മന്ത്രിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മൻസിൽ ആയത്ത് ഓതി കഴിയുമ്പോൾ ചില രോഗികൾക്ക് വിറയലിൻ്റെയും ശ്വാസം മുട്ടിൻ്റെയും മറ്റും അവസ്ഥകൾ കാണപ്പെടാറുണ്ട്. പക്ഷേ ജിന്ന് പ്രകടമാകാറില്ല. അപ്പോൾ പ്രസ്തുത ആയത്ത് മൂന്ന് പ്രാവശ്യം ഓതുക. എന്നിട്ടും ജിന്ന് ഹാജരായില്ലെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ അവരെ ഉപദേശിക്കുക.
* നമസ്കാരത്തിൽ കൃത്യനിഷ്‌ഠ പുരുഷന്മാർ ജമാഅത്തിൽ ശ്രദ്ധിക്കുക.
* ഗാനങ്ങൾ, ടി.വി, പോലുള്ളവയിൽ നിന്നും അകന്ന് കഴിയുക.
* ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യുകയും ആയത്തുൽ കുർസി ഓതുകയും ചെയ്യുക.
* വീട്ടിൽ ചിത്രങ്ങൾ തൂക്കരുത്.
* എല്ലാ പ്രവർത്തികൾക്ക് മുമ്പും ബിസ്മി ചൊല്ലുക.
* ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് അധികരിപ്പിക്കുക.
* സ്വാഫാത്ത്, ദുഖാൻ, ജിന്ന്, എന്നീ സൂറത്തുകൾ അധികമായി ഓതുക.
* യാസീൻ, റഹ്‌മാൻ, മആരിജ് ഇവ ദിവസവും ഓതുക.
* ഒറ്റയ്ക്ക് കിടന്നു ഉറങ്ങരുത്.
* പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകൾ പറയുകയോ കേൾക്കുകയോ ചെയ്യുക.
* സ്ത്രീകൾ നിയമപരമായ പർദ്ദ അണിയുക.
* ഫാത്തിഹ, ബഖറ, ആലു ഇംറാൻ, അൻആം, ഹൂദ്, കഹ്ഫ്, ഹിജ്ർ, സജദ, യാസീൻ, സ്വാഫാത്ത്, ഫുസിലത്ത്, ദുഖാൻ, ഫത്ഹ്, ഹുജുറാത്ത് എന്നീ സൂറത്തുകൾ ദിവസവും പാരായണം ചെയ്യുക.
ഒരു മാസം കഴിഞ്ഞ് വീണ്ടും റുഖിയ്യയുടെ ( മൻസിൽ) ആയത്തുകൾ ഓതുക. ഇതിന് ശേഷം ഒന്നുങ്കിൽ ജിന്നുണ്ടെങ്കിൽ ഓടി പോവുന്നതും പ്രയാസ പ്രശ്നങ്ങൾ മാറുകയും ചെയ്യുന്നതാണ്. ചിലപ്പോൾ അത് ഉണ്ടാവുകയില്ല. പക്ഷേ, തീർച്ചയായും ജിന്ന് ബലഹീനനായി തീരുന്നതാണ്. വീണ്ടും ഈ ആയത്തുകൾ ഓതുക. പിശാച് നിന്ദ്യനായി പുറപ്പെട്ടു പോകുന്നതാണ്. ചിലപ്പോൾ ജിന്ന് പുറത്തുപോകാൻ വിസമ്മതിക്കും. അപ്പോൾ വീണ്ടും ഈ സൂറത്തുകൾ ഓതുക. എന്നിട്ടും പോയില്ലെങ്കിൽ അടിക്കുക. എന്നിട്ടും പോയില്ലെങ്കിൽ മേൽ പറയപ്പെട്ട നിർദേശങ്ങൾ ഒരു മാസം കൂടി പാലിക്കുക.
ചിലപ്പോൾ ഈ ആയത്തുകൾ ഓതുമ്പോൾ രോഗി നിശബ്‌ദമായി കരയുന്നതാണ്. ബോധം നഷ്ടപ്പെടാറുമില്ല. കരച്ചിലിന്റെ കാരണം ചോദിച്ചാൽ ഇപ്രകാരം മറുപടി പറയും: ഞാനറിയാതെ കരഞ്ഞു പോകുന്നതാണ്. എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിക്കുന്നില്ല! ഇതും സിഹ്റിന്‍റെ ലക്ഷണമാണ്. അതുറപ്പിക്കാൻ താഴെക്കൊടുക്കുന്ന ആയത്തുകൾ അദ്ദേഹത്തിന്റെ ചെവിയിൽ ഓതുക.
فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُ
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ رَبِّ مُوسَىٰ وَهَٰرُونَ
إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
ഈ ആയത്തുകൾ രോഗിയുടെ ചെവിയിൽ ഓതുക. കരച്ചിൽ വർദ്ധിക്കുന്നെങ്കിൽ ഉറപ്പായും സിഹ്ർ തന്നെയാണ്. ഈ രൂപത്തിൽ ചിലപ്പോൾ ജിന്ന് ഹാജരാവുകയും അലമുറ ഇടുകയും വിരട്ടുകയും ചെയ്യുന്നതാണ്. അപ്പോൾ ഭയക്കേണ്ടതില്ല. അതിന് പകരം അതിനെ അടിക്കുകയും സദുപദേശം നടത്തുകയും ചെയ്യുക. സൂറത്തുന്നിസാഇലെ ഈ ആയത്ത് പലപ്രാവശ്യം ഓതി ഊതുക.
ٱلَّذِينَ ءَامَنُواْ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ وَٱلَّذِينَ كَفَرُواْ يُقَٰتِلُونَ فِي سَبِيلِ ٱلطَّٰغُوتِ فَقَٰتِلُوٓاْ أَوۡلِيَآءَ ٱلشَّيۡطَٰنِۖ إِنَّ كَيۡدَ ٱلشَّيۡطَٰنِ كَانَ ضَعِيفًا
ചിലപ്പോൾ ജിന്ന് ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യും. മന്ത്രിക്കുന്ന വ്യക്തി തിരിച്ച് ദേഷ്യപ്പെടരുത്. ചിലപ്പോൾ ജിന്ന് പറയും. താങ്കൾ നല്ല മനുഷ്യനാണ് ഞാൻ താങ്കളോടുള്ള ബഹുമാനത്തിൽ പുറത്തേക്ക് പോവുന്നതാണ്. അപ്പോൾ പറയുക: ഞാൻ ഒരു ബലഹീന ദാസനാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് കൊണ്ട് പുറത്തേക്ക് പോവുക. ചിലപ്പോൾ ജിന്ന് കടുത്ത ധിക്കാരിയായിരിക്കും. അപ്പോൾ ആയത്തുൽ കുർസി മാത്രം ഒരു മണിക്കൂർ നേരം ആവർത്തിച്ച് കേൾപ്പിക്കുക. ദിവസവും ഇത് അഞ്ചിൽ കൂടുതൽ പ്രാവശ്യം ആവർത്തിക്കുക. ഇൻഷാ അല്ലാഹ് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മാറുന്നതാണ്.
ജിന്നിനോട് ചോദിക്കാതെ തന്നെ ജിന്നിൻ്റെ മതം മനസ്സിലാക്കണമെങ്കിൽ വേദക്കാരുടെ കുഴപ്പങ്ങളെ വിമർശിക്കുന്ന ആയത്തുകൾ പാരായണം ചെയ്യുക.
ഉദാഹരണത്തിന്,
لَقَدۡ كَفَرَ ٱلَّذِینَ قَالُوۤا۟ إِنَّ ٱللَّهَ هُوَ ٱلۡمَسِیحُ ٱبۡنُ مَرۡیَمَۖ وَقَالَ ٱلۡمَسِیحُ یَـٰبَنِیۤ إِسۡرَ ٰۤءِیلَ ٱعۡبُدُوا۟ ٱللَّهَ رَبِّی وَرَبَّكُمۡۖ إِنَّهُۥ مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ
മാഇദ: 72.
وَقَالَتِ ٱلۡیَهُودُ عُزَیۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلۡمَسِیحُ ٱبۡنُ ٱللَّهِۖ ذَ ٰلِكَ قَوۡلُهُم بِأَفۡوَ ٰهِهِمۡۖ یُضَـٰهِـُٔونَ قَوۡلَ ٱلَّذِینَ كَفَرُوا۟ مِن قَبۡلُۚ قَـٰتَلَهُمُ ٱللَّهُۖ أَنَّىٰ یُؤۡفَكُونَ
തൗബ: 30
അവർ ഈ മതസ്ഥരാണെങ്കിൽ ഇത് കേൾക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ്.
