനം ചെയ്തശേഷം ഉപദ്രവിക്കുന്നതിനേക്കാൾ ഉത്തമമാണ്. അല്ലാഹു ധന്യനും സഹനശീലനുമാണ്. (ബഖറ 263) സത്യവിശ്വാസികളേ, നാം നിങ്ങൾക്ക് നൽകിയതിൽ നിന്നും ഒരു മഹാദിവസം വരുന്നതിന് മുമ്പായി നല്ലവഴിയിൽ ചിലവഴിക്കുക. അന്നേ ദിവസം ഒരു കച്ചവടവും ഉണ്ടാകുന്നതല്ല. ഒരു സുഹൃത്ബന്ധവും ലഭിക്കുന്നതല്ല. ഒരു ശുപാർശയും കാണുന്നതുമല്ല. നന്ദികെട്ട നിഷേധികൾ വലിയ അക്രമികളാകുന്നു. (ബഖറ 254) സത്യവിശ്വാസികളെ, നിങ്ങൾ സമ്പാദിച്ചതിലെയും നിങ്ങളുടെ ഭൂമിയിൽ നിന്നും നിങ്ങൾക്ക് നൽകിയ ഉൽപ്പന്നങ്ങളിലെയും നല്ലവസ്തുക്കളിൽ ഒരു ഭാഗം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക. ചിലവഴിക്കാൻ വേണ്ടി മോശമായ വസ്തുവിനെ തിരഞ്ഞെടുക്കരുത്. കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങൾ പോലും അത് സ്വീകരിക്കാറില്ല. അറിയുക, അല്ലാഹു സമ്പന്നനും സ്തുത്യർഹനുമാണ്. (ബഖറ 267) ദാനധർമ്മങ്ങൾ നിങ്ങൾ പരസ്യപ്പെടുത്തിയാൽ അത് വളരെ നല്ലതാണ്. അതിനെ രഹസ്യമാക്കി സാധുക്കൾക്ക് കൊടുത്താൽ അത് നിങ്ങൾക്ക് ഉത്തമമാണ്. അല്ലാഹു നിങ്ങളുടെ തിന്മകളെ മാപ്പാക്കുന്നതാണ്. നിങ്ങളുടെ എല്ലാ കാര്യങ്ങളും അല്ലാഹു നന്നായി അറിയുന്നവനാണ്. (ബഖറ 271) തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥർക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവർക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളവർക്കും വഴിയാത്രികർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) അല്ലാഹു ജനങ്ങൾക്ക് നൽകിയ നാൽക്കാലികളുടെമേൽ അല്ലാഹുവിന്റെ നാമം സ്മരിക്കുന്നതിന് എല്ലാ സമുദായത്തിനും നാം ബലികർമ്മം നിശ്ചയിച്ചിട്ടുണ്ട്. ആകയാൽ നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അവനെ അനുസരിക്കുക. വിനയാന്വിതർക്ക് സന്തോഷവാർത്ത അറിയിക്കുക.(34) അവരോട് അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ അവരുടെ ഹൃദയങ്ങൾ പിടപിടയ്ക്കുന്നതാണ്. അവർക്ക് സംഭവിച്ച നഷ്ടങ്ങളിൽ അവർ ക്ഷമിക്കുന്നവരും നമസ്‌കാരം നിലനിർത്തുന്നവരുമാണ്. നാം നൽകിയതിൽ നിന്നും അവർ ചിലവഴിക്കുകയും ചെയ്യുന്നു. (ഹജ്ജ് 34-35) അവരുടെ സമ്പത്തുകളിൽ യാചകർക്കും തടയപ്പെട്ടവർക്കും അവകാശമുണ്ടായിരുന്നു. (ദാരിയാത്ത് 19) അല്ലാഹുവിന് നല്ല കടം കൊടുക്കാൻ ആരാണുള്ളത്. അപ്പോൾ അവന് അത് ഇരട്ടിയാക്കി നൽകുന്നതാണ്. അവന് മാന്യമായ പ്രതിഫലവും ഉണ്ട്. (ഹദീദ് 11) രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ(1). അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്.(2) സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.(3) നമസ്‌കാരക്കാർക്ക് വലിയ നാശം(4) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.(5) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.(6) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.(7) (മാഊൻ)
പുണ്യമായ ഹദീസുകളിലും വഖ്ഫ് അടക്കമുള്ള ദാനധർമ്മങ്ങളെ വളരെയധികം പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അറിയിക്കുന്നു മനുഷ്യാ എന്റെ ആവശ്യക്കാരായ ദാസൻമാർക്ക് നീ ദാനം ചെയ്യുക. എന്റെ ഖജനാവിൽ നിന്നും നിനക്കും നൽകപ്പെടുന്നതാണ്. (ബുഖാരി) അസ്മാഅ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മങ്ങൾ ചെയ്യുക സമ്പത്ത് അനാവശ്യമായി എണ്ണിക്കൂട്ടരുത് അല്ലാഹുവും എണ്ണുന്നതാണ്. സമ്പത്ത് സൂക്ഷിച്ച വെക്കരുത് അല്ലാഹുവും സൂക്ഷിച്ച് വെക്കുന്നതാണ്. നിന്റെ കഴിവനുസരിച്ച് അൽപ്പാൽപ്പം ദാനം നൽകിക്കൊണ്ടിരിക്കുക. ബുഖാരി മുസ്‌ലിം) അബൂ ഉമാമാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: മനുഷ്യാ, അല്ലാഹു നൽകിയ സമ്പത്തിൽ നിന്നും നിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ധർമ്മം ചെയ്യുന്നത് അത് സൂക്ഷിച്ച് വെക്കുന്നതിനെക്കാൾ ഉത്തമമാണ്. എന്നാൽ അത്യവശ്യ ചിലവുകൾക്ക് ആവിശ്യാനുസരണം സൂക്ഷിച്ച് വെക്കുന്നതിൽ കുഴപ്പമില്ല. ഏറ്റവും ആദ്യമായി നിന്റെ കീഴിലുള്ളവർക് ചിലവഴിക്കുക. (മുസ്‌ലിം) അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹി (സ)യോട് ചോദിക്കപ്പെട്ടു. ഏറ്റവും പ്രതിഫലം കൂടിയ ദാനമെന്താണ്. റസൂലുല്ലാഹി (സ) അരുളി: നീ ആരോഗ്യവാനായിരിക്കുകയും സമ്പത്ത് അരികിലുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും ധർമ്മംചെയ്യുന്നതിലൂടെ ദാരിദ്ര്യമുണ്ടാകുമെന്ന് ഭയക്കുകയും സമ്പന്നനായി നിലനിൽക്കണമെന്ന് കൊതിയുണ്ടായിരിക്കുകയും ചെയ്യുന്ന സമയത്ത് ധർമ്മം ചെയ്യുന്നത് പടച്ചവനോടുള്ള സത്യസന്ധമായ ബന്ധത്തിന്റെ അടയാളമാണ്. ഈ സന്ദർഭത്തിലുള്ള ദാനത്തിന്റെ പ്രതിഫലം വളരെ കൂടുതലാണ്. നാളെ ദാനം ചെയ്യാം എന്ന് ചിന്തിച്ച് ദാനത്തെ പിന്തിപ്പിക്കരുത്. അവസാനം ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ ഇത്ര സമ്പത്ത് ഇന്ന വ്യക്തിക്ക് അത്ര സമ്പത്ത് മറ്റൊരു വ്യക്തിക്ക് എന്ന് വസിയ്യത്ത് ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. കാരണം ആസമയത്ത് സമ്പത്ത് നിന്റെ അധികാരത്തിൽ നിന്നും പുറപ്പെട്ട് അനന്തരവകാശികളുടെ അവകാശത്തിൽ എത്തിച്ചേരുന്നതാണ്. (ബുഖാരി, മുസ്‌ലിം) ആയിഷാ (റ) വിവരിക്കുന്നു: ചില സഹാബികൾ ഒരു ആടിനെ അറുത്തു. അതിന്റെ തോൾ ഭാഗം ഒഴിച്ച് മറ്റ് ഭാഗങ്ങൾ ദാനം ചെയ്തു. റസൂലുല്ലാഹി (സ) ചോദിച്ചു അതിൽ നിന്നും എന്ത് അവശേഷിച്ചു. ആയിഷാ (റ) പറഞ്ഞു : തോൾ ഒഴിച്ച് എല്ലാം അവസാനിച്ചു. റസൂലുല്ലാഹി (സ) അരുളി: തോൾ ഒഴിച്ച് ഉള്ളവയെല്ലാം അവശേഷിക്കുന്നു. അതായത് അതിന്റെ പ്രതിഫലം കാലാകാലത്തേക്ക് ലഭിക്കുന്നതാണ്. (തിർമിദി.) അബൂഹുറയ്‌റ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഉഹ്ദു മലക്ക് സമാനമായി എന്റെയടുക്കൽ സ്വർണ്ണമുണ്ടായാൽ കടം വീട്ടുന്നതിന് മാറ്റിവെക്കുന്നത് ഒഴിച്ചുള്ള സർവ്വതും ദാനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (ബുഖാരി) അനസ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മം പടച്ചവന്റെ കോപത്തെ അണക്കുകയും ദുഷിച്ച മരണത്തെ തടയുകയും ചെയ്യുന്നതാണ്. (തിർമിദി) മർസദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികളെ ദാനം ഖിയാമത്ത് ദിനം തണലാകുന്നതാണ്. (അഹ്മദ്) അബൂഹുറയ്‌റാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മത്തിലൂടെ സമ്പത്ത് കുറയുന്നതല്ല. വർദ്ധിക്കുന്നതാണ്. മാപ്പിലൂടെ അല്ലാഹു ആരെയും താഴ്ത്തുന്നതല്ല അന്തസ്സ് നൽകുന്നതാണ്. വിനയം കാണിക്കുന്നവരെ അല്ലാഹു ഉയർത്തുന്നതാണ്. (മുസ്‌ലിം) അബൂ മസ്ഊദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: പടച്ചവന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഒരു ദാസൻ കുടുംബത്തിന് നൽകുന്ന ചിലവിനും ദാനത്തിന്റെ പ്രതിഫലം നൽകപ്പെടുന്നതാണ്. (മുസ്‌ലിം) ഫാത്വിമാ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: നിർബന്ധ ദാനമല്ലാത്ത വേറെയും ചില ദാനങ്ങൾ സമ്പത്തിൽ അത്യാവിശമാണ്. (തിർമിദി) അബൂ മൂസാ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: എല്ലാ മുസ്‌ലിമിന്റെ മേലും ദാനം നിർബന്ധമാണ്. സമ്പത്തില്ലങ്കിൽ സമ്പാദിച്ച് ദാനം ചെയ്യട്ടെ.! സമ്പാദത്തിന് കഴിവില്ലങ്കിൽ ശരീരം കൊണ്ട് സഹായിക്കട്ടെ.! അതിന് കഴിവില്ലങ്കിൽ നന്മ ഉപദേശിക്കട്ടെ. അതിനും കഴിവില്ലങ്കിൽ ഉപദ്രവത്തിൽ നിന്നും അകന്ന് കഴിയട്ടെ! അതും ദാനമാണ്. (ബുഖാരി, മുസ്‌ലിം) അബൂ ഹുറയ്‌റാ (റ)നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഏറ്റവും ശ്രേഷ്ടമായ ദാനം സമ്പത്ത് കുറഞ്ഞ വ്യക്തി നൽകുന്ന ദാനമാണ്. ചിലവ് കൊടുക്കൽ നിർബന്ധമായവർക്ക് ചിലവ് കൊടുത്തുകൊണ്ട് ദാനം ആരംഭിക്കുക. (മിശ്കാത്ത്) ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: സഅദ് (റ) ന്റെ മാതാവ് മരണപ്പെട്ടു. അപ്പോൾ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞാൻ ഇവിടെ ഇല്ലാതിരുന്നപ്പോൾ എന്റെ മാതാവ് മരണപ്പെട്ടു. ഞാൻ അവരുടെ ഭാഗത്ത് നിന്നും വല്ല ദാനവും ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക് എത്തുമോ.? റസൂലുല്ലാഹി (സ) അരുളി: എത്തുന്നതാണ്. സഅദ് (റ) പറഞ്ഞു: എന്റെ മിഖ്‌റാഫ് എന്ന തോട്ടം മാതാവിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ട് ഞാൻ ദാനം ചെയ്യുന്നു. (ബുഖാരി) അബൂഹുറയ്‌റ (റ) വിവരിക്കുന്നു: ഒരുവ്യക്തി റസൂലുല്ലാഹി (സ) യോട് പറഞ്ഞു: എന്റെ പിതാവ് മരണപ്പെട്ടു. അദ്ദേഹം സമ്പത്തിനെ ദാനം ചെയ്യുന്നതിനെ കുറിച്ച് വസിയ്യത്ത് ചെയ്തിട്ടില്ല.ഞാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും വല്ലതും ദാനം ചെയ്താൽ അത് അദ്ദേഹത്തിന്റെ പാപമോചനത്തിന് കാരണമാകുമോ.? റസൂലുല്ലാഹി (സ) അരുളി: അതെ! (ഇബ്‌നു ജരീർ) അബൂ ഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ദരിദ്രന് ദാനം കൊടുക്കുന്നത് ഒരു ദാനമാണ്. കുടുംബക്കാരന് ദാനം കൊടുക്കുന്നത് ദാനവും കുടുംബ ബന്ധം ചേർക്കലുമാണ്. (അഹ്മദ്) അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമ്മങ്ങളെല്ലാം അവസാനിക്കുന്നതാണ്. എന്നാൽ മൂന്ന് കാര്യങ്ങളുടെ പ്രതിഫലം തുടരുന്നതാണ്. ഒന്ന് നിലനിൽക്കുന്ന ദാനം. രണ്ട്, പ്രയോജനപ്രദമായ അറിവ്, മൂന്ന് പ്രാർത്ഥിക്കുന്ന സന്താനം. (മുസ്‌ലിം)
ചുരുക്കത്തിൽ പരിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും വളരെ പ്രാധാന്യത്തോടെ ആവർത്തിച്ച് പ്രേരിപ്പിച്ചിട്ടുമുള്ള ഒരു കാര്യമാണ് പടച്ചവന്റെ മാർഗ്ഗത്തിലുള്ള ധാനദർമ്മങ്ങൾ. ഈ പ്രേരണങ്ങളുടെ ഫലമായി സത്യവിശ്വാസികളുടെ മനസ്സുകളിൽ ഇതിലേക്ക് താൽപര്യം ജനിക്കുകയും സമ്പത്ത് വാരി കൂട്ടി സൂക്ഷിച്ച് വെക്കേണ്ടതല്ല. മറിച്ച്, പടച്ചവൻ അത് നൽകുന്നതിന്റെ ലക്ഷ്യം തന്നെ പടച്ചവന്റെ മാർഗ്ഗത്തിൽ ചിലവഴിക്കലാണ് എന്ന ബോധം ശക്തമാവുകയും ചെയ്തു. അങ്ങനെ റസൂലുല്ലാഹി (സ) നേരിട്ടും ആദരണീയ സ്വഹാബി വര്യന്മാരും പടച്ചവന്റെ മാർഗ്ഗത്തിൽ സർവ്വ സമ്പത്തും സമർപ്പിക്കയുണ്ടായി. ഇന്ന് വരെയും പ്രകാശം പരത്തുന്ന നിലയിൽ അവർ ഈ വിഷയത്തിൽ മാതൃക കാട്ടുകയും ചെയ്തു. അതിന്റെ ചില ചിത്രങ്ങളാണ് അടുത്തതായി സമർപ്പിക്കുന്നത്.
പ്രഥമ വഖ്ഫ്
റസൂലുല്ലാഹി (സ) ദാനധർമ്മങ്ങൾക്ക് ധാരാളം പ്രേരണകൾ നൽകുകയും സ്വയം അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ ദാനധർമ്മങ്ങളിലെ ഒരു പ്രധാന ഭാഗമായ വഖ്ഫിന്റെ തുടക്കം അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) അവർകളുമായി ബന്ധപ്പെട്ടതാണ്. ഖൈബറിൽ വലിയൊരു ഭൂസ്വത്ത് അദ്ദേഹത്തിന് ലഭിച്ചു. ഇത് ചിലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ദാനമാണെന്ന് മനസ്സിലാക്കിയ ഉമർ (റ) റസൂലുല്ലാഹി (സ)യുടെ സന്നിധിയിൽ ഹാജരായി ആഗ്രഹം പ്രകടിപ്പിച്ചു. റസൂലുല്ലാഹി (സ) അത് നിലനിൽക്കുന്ന ദാനമാകാൻ വഖ്ഫ് ചെയ്യുക എന്ന് അഭിപ്രായപ്പെട്ടു. ഉമർ (റ) സമഅ് എന്ന് പേരുള്ള പ്രസ്തുത ഭൂമി വഖ്ഫ് ചെയ്യുകയും അതിന്റെ നിബന്ധനകൾ രേഖപ്പെടുത്തുകയും ചെയ്തു. അവ ഇപ്രകാരമാണ്:
1. ഈ സ്വത്ത് വിൽക്കപ്പെടുകയോ, ആർക്കും ദാനമായി നൽകപ്പെടുകയോ ചെയ്യുന്നതല്ല. 2. ഇതിൽ അനന്തരവകാശ നിയമങ്ങൾ നടപ്പിലാകുന്നതല്ല. 3. ഇതിന്റെ വരുമാനം യാത്രികർക്കും അതിഥികൾക്കും പോരാളികൾക്കും ബന്ധുക്കൾക്കും സാധുക്കൾക്കും ചിലവഴിക്കപ്പെടേണ്ടതാണ്.
ഉമർ (റ) ഈ വഖ്ഫിന്റെ കാര്യങ്ങൾ ഭാവിയിൽ നോക്കുന്നതിന് ആദ്യമായി ഉമ്മുൽ മുഅ്മിനീൻ ഹഫ്‌സ (റ)യെ മുതവല്ലിയാക്കി. ശേഷം സ്വന്തം മകൻ ഇബ്‌നു ഉമർ (റ) മുതവല്ലിയായിരിക്കുമെന്നും രേഖപ്പെടുത്തി. തുടർന്ന് പരമ്പരയിൽ ഏറ്റവും അടുത്തവർ മുതവല്ലികളായി വരുമെന്നും അറിയിച്ചു. (ബുഖാരി, തജ്‌രീദുൽ ബുഖാരി)
നബവീ വഖ്ഫുകൾ
ദാനധർമ്മങ്ങളുടെ നായകനായ റസൂലുല്ലാഹി (സ) ഒരു ഭാഗത്ത് ദാനധർമ്മങ്ങൾക്ക് വലിയ പ്രേരണ നൽകുകയും മറുഭാഗത്ത് സ്വയം അതിൽ വലിയ ആവേശം പുലർത്തുകയും ചെയ്തിരുന്നു. * ഖദീജാ (റ) വിവരിക്കുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ)യുടെ അരികിൽ തൊണ്ണുറായിരം ദിർഹം എത്തി. റസൂലുല്ലാഹി (സ) അത് ആവശ്യക്കാർക്ക് വീതിച്ചു. എന്നാൽ അന്ന് പ്രവാചക ഭവനം പട്ടിണിയിലായിരുന്നു. (ബുഖാരി) ഖദീജാ ബീവിയുമായിട്ടുള്ള കച്ചവടത്തിൽ ലഭിക്കുന്ന ലാഭത്തിൽ ഭൂരിഭാഗവും ദാനം ചെയ്യുമായിരുന്നു. * പിതൃവ്യൻ അബൂത്വാലിബിന് സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ അദ്ദേഹത്തെ സഹായിക്കുന്നതിന് വേണ്ടി അലിയ്യ് (റ)ന്റെ ചിലവുകൾ റസൂലുല്ലാഹി (സ) ഏറ്റെടുക്കുകയും മകനെപ്പോലെ വളർത്തുകയും ചെയ്തു. * പ്രകൃതിപരമായി ധർമ്മിഷ്ടനായിരുന്ന റസൂലുല്ലാഹി (സ)യോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഇല്ലായെന്ന് മറുപടി നൽകുകയില്ലായിരുന്നു. ഉണ്ടെങ്കിൽ കൊടുക്കും, അല്ലെങ്കിൽ പിന്നീട് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. (ബുഖാരി) * ഒരിക്കൽ ഇമാമത്ത് നിൽക്കാൻ മുന്നോട്ട് നീങ്ങിയപ്പോൾ ഒരു ഗ്രാമീണൻ പ്രവാചക വസ്ത്രം പിടിച്ചുവലിച്ച് ആവശ്യം പറയുകയും റസൂലുല്ലാഹി (സ) അദ്ദേഹത്തോടൊപ്പം പോയി ആവശ്യം നിർവ്വഹിച്ച് കൊടുക്കുകയും തുടർന്ന് വന്ന് നമസ്‌കരിക്കുകയും ചെയ്തു. (ബുഖാരി) * മരണപ്പെട്ടവർക്ക് കടം വല്ലതും ഉണ്ടെങ്കിൽ ഞാൻ ഏറ്റെടുക്കുമെന്നും അനന്തരവാകശം വല്ലതും ഉണ്ടെങ്കിൽ അവകാശികൾക്ക് നൽകേണ്ടതാണെന്നും റസൂലുല്ലാഹി (സ) അറിയിച്ചിരുന്നു. (ബുഖാരി) * റസൂലുല്ലാഹി (സ) ഒരിക്കലും സമ്പത്ത് കൂട്ടിവെച്ചിട്ടില്ല. ലഭിക്കുന്നതെല്ലാം ആവശ്യക്കാർക്ക് കൊടുക്കുമായിരുന്നു. * ചിലപ്പോൾ കടം വാങ്ങിയും ആവശ്യക്കാരെ സഹായിച്ചിരുന്നു. * പ്രയാസ പ്രശ്‌നങ്ങളിൽ അകപ്പെട്ടവർ റസൂലുല്ലാഹി (സ)യുടെ ധർമ്മിഷ്ടത അറിഞ്ഞ് വിദൂരങ്ങളിൽ നിന്നും വരുകയും റസൂലുല്ലാഹി (സ) അവരെ സഹായിക്കുകയും ചെയ്തിരുന്നു. * റസൂലുല്ലാഹി (സ) ഗ്രാമീണരുടെ അപമര്യാദകൾ സഹിച്ചും ദാനം ചെയ്തിരുന്നു.
റസൂലുല്ലാഹി (സ) വഖ്ഫിന്റെ വിഷയത്തിലും വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. മദീനയിലെ ഏഴ് തോട്ടങ്ങൾ വാങ്ങി സാധുക്കൾക്കും യോദ്ധാക്കൾക്കും മറ്റ് ആവശ്യക്കാർക്കും വഖ്ഫ് ചെയ്തു. * ചില സഹാബികൾ റസൂലുല്ലാഹി (സ)യെ തോട്ടങ്ങൾ ഏൽപ്പിച്ചിരുന്നു. റസൂലുല്ലാഹി (സ) അവയും പൊതുജനങ്ങൾക്ക് ദാനം ചെയ്തു. (അൽ മുസ്‌ലിമൂൻ, അല്ലാമാ മുസത്ഫാ അസ്സിബാഇ)
മദീനയിൽ എത്തിയതിന് ശേഷം റസൂലുല്ലാഹി (സ) ഒരു ഭൂമി വാങ്ങുകയും അവിടെ സഹാബികളോടൊപ്പം ചേർന്ന് ഒരു മസ്ജിദ് നിർമ്മിക്കുകയും ചെയ്തു. ഈ മസ്ജിദിലേക്ക് റസൂലുല്ലാഹി (സ)യും സഹാബത്തും എല്ലാവരെയും ക്ഷണിക്കുകയും വരുന്നവരെയെല്ലാം സ്വീകരിക്കുകയും സഹായ സഹകരണങ്ങൾ ചെയ്യുകയും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ആരാധനകളിൽ നിരതരാവുകയും ചെയ്തിരുന്നു. ഈ മസ്ജിദിന്റെ വഖ്ഫുമായി ബന്ധപ്പെട്ട വിവരണം പിന്നീട് വരുന്നതാണ്.
ഇമാം ബുഖാരി (റ) പറയുന്നു: റസൂലുല്ലാഹി (സ) ഒരു ഭൂമി യാത്രികർക്ക് വേണ്ടി വഖ്ഫ് ചെയ്തു. (ഫത്ഹുൽ ഖദീർ) റസൂലുല്ലാഹി (സ)യുടെ പത്‌നി ജുവൈരിയ്യാ (റ)യുടെ സഹോദരൻ അംറ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വിയോഗ സമയത്ത് ഒരു ദിർഹമോ, ദീനാറോ ഒന്നും തന്നെ ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ഒരു വെളുത്ത കോവർ കഴുതയും ആയുധവും വഖ്ഫ് ചെയ്ത ഭൂമിയും മാത്രമുണ്ടായിരുന്നു. (തജ്‌രീദുൽ ബുഖാരി) റസൂലുല്ലാഹി (സ)യുടെ ഈ പ്രവർത്തനങ്ങളും പ്രേരണകളും സഹാബികളിലും വലിയ പരിവർത്തനമുണ്ടാക്കി. അവരുടെ ദാനധർമ്മങ്ങളുടെ ഒരു ലഘുവിവരണം താഴെ കൊടുക്കുന്നു.
ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ് (റ)
അന്ത്യപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി (സ) ക്ക് ശേഷം സമുദായത്തിലെ പ്രഥമ വ്യക്തിത്വമായി നന്മകൾക്ക് നേതൃത്വം നൽകിയ അബൂബക്കർ സിദ്ധീഖ് (റ) അങ്ങേയറ്റത്തെ ധർമിഷ്ഠനും ദാനധർമ്മങ്ങളുടെ മാതൃകാ വ്യക്തിത്യവും ആയിരുന്നു.സാധുക്കളെ സഹായിക്കുക, അനാഥരെ വളർത്തുക, വിധവകൾക്ക് സേവനം ചെയ്യുക, മുതലായ കാര്യങ്ങളിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. ജാതിമത വ്യത്യാസമില്ലാതെ സാധുക്കളെ സേവിക്കുകയും ആവശ്യക്കാർക്ക് ചോദിക്കുന്നതിനേക്കാൾ കൂടുതൽ നൽകുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരണ സമയത്ത് 40,000 സ്വർണ്ണനാണയങ്ങൾ കയ്യിൽ ഉണ്ടായിരുന്ന അദ്ദേഹം അതിൽ നിന്നും നിരന്തരം ചിലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്ത് വന്നപ്പോൾ അത് വെറും അമ്പതിനായിരം ആയി ചുരുങ്ങുകയും ചെയ്തു. ഇവിടെ അതെല്ലാം പടച്ചവന്റെ മാർഗ്ഗത്തിൽ ചിലവഴിച്ച് സ്വയം ഞെരുക്കം ആയ ജീവിതം തിരഞ്ഞെടുക്കുകയും സാധുക്കളുടെയും ആവശ്യക്കാരുടെയും കാര്യങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ശൈത്യകാലത്ത് സ്വന്തം വസ്ത്രങ്ങൾ സാധുക്കൾക്ക് നൽകുമായിരുന്നു. (ഇസാലത്തുൽ ഖഫാഅ് :249 )
അബൂബക്കർ സിദ്ദീഖ് (റ) ചെയ്ത ദാനധർമ്മങ്ങളെയും അത്യാവശ്യഘട്ടങ്ങളിൽ നിർവഹിച്ച സേവന സഹായങ്ങളെയും റസൂലുല്ലാഹി (സ) തന്നെ പല സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും ആയി ആശംസിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ പ്രസ്താവിച്ചു അബൂബക്കറിന്റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് പ്രയോജനപ്പെട്ടിട്ടില്ല. (തിർമിദി)
ഒരിക്കൽ റസൂലുല്ലാഹി (സ) അരുളി: എനിക്ക് ഉപകാരം ചെയ്ത എല്ലാവർക്കും ഞാൻ പ്രത്യുപകാരം ചെയ്തിട്ടുണ്ട്. പക്ഷേ അബൂബക്കറിന് പൂർണമായി പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. (കൻസുൽ ഉമ്മാൽ)
അബൂബക്കർ സിദ്ദീഖ് (റ)ധാരാളം സമ്പത്ത് വഖ്ഫിന്റെ മാർഗ്ഗത്തിലും ചിലവഴിച്ചു. മക്കയിലെയും മദീനയിലെയും ഭവനങ്ങൾ കുടുംബക്കാർക്ക് ദാനം ചെയ്തു. അത് ഇന്ന് വരെയും നിലനിൽക്കുന്നതായി പണ്ഡിതന്മാർ പറയുന്നു. (ഇസാലത്തുൽ ഖഫാഅ്)
തബൂക്ക് യാത്രാവേളയിൽ അബൂബക്കർ (റ) പുലർത്തിയ ആത്മ ത്യാഗം മറ്റാരിലും കാണുക സാധ്യമല്ല. അന്ന് കടുത്ത ക്ഷാമ വർഷമായിരുന്നു അതുകൊണ്ട് റസൂലുല്ലാഹി (സ) ശക്തമായി ദാനധർമ്മങ്ങൾക്ക് ആഹ്വാനം ചെയ്തു. ഉമറുൽ ഫാറൂഖ് ( റ )സ്വന്തം സമ്പത്തിന്റെ പകുതി പ്രവാചക സമക്ഷത്തിൽ സമർപ്പിച്ചു. അബൂബക്കറിനെ ഇന്ന് എനിക്ക് തോൽപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിചാരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ് അബൂബക്കർ സിദ്ദീഖ് (റ) തന്റെ മുഴുവൻ സമ്പത്തും പ്രവാചകസന്നിധിയിൽ സമർപ്പിച്ചു. റസൂലുല്ലാഹി (സ) ചോദിച്ചു അബൂബക്കറേ... വീട്ടിൽ എന്ത് ബാക്കിയാക്കിയാണ് വന്നത്?അദ്ദേഹം മറുപടി പറഞ്ഞു: അല്ലാഹുവിന്റെയും ദൂതന്റെയും ഐശ്വര്യം വിട്ടിട്ടുണ്ട്. ഉമർ (റ) പറയുന്നു: ഒരിക്കലും അബൂബക്കറിനെ എനിക്ക് തോൽപ്പിക്കാൻ സാധ്യമല്ല എന്ന് എനിക്ക് വ്യക്തമായി. (തിർമിദി)
അല്ലമാ ഇഖ്ബാൽ ഈ സിദ്ദീഖി മാതൃക ഇപ്രകാരം വിവരിക്കുന്നു: ഒരു ദിവസം പുണ്യ റസൂൽ ശിഷ്യരോടു പറഞ്ഞു: പടച്ചവൻ സമ്പത്ത് നൽകിയവർ പടച്ചവന്റെ മാർഗത്തിൽ ദാനം ചെയ്യുക. എല്ലാവരും അവരുടെ കഴിവിനനുസരിച്ച് ദാനം ചെയ്തു. അബൂബക്കർ സിദ്ദീഖ് (റ) കയ്യിൽ ഉണ്ടായിരുന്ന സർവ്വതും സമർപ്പിച്ചു. എന്ത് ബാക്കി വെച്ചു എന്ന് പ്രവാചകൻ ചോദിച്ചപ്പോൾ അനുരാഗത്തിന്റെ പ്രതിരൂപമായ അദ്ദേഹം പറഞ്ഞു: പടച്ചവന്റെയും അങ്ങയുടെയും ഐശ്വര്യം എനിക്ക് വലുതാണ്. ഈയാം പാറ്റകൾക്ക് കത്തുന്ന വിളക്കും ബുൾബുൾ പക്ഷികൾക്ക് പുഷ്പങ്ങളും മതിയെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം പടച്ചവനും പ്രവാചകനും മതിയായതാണ്.
സിദ്ദീഖീ ഭരണയുഗം വളരെ കുറഞ്ഞ കാലഘട്ടമായിരുന്നു എങ്കിലും ദാരിദ്ര്യത്തെ ദൂരീകരിക്കുന്നതിലും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിലും സാധുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിലും വളരെ മാതൃകാപരമായ ഒരു അവസ്ഥയാണ് ലോകത്തിന് കാഴ്ചവെച്ചത്.മദീനയിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും സമാധാനവും ശാന്തിയും കൈവരികയും ജനങ്ങളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുകയും ആവശ്യമായ വസ്തുവകകൾ എല്ലാവർക്കും നൽകപ്പെടുകയും ചെയ്തു.
രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ)
രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖ് (റ) 10 വർഷവും 6 മാസവും അഞ്ച് ദിവസവും ഭരണം നടത്തി. ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണമായ കാലഘട്ടത്തിൽ ദാനധർമ്മങ്ങളുടെ വസന്തോത്സവം തന്നെ നടക്കുകയുണ്ടായി. ഇസ്ലാമിൽ തന്നെ ഔദ്യോഗികമായ നിലയിൽ പ്രഥമ വഖ്ഫിന് ഭാഗ്യം ലഭിച്ച ഉമറുൽ ഫാറൂഖ് (റ) ഭരണത്തെ മഹത്തായ സേവനത്തിനുള്ള അവസരമായി കണ്ടു. പ്രത്യേകിച്ചും സാമ്പത്തിക വിഷയങ്ങളിൽ വലിയ സൂക്ഷ്മത പാലിച്ചു. മഹാനവർകൾ ജനങ്ങളോട് പറഞ്ഞു: അനാഥരുടെ സമ്പത്ത് ഉത്തരവാദിത്വപ്പെട്ടവർ നോക്കുന്നത് പോലെ നിങ്ങളുടെ സമ്പത്ത് സൂക്ഷിക്കാൻ ഞാൻ കടമപ്പെട്ടവനാണ്. ഭരണവുമായി ബന്ധപ്പെട്ടവരോട് സാമ്പത്തിക വിഷയങ്ങളിൽ ഗൗരവവും സൂക്ഷ്മതയും പുലർത്താൻ ഉമറുൽ ഫാറൂഖ് (റ) കൽപ്പിച്ചിരുന്നു. സ്വന്തം പരിധിയിൽ നിന്നും പുറത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആഹാര വസ്ത്ര വാഹനങ്ങളിൽ ലാളിത്യം പുലർത്തണമെന്നും വീട്ടിന്റെ വാതിലുകൾ സദാ തുറന്നിടണം എന്നും കാവൽക്കാരെ നിർത്തരുത് എന്നും ജനങ്ങളുടെ ആവശ്യ നിർവ്വഹണത്തിന് സർവ്വ സമയവും സന്നദ്ധമായിരിക്കണം എന്നും നിർദേശിച്ചിരുന്നു.
ഉമറുൽ ഫാറൂഖ് (റ) കുടുംബത്തിനും പൊതുജനങ്ങൾക്കും ധാരാളം വഖ്ഫുകൾ നടത്തുകയുണ്ടായി. പ്രത്യേകിച്ചും ഉമറുൽ ഫാറൂഖ് (റ) നടത്തിയ ജനസേവന പ്രവർത്തനങ്ങൾ ചരിത്രത്തിലെ പ്രകാശിക്കുന്ന വഴിവിളക്കുകളാണ്. ധാരാളം മസ്ജിദുകൾ സ്ഥാപിക്കുകയും ഓരോ പ്രദേശങ്ങളിലും മസ്ജിദുകൾ സ്ഥാപിക്കാനും അതിൽ പ്രബോധന സംസ്‌കരണ വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ സജീവമാക്കാനും നിർദ്ദേശിച്ചിരുന്നു. ഉമറുൽ ഫാറൂഖ് (റ)ഇപ്രകാരം 4000 മസ്ജിദുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഇമാം അബൂ യൂസുഫ് (റ) വിവരിക്കുന്നു. (കിതാബുൽ ഖറാജ്)
മക്കാമുകർറമയിലെ മസ്ജിദുൽ ഹറാമിൽ സൗകര്യം വളരെ കുറവായിരുന്നു ഹി: 17 ൽ അത് വിപലീകരിക്കുകയും അതിന്റെ ചുറ്റുഭാഗത്ത് ഈന്തപ്പന പ്രയോജനപ്പെടുത്തി മതിലുകൾ കെട്ടുകയും ചെയ്തു. കഅ്ബാ ശരീഫിനെ നല്ല വസ്ത്രം കൊണ്ട് പുതുക്കുകയും ചെയ്തു. (ബുഖാരി) മസ്ജിദുന്നബവിയിലും വലിയ തിരക്ക് അനുഭവപ്പെട്ടപ്പോൾ പ്രവാചക പത്നിമാരുടെ ഭവനങ്ങൾ ഒഴിച്ച് മറ്റ് ഭവനങ്ങളെല്ലാം വാങ്ങി മസ്ജിദിൽ ഉൾപെടുത്തുകയും വിശാലമാക്കുകയും ചെയ്തു.
ജാതി മത വ്യത്യാസമില്ലാതെ പൊതുജനങ്ങൾക്ക് ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആവശ്യമുള്ള സ്ഥലങ്ങളിൽ തോടുകളും കിണറുകളും സ്ഥാപിച്ചിരുന്നു. അബൂ മൂസ തടാകം , സഅദ് തടാകം, അമീറുൽ മുഅ്മിനീൻ തടാകം എന്നിവ ഇതിൽ പ്രത്യേകം സ്മരണീയമാണ്. പ്രധാന പട്ടണങ്ങളിൽ യാത്രക്കാർക്ക് താമസിക്കാൻ വഴിയമ്പലങ്ങൾ സ്ഥാപിച്ചു. കൂഫയിലെയും മദീനയിലെയും യാത്രികർക്കുള്ള താമസ സൗകര്യം വളരെ വിശാലമായിരുന്നു.
എല്ലാ പ്രദേശങ്ങളിലും വഴികൾ വിശാലമായ നിലയിൽ നിർമ്മിക്കുകയും പാലം ആവശ്യമായ സ്ഥലങ്ങളിൽ അത് സ്ഥാപിക്കുകയും ചെയ്തു. പ്രത്യേകിച്ചും മക്കയിലെയും മദീനയും വഴികൾ നന്നാക്കുകയും ഓരോ സ്ഥലങ്ങളിലും വിശ്രമിക്കാനും ആഹാര പാനീയങ്ങൾ ഉപയോഗിക്കാനും സൗകര്യങ്ങളും ചെയ്തു. ഒരു വ്യക്തിയും വിശപ്പിന്റെ പേരിൽ മരണപ്പെടരുത് എന്ന് ഉമറുൽ ഫാറൂഖ് (റ) ന് നിർബന്ധമുണ്ടായിരുന്നു. ഇവിടെയും ജാതിമത വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങൾക്കും ആഹാരത്തിനുള്ള സൗകര്യം ബൈത്തുൽ മാലിൽ നിന്നും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
അനാഥരും അഗതികളുമായ കുട്ടികളുടെ പരിചരണത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അഗതികളായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തുന്ന സ്ത്രീകൾക്ക് തുടക്കത്തിൽ 100 ദിർഹം വീതം നൽകിയിരുന്നു. പിൽക്കാലത്ത് അതിനെ വർധിപ്പിക്കുകയും ഉണ്ടായി. (യഅ്കൂബീ 2/171) അബ്ദുല്ലാഹിബ്‌നു ഉമർ (റ) പറയുന്നു: എന്റെ പിതാവ് ഖൈബറിലെ ഭൂമി കൂടാതെ വേറെയും ഭൂമികൾ ആവശ്യക്കാരായ ജനങ്ങൾക്ക് വേണ്ടി വഖഫ് ചെയ്യുകയുണ്ടായി (ഖുലാസത്തുൽ 260) ഉമർ (റ) മക്കയിലെ മർവ പർവ്വതത്തിന്റെ അരികിൽ ഉണ്ടായിരുന്ന ഒരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു. അത് ഇന്നും നിലനിൽക്കുന്നതായി പണ്ഡിതർ പറയുന്നു.
വിവിധ പ്രദേശങ്ങളിൽ പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കുകയും വഴിയാത്രക്കാരെയും യാത്ര സംഘങ്ങളെയും സഹായിക്കണമെന്ന് അവരോട് കൽപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിരുന്നു. (മഖ്രീസീ 1/261) ഖാലിദ് ബിൻ ബുകൈർ അസ്ലമി പറയുന്നു: ഉമറുൽ ഫാറൂഖ് (റ) അവസാനം രക്തസാക്ഷിത്വത്തിലേക്ക് നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സമ്പത്തിന്റെ നാലിലൊന്ന് വരുന്ന 40000 ദിർഹം സമ്പത്ത് നന്മയുടെ വഴിയിൽ ചിലവഴിക്കണമെന്ന് വസിയ്യത്ത് ചെയ്തു. ( ഹയാത്തേ ഫാറൂഖ്)
മൂന്നാം ഖലീഫ ഉസ്മാൻ ദുന്നൂറയ്ൻ (റ)
ദാനധർമ്മങ്ങളുടെ നായകൻ കൂടിയായ മൂന്നാം ഖലീഫ ഉസ്മാൻ ദുന്നൂറൈൻ ധറപ 12 വർഷം ഭരണം നടത്തി. തുടക്കം മുതൽക്കേ ദാനധർമ്മത്തിന്റെ വിഷയത്തിൽ വലിയ താല്പര്യം കാണിച്ചിരുന്നു. ഒരു ഭാഗത്ത് സംശുദ്ധമായ ബുദ്ധിയും കഠിനാധ്വാനവും കാരണം ഖുറൈശികളിലെ വലിയ സമ്പന്നനായി മാറുകയും ഗനിയ്യ് (സമ്പന്നൻ) എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. മറുഭാഗത്ത് പടച്ചോന്റെ പ്രീതിക്കുവേണ്ടി സമ്പത്ത് സാധുക്കൾക്കും വിവിധ നന്മകൾക്കും ചിലവഴിക്കുകയും ചെയ്തു. രണ്ടുമൂന്നു ദിവസത്തിനിടയിൽ സാധാരണ നോമ്പ് പിടിക്കുമായിരുന്നു. രാത്രി അല്പം മാത്രം ആഹാരം കഴിച്ചിരുന്നു. വീട്ടിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും തഹജ്ജുദ് സമയത്ത് വളരെ നിശബ്ദമായി പ്രാർത്ഥനകൾ നിർവഹിച്ചിരുന്നു. ഓരോ വെള്ളിയാഴ്ച ദിവസവും ഒരു അടിമയെ വീതം മോചിപ്പിച്ചിരുന്നു. സാധുക്കളുടെ മനസ്സിന് സമാധാനം പകരാൻ താഴ്ന്ന വസ്ത്രം ധരിച്ചിരുന്നു. പ്രകൃതിപരമായി തന്നെ ഔദാര്യശീലം നിറഞ്ഞ് നിന്നിരുന്നു. നന്മയുടെ ഓരോ ഘട്ടങ്ങളിലും വിശാല മനസ്സോടെ സമ്പത്ത് ചിലവഴിച്ചിരുന്നു. അതിന്റെ ചില ചിത്രങ്ങൾ മാത്രം ഇവിടെ സമർപ്പിക്കുന്നു.
തബൂക്ക് യാത്രയുടെ സമയത്ത് പ്രവാചകന്റെയും സഹാബത്തിന്റെയും മൂന്നിൽ ഒരു ഭാഗം ചിലവ് ഏറ്റെടുത്തതിനോടൊപ്പം 1000 ദീനാർ സമർപ്പിച്ചു. ഇതിൽ വളരെ അധികം സന്തോഷിച്ച റസൂലുല്ലാഹി (സ) അത് കൈകൊണ്ട് എടുത്ത് ഉയർത്തി ജനങ്ങളെ കാണിക്കുകയും ഇതിന് ശേഷം ഉസ്മാന് ഏതൊരു കുഴപ്പവും സംഭവിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അബൂബക്കർ സിദ്ദീഖ് (റ)ന്റെ കാലത്ത് ഒരിക്കൽ കടുത്ത ക്ഷാമം ഉണ്ടായി.അതിൽ ഒരു ദിവസം സിദ്ധീഖ് (റ)പ്രസ്താവിച്ചു: ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ നിങ്ങളുടെ പ്രയാസങ്ങൾ മാറുന്നതാണ് ഞാൻ അതിനു വേണ്ടി പ്രത്യേകമായി പ്രാർത്ഥിച്ചിട്ടുണ്ട്. അല്പം കഴിഞ്ഞപ്പോൾ ഉസ്മാൻ (റ) ആയിരം ഒട്ടകങ്ങളുടെമേൽ നിറയ്ക്കപ്പെട്ട ഗോതമ്പിനെ മദീനയിലെ ജനങ്ങൾക്ക് വിധിച്ചു നൽകി. ഇത് കണ്ട കച്ചവടക്കാർ താങ്കൾ ഇത് കുറഞ്ഞ ലാഭത്തിനെങ്കിലും വിൽക്കുകയാണെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാനിത് പത്തിരട്ടി വിലക്കാണ് വിൽക്കുന്നത് എന്ന് പ്രസ്താവിച്ചു. അതായത് ഞാൻ ഇതു മുഴുവൻ പടച്ചവന്റെ മാർഗത്തിൽ ദാനം ചെയ്തിരിക്കുന്നു. പടച്ചവൻ എനിക്ക് ഇതിൽ പത്തിരട്ടി പ്രതിഫലം നൽകുന്നതാണ്.
ഏറ്റവും നല്ല ദാനം വിശുദ്ധ ജലം നൽകലാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇസ്ലാമിൽ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കപ്പെട്ടത് ശുദ്ധജല വിതരണത്തിലൂടെയാണ്. റസൂലുല്ലാഹി (സ) സഹാബാക്കളും പലായനം ചെയ്ത് മദീനയിൽ എത്തിയപ്പോൾ ജലത്തിന് വലിയ ക്ഷാമം ആയിരുന്നു. ബിഅ്ർ റൂമ എന്ന് പേരുള്ള ഒരു വലിയ കിണർ ഒരു യഹൂദിക്ക് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം കൂടിയ വിലയ്ക്ക് മാത്രമായിരുന്നു അതിൽ നിന്നും വെള്ളം എടുക്കാൻ അനുവദിച്ചിരുന്നത്. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) അരുളി: ഈ കിണർ ആരെങ്കിലും വാങ്ങി സഹോദരങ്ങൾക്ക് വഖ്ഫ് ചെയ്താൽ അവന് സ്വർഗ്ഗം ലഭിക്കുമെന്ന് ഞാൻ ഉത്തരവാദിത്വം ഏൽക്കാം. ഉടനെ ഉസ്മാൻ (റ) 35000 സ്വർണ നാണയത്തിന് അത് വാങ്ങി പൊതുജനങ്ങൾക്ക് ദാനമായി നൽകി. (ഖുലാസത്തുൽ വഫാഅ് : 115)
ഇന്നും ഈ കിണർ മദീന മുനവ്വറയിൽ ഒരു സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ വെള്ളം വളരെ പരിശുദ്ധവും രുചികരവുമാണ് . ഖിബ്ലത്തൈൻ മസ്ജിദിന്റെ പടിഞ്ഞാറേ ഭാഗത്ത് ഈ കിണർ സ്ഥിതി ചെയ്യുന്നു. ഇന്ന് സ്വർഗീയ കിണർ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മസ്ജിദുന്നബവി വിശാലമാക്കിയത് ഉസ്മാൻ (റ) ന്റെ മഹത്തായ സേവനങ്ങളിൽ പെട്ടതാണ്. ഉമർ (റ) ന്റെ കാലത്ത് മസ്ജിദുന്നബവി വിശാലമാക്കിയിരുന്നു. എങ്കിലും ഉസ്മാൻ (റ) ന്റെ കാലത്ത് അവിടെ വലിയ ഞെരുക്കം അനുഭവപ്പെട്ടു ഹിജ്‌റ 29 ന് ഉസ്മാൻ (റ)അതിനെ വളരെ വിശാലമാക്കി കൂടാതെ കല്ലും തടിയും ഉപയോഗിക്കുകയും ചെയ്തു. പഴയതിനേക്കാളും മസ്ജിദുന്നബവി വളരെ വിശാലമാവുകയും സൗന്ദര്യം ഉള്ളതായി തീരുകയും ചെയ്തു (ഇബ്‌നു അസീർ ).
മസ്ജിദുന്നബവിയുടെ അരികിലുള്ള ബകീഅ് എന്ന ഭൂമി വാങ്ങി ഖബർസ്ഥാനായി വഖ്ഫ് ചെയ്യുകയും ചെയ്തു. ബഖീഇന്റെയും ഇബ്‌നു ഹിബായുടെയും വലിയ വീടുകൾ വാങ്ങി വിശാലമായ അതിഥി മന്ദിരം തയ്യാറാക്കി (ത്വബ്രി) രണ്ട് ലക്ഷം സ്വർണ്ണനാണയം വിലവരുന്ന ഒരു ഭൂസ്വത്ത് വാങ്ങി പടച്ചവന്റെ മാർഗത്തിൽ വഖ്ഫ് ചെയ്തു. (ഇബ്‌നു സഅദ്) ബിഅ്ർ റൂമ കൂടാതെ ബിഅ്ർ സാഇബ്, ബിഅ്ർ ആം, ബിഅ്ർ അരീസ് എന്നീ കിണറുകൾ തയ്യാറാക്കുകയും പൊതുജനങ്ങൾക്ക് വഖ്ഫായി നൽകുകയും ചെയ്തു.
ഒരിക്കൽ റസൂലുല്ലാഹി (സ) അരുളി: ഇന്ന കുടുംബത്തിലെ ഭൂമി വാങ്ങി മസ്ജിദുന്നബവിക്ക് ദാനമായി നൽകുന്നവർക്ക് അല്ലാഹു സ്വർഗം നിർബന്ധമാക്കുന്നതാണ്. ഉസ്മാൻ (റ) സ്വന്തം പണം നൽകി അതിനെ വാങ്ങി മസ്ജിദിലേക്ക് ചേർത്തു.
നാലാം ഖലീഫ അലിയ്യുൽ മുർതളാ (റ)
ആത്മസംസ്‌കരണത്തിന്റെ നായകൻ കൂടിയായ അലിയ്യ് മുർതളാ (റ) പടച്ചവന്റെ മാർഗ്ഗത്തിൽ സ്വന്തം ആരോഗ്യവവും ശരീരവും ചിലവഴിക്കുന്നതിനോടൊപ്പം ദാനധർമ്മങ്ങളിലും വളരെ അധികം മുന്നേറിയിരുന്നു. സമ്പത്തിന്റെ ആവശ്യക്കാരായ ആരെയും അലിയ്യ് (റ) നിരാശരാക്കിയിരുന്നില്ല. ചിലപ്പോൾ തനിക്ക് ലഭിച്ച വളരെ കുറഞ്ഞ ആഹാര പാനീയങ്ങൾ പോലും സാധുക്കൾക്ക് നൽകി വയർ തടകി കിടന്നുറങ്ങിയിരുന്നു. അലിച്ച് (റ) ന്റെ ദാനധർമ്മവുമായ ബന്ധപ്പെട്ട ധാരാളം സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ കാണുക.
ഐനു അബീ നീ സർ എന്ന പേരിൽ പ്രസിദ്ധമായിരുന്ന ഭൂമിയും തടാകവും അല്ലഹുവിന്റെ മർഗ്ഗത്തിൽ വഖ്ഫ് ചെയ്തു. മുആവിയ (റ) ഇതിനെ വാങ്ങാൻ ആഗ്രഹിച്ച് 2 ലക്ഷം സ്വർണ്ണനാണയം നൽകാം എന്ന് പറയുകയും ചെയ്തു. എങ്കിലും ഹുസൈൻ (റ) അതിനെ നിരാഗരിച്ച് കൊണ്ട് പ്രസ്താവിച്ചു: ഇത് എന്റെ പിതാവ് സാധുക്കൾക്ക് ദാനമായി നൽകിയ പൊതു സ്വത്താണ്. ഇതിലൂടെ നരകത്തിന്റെ തീയിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നു അതിനാൽ ഞാനിതിനെ വിൽക്കുന്നതല്ല. (ഇസാലത്തുൽ ഖഫാഅ്)
അത് പോലെ ഓരോ വർഷവും നാലായിരം ദീനാർ വീതം ലാഭം ലഭിച്ചിരുന്ന മറ്റൊരു സ്വത്ത് അലിയ്യ് (റ) നന്മയുടെ വഴിയിൽ വഖ്ഫ് ചെയ്തു. (തഹ്ദീബുൽ അസ്മാഅ്) മദീനാ മുനവ്വറയിൽ ബിഅ്ർ അലിയ്യ് എന്ന പേരിൽ ഒരു കിണർ കുഴിച്ച് പൊതു ജനങ്ങൾക്കായി ദാനം ചെയ്തു. മൻബഅ് എന്ന സ്ഥലത്ത് അലിയ്യ് (റ) ധാരാളം തൊടുകൾ തയ്യാറാക്കുകയും അത് പൊതു ജനങ്ങൾക്ക് വഖ്ഫായി നൽകുകയും ചെയ്തു. (വഫാഉൽ വഫാഅ്)
മദീനാ മുനവറയിൽ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളിൽ രണ്ട് തോടുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വേണ്ടി നൽകി. പണ്ഡിതർ പറയുന്നു: അലിയ്യ് (റ) അദ്ദേഹത്തിന്റെ ഈജിപ്റ്റിലും മദീനയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭൂമിയും വീടുകളും കുടുംബാംഗങ്ങൾക്ക് വേണ്ടി വഖ്ഫ് ചെയ്തു. അത് ഇന്ന് വരെയും നിലനിൽക്കുന്നുണ്ട് (ഷറഹുൽ ഹിദായ) ഓരോ വർഷവവും സകാത്ത് നിർബദ്ധമാകുന്ന സമ്പത്ത് ഉണ്ടായിരുന്നിട്ടും മഹാനവർകൾ സക്കാത്ത് കൊടുക്കേണ്ടി വരാത്ത വിധം ദാനധർമ്മങ്ങൾ ചെയ്യുകയും സ്വന്തം ഇടുങ്ങിയ ജീവിതം നയിക്കുകയും ചെയ്തിരുന്നു.
മഹാൻന്മാരായ സ്വഹാബി വര്യന്മാരിൽ പ്രധാനപ്പെട്ട 4 പേരുടെ വഖ്ഫുകളെ കുറിച്ചുള്ള ചെറിയ വിവരണം. ഇത് പോലെ ഏതാണ്ട് എല്ലാ സ്വഹാബി സ്ത്രീകളും പുരുഷന്മാരും വഖ്ഫുകളിൽ വളരെ അധികം താൽപ്പര്യം കാണിച്ചിരുന്നു. അതിന്റെ ചെറിയൊരു വിവരണം മാത്രം ഇവിടെ കൊടുക്കുകയാണ്.
