സിഹ്ർ കാരണമായി കൊല്ലപ്പെടാനോ രോഗിയാകാനോ ഭാര്യാ ഭർതൃ ബന്ധം നഷ്ടപ്പെടാനോ ചിലപ്പോൾ വിവാഹ ബന്ധം തകരാനോ പരസ്പരം വെറുപ്പ് ഉണ്ടാകാനോ തെറ്റായ സ്നേഹ ബന്ധം ഉണ്ടാക്കാനോ സാധ്യതയുണ്ട്. ചില ദുഷിച്ച ആളുകൾ നിഷിദ്ധമായ കാര്യങ്ങളും ശിർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വഴിയായി പിശാചിൻ്റെ അടുപ്പം കരസ്ഥമാക്കുന്നതും പിശാച് വഴിയായി ചില കുതന്ത്രങ്ങൾ നടത്തുന്നതുമാണ് സിഹ്റിൻ്റെ രീതി. പിശാചുമായി അടുപ്പം ഉണ്ടാക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അറിഞ്ഞിരിക്കാൻ വേണ്ടി ചിലത് താഴെ കൊടുക്കുന്നു:
* ഖുർആൻ താളുകൾ കാലുകളിൽ കെട്ടി കക്കൂസിൽ പോകുക.
* ഹൈള് രക്തമോ മലിനമായ വസ്തുക്കൾ കൊണ്ടോ ഖുർആൻ വചനങ്ങൾ എഴുതുക.
* കാലിൻ്റെ വെള്ളയിൽ ഖുർആൻ എഴുതുക.
* വുളൂഅ് ഇല്ലാതെ ഖുർആൻ പിടിച്ച് ഓതുക.
* അശുദ്ധി ഉണ്ടായിട്ടും കുളിക്കാതെ കഴിയുക.
* നക്ഷത്രങ്ങളെ പൂജിക്കുക.
* പിശാചിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ബിസ്മില്ലാഹി പറയാതെ മൃഗത്തെ അറുത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ എറിയുക.
* ശിർക്കുമായി ബന്ധപ്പെട്ട വചനങ്ങൾ എഴുതുക.
* മാതാവ്, മക്കൾ പോലുള്ളവരെ വ്യഭിചരിക്കുക.
* ആൺ പെണ്ണ് കുട്ടികളെ കൊണ്ട് വ്യഭിചരിപ്പിക്കുക.
ചുരുക്കത്തിൽ അല്ലാഹുവിന് എതിര് പ്രവർത്തിക്കുന്നതിന് അനുസരിച്ച് പിശാച് അടുക്കുന്നതും അനുസരിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ മാരണക്കാരായ ആളുകളുടെ മുഖം കറുത്ത് ഇരുണ്ട് ഇരിക്കുന്നതാണ്. അവരുടെ കുടുംബം മുഴുവൻ പ്രശ്നമായിരിക്കും. അവർ സമാധാനത്തോടെ ഉറങ്ങാറില്ല. പിശാച് അവർക്കിടയിൽ തന്നെ പ്രശ്നം ഉണ്ടാക്കുന്നതാണ്. ജിന്നുകളിൽ നല്ലവരും ചീത്തവരും ഉണ്ട്. അതിൽ ചീത്ത ജിന്നുകൾക്കാണ് ശൈത്വാൻ എന്ന് പറയുന്നത്.
മാരണം പല വിഭാഗങ്ങളുണ്ട്.
കൺകെട്ട് വിദ്യ: യാഥാർത്ഥ്യം ഒന്നാണെങ്കിലും മാരണക്കാരൻ മറ്റൊന്ന് കാണിക്കുന്നതാണ്.
സാധാരണ മനുഷ്യൻ കാണാത്ത ചില കാര്യങ്ങൾ മാരണക്കാരൻ കാണിച്ച് തരുന്നതാണ്.
മരുന്ന് കൊണ്ടോ, കത്തിയിൽ ചുമന്ന നിറം തേച്ച് നാരങ്ങ മുറിച്ച് ചോരയായി കാണിക്കുക പോലുള്ളത് കൊണ്ടോ അഭ്യാസങ്ങൾ കാണിക്കുക.
