സഫര്‍ 27/1447
ആഗസ്റ്റ് 22/2025

No: 225



 ▪️മുഖലിഖിതം

അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ

✍🏻 മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി

▪️ജുമുഅ സന്ദേശം
    പ്രവാചകനെ കുറിച്ചുള്ള ആരോപണങ്ങളും മറുപടികളും  

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി


▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹഷ്ര്‍ അവസാന ഭാഗം

ഭയഭക്തിയും പരലോക ചിന്തയും വളര്‍ത്തുക, പടച്ചവന്‍റെ മഹത്വങ്ങള്‍ ഉണരുക

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 8
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



 മുഖലിഖിതം 


അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

ലോകത്തുണ്ടാകുന്ന ഇത്തരം നാശകരമായ അവസ്ഥകൾ നന്നാക്കാൻ മനുഷ്യർ വിവിധ പദ്ധതികൾ ചിന്തിച്ചെടുക്കുകയും പ്രായോഗികവൽക്കരിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചിലർ പറഞ്ഞു: ''മനുഷ്യന് വയർ നിറയെ ആഹാരം ലഭിക്കാത്തതാണ് നാശങ്ങളുടെ അടിസ്ഥാന കാര ണം.'' അവർ ഇതിനെ മുന്നിൽ വെച്ചുകൊണ്ട് പരിശ്രമിച്ചു എന്നാൽ ഇതിലൂടെ പാപം പെരുകാൻ തുടങ്ങി. കാരണം മുമ്പ് മനുഷ്യൻ ബലഹീനമായിരുന്നു. പാപവും ബലഹീനമായിരുന്നു. എന്നാൽ ജീവഹാരം (ഢശമേഹശ്യേ) നൽകപ്പെട്ടപ്പോൾ പാപവും ശക്തി പ്രാപിച്ചു. മനസ്സും ചിന്തയും മാറാതെ ശക്തി മാത്രം കൂടിയപ്പോൾ പാപത്തിന്റെ ശക്തിയും വർദ്ധിച്ചു. മുൻപ് കീറിപ്പറഞ്ഞ വസ്ത്രത്തിൽ നടന്നിരുന്ന തിന്മകൾ, മിന്നിത്തിളങ്ങുന്ന തുണിത്തരങ്ങളിലായി. മുൻപ് ബലഹീനമായ കാരണങ്ങളിലൂടെ നടന്ന പാപങ്ങൾ, ഇപ്പോൾ ശക്തിമത്തായ കൈകളിലൂടെയായി. മറ്റ് ചിലർ പറഞ്ഞു: ''അജ്ഞതയാണ് അടിസ്ഥാനം. അത് കൊണ്ട് വിദ്യാഭ്യാസ സൗകര്യം വർദ്ധിപ്പിക്കണം.'' അങ്ങനെ വിജ്ഞാനം വർദ്ധിച്ചു. ജനങ്ങൾ നവന്യൂതന അറിവുകളും ഭാഷകളും കരസ്ഥമാക്കി. എന്നാൽ മനസ്സ് നാശമാവുകയും ബുദ്ധി വളയുകയും മനം പാപപങ്കിലമാകുകയും ചെയ്ത മനുഷ്യർ, അറിവിനെ നാശത്തിനുള്ള മാധ്യമമാക്കി. കള്ളൻ ഇരുമ്പ് പണി പഠിച്ചാൽ അവന് പൂട്ട് പൊളിക്കാൻ എളുപ്പമാകുമല്ലോ.! അതെ, ദൈവ ഭയവും മാനവസ്‌നേഹവും ഇല്ലാത്ത അക്രമികൾക്ക് അറിവ്, അക്രമ-നാശങ്ങളുടെ ആയുധം മാത്രമാണ്. അത് അവർക്ക് പാപങ്ങളുടെ പുതിയ ശൈലികൾ പഠിപ്പിച്ച് കൊടുക്കുന്നതാണ്. മറ്റൊരു കൂട്ടർ പറഞ്ഞു: ''സംഘടിത ശക്തിയാണ് പ്രശ്‌ന പരിഹാരത്തിന്റെ വഴി.'' അവരുടെ ശേഷികൾ മുഴുവൻ ജനങ്ങളെ സംഘടിപ്പിക്കാൻ അവർ ചിലവഴിച്ചു. തൽഫലമായി, പിഴച്ച വ്യക്തികളുടെ പിഴച്ചകൂട്ടം നിലവിൽ വന്നു. ഇന്നലെ വരെ, അസംഘടിതമായി നടന്നിരുന്ന പാപങ്ങൾ ഇന്ന് സംഘടിതമായി നടക്കാൻ തുടങ്ങി. സംഘടിത ഗൂഢാലോചനകളിലൂടെ മോഷണങ്ങളും കൊള്ളയും കൊലയും നടമാടി. ജനങ്ങളുടെ മനസ്സുകൾ ശുദ്ധീകരിക്കുകയോ സ്വഭാവം സംസ്‌കരിക്കുകയോ ചെയ്യാതെ, കണ്ണിൽ കണ്ടവരെയെല്ലാം പിടിച്ച് സംഘടിപ്പിച്ചപ്പോൾ, ദുഃസ്വഭാവങ്ങൾക്ക് പുതിയ ശക്തി ലഭിച്ചു. കൊള്ളക്കാർക്കും കള്ളന്മാർക്കും ദുഃസ്വഭാവികൾക്കും സംഘടിതശക്തി ലഭിക്കാതിരിക്കണമെന്നാണ് എന്റെ അഭിപ്രായം. വേറെ ചിലർ പറഞ്ഞു: ''ഭാഷകളുടെ വൈവിധ്യവും ആധിക്യവുമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. അത്‌കൊണ്ട് ഭാഷകളെല്ലാം ഒന്നും സംയുക്തവുമായി തീരണം. ഇതിലാണ് രാജ്യപുരോഗതിയും ജനതയുടെ അഭിവൃദ്ധിയും'' എന്നാൽ മനുഷ്യരിലും മനുഷ്യ ചിന്തകളിലും മാനസിക താല്പര്യങ്ങളിലും മാറ്റമുണ്ടായിട്ടില്ലെങ്കിൽ ഭാഷമാത്രം ഒന്നാകുന്നതിൽ എന്ത് ഗുണമാണുള്ളത്.? ലോകത്തുള്ള കള്ളന്മാരും അക്രമികളും ഒരൊറ്റ ഭാഷ തിരഞ്ഞെടുത്താൽ ലോകത്തിന് എന്ത് ഗുണം.? അത് കൊണ്ട് മോഷണവും അക്രമവും ഇല്ലാതാകുമോ.? ഇല്ല, വർദ്ധിക്കുമെന്നാണ് എന്റെ അനുമാനം. മറ്റൊരു കൂട്ടർ പറഞ്ഞു: 'ഇന്നത്തെ ഏറ്റവും വലിയ ആവശ്യം സംസ്‌കാര-നിയമങ്ങൾ ഒന്നാകലാണ്.' എന്നാൽ, ഇവിടുത്തെ പ്രശ്‌നം സംസ്‌കാരങ്ങൾക്കിടയിലുള്ള സംഘട്ടനമല്ല സ്വാർത്ഥതകൾക്കിട യിലുള്ള പിടിവലിയാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ''ഞാനാണ് എല്ലാം, അല്ലാത്തതെല്ലാം ഒന്നുമല്ല.'' എന്ന നാശകരമായ ചിന്തകൾക്കിടയിലാണ് ഇവിടെ പോരാട്ടം നടക്കുന്നത്. ലോകം മുഴുവൻ ഒരൊറ്റ സംസ്‌കാരമായി തീർന്നാൽ മാനവികതയുടെ നൗക തീരമണിയുമെന്നും, ഒരു രാജ്യത്തിന്റെ സംസ്‌കാരം ഒന്നായി തീർന്നാൽ രാജ്യ നിവാസികളെല്ലാം ഏകോദര സഹോദരങ്ങളാ കുമെന്നും നമ്മുടെ നിരവധി നേതാക്കൾ ചിന്തയില്ലാതെ പറയാറുണ്ട്. എന്നാൽ, സംസ്‌കാര-നിയമങ്ങൾ ഒന്നാകലല്ല, മനസ്സുകൾ ഒന്നാകലാണ് പ്രയോജനപ്രദം.! ജനങ്ങളുടെ മനസ്സുകൾ ഒന്നാകാതെ, ഭാഷയും സംസ്‌കാരവും നിയമങ്ങളും മാത്രം ഒന്നാകുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. ഇന്ന് തന്നെ ഒരു ഭാഷയും സംസ്‌കാരവുമുള്ള ജനങ്ങൾക്കിടയിൽ ആത്മാർത്ഥമായ സ്‌നേഹവും ഐക്യവും കാണപ്പെടുന്നുണ്ടോ.? അവർ പരസ്പരം അക്രമ-വഞ്ചനകൾ കാട്ടാതിരിക്കുന്നുണ്ടോ.? അവർ പരസ്പരം പോരടിക്കാറില്ലേ.? വേറൊരു കൂട്ടർ പറഞ്ഞു: ''വേഷം ഒന്നായി തീർന്നാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എന്നാൽ മറ്റുള്ളവരുടെ കുത്തിന് പിടിത്തവും പോക്കറ്റടിയും പതിവാക്കിയവർ വസ്ത്രത്തെ ആദരിക്കുമോ.? തന്റേതുപോലുള്ള വസ്ത്രമാണ് അപരന്റെ മേലുള്ളത് എന്ന കാരണത്താൽ അവൻ ദുരുദ്ദേശത്തിൽ നിന്നും പിൻമാറുമോ.? മാനവികതയെ ആദരിക്കാത്തവൻ വസ്ത്രത്തെ എങ്ങനെ ആദരിക്കാനാണ്.?


ജുമുഅ സന്ദേശം 


പ്രവാചകനെ കുറിച്ചുള്ള ആരോപണങ്ങളും മറുപടികളും 


 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി




[അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ)യെ കുറിച്ചുള്ള ആരോപണങ്ങളും അപരാധങ്ങളും പണ്ടു മുതൽക്കേ ഉള്ളതാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലഘട്ടമായതിനാൽ പഴയ ആരോപണങ്ങൾ പുതിയ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ അത്തരം ആരോപണങ്ങളിൽ പ്രധാന കാര്യങ്ങൾക്കുള്ള മറുപടി ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ കൂടിയായ മൗലാനാ റഹ്‌മാനി നൽകുകയാണ്. അനുഗ്രഹീത റബീഉൽ അവ്വലിനോട് അനുബന്ധിച്ച് പ്രഭാഷണ രചനകൾ നിർവ്വഹിക്കുന്നവരും ഇതര സഹോദരങ്ങളും ഇത് പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.]


