റബീഉല്‍ ആഖര്‍ 09/1447 ഒക്ടോബർ 02/2025 No: 231 ▪️ മുഖലിഖിതം വഖ്ഫ് രേഖകൾ ശരിയാക്കുക ▪️ ജുമുഅ സന്ദേശം വഖ്ഫ് നിയമം 2025; ചെയ്യേണ്ട ചില കാര്യങ്ങൾ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ▪️ മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുല്‍ ജുമുഅ -1 പ്രവാചക പ്രവര്‍ത്തനങ്ങള്‍ വിജയം വരിക്കുന്നതാണ്, ഭാഗ്യം കെട്ടവര്‍ നിഷേധ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണ്. ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️ മആരിഫുല്‍ ഹദീസ് അബൂബക്ര്‍ (റ) ന്‍റെ മഹത്വം-2 ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 🔹🔹🔹🔹🔹🔹🔹 🔹🔹🔹🔹🔹🔹🔹 മുഖലിഖിതം പരിശുദ്ധ ഖുർആനും ഹദീസും വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതും മുൻഗാമികളായ മഹത്തുക്കൾ വളരെ ആദരവോടെ നിർവ്വഹിച്ചിട്ടുള്ളതും ഗതകാല അമുസ്‌ലിം ഭരണാധികാരികളും പൊതുജനങ്ങളും ആദരിച്ചിട്ടുള്ളതും ഓരോ മതസ്ഥരും നിർവ്വഹിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു കർമ്മമാണ് നിലനിൽക്കുന്ന ദാന ധർമ്മങ്ങൾ. ഇതിന് ഇസ്‌ലാമിൽ വഖ്ഫ് എന്ന് പറയപ്പെടുന്നു. എന്നാൽ ഇസ്‌ലാമിക നിയമങ്ങളോടും മുസ്‌ലിംകളോടും ശത്രുത പുലർത്തുന്ന കേന്ദ്ര ഗവൺമെൻ്റ് വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്ന് വലിയ അക്രമം കാണിച്ചിരിക്കുകയാണ്. ഇത്തരുണത്തിൽ ...