
▪️മുഖലിഖിതം മുഫക്കിറുല്‍ ഇസ്ലാമിന്‍രെ ജീവിത ചരിത്രത്തില്‍ നിന്നും ✍️മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി ▪️ജുമുഅ സന്ദേശം ജമാഅത്ത് നമസ്കാരം ✍️ ഡോ: സഊദ് ആലം ഖാസിമി (മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി) ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുയാസീന്‍ ഭാഗം-3 ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് ആലു ഇംറാനിന്‍റെ അവസാന ആയത്തുകളുടെ മഹത്വങ്ങള്‍ ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ ജീവചരിത്രം മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 3 ✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി ******************************** മുഖലിഖിതം മുഫക്കിറുല്‍ ഇസ്ലാമിന്‍രെ ജീവിത ചരിത്രത്തില്‍ നിന്നും മൗലാനാ മര്‍ഹൂമിന്‍റെ സാഹിത്യ-പ്രബോധന-രചനാപരമായ തിരക്കുകള്‍ക്കിടയിലും മൗലാനാ മര്‍ഹൂം ഈ രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും അവസ്ഥകള്‍ ശരിയായി ഗ്രഹിക്കുകയും അതിനെക്കുറിച്ച് ചിന്താവിചിന്തനങ്ങള്‍ നടത്തുകയും ഇതിനെ ദീനിന്‍റെ ഒരു ഭാഗമായി കാണുകയും ചെയ്തിരുന്നു. ഈ വിഷയം നിരന്തരം രാഷ...