▪️മുഖലിഖിതം
ഒരു പ്രധാന അപേക്ഷ

▪️ജുമുഅ സന്ദേശം 
മദ്റസകൾ മാനവികതയുടെ കേന്ദ്രങ്ങൾ
✍️മൗലാനാ മർഗൂബുർറഹ്മാൻ ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
 സൂറത്തുര്‍റഹ്മാന്‍-1
പടച്ചവന്‍റെ ഭൗതിക അനുഗ്രഹങ്ങള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
സ്വലാത്ത് സലാമുകൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️വാര്‍ത്തകള്‍

******************** 




 മുഖലിഖിതം 

ഒരു പ്രധാന അപേക്ഷ

    കാരുണ്യവാനായ അല്ലാഹുവിൻ്റെ അളവറ്റ അനുഗ്രഹത്താൽ ഇസ്‌ലാമിക വിജ്ഞാനത്തിൻ്റെയും സംസ്കരണത്തിൻ്റെയും പ്രബോധനത്തിൻ്റെയും കേന്ദ്രങ്ങളായ ദീനീ മദ്രസകൾ ഒരു വർഷം കൂടി പിന്നിടുകയാണ്. ചില മദ്രസകളിൽ സനദ് ദാന സമ്മേളനങ്ങളും മറ്റുള്ളവയിൽ വാർഷിക പരിപാടികളും ചെറുതും വലുതുമായ നിലയിൽ നടക്കുകയാണ് ഇത്തരുണത്തിൽ എല്ലാ മദ്രസകളും അടിയന്തര പ്രാധാന്യത്തോടെ പ്രചരിപ്പിക്കേണ്ട പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ ഈ ലക്കത്തിലെ വിശിഷ്ട്ട ഉപഹാരമായി സമർപ്പിക്കുന്നു. പഠിക്കാനും, പകർത്താനം,പ്രചരിപ്പിക്കാനും അല്ലാഹു ഉദവി നൽകട്ടെ.
മുഹമ്മദ് അജ്മൽ നദ്‌വി
(ചീഫ് എഡിറ്റർ സന്ദേശം )



മദ്റസകൾ മാനവികതയുടെ കേന്ദ്രങ്ങൾ
മൗലാനാ മർഗൂബുർറഹ്മാൻ ഖാസിമി

ആമുഖം
മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് )

ഒരു മതവും വർഗ്ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്നാണ് കഴിഞ്ഞ കാലത്തെ സുദീർഘമായ ചരിത്രം പഠിപ്പിക്കു ന്നത്. എന്നാൽ ഇന്ന് സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മതങ്ങളുടെ വേഷം ധരിച്ച ചിലർ വർഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു. മതങ്ങളുമായോ മുൻഗാമികളായ മത വ്യക്തിത്വങ്ങളുമായോ ഒരു ബന്ധവുമില്ലാത്തവർ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ആക്രോശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വേദനാ ജനകമായ ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അതെ, പല മതസ്ഥർ ഒരുമിച്ച് ഒരു നാട്ടുകാരായി കഴിയാം എന്ന് ഇന്ത്യയുടെ ഗംഗാ-യമുനാ സംസ്കാര ചരിത്രം പറഞ്ഞ് തരുമ്പോൾ അതിനെതിരിൽ അപകട കരമായ പ്രവണതകൾ പ്രചരിപ്പിക്കാൻ ഇവിടെ പരിശ്രമം നടക്കുന്നു. ഇന്ത്യൻ ജനതയെ ഹിന്ദു-അഹിന്ദു എന്നീ പേരുകളിൽ വിഭജിച്ച് വർഗ്ഗീയത വളർത്തപ്പെടുന്നു. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുക എന്ന നീചമായ ലക്ഷ്യത്തിന് വേണ്ടി ഇപ്പോൾ മുസ്‌ലിംകൾ പോലെയുള്ള ന്യൂനപക്ഷങ്ങളെയും പരസ്‌പരം ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തപ്പെടുന്നു. 
ഇതോടൊപ്പം ഇസ്ലാമിൻ്റെ പേരിൽ വർഗ്ഗീയതയും തീവ്രവാ ദവും ആരോപിക്കുകയും വിവരദോഷികളും ശരിയായ ഇസ്ല‌ാമിക വിജ്ഞാനവുമായി ബന്ധമില്ലാത്തവരുമായ ചിലരുടെ ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുകയും ചെയ്യുന്നു. സർവ്വോപരി ഇസ്‌ലാമിക കേന്ദ്രങ്ങളായ മദ്റസകളുടെയും പണ്ഡിതരുടെയും മേൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. രാജ്യത്തിൻ്റെ അവസ്ഥ അത്യന്തം അപകടകരമാക്കുന്ന പ്രവണതകളാണ് ഇതെല്ലാം.

ഇന്ത്യയിലെ മദ്റസകളുടെ സംസ്ഥാപനത്തിനും സജീവതയ്ക്കും ദാറുൽ ഇലും ദേവ്ബന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പ്രധാന പ്രവർത്തനമാണ് റാബിത്വതുൽ മദാരിസിൽ ഇസ്‌ലാമിയ. ഇതിന്റെ ആഭിമുഖ്യത്തിൽ 2000 ൽ ദാറുൽ ഉലും അങ്കണത്തിൽ അഖിലേന്ത്യാ തലത്തിൽ ഒരു വർഗ്ഗീയവാദ-തീവ്രവാദവിരുദ്ധ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ദാറുൽ ഉലൂമിൻ്റെ ആദരണീയ മുൻ മുഹ്‌തമിം മൗലാന മർഗുബുർ റഹ്‌മാൻ ഖാസിമി നടത്തിയ സുപ്രധാനമായ ഒരു പ്രഭാഷണം മലയാളത്തിൽ മൊഴിമാറ്റം നടത്തപ്പെടുന്നതായി അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഓരോ മദ്റസകളും പ്രചരിപ്പിക്കണമെന്നും ഇത്തരം ചെറു ലേഖനങ്ങൾ പ്രസിദ്ധീകരി ക്കണമെന്നും നാട്ടുകാരെയും പ്രധാനികളെയും കൂട്ടി ഈ വിഷ യത്തെ അധികരിച്ച് കൊണ്ട് പ്രഭാഷണ പരിപാടികൾ സംഘടിപ്പി ക്കണമെന്നും സർവ്വോപരി, ഇസ്‌ലാം പഠിപ്പിക്കുന്ന സമുന്നത സ്വഭാ വങ്ങൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യ ണമെന്നും സർവ്വോപരി, മാനവികതയുടെ മഹൽ ഗുണങ്ങൾ അധി കമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും എല്ലാ മദ്റസാ ഭാരവാഹികളോടും സ്നേഹികളോടും ആഹ്വാനം ചെയ്യുന്നു. അതെ, വർഗ്ഗീയതയ്ക്കുള്ള മറുപടി വർഗ്ഗീയതയല്ല. മാന വികതയും മതത്തിൻ്റെ ഉള്ളിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള സ്നേഹ ബഹുമാനങ്ങളുമാണ് യഥാർത്ഥ മറുപടി. ഇതിലൂടെ വർഗ്ഗീയത ഇല്ലാതാകുന്നതാണ്. ആകയാൽ വർഗ്ഗീയതയുടെ തീ ജ്വാലകൾ മാന വികതയുടെ തീർത്ഥ ജലം കൊണ്ട് അണയ്ക്കാൻ നാം രംഗത്തിറ ങ്ങുക. പടച്ചവൻ നമ്മെ സഹായിക്കുന്നതാണ്. 
-അർഷദ് മദനി 
ദാറുൽ ഉലൂം ദേവ്ബന്ദ്.



 ജുമുഅ സന്ദേശം 


മദ്റസകൾ
മാനവികതയുടെ കേന്ദ്രങ്ങൾ
മൗലാനാ മർഗൂബുർ റഹ്മാൻ ഖാസിമി മർഹൂം
(മുൻ മുഹ്തമിം ദാറുൽ ഉലും ദേവ്ബന്ദ്)

ബഹുമാന്യരെ 
    ഈ കാലഘട്ടത്തിൽ സമാധാനം കാംക്ഷിക്കുന്ന ആളുകളെയെല്ലാം ചിന്തയിലാഴ്ത്തിയിരിക്കുന്ന വലിയ പ്രശ്നമാണ് വർഗ്ഗീ യതയും ഭീകരതയും വിശിഷ്യാ ദീനീ സ്ഥാപനങ്ങൾക്കും പ്രവർത്ത നങ്ങൾക്കും ഇത് വലിയ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് ഇതിലൂടെ ഉണ്ടാകുന്ന നാശകരമായ അവസ്ഥകൾ സമാധാന കാംക്ഷികളായ ജനങ്ങളുടെ സമാധാനം തകർക്കുകയും നിരപരാധികളുടെ ജീവൻ നഷ്‌ടപ്പെടുത്തുകയും ചെയ്യുമ്പോൾ മറു ഭാഗത്ത് ഭരണങ്ങളും നിയമങ്ങളും കയ്യാളുന്നവർ യാതൊരു ഉത്ത രവാദിത്വവും ഇല്ലാതെ എല്ലാ കുഴപ്പങ്ങളിലും സംശയത്തിൻ്റെ മുന മുസ്‌ലിംകളിലേ തിരിച്ച് വെക്കുന്നു. യഥാർത്ഥ കുറ്റവാളി കളെ കണ്ടെത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നതിന് പകരം കർത്തവ്യത്തിൽ വന്ന വീഴ്ച‌കളെ മറച്ച് വെയ്ക്കാൻ അവർ  നിരപരാധികളെ കുറ്റവാളികളായി പ്രഖ്യാപിച്ച് കൊണ്ട് സ്വയം മേനി നടിക്കുന്നു. ഇത്തരുണത്തിൽ ജനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകേണ്ടത് മദ്റസകളും ദീനീ പ്രവർത്തനങ്ങളുമാണ്. ആകയാൽ ആദ്യമായി ഇതിനെക്കുറിച്ചുള്ള ഇസ്‌ലാമിക മദ്റസകളുടെ സുചിന്തിതവും സുവ്യക്തവുമായ തീരുമാനം പ്രഖ്യാപിക്കുകയാണ്;
വർഗ്ഗീയ-തീവ്രവാദങ്ങളുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവും ഇല്ല. എല്ലാതരം വർഗ്ഗീയ-തീവ്രവാദങ്ങളെയും ഞങ്ങൾ തള്ളി പറയുന്നു. അതുമായി ബന്ധപ്പെട്ടവർ ആരാണെന്ന് പറയപ്പെട്ടാലും ഒരു മതവുമായും അവർക്ക് ബന്ധമില്ല വിശിഷ്യാ ഇസ്‌ലാമിന് ഇത് തീർത്തും അന്യമാണ്.  ഇസ്ല‌ാം കാരുണ്യത്തിൻ്റെയും സമാധാനത്തിൻ്റെയും മതമാണ്. വർഗ്ഗീയതയും തീവ്രവാദവും ഇസ്‌ലാമിൻ്റെ മാനവിക സങ്കൽപത്തിന് തീർത്തും വിരുദ്ദമാണ്.

    ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ വെളിച്ചത്തിൽ വളരെ ശക്തമായും വ്യക്തമായും പറയട്ടെ.. ഇന്ന് ലോകത്തിന മുന്നിലുളള സമ്പൂർണ്ണമായ ശാന്തിയുടെയും ഐക്യത്തിൻ്റെയും സങ്കൽപ്പം ഇസ്ലാമിൻ്റെ ദാനം തന്നെയാണ്. നിരപരാധികളായ ജനങ്ങളെ വധിക്കുന്നത് മുഴുവൻ മാനവരാശിയുടെയും വധമായി പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. (മാഇദ-32) ശത്രുതയിലും പോരാട്ടങ്ങളിലും അക്രമങ്ങളിലും കഴിയാത്ത ഇതര മതസ്ഥരോട് നല്ല നിലയിൽ വർത്തിക്കണമെന്നും പരിശുദ്ധ ഖുർആൻ ഉപദേശിക്കുന്നു. ( മുംതഹിന- 8)

     കരാറുകൾ കാത്ത് സൂക്ഷിക്കണമെന്ന് ഖുർആൻ ഉണർത്തുന്നു. പരസ്പ‌രം ഐക്യവും യോജിപ്പും ഏറ്റവും ഉത്തമമായ കാര്യമാണെന്ന് ആവർത്തിക്കുന്നു. (നിസാഅ്-128) മുഴുവൻ മനുഷ്യരും മനുഷ്യത്വത്തിന്റെ വിഷയത്തിൽ സമമാണെന്നും പടച്ചവനുമായിട്ടുള്ള ബന്ധമാണ് മഹത്വത്തിൻ്റെ മാനദണ്ഡമെന്നും ഖുർആൻ അറിയിക്കുന്നു. (ഹുജുറാത്ത്-13) 
ലോകാനുഗ്രഹി മുഹമ്മദുർ റസൂലുല്ലാഹി (സ) മനുഷ്യാ വകാശത്തിന്റെ പ്രഥമവും പ്രധാനവുമായ പ്രഖ്യാപനം നട ത്തിക്കൊണ്ടരുളി: ഒരു അറബിക്ക് അനറബിയെക്കാളും ഒരു അനറബിക്കും അറബിയെക്കാളും കറുത്തവന് ചുവന്നവനെക്കാളും ചുവന്നവന് കറുത്തവനെക്കാളും ഒരു മഹത്വവും ഇല്ല. നിങ്ങളെല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണിൽ നിന്നും പടയ്ക്കപ്പെട്ടതാണ്. നിങ്ങളിൽ ഏറ്റവും ആദരണീയൻ അല്ലാഹുവിങ്കൽ ഏറ്റവും കൂടുതൽ സൂക്ഷ്‌മതയും ഭയഭക്തിയും ഉള്ളവനാണ്. (ബുഖാരി) 
അക്രമികളോട് പ്രതികാരം ചെയ്യുമ്പോൾ പോലും തുല്യത പാലിക്കണമെന്നും കൂടിപ്പോകരുതെന്നും ഖുർആൻ ഉണർത്തുന്നു. (നഹ്ൽ-126) ശത്രുവിനോടും മിത്രത്തോടും എല്ലാവരോടും നീതിയും ന്യായവും മുറുകെ പിടിക്കണമെന്ന് ഖുർആൻ ഉപദേശിക്കുന്നു. (നിസാഅ-135 മാഇദ-8) 

   റസൂലുല്ലാഹി (സ) അരുളി: ജനങ്ങളോട് കരുണ കാണിക്കുന്നവനോട് കാരുണ്യവാനായ അല്ലാഹു കരുണ കാണിക്കുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: സൃഷ്ട‌ികളെല്ലാവരും അല്ലാ ഹുവിൻ്റെ കൂട്ടുകുടുംബമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവൻ്റെ കൂട്ടുകുടുംബത്തോട് ഉപകാരം ചെയ്യുന്നവനാണ്. ചുരുക്കത്തിൽ ഇസ്‌ലാം എല്ലാ അവസ്ഥയിലും ശാന്തിയും സമാധാനവും കാരുണ്യവും ആദരവും നില നിർത്താൻ ഉത്‌ബോധിപ്പിക്കുന്നു. ഓരോ വ്യക്തികളെയും സംഘങ്ങളെയും ഇത് പാലിക്കാൻ ഉണർത്തുകയും ചെയ്യുന്നു. ഇസ്‌ലാം ഒരു അവസ്ഥയിലും പ്രശ്നങ്ങളും നാശങ്ങളും ഉണ്ടാക്കാൻ ഇഷ്‌ടപ്പെടുന്നില്ല. ആകയാൽ വർഗ്ഗീയത-തീവ്രവാദങ്ങൾ ഒരു നിലയിലും ഇസ്‌ലാമിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതല്ല. അത് കൊണ്ട് തന്നെ ഇസ്‌ലാമിക സന്ദേശങ്ങളുടെ പതാകവാഹകരായ മദ്റസകളിൽ നിന്നും ഒരു നിലയ്ക്കും വർഗ്ഗീയത-തീവ്രവാദങ്ങൾ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. ഈ കാര്യം യാതൊരുവിധ സംശയത്തിനും ഇടയില്ലാതെ നാം ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കുകയാണ്. 

