പ്രവാചകചര്യയോട് നിത്യവും നിലനിൽക്കുന്ന ബന്ധത്തിന്റെ ആവശ്യം
മുഹമ്മദ് നബി (ﷺ)-യുടെ ജീവചരിത്രവും പഠനങ്ങളും റബീഉൽ അവ്വൽ മാസത്തിലോ അല്ലെങ്കിൽ ഏതാനും നിശ്ചിത ദിവസങ്ങളിലോ മാത്രം ചുരുക്കുന്നത് നീതിയല്ല. കാരണം, അവിടുത്തെ പ്രവാചകത്വം ലോകവ്യാപകവും സാർവത്രികവുമാണ്. ഒരു മനുഷ്യനും അവിടുത്തെ അനുഗ്രഹീതമായ അധ്യാപനങ്ങളിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല.
അതിനാൽ, പ്രവാചകചര്യയുമായുള്ള നമ്മുടെ ബന്ധം ശാശ്വതവും നിരന്തരവുമായിരിക്കണം. നാവുകൊണ്ട് പറയാവുന്ന ഏറ്റവും അനുഗ്രഹീതമായ കാര്യം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസ്മരിക്കുക എന്നതാണ്. പേനകൊണ്ട് എഴുതാവുന്നതിൽ വച്ച് ഏറ്റവും മഹത്തായ കാര്യം പ്രവാചകന്റെ വിശേഷണങ്ങൾ രേഖപ്പെടുത്താനുള്ള ഭാഗ്യം ലഭിക്കുക എന്നതാണ്.
എന്നിരുന്നാലും, ഈ റബീഉൽ അവ്വൽ മാസത്തിന്റെ ഭാഗമായി ആളുകളിൽ ആളിക്കത്തുന്ന സ്നേഹത്തിന്റെയും ആവേശത്തിന്റെയും ചെറിയൊരംശം തീപ്പൊരി ഒരു വലിയ ജ്വാലയായി മാറേണ്ടതുണ്ട്. അത് ഈമാന്‍ തണുത്തുപോയ ഹൃദയങ്ങൾക്ക് ചൂടുപകരുകയും, ചിന്തകളിലും കാഴ്ചപ്പാടുകളിലും മൂടപ്പെട്ടിരിക്കുന്ന അജ്ഞതയുടെ കരിനിഴലുകളെ നീക്കം ചെയ്യുകയും വേണം.
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
🔹🔹🔹🔹🔹🔹🔹
ജുമുഅ സന്ദേശം
നബവി തിരുഗുണങ്ങൾ - 1
✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
മുഹമ്മദീ നിയോഗത്തിന്റെ ലക്ഷ്യങ്ങൾ
മുഹമ്മദീ നിയോഗത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യങ്ങളും, മഹത്തരവും അടിസ്ഥാനപരവുമായ ഫലങ്ങളും പരിശുദ്ധ ഖുർആനിന്റെ വിവിധ ആയത്തുകളിൽ വിവരിച്ചിട്ടുണ്ട്. അല്ലാഹു വിവരിക്കുന്നു: “നമ്മുടെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതി കേൾപ്പിച്ചു തരികയും നിങ്ങളെ സംസ്കരിക്കുകയും, നിങ്ങൾക്ക് അറിവില്ലാത്തത് നിങ്ങൾക്ക് അറിയിച്ച് തരികയും ചെയ്യുന്ന ഒരു ദൂതനെ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങൾക്ക് ചെയ്ത അനുഗ്രഹം) പോലെ തന്നെയാകുന്നു ഇതും.”
“തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. ആ ദൂതൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.”
പ്രവാചക പ്രബോധനങ്ങളുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ സ്വഭാവ പരിഷ്കരണത്തിനും ആത്മവിശുദ്ധിക്കും വളരെ വലിയ സ്ഥാനമാണുള്ളതെന്ന് ഉപരിസൂചിത ആയത്തുകൾ വ്യക്തമാക്കുന്നു. അതിൽ പറയപ്പെട്ടിരിക്കുന്ന ഹിക്മത്ത് (ജ്ഞാനം) എന്നതിന്റെ വിവക്ഷ, ഉന്നത സ്വഭാവങ്ങളും ഇസ്‌ലാമിക മര്യാദകളും ആകുന്നു. അൽ ഇസ്‌റാഅ് സൂറത്തിൽ വിവരിച്ചശേഷം അല്ലാഹു അറിയിക്കുന്നു: “നിന്റെ രക്ഷിതാവ് നിനക്ക് ബോധനം നൽകിയ ജ്ഞാനത്തിൽ പെട്ടതത്രെ അത്.”
സൂറത്തുല്ലുഖ്മാനിൽ, ലുഖ്മാൻ(അ)ന്റെ സൽസ്വഭാവത്തെ കുറിച്ചുള്ള അധ്യാപനങ്ങൾ വിവരിക്കുന്നതിന് മുമ്പ് പ്രസ്താവിക്കുന്നു: “ലുഖ്മാന് നാം തത്ത്വജ്ഞാനം നൽകുകയുണ്ടായി. നീ അല്ലാഹുവിനോട് നന്ദി കാണിക്കുക. ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവൻ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അനാശ്രിതനും സ്തുത്യർഹനുമാകുന്നു.”⁴
അല്ലാഹുവിന്റെ പാതയിൽ, പെരുമ കാട്ടാതെ ചെലവഴിക്കുക, ചെലവഴിക്കുമ്പോൾ ദാരിദ്ര്യം ഭയക്കാതിരിക്കുക, അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുക എന്നീ ഉപദേശങ്ങൾക്ക് ശേഷം സൂറത്തുൽബഖറയിൽ ഉണർത്തുന്നു: “താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു ജ്ഞാനം നൽകുന്നു. ഏതൊരുവന് ജ്ഞാനം നൽകപ്പെടുന്നുവോ അവൻ (അതുവഴി) അത്യധികമായ നേട്ടമാണ് നൽകപ്പെടുന്നത്. എന്നാൽ ബുദ്ധിശാലികൾ മാത്രമേ ഉപദേശം സ്വീകരിക്കുകയുള്ളൂ.”
തന്റെ നിയോഗ ലക്ഷ്യത്തെക്കുറിച്ച് റസൂലുല്ലാഹി(സ) തന്നെ അരുളുന്നു: “സൽസ്വഭാവത്തിന്റെ സമ്പൂർണ അധ്യാപനങ്ങൾ പകർത്തിയും പഠിപ്പിച്ചും തരുന്നതിന് തന്നെയാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്.”⁶ റസൂലുല്ലാഹി(സ) സമുന്നത സ്വഭാവങ്ങളുടെ മകുടോദാഹരണവും സമ്പൂർണമാതൃകയുമായിരുന്നു. അല്ലാഹു പ്രഖ്യാപിക്കുന്നു: “താങ്കളുടെ സ്വഭാവം വളരെ മഹത്തരമാണ്.”⁷ ആയിശ സിദ്ദീഖ(റ)യോട്, റസൂലുല്ലാഹി(സ)യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പ്രതിവചിച്ചു: “റസൂലുല്ലാഹി(സ)യുടെ സ്വഭാവം ഖുർആനായിരുന്നു.”⁸
ചുരുക്കത്തിൽ, റസൂലുല്ലാഹി(സ)യുടെ സ്വഭാവം ആത്മാവുകളുടെ സംസ്കരണത്തിനുള്ള ഉന്നതമായ ഒരു മാധ്യമമാണ്. തിരുനബി(സ)യുടെ ശിക്ഷണ-ശീലങ്ങളുടെ മടിത്തട്ടിൽ ഒരു ഉത്തമ തലമുറ വളർന്നുയർന്നു. അവർ സമുന്നത സ്വഭാവ ഗുണങ്ങളാൽ അലംകൃതരും ദുഷിച്ച സ്വഭാവ രീതികളിൽ നിന്നും മാനസിക-പൈശാചിക-ജാഹിലീ സമ്മർദങ്ങളിൽ നിന്നും സുരക്ഷിതരും ആയിരുന്നു. അവരുടെ, മഹദ്ഗുണങ്ങളെക്കുറിച്ച് ഖുർആൻ തന്നെ സാക്ഷ്യം വഹിക്കുന്നു: “അല്ലാഹുവിന്റെ റസൂലാണ് നിങ്ങൾക്കിടയിലുള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീർക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേർമാർഗം സ്വീകരിച്ചവർ, അത് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.”
പ്രവാചക തിരുനാവ് അവരെക്കുറിച്ച് സാക്ഷ്യം രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: “ഏറ്റവും നല്ല ജനങ്ങൾ എന്റെ കാലഘട്ടക്കാരാണ്.” മഹാനായ സഹാബിവര്യൻ ഇബ്‌നു മസ്ഊദ്(റ), ചുരുങ്ങിയതെങ്കിലും ആശയഗംഭീരമായ നിലയിൽ സഹാബത്തിനെ ഇപ്രകാരം പരിചയപ്പെടുത്തുന്നു: “വിശുദ്ധമാനസരും ആഴം നിറഞ്ഞ ജ്ഞാനികളും പ്രകടനം വളരെ കുറഞ്ഞവരുമാണവർ.” അതെ, ഇസ്‌ലാമിന്റെ വസന്തവും പ്രവാചകത്വത്തിന്റെ മാനവ നിർമാണ മാതൃകയും നബവിശിക്ഷണത്തിന്റെ അമാനുഷികതയുമാണ് ബഹുമാന്യ സ്വഹാബത്ത്.
മാനവനിർമിതിക്ക് ഒരു സർവകാല നിർമാണ ശാല
തിരുനബി(സ) ഈ ലോകത്ത് നിന്നും വിട പറഞ്ഞതോടെ പ്രവാചക സഹവാസത്തിന്റെ സൗഭാഗ്യം നിലച്ചെങ്കിലും പരിശുദ്ധ ഖുർആനും പുണ്യ ഹദീസുകളും പ്രവാചക മഹച്ചരിതവും പ്രവാചകശിക്ഷണത്തിന്റെ വിടവ് പരിഹരിക്കാൻ തീർത്തും പര്യാപ്തമാണ്. മാനസിക-സ്വഭാവങ്ങളുടെ രോഗങ്ങൾക്കും മനസ്സിന്റെയും പിശാചിന്റെയും ചതിപ്രയോഗങ്ങൾക്കുമുള്ള ചികിത്സാ മുറകളുടെ സാർവകാലികവും ആഗോളവ്യാപകവുമായ ഒരു വൈദ്യശാലയുമാണവ.
എന്നാൽ, വിവിധ രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളും കാലപ്പഴക്കങ്ങളും കാരണമായി, അവയുടെ അടിസ്ഥാനപരമായ ശിക്ഷണ ശീലങ്ങളുടെ ശൈലി പിന്തള്ളപ്പെട്ടു. ജനദൃഷ്ടിയിൽ സ്ഥാനമാനങ്ങൾ നേടിക്കൊടുക്കാൻ പര്യാപ്തമായ വൈജ്ഞാനിക ചർച്ചകൾ പ്രഥമ സ്ഥാനം കയ്യടക്കി. പക്ഷേ, സ്വഭാവ-ആത്മാവുകളുടെ ശുദ്ധിയുള്ള ഉത്തമ മാധ്യമമായ കാര്യങ്ങൾ ഇന്നും സുരക്ഷിതമായി തന്നെ നിലനിൽക്കുന്നുണ്ട്. അതിൽ നിന്ന് ഏതാനും കാര്യങ്ങൾ അനുവാചകസമക്ഷം സമർപ്പിക്കാൻ ഇവിടെ ശ്രമിക്കുകയാണ്.
റസൂലുല്ലാഹി(സ)യുടെ പരിശുദ്ധ ജീവിതത്തിന് രണ്ട് ഭാഗങ്ങളുണ്ട്. കർമ്മങ്ങളാണ് ഒരു ഭാഗം. കർമ്മങ്ങളുടെ രൂപങ്ങളും അവയുടെ ബാഹ്യമായ നിയമരീതികളും അതിൽ വിവരിക്കപ്പെട്ടിരിക്കുന്നു. നമസ്കാരത്തിലെ നിറുത്തം, ഇരുത്തം, റുകൂഅ്, സുജൂദ്, ഖുർആൻ പാരായണം, ദിക്ർ-ദുആകൾ, ദഅ്വത്ത്-ജിഹാദുകളുടെ നിയമങ്ങൾ, യുദ്ധത്തിലും സമാധാനത്തിലും ശത്രുവിനോടും മിത്രത്തോടും പാലിക്കേണ്ട നയം മുതലായവ അതിന് ഉദാഹരണമാണ്. കർമ്മങ്ങളനുഷ്ഠിക്കുമ്പോൾ കാണപ്പെടേണ്ട ആന്തരിക അവസ്ഥകളാണ് രണ്ടാം ഭാഗം, കർമ്മങ്ങളുടെ യഥാർത്ഥ ലക്ഷ്യവും ഇതു തന്നെയാണ്. ഉദ്ദേശ്യശുദ്ധി, പ്രതിഫലേച്ഛ, സഹനം, ഭരമേൽപ്പിക്കൽ, വിരക്തി, ധന്യത, ആത്മത്യാഗം, ധർമ്മിഷ്ഠത, മര്യാദ, ലജ്ജ, വിനയം, താഴ്മ, ഖേദിച്ച് മടങ്ങൽ, മനസ്സ് പിടക്കൽ, എളിമത്തരത്തോടെ ദുആ ഇരക്കൽ, ഇഹലോകത്തെക്കാൾ പരലോകത്തിന് മുൻഗണന, പടച്ചവന്റെ പൊരുത്തത്തിലും തിരുക്കാഴ്ചയിലുമുള്ള ആശ, മധ്യമ പ്രകൃതി, അഭിരുചിയുടെ വിശുദ്ധി, സൃഷ്ടികളുടെ മേൽ കാരുണ്യം, അലിവ്, ബലഹീനരോട് സഹാനുഭൂതി, നിർമല ബോധം, വിശുദ്ധവികാരം, ധീരത, അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹ-കോപങ്ങൾ, മാന്യതയുടെയും മനുഷ്യത്വത്തിന്റെയും അതിസൂക്ഷ്മമായ ശൈലികൾ, എതിരാളികളോട് ക്ഷമയും മാപ്പും, ബന്ധം മുറിക്കുന്നവരുമായി ബന്ധം ചേർക്കൽ, തരാത്തവർക്ക് കൊടുക്കൽ.....ഇത്തരം ധാരാളം കാര്യങ്ങൾ ഇതിൽ പെട്ടതാണ്. മാതൃകകൾ കൂടാതെ ഇവ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ട് റസൂലുല്ലാഹി(സ)യെ കുറിച്ച് ഏറ്റവും അടുത്തവരും തങ്ങളുടെ രഹസ്യവും പരസ്യവും നന്നായി മനസ്സിലാക്കിയവരുമായ ഏതാനും സഹാബികളുടെ വിവരണം ആദ്യമായി ഇവിടെ കൊടുക്കുന്നു. തുടർന്ന്, റസൂലുല്ലാഹി(സ)യുടെ വിശിഷ്ട സ്വഭാവങ്ങളും പതിവ്-രീതികളും ഉദ്ധരിക്കുന്നതാണ്.
