സന്ദേശം വെള്ളിയാഴ്ച്ച പതിപ്പ് 208
ഉള്ളടക്കം
⭕ മുഖലിഖിതം
വഖഫ് സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാകുക
⭕ എന്ത് വില കൊടുത്തും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക!
✍🏻 മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
⭕ വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
⭕ വഖ്ഫ് ഭേദഗതി ബില്ലിലെ പ്രധാന കുഴപ്പങ്ങൾ
✍🏻 ഡോ: സഊദ് ആലം ഖാസിമി
⭕ വഖഫ് കാരുണ്യമാണ്; കിരാതമല്ല
✍🏻 ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ബഹുമാന്യരെ,
സത്യാസത്യങ്ങൾക്കിടയിലുള്ള പോരാട്ടം ലോകത്തിന്റെ ആരംഭം മുതൽ ആരംഭിച്ച ഒരു പ്രക്രിയയാണ്. സത്യത്തിന്റെ വാഹകസംഘം ശരിയായ ലക്ഷ്യത്തിലും ശൈലിയിലും പരിശ്രമിക്കുകയും പടച്ചവനോട് താണുകേണ് പ്രാർത്ഥിക്കുകയും ചെയ്താൽ പടച്ചവൻ ഉന്നത വിജയം നൽകുന്നതാണ്. "എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി." (അൻബിയാഅ് 18)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്. (മുഹമ്മദ് 7)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്റാഈല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു. (സ്വഫ് 14)
അല്ലാഹു നിങ്ങളെ സഹായിച്ചാൽ നിങ്ങളെ ആരും പരാജയപ്പെടുത്തുന്നതല്ല. അവൻ നിങ്ങളെ നിന്ദ്യരാക്കിയാൽ അല്ലാഹുവിന് ശേഷം നിങ്ങളെ സഹായിക്കാൻ ആരാണുള്ളത്? വിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭരമേല്പിക്കട്ടെ. (ആലുഇംറാൻ 160)
ഇന്ത്യാ മഹാരാജ്യത്തും ഈ പോരാട്ടം പണ്ടുമുതൽക്കേ തുടങ്ങിയതാണെങ്കിലും ഇപ്പോൾ അത് വളരെ നിർണായകമായ ഒരു ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. പ്രത്യേകിച്ച് ബ്രിട്ടീഷുകാർ പോലും മുസ്‌ലിം വ്യക്തി നിയമത്തിൽ പെടുത്തി അംഗീകരിക്കുകയും തുടർന്ന് രാജ്യം സ്വതന്ത്രമായതിനുശേഷം നിലവിൽ വന്ന ഭരണഘടന മൗലികാവകാശങ്ങളിൽ പെടുത്തി മത സ്വാതന്ത്ര്യം നൽകുകയും ചെയ്തതുമായ ഒരു വിഷയമാണ് വഖ്ഫ്. എന്നാൽ ഇന്ന് ഈ വഖ്ഫിനെ കിരാതമായി ചിത്രീകരിച്ചുകൊണ്ട് ഇതിനെ തകിടം മറിക്കുന്ന കടുത്ത നിയമവുമായി കേന്ദ്ര ഗവൺമെന്റ് വന്നിരിക്കുകയാണ്.
ഇത്തരുണത്തിൽ പടച്ചവനെ ഭരമേൽപ്പിച്ചു കൊണ്ട് സൂക്ഷ്മതയോടെ വഖ്ഫിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ മുസ്‌ലിംകളിലെ മുഴുവൻ സംഘടനകളിലെയും കൂട്ടായ്മയായ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് തീരുമാനിച്ചിരിക്കുന്നു. അതിൻ്റെ തീരുമാനമാണ് താഴെ കുറിപ്പിൽ കൊടുത്തിട്ടുള്ളത്. ഇതിൽ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യത്തെ കാര്യം, ഈ വരുന്ന വെള്ളിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെയുള്ള വഖ്ഫ് സംരക്ഷണ വാരാചരണമാണ്. അതിൻ്റെ മാർഗ്ഗരേഖകൾ ഇതിൽ വിവരിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ മഹല്ലുകളിൽ ഈ കാര്യം ഉണരുകയും ഉണർത്തുകയും ചെയ്ത് ഇതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനും നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിനോ അതിന്റെ കേരളത്തിലെ സേവകന്മാർക്കോ കൃത്യമായി എത്തിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സർവ്വോപരി, പേഴ്സണൽ ലോ ബോർഡിന്റെ ഒരുമാസം മുമ്പുള്ള നിർദ്ദേശം പാലിച്ചുകൊണ്ട് ഈ വിഷയത്തിൽ നാമെല്ലാവരും പടച്ച തമ്പുരാനോട് അകമഴിഞ്ഞ് താണുകേണ് ദുആ ഇരക്കുകയും നാസിലത്തിന്റെ ഖുനൂത്ത് ഓതുകയും ഹാജത്ത് നമസ്കരിക്കുകയും സദഖകൾ നൽകുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
പടച്ചവൻ എളുപ്പമാക്കുകയും വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
ALL INDIA MUSLIM PERSONAL LAW BOARD
8/04 /2025
വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വഖഫ് സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാകുക
വഖഫ് സംരക്ഷണ മാസാചരണം
🗓️ 2025 ഏപ്രിൽ 10 മുതൽ ജൂലൈ 7 വരെ
ബഹുമാന്യരെ,
കേന്ദ്ര ഭരണകൂടം വഖഫ് നിയമത്തിൽ സ്വന്തം താല്പര്യ പ്രകാരവും ഭരണഘടനയ്ക്കും ഇസ്‌ലാമിക നിയമത്തിനും വിരുദ്ധവുമായ ധാരാളം ഭേദഗതികൾ വരുത്തി വഖ്ഫിന്റെ നടത്തിപ്പും നിയന്ത്രണവും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ആക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. കൂടാതെ ഈ ഭേദഗതികൾ വഴി മുസ്‌ലിം വഖഫ് സ്വത്തുക്കൾ അപഹരിക്കാനും തകർക്കാനുള്ള നിന്ദ്യമായ പദ്ധതികൽ ആസൂത്രണം ചെയ്തിരിക്കുന്നു. ഈ ഭേദഗതികൾ വിവേചനാപരം മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾക്കും എതിരാണ്. ഇത്തരുണത്തിൽ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഈ നിയമത്തിനെതിരിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അതോടൊപ്പം വഖഫ് സംരക്ഷിക്കുക എന്ന ശീർഷകത്തിൽ അഖിലേന്ത്യാ തലത്തിൽ ഒരു പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. ഇതിൻ്റെ ഒന്നാം ഘട്ടം ഏപ്രിൽ 10 മുതൽ ആരംഭിക്കുന്നു. ജൂലൈ 7 വരെയും നീണ്ടുനിൽക്കുന്നതാണ്.ഈ ഘട്ടത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം അടുത്ത ഘട്ടത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നതും കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമാണ്.
ഈ പ്രവർത്തനം മുഴുവൻ ശാന്ത സ്വഭാവത്തിൽ ഉള്ളതും ഭരണഘടനാപരമായ പരിധികൾക്കുള്ളിൽ ഒതുങ്ങി നിന്നും നിയമങ്ങളെ പാലിച്ചു കൊണ്ടുമായിരിക്കണം. കൂടാതെ ഈ പ്രവർത്തനത്തിൽ സഹോദര സമുദായ അംഗങ്ങളെയും സിവിൽ സൊസൈറ്റിയിലെ ജനങ്ങളെയും ഉൾപ്പെടുത്താനും പരിശ്രമിക്കേണ്ടതാണ്. ഇതുവഴിയായി ഓരോ സംസ്ഥാനങ്ങളിലും ജില്ലകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ പ്രവർത്തനത്തിന്റെ സന്ദേശം എത്തിച്ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രവർത്തനത്തിന്റെ വിജയം ശാന്തമായ നിലയിലും നിരന്തരമായ ശൈലിയിലും അടിയുറപ്പോടെ നിർവ്വഹിക്കുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കുക. ഒരുഭാഗത്ത് ബി.ജെ.പി. യും രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരും ഈ നിയമത്തെ പിന്തുണച്ചു കൊണ്ട് നടത്തുന്ന അടിസ്ഥാന രഹിതവും വഴിപിഴച്ചതുമായ പ്രചാരണങ്ങൾക്ക് മറുപടി നൽകേണ്ടതാണ്. സഹോദര സമുദായ അംഗങ്ങളുടെ മനസ്സിലും മസ്തിഷ്കത്തിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കേണ്ടതുമാണ്. മറുഭാഗത്ത് മുസ്ലിം സമുദായം ഈ ഭേദഗതി നിയമത്തിലെ കുഴപ്പങ്ങളെ ശരിക്കും മനസ്സിലാക്കുകയും ഉണരുകയും വേണം. ഇതിലൂടെ ഈ വിവാദഭേദഗതികൾ പിൻവലിക്കാനും പഴയ നിയമങ്ങൾ അതേപടി തുടരാനും NDA ഭരണകൂടത്തെ നിർബന്ധിതരാക്കേണ്ടതാണ്.
▫️ *ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ*
1. മുസ്‌ലിംകളെ ഈ വിവാദ ഭേദഗതിയുടെ കുഴപ്പങ്ങളെ കുറിച്ചും വർഗീയവാദികളുടെ നിന്ദ്യമായ ലക്ഷ്യങ്ങളെ സംബന്ധിച്ചു ഉണർത്തുക.
2. സഹോദര സമുദായ അംഗങ്ങളുടെ മനസ്സിൽ ഭരണകൂടവും തിന്മയുടെ വക്താക്കളും ഉണ്ടാക്കി തീർത്തിട്ടുള്ള സംശയങ്ങളെയും തെറ്റിദ്ധാരണകളെയും ദൂരീകരിക്കുക.
3. അടുത്ത ഊഴം നിങ്ങളുടെ മതപരമായ സ്വത്തുക്കൾ ആയിരിക്കുമെന്ന് ഇതര മത ന്യൂനപക്ഷങ്ങളെ ഉണർത്തുകയും മുൻഗാമികളായ മഹത്തുക്കൾ വഴി ലഭിച്ച അമൂല്യ സമ്പത്ത് സംരക്ഷിക്കാൻ പരിശ്രമിക്കണമെന്ന് പ്രേരിപ്പിക്കുകയും ചെയ്യുക.
4. രാജ്യത്തിൻ്റെ ഭരണഘടനയെ കളിപ്പാട്ടമാക്കുകയും മതന്യൂനപക്ഷങ്ങൾക്ക് ലഭിച്ചിട്ടുള്ള അവകാശങ്ങളെ ചവിട്ടി തേക്കുകയും ചെയ്യുന്ന ഈ ഗൂഢാലോചനയെ കോടതി വഴി തടയുക.