    വർഗ്ഗീയ-തീവ്രവാദങ്ങളെ കുറിച്ചുള്ള ഈ സുവ്യക്തമായ നിലപാട് വ്യക്തമാക്കിയതിന് ശേഷം മറ്റൊരു കാര്യത്തിലേയ്ക്ക് എല്ലാവരുടെയും ചിന്തയെ ഞങ്ങൾ ക്ഷണിക്കുന്നു. നമ്മുടെ ഈ രാജ്യത്ത് പ്രത്യേകിച്ചും മുസ്‌ലിംകളെയും ഇസ്‌ലാമിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് കൊണ്ട് എല്ലാ വിധ തീവ്രവാദങ്ങളുടെയും ആരോപണമുനകൾ തിരിച്ച് വിടുന്ന ഒരു പ്രവണത വർദ്ധിച്ച് കൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ യാതൊരു സൂക്ഷ്‌മതയും ബന്ധപ്പെട്ടവർ പുലർത്തുന്നില്ല. ഒരു വിധ തെളിവുകളും രേഖകളും ഇല്ലാതെ എല്ലാ ആരോപണങ്ങളും മുസ്‌ലിംകളിലേയ്ക്കും മദ്റസകളിലേയ്ക്കും മുസ്ലിം സംഘടനകളിലേക്കും ചേർത്ത് പറയപ്പെടുന്നു. വിശിഷ്യാ വർഗ്ഗീയ വാദികളായ ആളുകൾ എല്ലാ തീവ്രവാദങ്ങളുടെയും കേന്ദ്രമായി മദ്റസകളെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ പത്രങ്ങളും രാഷ്ട്രീയ വക്താക്കളും വളരെ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതും അങ്ങേയറ്റത്തെ ദുഃഖകരമായ കാര്യമാണ്. 
മുസ്‌ലിംകളുടെ ഇന്ന് വരെയുള്ള ശാന്ത സ്വഭാവവും പ്രിയപ്പെട്ട നാടിനോട് ആത്മാർത്ഥത പുലർത്തിക്കൊണ്ടുള്ള സേവന പ്രവർത്തനങ്ങളും സ്വാതന്ത്ര സമരത്തിൽ ഇസ്‌ലാമിക സ്ഥാപനങ്ങളും പണ്ഡിതരും കാഴ്‌ച വെച്ച അതുല്ല്യമായ ത്യാഗങ്ങളും ഇത്തരുണത്തിൽ സൗകര്യപൂർവ്വം മറക്കപ്പെടുന്നു. നീതിയുടെ കേന്ദ്രങ്ങൾ മുതൽ ഇന്ത്യയിലെ ജയിലറകൾ വരെ ഓരോ തുണ്ട് ഭൂമിയും മുസ്‌ലിം സേവനങ്ങളാൽ നിറഞ്ഞ് നിൽക്കുകയാണ്.

    പാവപ്പെട്ട ദീനി മദ്റസകളും പായയിലിരിക്കുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നുവെ ങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ പിടിയിൽ നിന്നും ഈ രാജ്യം മോചിപ്പിക്കപ്പെടുമായിരുന്നോ എന്ന് ആരും ചിന്തിക്കുന്നില്ല. മുൻഗാ മികളായ മഹത്തുക്കൾ വിയർപ്പിൻ്റെ സ്ഥാനത്ത് രക്തം ഒഴുക്കു കയും ഈ രാജ്യത്തിൻ്റെ ഉന്നതിക്ക് വേണ്ടി എല്ലാ നിലയിലും പതി ശ്രമിക്കുകയും ചെയ്‌തു ഈ മഹത്തുക്കളുടെ ത്യഗനിർഭരമായ പരിശ്രമങ്ങളിലൂടെയാണ് ഈ രാജ്യത്ത് സ്വാതന്ത്രത്തിന്റെ അരു ണോദയം സംഭവിച്ചത്. എന്നാൽ അവരുടെ ഈ ത്യാഗങ്ങളെല്ലാം ജനങ്ങളുടെ പ്രശംസയും സമ്മാനങ്ങളും ആഗ്രഹിക്കാതെയായി രുന്നു എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. സ്വാതന്ത്രത്തിന് ശേഷം മുന്നോട്ട് നീങ്ങിയ ഇന്ത്യാ രാജ്യത്ത് അവർ എല്ലാ വിധ സ്ഥാനമാനങ്ങളിൽ നിന്നും അകന്ന് മാറി, മനുഷ്യ നിർമ്മിതിയിലും ജന സേവനപ്രവർത്തനങ്ങളിലും മുഴുകുകയുണ്ടായി. എന്നാൽ അത്തരം സ്ഥാപനങ്ങളെയും അതുമായി ബന്ധപ്പെട്ടവരെയും ആദ രിക്കുന്നതിന് പകരം അവരെ നിന്ദിക്കുകയും അവരുടെ പ്രവർത്ത നങ്ങളെ നിസാരമായി കാണുകയും ചെയ്യുന്നത് എത്ര വലിയ നന്ദി കേടാണ്?

    വർഗ്ഗീയ തീവ്രവാദങ്ങളുടെ താവളമായി പലരും പരിചയ പ്പെടുത്തുന്ന ഈ മദ്റസകളുടെ ആത്യന്തിക ലക്ഷ്യം മുൻഗാമികളുടെ മാർഗം മാത്രമാണ് എന്ന് നന്നായി ഉണരുക. അതെ, ഈ മദ്റസകൾ രാഷ്ട്രത്തിനും ജനതയ്ക്കും മുഴുവൻ മാനവ രാശിക്കും നന്മയു ടെയും വിജയത്തിൻ്റെയും ഉറവകളാണ്. മനുഷ്യ സ്നേഹവും പര സ്പ്‌പര സഹകരണവും ശാന്തിയുമാണ് ഇവിടുത്തെ പ്രധാന പാഠ ങ്ങൾ. ഇവിടെ ഉണർത്തപ്പെടുന്നത് പരസ്‌പരം വെറുപ്പല്ല. സ്നേഹി ക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കപ്പെടുന്നത്. ഇവിടെ പഠിപ്പിക്കു കയും പഠിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും അകത്തളം ശാന്തി, സമാധാനം, സഹാനുഭൂതി, ഗുണകാംക്ഷ, സാധുസ്നേഹം, രാഷ്ട്രത്തോടുള്ള കൂറ്, മാനവികതയോടുള്ള സ്നേഹ ബഹുമാന ങ്ങൾ എന്നിവയാൽ നിറഞ്ഞ് നിൽക്കുന്നു.

    ഈ കാര്യങ്ങൾ ദാറുൽ ഉലൂം ദേവ്ബന്ദിനെയും പ്രധാനപ്പെട്ട ചില മദ്റസകളെയും കുറിച്ച് മാത്രമാണെന്ന് ആരും തെറ്റിദ്ധ രിക്കരുത്. ഈ സ്ഥാപനങ്ങളുടെ വിളക്കുകളിൽ നിന്നും വിളക്കു കൾ കത്തിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും മദ്റസ കൾ നിലകൊള്ളുന്നത്. എല്ലാ മദ്റസകളുടെയും ലക്ഷ്യവും മാർഗ്ഗവും ഇത് തന്നെയാണ്. ഈ മദ്റസകളിലൂടെ മാനവികത നാടു കൾ മുഴുവൻ പ്രചരിപ്പിക്കപ്പെടുകയാണ്. മദ്റസകൾ വർഗ്ഗീയ തയ്ക്കും തീവ്രവാദത്തിനു മുന്നിലുള്ള ശക്തമായ തടയണയാ ണെന്ന് പറഞ്ഞാൽ ഒരിക്കലും അത് അധികപ്പറ്റാവുകയില്ല. ഇതി നുള്ള ഏറ്റവും വലിയ തെളിവ് നൂറ്റാണ്ടുകളായി, പതിറ്റാണ്ടുകളായി ഈ മദ്റസകൾ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിലും അവ ഒന്നിൽ നിന്നും ഒരിക്കലും രാജ്യദ്രോഹപരമായ ഒരു പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ജനങ്ങളെയും രാജ്യത്തെയും സ്നേഹി ക്കുകയും സമാധാനവും സന്തോഷവും ആഗ്രഹിക്കുകയും ചെയ്യുന്ന തലമുറകൾ ഇതിലൂടെ ഉദയം ചെയ്‌തുകൊണ്ടിരിക്കുക യുമാണ്.

    മദ്റസകൾ എല്ലാതരം വർഗ്ഗീയതകളെയും തീവ്രവാദങ്ങ ളെയും എതിർക്കുന്നു. അത് കൊണ്ടുതന്നെയാണ് നമ്മുടെ മുൻ പ്രധാനമന്ത്രി വളരെ വ്യക്തമായി ഐക്യ രാഷ്ട്ര സഭയിൽ പ്രഖ്യാ പിച്ചത്. ഇന്ത്യൻ മുസ്‌ലിംകളിൽ ആരും തന്നെ ഭീകരവാദികളല്ല. അദ്ദേഹത്തിന്റെ ഈ പ്രസ്‌താവനയുടെ അടിസ്ഥാന കാരണം മദ്റസകളാണെന്ന് ഞങ്ങൾ വ്യക്തമായിത്തന്നെ അറിയിക്കുന്നു. മദ്റസകൾ തുറന്ന പുസ്‌തകങ്ങളാണ്. അതിൻ്റെ യാഥാർത്ഥ്യം മന സ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്ക് മുന്നിലും അതിന്റെ കവാ ടങ്ങൾ തുറന്ന് കിടക്കുന്നു. എന്നിട്ടും ഈ സ്ഥാപനങ്ങളുടെ മേൽ വർഗ്ഗീയതയുടെയും തീവ്രവാദത്തിൻ്റെയും മാലിന്യങ്ങൾ വലിച്ചെ റിയുന്നവരുടെ മനസ്സുകളിലും മസ്‌തിഷ്‌കങ്ങളിലും വലിയ ഇരു ളുകൾ ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു.

    ഇന്ത്യയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള മദ്റസകളിലെ പ്രതി നിധികൾ ഇപ്പോൾ ഈ സ്ഥാപനം ദാറുൽ ഉലൂം ദേവ്ബന്ദിന്റെ മുറ്റത്ത് ഒരുമിച്ച് കൂടിയിരിക്കുകയാണ്. ലക്ഷക്കണക്കിന് മദ്റസ കൾ അവരിലൂടെ നിലകൊള്ളുന്നു.ഇത്തരം സന്ദർഭത്തിൽ ഇവി ടുത്തെ ഭരണകൂടത്തോടും പൊതുജനങ്ങളോടും മദ്റസാ സഹോ ദരങ്ങളോടും ചില കാര്യങ്ങൾ പ്രത്യേകം ഉണർത്താൻ ആഗ്രഹി ക്കുന്നു. ഭരണകൂടത്തോടും നിയമപാലകരോടും ഞങ്ങൾക്ക് അറി യിക്കാനുള്ള ചില കാര്യങ്ങൾ ഇവയാണ്.

 1. ശാന്തിയും സമാധാനവും ഉണ്ടാക്കാനും അസമാധാനവും പ്രശ്‌നങ്ങളും ഇല്ലാതാ ക്കാനും നീതിയിലും ന്യായത്തിലും അധിഷ്‌ഠിതമായ സമത്വത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരിക്കൽ അത്യാവശ്യമാണ്. വർഗ്ഗീയതയുടെയും തീവ്രവാദത്തിന്റെയും ശാപത്തെ നേരിടാൻ നിങ്ങൾ സത്യസന്ധമായി ആഗ്രഹിക്കുന്നവരാണെങ്കിൽ വളരെ അടി യുറപ്പോടെയും നീതിയോടെയും നിങ്ങൾ മുന്നിട്ടിറങ്ങുക. മതത്തി ന്റെയും വിശ്വാസത്തിന്റെയും പേരിൽ യാതൊരു വേർതിരിവും കൽപിക്കാതെ യഥാർത്ഥ കുഴപ്പക്കാരെ കണ്ടുപിടിക്കാനും ശിക്ഷി ക്കാനും നിങ്ങൾ ധൈര്യം കാണിക്കേണ്ടതായിട്ടുണ്ട്. എന്നാൽ മാത്രമേ ഈ രാജ്യം ഐക്യത്തോടെയും സമാധാനത്തോടെയും വേഗതയിൽ മുന്നോട്ട് നീങ്ങുകയേ ഉള്ളൂ എന്ന യാഥാർത്ഥ്യം മന സ്സിലാക്കുക

