സഫര്‍ 27/1447 ആഗസ്റ്റ് 22/2025 No: 225 ▪️മുഖലിഖിതം അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ ✍🏻 മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ▪️ജുമുഅ സന്ദേശം പ്രവാചകനെ കുറിച്ചുള്ള ആരോപണങ്ങളും മറുപടികളും ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി ▪️മആരിഫുല്‍ ഖുര്‍ആന്‍ സൂറത്തുൽ ഹഷ്ര്‍ അവസാന ഭാഗം ഭയഭക്തിയും പരലോക ചിന്തയും വളര്‍ത്തുക, പടച്ചവന്‍റെ മഹത്വങ്ങള്‍ ഉണരുക ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ▪️മആരിഫുല്‍ ഹദീസ് റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 8 ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി മുഖലിഖിതം അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ലോകത്തുണ്ടാകുന്ന ഇത്തരം നാശകരമായ അവസ്ഥകൾ നന്നാക്കാൻ മനുഷ്യർ വിവിധ പദ്ധതികൾ ചിന്തിച്ചെടുക്കുകയും പ്രായോഗികവൽക്കരിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചിലർ പറഞ്ഞു: ''മനുഷ്യന് വയർ നിറയെ ആഹാരം ലഭിക്കാത്തതാണ് നാശങ്ങളുടെ അടിസ്ഥാന കാര ണം.'' അവർ ഇതിനെ മുന്നിൽ വെച്ചുകൊണ്ട് പരിശ്രമിച്ചു എന്നാൽ ഇതിലൂടെ പാപം പെരുകാൻ തുടങ്ങി. കാരണം മുമ്പ് മനുഷ്യൻ ബലഹീനമായിരുന്നു. പാപവും ബലഹീനമ...