റസൂലുല്ലാഹി(സ)യെക്കുറിച്ചുള്ള സാര സമ്പൂർണമായ വിശേഷണം
ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യുടെ മകനായ ഹിന്ദ്ബ്നു അബീഹാല(റ) വിവരിക്കുന്നു: “റസൂലുല്ലാഹി(സ) മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതയിലും പരലോകത്ത് വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള ചിന്തയിലും സദാ ലയിച്ചു കഴിഞ്ഞിരുന്നു. ദീർഘനേരം മൗനമായിരിക്കുക പതിവായിരുന്നു. ആവശ്യത്തിനല്ലാതെ സംസാരിച്ചിരുന്നില്ല. സംഭാഷണം ആദ്യം മുതൽ അവസാനംവരെ വ്യക്തമായ രീതിയിലായിരുന്നു. അഹങ്കാരികളെപ്പോലെ അശ്രദ്ധമായും അവഗണനയോടെയും സംസാരിച്ചിരുന്നില്ല. വളരെ നീട്ടിപ്പരത്തുകയോ വല്ലാതെ ചുരുക്കുകയോ ചെയ്യുമായിരുന്നില്ല. മയമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്നു. പരുഷതയും മാന്യതയില്ലായ്മയും കാണിച്ചിരുന്നില്ല. മറ്റാരെയെങ്കിലും നിന്ദിക്കുകയോ സ്വയം നിന്ദ്യനാകുകയോ ചെയ്തിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹം എത്ര ചെറുതായിരുന്നാലും അതിനെ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്തിരുന്നു. അതിനെ നിസ്സാരമാക്കിയിരുന്നില്ല. ആഹാര വസ്തുക്കളെ നിസ്സാരമാക്കി കുറ്റം പറയുകയോ അമിതമായ ആഗ്രഹത്തിന്റെ രീതിയിൽ വാഴ്ത്തുകയോ ചെയ്തിരുന്നില്ല. ഭൗതിക കാര്യങ്ങളിൽ ഒരിക്കലും കോപിച്ചിരുന്നില്ല. എന്നാൽ, അല്ലാഹുവിന്റെ അവകാശത്തെ ആരെങ്കിലും നിന്ദിച്ചാൽ പ്രതികാരം ചെയ്യുന്നത് വരെ റസൂലുല്ലാഹി(സ)യുടെ ഗൗരവഭാവത്തെ ആർക്കും തടയാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം കാര്യത്തിന് വേണ്ടി ദേഷ്യപ്പെടുകയോ പ്രതികാരം നടത്തുകയോ ചെയ്തിട്ടില്ല. ആംഗ്യം കാണിക്കുമ്പോൾ മുഴുവൻ കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ആശ്ചര്യം പ്രകടിപ്പിക്കുമ്പോൾ കൈ മലർത്തുമായിരുന്നു. സംസാരിക്കുമ്പോൾ വലത് കൈയ്യുടെ പെരുവിരൽ ഇടത് കൈവെള്ളയിൽ അമർത്തുമായിരുന്നു. അനിഷ്ടകരമായ കാര്യങ്ങളിൽ നിന്നും മുഖത്തെയും ശരീരത്തെയും പൂർണ്ണമായി തിരിച്ചിരുന്നു. സന്തോഷ സന്ദർഭത്തിൽ ദൃഷ്ടി താഴെ പതിപ്പിച്ചിരുന്നു. ചിരിയിൽ അധികവും പുഞ്ചിരിയായിരുന്നു. തദവസരം മുൻവരി പല്ലുകൾ ആലിപ്പഴങ്ങൾ പോലെ മനോഹരവും പരിശുദ്ധവുമായി പ്രത്യക്ഷപ്പെട്ടിരുന്നു.”
റസൂലുല്ലാഹി(സ)യുടെ അവസ്ഥകൾ അറിയാൻ ധാരാളം അവസരങ്ങൾ ലഭിക്കുകയും വിവരണ-ചിത്രീകരണങ്ങളിൽ അസാമാന്യ കഴിവ് നൽകപ്പെടുകയും ചെയ്തവ്യക്തിത്വമായ അലി(റ) ഇപ്രകാരം വർണ്ണിക്കുന്നു: “റസൂലുല്ലാഹി(സ) പ്രകൃതിപരമായ ദുഷിച്ച വർത്തമാനങ്ങളിൽ നിന്നും ലജ്ജയില്ലായ്മയിൽ നിന്നും വിദൂരത്തായിരുന്നു. മനഃപൂർവ്വം അപ്രകാരം പ്രവർത്തിച്ചിരുന്നില്ല. കമ്പോളത്തിൽ ശബ്ദം ഉയർത്തിയിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് നേരിട്ടിരുന്നില്ല. മാപ്പും ക്ഷമയും മുറുകെ പിടിച്ചിരുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിലൊഴികെ, ആരെയും ഉപദ്രവിച്ചില്ല. സേവകനെയോ സ്ത്രീകളെയോ അടിച്ചിട്ടില്ല. അല്ലാഹുവിന്റെ നിയമാതിർത്തികൾ ലംഘിക്കുന്നതുവരെ ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹുവിന്റെ മഹത്വത്തെ ആരെങ്കിലും കളങ്കപ്പെടുത്തിയാൽ മറ്റാരെക്കാളും കോപിച്ചിരുന്നു. രണ്ട് കാര്യങ്ങൾ ഇഷ്ടപ്പെട്ടാൽ എളുപ്പമുള്ളതിനെ തിരഞ്ഞെടുത്തിരുന്നു. ഭവനത്തിൽ സാധാരണക്കാരനെപ്പോലെ കഴിഞ്ഞിരുന്നു. വസ്ത്രം വൃത്തിയാക്കുകയും ആടിനെ കറക്കുകയും സ്വന്തം ആവശ്യങ്ങൾ സ്വയം നിർവ്വഹിക്കുകയും ചെയ്തിരുന്നു. അനുഗ്രഹീത നാവിനെ വളരെ സൂക്ഷിച്ചിരുന്നു. അത്യാവശ്യമുള്ള കാര്യം മാത്രം സംസാരിച്ചു. ജനഹൃദയങ്ങൾ പരസ്പരം അടുപ്പിക്കാൻ പരിശ്രമിച്ചിരുന്നു. അവരെ അകറ്റിയിരുന്നില്ല. സമൂഹ-ഗോത്രങ്ങളിലെ ആദരണീയ വ്യക്തികളെ ആദരിച്ചിരുന്നു. അവരെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു. ജനങ്ങളുടെ കാര്യങ്ങൾ സൂക്ഷ്മതയോടെ വിലയിരുത്തിയിരുന്നു. മുഖപ്രസന്നതയും സൽസ്വഭാവവും ആരോടും ഉപേക്ഷിച്ചിരുന്നില്ല. അനുചരന്മാരുടെ അവസ്ഥകൾ നിരന്തരം മനസ്സിലാക്കിയിരുന്നു. ജനങ്ങളുടെ വിശേഷങ്ങൾ തിരക്കിയിരുന്നു.
നല്ല കാര്യങ്ങളുടെ നന്മകൾ വിവരിക്കുകയും പ്രോത്സാഹിപ്പിക്കുകയും തിന്മയെ വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. കൂട്ടത്തിലുള്ളവർ അശ്രദ്ധരും അലസരുമാകാതിരിക്കാൻ സദാ ശ്രദ്ധിച്ചിരുന്നു. എല്ലാ സന്ദർഭങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ കരുതിയിരുന്നു. സത്യത്തിന്റെ വിഷയത്തിൽ വീഴ്ചയോ പരിധി ലംഘനമോ നടത്തിയിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ സഹകരണവും സഹാനുഭൂതിയും ഗുണകാംക്ഷയും സൽസ്വഭാവവും സേവനസഹായങ്ങളും പുലർത്തുന്നവരെ പ്രത്യേകം അടുപ്പിച്ചിരുന്നു.
നിർത്തത്തിലും ഇരുത്തത്തിലുമെല്ലാം അല്ലാഹുവിനെ സ്മരിച്ചിരുന്നു. ഒരിടത്ത് പോകുമ്പോൾ സദസ്സ് അവസാനിക്കുന്നിടത്ത് ഇരിക്കുമായിരുന്നു. ഇതു തന്നെ മറ്റുള്ളവരോടും നിർദേശിച്ചിരുന്നു. സദസ്യരിൽ എല്ലാവരിലേക്കും പൂർണമായി ശ്രദ്ധ പതിപ്പിച്ചിരുന്നു. താനാണ് തങ്ങൾക്ക് ഏറ്റവും പ്രിയങ്കരനെന്ന് ഓരോരുത്തരും ധരിച്ചിരുന്നു. ആരെങ്കിലും ആവശ്യാർത്ഥം സംസാരിക്കുമ്പോൾ അദ്ദേഹം സംസാരിച്ച് പിരിയുന്നത് വരെ അത്യന്തം ക്ഷമ-സമാധാനങ്ങളോടെ കാര്യങ്ങൾ ശ്രവിച്ചിരുന്നു. ആരെങ്കിലും സഹായാഭ്യർത്ഥന നടത്തിയാൽ, ആവശ്യം നടത്തിയോ കുറഞ്ഞപക്ഷം സ്നേഹ നിർഭരമായ മറുപടി പറഞ്ഞോ മാത്രം മടക്കിയിരുന്നു. സൽസ്വഭാവം സർവ ജനങ്ങളോടും വിശാലമാക്കിയിരുന്നു. ജനങ്ങളോട് പിതൃതുല്യമായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്നു. അവകാശങ്ങളുടെ വിഷയത്തിൽ എല്ലാവരെയും ഒരുപോലെ കണ്ടിരുന്നു.
വിജ്ഞാനം, ലജ്ജ, ക്ഷമ, സത്യസന്ധത എന്നിവ റസൂലുല്ലാഹി(സ)യുടെ സദസ്സിൽ കാണപ്പെട്ടിരുന്നു. അതിൽ ശബ്ദം ഉയർത്തപ്പെടുകയോ ആരുടെയെങ്കിലും ന്യൂനത വിവരിക്കപ്പെടുകയോ അഭിമാനത്തിന് ക്ഷതം വരുത്തുകയോ വീഴ്ചകൾ പരസ്യപ്പെടുത്തുകയോ ചെയ്യുമായിരുന്നില്ല. എല്ലാവരും അവിടെ തുല്യരായിരുന്നു. തഖ്‌വ കാരണമായി മാത്രം ശ്രേഷ്ഠത നൽകപ്പെട്ടിരുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും താഴ്ന്നവരോട് കരുണ കാട്ടുകയും ചെയ്തിരുന്നു. ആവശ്യക്കാർക്ക് മുൻഗണന നൽകിയിരുന്നു. യാത്രികരെ സേവിച്ചിരുന്നു.