5. മേൽ പറയപ്പെട്ട പ്രവർത്തനങ്ങളും മീഡിയ വഴിയുള്ള നിർമ്മാണാത്മക ഉപയോഗവും വഴിയായി ഈ അവിശുദ്ധമായ ഗൂഢാലോചനക്കെതിരിൽ എഴുന്നേറ്റു നിൽക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക.
6. ഈ പ്രവർത്തനങ്ങളെല്ലാം വഴിയായി രാജ്യം മുഴുവൻ മുന്നോട്ട് വരികയും അക്രമപരമായ ഈ നിയമങ്ങൾ പിൻവലിക്കാൻ ഭരണകൂടത്തെ നിർബന്ധരാക്കുകയും ചെയ്യുക.
▫️ *ഈ പ്രവർത്തനത്തിന്റെ റൂട്ട് മാപ്പ്*
1. വഖഫ് സംരക്ഷണ സംഘത്തിൻ്റെ യാത്ര.
ഈ വിവാദ നിയമത്തിന്റെ നാശങ്ങളെ കുറിച്ച് രാജ്യ നിവാസികളെ ഉണർത്തുന്നതിനും ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും വേണ്ടി സംരക്ഷണ യാത്രകൾ നടത്തുന്നതാണ്. ഇതിന്റെ തുടക്കം ഡൽഹിയിൽ നിന്നും ആയിരിക്കും. ആദ്യത്തെ സമ്മേളനം ഏപ്രിൽ 22ന് ഡൽഹി താൽക്കട്ടോറ സ്റ്റേഡിയത്തിലും ഇതിന്റെ സമാപനം ജൂലൈ 7ന് ഡൽഹിയിലെ രാംലീല മൈതാനിയിയും നടക്കും. ഈ സംഘത്തിൽ ബോർഡ് ഭാരവാഹികൾ, പ്രധാന സംഘടനാ നേതാക്കൾ, സഹോദര സമുദായങ്ങളിലെ വിശിഷ്ട വ്യക്തികൾ, മുതലായവർ പങ്കെടുക്കും. ഈ സംഘം കടന്നുപോകുന്ന പട്ടണങ്ങളിൽ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെടുന്നതാണ്. കൂടാതെ സഹോദര സമുദായ അംഗങ്ങൾക്ക് വേണ്ടി പ്രത്യേക സദസ്സും പ്രസ് കോൺഫറൻസും നടത്തുന്നതാണ്.
2. സംസ്ഥാനതലത്തിൽ സമാധാനപൂർണമായ ധർണകൾ നടത്തുക.
ഓരോ സംസ്ഥാനത്തെയും തലസ്ഥാനത്തോ / പ്രധാനപ്പെട്ട പട്ടണത്തിലോ അനുയോജ്യമായ സ്ഥലത്ത് സംസ്ഥാനതലത്തിൽ നേതാക്കന്മാർ ധർണ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്യുക.
3. വഖഫ് സംരക്ഷണ വാരാചരണം.
ഏപ്രിൽ 11 വെള്ളിയാഴ്ച ദിവസം മുതൽ ഏപ്രിൽ 18 വെള്ളിയാഴ്ച വരെ വഖഫ് സംരക്ഷണ വാരം ആചരിക്കുന്നതാണ്. ഇതിൻ്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ഉദാഹരണത്തിന് ജുമുഅ നിസ്കാരത്തിന് മുമ്പ് മസ്ജിദുകളിൽ പ്രഭാഷണങ്ങൾ, കോർണർ മീറ്റിംഗുകൾ, അന്യോജ്യമായ സ്ഥലത്ത് മനുഷ്യ ചങ്ങല, സഹോദര സമുദായ അംങ്ങളുമായി റൗണ്ട് ടേബിൾ മീറ്റിംഗ് മുതലായവ നടത്തുക.
എന്നാൽ അവസ്ഥ അനുയോജ്യമല്ലാത്ത സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും റോഡുകളിൽ റാലികളും മറ്റും നടത്തുന്നത് ഉപേക്ഷിക്കേണ്ടതാണ്.
4. വിളക്ക് അണച്ച് പ്രതിഷേധം
ഏപ്രിൽ 30 രാത്രി 9 മുതൽ അരമണിക്കൂർ നേരം പ്രതിഷേധം എന്നോണം വീടുകളിലെയും ഫാക്ടറികളിലെയും ഓഫീസുകളിലെയും ലൈറ്റുകൾ അണച്ച് നിശബ്ദമായി പ്രതിഷേധം രേഖപ്പെടുത്തുക.
5. ജില്ലാതല ധർണ്ണകൾ
ഓരോ സംസ്ഥാനത്തെയും പ്രധാന ജില്ലാ കേന്ദ്രങ്ങളിൽ അവസ്ഥകൾ ശാന്തമായിരുന്നാൽ പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കേണ്ടതാണ്. എവിടെ ഏത് ജില്ലയിൽ ധർണ്ണ നടത്തണമെന്ന കാര്യം സംസ്ഥാന കൺവീനർമാർ തീരുമാനിക്കുന്നതാണ്. ഈ ധർണണകൾക്ക് ശേഷം രാഷ്ട്രപതിക്ക് ഡി.എം. വഴിയായി മെമ്മോറാണ്ടം നൽകേണ്ടതാണ്. ഈ ധർണ്ണകളിൽ സഹോദര സമുദായങ്ങളെയും പങ്കെടുപ്പിക്കാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുക. ഈ ധർണകളിൽ പങ്കെടുക്കുന്നവരുടെ കൈകളിൽ വിവാദ വഖഫ് ഭേദഗതികൾ പിൻവലിക്കുക എന്ന പ്ലേ കാർഡുകൾ ഉയർത്തേണ്ടതാണ്.
6. വലിയ പട്ടണങ്ങളിൽ പ്രസ് കോൺഫറൻസുകൾ.
രാജ്യത്തെ അൻപത് വലിയ പട്ടണങ്ങളിൽ എല്ലാ സംഘടന പ്രതിനിധികളും ഉൾപ്പെട്ട പ്രസ് കോൺഫറൻസുകൾ സംഘടിപ്പിക്കേണ്ടതാണ്. എന്നാൽ ഈ കോൺഫറൻസിൽ പറയേണ്ട വിഷയങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പ്രാദേശിക ഭാഷകളിൽ ബോർഡിന്റ ഭാഗത്ത് നിന്ന് നൽകുന്നതാണ്. ഈ വലിയ പട്ടണങ്ങൾ താഴെ കൊടുക്കുന്നു:
ഡൽഹി, ലഖ്നൗ, കാൻപൂർ, മുറാദാബാദ്, അലഹബാദ്, ജയ്പൂർ, ജോൻപൂർ, സിക്കർ, അഹ്‌മദാബാദ്, ബറോഡ, മാലേർ, കോട്ല, അമൃതസർ, ശ്രീനഗർ, ഭോപ്പാൽ, റായ്പൂർ, റാഞ്ചി, മുസഫർ നഗർ, ഗയ, അരറിയ, മുംബൈ, ഔറംഗാബാദ്, നാഗ്പൂർ, നാന്തേഡ്, അഘോര, ജൽഗാവു, ഹൈദരാബാദ്, കരീം നഗർ, നിസാമാബാദ്, വിജയവാഡ, കർണ്ണൂൽ, വിശാഖപട്ടണം, ബാംഗ്ലൂർ, ഗുൽബർഗ, മാംഗ്ലൂർ, മൈസൂർ, ഹുബ്ലി, ദാർവാഡ്, ചെന്നൈ, വേലൂർ, കോയമ്പത്തൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത,മാൽട്ട, മുർഷിദാബാ, ഗോഹട്ടി, സൾച്ചർ, ബദർപുര്‍
7. സഹോദര സമുദായങ്ങളുമായി റൗണ്ട് ടേബിൾ മീറ്റിങ്ങുകൾ
വലിയ പട്ടണങ്ങളിൽ സഹോദര സമുദായങ്ങളെ ചേർത്ത് റൗണ്ട് ടേബിൾ മീറ്റിങ്ങുകൾ സംഘടിപ്പിക്കേണ്ടതാണ്. ഇതുവഴിയായി ഭരണകൂടവും വർഗീയവാദികളും വഖഫ് സ്വത്തുക്കളെയും വഖഫ് ബോർഡിനെയും വഖഫ് ട്രൈബൂണലിനെയും സംബന്ധിച്ച് വിഷം കലർന്ന പ്രചാരണങ്ങൾ വഴിയായി ഉണ്ടാക്കിത്തീർത്ത തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ പരിശ്രമിക്കുകയും മനസ്സുകൾ നന്നാക്കുകയും ചെയ്യുക.
8. പ്രിന്റ് മീഡിയ ഇലക്ട്രോണിക് മീഡിയ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുക.
ഈ പ്രവർത്തനത്തിൽ മീഡിയകൾ നന്നായി ഉപയോഗിക്കേണ്ടതാണ്. പ്രിന്റ് മീഡിയയും ഇംഗ്ലീഷ്, ഹിന്ദി, ഉർദു ഇതര പ്രാദേശിക ഭാഷകളിൽ വഖഫ് നിയമത്തെ നിന്ദിച്ചും നിയമത്തെ ലംഘിച്ചു കൊണ്ടും വഖഫ് ഭേദഗതിയെ വാഴ്ത്തി കൊണ്ടുമുള്ള പ്രചാരണങ്ങൾ വളരെ ശക്തമാണ്. ഇതിനെ ഈ മീഡിയകൾ വഴി തുറന്നുകാട്ടാൻ പരിശ്രമിക്കുക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ്, എന്നിവ ഇതിനുവേണ്ടി നന്നായി ഉപയോഗിക്കുക. എക്സിൽ ഇതിനുവേണ്ടി പ്രത്യേക ക്യാമ്പയിൻ നടത്തുകയും ഇതിനെ നന്നായി പരസ്യപ്പെടുത്തുകയും ചെയ്യുക. ഈ പ്രവർത്തനം ബോർഡിന്റെ ഭാഗത്തുനിന്നും ഏൽപ്പിക്കപ്പെട്ടവർ നടത്തുന്നതാണ് എല്ലാവരും ഇതിനെ ശക്തമായി പിന്തുണക്കുക.
9. സഹോദരിമാർ വഴിയായിട്ടുള്ള പരിശ്രമം.
മേൽ പറയപ്പെട്ട പരിശ്രമങ്ങളിൽ സ്ത്രീകളെയും നന്നായി പങ്കെടുപ്പിക്കുക കൂടാതെ സ്ത്രീകൾ മാത്രം അടങ്ങിയ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുക. അതിന്റെ മേൽനോട്ടം ബോർഡിന്റെ വുമൺസ് വിംഗ് നിർവഹിക്കുന്നതാണ്. ആവശ്യമുള്ള സമയങ്ങളിൽ വുമൺസ് വിംഗിന്റെ ഭാഗത്തുനിന്നും പ്രസ് കോൺഫറൻസുകളും നടത്തേണ്ടതാണ്.
