സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



*******************************************************

മുഖലിഖിതം

ജാതിമത വ്യത്യാസമില്ലാതെ ആവശ്യക്കാര്‍ക്ക് ആശ്വാസം നല്കു‍ക

മൗലാനാ സയ്യിദ് മഅ്സൂം സാഖിബ്
( അഖിലേന്ത്യ ജന: സെക്രട്ടറി ജംഇയത്ത് ഉലമാ എ ഹിന്ദ്)


    കേരളത്തിലെ വയനാട് സംഭവിച്ച പ്രകൃതി ദുരന്തവും സഹോദരങ്ങളുടെ മരണവും ഇതര നാശനഷ്ടങ്ങളും വളരെയധികം ദു:ഖം ഉളവാക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ദു:ഖിതരോടൊപ്പം നിലയുറപ്പിക്കുകയും സേവനങ്ങളില്‍ മുഴുകുകയും ചെയ്തിട്ടുള്ള ജംഇയത്ത് ഉലമാ എ ഹിന്ദ് ഈ ദു:ഖവേളയിലും ദു:ഖിതരോടൊപ്പം നിലയുറപ്പിക്കുകയാണ്. എല്ലാ സഹോദരങ്ങളും ദു:ഖിതര്‍ക്ക് വേണ്ടി പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുക. കഴിയുന്ന സേവന സഹായങ്ങള്‍ നടത്തുകയും ചെയ്യുക.  
    ജംഇയത്ത് ഉലമാ എ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ വയനാടിലെത്തുകയും ദുഖിതരെ സന്ദര്‍ശിക്കുകയും ചെയ്തു. അവരുടെ വാക്കുകള്‍ ഞങ്ങളുടെ മനസ്സ് പിടപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്തു. ഇത്തരുണത്തില്‍ ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന കുറഞ്ഞ തുക ഞങ്ങള്‍ ‍ഞങ്ങള്‍ അവര്‍ക്ക് നല്‍കുകയുണ്ടായി. കൂടാതെ, ജാതമത വിത്യാസമില്ലാതെ ആവശ്യക്കാരായ എല്ലാവര്‍ക്കും സേവന സഹായങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ചും അനാഥരായ കുഞ്ഞുങ്ങളെ ഞങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് കൊള്ളുന്നു. ഇത്തരം വിഷയങ്ങളിലാണ് നാം പരസ്പരം മത്സരിച്ച് മുന്നേറേണ്ടത്. ഇതിനെ ജംഇയത്ത് ഉലാമ എ ഹിന്ദ് മതം  മാറ്റാനുള്ള ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയില്ലെന്നും പ്രത്യേകം ഉണര്‍ത്തുന്നു. ദുരന്ത സന്ദര്‍ഭങ്ങളില്‍ സഹായ സേവനങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം ചിന്താഗതികള്‍ ഉണ്ടാകുന്നത്  മതത്തിനും മനുഷ്യത്വത്തിനും എതിരാണ്. 
    അതുപോലെ അവിടെ ധാരാളം സംഘടനകള്‍ സേവനത്തില്‍ മുഴുകിയതായി കണ്ടു. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതിനോടൊപ്പം ഓരോരുത്തരും അവരവരുടെ ബാനറിന് കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പരസ്പരം ധാരണയോടെ പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പരസ്പരം ബന്ധപ്പെടാതെ ഒറ്റ തിരിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ നാക്കും വാക്കും ഉള്ളവര്‍ക്ക് മാത്രം സഹായങ്ങള്‍ ലഭിക്കാനും സാധുക്കളായ ബലഹീനര്‍ക്ക് ഒന്നും ലഭിക്കാതിരിക്കാനും ചിലപ്പോള്‍ സമ്പത്തും സാധന സാമഗ്രികളും പാഴാകാനും സാധ്യതയുണ്ട്. ഈ വിഷയത്തില്‍ ജംഇയത്ത് ഉലമാ എ ഹിന്ദ് നാട്ടുകാരായ വിശ്വസ്ത വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് റിലീഫ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. അവരുമായി സഹകരിക്കണമെന്ന് പ്രത്യേകം താല്‍പ്പര്യപ്പെടുന്നു. 
    കാരുണ്യവാനായ രക്ഷിതാവ് സേവന സഹായങ്ങള്‍ ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും ഉന്നത പ്രതിഫലം നല്‍കട്ടെ.   പടച്ചവന്‍ സര്‍വ്വവിധ ദുരന്തങ്ങളില്‍ നിന്നും നാമെല്ലാവരെയും കാത്ത് രക്ഷിക്കട്ടെ. ദുരന്തത്തില്‍ അകപ്പെട്ട സഹോദരീ സഹോദരന്മാര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കട്ടെ. 


***********************************************************************************

 اللَّهُمَّ إِنِّي أَعُوذُبِكَ مِنْ مَوْتِ الْفُجَاءَةِ وَمِنْ لَّدْغِ الْحَيَّةِ وَمِنَ السَّبُعِ وَمِنَ الْغَرَقِ وَمِنَ الْحَرَقِ وَمِنْ أَنْ اَخِرَّ عَلَى شَيْءٍ وَمِنَ الْقَتْلِ عِنْدَ فِرَارِ الزَّحْفِ

പെട്ടെന്നുള്ള മരണം പാമ്പുകടിയേൽക്കൽ വന്യമൃഗം അക്രമിക്കൽ മുങ്ങിപ്പോകൽ തീയിൽ അകപ്പെടൽ എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. വല്ലതിന്റെയും മേൽ വീഴൽ, യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുമ്പോൾ കൊല്ലപ്പെടൽ എന്നീ കാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. 

 اللَّهُمَّ إِنِّي أَعُوذُبِكَ مِنْ مَّوْتِ الْهَمِّ وَأَعُوذُ بِكَ مِنْ مَّوْتِ الْغَمِ

അല്ലാഹുവേ, ചിന്താ ഭാരത്തിൽ മരിക്കുന്നതിൽ നിന്നും ദുഃഖങ്ങൾ നിറഞ്ഞ നിലയിൽ മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُبِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا اَثْنَيْتَ عَلَى نَفْسِكَ اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نَزِلَّ أَوْ نُزِلَّ أَوْ نُضِلَّ أَوْ نَظْلِمَ أَوْ يُظْلَمَ عَلَيْنَا أَوْ نَجْهَلْ أَوْ يُجْهَلْ عَلَيْنَا أَوْ أَضِلَّ أَوْ أُضَلَّ أَعُوذُ بِنُورِ وَجْهِكَ الْكَرِيمِ الَّذِي أَضَاءَتْ لَهُ السَّمَاوَاتُ وَأَشْرَقَتْ لَهُ الظُّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدُّنْيَا وَالْآخِرَةِ أَنْ تُحِلَّ عَلَيَّ غَضَبَكَ وَتُنْزِلَ عَلَيَّ سَخَطَكَ وَلَكَ الْعُتْبَى حَتَّى تَرْضَى وَلَا حَوْلَ وَلَا قُوَّةَ إِلَّا بِكَ اللَّهُمَّ وَاقِيَةً كَوَاقِيَةِ الْوَلِيدِ اللَّهُمَّ إِنِّي أَعُوذُبِكَ مِنْ شَرِ الْأَعْمَيَيْنِ السَّيْلِ وَالْبَعِيرِ الصَّئُولِ

അല്ലാഹുവേ നിന്റെ പൊരുത്തത്തെ മുൻനിർത്തി നിന്റെ കോപത്തിൽ നിന്നും കാവലിരക്കുന്നു. നിന്റെ വിട്ടുവീഴ്ചയെ മുൻനിർത്തി നിന്റെ ശിക്ഷയിൽ നിന്നും അഭയം തേടുന്നു. നിന്നെ മുൻ നിർത്തി നിന്റെ എല്ലാ കോപങ്ങളിൽ നിന്നും ഞാൻ അഭയം തേടുന്നു. നിന്നോടുള്ള പ്രശംസ തിട്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. നീ നിന്നെ വാഴ്ത്തിയത് പോലെ നീ വാഴ്ത്തപ്പെട്ടവനാണ്. അല്ലാഹുവേ ഞാൻ വഴി കെടുന്നതിൽ നിന്നും വഴി കെടുത്തുന്നതിൽ നിന്നും അക്രമം കാണിക്കുന്നതിൽ നിന്നും എന്റെ മേൽ അക്രമം കാണിക്കപ്പെടുന്നതിൽ നിന്നും വിവരക്കേട് കാണിക്കുന്നതിൽ നിന്നും എന്നോട് വിവരക്കേട് കാണിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. നിന്റെ മഹോന്നതമായ വദനത്തിന്റെ പ്രകാശം മുൻനിർത്തി ഞാൻ നിന്നോട് അഭയം തേടുന്നു. അത് കാരണമായിട്ടാണ് ആകാശങ്ങൾ പ്രകാശിക്കുന്നത്. ഇരുളുകൾ മാറി പ്രഭ പരക്കുന്നതും ദുൻയാവിന്റെയും ആഖിറത്തിന്റെയും കാര്യങ്ങൾ നന്നാകുന്നതും അത് കാരണമായിട്ടാണ്. അങ്ങിനെയുള്ള നിന്റെ മഹോന്നത വദനത്തിന്റെ പ്രകാശം മുൻനിർത്തി നിന്റെ കോപം എന്നിൽ ഉണ്ടാകുന്നതിൽ നിന്നും നിന്റെ ദേഷ്യം എന്നിൽ ഇറങ്ങുന്നതിൽ നിന്നും ഞാൻ അഭയം തേടുന്നു. നീ തൃപ്തിപ്പെടുന്നത് വരെയും നിന്നിലേക്ക് ഞാൻ മടങ്ങുന്നതാണ്. നിന്റെ ഉതവിയില്ലാതെ ഒരു നന്മ ചെയ്യാനും തിന്മയിൽ നിന്നും അകലാനും സാധിക്കുന്നതല്ല. അല്ലാഹുവേ കൊച്ചുകുട്ടിയെ സംരക്ഷിക്കുന്നത് പോലെ എന്നെ സംരക്ഷിക്കേണമേ! അല്ലാഹുവേ ഭ്രാന്തിളകിയ ഒട്ടകം, മലവെള്ളപ്പാച്ചിൽ എന്നീ രണ്ട് അന്ധമായ കാര്യങ്ങളുടെ ശല്യത്തിൽ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേ.
*************************************************************************

AL HUSNI ULAMA ASSOCIATION 

DARUL ULOOM AL ISLAMIYAA, OACHIRA, KOLLAM , KERALA

ബഹുമാന്യരെ,

    പടച്ചവൻ്റെ ഭാഗത്ത് നിന്നുമുള്ള ശാന്തിയും സമാധാനവും നാമെല്ലാവരിലും വർഷിക്കുമാറാകട്ടെ!' പ്രത്യേകിച്ചും ദുഖ ദുരിതങ്ങളിൽ അകപ്പെട്ടവർക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.
 കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സാധാരണയാണെങ്കിലും അടുത്ത കാലത്തായി നടക്കുന്ന ദുരന്തങ്ങൾ വളരെയധികം വേദനാജനകമാണ്. പ്രത്യേകിച്ചും അടുത്ത ദിവസം വയനാട്ടിൽ സംഭവിച്ച പ്രകൃതി ക്ഷോഭം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിലയിൽ നാശനഷ്ടങ്ങൾ നിറഞ്ഞതാണ്. 400 ഓളം വീടുകൾ ഈ പ്രളയത്തിൽ ഒലിച്ച് പോയി. നിരവധി സഹോദരീ സഹോദരൻമാർ ഇഹലോകവാസം വെടിയുകയും ചെയ്തു. ഇത്തരുണത്തിൽ അവർക്ക് വേണ്ടി പടച്ചവനോട് താണ് കേണ് പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മെക്കൊണ്ട കഴിയുന്ന സേവനങ്ങളും സഹായങ്ങളും ജാതിമത ഭേദമെന്യേ ചെയ്യുവാൻ നാം ബാധ്യസ്ഥരാണ്. ഇതിന് വേണ്ടി വിവിധ പരിശ്രമങ്ങൾ നടക്കുകയാണ് അല്ലാഹു എല്ലാം പരിശ്രമങ്ങളെ സ്വീകരിക്കട്ടെ.
എളിയ സ്ഥാപനം ആയ ദാറുൽ ഉലും അൽ ഇസ്ലാമിയയും ഇവിടെ പഠനം പൂർത്തിയാക്കിയ സഹോദരങ്ങളുടെ കൂട്ടായ്മയായ അൽ ഹുസ്നി ഉലമ അസോസിയേഷനും ചേർന്ന്  ഈ വിഷയത്തിൽ ചെറിയ സേവനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും അവശ്യ സാധനങ്ങളും ശേഖരിക്കുകയും  വയനാട്ടിൽ ഓഫീസ് സ്ഥാപിക്കുകയും വ്യവസ്ഥാപിതമായ നിലയിൽ പരിശ്രമം ആരംഭിക്കുകയും ചെയ്ത ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു.

പടച്ചവന്റെ അനുഗ്രഹത്താൽ സുമനസ്സുകളുടെ സഹായത്തോടെ നമ്മുടെ ആശ്വാസം എന്ന വാട്ട്സ്ആപ്പ് സഹായ സമിതിയുടെ ഭാഗത്ത് നിന്നും  80000  രൂപയിലധികം സ്വീകരിച്ച് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. .ആകയാൽ ഈ മഹത്തായ ഉദ്യമത്തിൽ താങ്കളെ  കൊണ്ട് കഴിയുന്ന സേവന സഹായങ്ങൾ ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

 അല്ലാഹുവേ !അന്ധമായ രണ്ട് നാശനഷ്ടങ്ങളിൽ നിന്നും ഞങ്ങൾ നിങ്ങളിൽ അഭയം തേടുന്നു. മലവെളളപ്പാച്ചിലിൽ നിന്നും പിരാന്ത് പിടിച്ച മൃഗത്തിൽ നിന്നും. അല്ലാഹുവേ! ഇഹത്തിലും പരത്തിലും നിൻ്റെ സൗഖ്യവും പൊരുത്തവും ഞങ്ങൾ താണുകേണിരക്കുന്നു.