പിശാചിൻ്റെ സഹായത്തോടെ ആരെയെങ്കിലും ബുദ്ധിമുട്ടിക്കുകയോ രോഗിയാക്കുകയോ ചെയ്യുക.
ദൗർഭാഗ്യവശാൽ മുസ്‌ലിംകൾക്കിടയിലും ഈ നിന്ദ്യമായ പ്രവർത്തനം കടന്ന് കൂടിയിരിക്കുന്നു. ചിലർ ശിർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വഴി പിശാചിനെ വശീകരിക്കുകയും അവനെക്കൊണ്ട് മോശത്തരങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ പിശാച് പിൽക്കാലത്ത് അവരുടെ ശത്രുക്കൾ ആവുകയും പലവിധ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നു. എല്ലാത്തിനും ഉപരി ധാരാളം വൻപാപങ്ങൾ പ്രവർത്തിക്കുകയും പലപ്പോഴും ദീനിൽ നിന്നും പുറത്താവുകയും ചെയ്യുന്നു.
സിഹ്റിൻ്റെ പ്രധാന അടിസ്ഥാനം അസൂയയാണ്. മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ നീങ്ങാനും ഭാര്യ ഭർത്താക്കന്മാർക്ക് ഇടയിലും മറ്റും സ്നേഹം കണ്ട് സഹികെട്ടും, ആഗ്രഹിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാനും, വീടും സ്ഥാപനവും പാഠശാലയും നശിപ്പിക്കുവാനും എതിരാളികളുടെ വായ അടക്കാനും ആരെയെങ്കിലും കീഴ്പെടുത്താനും ആരുടെയെങ്കിലും ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനും ആരെയെങ്കിലും കൊല്ലാനുമാണ് സിഹ്ർ ചെയ്യുന്നത്.
അക്രമികളുടെ സിഹ്റും നബിമാരുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും ഒന്നല്ല. സിഹ്ർ എന്നാൽ ദുഷിച്ച മന്ത്രങ്ങളും പിശാചിനെയും ഉപയോഗിച്ച് മോശമായ ലക്ഷ്യത്തെ നടപ്പിലാക്കാൻ പരിശ്രമിക്കലാണ്. മാരണം ചെയ്യുന്നവർ ദുർമാർഗ്ഗികളായിരിക്കും.
മുഅ്ജിസത്ത് എന്നാൽ നിഷേധികളെ വെല്ലുവിളിച്ച് പ്രവാചകന്മാരിലൂടെ പ്രകടമാക്കുന്ന അത്ഭുതകരമായ യാഥാർത്ഥ്യങ്ങളാണ്. കറാമത്ത് എന്നാൽ യാദൃച്ഛികമായ നിലയിൽ മഹാന്മാരിൽ നിന്നും പ്രകടമാകുന്നതിനാണ്.
സിഹ്ർ ചെയ്യുന്നവരെ വധിക്കണമെന്ന് ഭൂരിഭാഗം ഇമാമുകളും അഭിപ്രായപ്പെടുന്നു. എന്നാൽ ഇമാം ശാഫിഈ (റ) പറയുന്നത് ഉചിതമായ ശിക്ഷ നൽകണമെന്നാണ്. മാരണം പഠിക്കുന്നതും പ്രയോഗിക്കുന്നതും നിഷിദ്ധവും നിഷേധവുമാണ്. മാരണത്തെ മാരണം കൊണ്ട് ചികിത്സിക്കാൻ പാടുള്ളതല്ല. എന്നാൽ നിയമാനുസൃതമായി ചികിത്സകൾ നടത്താവുന്നതാണ്.
സിഹ്റിൻ്റെ ചികിത്സാരീതി
സിഹ്റിൻ്റെ കാരണങ്ങൾ കണ്ടെത്തി അത് മുന്നിൽ വെച്ച് ചികിത്സിക്കുന്നതാണ് ഉത്തമം. ആരെങ്കിലുമായി അകൽച്ച, തെറ്റായ സ്നേഹ ബന്ധം, മാനസ്സിക പ്രശ്നങ്ങൾ, മൂകത, രോഗം, ഹൈള് രോഗം, വിവാഹം ശരിയാകാതിരിക്കുക, മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും കച്ചവടപങ്കാളികളുമായി പ്രശ്നം, സാമ്പത്തിക സഹായം ചെയ്യുന്നവരുമായുള്ള അകൽച്ച എന്നിവ സിഹ്റിൻ്റെ അടയാളങ്ങളാണ്. ഇതിൽ ഏറ്റവും ഗുരുതരമായത് ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള അകൽച്ചയാണ്.
