
ഉള്ളടക്കം * മുഖലിഖിതം പ്രശ്നപരിഹാരത്തിന് ബാഹ്യ പരിശ്രമങ്ങളോടൊപ്പം പടച്ചവനോട് താണുകേണ് ഇരക്കുകയും ചെയ്യുക മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി (ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) * ജുമുഅ സന്ദേശം വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്? ഭാഗം-1 മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി (പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) * മആരിഫുല്‍ ഖുര്‍ആന്‍ ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുക്കളിലും വിശ്വസ്തത മുറുകെ പിടിക്കുക മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി * മആരിഫുല്‍ ഹദീസ് ചില പ്രത്യേക സൂറത്തുകളുടെയും ആയത്തുകളുടെയും ഐശ്വര്യം മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ******************************** മുഖലിഖിതം പ്രശ്ന പരിഹാരത്തിന് ബാഹ്യ പരിശ്രമങ്ങളോടൊപ്പം പടച്ചവനോട് താണുകേണ് ഇരക്കുകയും ചെയ്യുക മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി (ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) ബഹുമാന്യ സഹോദരങ്ങളേ, നമ്മുടെ അഭിമാനവും സമ്പത്തുമായി ബന്ധപ്പെട്ട് വലിയൊരു വെല്ലുവിളിയാണ് കേന്ദ്ര ഗവര്‍മെന്‍റ് വഖ്ഫ് ഭേദഗത...