മുഖലിഖിതം
സഹോദരസമുദായങ്ങൾ നമ്മോട് ശത്രുത പുലർത്തുകയും നമ്മെ തകർക്കാൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ നാം അവരോട് നല്ല നിലയിൽ പെരുമാറണോ എന്ന് പലരും ചോദിക്കാറുണ്ട്. നാം മനസ്സിലാക്കുക: സഹോദസമുദായത്തിൽ ശത്രുതാമനോഭാവമുള്ളവർ ഉണ്ട് എന്നുള്ളത് ശരിതന്നെ. വെറും ശത്രുതയല്ല ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി സ്‌പെയിനിന്റെയും മറ്റും ചരിത്രങ്ങൾ പഠിച്ച് പദ്ധതികൾ തയ്യാറാക്കിയവരും അവരിലുണ്ട്. എന്നാൽ അവർ വളരെ ന്യൂനപക്ഷമാണ്. മാനവികതയുടെ പ്രവർത്തനം നടത്താതിരിക്കുന്നത് അവർക്ക് ശക്തിപകരുക മാത്രമാണ് ചെയ്യുന്നത്. മാനവികതയുടെ പ്രവർത്തനം അവരിൽ പെട്ട സുമനസ്സുകളെ മാറ്റിചിന്തിപ്പിക്കാനും നമ്മോടുള്ള ശത്രുത ഇല്ലാതാക്കാനും ഉപകരിക്കുന്നതാണ്.
ഇവിടെ ഒരു കാര്യം ഓർക്കുക, ഇസ്‌ലാം അനുവദിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള കാര്യമായ സഹോദര സമുദായങ്ങളുമായിട്ടുള്ള നമ്മടെ ബന്ധം വളരെ കുറവും പരിമിതവുമാണ്. നമ്മിൽ വലിയ ഒരു വിഭാഗം മസ്ജിദുകളിലും മദ്‌റസകളിലും മാത്രം ഒതുങ്ങുകയും സ്വന്തം കാര്യങ്ങൾ നോക്കുകയും ചെയ്യുന്നവരാണ്. നാടും നാട്ടുകാരുമായി ഒരു ബന്ധവും ഇല്ല. ഇത് കാരണം നാം ഒതുങ്ങുകയും തൽപ്പരകക്ഷികൾ നമ്മെ ഒതുക്കുകയും അവരുടെ ലക്ഷ്യങ്ങൾ സുഖമമായി പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. വർഗ്ഗീയതയുടെ കൊടുങ്കാറ്റിന് ഇടയിൽ നമ്മുടെ ചെറിയ കോട്ടകളൊന്നും പ്രതിരോധിച്ച് നിൽക്കുന്നതല്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുക.
-മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി(മാനവതാസന്ദേശം: പ്രാധാന്യം, പ്രവർത്തനം, മര്യാദകൾപ്രസാധനം: സയ്യിദ് ഹസനി അക്കാദമി, ഓച്ചിറ)
---------------------------
AL HUSNI ULAMA ASSOCIATION DARUL ULOOM AL ISLAMIYAA, OACHIRA, KOLLAM , KERALA
ബഹുമാന്യരെ,
പടച്ചവൻ്റെ ഭാഗത്ത് നിന്നുമുള്ള ശാന്തിയും സമാധാനവും നാമെല്ലാവരിലും വർഷിക്കുമാറാകട്ടെ!' പ്രത്യേകിച്ചും ദുഖ ദുരിതങ്ങളിൽ അകപ്പെട്ടവർക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സാധാരണയാണെങ്കിലും അടുത്ത കാലത്തായി നടക്കുന്ന ദുരന്തങ്ങൾ വളരെയധികം വേദനാജനകമാണ്. പ്രത്യേകിച്ചും അടുത്ത ദിവസം വയനാട്ടിൽ സംഭവിച്ച പ്രകൃതി ക്ഷോഭം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിലയിൽ നാശനഷ്ടങ്ങൾ നിറഞ്ഞതാണ്. 400 ഓളം വീടുകൾ ഈ പ്രളയത്തിൽ ഒലിച്ച് പോയി. നിരവധി സഹോദരീ സഹോദരൻമാർ ഇഹലോകവാസം വെടിയുകയും ചെയ്തു. ഇത്തരുണത്തിൽ അവർക്ക് വേണ്ടി പടച്ചവനോട് താണ് കേണ് പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മെക്കൊണ്ട കഴിയുന്ന സേവനങ്ങളും സഹായങ്ങളും ജാതിമത ഭേദമെന്യേ ചെയ്യുവാൻ നാം ബാധ്യസ്ഥരാണ്. ഇതിന് വേണ്ടി വിവിധ പരിശ്രമങ്ങൾ നടക്കുകയാണ് അല്ലാഹു എല്ലാം പരിശ്രമങ്ങളെ സ്വീകരിക്കട്ടെ.എളിയ സ്ഥാപനം ആയ ദാറുൽ ഉലും അൽ ഇസ്ലാമിയയും ഇവിടെ പഠനം പൂർത്തിയാക്കിയ സഹോദരങ്ങളുടെ കൂട്ടായ്മയായ അൽ ഹുസ്നി ഉലമ അസോസിയേഷനും ചേർന്ന് ഈ വിഷയത്തിൽ ചെറിയ സേവനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും അവശ്യ സാധനങ്ങളും ശേഖരിക്കുകയും വയനാട്ടിൽ ഓഫീസ് സ്ഥാപിക്കുകയും വ്യവസ്ഥാപിതമായ നിലയിൽ പരിശ്രമം ആരംഭിക്കുകയും ചെയ്ത ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു.
പടച്ചവന്റെ അനുഗ്രഹത്താൽ സുമനസ്സുകളുടെ സഹായത്തോടെ നമ്മുടെ ആശ്വാസം എന്ന വാട്ട്സ്ആപ്പ് സഹായ സമിതിയുടെ ഭാഗത്ത് നിന്നും 80000 രൂപയിലധികം സ്വീകരിച്ച് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. .ആകയാൽ ഈ മഹത്തായ ഉദ്യമത്തിൽ താങ്കളെ കൊണ്ട് കഴിയുന്ന സേവന സഹായങ്ങൾ ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
അല്ലാഹുവേ !അന്ധമായ രണ്ട് നാശനഷ്ടങ്ങളിൽ നിന്നും ഞങ്ങൾ നിങ്ങളിൽ അഭയം തേടുന്നു. മലവെളളപ്പാച്ചിലിൽ നിന്നും പിരാന്ത് പിടിച്ച മൃഗത്തിൽ നിന്നും. അല്ലാഹുവേ! ഇഹത്തിലും പരത്തിലും നിൻ്റെ സൗഖ്യവും പൊരുത്തവും ഞങ്ങൾ താണുകേണിരക്കുന്നു.
Federal Bank • Account number: 99980105563808 • Customer name: JAFER SADIQUE • Branch name: Konni • Branch IFSC: FDRL0001065 • MMID: 9049808 • VPA: 917994173055@federal G pay : 7994173055**********************
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***************
ജുമുഅ സന്ദേശം
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***************
ജുമുഅ സന്ദേശം
വഖ്ഫ് മുൻഗാമികളുടെ അതിമഹത്തരമായ പാരമ്പര്യം
ഖാസി മുജാഹിദുൽ ഇസ്‌ലാം ഖാസിമി(മുൻ ചെയർമാൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്) വിവ: അബ്ദുശ്ശകൂര്‍ ഖാസിമി
സർവ്വലോക പരിപാലകനെ ആരാധിക്കുക, അന്ത്യപ്രവാചകൻ റസൂലുല്ലാഹി (സ)യെ പിൻപറ്റുക, മാനവ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുക, ദുരിതങ്ങളിൽ അകപ്പെട്ടവരെ സഹായിക്കുക, സമൂഹത്തിൽ നിന്നും പട്ടിണിയും വിശപ്പും മാറ്റാൻ പരിശ്രമിക്കുക, ദാരിദ്ര്യത്തിൽ കഴിയുന്നവരെ സഹായിക്കുക, രോഗികളെ സുശ്രുശിക്കുക, അനാഥകളെയും വിധവകളെയും അഗതികളെയും സംരക്ഷിക്കുക, അനന്തരവകാശികളില്ലാത്ത മൃതദേഹങ്ങളെ ആദരവോടെ സംസ്‌കരിക്കുക, മസ്ജിദ് പ്രവർത്തനങ്ങൾ ശരിയായ നിലയിൽ നടത്തുക, അതിന്റെ ചിലവുകൾ ശ്രദ്ധിക്കുക, സമുദായത്തിലെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക, മദ്‌റസകളും സ്‌കൂളുകളും ബാലപാഠ ശാലകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുക, ആശുപത്രികൾ ശരിയായ നിലയിൽ നടത്തുക, കടബാധ്യതയിൽ അകപ്പെട്ടവരെയും തടവുകാരെയും മോചിപ്പിക്കുക എന്നിങ്ങനെ നൂറ് കണക്കിന് പ്രവർത്തനങ്ങളുണ്ട്. ഇവകൾ ശരിയായ നിലയിൽ നടന്നാൽ സമൂഹം മുഴുവൻ നന്മ നിറഞ്ഞവരായി മാറുന്നതാണ്. പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു ഈ പ്രവർത്തനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്.
