സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
മുഖലിഖിതം
സ്വാതന്ത്ര്യ സമര നായകന്‍റെ ശബ്ദം
ഇന്ത്യയുടെ മഹത്വം ഇന്ത്യാ മഹാരാജ്യം പണ്ട് മുതല്‍ക്കേ, മഹത്വങ്ങള്‍ നിറഞ്ഞ ഒരു ഭൂപ്രദേശമാണ്. വ്യാപാര വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ഈ രാജ്യം സ്വന്തം നാട്ടുകാര്‍ക്ക് ധാരാളം ഐശ്വര്യം ആയതുപോലെ ഇതര രാജ്യങ്ങള്‍ക്കും വലിയ സഹായമായിരുന്നു. ഒരു ഭാഗത്ത് ഇവിടെ മാനവിക ഗുണങ്ങളും മറുഭാഗത്ത് നാഗരിക മുന്നേറ്റങ്ങളും ശക്തമായി. ഇതിന് തുല്യമായൊരു അവസ്ഥ കിഴക്കും പടിഞ്ഞാറും മറ്റൊരിടത്തും കാണുക സാധ്യമല്ല. അതെ, ലോകം മുഴുവന്‍ ഇരുളടഞ്ഞ സമയത്ത് ഇന്ത്യയില്‍ സത്യത്തിന്‍റെ പ്രകാശം പരന്നു. വിജ്ഞാനവുമായി ഇതര നാടുകള്‍ക്ക് ബന്ധമില്ലാതിരുന്ന സമയത്ത് ഇന്ത്യ വിജ്ഞാനത്തിന്‍റെ കേന്ദ്രമായിരുന്നു. തത്വജ്ഞാനം, രാഷ്ട്രീയ വിജ്ഞാനം മുതലായവ ഇന്ത്യ ലോകത്തിന് പകര്‍ന്ന് കൊടുത്തു. ഗ്രാഹ്യം, ബുദ്ധിശക്തി, ആഴമേറിയ ചിന്ത, ജീവസുറ്റ മനസ്സ്, സഹനതയുള്ള ശരീരം, മധ്യമരീതി എന്നീ ഗുണങ്ങള്‍ക്ക് ഈ രാജ്യം പ്രസിദ്ധമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാലത്തും ലോക ശക്തികള്‍ ഈ രാജ്യത്തെ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം അതിപൗരാണികം നാമെല്ലാവരും ആദിപിതാവായ ആദം (അ)ന്‍റെ മക്കളാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ആദം (അ) സ്വര്‍ഗ്ഗ ലോകത്ത് നിന്നും ഇന്ത്യയിലാണ് ഇറങ്ങിയത്. ഇവിടെ താമസമാക്കുകയും ഇവിടെ നിന്നും സന്താനങ്ങള്‍ ലോകത്ത് പ്രചരിക്കുകയും ചെയ്തു. ഇമാം ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: ആദം (അ) ഇന്ത്യയിലാണ് ഇറങ്ങിയത്. അദ്ദേഹത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും ഹജ്റുല്‍ അസ്വദും ഒരു പിടി സ്വര്‍ഗ്ഗീയ ഇലകളുമുണ്ടായിരുന്നു. ഇലകള്‍ ഇന്ത്യയില്‍ വിതറിയതിനാല്‍ ഇന്ത്യ സുഗന്ധത്തിന്‍റെ ലോക കേന്ദ്രമായി. (ഇബ്നുകസീര്‍ 1/80) സുബ്ഹത്തുല്‍ മര്‍ജാന്‍ പോലുള്ള മറ്റ് ഗ്രന്ഥങ്ങളിലും ഈ കാര്യം വിവരിച്ചിട്ടുണ്ട്. ആദം (അ) ആദിപിതാവായതിനോടൊപ്പം സത്യത്തിന്‍റെ ദൂതനുമായിരുന്നു. കൂടാതെ, ഇന്ത്യാ രാജ്യം പൗരാണിക രാജ്യമായതുകൊണ്ട് ഇവിടെ ധാരാളം നബിമാര്‍ വന്നിരിക്കാന്‍ സാധ്യതയുണ്ട്. മുജദ്ദിദ് അല്‍ഫ്ഥാനി, മിര്‍സാ മസ്ഹര്‍ ജാനെജാനാന്‍ മുതലായവര്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലുള്ള ജനങ്ങള്‍ നബിമാരുമായി ബന്ധപ്പെട്ടവരായിരിക്കാം. ഇതര നബിമാരുടെ സമുദായങ്ങളില്‍ തിരിമറികള്‍ നടന്നുതപോലെ ഇവരുടെയും ദര്‍ശനങ്ങളില്‍ മറിമായം സംഭവിച്ചതായിരിക്കാം. എല്ലാ നബിമാരുടെയും അടിസ്ഥാന സന്ദേശങ്ങള്‍ ഒന്ന് തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. (യൂനുസ് 20, ബഖറ 26, റഅ്ദ്, ഫാത്വിര്‍, ശൂറ) ചുരുക്കത്തില്‍ ഇന്ത്യാ രാജ്യത്തിന്‍റെ ഇസ്ലാമുമായിട്ടുള്ള ബന്ധം വളരെ പൗരാണികമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമിന്‍റെ തുടക്കം ഇന്ത്യയില്‍ നിന്നുമായിരുന്നു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യാരാജ്യം ജന്മസ്ഥലം മാത്രമല്ല, മരണാനന്തരം വിശ്രമിക്കേണ്ട സ്ഥലവും ഈ രാജ്യം തന്നെയാണ്. മൃതദേഹങ്ങളെ ഭൂമിയില്‍ തന്നെ അടക്കം ചെയ്യുക എന്നതാണ് ഇസ്ലാമിലെ രീതി. ലോകാവസാനത്തിന് ശേഷം പരലോകം നിലവില്‍ വരുമ്പോള്‍ അടക്കപ്പെട്ട സ്ഥലത്ത് നിന്നും എല്ലാവരും എഴുന്നേറ്റ് വരുന്നതാണ്. മരണാനന്തരം മനുഷ്യശരീരം ഭൂമിയില്‍ അടക്കം ചെയ്യപ്പെടുകയും ആത്മാവ് പടച്ചവന്‍റെ അരികിലേക്ക് യാത്രയാവുകയും ചെയ്യുമെങ്കിലും ആത്മാവിനും ശരീരത്തിനുമിടയില്‍ ഒരു പ്രത്യേക ബന്ധം അവശേഷിക്കുന്നതാണ്. അതുകൊണ്ടാണ് മരണപ്പെട്ടവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കണമെന്നും സലാം പറയണമെന്നും നന്മകള്‍ ചെയ്ത് അതിന്‍റെ പ്രതിഫലം അവര്‍ക്ക് എത്തിച്ച് കൊടുക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരലോകം നിലവില്‍ വരുമ്പോള്‍ ഭൂമിയില്‍ അലിഞ്ഞുചേര്‍ന്ന ശരീരത്തിന്‍റെ അംശങ്ങളെ ഒരുമിച്ച് കൂട്ടപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ ശരീരവുമായിട്ടാണ് മനുഷ്യന്‍ പരലോകത്തിലേക്ക് യാത്രയാകുന്നത്. അതെ, മരണാനന്തരവും മുസ്ലിംകള്‍ ഈ രാജ്യവുമായി ബന്ധപ്പെട്ട് തന്നെയാണ് കഴിയുന്നത്.
