
▪️മുഖലിഖിതം ചരിത്രാവലോകനം ✍🏻 അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ▪️ജുമുഅ സന്ദേശം ജസാഉൽ അഅ്മാൽ-4 (കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ) ✍🏻 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ ഹഷ്ര്‍-5 അൻസാറുകളുടെ ത്യാഗത്തിന് മുഹാജിറുകളുടെ പ്രത്യുപകാരം ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം -6 ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ************ മുഖലിഖിതം ചരിത്രാവലോകനം അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ഞങ്ങളും ഞങ്ങളുടെ ബന്ധുമിത്രങ്ങളും മാത്രമാണ് മനുഷ്യർ. മറ്റെല്ലാവരും ഞങ്ങളുടെ സേവകരാണ് എന്ന് ധരിക്കുന്ന ആളുകൾ എക്കാലവും ലോകത്തുണ്ടായിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങൾ ലോകത്ത് വസിക്കുന്നത് അവർ കാണാറുണ്ടെങ്കിലും തങ്ങളുടെ പരിമിതമായ ആളുകളെ മാത്രമേ അവർ മനുഷ്യരായി കാണുകയുള്ളൂ. ഈ ലോകത്ത് തങ്ങളുടെ കുടുംബത്തിൽപ്പെട്ട പത്ത്-ഇരുപത് പേർ മാത്രമേ ജീവിക്കാവൂ എന്നാണ് അവരുടെ ധാരണ. തങ്ങളുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ കാണാൻ അവർക്ക് സൂക്ഷ്മദർശിനി ഉണ്ട്. മറ്റുള്ളവര...