പ്രവാചകൻ ഇസ്‌ലാം പ്രചരിപ്പിച്ചത് വാളിലൂടെയാണ്. 


അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ)യുടെ മേൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ഒന്ന് പ്രവാചകൻ വാളിലൂടെയും ശക്തി ഉപയോഗിച്ചുമാണ് ഇസ്‌ലാമിനെ പ്രചരിപ്പിച്ചത് എന്നതാണ്. എന്നാൽ ഈ ആരോപണം തീർത്തും അടിസ്ഥാന രഹിതവും അർത്ഥ ശൂന്യവുമാണ്. ഈ വിഷയത്തിൽ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, നിർബന്ധിച്ചും ആയുധം ഉപയോഗിച്ചും മത പരിവർത്തനം നടത്താൻ ഇസ്‌ലാം അനുവദിക്കുന്നില്ല. രണ്ട്, റസൂലുല്ലാഹി (സ)യോട് അഭയം തേടിയവരോടും മുസ്‌ലിംകളോട് പോരാടി പരാജയപ്പെട്ടവരോടും റസൂലുല്ലാഹി (സ) സ്വീകരിച്ച നിലപാട് എന്തായിരുന്നു ? മൂന്ന്, റസൂലുല്ലാഹി (സ)യുടെ ജീവിത കാലത്ത് ഇസ്‌ലാം എങ്ങനെയാണ് പ്രചരിച്ചത്? 


* നിർബന്ധിത പരിവർത്തനം ഇസ്‌ലാമിത വീക്ഷണത്തിൽ 


സർവ്വലോക പരിപാലകനായ അല്ലാഹു വളരെ വ്യക്തമായി ഖുർആനിൽ പ്രഖാപിക്കുന്നു:  മതം (സ്വീകരിക്കുന്ന വിഷയത്തിൽ) ഒരു നിർബന്ധവുമില്ല. സന്മാർഗ്ഗം ദുർമാർഗ്ഗത്തിൽ നിന്നും വേർതിരിഞ്ഞ് വ്യക്തമായിരിക്കുന്നു. അപ്പോൾ ആരെങ്കിലും പിശാചിനെ നിരാകരിച്ചുകൊണ്ട് അല്ലാഹുവിൽ വിശ്വസിച്ചാൽ പൊട്ടാൻ യാതൊരു സാധ്യതയുമില്ലാത്ത ബലിഷ്ഠമായ പാശത്തെ അവൻ മുറുകെ പിടിച്ചിരിക്കുന്നു. അല്ലാഹു നന്നായി കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.(ബഖറ 256) താങ്കൾ ഉപദേശിക്കുക, തീർച്ചയായും താങ്കൾ ഉപദേശകനാണ്. അവരെ ഒന്നിനും നിർബന്ധിക്കുന്നവനല്ല. (ഗാശിയ 21, 22)  താങ്കളുടെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഭൂമിയിലുള്ളവരെല്ലാം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. ജനങ്ങൾ വിശ്വാസികളാകാൻ താങ്കൾ ജനങ്ങളെ നിർബന്ധിക്കുമോ?(യൂനുസ് 99) ഇനി അവർ മുഖംതിരിച്ച് കളഞ്ഞാൽ താങ്കളുടെ കടമ വ്യക്തമായ നിലയിൽ എത്തിച്ചുകൊടുക്കുക മാത്രമാണെന്ന് അറിയുക. (നഹ്ൽ 82) നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.(കാഫിറൂൻ 6) ആകയാൽ താങ്കൾ ഇതിലേക്ക് ക്ഷണിക്കുക. താങ്കളോട് കല്പിക്കപ്പെട്ടതുപോലെ അടിയുറച്ച് നിൽക്കുക. അവരുടെ മനോച്ഛകളെ താങ്കൾ പിൻപറ്റരുത്. ഇപ്രകാരം പറയുക: അല്ലാഹു അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും ഞാൻ വിശ്വസിച്ചു. നിങ്ങൾക്കിടയിൽ നീതി നടത്താൻ എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും പരിപാലകനാണ്. ഞങ്ങൾക്ക് ഞങ്ങളുടെ കർമ്മം, നിങ്ങൾക്ക് നിങ്ങളുടെ കർമ്മം. നമുക്കിടയിൽ ഒരു തർക്കവുമില്ല. അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടുന്നതാണ്. അവനിലേക്കാണ് മടക്കം. (ശൂറ 15)


അടുത്തതായി വിശ്വാസമെന്നത് നാക്ക് കൊണ്ട് സമ്മതിക്കേണ്ട കാര്യം മാത്രമല്ല, മനസ്സ് കൊണ്ടു അംഗീകരിക്കേണ്ടത് കൂടിയാണ്. പരിശുദ്ധ ഖുർആനിൽ വിശ്വാസത്തെ മനസ്സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒരിടത്ത് പറയുന്നു: അല്ലാഹു സത്യവിശ്വാസം രേഖപ്പെടുത്തി. (മുജാദല 22) കപട വിശ്വാസികൾ ഞങ്ങൾ വിശ്വസിച്ചുവെന്ന് അവരുടെ വായകൾ കൊണ്ട് പറയുന്നു. എന്നാൽ മനസ്സുകൾ വിശ്വസിച്ചിട്ടില്ല. (മാഇദ 41) ആരുടെയും മനസ്സിൻ്റെ സമ്മതവും നിരാകരണവും മറ്റാരുടെയും നിയന്ത്രണത്തിലുള്ളതല്ല. ശക്തിയുപയോഗിച്ച് മനസ്സിനെ ഒന്നിന്നും നിർബന്ധിക്കാൻ സാധിക്കുന്നതുമല്ല. 


ചുരുക്കത്തിൽ മതത്തിൻ്റെ വിഷയത്തിൽ നിർബന്ധിക്കാൻ പാടില്ലെന്നുള്ളതാണ് ഇസ്‌ലാമിലെ വീക്ഷണം. നിർബന്ധത്തിന് വഴങ്ങി ഇസ്‌ലാം സ്വീകരിച്ചതായി പറഞ്ഞാൽ തന്നെ അദ്ദേഹം വിശ്വാസിയാകുന്നതല്ല. ഇത്തരുണത്തിൽ ആയുധവും ശക്തിയും ഉപയോഗിച്ച് ആരെയും റസൂലുല്ലാഹി (സ) മുസ്‌ലിമാക്കിയിട്ടുമില്ല, മുസ്‌ലിമാക്കുന്നതിനെ ഇഷ്ടപ്പെട്ടിട്ടുമില്ല. 


കീഴടങ്ങിയവരെ ഇസ്‌ലാമിൽ പ്രവേശിക്കാൻ നിർബന്ധിച്ചിട്ടുണ്ടോ? 


റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ജീവിതത്തിൽ പല സന്ദർഭങ്ങളിലും വ്യക്തികളും സംഘങ്ങളും റസൂലുല്ലാഹി (സ)യുടെ മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. അപ്പോൾ അവരെ ഇസ്‌ലാമിൽ പ്രവേശിക്കുന്നതിന് നിർബന്ധിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) അപ്രകാരം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക: 


1) ഹിജ്റ രണ്ടാം വർഷം ബദ്ർ യുദ്ധം നടന്നു. അതിൽ മക്കകാരായ പ്രധാനികൾ പങ്കെടുത്തിരുന്നു. ഈ യുദ്ധത്തിന് കാരണക്കാർ അവർ തന്നെയായിരുന്നു. ഇതിൽ മുസ്‌ലിംകൾ ന്യൂനപക്ഷവും ബലഹീനരുമായിരുന്നിട്ടും അല്ലാഹു വമ്പിച്ച വിജയം നൽകി. 70 ശത്രുക്കൾ കൊല്ലപ്പെടുകയും 70 പേർ തടവിലാക്കപ്പെടുകയും ചെയ്തു. ഈ തടവുകാരെ മുസ്‌ലിമാകാൻ നിർബന്ധിക്കാമായിരുന്നു. പക്ഷേ  റസൂലുല്ലാഹി (സ) അപ്രകാരം ചെയ്തില്ലെന്ന് മാത്രമല്ല, അവരോട് വളരെ സ്നേഹത്തിലും ഔദാര്യത്തിലും വർത്തിക്കുകയുണ്ടായി. പറയുന്നു: തടവുകാരെ സ്വഹാബികൾക്കിടയിൽ വീതിക്കുകയും അവരുടെ വിശ്രമ ആഹാര സൗകര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സഹാബികൾ ഇത് പാലിച്ചു. അവരെ ഭക്ഷിപ്പിക്കുകയും സ്വയം ഈത്തപ്പഴം കഴിക്കുകയും ചെയ്തു. മിസ്അബ് (റ)ൻ്റെ സഹോദരനായ അബൂ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു: ഞാൻ ഒരു അൻസാരിയുടെ ഭവനത്തിലായിരുന്നു. അവർ രാവിലെയും വൈകുന്നേരവും റൊട്ടി എനിക്ക് നൽകുകയും സ്വയം ഈത്തപ്പഴം ഭക്ഷിക്കുകയും ചെയ്തു. ലജ്ജ കാരണം ഞാനത് സ്വീകരിക്കാതെ മടക്കി കൊടുക്കുമ്പോൾ അവർ കൈ പോലും സ്പർശിക്കാതെ എന്നെ തന്നെ ഏൽപ്പിക്കുമായിരുന്നു. കാരണം തടവുകാരോട് നല്ല നിലയിൽ വർത്തിക്കണമെന്ന് റസൂലുല്ലാഹി (സ) നിർദ്ദേശിച്ചിരുന്നു. (സീറത്തുന്നബി) ഈ തടവുകാരിൽ 