ചിലപ്പോൾ വാഗ്‌ദാനം ചെയ്യുന്ന സമയത്ത് തന്നെ ജിന്ന് ഇറങ്ങി പോകുന്നതാണ്. അപ്പോൾ രോഗിയുടെ കാതിൽ ഈ ആയത്തുകൾ പാരായണം ചെയ്യുക.
يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٖ فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ يُرۡسَلُ عَلَيۡكُمَا شُوَاظٞ مِّن نَّارٖ وَنُحَاسٞ فَلَا تَنتَصِرَانِ فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
ചിലപ്പോൾ പുറത്തേക്ക് പോകുന്നതായി തോന്നുമെങ്കിലും അകത്തു തന്നെ കഴിയുന്നതാണ്. അത് മനസ്സിലാക്കാനുള്ള വഴി രോഗിയുടെ തലയിലോ മുട്ടിലോ കൈ വെക്കുമ്പോൾ ചെറിയ വിറയൽ അനുഭവപ്പെടലാണ്. ചിലപ്പോൾ ജിന്ന് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുമെങ്കിലും ചെറു പ്രായമോ പരിചയക്കുറവോ കാരണം പുറത്തേക്ക് വരാൻ കഴിയുന്നതല്ല. ഇക്കാര്യം അത് സമ്മതിച്ച് പറയുകയും ചെയ്യുന്നതാണ്. ഈ സമയത്ത് യാസീൻ ഓതുകയും ചെവിയിൽ ബാങ്ക് കൊടുക്കുകയും ചെയ്യുക. പാരായണം തജ്‌വീദ് നിയമങ്ങൾ പാലിച്ചു കൊണ്ടും സമാധാനത്തോടെയും ഭയഭക്തിയോടെയും ഉയർന്ന ശബ്‌ദത്തിലുമായിരിക്കണം. ചിലപ്പോൾ ജിന്ന് നിബന്ധനകൾ പറയുന്നതാണ്. അത് നമസ്‌കാരത്തിൽ കൃത്യനിഷ്ഠ കാണിക്കണം എന്നത് പോലെ നന്മകളാണെങ്കിൽ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഞങ്ങൾ ഈ കാര്യങ്ങൾ അനുസരിക്കുന്നത് പടച്ചവൻ്റെ കൽപ്പന എന്ന നിലയിലാണ്. നിങ്ങളോടുള്ള അനുസരണ എന്ന നിലയിലാണ് എന്ന് വ്യക്തമാക്കേണ്ടതാണ്. രോഗത്തിന് ശമനം കിട്ടിയാൽ ചികിത്സകനും രോഗിയും വീട്ടുകാരെല്ലാവരും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയും ശുക്റ് നമസ്‌കരിക്കുകയും ചെയ്യേണ്ടതാണ്. ഞാൻ ജിന്നിനെ പുറത്താക്കി എന്ന് പറയരുത്. അല്ലാഹു ജിന്നിനെ പുറത്താക്കി എന്ന് പറയേണ്ടതാണ്. (മേൽ പറയപ്പെട്ട കാര്യങ്ങളുടെ വിവരണങ്ങൾക്കും അവലംബത്തിനും നോക്കുക: ഫത്ഹുൽ ബാരി, ബാബു ബദ്ഇൽ ഖൽഖ്; മുസ്‌ലിം, കിതാബു ത്വിബ്; അബു ദാവൂദ്, ഇബ്നുമാജ, മജ്മഉ സവാഇദ്, കിതാബു ത്വിബ്- ഇബ്‌നുൽ ഖയ്യിം)
മേൽ പറയപ്പെട്ട കാര്യങ്ങൾ കണ്ണേറ്, സിഹ്റ് മുതലായ കാര്യങ്ങൾക്കും ചെയ്യേണ്ടതാണ്. മാരണവുമായി ബന്ധപ്പെട്ട് ജിന്ന് ഹാജരാവുകയാണെങ്കിൽ, മാരണം ചെയ്ത വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് എവിടെയാണെന്ന് ചോദിക്കണം. മറുപടിയനുസരിച്ച് അവിടെ അന്വേഷിക്കുക. പറയപ്പെട്ട സ്ഥലത്ത് അത് കണ്ടെത്തിയാൽ ചിന്നു സത്യസന്ധനാണ്. അല്ലെങ്കിൽ നുണയനാണ്. ജിന്നിനോട് നിങ്ങൾ ഒറ്റയ്ക്കാണോ ആരെങ്കിലും കൂട്ടത്തിൽ ഉണ്ടോ എന്നും ചോദിക്കേണ്ടതാണ്. ആരെങ്കിലും കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാൽ അവരെയും കൂട്ടിക്കൊണ്ടു വരാൻ പറയുകയും മേൽ പറയപ്പെട്ട ചോദ്യങ്ങൾ അവരോടും ചോദിക്കേണ്ടതാണ്.