10. ഇതര മത ധർമ്മ സ്വത്തുക്കളുടെ വക്താക്കളുമായി ചർച്ച
ഹൈന്ദവ ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട ധർമ്മസത്തുക്കളെ കൈകാര്യം ചെയ്യുന്നവരുമായി കൂടിയിരിക്കുകയും രാജ്യത്തെ മുഴുവൻ മത സ്വത്തുക്കളെയും സംരക്ഷിക്കാൻ എല്ലാവരും സംയുക്തമായും ആസൂത്രിതമായും പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തുകയും ചെയ്യുക.
11. ഡൽഹി രാംലീല മൈതാനത്തെ സമ്മേളനം
ഈ പ്രധാന ഘട്ടത്തിന്റെ അവസാനത്തെ പരിപാടി ഡൽഹിയിലെ രാംലീല മൈതാനത്ത് ഒരു പൊതുസമ്മേളനത്തോടെ നടത്തുന്നതാണ്. ഈ പരിപാടിയിൽ ധാരാളമായി ജനങ്ങളെ പങ്കെടുപ്പിക്കേണ്ടതാണ്. മുസ്‌ലിം സമുദായത്തിലെ എല്ലാ സംഘടനകളെയും കൂടാതെ സെക്കുലർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരെയും ജെ.പി.സി. യിൽ പങ്കെടുത്ത പാർലമെന്റ് അംഗങ്ങളെയും പ്രതിപക്ഷ പ്രതിനിധികളെയും അതിലേക്ക് ക്ഷണിക്കുന്നതാണ്. കൂടാതെ ഇതര മതസ്ഥരായ പ്രധാന വ്യക്തിത്വങ്ങളെയും, ന്യൂനപക്ഷ നേതാക്കന്മാരെയും, സിവിൽ സൊസൈറ്റിയിലെ പ്രധാന അംഗങ്ങളെയും, ആദിവാസി, ഒബിസി നേതാക്കളെയും, നീതി സ്നേഹിതരായ വ്യക്തികളെയും പ്രത്യേകമായി ക്ഷണിക്കുന്നതാണ്.
▫️ പ്രധാന നിർദ്ദേശങ്ങൾ
1. മുമ്പ് ശാബാനു കേസിന്റെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് രാജ്യം മുഴുവനും ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നടത്തിയ പ്രവർത്തനത്തെ അനുകരിച്ചുകൊണ്ട് രാജ്യത്തിന്റെ അവസ്ഥകളെ പരിഗണിച്ചു കൊണ്ടും ഓരോ പട്ടണത്തിലും പ്രദേശത്തും പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.
2. നമ്മുടെ ഈ പ്രതിഷേധ പ്രവർത്തനങ്ങൾ ഭരണകൂടത്തിന് എതിര് മാത്രമാണ്. ഏതെങ്കിലും സമുദായത്തിനോ വിഭാഗത്തിനോ എതിരല്ല എന്ന കാര്യം പ്രത്യേകം വ്യക്തമാക്കുന്നു. ആകയാൽ പ്രതിഷേധ പരിപാടികളിലെ കേന്ദ്ര വിഷയം വിവാദമായ വഖഫ് ഭേദഗതികളും അതുവഴിയായി വഖഫ് സ്വത്തുകളിൽ ഉണ്ടാകുന്ന കുഴപ്പങ്ങളും മാത്രമായിരിക്കണം. എല്ലാ വലിയ സമ്മേളനങ്ങളിലും സഹോദര സമുദായങ്ങളിലെ നീതി സ്നേഹിതരായ ആളുകളെ ക്ഷണിക്കേണ്ടതാണ്.
3. പ്രതിഷേധ പരിപാടികൾക്കിടയിൽ നിർണ്ണിതമായ മുദ്രാവാക്യങ്ങൾ മാത്രം സംസ്കാര സമ്പന്നമായ നിലയിൽ വിളിക്കേണ്ടതാണ്. തെറ്റായ ഒരു മുദ്രാവാക്യവും മുഴക്കാൻ പാടുള്ളതല്ല.
4. അപകടസാധ്യതകൾ ഉള്ള സംസ്ഥാനങ്ങളിൽ റോഡുകളിൽ റാലികളും പരിപാടികളും നടത്താൻ പാടുള്ളതല്ല. അവിടെ പ്ലേ കാർഡുകൾ മാത്രം പിടിച്ചുകൊണ്ടുള്ള മനുഷ്യചങ്ങലകൾ മാത്രം നടത്തുക.
5. മേൽ പറയപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഓരോ സംസ്ഥാനങ്ങൾക്കും നിർവ്വാഹക സമിതി രൂപീകരിക്കുന്നതാണ്. അതിന്റെ കൺവീനറുടെ തീരുമാനപ്രകാരം മാത്രം പ്രോഗ്രാമുകൾ നടത്തേണ്ടതാണ്. എന്നാൽ പ്രാദേശിക തലങ്ങളിൽ ഇതര സംഘടനകൾക്ക് പ്രോഗ്രാമുകൾ സംഘടിപ്പിക്കാവുന്നതാണ്. ആരുടെയും തിയതികൾക്കും കുഴപ്പങ്ങൾക്കും ഇടയിൽ കുഴപ്പം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.
• മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്റ്, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്)
• മൗലാന ഫസ്‌ലുർ റഹീം മുജദ്ദിദി
(ജനറൽ സെക്രട്ടറി, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്)
• സയ്യിദ് ഖാസിം റസൂൽ ഇല്യാസ്
(കൺവീനർ, വഖഫ് കർമ്മ സമിതി)
മേൽനോട്ട സമിതി അംഗങ്ങൾ :
മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി
മൗലാന ഉംറൈൻ മഹ്ഫൂസ് റഹ്‌മാനി
മൗലാന യാസീൻ അലി ഉസ്മാനി
മൗലാന സയ്യിദ് മഅ്സൂം സാഖിബ്
ജനാബ് മലിക് മുഅതസിം ഖാൻ
മൗലാന നിയാസ് അഹ്‌മദ് ഫാറൂഖി
മൗലാനാ ഷീസ് തൈമി
മൗലാന ജലാൽ ഹൈദർ നഖ്‌വി
〰️〰️〰️〰️〰️
എന്ത് വില കൊടുത്തും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക!
✍🏻 മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)
വിവര്‍ത്തകന്‍: അബ്ദുശ്ശകൂര്‍ ഖാസിമി
ആരാധനാ കര്‍മ്മങ്ങളെപ്പോലെ ഇസ്ലാമില്‍ സൃഷ്ടികളുടെ സേവനത്തിനും വലിയ പ്രാധാന്യമുണ്ട്. ഇക്കാരണത്താലാണ് നമസ്കാരം നോമ്പ് എന്നിവയോടൊപ്പം സകാത്ത് സ്വദഖകളെയും പ്രേരിപ്പിക്കപ്പെട്ടത്. വിവിധ വീഴ്ച്ചകള്‍ക്കുള്ള പരിഹാരമെന്നോണം ദാനധര്‍മ്മങ്ങളും സാധുക്കള്‍ക്ക് ആഹാര വസ്ത്രങ്ങള്‍ നല്‍കലും നിയമമാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ആരെങ്കിലും മനപ്പൂര്‍വ്വം നോമ്പ് ഉപേക്ഷിച്ചാല്‍ അതിനുള്ള പരിഹാരം 60 നോമ്പോ 60 സാധുക്കള്‍ക്ക് ആഹാരം നല്‍കലോ ആണ്. അതെ' നോമ്പും സാധുക്കള്‍ക്ക് ആഹാരം കൊടുക്കലും എതാണ്ട് തുല്യമാണ് .
ദാനധര്‍മ്മത്തിന് 2 രൂപങ്ങളുണ്ട് 1- ആരുടെയെങ്കിലും താല്‍കാലിക ആവശ്യം നിര്‍വ്വഹിച്ച് കൊടുക്കുക. ഉദാഹരണത്തിന് വിശന്നവന് ആഹാരം കൊടുക്കുക. വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക, രോഗികളെ ശുശ്രൂഷിക്കുക. 2- ധാരാളം ആളുകള്‍ക്ക് നീണ്ട കാലത്തേക്ക് പ്രയോജനപ്പെടുന്ന നിലയില്‍ വല്ല ദാനവും ചെയ്യുക. ഈ രണ്ട് രൂപവും പ്രതിഫലാര്‍ഹമാണെങ്കിലും രണ്ടാമത്തെ രൂപത്തിന് പ്രതിഫലം വളരെ കൂടുതലാണ്. ഇതിനെ ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന എണ്ണത്തിനും കാലത്തിനും അനുസരിച്ച് പ്രതിഫലവും വര്‍ദ്ധിക്കുന്നതാണ് . റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്‍റെ കര്‍മ്മങ്ങളും അവസാനിക്കുന്നതാണ് എന്നാല്‍ 3 കര്‍മ്മങ്ങളുടെ പ്രതിഫലം തുടര്‍ന്നും ലഭിക്കുന്നതാണ് :നില്‍ക്കുന്ന ദാനം, ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം (മുസ്ലിം -4310 )
ഇതില്‍ നിലനില്‍ക്കുന്ന ദാനത്തിന്‍റെ ഒരു പ്രധാന രൂപമാണ് വഖ്ഫ്. വഖ്ഫിന്‍റെ ഭാഷാര്‍ത്ഥം തടഞ്ഞ് നിര്‍ത്തുക എന്നാണ്. അതായത് ഒരു സ്വത്തിനെ തടഞ്ഞ് നിര്‍ത്തുകയും അതില്‍ നിന്ന് ലഭിക്കുന്ന പ്രയോജനത്തെ വഖ്ഫ് ചെയ്ത വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം അര്‍ഹരായ ആളുകള്‍ക്ക് ചിലവഴിക്കുകയും ചെയ്യുക. ഇതില്‍ അടിസ്ഥാന സമ്പത്ത് തടഞ്ഞ് നിര്‍ത്തപ്പെടുകയും അവശേഷിക്കുകയും ചെയ്യുന്നത് കൊണ്ട് ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു.വഖ്ഫിന്‍റെയും പൊതു ദാനത്തിന്‍റെയും ഇടയിലുള്ള അടിസ്ഥന വ്യത്യാസവും ഇത് തന്നെയാണ് .അതെ പൊതു ദാനത്തില്‍ അത് പ്രയോജനപ്പെടുത്തുന്ന സാധുക്കള്‍ തന്നെ അതിന്‍റെ ഉടമകള്‍ ആകുന്നതാണ് . വഖ്ഫില്‍ വസ്തുവല്ല, അതിന്‍റെ പ്രയോജനം മാത്രം ഉടമയാക്കുന്നതാണ്. ഇവിടെ ഒരു കര്യം കൂടി മനസ്സിലാക്കുക: പ്രയോജനപ്പെടുത്തുന്ന സാധുകള്‍ക്ക് വഖ്ഫ് സ്വത്തിന്‍റെ മേല്‍ ഉടമസ്ഥാവകാശം ഇല്ലാത്തത് പോലെ വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ് ) മേല്‍നോട്ടക്കാരന്‍ (മുതവല്ലി ) അതിനെ പ്രയോജപ്പെടുത്താന്‍ അനുവധിക്കപ്പെട്ടവര്‍ (മൗഖൂഫ് അലയ്ഹി ) എന്നിങ്ങനെ മറ്റാര്‍ക്കും തന്നെ അതിന്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതല്ല. മറിച്ച് വഖ്ഫിനെ കുറിച്ചുള്ള ഇസ്ലാമിന്‍റെ കാഴ്ച്ചപ്പാട് അതിന്‍റെ ഉടമസ്ഥാവകാശം സൃഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങും എന്നാണ് (ദുര്‍റുല്‍ മുഖ്താര്‍ 3/493)
ഇസ്ലാമില്‍ പ്രതിഫലാര്‍ഹമായ കാര്യം ആരാധനകള്‍ മാത്രമല്ല മറിച്ച് സൃഷ്ടികള്‍ക്ക് സേവനം ചെയ്യുന്നതും വലിയ പ്രതിഫലാര്‍ഹമായ കാര്യമാണ് . അത് കൊണ്ട് തന്നെ വഖ്ഫിന്‍റെ മേഖല വളരെ വിശാലമാണ് . സാധുക്കള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വഖ്ഫുകള്‍ പോലെ സാധുക്കള്‍ക്കൊപ്പം പണക്കാര്‍ക്കും സ്വന്തം മക്കള്‍ക്കും വഖ്ഫ് ചെയ്യാവുന്നതാണ്. മസ്ജിദുകള്‍, മദ്റസകള്‍, അനാഥാലയങ്ങള്‍, സാധു സഹായ കേന്ദ്രങ്ങള്‍, മതകാലിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിധവാ സഹായം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം വഖ്ഫ് ചെയ്യാവുന്നതാണ്.