സാഹിത്യകാരനും പൊതു സദസ്സുകളിൽ പ്രവാചക വിമർശകന്യമായ സുഹൈൽ ഇബ്നു അംറ് ഉണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ടപ്പോൾ ഉമർ (റ) പറഞ്ഞു: ഇനി മേലിൽ നല്ല നിലയിൽ സംസാരിക്കാതിരിക്കുന്നതിന് അയാളുടെ താഴ്ഭാഗത്തെ രണ്ടു പല്ലുകൾ പറിക്കുക. റസൂലുല്ലാഹി (സ) അരുളി: മറ്റുള്ളവരുടെ അവയവം മോശമാക്കുന്നവരുടെ അവയവം പടച്ചവനും മോശമാക്കുന്നതാണ്. (ഇബ്നു ഹിശാം) ഇക്കൂട്ടത്തിൽ പ്രവാചക പിതൃവ്യനായ അബ്ബാസ് (റ) ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുപ്പായമില്ലായിരുന്നു. ഉയരം കൂടുതലായതിനാൽ സ്വഹാബികളാരുടെയും വസ്ത്രം അദ്ദേഹത്തിന് ചേർന്നിരുന്നില്ല. നല്ല ഉയരമുണ്ടായിരുന്ന മുനാഫിഖുകളുടെ തലവൻ അബ്ദുല്ലാഹ് ഇബ്നു ഉബയ്യ് അദ്ദേഹത്തിന് കുപ്പായം നൽകി. ഇതിന് പ്രത്യുപകാരമെന്നോണം അബ്ദുല്ലാഹ് ഇബ്നു ഉബയ്യിൻ്റെ മരണ നേരം റസൂലുല്ലാഹി (സ) സ്വന്തം കുപ്പായം അദ്ദേഹത്തിന് നൽകി. (ഇബ്നു ഹിശാം)


2) റസൂലുല്ലാഹി (സ) മദീനയിൽ എത്തിയ ശേഷം യഹൂദികളുമായി ഒരു കരാർ നടത്തി. ഈ കരാറിൽ 3 കാര്യങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടു:

•മദീനയിലെ മുഴുവൻ പൗരന്മാരുടെയും ജീവനും സ്വത്തും അഭിമാനമാവും സംക്ഷിപ്പെടുന്നതാണ് 

•എല്ലാവർക്കും അവരവരുടെ മതമനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട്

•മദീനയെ ആരെങ്കിലും അക്രമിച്ചാൽ മുസ്ലിംകളും യഹൂദികളും ഒത്തൊരുമിച്ച് അവരെ നേരിടുന്നതാണ്. ചുരുക്കത്തിൽ ഈ കരാറിന്റെ ഒരു പ്രധാന വകുപ്പ് എല്ലാവർക്കും മതസ്വാതന്ത്ര്യമായിരുന്നു


3) മദീനയുടെ പരിസരങ്ങളിൽ യഹൂദികളുടെ 3 വലിയ ഗോത്രങ്ങളുണ്ടായിരുന്നു അവരുടെ സമ്പത്തിക നിലവാരം വളരെ ഉന്നതമായിരുന്നു. അവരിലെ ഒരു പ്രസിദ്ധ ഗോത്രമായ ബനൂ ഖൈനുഖാഅ്  ആദ്യമായി കരാർ ലംഘിച്ചു റസൂലുല്ലാഹി (സ) അവർക്ക് കാര്യം മനസ്സിലാക്കി കൊടുക്കാൻ പരിശ്രമിച്ചു. പക്ഷേ അവർ അംഗീകരിച്ചില്ല. മറിച്ച് യുദ്ധത്തിന് തയ്യാറായി. മുസ്ലിംകൾ ആദ്യം അവരുടെ കോട്ട ഉപരോധിച്ചു. ഇത് 15 ദിവസം നീണ്ടു അവസാനം റസൂലുല്ലാഹി (സ) എന്ത് തീരുമാനമെടുത്താലും സ്വീകരിക്കാം എന്ന് പറഞ്ഞ് കീഴടങ്ങി. മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹി ബിനു ഉബയ്യിൻ്റെ കുടുംബം അവരുടെ സഖ്യകക്ഷിയായിരുന്നു. അവരെ നാട് കടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതനുസരിച്ച് അവരെ അതിരിആത്ത് എന്ന സ്ഥലത്തേക്ക് നാട് കടത്തപ്പെട്ടു. അവർ 700 പേരുണ്ടായിരുന്നു. റസൂലുല്ലാഹി (സ) ആഗ്രഹിച്ചിരുന്നുവെങ്കിൽ അവരെ ഇസ്‌ലാം സ്ഥീകരിക്കാൻ നിർബന്ധിക്കാമായിരുന്നു പക്ഷേ റസൂലുല്ലാഹി (സ) അപ്രകാരം ചെയ്തില്ല.


4) യഹൂദികളുടെ മറ്റൊരു ഗോത്രമായ ബനൂ നളീർ വലിയൊരു കോട്ടയിലായിരുന്നു. അവർ കരാർ ലംഘിക്കുകയും സന്ധി പൊളിക്കുകയും ചെയ്തപ്പോൾ മറ്റെവിടെയെങ്കിലും മാറിത്താമസിക്കുന്നതിന് നിർദ്ദേശിച്ചു അവർ റസൂലുല്ലാഹി (സ) യെ വർധിക്കുന്നതിന് പദ്ധതിയിട്ടിരുന്നു. അവർ 2000 ത്തോട്ടം ആളുകളുണ്ടായിരുന്നു. 600 ഒട്ടകങ്ങളിലായി സർവ്വ സാധനങ്ങളും എടുത്ത് യാത്രയായി. കുറച്ച് പേർ ഖൈബറിലും കുറച്ച് പേർ സിറിയയിലും പോയി താമസിച്ചു. റസൂലുല്ലാഹി (സ) ഉദ്ദേശിച്ചിരുന്നു എങ്കിൽ അവരെ നാട് കടത്തുന്നതിന് പകരം ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നു ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരണീയമാണ്.. ചില അൻസാരികളുടെ മക്കൾ യഹൂദികളായിരുന്നു. യഹൂദികൾ അവരെ കൊണ്ട് പോകാൻ ഉദേശിച്ചപ്പോൾ അൻസാരികൾ അവരെ തടയുകയും ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് അറിഞ്ഞ റസൂലുല്ലാഹി (സ)  മതം സ്വീകരിക്കാൻ നിർബന്ധം പാടില്ല എന്ന ആയത്ത് ഒതിക്കൊണ്ട് തടഞ്ഞു. (അബൂ ദാവൂദ്)


5) ഇത് പോലുള്ള സംഭവങ്ങൾ വേറെയും നടക്കുകയുണ്ടായി. ചില ഗോത്രങ്ങൾ മുസ്ലിംകളോട് യുദ്ധം ചെയ്യുകയും പരാജയപ്പെടുകയും ചെയ്തപ്പോൾ  അവരെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) ഒരിക്കൻ പോലും അപ്രകാരം ചെയ്തില്ല. ഇതിൻ്റെ വലിയൊരു ഉദാഹരണം മക്കാ വിജയമാണ്. മക്കാ നിഷേധികൾ റസൂലുല്ലാഹി (സ) യോടും സ്വഹാബാക്കളോടും വലിയ അക്രമങ്ങൾ കാണിച്ചു. ഇസ്ലാമിൽ നിന്നും നിഷേധത്തിലേക്ക് മടക്കാൻ കെണഞ്ഞ് പരിശ്രമിച്ചു. ഈ അടിസ്ഥാനത്തിൽ റസൂലുല്ലാഹി (സ) അവരെയും ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നുവെങ്കിൽ അത് അന്യായമാകുമായിരുന്നില്ല. പക്ഷേ മക്ക വിജയിച്ചപ്പോൾ സത്യവിശ്വാസം സ്വീകരിച്ചവരോട് ദ്രോഹങ്ങൾ ചെയ്യുകയും മദീനയിലേക്ക് പലായനം ചെയ്ത ശേഷവും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മുഴുവൻ ആളുകളും പ്രവാചക സന്നിധിയിൽ ഹാജരായി. പക്ഷേ റസൂലുല്ലാഹി (സ) അവരെല്ലാവർക്കും മാപ്പ് കൊടുത്ത് കൊണ്ട് പ്രസ്താവിച്ചു നിങ്ങളെല്ലാവരും സ്വതന്ത്രരാണ്. നിങ്ങളുടെ മേൽ ഇന്നേ ദിവസം യാതൊരു കുറ്റാരോപണവുമില്ല പടച്ചവൻ നിങ്ങൾക്ക് പൊറുത്ത് തരട്ടെ. അല്ലാഹു ഏറ്റവും വലിയ കാരുണ്യവാനാണ്! അതെ അവരെ നിർബന്ധിച്ച് മുസ്ലിമാക്കൻ ഇത് ഒരു സുവർണ്ണാവസരമായിരുന്നു. പ്രത്യേകിച്ചും അവർ മക്കക്കാരാണ്. തൗഹീദിൻ്റെ നായകൻ ഇബ്റാഹീം (അ) യും പിൻഗാമികളുമാണ് അവരെ ഇവിടെ താമസിപ്പിച്ചത്. പക്ഷേ അവർ വഴിതെറ്റിപ്പോയിരുന്നു. റസൂലുല്ലാഹി (സ) അവരെ നേർമാർഗ്ഗത്തിലാക്കാൻ നിർബന്ധിച്ചില്ല. അങ്ങനെ അവരിൽ വലിയൊരു വിഭാഗം ആളുകൾ നിഷേധത്തിൽ തന്നെ നില കൊണ്ടു. മാത്രമല്ല ആ അവസ്ഥയിൽ അവർ ആ വർഷത്തെ ഹജ്ജിനും പങ്കെടുത്തു അവരിൽ പലരും റസൂലുല്ലാഹി (സ)  യുടെ കാരുണ്യവും സത്യവും മനസ്സിലാക്കി ഇസ്ലാമിൽ പ്രവേശിക്കുകയുമുണ്ടായി.