وَمَا أَدْرَاكَ مَا الْعَقَبَةُ (12) فَكُّ رَقَبَةٍ (13) أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ (14) يَتِيمًا ذَا مَقْرَبَةٍ (15) أَوْ مِسْكِينًا ذَا مَتْرَبَةٍ (16) ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ (17)
ദുർഘടപാത എന്നാൽ എന്താണെന്നിയാമോ?(12)അടിമയെ മോചിപ്പിക്കുക.(13) അല്ലെങ്കിൽ വിശപ്പിന്റെ ദിവസം ആഹാരം കൊടുക്കുക.(14) ബന്ധുവായ അനാഥന്.(15) അല്ലെങ്കിൽ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്.(16) ശേഷം ഈ കാര്യങ്ങളെല്ലാം ഉണ്ടായത് സത്യവിശ്വാസം സ്വീകരിക്കുകയും സഹനതയും കാരുണ്യവുംകൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ നിന്നുമാണ്.(17) (ബലദ് 12-17), ഒരിക്കലുമല്ല. നിങ്ങൾ അനാഥരെ ആദരിക്കുന്നില്ല. സാധുക്കൾക്ക് ആഹാരം കൊടുക്കാൻ നിങ്ങൾ പ്രേരിപ്പിക്കുന്നില്ല. (ഫജ്ർ 17-18), അപ്പോൾ അനാഥനോട് താങ്കൾ കടുപ്പം കാട്ടരുത്.(9) യാചകനെ താങ്കൾ ആട്ടരുത്.(10) താങ്കളുടെ നാഥന്റെ അനുഗ്രഹങ്ങൾ എടുത്തുപറയുക.(11) (ളുഹാ 9-11), രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ(1). അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്.(2) സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.(3) നമസ്‌കാരക്കാർക്ക് വലിയ നാശം(4) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.(5) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.(6) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.(7)
(മാഊൻ ), ഇസ്‌റാഈൽ സന്തതികളിൽ നിന്നും ഏതാനും കാര്യങ്ങളെ കുറിച്ച് ശക്തമായ കരാർ നാം വാങ്ങിയ സന്ദർഭം ഓർക്കുക. അഥവാ അല്ലാഹുവല്ലാത്ത മറ്റാരെയും നിങ്ങൾ ആരാധിക്കരുത്. മാതാപിതാക്കൾക്ക് പ്രത്യേകം ഗുണം ചെയ്യുക. ബന്ധുക്കൾ, അനാഥർ, പട്ടിണിപ്പാവങ്ങൾ ഇവർക്കും ഗുണം ചെയ്യുക. ജനങ്ങളോട് നല്ലത് സംസാരിക്കുക. നമസ്‌കാരം നിലനിർത്തുക. സകാത്ത് നിർവ്വഹിച്ചുകൊണ്ടിരിക്കുക. (എന്നീ കാര്യങ്ങൾ നിങ്ങളോട് ശക്തമായി കൽപ്പിച്ചു) എന്നാൽ നിങ്ങളിൽ വളരെ കുറച്ചു പേരൊഴികെ മറ്റെല്ലാവരും ആ കരാറിൽ നിന്ന് അവഗണനയോടെ പിന്തിരിഞ്ഞു.(83) (ബഖറ 83), (അല്ലാഹു) മുൻമാതൃകയില്ലാതെ ആകാശ-ഭൂമികളെ സൃഷ്ടിച്ചവനാകുന്നു. അവൻ ഒരു കാര്യം ഉണ്ടാകാൻ വിചാരിക്കുമ്പോൾ ‹ആകൂ› എന്ന് കൽപ്പിക്കും. ഉടനടി അത് ഉണ്ടായിത്തീരുന്നതാണ്. (ബഖറ 117), തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥർക്കും (ഇസ്‌ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവർക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളവർക്കും വഴിയാത്രികർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60), പുണ്യഹദീസുകളിലും ഈ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് ജാരിയായ സ്വദഖകൾ (നിലനിൽക്കുന്ന ദാനങ്ങൾ). ഇത് കൊണ്ടുള്ള ഉദ്ദേശം പ്രയോജനം താൽക്കാലികമല്ലാത്തതും ദാനം ചെയ്ത വ്യക്തി മരണപ്പെട്ടാലും നിലനിൽക്കുകയും പ്രയോജനപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതുമായ ദാനങ്ങളാണ്. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമ്മങ്ങളെല്ലാം നിലയ്ക്കുന്നതാണ്. എന്നാൽ മൂന്ന് കർമ്മങ്ങളുടെ ഫലങ്ങൾ മരണാനന്തരവും ലഭിക്കുന്നതാണ്. 1. നിലനിൽക്കുന്ന ദാനങ്ങൾ. 2. പ്രയോജനപ്പെടുന്ന അറിവുകൾ. 3. അവനുവേണ്ടി പ്രാർത്ഥിക്കുന്ന സന്താനങ്ങൾ. (നയ്‌ലുൽ ഔത്താർ 6/127) ഇബ്‌നു ഉമർ (റ) വിവരിക്കുന്നു: ഉമർ (റ)ന് ഖൈബറിൽ അൽപ്പം ഭൂമി ലഭിച്ചു. അദ്ദേഹം റസൂലുല്ലാഹി (സ)യോട് ചോദിച്ചു: എനിയ്ക്ക് ഖൈബറിൽ കുറച്ച് സമ്പത്ത് ലഭിച്ചു. അതിനേക്കാളും വിലയേറിയ സമ്പത്ത് എനിയ്ക്ക് ലഭിച്ചിട്ടില്ല. അത് ഞാൻ എന്ത് ചെയ്യണമെന്ന് താങ്കൾ പറയുക. റസൂലുല്ലാഹി (സ) അരുളി: താങ്കൾ അതിന്റെ അടിസ്ഥാനത്തെ നിലനിർത്തുകയും അതിന്റെ ഉൽപ്പന്നങ്ങൾ ദാനം നടത്തുകയും ചെയ്യുക. അതെ, അതിന്റെ അടിസ്ഥാന സമ്പത്ത് മറ്റാർക്കും വിൽക്കുകയോ, ആരും വാങ്ങിക്കുകയോ, ആർക്കും ദാനം നൽകുകയോ, അനന്തരവകാശം കൊടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല! അങ്ങനെ ഉമർ (റ) അതിനെ ദാനം ചെയ്യുകയും ഇപ്രകാരം നിബന്ധന പറയുകയും ചെയ്തു: ഇത് വിൽക്കപ്പെടുകയോ, വാങ്ങിക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശം നൽകപ്പെടുകയോ ചെയ്യുന്നതല്ല. ഇതിന്റെ പ്രയോജനം സാധുക്കൾക്കും ബന്ധുക്കൾക്കും അടിമത്വ മോചനത്തിനും അതിഥി സൽക്കാരത്തിനും യാത്രികർക്കും ഉള്ളതാണ്. ഇതിന്റെ കാര്യങ്ങൾ നോക്കുന്ന വ്യക്തി (മുതവല്ലി) ഇതിൽ നിന്നും ന്യായമായി ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. (അൽ ജമാഅത്ത്) ഉസ്മാൻ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ) മദീനയിൽ വന്നപ്പോൾ അവിടെ റൂമാ എന്ന കിണർ ഒഴിച്ച് മറ്റൊരു കിണറ്റിലും ശുദ്ധജലം ഉണ്ടായിരുന്നില്ല. അപ്പോൾ റസൂലുല്ലാഹി (സ) ചോദിച്ചു: ബിഅ്‌റ് റൂമാ വാങ്ങുകയും സ്വന്തം ഉപയോഗിക്കുന്നത് പോലെ മറ്റ് സഹോദരങ്ങൾക്കും ഉപയോഗിക്കാൻ അവകാശം നൽകുകയും ചെയ്യാൻ ആരാണുള്ളത്? അവർക്ക് അതിനേക്കാളും ഉത്തമമായത് സ്വർഗ്ഗത്തിൽ ലഭിക്കുന്നതാണ്! അപ്പോൾ ഞാൻ അത് എന്റെ സ്വന്തം സമ്പത്തിൽ നിന്നും വാങ്ങുകയും ഞാൻ ഉപയോഗിക്കുന്നത് പോലെ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണെന്ന് പറയുകയും ചെയ്തു. (നസാഇ, തിർമിദി) ബുർഹാനുദ്ദീൻ (റ) കുറിക്കുന്നു: റസൂലുല്ലാഹി (സ) മദീനയിലെ ഏഴ് തോട്ടങ്ങൾ വാങ്ങുകയും വഖ്ഫ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഇസ്‌ലാമിലെ പ്രഥമ വഖ്ഫാണ്. ഈ തോട്ടങ്ങൾ മുഖൈരീഖ് എന്ന യഹൂദിയുടേതായിരുന്നു. അദ്ദേഹം ഉഹദ് യുദ്ധത്തിൽ മുസ്‌ലിംകളോടൊപ്പം പങ്കെടുക്കുകയും ഈ യുദ്ധത്തിൽ ഞാൻ മരിക്കുകയാണെങ്കിൽ എന്റെ സമ്പത്ത് മുഹമ്മദ് നബിയ്ക്കുള്ളതാണെന്നും അദ്ദേഹം പടച്ചവന്റെ തൃപ്തിയ്ക്കനുസരിച്ച് ചിലവഴിക്കുന്നതാണെന്നും വസ്വിയത്ത് നടത്തുകയും ചെയ്തു. അദ്ദേഹം ഉഹ്ദിൽ കൊല്ലപ്പെട്ടപ്പോൾ റസൂലുല്ലാഹി (സ) അദ്ദേഹത്തെ പ്രശംസിക്കുകയും പ്രസ്തുത ഏഴ് തോട്ടങ്ങൾ ഏറ്റെടുക്കുകയും അത് വഖ്ഫ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഉമർ (റ) വഖ്ഫ് ചെയ്തു. തുടർന്ന് സഹാബികൾ തുടർച്ചയായി വഖ്ഫുകൾ ചെയ്യുകയുണ്ടായി. (അൽ ഇസ്ആഫ് ഫീ അഹ്കാമിൽ ഔഖാഫ്) മുൻഗാമികളായ മഹത്തുക്കളുടെ ഒരു സുവർണ്ണ അദ്ധ്യായമാണ് വഖ്ഫുകൾ. വിവിധ ഉദ്ദേശ ലക്ഷ്യങ്ങൾക്കായി വ്യത്യസ്ത സമ്പത്തുകൾ അവർ വഖ്ഫ് ചെയ്തു. ലോകം മുഴുവനും പടർന്ന് പന്തലിച്ച് കിടക്കുന്ന വഖ്ഫ് സ്വത്തുക്കൾ അനവധിയാണ്. അതിലൂടെ നൂറ്റാണ്ടുകളായി വലിയ നന്മകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നമുക്ക് രണ്ട് കടമകളുണ്ട്. 1. മുൻഗാമികളുടെ വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കേണ്ടതാണ്. 2. നാമും ഈ വഖ്ഫിന്റെ വഴിയിൽ സഞ്ചരിക്കാനും അൽപ്പമെങ്കിലും സമ്പത്ത് വഖ്ഫ് ചെയ്യാനും പരിശ്രമിക്കേണ്ടതാണ്. പടച്ചവൻ ഉതവി നൽകട്ടെ.