ഇന്ത്യ ഉന്നത പാരമ്പര്യങ്ങളുടെ നാട് ഇന്ത്യാ മഹാരാജ്യത്ത് ധാരാളം വിഭാഗം ജനങ്ങള്‍ പണ്ടുമുതല്‍ക്കേ അധിവസിക്കുന്നു. എല്ലാവരും പരസ്പരം സഹകരിക്കുകയും നന്മകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് ജീവിച്ച് വന്നിട്ടുള്ളത്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) അറേബ്യയില്‍ ഉദയം ചെയ്ത് പണ്ട് മുതല്‍ക്കേ നിലനില്‍ക്കുന്ന സത്യത്തിന്‍റെ സന്ദേശം സമ്പൂര്‍ണ്ണമായ നിലയില്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചു. അതിന്‍റെ സന്ദേശ വാഹകര്‍ ഇന്ത്യാ മഹാരാജ്യത്തും വന്നു. ഇവിടെയുള്ള ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെ മാര്‍ഗ്ഗമായി തെരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യാരാജ്യം മറ്റുള്ളവരുടെ സ്വദേശം ആയതുപോലെ മുസ്ലിംകളുടെയും സ്വദേശമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വളരെ പ്രിയപ്പെട്ടതാണ്. ഇതിനെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു രാജ്യത്തേക്കും പോകാന്‍ കഴിയുന്നതല്ല. പടച്ചവന്‍ നമുക്ക് കനിഞ്ഞരുളിയ ഈ പ്രദേശത്ത് തന്നെ നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതാണ്.
ശത്രുക്കളുടെ ശ്രമങ്ങളെ കരുതിയിരിക്കുക സഹോദരങ്ങളെ, ഇന്ത്യാ മഹാരാജ്യം നമ്മുടെ സ്വദേശമാണ് നമ്മുടെ പൂര്‍വ്വികന്‍മാര്‍ ഇവിടെ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തു. ഇതുപോലെ നാമും ഇവിടെത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടവരാണ്. നമ്മുടേയും ഈ നാടിന്‍റെയും ശാന്തിയും സമാധാനവും പുരോഗതിയും അഭിവൃദ്ധിയും പരസ്പര സ്നേഹത്തിലൂടെയും ഐക്യത്തിലൂടയും മാത്രമേ നടക്കുകയുള്ളു. അകല്‍ച്ചയും വഴക്കുകളും നാശനഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. നാം നന്നായാല്‍ നമ്മുടെ രാജ്യവും നന്നാവും നാം മോശമായാല്‍ രാജ്യവും മോശമാകും. നാം എല്ലാവരും ഭാരതീയരാണ് എന്ന അടിസ്ഥാനത്തില്‍ ഒരൊറ്റ ജനതയാണ്. മുന്‍ഗാമികള്‍ ചെയ്തിരുന്നത് പോലെ പിന്‍ഗാമികളായ നാം ഓരോരുത്തരും സഹോദര്യത്തോടെ ജീവിക്കാന്‍ പരിശ്രമിക്കുക.
പരിശ്രമിച്ചാല്‍ പ്രയാസ പ്രശ്നങ്ങള്‍ പെട്ടന്ന് തന്നെ അവസാനിക്കുന്നതാണ്. ഇന്ന് നമുക്കിടയില്‍ പലതരം പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ട്. പക്ഷെ, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഇതെല്ലാം അവസാനിക്കുന്നതാണ്. പരിശ്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാം സഹോദര്യത്തോടെ ജീവിക്കുക എന്നതാണ്. ഇന്ത്യാ മഹാ രാജ്യം ഏതങ്കിലും മതവിഭാഗങ്ങളുടേത് അല്ല. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നതായി പ്രഖ്യാപിക്കുന്നു. ചില ഭരണകര്‍ത്താക്കളും, ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നണ്ടങ്കിലും നാം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ട് വന്നാല്‍ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്തും വര്‍ഗ്ഗീയതയുടെ അവസ്ഥകള്‍ ഉണ്ടായിരുന്നു. പക്ഷെ, മഹാന്മാക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചപ്പോള്‍ ബ്രിട്ടീഷ്കാരുടെ കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആകയാല്‍ നാം പരിഭ്രമിക്കുകയോ പിന്‍മാറുകയോ ചെയ്യരുത്. ഈ രാജ്യത്തെ സ്വദേശമായിക്കണ്ട് പരിപൂര്‍ണ്ണ സഹനതയോടെ ഉറച്ച് നില്‍ക്കുക. ഇവിടെ നിന്നും വിരണ്ടോടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. സഹനതയോടെ സത്യത്തില്‍ അടിയുറച്ച് നിന്നാല്‍ പടച്ചവന്‍റെ സഹായമുണ്ടാകുന്നതാണ്. പടച്ചവന്‍ സഹായിച്ചാല്‍ നാം ഒന്നിനേയും ഭയക്കേണ്ടി വരുന്നതല്ല.
സഹനതയോടെ അടിയുറച്ച് നില്‍ക്കുക. സഹോദരങ്ങളെ, ഇന്നല്ലങ്കില്‍ നാളെ നാം മരിക്കേണ്ടവരാണ്. മരണത്തെ ഭയന്ന് പരീക്ഷണങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. മുന്‍ഗാമികള്‍ക്ക് പരീക്ഷണമുണ്ടായിരുന്നു. അവര്‍ മരണത്തെ ഭയന്ന് പിന്‍മാറിയില്ലന്ന് മാത്രമല്ല മരണത്തെ കൊതിക്കുകയും സന്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. ആകയാല്‍ നാം സത്യത്തിന്‍റെ സരണിയില്‍ അടിയുറച്ച് നിന്ന് ജീവിക്കണം. പടച്ചവന്‍റെ സഹായം നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം പരിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ മാര്‍ഗ്ഗത്തില്‍ അക്രമങ്ങള്‍ ഏറ്റുവാങ്ങി നിങ്ങള്‍ മരിക്കേണ്ടി വന്നാലും നിങ്ങള്‍ മരണത്തെ ഭയപ്പെടരുത്. കാരണം ഇത്തരം മരണം രക്തസാക്ഷിത്വമാണ്. രക്തസാക്ഷിത്വത്തിന്‍റെ മരണം വളരെ സമുന്നതമാണ്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:... (ബഖറ 153-154)
വൈജ്ഞാനിക പ്രവര്‍ത്തന പ്രബോധനങ്ങളില്‍ മുഴുകുക. നന്മയുടെ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും നന്മകള്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ ലക്ഷ്യം. ജനങ്ങള്‍ക്ക് നന്മകളെ കുറിച്ച് വിവരമില്ലാത്തതിനാലും അതിന്‍റെ പ്രേരണ ലഭിക്കാത്തതിനാലും അവര്‍ തിന്മകളില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ആകയാല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ ഓരോ പ്രവര്‍ത്തരും വൈജ്ഞാനിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. ഈ വിഷയത്തില്‍ ആവശ്യമായ ആളുകളെ തയ്യാറാക്കാനും സമ്പത്ത് ചിലവഴിക്കാനും പരിപൂര്‍ണ്ണമായി പരിശ്രമിക്കേണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ മതപരവും കാലികവുമായ വിദ്യാഭ്യാസങ്ങള്‍ പ്രചരിപ്പിക്കുക. ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജീവമാക്കുകയും ആവിശ്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക. സാമൂഹിക ജീവിതം മനുഷ്യന്‍റെ പ്രകൃതിയാണ്. എല്ലാ മനുഷ്യരും ഒരു സമൂഹം തന്നെയാണങ്കിലും ഒരു രാജ്യക്കാര്‍ എന്നനിലയില്‍ നാം എല്ലാവരും ഒരു ശരീരം പോലയാണ്. ഈ ശരീരത്തിന്‍റെ സംരക്ഷണത്തിനും പുരോഗതിക്കും രോഗങ്ങള്‍ ശ്രൂശ്രൂഷകള്‍ക്കും പദ്ധതികള്‍ ആവിശ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ഈ പദ്ധതികള്‍ ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിഷയത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഒരു മതവുമായി ബന്ധപ്പെട്ട വിധിവിലക്കുകളും ആചാരങ്ങളും പാലിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുകയും അതിന് മറ്റാരുടേയും അനുമതിയോ നിയന്ത്രണമോ ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് മത സ്വാതന്ത്ര്യം. സ്വാതന്ത്ര സമരം പ്രധാന ബാധ്യത. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണ്. കാരണം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലൂടെയാണ് ജനങ്ങള്‍ സ്വതന്ത്രരാകുന്നത്. സ്വാതന്ത്രമുണ്ടങ്കില്‍ മാത്രമേ മതനിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയുള്ളു. അടിമത്വത്തിന്‍റെ ജീവിതം തൃപ്തിപ്പെടുന്നത് ഇസ്ലാമിക വീക്ഷണത്തില്‍ നിഷിദ്ധമാണ്. മുസ്ലിം എന്നാല്‍ സേവനത്യാഗങ്ങളിലൂടെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനമെത്തിക്കുകയും നീതിയും ന്യായവും നടപ്പിലാക്കുകയും അക്രമത്തിന്‍റെ വേലികള്‍ പിഴുത് എറിയുകയും ചെയ്യേണ്ടതാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ ധാരാളമാണ്. ബ്രിട്ടീഷ് ഭരണകൂടം ജാതിമത വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളുടേയും സാമ്പത്തിക കാര്യങ്ങള്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. രാജ്യം മുഴുവന്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപകമായി കാര്‍ഷിക വിളകള്‍ക്ക് പോലും ലൈസന്‍സ് വേണം എന്ന അവസ്ഥ സംജാദമായിരിക്കുന്നു. വിദ്യാഭ്യാസ രംഗം മതവിരുദ്ധമാക്കി. ഓരോ ഭാരതീയനും വിദേശികളുടെ വേലക്കാരാണ്. രാജ്യ നിവാസിള്‍ വിശപ്പിലും രോഗത്തിലും അജ്ഞതയിലും കിടന്നുകൊണ്ട് വിദേശികളുടെ തോന്നിവാസങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണ്. സ്വദേശികളുടെ അന്തസ്സും അഭിമാനവും ജീവനും സമ്പത്തും സ്ഥാനവും മാനവും എല്ലാം തകര്‍ന്ന് ഇരിക്കുകയാണ്. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ച് അരുടെ നാട്ടിലേക്ക് കടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരണത്തില്‍ രാജ്യത്തിന്‍റെ സ്വാത്രന്ത്രത്തിന് വേണ്ടി പരിശ്രമിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടേയും ബാധ്യതയാണ്.