2. തീവ്രവാദത്തിൻ്റെ യാഥാർത്ഥ്യവും പശ്ചാത്തലവും മന സ്സിലാക്കുക. തീവ്രവാദം അടിസ്ഥാനപരമായി നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമല്ല. ആഗോള വൻ ശക്തികൾ സ്വീകരിച്ച ഇരട്ട നീതിയുടെ ഫലമായി ഉണ്ടായിത്തീർന്ന നാശമാണിത്. യഹൂദ അക്രമങ്ങളെ ന്യായീകരിക്കാനും ലോകത്ത് അവർ അഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന നാശങ്ങളെ പ്രചരിപ്പിക്കാനും വൻശക്തികൾ കാട്ടുന്ന താല്പര്യ ത്തിന്റെ പിന്നാമ്പുറങ്ങളിലാണ് തീവ്രവാദത്തിൻ്റെ വേരുകൾ കണ്ട ത്താൻ സാധിക്കുക. അതുകൊണ്ട് തന്നെയാണ് കോടിക്കണക്കിന് ഡോളറുകൾ തീവ്രവാദത്തെ ഇല്ലാതാക്കാൻ ചിലവഴിക്കപ്പെട്ടിട്ടും അത് നിലയ്ക്കാതെ ലോകത്ത് പടർന്ന് കൊണ്ടിരിക്കുന്നത്. ആക യാൽ തീവ്രവാദത്തെ നേരിടുന്നതിനോടൊപ്പം അതിന്റെ അടിസ്ഥാന കാരണമായ യഹൂദികളോടുള്ള സമീപനത്തിലും വൻശക്തികൾ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. പക്ഷെ, വൻ ശക്തികൾ മാത്രമല്ല, നമ്മുടെ രാജ്യം പോലും യഹൂദികളിലേക്ക് ചാഞ്ഞ്കൊണ്ടിരിക്കു കയും അവരിൽ നിന്നും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്. പാപികൾക്കും അക്രമങ്ങൾക്കും വലിയ സ്ഥാനങ്ങൾ നൽകുന്നതും പലപ്പോഴും തീവ്രവാദത്തിൻ്റെ അവസ്ഥകൾ പൊട്ടി മുളയ്ക്കാൻ കാരണമാകാറുണ്ട്. ആകയാൽ ഒരു ഭാഗത്ത് അക്രമികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനും മറുഭാഗത്ത് കുറ്റക്കാർക്ക് കഠിന ശിക്ഷ കൊടുക്കാനും ഉള്ള മന കരുത്ത് ഭരണകൂടങ്ങൾ നിലനിർത്തേണ്ടതായിട്ടുണ്ട്. ഇനി ഏതെ ങ്കിലും വ്യക്തികളോ കൂട്ടങ്ങളോ വല്ല തീവ്രവാദ പ്രവർത്തനങ്ങളും ചെയ്‌താൽ അതിൻ്റെ പേരിൽ സമുദായത്തെ മുഴുവനും കുറ്റപ്പെടു ത്തുകയും നിരപരാധികളെ കുടുക്കുകയും ചെയ്യുന്നത് അങ്ങെ യറ്റം തെറ്റായ പ്രവണതയാണ്. ഈ ഒരു കാര്യം ഈ രാജ്യത്ത് വളരെ കൂടുതലായി നടക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ഇതിനെ നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്ന‌നങ്ങൾ ഗുരുതരമാകുമെന്ന് മനസ്സിലാക്കുക. ഇതോടൊപ്പം മുസ്‌ലിം സമുദായത്തിൻ്റെ അവസ്ഥകളെ ന്യായമായ നിലയിൽ പഠിക്കാനും നന്നാക്കാനും ശ്രമിക്കണമെന്ന് അധികാരികളെ ഉണർത്തുന്നു. സ്വാതന്ത്രത്തിന് ശേഷം ഇന്ന് വരെയും മുസ്‌ലിംകൾക്ക് ധാരാളം പ്രശ്‌നങ്ങൾ മാത്രമല്ല, നിരവധി നാശനഷ്ടങ്ങളും ദുരന്തങ്ങളും സംഭവിക്കുകയുണ്ടായി എന്നാൽ അതിനെ നേരിടുന്നതിന് അവർ ഒരിക്കലും ഇന്ന് വരെയും തീവ്ര വാദത്തിൻ്റെ മാർഗ്ഗം സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, പല പ്രദേശങ്ങ ളിലും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ ഉണ്ടായിരു *ന്നിട്ടും അവരുമായി സഹകരിക്കുക പോലും ചെയ്ത‌ിട്ടില്ല. ഇത്ത രുണത്തിൽ ഇന്ന് മാത്രം ഈ തീവ്രവാദത്തിൻ്റെ പ്രശ്‌നം മുസ്‌ലിംക ളിലുണ്ടായി എന്ന് വിശ്വസിക്കുന്നത് എത്രമാത്രം തെറ്റാണെന്ന് മന സ്സിലാക്കുക.

    അടുത്തതായി മുഴുവൻ നാട്ടുകാരായ സഹോദരങ്ങളോടും ഞങ്ങൾക്ക് പറയാനുള്ള കാര്യം ഇതാണ്. നാമെല്ലാവരും പരസ്പ‌രം സഹോദരന്മാരാണ്. നമ്മുടെ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങി യതല്ല. നൂറ്റാണ്ടുകളായി നമ്മുടെ ഈ രാജ്യത്ത് പരസ്‌പരം നല്ല അയൽക്കാരായി സഹവസിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സംയു ക്തമായ ത്യാഗങ്ങളിലൂടെയാണ് ഈ രാജ്യത്തിൻ്റെ മഹത്തായ സംസ്ക‌ാരം രൂപാന്തിരപ്പെട്ടിട്ടുള്ളത്. ഈ രാജ്യത്തിന്റെ സംസ്കാരം ഗംഗ-യമുന സംസ്‌കാരമാണ്. അതായത് എല്ലാവരും പരസ്പ‌രം സാഹോദര്യത്തിലും സഹകരണത്തിലും വർത്തിക്കുക. ഒരൊറ്റ നാട്ടുകാർ എന്ന നിലയിൽ കഴിയുന്നതിലുമാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ സംസ്ക്കാരമുള്ളത്. ഈ മഹത്തായ സംസ്‌കാരത്തെ മാറ്റി മറിച്ച് ഈ രാജ്യത്തെ ഒരു പ്രത്യേക ദിശയിലേയ്ക്ക് തിരിച്ചു വിടാൻ വർഗ്ഗീയ വാദികളും അവരുടെ കൂട്ടാളികളും ആസൂത്രിത മായി ശ്രമിക്കുന്നുണ്ട് എന്ന് നാം ഓരോരുത്തരും തിരിച്ചറിയുക. ആകയാൽ നമ്മൾ പരസ്‌പരം സഹകരണത്തോടെ, സാഹോദര്യ ത്തോടെ വർത്തിക്കാൻ പ്രത്യേകം ശ്രമിക്കുക. ഇത് തന്നെയാണ് മുൻഗാമികളുടെ പാഠവും. ഇത് പാലിക്കുന്നതിലൂടെ മാത്രമായി രിക്കും ഈ രാജ്യത്തിന് ഐക്യവും അഖണ്‌ഠതയും നില നിൽക്കു ന്നത്. ഈ മഹത്തായ സംസ്‌കാരം ഉപേക്ഷിച്ചാൽ ഈ രാജ്യത്ത് വലിയ നാശങ്ങളും നഷ്ട്‌ടങ്ങളും ഉണ്ടാകുമെന്ന് എല്ലാവരും വ്യക്ത മായ നിലയിൽ ഉണരുക.

    അവസാനമായി മദ്റസകളുമായി ബന്ധപ്പെട്ട സഹോദരങ്ങ ളോട് ചില കാര്യങ്ങൾ അഭ്യർത്ഥിക്കുകയാണ്. പ്രഥമവും പ്രധാന വുമായി നാം മനസ്സിലാക്കേണ്ട കാര്യം മദ്റസകൾ നമ്മുടെ മുൻഗാ മികൾ നമ്മെ ഏൽപിച്ചിട്ടുള്ള അമൂല്യമായ അമാനത്താണ്. ഈ സൂക്ഷിപ്പ് മുതലിനെ എല്ലാ നിലയിലും സംരക്ഷിക്കലും അതിനോ ടുള്ള കടമകൾ പാലിക്കലും നമ്മുടെ പ്രധാന ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് സദാസമയവും മദ്റസ യുടെ ലക്ഷ്യം നമ്മൾ മുന്നിൽ കാണേണ്ടതായിട്ടുണ്ട്. ഇസ്ല‌ാമിക ശരീഅത്തിന്റെ വൈജ്ഞാനിക മൂലധനത്തെ ശരിയായ നിറത്തിലും മണത്തിലും റസൂലുല്ലാഹി (സ) യുടെ കാലഘട്ടത്തിൽ കാണപ്പെട്ട അതേ നിലയിൽ സംരക്ഷിക്കുന്നതിനാണ് നമ്മുടെ മുൻഗാമികൾ ഈ മദ്റസകൾ സ്ഥാപിച്ചിട്ടുള്ളത്. ഇസ്‌ലാമിക വിജ്ഞാനങ്ങളിൽ സമർത്ഥരും ദീനീ ഗുണങ്ങളിൽ സമ്പൂർണ്ണരുമായ ആളുകൾ ഉണ്ടാ കലാണ് ഈ മദ്റസകളുടെ ലക്ഷ്യം. ഒരു ഭാഗത്ത് വൈജ്ഞാനിക അവഗാഹവും ആഴവും പരപ്പുമുള്ള ചിന്ത നില നിർത്തുകയും മറു ഭാഗത്ത് മഹത്തായ ഇസ്‌ലാമിക സ്വഭാവങ്ങൾ മുറുകെ പിടിക്കു കയും ചെയ്ത‌് കൊണ്ടുള്ള ഒരു നേതൃത്വത്തിൻ്റെ നിർമ്മാണമാണ് മദ്റസകളുടെ മഹത്തായ ലക്ഷ്യം. ഇത്തരം ആളുകൾ നിർമ്മിക്ക പ്പെടുന്നതിന് നമ്മുടെ മദ്റസയിലെ വിദ്യാർത്ഥികളെ എല്ലാതരം ബാഹ്യപ്രവണതകളിൽ നിന്നും സംരക്ഷിക്കാൻ നാം അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഭൗതികതയുടെ തള്ളിക്കയറ്റത്തിൽ നിന്നും പാശ്ചാത്യ സംസ്‌കാരങ്ങളുടെ പ്രവണതകളിൽ നിന്നും നാം വിദ്യാർത്ഥികളെ പ്രത്യേകം സംരക്ഷിക്കേണ്ടതാണ്. വളരെ വ്യവ സ്ഥാപിതമായ നിലയിൽ വൈജ്ഞാനിക സംസ്‌കരണ പ്രവർത്തന ങ്ങൾ നമ്മൾ വിദ്യാർത്ഥികളിൽ നടത്തിക്കൊണ്ടിരിക്കുക. ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ ആയുധങ്ങളായി നമ്മുടെ വിദ്യാർത്ഥികൾ പരിണമിക്കാതിരിക്കുന്നതിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ബന്ധപ്പെടാതിരിക്കുന്നതിനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

    മറു ഭാഗത്ത് മദ്റസകൾ എന്നത് അവിടെയുള്ള ഉസ്ത‌ാദുമാരും വിദ്യാർത്ഥികളും മാത്രമല്ല എന്നും കൂടി നാം തിരി ച്ചറിയുക. കുറഞ്ഞപക്ഷം ചുറ്റുവട്ടത്തുള്ള ജനങ്ങൾക്കെങ്കിലും മദ്റസയുടെ സന്ദേശങ്ങൾ എത്തിച്ച് കൊടുക്കാൻ നാം ശ്രമിക്കേ ണ്ടതാണ്. ധാരാളം തെറ്റിദ്ധാരണകളുടെ അടിസ്ഥാനം അറിവില്ലായ്‌മയാണ്. ജനങ്ങള്യമായി നിരന്തരം ബന്ധപ്പെടുകയും ഭരണകൂട ത്തോടും അതിന്റെ പ്രതിനിധികളോടും നമ്മുടെ അവസ്ഥകൾ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്‌താൽ അത് വർഗ്ഗീയ വാദിക ളുടെ ദുഷ്പ്രചരണങ്ങൾക്ക് നിശബ്‌ദമായ മറുപടിയാകുന്നതാണ്. വെറുതെ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കാതിരിക്കാൻ നാം ശ്രദ്ധി ക്കുക. അതിന് മദ്റസ പഠിപ്പിക്കുന്ന സന്ദേശങ്ങൾ പരിസരങ്ങളിൽ പ്രചരിപ്പിക്കാൻ പ്രത്യേകം പരിശ്രമിക്കണം മദ്റസ പഠിപ്പിക്കുന്നത്. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ്. സ്രഷ്‌ടാവിനെ അറിഞ്ഞ് ആരാധിക്കുക. സൃഷ്‌ടികളെ അറിഞ്ഞ് ആദരിക്കുക. ഇത് കഴിയുന്ന നിലയിലെല്ലാം വാമൊഴിയായും വരമൊഴിയായും നാം പ്രചരിപ്പിച്ച് കൊണ്ടിരിക്കുക.

    ഉപസംഹാരം എന്നോണം വളരെ സുപ്രധാനമായൊരു അപേക്ഷ മുഴുവൻ മഹത്തുക്കളുടെയും മുമ്പാകെ സമർപ്പിക്കുക യാണ്. പ്രശ്നസങ്കീർണ്ണമായ ഈ അവസ്ഥയിൽ സമുദായത്തിന്റെ ഐക്യം മറ്റെല്ലാ കാലത്തെക്കാളും വളരെ ആവശ്യമായി വന്നിരി ക്കുകയാണ്. നമ്മുടെ വ്യക്തിപരവും ശാഖാപരവുമായ ഭിന്നതകൾ നമ്മുടെ കേന്ദ്രങ്ങളിൽ മാത്രം ഒതുക്കുകയും യഥാർത്ഥ ശത്രു ക്കൾക്കെതിരിൽ ഐക്യത്തോടെ നിലയുറപ്പിക്കാൻ നാം ഇനിയെ ങ്കിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ മുന്നിൽ മഹാനായ മൂത്ത വിയ (റ) ന്റെ മഹത്തായ സമീപനം ഉത്തമ മാതൃകയല്ലേ.? അലിയ്യ് (റ) യുമായി മുആവിയ (റ) ന് ഭിന്നതയുണ്ടായ സന്ദർഭത്തിൽ അത് മുതലെടുക്കാൻ റോമൻ രാജാവ് മുന്നിട്ടിറങ്ങുകയും മുആവിയ (റ) നെ സമീപിച്ച് നമുക്ക് രണ്ട് പേർക്കും കൂടി അലിയ്യ് (റ) നെ തകർക്കാമെന്ന് പ്രേരിപ്പിക്കുകയും ചെയ്‌തപ്പോൾ മുആവിയ (റ) പറഞ്ഞു: അദ്ദേഹത്തിനെതിരായി നിങ്ങൾ വരുകയാണെങ്കിൽ ഞാന ദ്ദേഹത്തിന്റെ സൈന്യത്തിൽ ഒന്നാമത്തെ പടയാളിയായി മാറുന്ന താണ്. ഇത് നമുക്ക് വളരെ മഹത്തായ ഒരു മാതൃകയാണ്. ഇത് നാമെല്ലാവരും സ്വീകരിക്കാൻ സന്നദ്ധരാവുക. ഇതോടൊപ്പം മദ്റസ യുടെ ആന്തരിക കാര്യങ്ങളും നന്നാക്കാനും സ്‌ഫുടമാക്കാനും പ്രത്യേകം ശ്രദ്ധിക്കുക. സമ്പത്ത് സ്വീകരിക്കുന്നതും ചിലവഴിക്കു ന്നതും വളരെ പരിശുദ്ധമായ നിലയിൽ ആയിരിക്കണം. മദ്റസ യുടെ വൃത്തിയിലും വെടിപ്പിലും വലിയ ശ്രദ്ധ കൊടുക്കേണ്ടതാ യിട്ടുണ്ട്. സൽസ്വഭാവം, മതബോധം, വിശ്വസ്‌തത, പരസ്പ‌രം കട മകൾ പാലിക്കൽ, സുന്നത്തുകളെ പിൻപറ്റൽ, ഇബാദത്തുകളിൽ നിഷ്‌ഠ, അല്ലാഹുവിനെ പറ്റിയുള്ള ഭയം ഇതായിരിക്കണം മദ്റസക ളൂടെ പ്രധാന ചിത്രങ്ങൾ. ഈ കാര്യങ്ങൾ നാം പാലിച്ചാൽ മാത്രമേ ഇത് സമൂഹത്തിൽ പകർന്ന് കൊടുക്കാനും അതിലൂടെ അപകടങ്ങളെ കാർമേഘങ്ങളെ ദൂരീകരിക്കാനും സാധിക്കുകയുള്ളൂ എന്ന് നാം മനസ്സിലാക്കുക. ഈ കാര്യങ്ങൾ ശരിയായ നിലയിൽ മനസ്സിലാ ക്കാനും ഉൾക്കൊള്ളാനും നമ്മുടെ ദൗത്യം നല്ല നിലയിൽ നിർവ്വഹി ക്കാനും അല്ലാഹു നമുക്കെല്ലാവർക്കും ഉതവി നൽകുമാറാകട്ടെ.

