സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



********************************************************************************


മുഖലിഖിതം

മഹാത്മാക്കളുടെ ചരിത്ര പാരായണങ്ങള്‍ പതിവാക്കുക



10. മുൻഗാമികളിൽ ധാരാളം മഹാത്മാക്കൾ കടന്നു കഴിഞ്ഞി ട്ടുണ്ട്. വിശ്വാസം, റസൂലുല്ലാഹി(സ) പിൻപറ്റൽ, കിതാബിലും സുന്നത്തിലുമുള്ള ഗ്രാഹ്യം, മനോഛയുടെയും പിശാചിന്റെയും കുതന്ത്രങ്ങളിൽ ജാഗ്രത, പരലോകത്തെക്കുറിച്ചും അവിടെ ഉപ കരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള ചിന്ത എന്നീ വിഷയങ്ങളിൽ സമ്പൂർണ്ണത പ്രാപിച്ച ആ മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങൾ പാരായണം ചെയ്‌തുകൊണ്ടിരിക്കുക. ഇത് വളരെ പ്രയോജനപ്ര ദമായ ഒരു കാര്യമാണ്. വലിയ ഹദീസ് പണ്ഡിതനും നിരൂപക നുമായ അല്ലാമാ ഇബ്‌നു ജൗസി എഴുതുന്നു:

“ഹദീസും ഫിഖ്ഹുമായി മാത്രമായി ബന്ധപ്പെടൽ മനസ്സിനെ നന്നാക്കാൻ മതിയാകുന്നതല്ലാ എന്ന് ഞാൻ മനസ്സിലാക്കി. അവ യോടൊപ്പം മുൻഗാമികളുടെ പ്രതിഫലനാത്മകമായ സംഭവങ്ങൾ വായിക്കലും അത്യാവശ്യമാണ്. ഹലാൽ-ഹറാമുകളെക്കുറിച്ചുള്ള കേവലം അറിവ് മനസ്സിൽ മയമുണ്ടാക്കുന്നതല്ല. മഹാത്മാക്കളുടെ ചരിത്രങ്ങളിലൂടെ മനസ്സ് മയപ്പെടുന്നതാണ്. കാരണം, നിയമങ്ങ ളുടെ ലക്ഷ്യം അവർ കരഗതമാക്കിയിരുന്നു. ബാഹ്യരൂപത്തിൽ മാത്രമല്ല അവർ നിയമങ്ങൾ അനുസരിച്ചത്, അവയുടെ ആന്ത രിക സത്തയും അവർക്ക് ലഭ്യമായി. കാർമ്മികമായ അനുഭവ ത്തിനും അന്വേഷണത്തിനും ശേഷമാണ് ഞാനിക്കാര്യം നിങ്ങ ളോട് പറയുന്നത്. ഹദീസ് വിദ്യാർത്ഥികളുടെ ശ്രദ്ധ മുഴുവൻ ഉയർന്ന സനദുകളിലേക്കും അധികരിച്ച രിവായത്തുകളിലേക്കു മാണ്. തർക്ക വിഷയങ്ങളിലും എതിരാളിയെ മലർത്തിയടിക്കു ന്നതിലും ഫിഖ്ഹ് പണ്‌ഡിതന്മാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയിലൂടെ മനസ്സിന് മയം വരുന്നതെങ്ങനെയാണ്. മുൻഗാമിക ളിൽപെട്ട ചില മഹാന്മാർ, മറ്റു ചില മഹാന്മാരുടെ ജീവിതാവ സ്ഥകൾ കാണാൻ മാത്രം അവരുടെ അടുക്കൽ പോയിരുന്നു. കാര ണം, ഇൽമിൻ്റെ യഥാർത്ഥ ഫലമാണ് ജീവിതാവസ്ഥകൾ. ഇക്കാര്യം നന്നായി മനസ്സിലാക്കുക. ഹദീസ്-ഫിഖ്ഹുകളുടെ പഠ നത്തോടൊപ്പം മനസ്സ് മയമുണ്ടാക്കാൻ വേണ്ടി മുൻഗാമികളായമഹാത്മാക്കളുടെ ജീവചരിത്രവും പാരായണം ചെയ്യുക."

തുടർന്ന് എഴുതുന്നു: “ഹസൻബസരി, സുഫ‌്യാനുസ്സൗരി, ഇബ്റാഹീമുബ്നു അദ്ഹം, ബിശ്ർഹാഫി, അഹ്മദുബ്നുഹൻബൽ, മഅ്റൂഫ്‌ർഖി മുതലായ ഉലമാസാഹിദുകളുടെ സംഭവങ്ങളും സ്വഭാ വങ്ങളും വിവരിച്ചുകൊണ്ട് ഓരോ കിതാബുകൾ രചിച്ചിട്ടുണ്ട്.” ഏറ്റവും കുറഞ്ഞപക്ഷം, ആ മഹാത്മാക്കളെക്കുറിച്ച് യാതൊരുവിധ മലിന ചിന്തകളും മനസ്സിൽ നിലനിറുത്താതിരിക്കട്ടെ. സത്യത്തിൻ്റെ വക്താക്കളും സംശുദ്ധമാനസരുമാണവർ. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചവരും ദീനിൻ്റെ സത്ത കരസ്ഥമാക്കിയവരുമാണവർ. അവരിലൂടെ നിരവധി രാജ്യങ്ങളും സമൂഹങ്ങളും ഇസ്ലാമിൽ പ്രവേശിച്ചു. അവരുടെ നന്മകൾ അംഗീകരിക്കുകയും അവർക്കുവേണ്ടി ദുആ ഇരക്കുകയും അവരെ വാഴ്ത്തുകയും അവരിൽ നിന്നും സംഭവിച്ച തെറ്റ് കുറ്റങ്ങളെ അവഗിണിക്കുകയും അവയ്ക്ക് നല്ല ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യണം. തെറ്റുകുറ്റങ്ങളിൽ നിന്നും ഒരു മഹാനും മനുഷ്യനും ഒഴിവല്ല. അല്ലാഹു നല്ല പിൻഗാമികളെക്കുറിച്ച് പറഞ്ഞ ഗുണം നമ്മിൽ ഉണ്ടാക്കിയെടുക്കണം. "അവർക്കു ശേഷം വന്നവർ ഇപ്രകാരം ദുആ ഇരക്കുന്നവരാണ്: "നാഥാ, ഞങ്ങൾക്കും, ഞങ്ങൾക്ക് മുമ്പ് സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരന്മാർക്കും നീ പൊറുത്തു തരേണമേ! സത്യവിശ്വാസികളോട് പകയും അസൂ യയും ഞങ്ങളുടെ മനസ്സുകളിൽ ഉണ്ടാക്കരുതേ! ഞങ്ങളുടെ രക്ഷി താവേ, നീ വലിയ അലിവും കാരുണ്യവും ഉള്ളവനാണ്.” ഈമാനിലും, ഇഹ്‌സാനിലും മുന്നേറിയ മുൻഗാമികളെക്കു റിച്ച് വളരെ സൂക്ഷ്മ്‌മത പുലർത്തണമെന്നും ഈ ആയത്ത് പഠിപ്പി ക്കുന്നു. മാത്രമല്ല, സർവ്വ മുസ്‌ലിംകളെക്കുറിച്ചും എന്തെങ്കിലും തീരുമാനം പറയുമ്പോൾ തികഞ്ഞ സൂക്ഷ്‌മത കൈക്കൊള്ളണ മെന്നാണ് ഖുർആനിക അധ്യാപനം. ആരുടെ വിഷയത്തിലും തിരക്കുപിടിച്ച തീരുമാനം പാടില്ല. കാര്യം പകൽവെളിച്ചം പോലെ പ്രകടമാകുകയും പരിഗണനീയമാർഗങ്ങളിലൂടെ ഉറപ്പുണ്ടാക്കു കയും ചെയ്യുന്നതുവരെ ഖണ്‌ഡിതമായി ഒരു കാര്യം പറയാൻ പാടില്ല. അല്ലാഹു അരുളുന്നു: "ഒരു പാപി നിങ്ങൾക്ക് ഒരു വൃത്താന്തം എത്തിച്ചു തന്നാൽ നിങ്ങൾ അതിനെ നന്നായി അന്വേ ഷിക്കുക. അല്ലാത്തപക്ഷം വിവരമില്ലാതെ നിങ്ങൾ ഒരു സമൂഹത്തെ ഉപദ്രവിക്കുന്നതും തദ്ഫലമായി നിങ്ങളുടെ പ്രവൃത്തി യുടെ മേൽ ദുഃഖിക്കേണ്ടിവരികയും ചെയ്യുന്നതാണ്.

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി
 ( വിശ്വാസം, ആരാധന, സംസ്കരണം)

*******************************************************************************

ജുമുഅ സന്ദേശം

 രക്ഷിതാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി


(۞ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُوا۟ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُوا۟ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ)
[Surah Az-Zumar 53]

(നബീ, എന്റെ അടിമകളോട് ഞാൻ പറഞ്ഞതായി പറയുക. സ്വയം അതിക്രമം കാണിച്ചിട്ടുള്ള എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശരാകരുത്. അല്ലാഹു പാപങ്ങൾ മുഴുവനും പൊറുത്തുകൊടുക്കും. അവൻ തന്നെയാണ് ഏറെ പൊറുക്കുന്നവനും പരമ കാരുണികനും.

🟤 സകല പാപികൾക്കും കുറ്റവാളികൾക്കും അല്ലാഹുവിൻറെ ഭാഗത്തുനിന്നുള്ള കരുണയും വിട്ടുവീഴ്ചയും പ്രഖ്യാപിക്കുന്ന ആയത്താണിത്.
തെളിഞ്ഞ ഹൃദയത്തോടെ പശ്ചാത്തപിച്ച് മടങ്ങിയാൽ പൊറുത്തു നൽകപ്പെടാത്ത ഒരു കുറ്റകൃത്യവും ഇല്ല .

🟤 ഒരു ദാസൻ തന്റെ ജീവിതകാലമത്രയും പാപത്തിൽ മുഴുകി അസത്യപാതയിൽ സഞ്ചരിച്ചു അവസാനനിമിഷം അവൻ സത്യപാത സ്വീകരിച്ച് രക്ഷിതാവിലേക്ക് മടങ്ങിയാൽ ഗതകാല കുറ്റങ്ങൾ മുഴുവനും രക്ഷിതാവ് പൊറുത്തുകൊടുക്കുന്നതാണ്.
ഇപ്രകാരം, പാപക്കയത്തിൽ മുങ്ങിപ്പോയ സത്യവിശ്വാസി നിഷ്കളങ്ക ഹൃദയത്തോടെ രക്ഷിതാവിലേക്ക് തിരിയുകയാണെങ്കിൽ റബ്ബിന്റെ കരുണ അവൻറെ മേൽ വർഷിക്കപ്പെടുന്നതാണ്.
രക്ഷിതാവിൻറെ കരുണക്കടൽ ദാസന്റെ പാപ കൂമ്പാരത്തേക്കാൾ വിസ്തൃതമാണ്.

🟤 നൂറാളുകളെ നിർദാക്ഷിണ്യം വധിച്ച മനുഷ്യ ന്റെ കഥ വളരെ വിശ്രുതമാണ്. അബൂസഈദ് അൽ ഖുദ്രിയിൽ നിന്നും നിവേദനം: സൂൽ(സ) അരുൾ ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യൻ നിങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അ യാൾ ലോകത്തെ ഏറ്റവും വലിയ പണ്ഡിത കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കൽ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ? പുരോഹിതൻ പറഞ്ഞു: 'ഇല്ല'. അങ്ങനെ അ യാൾ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാൾ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: 'നൂറാളുകളെ കൊന്നവന് പശ്ചാത്താപ മുണ്ടോ? പണ്ഡിതൻ പ്രതിവചിച്ചു: 'തീർച്ച യായും. ആരാണ് അവന്റെയും തൗബ യുടെയും ഇടയിൽ മറയിടുക? അദ്ദേഹം തുട ർന്നു: 'നീ ഇന്ന് ഇന്ന് രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആ ളുകളുണ്ടാവും. അവരോടൊപ്പം അ ല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥല മാണ്. അങ്ങനെ ആ മനുഷ്യൻ പണ്ഡിതൻ പ റഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അ യാൾ മരണമടഞ്ഞു. അയാളുടെ കാര്യത്തിൽ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മ ലക്കുകളും തമ്മിൽ തർക്കിച്ചു. കാരുണ്യ ത്തിന്റെ മാലാഖമാർ പറഞ്ഞു: 'അ ല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയ വുമായിട്ടാണ് ഇയാൾ വന്നിരിക്കുന്നത്'. ശിക്ഷയുടെ മലക്കുകൾ പറഞ്ഞു: 'ഇയാൾ ഇതുവ രെ തീരെ നന്മ ചെയ്തിട്ടില്ല. അപ്പോൾ മനുഷ്യ രൂപത്തിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എ ന്നിട്ട് പറഞ്ഞു: 'നിങ്ങൾ ഈ രണ്ട് ഭൂമിക ൾക്കിടയിലെ അയാളുടെ പഴയ നാടും അയാൾ പോവാനുദ്ദേശിച്ച നാടും) ദൂരം അള ക്കുക; ഏതാണോ അടുത്ത് നിൽക്കുന്നത് അ ത് അയാൾക്കുള്ളതാകുന്നു'. അങ്ങനെ അവ ർ അളക്കുകയും അയാൾ പോവാൻ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതൽ അടുത്തത് എന്ന് അവ ർക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാർ സ്വീകരിക്കുകയും ചെയ്തു.'(മുസ്ലിം 2766)

🟤 സൃഷ്ടികൾ ചിലവേള വിട്ടുവീഴ്ചയുടെ കവാടങ്ങൾ  കൊട്ടിയടക്കാറുണ്ട്.എന്നാൽ സൃഷ്ടാവ്  തൻറെ കരുണയുടെയും വിട്ടുവീഴ്ചയുടെയും കവാടങ്ങൾ അടക്കാറേയില്ല. അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ یُحِبُّ ٱلتَّوَّ ٰ⁠بِینَ وَیُحِبُّ ٱلۡمُتَطَهِّرِینَ)
[Surah Al-Baqarah 222]

തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധിയുള്ളവരെയും അവൻ ഇഷ്ടപ്പെടുന്നു.

🟤 മനുഷ്യൻ സ്വാഭാവികമായി തെറ്റിലകപെടുന്നവരാണ്.  ഇക്കാരണത്താൽ  അല്ലാഹു അവനു മുമ്പിൽ കരുണയുടെയും വിടുതലിന്റെയും വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു. മാത്രമല്ല, മനുഷ്യൻ തെറ്റ് ചെയ്തശേഷം പശ്ചാത്തപിച്ച് റബ്ബിലേക്ക് മടങ്ങുന്നതാണ് അവന് ഏറ്റവും പ്രിയങ്കരം .
 നബി സല്ലല്ലാഹുഅലൈഹിവസല്ലം അരുളി

والذي نفسي بيده لو لم تذنبوا لذهب الله بكم ولجاء بقوم يذنبون فيستغفرون الله تعالى فيغفر لهم.
എൻറെ ആത്മാവ്  നിയന്ത്രിക്കുന്ന അല്ലാഹുവിൽ സത്യം, നിങ്ങൾ തെറ്റുകൾ ചെയ്യുന്നില്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരമായി തെറ്റുകൾ ചെയ്യുന്ന ഒരു സമൂഹത്തെ കൊണ്ടുവരികയും അവർ തെറ്റ് ചെയ്തതിനുശേഷം പശ്ചാത്തപിക്കുകയും രക്ഷിതാവ് പൊറുത്തു കൊടുക്കുകയും ചെയ്യും.

🟤 പാപങ്ങൾ രണ്ട് തരത്തിലാണ്: വൻ പാപവും ചെറു പാപവും. പ്രസ്തുത ഹദീസിന്റെ താല്പര്യം, സ്വാഭാവികമായി സംഭവിക്കുന്ന ചെറു പാപങ്ങളിൽ നിന്ന്  പശ്ചാത്തപിച്ചു  കൊണ്ടിരിക്കുക എന്നതാണ്. നേരെമറിച്ച് പശ്ചാത്തപിക്കാമെന്ന മോഹത്തിൽ വൻപാപങ്ങൾ ചെയ്തു കൂട്ടുക എന്നല്ല.
 ഇത്തരം വ്യാമോഹത്തെ പറ്റി ഖുർആനും ഹദീസും ശക്തമായ താക്കീത് നൽകുന്നുണ്ട്.

