പോസ്റ്റുകള്‍

ഇമേജ്
  ▪️മുഖലിഖിതം                 അവസാനത്തെ പത്തും ലൈലത്തുല്‍ ഖദ്റും ▪️ജുമുഅ സന്ദേശം  സകാത്ത്   നിർബന്ധമായും കൊടുത്തു വീടുക   ✍️  മൗലാനാ ഉംറൈൻ മഹ്ഫൂസ് റഹ്മാനി ▪️മആരിഫുല്‍ ഖുര്‍ആന്‍  സൂറത്തുല്‍ വാഖിഅ അവസാന ഭാഗം ഖുര്‍ആനിന്‍റെ സത്യത,  മഹാദിനത്തിന്‍റെ സംഭവ്യത ✍️  മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് ഇസ്തിഗ്ഫാറും തൗബയും   ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ******  മുഖലിഖിതം  അവസാനത്തെ പത്തും ലൈലത്തുല്‍ ഖദ്റും മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി പരിശുദ്ധ റമള്വാന് ഇതര മാസങ്ങളേക്കാളുള്ള ശ്രേഷ്ഠത പോലെ അതിലെ അവസാനത്തെ പത്തിന് ഇതര ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ വരുവാന്‍ കൂടുതല്‍ സാധ്യതയുള്ളത് അവസാനത്തെ പത്തിലാണ്. അതിനാല്‍ റസൂലുല്ലാഹി (സ) അവസാനത്തെ പത്തുകളില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 4/72. ആഇശ (റ)യില്‍ നിന്നും നിവേദനം, റസൂലുല്ലാഹി (സ) റമള്വാനിലെ അവസാന പത്ത് ദിവസങ്ങളില്‍ മറ്റു ദിവസങ്ങളേക്ക...