ഹസൻ (റ) ജീവിതത്തിൽ മൂന്നു പ്രാവശ്യം തന്റെ മുഴുവൻ സമ്പത്തിന്റെയും പകുതിഭാഗം അല്ലാഹുവിൻറെ മാർഗത്തിൽ ദാനം ചെയ്തു. (അസ്ദുൽ ഗാബ ) ഒരിക്കൽ സാധുക്കളായ ആളുകൾ ആഹാരത്തിനായി കഷ്ടപ്പെടുന്നത് കണ്ട് ഒരു തോട്ടം വാങ്ങി അവർക്ക് വഖ്ഫ് ചെയ്തു. (ഉസ്ദുൽ ഗാബ) സാധുക്കളെ സേവിക്കുന്നതിന് ആരാധനാ കാര്യങ്ങളെക്കാളും മുൻഗണന നൽകുമായിരുന്നു. ഒരിക്കൽ ഇഅ്തികാഫ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ ഒരു ആവശ്യക്കാരൻ കടന്നുവന്നു. ഒരാളോട് ശുപാർശ ചെയ്യണമെന്ന് പറഞ്ഞു. ഹസ്സൻ (റ) പുറപ്പെട്ട് അദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്തു തുടർന്ന് അരുളി: ഒരു സഹോദരന്റെ ആവശ്യ പൂർത്തീകരണത്തിന് പരിശ്രമിക്കുന്നത് ഒരു മാസം ഇഅ്ത്തികാഫ് ഇരിക്കുന്നതിനേക്കാളും ഉത്തമമാണ് എന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ട്. (ഇബ്‌നു അസാക്കിർ)
ഹുസൈൻ (റ) സാധുക്കളെ സഹായിക്കുന്നതിലും അനാഥരെ പരിചരിക്കുന്നതിലും വിധവകൾക്ക് സേവനം ചെയ്യുന്നതിലും വളരെ മുൻപന്തിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അലിയ്യ് (റ) ന്റെ വഖ്ഫ് സ്വത്തുക്കളുടെ പ്രധാന മുതവല്ലി കൂടി ആയിരുന്ന ഹുസൈൻ (റ) അതിനെ സംരക്ഷിക്കുന്നതിലും വളർത്തുന്നതിലും അർഹരായ ആളുകൾക്ക് നൽകുന്നതിലും അതിന്റെ ഗുണങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും വളരെയധികം ശ്രദ്ധിച്ചിരുന്നു.
സൈദ് ബനു അസ്ലം (റ)നിവേദനം ചെയ്യുന്നു: അല്ലാഹുവിനെ സുന്ദരമായ നിലയിൽ കടം നൽകുന്നവരായി ആരാണുള്ളത് എന്ന ആയത്ത് ഇറങ്ങിയപ്പോൾ അബു ദഹ്ദാഅ് (റ) റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത കരങ്ങൾ പിടിച്ചുകൊണ്ട് എന്റെ ഉടമസ്ഥതയിലുള്ള മദീനയിലെ പ്രധാന സ്ഥലത്തു നിലനിൽക്കുന്ന രണ്ട് തോട്ടങ്ങൾ അല്ലാഹുവിന് ഞാൻ കടം കൊടുത്തിരിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക മറ്റേത് കുടുംബാവശ്യങ്ങൾക്കായി എടുത്തുകൊള്ളുക. അങ്ങനെ ഒരു തോട്ടം അദ്ദേഹം ദാനം ചെയ്തു. അതിൽ 600 ഈന്തപ്പനകൾ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ഇതിനു പകരം താങ്കൾക്ക് ഉന്നതമായ സ്വർഗ്ഗം നൽകുന്നതാണ്. അബു ദഹ്ദാഅ് (റ) ഉടനെ തോട്ടത്തിലേക്ക് പോയി അവിടെ ഭാര്യ ഉമ്മുദ്ദഹ്ദാഉം കുട്ടികളും ഉണ്ടായിരുന്നു. അദ്ദേഹം തോട്ടത്തിന്റെ വെളിയിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു: ഈ തോട്ടം ഞാൻ അല്ലാഹുവിന് കടം കൊടുത്തിരിക്കുന്നു സന്തോഷത്തോടുകൂടി ദാനം ചെയ്തിരിക്കുന്നു. അല്ലാഹു എനിക്ക് പരലോകത്ത് ഇതിനേക്കാളും ഉത്തമമായത് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആകയാൽ സാധനങ്ങളെല്ലാം എടുത്ത് ഈ തോട്ടത്തിന്റെ വെളിയിലേക്ക് വരിക ഉമ്മുദ്ദഹ്ദാഅ് (റ) ഭർത്താവിനെ പ്രശംസിച്ചുകൊണ്ട് കുട്ടികളെയും എടുത്ത് സാധനങ്ങളും കൊണ്ട് തോട്ടത്തിന്റെ വെളിയിലേക്ക് വരികയുണ്ടായി.
ഒരിക്കൽ ഒരു അനാഥ ബാലൻ റസൂലുല്ലാഹി (സ) യുടെ അടുക്കൽ വന്നു ശേഷം ആ കുട്ടി ഇന്ന ഈന്തപ്പന തോട്ടം അവന്റെതാണെന്നും അത് മറ്റൊരാൾ അപഹരിച്ചു കൈകലാക്കിയിരിക്കുന്നുവെന്നും വാദിച്ചു. പക്ഷേ വാദത്തിന് തെളിവുകളൊന്നും കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല അതുകൊണ്ട് റസൂലുല്ലാഹി (സ) അദ്ദേഹത്തിന് എതിരായി വിധിച്ചു. ഇത് കേട്ടപ്പോൾ ആ യത്തീമായ കുട്ടി കണ്ണീർ വാർത്തു കൊണ്ട് കരഞ്ഞു ഇത് കണ്ടപ്പോൾ റസൂലുല്ലാഹി (സ) ആ തോട്ടം യത്തീമിന് കൊടുക്കാനും പടച്ചവൻ അതിനുപകരം സ്വർഗ്ഗം നൽകുന്നതാണ് എന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഈ സമയത്ത് അബു ദ്ദഹ്ദാ (റ) അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഇതിനുപകരം എന്റെ വിലകൂടിയ തോട്ടം താങ്കൾ എടുത്തുകൊള്ളുക എന്ന് പറഞ്ഞു. അദ്ദേഹം അതിനു തയ്യാറായി അങ്ങനെ തന്റെ വില കൂടിയ തോട്ടം അദ്ദേഹത്തിന് നൽകുകയും വിലകുറഞ്ഞ തോട്ടം എടുത്ത് യത്തീമിനെ ഏൽപ്പിക്കുകയും ചെയ്തു. (ഇസ്തിയാബ്)
എട്ടാമതായി ഇസ്ലാം സ്വീകരിച്ച അബ്ദുർ റഹ്മാൻ ഇബ്‌നു ഔഫ് (റ) വലിയ സമ്പന്നനും ധർമ്മിഷ്ഠനും ആയിരുന്നു. സമ്പത്ത് അധികരിക്കുന്നതിനെ കുറിച്ചുള്ള ഭയം ഒരിക്കൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ (റ) പങ്കു വെച്ചപ്പോൾ അധികമായി ദാനധർമ്മം ചെയ്യാൻ ഉപദേശിക്കുകയും നാൽപ്പതിനായിരം ദീനാർ വില വരുന്നൊരു ഭൂമി ദാനം നൽകുകയും ചെയ്തു. മറ്റൊരിക്കൽ സാധന സാമഗ്രികൾ ചുമന്ന എഴുന്നൂറ് ഒട്ടകങ്ങളെയും അതിന്റെ സാധനങ്ങളെയും ദാനം ചെയ്തു. ആകെ മുപ്പതിനായിരം അടിമകളെ മോചിപ്പിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരുടെ ചിലവുകൾക്കായി ആറ് ലക്ഷം സ്വർണ്ണ നാണയം വില വരുന്ന ഭൂമിയെ വസിയ്യത്ത് ചെയ്തു. ഒരിക്കൽ അമ്പതിനായിരം ദീനാർ ദാന ധർമ്മം ചെയ്തു. ബദ്‌റിൽ പങ്കെടുത്ത ഓരോ സ്വഹാബികൾക്കും നാല് ലക്ഷം ദീനാറുകൾ വീതം നൽകി. റസൂലുല്ലാഹി ? യുടെ കാലത്തും ധാരാളമായി ദാനധർമ്മങ്ങൾ ചെയ്തിരുന്നു.
അർഖം (റ) സഫാ മലയുടെ താഴ് ഭാഗത്തുള്ള വീടിന്റെ ഉടമസ്ഥനായിരുന്നു. അതുകൊണ്ട് തന്നെ അതിന് ദാറുൽ അർഖം എന്ന് പറയപ്പെടുന്നു. റസൂല്ലുല്ലാഹി ? യുടെ ആദ്യ കാലത്ത് ഈ വീട്ടിൽ പ്രബോധന വൈജ്ഞാനിക സംസ്‌കരണ പ്രവർത്തനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഇവിടെ ധാരാളം സ്വഹാബികൾ താമസിക്കുകയും അല്ലാഹുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഉമർ (റ) ഇസ്ലാം സ്വീകരിച്ചത്. അർഖം (റ) ഈ വീടിനെ സ്വന്തം മക്കളുടെ പേരിൽ വഖ്ഫ് ചെയ്തു. അതായത് ഈ വീട് വിൽക്കപ്പെടുകയാേ അനന്തരാവകാശം ആക്കപ്പെടുകയോ ചെയ്യുന്നതല്ല. സന്താന പരമ്പരകൾക്ക് ഉപയോഗിക്കാവുന്നതാണ്. (ഫത്ഹുൽ ഖദീർ)
പ്രസിദ്ധ സ്വഹാബിയായ ത്വൽഹ (റ) വലിയ ധർമ്മിഷ്ടനായിരുന്നു. റസൂലുല്ലാഹി ? ഫയ്യാസ് (വലിയ ധർമ്മിഷ്ഠൻ) എന്ന് അപര നാമം നൽകിയ അദ്ദേഹത്തിന്റെ ധർമ്മത്തിന്റെ ചില ചിത്രങ്ങൾ കാണുക. സ്വന്തം ഗോത്രമായ ബനൂ തമീമിലെ മുഴുവൻ സാധുക്കളുടെയും ചിലവുകൾ നടത്തിയിരുന്നു. വിധവകളുടെ കാര്യങ്ങൾ നോക്കുകയും കടക്കാരുടെ ബാധ്യത വീട്ടുകയും ചെയ്തിരുന്നു.
ഒരിക്കൽ ഏഴ് ലക്ഷം ദിർഹം വില വരുന്ന വില കൂടിയ ഭൂമി വിൽക്കുകയും സമ്പത്ത് മുഴുവൻ മദീനാ നിവാസികൾക്ക് വിതരണം നടത്തുകയും ചെയ്തു. ഒരിക്കൽ ഒരു തോട്ടത്തിൽ നിസ്‌കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിസ്‌കാരത്തിന് ശേഷം അത് നന്മയുടെ മാർഗ്ഗത്തിൽ വഖ്ഫ് ചെയ്തു. ഒരിക്കൽ ബൈസാൻ എന്ന ശുദ്ധ ജല തടാകം വാങ്ങി പൊതുജനങ്ങൾക്ക് ദാനം ചെയ്തു. ഇതിൽ സന്തോഷിച്ചു കൊണ്ടാണ് റസൂലുല്ലാഹി ? അദ്ദേഹത്തെ ഫയ്യാസ് എന്ന് വിളിച്ചത്.
സ്വർഗ്ഗം കൊണ്ട് ഒരുമിച്ച് സന്തോഷ വാർത്ത അറിയിക്കപ്പെട്ട ഒരാളായ സുബൈർ (റ) വലിയ സമ്പന്നനും അതു പോലെ ധർമ്മിഷ്ടനും ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു ഭൂസ്വത്ത് വിധവകളായ തന്റെ സ്വന്തം മക്കൾക്ക് വഖ്ഫ് ചെയ്തു. (ഫത്ഹുൽ ഖദീർ)
സഅ്ദ് (റ) മാതാവ് മരണപ്പെട്ടപ്പോൾ അവരുടെ പേരിൽ വല്ലതും ദാനം ചെയ്യാൻ ആഗ്രഹിക്കുകയും റസൂലുല്ലാഹി ? യോട് ചോദിച്ചപ്പോൾ ജലമാണ് ഉത്തമമെന്ന് പ്രസ്താവിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ചെറിയാെരു നോട്ടം വാങ്ങി അതിൽ കിണർ കുഴിച്ച് മാതാവിന്റെ പേരിൽ വഖ്ഫ് ചെയ്തു.
പ്രധാന സ്വഹാബിയായ ഹകീമുബ്‌നു ഹിസാം (റ) ഒരു വീട് അറുപതിനായിരം ദീനാറിന് മുആവിയക്ക് വിറ്റു. വില വളരെ കുറഞ്ഞ് പോയെന്ന് ചില കൂട്ടുകാർ പറഞ്ഞപ്പോൾ ആ സമ്പത്ത് മുഴുവൻ ദാനം ചെയ്തു. മറ്റൊരിക്കൽ ഹജ്ജ് ചെയ്തപ്പോൾ അറഫയിൽ വെച്ച് നൂറ് അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. ഇബ്‌നു ഉമർ (റ) പറയുന്നു: സമുന്നത നന്മ കരസ്ഥമാക്കുന്നതിന് ഏറ്റവും പ്രിയപ്പെട്ട സമ്പത്തിൽ നിന്നും ദാനം ചെയ്യണം എന്ന ഖുർആനിക വചനം പാരായണം ചെയ്തപ്പോൾ എന്റെ സമ്പത്തിനെ കുറിച്ച് ഞാൻ ചിന്തിച്ചു. അത് മർജാന എന്ന അടിമ സ്ത്രീയാണെന്ന് ഞാൻ മനസ്സിലാക്കി അങ്ങനെ അവരെ മോചിപ്പിക്കുകയും പ്രിയ ശിഷ്യനായ നാഫിഇ (റ) ന് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. പിതാവ് വഴി അദ്ദേഹത്തിന് ലഭിച്ച വീട് മക്കൾക്ക് വേണ്ടി ദാനം ചെയ്തു. ഖാലിദ് (റ), കഅ്ബ് (റ), ത്വൽഹത്തുൽ അൻസാരി (റ) മുതലായ സ്വഹാബി വര്യന്മാരുടെ ദാനധർമ്മങ്ങളും പ്രസിദ്ധമാണ്.
സ്വഹാബികളായ പുരുഷന്മാരോട് സ്വഹാബി വനിതകളും ദാനധർമ്മങ്ങളിൽ മത്സരിച്ചിരുന്നു. റസൂലുല്ലാഹി ? യുടെ ആദ്യ കാലത്ത് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ) യുടെ സമ്പത്താണ്. സ്വശരീരവും സമ്പത്തും നന്മയുടെ വഴിയിൽ അങ്ങേയറ്റം ആത്മാർത്ഥയോടെ ചിലവഴിച്ച ഖദീജ (റ) യുടെ മാതൃക അത്യന്തം സമുന്നതമാണ്. ധർമ്മിഷ്ഠതയുടെ പര്യായമായ സിദീഖ് (റ) മകൾ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യും വലിയ ധർമ്മിഷ്ഠയായിരുന്നു. ലഭിക്കുന്ന സമ്പത്തെല്ലാം ഉടനടി ധർമ്മം ചെയ്തിരുന്നു. ഇതിനെ വിമർശിച്ച ഇബ്‌നു സുബൈർ (റ) നോട് വളരെ കടുപ്പത്തിൽ പ്രതികരിച്ചു. ഒരിക്കൽ ലഭിച്ച ഒരു ലക്ഷം നായണങ്ങൾ അതേ സദസ്സിൽ വെച്ച് തന്നെ ചിലവഴിച്ചു. അന്നവർക്ക് നോമ്പായിരുന്നു. നോമ്പു തുറക്കാൻ നേരത്ത് ഭക്ഷണത്തിന് ഒന്നുമില്ലായിരുന്നു. ഉമ്മുൽ മുഅ്മിനീൻ ഹഫ്‌സ (റ) തന്റെ ഭൂമി നന്മകൾക്കായി വഖ്ഫ് ചെയ്തു. ഉമ്മുൽ മുഅ്മിനീൻ സൈനബ് (റ) ധർമ്മത്തിന്റെ ആധിക്യം കാരണം സാധുക്കളുടെ മാതാവ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇതര സ്വഹാബി വനിതകളും ഇതേ മാതൃകകൾ തന്നെ സ്വീകരിച്ചിരുന്നു. (വിവരണത്തിന് സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ വായിക്കുക.)
വഖ്ഫുകൾ ഖിലാഫത്തുർറാഷിദക്ക് ശേഷം, അമവീ ഖിലാഫത്ത്
ഹിജ്‌രി 40ന് മുമ്പ് ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലം സമ്പൂർണ്ണമായും സ്‌പെയിനിൽ അഞ്ഞൂറിലേറെ വർഷവും നിലനിന്ന അമവി ഖിലാഫത്തിലും വഖ്ഫുകളുടെ വസന്തമായിരുന്നു. അമവി കാലഘട്ടത്തിലെ വഖ്ഫുകളെ പത്ത് വിഭാഗങ്ങളായി തിരിക്കാം. 1, യാചന പൂർണ്ണമായും നിരോധിക്കുകയും ആവിശ്യക്കാരായ മുഴുവൻ ജനങ്ങളുടേയും ജീവിതാവിശ്യങ്ങൾ നിർവഹിച്ച് കൊടുക്കുകയും ചെയ്തു. 2, ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി. 3, ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് സഹായ നിധി നൽകുകയും ചെയ്തു. 4, അംഗവൈകല്യമുള്ളവർക്ക് പെൻഷൻ നടപ്പിലാക്കി. 5, അനാഥരേയും വിധവകളേയും സഹായിച്ചു. 6, യാത്രികർക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കി. 7, ശ്രുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 8, ആയിരക്കണക്കിന് മസ്ജിദുകളും മദ്‌റസകളും സജ്ജീകരിച്ചു. 9, ഭരണകേന്ദ്രമായ ഡമാസ്‌കസിൽ ആരാധനകൾക്കും മറ്റും വൻ സൗകര്യങ്ങൾ ചെയ്തു. 10, മസ്ജിദുന്നബവി വിപിലീകരിച്ചു. അന്നത്തെ പ്രധാന ഖലീഫമാരുടെ വഖ്ഫ് പ്രവർത്തനങ്ങൾ താഴെ ചുരുക്കി കൊടുക്കുന്നു.
ഹിജ്‌രി 41 മുതൽ 51 വരെ ഖലീഫയായിരുന്ന ഹസ്രത്ത് മുആവിയ (റ) പണ്ട് മുതൽക്കേ, ധർമ്മിഷ്ഠനായിരുന്നു. ഖിലാഫത്ത് ഏറ്റെടുത്ത ശേഷം ഇതിൽ വലിയ വർദ്ധനവുണ്ടായി. സ്‌നേഹിതൻ, എതിരാളി എന്നീ വിത്യാസങ്ങളില്ലാതെ എല്ലാവർക്കും ദാനധർമ്മങ്ങൾ ചെയ്തിരുന്നു. ആവശ്യക്കാരെ കണ്ടെത്തി അറിയിക്കണമെന്ന് അടുത്തവരോട് പറയുകയും അവർ വഴിയായി ആവശ്യക്കാരെ സഹായിക്കുകയും ചെയ്തിരുന്നു. സാധുക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചിരുന്നു. അബ്ബാസ് (റ) പറയുന്നു: മുആവിയ (റ)യുടെ അരികിൽ പോകുന്നവർക്ക് സമൃദ്ധമായി സമ്പത്ത് ലഭിക്കുന്നതാണ്. ഹസ്രത്ത് മുആവിയ (റ) ധാരാളം മസ്ജിദുകൾ നിർമ്മിച്ചു. അതിനുവേണ്ടി വഖ്ഫുകൾ തയ്യാറാക്കി. മുജാഹിദുകളുടെ കുടുംബത്തിന് വരുമാനം ഏർപ്പാട് ചെയ്തു. പൊതുജന നന്മകൾക്ക് വേണ്ടി നിരവധി സേവനങ്ങൾ ചെയ്തു. ധാരാളം അരുവികൾ ഒഴുക്കി. അസ്‌റഖ്, ശുഹദാഅ് മുതലായ അരുവികൾ അതിൽ പ്രസിദ്ധമാണ്.
86 മുതൽ 96 വരെ ഖലീഫയായിരുന്ന വലീദുബ്‌നു അബ്ദിൽ മലികിന്റെ കാലത്ത് നാടുകൾ വളരെ പുരോഗതി പ്രാപിച്ചു. നിരവധി വഖ്ഫ് കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുകയും ആവശ്യക്കാരെ കണ്ടെത്തി സേവിക്കുകയും ചെയ്തു. സംസാര ശേഷിയില്ലാത്തവർ, അന്ധന്മാർ, സാധുക്കൾ ഇവർക്ക് മാസം ചിലവ് നൽകാൻ ഏർപ്പാട് ചെയ്തു. അനാഥ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ പുലർത്തി. ഓരോ അന്ധനും വഴികാട്ടാൻ ഒരാളെ വീതം നിശ്ചയിച്ചു. വികലാംഗർക്ക് ഓരോ സേവകരെയും നൽകി. വ്യവസ്ഥാപിതമായ നിലയിൽ ആശുപത്രികൾ സ്ഥാപിച്ചു. യാത്രികർക്ക് വലിയ സൗകര്യങ്ങൾ ചെയ്തുകൊടുത്തു. യാചന നിരോധിക്കുകയും ആവശ്യക്കാരെ സഹായിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മസ്ജിദുകൾ വിപുലീകരിച്ചു. വിശിഷ്യാ മസ്ജിദുന്നബവി വലുതാക്കി. പ്രവാചക പത്‌നിമാരുടെ വീടുകൾ വാങ്ങി മസ്ജിദുന്നബവിയിലേക്ക് ചേർത്തു. മസ്ജിദുന്നബവിയിലെ അനുഗ്രഹീത സ്ഥലമായ റൗളാ ശരീഫാ അണിയിച്ചൊരുക്കി. ത്വബ്‌രി പറയുന്നു: ശാം പ്രദേശം മുഴുവനും പാഠശാലകൾ സ്ഥാപിച്ചു. ആവശ്യമുള്ള സ്ഥലങ്ങളിൽ ആശുപത്രികളും അതിൽ പ്രത്യേക രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളും ചെയ്തു.
96 മുതൽ 99 വരെ ഭരണം നടത്തിയ സുലൈമാൻ ബിൻ അബ്ദിൽ മലിക് അധികരിച്ച ധർമ്മിഷ്ഠയുടെ പേരിൽ മിഫ്താഹുൽ ഖൈർ എന്ന് വിളിക്കപ്പെട്ടിരുന്നു. മദീനാ നിവാസികൾക്ക് ധാരാളം സേവനങ്ങൾ ചെയ്തു. അടുത്ത ഖലീഫയായി ഉമറുബുന് അബ്ദിൽ അസീസിനെ നിയമിച്ചതും അദ്ദേഹത്തിന്റെ മാതൃക ലോകാവസാനം വരെ പ്രകാശിച്ച് നിൽക്കുന്നതും ഖലീഫയുടെ വലിയൊരു ദാനമാണ്. മക്കാമുകർറമയിൽ ശുദ്ധ ജലത്തിന്റെ ദൗർലഭ്യതയുണ്ടായിരുന്നു. അദ്ദേഹം അവിടെ ശുദ്ധ ജലത്തിന് ഏർപ്പാട് ചെയ്തു. വലിയൊരു തടാകം പണിയുകയും അതിൽ നിന്നും മക്ക മുഴുവൻ ജലം എത്തിക്കുകയും ചെയ്തു. ശാമിലെ റംലാ എന്ന പട്ടണം സജ്ജീകരിക്കുകയും അവിടെ വിദ്യാഭ്യാസ കേന്ദ്രത്തിനും ഗ്രന്ഥാലയത്തിനും പ്രത്യേക വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു.