മേൽ പറയപ്പെട്ട കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി തരുന്ന ചില സംഭവങ്ങൾ ശൈഖ് വഹീദ് വിവരിക്കുന്നുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു:
1. ഒരു സ്ത്രീയുടെ മേൽ മൻസിൽ ഓതപ്പെട്ടപ്പോൾ അവർ വിറച്ചു. നിങ്ങളോടൊപ്പം ആരാണുള്ളത് എന്ന് ചോദിച്ചപ്പോൾ ശൈഖ് മുഹമ്മദ് ആണെന്ന് പറഞ്ഞു. നിങ്ങൾ എന്തിനാണ് ഇവിടെ ശരീരത്ത് പ്രവേശിച്ചതെന്ന് ചോദിച്ചപ്പോൾ പറഞ്ഞു: കുളിമുറിയിൽ എന്നെ ചവിട്ടുക ഉണ്ടായി. പുറത്തു പോകാൻ പറഞ്ഞപ്പോൾ പോകില്ല എന്ന് പറഞ്ഞു. അപ്പോൾ സൂറത്തു സ്വാഫാത്തിൻ്റെ ആദ്യ ആയത്തുകൾ ഓതി. അപ്പോൾ ജിന്ന് കരയുകയും വലിയ പ്രയാസമുണ്ടെന്നും അടുത്ത് തന്നെ പോകാം എന്ന് പറയുകയും ചെയ്തു. ഉടനെ പോവുക എന്ന് പറഞ്ഞെങ്കിലും പോയില്ല. അപ്പോൾ സൂറത്തുൽ ജിന്നിൻ്റെ ആദ്യ ആയത്തുകൾ ഓതി. അപ്പോൾ എന്നെ വിട്ടേക്കുക ഞാൻ പോവുകയാണെന്ന് പറയുകയും സലാം പറഞ്ഞുകൊണ്ട് പോവുകയും ചെയ്തു.
2. ഒരു സിഹ്ർ ബാധിച്ച് സ്ത്രീയുടെ മേൽ ഫാത്തിഹ ഓതപ്പെട്ടപ്പോൾ ജിന്ന് ഹാജരായി. പേര് ചോദിച്ചപ്പോൾ മുഹമ്മദ് എന്ന് പറഞ്ഞു. നിങ്ങളോടൊപ്പം ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സബീഹ് എന്ന് പേരുള്ള നസ്രാണി ജിന്നും ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിളിക്കാൻ പറഞ്ഞപ്പോൾ ആ ജിന്നും വന്നു. ഞാൻ ചോദിച്ചു: നിങ്ങൾ ആരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്? അവർ പറഞ്ഞു: ഈജിപ്തിലെ മാരണക്കാരിയായ ഒരു സ്ത്രീയോടൊപ്പമാണ്. ഞാൻ അദ്ദേഹത്തോട് പശ്ചാത്തപിക്കാൻ പറഞ്ഞു. ഉടനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഞാൻ ചോദിച്ചു: മനസ്സുകൊണ്ടാണോ നാവു കൊണ്ടാണോ? അദ്ദേഹം പറഞ്ഞു: മനസ്സുകൊണ്ട്. ശേഷം അദ്ദേഹം കരയുകയും ധാരാളമാളുകളെ ദ്രോഹിച്ചു എന്ന് പറയുകയും ചെയ്തു. ഞാൻ പറഞ്ഞു: സത്യസന്ധമായി പശ്ചാത്തപിച്ചാൽ പടച്ചവൻ മാപ്പാക്കുന്നതാണ്. അദ്ദേഹം പറഞ്ഞു: എനിക്ക് നമസ്കരിക്കാൻ അറിയില്ല. ഞാൻ പറഞ്ഞു: നമസ്കരിക്കുന്ന മുസ്‌ലിം ജിന്നുകളെ അറിയില്ലേ? അദ്ദേഹം പറഞ്ഞു: എനിക്ക് നസ്രാണി ജിന്നുകളെയും ദേവാലയങ്ങളെയും മാത്രമേ അറിയൂ. ഞാൻ പറഞ്ഞു: ഞങ്ങളുടെ മസ്ജിദിലേക്ക് വരിക. അവിടെ നമസ്കരിക്കുന്നവരെ കണ്ട് നമസ്കാരവും ഇതര കാര്യങ്ങളും പഠിക്കുക. ഞാൻ ചോദിച്ചു: നിങ്ങൾ മാരണക്കാരിയായ പഴയ സ്ത്രീയോടൊപ്പം താമസിക്കുമോ? അദ്ദേഹം പറഞ്ഞു: ഒരിക്കലും ഇല്ല! മാരണം ഇസ്‌ലാമിൽ ഹറാമാണ്. തുടർന്ന് നന്മയിൽ ഉറച്ചുനിൽക്കാം എന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം യാത്രയായി. ശേഷം മുഹമ്മദ് വന്നു. ഞങ്ങളുടെ സംസാരം കേട്ടല്ലോ? എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: വളരെ നന്നായിരിക്കുന്നു. അദ്ദേഹവും കരാർ ചെയ്തു യാത്രയായി.