അലി (റ) തുടരുന്നു: “റസൂലുല്ലാഹി(സ) സദാ സമയവും മുഖപ്രസന്നതയും ഉന്മേഷവും നിലനിർത്തിയിരുന്നു. വളരെ മയമുള്ളവരായിരുന്നു. (വളരെ എളുപ്പത്തിൽ മാപ്പ് തരുന്നവരും വഴക്കുകൾ വർജ്ജിക്കുന്നവരും സമാധാനിയും വിനയാന്വിതനുമായിരുന്നു). കടുംപിടുത്തം നടത്തുകയോ പരുഷമായ വാചകങ്ങൾ പറയുകയോ ഒച്ചപ്പാടുണ്ടാക്കുകയോ ചീത്തവാക്കുകൾ പ്രയോഗിക്കുകയോ ന്യൂനതകൾ എടുത്തു പറയുകയോ ചെയ്തിരുന്നില്ല. ഇടുങ്ങിയ മനഃസ്ഥിതിയും പിശുക്കും കാണിച്ചിരുന്നില്ല. അനിഷ്ടകരമായ കാര്യങ്ങളെ അവഗണിച്ചിരുന്നു. പ്രതീക്ഷയിൽ വരുന്നവരെ നിരാശപ്പെടുത്തിയിരുന്നില്ല. മൂന്നു കാര്യങ്ങളിൽ നിന്നും സ്വയം സൂക്ഷിച്ചിരുന്നു. ഒന്ന്-വഴക്ക്, രണ്ട്-അഹന്ത, മൂന്ന്-അനാവശ്യ സംസാരം. മൂന്ന് കാര്യങ്ങളിൽ നിന്നു ജനങ്ങളെ സുരക്ഷിതരാക്കിയിരുന്നു. ഒന്ന്-മറ്റുള്ളവരെ ആക്ഷേപിക്കുക. രണ്ട്-ന്യൂനതകൾ ആരോപിക്കുക, മൂന്ന്-രഹസ്യങ്ങൾ തേടിപ്പിടിക്കുക. പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന വിഷയങ്ങൾ മാത്രം സംസാരിച്ചിരുന്നു. റസൂലുല്ലാഹി(സ) സംസാരിക്കുമ്പോൾ, സദസ്യർ തലയിൽ പറവകൾ വന്നിരിക്കുന്നതുപോലെ അച്ചടക്കത്തോടെ ആദരപൂർവ്വം ശ്രവിച്ചിരുന്നു. റസൂലുല്ലാഹി(സ)യുടെ സംസാരം അവസാനിച്ചതിന് ശേഷം മാത്രമേ അവർ സംസാരിച്ചിരുന്നുള്ളൂ. അവർ പരസ്പരം തർക്കിച്ചിരുന്നില്ല. അവരിലാരെങ്കിലും സംസാരിച്ചാൽ അത് അവസാനിക്കുന്നത്‌വരെ മറ്റുള്ളവർ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. റസൂലുല്ലാഹി(സ) ഓരോരുത്തരുടെയും വാക്കുകൾ മതിപ്പോടെ സമാധാനപൂർവ്വം ശ്രവിച്ചിരുന്നു. മറ്റുള്ളവരുടെ ചിരിയിലും ആശ്ചര്യങ്ങളിലും തങ്ങളും പങ്കെടത്തിരുന്നു. വിദേശികളുടെ വകതിരിവില്ലായ്മയും പലതരം ചോദ്യങ്ങളും ക്ഷമയോടെ കേട്ടിരുന്നു. ആവശ്യക്കാരെ കണ്ടാൽ അവരെ സഹായിക്കാൻ സദാ ഉണർത്തിയിരുന്നു. മധ്യനിലയിലുള്ള പ്രശംസാ വാഴ്ത്തലുകളും സ്വീകരിച്ചിരുന്നു. മറ്റുള്ളവരുടെ സംസാരത്തിനിടയിൽ കയറി സംസാരിക്കുകയും സംസാരം മുറിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ, പരിധി ലംഘിക്കുന്നവരെ തടയുകയോ സദസ്സിൽ നിന്ന് എഴുന്നേറ്റ് പോവുകയോ ചെയ്തിരുന്നു.
അത്യധികം വിശാല മനസ്കനും സൗമ്യഭാഷ്യനും മയപ്രകൃതനും സഹകരണ-ഇടപാടുകളിൽ അത്യുദാരനും ആയിരുന്നു. കാണുന്നവർ ആദ്യം ഭയന്നിരുന്നു. സഹവസിച്ച്, തിരിച്ചറിഞ്ഞാൽ, ഹൃദയംഗമമായി സ്നേഹിച്ചും പ്രേമിച്ചും പോകുമായിരുന്നു. റസൂലുല്ലാഹി(സ)യെ വർണിക്കുന്നവരുടെയെല്ലാം ചുരുക്കുവാക്കിതാണ്: തങ്ങൾക്ക് മുമ്പോ ശേഷമോ തങ്ങളെപ്പോലൊരാളെയും ഞാൻ കണ്ടിട്ടില്ല. സ്വല്ലല്ലാഹു അലൈഹിവസല്ലം.”
(തുടരും)
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 151 - 176
كَمَآ أَرۡسَلۡنَا فِيكُمۡ رَسُولٗا مِّنكُمۡ يَتۡلُواْ عَلَيۡكُمۡ ءَايَٰتِنَا وَيُزَكِّيكُمۡ وَيُعَلِّمُكُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُعَلِّمُكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ ١٥١ فَٱذۡكُرُونِيٓ أَذۡكُرۡكُمۡ وَٱشۡكُرُواْ لِي وَلَا تَكۡفُرُونِ ١٥٢ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ١٥٣ وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ ١٥٤ وَلَنَبۡلُوَنَّكُم بِشَيۡءٖ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٖ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ ١٥٥ ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٞ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ ١٥٦ أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٞ مِّن رَّبِّهِمۡ وَرَحۡمَةٞۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ ١٥٧ ۞إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَيۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَيۡهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيۡرٗا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ ١٥٨ إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ ١٥٩ إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ١٦٠ إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٌ أُوْلَٰٓئِكَ عَلَيۡهِمۡ لَعۡنَةُ ٱللَّهِ وَٱلۡمَلَٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ ١٦١ خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ ١٦٢ وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ١٦٣ إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ١٦٤ وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادٗا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبّٗا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعٗا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ ١٦٥ إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ ١٦٦ وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوۡ أَنَّ لَنَا كَرَّةٗ فَنَتَبَرَّأَ مِنۡهُمۡ كَمَا تَبَرَّءُواْ مِنَّاۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعۡمَٰلَهُمۡ حَسَرَٰتٍ عَلَيۡهِمۡۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ ١٦٧ يَٰٓأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِي ٱلۡأَرۡضِ حَلَٰلٗا طَيِّبٗا وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٌ ١٦٨ إِنَّمَا يَأۡمُرُكُم بِٱلسُّوٓءِ وَٱلۡفَحۡشَآءِ وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ١٦٩ وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَآ أَلۡفَيۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡقِلُونَ شَيۡـٔٗا وَلَا يَهۡتَدُونَ ١٧٠ وَمَثَلُ ٱلَّذِينَ كَفَرُواْ كَمَثَلِ ٱلَّذِي يَنۡعِقُ بِمَا لَا يَسۡمَعُ إِلَّا دُعَآءٗ وَنِدَآءٗۚ صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَعۡقِلُونَ ١٧١ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَٱشۡكُرُواْ لِلَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ١٧٢ إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيۡرِ ٱللَّهِۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ١٧٣ إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلۡكِتَٰبِ وَيَشۡتَرُونَ بِهِۦ ثَمَنٗا قَلِيلًا أُوْلَٰٓئِكَ مَا يَأۡكُلُونَ فِي بُطُونِهِمۡ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٌ ١٧٤ أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ وَٱلۡعَذَابَ بِٱلۡمَغۡفِرَةِۚ فَمَآ أَصۡبَرَهُمۡ عَلَى ٱلنَّارِ ١٧٥ ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلۡكِتَٰبَ بِٱلۡحَقِّۗ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِي ٱلۡكِتَٰبِ لَفِي شِقَاقِۭ بَعِيدٖ ١٧٦
(ഈ അനുഗ്രഹങ്ങൾ) നിങ്ങളിൽ നിന്നു തന്നെ ദൈവദൂതനെ നിങ്ങളിലേക്ക് അയച്ച് നിങ്ങളെ അനുഗ്രഹിച്ചതു പോലെയാണ്. അദ്ദേഹം നമ്മുടെ വചനങ്ങൾ നിങ്ങൾക്ക് ഓതിത്തരുന്നു. നിങ്ങളെ സംസ്‌കരിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും നിങ്ങൾക്ക് മനസ്സിലാക്കിത്തരുകയും നിങ്ങൾക്ക് അറിയില്ലാത്ത മറ്റുപലകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.(151) അതുകൊണ്ട് നിങ്ങൾ എന്നെ സദാ സ്മരിക്കുക. ഞാനും നിങ്ങളെ ഓർക്കുന്നതാണ്. എനിക്ക് നന്ദി രേഖപ്പെടുത്തുക. എന്നോട് നന്ദികേട് കാട്ടരുത്.(152) സത്യവിശ്വാസികളെ, ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം കരസ്ഥമാക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.(153) അല്ലാഹുവിന്റെ പാതയിൽ വധിക്കപ്പെട്ടവരെക്കുറിച്ച് അവർ മരിച്ചവരാണെന്ന് നിങ്ങൾ പറയരുത്. മറിച്ച് അവർ ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ നിങ്ങളറിയുന്നില്ല.(154) ഭയം, ക്ഷാമം, സമ്പത്തിലും ശരീരത്തിലും ഉൽപന്നങ്ങളിലുമുണ്ടാകുന്ന നഷ്ടം എന്നിവയിൽ ചിലതു വഴി തീർച്ചയായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്. സഹനശീലർക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക(155) അവർക്കു വല്ല ആപത്തും സംഭവിച്ചാൽ അവർ പറയുന്നതാണ്: ഞങ്ങൾ അല്ലാഹുവിന്റെ അടിമകളാണ്. അവനിലേക്കു തന്നെ തിരികെ പോകേണ്ടവരുമാണ്.(156)ഇവരുടെ മേൽ അല്ലാഹുവിൽ നിന്നും വിശിഷ്ട അനുഗ്രഹ ങ്ങളും വിശാലമായ കാരുണ്യവും വർഷിക്കുന്നതാണ്. ഇവർ തന്നെയാണ് നേർവഴി പ്രാപിക്കുന്നവർ.(157) തീർച്ചയായും സഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപ്പെട്ടതാകുന്നു. അതിനാൽ അല്ലാഹുവിന്റെ ഭവനത്തിൽ വന്ന് ഹജ്ജോ ഉംറയോ ചെയ്യുന്നവർ അവ രണ്ടിനും മദ്ധ്യേ സഅ്‌യ് ചെയ്യുന്നത് കുറ്റകരമല്ല. ആരെങ്കിലും സ്വയം സന്നദ്ധതയോടെ വല്ല നന്മയും ചെയ്യുന്നെങ്കിൽ അല്ലാഹു അതിനെ വിലമതിക്കുന്നവനും അറിയുന്നവനുമാണ്.(158) നാം അവതരിപ്പിച്ച വളരെ വ്യക്തവും മാർഗ്ഗദർശനം നൽകുന്നതുമായ സന്ദേശങ്ങൾ, നാം ഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തതിനു ശേഷം മറച്ചുവെച്ചവരെ തീർച്ചയായും അല്ലാഹുവും മറ്റു ശപിക്കുന്നവരും ശപിക്കുന്നതുമാണ്.(159) എന്നാൽ പശ്ചാത്തപിക്കുകയും തെറ്റുകൾ തിരുത്തുകയും മറച്ചുവെച്ച സത്യങ്ങൾ വ്യക്തമാക്കുകയും ചെയ്തവർക്ക് ഞാൻ പൊറുത്തു കൊടുക്കുന്നതാണ്. ഞാൻ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും മഹാകാരുണികനുമാണ്(160) സത്യം നിഷേധിക്കുകയും പശ്ചാത്തപിക്കാതെ നിഷേധാവസ്ഥയിൽ തന്നെ മരിക്കുകയും ചെയ്തവരുടെ മേൽ അല്ലാഹുവും എല്ലാ മലക്കുകളും സർവ്വ ജനങ്ങളും ശാപം ചൊരിയുന്നതാണ്.(161) അവർ കാലാകാലം ശാപത്തിൽ തന്നെ കഴിയുന്നതാണ്. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുന്നതും അവർക്ക് ഇളവ് നൽകപ്പെടുന്നതുമല്ല.(162) നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യനാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹു എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണികനുമാണ്.(163) ആകാശ-ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യതിയാനത്തിലും ജനങ്ങൾക്ക് പ്രയോജനകരമായ വസ്തുക്കൾ വഹിച്ച് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും ഭൂമി നിർജ്ജീവമായതിന് ശേഷം സജീവമാക്കാൻ അല്ലാഹു ആകാശത്തുനിന്നും ഇറക്കിയ ജലത്തിലും ഭൂമിയിൽ എല്ലാത്തരം ജന്തുക്കളെ വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിമാറ്റത്തിലും ആകാശത്തിനും ഭൂമിക്കുമിടയിൽ അല്ലാഹുവിന്റെ കൽപനയ്ക്ക് വിധേയമായി നിലകൊള്ളുന്ന മേഘത്തിലും ബുദ്ധി ശരിയാം വിധം വിനിയോഗിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ട്.(164)ജനങ്ങളിൽ ചിലർ അല്ലാഹുവിന് തുല്യരായ ചില പങ്കാളികളെ സ്വീകരിച്ച് അല്ലാഹുവിനെ സ്‌നേഹിക്കുന്ന പോലെ അവയെ സ്‌നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരാണ്. അക്രമികളായ ആളുകൾ ശിക്ഷ കാണുന്ന സമയത്ത് സർവ്വശക്തിയും അല്ലാഹുവിന് മാത്രമാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും മനസ്സിലാക്കുമ്പോൾ ആ കാഴ്ച എത്ര ഭയങ്കരമായിരിക്കും?(165) നേതാക്കൾ അനുയായികളിൽ നിന്ന് അകന്ന് മാറുകയും അവർ ശിക്ഷ കാണുകയും അവരുടെ സർവ്വബന്ധങ്ങളും മുറിയുകയും ചെയ്യുന്ന സന്ദർഭം.(166) (അസത്യവാദികളായ നേതാക്കളെ പിൻപറ്റിയ) അനുയായികൾ പറയും: നമുക്ക് ഒരു മടക്കമുണ്ടായിരുന്നെങ്കിൽ അവർ ഞങ്ങളിൽ നിന്ന് ഒഴിവായതുപോലെ ഞങ്ങളും അവരിൽ നിന്ന് ഒഴിവാകുമായിരുന്നു. ഇങ്ങനെ അവരെ ദു:ഖിതരാക്കാൻ വേണ്ടി അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ അവർക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവർ ഒരിക്കലും നരകത്തിൽ നിന്ന് പുറത്തുവരുന്നതല്ല.(167) ജനങ്ങളേ, ഭൂമിയിൽ ഉണ്ടാകുന്ന വസ്തുക്കൾ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. അവ അനുവദനീയവും പരിശുദ്ധവുമായിരിക്കണമെന്നുമാത്രം. പിശാചിന്റെ പാത നിങ്ങൾ പിൻപറ്റരുത്. തീർച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.(168) തിന്മയും ലജ്ജാവഹമായ പ്രവർത്തനങ്ങളും ചെയ്യുവാനും നിങ്ങൾക്ക് വിവരം ലഭിക്കാത്ത കാര്യങ്ങൾ അല്ലാഹുവിനെക്കുറിച്ച് പറയുന്നതിനും മാത്രമാണ് അവൻ നിങ്ങളോട് നിർദ്ദേശിക്കുന്നത്.(169) അല്ലാഹു അവതരിപ്പിച്ച സന്ദേശം പിൻപറ്റുക എന്ന് അവരോട് പറയപ്പെട്ടാൽ ഇല്ല, ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ ചെയ്യുന്നതായി ഞങ്ങൾ കണ്ടെത്തിയ ആചാരങ്ങൾ മാത്രം ഞങ്ങൾ പിന്തുടരുന്നതാണ് എന്ന് അവർ പറയുന്നതാണ്. അവരുടെ പൂർവ്വപിതാക്കന്മാർ അൽപവും ബുദ്ധിയില്ലാത്തവരും നേർമാർഗ്ഗം പ്രാപിക്കാത്തവരുമാണെങ്കിലും (അവരെ തന്നെ പിൻപറ്റുമോ?)(170) നിഷേധികളുടെ ഉപമ (നാൽക്കാലികളെ)അലറിവിളിക്കുകയും അവയോട് പലതും പറയുകയും ചെയ്യുന്നവനെപ്പോലെയാണ്. എന്നാൽ അവ വെറും വിളിയല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല. (അവർ സത്യം)കേൾക്കാത്തവരും പറയാത്തവരും കാണാത്തവരുമാകുന്നു. ആകയാൽ അവർ (ഒന്നും തന്നെ) മനസ്സിലാക്കുന്നില്ല.(171) സത്യവിശ്വാസികളെ, നാം നിങ്ങൾക്ക് കനിഞ്ഞരുളിയ പരിശുദ്ധവസ്തുക്കൾ ഭക്ഷിക്കുക. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നവരാണെങ്കിൽ അല്ലാഹുവിന് നന്ദിരേഖപ്പെടുത്തുകയും ചെയ്യുക.(172)ശവം, (ഒഴുകുന്ന) രക്തം, പന്നി മാംസം, അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ അറുക്കപ്പെട്ടത് എന്നിവ മാത്രമാണ് അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നത്. ആഗ്രഹത്തോടുകൂടിയല്ലാതെയും ആവശ്യത്തേക്കാൾ അധികരിപ്പിക്കാതെയും ആരെങ്കിലും (ഇവ ഭക്ഷിക്കുന്നതിന് വളരെ) നിർബന്ധിതനായാൽ അവന് യാതൊരു കുറ്റവുമില്ല. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും വലിയ കാരുണികനുമാണ്.(173) അല്ലാഹു ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച വിജ്ഞാനങ്ങൾ മറച്ചുവെക്കുകയും അവയ്ക്ക് നിസ്സാരവില സ്വീകരിക്കുകയും ചെയ്യുന്നവർ സ്വന്തം വയറുകളിൽ നരകാഗ്നി മാത്രമാണ് നിറച്ചുകൊണ്ടിരിക്കുന്നത്. ഖിയാമത്തുനാളിൽ അല്ലാഹു അവരോട് സംസാരിക്കുന്നതല്ല. അവരെ സംശുദ്ധരാക്കുന്നതുമല്ല. അവർക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതുമാണ്. (174) സന്മാർഗ്ഗത്തിനു പകരം ദുർമാർഗ്ഗവും പാപമോചനത്തിനുപകരം ശിക്ഷയും വാങ്ങിയവരാണവർ. നരകാഗ്നിയുടെ കാര്യത്തിൽ അവരുടെ ക്ഷമ അത്ഭുതകരം തന്നെ.(175) ഇതിന് കാരണം അല്ലാഹു സത്യസമേതം ഗ്രന്ഥം അവതരിപ്പിച്ചു. വേദഗ്രന്ഥത്തിൽ ഭിന്നിച്ചവർ വിദൂരമായ ശത്രുതയിൽ തന്നെയാകുന്നു.(176)
151. മുഹമ്മദുർറസൂലുല്ലാഹി (സ) അല്ലാഹുവിന്റെ സമുന്നത അനുഗ്രഹമാണ്.* അല്ലാഹു നിങ്ങൾക്ക് ഉന്നത് ഖബ്‌ല നൽകുകയും നിങ്ങളെ ഉത്തമ സമുദായമാക്കുകയും ചെയ്തത് പോലെ സമുൽകൃഷ്ട പ്രവാചകനെ നിങ്ങടെ നായകനാക്കിക്കൊണ്ട് നിങ്ങടെ മേൽ ഇപ്പോൾ തന്നെ വലിയ അനുഗ്രഹം ചെയ്തിരക്കുന്നു. നമ്മുടെ വചനങ്ങൾ ഓതികേൾപ്പിച്ച് നന്മയിലേക്ക് ക്ഷണിക്കുകയും വിവിധ ആരാധനകളിലൂടെ നിങ്ങളുടെ മനസ്സുകളെ തിന്മകളിൽ നിന്നും ശുദ്ധീകരിക്കുകയും പരിശുദ്ധ ഖുർആനും പ്രവാചക വിജ്ഞാനങ്ങളും നിങ്ങൾക്ക് മുമ്പ് അറിവില്ലാതിരുന്ന പല നന്മകളും പഠിപ്പിച്ച് തരികയും ചെയ്യുന്നു. ചുരുക്കത്തിൽ നിങ്ങളെ വൈജ്ഞാനികമായും കാർമ്മികമായും സമ്പൂർണ്ണതയിലേക്ക് നയിക്കുന്ന പ്രവാചകനെയാണ് നിങ്ങളിലേക്ക് നാം അയച്ചിരിക്കുന്നത്.
152. പടച്ചവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക.* അതെ, സമുന്നത ഖിബ്‌ല, ഉത്തമ സമുദായം,ഉത്കൃഷ്ട പ്രവചകൻ മുതലായ അനുഗ്രഹങ്ങൾ ചൊരിഞ്ഞ അല്ലാഹുവിനെ നിരന്തരം മനസ്സാ വാചാ സ്മരിക്കുക. ദിക്ർ ദുആക്കൾ ജീവിതത്തിന്റെ ഭാഗമാക്കുകയും പടച്ചവനെ എപ്പോഴും അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുക. സമുന്നതമായ അനുഗ്രഹങ്ങളോട് നന്ദരേഖപ്പെടുത്തുകയും നന്ദികേടും നിഷേധവും വളരെയഥികം സൂക്ഷിക്കുകയും ചെയ്യുക.
153. അല്ലാഹുവിന്റെ സഹായത്തിന് നിസ്‌ക്കാരവും സഹനതയും മുറുകെ പിടിക്കുക.* പടച്ചവന്റെ സുപ്രധാന അനുഗ്രഹങ്ങൾ ഉണ്ടായിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ സത്യത്തിന്റെ സരണിയിൽ അടിയുറച്ച് നിൽക്കാനും മാതൃകാ ജീവിതം നയിക്കാനും സത്യ സന്ദേശത്തെ പ്രചരിപ്പിക്കാനും ത്യാഗ പരിശ്രമങ്ങൾ ചെയ്യേണ്ടതാണ്. എന്നാൽ ഈ മാർഗ്ഗത്തിൽ പ്രയാസ പ്രശ്‌നങ്ങളും നാശ നഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോഴൊന്നും പാദം പതറാനോ ചിത്തം ചിതറാനോ പാടില്ല. അതിന് വലിയ സഹനതയും പടച്ചവനോടുള്ള ശക്തമായ ബന്ധവും ആവശ്യമാണ്. അതിലൂടെ മനുഷ്യന് എല്ലാ പ്രയാസ പ്രശ്‌നങ്ങളേയും വിജയകരമായി നേരിടുന്നതാണ്. സഹനതയും അടിയുറപ്പും മഹനീയ ഗുണമാണ്. നമസ്‌കാരം അതിലേക്കുള്ള ചാലക ശക്തിയാണ്. പ്രത്യേകിച്ചും നിർബന്ധ നമസ്‌കാരങ്ങൾ പ്രധാന്യത്തോടെ നിർവഹിക്കുക. കൂടാതെ റസൂലുല്ലാഹി (സ) വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പഠിപ്പിച്ച നമസ്‌കാരങ്ങളും അനുഷ്ടിക്കുക.അറിയുക സഹനതയുളളവരോടൊപ്പം അല്ലാഹുവിന്റെ സ്‌നേഹവും സഹായവും സദാ ഉണ്ടായിരിക്കുന്നതാണ്.
154. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള മരണവും നഷ്ടങ്ങളും സമുന്നത സൗഭാഗ്യംവും ശ്വാശത ജീവിതവുമാണ്.* സത്യ സരണിയിൽ സഹനതയോടെ മുന്നേറുന്നതിലൂടെ ഇരുലോക വിജയം ലഭിക്കുന്നതാണ്. എന്നാൽ ഈ വഴിയിലുള്ള ത്യാഗ പരിശ്രമങ്ങൾക്കിടയിൽ വിവിധ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ചിലവേള ജീവൻ തന്നെ സമർപ്പിക്കേണ്ടിവരും ആകയാൽ ഓർക്കുക, ഈ മാർഗ്ഗത്തിലുള്ള സർവ്വ നഷ്ടങ്ങളും ലാഭമാണ്. മരണം ശ്വാശത ജീവിതവുമാണ്. അതെ, അല്ലാഹുവിന്റെ മാർഗ്ഗത്തിലായി കൊല്ലപ്പെടുന്നവർ മരിക്കുന്നില്ല. അവരെ മരിച്ചവരായി കാണുകയും ചെയ്യരുത്. നിങ്ങൾക്ക് അവരുടെ ജീവിതം മനസ്സിലാക്കാൻ കഴിവില്ലങ്കിൽ അവർ സമുന്നതവും ശ്വാശതവുമായ ജീവിതം പ്രാപിച്ചവരാണ് ഇക്കാര്യം ഉണരുന്നതിലൂടെ ധീരതയുടെ ആത്മാവിന് ശക്തി പകരുന്നതാണ്.
155. പരീക്ഷണങ്ങളിൽ പതറരുത്. * നേതൃത്വത്തിന്റെയും മാതൃകാ ജീവിതത്തിന്റെയും വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതിനാൽ അതിന് വേണ്ടി നിങ്ങളെ പാകമാക്കുന്നതിന് പടച്ചവൻ നിങ്ങൾക്ക് വിവിധ പരീക്ഷണങ്ങൾ നൽകുന്നതാണ്. അതിൽ നിങ്ങൾ സഹനതയോടെ അടിയുറച്ച് നിന്നാൽ നിങ്ങൾക്ക് വലിയ ഔനിത്യം ലഭിക്കുന്നതാണ്. ഭയം, ക്ഷാമം,ദാരിദ്ര്യം, വിവിധ നാശനഷ്ടങ്ങൾ, സാമ്പത്തിക ഞെരുക്കം എന്നിങ്ങനെ പരീക്ഷണങ്ങൾ ഉണ്ടാകും. ഈ സന്ദർഭങ്ങളിൽ സത്യസത്യങ്ങൾ തിരിച്ചറിഞ്ഞ് നേർമാർഗ്ഗത്തിൽ ഉറച്ച് നിൽക്കുന്നവർ സത്യത്തിന്റെ യഥാർത്ഥ വ്യക്താക്കളാണ്. അവർ മാനവരാശിയുടെ നന്മക്ക് വേണ്ടി സർവ്വ വിധ ത്യാഗ പരിശ്രമങ്ങൾ നടത്തുകയും നാശ നഷ്ടങ്ങൾ സഹിക്കുകയും ചെയ്യുന്നതാണ്.
156. എല്ലാം അല്ലാഹുവിൽ നിന്നും ഉള്ളതാണ്, എല്ലാം അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതുമാണ്.* സത്യ സരണിയിൽ സഹനതയോടെയും നന്ദിയോടെയും അടിയുറച്ച് നിൽകുന്നതിന് മനസ്സിൽ ഇപ്രകാരം ഉറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കുക. നാം എല്ലാവരും നമ്മുടെ സർവ്വതും പടച്ചവനുള്ളതാണ്. അത്‌കൊണ്ട് പടച്ചവന് പൊരുത്തമായ വഴിയിൽ ചിലവഴിക്കപ്പെട്ട സർവ്വ വസ്തുക്കളും യഥാ സ്ഥാനത്താണ് സംഭവിച്ചിരിക്കുന്നത്. ഇനി സംഭവിച്ചില്ലങ്കിൽ തന്നെ അവസാനം നാം എല്ലാവരും പടച്ചവന്റെ അരികിൽ എത്തിച്ചേരേണ്ടവരാണ്. അത്‌കൊണ്ട് ഏറ്റവും നല്ലത് പടച്ചവന് പൊരുത്തമായ വഴിയിൽ ജീവനും സർവ്വ വസ്തുക്കളും ചിലവഴിച്ച നിലയിൽ പടച്ചവന്റെ മുന്നിൽ ഹാജരാകലാണ്.