മതപരവും മാനുഷികവുമായ മേഖലകളില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവ് പണ്ട് മുതല്‍ക്കെ ഉള്ളതാണ്. ഇസ്ലാമിന് മുമ്പ് അറബികള്‍ കഅ്ബാ ശരീഫയില്‍ നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു. അത് കഅ്ബയുടെ ഒരു മൂലയില്‍ കുഴിച്ചുമൂടി സൂക്ഷിക്കപ്പെട്ടിരുന്നു. ബൈബിളിലും ദൈവനാമത്തില്‍ വിവിധ വസ്തുക്കള്‍ നേര്‍ച്ച നേരുന്ന കാര്യം പരാമര്‍ശിച്ചുണ്ട്. മര്‍യം ബീവിയുടെ മാതാവ് ജനിക്കാന്‍ ഇരിക്കുന്ന കുഞ്ഞിനെ പടച്ചവന് നേര്‍ച്ചനേരുകയുണ്ടായി അതുകൊണ്ടുതന്നെ മര്‍യം ബീവി ജനിച്ചപ്പോള്‍ ബൈത്തുല്‍ മുഖദ്ദിസിന്‍റെ സേവനത്തിന് വേണ്ടി അവരെ മാതൃസഹോദരനായ സകരിയ്യ നബിയെ ഏല്‍പ്പിക്കുകയുണ്ടായി. (അലുഇംറാന്‍ 35-37) എന്നാല്‍ ഇസ്ലാം വിവിധ നന്മകള്‍ക്ക് വേണ്ടി വഖ്ഫിന്‍റെ വിശാലമായ പദ്ധതി സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വഹാബികളും മുന്‍ഗാമികളും വഖ്ഫില്‍ ആവേശം കാണിച്ചിരുന്നു. ഇസ്ലാമില്‍ ആദ്യമായി വഖ്ഫ് നടപ്പിലാക്കിയ വ്യക്തി ഉമറുല്‍ ഫാറൂഖ് (റ) അവറുകളാണ്. പക്ഷെ ഈ വഖ്ഫ് കൊണ്ടുള്ള ഉദ്ദേശം പ്രത്യേകം നിയമങ്ങളും വിവരണങ്ങളും പാലിച്ച് കൊണ്ടുള്ള വഖ്ഫാണ്. ഇതല്ലാത്ത വഖ്ഫ് ഇതിന് മുമ്പും നടപ്പിലുണ്ടായിരുന്നു. റസൂലുല്ലാഹി (സ) തന്നെ അനാഥരായിരുന്ന സഹല്‍ സുഹൈല്‍ എന്നീ രണ്ട് സഹോദരന്‍മാരില്‍ നിന്നും സ്ഥലം വാങ്ങുകയും അവിടെ മസ്ജിദുന്നബവി നിര്‍മ്മിക്കുകയും ചെയ്തു. അതിനോട് ചെര്‍ന്ന് ഒരു തിണ്ണ തയ്യാറാക്കപ്പെട്ടു. സുഫ്ഫയെന്ന് പറയപ്പെട്ടിരുന്ന ഈ തിണ്ണയാണ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ മദ്റസ. ഈ മസ്ജിദും മദ്റസയും നിലനില്‍ക്കുന്നത് റസൂലുല്ലാഹി (സ) ദാനം നല്‍കിയ ഭൂമിയിലാണ്. ഇപ്രകാരം ഉസ്മാന്‍ (റ) ബിഅ്റു റൂമാ എന്ന ഒരു കിണറ് വാങ്ങി ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയുണ്ടായി. (ബുഖാരി). ത്വല്‍ഹാ (റ) തോട്ടം ദാനം ചെയ്തു. ഇതെല്ലാം ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ നിയമപരമായ വഖ്ഫിന് മുമ്പുള്ള സംഭവങ്ങളാണ്.
പരിശുദ്ധ ഖുര്‍ആനിലും വഖ്ഫിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഖുര്‍ആന്‍ ഇതിന് വേണ്ടി ഉപയോഗിച്ച പദം ഇന്‍ഫാഖ് എന്നാണ്. അതായത് നല്ല കാര്യങ്ങള്‍ക്കായി സമ്പത്ത് നല്ല നിലയില്‍ ചിലവഴിക്കുക. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. റസൂലുല്ലാഹി (സ) യും ദാനധര്‍മ്മത്തിന് വളരെയധികം പ്രേരിപ്പിച്ചിരുന്നു. പ്രത്യേകിച്ചും അതിന്‍റെ ഉത്തമ രൂപമായ നിലനില്‍ക്കുന്ന ദാനങ്ങളെ വാഴ്ത്തിപ്പറഞ്ഞിരുന്നു. സ്വഹാബാ മഹത്തുക്കള്‍ ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പുണ്യകര്‍മ്മമാണ് എന്നതില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഏകോപിച്ചിരിക്കിന്നു. (മുഗ്നി 8-187)
വഖ്ഫിന്‍റെ ഈ പ്രാധാന്യം കാരണം മുസ്ലിംകള്‍ എല്ലാ കാലത്തും നന്മയായ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഒരു സുവര്‍ണ്ണ ചരിത്രം തന്നെ കാണാന്‍ കഴിയുന്നതാണ്. മസ്ജിദുകള്‍, ഈദ്ഗാഹുകള്‍, ഖബര്‍സ്ഥാനുകള്‍, മുതലായവക്ക് മാത്രമല്ല മുന്‍ഗാമികള്‍ വഖ്ഫ് ചെയ്തത്. നാനാ ജാതി മതസ്ഥര്‍ക്ക് പ്രയോജനപ്പെടുന്ന അനാഥാലയങ്ങള്‍, വഴിയമ്പലങ്ങള്‍, ശ്രൂശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവക്കും മൃഗങ്ങള്‍ക്കും പറവകള്‍ക്കും വഖ്ഫ് ചെയ്തിരുന്നു. ഇത് നന്മയുടെ വിവിധ വഴികളില്‍ അവര്‍ പുലര്‍ത്തിയ താത്പര്യം വിളിച്ചറിയിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലിം പ്രദേശങ്ങളില്‍ ധാരാളം വഖ്ഫ് ഭൂമികള്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ വളരെയഥികം മുന്നേറിയിരുന്നു. ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കള്‍ മാത്രം നല്ലനിലയില്‍ ഉപയോഗിക്കുകയാണങ്കില്‍ മുഴുവന്‍ ജനങ്ങളുടേയും വിദ്യാഭ്യാസ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്ലിംകളുടെ ഇന്നത്തെ വിദ്യഭ്യാസ സാമ്പത്തിക അവസ്ഥകള്‍ അങ്ങേയറ്റം പരിതാപകരമാണ്. അതുകൊണ്ടാണ് സദാസമയവും ഭരണകൂടത്തിന് മുന്‍പില്‍ കയ്യുംനീട്ടി നില്‍ക്കേണ്ടിവരുന്നത്. എന്നാല്‍ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു. പക്ഷെ ഖേദകരം എന്ന് പറയട്ടെ അമ്പത് ശതമാനത്തിലേറെ വഖ്ഫ് സ്വത്തുക്കളില്‍ ഭരണകൂടവും മറ്റുവ്യക്തികളും കയ്യേറിയിരിക്കുകയാണ്. മുസ്ലിംകളുടെ കൈകളിലുള്ള വഖ്ഫ് സ്വത്തുക്കളില്‍ തന്നെ ഭൂരിഭാഗവും അന്യായമായ കൈയ്യേറ്റങ്ങള്‍ക്ക് ഇരയായിരിക്കുന്നു. നിരവധി ഖബറ്സ്ഥാന്‍ ഭൂമികള്‍ മുസ്ലിംകള്‍ തന്നെ വില്‍പ്പന നടത്തിയിരിക്കുകയാണ്. മസ്ജിദുകളുടെ ഭൂമി കയ്യേറുകയും വില്‍ക്കുകയും ചെയ്യുന്നതിനെപ്പറ്റി പറയാനേ ഇല്ല. ചില പൗരാണിക മസ്ജിദുകള്‍ തന്നെ തത്പര കക്ഷികള്‍ വില്‍ക്കുകയും സമ്പത്ത് സ്വയം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു രൂപം തെറ്റായ നിലയില്‍ അത് വാടകക്ക് കൊടുക്കലാണ്. പരിസരത്തുള്ള കെട്ടടങ്ങള്‍ക്ക് അയ്യായിരവും പതിനായിരവും വാടക ലഭിക്കുമ്പോള്‍ വഖ്ഫ് കെട്ടിടങ്ങളുടെ വാടക അമ്പതും നൂറൂം രൂപയാണ്. ചിലര്‍ വാടകയായി നൂറുരൂപയാണ് വാങ്ങുന്നതെങ്കിലും ടിപ്പോസിറ്റായി ലക്ഷങ്ങള്‍ വാങ്ങുകയും സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വഖ്ഫിന്‍റെ അന്യായമായ ഉപയോഗങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കേട്ടല്‍ അത്ഭുതം തോന്ന ആളുകള്‍ പോലും ഇതില്‍ പങ്കാളികളാകുന്നുവെന്നതാണ് കൂടുതല്‍ ഖേദകരം. വഖ്ഫ് സ്വത്തുക്കള്‍ ശരിയായ നിലയില്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം പോലുള്ള ഉത്തമ മാര്‍ഗ്ഗങ്ങളില്‍ പ്രയോജനപ്പെടുത്താനും ആരെങ്കിലും മുന്നോട്ട് വന്നാല്‍ ആരും അതിനോട് സഹരകരിക്കുകയില്ലാ എന്ന് മാത്രമല്ല ചില മോശപ്പെട്ട ആളുകള്‍ മുഴുവന്‍ ജോലികളും മാറ്റിവെച്ച് അവരെ തകര്‍ക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു.