99 മുതൽ 101 വരെ ഖിലാഫത്ത് നടത്തിയ ഇസ്‌ലാമിലെ പ്രഥമ നവോത്ഥാന നായകൻ കൂടിയായ ഉമറുബ്‌നു അബ്ദിൽ അസീസ് (റ) സർവ്വ നന്മകളിലും മുന്നേറി. പ്രത്യേകിച്ചും നിലനിൽക്കുന്ന ദാനങ്ങളിൽ വലിയ ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിലനിൽക്കുന്ന ദാനമായിരുന്നു. കൂടാതെ, വിശാലമായ ഭരണപ്രദേശം മുഴുവൻ അഗതി മന്ദിരങ്ങളും വഴിയമ്പലങ്ങളും സ്ഥാപിക്കുകയും ഓരോ പ്രദേശങ്ങളിലുമുള്ള ഗവർണ്ണർമാരോട് ഇത് സ്ഥാപിക്കാനും നല്ലനിലയിൽ പരിപാലിക്കാനും നിർദ്ദേശിക്കുകയും ചെയ്തു. യാത്രികരോട് അവിടെ ഒരു ദിവസമെങ്കിലും താമസിക്കാനും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അഭ്യർത്ഥിച്ചിരുന്നു. രോഗികളായ യാത്രികർക്ക് എത്ര നാളുകൾ വേണമെങ്കിലും താമസിക്കാൻ സൗകര്യമുണ്ടായിരുന്നു. അവരുടെ വാഹനങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നു. വാഹനമില്ലാത്ത യാത്രികരെ പ്രത്യേക വാഹനത്തിൽ നാടുകളിലെത്തിച്ചിരുന്നു. ഓരോ പ്രദേശങ്ങളിലും വലിയ ഭക്ഷണാലയം സ്ഥാപിക്കുകയും മുഴുവൻ സാധുക്കൾക്കും യാത്രികർക്കും ആഹാരം നൽകുകയും ചെയ്തിരുന്നു. മൃഗങ്ങൾക്ക് മേയാൻ പ്രത്യേക സൗകര്യങ്ങൾ ചെയ്യുകയുണ്ടായി. സർവ്വഭാഗങ്ങളിലും സമ്പൽസമൃദ്ധി കളിയാടുകയും അവസാനം സകാത്ത് വാങ്ങാൻ ആളുകളെ ലഭിക്കാതെ വരുകയും ചെയ്തു. ഇബ്‌നു സഅദ് കുറിക്കുന്നു: അർഹരായ ആളുകൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ ഉമറുബ്‌നുൽ അബ്ദിൽ അസീസ് നിർദ്ദേശിച്ചു. ഇത് എല്ലാവരും പാലിച്ചു. അടുത്ത വർഷമായപ്പോൾ സകാത്ത് വാങ്ങിയവർ സകാത്ത് കൊടുക്കാൻ അർഹരായിത്തീർന്നു. യഹ്‌യബ്‌നു സഈദ് പറയുന്നു: ആഫ്രിക്കൻ പ്രദേശത്ത് സകാത്ത് പിരിക്കാൻ ഞാനാണ് പോയത്. അവിടെ നിന്നും പിരിക്കുന്നത് അവിടെ തന്നെ വിതരണം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ, എനിയ്ക്ക് വിതരണം ചെയ്യാൻ ആരെയും ലഭിച്ചില്ല. (ത്വബഖാത്ത്)
വേറെയും ധാരാളം ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. സാധുക്കളിൽ നിന്നും പഴയ നാണയങ്ങൾ വാങ്ങി പുതിയ നാണയങ്ങൾ നൽകിയിരുന്നു. കട ബാധ്യതയുള്ളവർക്ക് കടം വീട്ടാൻ തുക മാറ്റിവെച്ചു. തടവുകാരുടെ കുടുംബത്തിന് ആവശ്യമായ ചിലവുകൾ നൽകി. ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തി ഖലീഫയെ വിവരം ധരിപ്പിക്കണമെന്ന് അടുത്തുള്ളവരോട് സദാ നിർദ്ദേശിച്ചിരുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ വന്ന് ശക്തമായ ഭാഷയിൽ ആവശ്യങ്ങൾ അവതരിപ്പിച്ചു. അത് കേട്ടപ്പോൾ ഖലീഫ തല കുനിച്ചിരുന്നു. അദ്ദേഹത്തിന്റെ നയനങ്ങളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. സംസാരിച്ച് കഴിഞ്ഞപ്പോൾ ചോദിച്ചു: നിങ്ങളുടെ വീട്ടിൽ ആരെല്ലാമുണ്ട്? അദ്ദേഹം പറഞ്ഞു: എട്ട് അംഗങ്ങളുണ്ട്. ഖലീഫ അവർക്കെല്ലാവർക്കും നിരന്തര സഹായത്തിന് ഏർപ്പാട് ചെയ്തു. (സീറത്ത് ഉമർ ബിൻ അബ്ദിൽ അസീസ്)
ഓരോ പ്രദേശത്തെയും രോഗികളുടെയും ആവശ്യക്കാരുടെയും പേര് വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. അത് രേഖപ്പെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശക്തമായി ശകാരിച്ചിരുന്നു. ചിലരെ ഈ വഴിയിൽ തടവിലിടുകയും ചെയ്തു. കട ബാധ്യത കൂടുകയും കൊടുത്ത് വീടാൻ കഴിവില്ലാതാവുകയും ചെയ്തവർക്ക് അതിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. പാല് കുടിക്കുന്ന കുട്ടികൾക്ക് മാസം റേഷൻ നൽകിയിരുന്നു. (ത്വബഖാത്ത്) ഒരു ഗവർണ്ണർക്ക് ഇപ്രകാരം കത്തെഴുതി: ഓരോ മസ്ജിദുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക. പണ്ഡിതന്മാരെ വിദ്യാഭ്യാസ പ്രബോധന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും അതിന് തയ്യാറാകുന്നവർക്ക് ജീവിതാവശ്യങ്ങൾ ശരിയായ നിലയിൽ ചെയ്ത് കൊടുക്കുകയും ചെയ്യുക. ഹിംസ് ഗവർണ്ണർക്ക് എഴുതി: അദ്ധ്യാപനത്തിന് ജീവിതം മാറ്റിവെച്ചവർക്ക് മാസം നൂറ് ദീനാർ വീതം നൽകുക. അവർ സമാധാനത്തോടെ സേവനങ്ങളിൽ മുഴുകുന്നതാണ്. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സമ്പത്ത് നൽകുക. (ജാമിഅ് ബയാനിൽ ഇൽമ്)
അബ്ബാസി യുഗം
അബ്ബാസ് (റ)ന്റെ പിൻഗാമികളിലൂടെ സ്ഥാപിതമായ ബനൂ അബ്ബാസ് ഭരണം അറുന്നൂറ് വർഷം നീണ്ട് നിന്നു. വൈജ്ഞാനിക മേഖലയിൽ വികാസം പ്രാപിച്ച ഈ കാലഘട്ടത്തിൽ വിജ്ഞാന മേഖലയിലും ഇതര മണ്ഡലങ്ങളിലും വലിയ സേവനങ്ങൾ നടത്തുകയും പ്രത്യേകിച്ചും വിത്യസ്ത വിഷയങ്ങളിൽ വഖ്ഫുകൾ സജീവമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലെ വഖ്ഫുകളുടെ നഖചിത്രം ഇപ്രകാരമാണ്: 1. തൊഴിലാളികൾക്ക് വഖ്ഫ് സ്വത്തുക്കൾ വഴി മതിയായ സാമ്പത്തിക സഹായം ചെയ്തു. 2. തടവുകാരെയും കുടുംബത്തെയും സഹായിക്കുന്നതിന് വഖ്ഫുകൾ സ്ഥാപിക്കപ്പെട്ടു. 3. സൗജന്യ യാത്രയ്ക്കും യാത്രികരെ സഹായിക്കുന്നതിനും പ്രത്യേകം വഖ്ഫ് ഉണ്ടായിരുന്നു. 4. പാഠശാലകൾ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് ചിലവ് നൽകുകയും അദ്ധ്യാപകരെ സേവിക്കുകയും ചെയ്യുന്നതിന് വഖ്ഫുകൾ സജ്ജമാക്കി. 5. മസ്ജിദുകൾ നിർമ്മിക്കാനും അവയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും വഖ്ഫുകൾ ഉണ്ടാക്കി. 6. ആശുപത്രികളും ആഹാര കേന്ദ്രങ്ങളും സ്ഥാപിക്കുകയും സജീവമാക്കുകയും ചെയ്തു. 7. അനാഥാലയങ്ങൾ, വികലാംഗ കേന്ദ്രങ്ങൾ മുതലായ സ്ഥാപിക്കുകയും ആവശ്യക്കാരുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ മുഴുവൻ സേവനങ്ങളിലും വഖ്ഫുകൾ സജീവമായി. ഈ യുഗത്തിലെ ചില ഖലീഫമാരെ മാത്രം പരാമർശിക്കുന്നു.ഹിജ്‌രി 158 മുതൽ 169 വരെ ഖലീഫ ആയിരുന്ന അബൂ അബ്ദില്ല മുഹമ്മദ് മഹ്ദി സൽ സ്വഭാാവങ്ങളുടെ സമാഹാര മായിരുന്നു. ചെറു പ്രായം മുതൽക്കെ ദാന ഓർമ്മങ്ങളിൽ താൽപര്യം കിട്ടിയിരുന്ന അദ്ദേഹം അധികാരം ലഭിച്ചത് മുതൽ ജന ക്ഷേമ ജീവകാരുണ്യ പ്രവർത്തന ങ്ങളിൽ ആവേശം കാണിച്ചു. ആദ്യമായി ഹാജിമാരുടെ യാത്രയിൽ അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങൾ മാറ്റാൻ പരിശ്രമിച്ചു. മക്കാമുകർറമയിലേക്കുള്ള എല്ലാ വഴികളിലും ധാരാളം വിശ്രമ കേന്ദ്രങ്ങളും ജലപാന സൗകര്യങ്ങളും മൃഗങ്ങൾക്കുള്ള ആഹാരവും തയ്യാറാക്കി. മസ്ജിദുൽ ഹറാം വിപുലീകരിക്കുകയും ജനങ്ങൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മസ്ജിദ് നബവി വിശാലമാക്കി. ശമ്പളത്തിന് ജോലിക്കാരെ നിയമിക്കുകയും അവരുടെ മേൽനോട്ടത്തിന് ആളുകളെ നിശ്ചയി ക്കുകയും ചെയ്തു. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം മസ്ജിദുകളും മദ്‌റസകളും സ്ഥാപിക്കിക്കുകയും അവയുടെ നടത്തിപ്പിന് ഏർപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. അധികമായി സുശ്രുഷ കേന്ദ്രങ്ങളും ആഹാര വിതരണ സൗകര്യങ്ങളും സജ്ജീകരിക്കുകയും അവയുടെ ചിലവുകൾ ശ്രദ്ധിക്കുകയും ചെയ്തു. പിതാവ് മൻസൂർ ഒന്നരക്കോടി സ്വർണ്ണ നാണയങ്ങളും 60 കോടി ദിർഹമുകളും വിട്ടിട്ട് പോയിരുന്നു. മഹതി അതെല്ലാം പൊതുഖജനാവിലേക്ക് ചേർക്കുകയും വഖ്ഫ് സ്വത്താക്കി മാറ്റുകയും ചെയ്തു. (താരീഖ് മക്ക, ഖുലാസത്തുൽ വഫാ മആരിഫ്)
170 മുതൽ 193 വരെ മരണം നടത്തിയ ഹാറൂൻ റഷീദിന്റെ കാലഘട്ടം അബ്ബാസി യുഗത്തിന്റെ സുവർണ്ണ യുഗമായിരുന്നു. യൂറോപ്യൻ ചരിത്രകാരൻമാർ പോലും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഖാളിയായിരുന്ന ഇമാം അബൂയൂസുഫും മന്ത്രിയായിരുന്ന ബറാമിവയും കവിയായിരുന്ന മർവാനും സർവ്വോപരി പ്രിയപ്പെട്ട പത്‌നി സുബൈദയും മറ്റും അദ്ദേഹത്തിന് പ്രകാശത്തിൻ മേൽ പ്രകാശമായി ഹാറൂൻ റഷീദ് ഒരു ഭാഗത്ത് മതകാര്യത്തിലും മറുഭാഗത്ത് ജീവകാരുണ്യത്തിലും മുന്നിട്ട് നിന്നു. ദിവസവും 100 റക്അത്ത് സുന്നത്ത് നമസ്‌കരിക്കുകയും 1000 ദിർഹം ദാനം കൊടുക്കുകയും ചെയ്തിരുന്നു. 2 വർഷത്തിലൊരിക്കൽ ഹജ്ജ് ചെയ്തിരിന്നു. പോകാത്ത വർഷം ചിലവുകൾ നൽകി 300 പേരെ അയച്ചിരുന്നു. മസ്ജിദുകൾ, മദ്‌റസകൾ ആഹാര കേന്ദ്രങ്ങൾ ,ആശുപത്രികൾ, വികലാംഗ കേന്ദ്രങ്ങൾ, അഥിതി മന്തിരങ്ങൾ, യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ ധാരാളമായി സ്ഥാപിക്കുകയും അവയുടെ ചിലവിന് സമുന്നത വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ജനങ്ങളെല്ലാം വഖ്ഫിലേക്ക് തിരിയുകയും സർവ്വ സ്ഥലങ്ങളിലും ചെറുതും വലുതുമായ വഖ്ഫുകൾ അധികരിക്കുകയും ചെയ്തു. വിജ്ഞാന വിഷയത്തിലും അദ്ദേഹം തൽപരനായിരുന്നു. യൂനാനിലെയും ഇന്ത്യയിലെയും പണ്ഡിറ്റുകളെയും ക്രെസ്തവ യഹൂദ പണ്ഡിതരെയും വിളിച്ച് വരുത്തി ആദരിക്കുകയും അവരെ കൊണ്ട് അനറബി രചനകൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിരുന്നു. രചനാ വിവർത്തനങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടക്കുന്നതിന് ബൈത്തുൽ ഹിക്മ എന്ന പേരിൽ ഒരു വലിയ സ്ഥാപനം സ്ഥാപിക്കുകയും അതിന് വേണ്ടി വഖ്ഫ് ഏർപ്പാടാക്കുകയും ചെയ്തു. (അൻ ഹാറൂൻ) ഹജ്ജ് യാത്രകളും ഇതര യാത്രകളും നടത്തുമ്പോൾ ആവശ്യക്കാർക്ക് വാരിക്കോരി ധർമ്മങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. ഖലീഫയുടെ മരണാനാന്തരം മഴപോലെ വർഷിച്ച അനുശോചന കാവ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ധർമ്മിഷ്ടതയെ എല്ലാവരെയും ഒരുപോലെ വാഴ്ത്തിപ്പറഞ്ഞു. (അൽ ഹാറൂൻ)
ഭർത്താവിന്റെ ധർമ്മിഷ്ടത ഭാര്യയിലും പ്രതിഫലിച്ചു. ഹാറൂൻ റഷീദിന്റെ ഭാര്യ സുബൈദാ ബീവിയും കാലഘട്ടത്തിലെ ഭക്തയും ഉന്നത ധർമ്മിഷ്ടയുമായിരുന്നു. ഖുർആൻ പാരായണത്തിൽ വലിയ താത്പര്യമായിരുന്നു. ഹാഫിസത്തുകളെ സേവനത്തിന് തിരഞ്ഞെടുക്കുകയും അവരുടെ പരായണത്തിലൂടെ കൊട്ടാരം മുഴങ്ങുകയും ചെയ്തിരുന്നു. സാധുക്കളെ സഹായിക്കലും ആവിശ്യക്കാരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കലും അനാഥ വിധവകളെ സഹായിക്കലും അവരുടെ പ്രിയംങ്കര ജോലിയായിരുന്നു. ബഗ്ദാദ് മുതൽ മക്കാമുക്കർമ വരെയുള്ള വഴിയരികിൽ ധാരാളം വിശ്രമകേന്ദ്രങ്ങളും കിണറുകളും സ്ഥാപിച്ചു. അക്കാലത്ത് ഹജ്ജിനിടയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ഒരു തൊട്ടിവെള്ളത്തിന് ഒരു ദിർഹം വരെ വില വന്നിരുന്നു. അവർ അവിടെ വലിയൊരു തടാകം സ്ഥാപിക്കുകയും ഹജ്ജിന്റെ സ്ഥലങ്ങളിൽ അരുവികൾ വഴി ജലം ഒഴുക്കുകയും ചെയ്തു. സുബൈദാ ജലം എന്ന പേരിൽ ഇത് ചരിത്രത്തിൽ അറിയപ്പെടുന്നു. ഹജ്ജിന്റെ സമയങ്ങളിൽ ഇവരും ഇതര സ്ത്രീകളും ഹാജിമാർക്ക് സേവനം ചെയ്തിരുന്നു. മദീനയിലെത്തിയാൽ സാധുക്കൾക്കിടയിൽ ധാരാളം സമ്പത്ത് ചിലവഴിച്ചിരുന്നു. നിരവധി പാഠശാലകൾ സ്ഥാപിക്കുകയും അവയുടെ ചിലവുകൾക്ക് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു.
198 മുതൽ 218 വരെ ഖലീഫയായ മാമൂൻ റഷീദ് ബിൻ ഹാറൂൻ റഷീദ് പിതാവിനെ പരിപൂർണ്ണമായി അനുകരിച്ചു. രാഷ്ട്രീയ തന്ത്രജ്ഞത, ബുദ്ധി ശക്തി, നീതി, വിജ്ഞാനം സഹനത, വിട്ടുവീഴ്ച, ലാളിത്യം എന്നീ ഗുണങ്ങളിൽ മുന്നിട്ട് നിന്ന അദ്ദേഹത്തിന്റെ പ്രധാന ഗുണം ധർമിഷ്ഠതയായിരുന്നു. സമ്പത്തെന്നാൽ ചിലവഴിക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. വരുന്ന ആവിശ്യക്കാരിലാരെയും വെറുതെ മടക്കിയിട്ടില്ല. അദ്ദേഹം തന്നെ പറയുന്നു: മുആവിയ (റ) യുടെ ശക്തി അംറ്ബിനുൽ ആസ് (റ)ആണ്. അബ്ദുൽ മലിക്കിന്റെ ശക്തി ഹജ്ജാജ് ആണ്. എന്റെ ശക്തി ദാനധർമ്മം മാത്രമാണ്. (താരീഖുൽ ഖുലഫാഅ്) പട്ടിണിപ്പാവങ്ങളുടെ ആവശ്യങ്ങളും അനാഥ -വിധവകളുടെ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുകയും അവർക്ക് വേണ്ടി വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തു. വിജ്ഞാനത്തോട് വലിയ ആവേശമായതിനാൽ റോമൻ രാജാക്കൻമാർക്ക് വലിയ ഉപഹാരങ്ങൾ കൊടുത്തുവിടുകയും അവരിൽ നിന്നും പുസ്തകങ്ങള് വരുത്തുകയും പണ്ഡിതരെക്കൊണ്ട് വിവർത്തനം നടത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ അന്ന് ബഗ്ദാദ് ആഗോള തലത്തിൽ വിജ്ഞാന കേന്ദ്രമായി. പ്രദേശം മുഴുവൻ പാഠശാലകൾ സ്ഥാപിക്കുകയും. അവയുടെ ചിലവിനുള്ള ഏർപ്പാടുകൾ നടത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ താമസം-ആഹാരം ഗ്രന്ഥങ്ങൾ ഇതെല്ലാം സൗജന്യമായിരുന്നു. നിരവധി ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കുകയും അവയുടെ ചിലവുകൾക്ക് വഖ്ഫുകൾ നടത്തുകയും ചെയ്തു. ജീവകാരുണ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനവധി പദ്ധതികൾ നടപ്പിലാക്കുകയും സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അവയിലെ ഉദ്യോഗസ്ഥരെയെല്ലാം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
അബ്ബാസി ഭരണകൂടത്തിലെ മന്ത്രിയായിരുന്ന അലിയ്യ് ബിൻ ഈസാ വലിയ ഭക്തനും ഉജ്ജല പണ്ഡിതനും ഖുർആൻ ഹാഫിസും മുഫസ്സിറുമായിരുന്നു. (ഫഖ്‌രി) വലിയ ധർമ്മിഷ്ടനായിരുന്ന ഈ മന്ത്രിയുടെ പ്രധാന ജോലി സാധുക്കളെ സഹായിക്കലായിരുന്നു. അതിന് വേണ്ടി സ്വന്തം സ്വത്തിന്റെ പകുതി വഖ്ഫ് ചെയ്തു. അതിന്റെ വാർഷിക വരുമാനം അന്നത്തെ 4 ലക്ഷം രൂപയായിരുന്നു. ഇത് കൂടാതെ വേറെയും ധാരാളം വഖ്ഫുകൾ ചെയ്യുകയും വഖ്ഫുകൾക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും അവയുടെ ശരിയായ നടത്തിപ്പിന് ദീവനുൽ ബിർ എന്ന പേരിൽ ഒരു മന്ത്രാലയം സ്ഥാപിക്കുകയും ചെയ്തു. ഹി 302 ൽ സ്വന്തം നാട്ടിൽ ഒരു വലിയ ശ്രുശ്രൂഷാ കേന്ദ്രം സ്ഥാപിക്കുകയും കാലഘട്ടത്തിലെ പ്രധാന വൈദ്യനായ അബൂസഈദിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചിലവുകൾക്ക് വേണ്ടി ഒരു വലിയ ഭൂസ്വത്ത് വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു.
ഹിജ്‌രി 623 ൽ ഭരണം ഏറ്റെടുത്ത മുസ്തൻസർ ബില്ലാഹ് അബ്ബാസി യുഗത്തിലെ ഉജ്ജല താരമായിരുന്നു. വലിയ പണ്ഡിതൻ കൂടിയായ മുസ്തൻസർ സ്ഥാപിച്ച മദ്‌റസാ മുസ്തൻരിയെക്കുറിച്ച് ഇതിന് വാസിൽ കുറിക്കുന്നു. മുസ്തൻസർ ഈ മദ്‌റസ ദിജ്‌ലാ നദിയുടെ കിഴക്കേ കരയിൽ സ്ഥാപിച്ചു. ഇത് ലോകത്തിലെ തന്നെ മനോഹരമായ പാഠശാലയായിരുന്നു. നാല് ഭാഗങ്ങളിലായി നാല് മദ്ഹബുകൾ പഠിപ്പിക്കപ്പെട്ടു. കൂട്ടത്തിൽ ശുശ്രൂഷാ കേന്ദ്രവും സാധുസംരക്ഷണ സൗകര്യവും വിശാലമായ അടുക്കളയും ഒരുക്കി. വിദ്യാർത്ഥികൾക്കും രോഗികൾക്കും താമസ സൗകര്യം കട്ടിൽ വിളക്ക് എണ്ണ ജലം ഇവകൾ തയ്യാറാക്കി. വിവിധ ജോലികൾക്ക് സേവകൻമാരെ നിശ്ചയിച്ചു. ആറ് വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. സ്ഥാപനത്തോട് അനുബന്ധിച്ച് ബ്രഹത്തായ ഒരു ഗ്രന്ഥാലയം സ്ഥാപിക്കുകയും നൂറ്റിഅറുപത് ഒട്ടകങ്ങളുടെ ചുമടിൽ അമൂല്യ ഗ്രന്ഥങ്ങൾ എത്തിക്കുകും ചെയ്തു. ഇരുന്നൂറ്റി നാൽപ്പത്തി എട്ട് പേർക്ക് ഒരേ സമയം ഇവിടെ പാരായണ സൗകര്യം ഉണ്ടായിരുന്നു. അനാഥരും അഗതികളുമായ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചിരുന്നു. ഈ പാഠശാലയുടെ മുഴുവൻ ചിലവുകൾക്കും വേണ്ടി വലിയൊരു വഖ്ഫ് അദ്ദേഹം ഏർപ്പാട് ചെയ്തു. ലോക സഞ്ചാരിയായ നാസറുദ്ദീൻ കുറിക്കിന്നു: ഈ പാഠ ശാലയിൽ താമിസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ എല്ലാ ചിലവുകളും സ്ഥാപനം വഹിച്ചിരുന്നു. കൂടാതെ ഓരോ വിദ്യാർത്ഥിക്കും മാസം ഒരു സ്വർണ്ണനാണയം നൽകപ്പെട്ടിരുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് വേണ്ടി നാല് ലക്ഷം ദീനാർ വാർഷിക വരുമാനം ലഭിക്കുന്ന നൂറ് കണക്കിന് വഖ്ഫുകൾ വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ചിരുന്നു.
ഉസ്മാനി ഖിലാഫത്തും വഖ്ഫുകളും
വർഷങ്ങളോളം മുസ്‌ലിം ലോകത്തിന് നേതൃത്വം നൽകിയ ഉസ്മാനി ഖിലാഫത്ത് പടച്ചവന്റ മാർഗ്ഗത്തിലുള്ള ദാന ധർമ്മങ്ങളുടെ പ്രവാഹമായിരുന്നു. ലോകം മുഴുവനുമുള്ള സാധുക്കൾക്ക് അത് അനുഗ്രഹമായി മാറി. മാത്രമല്ല ഈ ഭരണകൂടത്തിന്റെ അടിയുറപ്പിന്റെ അടിസ്ഥാനം തന്നെ ജനങ്ങളോടുള്ള കാരുണ്യവും വഖ്ഫ് സ്വത്തുക്കളോടുള്ള സൂക്ഷ്മതയുമായിരുന്നു. ഈ ഭരണകൂടം അസ്തമിച്ചിട്ടും ഇന്നും തുർക്കിയിലും വിദേശത്തും അവരുടെ ആത്മത്യാഗത്തിന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രസ്തുത വഖ്ഫുകൾ നിലനിൽക്കുന്നു. യഥാർത്ഥത്തിൽ ഉസ്മാനി ഭരണകൂടത്തിന്റെ പുരോഗതിയുടെ രഹസ്യം അവരുടെ യുദ്ധ സാമർത്ഥ്യമോ പോരാട്ട വീര്യമോ അല്ലായിരുന്നു. അവരുടെ അത്ഭുതകരമായ വിദ്യാഭ്യാസ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ് അവർ ലോകത്തെ തന്നെ വൻ ശക്തിയായി മാറിയത്.
ഓരോ നാടുകളിലും അവർ മസ്ജിദുകൾ സ്ഥാപിക്കുകയും അതിനോട് അനുബന്ധിച്ച് ഒരു പാഠശാല നിർബന്ധമായും തയ്യാറാക്കുകയും അതിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയും അതിന്റെ ചിലവുകൾക്ക് വഖ്ഫ് സ്വത്തുക്കൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. അതിലൂടെ പൂർത്തിയാകാത്തത് ഭരണകൂടത്തിന്റെ ഖജനാവിൽ നിന്നും പൂർത്തീകരിച്ചിരുന്നു. സുൽത്താൻ മുസ്തഫാ മൂന്നാമന്റെ ഭരണകാലത്ത് ഇസ്തംബൂളിൽ മാത്രം നൂറ് പാഠശാലകൾ സ്ഥാപിക്കപ്പെട്ടു. സുൽത്താൻ അബ്ദുൽ ഹമീദ് അതിനെ മുന്നൂറിലെത്തിക്കുകയുണ്ടായി. (താരീഖുൽ ഇസ്ലാം)
ഗ്രന്ഥശാലകളുടെ പ്രചാരണവും ഉസ്മാനികളുടെ വലിയ സേവനമാണ്. ഏറ്റവും കൂടുതൽ അറബി ഗ്രന്ഥങ്ങൾ തയ്യാറാക്കപ്പെട്ടത് ഇസ്താംബൂളിലാണ്. അവിടെ 45 ഗ്രന്ഥാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. ഇത് എല്ലാവർക്കും ഉപയോഗിക്കാൻ അനുമതി ഉള്ളതായിരുന്നു. ഇതിന്റെ ചിലവുകൾക്ക് പ്രത്യേകം വഖ്ഫുകൾ ഉണ്ടായിരുന്നു. ഇതിന് ചില ഗ്രന്ഥാലയങ്ങൾക്ക് പ്രത്യേക വഖ്ഫുകൾ തന്നെയുണ്ടായിരുന്നു.
ഓരോ പട്ടണങ്ങളിലും യാത്രികർക്ക് താമസ സൗകര്യം ചെയ്തിരുന്നു. ഓരോ രാജ്യക്കാർക്കും അവിടെ പ്രത്യേക സൗകര്യം ചെയ്തിരുന്നു. അവർ ആഗ്രഹിക്കുന്ന അത്രയും നാളുകൾ അവർക്ക് അവിടെ താമസിക്കാനും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അനുമതിയുണ്ടായിരുന്നു. ഇതിന്റെ ചിലവുകൾക്കും പ്രത്യേക വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. ഇസ്തംബൂളിലെ അതിഥി മന്ദിരങ്ങൾക്ക് മാത്രം അഞ്ച് ലക്ഷം രൂപാ ചിലവ് വന്നിരുന്നു. അല്ലാമാ ശിബ്‌ലി നുഅ്മാനി വിവരിക്കുന്നു. ഓരോ ഖലീഫമാരും ഒരു പാഠശാലയെങ്കിലും സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് നൽകുകയും ചെയ്തിരുന്നതായി പാശ്ചാത്യ ചരിത്രകാരൻമാർ പറയുന്നു. (മുസൽമാനോകി ഗുദിഷ്താ തഅ്‌ലീം) ഇവരിൽ ചിലരുടെ വഖ്ഫുകളെ പ്രത്യേകം പരാമർശിക്കുകയാണ്.