-മർഗൂബുർ റഹ്‌മാൻ മുഹ്തമിം,
ദാറുൽ ഉലൂം ദേവ്ബന്ദ്




മആരിഫുല്‍ ഖുര്‍ആന്‍ 

 സൂറത്തുര്‍റഹ്മാന്‍-1

(78 ആയത്തുകള്‍, പദങ്ങള്‍ 351, അക്ഷരങ്ങള്‍ 1636, മദീനമുനവ്വറയില്‍ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 97. പാരായണ ക്രമം 55. സൂറത്തുര്‍റഅ്ദിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം


പടച്ചവന്‍റെ ഭൗതിക അനുഗ്രഹങ്ങള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 1-25

الرَّحْمَٰنُ (1) عَلَّمَ الْقُرْآنَ (2خَلَقَ الْإِنسَانَ (3عَلَّمَهُ الْبَيَانَ (4الشَّمْسُ وَالْقَمَرُ بِحُسْبَانٍ (5وَالنَّجْمُ وَالشَّجَرُ يَسْجُدَانِ (6وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ (7أَلَّا تَطْغَوْا فِي الْمِيزَانِ (8وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ (9وَالْأَرْضَ وَضَعَهَا لِلْأَنَامِ (10فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ (11وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ (12فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (13خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ (14وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ (15فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (16رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ (17فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (18مَرَجَ الْبَحْرَيْنِ يَلْتَقِيَانِ (19) بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ (20فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (21يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ (22فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (23وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ (24فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (25)
എല്ലാവരോടും കരുണയുള്ളവന്‍.(1) അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.(2) മനുഷ്യനെ സൃഷ്ടിച്ചു.(3) മനുഷ്യന് സംസാരം പഠിപ്പിച്ചു.(4) സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കുണ്ട്.(5) തണ്ടുള്ള വൃക്ഷവും തണ്ടില്ലാത്ത വൃക്ഷവും സുജൂദ് ചെയ്യുന്നു.(6) ആകാശങ്ങളെ അല്ലാഹു ഉയര്‍ത്തി, തുലാസ് സ്ഥാപിച്ചു.(7) നിങ്ങള്‍ തൂക്കത്തില്‍ വര്‍ദ്ധനവ് വരുത്തരുത് എന്ന് ഉണര്‍ത്തി.(8) നിങ്ങള്‍ നീതിയോടെ തൂക്കുകയും തൂക്കത്തില്‍ ക്രമക്കേട് വരുത്താതിരിക്കുകയും ചെയ്യുക.(9) ഭൂമിയെ ജീവികള്‍ക്ക് വേണ്ടി സ്ഥാപിച്ചു.(10) ഇതില്‍ പഴങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്.(11) വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധ ചെടികളുമുണ്ട്.(12) (മനുഷ്യരെ, ജിന്നുകളെ,) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(13) കലം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളി മണ്ണില്‍ നിന്നും മനുഷ്യനെ അവന്‍ പടച്ചു.(14) ജിന്നുകളെ പുകയില്ലാത്ത തീജ്വാലകളില്‍ നിന്നും സൃഷ്ടിച്ചു.(15) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(16) രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമന സ്ഥാനങ്ങളുടെയും ഉടമസ്ഥനാണവന്‍.(17) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(18) രണ്ട് സമുദ്രങ്ങളെ ചേര്‍ത്ത് അടുത്ത് ഒഴുക്കി.(19) അവ രണ്ടിനുമിടയ്ക്ക് അവ രണ്ടും ലംഘിക്കാത്ത ഒരു മറയുണ്ട്.(20) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(21) അവ രണ്ടില്‍ നിന്നും മുത്തും മരതകവും പുറപ്പെടുന്നു.(22) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(23) പര്‍വ്വതങ്ങളെപ്പോലെ സമുദ്രത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കപ്പലുകള്‍ അല്ലാഹുവിന്‍റേതാണ്.(24) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(25) 


സൂറത്തുകള്‍ക്കിടയിലുള്ള ബന്ധവും ഫബി അയ്യി എന്ന് തുടങ്ങുന്ന ആയത്ത് ആവര്‍ത്തനത്തിന്‍റെ തത്വവും: ഇതിന് മുമ്പുള്ള സൂറത്താല്‍ അല്‍ ഖമറിലെ ഭൂരിഭാഗം വിഷയങ്ങളും ധിക്കാരികളായി സമുദായങ്ങള്‍ക്ക് പടച്ചവന്‍റെ ശിക്ഷ വന്നതിനെക്കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഓരോ ശിക്ഷകളെക്കുറിച്ച് ഉണര്‍ത്തപ്പെട്ടതിന് ശേഷം എന്‍റെ ശിക്ഷയും മുന്നറിയിപ്പും എങ്ങനെയുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറയുകയുണ്ടായി. അതോടൊപ്പം സത്യവിശ്വാസത്തിലേക്കും സല്‍ക്കര്‍മ്മത്തിലേക്കും പ്രേരിപ്പിക്കുന്നതിന് പരിശുദ്ധ ഖുര്‍ആനിനെ എളുപ്പമാക്കി എന്ന പ്രസ്താവനയും ആവര്‍ത്തിച്ചു. സൂറത്തുര്‍റഹ്മാന്‍ ഇതിന് നേരെ വിരുദ്ധമാണ്. ഇതിലെ ഭൂരിഭാഗം ഉള്ളടക്കവും പടച്ചവന്‍റെ ഭൗതിക പാരത്രിക അനുഗ്രഹങ്ങളെ അനുസ്മരിക്കുന്നതാകുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക അനുഗ്രഹത്തെ അനുസ്മരിക്കുമ്പോള്‍ അനുഗ്രത്തിന് നന്ദി രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടി ഫബി അയ്യി ആലാഇ... (നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?) എന്ന് 31 പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് ബാഹ്യമായി ആവര്‍ത്തനമാണെങ്കിലും യഥാര്‍ത്ഥത്തില്‍ വിഷയത്തെ ബലപ്പെടുത്താനുള്ള ശൈലിയാണ്. ഇത് സാഹിത്യത്തിന് എതിരുമല്ല. പ്രത്യേകിച്ചും ഈ രണ്ട് സൂറത്തുകളിലും ആവര്‍ത്തിക്കപ്പെട്ട രണ്ട് വചനങ്ങളും ബാഹ്യമായി ആവര്‍ത്തനമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഓരോ പുതിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഇത് ആവര്‍ത്തനമല്ല. കാരണം സൂറത്തുല്‍ ഖമറില്‍ ഓരോ പുതിയ ശിക്ഷയെയും അനുസ്മരിച്ചതിന് ശേഷം എന്‍റെ ശിക്ഷ എങ്ങനെയുണ്ടെന്ന് ചോദിച്ചിരിക്കുന്നു. ഇതുപോലെ സൂറത്തുര്‍റഹ്മാനില്‍ ഓരോ പുതിയ അനുഗ്രഹവും വിവരിച്ച ശേഷം ഏത് അനുഗ്രഹത്തെയാണ് കളവാക്കുന്നത് എന്നും ചോദിക്കുന്നു. പുതിയ വിഷയവുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഇത് വെറും ആവര്‍ത്തനമല്ല. അല്ലാമാ സുയൂഥി (റ) പറയുന്നു: ഇത്തരം ആവര്‍ത്തനങ്ങള്‍ക്ക് തര്‍ദീദ് (എടുത്ത് പറയുക) എന്നാണ് പറയുന്നത്. ഇത് അറബി സാഹിത്യകാരന്മാര്‍ക്കിടയില്‍ ഉത്തമവും സുന്ദരവുമാണ്. അറബി പദ്യത്തിലും ഗദ്യത്തിലും ഇത് ഉപയോഗിക്കാറുള്ളതാണ്.  അറബി ഭാഷയില്‍ മാത്രമല്ല, ഫാരിസി, ഉര്‍ദു പോലുള്ള ഭാഷകളിലെ കവിതകളിലും ഇത് കാണാന്‍ കഴിയുന്നതാണ്. റൂഹുല്‍ മആനിയില്‍ ഈ സ്ഥലത്ത് അതിന്‍റെ വിവിധ ഉദാഹരണങ്ങള്‍ വിവരിച്ചിട്ടുണ്ട്. 

ആശയ സംഗ്രഹം  
എല്ലാവരോടും കരുണയുള്ളവനായ പടച്ചവന്‍ മാനവരാശിയുടെ മേല്‍ കണക്കറ്റ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചിരിക്കുന്നു. അതില്‍ ആത്മീയമായ ഒരു അനുഗ്രഹം ദാസന്മാര്‍ക്ക് അവന്‍ ഖുര്‍ആന്‍ സന്ദേശങ്ങള്‍ പഠിപ്പിച്ചു എന്നതാണ്. അതായത് പടച്ചവന്‍ പരിശുദ്ധ ഖുര്‍ആന്‍ ഇറക്കുകയും അത് മനസ്സിലാക്കിത്തരുകയും ചെയ്തു. ഇതിലൂടെ ദാസന്മാര്‍ അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ഇരുലോക വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. മറ്റൊരു അനുഗ്രഹം ശാരീരികമാണ്. അതായത് പടച്ചവന്‍ മനുഷ്യനെ സൃഷ്ടിച്ചു. തുടര്‍ന്ന് മനുഷ്യന് സംസാരം പഠിപ്പിച്ചു. ഇതില്‍ ആയിരക്കണക്കിന് നന്മകളുണ്ട്. ഖുര്‍ആന്‍ മനസ്സിലാക്കലും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കലും അതില്‍ ഒന്നാണ്. വേറൊരു അനുഗ്രഹം ശാരീരികമായതിനോടൊപ്പം പ്രാപഞ്ചികവുമാണ്. അതായത് പടച്ചവന്‍റെ കല്‍പ്പന പ്രകാരം സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കില്‍ സഞ്ചരിക്കുന്നു.  തണ്ടുള്ള വൃക്ഷവും തണ്ടില്ലാത്ത വൃക്ഷവും പടച്ചവനെ അനുസരിക്കുന്നു. സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നതിലൂടെ രാപകലുകളും തണുപ്പും ചൂടും മാസങ്ങളും വര്‍ഷങ്ങളും മാറിമാറി വരുകയും കണക്കിന്‍റെ അടിസ്ഥാനത്തില്‍ നീങ്ങുകയും ചെയ്യുന്നു. വൃക്ഷങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുകയും താഴ്ന്ന് നില്‍ക്കുകയും ചെയ്യുന്നതിന് ധാരാളം അനുഗ്രഹങ്ങളുണ്ട്. ആകാശങ്ങളെ അല്ലാഹു ഉയര്‍ത്തിയതിലും വലിയ അനുഗ്രഹങ്ങളുണ്ട്. അതിനെ കാണുമ്പോള്‍ അത് നിര്‍മ്മിച്ചവന്‍റെ മഹത്വം മനസ്സലാക്കാന്‍ കഴിയുന്നത് അതിലൊന്നാണ്. ..... (ആലുഇംറാന്‍ 191) ലോകത്ത് തുലാസ് സ്ഥാപിച്ചതും മറ്റൊരു അനുഗ്രഹമാണ്. നിങ്ങള്‍ തൂക്കത്തില്‍ വര്‍ദ്ധനവും കുറവും വരുത്തരുതെന്ന് ഉണര്‍ത്തി. ഇതിലൂടെ ബാഹ്യവും ആന്തരികവുമായ ആയിരക്കണക്കിന് നാശങ്ങള്‍ ഇല്ലാതാകുന്നതാണ്. ആകയാല്‍ ഈ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദി രേഖപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ നീതിയോടെ തൂക്കുകയും തൂക്കത്തില്‍ ക്രമക്കേട് വരുത്താതിരിക്കുകയും ചെയ്യുക എന്നുള്ളത് അതിനുള്ള നന്ദിയാണ്. ഭൂമിയെ മാലോകരുടെ പ്രയോജനത്തിന് വേണ്ടി യഥാസ്ഥാനത്ത് സ്ഥാപിച്ചു എന്നത് ഒരു അനുഗ്രഹമാണ്. ഇതില്‍ പഴങ്ങളും പഴങ്ങളുടെ മേല്‍ മൂടിയുള്ള ഈത്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധ ചെടികളുമുണ്ട്. പച്ചക്കറി പോലെ  ആഹാര വസ്തുക്കളുമുണ്ട്. ആകയാല്‍ മനുഷ്യരെ, ജിന്നുകളെ, ഇത്ര അധികരിച്ചതും സമുന്നതവുമായ അനുഗ്രങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അതായത് പടച്ചവന്‍റെ അനുഗ്രഹങ്ങളെ കളവാക്കുന്നത വലിയ ധിക്കാരവും വ്യക്തമായ കാര്യങ്ങളെ നിഷേധിക്കലുമാണ്. ഒരു അനുഗ്രഹം ഇതാണ്: കലം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളി മണ്ണില്‍ നിന്നും ആദ്യ മനുഷ്യന്‍ ആദം നബിയെ അവന്‍ പടച്ചു. ആദ്യ ജിന്നുകളെ പുകയില്ലാത്ത തീജ്വാലകളില്‍ നിന്നും സൃഷ്ടിച്ചു. തുടര്‍ന്ന് ഇരുപരമ്പരകളും ഭാര്യഭര്‍ത്യ ബന്ധത്തിലൂടെ ലോകത്ത് പരന്നു. നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമന സ്ഥാനങ്ങളുടെയും യഥാര്‍ത്ഥ ഉടമസ്ഥനാണവന്‍. ഇതുകൊണ്ടുള്ള ഉദ്ദേശം സൂര്യനും ചന്ദ്രനും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ചക്രവാളമാണ്. ഇതിലൂടെ രാപകലുകള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതിനാല്‍ മനുഷ്യന്‍റെ ധാരാളം കാര്യങ്ങള്‍ നടക്കുന്നു. ഇതും വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? മറ്റൊരു അനുഗ്രഹം ഇതാണ്: രൂപത്തില്‍ രണ്ടായ സമുദ്രങ്ങളെ യഥാര്‍ത്ഥത്തില്‍ ചേര്‍ത്ത് അടുത്ത് ഒഴുക്കി. അവ രണ്ടിനുമിടയ്ക്ക് അവ രണ്ടും ലംഘിക്കാത്ത നിലയിലുള്ള പ്രകൃതിപരമായ ഒരു മറയുണ്ട്. ഒന്ന് ശുദ്ധ ജലവും മറ്റൊന്ന് ഉപ്പ് വെള്ളവുമാണ്. ഇവ രണ്ടിന്‍റെയും പ്രയോജനങ്ങള്‍ വ്യക്തമാണ്. നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവ രണ്ടില്‍ നിന്നും മുത്തും മരതകവും പുറപ്പെടുന്നു. മുത്തിന്‍റെയും മരതകത്തിന്‍റെയും പ്രയോജനങ്ങള്‍ വ്യക്തമാണ്. നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? പര്‍വ്വതങ്ങളെപ്പോലെ സമുദ്രത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കപ്പലുകളുടെ ഉടമാവകാശവും നിയന്ത്രണവും അല്ലാഹുവിനുള്ളതാണ്. ഈ അനുഗ്രഹത്തിന്‍റെ പ്രയോജനവും വ്യക്തമാണ്. ഇത്രമാത്രം അധികരിച്ചതും സമുന്നതവുമായ നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?