*******************************************************************************
               All India Muslim Personal Law Board




ജുമുഅ സന്ദേശം

 എന്ത് വില കൊടുത്തും 

വഖ് ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക


മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)

വിവര്‍ത്തകന്‍: അബ്ദുശ്ശകൂര്‍ ഖാസിമി


            ആരാധനാ കര്‍മ്മങ്ങളെപ്പോലെ ഇസ്ലാമില്‍ സൃഷ്ടികളുടെ സേവനത്തിനും വലിയ പ്രാധാന്യമുണ്ട് ഇക്കാരണത്താലാണ് നമസ്കാരം നോമ്പ് എന്നിവയോടൊപ്പം സകാത്ത് സ്വദഖകളെയും പ്രേരിപ്പിക്കപ്പെട്ടത്. വിവിധ വീഴ്ച്ചകള്‍ക്കുള്ള പരിഹാരമെന്നോണം ദാനധര്‍മ്മങ്ങളും  സാധുക്കള്‍ക്ക് ആഹാര വസ്ത്രങ്ങള്‍ നല്‍കലും നിയമമാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ആരെങ്കിലും മനപ്പൂര്‍വ്വം നോമ്പ് ഉപേക്ഷിച്ചാല്‍ അതിനുള്ള പരിഹാരം 60 നോമ്പോ 60 സാധുക്കള്‍ക്ക് ആഹാരം നല്‍കലോ ആണ്. അതെ' നോമ്പും സാധുക്കള്‍ക്ക് ആഹാരം കൊടുക്കലും എതാണ്ട് തുല്യമാണ് .
ദാനധര്‍മ്മത്തിന് 2 രൂപങ്ങളുണ്ട്  1 -ആരുടെയെങ്കിലും താല്‍കാലിക ആവശ്യം നിര്‍വ്വഹിച്ച് കൊടുക്കുക. ഉദാഹരണത്തിന് വിശന്നവന് ആഹാരം കൊടുക്കുക. വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക, രോഗികളെ  ശുശ്രൂഷിക്കുക. 2- ധാരാളം ആളുകള്‍ക്ക് നീണ്ട കാലത്തേക്ക് പ്രയോജനപ്പെടുന്ന നിലയില്‍ വല്ല ദാനവും ചെയ്യുക .ഈ രണ്ട് രൂപവും പ്രതിഫലാര്‍ഹമാണെങ്കിലും രണ്ടാമത്തെ രൂപത്തിന് പ്രതിഫലം വളരെ കൂടുതലാണ്. ഇതിനെ ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന എണ്ണത്തിനും കാലത്തിനും അനുസരിച്ച് പ്രതിഫലവും വര്‍ദ്ധിക്കുന്നതാണ് . റസൂലുല്ലാഹി  (സ) അരുളി: ഒരു മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്‍റെ കര്‍മ്മങ്ങളും അവസാനിക്കുന്നതാണ് എന്നാല്‍ 3 കര്‍മ്മങ്ങളുടെ പ്രതിഫലം തുടര്‍ന്നും ലഭിക്കുന്നതാണ് :നില്‍ക്കുന്ന ദാനം, ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം (മുസ്ലിം -4310 )
ഇതില്‍ നിലനില്‍ക്കുന്ന ദാനത്തിന്‍റെ ഒരു പ്രധാന രൂപമാണ് വഖ്ഫ്. വഖ്ഫിന്‍റെ ഭാഷാര്‍ത്ഥം തടഞ്ഞ് നിര്‍ത്തുക എന്നാണ്. അതായത് ഒരു സ്വത്തിനെ തടഞ്ഞ് നിര്‍ത്തുകയും അതില്‍ നിന്ന് ലഭിക്കുന്ന പ്രയോജനത്തെ വഖ്ഫ് ചെയ്ത വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം അര്‍ഹരായ ആളുകള്‍ക്ക് ചിലവഴിക്കുകയും ചെയ്യുക. ഇതില്‍ അടിസ്ഥാന സമ്പത്ത് തടഞ്ഞ് നിര്‍ത്തപ്പെടുകയും അവശേഷിക്കുകയും ചെയ്യുന്നത് കൊണ്ട് ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു.വഖ്ഫിന്‍റെയും പൊതു ദാനത്തിന്‍റെയും ഇടയിലുള്ള അടിസ്ഥന വ്യത്യാസവും ഇത് തന്നെയാണ് .അതെ പൊതു ദാനത്തില്‍ അത് പ്രയോജനപ്പെടുത്തുന്ന സാധുക്കള്‍ തന്നെ അതിന്‍റെ ഉടമകള്‍ ആകുന്നതാണ് . വഖ്ഫില്‍ വസ്തുവല്ല, അതിന്‍റെ പ്രയോജനം മാത്രം ഉടമയാക്കുന്നതാണ്. ഇവിടെ ഒരു കര്യം കൂടി മനസ്സിലാക്കുക: പ്രയോജനപ്പെടുത്തുന്ന സാധുകള്‍ക്ക് വഖ്ഫ് സ്വത്തിന്‍റെ മേല്‍  ഉടമസ്ഥാവകാശം ഇല്ലാത്തത് പോലെ വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ് ) മേല്‍നോട്ടക്കാരന്‍ (മുതവല്ലി ) അതിനെ പ്രയോജപ്പെടുത്താന്‍ അനുവധിക്കപ്പെട്ടവര്‍ (മൗഖൂഫ് അലയ്ഹി ) എന്നിങ്ങനെ മറ്റാര്‍ക്കും തന്നെ അതിന്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതല്ല. മറിച്ച് വഖ്ഫിനെ കുറിച്ചുള്ള ഇസ്ലാമിന്‍റെ കാഴ്ച്ചപ്പാട് അതിന്‍റെ ഉടമസ്ഥാവകാശം സൃഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങും എന്നാണ്  (ദുര്‍റുല്‍ മുഖ്താര്‍ 3/493)
ഇസ്ലാമില്‍ പ്രതിഫലാര്‍ഹമായ കാര്യം ആരാധനകള്‍ മാത്രമല്ല മറിച്ച് സൃഷ്ടികള്‍ക്ക് സേവനം ചെയ്യുന്നതും വലിയ പ്രതിഫലാര്‍ഹമായ കാര്യമാണ് . അത് കൊണ്ട് തന്നെ വഖ്ഫിന്‍റെ മേഖല വളരെ വിശാലമാണ് . സാധുക്കള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വഖ്ഫുകള്‍ പോലെ സാധുക്കള്‍ക്കൊപ്പം പണക്കാര്‍ക്കും സ്വന്തം മക്കള്‍ക്കും വഖ്ഫ് ചെയ്യാവുന്നതാണ്. മസ്ജിദുകള്‍, മദ്റസകള്‍,  അനാഥാലയങ്ങള്‍, സാധു സഹായ കേന്ദ്രങ്ങള്‍, മതകാലിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിധവാ സഹായം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം വഖ്ഫ് ചെയ്യാവുന്നതാണ്.
മതപരവും മാനുഷികവുമായ മേഖലകളില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവ് പണ്ട് മുതല്‍ക്കെ ഉള്ളതാണ്. ഇസ്ലാമിന് മുമ്പ് അറബികള്‍ കഅ്ബാ ശരീഫയില്‍ നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു.  അത് കഅ്ബയുടെ ഒരു മൂലയില്‍ കുഴിച്ചുമൂടി സൂക്ഷിക്കപ്പെട്ടിരുന്നു. ബൈബിളിലും ദൈവനാമത്തില്‍ വിവിധ വസ്തുക്കള്‍ നേര്‍ച്ച നേരുന്ന കാര്യം പരാമര്‍ശിച്ചുണ്ട്. മര്‍യം ബീവിയുടെ മാതാവ് ജനിക്കാന്‍ ഇരിക്കുന്ന കുഞ്ഞിനെ പടച്ചവന് നേര്‍ച്ചനേരുകയുണ്ടായി അതുകൊണ്ടുതന്നെ മര്‍യം ബീവി ജനിച്ചപ്പോള്‍ ബൈത്തുല്‍ മുഖദ്ദിസിന്‍റെ സേവനത്തിന് വേണ്ടി അവരെ മാതൃസഹോദരനായ സകരിയ്യ നബിയെ ഏല്‍പ്പിക്കുകയുണ്ടായി. (അലുഇംറാന്‍ 35-37)  എന്നാല്‍ ഇസ്ലാം വിവിധ നന്മകള്‍ക്ക് വേണ്ടി വഖ്ഫിന്‍റെ വിശാലമായ പദ്ധതി സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വഹാബികളും മുന്‍ഗാമികളും വഖ്ഫില്‍ ആവേശം കാണിച്ചിരുന്നു. ഇസ്ലാമില്‍ ആദ്യമായി വഖ്ഫ് നടപ്പിലാക്കിയ വ്യക്തി ഉമറുല്‍ ഫാറൂഖ് (റ) അവറുകളാണ്. പക്ഷെ ഈ വഖ്ഫ് കൊണ്ടുള്ള ഉദ്ദേശം പ്രത്യേകം നിയമങ്ങളും വിവരണങ്ങളും പാലിച്ച് കൊണ്ടുള്ള വഖ്ഫാണ്. ഇതല്ലാത്ത വഖ്ഫ് ഇതിന് മുമ്പും നടപ്പിലുണ്ടായിരുന്നു. റസൂലുല്ലാഹി (സ) തന്നെ അനാഥരായിരുന്ന സഹല്‍ സുഹൈല്‍  എന്നീ രണ്ട് സഹോദരന്‍മാരില്‍ നിന്നും സ്ഥലം വാങ്ങുകയും അവിടെ മസ്ജിദുന്നബവി നിര്‍മ്മിക്കുകയും ചെയ്തു. അതിനോട് ചെര്‍ന്ന് ഒരു തിണ്ണ തയ്യാറാക്കപ്പെട്ടു. സുഫ്ഫയെന്ന് പറയപ്പെട്ടിരുന്ന ഈ തിണ്ണയാണ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ മദ്റസ.  ഈ മസ്ജിദും മദ്റസയും നിലനില്‍ക്കുന്നത് റസൂലുല്ലാഹി (സ) ദാനം നല്‍കിയ ഭൂമിയിലാണ്. ഇപ്രകാരം ഉസ്മാന്‍ (റ) ബിഅ്റു റൂമാ എന്ന ഒരു കിണറ് വാങ്ങി ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയുണ്ടായി.  (ബുഖാരി).  ത്വല്‍ഹാ (റ) തോട്ടം ദാനം ചെയ്തു. ഇതെല്ലാം ഉമറുല്‍ ഫാറൂഖ്  (റ) ന്‍റെ നിയമപരമായ വഖ്ഫിന് മുമ്പുള്ള സംഭവങ്ങളാണ്. 
പരിശുദ്ധ ഖുര്‍ആനിലും വഖ്ഫിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഖുര്‍ആന്‍ ഇതിന് വേണ്ടി ഉപയോഗിച്ച പദം ഇന്‍ഫാഖ് എന്നാണ്.  അതായത് നല്ല കാര്യങ്ങള്‍ക്കായി സമ്പത്ത് നല്ല നിലയില്‍ ചിലവഴിക്കുക. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. റസൂലുല്ലാഹി (സ) യും ദാനധര്‍മ്മത്തിന് വളരെയധികം പ്രേരിപ്പിച്ചിരുന്നു. പ്രത്യേകിച്ചും അതിന്‍റെ ഉത്തമ രൂപമായ നിലനില്‍ക്കുന്ന ദാനങ്ങളെ വാഴ്ത്തിപ്പറഞ്ഞിരുന്നു. സ്വഹാബാ മഹത്തുക്കള്‍ ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പുണ്യകര്‍മ്മമാണ് എന്നതില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഏകോപിച്ചിരിക്കിന്നു. (മുഗ്നി 8-187)
വഖ്ഫിന്‍റെ ഈ പ്രാധാന്യം കാരണം മുസ്ലിംകള്‍ എല്ലാ കാലത്തും നന്മയായ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഒരു സുവര്‍ണ്ണ ചരിത്രം തന്നെ കാണാന്‍ കഴിയുന്നതാണ്. മസ്ജിദുകള്‍, ഈദ്ഗാഹുകള്‍, ഖബര്‍സ്ഥാനുകള്‍, മുതലായവക്ക് മാത്രമല്ല മുന്‍ഗാമികള്‍ വഖ്ഫ് ചെയ്തത്. നാനാ ജാതി മതസ്ഥര്‍ക്ക് പ്രയോജനപ്പെടുന്ന അനാഥാലയങ്ങള്‍, വഴിയമ്പലങ്ങള്‍, ശ്രൂശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവക്കും മൃഗങ്ങള്‍ക്കും പറവകള്‍ക്കും വഖ്ഫ് ചെയ്തിരുന്നു. ഇത് നന്മയുടെ വിവിധ വഴികളില്‍ അവര്‍ പുലര്‍ത്തിയ താത്പര്യം വിളിച്ചറിയിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലിം പ്രദേശങ്ങളില്‍ ധാരാളം വഖ്ഫ് ഭൂമികള്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ വളരെയഥികം മുന്നേറിയിരുന്നു. ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കള്‍ മാത്രം നല്ലനിലയില്‍ ഉപയോഗിക്കുകയാണങ്കില്‍ മുഴുവന്‍ ജനങ്ങളുടേയും വിദ്യാഭ്യാസ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്ലിംകളുടെ ഇന്നത്തെ വിദ്യഭ്യാസ സാമ്പത്തിക അവസ്ഥകള്‍ അങ്ങേയറ്റം പരിതാപകരമാണ്. അതുകൊണ്ടാണ് സദാസമയവും ഭരണകൂടത്തിന് മുന്‍പില്‍ കയ്യുംനീട്ടി നില്‍ക്കേണ്ടിവരുന്നത്. എന്നാല്‍ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു. പക്ഷെ ഖേദകരം എന്ന് പറയട്ടെ അമ്പത് ശതമാനത്തിലേറെ വഖ്ഫ് സ്വത്തുക്കളില്‍  ഭരണകൂടവും മറ്റുവ്യക്തികളും കയ്യേറിയിരിക്കുകയാണ്. മുസ്ലിംകളുടെ കൈകളിലുള്ള വഖ്ഫ് സ്വത്തുക്കളില്‍ തന്നെ ഭൂരിഭാഗവും അന്യായമായ കൈയ്യേറ്റങ്ങള്‍ക്ക് ഇരയായിരിക്കുന്നു. നിരവധി ഖബറ്സ്ഥാന്‍ ഭൂമികള്‍ മുസ്ലിംകള്‍ തന്നെ വില്‍പ്പന നടത്തിയിരിക്കുകയാണ്. മസ്ജിദുകളുടെ ഭൂമി കയ്യേറുകയും വില്‍ക്കുകയും ചെയ്യുന്നതിനെപ്പറ്റി പറയാനേ ഇല്ല. ചില പൗരാണിക മസ്ജിദുകള്‍ തന്നെ തത്പര കക്ഷികള്‍ വില്‍ക്കുകയും സമ്പത്ത് സ്വയം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 
വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു രൂപം തെറ്റായ നിലയില്‍ അത് വാടകക്ക് കൊടുക്കലാണ്. പരിസരത്തുള്ള കെട്ടടങ്ങള്‍ക്ക് അയ്യായിരവും പതിനായിരവും വാടക ലഭിക്കുമ്പോള്‍ വഖ്ഫ് കെട്ടിടങ്ങളുടെ വാടക  അമ്പതും നൂറൂം രൂപയാണ്.  ചിലര്‍ വാടകയായി  നൂറുരൂപയാണ് വാങ്ങുന്നതെങ്കിലും ടിപ്പോസിറ്റായി ലക്ഷങ്ങള്‍ വാങ്ങുകയും സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വഖ്ഫിന്‍റെ അന്യായമായ ഉപയോഗങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കേട്ടല്‍ അത്ഭുതം തോന്ന ആളുകള്‍ പോലും ഇതില്‍ പങ്കാളികളാകുന്നുവെന്നതാണ് കൂടുതല്‍ ഖേദകരം. വഖ്ഫ് സ്വത്തുക്കള്‍ ശരിയായ നിലയില്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം പോലുള്ള ഉത്തമ മാര്‍ഗ്ഗങ്ങളില്‍ പ്രയോജനപ്പെടുത്താനും ആരെങ്കിലും മുന്നോട്ട് വന്നാല്‍ ആരും അതിനോട് സഹരകരിക്കുകയില്ലാ എന്ന് മാത്രമല്ല   ചില മോശപ്പെട്ട ആളുകള്‍ മുഴുവന്‍ ജോലികളും മാറ്റിവെച്ച് അവരെ തകര്‍ക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു. 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ആയിരം വര്‍ഷത്തോളം ഇന്ത്യയില്‍ മുസ്ലിംകള്‍ ഭരണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനിടയിലും ഇവിടെ മുസ്ലിംകളുടെ ചെറു ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നു. ഭരണാധികാരികള്‍ വൈജ്ഞാനിക-സംസ്കരണ-പ്രബോധന കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. എപ്പോഴും അവരുടെ പ്രധാന ചിന്ത അധികാരം സ്ഥിരപ്പെടുത്തുക എന്നത് മാത്രമായിരുന്നു. എന്നാല്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഭൂമിയും കെട്ടിടങ്ങളും വഖ്ഫ് ചെയ്യുന്നതിനും ജനോപകരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും  അവര്‍ വളരെയഥികം ശ്രദ്ധിച്ചിരുന്നു. ഇപ്രാകാരം ഹൈന്ദവ രാജാക്കന്‍മാരെ മുസ്ലിം പ്രജകള്‍ക്ക് വേണ്ടി മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ഖബ്ര്‍സ്ഥാന്‍റെ സ്ഥലങ്ങള്‍ നല്‍കുകയും ഇതര നന്മകള്‍ക്ക് വേണ്ടി ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടിഷുകാര്‍ ഇവിടെ വന്നപ്പോള്‍ ആദ്യം ധാരാളം വഖ്ഫ് സ്വത്തുക്കള്‍ കയ്യടക്കി. മുസ്ലിംകള്‍ ഇതിനെതിരില്‍ നിരന്തരം പരിശ്രമിച്ചപ്പോള്‍ പതുക്കെ പല സ്ഥലങ്ങളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. കൂടാതെ അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിച്ചുള്ള സ്ഥലങ്ങള്‍ വഖ്ഫ് സ്വത്തായി അംഗീകരിക്കുകയും ചെയ്തു. 
വ്യക്തികളുടെ സ്വത്തുക്കളെ പോലെ വഖ്ഫ് സ്വത്തുക്കളും ആദരണീയമാണ്. പൊതു സ്വത്തുക്കളെപോലെ  വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കലും  അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കലും  ഭരണകൂടത്തിന്‍റെ പ്രധാന ബാധ്യതയാണ്. വിവിധ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ വലിയ ഹോട്ടലുകളും കമ്പനികളും നിര്‍മ്മിക്കപ്പെട്ടതിനാല്‍ അതിനെ തിരിച്ച് പിടിക്കുക പ്രയാസമാണ്. എന്നാല്‍ അതിന് മാന്യമായ വാടക നല്‍കണമെന്ന് ഗവര്‍മെന്‍റ് നിര്‍ബന്ധിക്കുന്ന പക്ഷം ആ  സമ്പത്ത് വഖ്ഫ് ചെയ്തവരുടെ ലക്ഷ്യത്തിന് അനുസരിച്ച് ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റിന്‍റെ തന്നെ നിരവധി കെട്ടിടങ്ങള്‍ വഖ്ഫ് ഭൂമികളിലാണ്. അവയുടെ സ്ഥാനം വെച്ച് നോക്കുമ്പോേള്‍ അതിന്‍റെ വാടക വളരെ വലുതായിരിക്കും. ഗവര്‍മെന്‍റുകള്‍ ഇത്തരം ഭൂമികളുടെ വാടക വഖ്ഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും വഖ്ഫ് ബോര്‍ഡ് അത്യാവശ്യ മേഖലകളില്‍ അത് ചിലവഴിക്കുകയും ചെയ്താല്‍ സാധുക്കളുടെ വിദ്യാഭ്യാസം, അനാഥരുടെ സംരക്ഷണം, വിവാഹ മോചിതരുടേയും വിധവകളുടേയും പരിപാലനം, യുവാക്കളുടെ തൊഴിലുകള്‍ മുതലായ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയും ഭരണകൂടങ്ങളെ അവലംബിക്കേണ്ട ആവശ്യങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതാണ്. 
വഖ്ഫുമായിട്ടുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 1954ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഒരു നിയമം കൊണ്ടുവന്നങ്കിലും  ഈ നിയമം അപര്യാപ്തമായതിനാല്‍ 1984 ലില്‍ പുതിയ നിയമം കൊണ്ടുവന്നു. പക്ഷെ ഇതിലും മുസ്ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കപ്പെട്ടിരുന്നില്ല. 1995ല്‍ മറ്റൊരു നിയം കൊണ്ടുവന്നു അതില്‍ ചിലത് അംഗീകരിക്കപ്പെടുകയും പലതും അംഗീകരിക്കാതിരക്കുകയും ചെയ്തു. 2010ല്‍ വളരെ ധൃതിപിടച്ച് ഭേതഗതി ചെയ്യപ്പെട്ട വഖ്ഫ് നിയമം കൊണ്ട് വരികയും വെള്ളിയാഴ്ച ദിവസം അവസാന സമയം യാതൊരു ചര്‍ച്ചയുമില്ലാതെ പാസാക്കപ്പെടുകയും ചെയ്തു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് നേതാക്കളുടേയും അംഗങ്ങളുടേയും നിരന്തര പരിശ്രമങ്ങളെ തുടര്‍ന്ന് 2013 ല്‍ വഖ്ഫ് നിയമം പരിഷ്കരിക്കപ്പെടുകയും ഉണ്ടായിരുന്ന കുറവുകള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ഇവിടെയും മുസ്ലിംകളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടില്ലങ്കിലും വലിയൊരു അളവുവരെ വഖ്ഫു സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുങ്ങി. ഇപ്പോള്‍ പുതിയ ഗവര്‍മെന്‍് അതില്‍ നാല്‍പ്പതോളം ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുകയാണ്. വഖ്ഫ് ബോര്‍ഡിന്‍റെ അധികാരം വെട്ടിക്കുറക്കുക എന്നത് അതില്‍ ഒന്നാണ്. ഈ ഭേദഗതികള്‍ വഴി വഖ്ഫ് ആക്ടിന്‍റെ പ്രസക്തി ഇല്ലാതാകുമെന്നും വിവിധ സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകള്‍ ബലഹീനമാകുമെന്നും ഇത്തരുണത്തില്‍ കടുത്ത ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് വലിയ നഷ്ടമുണ്ടാവുകയും രാജ്യം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന വഖ്ഫുകളുടെ സംരക്ഷണം ദുഷ്കരമായിത്തീരുകയും ചെയ്യുന്നതാണ്.  ഈ വിഷയത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടിയന്തര യോഗം കൂടുകയും വിഷയത്തിന്‍റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും 
വഖ്ഫ് നിയമത്തിനും വഖ്ഫ് സ്വത്തുക്കളുടെ  സംരക്ഷണത്തിനുംڔബലഹീനതയുണ്ടാക്കുന്ന യാതൊരു വിധ ഭേദഗതിയും വഖ്ഫ് ആക്ടില്‍ വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്ഡ് ഈ പ്രസ്താവനയെ എല്ലാവരും ആവര്‍ത്തിക്കുകയും പിന്തുണക്കുകയും ചെയ്യുക: 
" വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ മുന്‍ഗാമികള്‍ പടച്ചവന്‍റെ നാമത്തില്‍ മതപരവും മാനുഷികവുമായ നന്മകള്‍ക്ക് വേണ്ടി ശ്വാശതമായി നല്‍കിയിരിക്കുന്ന ഉന്നത ദാനങ്ങളാണ്. അതിന്‍റെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ലമെന്‍റ് വഖ്ഫ് ആക്ട് നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തിന്‍റെ ഭരണഘടനയും 1937ല്‍ നടപ്പിലാക്കപ്പെട്ട ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടും ഇതിന് സംരക്ഷണം നല്‍കുന്നുമുണ്ട്. അതുകൊണ്ട് വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥകള്‍ക്ക് കുഴപ്പമുണ്ടാകുന്ന യാതൊരു ഭേതഗതിയും ഈ നിയമത്തില്‍ ഭരണകൂടം കൊണ്ടുവരാന്‍ പാടുള്ളതല്ല. എന്നാല്‍ നിലവിലെ ഭരണകൂടം മുസ്ലിംകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തീരുമാനങ്ങളും നടപടികളും സമുദായത്തിന് നഷ്ടം മാത്രമായിരുന്നു. മൗലാനാ ആസാദ് ഫൗണ്ടേഷന്‍ നിര്‍ത്തലാക്കിയതും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് റദ്ദ് ചെയ്തതും മുത്തലാഖുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നതും ഇതിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്. വഖ്ഫുമായി ബന്ധപ്പെട്ട ഈ നീക്കം മുസ്ലിംകളില്‍ മാത്രം പരിമിതമാവുകയില്ലാ എന്ന കാര്യം എല്ലാ രാജ്യ നിവാസികളും തിരിച്ചറിയണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതെ, വഖ്ഫ് സ്വത്തുക്കളില്‍ ഇവര്‍ കൈവെച്ച ശേഷം അടുത്തതായി  സിക്കുകാരുടേയും ക്രൈസ്തവരുടേയും ഹൈന്ദവരുടേയും ഭൂമികളിലും കേന്ദ്രങ്ങളിലും ഇവര്‍ കൈകടത്തുന്നതാണ്. ആകയാല്‍ വഖ്ഫ് നിയമത്തിന്‍റെ അവസ്ഥക്ക് കുഴപ്പമുണ്ടാക്കുന്ന യാതൊരുവിധ ഭേദഗതിയും ഞങ്ങള്‍ക്ക് സ്വീകര്യമല്ല.  അതുപോലെ വഖ്ഫ് ബോര്‍ഡുകളുടെ നിയമപരമായ സ്ഥാനത്തില്‍ കൈകടത്താനും ഞങ്ങള്‍ അനുവദിക്കുന്നതല്ല." 
അവസാനമായി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍ പോതു ജനങ്ങളെ ഉത്ബുദ്ധരാക്കണമെന്ന്  പണ്ഡിതരോടും പ്രഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ നേതാക്കളും പൊതുജനങ്ങളും ഭരണകൂടത്തേയും പ്രതിപക്ഷ കക്ഷികളേയും തങ്ങളുടെ വികാരം അറിയിക്കണമെന്നും താത്പര്യപ്പെടുന്നു. ഇതിലുള്ള ഒരു പ്രധാനാ മാധ്യമമായ ജുമുആ പ്രഭാഷണങ്ങളില്‍ ഈ സന്ദേശവും തുടര്‍ന്ന് നല്‍കുന്ന സന്ദേശങ്ങളും അവതരിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു രാജ്യത്തെ പ്രയാസകരമായ അവസ്ഥകള്‍ക്കിടയില്‍ നമ്മെ സഹായിക്കട്ടെ... വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള വഴി എളുപ്പമാക്കട്ടെ...... !  
***********************************************************************************