6. മക്കയുടെ അടുത്ത് ഹവാസിൻ എന്നൊരു ഗോത്രമുണ്ടായിരുന്നു മക്കാ വിജയം നടന്നപ്പോൾ അവർ യുദ്ധത്തിന് തയ്യാറായി. അവര അമ്പെയ്ത്തിൽ നിപുണരായിരുന്നു. അങ്ങനെ ഹുനൈനിലും ത്വാഇഫിലും പോരാട്ടങ്ങൾ നടന്നു ഇതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ 6000 പേർ തടവുകാരായി പിടിക്കപ്പെട്ടു. ഇസ്ല്ലാം സ്വീകരിക്കാൻ അവരെ റസൂലുല്ലാഹി (സ) ക്ക് നിർബന്ധിക്കാമായിരുന്നു പക്ഷേ റസൂലുല്ലാഹി (സ) അവരെല്ലാവരെയും സ്വതന്ത്രരാക്കി വിട്ടയച്ചു. ഇതുമായി ബസപ്പെട്ട് നടന്ന വികാര നിർഭരമായ സംഭവം ശ്രദ്ധിക്കുക:


പോരാട്ടം കഴിഞ്ഞ് റസൂലുല്ലാഹി (സ) ഹറമിൻ്റെ അതിർത്തിയായ ജിഅറാനയിൽ കഴിയുകയായിരുന്നു. തദവസരം റസൂലുല്ലാഹി (സ) ക്ക് പാലു കുടിപ്പിച്ച ഹലീമ (റ) യുടെ ഗോത്രത്തിൽ നിന്നും ഒരു സംഘം അവിടെ വന്നു. അവരുടെ നേതാവ് സുഹൈർ റസൂലുല്ലാഹി (സ) യെ സംബോധന ചെയ്ത് കൊണ്ട് ഇപ്രകാരം പറഞ്ഞു താങ്കളുടെ ഈ തടവുകാരിൽ താങ്കളുടെ മാതാവിൻ്റെ സഹോദരന്മാരും സഹോദരിമാരും ഉണ്ട്. നിങ്ങളുടെ കുടുംബത്തിൽ നിന്നും പാല് കുടിച്ചിട്ടുള്ള അറേബ്യൻ നേതാക്കളെക്കുറിച്ച് ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട് അതിനേക്കാളും വലിയ പ്രതീക്ഷയാണ് ഞങ്ങൾ അങ്ങയോട് പുലർത്തുന്നത്! 


ഇത് കേട്ട് റസൂലുല്ലാഹി (സ) വികാരപരിതനായിക്കൊണ്ട് പറഞ്ഞു. ഈ തടവുകാരിൽ എൻ്റെ കുടുംബക്കാരുടെ കൈവശമുള്ളവരെ ഞാൻ മോചിപ്പിച്ചുകഴിഞ്ഞു. എന്നാൽ മറ്റുളവരുടെ മോചനത്തിന് ഞാൻ ഒരു വഴി പറഞ്ഞ് തരാം. നിസ്കാരത്തിനു ശേഷം എല്ലാവരും കൂടിയിരിക്കുമ്പോ നിങ്ങൾ ആരോട് അപേക്ഷിക്കുക അങ്ങനെ ളുഹർ നമസ്കാര നമസ്കാരം കഴിഞ്ഞു അവർ എഴുന്നേറ്റ് നിന്ന് അപേക്ഷ സമർപ്പിച്ചു ഉടനെ റസൂലുല്ലാഹി (സ) അരുളി എനിക്ക് എൻ്റെ കുടുംബത്തിൽ മാത്രമാണ് അധികാരമുള്ളത് കുടുംബത്തിലുള്ളവരെ ഞാൻ വിട്ടയച്ചു മറ്റുള്ളവരെയും വിട്ടയക്കണമെന്ന് ഞാൻ എല്ലാവരോടും ശുപാർശ ചെയ്യുന്നു. ഇത് കേട്ടപ്പോൾ മുഴുവൻ സ്വഹാബാക്കളും സംയുക്തരായി. 6000 തടവുകാരെ വിട്ടയച്ചു  (സീറത്തുന്നബി )

ഇവിടെയും റസൂലുല്ലാഹി (സ) ക്ക് ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നു പക്ഷേ അപ്രകാരം ചെയ്യുകയുണ്ടായില്ല.


7) ഇപ്രകാരം ഒറ്റപ്പെട്ട നിലയിലും പല സന്ദർഭങ്ങളിലായി പല ശത്രുക്കളും കീഴടങ്ങി. റസൂലുല്ലാഹി (സ) ക്ക് അവരെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) അപ്രകാരം ചെയ്തില്ല ഉദാഹരണത്തിന് ബനൂ ഹനീഫ് ഗോത്രത്തിൻ്റെ നേതാവായിരുന്ന സുമാമത്ത് ബിന് ഉസാൽ ഒരിക്കൽ തടവ്കാരനാക്കപ്പെട്ട് മദീനയിൽ എത്തി. അന്ന് തടവ്കാരെ മസ്ജിദിൽ ബന്ധിക്കാറുണ്ടായിരുന്നു. അതനുസരിച്ച് അദ്ദേഹം അവിടുത്തെ ഒരു തൂണിൽ ബന്ധിക്കപ്പെട്ടു. റസൂലുല്ലാഹി (സ) ആദ്യ ദിവസം അദ്ദേഹത്തിനോട് വിശേഷം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു താങ്കൾ എന്നെ കൊല്ലുകയാണെങ്കിൽ താങ്കളുടെ കൂട്ടുകാരെ കൊന്നതിനാൽ ഞാൻ കൊലക്ക് അർഹനാണ്. താങ്കൾ കരുണ കാട്ടിയാൽ നന്ദിയുള്ള ആളിൻ്റെമേലാണ് താങ്കൾ കരുന്ന കാട്ടുന്നത്! റസൂലുല്ലാഹി (സ) മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത രണ്ട് ദിവസങ്ങളിലും ഇതേ ചോദ്യോത്തരം ആവർത്തിച്ചു. റസൂലുല്ലാഹി (സ) ക്ക് അദ്ദേഹത്തെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കാമായിരുന്നു. ജീവരക്ഷക്ക്  ഇസ്ലാം സ്വീകരിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) അപ്രകാരം ചെയ്തില്ല എന്നാൽ മൂന്നാം ദിവസം അദ്ദേഹത്തെ നിരുപാധികം അഴിച്ചുവിടാൻ നിർദ്ദേനിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ മസ്ജിദിൻ്റെ അവസ്ഥകൾ അദ്ദേഹത്തിൻ്റെ മനസിനെ കീഴടക്കിയിരുന്നു. അദ്ദേഹം പുറത്തേക്കിറങ്ങി കുളിച്ചു. തുടന്ന് മസ്ജിദിലേക്ക് വന്ന് ഇപ്രകാരം പറഞ്ഞു. അല്ലാഹുവിൻ്റെ ദൂതരെ ഈ ലോകത്ത് എനിക്ക് ഏറ്റവും വെറുപ്പ് അങ്ങയോടായിരുന്നു എന്നാൽ ഇന്ന് ഏറ്റവും പ്രിയം താങ്കളുടെ വദനത്തോടാണ് ലോകത്ത് ഏറ്റവും വെറുപ്പ് താങ്കളുടെ മതത്തോടായിരുന്നു എന്നാൽ ഇന്ന് ഏറ്റവും പ്രിയം താങ്കളുടെ മതത്തോടാണ്

ലോകത്ത് ഏറ്റവും വെറുപ്പ് താങ്കളുടെ നാടിനോടായിരുന്നു ഇപ്പോൾ ഏറ്റവും പ്രിയം താങ്കളുടെ നാടിനോടാണ് ! തുടർന്ന് അദ്ദേഹം മക്കയിലെത്തി. അദ്ദേഹത്തിൻ്റെ മാറ്റം കണ്ട് ഖുറൈശികൾ അദ്ദേഹത്തെ ആക്ഷേപിച്ചു ഉടനെ അദ്ദേഹം പറഞ്ഞു പടച്ചവനിൽ സത്യം മുഹമ്മദ് (സ) അനുമതി നൽകാതെ ഒരു ധാന്യം പോലും ഇവിടെ എത്തുന്നതല്ല. മക്കയിലേക്ക് ധാന്യം വന്നിരുന്നത് യമാമയിൽ നിന്നുമാണ്. ഇദ്ദേഹത്തിൻ്റെ പ്രഖ്യാപനം കാരണം മക്കയിൽ ധാന്യക്ഷാമമുണ്ടായി. ഖുറൈശികൾ റസൂലുല്ലാഹി (സ) യിലേക്ക് ദൂതനെ അയക്കുകയും റസൂലുല്ലാഹി (സ) ക്ക് കരുണയുണ്ടാവുകയും പഴയ പടി ധാന്യങ്ങൾ അയക്കാൻ സുമാമയോട് നിർദ്ദേശിക്കുകയും ചെയ്തു. (സീറത്തുന്നബി)


ഇതേ ഖുറൈശികളാണ് ഏതാനും വർഷം മുമ്പ് ആഹാരങ്ങളെല്ലാം തടഞ്ഞ് ഷുഅബ് അബീ ത്വാലിബിൽ റസൂലുല്ലാഹി (സ) യെയും കുടുംബത്തെയും ഉപരോധിച്ചത്. കുഞ്ഞുങ്ങൾ വിശന്ന് കരയുകയും പിടക്കുകയും ചെയ്തിരുന്നു. ഇത് കേട്ട് ഖുറൈശി നേതാക്കൾ ആർത്ത് അട്ടഹസിച്ചിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) അവരോട് എത്ര കരുണയാണ് കാട്ടിയത് എന്ന് ചിന്തിക്കുക.


ഈ വിവരണങ്ങൾ മനസ്സിലാക്കി തരുന്ന കാര്യങ്ങൾ ഇവയാണ്. അമുസ്‌ലിം വ്യക്തികളെയും സംഘങ്ങളെയും ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ പോലും ഒരിക്കലും റസൂലുല്ലാഹി (സ) ഇസ്‌ലാം സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. പ്രവാചക യുഗത്തിൽ ഇസ്‌ലാം സ്വീകരിച്ചവരെല്ലാം സ്വന്തം ഇഷ്ട പ്രകാരം മാത്രം ഇസ്‌ലാം സ്വീകരിച്ചവരാണ്. കാരണം മതം സ്വീകരിക്കുന്നതിന് നിർബന്ധവും സമ്മർദ്ദവും ചെലുത്തുന്നത് ഇസ്‌ലാമിൻ്റെ അടിസ്ഥാന അധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. പടച്ചവൻ്റെ ലക്ഷ്യം പരീക്ഷണമാണ്. നിർബന്ധമൊന്നുമില്ലാതെ സ്വാതന്ത്ര്യം നൽകപ്പെടുമ്പോഴാണ് പരീക്ഷണം ശരിയാകുന്നത്.