ഹിജ്‌രി 726 മുതൽ 760 വരെ ഭരണം നടത്തിയ ഊർഖാൻ നാഇയാ എന്ന സ്ഥലത്ത് വലിയൊരു മസ്ജിദും അതിനോട് അനുബന്ധിച്ച് വിശാലമായ ഒരു പാഠശാലയും സ്ഥാപിച്ചു. അതിനുവേണ്ടി പ്രത്യേക വഖ്ഫും സജ്ജീകരിച്ചു. സാധുക്കളോട് വലിയ സ്‌നേഹം പുലർത്തിയതിനാൽ ഭക്ഷണ കേന്ദ്രത്തിൽ ആഹാരം തയ്യാറാക്കി അതിനടുത്തു തന്നെ ഇരുന്ന് ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ആവശ്യമുള്ള ഓരോ സ്ഥലങ്ങളിലും മസ്ജിദുകളും മദ്‌റസകളും വിശ്രമ കേന്ദ്രങ്ങളും ശൗച്യാലയങ്ങളും സ്ഥാപിച്ചിരുന്നു. ഇത് 4000ത്തിൽ കൂടുതൽ ഉണ്ടായിരുന്നു. തലസ്ഥാനമായ ബറൂസയിൽ വലിയ ഒരു മസ്ജിദും മദ്‌റസയും ആശുപത്രിയും സ്ഥാപിക്കുകയും വിദഗ്ദ വൈദൻമാരെ എത്തിക്കുകയും ചെയ്തിരുന്നു. (ദൗവലത്തുൽ ഉസ്മാനിയ്യ)
ഹി 855 മുതൽ 886 വരെ ഭരണം നടത്തിയ സമർത്ഥനായ ഭരണാധികാരി സുൽത്താൻ മുഹമ്മദുൽ ഫാത്വിഹ് പണ്ഡിതരെ പ്രത്യേകം ആദരിക്കുകയും വിധികർത്താക്കളെ പ്രത്യേകം തയ്യാറാക്കുകയും ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലും പാഠശാലകളും ഉന്നത വിദ്യാഭ്യസ കേന്ദ്രങ്ങളും സ്ഥാപിക്കുകയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ചിലവുകൾക്ക് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. സുൽത്താൻ മുഹമ്മദുൽ ഫാത്വിഹിന്റെ സ്മരണ ശ്വാശതമാക്കിയ സംരംഭമാണ് പ്രസിദ്ധ സഹാബിയും പ്രവാചക ആതിഥേയനുമായ അബൂ അയ്യൂബ് (റ) ന്റെ നാമധേയത്തിലുള്ള വഖ്ഫ് അബൂ അയ്യൂബ് (റ) ഹിജ്‌റ 48ൽ ഇസ്തംബൂളിലേക്ക് പോരാളികളോടൊപ്പം വരികയും അടുത്തുവെച്ച് ഇഹലോക വാസം വെടിയുകയും അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം ഇസ്തംബൂളിന്റെ പരിസരത്ത് കൊണ്ടുവന്ന് ഖബറടക്കപ്പെടുകയും ചെയ്തു. കൂട്ടത്തിലുള്ളവർ മടങ്ങിപ്പോകുകയും കാലക്രമേണ അനുഗ്രഹീത ഖബർ അപ്രസക്തമാകുകയും ഉണ്ടായി. സുൽത്താൻ മുഹമ്മുദുൽ ഫാത്വിഹ് ഭരണം ഏറ്റെടുത്ത് രണ്ടാം വർഷം ഇസ്തംബൂൾ കീഴടക്കിയപ്പോൾ മൂന്നാം ദിവസം തന്നെ അബൂ അയ്യൂബ് (റ) ന്റെ ഖബ്ർ കണ്ടെത്തി. അതിന്റെ അരികിൽ അദ്ദേഹം ജാമിഅ് അയ്യൂബ് എന്ന പേരിൽ വിശാലമായൊരു മസ്ജിദും ഇതര സൗകര്യങ്ങളും തയ്യാറാക്കി. ഇന്നും അത് വളരെ പ്രകാശ പൂരിതമായി നിലനിൽക്കുന്നു.
926 മുതൽ 974 വരെ ഭരണം നടത്തിയ സുൽത്താൻ സുലൈമാൻ അഅ്‌സം കാരുണ്യത്തിലും ഔദാര്യത്തിലും മികച്ച് നിന്നു. ഹറമൈൻ സേവനത്തിലുള്ള തുക വർദ്ധിപ്പിച്ചു. അതിനുവേണ്ടി ഈജിപ്റ്റിലെ ഏതാനും നാടുകൾ തന്നെ വഖ്ഫ് ചെയ്തു. ആവിശ്യക്കാർക്കുള്ള സാധന സാമഗ്രികൾ സമൃദ്ധമായി വിതരണം നടത്തി. വഖ്ഫ് കാര്യങ്ങൾ സൂക്ഷിക്കുന്നതും വലിയ ശ്രദ്ധ പുലർത്തി. ബറോസ പട്ടണത്തിലും മറ്റും വലിയ മസ്ജിദുകളും പാഠശാലകളും സ്ഥാപിച്ചു. മസ്ജിദുകളുടേയും പാഠശാലകളുടേയും സൗന്ദര്യ വൽക്കരണത്തിലും വലിയ താത്പര്യമായിരുന്നു. സാധുക്കളോട് വളരെ സ്‌നേഹമായതിനാൽ അവർക്ക് മാസംതോറുമുള്ള ചിലവുകൾ സജ്ജീകരിക്കുകയും അതിനുവേണ്ടി ധാരാളം വഖ്ഫുകൾ ഏർപ്പാട് ആക്കുകയും ചെയ്തു.
സുൽത്താൻ മഹ്മൂദ് രണ്ടാമൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. നിയമ പഠനത്തിനും വിധികർത്താക്കളെ തയ്യാറാക്കുന്നതിനും ഉന്നത പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവയുടെ ചിലവുകൾക്ക് വഖ്ഫുകളിൽ സജ്ജീകരിച്ചു. ഈ സ്ഥാപനങ്ങളിലൂടെ വലിയ പണ്ഡിതരും ജഡ്ജിമാരും തയ്യാറായി. വഖ്ഫുകളിൽ തിരിമറികൾ നടത്തപ്പെടുന്ന പ്രവണത രൂപീകരിക്കാനും ശബ്ദിക്കുകയും അതിന്റെ മേൽ ഗവർമെന്റ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച മസ്ജിദനരികിൽ വിശാലമായ ഒരു പാഠശാലയും തയ്യാറാക്കുകയുണ്ടായി. അവിടെ മുന്നൂറിലേറെ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. അവരുടെ ചിലവുകൾ മുഴുവൻ അദ്ദേഹമാണ് നിർവഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ മാതാവും സമ്പന്നയും ധർമ്മിഷ്ടയുമായിരുന്നു. അവരും ഒരു പാഠശാല സ്ഥാപിക്കുകയും സ്വന്തം സമ്പത്തിൽ നിന്നും അതിന്റെ ചിലവുകൾ നിർവഹിക്കുകയും ചെയ്തിരുന്നു. പിന്നീട് അതിന് വേണ്ടി വഖ്ഫ് തന്നെ സജ്ജീകരിക്കുകയും ചെയ്തു. (താരീഖെ മില്ലത്ത്)
ഹിജ്രി 1187 മുതൽ 1203വരെ ഭരണം നടത്തിയ സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ പ്രകൃതി പരമായിത്തന്നെ സാധുക്കളോട് സ്‌നേഹം പുലർത്തിയിരുന്നു. അധികാരത്തിലേറിയത് മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെയഥികം ആവേശം പുലർത്തുകയുണ്ടായി. മുൻകഴിഞ്ഞ മഹത്തുക്കൾ സ്ഥാപിച്ച വഖ്ഫ് സ്വത്തുക്കളെ നിലനിർത്തുകയും കൂടുതൽ വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ദാറുശ്ശഫഖ (കാരുണ്യഭവനം) എന്ന പേരിൽ അനാഥർക്ക് മാത്രമായി അദ്ദേഹം സ്ഥാപിച്ച ഒരു പാഠശാല വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിന് 4വർഷത്തിന് ശേഷം ഇസ്തംബൂൾ സന്ദർശിച്ച അല്ലാമാ ശിബ്‌ലി നുഅ്മാനി വിവരിക്കുന്നു.: ഞാൻ ദാറുശ്ശഫഖ കാണുകയുണ്ടായി അവിടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരന്നു. എല്ലാവർക്കും അവിടെ തമസ സൗകര്യം ഒരുക്കപ്പെട്ടിരുന്നു. അതിന്റെ ചിലവ് മുഴുവൻ സുൽത്താൻ അബ്ദുൽ ഹമീദിന്റെ സ്വന്തം വഖ്ഫിൽ നിന്നുമായിരുന്നു. (താരീഖെ മില്ലത്ത്) സുൽത്താൻ അബ്ദുൽ ഹമീദിന്റെ മേൽ നോട്ടത്തിൽ ഇസ്തംബൂളിൽ മാത്രം മുന്നൂറ് പാഠശാലകൾ നടന്നിരുന്നു അവക്കെല്ലാം വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. ഇതിൽ നിന്നും മറ്റ് നാടുകളുടേയും വ്യവസ്ഥകൾ അനുമാനിക്കാവുന്നതാണ്.
തുർക്കിയെക്കുറിച്ചുള്ള സുന്ദരമായ ഈ സ്മരണയുടെ അവസാനത്തിൽ ഗുണപാഠത്തിന് വേണ്ടി ഇതിന്റെ എല്ലാം അന്തകനായ അതാതുർക്ക് മുസ്തഫാ കമാൽ പാഷയുടെ കാര്യം കൂടി ഉണർത്തട്ടെ പുരോഗമനത്തിന്റെ പേര് പറഞ്ഞ് അദ്ദേഹം ഇസ്‌ലാമിക ഖിലാഫത്തിനെ മാത്രമല്ല ഇസ്‌ലാമാ#ിക നിയമങ്ങളെത്തന്നെ മാറ്റിമറിച്ചു. യൂറോപ്പിൽ മതത്തേയും രാഷ്ട്രീയത്തേയും വേർതിരിക്കാൻ ധാരാളം സമയം പിടിച്ചെങ്കിലും തുർക്കിയിൽ അതാതുർക്കിന് അന്തമായ സ്വീകരാര്യത ലഭിക്കുകയും പതിനഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം കാര്യങ്ങളെല്ലാം തകിടം മറിക്കുകയും ചെയ്തു. ഇതിൽ അമൂല്യമായ വഖ്ഫ് സ്വത്തുക്കളും പെടുകയുണ്ടായി. പക്ഷെ നിഷ്‌കളങ്കരായ വ്യക്തിത്വങ്ങൾ പരിശ്രമങ്ങൾ തുടരുകയും അവയിൽ പലതും തിരിച്ച് പിടക്കുകയും ചെയ്തു എന്നത് സന്തോഷം പകരുന്ന ഒരു സന്ദേശമാണ്.
ഇസ്‌ലാമിക ലോകത്തെ ചില പ്രധാന വഖ്ഫുകൾ
ദാനധർമ്മങ്ങളെക്കുറിച്ചുള്ള പ്രേരണകളുടെ പേരിൽ മുസ്‌ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം വഖ്ഫുകൾ നടത്തിയിരുന്നു. ഇതിൽ സമ്പന്നരും സാധുക്കളും ഭരണാധികാരികളും ഭരണീയരും എല്ലാവരും പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ ചില വഖ്ഫുകൾ പ്രത്യേകം സ്മരണീയമാണ്. 1. മക്കാമുകർറമയിലെ കഅ്ബാ ശരീഫാ. 2. മദീനാ മുനവ്വറയിലെ മസ്ജിദുന്നബവി. 3. മദീനാ മുനവ്വറയിലെ ബഖീഅ് ഖബ്ർസ്ഥാൻ. 4. ഈജിപ്തിലെ അസ്ഹർ യൂണിവേഴ്‌സിറ്റി. 5. ശാമിലെ ഡമാസ്‌കസ് യൂണിവേഴ്‌സിറ്റി. 6. സ്‌പെയിനിലെ ഖുർതുബാ മസ്ജിദും മദ്‌റസയും. 7. മക്കാമുകർറമയിലെ മദ്‌റസാ സൗലത്തിയ. 8. ഇന്ത്യയിലെ ആഗ്ര താജ്മഹൽ.
കഅ്ബാ ശരീഫ
പരിശുദ്ധ ഖുർആനിൽ അല്ലാഹുവിന്റെ ഭവനമായ കഅ്ബാ ശരീഫയെ ഇപ്രകാരം അനുസ്മരിക്കുന്നു: ജനങ്ങളുടെ നന്മയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ള ഭവനമാണ്. ആ ഭവനം മുഴുവൻ ജനങ്ങൾക്കും മാർഗ്ഗദർശനവും ഐശ്വര്യവുമാണ്.(96) ആ ഭവനത്തിൽ സുവ്യക്തമായ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീം നബിയുടെ സ്മാരക സ്ഥാനവുമുണ്ട്. അതിൽ പ്രവേശിക്കുന്നവൻ നിർഭയനാകുന്നതാണ്. അവിടെ എത്തിച്ചേരാൻ കഴിവുള്ള എല്ലാ ജനങ്ങളുടെമേലും ആ ഭവനത്തിലെത്തി ഹജ്ജ് നിർവ്വഹിക്കൽ അല്ലാഹുവിനോടുള്ള കടമയാണ്. ആരെങ്കിലും നിഷേധിച്ചാൽ അല്ലാഹു മാലോകരിൽ നിന്നും ആവശ്യമില്ലാത്തവനാണ്. (ആലുഇംറാൻ 96-97)
കഅ്ബാ ശരീഫ ലോകാരംഭത്തിൽ തന്നെ നിർമ്മിക്കപ്പെട്ടിരുന്നെങ്കിലും നൂഹ് നബി (അ)യുടെ കാലത്തുണ്ടായ പ്രളയവും കാലപ്പഴക്കവും കാരണം അത് തകർന്നിരുന്നു. കൂടാതെ അവിടെ ജനവാസവും ഇല്ലായിരുന്നു. അങ്ങനെ നാലായിരം വർഷങ്ങൾക്ക് മുമ്പ് ഇബ്‌റാഹീം നബി (അ) അവിടെ വന്ന് കുടുംബത്തെ താമസിപ്പിക്കുകയും കഅ്ബാ ശരീഫ പുനർനിർമ്മിക്കുകയും ചെയ്തു. ആദ്യം ഇവിടുത്തെ താമസം കൂടാരങ്ങളിലായിരുന്നു. എന്നാൽ ഈ പരമ്പരയിൽ പെട്ട ഖുസൈയ്യിബ്‌നു കിലാബ് ശാമിൽ പോയപ്പോൾ ഭവനങ്ങൾ കാണുകയും മക്കയിലും ഭവന നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
പിൽക്കാലത്തും കഅ്ബാ ശരീഫയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പിൻഗാമികൾ അത് നിർമ്മിക്കുകയും ചെയ്തു. ഇവിടെയും ഖുസൈയ്യിബ്‌നു കിലാബാണ് ഭേദപ്പെട്ട നിലയിൽ പുനർനിർമ്മാണം നടത്തിയത്. റസൂലുല്ലാഹി (സ)യുടെ യുവത്വ സമയത്ത് അതിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശ് പുനർനിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്‌തെങ്കിലും സാമ്പത്തിക കുറവും മറ്റുചില കാരണങ്ങളാലും ഹത്വീമിന്റെ ഭാഗം അൽപ്പം ചുരുക്കുകയും വാതിൽ ഉയരത്തിൽ നിർമ്മിക്കുകയും കഅ്ബാ ശരീഫയ്ക്കുള്ളിൽ തടികൊണ്ടുള്ള തൂണുകൾ സ്ഥാപിക്കുകയും ഭിത്തികൾ ഉയർത്തുകയും റുക്‌നുശാമിയുടെ ഭാഗത്ത് നിന്നും മുകളിലേക്ക് കയറാൻ ഒരു ഗോവണി തയ്യാറാക്കുകയും ചെയ്തു.
റസൂലുല്ലാഹി (സ) കഅ്ബാ ശരീഫയെ ആദരിക്കുകയും ആദരിക്കാൻ സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. സമുദായം ഇത് പരിപൂർണ്ണമായി പാലിക്കുകയുമുണ്ടായി. ഇബ്‌നു സുബൈർ (റ), അമബീ, അബ്ബാസീ ഭരണകൂടാരങ്ങൾ, തുർക്കി ഖിലാഫത്ത്, സഊദി ഭരണകൂടം എന്നിവർ ഇതിൽ വളരെ മുൻപന്തിയിലാണ്. ഇതിന്റെ സേവന പരിപാലനങ്ങൾക്ക് വേണ്ടി ധാരാളം വഖ്ഫുകളുണ്ടെങ്കിലും മസ്ജിദുൽ ഹറാമിന്റെ മുന്നിൽ തന്നെയുള്ള വഖ്ഫ് സ്വത്താണ് ഏറ്റവും പ്രധാനപ്പെട്ട അവലംബം.
മസ്ജിദുന്നബവി
റസൂലുല്ലാഹി (സ) പലായനം ചെയ്ത് മദീനാ മുനവ്വറയിൽ എത്തിയ ശേഷം മസ്ജിദുന്നബവി നിർമ്മിച്ചു. ജീവിതാവസാനം വരെ അവിടെ നമസ്‌കരാത്തിന് നേതൃത്വം നൽകിയ റസൂലുല്ലാഹി (സ) വിദ്യാഭ്യാസ, സംസ്‌കരണ, പ്രബോധന, സേവന, പോരാട്ട പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമാക്കിയത് ഈ മസ്ജിദിനെ തന്നെയാണ്. ഈ മസ്ജിദിന്റെ മഹത്വങ്ങളും റസൂലുല്ലാഹി (സ) അറിയിക്കുകയും മഹത്വങ്ങൾ ഉൾക്കൊള്ളാൻ സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ഖൈബർ വിജയത്തിന് ശേഷം റസൂലുല്ലാഹി (സ) തങ്ങൾ തന്നെ മസ്ജിദ് പുതുക്കിപ്പണിതു. ശേഷം ഉമർ (റ), ഉസ്മാൻ (റ), അമവീ-അബ്ബാസീ, തുർക്കി, സഊദി ഭരണകൂടങ്ങൾ മസ്ജിദുന്നബവിയെ വളരെയധികം സേവിക്കുകയും വിശാലമാക്കുകയും ചെയ്തു. മസ്ജിദുന്നബി പരിപാലനത്തിനും ധാരാളം വഖ്ഫുകളുണ്ടെങ്കിലും മേൽ പറയപ്പെട്ട മസ്ജിദുൽ ഹറാമിനടുത്തുള്ള വഖ്ഫ് തന്നെയാണ് മുഖ്യ അവലംബം.
ജന്നത്തുൽ ബഖീഅ്
ഇത് മദീനാ മുനവ്വറയിലെ പൗരാണിക ഖബ്ർസ്ഥാനാണ്. മസ്ജിദുന്നബവിയുടെ തൊട്ടടുത്ത് കിഴക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഉസ്മാൻ (റ), ഹസൻ (റ), ഇബ്‌റാഹീം (റ), സൈനുൽ ആബിദീൻ (റ), ഇബ്‌നു മസ്ഊദ് (റ), സഅദ്ബ്‌നു അബീവഖാസ് (റ), അബൂസഈദിൽ ഖുദ്‌രി (റ), നാഫിഅ് (റ), ഇമാം മാലിക് (റ), ഇമാം ബാഖിർ (റ), ഇമാം ജഅ്ഫർ (റ), ഖദീജാ (റ)യും മൈമൂന (റ)യും ഒഴിച്ചുള്ള ഉമ്മഹാത്തുൽ മുഅ്മിനീൻ മുതലായ പതിനായിരത്തോളം സഹാബാ മഹത്തുക്കളും എണ്ണമറ്റ ഔലിയാഉം ഇവിടെയാണ് അടങ്ങിയിരിക്കുന്നത്. വിശാലമായ ഈ ഖബ്ർസ്ഥാൻ ഉസ്മാൻ (റ) വഖ്ഫ് ചെയ്തത്. ഇപ്പോൾ സഊദി ഭരണകൂടത്തിലെ ഔഖാഫ് വിഭാഗം ഇതിനെ പരിപാലിക്കുന്നു. മുമ്പ് ഇതിലേക്കുള്ള വഴികൾ ദുഷ്‌കരമായിരുന്നു. എന്നാൽ ഇപ്പോൾ വിശാലമായ വഴികളും മറ്റും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
ജാമിഉൽ അസ്ഹർ
പണ്ട് മുതൽക്കേ വിജ്ഞാനങ്ങളുടെ കേന്ദ്രമായിരുന്ന ഈജിപ്തിൽ ഇസ്‌ലാമിന്റെ ആഗമനത്തിന് ശേഷം വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് വലിയ വേഗതയുണ്ടായി. ഇതിനുവേണ്ടി ധാരാളം വഖ്ഫുകൾ ഇവിടെ സജ്ജീകരിക്കപ്പെടുകയും വൈജ്ഞാനിക പ്രവർത്തനങ്ങൾ സജീവമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദ് സഹിതം ലോകം മുഴുവൻ താർത്താരികൾ അഴിഞ്ഞാടിയെങ്കിലും ഈജിപ്തിലെ ധീരവീര ഭടന്മാർക്ക് മുന്നിൽ അവർ പരാജയപ്പെട്ട് പിൻമാറുകയുണ്ടായി. ഈജിപ്ത് മുഴുവനും അന്നും ഇന്നും ധാരാളം വഖ്ഫുകൾ ഉണ്ടെങ്കിലും പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ് അസ്ഹറിനെക്കുറിച്ച് മാത്രം ചില കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു:
ഇസ്‌ലാമിക ലോകത്തെ പൗരാണികവും പ്രസിദ്ധവുമായ ഈ പാഠശാല ഒരു മസ്ജിദിൽ നിന്നാണ് ആരംഭിക്കുന്നത്. അത് പുരോഗതി പ്രാപിച്ച് ഇന്ന് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുന്നു. ഹിജ്‌രി 351-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഫാത്തിമീ ഭരണകൂടം ഇതിന്റെ പരിപാലനത്തിൽ വളരെയധികം ശ്രദ്ധിച്ചു. ഫാത്തിമികളുടെ പതനത്തിന് ശേഷം ഫ്രഞ്ചുകാർ ഇതിനെ ചർച്ചാക്കി മാറ്റി. പിന്നീട് വിജയം വരിച്ച സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) ഇതിനെ വീണ്ടും മസ്ജിദാക്കുകയും ആരാധനകൾ പുനരാരംഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഭരണത്തിന്റെ ക്ഷീണം കാരണം ഇതിന്റെ പ്രവർത്തനം മന്ദഗതിയിലായെങ്കിലും പിൽക്കാല ഭരണകർത്താക്കൾ വിശിഷ്യാ സുൽത്താൻ ളാഹിർ ഇതിനെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ഉസ്മാനീ തുർക്കികളിൽ പെട്ട സുൽത്താൻ സലീം അസ്ഹറിനെ വിശാലമാക്കി. വിദ്യാർത്ഥികൾക്ക് വിശാലമായ സൗകര്യങ്ങൾ ഒരുക്കുകയും അന്ധന്മാർക്ക് പ്രത്യേക സ്ഥലം സജ്ജീകരിക്കുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് രാജാവ് ബോണപ്പാർട്ടിനെതിരിൽ പ്രക്ഷോഭം നടന്നപ്പോൾ അസ്ഹർ വിദ്യാർത്ഥികൾ അതിൽ പ്രധാന പങ്കുവഹിച്ചു. ഫ്രഞ്ച് പട്ടാളം അസ്ഹറിനെ അനാദരിക്കുകയും ചെയ്തു. ശേഷം മുഹമ്മദ് അലി പാഷയും അബ്ബാസ് അലി പാഷയും മസ്ജിദിനെ വിപുലീകരിച്ചു. ഗ്രിഗേറിയൻ 1930-ൽ പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിലേക്ക് ചേർക്കുകയും പ്രവർത്തനം വിശാലമാക്കുകയും ചെയ്തു. 1953-ൽ ഇവിടെ മുപ്പതിനായിരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. അതിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ വിദേശികളായിരുന്നു. അബ്ദുന്നാസറിന്റെ കാലഘട്ടത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് വലിയ സൗകര്യങ്ങൾ ചെയ്യുകയും പാഠ്യപദ്ധതിയിലും പരീക്ഷാ രീതിയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അസ്ഹറിലെ ലൈബ്രറി അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. അതിലെ കൈയ്യഴുത്തുകൾ പ്രതികൾ തന്നെ ഇരുപതിനായിരത്തിലേറെയാണ്. 1930 മുതൽ അസ്ഹർ എന്ന പേരിൽ ഒരു മാസിക ഇറങ്ങുന്നുണ്ട്. പിന്നീട് നൂറുൽ ഇസ്‌ലാം എന്ന പേരിൽ മറ്റൊരു മാസികയും ആരംഭിച്ചു. പ്രബോധന ഉദ്‌ബോധനങ്ങളിൽ അസ്ഹർ വലിയ ശ്രദ്ധ പതിപ്പിക്കുന്നു. നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അസ്ഹറിന്റെ പ്രധാന അവലംബം ഫാത്തിമീ, അയ്യൂബി ഭരണാധികാരികൾ നടത്തിയ വഖ്ഫുകളാണ്. മറ്റ് ഭരണാധികാരികളും അസ്ഹറിന്റെ ചിലവുകളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, അസ്ഹറിനുള്ള വഖ്ഫ് സ്വത്തുക്കളിലൂടെ വേറെയും ധാരാളം പാഠശാലകൾ നടക്കുന്നുണ്ടെന്നും നിരവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ടെന്നും ചരിത്രകാരന്മാർ തന്നെ അത്ഭുതം കൂറിക്കൊണ്ട് കുറിക്കുന്നു. (അൽ അസ്ഹർ ഡോക്ടർ സൂദ്)
ജാമിഅ് ദിമിഷ്ഖ്
ലോക സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാണ് ഡമാസ്‌കസ്. കിഴക്കിന്റെ സ്വർഗ്ഗം എന്ന് തന്നെ അതിന് പേര് നൽകപ്പെട്ടിരിക്കുന്നു. അമവീ ഭരണകൂടത്തിന്റെ കേന്ദ്രം ഡമാസ്‌കസ് ആയിരുന്നു. അവിടെ അവർ ജാമിഅ് ദിമിഷ്ഖ് എന്ന പേരിൽ ഒരു മനോഹരമായ മസ്ജിദ് സ്ഥാപിച്ചു. അബ്ദുൽ മലിക് മർവാന്റെ കാലഘട്ടത്തിൽ നിർമ്മാണം ആരംഭിച്ച ഈ മസ്ജിദ് വലീദുബ്‌നു അബ്ദിൽ മലികിന്റെ കാലഘട്ടത്തിൽ പൂർത്തിയായി. ആദ്യമായി മിഹ്‌റാബ് സ്ഥാപിക്കപ്പെട്ട മസ്ജിദ് ഇതാണ്. ഇതിന്റെ കിഴക്ക് ഭാഗത്തുള്ള മിനാരത്തിൽ ഈസാ നബി (അ) വന്നിറങ്ങുന്നതാണ്. ഇതിന്റെ ചുറ്റുഭാഗത്ത് പ്രധാന വ്യക്തിത്വങ്ങളുടെ ഖബ്‌റിടങ്ങളുണ്ട്. ഈ മസ്ജിദിന്റെ ചിലുകളെല്ലാം വഖ്ഫ് സ്വത്തിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ജാമിഅ് ഖുർതുബ
യൂറോപ്പിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് പോലുള്ള രാജ്യമാണ്. ഉൻദുലുസ്. ഇന്ന് ഇത് സ്‌പെയിൻ, പോർച്ചുഗൽ എന്നീ നാമങ്ങളിലുള്ള രണ്ട് രാജ്യങ്ങളിലാണ്. ഹിജ്‌രി 91-ൽ താരിഖ് ഇബ്‌നു സിയാദ് ഇരുപതിനായിരം പേരടങ്ങുന്ന സൈന്യത്തോടൊപ്പം ഇവിടെ വന്നിറങ്ങി. ഇതോടെ സ്‌പെയിനിന്റെ സുവർണ്ണഘട്ടം ആരംഭിച്ചു. ഖർതുബ (കൊർദോവ) ഇതിന്റെ തലസ്ഥാനമായിരുന്നു. ഇവിടെ ജാമിഅ് ഖുർതുബ എന്ന പേരിൽ അമീർ അബ്ദുർറഹ്മാൻ ദാഖിൽ പ്രസിദ്ധമായ ഒരു മസ്ജിദ് സ്ഥാപിച്ചു. ഇതിനുവേണ്ടി ഒരു ലക്ഷം ദീനാർ കൊടുത്ത് ക്രൈസ്തവരിൽ നിന്നും അദ്ദേഹം സ്ഥലം വാങ്ങി. 168-ൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചു. ഡമാസ്‌കസിലെ ജാമിഇന്റെ രൂപത്തിലായിരുന്നു ഇതിനെയും രൂപ കൽപ്പന ചെയ്തത്. വടക്ക് മുതൽ തെക്കുവരെ 19 മിഹ്‌റാബുകളും 193 തൂണുകളും മാർബിൾ കല്ലുകൊണ്ട് നിർമ്മിച്ചു. കിഴക്ക് 19 വാതിലുകളും പടിഞ്ഞാറ് 9 വാതിലുകളുമുണ്ടായിരുന്നു. ഒരു മിമ്പർ ആനക്കൊമ്പിനാൽ മാത്രം നിർമ്മിക്കപ്പെട്ടതാണ്. മസ്ജിദ് മുഴുവനും മാർബിൾ വിരിച്ചു. പതിനായിരത്തോളം വിളക്കുകളും സ്ഥാപിച്ചു. സേവകന്മാർ എഴുന്നൂറ് പേരായിരുന്നു. അതിൽ മുന്നൂറ് പേർ വൃത്തിയാക്കാൻ മാത്രമുള്ളതായിരുന്നു. വിളക്കും തോട്ടങ്ങളും നോക്കാൻ പ്രത്യേകം സേവകന്മാർ ഉണ്ടായിരുന്നു. അബ്ദുർറഹ്മാന്റെ മകൻ ഹിഷാം തുടങ്ങിയ പിൻഗാമികൾ ഇതിന് കൂടുതൽ വിശാലതയും ഭംഗിയും കൊടുത്തു. ഇമാം നിൽക്കുന്ന മിഹ്‌റാബിൽ സൂറത്തുൽ ഹഷ്‌റിലെ അവസാന ആയത്തുകളും സൂറത്തുൽ ഇഖ്‌ലാസും ആലേഖനം ചെയ്തിരുന്നു. ഈ മസ്ജിദ് പൂർത്തീകരിക്കപ്പെടണമെന്ന് അതിയായി ആഗ്രഹിച്ച അമീർ അബ്ദുർറഹ്മാന്റെ ആഗ്രഹം പൂവണിയുകയും അദ്ദേഹം അതിന്റെ മിമ്പറിൽ ഖുതുബ നടത്തുകയും നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്തു. ഇത് ലോകാവസാനം വരെയും ഭംഗിയോടെ നിലനിൽക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഇതിന്റെ ചിലവുകൾക്ക് വേണ്ടി വിശാലമായ ഭൂമി വഖ്ഫ് ചെയ്യുകയുമുണ്ടായി.