മആരിഫുല്‍ ഖുര്‍ആന്‍ 


റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത്, സലാമുകള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 56

إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (56)

തീര്‍ച്ചയായും അല്ലാഹു നബിയുടെമേല്‍ അനുഗ്രഹം ചൊരിയുകയും മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സത്യവിശ്വാസികളെ, നിങ്ങളും നബിയുടെമേല്‍ അധികമായി സ്വലാത്ത് സലാമുകള്‍ ചൊല്ലുക.(56) 

ആശയ സംഗ്രഹം
തീര്‍ച്ചയായും അല്ലാഹു നബിയുടെമേല്‍ അനുഗ്രഹം ചൊരിയുകയും മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സത്യവിശ്വാസികളെ, നിങ്ങളും നബിയുടെമേല്‍ അധികമായി സ്വലാത്ത് സലാമുകള്‍ ചൊല്ലുക. 

വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തുകളില്‍ റസൂലുല്ലാഹി (സ)യുടെ വിവിധ പ്രത്യേകതളാണ് വിവരിക്കപ്പെട്ടത്. അതിനിടയില്‍ പവിത്ര പത്നിമാരുടെ മറയുമായി ബന്ധപ്പെട്ട വിഷയം വന്നു. തുടര്‍ന്നും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ വരുന്നതാണ്. ഇതിനിടയില്‍ ഈ നിയമങ്ങളിലൂടെയെല്ലാം ലക്ഷ്യം വെക്കപ്പെട്ട റസൂലുല്ലാഹി (സ)യുടെ സ്ഥാന സമുന്നതി പ്രഖ്യാപിക്കുകയും റസൂലുല്ലാഹി (സ)യെ സ്നേഹിച്ച് ആദരിച്ച് അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത് സലാമുകള്‍ ചൊല്ലാന്‍ മുസ്ലിംകളോട് കല്‍പ്പിക്കുക എന്നതാണ് ആയത്തിന്‍റെ അടിസ്ഥാന ലക്ഷ്യം. പക്ഷേ, ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന വാചക ശൈലി ശ്രദ്ധേയമാണ്. ആദ്യം അല്ലാഹുവിലേക്കും മലക്കുകളിലേക്കും സ്വലാത്തിനെ ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. ശേഷം സത്യവിശ്വാസികളോട് അത് നിര്‍വ്വഹിക്കാന്‍ കല്‍പ്പിക്കുന്നു. ഇതില്‍ റസൂലുല്ലാഹി (സ)യുടെ മഹിത മഹത്വം വളരെ ഉയര്‍ത്തിയിരിക്കുന്നു. അതെ, റസൂലുല്ലാഹി (സ)യുടെ വിഷയത്തില്‍ മുസ്ലിംകളോട് പറയപ്പെടുന്ന ഉപദേശം അല്ലാഹുവും മലക്കുകളും ചെയ്യുന്ന കര്‍മ്മം കൂടിയാണ്. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ)യുടെ ധാരാളം ഉപകാരങ്ങള്‍ അനുഭവിക്കുന്ന സത്യവിശ്വാസികള്‍ ഈ നന്മ വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടതാണ്. സ്വലാത്ത് സലാമുകള്‍ ചൊല്ലുന്ന സത്യവിശ്വാസികളുടെ വലിയൊരു മഹത്വം കൂടി ഈ വാചകത്തിലൂടെ വ്യക്തമാകുന്നുണ്ട്. അതായത് അവര്‍ ചെയ്യുന്ന ഈ സ്വലാത്തില്‍ അല്ലാഹുവും മലക്കുകളും പങ്കാളികളാണ്. 
സ്വലാത്ത് സലാമുകളുടെ അര്‍ത്ഥം.  കാരുണ്യം, പ്രാര്‍ത്ഥന, പ്രശംസ, വാഴ്ത്തല്‍ എന്നീ അര്‍ത്ഥങ്ങള്‍ക്ക് സ്വലാത്ത് എന്ന പദം അറബിയില്‍ ഉപയോഗിക്കാറുണ്ട്. മുഫസ്സിറുകള്‍ പറയുന്നു: ഈ ആയത്തില്‍ അല്ലാഹുവിലേക്ക് ചേര്‍ത്ത് പറഞ്ഞ സ്വലാത്തിന്‍റെ ആശയം, കാരുണ്യം ചൊരിയലാണ്. മലക്കുകളിലേക്ക് ചേര്‍ത്ത് പറഞ്ഞ സ്വലാത്തിന്‍റെ ആശയം, റസൂലുല്ലാഹി (സ)യ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കലാണ്. സത്യവിശ്വാസികളുടെ സ്വലാത്ത്, പ്രാര്‍ത്ഥനയും പ്രശംസയും വാഴ്ത്തലും ഒരുമിച്ച് കൂടിയതാണ്. അബുല്‍ ആലിയ (റ) പ്രസ്താവിക്കുന്നു: അല്ലാഹുവിന്‍റെ സ്വലാത്ത് കൊണ്ടുള്ള ഉദ്ദേശം, അല്ലാഹുവിന്‍റെ ആദരവും മലക്കുകള്‍ക്ക് മുമ്പാകെയുള്ള പ്രശംസയുമാണ്. അല്ലാഹു റസൂലുല്ലാഹി (സ)യുടെ സ്ഥാനം ഉയര്‍ത്തിക്കൊണ്ട് ഇഹലോകത്ത് തന്നെ ആദരവ് നല്‍കിയിരിക്കുന്നു. ബാങ്ക്, ഇഖാമത്ത് തുടങ്ങിയ മിക്ക സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്‍റെ നാമത്തോടൊപ്പം റസൂലുല്ലാഹി (സ)യുടെ നാമവും ഉള്‍പ്പെടുത്തി. റസൂലുല്ലാഹി (സ)യുടെ സന്ദേശത്തെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്തു. മുഹമ്മദീ ശരീഅത്ത് ലോകാവസാനം വരെയുള്ളതാക്കി. അതിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുക്കുകയും ചെയ്തു. പരലോകത്തിലും റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു ഉള്‍കൃഷ്ട സ്ഥാനം തീരുമാനിച്ചിരിക്കുന്നു. റസൂലുല്ലാഹി (സ) സര്‍വ്വ സൃഷ്ടികളേക്കാളും സമുന്നത സ്ഥാനത്തായിരിക്കും. ഒരു നബിയും മലക്കും ശുപാര്‍ശ ചെയ്യാത്ത സ്ഥലത്ത് റസൂലുല്ലാഹി (സ)യ്ക്ക് ശുപാര്‍ശയ്ക്ക് അനുമതി നല്‍കപ്പെടുന്നതാണ്. ഇതിന് മഖാമുന്‍ മഹ്മൂദ് എന്ന് പറയപ്പെടുന്നു. 
ഇവിടെ ഒരു സംശയമുണ്ട: നിവേദനങ്ങള്‍ അനുസരിച്ച് സ്വലാത്ത് സലാമുകളില്‍ ആല്‍ അസ്ഹാബ് (പ്രവാചക കുടുംബവും സഹാബാ മഹത്തുക്കളും) ഉള്‍പ്പെടുന്നുണ്ട്. അല്ലാഹുവിന്‍റെ പ്രശംസയില്‍ റസൂലുല്ലാഹി (സ) അല്ലാത്ത മറ്റാരെയെങ്കിലും പങ്കാളികള്‍ ആക്കാമോ? ഇതിന് മറുപടിയായി അല്ലാമാ ആലൂസി (റ) കുറിക്കുന്നു: ആദരവ്, പ്രശംസ, വാഴ്ത്തല്‍ മുതലായവയ്ക്ക് ധാരാളം സ്ഥാനങ്ങളുണ്ട്. ഇതില്‍ സമുന്നത സ്ഥാനം റസൂലുല്ലാഹി (സ)യുടേതാണ്. പ്രവാചക കുടുംബത്തിന്‍റെയും സഹാബത്തിന്‍റെയും പൊതു വിശ്വാസികളുടെയും സ്ഥാനങ്ങള്‍ മറ്റൊന്നാണ്. 
ഒരു സംശയവും മറുപടിയും. സ്വലാത്തിന് കാരുണ്യം, പ്രാര്‍ത്ഥന, ആദരവ്, പ്രശംസ എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ? ഇതിന് ഒരു പദത്തിന്‍റെ അര്‍ത്ഥങ്ങളുടെ പൊതുവായ പങ്കാളിത്തം എന്ന് പറയപ്പെടുന്നു. ചില മഹാന്മാര്‍ ഒരു പദം കൊണ്ട് ഇപ്രകാരം പല അര്‍ത്ഥങ്ങള്‍ ഉദ്ദേശിക്കുന്നതിനെ അനുവദിക്കുന്നില്ല. ഇത്തരുണത്തില്‍ ഇതിനുള്ള ന്യായീകരണം ഇപ്രകാരമാണ്: സ്വലാത്ത് എന്നതിന് ഇവിടെ ഒരു അര്‍ത്ഥം മാത്രം ഉദ്ദേശിച്ചാല്‍ മതി. അതായത് അല്ലാഹുവിലേക്ക് ബന്ധിപ്പിച്ച് പറയുമ്പോള്‍ ഇതിന്‍റെ ആശയം കാരുണ്യമെന്നും മലക്കുകളിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ അവരുടെ പ്രാര്‍ത്ഥനയെന്നും പൊതുവിശ്വാസികളിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ പ്രാര്‍ത്ഥനയും പ്രശംസയും ആദരവും ഒത്തുചേര്‍ന്ന പൊതുവായ അവസ്ഥയെന്നും ആശയം പറയേണ്ടതാണ്. 
സലാം എന്നതിന്‍റെ ആശയം രക്ഷയെന്നാണ്. ഇതിന്‍റെ ഉദ്ദേശം, എല്ലാവിധ അപകടം, ന്യൂനത, കുറവുകള്‍ ഇവയില്‍ നിന്നുമുള്ള രക്ഷയെന്നാണ്. അസ്സലാമു അലൈക്ക എന്നതിന്‍റെ അര്‍ത്ഥം, എല്ലാവിധ അപകട ന്യൂനതകളില്‍ നിന്നുമുള്ള രക്ഷ താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്നാണ്. അറബി നിയമ പ്രകാരം ഇവിടെ അലാ എന്ന അക്ഷരം ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, സലാം എന്ന പദത്തിന് പ്രശംസ എന്നും അര്‍ത്ഥം ഉള്ളതിനാല്‍ നിങ്ങളുടെ മേല്‍ പ്രശംസ ചൊരിയുന്നു എന്ന ആശയം പറയാവുന്നതാണ്. ചിലര്‍ പറയുന്നു: ഇവിടെ സലാമുകൊണ്ടുള്ള ഉദ്ദേശം, അല്ലാഹു തന്നെയാണ്. കാരണം അസ്സലാം എന്നത് അല്ലാഹുവിന്‍റെ തിരുനാമങ്ങളില്‍ ഒന്നാണ്. ഇത്തരുണത്തില്‍ അസ്സലാമു അലൈക്ക എന്നതിന്‍റെ ആശയം, അല്ലാഹു തആല താങ്കളുടെ സംരക്ഷകനും കാര്യ കര്‍ത്താവും ആകട്ടെ എന്നതാണ്. 
സ്വലാത്ത് സലാമുകളുടെ രീതി. കഅ്ബ് (റ) വിവരിക്കുന്നു: ഈ ആയത്ത് അവതരിച്ചപ്പോള്‍ ഒരു വ്യക്തി റസൂലുല്ലാഹി (സ)യോട് ചോദിച്ചു: ഈ ആയത്തില്‍ സ്വലാത്തും സലാമും ചൊല്ലുക എന്ന് രണ്ട് കല്‍പ്പനകളുണ്ട്. സലാം എന്നത് അസ്സലാമു അലൈക്ക് അയ്യുഹുന്നബിയ്യ് എന്ന് പറയലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. സ്വലാത്ത് എങ്ങനെയാണ് ചൊല്ലേണ്ടത്? റസൂലുല്ലാഹി (സ) അരുളി: ഇപ്രകാരം പറയുക:...................(അറബി). വേറെ ചില നിവേദനങ്ങളില്‍ ഇതുപോലുള്ള മറ്റുചില വചനങ്ങളുമുണ്ട്. (ബുഖാരി). അതായത് സലാം പറയേണ്ട രീതി അത്തഹിയ്യാത്തില്‍ നിന്നും അവര്‍ നേരത്തെ പഠിച്ചിരുന്നു. അതുകൊണ്ട് സ്വലാത്തിന്‍റെ വചനങ്ങള്‍ സ്വന്തം ഭാഗത്ത് നിന്നും നിശ്ചയിക്കുന്നത് അവര്‍ക്ക് നന്നായി തോന്നിയില്ല. അതുകൊണ്ട് റസൂലുല്ലാഹി (സ)യോട് അവര്‍ ചോദിച്ച് മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ട് തന്നെ നമസ്കാരത്തില്‍ ഈ വചനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇതുപോലുള്ള മറ്റുവചനങ്ങള്‍ പാടില്ലായെന്ന് ഇതിന് അര്‍ത്ഥമില്ല. കാരണം റസൂലുല്ലാഹി (സ)യില്‍ നിന്നു തന്നെ സ്വലാത്തിന്‍റെ വ്യത്യസ്ത വചനങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.  സ്വലാത്ത് സലാമുകള്‍ അടങ്ങിയ ഏത് വാചകങ്ങള്‍ പറഞ്ഞാലും സ്വലാത്ത് സലാമുകള്‍ ആകുന്നതാണ്. റസൂലുല്ലാഹി (സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട വചനങ്ങള്‍ മാത്രമേ പാടുള്ളൂ എന്നില്ല. സ്വാലത്ത് സലാമുകള്‍ ഏത് വാക്കുകളില്‍ പറഞ്ഞാലും ഈ ആയത്തിലെ കല്‍പ്പന പാലിച്ചതായി ഗണിക്കപ്പെടുന്നതും സ്വലാത്തിന്‍റെ ഉന്നത മഹത്തുക്കള്‍ കരസ്ഥമാകുന്നതുമാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യില്‍ നിന്നും സ്ഥിരപ്പെട്ട വചനങ്ങള്‍ കൂടുതല്‍ ഐശ്വര്യമുള്ളതും പ്രതിഫലാര്‍ഹവുമാണ് എന്നതില്‍ വ്യക്തമാണ്. അതുകൊണ്ടായിരിക്കാം സഹാബികള്‍ റസൂലുല്ലാഹി (സ)യോട് അതിന്‍റെ വചനങ്ങള്‍ ചോദിച്ചത്. ഒരു മസ്അല: നമസ്കാരത്തിലെ അത്തഹിയ്യാത്തുകളില്‍ മുകളില്‍ പറയപ്പെട്ടത് പോലെ തന്നെ സ്വലാത്ത് സലാമും ചൊല്ലുന്നത് ഖിയാമത്ത് നാളുവരെ സുന്നത്താകുന്നു. അതുപോലെ തന്നെ നമസ്കാരത്തിന്‍റെ വെളിയില്‍ റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ഖബ്റിലേക്ക് സലാം പറയമ്പോഴും അസ്സലാമു അലൈക്ക എന്ന് തന്നെ പറയുന്നതാണ് സുന്നത്ത്. എന്നാല്‍ മറഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സഹാബാ-താബിഈങ്ങളും ഇമാമുകളും സല്ലല്ലാഹു അലൈഹി വസല്ലം എന്നാണ് ഉപയോഗിച്ചിരുന്നത്. ഹദീസിന്‍റെ കിതാബുകളില്‍ ഈ സ്വലാത്ത് നിറഞ്ഞ് കിടക്കുന്നതായി കാണാന്‍ കഴിയും. 