157. സഹനതയും നന്ദിയുമുള്ളവരെ പടച്ചവൻ ഇരുലോകത്തും ധാരാളമായി അനുഗ്രഹിക്കും.*സഹനതയും നന്ദിയും മുറുകെ പിടിച്ച്‌കൊണ്ട് പടച്ചവന്റെ മാർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കുകയും ത്യാഗങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്നവർക്ക് പടച്ചവന്റെ ഭാഗത്ത് നിന്നും വിശിഷ്ട അനുഗ്രഹങ്ങൾ വർഷിക്കുന്നതാണ്. പടച്ചവന്റെ പ്രത്യേക കാരുണ്യം അവരുടെ മേൽ സദാ തണൽ വിരിച്ച് നിൽകുന്നതാണ്. അവർ സർവ്വ ഘട്ടങ്ങളിലും ശരിയായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതാണ്.
158. അല്ലാഹുവിന്റെ ദ്യഷ്ടാന്തമായ സഫയും മർവയും സഹനത പഠിപ്പിക്കുന്നു.* കഅ്ബാ ശരീഫിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന രണ്ട് മലകളാണ് സഫയും മർവ്വയും അവരണ്ടിനുമിടയിൽ സഅ്‌യ് ചെയ്യേണ്ടത് ഹജ്ജിലെ പ്രധാനപ്പെട്ട കർമ്മമാണ്. എന്നാൽ ബഹുദൈവാരധകർ അവിട വിഗ്രഹങ്ങളെ വെച്ച് ആരാധിച്ചിരുന്നു. റസൂലുല്ലാഹി (സ)യിലൂടെ തൗഹീദിന്റെ പ്രകാശം പരന്നപ്പോൾ ഹജ്ജും നിയമമാക്കപ്പെട്ടു. എന്നാൽ അവിടെ വിഗ്രഹാരാധന നടന്നിരുന്നതിനാൽ ചില സ്വഹാബികൾക്ക് സഅ്‌യ് ചെയ്യുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. ഇത്തരുണത്തിൽ അല്ലാഹു മനസ്സിലാക്കിത്തരുന്നു: സഫാ മർവ്വക്ക് ഇടയിലുള്ള സഅ്‌യ് ഹജ്ജിന്റെ പ്രധാന കർമ്മമാണ് അത് ചെയ്യുന്നതിന് യാതൊരു പാപവുമില്ല. മറിച്ച് വലിയ നന്മയാണ്. പടച്ചവന്റ കൽപ്പനകൾ താത്പര്യത്തോടെ നിർവഹിക്കുന്നവരുടെ നന്മകളെ പടച്ചവൻ നന്നായി അറിയുന്നതും വളരെയധികം വിലമതിക്കുന്നതും ഉത്തമ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അതിന് ഇവിടെ നന്മകൾ പ്രവർത്തിച്ച മഹാത്മാക്കളുടെ വിശിഷ്യാ അല്ലാഹുവിന്റെ ഉത്തമ ദാസി ഹാജർ ബീവി (റ)യുടെ മഹനീയ ഗുണമായ സഹനതയുടെ ചരിത്രം ഇവിടെ നിന്നും പഠിക്കുകയും പകർത്തുകയും ചെയ്യുക.
159. സത്യം മറച്ചുവെക്കുന്നത് മഹാപാപം.* നന്മ പ്രചരിപ്പിക്കലും തിന്മ തടയലും മുസ്‌ലിം സമുദായത്തിന്റെ കർത്തവ്യമാണ്. മുഹമ്മദീ സമുദായത്തെ പടച്ചവൻ നിയോഗിച്ചിരിക്കുന്നത് സത്യസന്ദേശത്തെ പഠിക്കാനും പകർത്താനും മുഴുവൻ ജനങ്ങൾക്കും എത്തിച്ച് കൊടുക്കാനുമാണ്. സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കലും നീതിയുടെ സംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും തിന്മകളുടെ വിപാടനത്തിനും പരിശ്രമിക്കലും ഈ സമുദായത്തിന്റെ പ്രധാന ബാധ്യതയാണ്. മുൻകാല വേദക്കാർ ഇതിൽ വീഴ്ച വരുത്തി അവർ വേദ വിജ്ഞാനം ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം പരിമിതപ്പെടുത്തുകയും പൊതുജനങ്ങളെ അതിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തു. തത്ഭലമായി അജ്ഞതയും തിന്മകളും പരന്നു. പടച്ചവൻ പറയുന്നു: സത്യത്തെ മറച്ച് വെക്കുന്നത് നിസാര പാപമല്ല അല്ലാഹുവും മലക്കുകളും മുഴുവൻ മനുഷ്യരും ജിന്നുകളും സർവ്വ സൃഷ്ടികളും അത്തരം ആളുകളുടെ മേൽ ശാപം ചൊരിയുന്നതാണ്. കൂടാതെ സത്യം മറച്ച് വെച്ചത് കാരണം വഴികേടിലായ ആളുകളുടെ കുറ്റങ്ങൾ മറച്ച് വെച്ചവരുടെ മേൽ ചുമത്തപ്പെടുന്നതാണ്.
160. പശ്ചാത്തപിക്കുകയും കാര്യം വ്യക്തമാക്കുകയും ചെയ്താൽ മാപ്പ് നൽകപ്പെടുന്നതാണ്.* അതെ, സത്യം മറച്ച് വെക്കുന്ന കഠിന കുറ്റത്തിൽ നിന്നും പിൻമാറുകയും ജീവിതം ശരിയാക്കുകയും സത്യം തുറന്ന് അറിയിക്കുകയും ചെയ്യുന്നവർക്ക് ശാപത്തിന് പകരം കാരുണ്യത്തിന് അർഹരാകുന്നതാണ്. പടച്ചവൻ അവർക്ക് പൊറുത്തു കൊടുക്കുന്നതും അവരുടെ മേൽ കരുണ ചൊരിയുന്നതുമാണ്. കാരണം അല്ലാഹു വളരെ പൊറുക്കുന്നവനും പശ്ചാതാപം സ്വീകരിക്കുകയും ചെയ്യുന്നവനാണ്.
161. നിഷധവും നന്ദികേടും മഹാപാപം. സത്യത്തിനെ മറച്ച് വെക്കുന്നത് മഹാ നന്ദികേടാണ്. അതിലൂടെ മഹാപാപമായ നിഷേധം പടരുന്നതാണ്. ആകയാൽ ഈ ദുർഗുണങ്ങളിൽ നിന്നും പശ്ചാതപിക്കാതെ നിഷേധത്തിന്റെ അവസ്ഥയിൽ ഈ ലോകത്ത് നിന്നും യാത്രയാകുന്നവർ എന്നും ശപിക്കപ്പെടുന്നവരാണ്.
162. സത്യത്തെ തള്ളിയവർ നരകത്തിലാണ്.* ഇപ്രകാരം സത്യത്തെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്തവർ നരകത്തിൽ പ്രവേശിക്കപ്പെടുന്നവരാണ്. യാതൊരു ഇളവും നൽകപ്പെടാതെ അവർ നിരന്തരം ശിക്ഷയിൽ കഴിയുന്നതാണ്.
163. ഏകനായ പടച്ചവനെ ആരാധിക്കുക.* നിങ്ങളെല്ലാവരുടേയും സർവ്വവിധ ആരാധനകൾക്കുമർഹൻ ഏകനായ പടച്ചവനാണ്. പടച്ചവന്റെ ശിക്ഷയിൽ നിന്നും രക്ഷപെട്ട് അനുഗ്രഹ കാരുണ്യങ്ങൾക്ക് പാത്രീപൂതരാകുക. പടച്ചവൻ നിങ്ങളോട് ഇരുലോകത്തും കാരുണ്യം ചൊരിയാൻ ആഗ്രഹിക്കുന്നു. അത്‌കൊണ്ടാണ് നിങ്ങൾക്ക് നേർമാർഗ്ഗം കാട്ടിത്തരുന്നത്.
164. പ്രപഞ്ച വ്യവസ്തിതി പടച്ചവന്റെ ഏകത്വം വിളിച്ചറിയിക്കുന്നു.* പടച്ചവന്റെ ഏകത്വവും അപാരമായ കഴിവും കാരുണ്യവും മനസ്സിലാക്കുന്നതിനും പ്രപഞ്ച സൃഷ്ടിപ്പിലും വ്യവസ്തികളിലും ചിന്തിക്കുക. ഈ ലോകം മുഴുവനും സർവ്വ സമ്പൂർണ്ണനും തന്ത്രജ്ഞനുമായ ഒരു രക്ഷിതാവിന്റെ നിയന്ത്രണത്തിലുള്ളതാണെന്നും അതിൽ മറ്റാരുടേയും കൈ കടത്തൽ യാതൊരുവിധ പങ്കാളിത്വവും ഇല്ലന്നും ഇത് വിളിച്ചറിയിക്കുന്നു.
165. കാരുണ്യ നീതികൾ നിറഞ്ഞ അല്ലാഹുവിനെ അതിയായി സ്നേഹിക്കുക.*പടച്ചവന്റെ ഏകത്വം വിളിച്ചറിയിക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടും ചിലർ ഇതര സൃഷ്ടികളെ സ്രഷ്ടാവിന് തുല്യമായി കാണുകയും സ്രഷ്ടാവിനോടു മാത്രം പാടുള്ള കാര്യങ്ങൾ അവയോട് പുലർത്തുകയും ചെയ്യുന്നു. പടച്ചവന്റെ പ്രത്യേക വിശേഷണങ്ങളിലും അവകാശങ്ങളിലും ആദരവിലും മറ്റുള്ളവരെ പങ്ക് ചേർക്കുന്നത് കഠിന കുറ്റമാണ്. സത്യവിശ്വാസികൾ പടച്ചവനെ മാത്രം ആരാധിക്കുകയും പടച്ചവനോട് ഭയഭക്തിയും മതിയായ സ്‌നേഹവും പുലർത്തുകയും ചെയ്യുന്നവരാണ്. ഇഹലോകത്തെ ചെറിയ ശിക്ഷകൾ കാണുമ്പോൾ പടച്ചവന്റെ പരലോക ശിക്ഷയെ കുറിച്ച് ബഹുദൈവാരധകർ ഉണർന്നിരുന്നെങ്കിൽ നന്നായിരുന്നു. നാളെ പരോകത്ത് വലിയ ശിക്ഷകൾ കാണുമ്പോൾ പടച്ചവൻ വലിയ കാരുണ്യവാനായതിനോടൊപ്പം കഠിനമായി ശിക്ഷിക്കുന്നവനാണ് എന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നതാണ്.
166. പരലോകത്ത് തെറ്റായ ബന്ധങ്ങൾ പൊട്ടി പോകുന്നതാണ്.* പടച്ചവനെ ആരാധിക്കുന്നവർ പ്രവാചകരെ പിൻപറ്റാൻ ശ്രദ്ധിക്കേണ്ടതാണ്. വഴികെട്ട നേതാക്കളെ പിൻപറ്റുന്നവർ അറിയുക. അവർ നാളെ അനുയായികളിൽ നിന്നും ഒഴിഞ്ഞ് മാറുകയും ശിക്ഷയിൽ കുടുങ്ങുകയും ചെയ്യുന്നതാണ്. അന്ന് മുഴുവൻ ബന്ധങ്ങളും മുറിയുന്നതാണ്. ഒരു തന്ത്രങ്ങളും വിലപോകുകയില്ല. ആകയാൽ ജാഗ്രതയിൽ കഴിയുകയും മോശപ്പെട്ട നേതാക്കളിൽ നിന്നും അകന്ന് മാറുകയും യഥാർത്ഥ നായകനെ പിൻപറ്റുകയും ചെയ്യുക.
167. തെറ്റായ ബന്ധമുള്ളവർ പരലോകത്ത് ദു:ഖിക്കുന്നതാണ്.*നാളെ പരലോകത്ത് അസത്യവാദികളായ നേതാക്കൾ അനുയായികളിൽ നിന്നും ഒഴിഞ്ഞ് മാറുമ്പോൾ അവർക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച അനുയായികൾ അവരുടെ അദ്ധ്വാനം നിശ്ഫലമായല്ലോ എന്നോർത്ത് വ്യസനിക്കുന്നതാണ്. ഇഹലോകത്തേക്ക് മടങ്ങി ഇവരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലന്ന് വ്യക്തമാക്കുകയും അവരുടെ നേതൃത്വത്തെ നിന്ദിക്കുകയും ചെയ്താൽ കൊള്ളാമെന്ന് മോഹിക്കുന്നതാണ്. പക്ഷെ മോഹങ്ങൾ മോഹങ്ങൾ മാത്രമായിരിക്കും രക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് ലഭിക്കുന്നതല്ല.
168. അനുവദനീയവും പരിശുദ്ധവുമായത് ഉപയോഗിച്ച് കൊള്ളുക.* അല്ലാഹു അനുവദനീയമാക്കിയ ഒന്നിനേയും നിഷിദ്ധമാക്കരുത്. നിഷിദ്ധമാക്കിയ ഓന്നിനേയും അനുവദനീയമാക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് പിശാചിനെ അനുകരിക്കലാണ്. പിശാച് മനുഷ്യന്റെ വ്യക്തമായ ശത്രുവാണ്. അനുവദനീയം എന്നതിനോടൊപ്പം പരിശുദ്ധം എന്നുകൂടി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. അതായത് സമ്പത്ത് അനുവദനീയമായതിനോടൊപ്പം ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളിൽ നിന്നും ശുദ്ധമായിരിക്കണം. ബാഹ്യമായ മാലിന്യം പുരണ്ട ആഹാര പാനീയങ്ങളും വസ്തുക്കളും ഉപയോഗിക്കരുത്. അത് പോലെ ആന്തരിക മാലിന്യങ്ങളേയും സൂക്ഷിക്കണം. ഉദാഹരണത്തിന് അനുവദനീയമായ മൃഗത്തിന്റെ മാംസം അനുവദനീയമാണ്. പക്ഷെ അത് കരസ്ഥമാക്കിയത് അനുവദനീയമായ നിലയിലായിരിക്കണം. മോഷണം, അപഹരണം,പലിശ,കൈക്കൂലി പോലുള്ളവ ആകരുത്.