വിവരണവും വ്യാഖ്യാനവും
സൂറത്തുര്‍റഹ്മാന്‍ മക്കിയാണോ മദനിയാണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഏതാനും ഹദീസുകളുടെ വെളിച്ചത്തില്‍ ഇമാം ഖുര്‍തുബി (റ) മക്കിയാണെന്ന അഭിപ്രായയത്തെ പ്രബലമാക്കിയിരിക്കുന്നു. ജാബിര്‍ (റ) വിവരിക്കുന്നു: റസൂലുലല്ലാഹി (സ) കുറച്ച് ജനങ്ങളുടെ മുമ്പില്‍ സൂറത്തുര്‍റഹ്മാന്‍ പൂര്‍ണ്ണമായി പാരായണം ചെയ്തു അവരെല്ലാവരും സശ്രദ്ധം ശ്രവിച്ചെങ്കിലും പ്രതികരണമൊന്നും പറഞ്ഞില്ല. ശേഷം റസൂലുലല്ലാഹി (സ) അരുളി: ഞാന്‍ ജിന്നുകളെ കണ്ടുമുട്ടിയ രാത്രിയില്‍ അവരുടെ മുന്നില്‍ ഈ സൂറത്ത് പാരായണം ചെയ്തപ്പോള്‍ അവരുടെ പ്രതികരണം ഇതിനേക്കാള്‍ ഉത്തമമായിരുന്നു. കാരണം ഇതിലെ ഫബി അയ്യിആലാഇ എന്ന ആയത്ത് ഞാന്‍ ഓതിയപ്പോഴെല്ലാം അവര്‍ ഇപ്രകാരം പറയുകയുണ്ടായി: രക്ഷിതാവേ, നിന്‍റെ അനുഗ്രഹങ്ങളില്‍ ഒന്നുപോലും ഞങ്ങള്‍ നിഷേധിക്കുന്നില്ല. സര്‍വ്വ സ്തുതിയും നിനക്ക് തന്നെയാകുന്നു! ഇതില്‍ നിന്നും ഈ സൂറത്ത് മക്കിയാണെന്ന് മനസ്സിലാകുന്നു. കാരണം റസൂലുലല്ലാഹി (സ) ജിന്നുകളെ കണ്ടുമുട്ടി പ്രബോധനം നടത്തിയത് മക്കാമുകര്‍റമയില്‍ വെച്ചായിരുന്നു. ഇതുപോലെ മറ്റുചില നിവേദനങ്ങളും ഇമാം ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ നിന്നും ഈ സൂറത്ത് മക്കിയാണെന്ന് മനസ്സിലാകുന്നു.  
എല്ലാവരോടും കരുണയുള്ളവന്‍.(1) അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.(2) ഈ അദ്ധ്യായം റഹ്മാന്‍ എന്ന പദം കൊണ്ടാണ് ആരംഭിച്ചിരിക്കുന്നത്. മക്കാനിഷേധികള്‍ക്ക് അല്ലാഹു എല്ലാവരോടും കരുണയുള്ളവനാണെന്ന് അറിവില്ലായിരുന്നു. റഹ്മാന്‍ എന്താണെന്ന് അവര്‍ ചോദിച്ചിരുന്നു. (ഫുര്‍ഖാന്‍ 60) അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ഈ നാമം പ്രത്യേകം അനുസ്മരിച്ചത്. കൂടാതെ, അടുത്ത ആയത്തില്‍ പടച്ചവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നു. ഈ അദ്ധ്യാപനത്തിന്‍റെ പ്രേരകം പടച്ചവന്‍റെ കാരുണ്യം തന്നെയാണ്. കാരണം പടച്ചവന്‍റെ മേല്‍ ഒന്നും നിര്‍ബന്ധമില്ല. അല്ലാഹു ആരിലേക്കും ആവശ്യക്കാരനുമല്ല. 
പടച്ചവന്‍ എല്ലാവരോടും കരുണയുള്ളവനാണെന്ന് പറഞ്ഞുകൊണ്ട് സൂറത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ മുഴുവന്‍ അല്ലാഹുവിന്‍റെ മതഭൗതിക അനുഗ്രഹങ്ങള്‍ തുടര്‍ച്ചയായി അനുസ്മരിച്ചിരിക്കുന്നു. അതില്‍ ഏറ്റവും ആദ്യമായി അനുസ്മരിച്ചത് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു എന്നതാണ്. അതെ, ഖുര്‍ആന്‍ പടച്ചവന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഖുര്‍ആനില്‍ മനുഷ്യന്‍റെ ഇഹപര വിജയങ്ങളും സര്‍വ്വവിധ ഐശ്വര്യങ്ങളും നന്മകളും അടക്കം ചെയ്തിരിക്കുന്നു. സഹാബാ മഹത്തുക്കളെപ്പോലെ ഖുര്‍ആനിനെ സ്വീകരിക്കുകയും അതിനോടുള്ള കടമകള്‍ നിര്‍വ്വഹിക്കുകയും ചെയ്തവര്‍ പരലോക അനുഗ്രഹങ്ങള്‍ കൊണ്ട് അനുഗ്രഹീതരായതിനോടൊപ്പം ഇഹലോകത്തും വലിയ രാജാക്കന്മാര്‍ ലഭിച്ചിട്ടില്ലാത്ത ഐശ്വര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുകയുണ്ടായി.
അറബി നിയമപ്രകാരം പഠിപ്പിച്ചു എന്ന് പറയുമ്പോള്‍ ആര്‍ക്ക് എന്ത് പഠിപ്പിച്ചു എന്ന് വ്യക്തമാക്കേണ്ടതാണ്. എന്ത് എന്നതിന് ഖുര്‍ആനാണ് പഠിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. ആര്‍ക്ക് പഠിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ല. ഇതിനെക്കുറിച്ച് ചില മുഫസ്സിറുകള്‍ പറയുന്നു: അല്ലാഹു പഠിപ്പിച്ചത് റസൂലുല്ലാഹി (സ)യ്ക്കാണ്. റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു ഖുര്‍ആന്‍ നേരിട്ട് പഠിപ്പിച്ച് കൊടുത്തു. റസൂലുല്ലാഹി (സ) വഴിയായി മുഴുവന്‍ ജനങ്ങളെയും പഠിപ്പിച്ചു. മറ്റുചിലര്‍ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹു പരിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗ രേഖയാക്കുകയും എല്ലാവര്‍ക്കും മഹല്‍ ഗുണങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു എന്നാണ്.
മനുഷ്യനെ സൃഷ്ടിച്ചു.(3) മനുഷ്യന് സംസാരം പഠിപ്പിച്ചു.(4) മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് വലിയൊരു അനുഗ്രഹമാണ്. ക്രമപ്രകാരം പറയണമെന്ന നിയമം അനുസരിച്ച് ഇതിനെ ആദ്യവും ഖുര്‍ആന്‍ പഠിപ്പിച്ചതിനെ രണ്ടാമതുമാണ് പറയേണ്ടിയിരുന്നത്. പക്ഷേ, ഖുര്‍ആന്‍ പഠനത്തെ മനുഷ്യ സൃഷ്ടിപ്പിനേക്കാള്‍ മുന്തിക്കാന്‍ കാരണം മനുഷ്യന്‍റെ സൃഷ്ടിപ്പിന്‍റെ ലക്ഷ്യം ഖുര്‍ആന്‍ പഠിക്കലും പകര്‍ത്തലുമായതുകൊണ്ടാണ്. അല്ലാഹു പറയുന്നു: .........  (ദാരിയാത്ത് 56) അല്ലാഹുവിനെ ആരാധിക്കാന്‍ അറിവ് അത്യാവശ്യമാണ്. അതിന്‍റെ മാര്‍ഗ്ഗം പരിശുദ്ധ ഖുര്‍ആനാണ്. അതുകൊണ്ട് ഖുര്‍ആന്‍ പഠനത്തെ ആദ്യം പറയുകയുണ്ടായി. മനുഷ്യ സൃഷ്ടിപ്പിന് ശേഷം മനുഷ്യന്‍റെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു അനുഗ്രഹമാണ് സംസാരശേഷി. കാരണം ആഹാരം, പാനിയം, വസ്ത്രം, പാര്‍പ്പിടം മുതലായ ജീവിത ഉപാധികളുടെ വിഷയത്തില്‍ മനുഷ്യരും ഇതര ജന്തുക്കളും ഒരുപോലെയാണ്. എന്നാല്‍ മനുഷ്യന് മാത്രം പ്രത്യേകമായ ഒരു അനുഗ്രഹം പരിശുദ്ധ ഖുര്‍ആനിന്‍റെ പഠനമാണ്. പരിശുദ്ധ ഖുര്‍ആന്‍ പഠനത്തിന്‍റെ പ്രധാനപ്പെട്ട മാധ്യമം സംസാരമാണ്. ബയാന്‍ (സംസാരം) എന്നതില്‍ നാവുകൊണ്ടുള്ള സംസാരവും കത്ത് മുതലായ മുഴുവന്‍ പഠന മാധ്യമങ്ങളും വിവിധ സ്ഥലങ്ങളില്‍ പ്രചരിച്ചിട്ടുള്ള വ്യത്യസ്ത ഭാഷകളും പെടുന്നതാണ്. അതെ, അല്ലാഹു ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ച് കൊടുത്തു എന്ന ഖുര്‍ആനില്‍ വചനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നതാണ്.  
സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കുണ്ട്.(5) മനുഷ്യന് അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ ആകാശത്തും ഭൂമിയിലും സജ്ജീകരിച്ചിരിക്കുന്നു. ഇതില്‍ ആകാശ ഭാഗത്തുള്ള രണ്ട് അനുഗ്രഹങ്ങളായ സൂര്യനെയും ചന്ദ്രനെയും ഇവിടെ പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. കാരണം ഭൗതിക ലോകത്തെ സര്‍വ്വ പദ്ധതികളും ഈ രണ്ട് ഗോളങ്ങളുടെ ചലനങ്ങളും ജ്വാലകളുമായി ബന്ധപ്പെട്ടതാണ്. ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: മനുഷ്യ ജീവിതത്തിലെ ഇടപാടുകളെല്ലാം ബന്ധപ്പെട്ടിരിക്കുന്നത് രാപകലുകളുടെ വ്യത്യാസവും കാലാവസ്ഥയുടെ മാറ്റങ്ങളും വര്‍ഷങ്ങളും മാസങ്ങളുമായിട്ടാണ്. കൂടാതെ, അവ രണ്ടും ഒരു ഉറച്ച പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങളായിട്ടും ഒരു നിമിഷത്തിന്‍റെ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. ഈ കാലഘട്ടം ശാസ്ത്ര പുരോഗതി പാരമ്യം പ്രാപിച്ചിരിക്കുന്നു. അത്ഭുതകരമായ പുതുപുത്തന്‍ നിര്‍മ്മിതികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യ നിര്‍മ്മാണത്തിന്‍റെയും പടച്ചവന്‍റെ സൃഷ്ടിപ്പിന്‍റെയും ഇടയില്‍ വലിയൊരു വ്യത്യാസമുണ്ട്: മനുഷ്യ നിര്‍മ്മാണങ്ങളില്‍ കുഴപ്പങ്ങള്‍ സ്വഭാവികമായിട്ടും ഉണ്ടാകുന്നതാണ്. ഒരു മെഷീന്‍ എത്ര ഉറപ്പുള്ളതാണെങ്കിലും കുറേ നാളുകള്‍ക്ക് ശേഷം അതിനെ പുതുക്കിപ്പണിയേണ്ടതായി വരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ യാതൊരുവിധ പുതുക്കലിന്‍റെയും ആവശ്യമില്ല. 
തണ്ടുള്ള വൃക്ഷവും തണ്ടില്ലാത്ത വൃക്ഷവും സുജൂദ് ചെയ്യുന്നു.(6) ഈ ആയത്തിലെ നജ്മ് കൊണ്ടുള്ള ഉദ്ദേശം തണ്ടില്ലാത്ത വൃക്ഷവും ഷജറുകൊണ്ടുള്ള ഉദ്ദേശം തണ്ടുള്ള വൃക്ഷവുമാണ്. അതായത് തണ്ടുള്ളതോ തണ്ടില്ലാത്തതോ ആയ സര്‍വ്വ വൃക്ഷങ്ങളും പടച്ചവന്‍റെ മുന്നില്‍ സുജൂദ് ചെയ്യുന്നു. സുജൂദ് അങ്ങേയറ്റത്തെ ആദരവിന്‍റെയും അനുസരണയുടെയും അടയാളമാണ്. ഇവിടെ ഇതുകൊണ്ടുള്ള ഉദ്ദേശം ഇതാണ്: ഓരോ വൃക്ഷങ്ങളും ചെടികളും തണ്ടുകളും ശിഖരങ്ങളും ഇലകളും പുഷ്പങ്ങളും പഴങ്ങളും അവ ഓരോന്നിനും അല്ലാഹു നിശ്ചയിച്ചിരിക്കുന്ന കര്‍ത്തവ്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രാപഞ്ചിക പ്രതിഭാസത്തെക്കുറിച്ചാണ് ഈ ആയത്തില്‍ സുജൂദെന്ന് പറഞ്ഞിരിക്കുന്നത്. (റൂഹുല്‍ മആനി) 