താഴെ പറയുന്ന രൂപങ്ങൾ മാരണം ബാധിച്ചു എന്നതിൻ്റെ അടയാളങ്ങളാണ്:
* സ്നേഹം പൊടുന്നനെ വെറുപ്പായി മാറുക.
* പരസ്പരം സംശയങ്ങളും തെറ്റിദ്ധാരണകളും അധികരിക്കുക.
* മറ്റുള്ളവരുടെ ന്യായം സ്വീകാര്യമാകാതിരിക്കുക.
* നിസ്സാര വിഷയങ്ങളിൽ ഭിന്നിക്കുകയും അരിയെ മലയാക്കുകയും ചെയ്യുക.
* ഇണയുടെ രൂപം വികൃതവും ഭയാനകവുമായി അനുഭവപ്പെടുക.
* മറ്റുള്ളവരുടെ ഒരു കാര്യവും ഇഷ്ടപ്പെടാതിരിക്കുക.
* ഭാര്യയുടെ വീട്ടിൽ വന്നാൽ അസ്വസ്ഥത അനുഭവപ്പെടുന്നത് പോലെ ഇണയുടെ സ്ഥലം വെറുപ്പുള്ളതാവുക.
* ഇണ പാചകം ചെയ്ത ആഹാരം പോലെ അവരുടെ ഒന്നും കാണാൻ ഇഷ്ടമില്ലാതാവുക.
* ദുസ്വപ്നം അധികരിക്കുക.
മാരണം നടത്തുന്നവർ നടത്തപ്പെടുന്നവരുടെയും മാതാവിൻ്റെയും പേര് ചോദിച്ച് അറിയാറുണ്ട്. അവരുടെ മുടിയും നഖവും വസ്ത്രവും മറ്റും എടുക്കുകയും ചെയ്യാറുണ്ട് ഇവയിലാണ് അവർ മാരണം ചെയ്യുന്നത്. ഇവ കിട്ടിയില്ലെങ്കിൽ വെള്ളത്തിലും മറ്റും സിഹ്ർ ചെയ്ത് നടക്കുന്ന സ്ഥലത്ത് ഒഴിക്കുകയോ ആഹാര പാനീയങ്ങളിൽ കലർത്തുകയോ ചെയ്യുന്നതാണ്. ആകയാൽ നഖവും മുടിയും വസ്ത്രവും ആർക്കും കൊടുക്കരുത്. സംശയാസ്പദമായ ആളുകളിൽ നിന്നും ഒന്നും കഴിക്കരുത്.
സിഹ്റിൽ നിന്നുമുള്ള ചികിത്സക്ക് 3 ഘട്ടങ്ങളുണ്ട്.
ചികിത്സക്ക് മുന്നോടിയായുള്ള കാര്യങ്ങൾ താഴെ കൊടുക്കുന്നു:
* വീട്ടിലും ചികിത്സ നടത്തുന്ന സ്ഥലത്തും ദീനിയായ അന്തരീക്ഷം ഉണ്ടാവുക. ഉദാഹരണത്തിന് ചിത്രങ്ങളും ഗാന ഉപകരണങ്ങളും മാറ്റുക.
* രോഗിയുടെ ശരീരത്തിൽ മന്ത്ര ചരട് പോലുള്ളവ ഉണ്ടെങ്കിൽ അവ അഴിച്ച് കത്തിച്ച് കളയുക.
* പുരുഷന്മാർ സ്വർണ്ണം ധരിക്കരുത്, സ്ത്രീകൾ ശരീരം മുഴുവൻ മറക്കേണ്ടതാണ് പുകവലി പാടില്ല.
* അല്ലാഹുവുമായി ബന്ധം ശരിയാക്കാനും അല്ലാഹു അല്ലാത്തവരുമായി ബന്ധപ്പെടരുതെന്നും ഉപദേശിക്കുക.
മുകളിൽ പറയപ്പെട്ട സിഹ്റിൻ്റെ അടയാളങ്ങൾ വല്ലതും ഉണ്ടോ എന്ന് ചോദിച്ച് അറിയുക. ചികിത്സിക്കുന്നവരും ചികിത്സിക്കപ്പെടുന്നവരും വുളൂഅ് എടുത്തിരിക്കുക. അല്ലാഹുവിൻ്റെ സഹായം ലഭിക്കണമെന്ന ദുആയോടെ ആയിരിക്കുക. മന്ത്രിക്കപ്പെടുന്നത് സ്ത്രീ ആണെങ്കിൽ ശരീരം പൂർണ്ണമായി മറഞ്ഞിരിക്കേണ്ടതാണ്. മുഖം തുറന്നിടരുത്. അവരോടൊപ്പം വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലും ഉണ്ടായിരിക്കുക. അന്യരായ ആരും കൂട്ടത്തിൽ ഉണ്ടാകാനും പാടില്ല.
ചികിത്സയുടെ രണ്ടാം ഘട്ടം :
ചികിത്സക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗിയെ മുന്നിൽ ഇരുത്തുക, ചർദ്ദിക്ക് സാധ്യതയുള്ളത് കൊണ്ട് അടുത്ത് തന്നെ ഒരു ബക്കറ്റ് വെക്കുക, രോഗിയുടെ തലയിൽ കൈ വച്ച് സമാധാനത്തോടെ ശബ്ദത്തിൽ മൻസിൽ ആയത്തുകൾ പാരായണം ചെയ്യുക.
മൻസിൽ:
:سورة الفاتحة
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
اعوذ بالله من الشيطان الرجيم من همزه ونفخه ونفثه
:سورة البقرة
الم (1) ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2) الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3) وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4) أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ (5)
اعوذ بالله من الشيطان الرجيم من همزه ونفخه ونفثه
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
:سورة البقرة
الم (1) ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2) الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3) وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4) أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ (5)
وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ ١٠٢
{وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ (163)}
إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ١٦٤
اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255) لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُقْوَةِ الْوُثْقَى لَا انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ (256) اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (257)
لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ (284) آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285) لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ (286)
:سورة آل عمران
{شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (18)}
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
:سورة الأعراف
ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ ٥٥ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ٥٦
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ١١٧ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ١١٨ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ١١٩ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ١٢٠
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ١٢١ رَبِّ مُوسَىٰ وَهَٰرُونَ
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ٨٠ فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُ
إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
سورة المؤمنون
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ (115) فَتَعَالَى اللَّهُ الْمَلِكُ الْحَقُّ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ (116) وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ (117) وَقُلْ رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ (118)}
سورة الصافات
وَالصَّافَّاتِ صَفًّا (1) فَالزَّاجِرَاتِ زَجْرًا (2) فَالتَّالِيَاتِ ذِكْرًا (3) إِنَّ إِلَهَكُمْ لَوَاحِدٌ (4) رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ (5) إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ (6) وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ (7) لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ (8) دُحُورًا وَلَهُمْ عَذَابٌ وَاصِبٌ (9) إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ (10) فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَمْ مَنْ خَلَقْنَا إِنَّا خَلَقْنَاهُمْ مِنْ طِينٍ لَازِبٍ (11)
سورة الرحمن
يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا لَا تَنْفُذُونَ إِلَّا بِسُلْطَانٍ (33) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (34) يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ (35) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (36) فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ (37) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (38) فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ (39) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (40)
سورة الحشر
لَوْ أَنْزَلْنَا هَذَا الْقُرْآنَ عَلَى جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللَّهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ (21) هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ (22) هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ (23) هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاءُ الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ (24)
سورة الجن
قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا (1) يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا (2) وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا (3) وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا (4)
سورة الإخلاص
قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)
سورة الفلق
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)
سورة الناس
قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6)}
ഈ ആയത്തുകൾ പാരായണം ചെയ്ത് കഴിഞ്ഞാൽ 3 അവസ്ഥകളിൽ ഒന്ന് ഉണ്ടാകുന്നതാണ്. ഒന്നാമത്തെ അവസ്ഥ രോഗിയിൽ ജിന്ന് ഉണ്ടെങ്കിൽ അത് പ്രത്യക്ഷപ്പെടും ഇതിന് 6 അടയാളങ്ങൾ ഉണ്ട്. അതിൽ ഒന്ന് കാണപ്പെട്ടാൽ ജിന്ന് ഹാജരായി എന്ന് മനസ്സിലാക്കുക.