🟫 തൗബ സ്വീകരിക്കുന്നതിന് ചില അടിസ്ഥാന കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതുണ്ട്:

➡️ഒന്ന് ; ചെയ്തുപോയ തെറ്റിനെ പറ്റി ഖേദവും അതിൽ ഉറച്ചു നിൽക്കില്ലെന്ന നിശ്ചയവും ഉണ്ടാകണം. ഖേദം ഇല്ലാത്ത തൗബ അസ്വീകാര്യമാണ്.  അല്ലാഹു പറയുന്നു :

(وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ یُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمۡ یَعۡلَمُونَ)
[Surah Aal-E-Imran 135]
എന്തെങ്കിലും നീചകൃത്യം ചെയ്യുകയോ സ്വന്ത ത്തോട് ദ്രോഹം കാണിക്കുകയോ ചെയ്താൽ അല്ലാ ഹുവിനെ ഓർക്കുകയും തങ്ങളുടെ പാപമോചന ത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നവരുമാണവർ. അല്ലാഹു അല്ലാതെ മറ്റാരാണ് പാപങ്ങൾ പൊറു ക്കുക? തങ്ങൾ ചെയ്തുപോയ തെറ്റിൽ അറിഞ്ഞു കൊണ്ട് അവർ ഉറച്ചുനിൽക്കുകയുമില്ല.

➡️രണ്ട് : ചെയ്ത തെറ്റ്  സ്രഷ്ടാവുമായി മാത്രം ബന്ധപ്പെട്ടതാകണം. തെറ്റ് സൃഷ്ടികളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവരോടുള്ള  ബാധ്യത പൂർത്തീകരിക്കപ്പെടുന്നത് വരെ അവൻറെ പശ്ചാത്താപം സ്വീകരിക്കില്ല. മോഷ്ടാവ് ഉടമയ്ക്ക്  മോഷണവസ്തു തിരികെ നൽകിയാലേ അവൻറെ പശ്ചാത്താപം സ്വീകരിക്കുള്ളൂ. അന്യായമായി ഭൂമി കൈവശപ്പെടുത്തിയവൻ ഉടമയ്ക്ക് അത് നൽകിയാലേ അവൻറെ പശ്ചാത്താപം സ്വീകരിക്കുള്ളൂ.

➡️മൂന്ന്: തൗബ, തെളിഞ്ഞ ഹൃദയത്തോടെയും പാപത്തോടുള്ള വെറുപ്പോട് കൂടിയും ഒരിക്കലും അതാവർത്തിക്കില്ല എന്ന ഉറച്ച മനസ്സോടു കൂടി ആയിരിക്കണം.  ഇതിനെയാണ് ഖുർആൻ توبة نصوحة അഥവാ,( ആത്മാര്‍ഥമായ പശ്ചാത്താപം) എന്ന് വിശേഷിപ്പിച്ചത്.

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ تُوبُوۤا۟ إِلَى ٱللَّهِ تَوۡبَةࣰ نَّصُوحًا عَسَىٰ رَبُّكُمۡ أَن یُكَفِّرَ عَنكُمۡ سَیِّـَٔاتِكُمۡ وَیُدۡخِلَكُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ یَوۡمَ لَا یُخۡزِی ٱللَّهُ ٱلنَّبِیَّ وَٱلَّذِینَ ءَامَنُوا۟ مَعَهُۥۖ نُورُهُمۡ یَسۡعَىٰ بَیۡنَ أَیۡدِیهِمۡ وَبِأَیۡمَـٰنِهِمۡ یَقُولُونَ رَبَّنَاۤ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَاۤۖ إِنَّكَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ)
[Surah At-Tahrim 8]

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച

➡️നാല് :  ദാസൻ  തെറ്റിൽ നിന്നും പശ്ചാത്തപിക്കുന്നതിനൊപ്പം ശിഷ്ടകാല ജീവിതം നന്നാക്കി എടുക്കുവാനും പരിശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വീണ്ടും  തെറ്റിലേക്ക് അവൻ വീഴുവാൻ സാധ്യതയുണ്ട് അല്ലാഹു പറയുന്നു : 

( مَنۡ عَمِلَ مِنكُمۡ سُوۤءَۢا بِجَهَـٰلَةࣲ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورࣱ رَّحِیمࣱ)
[Surah Al-An'am 54]

അജ്ഞതമൂലം തിന്മ പ്രവർത്തിക്കുകയും, പിന്നീ ടതിന് ശേഷം പശ്ചാത്തപിക്കുകയും പ്രവർത്തനം നന്നാക്കുകയും ചെയ്താൽ അവൻ അതെല്ലാം പൊറുക്കുന്നവനും മഹാകാരുണികനുമാകുന്നു.

സൂറ ഫുർഖാനിൽ  വൻപാപങ്ങളെപ്പറ്റിയും അതിൻറെ ഭീകര ശിക്ഷകളെ പറ്റിയും വിവരിച്ചശേഷം അല്ലാഹു പറയുന്നു
(إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلࣰا صَـٰلِحࣰا فَأُو۟لَـٰۤىِٕكَ یُبَدِّلُ ٱللَّهُ سَیِّـَٔاتِهِمۡ حَسَنَـٰتࣲۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا)
[Surah Al-Furqan 70]

പക്ഷെ ആരെങ്കിലും ഖേദിച്ചു മടങ്ങുകയും സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങളനു ഷ്ഠിക്കുകയും ചെയ്താൽ അവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊ റുക്കുന്നവനും പരമകാരുണികനുമാകുന്നു.

🟤 തെറ്റുകൾ ചെയ്തു പശ്ചാത്തപിച്ച്, അതിനുശേഷം നന്മകൾ ചെയ്യാൻ സാധിക്കുന്നത് അവന്റെ ജീവിതം പരിശുദ്ധമാണ് എന്നതിൻറെ തെളിവാണ്. ഇപ്രകാരം പശ്ചാത്തപിക്കുന്നത് ഗതകാലജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവരെ പോലെയാണ്.
പശ്ചാത്താപത്തിലൂടെ ദാസൻ പരിശുദ്ധനാകുന്നു. അല്ലാഹു അവന്റെ ജീവിത വിഭവങ്ങളിൽ അഭിവൃദ്ധി നൽകുകയും ചെയ്യുന്നതാണ്.നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി
"مـن لـزم الاستغفار جعل الله له من كل ضيق مخرجا، ومن كل هم فرجا، ورزقه من حيث لا يحتسب‘‘ا

പാപമോചനം തേടുന്നതിനെ വിഷയമാക്കുന്നവർക്ക് എല്ലാ കുടുക്കുകളിൽ നിന്നും അല്ലാഹു മോചനം നൽകുന്നതും എല്ലാ ദുഖത്തിൽ നിന്നും അല്ലാഹു ശമനം നൽകുന്നതും വിചാരിക്കാത്ത ഭാഗത്തിലൂടെ അല്ലാഹു അവന് ഭക്ഷണം നൽകുന്നതുമാണ്

🟫 രക്ഷിതാവ്, നമുക്ക് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങി പരിശുദ്ധ ജീവിതം നയിക്കാനുള്ള ഉതവി നൽകി നൽകുമാറാകട്ടെ .. ആമീൻ.

***********************************************************************************


മആരിഫുല്‍ ഖുര്‍ആന്‍ 


സത്യവിശ്വാസികള്‍ മര്യാദകള്‍ പുലര്‍ത്തുക, 

വിശ്വാസിനികള്‍ മറ സ്വീകരിക്കുക

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 53-55

{يَاأَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَنْ يُؤْذَنَ لَكُمْ إِلَى طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ إِنَّ ذَلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنْكُمْ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ وَمَا كَانَ لَكُمْ أَنْ تُؤْذُوا رَسُولَ اللَّهِ وَلَا أَنْ تَنْكِحُوا أَزْوَاجَهُ مِنْ بَعْدِهِ أَبَدًا إِنَّ ذَلِكُمْ كَانَ عِنْدَ اللَّهِ عَظِيمًا (53) إِنْ تُبْدُوا شَيْئًا أَوتُخْفُوهُ فَإِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (54) لَا جُنَاحَ عَلَيْهِنَّ فِي آبَائِهِنَّ وَلَا أَبْنَائِهِنَّ وَلَا إِخْوَانِهِنَّ وَلَا أَبْنَاءِ إِخْوَانِهِنَّ وَلَا أَبْنَاءِ أَخَوَاتِهِنَّ وَلَا نِسَائِهِنَّ وَلَا مَا مَلَكَتْ أَيْمَانُهُنَّ وَاتَّقِينَ اللَّهَ إِنَّ اللَّهَ كَانَ عَلَى كُلِّ شَيْءٍ شَهِيدًا}

സത്യവിശ്വാസികളെ, ആഹാരം കഴിക്കുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. (ക്ഷണിക്കപ്പെട്ടാല്‍) ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ തോന്നും. അല്ലാഹു സത്യം പറയുന്നതിന് ലജ്ജിക്കുകയില്ല. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്കുപിന്നില്‍ നിന്ന് അവരോട് ചോദിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി അതാണ്. റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല. അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള കാര്യമാണ്.(53) നിങ്ങള്‍ വല്ലതും പ്രകടമാക്കിയാലും മറച്ചുവെച്ചാലും തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്.(54) പ്രവാചകപത്നിമാരുടെ പിതാക്കള്‍, ആണ്‍മക്കള്‍, സഹോദരങ്ങള്‍, സഹോദരമക്കള്‍, സഹോദരി മക്കള്‍, അവരുടെ അടുത്ത സ്ത്രീകള്‍, അടിമകള്‍ ഇവരുടെ വിഷയത്തില്‍ മറ സ്വീകരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധമില്ല. അവര്‍ അല്ലാഹുവിനെ ഭയന്ന് കഴിയട്ടെ. അല്ലാഹു എല്ലാത്തിനും സാക്ഷിയാണ്.(55)

ആശയ സംഗ്രഹം

സത്യവിശ്വാസികളെ, ആഹാരം കഴിക്കാന്‍ വരുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ക്ഷണിക്കപ്പെട്ടാല്‍ തന്നെ ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. അതായത് ഒന്നാമതായി ക്ഷണിക്കപ്പെടാതെ പോകരുത്. ക്ഷണിക്കപ്പെട്ടാല്‍ തന്നെ വളരെ നേരത്തെ പോയി ആഹാരം പ്രതീക്ഷിച്ച് ഇരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മറിച്ച് ആഹാരം തയ്യാറായതിനാല്‍ വരിക എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. കാരണം തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ പുലര്‍ത്തുന്നതും നാവുകൊണ്ട് എഴുന്നേറ്റ് പോവുക എന്ന് പറയാതിരിക്കുന്നതുമാണ്. അല്ലാഹു സത്യം പറയുന്നതിന് ആരോടും ലജ്ജിക്കുകയില്ല. അതുകൊണ്ട് പടച്ചവന്‍ തുറന്ന് പറയുന്നു. ഇനി മുതല്‍ പ്രവാചക പത്നിമാര്‍ നിങ്ങളോട് മറ സ്വീകരിക്കുന്നതാണ്. ആകയാല്‍ ഇനി മുതല്‍ നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്ക് പുറത്ത് നിന്ന് അവരോട് ചോദിക്കുക. അതായത് ആവശ്യമില്ലാതെ മറയുടെ അരികിലേക്ക് പോകാനോ സംസാരിക്കാനോ പാടുള്ളതല്ല.  എന്നാല്‍ അത്യാവശ്യത്തിന് സംസാരിക്കാന്‍ അനുവാദവുമുണ്ട്. പക്ഷേ, അത് പരസ്പരം നോക്കിക്കൊണ്ടാകരുത്. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി ഇതിലൂടെ ഉണ്ടാകുന്നതാണ്. അതായത് ഇന്നുവരെ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള മനസ്സ് പരിശുദ്ധമാണ്. വരും കാലങ്ങളിലും ഈ പരിശുദ്ധി നിലനില്‍ക്കുന്നതാണ്. പ്രവാചകനോടുള്ള ഉപദ്രവം നിഷിദ്ധമാക്കപ്പെട്ടത് അനാവശ്യമായി ഇരിക്കുന്നതില്‍ മാത്രം പരിമിതമല്ല. ഒരു നിലയിലും റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല. അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള പാപമാണ്. ഈ വിവാഹം നിഷിദ്ധമായത് പോലെ ഇത്തരം കാര്യങ്ങള്‍ നാവ് കൊണ്ട് പറയുന്നതും മനസ്സില്‍ ഉറപ്പിക്കുന്നതും വലിയ പാപമാണ്. ആകയാല്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വല്ലതും നാവുകൊണ്ട് പ്രകടമാക്കിയാലും ഹൃദയത്തില്‍  മറച്ചുവെച്ചാലും എല്ലാം അല്ലാഹു അറിയുന്നുണ്ട്. കാരണം തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുന്നതുമാണ്. മേല്‍ പറയപ്പെട്ട മറയുടെ കല്‍പ്പനയില്‍ നിന്നും താഴെ പറയുന്ന രൂപങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു: പ്രവാചകപത്നിമാരുടെ പിതാക്കള്‍, ആണ്‍മക്കള്‍, സഹോദരങ്ങള്‍, സഹോദരമക്കള്‍, സഹോദരി മക്കള്‍, അവരുടെ അടുത്ത സ്ത്രീകള്‍, അടിമകള്‍ ഇവരുടെ വിഷയത്തില്‍ മറ സ്വീകരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധമില്ല. അതായത് ഇവരുടെ മുന്നല്‍ അവര്‍ക്ക് വരാന്‍ അനുവാദമുണ്ട്. പ്രവാചക പത്നിമാര്‍ ഈ നിയമങ്ങളെ പാലിക്കുന്ന വിഷയത്തില്‍ അവര്‍ അല്ലാഹുവിനെ ഭയന്ന് കഴിയട്ടെ. ഇതിന് എതിരായ ഒന്നും പ്രവര്‍ത്തിക്കാതിരിക്കട്ടെ. അല്ലാഹു എല്ലാത്തിനും സാക്ഷിയാണ്. അല്ലാഹു എല്ലാം അറിയുന്നുണ്ട്. അല്ലാഹുവില്‍ നിന്നും ഒന്നും മറയുന്നതല്ല. കല്‍പ്പനയ്ക്കെതിര് പ്രവര്‍ത്തിക്കുന്നവര്‍ പടച്ചവന്‍റെ ശിക്ഷയെ ഭയന്ന് കൊള്ളട്ടെ. 

