പോസ്റ്റുകള്‍

മാർച്ച്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
   ▪️മുഖലിഖിതം ബാംഗ്ലൂര്‍ പ്രഖ്യാപനം ▪️ജുമുഅ സന്ദേശം  വഖ്ഫ് ഭേദഗതി ബില്ല്; ശരീഅത്ത് എന്ത് പറയുന്നു? ✍️  മൗലാനാ അനീസുർറഹ്മാൻ ഖാസിമി ▪️മആരിഫുല്‍ ഖുര്‍ആന്‍  സൂറത്തുൽ ഹദീദ്-1 ഏതാനും ഇലാഹീ ഗുണവിശേഷണങ്ങൾ ✍️  മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് തൗബയുടെ സ്വീകാര്യത ഏതുവരെ   ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ******  മുഖലിഖിതം       പടച്ചവൻ്റെ അപാരമായ അനുഗ്രഹത്താൽ ഒരു റമളാൻ കൂടി ലഭിച്ചു. എന്നാൽ ഫലസ്ത്വീനിലും മറ്റും രക്തവും കണ്ണുനീരും കൂടി കലർന്ന റമളാൻ ആയിരുന്നു. പ്രിയപ്പെട്ട മാതൃ രാജ്യമായ ഇന്ത്യയിലും അവസ്ഥ വളരെ വേദനാജനകമാണ്. നിർദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിലൂടെ മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും തകർക്കാൻ ഗൂഢ ശ്രമങ്ങൾ നടക്കുന്നു. ഇത്തരുണത്തിൽ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. വിശിഷ്യാ റമളാനിൻ്റെ അവസാന സന്ദർഭങ്ങളിലും പെരുന്നാൾ സന്ദേശത്തിലും വഖ്ഫിൻ്റെ കാര്യങ്ങളും കൂടാതെ ഇവിടെ കൊടുക്കുന്ന ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ബാംഗ്ലൂർ പ്രഖ്യാപനവും കഴ...