ആകാശങ്ങളെ അല്ലാഹു ഉയര്‍ത്തി, തുലാസ് സ്ഥാപിച്ചു.(7) ഈ ആയത്തില്‍ ആദ്യം അല്ലാഹു ആകാശത്തെ ഉയര്‍ത്തിയെന്ന് പറഞ്ഞിരിക്കുന്നു. ഈ ഉയര്‍ത്തല്‍ കൊണ്ട് ബാഹ്യമായ ഉയര്‍ത്തലും ആന്തരികമായ സ്ഥാനത്തിന്‍റെ ഉയര്‍ത്തലും ഉദ്ദേശിക്കാവുന്നതാണ്. ശേഷം ത്രാസിനെ സ്ഥാപിച്ചു എന്ന് പറഞ്ഞിരിക്കുന്നു. സാധാരണ ഖുര്‍ആനില്‍ ആകാശത്തിന് ശേഷം ഭൂമിയെയാണ് പറയാറുള്ളത്. ഇവിടെയും മൂന്ന് ആയത്തുകള്‍ക്ക് ഭൂമിയെക്കുറിച്ച് പറയുന്നുമുണ്ട്. അതിനിടയില്‍ ത്രാസിനെ സ്ഥാപിച്ചു എന്ന് പറഞ്ഞിരിക്കുന്നു. മൂന്ന് ആയത്തുകള്‍ക്ക് ശേഷം ത്രാസിനെ നീതിയോട് കൂടി ഉപയോഗിക്കണമെന്ന് വീണ്ടും ഉണര്‍ത്തുന്നുമുണ്ട്. ഇവിടെ ആകാശ-ഭൂമികളുടെ കാര്യങ്ങള്‍ പറയുന്നതിന്‍റെ ഇടയില്‍ ത്രാസിന്‍റെ കാര്യം പറഞ്ഞിരിക്കുന്നത് ആകാശ-ഭൂമികളുടെ സൃഷ്ടിപ്പിന്‍റെ അടിസ്ഥാന ലക്ഷ്യം നീതിയും ന്യായവുമാണെന്നും നീതിയിലൂടെ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളൂ എന്നും അനീതിയിലൂടെ നാശങ്ങളുണ്ടാകുമെന്നും ഉണര്‍ത്താന്‍ വേണ്ടിയാണ്. ഖതാദ (റ), മുജാഹിദ് (റ), സുദ്ദി (റ) മുതലായവര്‍ പറയുന്നു: ഈ ആയത്തിലെ മീസാന്‍ എന്നതിന്‍റെ അര്‍ത്ഥം നീതിയെന്നാണ്. മറ്റുചിലര്‍ പറയുന്നു: മീസാന്‍ എന്നതിന്‍റെ ഉദ്ദേശം വസ്തുക്കളെ കൃത്യമായി തൂക്കുന്ന ഉപകരണമാണ്. ഇപ്രകാരം തൂക്കുന്നതും നീതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. ചുരുക്കത്തില്‍ രണ്ട് അര്‍ത്ഥമനുസരിച്ചും മേല്‍ പറയപ്പെട്ട വിവരണം അനുയോജ്യമാണ്. 
നിങ്ങള്‍ തൂക്കത്തില്‍ വര്‍ദ്ധനവ് വരുത്തരുത് എന്ന് ഉണര്‍ത്തി.(8) നിങ്ങള്‍ നീതിയോടെ തൂക്കുകയും തൂക്കത്തില്‍ ക്രമക്കേട് വരുത്താതിരിക്കുകയും ചെയ്യുക.(9) കഴിഞ്ഞ ആയത്തില്‍ ത്രാസിനെ സൃഷ്ടിച്ചു എന്ന് പറഞ്ഞു. ഇപ്പോള്‍ ഈ ആയത്തുകളില്‍ അതിന്‍റെ ലക്ഷ്യത്തെ കൂടുതല്‍ വ്യക്തമാക്കുകയാണ്. തത്വഗൗ എന്നത് തുഗ്യാനില്‍ നിന്നും എടുക്കപ്പെട്ടതാണ്. അക്രമം, അനീതി എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അതായത് നിങ്ങള്‍ അളവ് തൂക്കങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കി അക്രമത്തില്‍ അകപ്പെടാതിരിക്കുന്നിന് വേണ്ടിയാണ് അല്ലാഹു ത്രാസിനെ ഉണ്ടാക്കിയത്. ഖിസ്ത് എന്നതിന്‍റെ അര്‍ത്ഥം നീതിയെന്നാണ്. അതായത് ശരിയായ നിലയില്‍ തൂക്കം പൂര്‍ത്തീകരിക്കുക. തൂക്കത്തില്‍ ക്രമക്കേട് വരുത്താതിരിക്കുകയെന്ന് പറഞ്ഞുകൊണ്ട് അവസാനം ഒന്നുകൂടി വിഷയം ബലപ്പെടുത്തിയിരിക്കുന്നു. 
ഭൂമിയെ ജീവികള്‍ക്ക് വേണ്ടി സ്ഥാപിച്ചു.(10) അനാം എന്നാല്‍ ഭൂമിയില്‍ വസിക്കുന്ന സകല ജീവികളുമാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം മനുഷ്യനും ജിന്നുകളുമാണ്. കാരണം ജീവികളില്‍ ശരീഅത്ത് നിയമങ്ങള്‍ കൊണ്ട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഈ രണ്ട് വിഭാഗത്തോടാണ്. കൂടാതെ, ഈ സൂറത്തില്‍ ഫബി അയ്യി ആലാഇ എന്ന് ആവര്‍ത്തിച്ചിരിക്കുന്ന ആയത്തുകളിലും ഈ രണ്ട് വിഭാഗത്തെ എടുത്ത് പറയുകയും ചെയ്തിരിക്കുന്നു. 
ഇതില്‍ പഴങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്.(11) വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധ ചെടികളുമുണ്ട്.(12) (മനുഷ്യരെ, ജിന്നുകളെ,) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(13) * ഫാകിഹത്ത് എന്നതുകൊണ്ടുള്ള ഉദ്ദേശം ആഹാരങ്ങള്‍ക്ക് ശേഷം സുഖത്തിന് വേണ്ടി കഴിക്കുന്ന പഴങ്ങളാണ്. * അക്മാം എന്നാല്‍ ഈത്തപ്പഴത്തിനും മറ്റും തുടക്കത്തില്‍ കാണപ്പെടുന്ന മൂടിയാണ്. * ഹബ്ബ് എന്നാല്‍ ഗോതമ്പ്, ചോളം, അരി, പയര്‍ പോലുള്ള ധാന്യങ്ങളാണ്. * അസ്ഫ് എന്നാല്‍ ധാന്യങ്ങള്‍ക്ക് ചുറ്റുമുള്ള വൈക്കോലാണ്. ധാന്യം അതുകൊണ്ട് പൊതിയപ്പെട്ടിരിക്കും. അതിനുള്ളില്‍ വെച്ചാണ് പടച്ചവന്‍ ധാന്യത്തെ തയ്യാറാക്കുന്നത്. കൂടാതെ, ഈ വൈക്കോലുകള്‍ മോശമായ കാറ്റ്, പ്രാണി മുതലായവയില്‍ നിന്നും ധാന്യത്തെ സൂക്ഷിക്കുകയും ചെയ്യുന്നു. അതെ, ധാന്യത്തോടൊപ്പം ഈ വൈക്കോലിന്‍റെയും കാര്യം പറഞ്ഞ് അല്ലാഹു അശ്രദ്ധനായ മനുഷ്യനെ ഉണര്‍ത്തുന്നു: റൊട്ടിയും പരിപ്പ് കറിയും മറ്റും ദിവസവും പല പ്രാവശ്യം കഴിക്കുന്ന നിങ്ങള്‍ ഇതിന്‍റെ ഓരോ ധാന്യവും പടച്ചവന്‍ എത്ര അത്ഭുതകരമായിട്ടാണ് മണ്ണില്‍ നിന്നും ജലത്തില്‍ നിന്നും പടച്ചതെന്നും ശേഷം പ്രാണികളില്‍ നിന്നും ഓരോ ധാന്യത്തെയും എപ്രകാരമാണ് സംരക്ഷിച്ചതെന്നും നിങ്ങള്‍ ഓര്‍ക്കുക. ഇപ്രകാരം ഈ വൈക്കോലുകള്‍ നിങ്ങള്‍ പാല് കുടിക്കാനും യാത്ര ചെയ്യാനും സാധനം ചുമക്കാനും ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്കുള്ള ആഹാരവുമാണ്. * റയ്ഹാനിന്‍റെ പ്രസിദ്ധമായ അര്‍ത്ഥം സുഗന്ധം എന്നാണ്.  ഇബ്നു സൈദ് (റ) പറയുന്നു: അല്ലാഹു ഭൂമിയില്‍ നിന്നും മുളയ്ക്കുന്ന വൃക്ഷങ്ങള്‍ക്ക് പ്രത്യേകതരം സുഗന്ധവും വിശിഷ്ട മണമുള്ള പുഷ്പങ്ങളും ഉണ്ടാക്കുന്നു. റയ്ഹാന്‍ എന്ന് അന്നത്തിനും പറയാറുണ്ട്. ഇബ്നു അബ്ബാസ് (റ) അന്നം എന്നാണ് ഇതിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. * ആലാഅ് എന്നതിന്‍റെ അര്‍ത്ഥം അനുഗ്രഹങ്ങളെന്നാണ്. * നിങ്ങളുടെ എന്നതുകൊണ്ടുള്ള വിവക്ഷ മനുഷ്യനും ജിന്നുകളുമാണ്. ഈ സൂറത്തില്‍ മനുഷ്യരോടൊപ്പം ജിന്നുകളെക്കുറിച്ചും പല സ്ഥലങ്ങളിലും പറയപ്പെട്ടിട്ടുണ്ട്.  
കലം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളി മണ്ണില്‍ നിന്നും മനുഷ്യനെ അവന്‍ പടച്ചു.(14) ജിന്നുകളെ പുകയില്ലാത്ത തീജ്വാലകളില്‍ നിന്നും സൃഷ്ടിച്ചു.(15) * മനുഷ്യന്‍ എന്നതുകൊണ്ട് ഇവിടുത്തെ ഉദ്ദേശം ആദം നബി (അ) ആണെന്ന് എല്ലാ പണ്ഡിതരും ഏകോപിച്ചിരിക്കുന്നു. ആദം നബി (അ) മണ്ണില്‍ നിന്നാണ് പടയ്ക്കപ്പെട്ടത്. * സല്‍സാന്‍ എന്നാല്‍ വെള്ളം കലര്‍ത്തപ്പെട്ട മണ്ണ് ഉണങ്ങിയാലുണ്ടാകുന്ന അവസ്ഥയാണ്. * ഫഖാര്‍ എന്നാല്‍ ഈ മണ്ണിനെ തീയിലിട്ട് ചൂടാക്കപ്പെടലാണ്. * ജാന്‍ എന്നതുകൊണ്ടുള്ള വിവക്ഷ ജിന്നുകളാണ്. * മാരിജ് എന്നാല്‍ തീയില്‍ നിന്നും ഉയരുന്ന ജ്വാലയാണ്. ഇതില്‍ നിന്നാണ് ജിന്നുകള്‍ പടയ്ക്കപ്പെട്ടത്.   
രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമന സ്ഥാനങ്ങളുടെയും ഉടമസ്ഥനാണവന്‍.(17) ശൈത്യത്തിലും വേനല്‍ക്കാലത്തും സൂര്യന്‍റെ ഉദയസ്ഥാനങ്ങള്‍ക്ക് ചെറിയ മാറ്റമുണ്ടാകുന്നതാണ്. ഇതുപോലെ അസ്തമന സ്ഥാനങ്ങള്‍ക്കും മാറ്റമുണ്ടാകുന്നതാണ്. അതുകൊണ്ടാണ് രണ്ട് സ്ഥാനങ്ങളെന്ന് ഇവിടെ പറയപ്പെട്ടത്. 
രണ്ട് സമുദ്രങ്ങളെ ചേര്‍ത്ത് അടുത്ത് ഒഴുക്കി.(19) അവ രണ്ടിനുമിടയ്ക്ക് അവ രണ്ടും ലംഘിക്കാത്ത ഒരു മറയുണ്ട്.(20) * മറജ എന്നതിന്‍റെ ഭാഷാര്‍ത്ഥം സ്വതന്ത്രമായി വിടുക എന്നതാണ്. * രണ്ട് സമുദ്രങ്ങള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം ഉപ്പ് വെള്ളത്തിന്‍റെയും ശുദ്ധ ജലത്തിന്‍റെയുമാണ്. അല്ലാഹു ഭൂമിയില്‍ ഈ രണ്ട് വിഭാഗം നദികളും ഉണ്ടാക്കിയിരിക്കുന്നു. ചില സ്ഥലങ്ങളില്‍ രണ്ടും കൂടിച്ചേരുന്നുമുണ്ട്. ഇത് ലോകത്ത് ധാരാളം സ്ഥലങ്ങളില്‍ കാണപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഇത് കൂടിച്ചേരുന്ന സ്ഥലത്ത് കുറേ ദൂരം രണ്ടും വേര്‍തിരിഞ്ഞ് ശുദ്ധ ജലവും ഉള്ള വെള്ളവുമായി ഒഴുകുന്നതാണ്. ചില സ്ഥലത്ത് മുകള്‍ ഭാഗത്ത് ഉപ്പ് വെള്ളവും താഴ് ഭാഗത്ത് ശുദ്ധ ജലവുമായിരിക്കും. കുറേ സ്ഥലങ്ങളില്‍ ഇത് പരസ്പരം കൂടിക്കലരാതെ നീണ്ട് നില്‍ക്കുന്നതാണ്. തീര്‍ച്ചയായും ഇവ രണ്ടിനുമിടയില്‍ പടച്ചവന്‍ ഒരു മറ ഇട്ടിരിക്കുന്നു.   
അവ രണ്ടില്‍ നിന്നും മുത്തും മരതകവും പുറപ്പെടുന്നു.(22) * ലുഅ്ലുഅ് എന്നാല്‍ മുത്ത്. മര്‍ജാന്‍ എന്നാല്‍ മരതകം. ഇതും വിലയേറിയ ആഭരണമാണ്. ഇതില്‍ വൃക്ഷം പോലെ ശാഖകളുണ്ടായിരിക്കും ഈ രണ്ട് ആഭരണങ്ങളും നദിയില്‍ നിന്നാണ് പുറപ്പെടുന്നത്. ഉപ്പ് വെള്ളത്തില്‍ നിന്നും പുറപ്പെടുന്നുവെന്നാണ് പൊതുവില്‍ പ്രസിദ്ധമായത്. പക്ഷേ ഈ ആയത്തില്‍ രണ്ടില്‍ നിന്നും പുറപ്പെടുന്നുവെന്നാണ് വന്നിരിക്കുന്നത്. ഇത് ഇപ്രകാരം വ്യാഖ്യാനിക്കാം: രണ്ട് വിഭാഗം നദികളിലും ഇവ രണ്ടും ഉണ്ടാകുമെങ്കിലും ഒഴുകുന്ന ശുദ്ധ ജലത്തിന്‍റെ അരുവിയില്‍ നിന്നും ഇതിനെ എടുക്കുക എളുപ്പമല്ല. എന്നാല്‍ ഇത് എല്ലാം ഉപ്പ് വെള്ളത്തില്‍ പോയി ചേരുമ്പോള്‍ അവിടെ നിന്നും എടുക്കാന്‍ സാധിക്കുന്നതാണ്. 
പര്‍വ്വതങ്ങളെപ്പോലെ സമുദ്രത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കപ്പലുകള്‍ അല്ലാഹുവിന്‍റേതാണ്.(24) * ജവാരി എന്നത് ജാരിയത്തിന്‍റെ ബഹുവചനമാണ്. അതിന്‍റെ ഒരു അര്‍ത്ഥം കപ്പല്‍ എന്നാണ്. ഇവിടുത്തെ ഉദ്ദേശം അത് തന്നെയാണ്. * മുന്‍ശആത്ത് നശഅത്തില്‍ നിന്നും എടുക്കപ്പെട്ടതാണ്. പുറപ്പെടുക, ഉയരുക എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഇതുകൊണ്ടുള്ള ഉദ്ദേശം കപ്പലുകളിലെ വലിയ പായകളാണ്. അവകള്‍ കൊടിപോലെ ഉയര്‍ത്തപ്പെടുന്നതാണ്. ഈ ആയത്തില്‍ കപ്പല്‍ നിര്‍മ്മാണത്തിന്‍റെയും അത് വെള്ളത്തില്‍ കൂടി സഞ്ചരിക്കുന്നതിന്‍റെയും തത്വം വിവരിച്ചിരിക്കുന്നു. 