പക്ഷേ, ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷം ഖുർതുബയുടെ പതനം സംഭവിച്ചു. പഴയ ഭംഗിയും തിളക്കവും കെട്ടണഞ്ഞു. ഇപ്പോൾ കെട്ടിടം മാത്രമേയുള്ളൂ. അതും മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് സന്ദർശിച്ച പണ്ഡിതർ ധാരാളം വിലാപ കാവ്യങ്ങൾ കുറിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്നും നിലനിൽക്കുന്ന അതിന്റെ ഗാംഭീര്യവും മൂകതയും കണ്ട് അന്തംവിട്ട് പോയ അല്ലാമാ ഇഖ്ബാൽ 64 വരികളുള്ള ഒരു കവിത മസ്ജിദ് ഖുർതുബ എന്ന പേരിൽ കുറിക്കുകയുണ്ടായി. അതിലെ ചില വരികൾ:
ഖുർതുബയിലെ വിശുദ്ധ ഭൂമി നിന്റെ സ്ഥാനം അനുരാഗമാണ്. അനുരാഗം കാലാകാലം നിലനിൽക്കുന്നതുമാണ്. നിന്റെ സൗന്ദര്യവും സൗരഭ്യവും ഇലാഹീ സ്‌നേഹത്തിന്റെ അടയാളമാണ്. ഇലാഹും സുന്ദരൻ, നീയും സുന്ദരൻ. നിന്റെ കെട്ടിടം ശാശ്വതം, നിന്റെ തൂണുകൾ എണ്ണമറ്റത്. ശാമിലെ മണൽക്കാട്ടിൽ ഈന്തപ്പനകൾ തിങ്ങിനിൽക്കുന്നത് പോലെയുണ്ട്. (ബാലെ ജിബ്‌രീൽ)
സ്‌പെയിൻ ചരിത്രം അങ്ങേയറ്റം ദു:ഖകരമാണെങ്കിലും നിഷ്‌കളങ്കരായ മഹത്തുക്കളുടെ പരിശ്രമ ഫലമായി ഇപ്പോൾ അവസ്ഥകൾക്ക് മാറ്റമുണ്ട്. ധാരാളം മുസ്‌ലിംകൾ അവിടെ താമസിക്കുകയും നമസ്‌കാരാധികാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു. സ്‌പെയിനിലെ ഇസ്‌ലാമിക ഭരണത്തിന്റെ സ്മാരകം കൂടിയായ കൊർദോവാ മസ്ജിദ് മുസ്‌ലിംകളെ തിരിച്ചേൽപ്പിക്കുമെന്ന് സ്‌പെയിനിലെ ചില പ്രധാന വ്യക്തികൾ പ്രസ്താവിച്ചത് വളരെ സന്തോഷത്തോടെയാണ് ലോക മുസ്‌ലിംകൾ എതിരേറ്റത്.
മദ്‌റസാ സൗലത്തിയ
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരവും മാതൃകാപരവുമായ ഒരു വഖ്ഫാണ് വിശുദ്ധ നഗരിയായ മക്കാമുകർറമയിലെ മദ്‌റസാ സൗലത്തിയാ എന്ന പേരിൽ പ്രസിദ്ധമായ ഐതിഹാസികവും പ്രസിദ്ധവുമായ പാഠശാല. ഇതിന്റെ അടിസ്ഥാനം ഈ പേര് തന്നെ ബന്ധപ്പെട്ടിരിക്കുന്ന സൗലത്തുന്നിസാ ബീഗം എന്ന കൽക്കത്താ സ്വദേശിയായ വനിതയാണ്. ബംഗാളിലെ ജംഇയത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷനായിരുന്ന മൗലാനാ അബൂബക്ർ സാഹിബിന്റെ മാതൃ സഹോദരിയായ ഈ മഹതി ഹിജ്‌രി 1290-ൽ മക്കാമുകർറമയിലേക്ക് ഹജ്ജിന് പോയി. പരിശുദ്ധ ഹറമുകളിൽ നിലനിൽക്കുന്ന എന്തെങ്കിലും ദാനം ചെയ്യണമെന്ന ഒരു ആഗ്രഹം അവരുടെ മനസ്സിലുണ്ടായിരുന്നു. മക്കാമുകർറമയിൽ യാത്രികർക്ക് ഒരു താമസ സൗകര്യം ഒരുക്കുക എന്നതായിരുന്നു അവരുടെ ചിന്ത. അവരുടെ മരുമകൻ മസ്ജിദുൽ ഹറാമിൽ അന്ന് ദർസ് നടത്തിയിരുന്ന അല്ലാമാ റഹ്മത്തുല്ലാഹ് കീരാനവിയുടെ ദർസുകളിൽ പങ്കെടുത്തു. 1857-ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാരുടെ അക്രമങ്ങൾ കാരണം പലായനം ചെയ്ത് മക്കാമുകർറമയിൽ താമസമാക്കുകയും ചെയ്തിരുന്ന മൗലാനായോട് ഇദ്ദേഹം സൗലത്തുന്നിസാ ബീഗത്തിന്റെ ആഗ്രഹം അറിയിച്ചു. അന്ന് ഇരു ഹറമുകളിലും ധാരാളം റുബാത്ത് (യാത്രികരുടെ താമസ സൗകര്യം) ഉണ്ടായിരുന്നു. മൗലാനാ പറഞ്ഞു: ഇരു ഹറമുകളിലും റുബാത്തുകൾക്ക് യാതൊരു കുറവുമില്ല. എന്നാൽ ഇവിടെ ഒരു മദ്‌റസയുടെ വലിയ ആവശ്യമുണ്ട്. സൗലത്തുന്നിസാ ബീഗം ഇത് കേട്ടപ്പോൾ മൗലാനായുടെ അരികിൽ വരുകയും കൂടിയാലോചിച്ച് മസ്ജിദുൽ ഹറാമിനടുത്ത് ഒരു വസ്തു വാങ്ങുകയും അവിടെ മദ്‌റസ നിർമ്മാണം നടത്തുകയും സാധുക്കളായ കുട്ടികളുടെ ചിലവുകൾക്ക് ഒരു സ്ഥലം വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു. ഹിജ്‌രി 1291-ൽ ഈ മദ്‌റസയുടെ നിർമ്മാണം പൂർത്തിയായി. വിശാലമായ ഈ കെട്ടിടത്തിൽ അഞ്ച് വലിയ ഹാളുകളും മൂന്ന് മുറികളും വിശാലമായ മുറ്റവും ഇതര സൗകര്യങ്ങളുമുണ്ടായിരുന്നു. മൗലാനാ റഹ്മത്തുല്ലാഹ് ഈ സ്ഥാപനത്തിന് സ്വന്തം പേര് വെക്കുന്നതിന് പകരം മഹതീ രത്‌നത്തിലേക്ക് ചേർത്ത് മദ്‌റസ സൗലത്തിയാ എന്ന് നാമകരണം ചെയ്തു. ബീഹാറിലെ ഒരു സമ്പന്നനായ മീർവാജിദ് മർഹൂം ഈ മദ്‌റസയെ വീണ്ടും വിശാലമാക്കുകയും ഹാജിമാർക്ക് കൂടി സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. വിദേശികളും സ്വദേശികളുമായ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സാധുവിദ്യാർത്ഥികളിൽ നിന്നും ഫീസുകളൊന്നും വാങ്ങാറില്ല. ഈ മദ്‌റസയിൽ വിശാലമായ ഒരു ലൈബ്രറിയുമുണ്ട്. ഹജ്ജ് സമയത്ത് മദ്‌റസയ്ക്ക് അവധിയായിരിക്കും. അപ്പോൾ അത് പൂർണ്ണമായി ഹാജിമാർ ഉപയോഗിക്കുന്നതാണ്. 1980-ൽ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയ്ക്ക് അന്താരാഷ്ട്ര അവാർഡായ ഫൈസൽ അവാർഡ് ലഭിക്കുകയും അതോടൊപ്പം വലിയ തുക നൽകപ്പെടുകയും ചെയ്തപ്പോൾ അതിന്റെ വലിയൊരു ഭാഗം മൗലാനാ മർഹൂം മദ്‌റസാ സൗലത്തിയ്ക്ക് നൽകുകയുണ്ടായി. ഈ മദ്‌റസ അടുത്തുവരെ അവിടെ നിലനിൽക്കുകയും ഏഷ്യൻ വിദ്യാർത്ഥുകളുടെയും പണ്ഡിതരുടെയും ഹാജിമാരുടെയും കേന്ദ്രമായി പ്രകാശിക്കുകയും ചെയ്തിരുന്നു. അടുത്ത് നടന്ന ഹറം വികസനത്തെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ മദ്‌റസ മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിലനിർത്തുകയും വളർത്തുകയും ചെയ്യട്ടെ.
താജ്മഹൽ
മുഗൾ ഭരണാധികാരിയായ ഷാജഹാൻ പ്രിയങ്കര ഭാര്യയായ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഇവിടെ ഒരു ഖബ്ർ സ്ഥാപിച്ചത്. ശേഷം ഷാജഹാനും ഇവിടെ ഖബ്‌റടക്കപ്പെട്ടു. താജ്മഹൽ നിലനിൽക്കുന്ന സ്ഥലം ജയ്പൂർ ഭരണാധികാരിയായ ജയ്‌സിംഗിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഷാജഹാൻ ഇവിടെ ഭാര്യയെ ഖബ്‌റടക്കാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹം വിലയൊന്നും വാങ്ങാതെ ഈ സ്ഥലം നൽകാൻ സന്നദ്ധനായി. പക്ഷേ, ഷാജഹാൻ ഇതിന് തയ്യാറാകാതെ വലിയൊരു ഭൂപ്രദേശം ഇതിന് പകരം നൽകിയാണ് ഈ സ്ഥലം വാങ്ങിയത്. (മറഖഅ് ആഗ്ര) കാലഘട്ടത്തിലെ വിദഗ്ദ്ധരായ നിർമ്മാതാക്കളെക്കൊണ്ട് ഷാജഹാൻ ഇത് നിർമ്മിച്ചു. ഹി 1041 (ഗ്രി 1631) മുതൽ ഹി 1057 (ഗ്രി 1647) വരെ പതിനാറ് വർഷം കൊണ്ടാണ് യമുനാ നദിയുടെ തീരത്തുള്ള ഇതിന്റെ നിർമ്മാണം പൂർത്തിയായത്. താജ്മഹലിന്റെ അരികിൽ തന്നെ വിശാലമായ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. താജ്മഹലിന്റെ നിർമ്മാണം കണ്ട വിദഗ്ദ്ധരെല്ലാം ഇതിന്റെ നിർമ്മാണ ചാതുര്യ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ താജ്മഹൽ മുഴുവനും വഖ്ഫ് സ്വത്താണെന്ന് ഷാജഹാൻ യുഗത്തിലെ ചരിത്രകാരനായ മുല്ലാ അബ്ദുൽ ഹമീദ് ലാഹോരി ബാദ്ഷാ നാമയിൽ കുറിച്ചിട്ടുണ്ട്. ഇതിൽ വഖ്ഫുമായി ബന്ധപ്പെട്ട ഷാജഹാന്റെ വാക്കുകളും ഉദ്ധരിച്ചിരിക്കുന്നു. ഷാജഹാന്റെ ജീവിത കാലത്ത് അദ്ദേഹം തന്നെയായിരുന്നു ഈ വഖ്ഫ് നോക്കിയിരുന്നത്.
മറ്റുചില വഖ്ഫുകൾ
മുസ്‌ലിം ലോകത്ത് വഖ്ഫ് വലിയൊരു ആവേശമായി മാറിയിരുന്നു. മുതിർന്ന ഭരണാധികാരികൾ എല്ലാവരും തന്നെ ഇതിൽ താൽപ്പര്യം പുലർത്തിയിരുന്നു. വലിയ ഭരണാധികാരികളെക്കൂടാതെ സാധാരണ നേതാക്കൽ മാത്രമല്ല, പൊതുജനങ്ങളും വഖ്ഫുകളിൽ ശ്രദ്ധിച്ചിരുന്നു. ഇതിൽ ചില വഖ്ഫുകളെക്കുറിച്ച് കൂടി ചെറിയ നിലയിൽ പരാമർശിക്കുകയാണ്.
ഹിജ്‌രി 569-ൽ ഇഹലോക വാസം വെടിഞ്ഞ നൂരിയാ ഭരണകൂടത്തിന്റെ സ്ഥാപകനും ശാമിലും ഈജിപ്തിലും ഭരണം നടത്തിയ വ്യക്തിത്വവുമായ സുൽത്താൻ നൂറുദ്ദീൻ മഹ്മൂദ് സൻകി ഡമാസ്‌കസിൽ ദാറുൽ ഹദീസ് എന്ന പേരിൽ ഒരു വലിയ പാഠശാല സ്ഥാപിക്കുകയുണ്ടായി. കൂടാതെ, പാഠശാലകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സാധുക്കളായ വിദ്യാർത്ഥികൾക്ക് ചിലവിന് വേണ്ടിയും വലിയൊരു വഖ്ഫ് സജ്ജീകരിച്ചിരുന്നു. (അഖ്ബാറുദ്ദൗലത്തൈൻ) അദ്ദേഹത്തിന്റെ ഈ വഖ്ഫുകൾ പിൽക്കാലത്തും വളരെയധികം പ്രയോജനം ചെയ്തിരുന്നു. ഇദ്ദേഹം തന്നെ ഡമാസ്‌കസിൽ ഒരു ആശുപത്രി സ്ഥാപിക്കുകയും അവിടെ വിലയേറിയ മരുന്നുകൾ എത്തിക്കുകയും എല്ലാവർക്കും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇവിടെ വരുന്നവർക്കെല്ലാം രുചികരമായ ആഹാരം നൽകപ്പെട്ടിരുന്നത് കൊണ്ട് വ്യാജരോഗികളും ഇവിടെ ധാരാളം ചികിത്സയ്ക്ക് എത്തിയിരുന്നുവത്രെ. എന്നാൽ വിദഗ്ദ്ധരായ വൈദ്യർ അവരെ തിരിച്ചറിയുകയും ഒരു ദിവസം കഴിഞ്ഞ് അവരെ യാത്രയാക്കുകയും ചെയ്തിരുന്നു.
സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഹി 522-ൽ തക്‌രീത്തിൽ ജനിച്ചു. നൂറുദ്ദീൻ സൻകിയുടെ ധീരതയിലും ഭക്തിയിലും ആകൃഷ്ടനായ അയ്യൂബി അദ്ദേഹത്തോടൊപ്പം കൂടുകയും പരിശീലനം നേടുകയും ചെയ്തു. ഖലീഫാ മുസ്തക്ഫീ ബില്ലാഹി അദ്ദേഹത്തെ ശാമിന്റെയും മിസ്‌റിന്റെയും ഭരണാധികാരിയാക്കി. സ്വലാഹുദ്ദീൻ അയ്യൂബി പോരാട്ടം ആരംഭിക്കുകയും വിവിധ വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കീഴടക്കുന്ന നാടുകളിലെല്ലാം വഴിയമ്പലങ്ങളും ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കുകയും പണ്ഡിതരെ സേവിക്കുകയും അതിനുവേണ്ടി വഖ്ഫുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിലെ ചില പാഠശാലകൾ ലോക പ്രസിദ്ധമാണ്. അവയുടെ പേര് ഇപ്രകാരമാണ്: സ്വലാഹിയ്യാ, സുയൂഫിയ്യാ, ശറഫിയ്യാ, ആലിയ, ഫാഇസിയ്യാ, ഫാളിലിയ്യാ, ഹർഖഷിയ്യാ, ഫഖ്‌രിയ്യാ, ആഷൂരിയ്യാ, ഖുതുബിയ്യാ, മഹ്ദിയ്യാ, ശരീഫിയ്യാ, സ്വാലിഹിയ്യാ, മസ്‌റൂരിയ്യാ, നാസിരിയ്യാ.... പ്രസിദ്ധ യാത്രികനായ ഇബ്‌നു ജുബൈർ ഇതിൽ പല സ്ഥാപനങ്ങളും സന്ദർശിക്കുകയും അവിടുത്തെ അത്ഭുതകരമായ സൗകര്യങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. പാഠശാലകൾ കൂടാതെ അനാഥ അഗതി കേന്ദ്രങ്ങളും ആത്മസംസ്‌കരണ സ്ഥാപനങ്ങളും സ്ഥാപിക്കുകയും അവയ്‌ക്കെല്ലാം വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക ചരിത്രത്തിൽ അതുല്യമായ വഖ്ഫുകൾക്ക് സൗഭാഗ്യം ലഭിച്ച വ്യക്തിത്വമാണ് സുൽത്താൻ സ്വലാഹൂദ്ദീൻ അയ്യൂബി (റ). ഇബ്‌നു ഖല്ലികാൻ കുറിക്കുന്നു: ഭൗതികവും മതപരവുമായ സർവ്വ മേഖലകളിലും അദ്ദേഹം ദാനധർമ്മങ്ങൾ ചെയ്തിരുന്നു. ഇബ്‌നു ജുബൈർ (റ) കുറിക്കുന്നു: സുൽത്താൻ സ്വലാഹൂദ്ദീൻ അയ്യൂബി (റ)യുടെ കീഴിൽ ജനങ്ങൾ വളരെ സന്തുഷ്ടിയിൽ കഴിഞ്ഞിരുന്നു. ജനങ്ങളിൽ നിന്നും നികുതിയൊന്നും വാങ്ങിയിരുന്നില്ല. സർവ്വമേഖലകളിലും വഖ്ഫുകൾ ചെയ്തിരുന്നു. അതിഥികളെ പ്രത്യേകം പരിഗണിച്ചിരുന്നു. (സഫർനാമ ഇബ്‌നു ജുബൈർ) ഡമാസ്‌കസിലെ കോട്ടയുടെ കവാടത്തിൽ രണ്ട് പാത്തികൾ വഴി പാലും സർബത്തും ഒഴുക്കിയിരുന്നു. ആഗ്രഹമുള്ള എല്ലാവർക്കും അതിൽ നിന്നും പാനം ചെയ്യാൻ അനുമതിയുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ത്രീജനങ്ങൾക്ക് മുൻഗണന കൊടുത്തിരുന്നു. (അൽ മുസ്‌ലിമൂൻ ഡോ: സബാഇ)
ഹിജ്‌രി 257 മുതൽ 292 വരെ നിലനിന്നിരുന്ന തൂലൂനിയ ഭരണകൂടത്തിന്റെ സ്ഥാപകൻ അഹ്മദ് ബിൻ തൂലൂൻ വലിയ നീതിമാനും ധർമ്മിഷ്ടനും ധീരനുമായിരുന്നു. അദ്ദേഹത്തിന്റെ ആഹാര വിരിയിൽ മുഴുവൻ ജനങ്ങൾക്കും സ്വാഗതമായിരുന്നു. ഈജിപ്തിൽ ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഇദ്ദേഹമാണ്. മസ്ജിദുകൾക്കും പാഠശാലകൾക്കും പ്രത്യേകം വഖ്ഫുകൾ സജ്ജീകരിച്ചിരുന്നു. (തമദ്ദുനെ അറബ്)
ദൈലമി വംശത്തിലെ പ്രസിദ്ധ രാജാവായ അസദുദ്ദൗല ബാഗ്ദാദിൽ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും അതിൽ 24 വൈദ്യന്മാരെ നിയമിക്കുകയും ആഴ്ചയിൽ രണ്ട് ദിവസം വിദഗ്ദ്ധ വൈദ്യന്മാരെ കൊണ്ടുവന്ന് ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സൗകര്യത്തിന് വിശാലമായ വഖ്ഫും സജ്ജീകരിച്ചു.
സൽജൂഖി ഭരണകർത്താവായ നിസാമുൽ മലിക് തൂസി ബാഗ്ദാദിൽ നിസാമിയാ പാഠശാല സ്ഥാപിച്ചു. അതിനുവേണ്ടി ആറ് ലക്ഷം ദീനാറാണ് ചിലവഴിച്ചത്. ഇതിനെക്കുറിച്ച് ലോക ചരിത്രകാരൻ ഗിബ്ബൻ കുറിക്കുന്നു: ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് ഓരോ വർഷവും പതിനയ്യായിരും ദീനാർ ദാനം നൽകിയിരുന്നു. സാധുക്കളായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം കൊടുത്തിരുന്നു. ഇമാം ഗസ്സാലി (റ), ഇമാം ത്വബ്‌രി (റ), അബുൽ മആലി (റ), ഖുതുബുദ്ദീൻ ശാഫിഈ (റ) മുതലായ പണ്ഡിത പടുക്കൾ ഇവിടെ അദ്ധ്യാപകന്മാരായി വന്നിട്ടുണ്ട്. ഇവിടെ പഠിച്ച പലരും പിൽക്കാലത്ത് മഹാപണ്ഡിതരായി പ്രകാശിച്ചു.
ഹിജ്‌രി 752-ൽ ഭരണാധികാരിയായ ഫൈറൂസ് ശാഹ് തുഗ്ലക് ശിഫാഖാന എന്ന പേരിൽ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും ഓപ്പറേഷൻ സഹിതമുള്ള ചികിത്സകൾ അതിൽ സജ്ജീകരിക്കുകയും ചെയ്തു. ഇതിന്റെ നടത്തിപ്പിനുള്ള വഖ്ഫുകൾ ചെയ്യുകയുണ്ടായി. ഇതുപോലെ വേറെയും അഞ്ച് ആശുപത്രികൾ അദ്ദേഹം സ്ഥാപിച്ചു. സാധുക്കളുടെ വിവാഹം നടത്തിക്കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതരെ ആദരിക്കാനും സേവിക്കാനും ആവേശം പുലർത്തിയിരുന്നു. ഫൈറൂസ് ശാഹി, ശാഹ്‌സാദാ ബുസുറുഗ് എന്നിങ്ങനെ മുപ്പതോളം പാഠശാലകളും സ്ഥാപിച്ചു. (സീറത്ത് ഫൈറൂസ് ശാഹി)
ഹിജ്‌രി 952-ൽ ഇഹലോക വാസം വെടിഞ്ഞ ശേർഷാ സൂരി വലിയ ധർമ്മിഷ്ടനായിരുന്നു. പെഷാവർ മുതൽ കൽക്കത്ത വരെ നീണ്ട ഗ്രാന്റ്ട്രങ്ക് റോഡ് അദ്ദേഹമാണ് സ്ഥാപിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളിൽ മസ്ജിദ് സ്ഥാപിക്കുകയും അതിന് വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം 1700 വഴിയമ്പലങ്ങൾ സ്ഥാപിച്ചു. ജാതിമത വിത്യാസമില്ലാതെ എല്ലാവർക്കും അവിടെ താമസത്തിനും ഭക്ഷണത്തിനും ശുദ്ധീകരണത്തിനും വിശ്രമത്തിനും സൗകര്യമുണ്ടായിരുന്നു.
മുഗൾ വംശത്തിലെ പ്രസിദ്ധ ഭരണാധികാരിയായ ജഹാംഗീർ അലഹബാദ്, ലാഹോർ, ഡൽഹി, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അഗതി മന്ദിരങ്ങൾ സ്ഥാപിച്ചു. എല്ലാ പട്ടണങ്ങളിലും ആശുപത്രികൾ സജ്ജീകരിച്ചു. ലാഹോർ മുതൽ കാശ്മീർ വരെ നീണ്ട റോഡ് സ്ഥാപിച്ചതും വഴിയരുകിൽ വിശ്രമ കേന്ദ്രങ്ങൾ തയ്യാറാക്കിയതും അദ്ദേഹമാണ്. പ്രധാന പട്ടണങ്ങളിൽ ധാന്യ കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും സാധുക്കൾക്ക് സൗജന്യമായ നിലയിൽ അവശ്യ വസ്തുക്കൾ വിതരണം നടത്തുകയും ചെയ്തിരുന്നു. ഹരിദ്വാറിലേക്ക് തീർത്ഥ യാത്ര നടത്തുന്ന ഹൈന്ദവർക്കും സൗകര്യങ്ങൾ ചെയ്തുകൊടുത്തു.
ഷാജഹാൻ ചക്രവർത്തി സ്ഥാപിച്ച താജ്മഹളിനെക്കുറിച്ച് മുമ്പ് പറഞ്ഞ് കഴിഞ്ഞു. ഡൽഹിയിലെ ജുമുആ മസ്ജിദ് അദ്ദേഹത്തിന്റെ സ്മാരകമാണ്. പത്ത് ലക്ഷം രൂപ മുടക്കി ആറ് വർഷം കൊണ്ട് ഇതിനെ സ്ഥാപിക്കുകയും നടത്തിപ്പിന് വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. ഈ മസ്ജിദന്റെ ഒരു ഭാഗത്ത് പാഠശാലയും മറുഭാഗത്ത് ആശുപത്രിയും സ്ഥാപിച്ചിരുന്നു. അല്ലാമാ ഇഖ്ബാൽ ഇതിന്റെ മഹത്വവും മനോഹാരിതയും വിവരിച്ചിട്ടുണ്ട്. (ബാങ്കെദറാ) ഷാജഹാന്റെ മകളായ ജഹാൻ ആറ പിതാവിനെ പൻപറ്റിക്കൊണ്ട് ആഗ്രയിൽ ഒരു മസ്ജിദും മദ്‌റസയും സ്ഥാപിക്കുകയുണ്ടായി.