3. ഒരു സ്ത്രീ വന്നു. ശരീരം മുഴുവനും വേദന എന്ന് പറഞ്ഞു. ഞാൻ മൻസിൽ ഓതി ഊതുകയും മേൽ വിവരിച്ച നിർദ്ദേശങ്ങൾ പറഞ്ഞു യാത്രയാക്കുകയും രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറയുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് അവർ വന്നു ഇപ്രകാരം പറഞ്ഞു: താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ പാലിച്ചു. ഞാനപ്പോൾ വീണ്ടും മൻസിൽ ഓതി. അപ്പോൾ സൈനബ് എന്ന പേരുള്ള ജിന്ന് പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു: ഞാൻ ഓതിയപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായോ? അതെ എന്ന് മറുപടി പറഞ്ഞു. ഞാൻ ചോദിച്ചു: ഏറ്റവും ബുദ്ധിമുട്ട് ഏതെല്ലാം സുഹൃത്തുക്കളാണ്. അവർ പറഞ്ഞു: യാസീൻ, ദുഖാൻ, സ്വാഫാത്ത്, ജിന്ന്. ഏറ്റവും കടുപ്പം സൂറത്തുൽ ബഖറയാണ്. അത് ഞങ്ങളെ കരിച്ചു കളയുന്നതാണ്. ഞാൻ ചോദിച്ചു: ഈ സ്ത്രീ രണ്ടാഴ്ച ചെയ്ത പ്രവർത്തനങ്ങൾ എങ്ങനെയുണ്ടായിരുന്നു. ജിന്ന് പറഞ്ഞു: ഇവരുടെ ഖുർആൻ ഓതൽ എന്നെ പ്രയാസപ്പെടുത്തി. ആഹാരം കഴിക്കുമ്പോഴും മറ്റും ബിസ്മില്ലാഹി പറഞ്ഞതുകൊണ്ട് എനിക്ക് കൂട്ടത്തിൽ കൂടാൻ കഴിഞ്ഞില്ല. ബിസ്മില്ലാഹി വിട്ടുപോയാൽ ബിസ്‌മില്ലാഹി അവലഹു വ ആഖിറഹു എന്ന് പറയുമായിരുന്നു. അപ്പോൾ കഴിച്ച ആഹാരം എനിക്ക് ഛർദ്ദിക്കേണ്ടി വന്നു. ഞാൻ അങ്ങനെ വളരെ ബലഹീന ആയിരിക്കുകയാണ്. ഞാൻ ചോദിച്ചു: ജിന്നും ശൈത്താനും ഒന്നാണോ? അത് പറഞ്ഞു: പിശാച് ജിന്നിൽ പെട്ടത് ആണെങ്കിലും ധിക്കാരിയും നിഷേധിയുമാണ്. ശേഷം എന്നെ വിടുക, പോകട്ടെ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഏതു വഴിയാണ് പുറപ്പെടുന്നത്. അവർ പറഞ്ഞു: വായ വഴി. ശേഷം സലാം പറഞ്ഞു പുറത്തേക്ക് പോയി!