മേല്‍ പറയപ്പെട്ട രീതിയില്‍ സ്വലാത്ത് സലാമുകള്‍ ചൊല്ലുന്നതിന്‍റെ തത്വം. സ്വലാത്തിന്‍റെ ആശയം റസൂലുല്ലാഹി (സ)യുടെ മേല്‍ പടച്ചവന്‍റെ പ്രത്യേക അനുഗ്രഹ രക്ഷകള്‍ ഉണ്ടാകട്ടെ എന്ന് സത്യവിശ്വാസികള്‍ പടച്ചവനോട് പ്രാര്‍ത്ഥിക്കലാണ്. ഇവിടെ ഒരു സംശയമുണ്ട്: ആയത്തിലൂടെ മനസ്സിലാകുന്നത് റസൂലുല്ലാഹി (സ)യെ ശരിയായ നിലയില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ റസൂലുല്ലാഹി (സ) ഇതിന് പഠിപ്പിച്ച് തന്നത് സ്വലാത്ത് ചൊല്ലാനാണ്. ഇത് എങ്ങനെ ശരിയാകും? അതെ, റസൂലുല്ലാഹി (സ)യോടുള്ള ബഹുമാന ആദരവുകള്‍ പരിപൂര്‍ണ്ണമായ നിലയില്‍ നിര്‍വ്വഹിക്കാന്‍ നമുക്കാര്‍ക്കും കഴിവില്ല. അതുകൊണ്ട് ആ കാര്യം അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ട് അല്ലാഹുവിനെ തന്നെ ഏല്‍പ്പിക്കാന്‍ നമ്മോട് കല്‍പ്പിക്കപ്പെട്ടു. (റൂഹുല്‍ മആനി). 
സ്വലാത്ത് സലാമുകളുടെ ചില നിയമങ്ങള്‍. * നമസ്കാരത്തിലെ അവസാനത്തെ ഇരുത്തത്തില്‍ സ്വലാത്ത് ചൊല്ലുന്നത് മുഅക്കദായ സുന്നത്താണ്. ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ) ഇരുവരും പറയുന്നു: നിര്‍ബന്ധമാണ്. സ്വലാത്ത് ഉപേക്ഷിക്കുന്ന പക്ഷം സ്വലാത്ത് മടക്കേണ്ടതാണ്. * റസൂലുല്ലാഹി (സ)യുടെ തിരുനാമം പറയുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ സ്വലാത്ത് നിര്‍ബന്ധമാണെന്നതില്‍ ഭൂരിഭാഗം പണ്ഡിതരും ഏകോപിച്ചിരുന്നു. കാരണം അനുഗ്രഹീത നാമം പറയപ്പെടുമ്പോള്‍ സ്വലാത്ത് ചൊല്ലാതിരിക്കുന്നവനെക്കുറിച്ച് ഹദീസില്‍ മുന്നറിയിപ്പ് വന്നിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: ഒരുവന്‍റെ അരികില്‍ എന്നെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അവന്‍ നിന്ദ്യനാകട്ടെ. (തിര്‍മിദി). മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു: ഒരുവന്‍റെ അരികില്‍  ഞാന്‍ അനുസ്മരിക്കപ്പെട്ടിട്ടും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവന്‍ വലിയ പിശുക്കനാണ്. (തിര്‍മിദി). * മസ്അല: ഒരു സദസ്സില്‍ റസൂലുല്ലാഹി (സ)യുടെ നാമം പല പ്രാവശ്യം വന്നാല്‍ ഒരു തവണ സ്വലാത്ത് ചൊല്ലുന്നത് കൊണ്ട് നിര്‍ബന്ധ കടമ നിര്‍വ്വഹിക്കപ്പെടുന്നതാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ നാമം പല പ്രാവശ്യം പറയുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലുന്നത് പുണ്യമാണ്. ഹദീസ് പണ്ഡിതരായ മുഹദ്ദിസുകളേക്കാള്‍ കൂടുതല്‍ റസൂലുല്ലാഹി (സ)യുടെ നാമം പറയുന്നവര്‍ ആരുമില്ല. അവരുടെ ജോലി തന്നെ റസൂലുല്ലാഹി (സ)യുടെ ഹദീസുകള്‍ ഉദ്ധരിക്കലാണ്. ഇതുകൊണ്ട് തന്നെ ഇടയ്ക്കിടെ റസൂലുല്ലാഹി (സ)യുടെ നാമം വരുന്നതാണ്. എന്നാല്‍ എല്ലാ പ്രാവശ്യവും സ്വലാത്തും സലാമും ചൊല്ലുന്നതും എഴുതുന്നതും അവരുടെ രീതിയാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ ഇത് മനസ്സിലാകുന്നതാണ്. സ്വലാത്തും സലാമും ആവര്‍ത്തിച്ച് വരുന്നത് കൊണ്ട് ഗ്രന്ഥത്തിന്‍റെ വലുപ്പം കൂടും എന്നതിനെ അവര്‍ പരിഗണിച്ചില്ല. ഹദീസുകള്‍ കൂടുതലും ചെറുതായതിനാല്‍ ഒന്ന് രണ്ട്  വരികള്‍ കഴിയുമ്പോള്‍ റസൂലുല്ലാഹി (സ)യുടെ നാമം വരുന്നതാണ്. ചില സ്ഥലങ്ങളില്‍ ഒരു വരിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നാമം വരാറുണ്ട്. പക്ഷേ, മുഹദ്ദിസുകള്‍ എവിടെയും സ്വാലത്തും സലാമും ഉപേക്ഷിച്ചില്ല. * മസ്അല: റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത നാമം പറയുമ്പോള്‍ സ്വലാത്ത് സലാമുകള്‍ പറയുന്നത് നിര്‍ബന്ധമായത് പോലെ എഴുതുമ്പോഴും സ്വലാത്ത് സലാമുകള്‍ എഴുതല്‍ നിര്‍ബന്ധമാണ്. ചില സ എന്ന് മാത്രം എഴുതാറുണ്ട്. ഇത് മതിയാകുന്നതല്ല. മുഴുവന്‍ സ്വലാത്തും സലാമും എഴുതേണ്ടതാണ്. * മസ്അല: അനുഗ്രഹീത നാമം പറയപ്പെടുമ്പോള്‍ സ്വാലത്തും സലാമും രണ്ടും എഴുതുകയും പറയുകയും ചെയ്യുന്നതാണ് ഏറ്റവും കൂടുതല്‍ ശ്രേഷ്ടമായത്. എന്നാല്‍ ഏതെങ്കിലും ഒന്നുമാത്രം മതിയാക്കുന്നത് കൊണ്ട് ഭൂരിഭാഗം ഫുഖഹാഇന്‍റെയും അരികില്‍ യാതൊരു പാപവുമില്ല. ശൈഖുല്‍ ഇസ്ലാം നവവി (റ) മറ്റും ഏതെങ്കിലും ഒന്നുമാത്രം പറയുന്നത് കറാഹത്താണെന്ന് പറഞ്ഞിരിക്കുന്നു. (ശര്‍ഹുല്‍ മുസ്ലിം). ഇബ്നു  ഹജര്‍ ഹൈതമി (റ) പറയുന്നു: ഇമാം നവവി (റ) കറാഹത്താണെന്ന് പറഞ്ഞത് നല്ലതിന് വിരുദ്ധം (ഖിലാഫുല്‍ ഊല) എന്ന അര്‍ത്ഥത്തിലാണ്. ഇതിന് കറാഹത്ത് തന്‍സീഹിയ്യ എന്ന് പറയപ്പെടുന്നു. മുഴുവന്‍ പണ്ഡിതരും ഒന്നുങ്കില്‍ രണ്ടും പറയുകയോ ചിലപ്പോള്‍ ഒന്നുമാത്രം പറയുകയോ ചെയ്യുന്നതായി കാണാന്‍ കഴിയുന്നതല്ല. * മസ്അല: നബിമാര്‍ അല്ലാത്തവരുടെ മേല്‍ സ്വലാത്ത് ചൊല്ലരുതെന്ന് ഭൂരിഭാഗം പണ്ഡിതരും പറയുന്നു. ഇബ്നു അബ്ബാസ് (റ)ന്‍റെ ഒരു ഫത്വ ഇപ്രകാരമാണ്: റസൂലുല്ലാഹി (സ)യുടെ മേല്‍ അല്ലാതെ സ്വലാത്ത് ചൊല്ലാന്‍ പാടില്ല. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കപ്പെടേണ്ടതാണ്. (സുനന്‍ ബൈഹഖി). നബിമാര്‍ അല്ലാത്തവര്‍ക്ക് സ്വലാത്തിന്‍റെ പദം ഉപയോഗിക്കുന്നത് കറാഹത്താണെന്ന് ഇമാം ശാഫിഈ (റ), ഇമാം അബൂഹനീഫ (റ) തുടങ്ങിയവര്‍ പറയുന്നു. എന്നാല്‍ സ്വല്ലല്ലാഹു അലൈഹി വ ആലിഹി വ അസ്ഹാബിഹീ വല്‍ മുഅ്മിനീന്‍ എന്നിങ്ങനെ സ്വല്ലല്ലാഹു അലൈഹിവസല്ലമയോടൊപ്പം മറ്റുള്ളവരെ ചേര്‍ത്ത് പറയുന്നതില്‍ കുഴപ്പമില്ല. ഇമാം ജുവനി പ്രസ്താവിക്കുന്നു: പ്രവാചകന്‍ അല്ലാത്തവര്‍ക്ക് സ്വലാത്ത് പദം പോലെ സലാമിന്‍റെ പദവും ഉപയോഗിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഒരാളെ സംബോധന ചെയ്യുന്ന സമയത്ത് അസ്സലാമു അലൈക്കും എന്ന് പറയുന്നത് അനുവദനീയവും സുന്നത്തുമാണ്. എന്നാല്‍ നബിമാര്‍ അല്ലാത്തവരുടെ നാമത്തോടൊപ്പം അലൈഹിസ്സലാം എന്ന് പറയുന്നതും എഴുതുന്നതും ശരിയല്ല. (ഖസാഇസുല്‍ കുബ്റാ). അല്ലാമാ ലിഖാഈ (റ) ഉദ്ധരിക്കുന്നു: ഖാളി ഇയാദ് (റ) പ്രസ്താവിച്ചു: സുബ്ഹാനഹു, തആല എന്നിവ അല്ലാഹുവിന് മാത്രം പറയാന്‍ പാടുള്ളൂ എന്നത് പോലെ സ്വലാത്തും സലാമും റസൂലുല്ലാഹി (സ)യ്ക്കും ഇതര നബിമാര്‍ക്കും മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ. നബിമാര്‍ അല്ലാത്ത ആര്‍ക്കും ഇത് ഉപയോഗിക്കരുത്. നബിമാര്‍ അല്ലാത്ത സത്യവിശ്വാസികള്‍ക്ക് പടച്ചവന്‍റെ പാപമോചനത്തിനും പ്രീതിക്കും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. പരിശുദ്ധ ഖുര്‍ആനില്‍ സഹാബാ മഹത്തുക്കളെക്കുറിച്ച് റളിയല്ലാഹു അന്‍ഹു എന്ന് വന്നിരിക്കുന്നു. ഉമ്മത്തിലെ അഗാധ പണ്ഡിതരെല്ലാം ഈ അഭിപ്രായക്കാരാണ്. എന്‍റെ അടുക്കല്‍ ശരിയായ അഭിപ്രായവും ഇത് തന്നെ. ഇമാം മാലിക്ക് (റ), സുഫ്യാന്‍ (റ) തുടങ്ങിയ നിരവധി ഫുഖഹാഅ്, മുതകല്ലിമുകളും ഇത് തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. (റൂഹുല്‍ മആനി). സ്വലാത്ത് സലാമുകളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ചര്‍ച്ച വിനീതന്‍റെ തന്‍ഖീഹുല്‍ കലാം ഫീ അഹ്കാമിസ്സ്വാലത്തി വസ്സലാം എന്ന രചനയില്‍ വന്നിട്ടുണ്ട്. അറബി ഭാഷയിലുള്ള അഹ്കാമുല്‍ ഖുര്‍ആനില്‍ ഈ സൂറത്തിന്‍റെ ഭാഗത്ത് അത് കൊടുത്തിട്ടുണ്ട്. 
*********************************************************************************