169. പിശാചിന്റെ ദുർബോധനങ്ങളെ സൂക്ഷിക്കുക.* സ്വന്തം ഇഷ്ടങ്ങളും നാടിന്റെ ആചാരങ്ങളും നോക്കിക്കൊണ്ട് ഇത് അനുവദനീയവും മതകാര്യവുമാണെന്ന് പറയാൻ പാടില്ല. ഇത് പൈശാചിക ദുർബോധനമാണ്. പിശാച് ഇതിലൂടെ തിന്മകളിലേക്കും മ്ലേച്ചതകളിലേക്കും കൊണ്ടെത്തിക്കുന്നതാണ്.
170. വഴികെട്ട മുൻഗാമികളെ പിൻപറ്റരുത്. സന്മാർഗികളെ പിൻപറ്റുക.* നമ്മുടെ ലക്ഷ്യം പടച്ചവന്റെ വിധിവിലക്കുകൾ അനുസരിക്കലാണ്. അത് പടച്ചവൻ പ്രവാചകൻമാരിലൂടെ വ്യക്തമാക്കി. പ്രവാചക സന്ദേശങ്ങളുടെ വെളിച്ചത്തിൽ സച്ചരിതരായ പണ്ഡിത മഹത്തുക്കൾ അത് വിവരിച്ച് തരികയും ചെയ്തു. മഹാന്മാരായ സഹാബത്ത്, ഉന്നത താബിഉകൾ, മുജ്തഹിദുകളായി ഇമാമുകൾ, മുതലായവർ അതിൽ പെട്ടതാണ്. അവർ ഖുർആൻ ഹദീസുകളെ ശരിയായ നിലയിൽ മനസ്സിലാക്കിയിട്ടുണ്ട് എന്ന സദ്ഭാവനയുടെ അടിസ്ഥാനത്തിൽ അവരെ പിൻപറ്റുന്നത് തീർത്തും ശരിയാണ്. എന്നാൽ അതിനെ അവഗണിച്ച്‌കൊണ്ട് ശരിയായ വിവരമില്ലാത്തവരും വഴിതെറ്റിയവരുമായ ആളുകളുടെ അഭിപ്രായങ്ങളെ സന്മാർഗ്ഗം എന്ന് പറഞ്ഞ് പിൻപറ്റുന്നത് തെറ്റാണ്. അതെ, പൂർവ്വികൻമാർ ചെയ്ത് വന്നത് എന്നതല്ല വിഷയം പൂർവികൻമാർ ബുദ്ധിയും ബോധവുമുള്ള സന്മാർഗ്ഗികൾ ആയിരുന്നോ അല്ലയോ എന്നതാണ് വിഷയം.
171. നിഷേധത്തിലൂടെ സത്യം ഗ്രഹിക്കാനുള്ള ശേഷിയില്ലാതാകുന്നു.* അങ്ങനെ മനുഷ്യൻ മൃഗതുല്യനായിത്തീരുന്നതാണ്. അല്ലാഹു മനുഷ്യന് ബുദ്ധിയും ഗ്രാഹ്യവും നൽകിയിട്ടുണ്ട്. പടച്ചവന്റെ സന്ദേശങ്ങൾ മനസ്സിലാക്കുന്നതിനും ഉൾകൊള്ളുന്നതിനും അതിനെ വിനയോഗിക്കേണ്ടതാണ്. അപ്രകാരം ചെയ്യത്തവർ മൃഗങ്ങളെ പോലെ മാറുന്നതാണ്. മൃഗങ്ങൾ ഇടയന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുകയും ഗ്രഹിക്കുകയും ഇല്ല. അതെ, മനുഷ്യരെ സത്യം മനസ്സിലാക്കാൻ ആഗ്രഹവും പരിശ്രമവും ഇല്ലങ്കിൽ അവൻ മൃഗത്തെപ്പോലെ ആയിത്തീരുന്നതാണ്. മാത്രമല്ല ഒന്നും ഗ്രഹിക്കാത്ത അന്ധനും, ബധിരനും, മൂകനുമായി അധപതിക്കുന്നതാണ്.
172. അനുവദനീയമായത് ഉപയോഗിച്ച് പടച്ചവന് നന്ദി രേഖപ്പെടുത്തുക.* പരിശുദ്ധ വസ്തുക്കൾ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സത്യ വിശ്വാസം സ്വീകരിച്ചതിനാൽ പടച്ചവൻ അനുവദിച്ച വസ്തുക്കളെ നിശിദ്ധമായി കാണരുത് അവയെ സസന്തോഷം ഉപയോഗിക്കുകയും അതിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക. ഇതുതന്നെയാണ് പടച്ചവനോടുള്ള അടിമത്വത്തിന്റെ പ്രേരണ. ഇപ്രാകാരം ചെയ്താൽ അനുവദനീയ കാര്യങ്ങളും ആരാധനയായി മാറുന്നതാണ്.
173. നിർബന്ധിത സാഹചര്യത്തിലല്ലാതെ നിഷിദ്ധ വസ്തുക്കൾ ഉപയോഗിക്കരുത്.* അല്ലാഹു ഏതാനും ആഹാര പാനീയങ്ങൾ പ്രത്യേകംനിഷിദ്ധമാക്കിയിരിക്കുന്നു. ഒന്ന്, അറുക്കപ്പെടാതെ സ്വയം മരിക്കുകയോ നിയമം പാലിക്കപ്പെടാതെ അറുക്കപ്പെടുകയോ ചെയ്ത മൃഗം. എന്നാൽ മത്സ്യംവും വെട്ടുകിളിയും ഭക്ഷിക്കാവുന്നതാണ്.(ഇബ്‌നുമാജ) അവയെ അറുക്കപ്പെടേണ്ടതില്ല. അറുക്കപ്പെടാത്ത മൃഗത്തിന്റെ തോല് ഊറക്കിട്ടാൽ ശുദ്ധമാകുന്നതാണ്. (തിർമിദി) രണ്ട്, രക്തം. ഇത്‌കൊണ്ടുള്ള ഉദ്ദേശം. ഞരമ്പുകളിലുള്ള ഒഴുകുന്ന രക്തമാണെന്ന് ഖുർആൻ തന്നെ വിവരിച്ചിട്ടുണ്ട്. (അൻആം 145) മൂന്ന്, പന്നിമാംസം. മൃഗങ്ങളെ സാധാരണ ആഹരത്തിന് ഉപയോഗിക്കുത് കൊണ്ടാണ് പന്നിമാംസം എന്ന് പറഞ്ഞത്. പന്നിയുടെ എല്ല്, തോൽ, കൊഴുപ്പ് മുതലായ മുഴുവൻ വസ്തുക്കളും നിഷിദ്ധമാണ്. നാല്, അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ അറുക്കപ്പെട്ടത്. ഇതിന് രണ്ട് രൂപമുണ്ട്. 1, അറുക്കപ്പെടുന്ന സമയത്ത് അല്ലാഹു അല്ലാത്തവരുടെ നാമം പറയുക. ഇത് നിഷിദ്ധമാണ് എന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു. 2, അല്ലാഹു അല്ലാത്ത ആരുടേയെങ്കിലും പേരിൽ നേർച്ച നേരുകയും അറുക്കപ്പെടുന്ന സമയത്ത് അല്ലാഹുവിന്റെ നാമം പറയപ്പെടുകയും ചെയ്തത്. അറവിന് മുമ്പ് തൗബാ ചെയ്യാത്ത പക്ഷം ഇതും നിഷിദ്ധമാണ്. ദൗർഭാഗ്യവശാൽ ഇന്ന് ധാരാളം മുസ്‌ലിംകൾ ഇത് ചെയ്യുന്നുണ്ട്. അല്ലാഹു കാക്കട്ടെ.! എന്നാൽ പടച്ചവന്റെ പേരിൽ അറുക്കപ്പെട്ട ശേഷം അതിനെ ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാൻമാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. ശേഷം അല്ലാഹു പറയുന്നു: ആരങ്കിലും ജീവൻ രക്ഷിക്കാൻ നിർബന്ധിതനായാൽ നിഷിദ്ധമായ ആഹാരം ഭക്ഷിക്കാവുന്നതാണ്. നിർബന്ധിത അവസ്ഥ രണ്ട് രീതിയിലാണ്. ഒന്ന്, ജീവൻ നഷ്ടപ്പെടുന്ന വിശപ്പ് ഉണ്ടാകുകയും അനുവദനീയമായ ആഹാരം ലഭിക്കാതിരക്കുകയും ചെയ്യുക. രണ്ട്, നിഷിദ്ധമായ ആഹാരം ഭക്ഷിക്കാൻ നിർബന്ധിക്കപ്പെടുകയും ഭക്ഷിച്ചില്ലങ്കിൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടായിരിക്കുകയും ചെയ്യുക. ഈ നിർബന്ധിതാഅവസ്ഥക്ക് രണ്ട് നിബന്ധനകളുണ്ട്. 1, പടച്ചവന്റെ നിയമം ലംഘിക്കാൻ ആഗ്രഹമുണ്ടായിരിക്കരുത് 2, ആവശ്യത്തെക്കാൾ കൂടുതൽ ഉപയോഗിക്കരുത്.
174. സത്യം മറച്ചു വെയ്ക്കുന്നവർക്ക് കഠിന ശിക്ഷയുണ്ട്.* സത്യത്തിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാതെ മറച്ച് വെക്കുന്നതിലൂടെ ജനങ്ങൾ അജ്ഞതയിലും അന്തവിശ്വാസത്തിലും അനാചാരങ്ങളിലും അകപ്പെടുന്നതാണ്. അത്‌കൊണ്ട് സത്യം മറച്ച് വെക്കുന്നത് കഠിന കുറ്റമാണ്. അതിന്റെ പേരിൽ ചിലപ്പോൾ ഭൗതിക സമ്പത്ത് ലഭിക്കുമെങ്കിൽ അത് നരകാഗ്നിയാണ്. പരലോകത്തിൽ അവർ എത്തുമ്പോൾ പടച്ചവൻ അവരോട് കോപം പുലർത്തുന്നതാണ്. അവർക്ക് പാപങ്ങൾ പൊറുത്തുകൊടുത്ത് അവരെ ശുദ്ധീകരിക്കുന്നതല്ല. അവർക്ക് വേദനാജനകമായ ശിക്ഷ നൽകുന്നതുമാണ്.
175. സത്യം മറച്ചു വെയ്ക്കുന്നവർ വഴികേട് വിലയ്ക്ക് വാങ്ങിയവരാണ്.* സത്യം മനസ്സിലാക്കിയിട്ടും അതിനെ ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാതെ മറച്ച് വെക്കുന്നവർ. പടച്ചവൻ അവർക്ക് കനിഞ്ഞരുളിയ സന്മാർഗ്ഗത്തെ വിട്ട് ദുർമാർഗ്ഗത്തെ വാങ്ങിയവരാണ്. പടച്ചവൻ അവർക്ക് പാപമോചനത്തിന്റെയും പൊരുത്തത്തിന്റയും ഉന്നത പാത കാട്ടിക്കൊടുത്തിരുന്നു. എന്നാൽ അവർ അതിന് പകരം നരകത്തിലേക്കുള്ള വഴി തിരഞ്ഞെടുത്തു. നരക ശിക്ഷ സഹിക്കാൻ നരകം തിരഞ്ഞെടുത്തവരുടെ മനക്കരുത്ത് ഭയങ്കരം തന്നെ.!!
176. അനാവശ്യ തർക്കങ്ങളിൽ കുടുങ്ങിയവർ വലിയ അപകടത്തിലാണ്.* പടച്ചവൻ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചു. അതിനെ സത്യ സന്ദേശങ്ങൾ വളരെ വ്യക്തവും സരളവുമാണ്. പക്ഷെ ചിലർ അവാവശ്യ തർക്കങ്ങളിലും വ്യഖ്യാനങ്ങളിലും ഭിന്നതകളിലും കുടുങ്ങുകയും സത്യത്തിൽ നിന്നും വളരെ വിധൂരത്തേക്ക് മാറിപ്പോകുകയും ചെയ്തു.രസത്യ സന്ദേശത്തിന്റെ വിഷയത്തിലുള്ള നിന്ദ്യതകൾ മുഴുവൻ അവരുടെ സ്രിഷ്ടിയാണ്. സത്യസന്ദേശത്തിൽ യാതൊരു ഭിന്നതയുമില്ല.
മആരിഫുല് ഹദീസ്
നാല് ഖലീഫമാരുടെ മഹത്വങ്ങൾ.
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
റസൂലുല്ലാഹി ﷺ ചില വചനങ്ങളിൽ മഹത്തുക്കളായ അബൂബക്ർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ) എന്നിവരുടെ മഹത്വങ്ങൾ വിവരിക്കുകയും, ചില നിവേദനങ്ങളിൽ ഉസ്മാൻ (റ)നെ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് മഹത്വങ്ങൾ വിവരിച്ചതുപോലെ, ചില തിരുവചനങ്ങളിൽ അലിയ്യ് (റ)നെയും ചേർത്ത് മഹത്വങ്ങൾ വിവരിച്ചിട്ടുണ്ട്. അതിൽ ഏതാനും ഹദീസുകൾ ഇവിടെ ഉദ്ധരിക്കുന്നു.