വിവരണവും വ്യാഖ്യാനവും

ഈ ആയത്തുകളില്‍ ഇസ്ലാമിലെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് ചില നിയമങ്ങളും മര്യാദകളും വിവരിച്ചിരിക്കുന്നു. ഇതില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ റസൂലുല്ലാഹി (സ)യുടെ വീടും കുടുംബവുമായി ബന്ധപ്പെട്ടതാണെങ്കിലും ഇതിന്‍റെ ആശയ തലങ്ങള്‍ വളരെ വിശാലമാണ്. 
ഒന്നാമത്തെ കല്‍പ്പന, ആഹാര സല്‍ക്കാരത്തിലെ മര്യാദകള്‍. സത്യവിശ്വാസികളെ, ആഹാരം കഴിക്കുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. (ക്ഷണിക്കപ്പെട്ടാല്‍) ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ തോന്നും. അല്ലാഹു സത്യം പറയുന്നതിന് ലജ്ജിക്കുകയില്ല! ഇതില്‍ ആഹാര സല്‍ക്കാരവുമായി ബന്ധപ്പെട്ട ചില നിയമങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഇതിലെ നിയമങ്ങള്‍ എല്ലാ മുസ്ലിംകള്‍ക്കും പൊതുവായി ബാധകമാണെങ്കിലും അവതരണ പശ്ചാത്തലം റസൂലുല്ലാഹി (സ)യുടെ വീടുമായി ബന്ധപ്പെട്ടതിനാലാണ് പ്രവാചക ഭവനങ്ങള്‍ എന്ന് പ്രയോഗിച്ചിരിക്കുന്നത്. ഈ വചനത്തില്‍ പറയപ്പെട്ട നിയമ മര്യാദകള്‍ ഇങ്ങനെ സമഗ്രിക്കാം: 1. അനുവാദമില്ലാതെ വീടുകളില്‍ പ്രവേശിക്കരുത്. 2. പ്രവേശിക്കാന്‍ അനുവാദം നല്‍കപ്പെടുകയും അത് ആഹാരത്തിന് വേണ്ടി ആയിരിക്കുകയും ചെയ്താല്‍ നേരെത്തെ വന്ന് ആഹാരം തയ്യാറാകുന്നതും പ്രതീക്ഷിച്ചിരിക്കരുത്. നാളിരീന എന്നതിന്‍റെ നാളിറിന്‍റെ അര്‍ത്ഥം ഇവിടെ പ്രതീക്ഷിക്കുന്നവന്‍ എന്നാണ്. ഇന എന്നതിന്‍റെ അര്‍ത്ഥം ആഹാരം പാകമാകലാണ്. ഈ ആയത്തില്‍ ഇല്ലാ, ഗയ്റ എന്നീ പദങ്ങളിലൂടെ രണ്ട് മര്യാദകള്‍ ഉണര്‍ത്തുന്നു. ഒന്ന്, അനുവാദമില്ലാതെ പ്രവേശിക്കരുത്. രണ്ട്, സമയത്തിന് മുന്‍പ് ആഹാരം പാകമാകുന്നതിനെ പ്രതീക്ഷിക്കരുത്. വിളിക്കപ്പെടുന്ന സമയത്ത് വീട്ടില്‍ പ്രവേശിക്കുക. മൂന്ന്, ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സ്വന്തം ജോലികള്‍ക്കുവേണ്ടി പിരിയുക. സല്‍ക്കാരം നടന്ന വീട്ടില്‍ സംസാരിക്കാന്‍ വേണ്ടി ഇരിക്കരുത്. കുറിപ്പ്: ഇത് അതിഥികള്‍ ആഹാരം കഴിച്ചതിന് ശേഷം ദീര്‍ഘനേരം ഇരിക്കുന്നത് ആതിഥേയന് ബുദ്ധുമുട്ട് ഉണ്ടാകുന്ന പൊതു അവസ്ഥകളിലാണ്. ചിലപ്പോള്‍ അദ്ദേഹം വിരമിച്ച് മറ്റ് ജോലികളില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കും. അല്ലെങ്കില്‍ വേറെ ആളുകളെ സല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടായിരിക്കും. എന്നാല്‍ ആഹാരം കഴിഞ്ഞ ശേഷം ദീര്‍ഘനേരം ഇരുന്ന് സംസാരിക്കുന്നതുകൊണ്ട് ആതിഥേയന് ബുദ്ധിമുട്ട് ഇല്ലായെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങള്‍ ഇതില്‍ നിന്നും ഒഴിവാണ്. ഇന്നത്തെ സല്‍ക്കാരങ്ങളുടെയും പാര്‍ട്ടികളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇത് പ്രവാചകന് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന വചനം ഇത് അറിയിക്കുന്നുണ്ട്. അതായത് ആഹാരം കഴിഞ്ഞ ശേഷം സംസാരത്തില്‍ മുഴുകുന്നതിനെ തടഞ്ഞിരിക്കുന്നത് ഇപ്രകാരം ചെയ്യുന്നത് കൊണ്ട് റസൂലുല്ലാഹി (സ)യ്ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ ആണ്. കാരണം അന്ന് ആഹാരത്തിന് സൗകര്യം ചെയ്തിരുന്നത് സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്താണ്. അവിടെ അതിഥികള്‍ ദീര്‍ഘനേരം ഇരിക്കുന്നത് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം വ്യക്തമാണ്. തുടര്‍ന്ന് അല്ലാഹു പറയുന്നു: റസൂലുല്ലാഹി (സ)യ്ക്ക് അതിഥികളുടെ ഈ സംസാരത്തിലൂടെ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും അതിഥികള്‍ ആയതുകൊണ്ട് അവരെ മര്യാദ പഠിപ്പിക്കാന്‍ റസൂലുല്ലാഹി (സ) ലജ്ജിക്കുന്നതാണ്. എന്നാല്‍ സത്യമായ കാര്യം പറയുന്നതിന് അല്ലാഹു ലജ്ജിക്കുന്നതല്ല. മസ്അല: ഈ വാക്യത്തില്‍ അതിഥികളെ പരിഗണിക്കുന്നതിനും ആദരിക്കുന്നതിനും എത്ര ഗൗരവമാണ് നല്‍കിയിരിക്കുന്നതെന്ന് ചിന്തിക്കുക. അതിഥികളുടെ മര്യാദകള്‍ പഠിപ്പിക്കേണ്ടത് റസൂലുല്ലാഹി (സ)യുടെ ജോലി ആയിരുന്നിട്ടും അതിഥിയെ പരിഗണിച്ചുകൊണ്ട് റസൂലുല്ലാഹി (സ) അതിനെ പിന്തിക്കുകയും അല്ലാഹു ആയത്ത് അവതരിപ്പിച്ച് അതിനെ പഠിപ്പിക്കുകയും ചെയ്തു. 
രണ്ടാമത്തെ കല്‍പ്പന, സ്ത്രീകളുടെ മറ. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്കുപിന്നില്‍ നിന്ന് അവരോട് ചോദിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി അതാണ്! ഈ വചനത്തിലും പ്രത്യേകമായ അവതരണ പശ്ചാത്തലം കാരണം പ്രവാചക പത്നിമാരെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇതിലെ നിയമം മുഴുവന്‍ സമുദായത്തിനും ബാധകമാണ്. നിയമത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: സ്ത്രീകളില്‍ നിന്നും മറ്റ് പുരുഷന്മാര്‍ക്ക് പാത്രം, വസ്ത്രം മുതലായ സാധനങ്ങള്‍ വാങ്ങേണ്ടി വന്നാല്‍ അവര്‍ മുന്നില്‍ നിന്ന് വാങ്ങരുത്. മറിച്ച് മറയുടെ പിന്നില്‍ നിന്നും വാങ്ങുക. അല്ലാഹു പറയുന്നു: ഈ മറയുടെ നിയമം പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിനെ മാനസിക, പൈശാചിക ചിന്തകളില്‍ നിന്നും പരിശുദ്ധമാക്കുന്നതാണ്. 
സ്ത്രീകളുടെ പര്‍ദ്ദയുടെ പ്രാധാന്യം. ഇവിടെ ഒരു കാര്യം ചിന്തിക്കുക: ഇവിടെ മറയുമായി ബന്ധപ്പെട്ട ഈ നിയമങ്ങള്‍ ഇറങ്ങിയത് പവിത്ര പത്നിമാരുടെയും സഹാബാ മഹത്തുക്കളുടെയും വിഷയത്തിലാണ്. പവിത്ര പത്നിമാരുടെ ജീവിത വിശുദ്ധി 33-ാം ആയത്തിന്‍റെ വിവരണത്തില്‍ വിശദമായി വന്നിട്ടുണ്ട്. അതുപോലെ സഹാബത്തിന്‍റെ മഹത്വം വളരെ വ്യക്തമാണ്. അവരില്‍ പലരും മലക്കുകളേക്കാളും ഉന്നതരാണ്. എന്നാല്‍ കാര്യം ഇതെല്ലാം ആയിരുന്നെങ്കിലും അവരുടെ മനസ്സിന്‍റെ പരിശുദ്ധിയ്ക്കും മാനസിക ദുര്‍ബോധനങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കും അവര്‍ക്കിടയില്‍ മറവേണമെന്ന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നാം ആരെങ്കിലും സഹാബാ മഹത്തുക്കളേക്കാള്‍ ഉന്നതരാണെന്നും നമ്മുടെ ഭാര്യമാര്‍ പവിത്ര പത്നിമാരേക്കാള്‍ ഉള്‍കൃഷ്ടരാണെന്നും നമുക്ക് പറയാന്‍ സാധിക്കുമോ? ഇത്തരുണത്തില്‍ നാം സ്ത്രീകളുമായി കൂടിക്കലര്‍ന്ന് കഴിയുന്നത് എത്രമാത്രം നാശകരമാണെന്ന് നാം തന്നെ ചിന്തിക്കുക. 
ഉപര്യുക്ത ആയത്തിന്‍റെ അവതരണ പശ്ചാത്തലം. ഈ ആയത്തിന്‍റെ അവതരണവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കിടയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. എല്ലാ സംഭവങ്ങളും ഇതിന്‍റെ അവതരണത്തിന് കാരണമായിരിക്കാം. വിളിക്കാതെ സല്‍ക്കാരത്തിന് പോകരുതെന്നും ആഹാരത്തെ പ്രതീക്ഷിക്കുന്ന നിലയില്‍ ചെല്ലരുതെന്നും മര്യാദ പഠിപ്പിക്കുന്ന വചനത്തിന്‍റെ അവതരണ പശ്ചാത്തലം സുലൈമാനുബ്നു അര്‍ഖം (റ) വിവരിക്കുന്നു: ക്ഷണമില്ലാതെ ഏതെങ്കിലും വീട്ടില്‍ പ്രവേശിക്കുകയും ആഹാരത്തെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്ന അലസന്മാരുടെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. (ഇബ്നു അബീ ഹാതിം). അനസ് (റ) വിവരിക്കുന്നു: ആഹാരം പ്രതീക്ഷിക്കുകയും ആഹാര സമയത്തിന് മുന്‍പ് തന്നെ റസൂലുല്ലാഹി (സ)യുടെ വീട്ടില്‍ പോയി പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയും ആഹാരം വെക്കപ്പെടുമ്പോള്‍ ഭക്ഷിക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ചാണ് ഈ ആയത്തിലെ ആദ്യ വചനങ്ങള്‍ അവതരിച്ചത്. (ബുഖാരി). പുരുഷന്മാരും സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് വന്നിരുന്ന ആദ്യ കാലത്താണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. 
ഈ ആയത്തിലെ രണ്ടാമത്തെ കല്‍പ്പനയായ മറയുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് രണ്ട് നിവേദനങ്ങളുണ്ട്. 1. അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ)യോട് ഉമര്‍ (റ) പറയുന്നു: അല്ലാഹുവിന്‍റെ ദൂതരേ, താങ്കളുടെ അരികില്‍ നല്ലവരും അല്ലാത്തവരും എല്ലാ വിഭാഗം ജനങ്ങളും വരാറുണ്ട്. താങ്കള്‍ പവിത്ര പത്നിമാരോട് മറ സ്വീകരിക്കാന്‍ പറഞ്ഞാല്‍ കൊള്ളാമായിരുന്നു. അപ്പോള്‍ ഈ ആയത്ത് അവതരിച്ചു. (ബുഖാരി). 2. ഉമറുല്‍ ഫാറൂഖ് (റ) പറയുന്നു: എന്‍റെ രക്ഷിതാവിനോട് ഞാന്‍ മൂന്ന് കാര്യങ്ങള്‍ യോജിച്ചിട്ടുണ്ട്. ഞാന്‍ റസൂലുല്ലാഹി (സ)യോട് പറഞ്ഞു: മഖാം ഇബ്റാഹീമിനെ നമസ്കാര സ്ഥലമാക്കിയാല്‍ കൊള്ളാമായിരുന്നു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട ആയത്ത് അവതരിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ പത്നിമാരുടെ മുന്നില്‍ നല്ലവരും അല്ലാത്തവരുമായ എല്ലാവരും വരാറുണ്ട്. അവരോട് മറ സ്വീകരിക്കാന്‍ കല്‍പ്പിച്ചാല്‍ കൊള്ളാമായിരുന്നു. അപ്പോള്‍ ഈ ആയത്ത് അവതരിച്ചു. പവിത്ര പത്നിമാര്‍ അല്‍പ്പം കടുപ്പം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു: റസൂലുല്ലാഹി (സ) നിങ്ങളെ വിവാഹം മോചനം നടത്തിയാല്‍ നിങ്ങളേക്കാള്‍ ഉത്തമരായ ഇണകളെ കൊടുക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഇതേ രീതിയിലുള്ള ആയത്ത് ഖുര്‍ആനില്‍ അവതരിച്ചു. (ബുഖാരി). കുറിപ്പ്: ഉമര്‍ (റ) ഈ ഹദീസില്‍ മര്യാദയുടെ ശൈലി ഉപയോഗിച്ചത് ശ്രദ്ധേയമാണ്. എന്‍റെ രക്ഷിതാവ് എന്നോട് യോജിച്ചു എന്ന് പറയുന്നതിന് പകരം ഞാന്‍ രക്ഷിതാവിനോട് യോജിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്! 
മറ്റൊരു സംഭവം ഇപ്രകാരമാണ്: അനസ് (റ) വിവരിക്കുന്നു: മറയുമായി ബന്ധപ്പെട്ട ഈ ആയത്ത് അവതരിച്ചതിനെക്കുറിച്ച് എനിയ്ക്ക് നന്നായിട്ട് അറിയാം. കാരണം ഞാന്‍ ആ സംഭവത്തിന് സാക്ഷിയായിരുന്നു. സയ്നബ് ബീവി (റ)യുടെ വിവാഹം കഴിഞ്ഞ് വീട് കൂടിയപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) വിവാഹ സല്‍ക്കാരത്തിന് വേണ്ടി അല്‍പ്പം ആഹാരം പാചകം ചെയ്തു. എന്നാല്‍ ആഹാരം കഴിച്ച ശേഷം കുറച്ചാളുകള്‍ അവിടെ തന്നെ ഇരുന്ന് സംസാരം ആരംഭിച്ചു. റസൂലുല്ലാഹി (സ) വീട്ടിലുണ്ടായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ സയ്നബ് ബീവി (റ)യും അവിടെ ഉണ്ടായിരുന്നു. അവര്‍ ലജ്ജ കാരണം ഭിത്തിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു. ജനങ്ങള്‍ നീണ്ട നേരം ഇരിക്കുന്നത് കണ്ട് റസൂലുല്ലാഹി (സ)യ്ക്ക് വിശമമായി. റസൂലുല്ലാഹി (സ) പുറത്തേക്ക് വന്നു. മറ്റ് പവിത്ര പത്നിമാരെ കാണാനും സലാം പറയാനും പോയി. റസൂലുല്ലാഹി (സ) മടങ്ങി വന്നപ്പോഴും അവര്‍ അവിടെ തന്നെ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. റസൂലുല്ലാഹി (സ) മടങ്ങി വന്നപ്പോള്‍ അവര്‍ക്ക് ബോധമുണ്ടാവുകയും എഴുന്നേറ്റ് പോവുകയും ചെയ്തു. റസൂലുല്ലാഹി (സ) വീട്ടിനകത്തേക്ക് പോയി അല്‍പ്പം കഴിഞ്ഞ് പുറത്തേക്ക് വന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്താണ് ഹിജാബിന്‍റെ ആയത്ത് അവതരിച്ചത്.(തിര്‍മിദി). അനസ് (റ) ഈ സംഭവം വിവരിച്ചുകൊണ്ട് പ്രസ്താവിച്ചു: ഈ ആയത്ത് അവതരിച്ചപ്പോള്‍ ഞാന്‍ റസൂലുല്ലാഹി (സ)യുടെ അരികില്‍ തന്നെ ഉണ്ടായിരുന്നു. എന്‍റെ മുന്നില്‍ വെച്ചാണ് ഈ ആയത്ത് അവതരിച്ചത്. (തിര്‍മിദി). ചുരുക്കത്തില്‍ ഈ ആയത്തിന്‍റെ അവതരണ പശ്ചാത്തലത്തില്‍ മൂന്ന് നിവേദനങ്ങളുണ്ട്. അവയ്ക്കിടയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. മറിച്ച് മൂന്ന് സംഭവങ്ങളും ഈ ആയത്ത് അവതരിക്കാന്‍ കാരണമായി. 
മൂന്നാമത്തെ കല്‍പ്പന, റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല! ഇതിന് മുന്‍പുള്ള പൊതുവായ വാചകത്തില്‍ റസൂലുല്ലാഹി (സ)യ്ക്ക് ഉപദ്രവകരമായ സര്‍വ്വ വാചകങ്ങളും കര്‍മ്മങ്ങളും നിഷിദ്ധമാക്കി. ഈ ആയത്തില്‍ റസൂലുല്ലാഹി (സ)യുടെ പത്നിമാരെ റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് ശേഷം വിവാഹം കഴിക്കുന്നത് നിഷിദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ആയത്തിലെ ഈ അവസാന കല്‍പ്പന ഒഴച്ച് മറ്റ് കല്‍പ്പനകളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണ്. കാരണം ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം ഇദ്ദ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കും വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ വിയോഗാനന്തരം പവിത്ര പത്നിമാരെ ആരും വിവാഹം കഴിക്കാന്‍ പാടുള്ളതല്ല. ഇതിന്‍റെ ഒരു കാരണം പ്രവാചക പത്നിമാര്‍ എല്ലാവരും സത്യവിശ്വാസികളുടെ മാതാക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഇവര്‍ ആത്മീയ മാതാക്കളായിരുന്നതിനാല്‍ മക്കള്‍ എല്ലാവരും പരസ്പരം സഹോദരങ്ങളും വിവാഹ ബന്ധം നിഷിദ്ധമായവരുമാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ അവരെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. മറ്റൊരു കാരണം ഇതാണ്: റസൂലുല്ലാഹി (സ) ഖബ്ര്‍ ശരീഫില്‍ ജീവനോടെ ഇരിക്കുകയാണ്. റസൂലുല്ലാഹി (സ)യുടെ വിയോഗം വീട്ടില്‍ നിന്നും മറഞ്ഞ് കഴിയുന്ന ഭര്‍ത്താവിനെപ്പോലെയാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ)യുടെ അനന്തരവകാശം വീതിക്കപ്പെട്ടില്ല. ഈ കാരണത്താല്‍ മറ്റ് ഭര്‍ത്താക്കന്മാരുടെ മരണത്തോടെ ഉണ്ടാകുന്ന അവസ്ഥ റസൂലുല്ലാഹി (സ) പത്നിമാര്‍ക്ക് ഉണ്ടാകുന്നതല്ല. വേറൊരു കാരണം ഇതാണ്: സ്വര്‍ഗ്ഗത്തില്‍ ഓരോ സ്ത്രീകളം അവസാന ഭര്‍ത്താക്കന്മാരുടെ കൂട്ടത്തിലായിരിക്കുമെന്നാണ് നിവേദനങ്ങള്‍ അറിയിക്കുന്നത്. ഹുദൈഫ (റ) ഭാര്യയോട് ഇപ്രകാരം വസിയ്യത്ത് ചെയ്തു: നിങ്ങള്‍ സ്വര്‍ഗ്ഗത്തിലും എന്‍റെ ഭാര്യയായി ആഗ്രഹിക്കുന്നെങ്കില്‍ എനിയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കരുത്. കാരണം സ്വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ അവസാന ഭര്‍ത്താവിന്‍റെ കൂട്ടത്തില്‍ ആയിരിക്കുന്നതാണ്. (ഖുര്‍തുബി). ഈ കാരണത്താല്‍ അല്ലാഹു ഇഹലോകത്ത് റസൂലുല്ലാഹി (സ)യുടെ പവിത്ര പത്നിമാരാവുക എന്ന മഹത്വം കനിഞ്ഞരുളിയവര്‍ പരലോകത്തിലും സ്വര്‍ഗ്ഗത്തിലും ഈ മഹത്വം നിലനില്‍ക്കുന്നതിന് അവര്‍ മറ്റാരെയും വിവാഹം കഴിക്കാന്‍ പാടില്ല. ഈ കാരണങ്ങള്‍ കൂടാതെ, മറ്റൊരു കാരണം തന്‍റെ ഭാര്യയെ മറ്റാരെങ്കിലും വിവാഹം കഴിക്കുന്നത് ഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഭര്‍ത്താക്കന്മാരുടെ ഈ ആഗ്രഹം നിറവേറ്റാന്‍ ഭാര്യമാര്‍ നിയമപരമായി നിര്‍ബന്ധിതരല്ല. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ ഈ പ്രകൃതിപരമായ ആഗ്രഹത്തെ അല്ലാഹു വിലമതിക്കുകയും വിശിഷ്ടമായ നിലയില്‍ സമുദായത്തിന് ഈ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കുറിപ്പ്: റസൂലുല്ലാഹി (സ)യുടെ വിയോഗം വരെ ഭാര്യമാരായിരുന്ന പവിത്ര പത്നിമാരുടെ വിഷയത്തില്‍ ഇത് തന്നെയാണ് നിയമം എന്നതില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. എന്നാല്‍ റസൂലുല്ലാഹി (സ) വിവാഹ മോചനം ചെയ്യുകയോ മറ്റെന്തെങ്കിലും കാരണത്താല്‍ വിവാഹത്തില്‍ നിന്നും മാറുകയോ ചെയ്തവരുടെ വിഷയത്തില്‍ ഫുഖഹാഇന്‍റെ അഭിപ്രായം വ്യത്യസ്തമാണ്. ഖുര്‍തുബിയില്‍ അതിന്‍റെ വിവരണമുണ്ട്. 
അവസാനമായി അല്ലാഹു പറയുന്നു: അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള കാര്യമാണ്! അതായത് റസൂലുല്ലാഹി (സ)യെ ഏതെങ്കിലും നിലയില്‍ ഉപദ്രവിക്കുന്നതും റസൂലുല്ലാഹി (സ)യുടെ വിയോഗാനന്തരം പവിത്ര പത്നിമാരെ വിവാഹം കഴിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ പാപമാണ്. അടുത്ത ആയത്തില്‍ അല്ലാഹു ഇതേ വിഷയം വീണ്ടും ആവര്‍ത്തിക്കുന്നു: നിങ്ങള്‍ വല്ലതും പ്രകടമാക്കിയാലും മറച്ചുവെച്ചാലും തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്! അതെ അല്ലാഹു മനസ്സിലെ ഉദ്ദേശങ്ങളെയും വിചാരങ്ങളെയും അറിയുന്നവനാണ്. നിങ്ങള്‍ എന്തെങ്കിലും മറച്ചുവെച്ചാലും പ്രകടമാക്കിയാലും എല്ലാം അല്ലാഹുവിന്‍റെ മുന്നില്‍ വ്യക്തമാണ്. മേല്‍ പറയപ്പെട്ട നിയമങ്ങളുടെ വിഷയത്തില്‍ യാതൊരുവിധ സംശയങ്ങളും വിമര്‍ശനങ്ങളും മനസ്സില്‍ വെക്കരുതെന്നും ഈ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ നിന്നും പരിപൂര്‍ണ്ണമായി അകന്ന് കഴിയണമെന്നും ഈ ആയത്ത് ശക്തമായി ഉണര്‍ത്തുന്നു. മേല്‍ പറയപ്പെട്ട ആയത്തില്‍ മൂന്ന് നിയമങ്ങളാണ് വിവരിക്കപ്പെട്ടത്. ഇതില്‍ സ്ത്രീകളുടെ മറയുടെ കാര്യം പലകാരണങ്ങളാല്‍ വിശദീകരണം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഈ കാര്യം അല്‍പ്പം വിശദമായി ഇവിടെ കുറിക്കുന്നു. 