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ആയിരം വര്‍ഷത്തോളം ഇന്ത്യയില്‍ മുസ്ലിംകള്‍ ഭരണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനിടയിലും ഇവിടെ മുസ്ലിംകളുടെ ചെറു ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നു. ഭരണാധികാരികള്‍ വൈജ്ഞാനിക-സംസ്കരണ-പ്രബോധന കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. എപ്പോഴും അവരുടെ പ്രധാന ചിന്ത അധികാരം സ്ഥിരപ്പെടുത്തുക എന്നത് മാത്രമായിരുന്നു. എന്നാല്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഭൂമിയും കെട്ടിടങ്ങളും വഖ്ഫ് ചെയ്യുന്നതിനും ജനോപകരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവര്‍ വളരെയഥികം ശ്രദ്ധിച്ചിരുന്നു. ഇപ്രാകാരം ഹൈന്ദവ രാജാക്കന്‍മാരെ മുസ്ലിം പ്രജകള്‍ക്ക് വേണ്ടി മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ഖബ്ര്‍സ്ഥാന്‍റെ സ്ഥലങ്ങള്‍ നല്‍കുകയും ഇതര നന്മകള്‍ക്ക് വേണ്ടി ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടിഷുകാര്‍ ഇവിടെ വന്നപ്പോള്‍ ആദ്യം ധാരാളം വഖ്ഫ് സ്വത്തുക്കള്‍ കയ്യടക്കി. മുസ്ലിംകള്‍ ഇതിനെതിരില്‍ നിരന്തരം പരിശ്രമിച്ചപ്പോള്‍ പതുക്കെ പല സ്ഥലങ്ങളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. കൂടാതെ അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിച്ചുള്ള സ്ഥലങ്ങള്‍ വഖ്ഫ് സ്വത്തായി അംഗീകരിക്കുകയും ചെയ്തു.
വ്യക്തികളുടെ സ്വത്തുക്കളെ പോലെ വഖ്ഫ് സ്വത്തുക്കളും ആദരണീയമാണ്. പൊതു സ്വത്തുക്കളെപോലെ വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കലും അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കലും ഭരണകൂടത്തിന്‍റെ പ്രധാന ബാധ്യതയാണ്. വിവിധ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ വലിയ ഹോട്ടലുകളും കമ്പനികളും നിര്‍മ്മിക്കപ്പെട്ടതിനാല്‍ അതിനെ തിരിച്ച് പിടിക്കുക പ്രയാസമാണ്. എന്നാല്‍ അതിന് മാന്യമായ വാടക നല്‍കണമെന്ന് ഗവര്‍മെന്‍റ് നിര്‍ബന്ധിക്കുന്ന പക്ഷം ആ സമ്പത്ത് വഖ്ഫ് ചെയ്തവരുടെ ലക്ഷ്യത്തിന് അനുസരിച്ച് ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റിന്‍റെ തന്നെ നിരവധി കെട്ടിടങ്ങള്‍ വഖ്ഫ് ഭൂമികളിലാണ്. അവയുടെ സ്ഥാനം വെച്ച് നോക്കുമ്പോേള്‍ അതിന്‍റെ വാടക വളരെ വലുതായിരിക്കും. ഗവര്‍മെന്‍റുകള്‍ ഇത്തരം ഭൂമികളുടെ വാടക വഖ്ഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും വഖ്ഫ് ബോര്‍ഡ് അത്യാവശ്യ മേഖലകളില്‍ അത് ചിലവഴിക്കുകയും ചെയ്താല്‍ സാധുക്കളുടെ വിദ്യാഭ്യാസം, അനാഥരുടെ സംരക്ഷണം, വിവാഹ മോചിതരുടേയും വിധവകളുടേയും പരിപാലനം, യുവാക്കളുടെ തൊഴിലുകള്‍ മുതലായ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയും ഭരണകൂടങ്ങളെ അവലംബിക്കേണ്ട ആവശ്യങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതാണ്.
വഖ്ഫുമായിട്ടുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 1954ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഒരു നിയമം കൊണ്ടുവന്നങ്കിലും ഈ നിയമം അപര്യാപ്തമായതിനാല്‍ 1984 ലില്‍ പുതിയ നിയമം കൊണ്ടുവന്നു. പക്ഷെ ഇതിലും മുസ്ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കപ്പെട്ടിരുന്നില്ല. 1995ല്‍ മറ്റൊരു നിയം കൊണ്ടുവന്നു അതില്‍ ചിലത് അംഗീകരിക്കപ്പെടുകയും പലതും അംഗീകരിക്കാതിരക്കുകയും ചെയ്തു. 2010ല്‍ വളരെ ധൃതിപിടച്ച് ഭേതഗതി ചെയ്യപ്പെട്ട വഖ്ഫ് നിയമം കൊണ്ട് വരികയും വെള്ളിയാഴ്ച ദിവസം അവസാന സമയം യാതൊരു ചര്‍ച്ചയുമില്ലാതെ പാസാക്കപ്പെടുകയും ചെയ്തു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് നേതാക്കളുടേയും അംഗങ്ങളുടേയും നിരന്തര പരിശ്രമങ്ങളെ തുടര്‍ന്ന് 2013 ല്‍ വഖ്ഫ് നിയമം പരിഷ്കരിക്കപ്പെടുകയും ഉണ്ടായിരുന്ന കുറവുകള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ഇവിടെയും മുസ്ലിംകളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടില്ലങ്കിലും വലിയൊരു അളവുവരെ വഖ്ഫു സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുങ്ങി. ഇപ്പോള്‍ പുതിയ ഗവര്‍മെന്‍് അതില്‍ നാല്‍പ്പതോളം ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുകയാണ്. വഖ്ഫ് ബോര്‍ഡിന്‍റെ അധികാരം വെട്ടിക്കുറക്കുക എന്നത് അതില്‍ ഒന്നാണ്. ഈ ഭേദഗതികള്‍ വഴി വഖ്ഫ് ആക്ടിന്‍റെ പ്രസക്തി ഇല്ലാതാകുമെന്നും വിവിധ സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകള്‍ ബലഹീനമാകുമെന്നും ഇത്തരുണത്തില്‍ കടുത്ത ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് വലിയ നഷ്ടമുണ്ടാവുകയും രാജ്യം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന വഖ്ഫുകളുടെ സംരക്ഷണം ദുഷ്കരമായിത്തീരുകയും ചെയ്യുന്നതാണ്. ഈ വിഷയത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടിയന്തര യോഗം കൂടുകയും വിഷയത്തിന്‍റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും
വഖ്ഫ് നിയമത്തിനും വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുംڔബലഹീനതയുണ്ടാക്കുന്ന യാതൊരു വിധ ഭേദഗതിയും വഖ്ഫ് ആക്ടില്‍ വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്ഡ് ഈ പ്രസ്താവനയെ എല്ലാവരും ആവര്‍ത്തിക്കുകയും പിന്തുണക്കുകയും ചെയ്യുക:
" വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ മുന്‍ഗാമികള്‍ പടച്ചവന്‍റെ നാമത്തില്‍ മതപരവും മാനുഷികവുമായ നന്മകള്‍ക്ക് വേണ്ടി ശ്വാശതമായി നല്‍കിയിരിക്കുന്ന ഉന്നത ദാനങ്ങളാണ്. അതിന്‍റെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ലമെന്‍റ് വഖ്ഫ് ആക്ട് നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തിന്‍റെ ഭരണഘടനയും 1937ല്‍ നടപ്പിലാക്കപ്പെട്ട ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടും ഇതിന് സംരക്ഷണം നല്‍കുന്നുമുണ്ട്. അതുകൊണ്ട് വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥകള്‍ക്ക് കുഴപ്പമുണ്ടാകുന്ന യാതൊരു ഭേതഗതിയും ഈ നിയമത്തില്‍ ഭരണകൂടം കൊണ്ടുവരാന്‍ പാടുള്ളതല്ല. എന്നാല്‍ നിലവിലെ ഭരണകൂടം മുസ്ലിംകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തീരുമാനങ്ങളും നടപടികളും സമുദായത്തിന് നഷ്ടം മാത്രമായിരുന്നു. മൗലാനാ ആസാദ് ഫൗണ്ടേഷന്‍ നിര്‍ത്തലാക്കിയതും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് റദ്ദ് ചെയ്തതും മുത്തലാഖുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നതും ഇതിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്. വഖ്ഫുമായി ബന്ധപ്പെട്ട ഈ നീക്കം മുസ്ലിംകളില്‍ മാത്രം പരിമിതമാവുകയില്ലാ എന്ന കാര്യം എല്ലാ രാജ്യ നിവാസികളും തിരിച്ചറിയണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതെ, വഖ്ഫ് സ്വത്തുക്കളില്‍ ഇവര്‍ കൈവെച്ച ശേഷം അടുത്തതായി സിക്കുകാരുടേയും ക്രൈസ്തവരുടേയും ഹൈന്ദവരുടേയും ഭൂമികളിലും കേന്ദ്രങ്ങളിലും ഇവര്‍ കൈകടത്തുന്നതാണ്. ആകയാല്‍ വഖ്ഫ് നിയമത്തിന്‍റെ അവസ്ഥക്ക് കുഴപ്പമുണ്ടാക്കുന്ന യാതൊരുവിധ ഭേദഗതിയും ഞങ്ങള്‍ക്ക് സ്വീകര്യമല്ല. അതുപോലെ വഖ്ഫ് ബോര്‍ഡുകളുടെ നിയമപരമായ സ്ഥാനത്തില്‍ കൈകടത്താനും ഞങ്ങള്‍ അനുവദിക്കുന്നതല്ല."