196. അലിയ്യ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: അല്ലാഹുവിന്റെ കാരുണ്യം അബൂബക്റിന്റെ മേൽ വർഷിക്കട്ടെ; അദ്ദേഹം സ്വന്തം മകളായ ആഇശയെ എനിക്ക് വിവാഹം കഴിച്ചു തന്നു. ഹിജ്റയുടെ കേന്ദ്രമായ മദീനാ മുനവ്വറയിൽ എത്തിക്കുന്നതിനുവേണ്ടി എനിക്ക് യാത്രയുടെയും മറ്റും സൗകര്യങ്ങൾ ചെയ്തു തന്നു. ബിലാലിനെ സ്വന്തം സമ്പത്തുകൊണ്ട് വാങ്ങി മോചിപ്പിച്ചു. ഉമറിന്റെ മേൽ അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ; കൈപ്പേറിയതാണെങ്കിലും അദ്ദേഹം സത്യം പറയുന്നു. അദ്ദേഹത്തിന്റെ ഈ തുറന്ന സമീപനം കാരണം അദ്ദേഹത്തെ അധികമാരും സുഹൃത്തുക്കളായി സ്വീകരിക്കാറില്ല. അല്ലാഹുവിന്റെ കാരുണ്യം ഉസ്മാന്റെ മേൽ വർഷിക്കട്ടെ; അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് മലക്കുകളും അദ്ദേഹത്തോട് ലജ്ജ പുലർത്തുന്നു. അല്ലാഹുവിന്റെ കാരുണ്യം അലിയുടെ മേൽ വർഷിക്കട്ടെ; അല്ലാഹുവേ, അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം സത്യത്തെയും നീ സഹവാസിയാക്കണേ. (തിർമിദി)
വിവരണം: റസൂലുള്ളാഹി ﷺ ഈ വചനത്തിൽ സച്ചരിതരായ നാല് ഖലീഫമാർക്ക് വേണ്ടി കാരുണ്യത്തിന്റെ പ്രാർത്ഥന നടത്തിയിരിക്കുന്നു. ആദ്യം ഒന്നാം ഖലീഫയായ അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ വിഷയത്തിൽ കാരുണ്യത്തിന് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് സൽകർമ്മങ്ങൾ അനുസ്മരിച്ചിരിക്കുന്നു. ഒന്ന്, അദ്ദേഹം സ്വന്തം മകളായ ആഇശ സിദ്ദീഖ (റ)യെ റസൂലുല്ലാഹി ﷺക്ക് വിവാഹം കഴിച്ചു കൊടുത്തു. റസൂലുല്ലാഹി ﷺക്ക് ഇതല്ലാതെ ഇതര പത്നിമാർ ഉണ്ടായിരുന്നിട്ടും ആഇശ (റ)യെ പ്രത്യേകം പറയാനുള്ള കാരണം, ഖദീജ (റ)യുടെ സമ്പൂർണ്ണമായ വിശ്വാസവും വിജ്ഞാനവും പ്രത്യേകമായ ചിന്തയും കാരണമായി റസൂലുള്ളാഹി ﷺക്ക് വലിയ സമാധാനം നൽകിയതുപോലെ, മഹതിയുടെ വിയോഗാനന്തരം റസൂലുള്ളാഹി ﷺക്ക് അസാധാരണമായ ദുഃഖവും വ്യസനവും ഉണ്ടായപ്പോൾ അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ മകൾ ആഇശ (റ) റസൂലുള്ളാഹി ﷺയുടെ പത്നിയാകുമെന്ന് അദൃശ്യ ലോകത്തുനിന്നും റസൂലുല്ലാഹി ﷺക്ക് സൂചന ലഭിച്ചു. അന്ന് അവർ വളരെ പ്രായം കുറഞ്ഞവരായിരുന്നെങ്കിലും റസൂലുല്ലാഹി ﷺ ഈ അദൃശ്യ സൂചന കാരണമായി ഇക്കാര്യം അല്ലാഹുവിങ്കൽ തീരുമാനിക്കപ്പെട്ടു എന്ന് മനസ്സിലാക്കി. അങ്ങനെ ഖദീജ (റ)യെപ്പോലെ തന്നെ ആഇശ (റ)യുമായിട്ടുള്ള ജീവിതവും റസൂലുള്ളാഹി ﷺക്ക് അങ്ങേയറ്റം നന്മകൾക്കും സമാധാനത്തിനും കാരണമായി.
അങ്ങനെ ഖൗല ബിൻത് ഹകീം എന്ന സദ്‌വൃത്തയായ ഒരു മഹതി അബൂബക്ർ (റ)നോട് റസൂലുല്ലാഹി ﷺയുടെ വിവാഹാലോചനയുടെ കാര്യം അറിയിച്ചു. ആ സമയത്ത് ആഇശ (റ)ക്ക് വളരെ പ്രായം കുറഞ്ഞവരായിരുന്നു. കൂടാതെ, ജുബൈർ ബിനു മുത്വ്ഇം തന്റെ മകനുവേണ്ടി അവരെ ആലോചിക്കുകയും ചെയ്തിരുന്നു. ജുബൈർ ബിനു മുത്വ്ഇം എന്ന മക്കയിലെ പ്രധാന വ്യക്തിത്വം തന്റെ മകനുവേണ്ടി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. മറുഭാഗത്ത്, റസൂലുല്ലാഹി ﷺ-യുടെ മക്കയിലെ സാമ്പത്തികാവസ്ഥ വളരെ ബലഹീനവുമായിരുന്നു. എന്നാൽ, അബൂബക്ർ സിദ്ദീഖ് (റ) ഇതിലേക്കൊന്നും നോക്കാതെ റസൂലുല്ലാഹി ﷺ-ക്ക് സമാധാനം ലഭിക്കട്ടെ എന്നും മകൾക്ക് സൗഭാഗ്യം ഉണ്ടാകട്ടെ എന്നും ആഗ്രഹിച്ചുകൊണ്ട് വിവാഹം കഴിച്ചു കൊടുക്കാൻ സന്നദ്ധരായി.
ചുരുക്കത്തിൽ റസൂലുല്ലാഹി ﷺ ഈ വചനത്തിൽ ആദ്യമായി അദ്ദേഹത്തിന്റെ ഈ ഉപകാരത്തെ എടുത്തു പറഞ്ഞിരിക്കുന്നു. രണ്ടാമതായി പറഞ്ഞ കാര്യം മദീനയിലേക്കുള്ള പലായനത്തിന്റെ സൗകര്യങ്ങൾ ചെയ്തത് അബൂബക്ർ സിദ്ദീഖ് (റ) ആണ് എന്നതാണ്. അവസാനമായി പറഞ്ഞ കാര്യം മക്കാ മുകർറമയിൽ അങ്ങേയറ്റം പീഡനങ്ങൾക്കും ദുഃഖദുരിതങ്ങൾക്കും ഇരയായിരുന്ന ബിലാൽ (റ)നെ അബൂബക്ർ സിദ്ദീഖ് (റ) ചോദിച്ച വിലകൊടുത്ത് വാങ്ങി മോചിപ്പിച്ചു എന്നതാണ്. അബൂബക്ർ സിദ്ദീഖ് (റ) വേറെയും ധാരാളം അടിമകളെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ബിലാൽ (റ) സത്യവിശ്വാസത്തിന്റെ പേരിൽ അങ്ങേയറ്റം മർദ്ദനപീഡനങ്ങൾ സഹിച്ചിരുന്നതിനാൽ റസൂലുല്ലാഹി ﷺ അദ്ദേഹത്തെ മോചിപ്പിച്ച കാര്യം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.
അബൂബക്ർ സിദ്ദീഖ് (റ)ന് ശേഷം രണ്ടാമത്തെ ഖലീഫയായ ഉമർ (റ)ൻ്റെ വിഷയത്തിൽ റസൂലുല്ലാഹി ﷺ കാരുണ്യത്തിന് ദുആ ചെയ്യുകയും അദ്ദേഹത്തിന്റെ വിശേഷണമായി സത്യത്തിന്റെ വിഷയത്തിൽ യാതൊരു ലജ്ജയുമില്ലാതെ അദ്ദേഹം തുറന്ന സമീപനം സ്വീകരിച്ചിരുന്നു എന്ന കാര്യം അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു. അതെ, ആരുടെയും തൃപ്തിയോ അതൃപ്തിയോ നോക്കാതെ പടച്ചവന്റെ പൊരുത്തത്തെ മാത്രം കാംക്ഷിച്ചുകൊണ്ട് സത്യം പറയുന്നവർ, സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവർ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്തിന് അർഹൻ തന്നെയാണ്.
മൂന്നാമത്തെ ഖലീഫ ഉസ്മാൻ (റ)ന് വേണ്ടി കാരുണ്യത്തിന് ദുആ ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ലജ്ജയുടെ കാര്യം പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. നാലാമതായി അലി (റ)ന് കാരുണ്യത്തിന് ദുആ ചെയ്തുകൊണ്ട് അദ്ദേഹത്തോടൊപ്പം എപ്പോഴും സത്യത്തെയും നീതിയെയും കൂട്ടിച്ചേർക്കണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. റസൂലുല്ലാഹി ﷺ ക്രമപ്രകാരം ഈ നാല് മഹാന്മാരെ അനുസ്മരിക്കുകയും അവർക്കുവേണ്ടി കാരുണ്യത്തിന് പ്രാർത്ഥിക്കുകയും ചെയ്തതിലൂടെ ഈ നാല് മഹാന്മാരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠരാണെന്ന് വ്യക്തമാകുന്നു. അതോടൊപ്പം അവരുടെ സ്ഥാനവും ഈ പറഞ്ഞതുപോലെ തന്നെയാണെന്നും മനസ്സിലാകുന്നു. കൂടാതെ ഇവരോരോരുത്തർക്കും ശേഷം അടുത്തയാൾ ഖലീഫയാകും എന്നും ഇതിൽ അറിയിപ്പുണ്ട്. കൂടാതെ, റസൂലുല്ലാഹി ﷺ വേറെയും ധാരാളം ഹദീസുകളിൽ ഇതേ ക്രമത്തിൽ തന്നെ അവരുടെ മഹത്വങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്.
🔹🔹🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
പ്രബോധന വഴിയിൽ ആദരവായ റസൂലുല്ലാഹി ﷺക്ക് ഉണ്ടായ പ്രയാസങ്ങളുടെ ഒരു ഉദാഹരണം.
✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി
തുടക്കത്തിൽ പാരായണം ചെയ്യപ്പെട്ട ആയത്ത്:
وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ.
അവരിൽ ചിലർ സഹനത മുറുകെ പിടിച്ചപ്പോൾ നമ്മുടെ കൽപനപ്രകാരം ജനങ്ങളെ വഴികാണിക്കുന്ന നായകന്മാരെ അവരിൽ നിന്നും നാം നിശ്ചയിച്ചു. അവർ നമ്മുടെ വചനങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു.
(സജദ 24)
നമ്മുടെ ഈ മാർഗ്ഗം അടിമുടി ക്ഷമയുടെതാണ്. സ്വഹീഹുൽ ബുഖാരിയിലെ കിതാബുൽ മഗാസിയിൽ നാം പഠിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. ഹസ്രത്ത് അലി (റ) അൽപ്പം സ്വർണ്ണം തോലിൽ പൊതിഞ്ഞ് തിരുസന്നിധിയിലേക്ക് കൊടുത്തു വിട്ടു. റസൂലുല്ലാഹി ﷺ അത് നാല് വ്യക്തികൾക്ക് വീതിച്ചു നൽകി. അപ്പോൾ ഒരു വ്യക്തി പറഞ്ഞു: ഇവരെക്കാൾ കൂടുതൽ അതിന് അർഹൻ ഞാനാണ്. മറ്റൊരു വ്യക്തി സദസ്സിൻ്റെ ഇടയിൽ എഴുന്നേറ്റ് നിന്ന് റസൂലുല്ലാഹി ﷺയോട് പറഞ്ഞു: اتّق اللّٰه (അല്ലാഹുവിനെ ഭയക്കുക!)
ചിന്തിച്ച് നോക്കൂ. അല്ലാഹുവിനെ ഭയക്കുക! എന്ന വാചകം ആരോടാണ് പറഞ്ഞത്? റസൂലുല്ലാഹി ﷺയോടാണ് പറഞ്ഞത്. ഇതിലൂടെ റസൂലുല്ലാഹി ﷺയോടു പോലും ഇപ്രകാരമുള്ള വാചകങ്ങൾ പറയുന്നവരുണ്ടെന്ന് നാം മനസ്സിലാക്കുക. എന്നാൽ റസൂലുല്ലാഹി ﷺ മറുപടിയായി അരുളി: ഞാൻ അല്ലാഹുവിനെ ഭയന്നില്ലെങ്കിൽ വേറെയാര് ഭയക്കാനാണ്? അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയക്കേണ്ടവൻ ഞാനാണ്. ആ എന്നോട് നിങ്ങൾ പറയുന്നു അല്ലാഹുവിനെ ഭയക്കാൻ! അല്ലാഹു അവൻ്റെ അടിമകൾക്ക് സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു. എന്നാൽ ഈ സമ്പത്ത് വീതിക്കുന്ന വിഷയത്തിൽ നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ?
നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പ്രയാസ പ്രശ്നങ്ങളാണ് റസൂലുല്ലാഹി ﷺക്ക് ഉണ്ടായത്. അല്ലാഹു തന്നെ ഇത് എടുത്തു പറഞ്ഞു റസൂലുല്ലാഹി ﷺയെ സമാധാനിപ്പിക്കുന്നത് നോക്കുക:
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ۞ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ ۞
അവർ പറയുന്ന കാര്യങ്ങളുടെ പേരിൽ താങ്കളുടെ മനസ്സ് ഇടുങ്ങുന്നതായി നാം അറിയുന്നുണ്ട്. ആകയാൽ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് അവന്റെ പരിശുദ്ധി പ്രകീർത്തിക്കുക. സുജൂദ് ചെയ്യുന്നവരിൽ ആവുകയും ചെയ്യുക. (ഹിജ്ർ 97,98)
ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ
ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യയുടെ 31-ാമത് ഫിഖ്ഹ് സെമിനാർ മധ്യപ്രദേശിലെ ബുർഹാൻപൂർ *നഗരത്തിലെ പ്രശസ്ത സ്ഥാപനമായ ദാറുൽ ഉലൂം ശൈഖ് അലി* മുത്തഖിയിൽ വച്ച് 2022 നവംബർ 5 മുതൽ 7 വരെ സംഘടിപ്പിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ഈ സെമിനാറിൽ നാല് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. ആഴത്തിലുള്ള ഗവേഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം അംഗീകരിച്ച തീരുമാനങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നവയാണ്:
1. ജുമുഅ ശരിയാകുന്നതിന് അത് നിർവഹിക്കപ്പെടുന്ന സ്ഥലം പട്ടണം ആകണമെന്ന നിബന്ധന നിലവിലെ സാഹചര്യത്തിൽ പരിശോധിക്കുമ്പോൾ
ഹനഫി മദ്ഹബിൽ ജുമുഅ നമസ്കാരം ശരിയാകുന്നതിൻ്റെ നിബന്ധനകളിൽ പെട്ടതാണ് നിർവഹിക്കപ്പെടുന്ന സ്ഥലം പട്ടണം (مصر) ആവുക എന്നുള്ളത് . ഏതൊക്കെ സ്ഥലങ്ങളിൽ ജുമുആ നിർവഹിക്കാം, പട്ടണമായി പരിഗണിക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം, എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിന്റെ ചുരുക്കം :
ജുമുഅ വളരെയേറെ പ്രാധാന്യമുള്ള നമസ്കാരം ആണ്. ഇന്ത്യ മഹാരാജ്യത്ത് സാധാരണ നമസ്കാരങ്ങളിൽ അശ്രദ്ധ കാണിക്കുന്നവർ പോലും ജുമുഅ വളരെ പ്രാധാന്യത്തോടെ നിർവഹിക്കാറുണ്ട്. അധിക മസ്ജിദുകളിലും ജുമുഅ ഖുതുബയ്ക്ക് മുമ്പായി പ്രാദേശിക ഭാഷകളിൽ ദീനീപരമായ സംസാരങ്ങൾ നടക്കുകയും ഇതിലൂടെ ജനങ്ങൾക്ക് ധാരാളം പ്രയോജനം ഉണ്ടാവുകയും ചെയ്യുന്നു
നിർവഹിക്കപ്പെടുന്ന സ്ഥലം പട്ടണമായി അംഗീകരിക്കുന്നതിൻ്റെ നിബന്ധനകൾ
1. ഒരു നാട്ടിൽ നിത്യോപയോഗ സാധനങ്ങളും ആവശ്യ വസ്തുക്കളും ലഭ്യമാകുന്നെങ്കിൽ അവിടെ ജുമുആ നമസ്കാരം നിർവഹിക്കാവുന്നതാണ്
2. ഒരു നാട്ടിൽ നിത്യോപയോഗ സാധനങ്ങളും ആവശ്യ വസ്തുക്കളും ലഭ്യമാകുന്നില്ലയോ അവിടെ ജുമുആ നമസ്കാരം പാടില്ല .
3. എന്നാൽ ഇവിടെ ജുമാ നമസ്കാരം നടന്നുവരുന്ന സ്ഥലമാണെങ്കിൽ അതിനെ തടയേണ്ടതില്ല
4. നിലവിൽ മുസ്ലിമീങ്ങളെ ദീനിൽ നിന്ന് അകറ്റാനായി ധാരാളം പരിശ്രമങ്ങൾ നടക്കുന്നുണ്ട് സമൂഹത്തിൽ കൂടുതലായി മതനിരാസവും യുക്തിവാദവും ആഴത്തിൽ വേരൂന്നുന്ന അവസ്ഥയിൽ ഇതിനെ പ്രതിരോധിക്കുന്നതിന് ജുമുആ വളരെ പ്രയോജനപ്രദമാണ് . ദീനീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കപ്പെടുന്നതിനുള്ള ഒരു അവസരമാണ് ജുമുആ. കൂടാതെ മുസ്ലീങ്ങളെ ഈ തിന്മകളിൽ നിന്ന് ഉദ്ബോധനാക്കുന്നതിനും ഇതിൽനിന്ന് രക്ഷപ്പെടുത്തുന്നതിനു മായി ചെറിയ ഗ്രാമങ്ങളിൽ പോലും പണ്ഡിതരുടെ അനുവാദത്തോടെ ജുമുആ ആരംഭിക്കാവുന്നതാണ്.
2. താൽക്കാലിക വിവാഹങ്ങൾ
1. ഇസ്ലാമിലെ വിവാഹം ഒരു പരിശുദ്ധമായ ബന്ധമാണ് .അവിവാഹിതരായി സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കൽ ഹറാമാണ് .മുഴുവൻ മുസ്ലിമീങ്ങൾക്കും ഇങ്ങനെയുള്ള ബന്ധങ്ങളിൽ നിന്ന് ഒഴിവാകൽ നിർബന്ധവുമാണ്
2. ഒരു കാലാവധി നിശ്ചയിച്ചുകൊണ്ട് വിവാഹം കഴിക്കൽ ഒരിക്കലും അനുവദനീയമല്ല ഉദാഹരണത്തിന് രണ്ടുവർഷത്തേക്ക് എന്ന കാലാവധിയിൽ വിവാഹം കഴിക്കുന്നത് പോലെ ,അല്ലെങ്കിൽ ഒരു നാട്ടിൽ എത്രനാൾ കഴിയുന്നോ അതുവരെ എന്ന രീതിയിൽ വിവാഹം കഴിക്കുന്നത് പോലെ
3. ഇസ്ലാമിൽ വിവാഹം എന്നത് അവസാനിക്കാത്ത ഒരു ബന്ധമാണ്. തൻറെ ജീവിതം മുഴുവനും ഒരാൾ മറ്റൊരാൾക്ക് ഇണയും തുണയുമായി കഴിഞ്ഞുകൂടേണ്ടതാണ്
4. ഒരാൾ വിവാഹത്തിൻറെ ഈജാബും ഖബൂലും രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ നിർവഹിക്കുകയും എന്നാൽ മനസ്സിൽ ഈ വിവാഹം കുറച്ചുകാലത്തിനുശേഷം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് കരുതുന്നത് വലിയ പാപവും ഇസ്ലാമിക അധ്യാപനങ്ങൾക്കും ശരീഅത്ത് വിവാഹത്തിന് നിശ്ചയിച്ച ലക്ഷ്യങ്ങൾക്കും എതിരാണ് .വധൂവരന്മാർ പരസ്പരം തൃപ്തിയോടെ ഈജാബും ഖബൂലും പറഞ്ഞതിനാൽ നിക്കാഹ് സാധുവാകുന്നതാണ് അപ്പോൾ ആ നിക്കാഹിനെ മരണം വരെ തുടർന്നുകൊണ്ട് പോകുന്നതിനായി പരിശ്രമിക്കൽ പുരുഷന്റെ മേൽ ബാധ്യതയാകുന്നതാണ്
5. ഒരു സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനുശേഷം ഭർത്താവിൽ നിന്നും തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ സ്വന്തമായി വേണ്ടെന്ന് വെക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ് എന്നാൽ പിന്നീട് ആ അവകാശങ്ങളെ സ്ത്രീക്ക് ആവശ്യപ്പെടാവുന്നതാണ് അങ്ങനെ ആവശ്യപ്പെട്ടാൽ അതിനെ നൽകാൻ ഭർത്താവ് ബാധ്യസ്ഥനും ആകുന്നതാണ്.
3. ദാറുൽ ഖളാഇൻ്റെ ചില നടപടികളിൽ ഓൺലൈൻ ഉപയോഗം.
സാധാരണ നിലയിൽ വാദങ്ങൾക്കും കേസ് ഫയൽ ചെയ്യുന്നതിനും സാക്ഷി പറയുന്നതിനുമായി ദാറുൽ ഖളാഇൽ ഹാജരാകൽ നിർബന്ധമാണ് .ഇനി കൊറോണ പോലെ സങ്കീർണമായ സാഹചര്യങ്ങൾ ദീർഘകാലത്തേക്ക് ഉണ്ടാവുകയും ദാറുൽ ഖളാഇൽ നേരിട്ട് ഹാജരാകാൻ സാധിക്കാതെ വരികയും ചെയ്താൽ ഖാളി തനിക്ക് ഒരു പ്രതിനിധിയെ നിശ്ചയിക്കുകയും കേസിന്റെ നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം ഇനി വക്കീൽ വഴിയോ പ്രതിനിധി വഴിയോ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ ദാറുൽ ഖളാഇൻ്റെ അടിസ്ഥാന ലക്ഷ്യങ്ങളായ നീതി നടപ്പാക്കൽ, അവകാശങ്ങളെ സംരക്ഷിക്കൽ ,അക്രമങ്ങളെതുടച്ചുമാറ്റൽ , തർക്കങ്ങൾ പരിഹരിക്കൽ എന്നീ കാര്യങ്ങൾ മുൻനിർത്തി ചുമതലപ്പെട്ട വ്യക്തിക്ക് ദാറുൽ ഖളാഇൻ്റെ അനുമതിയോടെ ഓൺലൈൻ നടപടികൾ സ്വീകരിക്കാവുന്നതാണ് ഈ നടപടികളിൽ ആവശ്യമായ എല്ലാ സാങ്കേതികവും സൂക്ഷ്മവുമായ നടപടികളും പാലിച്ചിരിക്കണം .ഇനി സ്ഥാവര ജംഗമ വസ്തുക്കളുടെ അവകാശ തർക്കങ്ങളിൽ നേരിട്ടുള്ള സന്ദർശനത്തിലൂടെയല്ലാതെ സത്യം വെളിപ്പെടാത്ത പക്ഷം മറ്റു വഴിയിലൂടെയുള്ള പരിശോധനകൾ ഒരിക്കലും അനുവദനീയമല്ല .ഇനി ഓൺലൈൻ വഴി വിവരങ്ങൾ അയക്കുമ്പോൾ അത് രേഖാമൂലം സൂക്ഷിക്കുകയും ചെയ്യാൻ കഴിയുമെങ്കിൽ ഓൺലൈൻ വഴി സന്ദേശങ്ങൾ അയക്കാവുന്നതാണ് എങ്കിലും ഏറ്റവും സുരക്ഷിതമായത് നിലവിലുള്ള തപാൽ സംവിധാനം തന്നെയാണ് .എന്നാൽ ഓഡിയോ കോൾ വഴിയുള്ള നടപടികളിൽ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും സാധ്യതയുള്ളതിനാൽ ഓഡിയോ കോൾ വഴിയുള്ള നടപടികൾ ശരിയാവുന്നതല്ല
അഭ്യർത്ഥന
മുസ്ലിമീങ്ങൾ കൂടുതലായി ഇസ്ലാമിക് സ്കൂളുകളും പെൺകുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുക.
2022 നവംബർ 5 -7 തീയതികളിൽ മധ്യപ്രദേശിലെ ബുർഹാൻപൂരിലുള്ള ദാറുൽ ഉലൂം ശൈഖ് അലി മുത്തഖിയിൽ നടന്ന ഇസ്ലാമിക് അക്കാദമിയുടെ 31 ാമത് സെമിനാറിൽ രാജ്യത്തുള്ള മുഫ്തിമാരും പണ്ഡിതന്മാരും കൂടുകയും നിരവധി പുതിയ മതപര വിഷയങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ മുസ്ലിമീങ്ങൾക്കായി ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തു , നിലവിൽ ഇന്ത്യ രാജ്യത്ത് മുസ്ലിമീങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയും മുസ്ലിമീങ്ങളെ ഇസ്ലാമിൽ നിന്ന് അകറ്റാനുള്ള പരിശ്രമങ്ങളും നടന്നു വരികയും ചെയ്യുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് സെക്യുലറിസത്തെ ഇല്ലാതാക്കി കാവി ചിന്തകളെ നടപ്പിലാക്കുകയും ചെയ്യുന്നു പ്രത്യേകിച്ച് പുതിയ വിദ്യാഭ്യാസ നയങ്ങൾ രാജ്യത്തെ മതേതരത്വത്തിന് പകരം ഹിന്ദുത്വ അജണ്ടകളിലേക്ക് വഴി കാണിക്കുന്നവയാണ് കൂടാതെ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നു ഈയൊരു അവസ്ഥയിൽ മുസ്ലിമീങ്ങൾ കൂടുതലായി ഇസ്ലാമിക സാഹചര്യങ്ങളോടുകൂടിയ സ്കൂളുകൾ ആരംഭിക്കേണ്ടത് അനിവാര്യമാണ് . ഇതിലൂടെ പെൺകുട്ടികൾക്ക് സുരക്ഷിത അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നേടാനും മുസ്ലിം കുട്ടികൾക്ക് സ്വന്തമായി തന്നെ വിദ്യാഭ്യാസ രംഗത്ത് മുന്നേറാനും സാധിക്കും പണ്ഡിതന്മാരും മത നേതാക്കളും സ്ഥാപനങ്ങളും ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ് ഈ സ്ഥാപനങ്ങൾ കേവല കച്ചവട ലക്ഷ്യത്തിൽ മാത്രം പ്രവർത്തിക്കാതെ ദീനീ സാഹചര്യത്തിൽ പുരോഗമനം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ടതാണ്.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