*********************************************************************************

മആരിഫുല്‍ ഹദീസ്


ദിക്റുല്ലാഹ്-2

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

നാവുകൊണ്ട് ദിക്ർ ചൊല്ലുന്നതിന്റെ മഹത്വം

9. അബ്ദുല്ലാഹിബ്‌നു ബുസ്ർ വിവരിക്കുന്നു: റസൂലുല്ലാഹി (സ)യിലേക്ക് ഒരു ഗ്രാമീണൻ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളിൽ ഏറ്റവും ഉത്തമൻ ആരാണ്? റസൂലുല്ലാഹി (സ) അരുളി: ദീർഘായുസ്സ് ലഭിക്കുകയും പ്രവർത്തനങ്ങൾ നന്നാവുകയും ചെയ്തവൻ. അദ്ദേഹം ചോദിച്ചു: കർമ്മങ്ങളിൽ ശ്രേഷ്ടമായ കർമ്മം ഏതാണ്? റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് നനഞ്ഞ നിലയിൽ ഇഹലോകത്തോട് വിട പറയലാണ്. (അഹ്മദ്, തിർമിദി) 
വിവരണം: സൽക്കർമ്മങ്ങളോടൊപ്പം ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ മനുഷ്യൻ വലിയ പുരോഗതി പ്രാപിക്കുന്നതും അല്ലാഹുവിന്റെ തൃപ്തിയ്ക്കും കാരുണ്യത്തിനും കൂടുതൽ അർഹനാകുന്നതുമാണ്. അതുകൊണ്ട് അത്തരം ആളുകൾ ജനങ്ങളിൽ ഉന്നതരാണ്. അതുപോലെ ജീവിതം മുഴുവനും വിശിഷ്യാ അവസാനനേരം അല്ലാഹുവിന്റെ ദിക്‌റിൽ മുഴുകുക എന്നത് ഏറ്റവും ഉന്നത കർമ്മമാണ്. നാവ് നനയുക എന്നതിന്റെ ആശയം ആഗ്രഹത്തോടെയും രസാനുഭൂതികളോടെയും അല്ലാഹുവിനെ സ്മരിക്കുക എന്നതാണ്. തീർച്ചയായും ഈ കർമ്മം വളരെയധികം പ്രിയങ്കരവും വില പിടിച്ചതുമാണ്. ഇതിന്റെ വില മനസ്സിലാക്കിയവർ എന്ത് ചിലവഴിക്കും ഇത് കരസ്ഥമാക്കാൻ പരിശ്രമിക്കുകയും സന്തോഷത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. എന്നാൽ അല്ലാഹുവിന്റെ ദിക്‌റുമായി ജീവിതം ഇണങ്ങിച്ചേരുകയും അല്ലാഹുവന്റെ ദിക്ർ ആത്മാവിന്റെ പ്രിയങ്കര ആഹാരമായി മാറുകയും ചെയ്യുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടായിത്തീരുന്നത്. 
10. അബ്ദുല്ലാഹിബ്‌നു ബുസ്ർ (റ) വിവരിക്കുന്നു: ഒരു വ്യക്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, നന്മയുടെ പ്രവർത്തനങ്ങൾ ധാരാളമുണ്ട്. അവകളെല്ലാം നിർവ്വഹിക്കാൻ എനിയ്ക്ക് ശേഷിയില്ല. ആകയാൽ ശക്തമായ നിലയിൽ മുറുകെ പിടിക്കാൻ സാധിക്കുന്നതും അതോടൊപ്പം ഞാൻ മറന്ന് പോകുന്ന നിലയിൽ അധികമല്ലാത്തതുമായ ഒരു നന്മ എനിയ്ക്ക് പറഞ്ഞുതരിക. റസൂലുല്ലാഹി (സ) അരുളി: താങ്കളുടെ നാവ് അല്ലാവിന്റെ ദിക്ർ കൊണ്ട് നനഞ്ഞതായിരിക്കാൻ ശ്രദ്ധിക്കുകയും അത് പതിവാക്കുകയും ചെയ്യുക. (തിർമിദി)
വിവരണം: അല്ലാഹുവിന്റെ ദിക്ർ കൊണ്ട് നാവ് നനഞ്ഞിരിക്കുക എന്നത് ഇരുലോക വിജയത്തിന് മതിയാകുന്ന ലളിതവും ഉന്നതവുമായ കാര്യമാണ്. 
11. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഇദ്ദേഹം ഭ്രാന്തനാണെന്ന് ജനങ്ങൾ പറയുന്ന നിലയിൽ അധികമായി അല്ലാഹുവിന്റെ ദിക്ർ ചൊല്ലുക. (അഹ്മദ്, അബൂയഅ്‌ല) 
വിവരണം: അധികമായി അല്ലാഹുവിനെ ദിക്ർ ചൊല്ലാൻ ഭാഗ്യം ലഭിക്കുകയും അത് കാരണം ഭൗതിക കാര്യങ്ങളിൽ നിന്നും മുഖം തിരിച്ച് അല്ലാഹുവിന്റെ സ്മരണയിലും അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങളിലും മുഴുകിക്കഴിയുകയും അല്ലാഹുവിന്റെ നാമം അധികമായി സ്മരിക്കുകയും ചെയ്യുന്ന മഹത്തുക്കളെ ഈ മഹാഭാഗ്യത്തിന് അവസരമുണ്ടാകാത്ത ഭൗതിക പ്രേമികൾ കാണുമ്പോൾ അവരെക്കുറിച്ച് ഭ്രാന്തന്മാരെന്ന് അഭിപ്രായപ്പെടുന്നതാണ്. യഥാർത്ഥത്തിൽ ഭ്രാന്തന്മാർ ഭൗതിക കാര്യങ്ങളിൽ മത്ത് പിടിച്ച് കിടക്കുന്നവർ തന്നെയാണ്. 
അല്ലാഹുവിന്റെ ദിക്‌റിൽ നിന്നുള്ള അകൽച്ച വലിയ നഷ്ടവും നാശവുമാണ് 

12. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഒരു സ്ഥലത്ത് ഇരിക്കുകയും അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്താൽ അത് അവന് വലിയ നാശത്തിനും നഷ്ടത്തിനും കാരണമാകുന്നതാണ്. ഒരാൾ എവിടെയെങ്കിലും കിടക്കുകയും അല്ലാഹുവിനെ ധ്യാനിക്കാതിരിക്കുകയും ചെയ്താൽ ആ കിടത്തവും അവന് വലിയ നാശത്തിനും നഷ്ടത്തിനും കാരണമാകുന്നതാണ്. (അബൂദാവൂദ്) 
13. ഇബ്‌നു ഉമർ നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ ദിക്ർ കൂടാതെയുള്ള സംസാരങ്ങൾ അധികരിപ്പിക്കരുത്. കാരണം അധികമായ സംസാരം മനസ്സിന്റെ കാഠിന്യവും ബോധക്കേടും ഉണ്ടാക്കുന്നതാണ്. മനസ്സ് കഠിനമായവർ അല്ലാഹുവിൽ നിന്നും ഏറ്റവും കൂടുതൽ അകന്നവരാണ്. (തിർമിദി)
വിവരണം: അല്ലാഹുവിന്റെ ദിക്‌റിനെക്കൂടാതെ സദാസമയവും നാവിനെ ചലിപ്പിക്കുന്നത് പതിവാക്കിയവരുടെ മനസ്സിൽ കാഠിന്യവും ഇരുളും ഉണ്ടാകുന്നതും അവർ അല്ലാഹുവിന്റെ വിശിഷ്ടമായ സാമിപ്യ അനുഗ്രഹങ്ങളിൽ നിന്നും അകറ്റപ്പെടുന്നതുമാണ്. ഇത്തരം അവസ്ഥയിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ. 