*********

 മആരിഫുല്‍ ഹദീസ് 

 
സ്വലാത്ത് സലാമുകൾ
 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

റസൂലുല്ലാഹി (സ)യുടെ വിശുദ്ധ വ്യക്തിത്വവുമായി നമുക്കുള്ള ഈമാനിക ബന്ധം പ്രകടിപ്പിക്കാൻ വേണ്ടി, അല്ലാഹുവിന്റെ സമക്ഷത്തിൽ നടത്തപ്പെടുന്ന സമുന്നതമായ ഒരു പ്രാർത്ഥനയാണ് സ്വലാത്ത്- സലാമുകൾ. ഇതിനെ കുറിച്ചുള്ള കൽപ്പന അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിൽ നടത്തിയിട്ടുണ്ട്. വളരെ പ്രിയങ്കരമായ ശൈലിയിൽ അല്ലാഹു ഉപദേശിക്കുന്നു: തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ അനുഗ്രഹം ചൊരിയുന്നു. സത്യവിശ്വാസികളെ, നിങ്ങളും തങ്ങളുടെ മേൽ സ്വലാത്ത്-സലാമുകൾ ചൊല്ലുക. (അഹ്‌സാബ്) ഈ ആയത്തിന്റെ അടിസ്ഥാന പ്രമേയം നബി (സ)യുടെ മേൽ സ്വലാത്ത് സലാമുകൾ ചൊല്ലണമെന്നതാണ്. എന്നാൽ, ഇതിന്റെ പ്രാധാന്യം അറിയിക്കാൻ വേണ്ടി, ഈ സ്വലാത്ത് അല്ലാഹുവിന്റെയും മലക്കുകളുടെയും പതിവാണെന്നും നിങ്ങളും ഇതു പതിവാക്കി പ്രിയങ്കരവും ഐശ്വര്യപൂർണ്ണവുമായ ഈ കർമ്മത്തിൽ പങ്കെടുക്കുക എന്നും ആരംഭത്തിൽ പറഞ്ഞിരിക്കുന്നു. പരിശുദ്ധ ഖുർആനിൽ സ്വലാത്തിന്റെ കൽപ്പനയുടെ വിഷയത്തിൽ മാത്രം സ്വീകരിച്ചിരിക്കുന്ന ഒരു ശൈലിയാണിത്. മറ്റു സമുന്നതമായ ഒരു നന്മയെ കുറിച്ചും അല്ലാഹുവും മലക്കുകളും ഇതു ചെയ്യുന്നു, നിങ്ങളും ചെയ്യൂ എന്നു പറഞ്ഞിട്ടില്ല! തീർച്ചയായും സ്വലാത്തിന്റെ വളരെ വലിയ ഒരു പ്രത്യേകതയും റസൂലുല്ലാഹി (സ)യുടെ പ്രിയങ്കര സ്ഥാനത്തിന്റെ സവിശേഷതയും തന്നെയാണിത്. 

ഒരു സംശയത്തിനു മറുപടി
സൂറത്തുൽ അഹ്‌സാബിന്റെ ഉപര്യുക്ത ആയത്തിന്റെ ആശയം കേൾക്കാത്ത ധാരാളം പേർക്കും ഒരു സംശയം ഉണ്ടാകാറുണ്ട്. ഈ ആയത്തിൽ അല്ലാഹുവിനെയും മലക്കുകളെയും മനുഷ്യരെയും ബന്ധിപ്പിച്ചു കൊണ്ട് സ്വലാത്ത് എന്നു പ്രയോഗിച്ചിരിക്കുന്നു. മൂന്നു കൂട്ടരുടെയും സ്വലാത്തുകൽ തീർച്ചയായും വ്യത്യസ്തമാണ്. അല്ലാഹുവിന്റെ സ്വലാത്ത് ഒരിക്കലും മലക്കുക ളുടെയും മനുഷ്യരുടെയും പോലെയാകില്ല. മനുഷ്യരുടെ സ്വലാത്ത് ഒരിക്കലും അല്ലാഹുവിന്റേതു പോലെ ആകില്ല. അപ്പോൾ ഇതിന്റെ ആശയം എന്താണ്? ബന്ധം മാറുന്നതിനനുസരിച്ച് സ്വലാത്തിന്റെ ആശയവും മാറും എന്നാണ് ഇതിനു സാധാരണ പറയാറുള്ള മറുപടി. അതായത്, അല്ലാഹുവുമായി ബന്ധിപ്പിക്കുമ്പോൾ സ്വലാത്തിന്റെ അർത്ഥം പ്രത്യേക അനുഗ്രഹം ചൊരിയൽ എന്നും മലക്കുകളുമായും മുഅ്മിനുകളുമായും ബന്ധിപ്പിക്കുമ്പോൾ വിശിഷ്ഠ അനുഗ്രഹത്തിനു പ്രാർത്ഥിക്കുക എന്നുമാണ് ഇതിന്റെ ആശയം. എന്നാൽ, കൂടുതൽ ശരിയായി മനസ്സിലാകുന്നത് മറ്റൊരു മറുപടിയാണ്. അതായത്, സ്വലാത്തിന്റെ ആശയം വളരെ വിശാലമാണ്. ആദരവ്, പ്രശംസ, പ്രകീർത്തനം, സ്ഥാനം ഉയർത്തൽ, സ്‌നേഹം ചൊരിയൽ, ഐശ്വര്യം കനിയൽ, പ്രിയം വർഷിക്കൽ, നന്മ ആഗ്രഹിക്കൽ ഇതിനെല്ലാം സ്വലാത്ത് എന്നു പറയും. ആകയാൽ, ഈ ആശയങ്ങൾ അല്ലാഹുവിനും മലക്കുകൾക്കും മനുഷ്യർക്കും ഒരു പോലെ യോജിക്കുന്നതാണ്. എന്നാൽ, ഒരു വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ സ്വലാത്ത് അല്ലാഹുവിന്റെ സമുന്നതമായ സ്ഥാനത്തിന് യോജിച്ച നിലയിലും മലക്കുകളുടേത് അവർക്കു യോജിച്ച നിലയിലും സത്യവിശ്വാസികളുടേത് അവർക്കു യോജിച്ച നിലയിലുമായിരിക്കും. ഈ അടിസ്ഥാനത്തിൽ ആയത്തിന്റെ ആശയം ഇതാണ്: അല്ലാഹു തആലാ റസൂലുല്ലാഹി (സ)യുടെ മേൽ അതി വിശിഷ്ടമായ അനുഗ്രഹങ്ങളും പ്രശംസകളും വാഴ്ത്തലുകളും സ്‌നേഹവും ചൊരിയുന്നു. മലക്കുകൾ സ്‌നേഹാദരവുകളും പ്രശംസ-പ്രകീർത്തനങ്ങളും സ്ഥാന സമുന്നതിക്കാ യുള്ള പ്രാർത്ഥനകളും നടത്തുന്നു. സത്യവിശ്വാ സികളെ, റസൂലുല്ലാഹി (സ)ക്ക് അല്ലാഹുവിന്റെ വിശിഷ്ഠ അനുഗ്രഹവും ഐശ്വര്യങ്ങളും സ്‌നേഹ-വാത്സല്യങ്ങളും സ്ഥാന സമുന്നതിയും ഇരുലോക പ്രശംസയും മഹ്മൂദീ സ്ഥാനവും സ്വീകാര്യ ശഫാഅത്തിനും  വേണ്ടി ദുആ ഇരക്കുക. 

സ്വലാത്തിന്റെ മഹത്വം
ഈ ആയത്തിൽ അത്യന്തം മഹത്തരമായ ശൈലിയിലും ശ്രദ്ധയിലുമാണ് സ്വലാത്തിനു കൽപ്പന നൽകിയിരിക്കുന്നത്. സ്വലാത്ത് അല്ലാഹുവിങ്കൽ എത്ര മഹത്വവും പ്രിയമുള്ള കർമ്മമാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. സ്വലാത്തിന്റെ മഹത്വത്തിന് ഈ ഒരു ആയത്തു തന്നെ ധാരാളമാണ്. ഇതു കൂടാതെ, ഹദീസുകളിൽ വേറെയും ധാരാളം മഹിത മഹത്വങ്ങൾ വിവരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ പുണ്യങ്ങളും മഹത്വങ്ങളും നേടാനുള്ള വഴിയാണ് സ്വലാത്ത്. 

സ്വലാത്തിനെ കുറിച്ച് പണ്ഡിതർ
സൂറത്തുൽ അഹ്‌സാബിന്റെ ഉപര്യുക്ത ആയത്തിന്റെ വെളിച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നത് നിർബന്ധമാ ണെന്നു മുഴുവൻ ഫുഖഹാ മഹത്തുക്കളും ഏകോപി ച്ചിരിക്കുന്നു. ഇമാം ശാഫിഇയും ഇമാം അഹ്മദും പ്രസ്താവിക്കുന്നു: എല്ലാ നമസ്‌കാരത്തിന്റെയും അത്തഹിയ്യാത്തിൽ സ്വലാത്ത് ചൊല്ലുന്നത് നിർബന്ധമാണ്. ചില ഹദീസുകളുടെ വെളിച്ചത്തിൽ ചില ഉലമാഅ് പറയുന്നത്, റസൂലുല്ലാഹി (സ)യുടെ തിരുനാമം പറയപ്പെടുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്നാണ്. മറ്റുള്ളവർ പറയുന്നു: പല പ്രാവശ്യം തിരുനാമം പറയപ്പെടുമ്പോൾ ഒരു പ്രാവശ്യം സ്വലാത്ത് നിർബന്ധവും മറ്റെണ്ണങ്ങളിൽ പുണ്യവുമാണ്. ഇതാണ് പ്രബലമായ അഭിപ്രായം. 

സ്വലാത്തിന്റെ പ്രത്യേകത
അല്ലാഹു തആലാ ഭൗതിക ലോകത്ത് ഓരോ പുഷ്പങ്ങൾക്കും പഴങ്ങൾക്കും വ്യത്യസ്ത നിറങ്ങളും മണങ്ങളും രുചികളും വെച്ചിട്ടുണ്ട്. ഇപ്രകാരം, വ്യത്യസ്ത ഇബാദത്തുകൾക്കും പ്രത്യേകമായ ഐശ്വര്യങ്ങളുണ്ട്. സ്വലാത്തിന്റെ പ്രത്യേകത ഇതാണ്; നിഷ്‌കളങ്കമായ മനസ്സോടെ ഇത് അധികരിപ്പിക്കുന്നത് അല്ലാഹുവിന്റെ വിശിഷ്ഠ കാരുണ്യവും റസൂലുല്ലാഹി (സ)യുമായുള്ള ആത്മീയ സാമീപ്യവും തങ്ങളുടെ പ്രത്യേക പരിഗണനയും നേടിയെടുക്കാനുള്ള പ്രധാന മാർഗ്ഗമാണ്. ഓരോ അനുയായിയുടെയും സ്വലാത്തുകൾ റസൂലുല്ലാഹി (സ)യ്ക്ക് എത്തിക്കപ്പെ ടുന്നതാണ്. അതിന് വേണ്ടി മലക്കുകളുടെ മഹത്തായ ഒരു വിഭാഗം തന്നെയുണ്ടെന്ന് അടുത്ത് ഉദ്ധരിക്കുന്ന ഹദീസിൽ വരുന്നതാണ്. നാമൊന്ന് ചിന്തിക്കുക! അല്ലാഹുവിന്റെ ഒരു ദാസൻ നമുക്കും കുടുംബത്തിനും ധാരാളമായി ദു:ആ ഇരക്കുന്നുണ്ടെന്നും  അദ്ദേഹത്തിന് വേണ്ടി ദു:ആ ചെയ്യുന്നതിനെക്കാൾ കൂടുതൽ നമുക്ക് വേണ്ടി ദു:ആ ചെയ്യാറുണ്ടെന്നും  ഇത് അദ്ദേഹത്തിന്റെ പ്രിയങ്കരമായ ജോലിയാണെന്നും നമുക്ക് അറിവ് കിട്ടിയാൽ അദ്ദേഹത്തെക്കുറിച്ച് നമുക്ക് എത്ര മതിപ്പും സ്‌നേഹവും ഉണ്ടാകും? പിന്നിട് അദ്ദേഹവുമായി കണ്ട് മുട്ടിയാൽ അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയാ യിരിക്കും. ഈ ഉദാഹരണം മുന്നിൽ വെച്ചു കോണ്ട് നാം ഓർത്ത് നോക്കൂ. ഈമാൻ ഇഖ്‌ലാസുകളോടെ റസൂലുല്ലാഹി (സ)യുടെ മേൽ സ്വലാത്ത് ചോല്ലുന്ന വരെ കുറിച്ച് റസൂലുല്ലാഹി (സ)ക്ക് എത്ര മതിപ്പായിരിക്കും. ഖിയാമത്തിലും ആഖിറത്തിലും കണ്ടുമുട്ടുബോൾ അദ്ദേഹത്തോടുള്ള സ്‌നേഹം എന്തായിരിക്കും. അല്ലാഹുന്റെ പ്രിങ്കരനായ റസൂലുല്ലാഹി (സ)യുടെ സ്‌നേഹത്തോടോപ്പം അല്ലാഹുവിന് അദ്ദേഹത്തോട് എത്രസ്‌നേഹവും ഔദാര്യവും ഉണ്ടാകും.