ഒന്ന്, കണ്ണടച്ച് പിടിക്കുകയോ, വേഗതയിൽ കണ്ണ് അടച്ച് തുറന്നു കൊണ്ടിരിക്കുകയോ, കണ്ണുകളിൽ കൈ വെക്കുകയോ ചെയ്യുക.
രണ്ട്, ശരീരം ശക്തമായും അവയവം ചെറുതായും വിറക്കുക.
മൂന്ന്, വെപ്രാളപ്പെടുക.
നാല്, ചാടുക.
അഞ്ച്, അലമുറയിടുക.
ആറ്, ചോദിക്കുമ്പോൾ പേര് പറയുക.
ജിന്ന് ഹാജരായാൽ അതിനോട് ഈ ചോദ്യങ്ങൾ ചോദിക്കുക:
ഒന്ന്, നിങ്ങളുടെ പേര് എന്താണ്.
രണ്ട്, നിങ്ങളുടെ മതം ഏതാണ്.
മൂന്ന്, ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ കയറാൻ കാരണം എന്താണ്.
നാല്, നിങ്ങളോടൊപ്പം വേറെ ഏതെങ്കിലും ജിന്നും കൂടി ഉണ്ടോ.
അഞ്ച്, നിങ്ങൾ ഏതെങ്കിലും മാരണക്കാരനോടൊപ്പം പ്രവർത്തിക്കുകയാണോ.
ആറ്, നിങ്ങൾ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഏത് ഭാഗത്താണുള്ളത്.
ഈ ചോദ്യങ്ങൾക്ക് അനുകൂലമായി പ്രതിരോധിച്ചാൽ സ്‌നേഹത്തോടെ പെരുമാറുക, അതിനെ ദ്രോഹിച്ചതായി പറഞ്ഞാൽ നിങ്ങളെ അദ്ദേഹം കാണാതെയാണ് ഉപദ്രവിച്ചത് എന്നും മനഃപൂർവ്വം ഉപദ്രവിച്ചാൽ മാത്രമേ ശിക്ഷിക്കാവൂ എന്നും പറയുക.
ജിന്ന് അദ്ദേഹത്തെ പ്രേമിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഗൗരവവും പരലോക ശിക്ഷയും ഉണർത്തുകയും ഇറങ്ങി പോകാൻ പറയുകയും ചെയ്യുക. അതിന് സന്നദ്ധമായാൽ മൂന്ന് പ്രാവശ്യം വാഗ്ദാനം ചെയ്യിക്കുക. അതിന് താഴെ പറയുന്ന അറബി വാചകമോ അതിൻ്റെ അർത്ഥമോ അതിനെ കൊണ്ട് പറയിക്കുക:
عَاهَدَتُ اللَّهَ تَعَالَى أَنْ أَخْرُجَ مِنْ هَذَا الْجَسَدِ وَلَا أَعُودَ إِلَيْهِ مَرَّةً أخرى وَلَا إِلَى أَحَدٍ مِنَ الْمُسْلِمِينَ وَإِنْ نَكَثُتُ فِي عَهْدِى فَعَلَى لَعْنَةُ اللَّهِ وَالْمَلَائِكَةُ وَالنَّاسِ أَجْمَعِينَ ، اَللَّهُمَّ إِنْ كُنتُ صَادِقًا فَسَهْل عَلَى خُرُوجِى إِنْ وَكُنْتُ كَاذِبًا فَمَكِّنِ الْمُؤْمِنِينَ مِنِّي وَاللَّهُ عَلَى مَا نَقُولُ شَهِيدٌ