(മാഊൻ ), ഇസ്‌റാഈൽ സന്തതികളിൽ നിന്നും ഏതാനും കാര്യങ്ങളെ കുറിച്ച് ശക്തമായ കരാർ നാം വാങ്ങിയ സന്ദർഭം ഓർക്കുക. അഥവാ അല്ലാഹുവല്ലാത്ത മറ്റാരെയും നിങ്ങൾ ആരാധിക്കരുത്. മാതാപിതാക്കൾക്ക് പ്രത്യേകം ഗുണം ചെയ്യുക. ബന്ധുക്കൾ, അനാഥർ, പട്ടിണിപ്പാവങ്ങൾ ഇവർക്കും ഗുണം ചെയ്യുക. ജനങ്ങളോട് നല്ലത് സംസാരിക്കുക. നമസ്‌കാരം നിലനിർത്തുക. സകാത്ത് നിർവ്വഹിച്ചുകൊണ്ടിരിക്കുക. (എന്നീ കാര്യങ്ങൾ നിങ്ങളോട് ശക്തമായി കൽപ്പിച്ചു) എന്നാൽ നിങ്ങളിൽ വളരെ കുറച്ചു പേരൊഴികെ മറ്റെല്ലാവരും ആ കരാറിൽ നിന്ന് അവഗണനയോടെ പിന്തിരിഞ്ഞു.(83) (ബഖറ 83), (അല്ലാഹു) മുൻമാതൃകയില്ലാതെ ആകാശ-ഭൂമികളെ സൃഷ്ടിച്ചവനാകുന്നു. അവൻ ഒരു കാര്യം ഉണ്ടാകാൻ വിചാരിക്കുമ്പോൾ ‹ആകൂ› എന്ന് കൽപ്പിക്കും. ഉടനടി അത് ഉണ്ടായിത്തീരുന്നതാണ്. (ബഖറ 117), തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥർക്കും (ഇസ്‌ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവർക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളവർക്കും വഴിയാത്രികർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60),
***************
മആരിഫുല്‍ ഖുര്‍ആന്‍
ദ്രോഹിക്കരുത്
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 57-58
{إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيا وَالْآخِرَةِ وَأَعَدَّ لَهُمْ عَذابًا مُهِينًا (57) وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِناتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتانًا وَإِثْمًا مُبِينًا (58)
തീര്‍ച്ചയായും അല്ലാഹുവിനെയും അവന്‍റെ ദൂതരെയും ഉപദ്രവിക്കുന്നവരെ അല്ലാഹു ഇഹത്തിലും പരത്തിലും ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കുകയും ചെയ്തിരിക്കുന്നു.(57) ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും ദ്രോഹിക്കുന്നവര്‍ വലിയ അപവാദത്തിന്‍റെയും വ്യക്തമായ പാപത്തിന്‍റെയും ഭാരം ചുമന്നിരിക്കുന്നു.(58)
ആശയ സംഗ്രഹം തീര്‍ച്ചയായും അല്ലാഹുവിനെയും അവന്‍റെ ദൂതരെയും മന:പ്പൂര്‍വ്വം ഉപദ്രവിക്കുന്നവരെ അല്ലാഹു ഇഹത്തിലും പരത്തിലും ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ചെയ്തിട്ടില്ലാത്ത ശിക്ഷയ്ക്ക് അര്‍ഹമായ കാര്യത്തിന്‍റെ പേരില്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും ദ്രോഹിക്കുന്നവര്‍ അവരുടെ മേല്‍ തന്നെ വലിയ അപവാദത്തിന്‍റെയും വ്യക്തമായ പാപത്തിന്‍റെയും ഭാരം ചുമന്നിരിക്കുന്നു. അതായത് വാചകപരമായ ഉപദ്രവമാണെങ്കില്‍ അത് അപരാധമാണ്. പ്രവര്‍ത്തിയിലൂടെയുള്ളതാണെങ്കില്‍ പൊതു പാപമാണ്.
വിവരണവും വ്യാഖ്യാനവും റസൂലുല്ലാഹി (സ)യ്ക്ക് ഉപദ്രവകരമായ കാര്യങ്ങളില്‍ നിന്നും മുസ്ലിംകള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് കഴിഞ്ഞ ആയത്തുകളില്‍ ഉണര്‍ത്തപ്പെട്ടിരുന്നു. പക്ഷേ, ചില മുസ്ലിംകളില്‍ നിന്നും അശ്രദ്ധ കാരണം മന:പ്പൂര്‍വ്വം അല്ലാതെ ഇപ്രകാരമുള്ള ചില ഉപദ്രവങ്ങള്‍ ഉണ്ടാകുമായിരുന്നു. ഉദാഹരണത്തിന് റസൂലുല്ലാഹി (സ)യുടെ ഭവനങ്ങളില്‍ ക്ഷണമില്ലാതെ പോകുന്നതും സമയത്തേക്കാള്‍ നേരത്തെ വന്നിരിക്കുന്നതും ആഹാരത്തിന് ശേഷം പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നതും മറ്റും 53-ാം ആയത്തില്‍ തടയപ്പെടുകയുണ്ടായി. മന:പ്പൂര്‍വം അല്ലാതെ അശ്രദ്ധ കൊണ്ട് മാത്രം ഉണ്ടാകുന്ന ഉപദ്രവങ്ങളാണ് ഇവകള്‍. ഇത്തരം കാര്യങ്ങളില്‍ നിന്നും അവരെ തടഞ്ഞാല്‍ മാത്രം മതിയെന്ന് അല്ലാഹു മനസ്സിലാക്കി. എന്നാല്‍ ഈ ആയത്തുകളില്‍ പറയപ്പെടുന്ന ഉപദ്രവങ്ങള്‍ ഇസ്ലാം വിരോധികളായ കാഫിര്‍, മുനാഫിഖുകളില്‍ നിന്നും മന:പ്പൂര്‍വ്വം ഉണ്ടാകുന്ന ഉപദ്രവങ്ങളാണ്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് ആശയ സംഗ്രഹത്തില്‍ മന:പ്പൂര്‍വ്വം എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത്. ഇതില്‍ ശാരീരിക ഉപദ്രവങ്ങളും മാനസിക രോഗങ്ങളും പെടുന്നു. വിവിധ സമയങ്ങളിലായി അവര്‍ റസൂലുല്ലാഹി (സ)യെ ശാരീരികമായി ദ്രോഹിച്ചു. റസൂലുല്ലാഹി (സ)യുടെ മേല്‍ ആക്ഷേപങ്ങള്‍ ചൊരിയുകയും പവിത്രപത്നിമാരുടെ മേല്‍ അപരാധങ്ങള്‍ പറയുകയും ചെയ്തുകൊണ്ട് ആത്മീയമായും അവര്‍ ഉപദ്രവിച്ചു. മന:പ്പൂര്‍വ്വമുള്ള ഇത്തരം ഉപദ്രവങ്ങളുടെ മേല്‍ ശാപവും ശിക്ഷയും കൊണ്ടുള്ള മുന്നറിയിപ്പാണ് ഈ ആയത്തുകളില്‍ പറഞ്ഞിരിക്കുന്നത്. ഈ ആയത്തില്‍ പറയപ്പെട്ട അല്ലാഹുവിനോടുള്ള ഉപദ്രവം കൊണ്ടുള്ള ഉദ്ദേശം സാധാരണ ഉപദ്രവത്തിന് കാരണമാകുന്ന വാചകങ്ങളും പ്രവര്‍ത്തനങ്ങളുമാണ്. അല്ലാഹുവിന്‍റെ വിശുദ്ധ അസ്ഥിത്വം ഉപദ്രവം കൊണ്ട് ബുദ്ധിമുട്ടുക പോലുള്ള കാര്യങ്ങളില്‍ നിന്നും സമുന്നതമാണ്. ആര് എന്ത് ചെയ്താലും പടച്ചവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. അതുകൊണ്ട് ഇവിടുത്തെ ഉദ്ദേശം, സാധാരണ ഉപദ്രവകരമായ കാര്യങ്ങളാണ്. അതിനെ അല്ലാഹു അവരോടുള്ള ഉപദ്രവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെ അല്ലാഹുവിനെ ഉപദ്രവിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം എന്താണെന്ന വിഷയത്തില്‍ തഫ്സീര്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ചിലര്‍ പറയുന്നു: അല്ലാഹുവിന് ഉപദ്രവകരമായ കാര്യങ്ങളെന്നും റസൂലുല്ലാഹി (സ) ഉണര്‍ത്തിയ വാചകങ്ങളും കര്‍മ്മങ്ങളുമാണ്. ഉദാഹരണത്തിന് കാലഘട്ടത്തെ പഴിക്കുന്നത് അല്ലാഹുവിനെ പഴിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ജനങ്ങള്‍ കാലഘട്ടമാണ് എല്ലാം ചെയ്യുന്നതെന്ന് വിചാരിച്ച് കാലഘട്ടത്തെ പഴിക്കുന്നു. യഥാര്‍ത്ഥത്തില്‍ കാലഘട്ടങ്ങളില്‍ കാര്യങ്ങള്‍ ചെയ്യുന്നത് അല്ലാഹുവാണ്. ഇതുപോലെ ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ ഉണ്ടാക്കുന്നതും അല്ലാഹുവിന് ഉപദ്രവമാണെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. ആകയാല്‍ അല്ലാഹുവിനെ ഉപദ്രവിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം ഇത്തരം വാചകങ്ങളും പ്രവര്‍ത്തികളുമാണ്. മറ്റുചിലര്‍ പറയുന്നു: ഈ ആയത്തിലെ യഥാര്‍ത്ഥ ഉദ്ദേശം റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുന്നതിനെ തടയലും അതിന്‍റെ പേരില്‍ മുന്നറിയിപ്പ് നല്‍കലുമാണ്. പക്ഷേ, റസൂലുല്ലാഹി (സ)യോടുള്ള ഉപദ്രവം അല്ലാഹുവിനോടുള്ള ഉപദ്രവമായി വിശേഷിപ്പിച്ചിരിക്കുന്നു. കാരണം റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുന്നത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ ഉപദ്രവിക്കല്‍ തന്നെയാണ്. ആയത്തുകളുടെ മുന്‍പും പിന്‍പും നോക്കുമ്പോള്‍ ഈ അഭിപ്രായമാണ് പ്രബലമായി മനസ്സിലാകുന്നത്. കാരണം മുന്‍ ആയത്തുകളിലും ശേഷമുള്ള ആയത്തുകളിലും പരാമര്‍ശിക്കപ്പെടുന്ന വിഷയം റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കലാണ്. ഈ കാര്യം ഹദീസുകളിലും വന്നിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ മുസ്നി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സഹാബത്തിന്‍റെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. എനിയ്ക്ക് ശേഷം അവരെ വിമര്‍ശന ആക്ഷേപങ്ങളുടെ ഉന്നമാക്കരുത്. അവരെ സ്നേഹിക്കുന്നവര്‍ എന്നോടുള്ള സ്നേഹം കാരണമായിട്ടാണ് അവരെ സ്നേഹിക്കുന്നത്. അവരോട് കോപിക്കുന്നവര്‍ എന്നോടുള്ള കോപം കൊണ്ടാണ് അവരോട് കോപിക്കുന്നത്. അവരെ ഉപദ്രവിക്കുന്നവര്‍ എന്നെ ഉപദ്രവിച്ചിരിക്കുന്നു. എന്നെ ഉപദ്രവിക്കുന്നവര്‍ അല്ലാഹുവിനെ ഉപദ്രവിച്ചവരാണ്. അല്ലാഹുവിനെ ഉപദ്രവിച്ചവരെ അല്ലാഹു അടുത്ത് തന്നെ പിടികൂടുന്നതുമാണ്. (തിര്‍മിദി). റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുന്നതിലൂടെ അല്ലാഹുവിനും ഉപ്രദവമുണ്ടാകുമെന്നും സഹാബത്തിനെ ആരെയെങ്കിലും ഉപദ്രവിക്കുന്നതും മോശം പറയുന്നതും റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കലാണെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. ഈ ആയത്തിന്‍റെ അവതരണ പശ്ചാത്തലമായി വിവിധ നിവേദനങ്ങള്‍ വന്നിട്ടുണ്ട്. ചിലര്‍ പറയുന്നു: ഇത് ആഇശ (റ)യുടെ മേല്‍ അപരാധം പറഞ്ഞതുമായി ബന്ധപ്പെട്ട് ഇറങ്ങിയതാണ്. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: ആഇശ (റ)യുടെ മേല്‍ അപരാധം പറയപ്പെട്ട സന്ദര്‍ഭത്തില്‍ മുനാഫിഖായ അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെ വീട്ടില്‍ ചിലര്‍ ഒരുമിച്ച് കൂടുകയും ഈ അപരാധത്തെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ) സഹാബത്തിനോട് പറഞ്ഞു: ഇബ്നു ഉബയ്യ് എന്നെ ഉപദ്രവിച്ചിരിക്കുന്നു. (മസ്ഹരി). മറ്റുചിലര്‍ പറയുന്നു: റസൂലുല്ലാഹി (സ) സഫിയ്യാ (റ)യെ വിവാഹം കഴിച്ചപ്പോള്‍ ചില മുനാഫിഖുകള്‍ ആക്ഷേപിച്ചു. ഇതിനെക്കുറിച്ചാണ് ഈ ആയത്ത് അവതരിച്ചത്. സത്യം പറഞ്ഞാല്‍ റസൂലുല്ലാഹി (സ)യ്ക്ക് ഉപദ്രവകരമായ സര്‍വ്വ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ആയത്ത് അവതരിച്ചത്. ആഇശ സിദ്ദീഖ (റ)യുടെ മേലുള്ള അപരാധം, സഫിയ്യാ (റ) സയ്നബ് (റ) ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനം, സഹാബാ മഹത്തുക്കളെ നിന്ദിക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്നുണ്ട്. റസൂലുല്ലാഹി (സ)യെ ഏതെങ്കിലും നിലയ്ക്ക് ഉപദ്രവിക്കുന്നത് നിഷേധമാണ്. മസ്അല: ആരെങ്കിലും റസൂലുല്ലാഹി (സ)യെ വ്യക്തമായോ വ്യഗ്യമായോ ഏതെങ്കിലും നിലയില്‍ ഉപദ്രവിക്കുകയോ റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തിലോ ഗുണങ്ങളിലോ വല്ല ന്യൂനതകളും പറയുകയോ ചെയ്താല്‍ അവന്‍ നിഷേധിയായിരിക്കും. ഈ ആയത്തിന്‍റെ വെളിച്ചത്തില്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവനാണ്. (മസ്ഹരി). അന്യായമായി ഒരു മുസ്ലിമിനെ ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്. രണ്ടാമത്തെ ആയത്തില്‍ ശരീഅത്ത് അനുവദിച്ച കാരണങ്ങളൊന്നും ഇല്ലാതെ പൊതു വിശ്വാസികളെ ഉപദ്രവിക്കുന്നത് നിഷിദ്ധവും മഹാഅപരാധവുമാണെന്ന് അറിയിക്കുന്നു. ശരീഅത്ത് അനുവദിച്ച കാര്യങ്ങള്‍ എന്ന് പറഞ്ഞത് ആരെങ്കിലും തിരിച്ച് ഉപദ്രവിക്കാന്‍ അനുവാദമുള്ള കാര്യങ്ങള്‍ ചെയ്താല്‍ ഉപദ്രവിക്കാന്‍ അനുവാദമുള്ളതിനാലാണ്. അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ് ആദ്യത്തെ ആയത്തില്‍ ഇത്തരമൊരു നിബന്ധന പറയാതിരുന്നത്. ചുരുക്കത്തില്‍ ശരീഅത്ത് അനുവദിച്ച കാരണങ്ങളൊന്നും ഇല്ലാതെ മുസ്ലിംകളെ ഉപദ്രവിക്കുന്നത് നിഷിദ്ധമാണെന്ന് രണ്ടാമത്തെ ആയത്തിലൂടെ സ്ഥിരപ്പെടുന്നു. റസൂലുല്ലാഹി (സ) അരുളി: യഥാര്‍ത്ഥ മുസ്ലിമിന്‍റെ കൈയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റ് മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നതാണ്. യഥാര്‍ത്ഥ സത്യവിശ്വാസിയില്‍ നിന്നും ജനങ്ങളുടെ രക്തവും സമ്പത്തും നിര്‍ഭയവും ആയിരിക്കും. (മസ്ഹരി).
