
▪️മുഖലിഖിതം വഖ്ഫും മാനവികതയും . ✍️മൗലാനാ സയ്യിദ് അബ്ദുല്‍ അലി ഹസനി നദ്‍വി ▪️ജുമുഅ സന്ദേശം വഖ്ഫ് എന്നാല്‍ എന്ത് ഭാഗം-2 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തു സ്വാഫ്ഫാത്ത് ഭാഗം-3 നിഷേധികളുടെ അന്ത്യം ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് നിഷിദ്ധമായ മുതൽ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️വാര്‍ത്തകള്‍ ****** മുഖലിഖിതം സന്ദേശം ബഹുമാന്യരേ, ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ മുസ്ലിം വ്യക്തി നിയമങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി നിലവില്‍ വന്ന മഹത്തായ ഒരു കൂട്ടായ്മയും പ്രവര്‍ത്തനവുമാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. ഈ വ്യക്തി നിയമങ്ങളില്‍പ്പെട്ട ഒന്നാണ് വഖ്ഫ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, വഖ്ഫിനെ തകര്‍ക്കാനുള്ള നിഗൂഢ പദ്ധതിയുമായിട്ട് കേന്...