ഞാൻ ഈ ശരീരത്തിൽ നിന്നും പുറപ്പെടുന്നു എന്നും ഇനി മടങ്ങി വരികയില്ലെന്നും ഒരു വിശ്വാസിയുടെയും ശരീരത്തിലും പ്രവേശിക്കുകയില്ലെന്നും ഞാൻ അല്ലാഹുവിനോട് കരാർ ചെയ്യുന്നു. ഞാൻ കരാർ ലംഘനം വരുത്തിയാൽ എൻ്റെ മേൽ അല്ലാഹുവിൻ്റെയും മലക്കുകളുടെയും മുഴുവൻ ജനങ്ങളുടെയും ശാപം ഉണ്ടാകുന്നതാണ്. അല്ലാഹുവേ ഞാൻ സത്യ സന്ധനാണെങ്കിൽ പുറപ്പെടുന്നത് എൻ്റെ മേൽ എളുപ്പമാക്കണേ. ഞാൻ നുണയനാണെങ്കിൽ സത്യവിശ്വാസികൾക്ക് എൻ്റെ മേൽ അധികാരം നൽകണമേ. ഞങ്ങൾ പറയുന്നതിൻ്റെ മേൽ അല്ലാഹു സാക്ഷിയാണ്.
ശേഷം ചോദിക്കുക ഏത് വഴിയായിട്ടാണ് പുറപ്പെടുന്നത്. കണ്ണ് , കഴുത്ത്, വയർ എന്ന് മറുപടി പറഞ്ഞാൽ അതിൽ നിന്നും തടയുകയും വായ മൂക്ക് ചെവി കൈകാലുകളുടെ വിരൽ ഇത് വഴി പുറപ്പെടുക എന്ന് പറയുക. പുറപ്പെടാൻ ഉറച്ച തീരുമാനം എടുത്ത ശേഷം സലാം പറഞ്ഞ് പോകുക എന്ന് പറയുക.
ജിന്നുകൾ ധാരാളം കളവ് പറയാറുണ്ട്. അതിനാൽ ഇതെല്ലാം കഴിഞ്ഞ ശേഷം വീണ്ടും മൻസിൽ ആയത്തുകൾ ഓതുക. ശേഷവും വല്ല അടയാളങ്ങളും ബാക്കി ഉണ്ടെങ്കിൽ ജിന്ന് അവശേഷിക്കുന്നു എന്നും അല്ലാത്ത പക്ഷം പുറപ്പെട്ടു എന്നും മനസ്സിലാക്കുക.
ജിന്ന് അമുസ്‌ലിം ആണെങ്കിൽ ജിന്നിന് ഇസ്‌ലാമിനെ നല്ല നിലയിൽ പരിചയപ്പെടുത്തുക, ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കരുത്. ഇസ്‌ലാം സ്വീകരിച്ചാൽ പശ്ചാത്താപം ചെയ്യാൻ പ്രേരിപ്പിക്കുക. ഇത്തരം അക്രമങ്ങളിൽ നിന്നും പിന്മാറുകയും ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്നും പൂർണ്ണമായും പുറത്തു പോവുകയും ചെയ്താൽ മാത്രമേ നിങ്ങളുടെ തൗബ പൂർണ്ണമാവുകയുള്ളൂ എന്നും പറയുക.
ഇസ്‌ലാം സ്വീകരിക്കാൻ വിസമ്മതിച്ചാൽ അതിന് നിർബന്ധിക്കരുത്, എന്നാൽ രോഗിയുടെ ശരീരത്തിൽ നിന്നും പുറത്തു പോകാൻ കൽപ്പിക്കുകയും ഒരു മതവും ഇതിനെ അംഗീകരിക്കുന്നില്ല എന്ന് പറയുകയും ചെയ്യുക. എന്നിട്ടും പുറത്തേക്ക് പോകാൻ വിസമ്മതിച്ചാൽ വിരട്ടുക. ജിന്ന് അകത്തുണ്ടെന്ന് ഉറപ്പാക്കുന്ന പക്ഷം അടിക്കുകയും ചെയ്യാവുന്നതാണ്. ചിലപ്പോൾ അടിക്കിടയിൽ ജിന്ന് ഓടിക്കളയുകയും മനുഷ്യൻ അടി കൊണ്ടിരിക്കുകയും ചെയ്യാറുണ്ട്. അടിക്കുമ്പോൾ കാലിൻ്റെ വിരലുകളിലും തോളിലും അടിക്കേണ്ടതാണ്. ആദ്യം ചെറിയ രീതിയിൽ മാത്രമേ അടിക്കാൻ പാടുള്ളൂ.