************
മആരിഫുല്‍ ഹദീസ്
ഇസ്മുൽ അഅ്‌സം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
അല്ലാഹുവിന്റെ അനുഗ്രഹീത നാമങ്ങളിൽ അതിശ്രേഷ്ടമായ ചില നാമങ്ങളുണ്ടെന്നും അവ മുൻനിർത്തി ദുആ ചെയ്യുമ്പോൾ സ്വീകരിക്കപ്പെടുമെന്ന് കൂടുതൽ പ്രതീക്ഷിക്കാവുന്നതാണെന്ന് ഹദീസുകളിൽ നിന്നും മനസ്സിലാകുന്നു. ഇത്തരം നാമങ്ങൾക്ക് ഹദീസിൽ ഇസ്മുൽ അഅ്‌സം എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് ഏതാണെന്ന് വ്യക്തമായി നിജപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു നിലയ്ക്ക് ഇവ അവ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ലൈലത്തുൽ ഖദ്‌റിന്റെ രാത്രി, ജുമുഅ ദിനത്തിലെ ദുആ സ്വീകരിക്കപ്പെടുന്ന സമയം എന്നിവയെപ്പോലെ ഇവയെയും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. ഇസ്മുൽ അഅ്‌സം ഒന്ന് മാത്രമാണെന്ന് പലരും മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇത് ശരിയല്ലെന്നും ഇസ്മുൽ അഅ്‌സം പലതാണെന്നും ഹദീസുകളിൽ വന്നിരിക്കുന്നു. കൂടാതെ, ഇസ്മുൽ അഅ്‌സമിനെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ പല തെറ്റിദ്ധാരണകളുമുണ്ട്. എന്നാൽ അതിന്റെ യാഥാർത്ഥ്യം ആദ്യം പറഞ്ഞതുപോലെ അവ ഉപയോഗിച്ച് ദുആ ചെയ്താൽ സ്വീകാര്യതയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് മാത്രമാണ്. ശേഷം ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ പാരായണം ചെയ്യുക. 31. ബുറയ്ദ (റ) വിവരിക്കുന്നു: ഒരാൾ ഇപ്രകാരം ഓതി ദുആ ചെയ്യുന്നതായി റസൂലുല്ലാഹി (സ) കണ്ടു: (അല്ലാഹുവേ, അനുഗ്രഹീത നാമം മുൻനിർത്തി ഞാൻ നിന്നോട് ഇരക്കുന്നു: നീ അല്ലാഹുവാണ്. നീ അല്ലാതെ ആരാധനയ്ക്കർഹൻ മറ്റാരുമില്ല. ഏകനാണ്. ആരെയും ആവശ്യമില്ലാത്തവനും എല്ലാവർക്കും ആവശ്യമുള്ളവനുമാണ്. നിനക്ക് മക്കളില്ല. നീ ആരുടെയും മകനുമല്ല. നിനക്ക് തുല്യമായി ഒന്നും തന്നെയില്ല.) തദവസരം റസൂലുല്ലാഹി (സ) അരുളി: ഇദ്ദേഹം അല്ലാഹുവിന്റെ സമുന്നത നാമം കൊണ്ട് ദുആ ചെയ്തിരിക്കുന്നു. ഇത് മുൻനിർത്തി ദുആ ചെയ്താൽ സ്വീകരിക്കപ്പെടുന്നതും ദുആ ചെയ്ത കാര്യം നൽകപ്പെടുന്നതുമാണ്. (തിർമിദി, അബൂദാവൂദ്) 32. അനസ് (റ) വിവരിക്കുന്നു: ഞാൻ ഒരിടത്ത് റസൂലുല്ലാഹി (സ)യോടൊപ്പം ഇരിക്കുകയായിരുന്നു. തദവസരം ഒരാൾ വന്ന് നമസ്‌കരിച്ചു. ശേഷം ഇപ്രകാരം പ്രാർത്ഥിച്ചു:..... (പേജ് 70) (അല്ലാഹുവേ, സർവ്വവിധ സ്തുതികളും നിനക്ക് മാത്രമാണെന്ന കാര്യം മുൻനിർത്തിക്കൊണ്ട് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നീ അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ല. അങ്ങയേറ്റം കാരുണ്യവാനും ഉപകാരിയുമാണ്. ആകാശ ഭൂമികളെ പടച്ചവനുമാണ്. മഹോന്നതിയുള്ളവനും എന്നുമെന്നും നിലനിൽക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ നിന്നോട് ഞാൻ ദുആ ഇരക്കുന്നു!) അപ്പോൾ റസൂലുല്ലാഹി (സ) അരുളി: ഇദ്ദേഹം അല്ലാഹുവിന്റെ സമുന്നത നാമം മുൻനിർത്തിയാണ് ദുആ ചെയ്തത്. അത് മുൻനിർത്തി അല്ലാഹുവിനോട് ദുആ ചെയ്താൽ സ്വീകരിക്കപ്പെടുന്നതും വല്ലതും ചോദിക്കപ്പെട്ടാൽ നൽകുന്നതുമാണ്. (തിർമിദി, അബൂദാവൂദ്, നസാഇ, ഇബ്‌നുമാജ) 33. അസ്മാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ മഹോന്നത നാമം ഈ രണ്ട് ആയത്തുകളിലുണ്ട്. 1. (ബഖറ 163). 2 (ആലുഇംറാൻ 1-2) (തിർമിദി, അബൂദാവൂദ്, ഇബ്‌നുമാജ, ദാരിമി) വിവരണം: അല്ലാഹു ഏതെങ്കിലും പ്രത്യേക നാമത്തെ ഇസ്മുൽ അഅ്‌സമായി നിജപ്പെടുത്തി പറയപ്പെട്ടിട്ടില്ലെന്ന് ഈ ഹദീസുകൾ ശ്രദ്ധിച്ചാൽ വ്യക്തമാകുന്നതാണ്. മറിച്ച് വിവിധ വചനങ്ങളെക്കുറിച്ചാണ് ഇസ്മുൽ അഅ്‌സം എന്ന് പറയപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം കൂടി ചേർന്നതാണ് ഇസ്മുൽ അഅ്‌സമെന്ന് ഇതിൽ നിന്നും മനസ്സിലാകുന്നു.************************
കവര്‍ സ്റ്റോറി
വിവാഹമോചിതയായ സ്ത്രീയുടെ പ്രശ്നങ്ങളുടെ പരിഹാരം
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴസണല്‍ ലാ ബോര്‍ഡ്)
ദൗര്‍ഭാഗ്യവശാല്‍ വിവാഹമോചിതയായ സ്ത്രീയുടെ വിഷയത്തില്‍ ഇടയ്ക്കിടെ കോടതികളുടെ ഭാഗത്ത് നിന്നും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മുസ്ലിം സംഘടനകളും കേന്ദ്രങ്ങളും ഇതിന് മറുപടി നല്‍കുന്നുമുണ്ട്. ഇതൊരു മതപരമായ ബാധ്യതയുമാണ്. പക്ഷേ, ഇത് വെറും മറുപടി കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്ന ഒരു പ്രശ്നമല്ല. ത്വലാഖിനെ തുടര്‍ന്ന് ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ വിശിഷ്യാ വിവാഹ മോചിതയുടെ പ്രയാസങ്ങള്‍ പരിഹരിക്കലും സാമൂഹിക ബാധ്യതയാണ്. ഈ വിഷയത്തെ ശരിയായ നിലയില്‍ മനസ്സിലാക്കി സമുദായത്തിന് മുന്നില്‍ സമര്‍പ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് മുസ്ലിം നേതാക്കളുടെയും സ്ഥാപന സംഘടനകളുടെയും ഒരു പ്രധാന ബാധ്യതയാണ്. വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് ചിന്താപരവും വൈജ്ഞാനികവുമായി മറുപടികള്‍ നല്‍കുന്നതിലൂടെ മാത്രം പ്രശ്നങ്ങള്‍ പരിഹൃദമാകുന്നതല്ല. അതിലൂടെ മനസ്സും മസ്തിഷ്കവും സമാധാനപ്പെടുന്നതുമാണ്. വിവാഹം എന്നത് വളരെ ഉന്നതമായൊരു ബന്ധമാണ്. അതിലൂടെ ഭാര്യഭര്‍ത്താക്കന്മാര്‍ ഓരോരുത്തര്‍ക്കും ജീവിത പങ്കാളിയെ ലഭിക്കുന്നതിനോടൊപ്പം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വലിയൊരു അവലംബത്തെയും ലഭിക്കുന്നു. സ്ത്രീകള്‍ ഏകാഗ്രതയോടെ മക്കളെ വളര്‍ത്തുകയും മക്കള്‍ പരിപൂര്‍ണ്ണ സമാധാനത്തോടെ വിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് സമ്പാദ്യകാര്യങ്ങളില്‍ ബന്ധപ്പെടുകയും വീട്ടിലെ കാര്യങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുകയും ചെയ്യുന്നു. ഈ ബന്ധം പൊട്ടിപ്പോയാല്‍ സ്ത്രീകള്‍ വലിയ പ്രയാസങ്ങളില്‍ അകപ്പെടുന്നതാണ്. അവര്‍ക്ക് സ്വന്തം ജീവിതം തന്നെ ഭാരമായിത്തീരുന്നു. മാതാവിന്‍റെ മമതയില്ലാതെ ജീവിത യാത്ര നടത്താന്‍ സാധിക്കാത്ത മക്കള്‍ വലിയ ദുരിതങ്ങളില്‍ അകപ്പെടുന്നു. പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന് അടിയില്‍ ഒളിപ്പിക്കുന്നത് പോലെ മാതാവ് ഗതികേടിലാണെങ്കിലും മക്കളെ മാറോട് അണച്ച് പിടിക്കുന്നു. മക്കളും മാതാവിന്‍റെ മടിത്തട്ട് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതല്ല. മാതാവിന്‍റെ മടിത്തട്ടിനേക്കാളും സ്വര്‍ണ്ണം കൊണ്ടുള്ള കട്ടികള്‍ അവര്‍ക്ക് പ്രിയങ്കരമായി തോന്നാറില്ല. എന്നാല്‍ ഞെരുക്കങ്ങളും പ്രയാസങ്ങളും കാരണം അവസാനം മാതാവും മക്കളും അനാഥകളും അഗതികളുമാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഇസ്ലാം സമര്‍പ്പിക്കുന്ന സമ്പൂര്‍ണ്ണ വ്യവസ്ഥിതിയാണ് കഫാലത്ത്. ഇതില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളെയും പ്രത്യേകം പരിഗണിക്കുകയും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. ഖേദകരമെന്ന് പറയട്ടെ, ഒന്നാമതായി, സമുദായത്തിലെ പല വിവാഹ മോചനങ്ങളും അനാവശ്യവും അന്യായവുമാണ്. രണ്ടാമതായി, വിവാഹം മോചനം നടന്നാല്‍ തന്നെ സത്രീകളുടെയും കുഞ്ഞുങ്ങളുടെയും ബാധ്യതകള്‍ നിര്‍വ്വഹിക്കപ്പെടുന്നുമില്ല. തല്‍ഫലമായി ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവുകയും സമുദായത്തിന്‍റെ തെറ്റുകള്‍ കാരണം ഇസ്ലാമിന് പേര് ദോഷം സംഭവിക്കുകയും ജനങ്ങള്‍ ശരീഅത്തിനെക്കുറിച്ച് മോശമായ വാക്കുകള്‍ പറയുകയും ചെയ്യുന്നു. ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടാല്‍ ഇദ്ദ കാലഘട്ടത്തിലുള്ള ചിലവ് ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമാണ്. (അല്‍ മുഹീത്തുല്‍ ബുര്‍ഹാനി 3/553) ഭാവികാലത്തേക്ക് മുഴുവന്‍ പ്രയോജനപ്പെടുന്ന ഒരു തുക ഒറ്റയടിയ്ക്ക് നല്‍കലാണ് ഉത്തമം. ഇതിന് മത്താഅ് എന്ന് പറയപ്പെടുന്നു. പരിശുദ്ധ ഖുര്‍ആന്‍ ഇത് നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. വിവാഹ മോചിതയായ സ്ത്രീയ്ക്ക് നിയമാനുസൃതം ജീവിത വിഭവം നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവരുടെ ഇത് കടമയാണ്.(ബഖറ 241) മതാഇന് പ്രത്യേക പരിതിയൊന്നുമില്ല. ഭര്‍ത്താവിന്‍റെ കഴിവിനെയും കഴിഞ്ഞ കാലഘട്ടം ഭാര്യയില്‍ നിന്നുണ്ടായ സമുന്നതമായ സേവനങ്ങളെയും വരും കാലഘട്ടത്തിലെ പ്രയാസങ്ങളെയും മുന്നില്‍ വെച്ചുകൊണ്ട് ഇത് നല്ല മനസ്സോടെ നല്‍കേണ്ടതാണ്. ഇതിലൂടെ അവര്‍ക്കിടയില്‍ ഉണ്ടായ മാനസിക അകല്‍ച്ചകള്‍ക്ക് പരിഹാരവും ആകുന്നതാണ്. എന്നാല്‍ ഇദ്ദ കാലഘട്ടത്തിലെ ചിലവും മതാഉം കൂടാതെയും ചില ബാധ്യതകള്‍ വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്‍റെ മേല്‍ പലപ്പോഴും വന്ന് കൂടുന്നതാണ്. 1. അദ്ദേഹത്തിന് അവരില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ ആഹാരത്തിന്‍റെയും വസ്ത്രത്തിന്‍റെയും ചികിത്സയുടെയും വിദ്യാഭ്യാസത്തിന്‍റെയും താമസ സൗകര്യത്തിന്‍റെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ചിലവ് കൊടുക്കേണ്ടതാണ്. ഈ ചിലവില്‍ സമൂഹത്തിന്‍റെ പൊതു അവസ്ഥ പരിഗണിക്കേണ്ടതാണ്. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആ കുഞ്ഞുങ്ങള്‍ക്ക് ചിലവുകള്‍ നല്‍കുന്ന അതേ മാനദണ്ഡത്തില്‍ പഴയെ കുഞ്ഞുങ്ങള്‍ക്കും ഈ ചിലവുകള്‍ നല്‍കേണ്ടതാണ്. ഈ ചിലവ് നല്‍കിയില്ലെങ്കില്‍ മാത്രമല്ല, ഇരു സന്താനങ്ങള്‍ക്കും തുല്യമായ നിലയില്‍ ചിലവ് നല്‍കിയില്ലെങ്കില്‍ പോലും അദ്ദേഹം പാപിയായിത്തീരുന്നതാണ്. ഇപ്രകാരം തുല്യമായി ദാനം നല്‍കാതിരുന്ന വ്യക്തിയുടെ പ്രവര്‍ത്തനം അക്രമമാണെന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ട്. (മുസ്ലിം 1623) 2. മക്കളുള്ള വിവാഹ മോചിത മക്കളെ പരിപാലിക്കുന്ന കാലമെല്ലാം പരിപാലനത്തിന്‍റെ കൂലി പഴയ ഭാര്യയ്ക്കും നല്‍കേണ്ടതാണ്. ഇതിന് ഉജ്റുത്തുല്‍ ഹളാനത്ത് എന്ന് പറയപ്പെടുന്നു. (അല്‍ ബിനായ 5/644) വിവാഹ മോചിതയുടെ ആഹാരം, വസ്ത്രം, ചികിത്സ, പാര്‍പ്പിടം മുതലായ ആവശ്യങ്ങള്‍ പൂര്‍ത്തീരിക്കപ്പെടുന്ന നിലയില്‍ ഈ കൂലി നല്‍കേണ്ടതാണ്. (റദ്ദുല്‍ മുഖ്താര്‍ 3/561) ഇപ്രകാരം പരിപാലിക്കപ്പെടുന്ന ആണ്‍കുഞ്ഞുങ്ങള്‍ എട്ട് വയസ്സുവരെയും പെണ്‍കുഞ്ഞുങ്ങള്‍ പ്രായ പൂര്‍ത്തിയാകുന്നതുവരെയും മാതാവിനോടൊപ്പം കഴിയണമെന്ന് ഇമാം അബൂഹനീഫ (റ) പ്രസ്താവിക്കുന്നു. ഇമാം മാലിക് (റ)ന്‍റെ അഭിപ്രായം പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതുവരെയും മാതാവിനോടൊപ്പം കഴിയണമെന്നാണ്. (അന്‍ ബയാന്‍ 1/120) ഈ കാലഘട്ടത്തില്‍ ഈ വീക്ഷണം പാലിക്കണമെന്ന് പണ്ഡിതര്‍ പറയുന്നു. യുവതിയായ പെണ്‍കുട്ടി പിതാവിന്‍റെ അരികില്‍ ഒറ്റയ്ക്ക് കഴിയുന്നതും രണ്ടാം ഭാര്യയുടെ മക്കളോടൊപ്പം കഴിയുന്നതും കുഴപ്പങ്ങള്‍ക്ക് കാരണമാണ്. പെണ്‍കുട്ടിയുടെ വിശുദ്ധിയും അഭിമാനവും സ്വന്തം മാതാവ് ശ്രദ്ധിക്കുന്നത് പോലെ പിതാവോ, രണ്ടാം മാതാവോ ശ്രദ്ധിക്കുന്നതല്ല. വിവാഹമോചിതയായ സ്ത്രീയുടെ വലിയൊരു ഉത്തരവാദിത്വം പിതാവിനാണ്. മകള്‍ക്ക് ഏതെങ്കിലും നിലയില്‍ ചിലവുകള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായാല്‍ അത് പരിഹരിക്കാന്‍ പിതാവ് തയ്യാറാകേണ്ടതാണ്. പെണ്‍കുട്ടിയുടെ ജനന നേരത്ത് അവളെ പിതാവ് സ്വാഗതം ചെയ്യുകയും ചുംബനം ചെയ്ത് സ്വീകരിക്കുകയും ചെയ്തത് പോലെ അവള്‍ ഭര്‍ത്താവിന്‍റെ വിയോഗത്തിനോ, വിവാഹ മോചനത്തിനോ ചെയ്ത ശേഷം വീട്ടിലേക്ക് വരുമ്പോഴും അവളെ സ്വാഗതം ചെയ്ത് സ്നേഹത്തോടെ സ്വീകരിക്കേണ്ടതാണ്. ഒരിക്കലും ഇതിനെ ഒരു ഭാരമായി കാണരുത്. അതെ, പെണ്‍മക്കള്‍ പിതാവിന്‍റെ കരളിന്‍റെ കഷണങ്ങളും കണ്ണിന്‍റെ കുളിര്‍മ്മയുമാണ്. ചിലവിന്‍റെ വിഷയത്തില്‍ ഇസ്ലാമിക ശരീഅത്ത് മകനേക്കാളും മകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മകന്‍ പ്രായപൂര്‍ത്തിയായാല്‍ പിതാവിന് മകന്‍റെ ചിലവ് നിര്‍ബന്ധമില്ല. (ഫതാവാ ഹിന്ദിയ്യ 1/219) മകന്‍ സമ്പാദ്യത്തിന് കഴിവുള്ളവനാണെങ്കില്‍ സ്വയം അധ്വാനിച്ച് ചിലവുകള്‍ നടത്താന്‍ പിതാവിന് മകനെ നിര്‍ബന്ധിക്കാവുന്നതാണ്. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാലും വിവാഹം നടക്കുന്നതുവരെ അവര്‍ക്ക് പിതാവ് ചിലവ് കൊടുക്കേണ്ടതാണ്. അവര്‍ക്ക് സമ്പാദിക്കാന്‍ കഴിവുണ്ടെങ്കിലും പിതാവ് അതിന് നിര്‍ബന്ധിക്കരുത്. (ഫത്ഹുല്‍ ഖദീര്‍ 4/410) ഇപ്രകാരം ഒരു മകള്‍ വിധവയാവുകയോ, വിവാഹമോചനം നടത്തപ്പെടുകയും ചെയ്യുകയും അവരുടെ സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ അവരുടെ മേലുള്ള ബാധ്യത പിതാവിലേക്ക് മടങ്ങിവരുന്നതും പിതാവ് നിര്‍ബന്ധമായും ചിലവ് കൊടുക്കേണ്ടതാണ്. (ഫത്ഹുല്‍ ഖദീര്‍ 4/410) കൂടാതെ, പിതാവിന്‍റെ ഈ ചിലവുകള്‍ വെറും പുണ്യം എന്ന നിലയില്‍ മാത്രമല്ല, ഇസ്ലാമിക ബാധ്യത കൂടിയാണ്. ആകയാല്‍ ഇതില്‍ നിന്നും പിതാവിനെ തടയാന്‍ മറ്റ് മക്കള്‍ക്കൊന്നും അനുവാദമില്ല. ഇവിടെ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക: മറ്റുള്ളവര്‍ക്ക് ദാനധര്‍മ്മം പ്രതിഫലാര്‍ഹം ആയതുപോലെ സ്വന്തം മക്കള്‍ക്കുള്ള ന്യായമായ ചിലവുകള്‍ക്കും വലിയ പ്രതിഫലമുണ്ട്. അബൂമസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തി ആത്മാര്‍ത്ഥതയോടെ പടച്ചവന്‍റെ പൊരുത്തത്തെ കരുതി ഭാര്യാമക്കള്‍ക്ക് ചിലവ് നല്‍കുമ്പോള്‍ അവര്‍ക്ക് ദാനധര്‍മ്മത്തിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി 5351) വിശിഷ്യാ വിധവകളുടെ സേവന സഹായങ്ങള്‍ക്ക് വലിയ മഹത്വം നല്‍കപ്പെട്ടിരിക്കുന്നു. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: വിധവകള്‍ക്ക് സേവനം ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുകയും രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പ് പിടിക്കുകയും ചെയ്യുന്നവരെപ്പോലെയാണ്. (ത്വബ്റാനി 9292) അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) അന്ത്യനിമിശങ്ങളില്‍ മൂന്ന് കാര്യങ്ങള്‍ ഉപദേശിച്ചു. 1. നമസ്കാരത്തെ ഗൗനിക്കുക. 2. അടിമകളുടെ വിഷയത്തില്‍ അല്ലാഹുവിനെ ഭയക്കുക. 3. വിധവകളും അനാഥകളുമായ സാധുക്കളുടെ വിഷയത്തില്‍ പടച്ചവനെ സൂക്ഷിക്കുക. (ബൈഹഖി 13/404) വിധവകളേക്കാളും വളരെ പ്രാധാന്യമാണ് യാതൊരു അവലംബവും ഇല്ലാത്ത വിവാഹമോചിതകളായ സ്ത്രീകളുടെ കാര്യം. വിധവകളുടെ വിഷയത്തില്‍ സാധാരണ ജനങ്ങളുടെ കാരുണ്യം തിരിയാറുണ്ട്. എന്നാല്‍ വിവാഹ മോചനത്തെത്തുടര്‍ന്ന് പല അനാവശ്യ കാര്യങ്ങളും പ്രചരിക്കുന്നതിനാല്‍ സ്ത്രീയുടെ നാവും സ്വഭാവവും മോശമാണെന്ന് വിചാരിച്ച് ജനങ്ങളുടെ കാരുണ്യവും അവരോട് കുറയുന്നതാണ്. എന്നാല്‍ വിവാഹ മോചനത്തിന്‍റെ അക്രമങ്ങളില്‍ കൂടുതലും ഭര്‍ത്താക്കന്മാരുടെ ഭാഗത്ത് നിന്നുമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ട് ഇവിടെ അവര്‍ കൂടുതല്‍ കരുണയ്ക്ക് അര്‍ഹരാണ്. അതെ, വിധവയെ പരിപാലിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഇത്തരം വിവാഹ മോചിതകളെ പരിപാലിക്കുന്നതില്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ചും അവര്‍ മകളോ, സഹോദരിയോ, ബന്ധുക്കളോ ആയിരുന്നാല്‍ പ്രതിഫലം ഇരട്ടിയാകുന്നതാണ്. കാരണം ഇവരെ സഹായിക്കുന്നത് സാധുക്കളെ സഹായിക്കലും കുടുംബ ബന്ധം ചേര്‍ക്കലുമാണ്.*******************
പ്രധാന വാര്‍ത്തകള്‍
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങൾ, വഖ്ഫ് ഭേദഗതി ബില്ലിന്റെ വിഷയത്തിൽ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയെ കാണുന്നതാണ്: മൗലാനാ ഫസ്ൽ റഹീം മുജദ്ദിദി (ജന: സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൾ ലോ ബോർഡ്)
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിന്റെ വിഷയത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കന്മാരെയും എൻ.ഡി. എ സംഖ്യകക്ഷികളുടെ പ്രതിനിധികളെയും കാണാൻ 2024 ആഗസ്റ്റ് തുടക്കത്തിൽ കൂടിയ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൾ ലോ ബോർഡ് വർക്കിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ തുടക്കമെന്നോണം എല്ലാവർക്കും ബില്ലിന്റെ ദൂഷ്യഫലങ്ങൾ അറിയിച്ചുകൊണ്ട് കത്തുകൾ അയക്കുകയും പലരെയും നേരിൽ കാണുകയും ചെയ്തു. പ്രത്യേകിച്ചും പാർലമെന്റ് മെമ്പർമാർക്കും വിവിധ രാഷ്ട്രീയ നേതാക്കൾക്കും കത്തുകൾ അയച്ചു. വഖ്ഫ് ആക്ടിനെ ബലഹീനമാക്കുക, വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താൻ വഴി തുറക്കുക, വഖ്ഫ് ബോർഡുകളുടെ സ്ഥാനം കുറയ്ക്കുക, വഖ്ഫ് ട്രിബ്യൂണൽ സർവ്വേ കമ്മീഷണർമാരുടെ അവകാശങ്ങൾ കളക്ടർക്കും മറ്റും നൽകുക തുടങ്ങിയ പല ഭേദഗതികളും ഈ ബില്ലിൽ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ മുൻഗാമികൾ കൊണ്ടുവന്ന വഖ്ഫ് ആക്ടിന്റെ യാഥാർത്ഥ്യവും പ്രയോജനവും കുറഞ്ഞ് പോകുന്നതാണ്. അതുപോലെ ഈ ബില്ലിലൂടെ മാറ്റപ്പെടുന്നത് വെറും വഖ്ഫ് ആക്ടിന്റെ പേര് മാത്രമല്ല, സെൻട്രൺ വഖ്ഫ് കൗൺസിലിന്റെയും വഖ്ഫ് ബോർഡിന്റെയും സ്ഥാനം ഇതിലൂടെ വളരെയധികം പരിമിതമാകുന്നതുമാണ്. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൾ ലോ ബോർഡ് ഭരണകൂടത്തിന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുകയും ഭരണകൂടത്തിന്റെ നിന്ദ്യമായ ലക്ഷ്യങ്ങളിൽ വിജയിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് ബോർഡ് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പടച്ചവന്റെ അനുഗ്രഹത്താൽ ഈ കൂടിക്കാഴ്ചകൾക്കും കത്തിനും വലിയ പ്രയോജനമുണ്ടായി. ഏതാണ്ട് എല്ലാ പ്രതിപക്ഷ കക്ഷികളും ഈ ബില്ലിനെതിരിൽ ശബ്ദം ഉയർത്തി. അവർക്കെല്ലാം ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൾ ലോ ബോർഡ് നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ ഈ വിഷയത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കാറായിട്ടില്ല. പ്രത്യേകിച്ചും ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിലെ അംഗങ്ങൾ ഈ ബില്ലിൽ അടങ്ങിയ മുഴുവൻ കുഴപ്പങ്ങളും തിരുത്താൻ പരിശ്രമിക്കേണ്ടതാണ്. ഇതിനുവേണ്ടി പാർലമെന്റ് കമ്മിറ്റി അംഗങ്ങളെ ബോർഡ് വക്താക്കൾ അടുത്ത് തന്നെ സന്ദർശിക്കുന്നതാണ്. കൂട്ടത്തിൽ കേന്ദ്രഭരണകൂടത്തിലെ പ്രതിനിധികളെയും കാണാനും സമുദായത്തിന്റെ വികാരം അവതരിപ്പിക്കാനും പരിശ്രമിക്കുന്നുണ്ട്. ഇത്തരുണത്തിൽ സമുദായ അംഗങ്ങൾ അവരവരെക്കൊണ്ട് കഴിയുന്ന പരിശ്രമങ്ങളും പ്രാർത്ഥനകളും നടത്തണമെന്ന് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൾ ലോ ബോർഡ് അപേക്ഷിക്കുന്നു. വിശിഷ്യാ ഓരോ പ്രദേശത്തുമുള്ള വഖ്ഫ് സ്വത്തുക്കളെ മനസ്സിലാക്കുകയും അന്യാധീനതകളിൽ നിന്നും അതിനെ സംരക്ഷിക്കാൻ പ്രത്യേകം പരിശ്രമിക്കുകയും ചെയ്യുക. മുൻഗാമികളായ മഹത്തുക്കൾ വഖ്ഫ് ചെയ്ത വിലയേറിയ സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. പണ്ഡിത സഹോദരങ്ങൾ വിവിധ പ്രഭാഷണങ്ങളിലൂടെ വഖ്ഫിന്റെ പ്രാധാന്യം ജനങ്ങളെ ഉണർത്താനും ഈ വിഷയത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളുടെ വിജയത്തിന് പ്രാർത്ഥിക്കാനും താൽപ്പര്യപ്പെടുന്നു.