സ്വാതന്ത്ര്യ സമരങ്ങള്‍ ഇന്ത്യാ മഹാരാജ്യം തുടക്കം മുതല്‍ക്കേ സ്വതന്ത്രമായിരുന്നു. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ രാജ്യത്തെ അവരുടെ കോളനിയാക്കുകയും പലതരം അക്രമങ്ങള്‍ കാട്ടുകയും രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോവുകയും ചെയ്തു. ഇതിനെതിരില്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും ധാരാളം സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ നടന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സയ്യിദ് അഹ്മദ് ശഹീദിന്‍റെ നേതത്വത്തില്‍ 1800-കളില്‍ നടന്ന പോരാട്ടങ്ങള്‍. രണ്ടാമതായി, 1857-ല്‍ വലിയൊരു സ്വാതന്ത്ര്യ സമരം നടന്നു. ബ്രിട്ടീഷുകാര്‍ ഇതിനെ കലഹമെന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരമായിരുന്നു. 1880-കളില്‍ സ്വാദിഖ്പൂരിലെ പണ്ഡിത മഹത്തുക്കളുടെ നേതൃത്വത്തില്‍ മൂന്നാമതായി ഒരു പോരാട്ടം നടന്നു. 1882-ല്‍ നടന്ന അമ്പാല കേസ് ഇതില്‍ പെട്ടതാണ്. നാലാമത്തെ സ്വാതന്ത്ര്യ സമരം ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ പട്ട് തൂവാല പ്രസ്ഥാനമാണ്. ഇവകളെല്ലാം ബാഹ്യമായി പരാജയപ്പെട്ടെങ്കിലും ഉത്തമ ലക്ഷ്യത്തിലുള്ള പോരാട്ടങ്ങളും പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരിക്കലും അവസാനിക്കുന്നതല്ല. അതെ, ഇവരുടെ പിന്‍ഗാമികള്‍ ഒരു ഭാഗത്ത് ദാറുല്‍ ഉലൂം ദേവ്ബന്ദ് വഴി രാജ്യം മുഴുവന്‍ മദ്റസാ പ്രസ്ഥാനങ്ങള്‍ ആരംഭിച്ച് വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ നടത്തി. മറുഭാഗത്ത് ജംഇയത്ത് ഉലമാ ഹിന്ദ് വഴി സാമൂഹിക പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമരവും ശക്തമാക്കി. അവസാനം 1947-ല്‍ ഇന്ത്യ സ്വതന്ത്രമായി. സാഹോദര്യ സമ്മേളനം ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ ഒരു പ്രധാന പോളിസിയായിരുന്നു. ഇതില്‍ അവര്‍ പലപ്പോഴും വിജയിക്കുകയും തീപ്പൊരികളെ തീജ്വാലകളാക്കി മാറ്റുകയും ചെയ്തു. അങ്ങനെ 1920-കളില്‍ ധാരാളം സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി. ഭാഗല്‍പൂര്‍, ബീഹാര്‍, ഡല്‍ഹി, ഗുല്‍ബര്‍ഗ, ഖോഹാട്ട് എന്നിവിടങ്ങളില്‍ കൊലയും കൊള്ളയും ഭയാനകമായി. ഇതില്‍ മുസ്ലിംകളും അമുസ്ലിംകളുമായ എല്ലാ സുമനസ്സുകളും ആത്മാര്‍ത്ഥമായി വേദനിച്ചു. മഹാത്മാഗാന്ധി, മൗലാനാ മുഹമ്മദ് അലി തുടങ്ങിയവര്‍ ഇതില്‍ മുന്‍പന്തിയിലായിരുന്നു. അങ്ങനെ മോത്തിലാല്‍ നെഹ്റുവിന്‍റെ അദ്ധ്യക്ഷതയില്‍ 1924 സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഒരു സാഹോദര്യ സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട പ്രമുഖരെല്ലാം അണിനിരന്ന ഈ സമ്മേളനത്തില്‍ ജംഇയത്ത് ഉലമാ എ ഹിന്ദിന്‍റെ പ്രതിനിധികള്‍ വലിയ താല്‍പ്പര്യത്തോടെ പങ്കെടുത്തു. നിരവധി ദിവസങ്ങള്‍ നീണ്ടുനിന്ന ഈ പരിപാടികള്‍ക്കിടയില്‍ ശാഖാപരമായ ഏതാനും വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും അവസാനം എല്ലാവരും ഐക്യത്തിലായി. പക്ഷേ, നാളുകള്‍ക്കകം വീണ്ടും പ്രശ്നങ്ങളുണ്ടായി. ഈ സമ്മേളനത്തില്‍ ഏതാനും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു. അതില്‍ ഇന്നും പ്രസക്തമായ ചിലകാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു: 1. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും വക വെച്ച് കൊടുക്കേണ്ടതാണ്. ആരും ആരുടെയും മത സ്ഥാപനങ്ങളെ അനാദരിക്കാന്‍ പാടുള്ളതല്ല. 2. ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇതെല്ലാം ധര്‍മ്മത്തിന് വിരുദ്ധമാണ്. 3. ഓരോ പ്രദേശത്തും പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ച് പേര്‍ അടങ്ങുന്ന പ്രശ്നപരിഹാര സമിതി ഉണ്ടായിക്കേണ്ടതാണ്. അതിന്‍റെ ദേശീയ നേതാക്കള്‍ ഇവരാണ്: മഹാത്മാഗാന്ധി, ഹകീം അജ്മല്‍ ഖാന്‍, ലാലാ ലജ്പത്റായി, ജി. കെ നരിമാന്‍, ഡോ: എസ്. കെ ദത്ത്, മാസ്റ്റര്‍ സുന്ദര്‍ സിംഗ്. 4. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ ഉത്തമ ബന്ധം ഉണ്ടാക്കുന്നതിന് സ്വന്തം മതകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനോടൊപ്പം മത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത നിലയില്‍ നടത്തുകയും മറ്റുള്ളവരുടെ മത വിഷയങ്ങളില്‍ കൈകടത്താതിരിക്കുകയും ചെയ്യേണ്ടതാണ്. 5. സംഭവങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കാതിരിക്കാനും ശരിയായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും പത്രങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 6. പരസ്പരം ക്രയവിക്രയങ്ങള്‍ നടത്താതെ സാമൂഹിക ബഹിഷ്കരണം നടത്തുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. 7. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ സ്നേഹവും സാഹോദര്യവും ഐക്യവും ഉണ്ടാകുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടതാണ്! രാജ്യ നന്മയ്ക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കുക രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും നന്മയ്ക്കും വേണ്ടി പരിശ്രമിക്കുക എന്നത് ബുദ്ധിപരവും മതപരവും മാനുഷികവുമായ ബാധ്യതയാണ്. രാജ്യത്തിന്‍റെ അവസ്ഥ നാശകരമായാല്‍ ഇവിടെ മതമോ, ജീവനോ സുരക്ഷിതമാകുന്നതല്ല. സന്തുഷ്ടിയും പുരോഗതിയും ശാന്തിയും സമാധാനവും സാധ്യമാകുന്നതുമല്ല. രാജ്യത്തിന്‍റെ നാശം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും നാശമാണ്. ഒരു നാട്ടില്‍ തീപിടിക്കുകയോ, ഭൂമി കുലുങ്ങുകയോ, ക്ഷാമം ഉണ്ടാവുകയോ, പകര്‍ച്ചവ്യാധി പടരുകയോ ചെയ്താല്‍ എല്ലാവരെയും അത് ബാധിക്കുന്നതാണ്. ബ്രിട്ടീഷുകാരുടെ തെറ്റായ സമീപനം കാരണം സംഭവിക്കുകയും ബ്രിട്ടീഷ് പത്രങ്ങള്‍ നാട്ടുകാരുടെ ദുഷ്പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുകയും ചെയ്ത ബംഗാളിലെ ക്ഷാമത്തില്‍ ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല, ഹൈന്ദവും മുസ്ലിംകളും എല്ലാവരും മരണപ്പെടുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയ ബോധമെങ്കിലുമുള്ള ആളുകളെല്ലാം മുഴുവന്‍ ഭിന്നതകളും മാറ്റിവെച്ച് പൊതുനന്മയ്ക്ക് വേണ്ടി പരിശ്രമിക്കുകയും സമ്പൂര്‍ണ്ണ സമാധാനം ഉണ്ടാകുന്നതുവരെ ഭിന്നതകളൊന്നും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ്. ഏതെങ്കിലും നാട്ടില്‍ തീ പിടുത്തമോ, പ്രളയമോ ഉണ്ടായാല്‍ കുടുംബ വിഷയങ്ങളില്‍ ആരും തര്‍ക്കിച്ചുകൊണ്ട് നില്‍ക്കുന്നതല്ല. പ്രിയപ്പെട്ടവരേ, രാജ്യത്തിന്‍റെ അടിമത്വത്തേക്കാള്‍ വലിയ പ്രളയവും കൊള്ളയും നാശവും നഷ്ടവും വേറെ എന്താണുള്ളത്?
രാജ്യനന്മയ്ക്കുവേണ്ടി മറ്റുള്ളവരോട് സഹകരിച്ച് പരിശ്രമിക്കുക ഇന്ത്യാമഹാരാജ്യം വ്യത്യസ്ത മതവിഭാഗങ്ങളുടെ കളിത്തൊട്ടിലാണ്. ഇവിടെ സര്‍വ്വ കാര്യങ്ങളിലും നാമെല്ലാവരും ഒന്നാണ്. പ്രത്യേകിച്ചും ഇന്ന് അനുഭവിക്കുന്ന അടിമത്വത്തില്‍ ഹിന്ദു-മുസ്ലിമും എല്ലാവരും പ്രയാസപ്പെടുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും നന്മയും എല്ലാവരുടെയും ആവശ്യമാണ്. ആകയാല്‍ നാമെല്ലാവരും ഒത്തൊരുമിച്ച് ഈ പരിശ്രമങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. ഈ അടിസ്ഥാനത്തിലാണ് ഹൈന്ദവ സഹോദരങ്ങളുമായി സഹകരിച്ച് പരിശ്രമിക്കണമെന്ന് ജംഇയത്ത് ഉലമാ എ ഹിന്ദ് ആവശ്യപ്പെടുന്നത്. പക്ഷേ, ഈ സഹകരണം അന്ധമായ നിലയിലുമല്ല. കാരണം ജംഇയത്ത് ഉലമാ എ ഹിന്ദിന് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനോടൊപ്പം സ്വന്തം ധര്‍മ്മത്തിന്‍റെ സംരക്ഷണവും പ്രധാന അജണ്ടയാണ്. അതുകൊണ്ട് ഈ സഹകരണം മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതെ, ജംഇയത്ത് ഉലമാ എ ഹിന്ദ് സ്വാതന്ത്ര്യ സമരത്തിന്‍റെ വിഷയത്തില്‍ കോണ്‍ഗ്രസ്സുമായി പരിപൂര്‍ണ്ണ സഹകരണത്തിലാണെങ്കിലും ലക്നൗവില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട നെഹ്റു റിപ്പോര്‍ട്ടറിലെ ധാരാളം തെറ്റുകള്‍ ജംഇയത്ത് ചൂണ്ടിക്കാണിക്കുകയുണ്ടായി.
സമുദായത്തിന്‍റെ അവസ്ഥകള്‍ നന്നാക്കാനും പരിശ്രമിക്കുക സഹദോര സമുദായ അംഗംങ്ങളുമായി സഹകരിച്ച് രാജ്യത്തിന്‍റെ പൊതുവായ നന്മക്കും പുരോഗതിക്കും പരിശ്രമിക്കുന്നതിനോടൊപ്പം സമുദായത്തിന്‍റെ അവസ്ഥകളെ ശ്രദ്ധിക്കുകയും അത് നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ജംഇയ്യത്ത് കോണ്‍ഗ്രസിനോടൊപ്പം സഹകരിച്ചുകൊണ്ട് സ്വതാന്ത്രത്തിന് വേണ്ടി പോരാടുമ്പോള്‍ തന്നെ ശുദ്ധിപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം കാരണം മതം മാറ്റം നടന്ന സ്ഥലങ്ങളിലേക്ക് പ്രബോധനത്തിന് സംഘങ്ങളെ അയക്കുകയുണ്ടായി. തത്ഫലമായി പതിനായിരത്തിലേറെ സഹോദരങ്ങള്‍ ദീനിലേക്ക് മടങ്ങി വന്നു. ഗ്രാമങ്ങളില്‍ ബാല പാഠശാലകള്‍ സ്ഥാപിച്ചു. മലബാറില്‍ മാപ്പിള സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ഫണ്ട് രൂപീകരിച്ച് സഹായിച്ചു. വഖ്ഫ് ബില്‍, ശരീഅത്ത് ബില്‍, ഹജ്ജ് ബില്‍ മുതലായ മുസ്ലിം പ്രശ്നങ്ങളില്‍ സജീവമായി പരിശ്രമിച്ചു. മാത്രമല്ല, ഇന്ത്യക്ക് പുറത്തുള്ള പ്രശ്നങ്ങളും പരിഹരിക്കാന്‍ പരിശ്രമിച്ചു. ഫലസ്ഥീന്‍ പ്രശ്നം പോലുള്ള കാര്യങ്ങളില്‍ എന്നും ജംഇയ്യത്ത് ശ്രദ്ധിച്ചിരുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര സമരത്തിന്‍റെ വിഷയത്തില്‍ ജംഇയ്യത്ത് കോണ്‍ഗ്രസ്സുമായി പൂര്‍ണ്ണ സഹകരണത്തിലായിരുന്നു. ഒരിക്കലും കോണ്‍ഗ്രസ്സില്‍ ലയിക്കുകയോ അതിനെ അന്തമായി പിന്‍പറ്റുകയോ ചെയ്തിട്ടില്ല. മാത്രമല്ല സഹായങ്ങള്‍ പോലും സ്വീകരച്ചിട്ടില്ല. 1931ലെ നിയമലംഘന പ്രക്ഷോഭത്തില്‍ ജംഇയ്യിത്ത് മുന്നിട്ടിറങ്ങിയങ്കിലും സാമ്പത്തിക പ്രയാസം കാരണം പ്രവര്‍ത്തനം ബലഹീനമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നഹ്റു ഈ വിഷയത്തില്‍ ജംഇയ്യത്തിന് സഹായം ചെയ്യാന്‍ ആഗ്രഹിച്ചങ്കിലം ജംഇയ്യത്ത് വ്യക്തമായി നിരസിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന് വേണ്ടി സമുദായം നല്‍കുന്ന സമ്പത്ത് ഞങ്ങള്‍ ഉപയോഗിച്ചുകൊള്ളാം.
