പോസ്റ്റുകള്‍

മേയ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
  ▪️ജുമുഅ സന്ദേശം ദുൽഹജ്ജ് 10; ശ്രേഷ്ഠതകളും അമലുകളും ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ മുജാദല-1 പടച്ചവനോട് പരാതിപ്പെടുന്ന ഒരു ദാസിയുട അവസ്ഥ,  പടച്ചവൻ അതിന് നൽകിയ ഉത്തമ പരിഹാരവും ധിക്കാരികൾക്കുള്ള കടുത്ത മുന്നറിയിപ്പും   ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് പ്രവാചക മഹത്വങ്ങൾ ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി *******************************  ജുമുഅ സന്ദേശം  ദുൽഹജ്ജ് 10; ശ്രേഷ്ഠതകളും അമലുകളും ✍️ മൗലാനാ മുഫ്തി ഇംറാൻ ഖാസിമി ✒️വിവ:- ആഷിഖ് ഹുസ്നി ചുനക്കര ഈ ദുനിയാവിൽ വസിക്കുന്ന സമസ്ത ജീവജാലങ്ങളിലും സർവ്വ പ്രതാപിയായ അല്ലാഹുവിന്റെ കാരുണ്യം നിരന്തരം വർഷിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ കാരുണ്യമില്ലാതെ രാപകലുകളിലെ ഒരു നിമിഷം പോലും കടന്നുപോകുന്നില്ല. എന്നിരുന്നാലും, അല്ലാഹുവിന്റെ കാരുണ്യം വളരെയധികം വർഷിക്കുന്ന ചില പ്രത്യേക ദിവസങ്ങളുണ്ട്. ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനരാത്രങ്ങളെ ഇത്തരം മഹത്തരമായ ദിനങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടതാണ്. ആ ദിവസങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യം അവന്റെ അടിമകളിലേക്ക് കണക്കില്ലാതെ ചൊരിയുന്നതാണ്. ഈ ദിനങ്ങളിൽ സൽകർമങ്ങൾ അനുഷ്ഠിക...
ഇമേജ്
▪️ മുഖലിഖിതം   സ്മൃതിപഥത്തിൽ പ്രിയ ശൈഖുനാ... ✍️  ചുനക്കര ആഷിഖ് ഹുസ്നി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ ഹദീദ്-7 അനുയായികളുടെ അവസ്ഥകളും പടച്ചവന്റെ ഉപദേശവും   ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി                     ▪️മആരിഫുല്‍ ഹദീസ് കിതാബും സുന്നത്തും മുറുകെ പിടിക്കുക, അനാചാരങ്ങള്‍ വര്‍ജിക്കുക.  ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ▪️ഇലാ റഹ്‍മത്തില്ലാഹ്... അൽഉസ്താദ് ശൈഖുൽ ഹദീസ്  മൗലാനാ മുഹമ്മദ് ഖാസിം ബാഖവി അനുസ്മരണ ലേഖനങ്ങള്‍ *********************** ഇലാ റഹ്‍മത്തില്ലാഹ്... അൽഉസ്താദ് ശൈഖുൽ ഹദീസ്  മൗലാനാ മുഹമ്മദ് ഖാസിം ബാഖവി ത്യാഗനിർഭരമായ ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ എളിയ സ്ഥാപനം ദാറുൽഉലൂം ഓച്ചിറക്ക് താങ്ങും തണലും സ്നേഹവും വാൽസല്യവുമായി നിലകൊണ്ട മർഹൂം നീണ്ട കാലഘട്ടം ഈ സ്ഥാപനത്തിന് പകിട്ടായി കാണുമെന്ന് ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അല്ലാഹുവിന്റെ തീരുമാനം എല്ലാത്തിനെക്കാളും ഉത്തമമാണ്. അടിമയ്ക്ക് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നതിൽ തന്നെയാണ് ഖൈർ. കഴിഞ്ഞ വ്യാഴാഴ്ച ദാറുൽ ഉലൂമിൽ പാഠങ്ങളെടുത്ത് വീട്ടിലേക്...