വഖ്ഫ് ഭേതഗതി ബിൽ വൻ ഗൂഢാലോചന: മൗലാനാ സയ്യിദ് അർഷദ് മദനി
മുൻഗാമികളുടെ അമൂല്യ സംഭാവനയും നിലനിൽക്കുന്ന ധർമ്മവുമായ വഖ്ഫ് സ്വത്തുകളുടെ വിഷയത്തിൽ കേന്ദ്ര ഭരണകൂടത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ മോശമാണന്നും ഭേതഗതിയുടെ പേരിൽ കൊണ്ട് വന്ന പുതിയ ബില്ലിൻ്റെ ലക്ഷ്യം വഖ്ഫ് സ്വത്തിന്റെ സംരക്ഷണം അല്ലന്നും മുൻഗാമികളിൽ നിന്നും ലഭിച്ച മഹത്തായ അനന്തര സ്വത്ത് പിൻഗാമികൾക് നിഷേധിക്കലാണ് എന്നും ജംഇയ്യത്തുൽ ഉലമാ അൽ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാനാ അർഷദ് മദനി പ്രഖ്യാപിച്ചു. പൂർവ്വികരായ മഹത്തുക്കൾ സമുദായത്തിലെ അർഹരുടെയും സാധുക്കളുടെയും നന്മക്കും പുരോഗതിക്കും വേണ്ടി വിട്ടിട്ട് പോയ സമ്പത്താണിത്. നൂറ്റാണ്ടുകളായി ജനങ്ങൾക്ക് പ്രയോജനപ്പെട്ട് കൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്തിൻ്റെ കാര്യം ബ്രിട്ടീഷ് ഗവൺമെൻ്റ് മുസ്ലിം വ്യക്തിനിയമത്തിൻ പെടുത്തുകയും ഇന്ത്യൻ ഭരണഘടന ശരി വെക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തരുണത്തിൽ ഇപ്പോൾ കൊണ്ട് വന്നിട്ടുള്ള പുതിയ ബില്ല് മതകാര്യത്തിൽ വ്യക്തമായ കൈകടത്തലും വൻഗൂഢാലോചനയുമാണ് .ഈ ഭേതഗതി ബില്ല് വഴി കേന്ദ്ര ഭരണകൂടം വഖ്ഫിൻ്റെ സ്ഥാനവും വാഖിഫിൻ്റെ ലക്ഷ്യവും മാറ്റി മറിച്ച് അവയിൽ അന്യായമായ കൈയ്യേറ്റം എളുപ്പമാക്കുകയാണ്. വഖ്ഫ് സ്വത്ത് ഞങ്ങളുടെ മുൻഗാമികളുടെ ദാനമാണ് അതിനെ നിയമപരമായ നിലയിൽ സംരക്ഷിക്കുക എന്നത് മാത്രമാണ് ഭരണകൂടത്തിൻ്റെ ദൗത്യം. ഈ ബിൽ പാസാക്കപ്പെടുന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതാണ്. കാരണം ഇതിലൂടെ സർവ്വ അധികാരങ്ങളും ഭരണകൂടത്തിൻ്റെ കയ്യിൽ വരുന്നതാണ്. ഒരിക്കൽ കൂടി പറയട്ടെ "മുസ്ലിം സമുദായം മതകാര്യങ്ങളിൽ കൈ കടത്തുന്നത് ഒരിക്കലും സഹിക്കുകയില്ല".
**************************
രചനാ പരിചയം
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു?
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ പടച്ചവൻ പ്രിയപ്പെട്ട ദാസന്മാരായ മാനവരാശിയുടെ ഇഹപര വിജയങ്ങൾക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയുണ്ടായി. എല്ലാ വേദഗ്രന്ഥങ്ങളും അടിസ്ഥാനപരമായി ഒരൊറ്റ സന്ദേശമാണ് നൽകിയത്. അതിൽ അവസാനത്തെ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. പരിശുദ്ധ ഖുർആൻ മുഴുവൻ മാനവരാശിയ്ക്കും മാർഗ്ഗദർശനമാണ്. സത്യാസത്യ വിവേചകവുമാണ്. പരിശുദ്ധ ഖുർആൻ പടച്ചവന്റെ ഭാഗത്ത് നിന്നും അവതീർണ്ണമായ സമുന്നത സന്ദേശങ്ങളാണ്. പരിശുദ്ധ ഖുർആൻ സർവ്വലോക പരിപാലകനായ പടച്ചവന്റെ അസ്തിത്വവും സമുന്നത ഗുണങ്ങളും ഏകത്വവും വിവരിച്ച് തരുന്നു. പരലോകത്തെക്കുറിച്ച് ഉണർത്തുകയും അതിന്റെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ സുന്ദര സ്മരണകൾ നടത്തുകയും അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുകയും ചെയ്യുന്നു. സൽക്കർമ്മങ്ങളെ വിശദമായി വിവരിക്കുകയും ഭയഭക്തിയ്ക്ക് പ്രേരിപ്പിക്കുകയും സൃഷ്ടി സേവനവും സൽസ്വഭാവവും സുന്ദര ഇടപാടുകളും നന്മയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പതിവാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങൾ വളരെ നല്ല നിലയിൽ ക്രമീകരിക്കുകയും അത്യാവശ്യമായ കുറിപ്പുകൾ നൽകി വിവരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥമാണ് ഖുർആൻ താങ്കളോട് എന്ത് പറയുന്നു എന്ന ഈ രചന. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സുമനസ്സുകൾക്കും ഖുർആൻ എന്നാൽ എന്താണെന്ന് ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സയ്യിദ് ഹസനി അക്കാദമിയുമായി ബന്ധപ്പെട്ട വിവിധ പണ്ഡിത സഹോദരങ്ങളാൽ വിവർത്തനം ചെയ്യപ്പെട്ട ഈ മഹൽ ഗ്രന്ഥം സ്‌നേഹ പുരസ്സരം അനുവാചക സമക്ഷം സമർപ്പിക്കുന്നു. ദയാനിധിയായ പടച്ചവൻ ഗ്രന്ഥകാരനെയും വിവർത്തകരെയും പഠിതാക്കളെയും സേവകരെയും പ്രചാരകരെയും അനുഗ്രഹിക്കട്ടെ. രക്ഷിതാവേ, പ്രയോജനപ്രദമായ അറിവും പരിശുദ്ധമായ ഉപജീവനവും സ്വീകാര്യമായ സൽക്കർമ്മങ്ങളും ഞങ്ങൾക്ക് നൽകണേ.
*****************
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