വിജ്ഞാന സ്‌നേഹിയായ ഔറംഗസീബ് ആലംഗീർ ധാരാളം പാഠശാലകൾക്ക് വലിയ സഹായങ്ങൾ ചെയ്തു. സ്വന്തം ഗുരുനാഥന്റെ പേരിൽ അമേഠിയിൽ വലിയൊരു മസ്ജിദും മദ്‌റസയും സ്ഥാപിക്കുകയുണ്ടായി. അവിടെ ധാരാളം വിദേശ വിദ്യാർത്ഥികൾ പോലും പഠനം നടത്തിയിരുന്നു. ഇതിനുവേണ്ടി വലിയൊരു വഖ്ഫും സജ്ജീകരിച്ചിരുന്നു. അമുസ്‌ലിംകൾക്കും ധാരാളം സൗകര്യങ്ങൾ ചെയ്തുകൊടുത്തു. വിദ്യാഭ്യാസ സൗകര്യങ്ങൾ വിശാലമായ നിലയിൽ നിർവ്വഹിക്കുന്നതിന് ഗുജറാത്തിലെ ഗവർണ്ണർക്ക് പ്രത്യേക നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു. 1676-ൽ ഗുജറാത്തിലെ അഹ്മദാബാദിൽ സ്ഥാപിച്ച പാഠശാലയുടെ നിർമ്മാണത്തിന്റെ ബാധ്യത മുഴുവനും നിർവ്വഹിച്ചത് ഔറംഗസീബ് (റ) ആണ്. ഔറംഗസീബ് (റ)ന്റെ കാലത്ത് ഇന്ത്യയിൽ മുഴുവൻ വിദ്യാഭ്യാസം സൗജന്യമായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും യതൊരു ഫീസും വാങ്ങിയിരുന്നില്ല. ബാലപാഠ ശാലകളിൽ വലിയ ശ്രദ്ധ പുലർത്തിയിരുന്നു. ഓരോ ഗ്രാമങ്ങളിലും ബാലപാഠ ശാലകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സൂഫികളുടെ സംസ്‌കരണ ശാലകളിലും വിദ്യാർത്ഥികൾക്ക് ആത്മ സംസ്‌കരണത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകാൻ ഏർപ്പാട് ചെയ്തിരുന്നു. കാർഷികം, ഗോള ശാസ്ത്രം, ചരിത്രം മുതലായ കാര്യങ്ങൾ പഠിപ്പിക്കപ്പെട്ടിരുന്നു. സംസ്‌കൃത വിദ്യാർത്ഥികൾക്കും വേദപഠനങ്ങൾക്ക് സൗകര്യങ്ങൾ നൽകിയിരുന്നു. മദ്‌റസകളിൽ അമുസ്‌ലിംകളെയും പ്രവേശിപ്പിക്കാനും അവർക്ക് പൊതു വിജ്ഞാനങ്ങൾ പഠിപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിശ്രമിക്കാനും പഠന കാര്യങ്ങൾ നിർവ്വഹിക്കാനും വിശാലമായ കെട്ടിടങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. മുഗൾ ഭരണകൂടത്തിന്റെ അവസാനം വരെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജീവമായിരുന്നു. എന്നാൽ 1857-ൽ ബ്രിട്ടീഷ് ഭരണം ഉറച്ചതിന് ശേഷം ഇതെല്ലാം തകർക്കപ്പെടുകയോ, ശൂന്യമാക്കപ്പെടുകയോ ചെയ്തു. ആദരണീയ ഗുരുനാഥന്റെ പേരിൽ ഔറംഗസീബ് (റ) സ്ഥാപിക്കുകയും വളരെ വിശാലമായ നിലയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തിരുന്ന അമേഠിയിലെ സ്ഥാപനത്തെക്കുറിച്ച് അതേ നാട്ടുകാരൻ തന്നെയായ സമീഉല്ലാഹ് ബേഗ് കുറിക്കുന്നു: ഇന്ന് ഈ സ്ഥാപനത്തിന്റെ സ്ഥലം ശൂന്യമായി കിടക്കുകയാണ്. കുറേ നാളുകൾക്ക് മുമ്പ് മേൽക്കൂര തകർന്ന ഭിത്തികളായിരുന്നു. ഇന്ന് അതുമില്ല. നാട്ടിലെ കാരണവന്മാർ ഇതിനെക്കുറിച്ച് പഴയ കോളേജ് എന്നാണ് പറയുന്നത്. ഇന്നും ഈ പ്രദേശം മദ്‌റസാ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. പക്ഷേ, ഇന്ന് അവിടെ ഏതാനും ഖബ്‌റുകളല്ലാതെ മറ്റൊന്നുമില്ല.
ടിപ്പു സുൽത്താൻ മകൻ ഗുലാം മുഹമ്മദ്
ഇന്ത്യാരാജ്യത്തിന്റെ വീരസന്തതിയായ ടിപ്പു സുൽത്താൻ ശഹീദ് ഒരു ഭാഗത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി നിലകൊണ്ടു. രാജ്യത്തെ വിദേശ ശക്തികളിൽ നിന്നും രക്ഷിക്കുന്നതിന് വളരെയധികം ത്യാഗത്തോടെ പരിശ്രമിച്ചു. കൂട്ടത്തിൽ രാജ്യത്ത് നിരവധി ക്ഷേമ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കി. മൈസൂർ, കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം മുതലായ സ്ഥലങ്ങളിൽ ഇന്നും അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളുടെ സ്മാരകങ്ങൾ നിലനിൽക്കുന്നു. അവസാനം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തു. സന്താനങ്ങൾ നാട് വിടാൻ നിർബന്ധിതരായി. പക്ഷേ, അവർ പിതാവിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ച് നിന്നു. ടിപ്പു സുൽത്താൻ ശഹീദിന്റെ മകനായ ഗുലാം മുഹമ്മദ് പിതാവിന്റെ രക്ത സാക്ഷിത്വത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് വന്നു. നന്മകളിൽ നിരതനും ധർമ്മിഷ്ടനുമായ അദ്ദേഹം ധാർമ്മിക കാര്യങ്ങളിൽ വലിയ താൽപ്പര്യം പുലർത്തിയിരുന്നു. അദ്ദേഹം പശ്ചിമ ബംഗാളിൽ വലിയൊരു പ്രദേശം വാങ്ങി വഖ്ഫ് ചെയ്യുകയും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഈ വഖ്ഫിന്റെ വരുമാനം കൊണ്ട് ധാരാളം ആരാധനാലയങ്ങളും പാഠശാലകളും നടത്തുകയുണ്ടായി.
ഭോപ്പാൽ വഖ്ഫുകൾ
വഖ്ഫിന്റെ മേഖലയിൽ അതിമഹത്തായ സേവനങ്ങൾക്ക് സൗഭാഗ്യം ലഭിച്ച ഒരു ഭരണകൂടമാണ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ഭോപ്പാൽ ഭരണകൂടം. ഇവരുടെ ഭരണമേഖല ചെറുതായിരുന്നെങ്കിലും മത, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഇവർ വലിയ സേവനങ്ങളാണ് കാഴ്ചവെച്ചത്. പ്രശ്‌നപരിഹാര സമിതി, മസ്ജിദ് വിഭാഗം, രചനാ മേഖല, പാഠശാലകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ച് പ്രവർത്തനങ്ങൾ സുക്ഷ്മമായും സുതാര്യമായും നിർവ്വഹിച്ചിരുന്നു. അഹ്മദിയ്യാ, സുലൈമാനിയ്യാ, സിദ്ദീഖിയ്യാ, ജഹാംഗീരി, ഉബൈദിയ്യാ എന്നീ പേരുകളിലുള്ള പാഠശാലകൾ ഇതിൽ പ്രസിദ്ധമായിരുന്നു. ജഹാംഗീരി, ഉബൈദിയ്യാ എന്നീ പാഠശാലകൾ ഭോപ്പാലിലെ കേന്ദ്ര മസ്ജിദായ താജുൽ മസാജിദിന്റെ മുറ്റത്താണ് സ്ഥിതി ചെയ്തിരുന്നത്. ആയിരത്തോളം വരുന്ന ഗുരുനാഥന്മാർക്കും വിദ്യാർത്ഥികൾക്കും സേവകർക്കും താമസിക്കാനും പഠിക്കാനും ഇവിടെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. റമദാൻ മാസത്തിൽ നോമ്പ് തുറയും അത്താഴവും ഭരണാധികാരി കൂടിയായ ഷാഹ്ജഹാൻ ബീഗം നേരിട്ടാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവുകൾക്ക് പ്രത്യേക വഖ്ഫ് തയ്യാറാക്കിയിരുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരിക്കട്ടെ, ഭോപ്പാൽ ഭരണം നടത്തിയ പുരുഷന്മാർ അതിസമർത്ഥന്മാരായിരുന്നെങ്കിലും അവരുടെ കാലഘട്ടം മുഴുവനും പരസ്പര വഴക്കുകളും പിടിവലികളിലുമാണ് ചിലവഴിക്കപ്പെട്ടത്. എന്നാൽ അവരുടെ പിൻഗാമികളായി വന്ന സ്ത്രീകളായ ഭരണാധികാരികളുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു. അവർ ഭരണകാര്യങ്ങൾ ശരിയായി നടത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമായ നിലയിൽ നടത്തിയതിനാൽ അവരുടെ കാലഘട്ടത്തിൽ ഇന്ത്യയുടെ ഹൃദയ ഭാഗത്തുള്ള ഈ ചെറു പ്രദേശം നന്മയുടെ പ്രകാശ ഗോപുരമായി പ്രകാശിച്ചു. ഈ പാഠശാലകളിൽ നിന്നുമാണ് മൗലവി ജമാലുദ്ദീൻ ഖാനിനെപ്പോലുള്ള പണ്ഡിതനായ സമുന്നത മന്ത്രിയും നവാബ് സിദ്ദീഖ് ഹസൻ ഖാനിനെപ്പോലുള്ള അനവധി രചനകളുടെ കർത്താവായ അഗാധപണ്ഡിതനും ഉദിച്ചുയർന്നത്. ശൈഖ് ഹസൻ അൻസാരി യമനിയെപ്പോലുള്ള ഹദീസിന്റെയും ഫിഖ്ഹിന്റെയും പണ്ഡിത സാമ്രാട്ടുകൾ ഇവിടെ അദ്ധ്യാപനം നടത്തി. ഫത്ഹുൽ ബാരി, തഫ്‌സീർ ഇബ്‌നു കസീർ, നൈലുൽ ഔത്താർ, ഹുജ്ജത്തുല്ലാഹിൽ ബാലിഗ, ഇസാലത്തുൽ ഖഫാ മുതലായ ഗ്രന്ഥങ്ങൾ ഈ മഹതീ രത്‌നങ്ങൾ വൻ തുക ചിലവഴിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. നവാബ് സിദ്ദീഖ് ഹസൻ ഖാന്റെ മുന്നൂറോളം രചനകളും ഇവർ തന്നെയാണ് പ്രസിദ്ധീകരിച്ചത്. ഇവരുടെ വിജ്ഞാന സ്‌നേഹം തലമുറകളിലും നിലനിന്നിരുന്നു എന്നതും പ്രത്യേകം സ്മരണീയമാണ്. പിൽക്കാലത്ത് അഗാധപണ്ഡിതനായ അല്ലാമാ ശിബ്‌ലി നുഅ്മാനി സീറത്തുന്നബി എന്ന പേരിൽ റസൂലുല്ലാഹി (സ)യുടെ പുണ്യ ജീവചരിത്രം സമഗ്രമായ നിലയിൽ തയ്യാറാക്കാൻ ഉദ്ദേശിച്ചപ്പോൾ അതിന്റെ പ്രസിദ്ധീകരണവും പ്രചാരണവും എങ്ങനെ നടത്തുമെന്ന ചിന്ത ശക്തമായി. ഇതറിഞ്ഞ ഭോപ്പാലിലെ സുൽത്താൻ ബീഗം ഇതിന്റെ ചിലവുകൾ ഏറ്റെടുക്കുകയും അതിനെ വലിയ സൗഭാഗ്യമായി കാണുകയും ചെയ്തു. ഇതിനെക്കുറിച്ച് അല്ലാമാ ശിബ്‌ലി നുഅ്മാനി തന്നെ കവിതാ രൂപത്തിൽ അനുസ്മരിച്ചിട്ടുണ്ട്. (സീറത്തുന്നബി ആമുഖം)
ഭോപ്പാൽ ഭരണാധികാരികൾ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം മസ്ജിദുകൾ നിർമ്മിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിർമ്മാണത്തിനും ശേഷമുള്ള ചിലവുകൾക്കും മഹ്കമത്തുൽ മസാജിദ് എന്ന പേരിൽ ഒരു വകുപ്പ് തന്നെ തയ്യാറാക്കിയിരുന്നു. കൂടാതെ, ഹൈന്ദവ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കും അവർ പ്രത്യേക വഖ്ഫ് തയ്യാറാക്കുകയും അതിനും വകുപ്പ് സജ്ജീകരിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വഖ്ഫുകളുടെ കാര്യങ്ങൾ മുസ്‌ലിംകളും ഹൈന്ദവ വഖ്ഫുകളുടെ കാര്യങ്ങൾ ഹൈന്ദവരും ശ്രദ്ധിക്കണമെന്നും അവർ നിഷ്‌കർശിച്ചിരുന്നു. 1949-ൽ ഭോപ്പാൽ ഭരണകൂടം ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ ഭോപ്പാലും ഇന്ത്യൻ ഭരണകൂടവും തമ്മിൽ ഒരു കരാർ നടത്തി. ഓരോ വർഷവും ഇന്ത്യൻ ഭരണകൂടം രണ്ട് ലക്ഷം രൂപ ഗ്രാന്റായി നൽകുമെന്നതായിരുന്നു അതിലെ ഒരു കരാർ. ഈ സമ്പത്ത് മുഴുവൻ മക്കാമുകർമ, മദീനാ മുനവ്വറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇവർ നടത്തിക്കൊണ്ടിരുന്ന വൈജ്ഞാനിക, ധാർമ്മിക പ്രവർത്തനങ്ങൾക്കും ഭോപ്പാലിലെ മസ്ജിദ്, മദ്‌റസകൾക്കും വേണ്ടിയാണ് ചിലവഴിച്ചത്.
ഭോപ്പാൽ ഭരണാധികാരികളുടെ നിത്യ സ്മാരകമാണ് താജുൽ മസാജിദ്. 1885-ൽ നവാബ് ഷാഹ്ജഹാൻ ബീഗമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഈ മഹതി മഹാപണ്ഡിതനായ നവാബ് സിദ്ദീഖ് ഹസൻ സാഹിബിന്റെ പത്‌നിയും അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വി.സി നവാബ് സുൽത്താൻ ബീഗത്തിന്റെ മാതാവുമായിരുന്നു. 14 വർഷം വരെ ഇതിന്റെ നിർമ്മാണം തുടർന്നു. 1901-ൽ അവർ ഇഹലോക വാസം വെടിഞ്ഞപ്പോൾ ഇതിന്റെ നിർമ്മാണം നിലച്ച് പോയി. എങ്കിലും അപൂർണ്ണമായ മസ്ജിദും മദ്‌റസയും ഇതര പ്രവർത്തനങ്ങളും സജീവമായി നടന്നുകൊണ്ടിരുന്നു. 1971-ൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ഉന്നത വ്യക്താവും ഈ കുടുംബാംഗവുമായ മൗലാനാ ഇംറാൻ ഖാൻ നദ്‌വി മുന്നോട്ട് വരുകയും കൂട്ടുകാരെ കൂട്ടി ഇതിന്റെ നിർമ്മാണങ്ങൾ പൂർത്തീകരിക്കുകയും സ്ഥല സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഈ മസ്ജിദ് ആദ്യഘട്ടത്തിൽ പട്ടണത്തിന് വെളിയിലായിരുന്നുവെങ്കിലും ഇന്ന് പട്ടണം വിശാലമായി ഈ പ്രദേശത്തെയും ഉൾക്കൊണ്ടിരിക്കുന്നു. അഞ്ചുനേരെ നമസ്‌കാരങ്ങൾ വലിയ ജമാഅത്തായി ഇവിടെ നടക്കുന്നു. കൂടാതെ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുമായി ബന്ധപ്പെട്ട് ഉന്നതമായ വിജ്ഞാന കേന്ദ്രവും ഇവിടെ സജീവമായിരിക്കുന്നു. ദാറുൽ ഉലൂം താജുൽ മസാജിദ് എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടുന്നു. 1949-ന് അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അങ്ങനെ ഈ മസ്ജിദും മദ്‌റസയും പൗരാണികതയുടെയും ആധുനികതയുടെയും സംഗമമായി മാറിയിരിക്കുന്നു.
റാംപൂർ വഖ്ഫുകൾ
റാംപൂർ ഉത്തരേന്ത്യയിലെ പൗരാണിക നഗരമാണ്. ഇവിടെ ഭരണം നടത്തിയിരുന്ന മുസ്‌ലിം ഭരണാധികാരികൾ വൈജ്ഞാനിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ സേവനങ്ങളിലും വളരെ മുൻപന്തിയിലായിരുന്നു. പ്രത്യേകിച്ചും 1774-ൽ ഇവിടെ ഭരണം ഏറ്റെടുത്ത നവാബ് ഫൈസുല്ലാഹ് ഖാൻ ലോകം മുഴുവൻ പ്രസിദ്ധനായി. ഓരോ നാടുകളും അദ്ദേഹം സജീവമാക്കാൻ ശ്രദ്ധിച്ചിരുന്നു. അവിടെ ഒരു മസ്ജിദ് നിർമ്മിച്ചുകൊണ്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. അവിടെ മുമ്പ് ഭരണം നടത്തിയിരുന്ന റോഹീല്യാ വിഭാഗത്തിന് അദ്ദേഹം വലിയ പരിഗണന നൽകുകയും ധാരാളമായി സാമ്പത്തിക സഹായങ്ങൾ നടത്തുകയും ചെയ്തിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി പ്രദേശങ്ങൾ അദ്ദേഹം വഖ്ഫ് ചെയ്തു. നവാബ് അലി മുഹമ്മദ്, നവാബ് ഫൈസുല്ലാഹ്, നവാബ് മുഹമ്മദ് അലി, നവാബ് ഗുലാം മുഹമ്മദ്, മുഹമ്മദ് സഈദ്, നവാബ് സഈദ്, നവാബ് കൽബ് അലി, ബഹുബീഗം, സനാനി ബീഗം, മഹദി അലി മുതലായ മഖ്ബറകളുമായി ബന്ധിപ്പിച്ചും ഇതര മസ്ജിദുകളോടും മറ്റും ചേർത്തും ധാരാളം വഖ്ഫുകൾ സ്ഥാപിച്ചു. ഇതിന്റെ വരുമാനത്തിൽ നിന്നും സാധുക്കളെയും അനാഥരെയും വിധവകളെയും പ്രത്യേകം സഹായിക്കുകയും വിദ്യാർത്ഥികൾക്ക് ചിലവുകൾ നൽകുകയും ചെയ്തിരുന്നു.
റാംപൂർ നവാബുമാരുടെ വിജ്ഞാന സേവനത്തിന്റെ പ്രധാന സ്മാരകമാണ് മദ്‌റസാ ആലിയ. 1774-ൽ ഇത് നവാബ് ഫൈസുല്ലാഹ് സ്ഥാപിച്ചു. ഇതിന്റെ ചിലവുകൾക്ക് വലിയൊരു വഖ്ഫും സജ്ജീകരിച്ചു. ഇതിന്റെ കീഴിൽ അഞ്ഞൂറോളം പണ്ഡിതന്മാർക്ക് ശമ്പളം നൽകപ്പെട്ടിരുന്നു. സുപ്രസിദ്ധമായ രിദാ ലൈബ്രറിയ്ക്കും ഇദ്ദേഹമാണ് തുടക്കം കുറിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികളും ധാരാളം പാഠശാലകൾ സ്ഥാപിക്കുകയും വഖ്ഫുകൾ സജ്ജീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സ്മാരകമാണ് റാംപൂർ ജാമിഅ് മസ്ജിദിന്റെ വഖ്ഫ്. പിൻഗാമികൾ ഈ മസ്ജിദിനെ വിപുലീകരിച്ചു. ഇതിന്റെ അകത്ത് 1500 പേർക്ക് നമസ്‌കരിക്കാനും മുറ്റത്ത് 2500 പേർക്ക് നമസ്‌കരിക്കാനും സൗകര്യമുണ്ട്. മസ്ജിദുകൾ കൂടാതെ, ധാരാളം അനാഥാലയങ്ങളും വഴിയമ്പലങ്ങളും സേവന കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കപ്പെട്ടു.
കാശ്മീർ വഖ്ഫുകൾ
പ്രകൃതി സൗന്ദര്യം കൊണ്ട് സ്വർഗ്ഗ തുല്യമായ കാശ്മീർ വഖ്ഫിന്റെ വിഷയത്തിൽ അതുല്യ സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇവിടുത്തെ ഭരണാധികാരികൾ പാഠശാലകളും സംസ്‌കരണ കേന്ദ്രങ്ങളും മസ്ജിദുകളും സ്ഥാപിക്കുന്നതിലും സജീവമാക്കുന്നതിലും പരസ്പരം മത്സരിച്ചിരുന്നു. കൂടാതെ, ഈ പ്രദേശങ്ങളിൽ സജീവമായ സൂഫിവര്യന്മാരും പ്രബോധക മഹത്തുക്കളും പൊതുജനങ്ങളെയും ഈ മേഖലയിലേക്ക് പ്രേരിപ്പിക്കുകയും അവരും ഇതിൽ താൽപ്പര്യത്തോടെ കടന്നുവരുകയും ചെയ്തു. കാശ്മീരിലെ ചില പ്രധാന സ്ഥാപനങ്ങളെ ചെറിയ നിലയിൽ അനുസ്മരിക്കുന്നു.
സുൽത്താൻ സിക്കന്ദർ 1397-ൽ അലാഉദ്ദീൻപൂരിൽ ഒരു സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുകയും മൂന്ന് നാടുകൾ അതിനുവേണ്ടി വഖ്ഫ് ചെയ്യുകയും ചെയ്തു. ഇവിടെ ഹമദാനി എന്ന പേരിൽ സുന്ദരമായ ഒരു മസ്ജിദും ദാറുത്തഖ്‌വ എന്ന പേരിൽ വിശാലമായ ഒരു ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. സുൽത്താൻ സദ്‌റുദ്ദീൻ 1320-ൽ ജലം നദീതീരത്ത് ബുൽബുൽഷാ എന്ന മഹാന്റെ പേരിൽ ഒരു സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുകയും അതിനുവേണ്ടി വലിയ വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. യാത്രികർക്കും സാധുക്കൾക്കും ഇവിടെ ആഹാരം സൗജന്യമായി നൽകപ്പെട്ടിരുന്നു. 1420-ൽ സുൽത്താൻ സൈനുൽ ആബിദീൻ ഒരു പാഠശാല സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് സജ്ജീകരിക്കുകയും വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസവും സൗകര്യങ്ങളും നൽകുകയും ചെയ്തു. ഇദ്ദേഹം തന്നെ സിയാൽ കോട്ടിലെ ഒരു മദ്‌റസയ്ക്ക് വേണ്ടി ആറ് ലക്ഷം രൂപ ദാനം നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വിലയേറിയ മാല ഈ സ്ഥാപനത്തിന് ദാനമായി നൽകി. കൂടാതെ, സുൽത്താൻ വിദ്യാർത്ഥികളുടെ താമസത്തിന് കെട്ടിടം തയ്യാറാക്കുകയും ചെയ്തു. ഇതേ സുൽത്താൻ ഇന്ദർകോട്ട് മുതൽ ഷോപ്പൂർ വരെ ഒരു റോഡ് നിർമ്മിക്കുകയും അതിന്റെ ആവശ്യങ്ങൾക്ക് ഒരു സ്ഥലം വഖ്ഫ് നൽകുകയും ചെയ്തു. ഇദ്ദേഹം യാത്ര ചെയ്യുന്ന സ്ഥലങ്ങളില്ലെലാം ആവശ്യാനുസൃതം യാത്രികർക്ക് വഴിയമ്പലങ്ങൾ പണിയുമായിരുന്നു.
മുൻഗാമികളായ മഹാത്മാക്കളുടെ വഖ്ഫുകൾ
വഖ്ഫിന്റെ വിഷയത്തിൽ മുന്നേറിയിട്ടുള്ളത് ഭരണാധികാരികൾ മാത്രമാണെന്ന് മേൽ വിവരണങ്ങളിൽ നിന്നും ചിലരെങ്കിലും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ വഖ്ഫിൽ ഭരണാധികാരികളും സമ്പന്നരും മാത്രമല്ല, പൊതുജനങ്ങളും സാധുക്കളും മുന്നേറിയിരുന്നു. കാരണം ധർമ്മിഷ്ടത എന്നത് സത്യവിശ്വാസിയുടെ പ്രധാന ഗുണമാണ്. റസൂലുല്ലാഹി (സ) അരുളി: ജനങ്ങളിൽ ഏറ്റവും ഉത്തമർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നവരാണ്! കൂടാതെ, പടച്ചവന്റെ ചെറുതും വലുതുമായ ഓരോ അനുഗ്രഹങ്ങൾക്കും നാളെ ചോദ്യമുണ്ടാകുമെന്ന ഖുർആനിക വചനം അവർ സദാ ഓർക്കുകയും ധാരാളമായി അവയെ ദാനധർമ്മങ്ങളിൽ ചിലവഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചെറു വിവരണം താഴെ കൊടുക്കുകയാണ്.
* ഇമാം ശാഫിഈ (റ) വല്ല വഖ്ഫുകളും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവസാനം മിനായിൽ ഒരു കെട്ടിടം പണിയുകയും അതിലേക്ക് ഹാജിമാരെ താമസത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. (ഇഹ്‌യാഉ ഉലൂമിദ്ദീൻ) * സഈദുബ്‌നുൽ ആസ് (റ) ഓരോ ജുമുഅയ്ക്കും പ്രദേശത്തുള്ളവരെ സൽക്കരിപ്പിച്ചിരിക്കുന്നു. സൽക്കാരം കഴിഞ്ഞ് പിരിയുമ്പോൾ ഓരോത്തർക്കും വസ്ത്രവും നൽകിയിരുന്നു. കുടുംബാംഗങ്ങൾക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ ഉപഹാരമായി കൊടുത്തയച്ചിരുന്നു. കൂഫയിലെ ജാമിഅ് മസ്ജിദിലേക്ക് സ്വർണ്ണനാണയങ്ങൾ കൊടുത്തുവിടുകയും നമസ്‌കാരക്കാർക്ക് വീതിക്കുകയും ചെയ്തിരുന്നു. ഈ ചിലവുകൾക്ക് വേണ്ടി വഖ്ഫ് സ്വത്തുക്കൾ സജ്ജീകരിക്കുകയും ചെയ്തു. * പ്രസിദ്ധ മുഹദ്ദിസായ അബ്ദുല്ലാഹിബ്‌നു മുബാറക് (റ) സാധുക്കളെ സഹായിക്കുന്നതിൽ വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഒരിക്കൽ ഒരാൾ വന്ന് കടം കൊടുത്ത് വീടാൻ എഴുന്നൂറ് ദിർഹം വേണമെന്ന് അഭ്യർത്ഥിച്ചു. ഇബ്‌നുൽ മുബാറക് (റ) പറഞ്ഞു: എന്റെ പക്കൽ ഇവിടെ ഒന്നുമില്ല. എന്നാൽ ബസ്വറയിലുള്ള എന്റെ സഹപ്രവർത്തകന്റെ അരികിൽ പോയി ഈ കത്ത് കൊടുത്ത് തുക വാങ്ങിക്കൊള്ളുക. അദ്ദേഹം ബസ്വറയിലെത്തി കത്ത് കൊടുത്തപ്പോൾ സഹപ്രവർത്തകൻ ഏഴായിരം ദിർഹം എടുത്ത് കൊടുത്തു. അദ്ദേഹം തിരിച്ചുവന്ന് തെറ്റ് പറ്റിയാതാണോ എന്ന് ചോദിച്ചപ്പോൾ ഇബ്‌നുൽ മുബാറക് (റ) പറഞ്ഞു: താങ്കൾ പൂർണ്ണമായ ആവശ്യം പറയാൻ ലജ്ജിച്ച് കാണുമെന്ന് വിചാരിച്ചുകൊണ്ട് മന:പ്പൂർവ്വം തന്നെയാണ് ഏഴായിരം എന്ന് ഞാൻ എഴുതിയത്. ഒരിക്കൽ ഇബ്‌നുൽ മുബാറക് (റ) ഹജ്ജിന് പോകുമ്പോൾ ഒരു സ്ത്രീ വിശപ്പ് കാരണം അരികിൽ മരിച്ച് കിടക്കുന്ന കോഴിയെ ഭക്ഷിക്കുന്നതായി കണ്ടു. അവരോട് കാരണം തിരക്കിയപ്പോൾ അവർ ഭർത്താവ് ഉപേക്ഷിച്ചതിന്റെ പേരിലുള്ള ദരിദ്ര്യവാസ്ഥ വിവരിച്ചു. ഇത് കേട്ടപ്പോൾ ഇബ്‌നുൽ മുബാറക് (റ) ഹജ്ജിന് വേണ്ടി വെച്ചിരുന്ന സമ്പത്ത് മുഴുവൻ ആ സ്ത്രീയെ ഏൽപ്പിച്ച് ഹജ്ജ് യാത്ര മാറ്റിവെച്ച് മടങ്ങി.