ഇന്ന വ്യക്തി ഇദ്ദേഹത്തിൻ്റെ മേൽ മാരണം ചെയ്തിരിക്കുന്നു. മാരണം ചെയ്യപ്പെട്ട വസ്തു ഇന്ന സ്ഥലത്ത് കുഴിച്ചിട്ടിട്ടുണ്ട് എന്ന് ചിലപ്പോൾ ജിന്നുകൾ പറയാറുണ്ട്. അപ്പോൾ അക്കാര്യം ഉറച്ചു വിശ്വസിക്കരുത്. കാരണം അവർ വലിയ പാപം ചെയ്തവരാണ്. പാപികളുടെ വാക്ക് സ്വീകരിക്കുന്നതല്ല. ഇനി കുഴിച്ചിട്ട സാധനം അത് പറഞ്ഞ സ്ഥലത്ത് നിന്നും കണ്ടെത്തിയാൽ അതിൽ താഴെ പറയുന്ന ഈ ആയത്തുകൾ ഓതുക:
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ رَبِّ مُوسَىٰ وَهَٰرُونَ
(അഅ്റാഫ് 117 - 122)
فَلَمَّاۤ أَلۡقَوۡا۟ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَیُبۡطِلُهُۥۤ إِنَّ ٱللَّهَ لَا یُصۡلِحُ عَمَلَ ٱلۡمُفۡسِدِین وَیُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَـٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ
(യൂനുസ് 81,82)
وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
(ത്വാഹാ 69)
ഈ ആയത്തുകൾ ഓതുമ്പോൾ ഒരു പാത്രത്തിൽ വെള്ളമെടുക്കുകയും ഓതുന്ന ശ്വാസം വെള്ളത്തിലേക്ക് വിടുകയും ശേഷം കണ്ടെടുത്ത വസ്തുക്കളെ വെള്ളത്തിലിടുകയും കാട്ടിൽ എവിടെയെങ്കിലും കൊണ്ട് എറിയുകയും ചെയ്യുക. ചിലപ്പോൾ വയറ്റിൽ സിഹ്റുള്ള ഭക്ഷണം കടന്നുവെന്ന് ജിന്ന് പറയും. അപ്പോൾ വയറ്റിൽ വേദന അനുഭവപ്പെടുന്നുവെങ്കിൽ ജിന്ന് പറഞ്ഞത് സത്യമാണ്. അല്ലെങ്കിൽ നുണയാണ്. കൂടാതെ, വയറ്റിൽ സിഹ്ർ കടന്നിട്ടുണ്ടോ എന്നറിയാൻ മറ്റൊരു വഴി കൂടിയുണ്ട്. പ്രഭാതത്തിൽ സഹ്ജിന ...... യുടെ .പത്ത് ഗ്രാം ഇല പിഴിഞ്ഞ് വലത് കൈപ്പത്തിയിൽ വെള്ളയിൽ വെക്കുക. ഒഴുകിപ്പോയാൽ സിഹ്റാണ്. കട്ടി കൂടി നിന്നാൽ സിഹ്ർ അല്ല.
ജിന്ന് പുറത്തേക്ക് പോവുകയും മടങ്ങി വരില്ല എന്ന് വാക്ക് തരികയും ചെയ്താൽ സിഹ്ർ അവസാനിച്ചുവെന്ന് മനസ്സിലാക്കാം. എന്നാൽ മേൽ പറയപ്പെട്ട ആയത്തുകൾ അവശേഷിക്കുന്ന വെള്ളത്തിൽ ഊതുകയും സിഹ്ർ ചെയ്യപ്പെട്ട വ്യക്തി ഏതാനം ദിവസം അത് കുടിക്കുകയും. അതുകൊണ്ട് കുളിക്കുകയും ചെയ്യുക. ഇനി സിഹ്ർ ചെയ്യപ്പെട്ട വ്യക്തി സിഹ്‌റിന് മുകളിലൂടെ കടന്നു പോവുകയോ അദ്ദേഹത്തിൻ്റെ മുടിയോ നഖമോ വസ്ത്രമോ സിഹ്ർ ചെയ്യപ്പെടുകയും ചെയ്താൽ മേൽ പറയപ്പെട്ട ആയത്തുകൾ വെള്ളത്തിൽ ഓതി അല്പം കുടിക്കുകയും ബാക്കിയുള്ളത് കൊണ്ട് കുളിക്കുകയും ചെയ്യുക. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ബാത്റൂമിന് പുറത്ത് പോകാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രയാസം മാറുന്നതുവരെയും ഇപ്രകാരം ചെയ്യണം.
🔹🔹🔹🔹🔹