**********************************************************************************

ബാനീ ദാറുല്‍ ഉലൂം ഭാഗം-10

അല്‍ ബാഖിയാത്തുസ്വാലിഹാത്ത്


ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

 
ഹസ്രത്ത് ശംസുൽ ഇസ്‌ലാം നാനൂത്ഥവി (റ) യുടെ മഹത്ചരിതം ബാഹ്യമായി അവസാനിച്ചെങ്കിലും മഹാനവർകളുടെ പ്രവർത്തനഫലമായി വിയോഗാനന്തരവും നിലനിന്ന ഇന്നും നിലനിൽക്കുന്ന ചില സദ്ഫലങ്ങളെ കുറഇച്ചുകൂടി പരാമർശിക്കുന്ന ചില സദ്ഫലങ്ങളെ കുറിച്ചൂകിട പരാമർശിക്കൽ അത്യാവശ്യമാണത്. ഒരു വൃക്ഷത്തിന്റെ തന്നെ മേന്മകളാണല്ലോ അതിന്റെ ഫലങ്ങളും. എന്നാൽ, അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായ ഹസ്രത്തിന്റെ ബാഖിയാത്തുസ്സാലിഹാത്തിനെ (നിലനിൽക്കുന്ന ഫലങ്ങൾ) കുറിച്ച് എന്ത് എഴുതനാണ്? അറ്റമില്ലാത്ത ഒരു സമുദ്രമാണ്. എങ്കിലും ചുരുങ്ങിയ നിലയിൽ അഞ്ച് കാര്യങ്ങൾ ഇവിടെ കൊടുക്കുകയാണ്. 1. ഹസ്രത്തിന്റെ ശാരീരിക സ്മാരകങ്ങളായ സന്താനപരമ്പര 2. വിശുദ്ധ ശിക്ഷണങ്ങളുടെ ഫലങ്ങളായ ശിഷ്യഗുണങ്ങൾ 3. തസ്വവ്വുഫിന്റെ ഭാഷയിൽ ഘുലഫാഅ്-മുരീദുമാർ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന ആത്മീയ ശിക്ഷണ സൗഭാഗ്യം സിദ്ധിച്ചവർ. 4. ഹസ്രത്തിന്റെ ചിന്താ പരിശ്രമഫലമായി ഉദിച്ചുയർന്ന് പ്രഭപരത്തിയ ദീനീ സ്ഥാപനങ്ങൾ. വിശിഷ്യ, ഐതിഹാസിക കലാലയമായ ദാറുൽഉലൂം 5. ഹസ്രത്ത് അവർകളുടെ വൈജ്ഞാനിക സേവനങ്ങൾ. ഇതിൽ ഒന്നാമത്തെ വിഷയമായ സന്താനങ്ങളെ കുറിച്ചുള്ള ഹൃസ്വമെങ്കിലും സാരസമ്പൂർണ്ണമായ വിവരണം മൂന്നാം അദ്ധ്യാത്തിൽ ഹ.മൗലാനാ ഖാരീ ത്വയ്യിബ് സാഹിബിൽ നിന്നും ഉദ്ധരിച്ചുകഴിഞ്ഞു. ഇവിടെ, അക്കൂട്ടത്തിലെ പ്രധാനപ്പെട്ട രണ്ട് പുഷ്പങ്ങളായ മൗലാനാ അഹ്മദ് മുഹമ്മദ് സാഹിബ്, മൗലാനാ ഖാരീ ത്വയ്യിബ് (റ) എന്നിവരെ കുറിച്ചുമാത്രം അൽപം പരാമർശിക്കുന്നു. മൗലാനാ അഹ്മദ് മുഹമ്മദ് ഹസ്രത്ത് നാനൂത്ഥവി (റ) യുടെ സീമന്തപുത്രനായ മൗലാനാ ഹ.1279 ൽ നാനൂത്ഥയിൽ ജനിച്ചു. നാനൂഥയ്ക്ക് അടുത്തുള്ള റാംപൂർ എന്ന സ്ഥലത്ത് ഹാഫിസ് നൂർമുഹമ്മദിന്റെ ശിഷ്യത്വം സ്വീകരിച്ച് ഒമ്പതാം വയസ്സിൽ ഖുർആൻ ഹിഫ്‌സ് ചെയ്തു. ഗലാവട്ടി എന്ന സ്ഥലത്ത് ഹസ്രത്ത് സ്ഥാപിച്ച മദ്‌റസയിൽ തുടർന്നു പഠിച്ചു. ഉന്നത വിദ്യാഭ്യാസം മുറാദാബാദിലെ മദ്‌റസ ഖാസിമുൽ ഉലൂമിൽ നടത്തി. ഹസ്രത്തിന്റെ പ്രധാന ശിഷ്യൻ മൗലാനാ അഹ്മദ് ഹസൻ അംറൂഹിയായിരുന്നു ഇവിടുത്തെ സദ്ർ മുദർരിസ്. തുടർന്ന് മകനെ നേരിട്ട് പഠിപ്പിക്കാൻ ദേവ്ബന്ദിലേക്ക് വിളിച്ചെങ്കിലും ഹസ്രത്തിന് പഠിപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങിനെ ഹ.ശൈഘുൽ ഹിന്ദിൽ നിന്നും ഉയർന്ന കിതാബുകൾ ഓതി. ദൗറതുൽ ഹദീസ് ഗൻഗോഹിൽ ചെന്ന് ഹ.ഗൻഗോഹിയിൽ നിന്നും ഓതി സനദ് നേടി. തുടർന്ന് ത്ഥാനാഭവനിലെ മദ്‌റസയിൽ പ്രധാന കിതാബുകൾ ഓതിച്ച മൗലാനയെ ഹസ്രത്ത് നാനൂഥവിയുടെ വിയോഗാനന്തരം ഹി.1304 ൽ ദാറുൽ ഉലൂമിലേക്ക് ഭാരവാഹികൾ ക്ഷണിച്ചു. ഹി. 1313 ൽ മഹാൻ ദാറുൽഉലൂം മുഹ്തമിമായി നിയമിക്കപ്പെട്ടു. മൗലാനയുടെ 40 വർഷം നീണ്ടുനിന്ന ഇഹ്തിമാ മീഘിദ്മത്ത് വളരെ ഉന്നതമായിരുന്നു. അതിന്റെ ലഘുവിവരണം ഈ അദ്ധ്യായത്തിന്റെ അവസാനം വരുന്നതാണ്. ജീവിതകാലം മുഴുവൻ ദർസ്-തദ്‌രീസിലൂം തബ്‌ലീഗ് ഇർഷാദിലും മുഴുകിക്കഴിഞ്ഞ മഹാനുഭാവൻ ഹി.1347 ജമാദുൽ അവ്വൽ മൂന്നിന് ദിവംഗതനായി; നവ്വറല്ലാഹു മർഖദഹു. മൗലാനാ ഖാരീ ത്വയ്യിബ് (റ) മൗലാനാ അഹ്ദ് മുഹമ്മദ് സാഹിബിന്റെ മകനാണ് ഹകീമുൽ ഇസ്‌ലാം മൗലാനാ ഖാരീ മുഹമ്മദ് ത്വയ്യിബ് ഖാസിമി (റ). ഹി. 1315 ൽ ദേവ്ബന്ദിൽ ജനിച്ചു. 1322 ൽ ദാറുൽഉലൂം വിദ്യാർത്ഥിയായി. രണ്ട് വർഷംകൊണ്ട് തജ്‌വീദ് പ്രകാരം ഖുർആൻ മനനം ചെയ്തു. തുടർന്ന് അഞ്ച് വർഷം ഫാരിസിയും കണക്കും പഠിച്ചു. തുടർന്ന് എട്ട് വർഷം കൊണ്ട് നിളാമീ സിലബസ് പൂർത്തിയാക്കി. 1337-ൽ ഖാസിമിയായി. ഹദീസ് ശരീഫ് അല്ലാമാഅൻവർ ശാഹ് കാശ്മീരിയിൽ നിന്നും ഓതി. മൗലാനാ ഹബീബുർറഹ്മാൻ, മുഫ്തി അസീസുർ റഹ്മാൻ, അല്ലാമാ ശബ്ബീർ അഹ്മദ് ഉസ്മാനീ, മൗലാനാ സയ്യിദ് അസ്ഗർ ഹുസൈൻ മുതലായ മഹാന്മാർ ഉസ്താദുമാരാണ്. പഠനപൂർത്തീകരണശേഷം 1343 ൽ ദാറുൽഉലൂം മുദർരിസായി നിയമിക്കപ്പെട്ടു. 1348-ൽ ദാറുൽഉലൂം മുഹ്തമിമായി നിയമിതനായി. അൻപതു വർഷം നീണ്ടുനിന്ന മഹാനവർകളുടെ സേവനം ദാറുൽഉലൂം ചരിത്രത്തിന്റെ സുവർണ്ണദിശയാണ്. താജുൽ ഘുത്വബാഅ് എന്ന പേരിലം പ്രസിദ്ധനായ മഹാനവർകൾ ഉജ്ജ്വല പ്രാസംഗികനായിരുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പ്രഭാഷണത്തിലൂടെ ഹസ്രത്ത് തളർന്നിരുന്നില്ല. ശ്രോദ്ധാക്കൾ മടുത്തിരുന്നുമില്ല. ഹസ്രത്തിന്റെ പ്രഭാഷണം കേൾക്കാൻ ജനങ്ങൾ തടിച്ചുകൂടിയുരുന്നു. മഹാനവർകളുടെ പ്രഭാഷണങ്ങളുടെ സമാഹാരം എട്ടിൽപരം ഭാഗങ്ങൾ 'ഘുത്വുബാതെഹകീമുൽ ഇസ്‌ലാം' എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഹസ്രത്ത് നാനൂത്ഥവിയുടെ വിജ്ഞാന ചിന്തകളുടെ അംശം അവയിൽ അടങ്ങിയിട്ടുള്ളതിനാൽ അവയിൽ നിന്നും ചില ഉദ്ധരണികൾ ഇവിടെ കൊടുക്കുന്നു: ''മുസ്‌ലിംകൾ മാത്രമല്ല, ചരിത്രബോധമുള്ള നിഷ്പക്ഷരായ അമുസ്‌ലിംകൾ പോലും ഇങ്ങനെ സാക്ഷ്യം വഹിച്ചിട്ടുണ്ട്: യാതൊരുവിധ തെറ്റുകുറ്റങ്ങളും കണ്ടുപിടിക്കാൻ കഴിയാത്ത ഒരേയൊരു വ്യക്തിത്വം തിരനബി (സ) മാത്രമാണ്.'' ''മുഴുവൻ നബിമാരുടെയും അറിവുകൾ യഥാർത്ഥത്തിൽ മുഹമ്മദീ ഖജനാവിൽ നിന്നും ഉൾക്കൊണ്ടതാണ്. കാരണം നുബുവ്വത്തിന്റെ അച്ചുതണ്ടായി അല്ലാഹു തിരഞ്ഞെടുത്ത വ്യക്തിത്വമാണ് റസൂലുല്ലാഹി (സ). ഇതുകൊണ്ടാണ് ഹദീസിൽ ഇപ്രകാരം വന്നിട്ടുള്ളത്: ഇതര നബിമാർ സമൂഹങ്ങളുടെ നബിമാർ മാത്രമായിരുന്നു. ഞാൻ നബിമാരിലേക്കും അയയ്ക്കപ്പെട്ടിരിക്കുന്നു.'' പരിശുദ്ധ ഖുർആൻ വിജ്ഞാനങ്ങളുടെ സമാഹാരമാണ്. തിരുനബി (സ) യുടെ പരിശുദ്ധ വ്യക്തിത്വം കർമ്മങ്ങളുടെ ശേഖരമാണ്. ഖുർആൻ പറയുന്നത് അവിടുന്നു പ്രവർത്തിച്ചു കാട്ടുന്നു. അവിടുന്നു പ്രവർത്തിക്കുന്നത് ഖുർആൻ വിവരിക്കുന്നു. ഇക്കാര്യം മറ്റൊരു നിലയ്ക്ക് ഇങഅങനെ ഗ്രഹിക്കാം. അല്ലാഹു രണ്ട് ഖുർആനുകൾ ഇറക്കിയിട്ടുണ്ട്. ഒന്ന്, വാചകങ്ങളടങ്ങിയ ഖുർആൻ. മറ്റൊന്ന്, കർമ്മങ്ങൾ അടങ്ങിയ ഖുർആൻ. അതെ തിരുനബി (സ) യുടെ പരിശുദ്ധ വ്യക്തിത്വം. ഒന്നാമത്തെ ഖുർആൻ അറിവുകളുടെ സമാഹാരമാണെങ്കിൽ രണ്ടാമത്തെ ഖുർആൻ കർമ്മ-സ്വഭാവ-സമ്പൂർണ്ണതകളുടെ ശേഖരമാണ്. ''മുസ്‌ലിംകളിൽ അമാനുഷിക ശക്തിപകർന്ന വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ. അതുമായി നാം ഏതുമേഖലയിൽ കടന്നപ്പോഴും നാം ഒന്നമന്മാരായി. അത് ഉപേക്ഷിച്ചതിനാൽ നമുക്കിന്ന് അമാനുഷിക ശക്തിനഷ്ടപ്പെട്ടിരിക്കുന്നു. അതിലേക്ക് മടങ്ങിയാൽ മാത്രമേ നമ്മുടെ നഷ്ടമായ ശക്തി തിരിച്ച് വരികയുള്ളൂ.'' ''ലോക സമൂഹങ്ങളിൽ ഏറ്റം തരംതാഴ്ന്ന ഒരു സമൂഹത്തിന് മുന്നിൽ ലോക സമൂഹങ്ങൾ തലകുനിച്ചു. ജാഹിലി യുഗത്തിന്റെ വക്താക്കളെന്ന് വിളിക്കപ്പെട്ടിരുന്നവരെ 'ഉത്തമയുഗ പുരുഷന്മാർ' എന്ന് വിളിക്കപ്പെട്ടു. അറബ് ജാഹിലുകൾ എന്ന് അനുസ്മരിക്കപ്പെട്ടവർ സ്വഹാബത്ത് എന്ന് അനുസ്മരിക്കപ്പെടുകയും 'റള്വിയല്ലാഹു അൻഹൂം' എന്ന് പറഞ്ഞ് ആദരിക്കപ്പെടുകയും ചെയ്തു. ഇതെങ്ങനെയുണ്ടായി? റസൂലുല്ലാഹി (സ) യുടെ അദ്ധ്യാപന-സംസ്‌കരണങ്ങളുടെയും സമുന്നത സഹവാസത്തിന്റെയും ഫലം മാത്രമാണിത്.'' ''ഇരുലോക നായകൻ മുഹമ്മദ് മുസ്തഫാ (സ) യുടെ വിശുദ്ധ ജീവിത ചരിത്രം ഒരു വ്യക്തിയുടെ ജീവിത ചരിത്രമല്ല. മറിച്ച് മുഴുവൻ ലോകത്തിനുമുള്ള ഒരു ജീവിത സരണിയാണത്. ലോകം പുരോഗമനത്തിന്റെ പടവുകൾ കടന്നുകൊണ്ടിരിക്കുംതോറും ആ മഹച്ചരിതം പഠിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുകയേ ഉള്ളൂ.'' ''ബുദ്ധിയെ മാത്രം മുന്നിൽ നിറുത്തുമ്പോൾ ജനങ്ങളിൽ നിന്നുമുള്ള പ്രീതി നമ്മുടെ ലക്ഷ്യമായി തീരും. ഈമാൻ ഉള്ളിൽ ഇറങ്ങിക്കഴിഞ്ഞാൽ അല്ലാഹുവിന്റെ തൃപ്തിയെ മാത്രം നാം ലക്ഷ്യമിടും. ജനങ്ങൾ ഇഷ്ടപ്പെട്ടാലും അനിഷ്ടപ്പെട്ടാലും ശരി.'' ''ഇൽമ് പരിശുദ്ധമാണ്. പരിശുദ്ധ പാത്രത്തിലാണ് നിറയ്‌ക്കേണ്ടത്. പരിശുദ്ധമല്ലാത്ത പാത്രത്തിൽ ഇൽമ് നിറയ്ക്കൽ സ്വർണ്ണതളികയിൽ അശുദ്ധി ഇടുന്നതുപോലെയാണ്. ഇൽമിന്റെ ഉന്നതിയിൽ കയറിയ ഒരാൾ മറ്റു വല്ലതും നേടുന്നത് പണ്ഡിതൻ പാമരനാകാൻ ആഗ്രഹിക്കുന്നതുപോലെയാണ്. ഇതിന് വിവേകമെന്ന് പറയുമോ?'' പ്രഭാഷണങ്ങളുടെ ഒന്നാംഭാഗത്തിലെ ഏതാനും ഉദ്ധരണികൾ മാത്രമാണിത്. വിനീതന് അടുത്ത ഭാഗങ്ങളിൽ നിന്നും ഉദ്ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ദൈർഘ്യം ഭയന്ന് നിറുത്തുകയാണ്. മാന്യ അനുവാചകർ അവവാങ്ങി പ്രയോജനപ്പെടുത്താൻ അപേക്ഷ. തിരക്കുകൾ മാത്രം നിറഞ്ഞ മൗലാനായ്ക്ക് നൂറ്റിഇരുപതിൽപരം പഠനാർഹമായ രചനകളുണ്ടെന്നതാണ് അത്ഭുതകരമായ ഒരു വസ്തുത. ഇവയിൽ രണ്ടെണ്ണം മലയാളത്തിൽ വിവർത്തിതമായിട്ടുണ്ട്. 1. അപവാദങ്ങൾക്ക് മറുപടി. 2. ദയൂബന്ദ് ഉലമാക്കളുടെ പന്ഥാവ്. മൗലാനാ അവർകളുടെ എല്ലാ ഗ്രന്ഥങ്ങളും ഉജ്ജ്വലമാണെങ്കിലും ദീനീ-ദഅ്‌വത്ത് കാഖൂർ ആനിഉസ്വൂൽ എന്ന രചന വളരെയധികം ചിന്തപകരുന്നതാണ്. അതിൽ നിന്നുമുള്ള ഒരു ഉദ്ധരണി 6-ാം അദ്ധ്യായത്തിൽ കൊടുത്തിട്ടുണ്ട്. കേരളത്തിലടക്കം ഇന്ത്യയിലാകമാനം പലപ്രാവശ്യം പര്യടനം നടത്തിയ മഹാനവർകൾ അഫ്ഗാനിസ്ഥാൻ, ബർമ, ഈജിപ്ത്, ജോർഡാൻ, ലബ്‌നാൻ, ദക്ഷിണാഫ്രിക്ക മുതലായ വിദേശ രാജ്യങ്ങളും സന്ദർശിക്കുകയുണ്ടായി. നിരവധി തവണ പുണ്യമായ ഹജ്ജ്-സിയാറത്തുകൾക്കും സൗഭാഗ്യം സിദ്ധിച്ചു. നിരവധി കിതാബുകൾ ദർസ് നടത്തിയിട്ടുണ്ടെങ്കിലും ഹുജ്ജത്തുല്ലാഹിൽ ബാലിഗ അത്ഭുതകരമായ നിലയിൽ പഠിപ്പിച്ചിരുന്നു. ദാറുൽഉലൂമിൽ ബുഘാരീ ശരീഫിന്റെ ചില ഭാഗങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മുസ്‌ലിംകളുടെ ആധിക്രിക സംഘടനയായ മുസ്‌ലിം പേഴ്‌സണൽ ലോബോർഡിന്റെ പ്രഥമ സാരഥി മഹാനവർകളായിരുന്നു. 1980 മാർച്ചിൽ ദേവ്ബന്ദിൽ നട്‌ന ദാറുൽഉലൂം ശതവാർഷിക മഹാസമ്മേളനം ലോകപ്രസിദ്ധമാണ്. അതിന്റെ പ്രധാന ശില്പിയും മഹാനുഭാവനായിരുന്നു. 88-ാം വയസ്സുവരെ ഉന്നതമായ ദീനീ സേവനങ്ങൾ കേഴ്ചവെച്ച മഹാപുരുഷൻ ഹി.1403 ശവ്വാൽ 6 (ക്രി. 1983 ജൂലൈ 17) ൽ ഇഹലോകവാസം വെടിഞ്ഞു. മസാറെ ഖാസിമിയിലാണ് മഹാന്റെ പുണ്യഖബർ. റഹിമഹുല്ലാഹു റഹ്മതൻ വാസിഅ. ഹസ്രത്തിന്റെ ശിഷ്യഗണങ്ങളെക്കുറിച്ചുള്ള ചില വിവരണമാണ് അടുത്തത്. വിദ്യാർത്ഥി ജീവിതകാലത്തുതന്നെ അദ്ധ്യാപന സേവനം സമാരംഭിക്കുകയും ജീവിതാന്ത്യം വരെ അത് നിലനിറുത്തുകയും ചെയ്ത മഹാപുരുഷന്റെ ശിഷ്യഗണങ്ങളെ തിട്ടപ്പെടുത്താൻ കഴിയുന്നതെങ്ങനെ? ഇവിടെ അതിൽ നിന്നും പ്രധാനപ്പെട്ട മൂന്ന് മഹാന്മാരെ കുറിച്ച് മാത്രം ഹ്രസ്വമായി വിവരിക്കുന്നു. ശൈഘുൽ ഹിന്ദ് മഹാനായ പണഅധിത കേസരിയും ഉന്നത ഉലമാഇന്റെ നായകനും വീരമുജാഹിതുമായ ശൈഘുൽ ഹിന്ദ് മൗലാനാ മഹ്മൂദുൽ ഹസൻ ഹി. 1288 ൽ ബരേലിയിൽ ജനിച്ചു. ദേവ്ബന്ദിൽ വളർന്ന മഹാനവർകൾ ദാറുൽഉലൂമിലെ പ്രഥമ വിദ്യാർത്ഥിയാണ്. ഹസ്രത്ത് നാനൂത്ഥവയിൽ നിന്നും ഹദീസും ഇതര വിജ്ഞാനങ്ങളും നുകർന്ന് ഹി.1268-ൽ ദാറുൽഉലൂമിലെ ഉസ്താദായി. ബൈഅത്ത് ചെയ്തത് മൗലാനാ റശിദ് അഹ്മദ് ഗൻഗോഹിയേയാണ്. മാലാനയെ സന്ദർശിക്കാൻ സദാ ഗൻഗോഹിലെത്തിയിരുന്നു. മൗലാനയുടെ പ്രധാന ഘലീഫകൂടിയായ ശൈഘുൽ ഹിന്ദ്, സൂക്ഷ്മതയിലും ഭക്തിയിലും ഇരവിലെ വിനയവണക്കങ്ങളിലും മുൻപന്തിയിലായിരുന്നു. പെട്ടെന്നുള്ള ഗ്രാഹ്യശക്തി, ഇൽമീ ചരച്ചകളിൽ അതിയായ ആഗ്രഹം, ഫിഖ്ഹിലും ഉസ്വൂലിലും അഗാധ പാണ്ഡിത്യം, ഹദീസുകളുടെ മനനം എന്നിവ മഹാനവർകളുടെ പ്രത്യേകതകളാണ്. ഹി. 