ത്യാഗം ചെയ്യുന്നവര്‍ക്ക് ഫലം കിട്ടും. സഹോദരങ്ങളെ ഈ ലോകത്തെ കാര്യങ്ങള്‍ നടക്കുന്നത് കാരണങ്ങളിലൂടെയാണ്. ഉണരുകയും ത്യാഗമനുഷ്ടിക്കുകയും ചെയ്യുന്നവര്‍ ലക്ഷ്യം കരസ്ഥമാക്കുന്നതാണ്. ഉറക്കത്തിലും അലസതയിലും കഴിയുകയും സുഖസൗകര്യങ്ങളിലേക്ക് മാത്രം നോക്കുകയും രാവും പകലും പരാതികളുമായി മാത്രം കഴിയുകയും ചെയ്യുന്നവര്‍ക്ക് നിന്ദ്യതയല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല. ഓര്‍ക്കുക. അടിമത്വത്തിന്‍റെ ശാപത്തില്‍ നിന്നും മോചിതരാകലും സ്വാതന്ത്ര്യം കരസ്ഥമാക്കലും മുസ്ലിംകളുടേയും എല്ലാ മതസ്ഥരുടേയും പ്രധാന ബാധ്യതയും ലക്ഷ്യവുമാണ്. ഇതിന് വേണ്ടി ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുന്നത് ആരോടും ചെയ്യുന്ന ഉപകാരമല്ല നാം നമ്മോട് ചെയ്യുന്ന ഉപകാരം മാത്രമാണ്. അതുകൊണ്ട് എല്ലാവരും പരസ്പരം സാഹോദര്യത്തോടെ സഹകരിച്ച് രാജ്യത്തിന്‍റെ നന്മക്ക് വേണ്ടി പരിശ്രമിക്കുക.
സത്സ്വഭാവത്തിലൂടെ ശത്രുവിനെ മിത്രമാക്കുക. ചില മുസ്ലിംകള്‍ക്ക് ഹൈന്ദവരുടെ ശത്രുതയേയും ഇടുങ്ങിയ മനസ്ഥിയേയും കുറിച്ച് പരാതിയുണ്ട്. ഒന്നാമതായി സത് സ്വാഭാവത്തിലൂടെയും ഉത്തമ സഹകരണത്തിലൂടെയും ഈ ശത്രുത മാറ്റിയെടുക്കാവുന്നതാണ്. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു:........... (ഹമീം സജദ 34.35) റസൂലുല്ലാഹി (സ) കടുത്ത എതിരാളികളെ ആത്മ മിത്രങ്ങളാക്കിയത് ശക്തമായി ഈ ആയുധം ഉപയോഗിച്ചു കൊണ്ടായിരുന്നു. രണ്ടാമതായി ഹൈന്ദവരെല്ലാവരും ശത്രുക്കളാണ് എന്ന കാഴ്ചപ്പാട് മാറ്റേണ്ടതാണ്. ശത്രുതയുള്ളവര്‍ അവരിലെ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ്. അതും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയെടുത്ത ഭിന്നിപ്പിക്കുക- ഭരിക്കുക. എന്ന മനുഷ്യത്ത രഹിതമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. ഇതിന് നേരെ എതിരായി പരസ്പരം സഹോദര്യമുണ്ടാക്കി മുന്നോട്ട് നീങ്ങുക. എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും നാം പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ചും ഹൈന്ദവരുമായി മുസ്ലിംകള്‍ക്കുള്ള പൗരാണിക ബന്ധത്തെ നാം ഉയര്‍ത്തിക്കാട്ടേണ്ടതാണ്. നാം എല്ലാവരും ഇവിടെ തന്നെ ജനിച്ചവരും വളര്‍ന്നവരുമാണ്. വിദേശങ്ങളില്‍ നിന്നും വന്നവര്‍ വളരെ കുറവാണ്. അവര്‍ തന്നെ കൂടുതലും പുരുഷന്‍മാരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ചിലര്‍ ഇസ്ലാമില്‍ പ്രവേശിക്കുകയും അവരുമായി വൈവാഹിക ബന്ധം സ്ഥാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍ നാം എല്ലാവരുടേയും രക്തം ഒന്നാണ്. ബന്ധം വളരെ പൗരാണികവുമാണ്. പരസ്പരമുള്ള അകല്‍ച്ചകളും ശത്രുതകളും ബ്രിട്ടീഷ്കാരുടേയോ അവരുടെ പ്രയോജനത്തില്‍ കുടുങ്ങിയവരുടേയൊ നിര്‍മ്മിതിയാണ്. പഴയ പാരമ്പര്യത്തിലേക്ക് മടങ്ങുക. ഞങ്ങളുടെ പ്രധാന സന്ദേശം. നാം എല്ലാവരും സ്നേഹ സാഹോദര്യ സഹകരണം നിറഞ്ഞ പഴയകാലത്തേക്ക് മടങ്ങണം എന്നാണ്. ഇന്നത്തെ വെറുപ്പും വിദ്വേഷവും ഏതങ്കിലും മതത്തിന്‍റെ ഉത്പന്നമല്ല. മതവിരുദ്ധരുടെ സൃഷ്ടിയാണ്. മുന്‍ഗാമികളായ ഹൈന്ദവരും മുസ്ലിംകളും ഇന്നുള്ളവരെക്കാള്‍ മതവുമായി ബന്ധപ്പെട്ടവരായിരുന്നു. പക്ഷെ അവര്‍ക്കിടയില്‍ പരസ്പര വെറുപ്പോ ഇടുങ്ങിയ മനസ്ഥിതിയോ ഉണ്ടായിരുന്നില്ല. മറിച്ച് സ്നേഹവും സഹകരണവും നിറഞ്ഞ് നിന്നിരുന്നു. ഇതിനര്‍ത്ഥം പരസ്പരം യാതൊരു വഴക്കും ഉണ്ടായരുന്നു എന്നല്ല. വഴക്ക് ഓരേ മതത്തിലും വിഭാഗത്തിലും പെട്ടവര്‍ക്കിടയില്‍ പോലും നടക്കാറുണ്ട്. പക്ഷെ ആ വഴക്കുകള്‍ വല്ലപ്പോഴുമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ടായാല്‍ തന്നെ പ്രധാനപ്പെട്ടവര്‍ ഇടപെട്ട് ഉടനെ ഇല്ലായ്മ ചെയ്തിരുന്നു.