മൻസിലിലെ ആയത്തുകൾ കേൾക്കുമ്പോൾ പിശാചിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ആയത്തുൽ കുർസി, യാസീൻ, ദുഖാൻ, ജിന്ന്, പിശാചിൻ്റെ നാമം പറയപ്പെടുന്ന ആയത്തുകൾ എന്നിവ കേൾക്കുമ്പോൾ രോഗിയിൽ കൂടുതൽ ബുദ്ധിമുട്ട് പ്രകടമാകുന്നതാണ്. അപ്പോൾ പ്രസ്തുത ആയത്തുകൾ ആവർത്തിച്ച് ഓതണം. ആയത്തുൽ കുർസി 313 പ്രാവശ്യം ഓതുക. ജിന്ന് കീഴടങ്ങാൻ സന്നദ്ധനായാൽ പാരായണവും പ്രഹരവും നിർത്തുകയും പുറത്തേക്ക് പോകാൻ പറയുകയും ചെയ്യുക.
മൂന്നാം ഘട്ടം: ചികിത്സയ്ക്ക് ശേഷമുള്ള മര്യാദകൾ
ചികിത്സയ്ക്ക് ശേഷമുള്ള ജീവിതത്തിൽ ചില മര്യാദകൾ പാലിക്കേണ്ടതാണ്. അല്ലെങ്കിൽ ജിന്ന് വീണ്ടും വരാൻ സാധ്യതയുണ്ട്.
1. നമസ്കാരം കൃത്യസമയത്ത് തന്നെ നിർവ്വഹിക്കുക. പുരുഷന്മാർ ജമാഅത്തിൽ ശ്രദ്ധിക്കുക.
2. ഗാനങ്ങളും മ്യൂസിക്കുകളും വർജ്ജിക്കുക. മൊബൈൽ, ടെലിവിഷൻ എന്നിവയുടെ തെറ്റായ ഉപയോഗം വർജ്ജിക്കുക.
3. ഉറങ്ങുന്നതിന് മുമ്പ് വുദൂഅ് എടുക്കുകയും ആയത്തുൽ കുർസി ഓതുകയും ചെയ്യുക.
4. ഓരോ മൂന്ന് ദിവസത്തിലും വീട്ടിൽ സൂറത്തുൽ ബഖറ ഓതുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് സൂറത്തുൽ മുൽക്കും സുബഹി കഴിഞ്ഞ് യാസീനും ഓതുക. ഓതാൻ അറിയാത്തവർ കേൾക്കുക.
5. സജ്ജന സഹവാസം തിരഞ്ഞെടുക്കുക. മോശം ബന്ധങ്ങൾ ഉപേക്ഷിക്കുക.
6. സ്ത്രീകൾ ഇസ്‌ലാമിക പർദ്ദയും മറയും ശരിയായി പാലിക്കുക.
7. ദിവസവും ഒരു ജുസ്അ് ഓതുകയോ രണ്ട് മണിക്കൂർ പാരായണം ശ്രവിക്കുകയോ ചെയ്യുക.
8. സുബഹി കഴിഞ്ഞ് നാലാം കലിമ 100 വട്ടം ചൊല്ലുക.
9. ഒറ്റയ്ക്ക് ഉറങ്ങരുത്.
ഒരു മാസത്തിന് ശേഷം വീണ്ടും മൻസിൽ ഓതി ഊതുക. പിശാച് വന്നിട്ടില്ലെങ്കിൽ ശേഷം കൊടുക്കുന്ന സുരക്ഷയുടെ വചനങ്ങൾ പാരായണം ചെയ്യുക.