സ്വലാത്തിന്റെ ലക്ഷ്യം
ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കുക: സ്വലാത്തിന്റെ ആശയം ബാഹ്യമായ ആശയം: റസൂലുല്ലാഹി (സ)ക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ.് എന്നാൽ, മറ്റുള്ളവർക്ക് വേണ്ടി ദു:ആ ഇരക്കുമ്പോൾ അവർക്ക് വല്ല ഗുണങ്ങളും ചെയ്യണമെന്ന് ലക്ഷ്യമാക്കാറുള്ളത് പോലെ സ്വലാത്തിന്റെ ലക്ഷ്യം റസൂലുല്ലാഹി (സ)ക്ക് ഗുണം ചെയ്യലല്ല. രാജാക്കന്മാർക്ക് ദരിദ്രന്റെ സംഭാവനകളുടെ ആവശ്യമുണ്ടോ?  മറിച്ച് അല്ലാഹുവിനോട് നമുക്കുള്ള കടമകളുടെ അടിസ്ഥാനത്തിൽ ഇബാദത്തുകളുടെ കാണിക്ക നാം അവന് സമർപ്പിക്കാറുണ്ട്. അതിന്റെ ഗുണം അല്ലാഹുവിനല്ല. നമുക്ക് തന്നെയാണ്. ഇപ്രകാരം റസൂലുല്ലാഹി (സ)യുടെ സമുന്നത സേവന സഹായങ്ങൾക്ക് മുന്നിൽ ഓരോ അനുയായിയും സ്‌നേഹാദരവുകൾ കാണിക്കയായി സമർപ്പിക്കാൻ ബാധ്യസ്ഥനാണ്. ഇതിനാണ് സ്വലാത്ത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതാണ് സ്വലാത്തിന്റെ ഒരു പ്രത്യേക ലക്ഷ്യം.

**************************************


വാര്‍ത്തകള്‍ 

* മആരിഫുൽ ഖുർആൻ പോലുള്ള രചനകൾ പ്രചരിപ്പിക്കുക: മൗലാന സയ്യിദ് അർഷദ് മദനി

പരിശുദ്ധ ഖുർആനിൻ്റെയും ഹദീസിൻ്റെയും വിജ്ഞാനങ്ങൾ സന്മാർഗ്ഗത്തിൻ്റെ സമുന്നത ദർശനങ്ങളാണെന്നും അവ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് മുസ്ലിംകളുടെ പ്രധാന കർതവ്യം ആണെന്നും ജംഇയത്തുൽ ഉലമാ ഹിന്ദ് അന്ധ്യക്ഷൻ മലാനാ സയ്യിദ് അർഷദ് മദനി പ്രസ്താവിച്ചു. പരിശുദ്ധ ഖുർആനിൻ്റെ ഉർദു ഭാഷയിലുള്ള പ്രസിദ്ധ വ്യാഖ്യാനമായ മആരിഫുൽ ഖുർആൻ 12ാം ഭാഗം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലാന മദനിയുടെ നിർദ്ദേശ പ്രകാരം മർഹൂം കാഞ്ഞാർ മൂസ മൗലാനയുടെ നേതിർതത്തിൽ മൗലാനാ അബ്ദുൽ കരീം ഖാസിമി മർഹൂമാണ് ഇതിനെ മലായളത്തിലേക്ക് മൊഴി മാറ്റം നടത്തിയത്. ഓരോ വീട്ടിലും ഓരോ മആരിഫുൽ ഖുർആൻ  എന്ന പദ്ധതി പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പ്രസാധകർ അഭ്യർത്ഥിച്ചു.


* കോര്‍പ്പറേറ്റ് സംസ്‌കാരത്തിനിടയില്‍ വഖ്ഫ് ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; മൗലാനാ സയ്യിദ് അര്‍ഷദ് മദനി 

രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും അഭിമാനമായ രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റ് സംസ്‌കാരം വഴി വ്യക്തികളുടെ സ്വത്തായി മാറ്റപ്പെടുന്ന അഭിനവ സാഹചര്യത്തില്‍ പടച്ചവന്റെ നാമത്തില്‍ സമ്പത്തുകള്‍ മനുഷ്യനന്മയ്ക്കുവേണ്ടി നിലനില്‍ക്കുന്ന നിലയില്‍ ദാനമാക്കുന്ന വഖ്ഫിന്റെ സന്ദേശം വളരെ മഹത്തരമാണെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു. മൂവാറ്റുപുഴ ജാമിഅ ബദ്‌രിയ്യ അങ്കണത്തില്‍ നല്‍കപ്പെട്ട സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഴുവന്‍ മദ്രസകളും മസ്ജിദുകളും സര്‍വ്വ ജനങ്ങള്‍ക്കും കാരുണ്യമാണെങ്കിലും മുനമ്പം വഖ്ഫ് പോലുള്ളവ സര്‍വ്വ ജാതി മതസ്തര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കെ വഖ്ഫിനോടുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ മുനമ്പം വഖ്ഫിന്റെ പേര് പറഞ്ഞ് വഖ്ഫിനെ നിന്ദിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.  വഖ്ഫിന്റെ കാര്യങ്ങള്‍ നോക്കി നടത്തേണ്ടവര്‍ അല്ലെങ്കില്‍ ഏല്‍പിക്കപ്പെട്ടവര്‍ അതില്‍ വീഴ്ച വരുത്തിയാല്‍ അവരെയാണ് ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യേണ്ടത്. എന്നാല്‍ അതിന്റെ പിന്നില്‍ വഖ്ഫിനെ തന്നെ നിന്ദിക്കുന്നത്  നാം ഇരിക്കുന്ന ശിഖരം തന്നെ വെട്ടലാണ്. ബന്ധപ്പെട്ട കക്ഷികള്‍ സമാധാനത്തോടെ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത പോംവഴി കെണ്ടത്തുകയോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗ്ഗം. ഒരിക്കലും ഇത് വര്‍ഗീയ ധ്രുവീകരണത്തിനോ  വ്യക്തിനിയമങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനോ ഇത്തരം പ്രശ്‌നങ്ങള്‍ ഉപയോഗിക്കരുത്. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ അങ്ങേയറ്റം നിഷേധാര്‍ഹമാണ്. ജെ.പി.സിക്ക് മുന്നില്‍ വാമൊഴിയീയും രേഖാമൂലവും ജംയ്യത്തിന്റെ ഭാഗത്തുനിന്നും വിശദമായ മറുപടി ഞങ്ങള്‍ നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കപ്പെടുകയാണ്. ഇതിന്റെ അവസ്ഥകള്‍ വിലയിരുത്തികൊണ്ട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ ഓരോ പ്രദേശത്തുള്ള വഖ്ഫ് സ്വത്തുക്കള്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തില്‍ ജാമിഅ ബദ്‌രിയ്യ ചെയര്‍മാന്‍ ഉസ്താദ് അസ്‌ലം ബദ്‌രി അധ്യക്ഷത വഹിച്ചു. വഖ്ഫ് സംരക്ഷണ സമിതി അംഗങ്ങളായ മുജീബു റഹ്‌മാന്‍, മാവുടി മുഹമ്മദ് ഹാജി, ജലാലിയ്യ അബ്ദുല്‍ കരീം ഹാജി, ശരീഫ് സാഹിബ് മാറമ്പിള്ളി, ഹാഫിള് അബ്ദുശ്ശക്കൂര്‍ ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു. ജാമിഅ ബദ്‌രിയ്യ പ്രിന്‍സിപ്പല്‍ കെ.പി മുഹമ്മദ് തൗഫീഖ് മൗലവി സ്വാഗതം പറഞ്ഞു. ജംഇയ്യഅത്ത് ഉലമായെ ഹിന്ദ് സംസ്ഥാന അധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനുമായ ഉസ്താദ് പി പി ഇസ്ഹാക്ക് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മഹാനായ നൂറുല്‍ ഉലമ ഫരീദുദ്ദീന്‍ ഉസ്താദ് മര്‍ഹൂമും പത്‌നിയും കൂട്ടുകാരും പടുത്തുയര്‍ത്തിയ ജാമിയ ബദ്‌രിയ്യയെ പടച്ചവന്‍ ഉന്നതിയിലേക്ക് ഉയര്‍ത്തട്ടെ എന്നും നൂറുല്‍ ഉലമയ്ക്കും കുടുംബത്തിനും പടച്ചവന്‍ റഹ്‌മത്ത് ബര്‍ക്കത്തുകള്‍ ചൊരിയട്ടെ എന്നും മൗലാനാ മദനി അവര്‍കള്‍ ദുആ ചെയ്തു.


* വിശ്വാസവും ആരാധനയും ബന്ധങ്ങളും നന്നാക്കുക: മൗലാനാ സയ്യിദ് അർഷദ് മദനി 

സർവ്വശക്തനായ  പടച്ച വനിലും അന്ത്യ പ്രവാചകനിലും അടിയുറച്ച വിശ്വാസം പുലർത്തുകയും ആരാധന കാര്യങ്ങൾ കൃതൃനിഷ്ഠയോടെ ചെയ്യുന്നതിനോടൊപ്പം ജാതി മത വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളോടും ഉത്തമ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മദ്രസകളുടെ സന്ദേശമെന്ന് ജംഇയ്യത് ഉലമ ഏ ഹിന്ദ് അഖിലേന്ത്യ അദ്ധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനി പ്രസ്താവിച്ചു. 
പത്തനം തിട്ട കശ്ശാഫുൾ ഉലൂം അറബി കോളേജ് സനദ് ദാന മഹാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമാപന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്റസളുമായി ബന്ധപ്പെട്ട് മുൻഗാമികൾ  വിശ്വാസവും ആരാധനയും ബന്ധങ്ങളും നന്നാക്കി കൊണ്ട് ജീവിതത്തെ നന്മ നിറഞ്ഞതാക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലും ഈ പ്രവർത്തനം സജീവമായ നിലയിൽ നടത്തേണ്ടതായിട്ടുണ്ട്. വിശ്വാസ ആരാധനകളിൽ കണിശത പുലർത്തുന്നതിനോടൊപ്പം സഹജീവികളോട് കരുണയും സ്നേഹവും പുലർത്താനും നാം സന്നദ്ധമാവുക.

ദാഹിച്ചു വലഞ്ഞ നായക്ക് ജലം  കുടിപ്പിച്ച മോശപ്പെട്ട സ്ത്രീയുടെ ജീവിതം നന്നായി അവർ സ്വർഗത്തിൽ പ്രവേശിച്ചു എന്നും, പൂച്ചക്ക് ആഹാരം കൊടുക്കാതിരിക്കുകയും ആഹാരം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത്, അവസാനം പൂച്ച മരിക്കാൻ കാരണക്കാരിയായ സ്ത്രീ നരകത്തിൽ പോയെന്നും പ്രവാചകൻ പഠിപ്പിച്ചതിൽ കാരുണ്യത്തിന്റെ വലിയ സന്ദേശമടങ്ങിയിരിക്കുന്നു.പ്രത്യേകിച്ചും പരസ്പര വിദ്വേഷത്തിൽ അതിശ്ഠിതമായ വൃത്തികെട്ട രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹ ചര്യത്തിൽ ഈ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.

വർഗീയതയുടെ തീ ജ്വാലയെ സ്നേഹ കാരുണ്യങ്ങളുടെ തീർഥ ജലം കൊണ്ട് അണക്കാൻ ഓരോ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ജംഇയ്യത് ഉലമാ എ ഹിന്ദ് സംസ്ഥാന അദ്ധ്യക്ഷൻ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അദ്ധ്യക്ഷത വഹിച്ചു.


* പോരാട്ട പാതയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ജംഇയ്യത്തിന് കരുത്ത് പകരുക: മൗലാനാ സയ്യിദ് അർഷിദ് മദനി

            ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മഹത്തായ സേവനങ്ങൾക്ക് സൗഭാഗ്യം ലഭിച്ച ജംഇയ്യത് ഉലമാഎ ഹിന്ദിന്റെ കരങ്ങൾക്ക് കരുത്ത് പകരുവാൻ പ്രായപൂർത്തിയായ എല്ലാവരെയും ജംഇയ്യത്തിന്റെ അംഗങ്ങളാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ജംഇയ്യത് ഉലമാഎ ഹിന്ദിന്റെ ദേശീയ അധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനി ആഹ്വാനം ചെയ്തു. പത്തനംതിട്ട ജാമിഅ കശ്ശാഫുൽ ഉലുമിൽ നടന്ന സനദ് ദാന മഹാസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് ജംഇയ്യത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അധ്യക്ഷൻ എല്ലാവരെയും ജം ഇയ്യത്തിലേക്ക് ക്ഷണിച്ചത്. രാജ്യ നിവാസികളായ മുഴുവൻ ജനങ്ങളുടെയും അവസ്ഥകൾ നന്നാക്കുന്നതിന് ജംഇയ്യത്ത് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരപരാധികളായ ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങളെ മോചിപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈകോടതി - കീഴ് കോടതികൾ വഴി പരിശ്രമിക്കുകയും, ദുരിതബാധിതരെ ജാതിമത വ്യത്യാസമില്ലാതെ സേവിക്കുകയും, ഓരോ വർഷവും 900 മുസ്ലിം അമുസ്ലിം വിദ്യാർത്ഥികൾക്ക് ഒന്നരക്കോടി രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടാണ് കേരളത്തിലേക്ക് വിനീതൻ വരുന്നത്.

 ഇതോടൊപ്പം വഖഫ് പോലുള്ള മുസ്ലിം വ്യക്തി നിയമങ്ങളുടെ വിഷയത്തിലും ജം ഇയ്യത് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മഹത്തായ പാരമ്പര്യങ്ങളുള്ള കേരളീയ സഹോദരങ്ങളുടെ പിന്തുണ ജംഇയ്യത്തിന് വളരെ അവശ്യമാണ്. ആകയാൽ എല്ലാവരും പ്രായപൂർത്തിയായ മുഴുവൻ സഹോദരി സഹോദരന്മരെയും ജം ഇയ്യത്തിൽ അംഗമാക്കാൻ ശ്രദ്ധിക്കണമെന്ന് മൗലാനാ ഉണർത്തി.


NB:നൻമക്ക് വേണ്ടി നിരന്തരം പോരാടുന്ന ജം ഇയ്യത് അഖിലേന്ത്യാ അദ്ധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ ജം ഇയ്യത്ത് പ്രവർത്തനത്തിൽ അംഗമാകാൻ ആഗ്രഹമുള്ള സഹോദരങ്ങൾ മേൽവിലാസം എഴുതി താഴെ പറയുന്ന നമ്പരിൽ അയച്ച് തരിക.




രചനാ പരിചയം 

പുതിയ പ്രസിദ്ധീരണം!

ലേഖനങ്ങള്‍ (വഖ്ഫ്)

  



ഫോണ്‍: 7736723639

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