മആരിഫുല്‍ ഹദീസ്

അസ്മാഉൽ ഹുസ്‌നാ

അല്ലാഹുവിന്‍റെ സുന്ദര സമുന്നത നാമങ്ങള്‍

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

 
    

യഥാർത്ഥ ആശയത്തിൽ അല്ലാഹുവിന്റെ പരിശുദ്ധ അസ്തിത്വത്തെക്കുറിച്ച് അറിയിക്കുന്ന ഒരു നാമം മാത്രമേയുള്ളൂ. അത് അല്ലാഹ് എന്നതാണ്. എന്നാൽ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ അറിയിക്കുന്ന നൂറ് കണക്കിന് നാമങ്ങൾ പരിശുദ്ധ ഖുർആനിലും ഹദീസുകളിലും വന്നിട്ടുണ്ട്. അവയ്ക്ക് അസ്മാഉൽ ഹുസ്‌ന  എന്ന് പറയപ്പെടുന്നു.  ഇമാം ജഅ്ഫർ ഇബ്‌നു മുഹമ്മദ് (റ), സുഫ്‌യാനുബ്‌നു ഉയയ്‌ന (റ) പോലുള്ള വിവിധ മഹാന്മാരിൽ നിന്നും ഹാഫിസ് ഇബ്‌നു ഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ 99 നാമങ്ങൾ പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്. അതിൽ ചിലത് വ്യക്തമായിത്തന്നെ വന്നിട്ടുള്ളതാണ്. ചിലത് വ്യക്തമല്ലെങ്കിലും ആശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. (ഫത്ഹുൽ ബാരി) പ്രസ്തുത നാമങ്ങൾ ഈ ഗ്രന്ഥത്തിൽ യഥാസ്ഥാനത്ത് വരുന്നതാണ്. എന്നാൽ മറ്റുചില പണ്ഡിതർ പറയുന്നു: ഖുർആൻ ഹദീസുകളിൽ നിന്നും അല്ലാഹുവിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട ഇരുന്നൂറിലേറെ നാമങ്ങൾ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ നാമങ്ങൾ ഓരോന്നും അല്ലാഹുവിന്റെ സമ്പൂർണ്ണതയെക്കുറിക്കുന്നതും പടച്ചവനെക്കുറിച്ചുള്ള അറിവിന്റെ കവാടം തുറക്കുന്നതുമാണ്. ഈ നാമങ്ങളുടെ ആശയം മനസ്സിലാക്കിക്കൊണ്ട് സ്‌നേഹാദരവുകളോടെ ഇവകൾ പാരായണം ചെയ്യുന്നത് അല്ലാഹുവിന്റെ ദിക്‌റിന്റെ സമുന്നതമായ ഒരു രൂപമാണ്. ഈ പ്രാരംഭ കുറിപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ പാരായണം ചെയ്യുക.   
29. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന് 99 നാമങ്ങളുണ്ട്. ആരെങ്കിലും അതിനെ മനനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം) 
വിവരണം: ബുഖാരി, മുസ്‌ലിമിന്റെ നിവേദനത്തിൽ 99 നാമങ്ങൾ എന്ന് മാത്രമേ വന്നിട്ടുള്ളൂ. അവകൾ ഏതെല്ലാമാണെന്നത് തിർമിദിയും മറ്റും വന്നിട്ടുണ്ട്. ആ ഹദീസ് അടുത്ത് തന്നെ കൊടുക്കുന്നതാണ്. ഹദീസ് പണ്ഡിതർ പറയുന്നു: അല്ലാഹുവിന്റെ തിരുനാമങ്ങൾ 99-ൽ പരിമിതമല്ല. ഹദീസുകളിൽ ഇവയല്ലാതെയും ധാരാളം നാമങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഈ ഹദീസിന്റെ ആശയം അതിൽ 99 നാമങ്ങൾ വളരെ വിശിഷ്ടമാണെന്നും അതിനെ ആരെങ്കിലും പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നുമാണ്.
അതിനെ മനനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക എന്ന വചനത്തിന് പണ്ഡിതർ പല ആശയങ്ങൾ പറഞ്ഞിരിക്കുന്നു: 1. ആരെങ്കിലും ഈ നാമങ്ങളുടെ ആശയം മനസ്സിലാക്കുകയും നന്നായി ഗ്രഹിക്കുകയും അല്ലാഹുവിന്റെ പ്രസ്തുത വിശേഷണത്തിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. 2. ആരെങ്കിലും ഈ തിരുനാമങ്ങളുടെ പ്രേരണ അനുസരിച്ച് പ്രവർത്തിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. 3. ആരെങ്കിലും ഈ നാമങ്ങൾ ഉപയോഗിച്ച് അല്ലാഹുവിനെ സ്മരിക്കുകയും അവ മുൻനിർത്തി അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. ഇമാം ബുഖാരി (റ) ഇതിന്റെ ആശയം ഇതിനെ മനനം ചെയ്താൽ എന്ന് പറഞ്ഞിരിക്കുന്നു. ഇതേ വാചകം ചില ഹദീസുകളിൽ വന്നിട്ടുമുണ്ട്. ഇതനുസരിച്ച് ഹദീസിന്റെ ആശയം ഇപ്രകാരമാണ്: ഏതെങ്കിലും ദാസൻ വിശ്വാസത്തോടെയും അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കണമെന്ന ലക്ഷ്യത്തോടെയും ഈ 99 നാമങ്ങൾ മനനം ചെയ്യുകയും അതുവഴി അല്ലാഹുവിനെ ധ്യാനിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. 
30. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന് 99 നാമങ്ങളുണ്ട്. ആരെങ്കിലും അവയെ മനനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. പ്രസ്തുത നാമങ്ങളുടെ വിവരണം ഇതാണ്: 

 هُوَ اللهُ الَّذِي لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ، الْمَلِكُ، الْقُدُّوسُ، السَّلَامُ، الْمُؤْمِنُ، الْمُهَيْمِنُ، الْعَزِيزُ، الْجَبَّارُ، الْمُتَكَبِّرُ، الْخَالِقُ، الْبَارِئُ، الْمُصَوِّرُ، الْغَفَّارُ، الْقَهَّارُ، الْوَهَّابُ، الرَّزَّاقُ، الْفَتَّاحُ، الْعَلِيمُ، الْقَابِضُ، الْبَاسِطُ، الْخَافِضُ، الرَّافِعُ، الْمُعِزُّ، الْمُذِلُّ، السَّمِيعُ، الْبَصِيرُ، الْحَكَمُ، الْعَدْلُ، اللَّطِيفُ، الْخَبِيرُ، الْحَلِيمُ، الْعَظِيمُ، الْغَفُورُ، الشَّكُورُ، الْعَلِيُّ، الْكَبِيرُ، الْحَفِيظُ، الْمُقِيتُ، الْحَسِيبُ، الْجَلِيلُ، الْكَرِيمُ، الرَّقِيبُ، الْمُجِيبُ، الْوَاسِعُ، الْحَكِيمُ، الْوَدُودُ، الْمَجِيدُ، الْبَاعِثُ، الشَّهِيدُ، الْحَقُّ، الْوَكِيلُ، الْقَوِيُّ، الْمَتِينُ، الْوَلِيُّ، الْحَمِيدُ، الْمُحْصِي، الْمُبْدِئُ، الْمُعِيدُ، الْمُحْيِي، الْمُمِيتُ، الْحَيُّ، الْقَيُّومُ، الْوَاجِدُ، الْمَاجِدُ، الْوَاحِدُ، الصَّمَدُ، الْقَادِرُ، الْمُقْتَدِرُ، الْمُقَدِّمُ، الْمُؤَخِّرُ، الْأَوَّلُ، الْآخِرُ، الظَّاهِرُ، الْبَاطِنُ، الْوَالِي، الْمُتَعَالِي، الْبَرُّ، التَّوَّابُ، الْمُنْتَقِمُ، الْعَفُوُّ، الرَّءُوفُ، مَالِكُ الْمُلْكِ ذُو الْجَلَالِ وَالْإِكْرَامِ، الْمُقْسِطُ، الْجَامِعُ، الْغَنِيُّ، الْمُغْنِي، الْمَانِعُ، الضَّارُّ، النَّافِعُ، النُّورُ، الْهَادِي، الْبَدِيعُ، الْبَاقِي، الْوَارِثُ، ‌الرَّشِيدُ، ‌الصَّبُورُ.


1. അളവറ്റ ദയാലു. 2. മഹാകാരുണികൻ. 3. യഥാർത്ഥ രാജാവ്. 4. സർവ്വ ന്യൂനതകളിൽ നിന്നും പരിശുദ്ധൻ. 5. സമാധാനം നൽകുന്നവൻ. 6. അഭയം നൽകുന്നവൻ. 7. പരിപൂർണ്ണ മേൽനോട്ടം വഹിക്കുന്നവൻ. 8. പ്രതാപി (അജയ്യൻ). 9. ന്യൂനതകൾ പരിഹരിക്കുന്നവൻ. 10. ഔന്നത്യ ബോധമുള്ളവൻ 11. സ്രഷ്ടാവ്. 12. ശരിയായി നിർമ്മിക്കുന്നവൻ. 13. രൂപം നൽകുന്നവൻ. 14. പാപങ്ങൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവൻ. 15. എല്ലാറ്റിനെയും തന്റെ അധീനതയിലാക്കുന്നവൻ. 16. എല്ലാം നൽകുന്നവൻ. 17. വളരെ കൂടുതൽ ആഹാരം നൽകുന്നവൻ 18. എല്ലാവർക്കു വേണ്ടിയും കാരുണ്യ കവാടം തുറക്കുന്നവൻ. 19. എല്ലാം അറിയുന്നവൻ. 20. ഞെരുക്കം ഉണ്ടാക്കുന്നവൻ. 21. വിശാലത നൽകുന്നവൻ. 22. താഴ്ത്തുന്നവൻ. 23. ഉയർത്തുന്നവൻ. 24. അന്തസ്സ് നൽകുന്നവൻ. 25. നിന്ദ്യത നൽകുന്നവൻ. 26. എല്ലാം കേൾക്കുന്നവൻ. 27. എല്ലാം കാണുന്നവൻ. 28. ഉറച്ച തീരുമാനം എടുക്കുന്നവൻ. 29. നീതി നിറഞ്ഞവൻ. 30. അതിസൂക്ഷ്മമായി അറിയുന്നവൻ. 31. സർവ്വജ്ഞൻ. 32. സഹനശീലൻ. 33. മഹോന്നതൻ. 34. വളരെ പൊറുക്കുന്നവൻ. 35. (കുറഞ്ഞ അമലുകൾക്ക് കൂടുതൽ പ്രതിഫലം നൽകി) അമലുകൾക്ക് വില കൽപ്പിക്കുന്നവൻ. 36. സമുന്നതൻ. 37. വളരെ വലിയവൻ. 38. സംരക്ഷിക്കുന്നവൻ. 39. എല്ലാവർക്കും ജീവിത വിഭവങ്ങൾ നൽകുന്നവൻ. 40. എല്ലാവർക്കും മതിയായവൻ. 41. വലിയ മഹാൻ. 42. ഔദാര്യവാൻ 43. മേൽ നോട്ടക്കാരൻ. 44. സ്വീകരിക്കുന്നവൻ. 45. വിശാലതയുള്ളവൻ. 46. വലിയ യുക്തിമാൻ. 47. ദാസന്മാരെ വളരെയേറെ സ്‌നേഹിക്കുന്നവൻ 48. അന്തസ്സുള്ളവൻ. 49. പുനർജ്ജന്മം നൽകുന്നവൻ. 50. എല്ലാ കാര്യങ്ങളിലും ഹാജരുള്ളവൻ (അതായത് കാണുകയും അറിയുകയും ചെയ്യുന്നവൻ) 51. തന്റെ എല്ലാ ഗുണങ്ങളോടെയും നില നിൽക്കുന്നവൻ. 52. കാര്യം ഏറ്റെടുത്ത് നിർവ്വഹിച്ച് തരുന്നവൻ.  53. വലിയ ശക്തിയുള്ളവൻ. 54. വളരെ ഉറച്ചവൻ. 55. രക്ഷാധികാരി. 56. സ്തുതിക്കർഹൻ. 57. മുഴുവൻ സൃഷ്ടികളെകുറിച്ചും പൂർണ്ണ അറിവുള്ളവൻ. 58. ആദ്യമായി സൃഷ്ടിച്ചവൻ. 59. സൃഷ്ടിപ്പിനെ ആവർത്തിക്കുന്നവൻ 60. ജീവൻ നൽകുന്നവൻ. 61. മരിപ്പിക്കുന്നവൻ. 62. എന്നുമെന്നും ജീവിച്ചിരിക്കുന്നവൻ. 63. സർവ്വതും നിയന്ത്രിച്ച് നിലനിർത്തുന്നവൻ. 64. എല്ലാവസ്തുക്കളുടേയും ഖജനാവുള്ളവൻ. 65. മഹത്വമുള്ളവൻ. 66. ഒറ്റയായവൻ. 67. ഏകൻ. 68. ആരെയും ആവശ്യമില്ലാത്തവൻ, എല്ലാവർക്കും ആവശ്യമുള്ളവൻ. 69. (ഏറ്റവും കൂടുതൽ) കഴിവുള്ളവൻ. 70. സമ്പൂർണ്ണ അധികാരമുള്ളവൻ.  71. മുന്നിലാക്കുന്നവൻ. 72. പിന്നിലാക്കുന്നവൻ. 73. ഏറ്റവും ആദ്യമുള്ളവൻ. (ഒന്നുമില്ലാതിരുന്നപ്പോഴും അവനുണ്ടായിരുന്നു.) 74. ഏറ്റവും അവസാനമുള്ളവൻ (ഒന്നുമില്ലാതായിത്തീർന്നാലും അവനുണ്ടായിരിക്കും) 75. വളരെ വ്യക്തമായവൻ. 76. കണ്ണുകളിൽ നിന്ന് മറഞ്ഞവൻ 77. സർവ്വതിന്റെയും അധികാരി. 78. സൃഷ്ടികളുടെ വിശേഷണങ്ങളിൽ നിന്നും ഉന്നതനായവൻ. 79. വലിയ ഉപകാരി. 80. തൗബ സ്വീകരിക്കുന്നവൻ. 81. ശിക്ഷ നൽകുന്നവൻ. 82. വളരെ വിട്ട്‌വീഴ്ച ചെയ്യുന്നവൻ. 83. വളരെ അലിവുള്ളവൻ. 84. സർവ്വ ലോകങ്ങളുടെയും ഉടമ. 85. ഔന്നത്യത്തിന്റെയും ഔദാര്യത്തിന്റെയും ഉടമ. 86. നീതിമാൻ 87. സർവ്വ സൃഷ്ടികളേയും ഖിയാമത്ത് നാളിൽ ഒരുമിച്ച് കൂട്ടുന്നവൻ. 88. നിരാശ്രയൻ. 89. നിരാശ്രയത്വം നൽകുന്നവൻ. 90. തടയുന്നവൻ. 91. യുക്തിക്ക് അനുസൃതമായി പ്രയാസം നൽകുന്നവൻ 92. പ്രയോജനം നൽകുന്നവൻ. 93. പ്രകാശമുള്ളവൻ, പ്രകാശം നൽകുന്നവൻ. 94. സൻമാർഗ്ഗം കാണിച്ച,് അതിലേക്ക് നയിക്കുന്നവൻ. 95. മാതൃകയില്ലാതെ സൃഷ്ടിക്കുന്നവൻ. 96. എന്നെന്നും അവശേഷിക്കുന്നവൻ. 97. എല്ലാം നശിച്ചാലും അവശേഷിക്കുന്നവൻ 98. എല്ലാ പ്രവർത്തനവും, തീരുമാനവും ശരിയായവൻ. 99. ക്ഷമാശീലൻ (തിർമിദി, ബൈഹഖി)
വിവരണം: ഈ ഹദീസിനെ പ്രാരംഭ വചനങ്ങൾ കഴിഞ്ഞ ഹദീസിലേത് തന്നെയാണ്. എന്നാൽ ഇതിൽ കൂടുതലായി 99 നാമങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു. തിർമിദിയുടെ ഈ നിവേദനം. ഇതേ രീതിയിൽ ഇബ്‌നുമാജയിലും ഹാകിമിലും മറ്റും വന്നിട്ടുണ്ട്. എന്നാൽ ചില നാമങ്ങളിൽ ചില വ്യത്യാസങ്ങൾ വന്നിട്ടുമുണ്ട്. അതുകൊണ്ട് യഥാർത്ഥ ഹദീസ് ഈ നാമങ്ങൾക്ക് മുമ്പുള്ളതുവരെയാണെന്നും ശേഷമുള്ള നാമങ്ങൾ അബൂഹുറയ്‌റ (റ)യുടെ ചില ശിഷ്യന്മാർ ചേർത്ത് പറഞ്ഞതാണെന്നും പണ്ഡിതർ പറയുന്നു. ഇപ്രകാരം ശിഷ്യന്മാർ ചേർത്ത് പറയുന്ന ഹദീസുകൾക്ക് മുദ്‌റജ് എന്ന് പറയപ്പെടുന്നു. ഇത് ഹദീസിന്റെ നിവേദനവുമായി ബന്ധപ്പെട്ട ഒരു ചർച്ചയാണെങ്കിലും ഇതിൽ പറയപ്പെട്ട 99 നാമങ്ങളും പരിശുദ്ധ ഖുർആനിലും ഹദീസിലും വന്നിട്ടുള്ളതാണെന്നതിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്. അതുകൊണ്ട് ഈ നാമങ്ങൾ ആരെങ്കിലും മനനം ചെയ്യുകയും നിഷ്‌കളങ്കതയോടെയും സ്‌നേഹാദരങ്ങളോടെയും ധ്യാനിക്കുകയും ചെയ്താൽ ഈ ഹദീസിൽ പറയപ്പെട്ടതുപോലെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. 
ഹസ്രത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ) കുറിക്കുന്നു: അല്ലാഹുവിന്റെ സമ്പൂർണ്ണതകളുടെ വിവരണവും ന്യൂനതകളിൽ നിന്നുള്ള പരിശുദ്ധിയുടെ സമർത്ഥനവും അസ്മാഉൽ ഹുസ്‌നയിൽ ഉൾക്കൊണ്ടിരിക്കുന്നു. ഈ കാരണത്താൽ ഈ നാമങ്ങളെ മനസ്സിലാക്കുന്നത് അല്ലാഹുവിനെ അറിയാനും ജീവിതം നന്നാക്കാനുമുള്ള മഹത്തായ മാർഗ്ഗമാണ്. അതുകൊണ്ട് തന്നെ ഈ നാമങ്ങളിൽ അസാധാരണമായ ഐശ്വര്യങ്ങളുണ്ട്. ആത്മീയ ലോകത്ത് ഇതിന് വലിയ സ്വീകാര്യതയുണ്ട്. ഏതെങ്കിലും ദാസന്റെ കർമ്മ പുസ്തകത്തിൽ ഈ നാമങ്ങൾ ഉണ്ടായിത്തീർന്നാൽ അവന്റെ വിഷയത്തിൽ ഇലാഹീ കാരുണ്യം സ്ഥിരപ്പെടുന്നതാണ്. (ഹുജ്ജത്തുല്ലാഹിൽ ബാലിഗ) 
ഈ ഹദീസിൽ പറയപ്പെട്ടിരിക്കുന്ന നാമങ്ങളിൽ മൂന്നിലൊന്ന് പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതാണ്. ബാക്കിയുള്ളവ ഹദീസുകളിലും സ്ഥിരപ്പെട്ടിരിക്കുന്നു. എന്നാൽ ഈ നാമങ്ങളുടെ എല്ലാം ആശയം ഖുർആനിൽ തന്നെ വന്നിട്ടുണ്ടെന്ന മഹാത്മാക്കളുടെ പരാമർശം മുൻപ് ഉദ്ധരിച്ച് കഴിഞ്ഞു. കൂടാതെ, ഈ നാമങ്ങൾ യഥാർത്ഥ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുള്ളതല്ലെന്നും അബൂഹുറയ്‌റ (റ)യുടെ ചില ശിഷ്യന്മാർ ചേർത്ത് കൊടുത്തതാണെന്നും പറയുകയുണ്ടായി. ഇത്തരുണത്തിൽ പരിശുദ്ധ ഖുർആനിൽ ശരിയായ നിലയിൽ സ്ഥിരപ്പെട്ട നാമങ്ങൾക്ക് മുൻഗണന ലഭിക്കുന്നതാണ്. ഇമാം ഇബ്‌നു ഹജർ (റ) സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ പരിശുദ്ധ ഖുർആനിൽ സ്ഥിരപ്പെട്ട 99 നാമങ്ങൾ ഇപ്രകാരം ഉദ്ധരിക്കുന്നു: (പേജ് 67 ഉറുദു ഭാഗം 5) (ഫത്ഹുൽ ബാരി)
ചുരുക്കത്തിൽ തിർമിദിയിൽ സ്ഥിരപ്പെട്ട 99 നാമങ്ങൾ ഫത്ഹുൽ ബാരിയിൽ വിവരിക്കപ്പെട്ട 99 നാമങ്ങളും തീർച്ചയായും അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെയും ഇലാഹീ സാമിപ്യത്തിന്റെയും മഹത്തായ കവാടങ്ങളാണ്. സമുദായത്തിലെ പണ്ഡിതർ ഓരോ കാലഘട്ടത്തിലും ഈ നാമങ്ങളെ പ്രത്യേകം പഠന പാരായണങ്ങൾ നടത്തിയിട്ടുണ്ട്. പ്രയാസ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഈ നാമങ്ങൾ ഉപയോഗിച്ച് ദുആ ചെയ്യുന്നത് അവരുടെ പ്രത്യേക പതിവാണ്. ഇവയുടെ സ്വീകാര്യതയിൽ അനുഭവസിദ്ധമാണ്.