അവസാനമായി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്ഡ് ഈ വിഷയത്തില്‍ പൊതു ജനങ്ങളെ ഉത്ബുദ്ധരാക്കണമെന്ന് പണ്ഡിതരോടും പ്രഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ നേതാക്കളും പൊതുജനങ്ങളും ഭരണകൂടത്തേയും പ്രതിപക്ഷ കക്ഷികളേയും തങ്ങളുടെ വികാരം അറിയിക്കണമെന്നും താത്പര്യപ്പെടുന്നു. ഇതിലുള്ള ഒരു പ്രധാനാ മാധ്യമമായ ജുമുആ പ്രഭാഷണങ്ങളില്‍ ഈ സന്ദേശവും തുടര്‍ന്ന് നല്‍കുന്ന സന്ദേശങ്ങളും അവതരിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു രാജ്യത്തെ പ്രയാസകരമായ അവസ്ഥകള്‍ക്കിടയില്‍ നമ്മെ സഹായിക്കട്ടെ.
വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള വഴി എളുപ്പമാക്കട്ടെ.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
📌 ചില പ്രചാരണങ്ങളും തെറ്റിദ്ധാരണകളും
കേന്ദ്രഗവര്‍മെന്‍റ് വഖ്ഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളും മുസ്ലിംകളും മാത്രമല്ല, ജാതിമത ഭേദമന്യേ ധാരാളം സഹോദരങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിനെതിരില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ശക്തമായത് വളരെ വേദനാജനകമാണ്. പ്രത്യേകിച്ചും വര്‍ഗ്ഗീയ വാദികളുടെ വാദങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ട് നിക്ഷപക്ഷമതികളെന്ന് ധരിക്കപ്പെടുന്ന ചിലരും രംഗത്തിറങ്ങിയത് അത്ഭുതപ്പെടുത്തുന്നു. അവരുടെ വാദങ്ങളില്‍ ചിലത് ദുഷ്പ്രചാരണങ്ങള്‍ മാത്രമാണ്. ചിലത് തെറ്റിദ്ധാരണകള്‍ മാത്രമാണ്. അവയില്‍ പ്രധാനപ്പെട്ട ചില പ്രചാരണങ്ങളും അതിന്‍റെ നിജസ്ഥിതിയും ചെറിയ നിലയില്‍ താഴെ കൊടുക്കുന്നു.
1. ചിലര്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിനെക്കുറിച്ചും വഖ്ഫാണെന്ന വാദം ഉന്നയിക്കാന്‍ ഇഷ്ടം നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ മുസ്ലിംകള്‍ ഇന്ന് രാജ്യത്തിന്‍റെ ഭൂസ്വത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കിയിരിക്കുകയാണ്. വഖ്ഫായിട്ട് ആറ് ലക്ഷം ഏക്കര്‍ സ്ഥലമാണ് മുസ്ലിംകള്‍ നേടിയെടുത്തിട്ടുള്ളത്!
ഇതിന്‍റെ യാഥാര്‍ത്ഥ്യം ഇപ്രകാരമാണ്: ഒന്നാമതായി, മുന്‍ കേന്ദ്രഗവര്‍മെന്‍റ് തന്നെ നിയമിച്ച സച്ചര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ ആറ് ലക്ഷം ഏക്കര്‍ ഭൂമിയാണ്. പക്ഷേ, ഇത് മൂന്നാം സ്ഥാനത്താണെന്ന വാദം തീര്‍ത്തും തെറ്റാണ്. തമിഴ് നാട്ടില്‍ മാത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമി 478000 ഏക്കറാണ്. ആന്ധ്രപ്രദേശില്‍ 468000 ഏക്കറുകളാണ്. ഇത് രണ്ടും കൂടി ചേര്‍ത്താല്‍ തന്നെ 940000 ഏക്കറുകള്‍ വരുന്നതാണ്. രണ്ടാമതായി, വഖ്ഫ് ബോര്‍ഡിന് തോന്നുന്ന സ്ഥലങ്ങളെല്ലാം വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം രഹസ്യമായ നിലയിലല്ല. വഖ്ഫ് ആക്ടില്‍ അതിന്‍റെ പ്രോസീജര്‍ പരിപൂര്‍ണ്ണമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതെ, ഒരു ഭൂമിയുടെ ഉടമയ്ക്ക് മാത്രമേ, വഖ്ഫ് ചെയ്യാന്‍ സാധുക്കുകയുള്ളൂ. അദ്ദേഹം ഉടമാവകാശത്തിന്‍റെ രേഖകള്‍ വഖ്ഫ് ബോര്‍ഡില്‍ സമാഹരിക്കുകയും വേണം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കൂടാതെ, ഗവര്‍മെന്‍റ് ഒരു സര്‍വ്വേ കമ്മീഷണറെ നിയമിക്കുന്നതുമാണ്. അദ്ദേഹം ഭൂമിയെ അളന്ന് നോക്കുകയും വഖ്ഫിനെ ശരി വെക്കുകയും ചെയ്താല്‍ ഈ കാര്യം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഈ നോട്ടിഫിക്കേഷന്‍ നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ട്രിബൂണലില്‍ ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്.
2. മറ്റു ചിലര്‍ പറയുന്നു: ഗവര്‍മെന്‍റ് ഓരോ പത്ത് വര്‍ഷം കൂടുംതോറും മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും സര്‍വ്വേ ചെയ്യാറുണ്ട്. ഈ സര്‍വ്വേയുടെ ചിലവുകള്‍ ഗവര്‍മെന്‍റ് പൊതുസ്വത്തില്‍ നിന്നാണ് ചിലവഴിക്കുന്നത്. വഖ്ഫ് പോലുള്ള സ്വത്തിന്‍റെ സര്‍വ്വേചിലവുകള്‍ അതുമായി ബന്ധമില്ലാത്ത പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും മുടക്കുന്നത് തെറ്റാണ്!
രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങളുടെ ആവശ്യത്തിന് ആ വിഭാഗത്തിന്‍റെ പണം മാത്രമേ ചിലവഴിക്കാവൂ എന്ന് രാജ്യത്ത് ഒരു നിയമവുമില്ല. മാത്രമല്ല, സഹോദര സമുദായങ്ങളുടെ മതപരമായ പരിപാടികള്‍ക്കും യാത്രകള്‍ക്കും മേളകള്‍ക്കും വിശിഷ്യാ കുംഭമേളയില്‍ എത്ര സമ്പത്താണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നത്. പൊതുഖജനാവ് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ടാക്സില്‍ നിന്നും രൂപപ്പെടുന്നതാണ്. രാജ്യത്ത് ടാക്സ് നല്‍കുന്നതില്‍ വലിയൊരു വിഭാഗം മുസ്ലിം വ്യാപാരികളാണെന്ന് ആര്‍ക്കാണ് അറിയാത്തത്. യൂസുഫ് അലി, അസീം പ്രേംജി, ശാഹിദ് ബലൂച് തുടങ്ങിയ വ്യാപാരികളും സിനിമാ ലോകവും കായിക മേഖലയുമായി ബന്ധപ്പെട്ടവരും വലിയ നികുതിയാണ് രാജ്യത്ത് രാജ്യത്ത് അടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മതപരമായ കാര്യമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ സര്‍വ്വേയ്ക്ക് പൊതുഖജനാവില്‍ നിന്നും ന്യായമായ ചിലവുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
3. വേറെ ചിലര്‍ പറയുന്നു: വഖ്ഫ് സ്വത്തില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ വഖ്ഫ് ട്രിബൂണല്‍ ഏകപക്ഷീയമായി വിധി നടത്തുകയാണ്. ഇപ്രകാരം ഏകപക്ഷീയമായി വിധി നടത്തി ധാരാളം സ്വത്തുക്കള്‍ വഖ്ഫായി അന്യാധീനപ്പെടുത്തപ്പെട്ടിട്ടുണ്ട്!
യഥാര്‍ത്ഥത്തില്‍ വഖ്ഫ് ട്രിബൂണലിന്‍റെ സ്ഥാനം സിവില്‍ കോടതിയുടെ സ്ഥാനം മാത്രമാണ്. അതിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ജഡ്ജിയായിരിക്കും. വഖ്ഫ് സ്വത്തെന്ന് പറയപ്പെടുന്ന ഏതെങ്കിലും ഭൂമി ഒരു വ്യക്തിയോ, സ്ഥാപനമോ, ഗവര്‍മെന്‍റോ കൈയ്യടക്കിയാല്‍ ഇതില്‍ കേസ് നടക്കുന്നതാണ്. കേസില്‍ ഇരുകൂട്ടരും അവരുടെ തെളിവുകള്‍ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ട്രിബൂണല്‍ വിധി പറയും. ഈ വിധിയില്‍ ഏതെങ്കിലും വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതിയുടെ തീരുമാനത്തിലും തൃപ്തി വരാത്തവര്‍ക്ക് സുപ്രീം കോടതി വഴി വിധിയെ ചലഞ്ച് ചെയ്യാവുന്നതാണ്. ആകയാല്‍ വഖ്ഫ് ട്രിബൂണല്‍ വഴി വഖ്ഫ് ബോര്‍ഡ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈയ്യടക്കുന്നു എന്ന വാദം കളവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, വഖ്ഫ് ട്രിബൂണലിന്‍റെ ഘടനയും നാം മനസ്സിലാക്കുക. അതില്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്ന രണ്ട് വിദഗ്ദരും ഇസ്ലാമിക നിയമങ്ങള്‍ പഠിച്ച ഒരു വിദഗ്ദനും ഉണ്ടായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിലുള്ള ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഈ പണ്ഡിതന്‍ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ഭൂമിയെക്കുറിച്ച് മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായാല്‍ അതിന്‍റെ അധികരിച്ച വരുമാനം ഖബ്ര്‍സ്ഥാനിനോ, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗിക്കാമോ എന്ന കാര്യം അദ്ദേഹം പറയുന്നതാണ്. മറ്റുവിഷയങ്ങള്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്നവരാണ് തീരുമാനിക്കുക. ഉദാഹരണത്തിന് വഖ്ഫ് ബോര്‍ഡിനും മുസ്ലിമോ അമുസ്ലമോ ആയ വ്യക്തികള്‍ക്കിടയില്‍ വല്ല ഭിന്നതയും വന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യനിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും.