************



മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുൽ ഹശ്ർ അവാസന ഭാഗം (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)


എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം



ഭയഭക്തിയും പരലോക ചിന്തയും വളര്‍ത്തുക, പടച്ചവന്‍റെ മഹത്വങ്ങള്‍ ഉണരുക


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  18-24


 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (18) وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ (19لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ (20لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ (21هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ (22هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ (23هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (24)

 

സത്യവിശ്വാസികളെ, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്ത് മുന്‍കൂട്ടി അയച്ചുവെന്ന് ആലോചിച്ചുകൊള്ളട്ടെ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(18) അല്ലാഹുവിനെ മറക്കുകയും തല്‍ഫലമായി അല്ലാഹു അവരുടെ ആത്മാവിന്‍റെ കാര്യത്തെ മറപ്പിച്ചുകളയുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആകരുത്. അവര്‍ അനുസരണ കെട്ടവരാകുന്നു.(19) നരകവാസികളും സ്വര്‍ഗ്ഗവാസികളും സമമാകുന്നതല്ല. സ്വര്‍ഗ്ഗവാസികള്‍ വിജയം വരിച്ചവരാണ്.(20) ഈ ഖുര്‍ആനിനെ ഒരു മലയുടെ മീതെ നാം ഇറക്കിയിരുന്നെങ്കില്‍ അല്ലാഹുവിനോടുള്ള ഭയം കാരണം പര്‍വ്വതം അമര്‍ന്ന് പൊട്ടിപ്പോകുന്നതായി താങ്കള്‍ കാണുമായിരുന്നു. ഈ ഉദാഹരണങ്ങള്‍ ജനങ്ങള്‍ ചിന്തിക്കുന്നതിന് നാം വിവരിക്കുന്നു(21) അവന്‍ അല്ലാഹുവാണ്. അവനല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. അദൃശ്യവും ദൃശ്യവും അറിയുന്നവന്‍. അവന്‍ എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്.(22) അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. രാജാധികാരമുള്ളവന്‍, സര്‍വ്വന്യൂനതകളില്‍ നിന്നും പരിശുദ്ധന്‍, പരിപൂര്‍ണ്ണ സമാധാനം നല്‍കുന്നവന്‍, അഭയം നല്‍കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍, പ്രതാപശാലി, പരമാധികാരി, മഹത്വമുള്ളവന്‍. അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നും അല്ലാഹു എത്രയോ പരിശുദ്ധന്‍!(23) അല്ലാഹു സ്രഷ്ടാവും നിര്‍മ്മാതാവും രൂപം നല്‍കുന്നവനുമാകുന്നു. അല്ലാഹുവിന് ധാരാളം സുന്ദര നാമങ്ങളുണ്ട്. ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(24) ആശയ സംഗ്രഹം സത്യവിശ്വാസികളെ, നിങ്ങള്‍ അനുസരണ കെട്ടവരുടെ അന്ത്യം മനസ്സിലാക്കിക്കഴിഞ്ഞു. ആകയാല്‍ പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക. ഓരോ വ്യക്തിയും നാളെ പരലോകത്തേക്ക് വേണ്ടി എന്ത് മുന്‍കൂട്ടി അയച്ചുവെന്ന് ആലോചിച്ചുകൊള്ളട്ടെ. അതായത് പരലോകത്തിലേക്കുള്ള മൂലധനമായ സല്‍ക്കര്‍മ്മങ്ങളില്‍ പരിശ്രമിച്ച് കൊള്ളട്ടെ. നന്മകള്‍ ചെയ്യുന്നതിനോടൊപ്പം തിന്മകളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യുക. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. പാപവുമായി ബന്ധപ്പെടുന്നതിന്‍റെ അന്ത്യം ശിക്ഷയാണെന്ന് ഓര്‍ക്കുക. അടുത്തതായി കഴിഞ്ഞ ഉപദേശം കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ട് പറയുന്നു: അല്ലാഹുവിന്‍റെ വിധിവിലക്കുകളെ മറക്കുകയും അവ പാലിക്കാതിരിക്കുകയും കല്‍പ്പനകള്‍ ലംഘിക്കുകയും നിരോധനങ്ങള്‍ പ്രവര്‍ത്തിക്കുകയും തല്‍ഫലമായി അല്ലാഹു അവരുടെ ആത്മാവിന്‍റെ കാര്യത്തെ മറപ്പിച്ചുകളയുകയും സ്വന്തം പ്രയോജനം പോലും തിരിച്ചറിയാതിരിക്കുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആകരുത്. അവര്‍ അനുസരണ കെട്ടവരാകുന്നു. അനുസരണക്കേടിന്‍റെ പം അവര്‍ അനുഭവിക്കുന്നതുമാകുന്നു. മേല്‍ പറയപ്പെട്ട നരകവാസികളും സ്വര്‍ഗ്ഗവാസികളും സമമാകുന്നതല്ല. മറിച്ച് സ്വര്‍ഗ്ഗവാസികള്‍ വിജയം വരിച്ചവരാണ്. നരകവാസികള്‍ പരാജിതരുമാണ്. ആകയാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗവാസികളില്‍ പെടുക. നരകവാസികളില്‍ പെടരുത്. ഇത് ഖുര്‍ആനിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ചില പ്രധാന ഉപദേശങ്ങളാണ്. ഖുര്‍ആന്‍ വളരെ മഹത്തരമായ ഒരു ഗ്രന്ഥമാണ്. ഈ ഖുര്‍ആനിനെ ഒരു മലയുടെ മീതെ നാം ഇറക്കുകയും പര്‍വ്വതത്തിന് ഗ്രഹിക്കാനുള്ള ശേഷി നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹുവിനോടുള്ള ഭയം കാരണം പര്‍വ്വതം അമര്‍ന്ന് പൊട്ടിപ്പോകുന്നതായി താങ്കള്‍ കാണുമായിരുന്നു. അതായത് പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്തിയുള്ളതും പ്രതിഫലനം നിറഞ്ഞതുമാണ്. തീര്‍ച്ചയായും അത് മനുഷ്യരില്‍ പ്രതിഫലനം സൃഷ്ടിക്കും. പക്ഷേ, മനുഷ്യന്‍ പാപങ്ങളുടെ ആധിക്യം കൊണ്ട് പ്രതിഫലന ശേഷി നഷ്ടപ്പെടുത്തി. അതുകൊണ്ട് ഖുര്‍ആന്‍ അവരില്‍ പ്രതിഫലിക്കുന്നില്ല. ആകയാല്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ആത്മീയമായി ശക്തി പ്രാപിക്കുക. എന്നാല്‍ ഖുര്‍ആനിക ഉപദേശങ്ങള്‍ ഫലിക്കുന്നതും നന്മകളില്‍ നിരതരാകാന്‍ കഴിയുന്നതുമാണ്. ഈ ഉദാഹരണങ്ങള്‍ ജനങ്ങള്‍ ചിന്തിച്ച് പ്രയോജനപ്പെടുത്തുന്നതിന് നാം വിവരിക്കുകയാണ്. അടുത്തതായി പടച്ചവന്‍റെ സമുന്നതമായ ചില ഗുണങ്ങള്‍ വിവരിക്കുന്നു. അവ മനസ്സില്‍ ഉറപ്പിച്ചാല്‍ പടച്ചവന്‍റെ വിധിവിലക്കുകള്‍ പാലിക്കാന്‍ സഹായകമാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു: അവന്‍ അല്ലാഹുവാണ്. അവനല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. അദൃശ്യവും ദൃശ്യവും അറിയുന്നവന്‍. അവന്‍ എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്. തൗഹീദ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായതിനാല്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു: അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. രാജാധികാരമുള്ളവന്‍, സര്‍വ്വന്യൂനതകളില്‍ നിന്നും പരിശുദ്ധന്‍, കഴിഞ്ഞ കാലത്തും സുരക്ഷിതനായവന്‍, ദാസന്മാര്‍ക്ക് ഭയങ്ങളില്‍ നിന്നും അഭയം നല്‍കുന്നവന്‍, അപകടങ്ങളില്‍ നിന്നും മേല്‍നോട്ടം വഹിച്ച് സംരക്ഷിക്കുന്നവന്‍, പ്രതാപശാലി, ന്യൂനത പരിഹരിക്കുന്നവന്‍, വലിയ മഹത്വമുള്ളവന്‍! അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നും അല്ലാഹു എത്രയോ പരിശുദ്ധന്‍! യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹു സ്രഷ്ടാവും ഓരോ വസ്തുക്കളും ശരിയായി നിര്‍മ്മിക്കുന്നവനും രൂപം നല്‍കുന്നവനുമാകുന്നു. അല്ലാഹുവിന് ധാരാളം സുന്ദര നാമങ്ങളുണ്ട്. അവകള്‍ അല്ലാഹുവിന്‍റെ ഉന്നത ഗുണങ്ങളുടെ മേല്‍ അറിയിക്കുന്നു. ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും വാചകത്തിലൂടെയോ അവസ്ഥയിലൂടെയോ പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. ഇത്ര മഹത്വമുള്ള അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. വിവരണവും വ്യാഖ്യാനവും സൂറത്തുല്‍ ഹഷ്റിന്‍റെ ആരംഭം മുതല്‍ വേദക്കാരുടെയും കപടവിശ്വാസികളുടെയും അവസ്ഥകളും അവരുടെ മേല്‍ ഇഹത്തിലും പരത്തിലുമുണ്ടായ നാശനഷ്ടങ്ങളും വിവരിക്കുകയുണ്ടായി. ഇപ്പോള്‍ അവസാനം സത്യവിശ്വാസികള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കുകയും സല്‍ക്കര്‍മ്മങ്ങളില്‍ നിഷ്ട കാണിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഇതിലെ ആദ്യത്തെ ആയത്തില്‍ വളരെ ആശയ ഗംഭീരമായ ശൈലിയില്‍ പരലോക ചിന്ത ഉണര്‍ത്തുകയും അതിനുവേണ്ടി ഒരുങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്ത് മുന്‍കൂട്ടി അയച്ചുവെന്ന് ആലോചിച്ചുകൊള്ളട്ടെ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(18) ഈ ആയത്തില്‍ ചില കാര്യങ്ങള്‍ ചിന്തനീയമാണ്. 1. ഈ ആയത്തില്‍ പരലോകത്തെക്കുറിച്ച് നാളെ എന്ന പ്രയോഗമാണ് നടത്തിയിരിക്കുന്നത്. ഇത് മൂന്ന് കാര്യങ്ങളിലേക്ക് സൂചിപ്പിക്കുന്നു. ഒന്നാമതായി മുഴുവന്‍ ലോകവും പരലോകത്തിന് മുന്നില്‍ അങ്ങേയറ്റം ഹൃസ്വമാണ്. അതെ, ലോകം മുഴുവന്‍ പരലോകത്തെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലെ മാത്രമാണ്. കണക്ക് കൂട്ടി നോക്കിയാല്‍ ഇത് മനസ്സിലാകുന്നുതുമാണ്. കാരണം പരലോകം ശാശ്വതമാണ്. അതിന് ഒരു അന്ത്യവുമില്ല. ഇഹലോകത്തിന്‍റെ ആയുസ്സ് ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് മുതല്‍ നോക്കുകയാണെങ്കില്‍ ഏതാനും ലക്ഷം വര്‍ഷങ്ങള്‍ ആകുമെങ്കിലും അതും പരിമിതം തന്നെയാണ്. പരിമിതിയൊന്നും ഇല്ലാത്ത അനശ്വര ലോകവുമായി അതിന് യാതൊരു ബന്ധവുമില്ല. രണ്ടാമതായി, പരലോകം ഉറപ്പായും സംഭവിക്കുമെന്ന് അറിയിക്കുന്നു. അതായത് ഇന്ന് കഴിഞ്ഞാല്‍ നാളെയുണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്തതുപോലെ ഇഹലോകത്തിന് ശേഷം പരലോകം ഉണ്ടാകുമെന്നതും വളരെ ഉറപ്പുള്ള കാര്യമാണ്. മൂന്നാമതായി ഖിയാമത്ത് വളരെ അടുത്തിരിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. നാളെ എന്നത് വിദൂരമായ ഒന്നല്ല. വളരെ അടുത്തതാണ്. ഇതുപോലെ ഇഹലോകത്തിന് ശേഷം പരലോകവും വളരെ അടുത്തതാണ്. ലോകാവസാനം രണ്ട് നിലയിലാണ്. ഒന്ന്, ആകാശ ഭൂമികളും പ്രപഞ്ചം മുഴുവനും നശിക്കുന്നതാണ്. അതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും പരലോകത്തിന് മുന്നില്‍ അത് വളരെ അടുത്ത് തന്നെയാണ്. മറ്റൊന്ന് ഓരോ മനുഷ്യന്‍റെയും ലോകാവസാനമാണ്. അത് അദ്ദേഹത്തിന്‍റെ മരണത്തോട് കൂടി സംഭവിക്കുന്നതാണ്. റസൂലുല്ലാഹി (സ) മരിയ്കുന്ന ഓരോ വ്യക്തിയുടെയും ലോകാവസാനം സംഭവിച്ചിരിക്കുന്നു! (ശര്‍ഹുസുന്ന) ഖബ്ര്‍ മുതല്‍ പരലോകത്തിന്‍റെ ചിത്രങ്ങള്‍ ആരംഭിക്കുന്നതാണ്. ശിക്ഷാ പ്രതിഫലങ്ങളുടെ മാതൃകകള്‍ മുന്നില്‍ വരുന്നതാണ്. ഖബ്റിന് ബര്‍സഖ് (ഇടത്താവളം) ലോകം എന്നും പറയപ്പെടുന്നു. ഈ ലോകത്തുള്ള വയ്റ്റിംഗ് റൂം പോലെയാണ് ഖബ്റിന്‍റെ അവസ്ഥ. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കാര്‍ മുതല്‍ സ്ലീപ്പര്‍ കാസ്ല് വരെയുള്ള ആളുകള്‍ക്കെല്ലാം വ്യത്യസ്ത പ്രതീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പാപികളുടെ പ്രതീക്ഷാ കേന്ദ്രം ജയില്‍ പോലെ ആയിരിക്കും. ഈ പ്രതീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് തന്നെ ഓരോരുത്തരും വരാനുള്ള അവസ്ഥകള്‍ മനസ്സിലാക്കുന്നതാണ്. അതുകൊണ്ട് ഓരോരുത്തരുടെയും മരത്തോട് കൂടി തന്നെ അവരുടെ പരലോകവും ആരംഭിക്കുന്നതാണ്. മരണത്തെ അല്ലാഹു വലിയൊരു സമസ്യ ആക്കിയിരിക്കുന്നു. വലിയ ശാസ്ത്രജ്ഞരും പണ്ഡിതരും അതിന്‍റെ ദിവസവും സമയവും നിര്‍ണ്ണിതമായി അറിയില്ല. ഏത് സമയത്തും അത് വരാന്‍ സാധ്യതയുണ്ട്. ചിലവേള അടുത്ത മണിക്കൂറില്‍ നാം മരണപ്പെട്ടവരുടെ പട്ടികയിലായിരിക്കാം. പ്രത്യേകിച്ചും അതിവേഗതിയിലും പുരോഗതിയിലും സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഹൃദയസ്തംഭനം ദിവസവുമുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. ചുരുക്കത്തില്‍ അല്ലാഹു ഈ ആയത്തില്‍ നാളെ എന്ന പദം ഉപയോഗിച്ചുകൊണ്ട് അശ്രദ്ധനായ ഓരോരുത്തരെയും ഉണര്‍ത്തുന്നു: ലോകാവസാനം വിദൂരമല്ലെന്ന് മനസ്സിലാക്കുക. നാളെയെപ്പോലെ അത് വളരെ അടുത്തതാണ്. ചിലപ്പോള്‍ നാളെ ഉദയം ചെയ്യുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചേക്കാം. രണ്ടാമത്തെ ചിന്തനീയ വിഷയം: അല്ലാഹു ഈ ആയത്തിലൂടെ ഓരോ മനുഷ്യരുടെയും ചിന്ത ഉണര്‍ത്തിക്കൊണ്ട് ചോദിക്കുന്നു: ഉറപ്പായും സംഭവിക്കുന്നതും അടുത്ത് സംഭവിക്കാന്‍ സാധ്യതയുള്ളതുമായ ലോകാവസാനത്തിനും പരലോകത്തിനും നിങ്ങള്‍ എന്ത് തയ്യാറാക്കിയിട്ടുണ്ട്? അതെ, മനുഷ്യന്‍റെ യഥാര്‍ത്ഥ നാടും സ്ഥലവും പരലോകമാണ്. ഈ ലോകത്ത് എല്ലാവരും ഒരു യാത്രികരെപ്പോലെയാണ്. യഥാര്‍ത്ഥ നാട്ടിലെ ജീവിതം സുഖമമാകുന്നതിന് ഇവിടെ നിന്നും കുറേ സാധനങ്ങള്‍ തയ്യാറാക്കേണ്ടതാണ്. ഇവിടെ മനുഷ്യന്‍ യാത്ര ചെയ്ത് വന്നിരിക്കുന്നത് തന്നെ ഇവിടെ നിന്നും കുറച്ച് വസ്തുക്കള്‍ സമ്പാദിക്കാനും ഇവിടെ നിന്നും യഥാര്‍ത്ഥ നാടായ പരലോകത്തിലേക്ക് അയക്കാനുമാണ്. ഈ ലോകത്ത് ബാഹ്യമായി കാണപ്പെടുന്ന പണവും ഇതര വസ്തുക്കളും അവിടേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ഈ ലോകത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകുന്നവര്‍ ഇവിടെയുള്ള ബാങ്കില്‍ പണമടച്ച് മറ്റേ രാജ്യത്തിന്‍റെ കറന്‍സി സ്വീകരിക്കുന്നതുപോലെയാണ് പരലോകത്തിന്‍റെയും കാര്യം. ഇവിടെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലും വിധിവിലക്കുകളുടെ പൂര്‍ത്തീകരണത്തിലും ചിലവഴിച്ച സമ്പത്തും ആരോഗ്യവും സമയവും പടച്ചവന്‍റെ ഔദ്യോഗിക ബാങ്കില്‍ സമാഹരിക്കപ്പെടുന്നതും അവിടെ പ്രതിഫലത്തിന്‍റെ രൂപത്തില്‍ അവിടുത്തെ കറന്‍സികള്‍ പരിപൂര്‍ണ്ണമായ നിലയില്‍ നല്‍കപ്പെടുന്നതുമാണ്. നാളത്തേക്ക് വേണ്ടി മുന്തിച്ചത് എന്ന പദം പൊതുവായ അര്‍ത്ഥത്തിലുള്ളതാണ്. നന്മകളെയും തിന്മകളെയും അത് ഉള്‍ക്കൊള്ളുന്നു. അതായത് സല്‍ക്കര്‍മ്മങ്ങള്‍ മുന്‍കൂട്ടി അയച്ചവര്‍ക്ക് പ്രതിഫലത്തിന്‍റെ രൂപത്തില്‍ പരലോകത്തില്‍ കറന്‍സികള്‍ ലഭിക്കുന്നതാണ്. തിന്മകള്‍ അയച്ചവര്‍ അവിടെ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെടുന്നതാണ്. അതിന് ശേഷം വീണ്ടും അല്ലാഹുവിനെ ഭയക്കുക എന്ന് ആവര്‍ത്തിച്ചിരിക്കുന്നു. ഇത് ഒന്നുങ്കില്‍ ബലപ്പെടുത്താനായിരിക്കാം. അല്ലെങ്കില്‍ ആദ്യത്തേത് നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വ്വഹിക്കണമെന്നും രണ്ടാമത്തേത് പാപങ്ങള്‍ വര്‍ജ്ജിക്കണമെന്നും അറിയിക്കാനായിരിക്കാം. മറ്റൊരു അഭിപ്രായത്തില്‍ പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക എന്ന ആദ്യത്തെ വാചകം പടച്ചവന്‍റെ വിധിവിലക്കുകള്‍ പാലിച്ച് പരലോകത്തിലേക്ക് വല്ലതും അയക്കുക എന്ന ആശയത്തിലാണ്. രണ്ടാമത്തേതിന്‍റെ ആശയം ഇപ്രകാരമാണ്: അവിടേക്ക് നന്മകള്‍ അയച്ചാല്‍ മാത്രം പോരാ. ആ നന്മകളുടെ ഉദ്ദേശ ശുദ്ധിയില്‍ നാശം വല്ലതും സംഭവിച്ചിട്ടുണ്ടോ, പേരിനും പെരുമയ്ക്കും