***********************************************************************************

ഇലാ റഹ്മത്തില്ലാഹ്

മര്‍ഹൂം അല്‍ ഹാജ് ഇബ്റാഹീം കുട്ടി സാഹിബ്  (ഓച്ചിറ)

ആഷിഖ് ഹുസ്നി അല്‍ ഖാസിമി
ചുനക്കര



ഹൃദയ വൈകാരികതയെ ഏതു വാക്കുകൾകൊണ്ട് അടയാളപ്പെടുത്തണമെന്നറിയില്ല.
ഏതുവർണ്ണനകൾ കൊണ്ട് വിശദീകരിക്കണമെന്നുമറിയില്ല. 
പക്ഷേ, ഒന്നുറപ്പിക്കാം ഇൽമിനെയും ഉലമാക്കളെയും മുതഅല്ലിമീങ്ങളെയും ജീവനു തുല്യം സ്നേഹിച്ച ഒരു മനുഷ്യനാണ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായത്. 😔

അവസാന കാഴ്ചയിലെ മുഖപ്രസന്നതയുടെ അടിസ്ഥാന കാരണവും അത് തന്നെയാണ്. 
ഹിഫ്ള് പഠന കാലം മുതൽക്കെ  മനസ്സിൽ പതിഞ്ഞ മുഖമായിരുന്നു മാമയുടേത്. 

ഓച്ചിറ മദ്രസയുടെ പൂർവ്വ വിദ്യാർത്ഥികൾ മുതൽ വർത്തമാനകാല വിദ്യാർത്ഥികളായുള്ളവർക്ക് വരെ സുപരിചിതമായിരുന്നു മാമയുടെ മുഖം.
ദിവസേന കൊടുക്കേണ്ട പുതിയ പാടത്തിന്റെ ടെൻഷനിടയിൽ കുളിർമഴ പോലെ പെയ്തിറങ്ങുന്ന പാർലേജി ബിസ്കറ്റിന്റെ ആശ്വാസവും അത് തരുന്ന മാമയും കുട്ടികളായ ഞങ്ങളെ എത്രമേൽ സ്വാധീനിക്കുമെന്ന് ചിന്തിച്ചാൽ മതിയായിരിക്കും. 
റമദാൻ മാസമാകുമ്പോൾ ഈ ബിസ്കറ്റ് ഫ്രൂട്ട്സായി രൂപാന്തരപ്പെടും, വാർദ്ധക്യ സമയത്തു പോലും അവശതകൾ മറന്ന് ഇട നേരങ്ങളിൽ മിഠായിയും വാങ്ങി ക്ലാസിലും പൊതു പരിപാടികളിലും മറ്റും വന്ന് സ്വന്തമായി എല്ലാവർക്കും വിതരണം ചെയ്യും..
അങ്ങനെ ദാറുൽ ഉലൂമിന്റെ തുടക്കം മുതൽ ഹൃദയം കൊണ്ട് അതിനെ ചേർത്തു പിടിച്ച വ്യക്തിത്തം. 

ഈ അടുത്ത കാലത്തായി വാർദ്ധക്യ അസുഖങ്ങൾ കാരണം പഴയ മുഖ പരിചയങ്ങളെ ഓർമ്മയിൽ നിന്ന് തപ്പിയെടുക്കാനോ സാധിച്ചിരുന്നില്ല. 
എന്നിട്ടും ഒരു ദിവസം മാമയുടെ വീടിന്റെ മുന്നിൽ കൂടി നടന്നു പോയ ഞങ്ങളെ വേഗം വന്ന് മുസാഫയും ആലിംഗനവുമൊക്കെ  ചെയ്ത് ദുആ വസിയ്യത്തും ചെയ്താണ് യാത്രയാക്കിയത്. 
ഞങ്ങളുടെ പേരും പരിചയവുമൊക്കെ അദ്ദേഹത്തിന് മുന്നിൽ അപ്പോളും അവ്യക്തമായിരുന്നു. എന്നാൽ ഈ വെള്ള വസ്ത്രവും, തൊപ്പിയും, തലപ്പാവുമൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ അത്രമേൽ ആഴത്തിൽ സ്ഥാനം പിടിച്ചിരുന്നു എന്നാണ് മനസ്സിലായത്. 

ചിറകടിച്ചുയരാൻ ഇത്തരം നന്മകൾ ഉണ്ടെങ്കിൽ..
ഭൂമിയോളം വേരിടുന്ന വൃക്ഷമായി തണലിടും അവകൾ..
ഖബറിൽ നക്ഷത്രങ്ങളോളം തിളങ്ങുന്ന
വെട്ടമാകും അവകൾ..
കതകടച്ചു കരയാൻ 
ഖുർആനിനെ നെഞ്ചിലേറ്റിയ കളങ്കമില്ലാത്ത കുരുന്നു കണ്ണുകളുണ്ടെങ്കിൽ...
സുഗന്ധം പരത്തി നടക്കുക തന്നെ ചെയ്യും താങ്കൾ നൽകിയ ഈ സ്നേഹത്തിന്റെ പുഷ്പക്കെട്ടുകൾ..
ആകാശത്തോളം ചിരിക്കുന്ന
പൂവായി മാറും താങ്കൾ ഞങ്ങൾക്കായി നൽകിയ കരുതലിന്റെ കരങ്ങൾ..
തീർച്ചയായും നാളെ നിങ്ങൾക്കായി ശുപാർശ ചെയ്യാൻ 
പാറി നടക്കുന്ന ഒരുപാട് ഖമീസുകളുണ്ടാകും..
അപ്പോൾ, വെയിൽ,കിനാവായ്  പെയ്തിറങ്ങും,
മഴ, സംഗീതമായി പൊഴിഞ്ഞു വീഴും, 
മേഘം, തണലായി താങ്കൾക്ക് വീടൊരുക്കും..