1294-ൽ ഇന്ത്യയിലെ ഉന്നതഉലമാ ഇതിനോടൊപ്പം ഹജ്ജും സിയാറത്തും നിർവഹിച്ചു. ശാഹ്അബ്ദുൽഗനി മുജദ്ദിദിയിൽ നിന്നും ഇജാസത്തും നേടി. ഹി.1305-ൽ ദാറുൽഉലൂം സ്വദ്ർ മുദർരിസായി നിയമിക്കപ്പെട്ടു. 1333 വരെ ഉത്തമ പണ്ഡിതരെ വാർത്തെടുക്കുന്നതിൽ അശ്രാന്തപരിശ്രമം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തെ തകർത്തെറിയാനുള്ള പ്രധാന പദ്ധതിയായ 'പട്ട് തൂവാല' പ്രസ്ഥാനത്തിന്റെ നായകൻ ശൈഘുൽ ഹിന്ദായിരുന്നു. ഈ ലക്ഷ്യത്തെ കൂടി മുന്നിൽ വെച്ചുകൊണ്ട് 1333-ൽ ഹിജാസിലെത്തി. മക്കമുകർറമയിൽ കുറേനാൾ താമസിക്കുകയും ഹജ്ജ് നിർവ്വഹിക്കുകയും ബുഘാരിയുടെ ദർസ് നടത്തുകയും ചെയ്തു. എന്നാൽ 1335 -ൽ ശൈഘുൽ ഹിന്ദും കൂട്ടരും അറസ്റ്റ് ചെയ്യപ്പെട്ടു. മാൾട്ട ജയിലിലേക്ക് നീക്കി. അവിടെ മൂന്ന് വർഷവും രണ്ട് മാസവും ക്ഷമാപൂർവ്വം അവർ കഴിച്ചുകൂട്ടി. ഖുർആൻ തർജ്ജിമയും ദർസും ദിക്ർ ഇബാദത്തുകളും ഉത്തമ ശിക്ഷണവുമായിരുന്നു അവിടത്തെ പ്രധാന പ്രവർത്തനങ്ങൾ. 1338 ജമാദുൽ ഉഘ്‌റയിൽ മഹാനവർകൾ മോചിതരായി. ആദരണീയനായ നിലയിൽ റമളാനിൽ ഇന്ത്യയിലെത്തി. രോഗാധിക്യം കാരണമായി ക്ഷീണിതനായിരുന്നിട്ടും മഹാൻ അടങ്ങിയിരുന്നില്ല. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചുറ്റിക്കറങ്ങി ബ്രിട്ടീഷുകാരുമായുള്ള നിസ്സഹരണത്തിന് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ 1339 റബീഉൽ അവ്വൽ 18-ൽ ആ ത്യാഗവര്യൻ ദൽഹിയിൽ വെച്ച് ദിവംഗതരായി. ദേവ്ബന്ദിലേക്ക് കൊണ്ട് വന്ന് വന്ദ്യ ഉസ്താദ് ഹ.നാനൂത്ഥവിക്കരികിൽ ഖബറടക്കപ്പെട്ടു. ഉണതമനക്കരുത്ത്, ദീർഘദൃഷ്ടി, ശക്തമായ സമീപനം, അല്ലാഹുവിന്റെ വഴിയിലുള്ള ത്യാഗപരിശ്രമങ്ങൾ ഇസ്‌ലാമിന്റെ ശത്രുക്കളോടുള്ള ശത്രുത, ആ വിഷയത്തിലുള്ള സൂക്ഷ്മത, അകവും പുറവും കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങൽ, വിനയ വണക്കങ്ങൾ. ത്യാഗമനസ്ഥിതി, പ്രകടനം വർജ്ജിക്കൽ, അല്ലാഹുവിന്റെ കല്പനകൾ പാലിക്കൽ എന്നിവയിൽ ഉത്തമ ദൃഷ്ടാന്തമായിരുന്നു മഹാനവർകൾ. ബൗദ്ധികവും നിയമപരവുമായ അറിവുകളുടെ സംഗമം, ചരിത്രപാണ്ഡിത്യം, പദ്യശകലങ്ങളുടെ മനനം, നിമിഷ കവി, സ്ഫുടമായ ശബ്ദം, ചുരുങ്ങിയ വാക്കുകളിൽ വിഷയം പറയൽ, മുൻഗാമികളായ മഹാന്മാരോട് അളവറ്റ ആദരവ്, ആഴം നിറഞ്ഞ വിമർശനം മുതലായവ മഹാന്റെ പ്രത്യേകതകളായിരുന്നു. മിതമായ പൊക്കം, മെലിഞ്ഞ ശരീരം, ഇടകലർന്ന നിറം, ഇടതൂർന്ന മധ്യമമായ താടി, ലളിതമായ വേഷം, പരുക്കൻ തുണികൊണ്ടുള്ള തലപ്പാവ്, ഗാംഭീര്യം നിറഞ്ഞ നടത്തവും സംസാരവും, വിനയ-വണക്കങ്ങളുടെ അടയാളം എന്നിവ മഹാനവർകളുടെ ഉത്തമ രീതികളാണ്. നവ്വറല്ലാഹുമർഖദഹു വഅ്‌ലാദറജാതിഹി. ലോക പ്രശസ്തരായ പണ്ഡിത പടുക്കളുടെ ഒരു നീണ്ട പട്ടികയാണ് ശൈഘുൽ ഹിന്ദിന്റെ ശിഷ്യഗണങ്ങൾ ഇമാമുൽ അസ്ർ അല്ലാമാ സയ്യിദ് അൻവർ ശാഹ് കാശ്മീരീ, ശൈഘുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനീ, അല്ലാമാ ശബീർ അഹ്മദ് ഉസ്മാനീ, മുഫ്തി കിഫായതുല്ലാഹ്, മൗലാനാ ഇഅ്‌സാസ് അലി, അല്ലാമാ ഇബ്‌റാഹീം ബൽയാവീ, മൗലാനാ സയ്യിദ് ഫഘ്‌റുദ്ദീൻ മുറാദാബാദി മുതലായ മാഹന്മാർ അവരിൽ ചിലരാണ്. മുഫ്തി അസീസുർറഹ്മാൻ സുപ്രസിദ്ധ ഫഖീഹായ മൗലാനാ മുഫ്തി അസീസുർറഹ്മാൻ ഉസ്മാനീ 1275 ൽ ദേവ്ബന്ദിൽ ജനിച്ചു. ഹസ്രത്ത് നാനൂത്ഥവിയിൽ നിന്നും ഹദീസ് ഓതി. 1305 - ൽ ദാറുൽഉലൂമിൽ മുദർരിസും മുഫ്തിയുമായി നിയമിതനായി. 1345 വരെ തദ്‌രീസും ഇഫ്താഉം തുടർന്നു. തുടർന്ന് ഗുജ്‌റാത്തിലെ ജാമിഅ ഇസ്‌ലാമിയ്യയിലേക്ക് പോയി. 1347-ൽ വഫാത്തായി. ഹസ്രത്ത് നാനൂത്ഥവിയുടെ സമീപം ഖബറടക്കപ്പെട്ടു. റഹിമഹുല്ലാഹ്. മൗലാനാ അബ്ദുൽ അലി മഹാപണ്ഡിതനായ മൗലാനാ അബ്ദുൽ അലി മീററ്റിൽ ജനിച്ചു. ഹസ്രത്ത് നാനൂത്ഥവിയുടെ പ്രധാന ശിഷ്യനാണ്. തുടക്കത്തിൽ ദാറുൽഉലൂമിലും പിന്നീട് ദൽഹിയിലും സേവനമനുഷ്ഠിച്ചു.വിനയം, പ്രകടനങ്ങളില്ലായ്മ, സ്‌നേഹസൗഹൃദം വളർത്തൽ, അതിഥി സൽക്കാരം മുതലായവ മഹാന്റെ പ്രത്യേകതകളാണ്. മൗലാനാ അശ്‌റഫ് അലി, അല്ലാഉമാ അൻവർ ശാഹ്, മൗലാനാ ഹുസൈൻ അഹ്മദ് മുതലായവർ പ്രധാന ശിഷ്യരാണ്. 1340-ൽ വഫാതായി. ഹ.ശാഹ് വലിയുല്ലാഹിദ് ദഹ്‌ലവിയുടെ മഖ്ബറയിലാണ് ഖബ്ർ . ഖുദ്ദിസസിർറുഹു. ഹസ്രത്തിന്റെ ആത്മീയ ശിക്ഷണം നേടി അതിന്റെ അനന്തരാവകാശികളായവരെയാണ് മൂന്നാമതായി കൊടുക്കേണ്ടത്. ഹസ്രത്ത് നാനൂത്ഥവി തുടക്കത്തിൽ ബൈഅത്തിന് വിസമ്മതിച്ചിരുന്ന കാര്യവും പിൽക്കാലത്ത് പലരുടെയും നിർബന്ധപ്രകാരം അതിന് തയ്യാറാവുകയും ചെയ്തിരുന്ന കാര്യം മുൻപ് വിവരിച്ചു കഴിഞ്ഞു. ഇതിലൂടെയുണ്ടായ ശിഷ്യരുടെ എണ്ണം കുറിക്കുക അസാധ്യമാണെങ്കിലും അറിയാൻ കഴിഞ്ഞ ഒരു മഹാനെ കുറിച്ചു മാത്രം വിവരിക്കുന്നു. മൗലാനാ അഹ്മദ് ഹസൻ മൗലാനാ അഹ്മദ് ഹസൻ മഹാനായ മൗലാനാ അഹ്മദ് ഹസൻ അംറൂഹി ഹി.1267-ൽ അംറൂഹയിൽ ജനിച്ചു. ഹസ്രത്ത് നാനൂഥവിയിൽ നിന്നും വിഞ്ജാനം കരസ്ഥമാക്കിയ മൗലാനാ പഠനാനന്തരം ദർസു തുടങ്ങി. പ്രഭാഷണാ തൂലികളിൽ ഹ.നാനൂത്ഥവിയുടെ നിറവും മണവും നിറഞ്ഞ് നിന്നിരുന്നു. 1302-ൽ നഗീനിയിൽ വെച്ച് ആര്യമാജികരുമായി സംവാദം നടത്തി. ഉജ്ജ്വലവിജയം കൈവരിച്ചു. ശപ്തനായ മിർസാഖാദിയാനിക്കെതിരെയും ശക്തമായി പോരാടി. ക്രി.1909-ൽ റാംപൂരിൽ വെച്ചു നടത്തപ്പെട്ട ഒരു സംവാദത്തിൽ ഖാദിയാനിസത്തെ തകർത്തെറിഞ്ഞു. ഹസ്രത്ത് നാനൂത്ഥവയിൽ നിന്നും ബൈഅത്തിന് ഇജാസത്ത് നൽകപ്പെട്ട മൗലാനാ ശരിയായ തസ്വവ്വുഫിലും അടിയുറച്ചു നിന്നിരുന്നു. ഹി.1320-ൽ ദിവംഗതനായി. റഹിമഹുല്ലാഹ്. ഹസ്രത്ത് അവർകളുടെ ചിന്താപരിശ്രമ ഫലമായി ഉദിച്ചുയർന്നു പ്രഭപരത്തിയ സ്ഥാപനങ്ങളാണ് മൂന്നാമത്തെ വിഷയം. അവയുടെ പേരും സ്ഥലവും: ദാറുൽഉലൂം ദേവ്ബന്ദ്, മദ്‌റസ-ത്ഥാനാഭവൻ, മദ്‌റസ മീററ്റ്, മദ്‌റസ ഗലാഉട്ടി, മദ്‌റസ ദാൻപൂർ, മദ്‌റസ മുറാദാബാദ്. ഇവ ഓരോന്നിനും മഹത്തായ ചരിത്രമുണ്ടെങ്കിലും ദാറുൽഉലൂമിനെ കുറിച്ച് അഞ്ചാം അദ്ധ്യായത്തിൽ വിവരിച്ച കാര്യങ്ങളുടെ ബാക്കി ഭാഗം മാത്രം ഇവിടെ ഹ്രസ്വമായി കൊടുക്കുന്നു. ദാറുൽഉലൂമിന്റെ ഒരു നൂറ്റാണ്ട് ഹസ്രത്ത് നാനൂത്ഥവിയുടെ വിയോഗാനന്തരം ആത്മമിത്രം മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി ദാറുൽഉലൂം രക്ഷാധികാരിയായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് ഹ.ഹാജി ഇംദാദുല്ലാ ദാറുൽഉലൂം സേവകർക്ക് ഒരു കത്തെഴുതി. ചില വാചകങ്ങൾ: ''ദേവ്ബന്ദിലെ മദ്‌റസയുമായി ഫഖീറിന് പ്രത്യേക ബന്ധമുണ്ട്. എന്റെ മദ്‌റസയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഈ അന്ത്യയുഗത്തിൽ ഇൽമീ സേവനങ്ങളിലൂടെ ഇലാഹീ സമക്ഷത്തിൽ സിദ്ധിക്കുന്ന സാമീപ്യം പോലെ മറ്റൊന്നുകൊണ്ടും സിദ്ധിക്കുന്നതല്ല. എല്ലാവരും ഐക്യത്തോടെ, ഏകാഗ്രതയോടെ മദ്‌റസാ സേവനത്തിൽ മുഴുകുക.'' ഹ. 1298- ൽ സനദ്ദാന സമ്മേളനം നടന്നു. 14 പേരായിരുന്നു സനദിനർഹർ. ഹ. ഗൻഗോഹി അവർക്ക് തലപ്പാവ് കെട്ടിക്കൊടുത്തു. ഹ.മൗലാനാ യഅ#്ഖൂബ് നാനൂത്ഥവി മുഖ്യപ്രഭാഷണം നടത്തി. 1299-ലും നിരവധി അമുസ്‌ലിം സഹോദരങ്ങൾ ദാറുൽഉലൂമിന് വളരെയധികം സംഭാവനകൾ നൽകി. 1300-ൽ ദാറുൽഉലൂം 18-ാം വയസ്സിലേക്ക് കടന്നു. 1301 ൽ നാലാം സനദ്ദാന സമ്മേളനം ഗംഭീരമായി നടന്നു. 2500 അതിഥികൾ ദേവ്ബന്ദിന് പുറത്തുനിന്നും ഇതിൽ പങ്കെടുത്തു. 11 പേർക്ക് ഇതിൽ സനദ് നൽകപ്പെട്ടു. 1302 ൽ ദാറുൽഉലൂമിന്റെ പ്രഥമ ശൈഘുൽ ഹദീസും സദ്‌റുൽ മുദർരിസും ഹ. നാനൂത്ഥവിയുടെ പ്രധാന സഹകാരിയുമായ മൗലാനാ മുഹമ്മദ് യഅ#്ഖൂബ് നാനൂത്ഥവി വഫാത്തായി. നാനൂത്ഥയിലാണ് മഹാനവർവർകളുടെ മഖ്ബറ. ദാറുൽഉലൂമിൽ 20 വർഷം മുഹ്തമിമായി സേവനമനുഷ്ഠിച്ച മൗലാനാ രഫീഉദ്ദീൻ 1306-ൽ ഹജ്ജിനു പുറപ്പെട്ടു. 1308-ൽ മദീനയിൽ വെച്ച് മഹാൻ ദിവംഗതരായി. തുടർന്ന് ഹാജി ആബിദ് വീണ്ടും മുഹ്തമിമായി. 1308-ൽ ഹ.ശൈഘുൽ ഹിന്ദ് ദാറുൽഉലൂമിലെ സദർ മുദർരിസായി നിയമിതനായി. ഹാജി ആബിദ് സാഹിബിന്റെ തിരക്കുകൾ കാരണം ഹാജി ഫള്ൽഹഖ് സാഹിബിനെ സഹായിയായി നിശ്ചയിക്കപ്പെട്ടു. ഇതേവർഷം തന്നെ മുസ്‌ലിം പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ ദാറുൽഇഫ്താ സ്ഥാപിക്കപ്പെട്ടു. മൗലാനാ അസീസുർ റഹ്മാൻ ഇതിൻരെ തവനായി തെരഞ്ഞെടുക്കപ്പെട്ടു. 1313-ൽ ഹ.നാനൂത്ഥവിയുടെ മകൻ മൗലാനാ അഹ്മദ് മുഹമ്മദ് സാഹിബിനെ മുഹ്തമിമാക്കപ്പെട്ടു. 1316 മുതൽ 18 വരെ ദാറുൽഉലൂം വിദ്യാർത്ഥികൾക്കായി താമസ സ്ഥലം തയ്യാറാക്കപ്പെട്ടു. 1319-ൽ ദാറുൽഉലൂം ഗ്രന്ഥാലയത്തിൽ ഗ്രന്ഥങ്ങളുടെ വലിയ വർദ്ധനവുണ്ടായി. 1320 - ൽ മൗലാനാ അശ്‌റഫ് അലി ത്ഥാനവി, മൗലാനാ അബ്ദുർ റഹിം റായ്പൂരി എന്നീ മഹാന്മാരെ ശൂറാംഗങ്ങളായി നിയമിക്കപ്പെട്ടു. 1321-ൽ തജ്‌വീദിന് വേണ്ടി പ്രത്യേക വിഭാഗം നിലവിൽ വന്നു. ഇതിലെ പ്രഥമ വിദ്യാർത്ഥിയാണ് പിൽക്കാലത്ത് 'ഖാരീ സാഹിബ്' എന്ന പേരിൽ പ്രശസ്തനായ മൗലാനാ ഖാരീ ത്വയ്യിബ് സാഹിബ്. ഇതേവർഷം തന്നെ ദാറുൽഉലൂമിൽ ഇംഗ്ലീഷ് ഭാഷ പഠനത്തിന് സജ്ജീകരണം ചെയ്യപ്പെട്ടു. ദാറുൽഉലൂമിന്റെ സ്ഥാപക നേതാവും ഉന്നത അറബി സാഹിത്യകാരനുമായ മൗലാനാ ദുൽഫിഖാർ അലി 1322-ൽ വഫാത്തായപ്പോൾ 1323-ൽ ദാറുൽഉലൂമിന്റെ മഹാനായ നായകൻ ഹ.ഗൻഗോഹിയും ദിവംഗതനായി. ദാറുൽഉലൂമിൽ വർഷാവർഷം നടത്തപ്പെടുന്ന ഒരു ചടങ്ങാണ് സമ്മാനദാനം. ഇടയ്ക്കിടെ ഇത് വിപുലമായനിലയിലും നടത്തപ്പെട്ടിരുന്നു. 1324-ൽ ഇതിന്റെ ഒരു മഹാസമ്മേളനം നടത്തപ്പെട്ടു. ഇതിൽ ശൈഘുൽ ഹിന്ദ് ആലപിച്ച കവിത പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1324 - ൽ തന്നെ മൗലാനാ ഹബീബുർറഹ്മാൻ ഉസ്മാനീ മുഹ്തമിമായി നിയമിക്കപ്പെട്ടു. ഇതേവർഷം ദാറുൽഉലും ഗ്രന്ഥാലയത്തിന് പ്രത്യേക കെട്ടിടം നിയമിക്കപ്പെട്ടു. 1327-ൽ ദാറുൽഉലൂം പള്ളി പണി ആരംഭിച്ചു. 1328-ൽ അല്ലാമാ കശ്മീരിയും ഹ.മദനിയും ദാറുൽഉലൂമിൽ തദ്‌രീസീ സേവനമാരംഭിച്ചു. ഘൈഘുൽഹിന്ദിന്റെ പ്രധാന ശിഷ്യനായ മൗലാനാ ഉബൈദുല്ലാഹ സിന്ധി ദാറുൽഉലൂം സന്ദേശം പ്രചരിപ്പിക്കുന്നത് ജംഇയ്യത്തുൽ അൻസാർ എന്ന സംഘടനയ്ക്ക് രൂപം നൽകി. നിരവധി മഹൽ സേവനങ്ങൾ ചെയ്തവരാണ് ഈ സംഘടനാംഗങ്ങൾ. ഇതേവർഷം ദാറുൽഉലൂമിൽ ഒരു സനദ് ദാന മഹാസമ്മേളനം സംഘടിപ്പിക്കപ്പെടുകയും ഇതോടൊപ്പം ഒരു ഭക്ഷണശാലയും നിലവിൽ വന്നു. ദീനീപ്രബോധനത്തിനും ശത്രുക്കളുടെ കുപ്രചരണങ്ങൾക്ക് മറുപടി നൽകുന്നതിനും വേണ്ടി 'തബ്‌ലീഗ്' വിഭാഗം ദാറുൽഉലൂമിൽ ആരംഭിക്കപ്പെട്ടതും ഈ വർഷം തന്നെ. ഇവിടെ സംസ്‌കൃതം പഠിപ്പിക്കപ്പെട്ടിരുന്നു. 1329-ൽ ദാറുൽ ഹദീസിൻരെ ഉജ്ജ്വല കെട്ടിടത്തന്റെ ജോലികൾ ആരംഭിച്ചു. ഹ.ത്ഥാനവി, ശൈഘുൽ ഹിന്ദ്, മൗലാനാ ഘലീൽ അഹ്മദ്, മൗലാനാ അബ്ദുർറഹിം എന്നീ മഹാന്മാർ ആദ്യശിലകൾ സ്ഥാപിച്ചു. തുടർന്ന് ഹ.ത്ഥാനവി പ്രസ്താവിച്ചു. എല്ലാവരും ഓരോ കല്ലുകൾ വെയ്ക്കുക. ഇവിടെ ആരുടെ ഇഘ്‌ലാസാണ് ഖബൂലാകുന്നതെന്ന് അറിയില്ല. അങ്ങിനെ എല്ലാവരും ഓരോ കല്ലുകൾ വെച്ചു. ദാറുൽഹദീസ് നിർമ്മാണത്തിൽ വിദ്യാർത്ഥികൾ പ്രധാന പങ്കുവഹിച്ചു. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ സയ്യിദ് റശീദ് റിള 1330-ൽ ദാറുൽഉലൂം സന്ദർശനത്തിനെത്തി. തദവസരം അല്ലാമാ കാശ്മീരി നടത്തിയ സുദീർഘമായ അറബി പ്രഭാഷണത്തിൽ ദാറുൽഉലൂം പണ്ഡിതരുടെ വീക്ഷണങ്ങൾ വ്യക്തമാക്കുകയുണ്ടായി. സയ്യിദ് റശീദ് രിള മറുപടി പ്രസംഗത്തിൽ പറഞ്ഞു: എന്റെയും ലോകമുസ്‌ലിംകളുടെയും കൃതജ്ഞതയ്ക്ക് അർഹമായ സമുന്നത സേവനങ്ങളാണ് നിങ്ങൾ ഇവിടെ ചെയ്യുന്നത്. ദാറുൽഉലൂമിനെ കണ്ട് ഞാൻ അത്യധികം സന്തോഷിക്കുന്നു. ഞാൻ ഉറപ്പിച്ചു പറയട്ടെ, ദാറുൽഉലൂമിനെ ഞാൻ കണ്ടിരുന്നില്ലെങ്കിൽ ഇന്ത്യയിൽ നിന്നും വളരെയധികം ദുഃഖിതനായി എനിക്ക് മടങ്ങേണ്ടിവരുമായിരുന്നു. ഞാൻ കേട്ടിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ് ഞാൻ ഇവിടെകണ്ടത്. ഉസ്താദ്അൻവർഷാ വിവരിച്ച ഇവിടുത്തെ വീക്ഷണത്തോട് ഞാൻ യോജിക്കുന്നു. 'മിഫ്താഹു സുനൂസിസ്സുന്ന'യുടെ ആമുഖത്തിൽ സയ്യിദ് അവർകൾ കുറിച്ച ചില വാക്കുകൾ- ''നമ്മുടെ ഇന്ത്യൻ സഹോദരങ്ങളായ പണ്ഡിതർ, ഇക്കാലത്ത് ഹദീസിലേക്ക് ശ്രദ്ധതിരിച്ചിരുന്നില്ലെങ്കിൽ പശ്ചിമ രാഷ്ട്രങ്ങളാൽ ഈ വിജ്ഞാനം ഇല്ലാതാകുമായിരുന്നു.'' തുർക്കി മുസ്‌ലിംകൾ കഷ്ടതയനുഭവിക്കുന്ന കാലമായിരുന്നു അന്ന്. അവർക്കു വേണ്ടി ദുരിതാശ്വാസനിധി സ്വരൂപിക്കപ്പെട്ടിരുന്നു. ദാറുൽഉലൂം ഇതിൽ പരിപൂർണ്ണമായി സഹകരിച്ചു. 1330-ൽ സമ്മാനത്തിനുള്ള കിതാബുകളും അറുപത്തിഅയ്യായിരം രൂപയും ദാറുൽഉലൂമിൽ നിന്നും അതിന് നൽകപ്പെട്ടു. അൽഖാസിം, അർറശീദ് എന്നീ മാസികകൾ യഥാക്രമം 1331-ലും 1332-ലും പ്രസിദ്ധീകരണമാരംഭിച്ചു. തുർക്കി ഘിലാഫത്തിനോട് ദാറുൽഉലൂം പുലർത്തിയ അനുഭാവം ആ നാട്ടുകാരുടെയും സുൽത്താൻ മുഹമ്മദ് അഞ്ചാമനെയും വളരെ സന്തോഷിപ്പിച്ചിരുന്നു. 1332 റബീഉൽഅവ്വൽ 16 ന് രാജാവിന്റെ ഒരു പ്രത്യേക ദുതൻ ഘലീൽ ഘാലിദ്ബുക് ദാറുൽഉലൂമിലെത്തി ഒരു പുണ്യ ഹദ്‌യ സമർപ്പിച്ചു. വർഷങ്ങളോളമായി റസൂലുല്ലാഹി (സ) യുടെ പുണ്യവസ്ത്രത്തെ പൊതിഞ്ഞിരുന്ന പുണ്യ തുണിക്കഷണം! ഐശ്വര്യവത്തായ ഈ തുണിക്കഷണം ദാറുൽഉലൂമിൽ ഇന്നും ആദരപൂർവ്വം സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതേവർഷം ദാറുൽഉലൂമിലെ പ്രധാന പണ്ഡിതരുടെ ഒരു സംഘം ഡാക്ക സന്ദർശിച്ചു. 1333-ൽ ദാറുൽഉലൂമിന്റെ ഭാഗത്തുനിന്നും റെയിൽവേ സ്റ്റേഷൻ മസ്ജിദ് സ്ഥാപിക്കപ്പെട്ടു. 1334-ൽ ഹ.ശൈഘുൽ ഹിന്ദ് പുണ്യ ഹറമിലേക്ക് യാത്രയായി. 1335 ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1337-ൽ മഹാനായ മൗലാനാ അബ്ദുർ റഹിം റായ്പൂരി വഫാത്തായി. 1338-ൽ ശൈഘുൽഹിന്ദ് മാൾട്ടായിൽ നിന്നും മടങ്ങിയെത്തി. ഇതേവർഷം പുതിയ താമസ മന്ദിരം ദാറുൽഉലൂമിൽ പണിയപ്പെട്ടു. 1339-ൽ ഹ. ഘൈഘുൽ ഹിന്ദ് ദിവംഗതനായി. 1341-42 കാലത്ത് ശുദ്ധി പ്രസ്ഥാനം ശക്തി പ്രാവിച്ചു. ഇതിനെതിരിൽ ദാറുൽഉലൂം മുന്നിട്ടിറങ്ങി. ഒരു കാലത്ത് ആര്യസമാജത്തിന്റെ പ്രധാന വക്താവും സംസ്‌കൃത പണ്ഡിതനുമായ ഡോ.ഗുലാം മുഹമ്മദ് ദാറുൽഉലൂമിൽ താമസമാക്കി. ഉന്നത പോരാളികലെ വാർത്തെടുത്ത് ശക്തമായി രംഗത്തിറങ്ങി. അതിലൂടെ ആര്യസമാജക്കാർ വീണ്ടും മുട്ടുമടക്കി. 1345 -ൽ മൗലാനാ അശ്‌റഫ് അലി ത്ഥാനവി ദാറുൽഉലൂം രക്ഷാധികാരിയായി. 1347-ൽ മൗലാനാ ഫാഫിദ് മുഹമ്മദ് അഹ്മദ് സാഹിബും 1348-ൽ മൗലാനാ ഹബീബുർറഹ്മാൻ ഉസ്മാനിയും വഫാത്തായി. 1339-ൽ മൗസാനാ ഥാകീ മുഹമ്മദ് ത്വയ്യിബ് സാഹിബ് മുഹ്തമിമായി. 1351-ൽ ദൗറതുത്തഫ്‌സീർ സമാരംഭിച്ചു. തജ്‌വീർ പഠനം നിർബന്ധമാക്കി. 1352-ൽ ദാറുൽ ഹമീസ് ഫൗഖാനി നിർമ്മിക്കപ്പെട്ടു. 1353-ൽ പൂർവ്വിക സേവകർക്ക് പെൻഷൻ നൽകാൻ തീരുമാനമായി. 1354 ൽ അല്ലാമാ ശബ്ബീർ അഹ്മദ് ഉസ്മാനി സദ്ർ മുദർരിസ് സ്ഥാനം ഏറ്റു. 1355-ൽ ഇതര പദ്ധതികളോടൊപ്പം വിദ്യാർത്ഥികളുടെ വ്യായാമത്തിന് പ്രത്യേകം സജ്ജീകരണം ചെയ്യപ്പെട്ടു. 1355-ൽ ജാമിഉൽ അസ്ഹറിലെ ഒരു പണ്ഡിതസംഘം ദാറുൽഉലൂമിലെത്തി. ദാറുൽഉലൂം സേവനങ്ങൾ അവർ പ്രശംസിച്ചു. 1358-ൽ പല വർഷത്തെ വിദേശ വാസത്തിനു ശേഷം മൗലാനാ ഉബൈദല്ലാ സിന്ധി ദാറുൽഉലൂമിൽ എത്തി. ഇതേവർഷം സുൽത്താൻ ഇബ്‌നുസഈദ് വളരെയധികം ഇൽമീ ഹദ്‌യകൾ ദാറുൽഉലൂമിന് നൽകി. ഈ വർഷം തന്നെ മുഹ്തമിം മൗലാനാ ത്വയ്യിബ്‌സാഹിബ് അഫ്ഗാൻ സന്ദർശിച്ചു. 1359-ൽ ളാഹിർ രാജാവിന്റെ സംഭാവനയിലൂടെ ളാഹിർ കവാടം നിർമ്മിക്കപ്പെട്ടു. ഇതേവർഷം ''ഇസ്‌ലാമും ശാസ്ത്രവും'' എന്ന വിഷയത്തിൽ അലീഗർ യൂണിവേഴ്‌സിറ്റിയിൽ വെച്ച് മുഹ്തമിം സാഹിബ് ഒരു ഉജ്ജ്വല പ്രഭാഷണം നടത്തി. ഉലമാഇനെ പുച്ഛത്തോടെ കണ്ടിരു#്‌ന യൂണിവേഴ്‌സിറ്റിക്കാരെ ഇരുത്തിച്ചിന്തിപ്പിച്ച ഈ പ്രഭാഷണം അവരിൽ വലിയ ഇളക്കമുണ്ടാക്കി. തൽഫലമായി ദാറുൽഉലൂമിനും യൂണിവേഴ്‌സിറ്റിക്കും ഇടയിൽ നല്ലബന്ധം ഉണ്ടായിത്തീർന്നു. 1360-ൽ ദാറുൽഉലൂം മാസിക സമാരംഭിച്ചു. 1361-ൽ ഹ. മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനീയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. 1363-ൽ തങ്ങളെ നിരുപാതികം വിട്ടയച്ചു. 1364 ൽ കൈയ്യെഴുത്തിനുള്ള വിഭാഗവും 1365 ൽ തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിച്ചു. ഹി.1366 (ക്രി. 1947) ൽ ബീഹാറിലും മറ്റും ഭയാനകമായ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ദാറുൽഉലൂം അവിടങ്ങളിലേക്ക് സംഘങ്ങളെ അയച്ച് സേവന നിരതരാക്കി. ഇതേ വർഷമാണ് ഇന്ത്യ സ്വതന്ത്രമായത്. സ്വാതന്ത്ര്യത്തിൽ ഏറ്റം പ്രധാന പങ്കുവഹിച്ച ദാറുൽഉലൂം ഈ വേളയിൽ സന്തോഷിച്ചു. 1367-ൽ ദാറുൽഇഫ്താഇന്റെ കെട്ടിടം സ്ഥാപിതമായി. വിഭജനാനന്തരം ദഹ്‌റാദൂനിൽ മുസ്‌ലിംകൾ കൂട്ടത്തോടെ ഇസ്‌ലാമിൽ നിന്നും പുറത്തുപോകുന്ന വേദനാജനകമായ അവസ്ഥയുണ്ടായി. ഇതിനെ പ്രതിരോധിക്കാൻ ദാറുൽഉലൂം മുന്നിട്ടിറങ്ങി. 1368-ന് അലീഗർ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ കോർട്ടിൽ മൂന്ന് ദേവ്ബന്ദീ ഉലമാഇനെ തെരഞ്ഞെടുക്കപ്പെട്ടു. 1370-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽകലാം ആസാദ് ദാറുൽഉലൂം സന്ദർശിച്ചു. ദാറുൽഉലൂം സ്താപകന്റെ മാതൃക ജീവിതത്തെയും മഹത്വത്തെയും മൗലാനാ വരച്ചുകാട്ടി. 1371-ന് ഭൂമിദാൻ പ്രസ്ഥാനത്തിന്റെ നായകൻ ആചാര്യ വിനോഭാവ ദാറുൽഉലൂമിലെത്തി. ഈ രാഷ്ട്രത്തിന്റെ സമുന്നത മൂലധനമാണ് ദാറുൽഉലൂമെന്ന് അദ്ദേഹം പ്രസ്താവിച്ചു. 1375- ന് ഹൈന്ദവ സഹോദരങ്ങൾ രണ്ട് പ്രധാന മതസമ്മേളനങ്ങൾ ദഹ്‌റാദൂനിലും ബിജ്‌നൂറിലും നടത്തി. അവിടെ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ ദാറുൽഉലൂം പ്രതിനിധികൾ സദസ്യരുടെ പ്രശംസ പിടിച്ചുപറ്റി. 1376 (ക്രി. 1957) ന് ഇന്ത്യൻ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് ദാറുൽഉലൂമിലെത്തി. ദാറുൽഉലൂം മഹാന്മാർ സമുന്നത സേവകരാണെന്ന് അദ്ദേഹം പറഞ്ഞു. 1377-ന് ഹ.ശൈഘുൽ ഇസ്‌ലാം മദനി വഫാത്തായി. ഇതേവർഷം അഫ്ഗാൻ രാജാവ് മുഹമ്മദ് ളാഹിർ രാജാവ് ദാരുൽഉലൂമിലെത്തി. 1380 - ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഡോ.പി.ഹാർടീ ചരിത്ര ഗവേഷണത്തിന് ദാറുൽഉലൂമിൽ വന്നു. 1382 -ൽ ദാറുൽഉലൂം ഒരു ശതകം പൂർത്തീകരിച്ചു. 1387-ന് അല്ലാമാ ഇബ്‌റാഹീം ബൽയാവീ വഫാത്തായി. ഹി.1392 (ക്രി.1972) ന് ഇസ്‌ലാമിക ശരീഅത്തിനെതിരെ ചില ശത്രുക്കൾ ആക്രമണം തുടങ്ങിയപ്പോൽ മുഹ്തമിം മൗലാനാ ത്വയ്യിബ് സാഹിബ് ദാരുൽഉലൂം ഫുളലാഇന്റെ ഒരു യോഗം വിളിച്ച് കൂട്ടി അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ കൺവൻഷൻ ബോംബെയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അങ്ങിനെ 1392 ദുൽഖഅദ് 20,21 (ക്രി. 1972 ഡിസംബർ 27, 28) ന് ബോംബെയിൽ ഒരു സമ്മേളനം നടത്തപ്പെട്ടു. മുസ്‌ലിംകളുടെ സർവ്വ സംഘടനകലും സഹകരിച്ച ആ സമ്മേളനത്തിൽ നിലവിൽവന്ന പ്രസ്ഥാനമാണ് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്. ദാറുൽഉലൂമിന്റെ മഹാനായ സാരഥി മൗലാനാ ത്വയ്യിബ് സാഹിബിനെ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം ഈ വിവരണത്തിന് അടിവരയിടുകയാണ്. ഇവിടെ കുറിച്ച കാര്യങ്ങൾതന്നെ തീർത്തും ഹ്രസ്വമായ വിവരണമാണ്. എങ്കിലും ദാറുൽഉലൂമിന്റെ മഹാനായ സ്ഥാപകന്റെ നാനോന്മുഖമായ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനുള്ള ത്യാഗപരിശ്രമങ്ങൾ ദാറുൽഉലൂമിന്റെ ഉപരിസൂചിത ചരിത്രം തന്നെ വരച്ചു കാട്ടുന്നുണ്ട്. മൗലാനാ ത്വയ്യിബ് (റ) യുടെ താഴെ കൊടുക്കുന്ന വരികൾ തീർത്തും ശരിവെയ്ക്കുന്നതാണ് ദാറുൽഉലൂം മഹശ്ചരിതം. ''ദർസീ ഗ്രന്ഥങ്ങൾ പഠിപ്പിക്കാൻ മാത്രം സ്ഥാപിക്കപ്പെട്ട ഒരു മദ്‌റസയല്ല ദാറുൽഉലൂം. സർവ്വ സമ്പൂർണ്ണമായ ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്രമാണത്. വിജ്ഞാനവും കർമ്മവും ഇഹവും പരവും സമൂഹവും നാടും മതവും ആദർശവും ഒരുപോലെ മുന്നിൽവെച്ചുകൊണ്ടാണ് ഹ.നാനൂത്ഥവി ഇത് സ്ഥാപിച്ചതുതന്നെ. ഇവകളെല്ലാം ഈ മദ്‌റസയുടെ അടിത്തറയിൽ സംഗമിച്ചിട്ടുണ്ട്.'' ദാറുൽഉലൂം ചരിത്രം (ഭാഗം 1, പു. 37, 38) സംഭവം ബഹുലമായ ഒരു നൂറ്റാണ്ടിന്റെ നഖചിത്രം മാത്രമാണ് ഇതുവരെ കുറിച്ചിട്ടുള്ളത്. തുടർന്ന് ഇന്നുവരെയുള്ള ചരിത്രവും ഇതുപോലെ സുന്ദരസുമോഹനമാണ്. ഇവിടെ ദാറുൽഉലൂമിന്റെ നാളിന്നുവരെയുള്ള സമുത്തമ സേവനങ്ങളുടെ ഒരു ചെറിയപട്ടിക മാത്രം കൊടുക്കുന്നു. ദാറുൽഉലൂമിന്റെ മഹത്വം ആപിക്കലല്ല ഇതുകൊണ്ടുള്ള ഉദ്ദേശം. ഇൽമിന്റെ അഹ്‌ലുകാരുടെ വിലയേറിയ ശ്രദ്ധകളെ അനാഥമായി കിടക്കുന്ന ചില സേവന മേഖലകലിലേക്ക് സവിനയം ക്ഷണിക്കുകയാണ് ലക്ഷ്യം. ഉലൂൽഅയ്ദീ-വൽ-അബ്‌സാറിന്റെ (ചിന്ത-കാർമ്മിക ശക്തികൾ സിദ്ധച്ചവരുടെ) ചുവട്ടടികളെ അനുധാവനം ചെയ്യാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ! 1. മദ്‌റസകൾ സ്ഥാപിക്കൽ 2. പരിശുദ്ധ ഖുർആൻ വ്യാഖ്യാനം 3. പുണ്യ ഹദീസുകളുടെ ദർസ്. 4. ഹദീസിന്റെ ശർഹ്-ഹാശിയകൾ 5.ദർസീ പ്രഭാഷണങ്ങൾ. 6. ഫിഖ്ഹീ സേവനങ്ങൾ. 7. പഠന-നിരൂപണങ്ങൾ. 8. ഇതര ഇസ്‌ലാമിക രചനകൾ 9. ദഅ്‌വത്ത് -ഇർശാദുകൾ 10. മുസ്‌ലിം ശത്രുക്കളെ പ്രതിരോധിക്കൽ 11. ഖാദിയാനീ ഫത്‌നശീ ഇസം, ഹദീസ് നിഷേധ പ്രവണത, മദ്ഹബ് നിരാകരിക്കൽ, സ്വഹാബത്തിനെ ആക്ഷേപിക്കൽ മുതലായ നാശങ്ങളെ പിഴുതെറിയൽ 12. ബിദ്അത്ത്-ഘുറാഫത്തുകളുടെ വിപാടനം 13. ജിഹാദീ പ്രവർത്തനങ്ങൾ 14. ശരീഅത്തിനെയും ത്വരീഖത്തിനെയും സമന്വയിപ്പിക്കൽ 15.തിരുസുന്നത്തിന്റെ പ്രചാരണം. ദാറുൽഉലൂം ഉലമാഇന്റെ രചനകൾ ഒറ്റനോട്ടത്തിൽ; ഖുർആനിയ്യത്ത് - 75 എണ്ണം. ഹദീസിയ്യാത്ത്- 40, ഫിഖ്ഹിയ്യാത്ത് - 27, അഖാഇദ് -10, തസ്വവ്വുഫ് - 15, സാഹിത്യം- 21, ചരിത്രം- 70. അവസാനമായി ദാറുൽഉലൂമിലെ ഇന്നത്തെ ചില കണക്കുകൾ, മുഹ്തമിം മൗലാനാ മർഗൂബുർ റഹ്മാൻ സാഹിബിന്റെ വാക്കുകളിൽ: താമസിച്ചു പഠിക്കുന്ന മുതഅല്ലിമുകൾ-3600, ഉസ്താദുമാർ - 70. ഇതര സേവനക്കാർ- 190. ഹി. 1283 മുതൽ 1415 വരെ പഠനം പൂർത്തിയാക്കിയ ഫുളലാഅ്- 25,410. ദാറുൽഉലൂമിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ: ഘത്മുനനബുവ്വത്ത് സംരക്ഷണം, മദ്‌റസകളുടെ സഹകരണം, തബ്‌ലീഗ്, ശൈഘുൽ ഹിന്ദ് പടനകേന്ദ്രം, ഫത്‌വാ കേന്ദ്രം. ദാറുൽഉലൂം പത്രങ്ങൾ: അദാഈ (അറബി), ദാറുൽഉലൂം (ഉർദു ദ്വൈവാരിക). ലൈബ്രറി ഗ്രന്ഥങ്ങളുടെ എണ്ണം: 150680. കൈയ്യെഴുത്ത് പ്രതികൾ - 1499. വാർഷിക ചിലവ്: മുപ്പത് ലക്ഷം രൂപ. ഇന്ന് ആവശ്യം അവശ്യമായ ചില നിർമ്മാണ പ്രവർത്തനങ്ങൾ : 1. ലൈബ്രറി വിപുലീകരണം 2. മുതഅല്ലിമുകൾക്ക് താമസത്തിനുള്ള കെട്ടിടം. 3. വെള്ളത്തിന്റെ രണ്ട് ടാങ്കുകൾ 4. കെട്ടിടത്തിനും കളിക്കളത്തിനും ആവശ്യമായ സ്ഥലങ്ങൾ. അല്ലാഹുതആലാ ഈ ആവശ്യങ്ങളെ എളുപ്പത്തിൽ പൂർത്തീകരിക്കുമാറാകട്ടെ! ദാറുൽഉലൂമിനെ ശരിയായ പാതയിൽ ഉത്തരോത്തരം ഉയർത്തുമാറാകാട്ടെ! ആമീൻ.