4. തമിഴ് നാട്ടിലെ തിരിച്ചന്തൂര്‍ ജില്ലയിലെ ഒരു സംഭവം വളരെ പര്‍വ്വതീകരിച്ചുകൊണ്ട് ചിലര്‍ ഇപ്രകാരം പറയുന്നു: ഇവിടെ ഒരു ഗ്രാമത്തില്‍ 1500 വര്‍ഷമായി താമസിക്കുന്നത് മുഴുവനും ഹൈന്ദവരാണ്. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവുമുണ്ട്. എന്നാല്‍ ഇത് വഖ്ഫ് സ്വത്താണെന്നാണ് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നത്! വേറെയും പല സ്ഥലങ്ങളെക്കുറിച്ചും ഇതേ രീതിയില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഒന്നാമതായി, ഇതിനെക്കുറിച്ചുള്ള ചിത്രീകരണം തന്നെ തെറ്റാണ്. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നു: ഈ സ്ഥലം 600 വര്‍ഷം മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. വഖ്ഫ്ബോര്‍ഡ് ഇത് വഖ്ഫ് ഭൂമിയാണെന്ന് വാദിക്കുന്നത് അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി, അവിടെയുള്ളവര്‍ ഇറങ്ങിപ്പോകണമെന്നോ മറ്റോ വഖ്ഫ് ബോര്‍ഡോ, മുസ്ലിംകളോ ആവശ്യപ്പെടുന്നില്ല. ഈ കാര്യം ഭരണകൂടത്തെ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുന്നതാണെന്ന് മുസ്ലിംകള്‍ പറയുന്നു.
5. മറ്റൊരു പ്രധാന പ്രചാരണം, രാജ്യത്ത് ഭരണം നടത്തിയിരുന്ന മുസ്ലിം ഭരണാധികാരികള്‍ ധാരാളം ഭൂമി വഖ്ഫായി പ്രഖ്യാപിച്ചു എന്നാണ്. ഒന്നാമതായി, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം മുന്‍ഗാമികളായ ഭരണാധികളാരും പരിഗണന നല്‍കിയിട്ടില്ല. വര്‍ഗ്ഗീയ വാദികളായ ഭരണാധികാരികള്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമതായി, ഇപ്രകാരം അവര്‍ ഭൂമികള്‍ വഖ്ഫായി പ്രഖ്യാപിച്ചുവെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പക്കല്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, സ്വത്തിന്‍റെ വിഷയത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സച്ചര്‍ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നാമതായി, ഭൂമി വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളോ, സമ്പന്നരോ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ ആളുകള്‍ പോലും വഖ്ഫ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് നാം ഓരോരുത്തരുടെയും നാടുകളിലേക്ക് തന്നെ നോക്കുക. ഓരോ നാടുകളിലും മസ്ജിദും മദ്റസയും ഖബ്ര്‍സ്ഥാനുമുണ്ട്. അതില്‍ സാധാരണ നിലയ്ക്ക് എല്ലാവരും പങ്കെടുക്കാറുമുണ്ട്. അതുകൊണ്ട് വഖ്ഫ് ഭൂമികള്‍ ഭരണാധികാരികളും സമ്പന്നരും മാത്രം ദാനം ചെയ്തതല്ല, അവരോടൊപ്പം സാധാരണക്കാരും സ്ത്രീകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അവസാനമായി എല്ലാ സഹോദരങ്ങളോടുമുള്ള അഭ്യര്‍ത്ഥന വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും ഓരോരുത്തരും സാധിക്കുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കൂടാതെ, വഖ്ഫ് സ്വത്തുക്കളുമായിട്ടുള്ള ബന്ധം നാം നന്നാക്കുകയും വിശിഷ്യാ മസ്ജിദുകള്‍ സജീവമാക്കുകയും ചെയ്യുക. സര്‍വ്വോപരി എല്ലാവിധ നന്മകള്‍ക്കും പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വഖ്ഫ് ഭേദഗതി ബില്ലിലെ പ്രധാന കുഴപ്പങ്ങൾ
✍🏻 ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാേ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)
മുസ്‌ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തിന്‍റെ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്ലിം ഭരണാധികാരികള്‍ വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെല്ലാവരും മുസ്ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേതഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചിര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.
എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേതഗതികള്‍ ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപകര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്.
1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത്.
2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്.
3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്.
5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു.
6,1995ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്.
7, 1995ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്.
8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്.
9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്.
10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്.
11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്.
12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്.
13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു.
14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു.
15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്.
അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ!
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വഖഫ് കാരുണ്യമാണ്; കിരാതമല്ല
✍🏻 ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്)
അളവറ്റ ദയാലുവും മഹാകാരുണികനുമായ പടച്ച തമ്പുരാൻ മാനവരാശിയുടെ ഇഹപര വിജയങ്ങൾക്ക് കനിഞ്ഞരുളിയ കാരുണ്യം നിറഞ്ഞ പദ്ധതികളിൽ ഒന്നാണ് വഖ്ഫ്. അതായത് പടച്ചവൻ ഒരു വ്യക്തിക്ക് നൽകിയ സമ്പത്ത് പടചവന് പൊരുത്തമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവൃത്തനങ്ങളിലും കാലാകാലം പ്രയോജനപ്പെടുന്നതിന് ഒരു ദാസൻ അത് പടച്ചവന്റെ ഉടമാവകാശത്തിൽ ഏൽപ്പിക്കുന്നു. അതിൻ്റെ കാര്യങ്ങൾ സുക്ഷ്മതയോടെ നോക്കുന്നതിന് പടച്ചവൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുകയുകയും ചെയ്യുന്നു. അത് ശരിയായ നിലയിൽ നിർവഹിക്കപ്പെടുന്ന കാലത്തോളം അതിൻ്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭിക്കുന്നതാണ്. ഈ നിലയിൽ ധാരാളം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതുരാലയങ്ങളും യാത്രാ സൗകര്യങ്ങളും മനുഷ്യർക്കും മൃഗങ്ങൾക്കും പറവകൾക്കും എല്ലാം പ്രയോജനപ്പെടുന്ന കാരുണ്യത്തിൻ്റെ നിലാക്കാത്ത നിരവധി സംരഭങ്ങൾ സംജാതമായി.
ഒരു മനുഷ്യൻ്റെ കാര്യങ്ങൾ നിർവഹിക്കാൻ മൂന്ന് വഴികളാണ് ഉള്ളത് :
1. അദ്ദേഹം തന്നെ പരിശ്രമിക്കുക.
2. ഭരണകൂടം ശ്രദ്ധിക്കുക.
3. പടച്ചവൻ സാമ്പത്തികശേഷി നൽകിയവർ പെതുവായ സേവനസഹായങ്ങൾ ചെയ്യുക.
അതെ, ഓരോ മനുഷ്യരുടെയും ആവശ്യങ്ങൾ അവർക്ക് തന്നെ നിർവ്വഹിക്കുക പ്രയാസമാണ്. എല്ലാ ഉത്തരവാദിത്വങ്ങളും ഭരണകൂടത്തിന്റെ തലയിൽ ഇടുന്നത് ശരിയല്ല. ഇവിടെ പടച്ചവൻ സാമ്പത്തിക ശേഷി നൽകപ്പെട്ടവരെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ സമ്പത്തിൻ്റെ ഒരു ഭാഗം നിങ്ങൾ ശാശ്വതമായ നിലയിൽ ദാനം ചെയ്യാൻ സന്നദ്ധമാവുക. വിശുദ്ധ വേദങ്ങളിലെല്ലാം പടച്ചവൻ ഈ കാര്യം അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പരിശുദ്ധ ഖുർആൻ ഈ വിഷമത്തിൽ ധാരാളം പ്രേരണകൾ നൽകിയിരിക്കുന്നു.
പരിശുദ്ധ ഖുർആൻ രണ്ടാമത്തെ പേജിൽ തന്നെ ഭയഭക്തരുടെ ഗുണങ്ങൾ എണ്ണിക്കൊണ്ട് പറയുന്നു:
അവർ അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുന്നു. നാം അവർക്ക് നൽകിയതിൽ നിന്ന് നന്മയുടെ മാർഗ്ഗത്തിൽ ചെലവഴിക്കുകയും ചെയ്യുന്നു.
( ബബറ:3 )
ഏതാനും വചനങ്ങൾക്ക് ശേഷം, പടച്ചവൻ കനിഞ്ഞരുളിയ സമ്പത്തും ശേഷിയും ദാനധർമ്മങ്ങൾക്ക് പകരം തെറ്റായ മാർഗത്തിൽ ചിലവഴിക്കുന്നതിനെ കുറിച്ച് ഉണർത്തുന്നു:
അവർ അല്ലാഹുവിനോട് കരാർ ഉറപ്പിച്ച ശേഷം അതു പൊളിക്കുകയും യോജിപ്പിക്കാൻ അല്ലാഹു കൽപ്പിച്ച ബന്ധങ്ങൾ മുറിക്കുകയും ഭൂമിയിൽ നാശം ഉണ്ടാക്കുകയും ചെയ്യുന്നു. അവർ മഹാ നഷ്ടവാളികളാകുന്നു.
( ബഖറ:27 )
ഇതേ അധ്യായത്തിൻ്റെ മധ്യഭാഗത്ത് ധർമ്മത്തിൻ്റെയും നന്മയുടെയും അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിയിക്കുന്നു:
നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്‌നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ, ഇവരാണ് ഭയഭക്തിയുള്ളവർ.
( ബബറ:177 )
ഈ വചനം എത്ര മാത്രം ചിന്തനീയവും പഠനാർഹവും പരസ്പരം പ്രേരിപ്പിക്കാനും ജീവിതത്തിൽ കൊണ്ട് വരാനും പര്യാപ്തമായ താണ്.
അതേ പടച്ചവൻ അറിയിക്കുന്നു: നമസ്കാരസമയത്ത് ശരിയായ ദിശയിലേക്ക് തിരിഞ്ഞ് നിൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും അതിനെക്കാളും പ്രധാനപ്പെട്ട കാര്യങ്ങളായ അടിസ്ഥാന ദർശനങ്ങളെ വിസ്മരിക്കാൻ പാടില്ല.
അതെ ,
അടിസ്ഥാന ദർശനങ്ങൾ അഞ്ച് കാര്യങ്ങളാണ്.
1.വിശ്വാസം ശരിയാക്കുക.
2. എല്ലാ സഹോദരങ്ങൾക്കും ദാനധർമ്മങ്ങൾ ചെയ്യുക.
3. ശാരീരിക സാമ്പത്തിക ആരാധനകൾ നിർവ്വഹിക്കുക.
4. ഇടപാടുകൾ നന്നാക്കുക.
5. സ്വഭാവം സുന്ദരമാക്കുക.