നാഥാ.. ചെയ്ത ഒരുപാട് സുകൃതങ്ങളുള്ളപ്പോൾ,വന്നുപോയ പിഴവുകളെ ഒരിക്കലും നീ പരിഗണിക്കരുതേ..😔

സ്വർഗ്ഗീയ സ്ഥാനങ്ങളാൽ നിന്റെ അടുക്കൽ ഉന്നതിയിലാക്കണേ..
ഗുണപാഠമുൾക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ഞങ്ങൾക്കും ഭാഗ്യം നൽകേണമേ..🤲

***********************************************************************************

രചനാ പരിചയം

വിശ്വനായകന്‍

അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി



എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു. സർവ്വസ്തുതിയും സർവ്വലോക പരിപാലകനുതന്നെ. കാരുണ്യവാനും നീതിമാനുമായ പടച്ചവന്റെ വിശിഷ്ഠ അനുഗ്രഹ സമാധാനങ്ങൾ അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺയുടെമേൽ വർഷിക്കട്ടെ! എല്ലാ പ്രവാചകവര്യരിലും ഉണ്ടാകട്ടെ! അവരെ പിൻപറ്റിയ സുമനസ്സുകളേയും അനുഗ്രഹിക്കട്ടെ! ഇവരെ നല്ലനിലയിൽ പിൻപറ്റാൻ നാം എല്ലാവർക്കും ഉതവി നൽകട്ടെ! 
സർവലോക പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്. അതിൽ ഏറ്റവും പ്രധാനമായതാണ് പ്രവാചകൻമാരുടെ നിയോഗം. ഇവരിലൂടെ പടച്ചവന്റെ സന്ദേശങ്ങൾ നമുക്ക് ലഭിച്ചു. അവർ അത് പഠിപ്പിക്കുക മാത്രമല്ല, സ്‌നേഹത്തോടെ അതിലേക്ക് ക്ഷണിക്കുകയും കാർമികമായി കാണിച്ച് തരികയും ചെയ്തു. ഈ കാരുണ്യത്തിൽ അന്തിമവും സർവ്വസമ്പൂർണവുമായ വ്യക്തിത്വമാണ് കാരുണ്യത്തിന്റെ തിരുദൂതരായ മുഹമ്മദുർറസൂലുല്ലാഹി ﷺ.
മക്കയിലെ ഫാറാൻ മലനിരകൾക്കിടയിൽ നിന്ന് ഉദയം ചെയ്ത അന്ത്യപ്രവാചകൻ മദീനയിൽ നിന്നും ലോകംമുഴുവൻ പ്രകാശിച്ചു. മുഴുവൻ മാനവികതയ്ക്കും ഇരുലോക വിജയത്തിന്റെ രാജപാത കാട്ടിത്തന്നു. അന്നും ഇന്നും എന്നും പ്രകാശം പൊഴിക്കുന്ന വിളക്കായ മുഹമ്മുർറസൂലുല്ലാഹി ﷺയുടെ സമ്പൂർണവും കാലികപ്രസക്തവുമായ ജീവചരിത്രമാണ് അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയുടെ  'റഹ്ബറേ ഇൻസാനിയ്യത്ത്' (സിറാജൻ മുനീറൻ) എന്ന ഈ മഹൽഗ്രന്ഥം.
പ്രവാചക മഹദ്ച്ചരിതങ്ങൾ ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരിക്കപ്പെടും. എത്രപറഞ്ഞാലും എത്ര എഴുതിയാലും തീരാത്ത ഒരു വിഷയമാണത്. അതെ, അല്ലാഹുവിന്റെ അന്തിമഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ സമ്പൂർണമായ കാർമ്മിക വിവരണമാണ് പ്രവാചക ചരിതം. എന്നാൽ ഈ മഹൽഗ്രന്ഥത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്ന് ഇതിന്റെ ലളിതമായ വിവരണ ശൈലിയാണ്. പൊടിപ്പും തൊങ്ങലുമില്ലാതെ ഗൗരവമായ വിഷയങ്ങൾ പോലും ലളിതമായ ശൈലിയിൽ ഇതിൽ വിവരിച്ചിരിക്കുന്നു. അതെ, ഗ്രന്ഥകർത്താവിന്റെ ജീവിതവുമായി ഈ ശൈലിക്ക് വലിയ ബന്ധമുള്ളതിനോടൊപ്പം സഹനത്തിന്റെ ഗുണമായ പ്രകടനരാഹിത്യം ഇതിൽ നിഴലിച്ച് നിൽക്കുന്നു. 
റസൂലുല്ലാഹി ﷺയുടെ ജീവിത യാത്രയിൽ അനിവാര്യമായി വന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള അവതരണ രീതിയാണ് മറ്റൊരു പ്രത്യേകത. ബദർ യുദ്ധം, ഉഹ്ദ് യുദ്ധം, ഖന്ദഖ് യുദ്ധം.... എന്നിങ്ങനെ വിവിധ യുദ്ധങ്ങളുടെ പേരുകൾ കൊടുത്തുകൊണ്ടുള്ള അധ്യായങ്ങളാണ് മിക്ക പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുക. യുദ്ധം എന്നത് വലിയൊരു സംഭവമായി കാണപ്പെടുകയും അതിനുള്ളിൽ നിരവധി നന്മകൾ നിറഞ്ഞ പാഠങ്ങൾ ഉണ്ടായിരിക്കുകയും ചെയ്ത പഴയകാലത്ത് ഇത് തീർത്തും ന്യായമായിരുന്നു. എന്നാൽ ഇന്ന് റസൂലുല്ലാഹി ﷺയുടെ തന്നെ പ്രവചനങ്ങൾ അനുസരിച്ച് 'ഫിതൻ' (പ്രശ്‌നങ്ങൾ) നിറഞ്ഞ ഒരു കാലഘട്ടം ആരംഭിച്ചിരിക്കുന്നു. ഇന്ന് യുദ്ധങ്ങൾ അറിയപ്പെടുന്നത് അന്ധമായ കൊലവിളികൾക്കും കൂട്ടക്കൊലകൾക്കുമാണ്. യൂറോപ്പ് വിശിഷ്യ അമേരിക്ക ലോകത്തെ ഒരു വൻശക്തിയായ ശേഷം യുദ്ധത്തിന്റെ പേരുകളിൽ നടത്തിയ മൃഗീയവും പൈശാചികവുമായ കൂട്ടക്കൊലയ്ക്ക് അവർ ഇട്ടിരിക്കുന്ന ഓമനപ്പേരാണ് യുദ്ധം. റസൂലുല്ലാഹി ﷺയുടെ തന്നെ വചനങ്ങളിൽ പറഞ്ഞാൽ എന്തിനാണ് കൊന്നതെന്ന് കൊന്നവർക്കും  എന്തിനാണ് കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവർക്കും അറിയാത്ത ആധുനിക വർഗീതയതകളുടെയും തീവ്രവാദങ്ങളുടെയും പേക്കൂത്തുകൾക്ക് യുദ്ധമെന്ന് പേരിടുന്നത് മുൻഗാമികളുടെ യുദ്ധങ്ങൾക്ക് അപമാനമാണ്. 
ആധുനിക യുഗത്തിലെ സംശയദുരൂഹതകൾ നിറഞ്ഞ കൂട്ടത്തല്ലുകൾക്ക് പ്രവാചകന്മാരുടെയോ ഉത്തമ പിൻഗാമികളുടെയോ വ്യക്തമായ ലക്ഷ്യത്തിലും സൂക്ഷ്മമായ മാർഗത്തിലും അധിഷ്ഠിതവും നിരവധി ഗുണപാഠങ്ങൾ നിറഞ്ഞതുമായ ത്യാഗ-പരിശ്രമ-പോരാട്ടങ്ങളുമായി ഒരു ബന്ധവുമില്ല. ആകയാൽ റസൂലുല്ലാഹി ﷺനാൽപതാം വയസ്സിൽ മക്കയിൽ പ്രബോധനം ആരംഭിച്ചു. ആദ്യം പ്രീണനങ്ങളിലൂടെ ഈ പ്രബോധനത്തിന് തടയിടാൻ എതിരാളികൾ ശ്രമിച്ചു. ശേഷം മർദ്ദന പീഡനങ്ങൾ ആരംഭിച്ചു. പീഡനം കടുപ്പമായപ്പോൾ ആത്മരക്ഷാർത്ഥം കുറേ സ്വഹാബികൾ എത്യോപ്യയിലേക്ക് പലായനം ചെയ്തു. എന്നിട്ടും പീഡനം തുടർന്നു. ഇടയ്ക്ക് സമ്മർദ്ദതന്ത്രമെന്ന നിലയിൽ അമുസ്‌ലിംകളായ പ്രവാചക കുടുംബക്കാരെയടക്കം മാസങ്ങളോളം ബഹിഷ്‌കരിച്ചു. ത്വാഇഫിൽ പോയി സഹായം ചോദിച്ചപ്പോൾ പരിഹാസവും കല്ലേറുംകൊണ്ട് അവർ നേരിട്ടു. അവസാനം ത്യാഗത്തിന്റെ പാരമ്യം എന്നോണം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. മദീനയിലും സമാധാനത്തോടെ കഴിയാൻ അനുവദിച്ചില്ല. റസൂലുല്ലാഹി ﷺവളരെ നല്ലനിലയിൽ കഴിയാൻ പരിശ്രമിച്ച മദീനയിലെ യഹൂദികളെ ഇളക്കിവിടലും പ്രശ്‌നങ്ങളുണ്ടാക്കലും തുടർന്നു. ഇവിടെ റസൂലുല്ലാഹി ﷺയ്ക്ക് യുദ്ധത്തിന് അനുമതി നൽകപ്പെടുന്നു. ബദ്‌റിൽ ഉജ്ജ്വല വിജയം ലഭിക്കുന്നു. പ്രതികാരദാഹത്തോടെ ഉഹ്ദിലും ഖന്ദക്കിലും ശത്രുക്കൾ വന്ന് പരാജയപ്പെട്ടു മടങ്ങി. അവസാനം ഹുദൈബിയയിൽ കടുത്ത സന്ധി നടക്കുന്നു. ഇതും ശത്രുക്കൾ പൊളിച്ചതോടെ റസൂലുല്ലാഹി ﷺമക്കയിലേക്ക് മാർച്ച് ചെയ്ത് മക്ക കീഴടക്കുന്നു. ഇടയ്ക്ക് കടുത്ത കരാർ ലംഘനം നടത്തിയ യഹൂദികളെ ശിക്ഷിക്കുന്നു. മക്കയുടെ പരിസരത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ ഹുനൈനും ത്വാഇഫും കീഴടക്കുന്നു. ഭീഷണിയുയർത്തിയ റോമക്കാരെ നേരിടാൻ തബൂക്കിലേക്ക് പോയി മടങ്ങുന്നു. ഇതാണ് പ്രവാചക യുദ്ധങ്ങളുടെ ചരിത്രം. ഇത് വെറും യുദ്ധമല്ല, നൂറായിരം ഗുണപാഠങ്ങൾ നിറഞ്ഞ പഠന-പരിശീലന യാത്രകൾ കൂടിയാണ്. ആൾനാശം വളരെ കുറവാണ്. സർവ്വോപരി യുദ്ധത്തിൽ പങ്കെടുക്കാത്ത അമുസ്‌ലിംകളുമായി വളരെ ഉന്നത ബന്ധം നിലനിർത്തുകയും ചെയ്തു. എന്നാൽ സാംസ്‌കാരിക സമ്പന്നതകളുടെ വീരവാദങ്ങൾ മുഴക്കുന്നവർ ഓരോ യുദ്ധങ്ങളുടെയും പേരിൽ നടത്തിയ കൂട്ടക്കൊലകൾ ഞെട്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വളരെ നല്ലനിലയിൽ വിവരിക്കുന്നു. കാര്യമായി പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട വിഷയങ്ങളാണ്. അതെ! പ്രവാചക വചനങ്ങളും മാതൃകകളും മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് പ്രശ്‌നകലുഷിതമായ ആധുനിക ലോകത്തിന് ആവശ്യമുള്ളത്. ഇതിലൂടെ പരസ്പരം സ്‌നേഹസമാധാനങ്ങൾ നിറഞ്ഞ ഒരു അവസ്ഥയിലേക്ക് ലോകം മാറുന്നതും പിന്നീട് പരലോകത്തിൽ ഉത്തമവിജയങ്ങൾ ലഭിക്കുന്നതുമാണെന്ന് വിശ്വനായകൻ മുഹമ്മദുർറസൂലുല്ലാഹി ﷺഉണർത്തുന്നു.
ഓരോ സംഭവങ്ങളിൽ നിന്നും സന്ദേശങ്ങൾ പറഞ്ഞുതരുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. പ്രഥമ വഹ്‌യിന്റെ കാലികപ്രസക്തി തുടങ്ങിയ ഭാഗങ്ങളിൽ ഇത് മിന്നിത്തിളങ്ങുന്നതാണ്. വഴികാട്ടുന്ന പ്രകാശം നിറഞ്ഞ വിളക്കായ മുഹമ്മദുർറസൂലുല്ലാഹിﷺയുടെ സുപ്രധാന സമ്പാദ്യമാണ് സ്വഹാബാ കിറാം. ഇതര പ്രവാചകവര്യന്മാർ റസൂലുല്ലാഹി ﷺയുടെ വേരാണെങ്കിൽ തിരുവൃക്ഷത്തിൽ നിന്നും മുളച്ച് പാകമായ പഴങ്ങളാണ് സ്വഹാബത്ത്. ഇവരെക്കുറിച്ചുള്ള പരാമർശത്തോടെ ഈ ഗ്രന്ഥം ഉപസംഹരിച്ചത് ഉജ്ജ്വലമായി. സ്വഹാബാ കിറാമിനെ അവഗണിക്കുന്ന പുത്തൻപ്രവണതയ്ക്കുള്ള നിശബ്ദമായ മറുപടി കൂടിയാണിത്. 
ചുരുക്കത്തിൽ മഹത്തായ ഈ രചനയിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായ ചില കാര്യങ്ങൾ മാത്രമാണിത്. മാന്യഅനുവാചകർ ഗ്രന്ഥത്തിലേക്ക് കടക്കുക, റസൂലുല്ലാഹി ﷺയെ പഠിക്കുക, തിരുജീവിതം പകർത്തുക, ഇത് അമുസ്‌ലിം സഹോദരന്മാരടക്കം കഴിയുന്നവർക്കെല്ലാം എത്തിച്ചുകൊടുക്കുക. 
അല്ലാഹുവിന്റെ ആയിരമായിരം സ്വലാത്ത് സലാമുകൾ വിശ്വനായകൻ മുഹമ്മദുര്‍റസൂലുല്ലാഹി ﷺയുടെ മേലും എല്ലാ നബിമാരുടെ മേലും വർഷിക്കട്ടെ. മുഴുവൻ സ്വഹാബത്ത് ഔലിയാക്കളുടെ മേലും പൊരുത്തവും സ്‌നേഹവും ഉണ്ടാകട്ടെ. വിശിഷ്യ, ഈ അമൂല്യനിധികൾ നമുക്ക് എത്തിച്ചുതന്ന മഹത്തുക്കളെ അനുഗ്രഹിക്കട്ടെ! പ്രത്യേകിച്ച് മഹാനായ ശൈഖുനാ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വിക്ക് ഉന്നത പ്രതിഫലങ്ങൾ കനിഞ്ഞരുളട്ടെ! ഈ അനുഗ്രഹീത സരണിയിൽ സഹായിച്ച എല്ലാ സുമനസ്സുകൾക്കും എല്ലാ അനുവാചകർക്കും പടച്ചവന്റെ പ്രത്യേക അനുഗ്രഹമായ പ്രവാചക തിരുമേനി ﷺയുമായി ശരിയായ ബന്ധവും ഇരുലോക വിജയവും നൽകട്ടെ. 






***********************************************************************************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