****************
ജുമുഅ സന്ദേശം
സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുക
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിവിവര്ത്തകന്: അബ്ദുശ്ശകൂര്‍ ഖാസിമി
ഇന്ത്യ മഹാരാജ്യത്തിന്‍റെ ഓരോ ഭാഗങ്ങളും വളരെ അനുഗ്രഹീതമാണ് ഇന്ത്യയുടെ അനുഗ്രഹം ഇവിടന്നെ വലിയ പട്ടണങ്ങളും പ്രകൃതി സൗന്ദര്യങ്ങളും പൗരാണിക സ്മാരകങ്ങളുമല്ല ഈ രാജ്യത്തിന്‍റെ . . സമുന്നത സേവനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത മഹാത്മാക്കളാണ് ഉദാഹരണത്തിന് ഞങ്ങളുടെ നാടായ ഉത്തര പ്രദേശിലെ റായ്ബറേലിയിക്ക് നോക്കുക ഇവിടെ ജനിച്ച മഹാപുരുഷനാണ് സയ്യിദ് അഹ്മ്മദ് ഷഹീദ് മഹാനവറുകള്‍ ആദ്യം മഹല്‍ ഗുണങ്ങള്‍ പഠിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ശേഷം അത് ജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിച്ചു. ഭയഭക്തി, സല്‍ സ്വഭാവം, മനുഷ്യ സ്നേഹം ഉന്നത കരുത്ത്, ദീര്‍ഘ വീക്ഷണം, പോരാട്ട മനസ്ഥിതി, സ്വാതന്ത്ര്യദാഹം മുതലായ മഹല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സംഘത്തെ തന്നെ വാര്‍ത്തെടുത്തു. ആദ്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്തര്‍ശിച്ച് നന്മ പറയുകയും തിന്മ തടയുകയും ചെയ്തു. ശേഷം രാജ്യം കയ്യടക്കിയ അക്രമികളായ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇറങ്ങി തിരിച്ചു. ഈ വഴിയില്‍ ഇന്ത്യയിലെ പ്രാദേശിക അധികാരികളേയും ക്ഷണിക്കുകയും ചെയ്തു. ഗ്വാളിയാര്‍ ഭരണാധികാരിയായ രാജാ ഹിന്ദു റാവുവിന് ഇപ്രകാരം കത്ത് എഴുതി: സൂര്യന്‍ അസ്ഥമിക്കാത്ത രാജ്യത്തിന്‍റെ ആളുകള്‍ കച്ചവടക്കാരുടെ രൂപത്തില്‍ വന്ന് ഈ രാജ്യത്തിന്‍റെ ഭരണാധികാരികളായ കാര്യം താങ്കള്‍ക്ക് അറിയാമല്ലോ. അവര്‍ ധാരാളം അക്രമങ്ങള്‍ കാട്ടി കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ബലഹീനരായ ഞങ്ങള്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. അങ്ങയുടെ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ ആഗ്രഹക്കുന്നു. സയ്യിദ് അഹമ്മദ് ഷഹീദിനും കൂട്ടാളികള്‍ക്കും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാനും സാധിച്ചു. അങ്ങനെ 1857-ല്‍ ഇന്ത്യ മുഴുവനും വലിയ ഒരു സ്വാതന്ത്ര്യ സമരം നടന്നു. അതിലെ ബ്രിട്ടീഷുകാരും അവരെ അനുകരികുന്നവരും ലഹള എന്നാണ് വിളിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പിന്‍ഗാമികള്‍ക്ക് ആവേശം പകര്‍ന്ന ഒരു മഹത്തായ സ്വാതന്ത്ര്യ സമരമായിരുന്നു. ഈ സ്വാതന്ത്ര്യ സമരത്തിന്‍റെ പിന്നിലും സയ്യിദ് അഹ്മദ് ഷഹീദിന്‍റെ പോരാട്ടങ്ങളാണ് കാരണമായതെന്ന് പ്രസിദ്ധ ഇംഗ്ലീഷ് ചരിത്രകാരന്‍ സര്‍വല്ല്യം ഹണ്ടര്‍ എഴുതിയിട്ടുണ്ട്. 1857 ന് ശേഷം വലിയ ദുരന്തങ്ങള്‍ അരങ്ങേറിയങ്കിലും മുന്‍ഗാമികളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട പിന്‍ഗാമികള്‍ പരിശ്രമ പോരാട്ടങ്ങള്‍ തുടര്‍ന്നു. ഒരു ഭാഗത്ത് രാജ്യ നിവാസികളായ ഹൈന്ദവരും മുസ്ലീമിങ്ങളും എല്ലാവരും പരസ്പര സാഹോദര്യത്തിലും നീങ്ങി. മറുഭാഗത്ത് നിസ്സഹകരണ പ്രസ്സ്ഥാനം ജയില്‍ നിറക്കല്‍ പ്രക്ഷോഭം മുതലയ സമര ഭാഗത്തിലൂടെ ബ്രിട്ടിഷ് ഭരണകൂടത്തിന് എതിരില്‍ അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകരുന്ന കാര്യം ധാരാളം വിദേശ പണ്ഡിതര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര സമര സേനാനികളെ ഇന്നും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ വലിയ ത്യാഗങ്ങളിലൂടെ ലഭിച്ച ഈ സ്വാതന്ത്യത്തെ സംരക്ഷിക്കുവാനും സ്വാതന്ത്യ സമര സേനാനികളുടേയും ഇതര മഹത്മാക്കളുടെയും മഹല്‍ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് രാജ്യത്തെ മാതൃകാപരമായ ഒരു മഹാരാജ്യമാക്കാന്‍ നാം എത്തിനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ എന്‍റെ മനസാക്ഷിയോട് നിങ്ങളെല്ലാവരോടും ക്ഷമാപണം നടന്ന കൊണ്ട് മനസ്സില്ലാ മനസ്സോടെ ഒരു കാര്യം പറയട്ടെ: നമ്മുടെ രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ മുന്‍ഗാമികളായ മഹത്തുകളോ, സ്വാന്ത്യസമര സേനാനികളോ ആഗ്രഹിച്ചത് പോലെ അല്ല. നമ്മുടെ നാട്ടുകാരായ സഹോദരങ്ങളെ അന്യരായി കാണുകയും യാതൊരും കരുണയും ഇല്ലാതെ സ്വന്തം സഹോദരങ്ങളുടെ രക്തം ഒഴുക്കുന്നു. അവരുടെ വീടുകളും കടകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും സ്ത്രീകളെ അപമാനിക്കയും കുട്ടികളെ കൊല്ലുകയും ചെയ്യുന്നു. കോടിക്കണക്കിന് വിലമതിക്കുന്ന സമ്പത്ത് കൊള്ളയടിക്കുകയും പാഴാക്കുകയും ചെയ്യുന്നു. പ്രകൃതി ഭംഗിയും സുഖസന്തോഷങ്ങളും നിറഞ്ഞ നാടുകള്‍ പലപ്പോഴും യുദ്ധക്കളം പോലെ ഭയവും ഭയാനകതയും മൂടിനില്‍ക്കുന്നു . ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥകള്‍ കണ്ട് പലരും അടിമത്വത്തിന്‍റെ കാലത്തെ ഓര്‍ക്കുകയും ഇന്നന്നെക്കാള്‍ അന്നത്തെ അവസ്ഥ മെച്ചായിരുന്നു എന്ന് പറയാന്‍ തുടങ്ങി. അന്ന് മൊത്തത്തില്‍ ജനങ്ങളുടെ ജീവനും സമ്പത്തും അഭിമാനവും സുരക്ഷിതമായിരുന്നു. എല്ലാത്തിനുമുപരി ഓരോരുര്‍ത്തര്‍ക്കും അവരുടെ മതവും സംസ്കാരവും അനുസരിച്ച് ജീവിക്കാനും അത് അടുത്ത തലമുറക്ക് പകര്‍ന്ന് കൊടുക്കാനും ബാല പാഠശാലയും മതപഠനാലയം സ്ഥാപിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ രാജ്യത്തിന്‍റെ സമ്പത്ത് അവരുടെ നാട്ടിലേക്ക് നീക്കം ചെയ്തുവെന്നതായിരുന്നു പ്രധാനപ്പെട്ട പ്രശ്നം. അവര്‍ ക്രൈസ്തവര്‍ ആയിരുന്നുവെങ്കിലും പാഠ്യ പദ്ധതിയിലൂടെ അവ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നില്ല. എന്നാല്‍ നിരീശ്വര വാദത്തിലേക്ക് കൊണ്ടെത്തിക്കാന്‍ സാദ്ധ്യതയുള്ള പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം മോശമായിരിക്കുന്നു ചിലര്‍ പടച്ചുണ്ടാക്കിയ പുതിയ സംസ്കാരരീതികള്‍ മാത്രം എല്ലാവരും സ്വീകരിക്കണമെന്നും അത് അല്ലാത്തതെല്ലാം വര്‍ജ്ജിക്കണമെന്നും ചിലര്‍ പരസ്യമായി പറയുകയും അതിന്‍റെ പേരില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ വളരെ വേദനയോടെ പറയട്ടെ, സ്വന്തം മതത്തെതയും അഭിമാനത്തെയും രാജ്യസമാധാനത്തെയും ശാന്തിയേയും ആദരിക്കുകയും മതസാമൂഹിക സാംസ്കാരിക സാഹിത്യ രചനാ പ്രവര്‍ത്തനങ്ങളെ സമാധത്തോടെ നടത്താന്‍ കൊതിക്കുകയും സ്വന്തം ആരാധനാലയങ്ങളേയും പാഠ ശാലകളേയും ഗ്രന്ഥാലയങ്ങളെയും പ്രിയപ്പെടുന്നവര്‍ പഴയ അടിമത്വത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അതേ അടിമത്വം തീര്‍ത്തും പ്രകൃതി വിരുദ്ധമായിരുന്നങ്കിലും പൊതുവില്‍ ജീവിതവും സമ്പത്തും അഭിമാനവും തീര്‍ത്തും സംരക്ഷിതമായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇടക്ക് അടിയന്തര അവസ്ഥ പ്രഖ്യാപിക്കുകയും രാജ്യ പൗരന്‍മാരുടെ മേല്‍ വലിയ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. തദവസരം വിനീതന്‍ അവര്‍ക്ക് ഒരു കത്തെഴുതി. അതില്‍ ഇപ്രകാരം കുറിച്ചു: ഇന്നത്തെ ചില അവസ്ഥകള്‍ കണ്ട് ജനങ്ങള്‍ ബ്രിട്ടീഷ് കാലകട്ടത്തെ മോഹിച്ച് തുടങ്ങിയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒരു കാര്യമാണിത്. രാജ്യത്തിന്‍റ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുടുസായ മനസ്സും തെറ്റായ രീതികളും കാരണമായി ജനങ്ങള്‍ ബ്രിട്ടീഷ് ഭരണനത്ത ആഗ്രഹിക്കുന്ന ഒരു സാഹചര്യം ഈ രാജ്യത്ത് ഉണ്ടാകുമെന്ന് അവര്‍ അറിഞ്ഞിരുവെങ്കില്‍ സ്വാതന്ത്രത്തിന് വേണ്ടിയുള്ള അവരുടെ ആഗ്രഹ ആവേശങ്ങള്‍ വളരെയധികം തണുത്ത് പോകുമായിരുന്നു. രാജ്യത്തെ നിലവിലുള്ള അവസ്ഥകള്‍ വളരെയധികം ദു:ഖകരമാണ്. ഇന്ന് ജനങ്ങള്‍ക്ക് സ്വന്തം മക്കളെയും സ്ഥാപനങ്ങളെയും ഗ്രന്ഥാലയങ്ങളും മറ്റും കാണുമ്പോള്‍ ഒരു സന്തോഷവുമില്ല. കാരണം ഇവകള്‍ കണ്ട് അഭിമാനിക്കുന്നത് പോകട്ടെ, ഇവകള്‍ നിലനില്‍ക്കുമോ എന്നുപോലും എല്ലാവരും ഭയപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ നിലയില്‍ എല്ലാവരും ഭാവിയെ ഭീതിയോടാണ് നോക്കുന്നത്. ഇത്തമൊരു സാഹചര്യത്തില്‍ ജീവിതത്തിന് വല്ല സന്താഷവുമുണ്ടാകുമോ? ഇത്തരം ഭയാശങ്കകളില്‍ നാം കുടുങ്ങിക്കിടന്നാല്‍ രാജ്യപുരോഗതിയില്‍ നമുക്ക് പങ്കാളികളാകാള്‍ സാധിക്കുമോ? ഈ രാജ്യം സ്വാതന്ത്ര്യം നേടിയത് ഇവിടെ ഉണ്ടായിരുന്ന എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയും ത്യാഗ പരിശ്രമങ്ങളോടെയുമാണ്. ഇത്തരുണത്തില്‍ ഇവിടെയുള്ള ഏതെങ്കിലും വിഭാഗം എത്ര വലിയ ഭൂരിപക്ഷവും സമ്പന്നരും സംസ്കാരം നിറഞ്ഞവരുമായിരുന്നാലും അവര്‍ക്ക് മാത്രം മത സംസ്കാരങ്ങള്‍ നിലനിര്‍ത്താനും അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാനും സ്വാതന്ത്ര്യമുണ്ടാവുകയും മറ്റുവിഭാഗങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. ഖേദകരമെന്ന് പറയട്ടെ, രാജ്യത്ത് ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തിന് സര്‍വ്വ കാര്യങ്ങളിലും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കപ്പെടുമ്പോള്‍ മറ്റ് വിഭാഗങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വരുത്തുകയും അവരെ പല സ്വാതന്ത്ര്യങ്ങളില്‍ നിന്നും തടയപ്പെടുകയും ചെയ്യുന്നു. അതെ, ഏതെങ്കിലും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ തണല്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കുകയും മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യാന്‍ പാടില്ല. രാജ്യത്തിന്‍റെ ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തിന്‍റെ വസന്തം ലഭിക്കുകയും അവിടെ പൂന്തോട്ടങ്ങള്‍ പൂത്തുലയുകയും ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് ഭൂമി മുഴുവന്‍ ഉണങ്ങി വരളുന്നു. വൈജ്ഞാനിക-ചിന്താ മേഖലകളിലും മതവിശ്വാസ-ആരാധനാ കര്‍മ്മ മണ്ഡലങ്ങളിലും വലിയ നിയന്ത്രണങ്ങളും കടുത്ത അവകാശ നിഷേധങ്ങളും നടത്തപ്പെടുന്നു. തീര്‍ച്ചയായും ഇത് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമല്ല. എല്ലാ വിഭാഗങ്ങള്‍ക്കും സമ്പൂര്‍ണ്ണ അവകാശങ്ങള്‍ നല്‍കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമാകുന്നത്. അടിമത്വത്തെക്കാള്‍ വലിയ നിന്ദ്യവും നിസാരതയും മറ്റൊന്നുമില്ല. അടിമത്വം ഒരിക്കലും മടങ്ങി വരല്ലേ എന്നാണ് നാം ഓരോരുത്തരുടേയും പ്രാര്‍ത്ഥന. പക്ഷെ രാജ്യത്തിന്‍റെ ദു:ഖരമായ അവസ്ഥകള്‍ കണ്ട് ഇങ്ങനെ പറയാന്‍ നാം നിര്‍ബന്ധിതരായതാണ്. പലരും ഇത് നാവുകൊണ്ട് പറയുന്നില്ലങ്കിലും അവരുടെ മനസ്സുകള്‍ ഈ കാര്യങ്ങള്‍ ശക്തമായി മന്ത്രിക്കുന്നുണ്ട്. അവരുടെ ദുഃഖം നിറഞ്ഞ വികാരങ്ങള്‍ കൂടിയാണ് മേല്‍ പറയപ്പെട്ടത്. തീര്‍ച്ചയായും ഇന്നത്തെ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. അതിന് വേണ്ടി മാത്രമാണ് സ്വന്തം വീട്ടില്‍ ഇരുന്ന് സ്വന്തക്കാരോട് ഈ കാര്യങ്ങള്‍ നാം പറയുന്നത്. അതെ, ഇത് പറയുമ്പോഴും നമുക്ക് ഉറച്ച പ്രതീക്ഷയും പ്രാര്‍ത്ഥനയുമുണ്ട്. നാമെല്ലാവരും ഉത്തമ പൗരന്മാരാകാന്‍ തീരുമാനിക്കുകയും പരസ്പരം സ്നേഹാദരവുകള്‍ പുലര്‍ത്തുന്നവരാവുകയും ചെയ്താല്‍ അവസ്ഥകള്‍ക്ക് മാറ്റം വരുന്നതാണ്. ബ്രിട്ടീഷുകാര്‍ രാജ്യത്തിന്‍റെ സമ്പത്ത് അവരുടെ നാട്ടിലേക്ക് നീക്കം ചെയ്തുവെങ്കിലും മാനവികത മഹത്വവും ശക്തിയും സുഗന്ധവും പ്രകാശവും നിറഞ്ഞ ഒരു ഉന്നത ഗുണമാണ്. ആരെങ്കിലും ഈ ഒരു ഗുണം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ വിളക്കില്‍ നിന്നും വിളക്കുകള്‍ പ്രകാശിക്കുകയും ഇരുളുകള്‍ മാറുകയും ചെയ്യുന്നതാണ്. അതിന്‍റെ തുടക്കമെന്നോണം പ്രധാനപ്പെട്ട ഒരു പ്രതിജ്ഞയില്‍ നാം എല്ലാവരും ഭാഗവാക്കാകുകയും അത് നന്നായി പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക: സമുന്നതനും ഉടമസ്ഥനുമായ സ്രഷ്ടാവിന്‍റെ നാമത്തില്‍ ഞാന്‍ ഇപ്രകാരം പ്രതിജ്ഞ ചെയ്യുന്നു: 1. ഞാന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ എന്‍റെ ലക്ഷ്യം വൈജ്ഞാനിക പുരോഗതിയും സാമൂഹിക നന്മയും മാനവികതയുടെ സേവനവും ആയിരിക്കും. ഭാവിയില്‍ രാജ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഒരു ഉത്തമ പൗരനായിത്തീരുന്നതാണ്. ഞാന്‍ അക്രമവും നിയമലംഘനവും സൂക്ഷിച്ചുകൊണ്ട് എന്‍റെ ആയുസ്സും യുവത്വവും അറിവും യോഗ്യതയും ജനസേവനത്തിന് ചിലവഴിക്കുന്നതാണ്. 2. ഞാന്‍ ഒരു ജോലിക്കാരനാണെങ്കില്‍ എന്‍റെ തത്വം അധ്വാനവും വിശ്വസ്തതയും പൊതുജനങ്ങളുടെ സേവനവുമായിരിക്കും. കൈക്കൂലി, സ്വജനപക്ഷപാതിത്വം, ജോലിയില്‍ അലസത, വിശ്വാസ വഞ്ചന മുതലായ കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതാണ്. 3. ഞാന്‍ ഒരു വ്യാപ്യാരിയാണെങ്കില്‍ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അന്യായലാഭം, പൊതുജനങ്ങളുടെ സാമ്പത്തിക ഉന്മൂലനം പോലുള്ളവ സൂക്ഷിക്കുന്നതാണ്. 4. ഞാന്‍ ഒരു അദ്ധ്യാപകനോ, പത്രപ്രവര്‍ത്തകനോ, സാഹിത്യകാരനോ, കവിയോ ആണെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സ്നേഹ-വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ചിന്താവീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ആ വഴിയില്‍ എന്‍റെ ശേഷി ചിലവഴിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്‍റെയും സാഹചര്യത്തിന്‍റെയും തെറ്റായ പ്രേരണകള്‍, വൈകാരിക പ്രകടനങ്ങള്‍, പരസ്പര വെറുപ്പ്, വ്യക്തിഹത്യ, മാനവ വിരോധം, സംഹാര ശൈലി എന്നിവയില്‍ നിന്നും അകലം പാലിക്കുന്നതാണ്. 5. എന്നെ ഏല്‍പ്പിക്കപ്പെട്ട കാര്യം എന്തെങ്കിലും സ്ഥാനമാണെങ്കില്‍ അതിന്‍റെ പരിധിയില്‍ നില്‍ക്കാനും കര്‍ത്തവ്യം നീതിയോടെ നിര്‍വ്വഹിക്കാനും അവകാശികള്‍ക്ക് അവകാശം നല്‍കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്. 6. ഞാന്‍ സമൂഹത്തിലെ ഏത് വിഭാഗവുമായി ബന്ധപ്പെട്ട ആളാണെങ്കിലും ഈ രാജ്യത്തെ സ്വദേശമായി കണ്ടുകൊണ്ട് ഇവിടെയുള്ള ഓരോ പൗരനോടും സ്നേഹവും സഹാനുഭൂതിയും സഹകരണവും സാഹോദര്യവും പുലര്‍ത്തുന്നതാണ്. 7. ഈ രാജ്യത്തെ സ്വഭാവത്തകര്‍ച്ച, മാനവ അധ:പതനം എന്നിവയില്‍ നിന്നും രക്ഷിക്കുന്നതിന് അഖിലേന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളുമായി പരിപൂര്‍ണ്ണ താല്‍പ്പര്യം പുലര്‍ത്തുകയും കഴിവിന്‍റെ പരമാവധി സഹകരിക്കുകയും ചെയ്യുന്നതാണ്.
**********
കവര്‍ സ്റ്റോറി
സ്വാതന്ത്ര്യസമരത്തില്‍ പണ്ഡിതരുടെ പങ്ക്
ലേഖനം
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ പ്രമേയങ്ങള്‍
⭕ കുറിപ്പുകൾ
1857-ന് മുമ്പ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍
മുസ്ലിം പണ്ധിതരുടെ പങ്ക്
മൗലാനാ ഫൈസല്‍ അഹ്മദ് നദ് വി ഭട്കല്‍
കഴിഞ്ഞകാല മുസ്‌ലിം പണ്ഡിതരുടെ അതിമഹത്തായ ത്യാഗ പരിശ്രമങ്ങളെ അടുത്ത തലമുറകൾക്ക് അർഹമായ നില യിൽ പരിചയപ്പെടുത്തേണ്ടത് വലിയൊരു ആവശ്യമാണ്. എന്നാൽ ഇവരുടെ ചരിത്രം വിശാലമായ ഭൂപ്രദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലുമായി പരന്നു കിടക്കുന്നു. വളരെ സുദീർഘമായ ഈ ചരിത്രത്തിലെ പല ഭാഗങ്ങളും കയ്പ്പേറി യതും ദുഃഖകരവുമാണെങ്കിലും പിൻഗാമികൾക്ക് മനക്കരു ത്തും കർമാവേശവും പകരുന്ന സംഭവങ്ങളാണ്.
1857ന് മുമ്പുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാരെക്കുറിച്ചുള്ള ചരിത്രം തൻ്റെ വർഷങ്ങ ളുടെ പഠനങ്ങളിലൂടെ ക്രോഡീകരിച്ച് അവതരിപ്പിക്കുകയാ ണ് ചരിത്രപണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ അഹ്‌മദ് നദ്‌വി ഈ കൃതിയിൽ
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)