ഏതാനും വചനങ്ങൾക്ക് ശേഷം വീണ്ടും പറയുന്നു:
എന്താണ് ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോട് ചോദിക്കുന്നു. താങ്കൾ പറയുക: നിങ്ങൾ എന്ത് സമ്പത്ത് ചെലവഴിച്ചാലും അതിനെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പട്ടിണിപ്പാവങ്ങൾക്കും യാത്രക്കാർക്കും ചിലവഴിക്കുക. നിങ്ങൾ പ്രവർത്തിക്കുന്ന നന്മകളെല്ലാം അല്ലാഹു നന്നായി അറിയുന്നവനാണ്.
( ബഖറ : 215 )
മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് താങ്കളോട് അവർ ചോദിക്കുന്നു. താങ്കൾ പറയുക: അവ രണ്ടിലും വലിയ നാശങ്ങളുണ്ട്. ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അവയുടെ നാശം പ്രയോജനത്തേക്കാളും വലുതാണ്. എന്താണ് ധർമ്മം ചെയ്യേണ്ടതെന്ന് അവർ ചോദിക്കുന്നു. താങ്കൾ പറയുക: ആവശ്യം കഴിഞ്ഞുള്ളവ ധർമ്മം ചെയ്യുക. നിങ്ങൾ ചിന്തിക്കുന്നതിന് വേണ്ടി അല്ലാഹു ഇപ്രകാരം നിയമങ്ങൾ വിവരിക്കുന്നു.
( ബഖറ : 219 )
സത്യവിശ്വാസികളേ, നാം നിങ്ങൾക്ക് നൽകിയതിൽ നിന്നും ഒരു മഹാദിവസം വരുന്നതിന് മുമ്പായി നല്ലവഴിയിൽ ചിലവഴിക്കുക. അന്നേ ദിവസം ഒരു കച്ചവടവും ഉണ്ടാകുന്നതല്ല. ഒരു സുഹൃത്ബന്ധവും ലഭിക്കുന്നതല്ല. ഒരു ശുപാർശയും കാണുന്നതുമല്ല. നന്ദികെട്ട നിഷേധികൾ വലിയ അക്രമികളാകുന്നു.
( ബഖറ : 254 )
ഇത് പരിശുദ്ധ ഖുർആനിലെ ഒരധ്യായത്തിലെ മാത്രം ഏതാനും വചനങ്ങളാണ്.
വിശുദ്ധ വേദം നിറയെ ഇത്തരം വചനങ്ങൾ സമൃദ്ധമായിരിക്കുന്നു. മറുഭാഗത്ത് ഈ വിഷയത്തിലുള്ള പ്രവാചക വചനങ്ങൾ ഇതിനേക്കാളും കൂടുതലാണ്. ഇതുകൊണ്ട് തന്നെ പ്രവാചകന്മാരും മഹത്തുക്കളും സമ്പന്നരും സാധുക്കളുമായുള്ള എല്ലാ ആളുകളും ദാനധർമങ്ങളിൽ അതിയായി ആഗ്രഹവും ആവേശവും പുലർത്തിയിരുന്നു.
ഒരിക്കൽ ഒരു ശിക്ഷ്യൻ തിരുദൂതർ ﷺ യോട് ചോദിച്ചു: എനിക്ക് സാമ്പത്തികമായി ഞെരുക്കമുണ്ട്, ധാനദർമ്മം ചെയ്യാൻ എന്തു ചെയ്യണം ? റസൂലുല്ലാഹിﷺ പറഞ്ഞു: ശാരീരികമായ സേവനം ചെയ്യുക. അദ്ദേഹം പറഞ്ഞു: അതിനും കഴിവില്ല. നബി ﷺ അരുളി ജനങ്ങളെ ഉപദ്രവിക്കാതിരിക്കുക. അത് അവർക്ക് ചെയ്യുന്ന ധാനമാണ്! ( ബുഖാരി)
ഇത്തരം പ്രേരണകളുടെ അടിസ്ഥാനത്തിൽ മുൻഗാമികളായ മഹത്തുക്കൾ ദാനധർമ്മങ്ങളിൽ വലിയ ആവേശം പുലർത്തിയിരുന്നു. വിശിഷ്യാ വഖ്‌ഫ് എന്ന പേരിൽ പ്രേരിപ്പിക്കപ്പെട്ട ശാശ്വതമായി നിലനിൽക്കുന്ന ദാനധർമ്മങ്ങളിൽ വലിയ വലിയ താൽപര്യം പുലർത്തിയിരുന്നു. റസൂലുല്ലാഹി ﷺ അരുളി: ഒരുവൻ മരണപ്പെട്ടാൽ അവൻ്റെ മുഴുവൻ കർമ്മങ്ങളും അവസാനിക്കും. എന്നാൽ നിലനിൽക്കുന്ന ദാനം, പ്രയോജനപ്പെടുന്ന അറിവ്, പ്രാർത്ഥിക്കുന്ന സന്താനങ്ങൾ ഇവയുടെ ഗുണങ്ങൾ വീണ്ടും ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. (ബുഖാരി)
എല്ലാ നന്മകളെയും പോലെ നമ്മുടെ ഇന്ത്യ മഹാരാജ്യവും നന്മയുടെ വിഷയത്തിൽ എന്നും മുന്നിൽ തന്നെയായിരുന്നു. ഇവിടെ ഭരണാധികാരികളും സമ്പന്നരും സാധുക്കളുമായ ആളുകൾ ധാരാളം നിലനിൽക്കുന്ന ദാനങ്ങൾ ചെയ്തു. അത് മുഴുവൻ ജനങ്ങൾക്കും വിശാലമായി പ്രയോജനപ്പെടുന്നു എന്നതിനാൽ ഇവിടത്തെ ഭരണകൂടങ്ങളും ഇതിന് എല്ലാവിധ പിന്തുണകളും സംരക്ഷണങ്ങളും നൽകിയിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ഈ വിഷയത്തിൽ തുടക്കത്തിൽ കടുപ്പം കാണിച്ചുവെങ്കിലും അവസാനം MUSLIM PERSONAL LAW (മുസ്‌ലിം വ്യക്തനിയമം) എന്ന ശീർഷകത്തിൽ ഇതിനെയും ഉൾപ്പെടുത്തി ഇതിനെ ഭരണഘടനാപരമായി അംഗീകരിച്ചു.
എന്നാൽ ഒരു ഭാഗത്ത് എല്ലാവരെയും കൂട്ടത്തിൽ കൂട്ടിക്കൊണ്ട് പ്രവർത്തിക്കുന്നു എന്ന് മുദ്രാവാക്യം മുഴക്കുകയും ലോകം മുഴുവൻ കറങ്ങി നടന്ന സാഹോദര്യത്തെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം മറുഭാഗത്ത് മുസ്‌ലിം വ്യക്തി നിയമങ്ങളുടെ വിഷയത്തിൽ അങ്ങേയറ്റം ദുഃഖകരവും നിന്ദ്യവുമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കിയും അടിച്ചു കൊല്ലുന്നതുപോലെ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെ അവർ അങ്ങേയറ്റം മോശമായ അവതരിപ്പിക്കുന്നു. മുഴുവൻ മതങ്ങളും സമൂഹങ്ങളും അംഗീകരിച്ച വിവാഹമോചനത്തെ, ത്വലാക്ക് എന്ന പേര് പറഞ്ഞ് അസഭ്യ വാചകമാക്കി. തുടക്കം മുതൽ ഇന്ന് വരെയും നിലനിൽക്കുന്ന രാജ്യത്തിൻ്റെ അനുഗ്രഹീത സംവിധാനമായ മദ്റസകളെ സംസ്കാര രഹിത കേന്ദ്രങ്ങളാക്കി. ഇപ്പോൾ വഖ്ഫിനെ കീരാതമായും അക്രമമായും ചിത്രീകരിച്ച് നിന്ദ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പരിശ്രമിക്കുന്നു. സഹോദരാ... പ്രജണ്ട പ്രചാരണങ്ങളിലൂടെയും രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും താൽക്കാലിക ലാഭങ്ങളും M.L.A , M.P സ്ഥാനങ്ങളും മുഖ്യമന്ത്രി, പ്രധാനമന്ത്രി കസേരകളും ലഭിച്ചേക്കാം. പക്ഷേ വർഗീയതയും അക്രമവും ആത്യന്തധികമായി നാടിനും നാട്ടുകാർക്കും നാശമാണ്. അവസാനം അത് അക്രമികൾക്ക് തന്നെ നാശമാണ്.
വഖ്ഫുമായി ബന്ധപ്പെട്ട ചിലരിലൂടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ഭരണഘടനയ്ക്കും, നീതിന്യായ വ്യവസ്ഥയ്ക്കും, ഭരണ സംവിധാനത്തിനും, സമുദായ നേതൃത്വത്തിനും, തീർത്തും സാധ്യമാണ്. ഇത്തരം എത്രയോ പ്രശ്നങ്ങളെ സുമനസ്സുകളായ ആളുകൾ കൂടിയിരുന്നു ആലോചിച്ച് രമ്യമായും മനോഹരമായും പരിഹരിച്ചിരിക്കുന്നു. അതെ, ഇത്തരം പരിഹാരങ്ങളിലൂടെയാണ് ലോകം തന്നെ നിലനിന്ന് സുഭദ്രവും സുന്ദരവുമായി മുന്നോട്ടു നീങ്ങുന്നത്. കൂടാതെ വല്ലവനും ചെയ്ത കുറ്റത്തിന് അവരുടെ മതമോ പിൻഗാമികളോ ഒരിക്കലും കുറ്റവാളികൾ ആകുന്നതല്ല. ആകയാൽ രാജ്യത്തിന്റെ തന്നെ അമൂല്യ സമ്പത്തായ വഖ്ഫിനെ സംരക്ഷിക്കാൻ രാജ്യസ്നേഹികളായ നാമെല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് നേതൃത്വത്തെ ഏൽപ്പിക്കുകയും നേതൃത്വം മുന്നോട്ടുവന്ന് അത് പരിഹരിക്കുകയും ചെയ്യട്ടെ! അവരുടെ തീരുമാനത്തിന് പിന്നിൽ നമുക്ക് പരസ്പരം സാഹോദര്യവും സ്നേഹാദരവുകളും മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങുകയും ചെയ്യാം. അതെ സ്നേഹാദരവുകളും സാഹോദര്യവും അമൂല്യമായ സമ്പത്താണ്. അത് നിസ്സാരവും നിന്ദ്യവുമായ കാരണങ്ങൾ പറഞ്ഞ് പൊളിക്കൽ എളുപ്പമാണെങ്കിലും ഉണ്ടാക്കിയെടുക്കലും പഴയ അവസ്ഥയിലേക്ക് നീങ്ങലും വളരെ പ്രയാസമായിരിക്കും. പടച്ചവൻ അനുഗ്രഹിക്കട്ടെ!