റമളാൻ 29/1447 മാർച്ച് 19/2026 ലക്കം: 254
റമളാൻ 29/1447 മാർച്ച് 19/2026 ലക്കം: 254 ഉള്ളടക്കം ▪️ മുഖലിഖിതം ▪️ ഈദുൽ ഫിത്ർ സന്ദേശം നന്മ നിറഞ്ഞ സുപ്രഭാതത്തിനായി പ്രാർത്ഥനകളോടെ പരിശ്രമിക്കുക ✍️ അബ്ദുശ്ശകൂർ ഖാസിമി (എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്) ▪️ കവർസ്റ്റോറി ചെറിയ നോമ്പിൽ നിന്നും വലിയ നോമ്പിലേക്ക് പ്രവേശിക്കുക ✍️ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി മുഖലിഖിതം റസൂലുല്ലാഹി (സ) തഹജ്ജുദ് സമയത്ത് ഒരു ദുആ ചെയ്തിരുന്നു. ഇക്കാലഘട്ടത്തിൽ നമ്മുടെ അവസ്ഥകൾക്ക് വളരെ അനുയോജ്യവും ആവശ്യവുമായ ആ അത്ഭുതകരമായ ദുആ ഇപ്രകാരമാണ്: اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا، وَأَصْلِحْ ذَاتَ بَيْنِنَا، وَاهْدِنَا سُبُلَ السَّلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا، وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ “അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കണമേ, ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കേണമ...