ആണോ, നന്മകളെന്ന പേരില്‍ അനാചാരങ്ങള്‍ വല്ലതുമാണോ ചെയ്യുന്നതെന്ന് നോക്കുക എന്നാണ്. * അല്ലാഹു അവരുടെ ആത്മാവിന്‍റെ കാര്യത്തെ മറപ്പിച്ചുകളഞ്ഞു എന്ന പ്രയോഗം വളരെ ചിന്തനീയമാണ്. അതെ സ്വന്തം ആത്മാവിനെ തന്നെ മറക്കുകയും സ്വന്തം ഉപകാര ഉപദ്രവങ്ങളെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവര്‍ വലിയ നഷ്ടവാളികള്‍ തന്നെ. * ഈ ഖുര്‍ആനിനെ ഒരു മലയുടെ മീതെ നാം ഇറക്കിയിരുന്നെങ്കില്‍... ഇത് ഒരു ഉപമയാണ്. അതായത് പര്‍വ്വതങ്ങള്‍ പോലെ ശക്തിയും ഭാരവുമുള്ള ഒരു വസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ ഇറക്കപ്പെടുകയും മനുഷ്യന് ബുദ്ധിയും ബോധവും ഉള്ളതുപോലെ അവയ്ക്കും നല്‍കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ മഹത്വത്തിന് മുന്നില്‍ പര്‍വ്വതങ്ങളും കുനിഞ്ഞ് പോവുക മാത്രമല്ല, തകര്‍ന്ന് തരിപ്പണമാകുന്നതാണ്. എന്നാല്‍ മനുഷ്യന്‍ വികാരത്തെ പൂജിക്കുകയും സ്വാര്‍ത്ഥതകളില്‍ കുടുങ്ങുകയും ചെയ്തുകൊണ്ട് പ്രകൃതിപരമായ ബോധത്തെ കളഞ്ഞ് കുളിച്ചതിനാല്‍ അവര്‍ക്ക് ഖുര്‍ആന്‍ കൊണ്ട് പ്രതിഫലമൊന്നും ഉണ്ടാകുന്നതല്ല. ഇത്തരുണത്തില്‍ ഇത് ഒരു സാങ്കല്‍പ്പിക ഉപമയാണ്. അതായത് പര്‍വ്വതങ്ങള്‍ക്ക് ബോധമുണ്ടായിരുന്നാല്‍ എന്നാണ് ഇതിന്‍റെ ആശയം. ചില മഹത്തുക്കള്‍ പറയുന്നു: പര്‍വ്വതങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ലോകത്തെ സര്‍വ്വ വസ്തുക്കള്‍ക്കും പ്രത്യേകമായ ബോധവും തിരിച്ചറിവും ഉണ്ട് എന്ന കാര്യം ബുദ്ധിയും തെളിവുകളും കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഇത് സാങ്കല്‍പ്പിക ഉദാഹരണല്ല, യാഥാര്‍ത്ഥ്യമാണ്. (മസ്ഹരി) മനുഷ്യനെ പരലോക ചിന്തയും ഖുര്‍ആനിന്‍റെ മഹത്വവും ഉണര്‍ത്തിയതിന് ശേഷം അവസാനമായി പടച്ചവന്‍റെ ഏതാനും മഹല്‍ഗുണങ്ങള്‍ വിവരിച്ചിരിക്കുന്നു. * അദൃശ്യവും ദൃശ്യവും അറിയുന്നവന്‍! അതായത് അല്ലാഹു രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും പരിപൂര്‍ണ്ണമായി അറിയുന്നവനാണ്. * അല്‍ ഖുദ്ദൂസ്: സര്‍വ്വന്യൂനതകളില്‍ നിന്നും പടച്ചവന് യോജിക്കാത്ത സര്‍വ്വ കാര്യങ്ങളില്‍ നിന്നും പരിശുദ്ധന്‍! * അല്‍ മുഅ്മിന്‍: ഇത് മനുഷ്യര്‍ക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ പടച്ചവനിലും പ്രവാചകനിലും വിശ്വസിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. എന്നാല്‍ അല്ലാഹുവിന് ഉപയോഗിക്കുമ്പോള്‍ അഭയം നല്‍കുന്നവന്‍ എന്നാണ് അര്‍ത്ഥം. അതായത് അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവര്‍ക്ക് സര്‍വ്വവിധ ശിക്ഷാനാശങ്ങളില്‍ നിന്നും ശാന്തിയും സമാധാനവും നല്‍കുന്നവന്‍. * അല്‍ മുഹയ്മിന്‍: മേല്‍നോട്ടം വഹിക്കുന്നവന്‍, കാര്യങ്ങളെല്ലാം നോക്കി നടത്തുന്നവന്‍. * അല്‍ അസീസ്: ശക്തന്‍, പ്രതാപശാലി. * അല്‍ ജബ്ബാര്‍: പരമാധികാരി. ജബ്ബാര്‍ ജബ്റില്‍ നിന്നും എടുക്കപ്പെട്ടതായിരിക്കാനും സാധ്യതുണ്ട്. പൊട്ടിയ എല്ലും മറ്റും കൂട്ടിയിണക്കുക എന്നാണ് ആശയം. ജബീറ എന്നാല്‍ പൊട്ടിയ എല്ല് യോജിപ്പിക്കുന്നതിന് കെട്ടപ്പെടുന്ന സാധനമാണ്. അപ്പോള്‍ ഇതിന്‍റെ അര്‍ത്ഥം ഇപ്രകാരമാണ്: എല്ലാ തകര്‍ന്നതും കൊള്ളാത്തതുമായ കാര്യം നന്നാക്കുന്നവന്‍. (മസ്ഹരി) * മല്‍ മുതകബ്ബിര്‍: തകബ്ബുര്‍ കിബ്രിയാഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. വളര്‍മ്മ എന്നാണ് അര്‍ത്ഥം. എല്ലാ വളര്‍മ്മകളും അല്ലാഹുവിന് മാത്രമുള്ളതാണ്. പടച്ചവന് ആരുടെയും ഒന്നിന്‍റെയും ആവശ്യമില്ല. എന്തെങ്കിലും ആവശ്യമുള്ളവന്‍ വലിയവനാകുന്നതല്ല. അതുകൊണ്ട് അല്ലാഹു അല്ലാത്ത ആര്‍ക്കും ഈ പദം ഉപയോഗിക്കാന്‍ പാടില്ലാത്തതും പാപവുമാണ്. കാരണം വളര്‍മ്മ ലഭിക്കാതിരുന്നിട്ടും വളര്‍മ്മ വാദിക്കുന്നത് കളവാണ്. പടച്ചവന്‍ യഥാര്‍ത്ഥത്തില്‍ എല്ലാവരേക്കാളും വലിയവനും ആരെയും ആവശ്യമില്ലാത്തവനുമാണ്. * അല്‍ മുസ്വവ്വിര്‍: രൂപം നല്‍കുന്നവന്‍. അതായത് അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും പ്രത്യേകം രൂപം നല്‍കുന്നു. അതിലൂടെ ഓരോരുത്തരും മറ്റുള്ളവരില്‍ നിന്നും വ്യതിരക്തരാകുന്നു. ലോകത്തുള്ള പൊതു സൃഷ്ടികളെല്ലാം പ്രത്യേക രൂപങ്ങളിലൂടെ തിരിച്ചറിയപ്പെടാറുണ്ട്. ശേഷം അവയില്‍ പല വിഭാഗങ്ങളും രൂപങ്ങള്‍ ഉള്ളവരും ഉണ്ടായിത്തീരുന്നു. മനുഷ്യ വിഭാഗത്തില്‍ തന്നെ സ്ത്രീ പുരുഷന്മാര്‍ രൂപത്തില്‍ വലിയ വ്യത്യാസമുള്ളവരാണ്. ആണുങ്ങളില്‍ പെട്ടവരും പെണ്ണുങ്ങളില്‍ പെട്ടവരും പരസ്പരം വ്യത്യാസമുള്ളവരാണ്. ഇതെല്ലാം പടച്ചവന്‍ സമ്പൂര്‍ണ്ണ കഴിവുള്ളവനും പങ്കുകാരൊന്നും ഇല്ലാത്തവരാണെന്നും വിളിച്ചറിയിക്കുന്നു. തകബ്ബുര്‍ (വളര്‍മ്മ) വാദം അല്ലാഹു അല്ലാത്തവര്‍ക്ക് അനുവദനീയമല്ലാത്തത് പോലെ മുസവ്വിര്‍ എന്ന നാമവും ജീവനുള്ളവരുടെ ചിത്രങ്ങള്‍ ഉണ്ടാക്കലും അല്ലാഹു അല്ലാത്ത ആര്‍ക്കും അനുവദനീയമല്ല. അല്ലാഹുവിന് ധാരാളം സുന്ദര നാമങ്ങളുണ്ട്! പരിശുദ്ധ ഖുര്‍ആനില്‍ ഇവയുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ല. സഹീഹായ ഹദീസില്‍ അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ടെന്ന് വന്നിരിക്കുന്നു. തിര്‍മിദിയുടെ ഹദീസില്‍ അവയെല്ലാം ഒരുമിച്ച് വന്നിട്ടുണ്ട്. ധാരാളം പണ്ഡിതര്‍ അസ്മാഉല്‍ ഹുസ്നായെക്കുറിച്ച് പ്രത്യേക രചനകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) തയ്യാറാക്കിയ മുനാജാത്ത് മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) എന്ന രചനയില്‍ വിനീതന്‍ ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം കൊടുത്തിട്ടുണ്ട്. ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നു. ഈ പ്രകീര്‍ത്തനം അവസ്ഥകളിലൂടെ അവകള്‍ നടത്തുന്നു എന്ന കാര്യം വ്യക്തമാണ്. അതെ, ഓരോ സൃഷ്ടികളും അവയുടെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ട അത്ഭുത ശേഷികളും രൂപങ്ങളും കൊണ്ട് അവസ്ഥകളിലൂടെ ഉടമസ്ഥനായ പടച്ചവനെ വാഴ്ത്തുകയാണ്. ഇതുകൊണ്ട് യഥാര്‍ത്ഥ പ്രകീര്‍ത്തനവും ഉദ്ദേശിക്കാവുന്നതാണ്. കാരണം ലോകത്തുള്ള സര്‍വ്വ വസ്തുക്കള്‍ക്കും പ്രത്യേകമായ ബുദ്ധിയും ബോധവുമുണ്ട്. ഈ ബുദ്ധിയുടെ പ്രഥമ പ്രേരണ ഈ ബുദ്ധി നല്‍കിയ പടച്ചവന് നന്ദി രേഖപ്പെടുത്തലാണ്. അതുകൊണ്ട് അവ ഓരോന്നും പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നുണ്ട്. നാം അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലായെന്ന് മാത്രം. (ബനൂഇസ്റാഈല്‍ 44) ഈ ആയത്തുകളുടെ ഐശ്വര്യങ്ങള്‍: മഅ്ഖലിബ്നു യസാര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അഊദുബില്ലാഹിസ്സമീല്‍ അലീം മിനശ്ശയ്ത്വാനിര്‍റജീം എന്ന് ഓതിക്കൊണ്ട് സൂറത്തുല്‍ ഹഷ്റിന്‍റെ അവസാനത്തെ മൂന്ന് ആയത്തുകള്‍ ആരെങ്കിലും പ്രഭാതത്തില്‍ ഓതിയാല്‍ അല്ലാഹു എഴുപതിനായിരം മലക്കുകളെ നിശ്ചയിക്കുന്നതും അവ വൈകുന്നേരം വരെ അനുഗ്രഹത്തിന് പ്രാര്‍ത്ഥിക്കുന്നതാണ്. വൈകുന്നേരം ഓതിയാല്‍ പ്രഭാതം വരെ പ്രാര്‍ത്ഥിക്കുന്നതാണ്. ഇതിനിടയില്‍ മരണപ്പെട്ടാല്‍ ശഹാദത്തിന്‍റെ മരണം ലഭിക്കുന്നതാണ്. (മസ്ഹരി)