***********************************************************************************

രചനാ പരിചയം

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി








എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ പടച്ചവൻ പ്രിയപ്പെട്ട ദാസന്മാരായ മാനവരാശിയുടെ ഇഹപര വിജയങ്ങൾക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയുണ്ടായി. എല്ലാ വേദഗ്രന്ഥങ്ങളും അടിസ്ഥാനപരമായി ഒരൊറ്റ സന്ദേശമാണ് നൽകിയത്. അതിൽ അവസാനത്തെ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. 
പരിശുദ്ധ ഖുർആൻ മുഴുവൻ മാനവരാശിയ്ക്കും മാർഗ്ഗദർശനമാണ്. സത്യാസത്യ വിവേചകവുമാണ്. പരിശുദ്ധ ഖുർആൻ പടച്ചവന്റെ ഭാഗത്ത് നിന്നും അവതീർണ്ണമായ സമുന്നത സന്ദേശങ്ങളാണ്. പരിശുദ്ധ ഖുർആൻ സർവ്വലോക പരിപാലകനായ പടച്ചവന്റെ അസ്തിത്വവും സമുന്നത ഗുണങ്ങളും ഏകത്വവും വിവരിച്ച് തരുന്നു. പരലോകത്തെക്കുറിച്ച് ഉണർത്തുകയും അതിന്റെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ സുന്ദര സ്മരണകൾ നടത്തുകയും അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുകയും ചെയ്യുന്നു. സൽക്കർമ്മങ്ങളെ വിശദമായി വിവരിക്കുകയും ഭയഭക്തിയ്ക്ക് പ്രേരിപ്പിക്കുകയും സൃഷ്ടി സേവനവും സൽസ്വഭാവവും സുന്ദര ഇടപാടുകളും നന്മയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പതിവാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങൾ വളരെ നല്ല നിലയിൽ ക്രമീകരിക്കുകയും അത്യാവശ്യമായ കുറിപ്പുകൾ നൽകി വിവരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥമാണ് ഖുർആൻ താങ്കളോട് എന്ത് പറയുന്നു എന്ന ഈ രചന. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സുമനസ്സുകൾക്കും ഖുർആൻ എന്നാൽ എന്താണെന്ന് ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സയ്യിദ് ഹസനി അക്കാദമിയുമായി ബന്ധപ്പെട്ട വിവിധ പണ്ഡിത സഹോദരങ്ങളാൽ വിവർത്തനം ചെയ്യപ്പെട്ട ഈ മഹൽ ഗ്രന്ഥം സ്‌നേഹ പുരസ്സരം അനുവാചക സമക്ഷം സമർപ്പിക്കുന്നു. ദയാനിധിയായ പടച്ചവൻ ഗ്രന്ഥകാരനെയും വിവർത്തകരെയും പഠിതാക്കളെയും സേവകരെയും പ്രചാരകരെയും അനുഗ്രഹിക്കട്ടെ. രക്ഷിതാവേ, പ്രയോജനപ്രദമായ അറിവും പരിശുദ്ധമായ ഉപജീവനവും സ്വീകാര്യമായ സൽക്കർമ്മങ്ങളും ഞങ്ങൾക്ക് നൽകണേ.

***********************************************************************************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