* മുഹമ്മദ് ഇബ്‌നു മിസ്‌രി (റ) ഒരു പാഠശാല സ്ഥാപിക്കുകയും അതിന്റെ ചിലവുകൾക്ക് വേണ്ടി സ്വന്തം ഭൂമി വഖ്ഫായി പ്രഖ്യാപിക്കുകയും ചെയ്തു. വഖ്ഫിന്റെ കുറിപ്പിലെ ഒരു വാചകം ഇപ്രകാരമാണ്: ഈ പാഠശാലയിൽ പഠിക്കുന്ന കൊച്ച് കുട്ടികൾ സ്ലേറ്റ് കഴുകാൻ ഉപയോഗിക്കുന്ന വെള്ളം എന്റെ ഖബ്‌റിന് മീതെ ഒഴുക്കേണ്ടതാണ്! * ഖാജാ നിസാമുൽ മലിക് നിസാമിയ്യാ എന്ന പേരിൽ അഞ്ച് നാടുകളിൽ അഞ്ച് പാഠശാലകൾ സ്ഥാപിച്ചു. * അബ്ദുൽ കരീം മിസ്‌രി എന്ന വ്യക്തി ഒരിക്കൽ രോഗിയായി. രോഗം മാറിയപ്പോൾ അദ്ദേഹം ധാരാളം ധർമ്മങ്ങൾ ചെയ്യുകയും വഴികൾ സ്ഥാപിക്കുകയും കടബാധ്യതകൾ ഒഴിവാക്കുകയും വലിയൊരു ആശുപത്രി സ്ഥാപിക്കുകയും അതിനുവേണ്ടി വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. യാചകരായി വരുന്നവർക്ക് പതിനായിരം ദിർഹം വീതം ദാനം കൊടുക്കുമായിരുന്നു. (ദുററുൽ കാമിന)
ഇന്ത്യാരാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രവർത്തനങ്ങൾ നടത്തുകയും അതിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത സർ സയ്യിദ് അഹ്മദ് ഖാൻ 1875-ൽ അഖിലേന്ത്യാ എജുക്കേഷണൽ കോൺഫറൻസ് എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഇതിൽ ധാരാളം സുമനസ്സുകൾ പങ്കെടുക്കുകയും വലിയൊരു വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു.
ബോംബയിലെ ഹാജി സാബു സിദ്ദീഖ് മുസാഫിർഖാന മഹത്തായ ഒരു വഖ്ഫ് സ്വത്താണ്. ഹാജിമാർ ഇവിടെയാണ് താമസിക്കുന്നത്. 1909-ൽ ഹാജി മുഹമ്മദ് സിദ്ദീഖ് എന്ന മേമൻ കച്ചവടക്കാരൻ നൽകിയ സംഭാവന കൊണ്ട് ഇതിന്റെ നിർമ്മാണം ആരംഭിച്ചു. 1912-ൽ നിർമ്മാണം പൂർത്തിയായി. പിൽക്കാലത്ത് സഊദി രാജാവും ഖത്തർ ഭരണാധികാരിയും നൽകിയ സംഭാവനകളിലൂടെ ഇത് വിപുലീകരിക്കപ്പെട്ടു. ഇന്ത്യക്കാരായ മഹത്തുക്കൾ ഹാജിമാർക്ക് വേണ്ടി മക്കയിലും മദീനയിലും താമസ സൗകര്യങ്ങൾ സൗജന്യമായി ഒരുക്കിയിരുന്നു. ഇത് കൂടാതെ, ജനങ്ങൾക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും രോഗികൾക്ക് മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളും വഖ്ഫിന്റേതായി ധാരാളം നിലവിൽ വന്നിട്ടുണ്ട്. ഇതെല്ലാം പിൻഗാമികളായ നാം ഓരോരുത്തരും പഠിക്കുകയും പകർത്തുകയും ചെയ്യേണ്ടതാണ്. പടച്ചവൻ ഇതിൽ പങ്കെടുത്ത എല്ലാ മഹാത്മാക്കൾക്കും സമുന്നത പ്രതിഫലം നൽകട്ടെ.
ഉപസംഹാരം
ഈ രചന പൂർത്തീകരിക്കുന്ന സന്ദർഭത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ഉണർത്തുകയാണ്. 1. ഇതിൽ പറയപ്പെട്ട വിവരണങ്ങൾ ലോകത്തുള്ള മുഴുവൻ വഖ്ഫുകളുടെയും വിവരണങ്ങളല്ല. മറിച്ച് വിവിധ പ്രദേശങ്ങളിലെ വഖ്ഫുകളുടെ മാതൃകകൾ മാത്രമാണ്. ഇത് മുന്നിൽ വെച്ചുകൊണ്ട് ഓരോ പ്രദേശങ്ങളെയും കുറിച്ച് നാം പഠിക്കാൻ സന്നദ്ധരാവുക. വിശിഷ്യാ ഓരോ പ്രദേശത്തുമുള്ള സഹോദരങ്ങൾ അതാത് പ്രദേശത്തെ വഖ്ഫുകളെ മനസ്സിലാക്കലും അതിനെ സംരക്ഷിക്കാനും കൂടുതൽ പ്രയോജനകരമാക്കാനും പരിശ്രമിക്കേണ്ടതാണ്. 2. ഇതിൽ പറയപ്പെട്ട പല വഖ്ഫുകളും നടത്തിയത് ഭരണാധികാരികളാണ്. ഇതിന്റെ അർത്ഥം വഖ്ഫുകൾ അവർ മാത്രമേ നടത്തിയിട്ടുള്ളൂ എന്നല്ല. ഭരണാധികാരികൾ അല്ലാത്തവരും സമ്പന്നരും സാധുക്കളും പുരുഷന്മാരും സ്ത്രീകളുമായ ധാരാളം വ്യക്തിത്വങ്ങൾ വഖ്ഫിൽ പങ്കെടുത്തിട്ടുണ്ട്. ഈ വിഷയം ആരംഭിച്ചത് തന്നെ സഹാബാ മഹത്തുക്കളുടെ വഖ്ഫുകളെക്കൊണ്ടാണ്. അവരിൽ ഈ വിഭാഗക്കാർ എല്ലാവരും ഉണ്ടായിരുന്നു. മാത്രമല്ല, നാം ഓരോരുത്തരുടെയും നാട്ടിലെയും പരിസരത്തെയും മസ്ജിദ്, മദ്‌റസകളിലേക്ക് കണ്ണോടിച്ചാൽ അന്നും ഇന്നും മഹത്തായ വഖ്ഫുകളിൽ പങ്കെടുത്ത എല്ലാവരെയും കാണാൻ സാധിക്കുന്നതാണ്. 3. അവസാനത്തെ കാര്യം വഖ്ഫിന്റെ മഹത്വവും മാനവികതയും നാം ഓരോരുത്തരും ഉൾക്കൊള്ളുകയും ഉള്ള വഖ്ഫുകളെ സംരക്ഷിക്കാനും കൂടുതൽ പ്രയോജനകരമാക്കാനും നാം പരിശ്രമിക്കുക. കൂടാതെ, വളരെ ലളിതവും കൂടുതൽ പ്രയോജനപ്രദവുമായ ഈ ദാനധർമ്മത്തിൽ ഓരോരുത്തരും പങ്കാളികളാവുക. സർവ്വോപരി ഈ മഹത്തായ ദാനങ്ങളുടെ സംരക്ഷണത്തിനും ഇത് നടത്തിയവരുടെ പരലോക നന്മയ്ക്കും പടച്ചവനോട് പ്രത്യേകം പ്രാർത്ഥിക്കുക. രക്ഷിതാവേ, ഞങ്ങൾക്ക് ഇത്തരം നന്മകളുമായി ബന്ധപ്പെടാൻ ഉതവി നൽകണേ. മുൻഗാമികളുടെ മഹത്തായ ഈ സേവനങ്ങളെ നിലനിർത്തുകയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യണേ. വഖ്ഫ് ചെയ്തവർക്കും അതിനെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്തവർക്കും ഉന്നത പ്രതിഫലങ്ങൾ നൽകണേ.
അനുബന്ധം
വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ പ്രമേയങ്ങള്‍
(വഖ്ഫിന്‍റെ വിശാലമായ ചരിത്രം ചുരുക്കി വായിച്ച് കഴിഞ്ഞു. അവസാനമായി ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി സംയുക്തമായി നടത്തിയ പ്രസ്താവന കൂടി വായിക്കുക.
1. പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭൂമിയോ ഇതരസ്വത്തുക്കളോ പണമോ നീക്കിവെക്കുന്നത് (വഖ്ഫ് ചെയ്യുന്നത്) ഇസ്ലാമിക ദൃഷ്ട്യാ എന്നും നിലനില്‍ക്കുന്ന ദാനധര്‍മ്മമാണ്. ഇസ്ലാമിലത് വലിയ ഒരു പുണ്യകര്‍മ്മമാണ്. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഇങ്ങനെ വഖ്ഫ് ചെയ്യുന്നു.
ഇന്ത്യയില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും അതിപുരാതനമായ ചരിത്ര പാരമ്പര്യമുണ്ട്. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും മുസ്ലിംകള്‍ അധിവസിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മുസ്ലിംകള്‍ ദാനം ചെയ്ത സ്വത്തുക്കള്‍ ഉണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുക, വഖ്ഫ് സ്വത്തുക്കളുടെ ദുര്‍വിനിയോഗവും അന്യാധീനമാവലും തടയുക എന്നിവ ഇന്ത്യന്‍ മുസ്ലിംകളുടെയെന്നപോലെ ഭരണകൂടത്തിന്‍റെയും സുപ്രധാന ചുമതലയാണ്.
2. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണം അവ കാലാകാലവും വഖ്ഫ് സ്വത്തായിത്തന്നെ നിലനില്‍ക്കണമെന്നും, ഏതവസ്ഥയിലും അത് വില്‍ക്കുവാനോ മാറ്റുവാനോ പാടില്ല എന്നുമാണ്. വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുകകയോ ദാനം ചെയ്യുകയോ അനന്തരമെടുക്കുകയോ ചെയ്യാവുന്നതല്ല എന്നാണ് പ്രവാചകന്‍ പറഞ്ഞത്. വഖ്ഫ് സ്വത്തുക്കള്‍ ഉള്ള അവസ്ഥയില്‍ തന്നെ നിലനിര്‍ത്തി പരിപോഷിപ്പിക്കുകയും അതില്‍ നിന്നുള്ള വരുമാനം ദാതാക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചു മാത്രം ചെലവഴിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.
3. വഖ്ഫ് ചെയ്യപ്പെട്ട പള്ളികള്‍ക്ക് ഇതര വഖ്ഫ് സ്വത്തുക്കളേക്കാള്‍ പവിത്രതയും ആദരവുമുണ്ട്. അതുകൊണ്ടുതന്നെ, ഒരു കാരണവശാലും അവ വില്‍ക്കുവാനോ സ്ഥലം മാറ്റുവാനോ പാടില്ല. പള്ളി ഉപയോഗശൂന്യമാവുകയും നമസ്കാരം നിര്‍വ്വഹിക്കപ്പെടാതെ വരികയും ചെയ്താല്‍ പോലും പള്ളി നിലനിന്നിരുന്ന സ്ഥലം പള്ളിയായിത്തന്നെ അവശേഷിക്കുകയും അതിന് പള്ളിയുടെ പരിശുദ്ധിയും ആദരവും നിലനില്‍ക്കുകയും ചെയ്യും. അവിടെ പള്ളി പുനര്‍നിര്‍മ്മിക്കുവാനും നമസ്കാരം പുനഃസ്ഥാപിക്കുവാനും മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു: "നിശ്ചയമായും പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്." (ജിന്ന്.18). "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മാത്രമായിരിക്കും പള്ളി പരിപാലിക്കുന്നത്." (അത്തൗബ: 18).
4. പള്ളികളില്‍ നമസ്കരിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയല്‍ വലിയ അക്രമവും ഗുരുതരമായ കുറ്റവുമാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം വാഴ്ത്തുന്നതിനെ വിലക്കുകയും ആ ദൈവാലയങ്ങള്‍ തകര്‍ക്കാന്‍ ഒരുമ്പിട്ടിറങ്ങുകയും ചെയ്തവരേക്കാള്‍ വലിയ അക്രമികള്‍ ആരാണ്. " (അല്‍ ബഖറ:14)
ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകള്‍ തടയപ്പെടുകയോ അല്ലെങ്കില്‍ ആരെങ്കിലും അന്യായമായി അത് പൊളിച്ചുകളയുകയോ ചെയ്താലും ശരീഅത്ത് പ്രകാരം അത് പള്ളിയായിത്തന്നെ നിലനില്‍ക്കും.
5. പുരാവസ്ഥുക്കളെന്ന പേരില്‍ ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ തടയുന്നത് ശരീഅത്തിന്‍റെ കാഴ്ചപ്പാടില്‍ അക്രമമാണ്.
6. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്, ധാരാളം മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോവുകയുണ്ടായി. അവര്‍ ഉപേക്ഷിച്ചുപോയ പ്രദേശങ്ങളിലെല്ലാം പള്ളികളും മദ്റസകളും സൂഫീമഠങ്ങളും ശവകുടീരങ്ങളും ആശ്രമങ്ങളും വഴിയമ്പലങ്ങളും മറ്റുമായി ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. അവയുടെ സംരക്ഷണം ആ പ്രദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ബാധ്യതയാണ്. മുസ്ലിംകള്‍ ഒട്ടും അവശേഷിക്കാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് സംരക്ഷിക്കണം. അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിംകളും അവയുടെ സംരക്ഷണത്തിനുത്തരവാദികള്‍ തന്നെയാണ്.
7. മുസ്ലിം ജനവാസമില്ലാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ പുനര്‍ജീവിപ്പിക്കാനും വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് നടത്തിക്കൊണ്ടുപോകുവാനും സാധ്യമല്ലാതെ വരികയും അവ അന്യാധീനപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്താല്‍, താഴെ പറയുന്ന ഉപാധികളോടെ, അവ വില്‍ക്കുകയും അതിനു പകരം തതുല്യമായത് മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്.
(എ) പ്രസ്തുത പ്രദേശത്ത് മുസ്ലിംകളാരും ഇപ്പോള്‍ താമസമില്ലെന്നും അടുത്ത കാലത്തൊന്നും അവിടെ മുസ്ലിം ജനവാസത്തിനു സാധ്യതയില്ലെന്നും ഉറപ്പാവുക.
(ബി) വില്പന, വില കുറഞ്ഞു പോയെന്ന ആക്ഷേപമുയരാന്‍ ഇടവരാത്തവിധം, മാര്‍ക്കറ്റ് വിലക്കനുസരിച്ച് തന്നെയാവുക.
(സി) വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്തിരുന്ന വ്യക്തി (മുതവല്ലി) യോ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരിയോ തന്‍റെ ബന്ധുക്കളോ തല്‍പരകക്ഷികളോ വഴി അത് വാങ്ങരുത്. അതുപോലെതന്നെ, മുതവല്ലിയോ സര്‍ക്കാര്‍ അധികാരിയോ കടം വീട്ടാനുള്ളവര്‍ക്കും അത് വില്‍ക്കാന്‍ പാടില്ല.
(ഡി) വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുന്നത് തുല്യ വിലക്കുള്ള സ്വത്തുക്കള്‍ക്ക് പകരമായിരിക്കണം; പണത്തിനാവരുത്. നിയമപരമോ പ്രായോഗികമോ ആയ കാരണങ്ങളാല്‍ പണത്തിനു വില്‍ക്കേണ്ടി വന്നാല്‍ എത്രയും വേഗം പകരം സ്വത്ത് വാങ്ങേണ്ടതാണ്.
(ഇ) വഖ്ഫ് സ്വത്ത് മാറ്റക്കച്ചവടമോ വില്‍പനയോ നടത്തുന്നത്, കച്ചവടത്തിന്‍റെ എല്ലാ ഉപാധികളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ശരീഅത്ത് കോടതി ജഡ്ജിയോ ദൈവഭക്തരായ പണ്ഡിതരും വഖ്ഫ് നിയമങ്ങളില്‍ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മറ്റിയോ ഉറപ്പു വരുത്തിയ ശേഷമായിരിക്കണം. വഖ്ഫ് സ്വത്ത് വില്‍ക്കാമെന്നോ മാറ്റക്കച്ചവടം ചെയ്യാമെന്നോ വഖ്ഫ് ബോര്‍ഡോ ബന്ധപ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സമ്മതിച്ചതുകൊണ്ട് മാത്രം മതിയാവുകയില്ല. വഖ്ഫ് കോടതിയുടെ തീരുമാനം, ശരീഅത്ത് പ്രകാരം സ്വീകാര്യമാകണമെങ്കില്‍, ചുരുങ്ങിയത്, പ്രാമാണികരായ മൂന്ന് മുഫ്തികളുടെയെങ്കിലും സമ്മതവും അഭിപ്രായവും അനിവാര്യമാണ്.
കുറിപ്പ്: വില്‍ക്കപ്പെടുന്ന വഖ്ഫ് സ്വത്ത് ഏതെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ അതേ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമേ പകരം വാങ്ങുന്ന സ്വത്തും ഉപയോഗിക്കാവൂ.
8. (എ) വഖ്ഫ് സ്വത്തില്‍ നിന്നുള്ള വരുമാനം വഖ്ഫ് രേഖകളില്‍ പറഞ്ഞതു പ്രകാരം മാത്രമേ വിനിയോഗിക്കാവൂ. വഖ്ഫ് രേഖകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവിലില്ലെങ്കില്‍ തതുല്യ മാര്‍ഗങ്ങളില്‍ ചെലവഴിക്കണം. വഖ്ഫ് ചെലവുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിഗണിക്കാതെ വഖ്ഫ് സ്വത്ത് ഒരിക്കലും കൈകാര്യം ചെയ്യാവുന്നതല്ല.
(ബി) വഖ്ഫ് സ്വത്ത് വില്‍ക്കേണ്ട അനിവാര്യ സാഹചര്യങ്ങളുണ്ടായാല്‍ നിര്‍ബന്ധമായും പകരം സ്വത്ത് വാങ്ങേണ്ടതാണ്.
9. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട ഭൂമി പള്ളിയുടെ ആവശ്യം കഴിഞ്ഞും അധികമുണ്ടെങ്കില്‍, മേലില്‍ പള്ളിയുടെ വികസനത്തിന് അത് ആവശ്യമായി വരികയുമില്ലെങ്കില്‍ താഴെ പറയുന്ന ഉപാധികളോടെഅവിടെ മതസ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
(എ) പള്ളി നിര്‍ജ്ജീവമാവുകയും ഒരു മതപഠനകേന്ദ്രം ഉണ്ടായാല്‍ പള്ളി വീണ്ടും സജീവമാവുകയും ചെയ്യും എന്നുവരിക (ബി) പള്ളിയുടെ ആവശ്യം കഴിഞ്ഞുള്ള ഭൂമി അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയമുണ്ടാകുകയും ഒരു മതപഠന കേന്ദ്രം സ്ഥാപിക്കുന്നതോടെ ആ ഭയം ദൂരീകരിക്കപ്പെടുകയും ചെയ്യുക. (സി) പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുസ്ലിം കുട്ടികള്‍ക്ക് മതപഠന സൗകര്യമില്ലാതിരിക്കുക. എങ്കില്‍ പള്ളിയുടെ മേലധികാരി (മുതവല്ലി) യുടെ സമ്മതപ്രകാരം അവിടെ മതപഠന കേന്ദ്രം സ്ഥാപിക്കാവുന്നതാണ്. പള്ളിക്കമ്മിറ്റി തന്നെ മദ്റസയും ആരംഭിക്കുന്നതാണ് ഉത്തമം.
10. പള്ളി പരിപാലനത്തിന് വരുമാനമുണ്ടാക്കുന്നതിനു വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയില്‍ മാന്യമായ വാടക ലഭിക്കുന്ന വിധം ഭൗതിക-സാങ്കേതിക സ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, സ്ഥലത്തിന്‍റെ ഉടമാവകാശം പള്ളിക്കു തന്നെ അവശേഷിക്കുന്ന വിധമുള്ള വാടക ഉടമ്പടികള്‍ മാത്രമേ ഉണ്ടാക്കാവൂ.
11. ഏതെങ്കിലും പള്ളിയുടെ വരുമാനം അതിന്‍റെ ആവശ്യങ്ങളേക്കാള്‍ വളരെ കൂടുതലാവുകയും അത് തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണെങ്കില്‍ അടുത്ത ഭാവിയിലൊന്നും പ്രസ്തുത പള്ളിക്ക് ആ പണം ആവശ്യമായി വരികയുമില്ലെങ്കില്‍, ആ പണം മറ്റു പ്രദേശങ്ങളില്‍ പള്ളി പണിയുന്നതിനോ സഹായം ആവശ്യമായ പള്ളികളെ സഹായിക്കുന്നതിനോ ഉപയോഗിക്കേണ്ടതാണ്. പള്ളിയും മദ്റസയുമില്ലാത്ത എത്രയോ പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ബാങ്കുവിളി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത മുസ്ലിം പ്രദേശങ്ങളുമുണ്ട്. സമ്പന്നമായ പള്ളികളുടെ അധികവരുമാനം ഉപയോഗിച്ച് അത്തരം പ്രദേശങ്ങളില്‍ പള്ളി പണിയേണ്ടതാണ്.
12. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിന്‍റെ മുഖ്യമായ ചെലവ് ഇമാമിന്‍റെയും മുക്രിയുടെയും വേതനങ്ങളാണ്. പള്ളികള്‍ എത്രതന്നെ സമ്പന്നമാണെങ്കിലും ഇമാമുകള്‍ക്കും മുക്രിമാര്‍ക്കും പള്ളിയിലെ ഇതര ജീവനക്കാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് സമ്മേളനം പള്ളി ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുന്നു.
13. വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍, ഇപ്പോഴോ അടുത്ത ഭാവിയിലോ ആവശ്യമില്ലാത്ത സമ്പാദ്യം, അതിന്‍റെ സംരക്ഷണം മുതവല്ലിക്ക് പ്രയാസമാകുമെന്നോ അത് മറ്റാരെങ്കിലും കൈവശപ്പെടുത്തുമെന്നോ ഭരണകൂടമോ വ്യക്തികളോ തട്ടിയെടുക്കുമെന്നോ ആശങ്കയുണ്ടാകുന്നപക്ഷം അത് തതുല്യ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കേണ്ടതാണ്.
14. മാന്യമായ വരുമാനം കിട്ടിക്കൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്ത്, കൂടുതല്‍ വരുമാനം കിട്ടുന്ന സ്വത്ത് വാങ്ങുന്നതിനു വേണ്ടി വില്‍ക്കാന്‍ പാടുള്ളതല്ല. കാരണം, അത്തരം ഇടപാടുകളില്‍ വഖ്ഫ് സ്വത്ത് പാഴാകാന്‍ ഇടവരുമോ എന്ന ആശങ്കയ്ക്ക് പഴുത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വരുമാനം നന്നേ കുറവാണെങ്കില്‍, ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നന്നേ കുറവായതുകൊണ്ട് വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ കടം വാങ്ങേണ്ടി വരുന്നുമുണ്ടെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള അവസ്ഥയില്‍ ഒരു വഴിയും കാണുന്നുമില്ലെങ്കില്‍ പ്രസ്തുത സ്വത്ത് വില്‍ക്കുകയും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വാങ്ങുകയും ചെയ്യുന്നതിന് വിരോധമില്ല. (വില്‍ക്കുന്നതും വാങ്ങുന്നതും ക്രമനമ്പര്‍ 7-ലെ ബി.സി, ഡി ഉപാധികള്‍ പാലിച്ചുകൊണ്ടായിരിക്കണം.) വഖ്ഫ് ചെയ്ത ആള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ അനുവാദം നിര്‍ബന്ധമാണ്.
15.വഖ്ഫ് കെട്ടിടത്തിന് അപകടകരമാംവിധം കേടുപാടുകള്‍ സംഭവിക്കുകയും കെട്ടിടത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ബന്ധപ്പെട്ടവരുടെ കൈയ്യില്‍ പണമില്ലാതെ വരികയും അടുത്തൊന്നും ഉണ്ടാകാന്‍ സാധ്യത കാണാതിരിക്കുകയും ചെയ്താല്‍, കെട്ടിടം മുഴുവനോ ഏതാനും മുറികളോ നിശ്ചിത കാലത്തേക്ക് വാടകയ്ക്ക് തരാമെന്ന വ്യവസ്ഥയില്‍ കെട്ടിടം പുതുക്കി പണിയുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഏതെങ്കിലും കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കാവുന്നതാണ്.
16. മഖ്ബറയുടെ സംരക്ഷണത്തിന് ചുറ്റുമതില്‍ കെട്ടാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ അവിടെ പീടികമുറികള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, പീടികകളിലേക്കുള്ള വഴി മഖ്ബറയിലൂടെയാവരുത്. അഡ്വാന്‍സ് സംഖ്യകൊണ്ട് പീടിക പണിയാവുന്നതാണ്. പീടികയില്‍ നിന്നുള്ള വരുമാനം മഖ്ബറയുടെ സംരക്ഷണത്തിനു തന്നെ ഉപയോഗിക്കണം. പ്രത്യക്ഷത്തില്‍ തന്നെ കാണുന്ന ഖബറുകള്‍ക്ക് കേടുപറ്റാത്ത വിധമായിരിക്കണം പീടിക പണിയുന്നത്.
(ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി പത്താം സമ്മേളനം 1997 ഒക്ടോബര്‍ 24-27 തീയതികളില്‍ ഹജ്ജ് ഹൗസ്, ബോംബ)
********************
രചനാ പരിചയം
പുതിയ പ്രസിദ്ധീരണം!
പ്രവാചക കഥകള്‍
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്.
ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു.
രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.
ഫോണ്‍: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി