മൊബൈൽ ഫോൺ താഴെ വെക്കൂ, കൈയ്യിൽ പുസ്തകമെടുക്കൂ!
ഓൾ ഇന്ത്യ പയാമെ ഇൻസാനിയത്ത് ഫോറത്തിന്റെ പ്രധാന പ്രചാരണത്തിൽ പങ്കാളികളാകുക.
പടച്ചവൻ ഒരു അത്യാവശ്യ മാധ്യമമായി നൽകിയ മൊബൈൽ ഫോണിനെ ഇന്ന് നാം ഒരു നിത്യ നിരന്തര സഹചാരിയാക്കി മാറ്റുകയും, പലരും അതിന് അടിമകളാവുകയും ചെയ്തുകൊണ്ട് ജീവിതം തന്നെ താറുമാറായിക്കൊണ്ടിരിക്കുന്നു. മറുഭാഗത്ത്, മുഴുവൻ വേദങ്ങളും മഹാത്മാക്കളും ഉൽബോധിപ്പിച്ച, പ്രത്യേകിച്ചും പരിശുദ്ധ ഖുർആൻ്റെ ഉദ്ഘാടന സന്ദേശമായ വായനയും പ്രയോജനപ്രദമായ രചനകളുമായുള്ള ബന്ധവും വളരെയധികം കുറഞ്ഞിരിക്കുന്നു.
ഇത്തരുണത്തിൽ, 'മൊബൈലിനെ പഴയ ഫോണുകളുടെ സ്ഥാനത്തേക്ക് മാറ്റുക, പ്രയോജനപ്രദമായ രചനകൾ കൈയ്യിലേന്തുക' എന്ന സന്ദേശവുമായി ഓൾ ഇന്ത്യ പയാമെ ഇൻസാനിയത്ത് ഫോറം ഒരു പ്രചാരണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ഇതിനുവേണ്ടി ഔറംഗാബാദിലെ പയാമെ ഇൻസാനിയത്ത് പ്രവർത്തകൻ കൂടിയായ ഡോ. അദ്നാൻ തയ്യാറാക്കിയ സുപ്രധാന കുറിപ്പാണ് താഴെ നൽകുന്നത്. ഇത് വായിച്ചു പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യുക.
1. ശാരീരിക പ്രത്യാഘാതങ്ങൾ (Physical Consequences)
ഹ്രസ്വകാല പ്രത്യാഘാതങ്ങൾ (ദിവസങ്ങൾ / ആഴ്ചകൾ കൊണ്ട്)
* കണ്ണുകൾക്കുള്ള ആയാസം: തുടർച്ചയായി സ്‌ക്രീനിലേക്ക് നോക്കുന്നത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതാകാനും തളർച്ചയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു.
* മങ്ങിയ കാഴ്ചയും തലവേദനയും:
കണ്ണിന്റെ ഫോക്കസിംഗ് പേശികൾ അമിതമായി പ്രവർത്തിക്കുന്നത് മൂലം പിരിമുറുക്കം കൊണ്ടുള്ള തലവേദന ഉണ്ടാകുന്നു.
ദീർഘനേരം തെറ്റായ രീതിയിൽ ഇരിക്കുന്നത് മൂലം ഉണ്ടാകുന്നു.
ബ്ലൂ ലൈറ്റ് മെലാടോണിൻ ഹോർമോണിനെ തടയുന്നു. തലച്ചോറ് ഇതിനെ പകൽ വെളിച്ചമായി തെറ്റിദ്ധരിക്കുകയും ഉറക്കം വൈകിക്കുകയും ചെയ്യുന്നു.
മോശം ഉറക്കവും വ്യായാമമില്ലായ്മയും അടുത്ത ദിവസത്തെ ഊർജ്ജസ്വലത കുറയ്ക്കുന്നു.
സ്‌ക്രീൻ സമയം കളിക്കാനും നടക്കാനുമുള്ള സമയത്തെ കവർന്നെടുക്കുന്നു.
സ്‌ക്രീൻ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിശപ്പ് കൊണ്ടല്ലാതെ ശീലം കൊണ്ട് അമിതമായി കഴിക്കാൻ ഇടയാക്കുന്നു.
പ്രത്യേകിച്ചും വളരെ അടുത്തേക്ക് സ്‌ക്രീൻ വെച്ച് നോക്കുമ്പോൾ ഇത് സാധാരണമാണ്.
തുടർച്ചയായി അടുത്തിരുന്ന് ഫോക്കസ് ചെയ്യുന്നതും പുറത്തെ തുറസ്സായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാത്തതും കണ്ണിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു. ആഗോളതലത്തിൽ കുട്ടികളിൽ മയോപ്പിയ നിരക്ക് ഏകദേശം 30% ആയി ഉയർന്നിട്ടുണ്ട്.
ദീർഘകാലം തെറ്റായ രീതിയിൽ ഇരിക്കുന്നത് നട്ടെല്ലിനും തോളുകൾക്കും സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാക്കാം.
ദിവസവും 2 മണിക്കൂറിലധികം വിനോദത്തിനായി സ്‌ക്രീൻ ഉപയോഗിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ദീർഘകാലം ഒരേയിരുപ്പ് തുടരുന്നത് ഹൃദ്രോഗങ്ങൾക്കും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.
അമിതമായ സ്‌ക്രീൻ ഉപയോഗം ഇൻസുലിൻ പ്രതിരോധവുമായും മെറ്റബോളിക് സിൻഡ്രോമുമായും ബന്ധപ്പെട്ടിരിക്കുന്നു.
വൈകിട്ടത്തെ സ്‌ക്രീൻ ഉപയോഗം സ്ഥിരമായ അനിദ്രയ്ക്ക് (Insomnia) കാരണമാകാം.
പുറത്ത് കളിക്കുന്നത് കുറയുന്നത് കുട്ടികളിൽ അസ്ഥികളുടെ ബലത്തെയും ശാരീരിക വളർച്ചയെയും ബാധിക്കുന്നു.
നിരന്തരമായ നോട്ടിഫിക്കേഷനുകൾ തലച്ചോറിനെ പുതിയ കാര്യങ്ങൾ മാത്രം തിരയാൻ ശീലിപ്പിക്കുന്നു. ഇത് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ നിലനിർത്തുന്നത് പ്രയാസകരമാക്കുന്നു.
ദീർഘകാല പ്രത്യാഘാതങ്ങൾ
വിവരങ്ങളുടെ അമിതമായ പ്രവാഹം ഓർമ്മശക്തിക്ക് ഭാരമാകുന്നു.
അളവറ്റ ഓപ്ഷനുകൾ മാനസിക ഊർജ്ജം നഷ്ടപ്പെടുത്തുന്നു.
അമിതമായ സ്‌ക്രീൻ ഉപയോഗത്തിന് ശേഷം വായനയോ മറ്റ് സാധാരണ ജോലികളോ ബുദ്ധിമുട്ടായി തോന്നും.
ആപ്പുകളുടെ രൂപകൽപ്പന വീണ്ടും വീണ്ടും ഫോൺ പരിശോധിക്കാനുള്ള ശീലത്തെ വർദ്ധിപ്പിക്കുന്നു.
അമിതമായി ഉപയോഗിക്കുന്നവരിൽ ഉത്കണ്ഠ വളരെ കൂടുതലായി കാണപ്പെടുന്നു.
* വിഷാദം (Depression): ദീർഘകാല അമിത ഉപയോഗം വിഷാദരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
* ADHD ലക്ഷണങ്ങൾ: ദിവസവും 4 മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്നത് കുട്ടികളിൽ ADHD സാധ്യത വർദ്ധിപ്പിക്കുന്നു.
* ഓർമ്മശക്തി കുറയുക: സ്‌ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന മോശം ഉറക്കം ദീർഘകാല ഓർമ്മശക്തിയെ ബലഹീനമാക്കുന്നു.
* ശ്രദ്ധക്കുറവ്: ആഴത്തിലുള്ള ശ്രദ്ധ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സ്ഥിരമായ ബുദ്ധിമുട്ട് നേരിടുന്നു.
* അഡിക്ഷൻ (ലഹരിപോലെയുള്ള ശീലം): സ്മാർട്ട്‌ഫോൺ ഉപയോഗത്തെ ആരോഗ്യ വിദഗ്ദ്ധർ ഇപ്പോൾ ഒരു അഡിക്ഷനായി കാണുന്നു.
* മാനസിക അപചയം: ഒറ്റപ്പെടലും മോശം ഉറക്കവും ദീർഘകാല മാനസിക തകർച്ചയ്ക്ക് കാരണമാകുന്നു.
* കഴുത്തിലും തോളിലുമുള്ള വേദന: ഫോണിലേക്കോ ലാപ്ടോപ്പിലേക്കോ കുനിഞ്ഞിരിക്കുന്നത് കഴുത്തിലെ പേശികളിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു.
* നടുവേദന:
* ഉറക്കമില്ലായ്മ / ഉറക്കത്തിലെ തടസ്സങ്ങൾ:
* ക്ഷീണവും കുറഞ്ഞ ഊർജ്ജവും:
* ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്:
* മോശം ഭക്ഷണ ശീലങ്ങൾ:
* തുടർച്ചയായ ശ്രദ്ധ മൂലമുള്ള തലവേദന:
ദീർഘകാല പ്രത്യാഘാതങ്ങൾ
* മയോപ്പിയ (ഹ്രസ്വദൃഷ്ടി):
* ദീർഘകാല ശാരീരിക പ്രശ്നങ്ങൾ:
* അമിതവണ്ണം:
* ഹൃദയാരോഗ്യത്തിലെ കുറവ്:
* മെറ്റബോളിക് തകരാറുകൾ:
* സ്ഥിരമായ ഉറക്കപ്രശ്നങ്ങൾ:
* അസ്ഥികളുടെയും പേശികളുടെയും വളർച്ചക്കുറവ്:
2. മാനസികമായ പ്രത്യാഘാതങ്ങൾ
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുക:
* മാനസിക തളർച്ച:
* തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിമുട്ട്:
* സാധാരണ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക:
* ധൃതിയും അക്ഷമയും:
* ആകുലതയും ഉത്കണ്ഠയും:
3. വൈകാരിക / സാമൂഹിക പ്രത്യാഘാതങ്ങൾ (Emotional / Social Consequences)
ഹ്രസ്വകാല പ്രത്യാഘാതങ്ങൾ
* ഉപയോഗത്തിന് ശേഷം മൂഡ് മോശമാവുക: ലക്ഷ്യമില്ലാത്ത സ്ക്രോളിംഗ് പെട്ടെന്ന് മൂഡ് മാറാൻ കാരണമാകുന്നു.
* FOMO (Fear of Missing Out): മറ്റുള്ളവരുടെ സന്തോഷകരമായ ജീവിതം കണ്ട് തങ്ങൾ ഒഴിവാക്കപ്പെട്ടു എന്ന അപകർഷതാബോധം ഉണ്ടാകുന്നു.
* ദേഷ്യവും അസ്വസ്ഥതയും: സ്‌ക്രീൻ ഉപയോഗത്തിനിടയിൽ തടസ്സം ഉണ്ടാകുന്നത് ദേഷ്യത്തിന് കാരണമാകുന്നു.
* ഫബ്ബിംഗ് (Phubbing): സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പങ്കാളിയെ അവഗണിച്ച് ഫോൺ നോക്കുന്നത് അവരിൽ അവഗണിക്കപ്പെട്ട വികാരം ഉണ്ടാക്കുന്നു.
* സ്വയം മതിപ്പ് കുറയുക: ഫിൽട്ടർ ചെയ്ത ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ സ്വയം താരതമ്യം ചെയ്യാൻ തുടങ്ങുന്നു.
ദീർഘകാല പ്രത്യാഘാതങ്ങൾ
* ഒറ്റപ്പെടൽ (Chronic Loneliness): സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നവരിൽ സാമൂഹിക ഒറ്റപ്പെടൽ ഇരട്ടിയാണ്.
* കുറഞ്ഞ ആത്മവിശ്വാസം: സോഷ്യൽ മീഡിയയിലെ താരതമ്യ സംസ്കാരം യുവാക്കളിൽ ആത്മവിശ്വാസം കുറയ്ക്കുന്നു.
* യഥാർത്ഥ ബന്ധങ്ങളുടെ തകർച്ച: സ്‌ക്രീനുകൾ നേരിട്ടുള്ള സംഭാഷണങ്ങളുടെയും ബന്ധങ്ങളുടെയും സ്ഥാനം കയ്യടക്കുന്നു.
* സൈബർ ബുളീയിംഗ് (Cyberbullying): പകുതിയോളം യുവാക്കൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ അധിക്ഷേപങ്ങൾ നേരിടുന്നുണ്ട്.
* വൈകാരിക പിന്തുണയുടെ കുറവ്: അമിത സോഷ്യൽ മീഡിയ ഉപയോഗം വൈകാരിക പിന്തുണ കുറയ്ക്കുന്നു.
* ബന്ധങ്ങളിലെ അകൽച്ച: ദീർഘകാല ഫബ്ബിംഗ് (Phubbing) ശീലം ബന്ധങ്ങളിലെ സംതൃപ്തി കുറയ്ക്കുന്നു.
* ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കകൾ: ഫിൽട്ടർ ചെയ്ത ചിത്രങ്ങൾ സ്ഥിരമായി കാണുന്നത് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അസംതൃപ്തിയിലേക്ക് നയിക്കുന്നു.
* സമാധാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട്: നിശബ്ദ നിമിഷങ്ങളിൽ പോലും അസ്വസ്ഥത അനുഭവപ്പെടുകയും ഫോണിലേക്ക് ശ്രദ്ധ പോവുകയും ചെയ്യുന്നു.
ശ്രദ്ധേയമായ കാര്യങ്ങൾ (Patterns to Consider)
* അളവ് പ്രധാനം: ഉപയോഗിക്കുന്ന സമയം കൂടുന്തോറും അപകടസാധ്യതയും കൂടുന്നു.
* ഉപയോഗിക്കുന്ന രീതി പ്രധാനം: വെറുതെ സ്ക്രോൾ ചെയ്യുന്നത് സജീവമായി ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമാണ്.
* സമയം പ്രധാനം: വൈകിട്ടുള്ള ഉപയോഗം ഉറക്കത്തെ വലിയ തോതിൽ ബാധിക്കുന്നു.
* ഇതൊരു ചക്രമാണ്: മോശം ഉറക്കം, മോശം മൂഡ്, വീണ്ടും അമിത സ്‌ക്രീൻ ഉപയോഗം എന്നിവ പരസ്പരം സ്വാധീനിക്കുന്നു.
തയ്യാറാക്കിയത്:
ശൈഖ് അദ്നാൻ ഔറംഗാബാദ്
(മെമ്പർ, ആൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം)
(ലോക ആരോഗ്യ സംഘടന (WHO), യു.എസ് സർജൻ ജനറൽ തുടങ്ങിയ വിവിധ ഗവേഷണ പഠനങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയത്).
🔹🔹🔹🔹🔹🔹🔹
ജുമുഅ സന്ദേശം
ധൂർത്തും പാഴ്ചിലവുകളും
✍️ പ്രൊഫ. മൗലാനാ സഊദ് ആലം ഖാസിമി
(മെമ്പർ , ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين أما بعد
وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا ﴿٢٧﴾
അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക. ധൂർത്ത് കാട്ടരുത്; ധൂർത്ത് ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങൾ തന്നെയത്രേ. തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനത്രേ പിശാച്. (ബനീ ഇസ്റാഈൽ 26,27)
സമ്പത്ത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. അതിന് നന്ദി രേഖപ്പെടുത്തൽ മനുഷ്യരുടെ ബാധ്യതയാണ്. മനുഷ്യൻ തന്റെ ആവശ്യത്തിലധികമോ തിൻമയായ കാര്യങ്ങളിലോ ചിലവഴിക്കലാണ് ധൂർത്ത്. വിശുദ്ധ ഖുർആൻ ഇതിനെ ശക്തമായി എതിർക്കുന്നു. ധൂർത്ത് കാണിക്കുന്നവരെ പിശാചിന്റെ സഹോദരങ്ങൾ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നത്. പിശാചിന് അല്ലാഹു വലിയ ബുദ്ധിയും ഗ്രാഹ്യവും അനുഗ്രഹമായി നൽകി. എന്നാൽ അവൻ അതിനെ തെറ്റായി മനുഷ്യനെ വഴിപിഴപ്പിക്കാൻ വേണ്ടി വിനിയോഗിച്ചു. അനുഗ്രഹങ്ങൾ തെറ്റായ രീതിയിൽ വിനിയോഗിക്കൽ പൈശാചിക ശൈലിയാണ്. ഇപ്രകാരം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തെറ്റായ മാർഗ്ഗത്തിൽ വിനിയോഗിക്കുന്ന മനുഷ്യരും പിശാചിന്റെ പാതയിലാണ്. അതുകൊണ്ടാണ് അവരെ പിശാചിന്റെ സഹോദരങ്ങൾ എന്ന് വിശേഷിപ്പിച്ചത്.
അല്ലാഹു മനുഷ്യരോട് സമ്പത്ത് ചിലവഴിക്കാൻ കൽപിച്ചിരിക്കുന്നു. എന്നാൽ ധൂർത്തിനെ തൊട്ട് തടയുകയും ചെയ്തിരിക്കുന്നു. ചിലവഴിക്കുന്നതിന് പ്രതിഫലവും ധൂർത്തിന് ശിക്ഷയും വാഗ്ദാനം ചെയ്തിരിക്കുന്നു. തന്റെയും തന്റെ കുടുംബാദികളുടെയും മറ്റ് ആവശ്യക്കാരുടെയും ദരിദ്രരുടെയും ആവശ്യപൂർത്തീകരണത്തിനായി ചിലവഴിക്കലാണ് അനുവദനീയമായ ചിലവഴിക്കൽ. ആവശ്യത്തിലധികം സമ്പത്ത് ചിലവഴിക്കൽ, അനാവശ്യ കാര്യങ്ങളിൽ ചിലവഴിക്കൽ, അധാർമ്മികവും തിൻമയുമായ കാര്യങ്ങളിൽ ചിലവഴിക്കൽ ഇവയെല്ലാം ധൂർത്തും പാഴ്ചിലവുമാണ്.
മനുഷ്യരുടെ ഉപജീവനത്തിന്റെ വലിയൊരു ഭാഗം മുന്നോട്ട് നീങ്ങുന്നത് കൃഷി, തോട്ടം, കന്നുകാലികൾ തുടങ്ങിയവ വഴിയാണ്. ഇവകളെ അല്ലാഹു മനുഷ്യർക്ക് തന്റെ അനുഗ്രഹമായി പരിചയപ്പെടുത്തുകയും, അതിലൂടെ സ്വന്തം പ്രയോജനമെടുക്കുന്നതോടൊപ്പം ആവശ്യക്കാരുടെയും ദരിദ്രരുടെയും വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ഉണർത്തുകയും ചെയ്തിരിക്കുന്നു. കൂട്ടത്തിൽ ധൂർത്ത് തടയുകയും ചെയ്തു. അല്ലാഹു പറയുന്നു:
وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿١٤١)
പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ വിവിധ തോട്ടങ്ങളും ഭിന്നരുചിയുള്ള ഈത്തപ്പനകളും മറ്റുവിളകളും പരസ്പര സദൃശവും അല്ലാത്തതുമായ ഒലീവും ഉറുമാനും പടച്ചുണ്ടാക്കിയത് അവനാണ്. അവ കായ്ക്കുമ്പോള്‍ നിങ്ങള്‍ പഴം തിന്നുകൊള്ളുക; വിളവെടുക്കു മ്പോള്‍ അതിന്റെ ബാധ്യത അവകാശികള്‍ക്കു നല്‍കുക; ദുര്‍വ്യയം ചെയ്യരുത്. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അൻആം 141)
റസൂലുല്ലാഹി ﷺ അരുളി:
كلوا واشربوا والبسوا وتصدقوا في غير إسراف ولا مخيلة
നിങ്ങൾ തിന്നുകയും കുടിക്കുകയും ധരിക്കുകയും ദാനം ചെയ്യുകയും ചെയ്തു കൊള്ളുക, ധൂർത്ത് കാട്ടുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. (ബുഖാരി)
അല്ലാഹു മനുഷ്യന്റെ ആവശ്യങ്ങൾക്കൊപ്പം സൗന്ദര്യബോധത്തെയും പരിഗണിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വസ്ത്രം, ഭക്ഷണം, വീട്, വാഹനം തുടങ്ങിയവ അനുവദനീയമായ മാർഗ്ഗത്തിലൂടെ സമ്പാദിക്കാൻ അനുവദിച്ചിരിക്കുന്നത് പോലെ തന്നെ അവയിൽ മാന്യമായ ഭംഗിയും അലങ്കാരവും ശ്രദ്ധിക്കാനും പ്രേരിപ്പിച്ചിരിക്കുന്നു. നല്ല ഭക്ഷണം കഴിക്കുക, നല്ല വസ്ത്രം ധരിക്കുക, നല്ല വീട്ടിൽ താമസിക്കുക, നല്ല വാഹനം ഉപയോഗിക്കുക എന്നിങ്ങനെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീർക്കുക എന്നതിലുപരി നല്ലനിലയിൽ ജീവിച്ച് തീർക്കാൻ പഠിപ്പിക്കുന്നു. അല്ലാഹു തന്റെ ദാസന്മാരിൽ തന്റെ അനുഗ്രഹങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു:
يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿٣١﴾
ഹേ മനുഷ്യരേ ആരാധനാ വേളകളിൽ നിങ്ങള്‍ വസ്ത്രാലങ്കാരമണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ ധൂർത്ത് അരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല. (അഅറാഫ് 31)
പാഴ്ചിലവ് ജീവിതത്തിന്റെ ഏത് മേഖലയിലായാലും അത് തെറ്റാണ്. ഭക്ഷണത്തിലാകട്ടെ, വസ്ത്രത്തിലാകട്ടെ, വീടിലാകട്ടെ, വിവാഹത്തിലാകട്ടെ, കൊടുക്കൽ വാങ്ങലുകളിലാകട്ടെ എന്നല്ല മതപരമായ വിഷയങ്ങളിൽ പോലും ശരീഅത്ത് ധൂർത്ത് ഇഷ്ടപ്പെടുന്നില്ല.
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കൽ സ്വർഗ്ഗ പ്രവേശത്തിന് കാരണമാകുന്ന വലിയ നന്മയായി വിശുദ്ധ ഖുർആൻ വിവരിച്ചിരിക്കുന്നു. എന്നാൽ അതിലും ധൂർത്തും പിശുക്കും വരാതെ മിതത്വം പാലിക്കാനാണ് കൽപന.! അല്ലാഹു പറയുന്നു:
وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾
ധനം ചെലവഴിക്കുമ്പോള്‍ ധൂർത്തോ പിശുക്കോ കാണിക്കാതെ മിതത്വം പാലിക്കുന്നവരുമാണവർ. (അൽഫുർഖാൻ 67)
ഒരിക്കൽ ബനൂതമീം ഗോത്രത്തിലെ ഒരു വ്യക്തി റസൂലുല്ലാഹി ﷺ യുടെ സന്നിധിയിൽ ഹാജരായി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ധാരാളം സ്വത്തുണ്ട്. ഞാൻ അത് എങ്ങനെ ചെലവഴിക്കണം.? തങ്ങൾ ﷺ അരുളി: നിനക്ക് സകാത്ത് നിർബന്ധമെങ്കിൽ നീ സകാത്ത് നൽകിവീടുക. സകാത്ത് ശുദ്ധീകരണമാണ്. അത് നിന്നെ ശുദ്ധിയാക്കും. കുടുംബബന്ധങ്ങൾ ചേർക്കുക, അയൽവാസികളോടും പാവപ്പെട്ടവരോടും യാചകരോടും കടമകൾ നിർവ്വഹിക്കുക. അദ്ദേഹം ചോദിച്ചു: തങ്ങളെ, ചുരുക്കിപ്പറഞ്ഞാലും. റസൂലുല്ലാഹി ﷺ അരുളി: അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക. ധൂർത്ത് കാട്ടരുത്.
മനുഷ്യന് തന്റെ സ്വത്തും സമ്പത്തും ജീവിത കാലത്ത് ചിലവഴിക്കാൻ അവകാശമുള്ളത് പോലെ, തന്റെ കാലശേഷം എവിടെ ചിലവഴിക്കണമെന്ന് വസിയ്യത്ത് ചെയ്യാനും അവകാശമുണ്ട്. എന്നാൽ ആ സമ്പത്തിൽ അവന്റെ ബന്ധുക്കൾക്കും അനന്തരാവകാശികൾക്കും അവകാശമുണ്ട്. ആയതിനാൽ ഒരു വ്യക്തി മരണ ശേഷം തന്റെ മുഴുവൻ സ്വത്തും പടച്ചവന്റെ മാർഗ്ഗത്തിൽ വസ്വിയ്യത്ത് ചെയ്താലും അതിന്റെ മൂന്നിലൊന്നിൽ മാത്രമേ അത് നടപ്പിലാവുകയുള്ളൂ.
ആലോചിക്കുക, നീതിയും കാരുണ്യവും നിറഞ്ഞ് തുളുമ്പുന്ന ഇസ്ലാം നന്മയുടെ മാർഗ്ഗത്തിൽ ചിലവഴിക്കുന്നതിൽ പോലും ധൂർത്ത് അനുവദിക്കുന്നില്ലെങ്കിൽ പിന്നെ അനാവശ്യ കാര്യങ്ങളിൽ നാം കാണിക്കുന്ന ധൂർത്തിന് എന്ത് സാധ്യതയാണുള്ളത്.!
സാമൂഹത്തിൽ സാമ്പത്തിക ബാധ്യതകൾ വർദ്ധിക്കുന്നതിന്റെ പ്രധാനകാരണം ധൂർത്താണ്. പാഴ്ചെലവിന്റെ ഏതെല്ലാം പുതിയ മാർഗ്ഗത്തിലൂടെയാണ് സമൂഹം കണ്ണടച്ച് മുന്നേറുന്നതെന്ന് ഒന്ന് നോക്കിയാലറിയാം.
ഭക്ഷണത്തിലെ ധൂർത്ത് കാണണമെങ്കിൽ വലിയ ഹോട്ടലുകളിൽ നോക്കുക; യുവാക്കൾ വിലപിടിച്ച വസ്തുക്കൾ ഓർഡർ ചെയ്യുന്നു, അൽപം ഭക്ഷിച്ച ശേഷം ബാക്കി പാഴാക്കുന്നു. വിവാഹത്തിന്റെയും വലീമയുടെയും സദ്യകളിൽ ആവശ്യത്തിലധികം കറിയും മറ്റും പാത്രത്തിൽ വാങ്ങി വെറുതെ പാഴാക്കുന്നു. ശരീഅത്ത് പഠിപ്പിച്ച ഭക്ഷണ മര്യാദകൾ എന്നല്ല, ഖിയാമത്ത് നാളിൽ ഇതിനെപ്പറ്റി ചോദ്യമുണ്ടാകുമെന്ന് പോലും ആരും ഓർക്കാറില്ല. ഭക്ഷണം ബാക്കിയായാൽ അത് പാവപ്പെട്ടവർക്ക് നൽകുന്നതിന് പകരം വലിച്ചെറിഞ്ഞ് കളയുന്നു. ഇങ്ങനെ ധൂർത്തിന് ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ സമൂഹത്തിൽ കാണാം.
ധൂർത്തിന്റെ ഏറ്റവും വലിയ വേദികൾ വിവാഹങ്ങളാണ്. വിവാഹം ലളിതമായ ഒരു കർമ്മമാണ്. ലളിതമായ വിവാഹത്തിലാണ് ഐശ്വര്യം ഉണ്ടാവുക. എന്നാൽ നാം ധൂർത്ത് മുഖേന വിവാഹത്തെ വളരെ കടുപ്പമാക്കി. കല്യാണക്കുറി വെറും അറിയിപ്പിന് വേണ്ടി മാത്രമുള്ളതാണ്. ആളുകൾ ഒരു തവണ നോക്കിയിട്ട് വലിച്ചെറിയുന്ന ആ കുറിക്ക് വേണ്ടി ഇന്ന് ആയിരക്കണക്കിന് രൂപ പൊടിക്കുന്നു. വെറും കുറച്ച് മണിക്കൂറുകൾ മാത്രം നീളുന്ന ഒരു ചടങ്ങിന് വേണ്ടിയാണ് ഇതെല്ലാം. അല്ലാഹു കാക്കട്ടെ! ലാളിത്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കപ്പെട്ട ഈ ഉമ്മത്തിൽ ധൂർത്ത് ഇത്ര വ്യാപിച്ചിരിക്കുന്നു.! ഈ വിപത്തിനെ നീക്കം ചെയ്യാൻ പരിശ്രമിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
വിവാഹവേളകളിൽ ലക്ഷങ്ങൾ പൊടിക്കുന്ന പലരുടെയും നാട്ടിൽ വിവാഹത്തിന് വകയില്ലാത്ത ഒരുപാട് യുവതീ യുവാക്കൾ ഉണ്ടാകും. രണ്ട് നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത അനാഥരും അഗതികളുമുണ്ടാകും. പഠിക്കാൻ പണമില്ലാത്ത അതിബുദ്ധിമാന്മാരായ കുട്ടികളുണ്ടാകും. ഒരുപാട് സ്കൂളുകളും മദ്റസകളും ഞെരുക്കത്തിലുണ്ടാകും. എന്നാൽ അവർ ഇതിലേക്കൊന്നും തിരിഞ്ഞ് പോലും നോക്കുകയില്ല. അവർ മനുഷ്യരുടെ സഹോദരങ്ങളായിരുന്നെങ്കിൽ മനുഷ്യരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ടതുപോലെ സമ്പത്ത് ചെലവഴിച്ചേനെ. എന്നാൽ ധൂർത്തിനോടുള്ള പ്രിയം അവരെ പിശാചിന്റെ സഹോദരങ്ങളാക്കിയിരിക്കുന്നു. പിശാചിന്റെ സഹോദരങ്ങൾക്ക് മനുഷ്യരെപ്പറ്റി എങ്ങനെ ചിന്തയുണ്ടാകാൻ!
ചില സമ്പന്നർ എപ്പോഴും പുതിയ മോഡൽ വാഹനങ്ങൾ അന്വേഷിച്ച് വാഹനം മാറ്റിക്കൊണ്ടിരിക്കും. അതാണ് അവരുടെ ജീവിതം തന്നെ. എന്നാൽ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥ മാറ്റുന്നതിനെപ്പറ്റി അവർ ചിന്തിക്കുക പോലുമില്ല. മറ്റ് ചിലർ രാഷ്ട്രീയ പരിപാടികളിലും നേതാക്കൾക്കു വേണ്ടിയും എന്തും ചിലവഴിക്കും. എന്നാൽ പാവങ്ങൾക്കു വേണ്ടിയോ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലോ, ദീനീ വിഷയങ്ങളിലോ ഒരു താൽപര്യവും കാണിക്കുകയില്ല. കാരണം അതിലൂടെ ദൗതിക ലോകത്ത് പേരും പ്രശസ്തിയും കിട്ടും. ഇതിലൂടെ ഇവിടെ ഒന്നും കിട്ടുകയില്ല, ആഖിറത്താണ് ലഭിക്കുക.
മുസ്ലിം ഉമ്മത്തിന്റെ പുരോഗതിയും വിജയവും ആഗ്രഹിക്കുന്നുവെങ്കിൽ ധൂർത്ത് ഉപേക്ഷിക്കലും നല്ല വഴികളിൽ നിറമനസ്സോടെ ചിലവഴിക്കലും മാത്രമാണ് ഏകമാർഗ്ഗം. അല്ലാഹു ഉതവി നൽകട്ടെ. ആമീൻ.
വിവ: അജ്മൽ ഹുസ്നി പത്തനാപുരം
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 203 - 218
۞وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُمۡ إِلَيۡهِ تُحۡشَرُونَ ٢٠٣ وَمِنَ ٱلنَّاسِ مَن يُعۡجِبُكَ قَوۡلُهُۥ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيُشۡهِدُ ٱللَّهَ عَلَىٰ مَا فِي قَلۡبِهِۦ وَهُوَ أَلَدُّ ٱلۡخِصَامِ ٢٠٤ وَإِذَا تَوَلَّىٰ سَعَىٰ فِي ٱلۡأَرۡضِ لِيُفۡسِدَ فِيهَا وَيُهۡلِكَ ٱلۡحَرۡثَ وَٱلنَّسۡلَۚ وَٱللَّهُ لَا يُحِبُّ ٱلۡفَسَادَ ٢٠٥ وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتۡهُ ٱلۡعِزَّةُ بِٱلۡإِثۡمِۚ فَحَسۡبُهُۥ جَهَنَّمُۖ وَلَبِئۡسَ ٱلۡمِهَادُ ٢٠٦ وَمِنَ ٱلنَّاسِ مَن يَشۡرِي نَفۡسَهُ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِۚ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ ٢٠٧ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدۡخُلُواْ فِي ٱلسِّلۡمِ كَآفَّةٗ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ٢٠٨ فَإِن زَلَلۡتُم مِّنۢ بَعۡدِ مَا جَآءَتۡكُمُ ٱلۡبَيِّنَٰتُ فَٱعۡلَمُوٓاْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ٢٠٩ هَلۡ يَنظُرُونَ إِلَّآ أَن يَأۡتِيَهُمُ ٱللَّهُ فِي ظُلَلٖ مِّنَ ٱلۡغَمَامِ وَٱلۡمَلَٰٓئِكَةُ وَقُضِيَ ٱلۡأَمۡرُۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ٢١٠ سَلۡ بَنِيٓ إِسۡرَٰٓءِيلَ كَمۡ ءَاتَيۡنَٰهُم مِّنۡ ءَايَةِۭ بَيِّنَةٖۗ وَمَن يُبَدِّلۡ نِعۡمَةَ ٱللَّهِ مِنۢ بَعۡدِ مَا جَآءَتۡهُ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ٢١١ زُيِّنَ لِلَّذِينَ كَفَرُواْ ٱلۡحَيَوٰةُ ٱلدُّنۡيَا وَيَسۡخَرُونَ مِنَ ٱلَّذِينَ ءَامَنُواْۘ وَٱلَّذِينَ ٱتَّقَوۡاْ فَوۡقَهُمۡ يَوۡمَ ٱلۡقِيَٰمَةِۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ ٢١٢ كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِۚ وَمَا ٱخۡتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ بَغۡيَۢا بَيۡنَهُمۡۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُواْ لِمَا ٱخۡتَلَفُواْ فِيهِ مِنَ ٱلۡحَقِّ بِإِذۡنِهِۦۗ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ ٢١٣ أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَأۡتِكُم مَّثَلُ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۖ مَّسَّتۡهُمُ ٱلۡبَأۡسَآءُ وَٱلضَّرَّآءُ وَزُلۡزِلُواْ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ مَتَىٰ نَصۡرُ ٱللَّهِۗ أَلَآ إِنَّ نَصۡرَ ٱللَّهِ قَرِيبٞ ٢١٤ يَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلۡ مَآ أَنفَقۡتُم مِّنۡ خَيۡرٖ فَلِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ ٢١٥ كُتِبَ عَلَيۡكُمُ ٱلۡقِتَالُ وَهُوَ كُرۡهٞ لَّكُمۡۖ وَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَهُوَ خَيۡرٞ لَّكُمۡۖ وَعَسَىٰٓ أَن تُحِبُّواْ شَيۡـٔٗا وَهُوَ شَرّٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ٢١٦ يَسۡـَٔلُونَكَ عَنِ ٱلشَّهۡرِ ٱلۡحَرَامِ قِتَالٖ فِيهِۖ قُلۡ قِتَالٞ فِيهِ كَبِيرٞۚ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفۡرُۢ بِهِۦ وَٱلۡمَسۡجِدِ ٱلۡحَرَامِ وَإِخۡرَاجُ أَهۡلِهِۦ مِنۡهُ أَكۡبَرُ عِندَ ٱللَّهِۚ وَٱلۡفِتۡنَةُ أَكۡبَرُ مِنَ ٱلۡقَتۡلِۗ وَلَا يَزَالُونَ يُقَٰتِلُونَكُمۡ حَتَّىٰ يَرُدُّوكُمۡ عَن دِينِكُمۡ إِنِ ٱسۡتَطَٰعُواْۚ وَمَن يَرۡتَدِدۡ مِنكُمۡ عَن دِينِهِۦ فَيَمُتۡ وَهُوَ كَافِرٞ فَأُوْلَٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ٢١٧ إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ أُوْلَٰٓئِكَ يَرۡجُونَ رَحۡمَتَ ٱللَّهِۚ وَٱللَّهُ غَفُورٞ رَّحِيمٞ ٢١٨
ഹജ്ജിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ നിങ്ങൾ അല്ലാഹുവിനെ ധ്യാനിച്ചുകൊണ്ടിരിക്കുക. രണ്ട് ദിവസത്തിനകം ധൃതിയിൽ മടങ്ങിയവരുടെ മേൽ ഒരു പാപവുമില്ല. പിന്തി യാത്രചെയ്തവന്റെമേലും ഒരു പാപവുമില്ല. ഭയഭക്തി മുറുകെപ്പിടിച്ചവർക്കാണ് ഈ നിയമം. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. അറിയുക: നിങ്ങൾ എല്ലാവരും അല്ലാഹുവിന്റെ അരികിൽ ഒരുമിച്ച് കൂട്ടപ്പെടുന്നതാകുന്നു.(203)ജനങ്ങളിൽ ചിലർ ഇപ്രകാരമാണ്: ഭൗതിക ജീവിതത്തിന്റെ വിഷയത്തിലുള്ള അവരുടെ സംസാരം താങ്കൾക്ക് അത്ഭുതമായി അനുഭവപ്പെടും. അവരുടെ മനസ്സിലുള്ള കാര്യങ്ങളിൽ അവർ അല്ലാഹുവിനെ സാക്ഷിനിർത്തുകയും ചെയ്യും. എന്നാൽ അവർ കഠിന താർക്കികരുമാണ്.(204) അവൻ മടങ്ങിപ്പോകുമ്പോൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും കൃഷികളും മൃഗങ്ങളെയും നശിപ്പിക്കാനും പരിശ്രമിക്കുന്നു. നാശമുണ്ടാക്കൽ അല്ലാഹുവിന് ഇഷ്ടമല്ല.(205) അല്ലാഹുവിനെ ഭയക്കുക എന്ന് അവരോട് പറയപ്പെട്ടാൽ അവരുടെ വ്യാജ അന്തസ്സ് പാപത്തിന് പ്രേരിപ്പിക്കും. ഇത്തരക്കാർക്ക് നരകം മതിയായതാണ്. അത് മോശമായ വാസസ്ഥലമാണ്.(206) മറുഭാഗത്ത് ജനങ്ങളിൽ ചിലർ, അവർ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചു കൊണ്ട് സ്വന്തം ജീവിതത്തെ വിൽക്കുന്നു. ഇത്തരം ദാസന്മാരോട് അല്ലാഹു വലിയ ദയയുള്ളവനാണ്.(207) സത്യവിശ്വാസികളെ, ഇസ്‌ലാമിൽ പരിപൂർണ്ണമായി നിങ്ങൾ പ്രവേശിക്കുക. പിശാചിന്റെ ചുവട്ടടികളെ പിൻപറ്റരുത്. തീർച്ചയായും അവൻ നിങ്ങളോട് വ്യക്തമായ ശത്രുതയുള്ളവനാണ്.(208) സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നതിന് ശേഷവും നിങ്ങൾ സന്മാർഗ്ഗത്തിൽ നിന്നും തെറ്റുകയാണെങ്കിൽ അല്ലാഹു വലിയ പ്രതാപശാലിയും തന്ത്രജ്ഞനുമാണെന്ന് അറിഞ്ഞുകൊള്ളുക.(209) അല്ലാഹുവും മലക്കുകളും മേഘങ്ങളുടെ തണലുകളിൽ അവരുടെ അരികിൽ വരികയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നതിനെ അവർ പ്രതീക്ഷിച്ചിരിക്കുകയാണോ? കാര്യങ്ങളെല്ലാം അല്ലാഹുവിലേക്കാണ് മടക്കപ്പെടുന്നത്.(210) ബനൂ ഇസ്‌റാഈലിന് വ്യക്തമായ എത്ര ദൃഷ്ടാന്തങ്ങളാണ് നാം നൽകിയതെന്ന് അവരോട് ചോദിക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ചതിന് ശേഷം അതിനെ മാറ്റിമറിക്കുന്നവൻ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.(211)സത്യനിഷേധികൾക്ക് ഭൗതിക ജീവിതം വളരെയധികം അലങ്കരിക്കപ്പെട്ടിരിക്കുന്നു. അവർ സത്യവിശ്വാസികളെ പരിഹസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഭയഭക്തി മുറുകെ പിടിച്ചവർ ഖിയാമത്ത്‌നാളിൽ നിഷേധികളേക്കാൾ ഉന്നത സ്ഥാനത്തായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ വിഭവങ്ങൾ നൽകുന്നു.(212) (ആരംഭത്തിൽ) മുഴുവൻ മനുഷ്യരും ഒരേ മതത്തിലായിരുന്നു. (ശേഷം അവരിൽ ഭിന്നതയുണ്ടായപ്പോൾ) അല്ലാഹു നബിമാരെ അയച്ചു. അവർ സത്യവാന്മാർക്ക് സന്തോഷ വാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നൽകുന്നവരുമായിരുന്നു. അവരോടൊപ്പം സത്യസന്ദേശങ്ങൾ ഉൾക്കൊണ്ട ഗ്രന്ഥങ്ങളും അല്ലാഹു ഇറക്കി. ജനങ്ങൾ ഭിന്നിച്ച കാര്യങ്ങളിൽ തീരുമാനം അറിയിക്കുന്നതിനാണ് അല്ലാഹു ഇപ്രകാരം ചെയ്തത്. എന്നാൽ പരസ്പരമുള്ള ശത്രുത കാരണത്താൽ വ്യക്തമായ തെളിവുകൾ വന്നതിന് ശേഷവും ഗ്രന്ഥം നൽകപ്പെട്ടവർ പരസ്പരം ഭിന്നിക്കുകയുണ്ടായി. അപ്പോൾ സത്യവിശ്വാസം സ്വീകരിച്ചവരെ അല്ലാഹു അവന്റെ തീരുമാനപ്രകാരം അവർ ഭിന്നിച്ച സത്യത്തിലേക്ക് നേർവഴി കാണിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നതാണ്.(213) നിങ്ങൾക്ക് മുമ്പുള്ളവരുടെ അവസ്ഥകൾ നിങ്ങൾക്ക് വരാതെ സ്വർഗ്ഗത്തിൽ കടന്നുകളയാമെന്ന് നിങ്ങൾ വിചാരിക്കുകയാണോ? അവരെ ശാരീരിക സാമ്പത്തിക പ്രയാസങ്ങൾ ബാധിച്ചു. അവർ പിടിച്ചുകുലുക്കപ്പെട്ടു. ഇനി എപ്പോഴാണ് സഹായമെന്ന് പ്രവാചകരും കൂട്ടത്തിലുള്ളവരും പറഞ്ഞുപോയി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയാണ്.(214) എന്താണ് ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോട് ചോദിക്കുന്നു. താങ്കൾ പറയുക: നിങ്ങൾ എന്ത് സമ്പത്ത് ചെലവഴിച്ചാലും അതിനെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പട്ടിണിപ്പാവങ്ങൾക്കും യാത്രക്കാർക്കും ചിലവഴിക്കുക. നിങ്ങൾ പ്രവർത്തിക്കുന്ന നന്മകളെല്ലാം അല്ലാഹു നന്നായി അറിയുന്നവനാണ്.(215)(അക്രമികൾക്കെതിരിൽ) യുദ്ധം ചെയ്യൽ നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അത് പ്രകൃതിപരമായി നിങ്ങൾക്ക് വെറുപ്പുള്ള കാര്യമാണ്. എന്നാൽ വെറുപ്പുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് ഉത്തമമായേക്കാം. നിങ്ങൾക്ക് നന്നായി തോന്നുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് നാശവും ആയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.(216) ആദരണീയ മാസത്തിൽ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോട് അവർ ചോദിക്കുന്നു. താങ്കൾ പറയുക: ആദരണീയ മാസത്തിൽ യുദ്ധം ചെയ്യുന്നത് ഗൗരവമായ കാര്യമാണ്. എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും ജനങ്ങളെ തടയലും, അല്ലാഹുവിനെ നിഷേധിക്കലും മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നതിനെ തടയലും (അവിടെ ആരാധനകൾ) നടത്താൻ അർഹതപ്പെട്ടവരെ അവിടെ നിന്നും പുറത്താക്കലും അല്ലാഹുവിങ്കൽ യുദ്ധത്തേക്കാളും കഠിനമാണ്. കുഴപ്പമുണ്ടാക്കുന്നത് കൊലയേക്കാൾ കഠിനമായ കുറ്റമാണ്. നിഷേധികൾക്ക് കഴിയുമെങ്കിൽ നിങ്ങളുടെ ദീനിൽ നിന്നും മാറ്റുന്നത് വരെ അവർ നിങ്ങളോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്നതാണ്. എന്നാൽ നിങ്ങളിൽ നിന്ന് ആരെങ്കിലും ദീനിൽ നിന്നും പിന്മാറുകയും നിഷേധത്തിന്റെ അവസ്ഥയിൽ മരിക്കുകയും ചെയ്താൽ ഇഹത്തിലും പരത്തിലും ഇത്തരം ആളുകളുടെ കർമ്മങ്ങൾ പൊളിഞ്ഞു പോകുന്നതാണ്. അവർ നരകത്തിന്റെ ആളുകളാകുന്നതുമാണ്. അതിൽ അവർ കാലാകാലം കഴിയുന്നതാണ്.(217) സത്യവിശ്വാസം സ്വീകരിക്കുകയും അക്കാരണത്താൽ നാട് ഉപേക്ഷിക്കേണ്ടി വരികയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് നടത്തുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുന്നവരാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കരുണ്യവാനുമാണ്.(218)
203. പടച്ചവനിലേക്കുള്ള യാത്ര മറക്കാതിരിക്കുക. * ഹജ്ജ് യാത്ര പോലെ എല്ലാ നന്മകളുടെയും സമയങ്ങൾ എണ്ണപ്പെട്ട ഏതാനും ദിനങ്ങൾ മാത്രമേ ഉള്ളൂവെന്ന് ഓർക്കുകയും ഈ ദിനങ്ങളുടെ മഹത്വം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുക. അതിനുള്ള ഏറ്റവും ലളിതവും ശക്തവുമായ മാർഗ്ഗം നടന്നും ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടായും രഹസ്യമായും പരസ്യമായും നാവുകൊണ്ടും മനസ്സുകൊണ്ടും പടച്ചവന്റെ ധ്യാനത്തിൽ മുഴുകലാണ്. ഇത് ചെയ്യുന്നവർ സമ്പൂർണ്ണമായി നന്മകൾ ചെയ്താൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതാണ്. ഇളവുകൾ സ്വീകരിച്ചാലും കുഴപ്പമൊന്നുമില്ല. ഉദാഹരണത്തിന് ദുൽഹിജ്ജ 11, 12, 13 ദിനങ്ങൾ മിനായിൽ കഴിച്ചുകൂട്ടി ദിക്ർ ദുആകളിൽ മുഴുകുന്നത് അത്യുത്തമമാണ്. പന്ത്രണ്ട് അസ്തമിക്കുന്നതിന് മുമ്പ് മടങ്ങാനും അനുവാദമുണ്ട്. രണ്ട് രീതിയിലും ഹജ്ജ് കഴിഞ്ഞും ഇതര നന്മകൾക്ക് ശേഷവും മടങ്ങുന്നവരെല്ലാം ശിഷ്ട കാലം പടച്ചവനോടുള്ള ഭയഭക്തിയിൽ കഴിച്ച് കൂട്ടാനും പടച്ചവനിലേക്ക് മടങ്ങേണ്ടവരാണെന്ന ബോധത്തോടെ ജീവിക്കാനും ശ്രദ്ധിക്കുക. അതെ, യാത്രകൾ രണ്ട് തരമാണ്. 1. നന്മകളിലേക്കുള്ള യാത്ര. 2. നന്മകൾക്ക് ശേഷം പടച്ചവന്റെ പ്രതിഫലത്തിലേക്കുള്ള ഉന്നത യാത്ര.
204. ദുരുദ്ദേശത്തോടെയുള്ള മധുര വാക്കുകൾ അപകടകരം. * നന്മയുടെ സംസ്ഥാപനത്തിന് വേണ്ടി പരിശ്രമിക്കുക എന്നത് നിങ്ങളുടെ പ്രധാനപ്പെട്ട ദൗത്യമാണ്. എന്നാൽ ഈ വഴിയിൽ സത്യവിശ്വാസം നിറഞ്ഞ ജാഗ്രത മുറുകെ പിടിക്കലും അത്യാവശ്യമാണ്. പ്രത്യേകിച്ചും ദുരുദ്ദേശത്തോടെ മധുര വാക്കുകൾ പറയുന്ന ആളുകളിൽ നിന്നും നിങ്ങൾ അകന്ന് കഴിയേണ്ടതാണ്. അവർ ധാരാളം ആണകൾ ഇടുകയും മനോഹരമായി സംസാരിക്കുകയും ചെയ്യുമെങ്കിലും സത്യത്തെ എതിർക്കുകയും കരാർ ലംഘിക്കുകയും അനാവശ്യ തർക്കങ്ങൾ നടത്തുകയും ചെയ്യുന്നവരാണ്.
205. നാശമുണ്ടാക്കുന്നത് പടച്ചവന് ഇഷ്ട്മല്ല. * സത്യത്തിന്റെ എതിരാളിയായ ആളുകൾ സത്യത്തിൽ നിന്നും പിന്തിരിഞ്ഞ് നടക്കുകയും അധികാരങ്ങളും ശക്തികളും ലഭിക്കുകയും ചെയ്താൽ നാശങ്ങൾ പരത്തുകയും കൃഷിയിടങ്ങളെയും മനുഷ്യരെയും നശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന് നാശങ്ങൾ അൽപ്പവും ഇഷ്ടമല്ല.
206. ഉപദേശങ്ങൾക്ക് മുന്നിൽ അഹങ്കരിക്കരുത്. * ഇത്തരം ധിക്കാരികളോട് പടച്ചവനെ ഭയക്കുക എന്ന് ഉപദേശിക്കപ്പെട്ടാൽ അവരുടെ വ്യാജമായ അന്തസ്സിനെ ഓർത്തുകൊണ്ട് അവർ അഹങ്കരിക്കുന്നു. അല്ലാഹു അറിയിക്കുന്നു: ഇത്തരം ആളുകൾക്ക് നരകം മതിയായതാണ്. അത് മഹാമോശം വാസസ്ഥലമാണ്. * ബനൂസഖീഫ് ഗോത്രത്തിൽ അഖ്‌നസ് എന്ന് പേരുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. മാനസികാവസ്ഥ വളരെ മോശമായ അദ്ദേഹം മുസ്‌ലിമാണെന്ന് പ്രകടിപ്പിക്കുകയും മധുര വാക്കുകൾ പറയുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ)യും അയാളുടെ ബാഹ്യം നോക്കിക്കൊണ്ട് അദ്ദേഹത്തെ നല്ല വ്യക്തിയായി ധരിച്ചിരുന്നു. അയാളെക്കുറിച്ചാണ് ഈ ആയത്ത് അവതരിച്ചത്. (അഹ്കാമുൽ ഖുർആൻ) എന്നാൽ ഈ ആയത്തിന്റെ ലക്ഷ്യം ഒരു വ്യക്തിയുടെ അവസ്ഥ വിവരിക്കലല്ല. അതുപോലെ മനസ്സ് മോശവും ദുരുദ്ദേശങ്ങളുമുള്ള ആളുകളെല്ലാം ഇതിൽ പെടുന്നതാണ്. ഇത്തരം ആളുകൾ എല്ലാ സ്ഥല കാലങ്ങളിലും ഉണ്ടായിരിക്കുന്നതാണ്. ഇത്തരം ദുസ്വഭാവങ്ങളെയും ദുസ്വഭാവികളെയും സൂക്ഷിക്കേണ്ടതാണ്.
207. ദീനിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കും. * മേൽ പറയപ്പെട്ട സത്യത്തിന്റെ എതിരാളികൾക്കിടയിൽ പടച്ചവന്റെ പൊരുത്തത്തെ കരുതി ജീവാർപ്പണം നടത്തുന്ന സുമനസ്സുകളെയും നിങ്ങൾക്ക് കാണാൻ കഴിയും. അവർ പടച്ചവന്റെ തൃപ്തിക്കായി സർവ്വസ്വവും സമർപ്പിക്കുന്നു. അവരുടെ മാർഗ്ഗം നിങ്ങളും സ്വീകരിക്കുക. കാരണം പടച്ചവൻ ഇത്തരം ദാസന്മാരുടെ മേൽ വലിയ കൃപാകാരുണ്യങ്ങൾ ചൊരിയുന്നതാണ്.
208. പടച്ചവനെ സമ്പൂർണ്ണമായ നിലയിൽ അനുസരിക്കുക. * ചില സഹാബികൾ ഇസ്‌ലാം സ്വീകരിച്ചെങ്കിലും പണ്ട് പുലർത്തിയിരുന്ന ഇസ്‌ലാമിക വിരുദ്ധമായ ചില കാര്യങ്ങൾ വർജ്ജിക്കാൻ അവർ മടി കാണിച്ചു. അതിനെത്തുടർന്നാണ് ഈ ആയത്ത് അവതരിച്ചത്. അല്ലാഹു കൽപ്പിക്കുന്നു: ദീനിനെ പരിപൂർണ്ണമായി ഉൾക്കൊള്ളുക. യാതൊരുവിധ ഒഴിവ് കഴിവുകളും കൂടാതെ ജീവിതത്തെ മുഴുവനും പടച്ചവന് വേണ്ടി സമർപ്പിക്കുക. ഇസ്‌ലാമിലെ ചില കാര്യങ്ങൾ പാലിക്കുന്നതും ചിലത് പാലിക്കാതിരിക്കുന്നതും ശരിയല്ല. അത് പിശാചിനെ പിൻപറ്റലാണ്. അതിൽ നിന്നും അകന്ന് കഴിയുക. പിശാച് നിങ്ങളുടെ കഠിന ശത്രുവാണ്. * ഇസ്‌ലാം എന്നത് ഏതാനും ആരാധനകളും അനിഷ്ടാനങ്ങളും മാത്രമല്ല, സമ്പൂർണ്ണമായ ജീവിത പദ്ധതിയാണ്. വിശ്വാസം, ആരാധനകൾ, സാമൂഹിക ബന്ധം, വ്യക്തി ജീവിതം, സാമ്പത്തിക കാര്യങ്ങൾ, രാഷ്ട്രീയം, ഭരണം, സ്വഭാവ രീതികൾ, എന്നിങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സർവ്വ കാര്യങ്ങളെക്കുറിച്ചും ഇസ്‌ലാം മാർഗ്ഗദർശനം നൽകുന്നു. അവ മുഴുവനും അനുസരിച്ച് ദീനിൽ പരിപൂർണ്ണമായി പ്രവേശിക്കുക.
209. പടച്ചവന്റെ ദർശനങ്ങളിൽ ഉറച്ച് നിൽക്കുക. * വളരെ വ്യക്തമായ ഉപര്യുക്ത ഉപദേശം കേട്ടിട്ടും നിങ്ങൾ അത് പാലിക്കാതെ പിന്മാറുകയാണെങ്കിൽ പടച്ചവന്റെ ശിക്ഷയെ ഭയക്കേണ്ടതാണ്. തീർച്ചയായും പടച്ചവൻ വലിയ പ്രതാപിയും തന്ത്രജ്ഞനുമാണ്. കുറ്റവാളികളെ എപ്പോൾ എങ്ങനെ ശിക്ഷിക്കണമന്ന് പടച്ചവനറിയാം.
210. പടച്ചവന്റെ ശിക്ഷ വന്നതിന് ശേഷം നന്നാവാൻ സാധിക്കുന്നതല്ല. * ഇഹലോകത്ത് തെളിവുകളുടെ വെളിച്ചത്തിൽ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുമ്പോൾ അത് അംഗീകരിക്കുക എന്നതാണ് മനുഷ്യന്റെ മഹത്വം. ഇഹലോകത്ത് അംഗീകരിക്കാതിരിക്കുകയും പരലോകം പുലർന്ന ശേഷം സത്യത്തെ സ്വീകരിക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇഹലോകം പരീക്ഷണ സ്ഥലവും പരലോകം പ്രതിഫല സ്ഥാനവുമാണ്. ഇഹലോകത്താണ് പടച്ചവനിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ജീവിക്കേണ്ടത്. ഇവിടെ അപ്രകാരം ജീവിക്കാതെ പരലോകത്ത് ചെന്ന ശേഷം പടച്ചവന്റെ നീതിന്യായ കോടതിക്കരികിൽ നിൽക്കുമ്പോൾ സത്യവിശ്വാസം സ്വീകരിച്ചതുകൊണ്ട് യാതൊരു അർത്ഥവുമില്ല.
211. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിച്ചാൽ കടുത്ത ശിക്ഷ. * ബനൂഇസ്‌റാഈലിന്റെ ചരിത്രത്തിൽ ധാരാളം ഗുണപാഠങ്ങളുണ്ട്. അവരിലേക്ക് പടച്ചവൻ ധാരാളം പ്രവാചകന്മാരെ അയച്ചു. ഗ്രന്ഥങ്ങൾ ഇറക്കി. നിരവധി ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തു. എന്നാൽ പടച്ചവന്റെ ഈ അനുഗ്രഹങ്ങളെ വിലമതിച്ചുകൊണ്ട് സമുന്നത അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നതിന് പകരം അവർ നന്ദികേട് കാട്ടുകയും കടുത്ത ശിക്ഷകളിൽ കുടുങ്ങുകയും ചെയ്തു. അവർക്ക് ശേഷം ഇപ്പോൾ ഈ സ്ഥാനം മുഹമ്മദീ സമുദായത്തിന് ലഭിച്ചിരിക്കുകയാണ്. ഇത്തരുണത്തിൽ മുഹമ്മദീ സമുദായം ബനൂഇസ്‌റാഈൽ സംഭവത്തിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുകയും പടച്ചവന്റെ അനുഗ്രഹങ്ങളായ ഖുർആൻ ഹദീസുകൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഓർക്കുക: പടച്ചവന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാട്ടിയാൽ പടച്ചവൻ അനുഗ്രഹങ്ങളെ പിൻവലിക്കുന്നതും കഠിന ശിക്ഷ നൽകുന്നതുമാണ്.
212. ഭൗതിക അലങ്കാരങ്ങളിൽ അഹങ്കരിക്കാൻ പാടില്ല. * യഥാർത്ഥ വിജയം ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി നീങ്ങുന്നതിലാണ്. ഭൗതിക ജീവിതം അലങ്കാര ആർഭാടങ്ങൾ നിറഞ്ഞതാകണമെന്നത് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമല്ല. ജീവിതത്തിന്റെ പരമ ലക്ഷ്യം പരലോക ജീവിതമാണ്. ഇഹലോക ജീവിതം ഒരു പരീക്ഷണമാണ്. ഭൗതിക ജീവിതത്തെ ലക്ഷ്യമാക്കുകയും അതിൽ മാത്രം മുഴുകിക്കഴിയുകയും ചെയ്യുന്നവർക്ക് ഭൗതിക ജീവിതം അലങ്കാരമായി കാണിക്കപ്പെടുന്നതാണ്. അവർ സദാസമയവും അതിൽ ലയിച്ച് കഴിയുകയും കൂടാതെ, പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ കാണുമ്പോൾ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ ഖിയാമത്ത് ദിനം തീരുമാനം പ്രഖ്യാപിക്കപ്പെടുമ്പോൾ പരലോക സ്‌നേഹികളായ ഭയഭക്തർ ഉന്നത സ്ഥാനത്തായിരിക്കും. ഭൗതിക വസ്തുക്കളും സുഖ സന്തോഷങ്ങളും അല്ലാഹുവിന്റെ തന്ത്രജ്ഞതയ്ക്കനുസൃതമായി അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് യാതൊരു കണക്കുമില്ലാതെ നൽകുന്നു. ഭൗതിക വസ്തുക്കളുടെ ആധിക്യം യഥാർത്ഥ വിജയമോ, അതിന്റെ കുറവോ നഷ്ടമോ അല്ല.
213. സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുക. * മാനവരാശിയുടെ തുടക്കം വ്യക്തമായ വിജ്ഞാനത്തിന്റെ വെളിച്ചത്തിലായിരുന്നു. ഈ ലോകത്തേക്ക് ആദ്യമായി വന്ന വ്യക്തിത്വവും തുടർന്നുള്ളവരും സത്യത്തിന്റെ പ്രകാശത്തിലാണ് സഞ്ചരിച്ചിരുന്നത്. അങ്ങനെ കുറേകാലം എല്ലാവരും ഏകമായ സത്യസരണിയിൽ ജീവിച്ചുകൊണ്ടിരുന്നു. ശേഷം മനുഷ്യന്റെ സ്വാർത്ഥതകൾ കാരണം പതുക്കെ പതുക്കെ മനുഷ്യൻ നേർമാർഗ്ഗത്തിൽ നിന്നും മുഖം തിരിക്കാൻ തുടങ്ങി. അർഹമായതിനേക്കാൾ കൂടുതൽ പ്രയോജനങ്ങൾ കൈയ്യടക്കുന്നതിന് സത്യം മനസ്സിലാക്കിയിട്ടും പുതിയ മാർഗ്ഗങ്ങൾ പടച്ചുണ്ടാക്കി. ഈ നാശത്തെ ദൂരീകരിക്കുന്നതിന് അല്ലാഹു പ്രവാചകന്മാരെ അയച്ചു. അവർ ആദ്യം മുതലേയുള്ള സത്യത്തിന്റെ വിജ്ഞാനത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ഓരോ പ്രവാചകന്മാരും ഓരോ പുതിയ മതങ്ങളുണ്ടാക്കാനും ന്യൂനത സമുദായങ്ങളെ പടയ്ക്കാനുമല്ല വന്നത്. മറിച്ച് മനുഷ്യൻ ജീവിത യാത്ര തുടങ്ങിയ ഏക സമുദായത്തിന്റെ ആഗോള വീക്ഷണത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ദൗത്യം.
214. പരീക്ഷണങ്ങളെ സഹനത പ്രതീക്ഷകളോടെ നേരിടുക. * പ്രഥമ ജനത ജീവിത യാത്ര ആരംഭിച്ച സത്യത്തിന്റെ ദർശനം അതിലളിതമാണെങ്കിലും സ്വാർത്ഥ താൽപ്പര്യം പുലർത്തിയവർ അവയിൽ മുള്ളുകൾ വിതറുകയും അതിലൂടെ സഞ്ചരിക്കുന്നവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. പ്രവാചകന്മാർ വന്ന് സത്യ ദർശനത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചപ്പോഴെല്ലാം നിഷേധികൾ അവരുടെ മേൽ അക്രമങ്ങൾ അഴിച്ചുവിട്ടു. ഈ പ്രശ്‌നങ്ങൾക്കിടയിൽ സത്യത്തിന്റെ വക്താക്കളുടെ സഹനതയും അടിയുറപ്പും പരീക്ഷിക്കപ്പെട്ടു. അവരുടെ മേൽ വളരെ കഠിനമായ പ്രയാസങ്ങളും പ്രശ്‌നങ്ങളും അരങ്ങേറി. പ്രവാചകനും അനുയായികളും പടച്ചവന്റെ സഹായം ഇനി എപ്പോഴാണ് വരുന്നതെന്ന് ചോദിച്ച് പോയി. തദവസരം പടച്ചവന്റെ ഭാഗത്ത് നിന്നും അവർക്ക് ഇപ്രകാരം ആശ്വാസം അറിയിക്കപ്പെട്ടു. സഹനതയോടെ സത്യസരിണിയിൽ ഉറച്ച് നിൽക്കുക. പടച്ചവന്റെ സഹായം അടുത്ത് തന്നെ ഉണ്ടാകുന്നതാണ്! മക്കാ കാലഘട്ടത്തിലും റസൂലുല്ലാഹി (സ)യ്ക്കും സഹാബത്തിനും ഇതുപോലുള്ള അവസ്ഥകൾ സംജാതമായി. ഇനിയും ഇത്തരം പരീക്ഷണങ്ങൾ ഉണ്ടാകുന്നതാണ്. ആകയാൽ ഈ പാതയിലേക്ക് പാദങ്ങൾ എടുത്ത് വെക്കുന്നവർ ഒരുകാര്യം നന്നായി മനസ്സിലാക്കുക: സത്യസന്ധത പരീക്ഷിക്കപ്പെടുന്ന ഈ പാത അതിലളിതമാണെങ്കിലും പരീക്ഷണങ്ങൾ നിറഞ്ഞതാണ്!
215. ദാന ധർമ്മങ്ങൾ ആത്മാർത്ഥതയോടെ നിർവ്വഹിക്കുക. * സത്യവിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രേരണ അതിന്റെ വളിയിൽ ജീവനും സമ്പത്തും സർവ്വസവും സമർപ്പിക്കലാണ്. കൂട്ടത്തിൽ എല്ലാ നന്മകളും പടച്ചവന്റെ പൊരുത്തത്തെ കരുതി മാത്രം നിർവ്വഹിക്കുകയും ചെയ്യുക. പ്രത്യേകിച്ചും പടച്ചവന്റെ പടപ്പുകൾക്കും സാധുക്കൾക്കും സഹായ സേവനങ്ങൾ ചെയ്യുന്നത് വളരെ പ്രതിഫലാർഹമായ കാര്യമാണ്. അത് കൂടാതെ, ഒരു ഉത്തമ സമൂഹം നിലവിൽ വരുന്നതുമല്ല. അതില്ലാത്തപക്ഷം മനുഷ്യന്റെ സ്വാർത്ഥനായി അധ:പതിക്കുന്നതാണ്. ആകയാൽ സാധുക്കളെയും ആവശ്യക്കാരെയും സഹായിക്കുക. പ്രത്യേകിച്ചും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥർക്കും പട്ടിണിപാവങ്ങൾക്കും യാത്രികർക്കും സേവന സഹായങ്ങൾ ചെയ്യുക. അവർക്കും നൽകാൻ വേണ്ടി പടച്ചവൻ നൽകിയ സമ്പത്ത് സ്വന്തം കാര്യങ്ങൾക്ക് മാത്രം ചിലവഴിക്കരുത്.
216. ശേഷിയുണ്ടെങ്കിൽ അക്രമത്തിനെതിരിൽ പോരാടുക. * അക്രമികളെ അക്രമത്തിൽ നിന്നും തടയാനും മർദ്ദിതരെ സഹായിക്കാനും സത്യത്തെ ഉയർത്താനും ചിലപ്പോൾ യുദ്ധം ചെയ്യേണ്ടി വരുന്നതാണ്. യുദ്ധം പ്രകൃതിപരമായി മനുഷ്യൻ പ്രിയപ്പെട്ടതല്ല. മനുഷ്യൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഈ ശാന്തി ഉണ്ടാക്കുന്നതിന് ചിലപ്പോൾ പ്രയാസകരമായ നടപടികൾ സ്വീകരിക്കേണ്ടിവരും. പ്രസ്തുത പ്രയാസങ്ങൾക്ക് പിന്നിൽ നന്മകൾ മറഞ്ഞിരിക്കുന്നതാണ്. യുദ്ധത്തിന്റെ കാര്യം ഡോക്ടറിന്റെ ഓപ്പറേഷൻ പോലെയാണ്. രോഗിയുടെ ആരോഗ്യം ആഗ്രഹിക്കുന്ന വൈദ്യൻ ആദ്യം വിവിധ വഴികളിലൂടെ അതിന് പരിശ്രമിക്കുന്നതാണ്. എന്നാൽ ഒരു ഭാഗം പൂർണ്ണമായും നശിക്കുകയും മറ്റ് ഭാഗങ്ങൾക്ക് ഭീഷണിയാവുകയും യ്യെുമ്പോൾ ആ ഭാഗത്തെ മുറിച്ച് മാറ്റേണ്ടിവരുന്നതാണ്. ഈ പ്രയാസത്തിന് പിന്നിൽ നന്മ അടങ്ങിയിട്ടുണ്ട്. മോശമായ പ്രസ്തുത ഭാഗം അവിടെ തന്നെ നിൽക്കട്ടെ എന്ന പ്രിയങ്കരമായ കാര്യത്തിന് പിന്നിൽ വലിയ കുഴപ്പങ്ങളുമുണ്ട്. ചുരുക്കത്തിൽ മനുഷ്യന്റെ അറിവ് പരിമിതമാണ്. മനുഷ്യന്റെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും പടച്ചവന്റെ ഇഷ്ടങ്ങൾക്ക് പിന്നിലാക്കുകയും സർവ്വ സാഹചര്യങ്ങളിലും പടച്ചവനെ അനുസരിക്കുകയും ചെയ്യുന്നതിലാണ് നന്മ അടങ്ങിയിരിക്കുന്നത്.
217. പ്രശ്നമുണ്ടാക്കുന്നത് യുദ്ധത്തെക്കാൾ കഠിനമാണ്. * ഹിജ്‌റ രണ്ടാം വർഷം റസൂലുല്ലാഹി (സ) നഖ്‌ല എന്ന സ്ഥലത്തേക്ക് എട്ട് പേർ അടങ്ങുന്ന ഒരു സംഘത്തെ അയച്ചു. അക്രമികളായ ഖുറൈശികളുടെ ചലനം നിരീക്ഷിക്കുന്നതിനാണ് അവർ അയക്കപ്പെട്ടത്. വഴിയിൽ അവർ ഖുറൈശിന്റെ ഒരു സംഘത്തെ കണ്ടുമുട്ടുകയും അവരുമായി പോരാടുകയും ഒരു വ്യക്തിയെ വധിക്കുകയും ചെയ്തു. അന്ന് യുദ്ധം നിഷിദ്ധമായ റജബ് മാസം അവസാനിച്ച് ശഅബാൻ ആരംഭിച്ചിരുന്നു. റജബ് അവസാനിച്ചോ എന്നൊരു സംശയം ചിലർക്കുണ്ടായി. അതുകൊണ്ട് തന്നെ അവർ മടങ്ങി വന്നപ്പോൾ റസൂലുല്ലാഹി (സ) അതൃപ്തി പ്രകടിപ്പിക്കുകയും അവർ കൊണ്ടുവന്ന സമ്പത്ത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. പക്ഷേ, ഈ സംഭവത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് മക്കാനിഷേധികളും മദീനയിലെ കപടന്മാരും മുസ്‌ലിംകൾക്കെതിരിൽ വലിയ പ്രചാരണങ്ങൾ ആരംഭിച്ചു. അല്ലാഹു ഈ ആയത്തിലൂടെ അവർക്ക് മറുപടി നൽകുകയാണ്: യുദ്ധവും രക്തച്ചൊരിച്ചിലും തീർച്ചയായും വളരെ മോശമാണ്. എന്നാൽ നാശങ്ങളും പ്രശ്‌നങ്ങളും പരത്തുന്നതും മനുഷ്യനെ നശിപ്പിക്കുന്നതും യുദ്ധത്തെയും കൊലയെയും കാൾ മോശമാണ്. മുസ്‌ലിംകളുടെ കടുത്ത അക്രമങ്ങൾ കാട്ടുകയും അവരെ മസ്ജിദുൽ ഹറാമിൽ നിന്നും പുറത്താക്കുകയും ചെയ്തവരുടെ അക്രമങ്ങൾ അങ്ങേയറ്റം മോശമാണ്. അവസാനമായി അവരുടെ വിമർശനങ്ങളുടെ പ്രധാന ലക്ഷ്യം അല്ലാഹു ഇപ്രകാരം സൂചിപ്പിക്കുന്നു: ഈ വിമർശനങ്ങളുടെയെല്ലാം യഥാർത്ഥ പ്രേരകം സത്യത്തോടുള്ള അവരുടെ കടുത്ത ശത്രുതയാണ്. അവർക്ക് കഴിവുണ്ടെങ്കിൽ അവർ നിങ്ങളെ സത്യമാർഗ്ഗത്തിൽ നിന്നും മാറ്റുകയും നിങ്ങളുടെ പരലോകം നശിപ്പിക്കുകയും ചെയ്യുന്നതാണ്. അതെ, അവർ നിങ്ങളുടെ ജീവന്റെ മാത്രമല്ല, സത്യവിശ്വാസത്തിന്റെ തന്നെ ശത്രുക്കളാണ്. അവരുടെ വിഷയത്തിൽ പരിപൂർണ്ണ ജാഗ്രത പുലർത്തുക.
218. പലായനം മഹ്യത്തായ നന്മ. * ഈമാൻ വിലയേറിയ നിധിയാണ് .അതിനെ സംരക്ഷിക്കുന്നതിന് വേണ്ടി ആവശ്യം വന്നാൽ സ്വന്തം നാടിനെ ഉപേക്ഷിക്കുകയും നന്മയുടെ ഉയർച്ചക്ക് വേണ്ടി കഴിയുന്ന നിലയിലെല്ലാം ത്യാഗ പരിശ്രമങ്ങർ നടത്തുകയും ചെയ്യുക. ഈ ഗുണങ്ങളുള്ളവർ പടച്ചവന്റെ കാരുണ്യം പ്രതീക്ഷിക്കുവാൻ അർഹരാണ് . മാനുഷിക ദൗർബല്യങ്ങളുടെ പേരിൽ വല്ല തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ പടച്ചവൻ അവർക്ക് പൊറുത്ത് കൊടുക്കുന്നതാണ്. തീർച്ചയായും അല്ലാഹു പാപങ്ങൾ പൊറുക്കുകയും കാരുണ്യം ചെയ്യുകയും ചെയ്യുന്നതാണ്.
മആരിഫുല് ഹദീസ്
നാല് ഖലീഫമാരുടെ മഹത്വങ്ങൾ.
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: "എന്റെ നാല് സുഹൃത്തുക്കളായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി ഇവരോടുള്ള സ്നേഹം ഒരു കപടവിശ്വാസിയുടെ മനസ്സിൽ ലഭിച്ചു കൂടുന്നതല്ല." (ത്വബ്റാനി, ഇബ്നു അസാക്കിർ). വിവരണം: അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ അഹ്ലുസ്സുന്നത്ത് വൽ ജമാഅത്ത് ഈ നാല് മഹത്തുക്കളോടുമുള്ള സ്നേഹത്തെ സത്യവിശ്വാസത്തിന്റെ ഭാഗമായി ഉറച്ചു വിശ്വസിക്കുന്നു. കൂടാതെ ഇവരിൽ ആരോടെങ്കിലും കോപവും വിരോധവും പുലർത്തുന്നവരെ കുറിച്ച് വിശ്വാസം മോശമായവനെന്നും യഥാർത്ഥ വിശ്വാസം നഷ്ടപ്പെട്ടവനെന്നും മനസ്സിലാക്കുന്നു. തുടക്കത്തിൽ കുറിച്ചതുപോലെ ഹദീസ് ഗ്രന്ഥങ്ങളിൽ ഈ മഹത്തുക്കളുടെ മഹത്വങ്ങൾ ഇവിടെ പറയപ്പെട്ട ക്രമത്തിൽ തന്നെയാണ് വിവരിച്ചിരിക്കുന്നത്. ആകയാൽ ഈ മഹാത്മാക്കളുടെ ശ്രേഷ്ഠതയുടെ വിഷയത്തിലും ഇതേ ക്രമം തന്നെ സ്വീകരിക്കേണ്ടതാണ്.
ഒരു സുപ്രധാന കുറിപ്പ്: ഹദീസ് ഗ്രന്ഥങ്ങളിൽ ശൈഖൈനികളായ അബൂബക്കർ, ഉമർ (റ) ഇരുവരുടെയും മഹത്വങ്ങളെക്കുറിച്ചുള്ള ഹദീസുകൾ വളരെ കുറവാണ്. എന്നാൽ ഉസ്മാൻ (റ) വിന്റെ മഹത്വങ്ങൾ അറിയിക്കുന്ന ഹദീസുകൾ അതിനേക്കാൾ കൂടുതലാണ്. അലി (റ) വിന്റെ മഹത്വങ്ങൾ വിവരിക്കുന്ന ഹദീസുകൾ ഇതെല്ലാത്തിനേക്കാളും കൂടുതലാണ്. ഇതിന്റെ വലിയൊരു കാരണം സ്വഹാബാക്കളുടെ കാലഘട്ടത്തിൽ ശൈഖൈനികളുടെ വ്യക്തിത്വം സർവ്വസീകാര്യമായിരുന്നു എന്നതാണ്. അതുകൊണ്ട് അവരുടെ മഹത്വങ്ങളെക്കുറിച്ചുള്ള വചനങ്ങൾ തേടിപ്പിടിച്ച് സമുദായത്തിന് എത്തിക്കേണ്ട ഒരു ആവശ്യവും നേരിട്ടിരുന്നില്ല. ഉസ്മാൻ (റ) വിന്റെ ഖിലാഫത്തിന്റെ അവസാന കാലഘട്ടങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ഗൂഢാലോചന നടക്കുകയും അതിന് ഒരു കപടവിശ്വാസിയായ അബ്ദുല്ല ഇബ്നു സബഅ് നേതൃത്വം നൽകുകയും ചെയ്തപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള നിവേദനങ്ങൾ അന്വേഷിച്ച് വിവരിക്കേണ്ട ആവശ്യകത നേരിട്ടു. അതുകൊണ്ട് രണ്ട് മഹത്തുക്കളെക്കാൾ അദ്ദേഹത്തിന്റെ മഹത്വങ്ങൾ അറിയിക്കുന്ന ഹദീസുകൾ കൂടുതലായി വന്നു. അതിനുശേഷം അലി (റ) വിന്റെ വ്യക്തിത്വം വളരെയധികം പ്രത്യേകിച്ച് ഖവാരിജ് എന്ന ഒരു പ്രത്യേക വിഭാഗം ഉദയം ചെയ്യുകയും അവർ അലി (റ) വിനെ വധിക്കൽ നിർബന്ധമായി കാണുകയും ചെയ്തു. ഇക്കാരണത്താൽ മഹാനവർകളുടെ മഹത്വങ്ങളെക്കുറിച്ചുള്ള ഹദീസുകൾ അന്വേഷിക്കേണ്ടത് വലിയൊരു ആവശ്യമായി മാറി. അങ്ങനെ പടച്ചവന്റെ നിഷ്കളങ്കരായ ദാസന്മാർ അത് അന്വേഷിച്ച് അതുമായി ബന്ധപ്പെട്ട ഹദീസുകൾ സമാഹരിച്ചു. കൂടാതെ അലി (റ) വിനെ കുറിച്ച് പലതും കെട്ടിച്ചമയ്ക്കുന്ന ആളുകളും സമുദായത്തിൽ ഉണ്ടായി. അവർ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ടുള്ള ഹദീസുകൾ നിർമ്മിക്കുന്നത് തന്നെ പുണ്യമായി കണ്ടിരുന്നു. അവരിൽ പലരും ബാഹ്യമായി മഹാന്മാരുടെ ശൈലിയിൽ ജീവിച്ചിരുന്നവരായിരുന്നു. നമ്മുടെ ഹദീസ് പണ്ഡിതന്മാരും മനുഷ്യർ തന്നെയായിരുന്നു. അക്കാലഘട്ടത്തിൽ അവർ കഴിവിന്റെ പരമാവധി സൂക്ഷ്മത പുലർത്തിയിരുന്നെങ്കിലും ജനങ്ങളുടെ ആന്തരികമായ അവസ്ഥകൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അത്തരം ആളുകളുടെ പല നിവേദനങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ വന്നുചേർന്നു. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീസുകളെക്കുറിച്ച് ഹദീസ് നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പഠനഗവേഷണങ്ങൾ നടത്തി സത്യസന്ധമായ കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പാകെ എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരു ആവശ്യമാണ്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളിൽ കഴിയുന്ന വിനീതനെ സംബന്ധിച്ചിടത്തോളം ആ ഒരു പ്രവർത്തനം വലിയ ആവശ്യമാണെങ്കിലും അതിനുള്ള മനക്കരുത്ത് ഇല്ലാത്ത അവസ്ഥയിലാണ്. അല്ലാഹു ഇതിന് യോഗ്യരായ ആളുകളുടെ മനസ്സുകളിൽ ഈ കർമ്മത്തിന്റെ ആവശ്യകത ഉണർത്തുകയും അവർ ഇത് നിർവഹിക്കുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
🔹🔹🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