മആരിഫുല്‍ ഹദീസ്


റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 8


✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



130. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വിയോഗത്തിന്റെ രോഗസമയത്ത് എന്നോട് അരുളി: ആഇശാ, ഖൈബറിൽ വെച്ച് ഞാൻ കഴിച്ച വിഷം പുരട്ടപ്പെട്ട ആഹാരത്തിൻ്റെ പ്രയാസം എനിക്ക് തുടർച്ചയായി അനുഭവപ്പെടുന്നു. വിഷം കാരണമായി എൻ്റെ ജീവനാഡി ഇപ്പോൾ മുറിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു. (ബുഖാരി) 


വിവരണം: ഹിജ്‌രി ഏഴിൽ ഖൈബർ വിജയം നടന്നു. വിജയത്തെ തുടർന്ന് കരാർ എഴുതപ്പെട്ടപ്പോൾ റസൂലുല്ലാഹി (സ)ക്ക് അല്പം ആടിൻ്റെ മാംസം നൽകപ്പെട്ടു. അതൊരു യഹൂദ സ്ത്രീ വിഷം പുരട്ടി തയ്യാറാക്കിയതായിരുന്നു. ഈ വിഷം കഴിച്ചപാടെ മരണം സംഭവിക്കുന്ന തരത്തിലുള്ള ഉഗ്രവിഷമായിരുന്നു. റസൂലുല്ലാഹി (സ)ക്ക് ആടിൻ്റെ തോൾ ഇറച്ചി ഇഷ്ടമാണെന്ന് മനസ്സിലാക്കിയ ആ സ്ത്രീ തോളിന്റെ ഭാഗത്ത് വിഷം നന്നായി പുരട്ടിയിരുന്നു.  റസൂലുല്ലാഹി (സ) ഏതാനം സ്വഹാബികളോടൊപ്പം അത് ഭക്ഷിക്കാൻ ഇരുന്നു. അതിൽ നിന്നും ഒരു പിടി എടുത്തു കഴിച്ച ശേഷം റസൂലുല്ലാഹി (സ) കൂട്ടുകാരോട് പറഞ്ഞു: എല്ലാവരും കൈയുയർത്തുക! അല്പം കഴിക്കരുത്! ഇതിൽ വിഷം പുരട്ടപ്പെട്ടിട്ടുണ്ട്! ഉടനടി റസൂലുല്ലാഹി (സ) ആ യഹൂദസ്ത്രീയെ വിളിച്ചുവരുത്തി. ഇതിൽ വിഷം പുരട്ടപ്പെട്ടിട്ടുണ്ടോ എന്ന് ആരാഞ്ഞു. അവർ ചോദിച്ചു: താങ്കൾക്ക് ഇത് ആര് പറഞ്ഞു തന്നു. റസൂലുല്ലാഹി (സ) പറഞ്ഞു: എൻ്റെ കൈയ്യിലുള്ള മാംസ കഷ്ണം അല്ലാഹുവിൻ്റെ കല്പനപ്രകാരം എന്നോട് പറഞ്ഞതാണ്. അവർ പറഞ്ഞു: ഞാൻ വിഷം പുരട്ടിയിരുന്നു. താങ്കൾ സത്യ ദൂതനാണെങ്കിൽ വിഷം താങ്കൾക്ക് കുഴപ്പം ചെയ്യില്ലെന്ന് ഞാൻ മനസ്സിലാക്കി. ഇനി കള്ള പ്രവാചകത്വ വാദിയാണെങ്കിൽ താങ്കളുടെ കഥ കഴിഞ്ഞു ഞങ്ങൾക്ക് സമാധാനം വെക്കട്ടെ എന്ന് ആഗ്രഹിച്ചു. ഇപ്പോൾ താങ്കൾ സത്യദൂതനാണെന്ന് എനിക്ക് മനസ്സിലായി. 


ഈ സംഭവത്തിന്റെ പ്രധാന സന്ദേശം ഇതാണ്: വിഷം പുരട്ടപ്പെട്ട ആടിൻ്റെ പ്രസ്തുത മാംസം കഴിച്ചാൽ ഉടൻ കഥ കഴിയുന്ന നിലയിൽ അതിൽ ശക്തമായ വിഷം ഉണ്ടായിരുന്നു. പക്ഷേ അല്ലാഹുവിൻ്റെ അപാരമായ കഴിവുകൊണ്ട് റസൂലുല്ലാഹി (സ)യെ അത്ഭുതകരമായ നിലയിൽ രക്ഷിച്ചു. പക്ഷേ അതിൻ്റെ അംശത്തിൽ ചിലത് വീണ്ടും അവശേഷിച്ചിരുന്നു. അതിന്റെ പ്രയാസം റസൂലുല്ലാഹി (സ)ക്ക്  ഇടയ്ക്കിടെ അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അല്ലാഹുവിൻ്റെ തന്ത്രജ്ഞത നിറഞ്ഞ തീരുമാനപ്രകാരം റസൂലുല്ലാഹി (സ) സത്യത്തിന്റെ പ്രബോധനവും സമുദായത്തിന്റെ സംസ്കരണവും നിർവഹിക്കുകയും പടച്ചവന്റെ വചനം ഉയർത്തുകയും ചെയ്തപ്പോൾ റസൂലുല്ലാഹി (സ)യുടെ നിയോഗ ലക്ഷ്യം പൂർത്തിയായി. ഇത്തരത്തിൽ ആ വിഷത്തിന്റെ അംശം പൂർണ്ണമായും പ്രകടമാവുകയും റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് കാരണമാവുകയും അതുവഴി റസൂലുല്ലാഹി (സ)ക്ക് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്ത സാക്ഷിത്വത്തിന്റെ സമുന്ന സൗഭാഗ്യത്തിൻ്റെ സ്ഥാനവും മഹത്വവും കരസ്ഥമാവുകയും ചെയ്തു.





സർവ്വ ലോക പരിപാലകനും എല്ലാവരോടും കരുണയുള്ളവരും ഏറ്റവും വലിയ കാരുണ്യവാനും നീതിമാനുമായ അല്ലാഹു മാനവരാശിയുടെ ഇഹപര വിജയത്തിനായി കനിഞ്ഞരുളിയ മഹത്തായ ജീവിത ദർശനമാണ് ദീനുൽ ഇസ്‌ലാം. ഇത് പഠിച്ച് പകർത്തി ജീവിക്കുന്നവർക്ക് ഇഹലോകത്ത് സുന്ദര ജീവിതവും പരലോകത്ത് ഉന്നത പ്രതിഫലവും നൽകുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ, ഇതിനെ നിഷേധിക്കുന്നവർക്ക് ഇഹലോകത്ത് ഞെരുക്കവും പരലോകത്ത് നരക ശിക്ഷയും നൽകപ്പെടുന്നതാണ്. 
ദീൻ എന്നാൽ അടിസ്ഥാനപരമായി അഞ്ച് കാര്യങ്ങളാണ്: 1. വിശുദ്ധമായ വിശ്വാസം. 2. സമുന്നതമായ ആരാധനകൾ. 3. മഹത്തരമായ ബന്ധങ്ങൾ. 4. മാന്യമായ ഇടപാടുകൾ. 5. സമുത്തമ സ്വഭാവങ്ങൾ. സുപ്രധാനമായ ഈ വിഷയങ്ങളെ വളരെ വിശാലമായ നിലയിൽ പരിശുദ്ധ ഖുർആനും പുണ്യ ഹദീസുകളും പഠിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നുമുള്ള പ്രധാനപ്പെട്ട പാഠങ്ങൾ ലളിതമായ നിലയിൽ ചെറുവാചകങ്ങളിലായി അക്കമിട്ട് വിവരിച്ചിരിക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്  'തഅ്‌ലീമുദ്ദീൻ' (ദീനീ പാഠങ്ങൾ). ഹകീമുൽ ഉമ്മത്ത് (സമുദായത്തിന്റെ തത്വജ്ഞാനി) എന്ന അപരാഭിനാമത്തിൽ പ്രസിദ്ധനായ അല്ലാമ അഷ്‌റഫ് അലി ത്ഥാനവി (റ)യുടെ ഈ മഹൽരചനയെ ധാരാളം പണ്ഡിത മഹത്തുക്കൾ വാഴ്ത്തിപ്പറയുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ!. പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ! 






Ph: 7736723639 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